വനിതാ, ശിശു വികസനം

                                                                                                                   
                                                                                                                                                                                                                                                                                 

                    വനിതാ, ശിശു വികസനം                

                                                                                                                                                                                                                                                     

                   വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നല്കാ ന്‍ വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്                

                                                                                             
                             
                                                       
           
 

വനിതാ, ശിശു വികസനം

 

വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നല്‍കാന്‍ വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്. 2006 ജനുവരി 30-ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഈ വകുപ്പ് ഒരു മന്ത്രാലയമായി ഉയര്‍ത്തപ്പെട്ടു.

 

സ്ത്രീകളുടേയും കുട്ടികളുടേയും സമഗ്ര വികസനമാണ് മന്ത്രാലയത്തിന്റെ വിശാല ലക്ഷ്യം. സ്ത്രീകളുടേയും കുട്ടികളുടേയും പുരോഗതിക്കു വേണ്ടിയുള്ള നോഡല്‍ മന്ത്രാലയമെന്ന നിലയില്‍ ഈ മന്ത്രാലയം പദ്ധതികളും നയങ്ങളും പരിപാടികളും രൂപകല്‍പന ചെയ്യുകയും നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കുകയും നിയമങ്ങള്‍ ഭേദതി ചെയ്യുകയും വനിതാ-ശിശു വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ ഉദ്യമങ്ങളെ നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ, നോഡല്‍ പങ്ക് വഹിച്ചു കൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ചില പരിഷ്‌കാരാത്മക പരിപാടികളും മന്ത്രാലയം നടപ്പിലാക്കുന്നു. ക്ഷേമ, പിന്തുണാ സേവനങ്ങള്‍, തൊഴിലിനും വരുമാനസൃഷ്ടിക്കുമുള്ള പരിശീലനം, ബോധവല്‍കരണം, ലിംഗനീതിയെ കുറിച്ചുള്ള അറിവ് എന്നിവയാണ് ഈ പരിപാടികളില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നീ മേഖലകളിലെ മറ്റ് പൊതു വികസന പ്രവര്‍ത്തനങ്ങളില്‍ ഒരു സഹായ, പൂരക പങ്കും ഈ പരിപാടികള്‍ക്കുണ്ട്. സ്ത്രീകള്‍ സാമ്പത്തികമായും സാമൂഹ്യമായും ശാക്തീകരിക്കപ്പെടുന്നുവെന്നും പുരുഷന്മാരോടൊപ്പം ദേശീയ വികസനത്തില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും ഉറപ്പു വരുത്താനാണ് ഈ യത്‌നങ്ങള്‍.

 

നയപരമായ ഉപക്രമങ്ങള്‍

 

കുട്ടിയുടെ സമഗ്ര വികസനം ഉറപ്പു വരുത്താന്‍ വേണ്ടി ലോകത്തിലെ തന്നെ ഏറ്റവും വലുതും സവിശേഷവും വ്യാപ്തിയുള്ളതുമായ സമഗ്ര ശിശു വികസന സേവനങ്ങള്‍ (ഐ സി ഡി എസ്) മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. അധിക പോഷണം, രോഗപ്രതിരോധം, ആരോഗ്യ പരിശോധന, റഫറല്‍ സേവനങ്ങള്‍, സ്‌കൂളിനു മുമ്പുള്ളതും അനൗപചാരികമായതുമായ വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളടങ്ങുന്ന ഒരു പാക്കേജാണിത്. സ്ത്രീകളുടെ ശാക്തീകരണത്തിനായി ഒരു സമഗ്ര പദ്ധതിയായ സ്വയംസിധയും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. വിവിധ മേഖലകളിലെ പരിപാടികള്‍ ഫലപ്രദമായി ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മന്ത്രാലയത്തിന്റെ പല പരിപാടികളും സര്‍ക്കാരിതര സംഘടനകളിലൂടെയാണ് നടത്തുന്നത്. എന്‍ ജി ഒകളുടെ പങ്ക് കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഐ സി ഡി എസ്, കിശോരി ശക്തി യോജന എന്നിവ സാര്‍വത്രികമാക്കല്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ഒരു പോഷണ പരിപാടി, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കമ്മീഷന്‍, സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമം നടപ്പാക്കല്‍ എന്നിവയാണ് മന്ത്രാലയം ഏറ്റെടുത്ത പ്രധാനപ്പെട്ട നയപരമായ ഉപക്രമങ്ങള്‍.

 

സംഘടന

 

സഹമന്ത്രിയായ (ഐ സി) ശ്രീമതി കൃഷ്ണ തിരാഥ് ആണ് വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ മേധാവി. ശ്രീ. ഡി കെ സിക്രി സെക്രട്ടറിയും ശ്രീ സുധീര്‍ കുമാര്‍ അഡീഷണല്‍ സെക്രട്ടറിയുമാണ്. ഏഴ് ബ്യൂറോകളിലൂടെയാണ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നത്.

 

മന്ത്രാലയത്തിന് അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 6 സ്വയംഭരണ സംഘടനകളുണ്ട്. അവ-

 

1.  പൊതുസഹകരണത്തിനും ശിശു വികസനത്തിനുമായുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ ഐ പി സി സി ഡി)

 

2.  ദേശീയ വനിതാ കമ്മീഷന്‍ (എന്‍ സി ഡബ്ല്യൂ)

 

3.  ശിശു അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ (എന്‍ സി പി സി ആര്‍)

 

4.  കേന്ദ്ര ദത്തെടുക്കല്‍ വിഭവ ഏജന്‍സി (സി എ ആര്‍ എ)

 

5.  കേന്ദ്ര ദേശീയ ക്ഷേമ ബോര്‍ഡ് (സി എസ് ഡബ്ല്യൂ ബി)

 

6.  രാഷ്ട്രീയ മഹിളാ കോശ് (ആര്‍ എം കെ)

 

1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സൊസൈറ്റികളാണ് എന്‍ ഐ പി സി സി ഡിയും ആര്‍ എം കെയും. 1965-ലെ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ 25-നു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ചാരിറ്റബിള്‍ കമ്പനിയാണ് സി എസ് ഡബ്ല്യൂ ബി. ഈ സംഘടനകള്‍ക്കെല്ലാം ഇന്ത്യന്‍ സര്‍ക്കാരിന്റെ പൂര്‍ണമായ ഫണ്ട് ലഭിക്കുന്നുണ്ട്, ഒപ്പം ചില പദ്ധതികള്‍/ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ അവ വകുപ്പിനെ സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു ദേശീയ പരമോന്നത സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി 1992-ലാണ് ദേശീയ വനിതാ കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ദേശീയ തലത്തിലെ പരമോന്നത സ്റ്റാറ്റിയൂട്ടറി ബോഡി ആയ കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ 2007 മാര്‍ച്ചില്‍ സ്ഥാപിതമായി.

 

മന്ത്രാലയത്തില്‍ നിക്ഷിപ്തമായ വിഷയങ്ങള്‍

 
   
 • കുടുംബക്ഷേമം
 •  
 • സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് മന്ത്രാലയങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും
 •  
 • സ്ത്രീകളുടേയും കുട്ടികളുടേയും വാണിഭം സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയില്‍ നിന്ന് റഫറന്‍സുകള്‍ സ്വീകരിക്കുക.
 •  
 • പ്രീ-പ്രൈമറി വിദ്യാഭ്യാസമുള്‍പ്പടെയുള്ള പ്രീ-സ്‌കൂള്‍ കുട്ടികളുടെ പരിചരണം
 •  
 • ദേശീയ പോഷണ നയം, പോഷണത്തിനായുള്ള ദേശീയ പ്രവര്‍ത്തന പദ്ധതി, ദേശീയ പോഷണ ദൗത്യം
 •  
 • ഈ വകുപ്പിന് നല്‍കിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാരിറ്റബിള്‍, മതപര എന്‍ഡോവ്‌മെന്റുകള്‍
 •  
 • ഈ വകുപ്പിന് നല്‍കപ്പെട്ട വിഷയങ്ങള്‍ക്കു മേലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനവും വികസനവും
 •  
 • ഇനിപ്പറയുന്നവ നടപ്പാക്കല്‍        
    
  • സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അനാശാസ്യ നിയമം. 1956 (1986 വരെ നടത്തിയ ഭേദഗതികളോടെ)
  •  
  • സ്ത്രീകളെ മാന്യമല്ലാതെ ചിത്രീകരിക്കുന്നത് (തടയുന്ന) നിയമം, 1986 (1986-ലെ 60)
  •  
  • സ്ത്രീധന നിരോധന നിയമം, 1961 (1961-ലെ 28)
  •  
  • സതി നിരോധന നിയമം, 1987 (1988-ലെ 3)
  •  
  • ഈ നിയമങ്ങളിലെ ക്രിമിനല്‍ നീതിന്യായം നടപ്പാക്കുന്നതൊഴികെ
  •  
  • ശിശുവിന് പാലിനു പകരമുള്ള ഭക്ഷണം, ഫീഡിങ് ബോട്ടിലുകള്‍, ശിശു ഭക്ഷണം (ഇവയുടെ ഉല്‍പാദനം, വിതരണം, വില്‍പന എന്നിവയുടെ നിയന്ത്രണം) നിയമം, 1992 (1991-ലെ 41) നടപ്പാക്കല്‍
  •  
  • എല്ലായിടത്തും സഹായവും ആശ്വാസവുമെത്തിക്കാനുള്ള സഹകരണ സംവിധാനത്തിന്റെ (കെയര്‍) ഏകോപനം
  •  
  • സ്ത്രീകളുടേയും കുട്ടികളുടേയും വികസനവുമായി ബന്ധപ്പെട്ട ആസൂത്രണം, ഗവേഷണം, അവലോകനം, നിയന്ത്രണം, പ്രോജക്ട് രൂപവല്‍കരണങ്ങള്‍, സ്റ്റാറ്റിസ്റ്റിക്‌സ്, പരിശീലനം. ഇതില്‍ ലിംഗസംവേദനക്ഷമമായ ഡാറ്റാബേസ് വികസിപ്പിക്കുന്നതും ഉള്‍പ്പെടുന്നു
  •  
  • ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഫണ്ട് (യൂണിസെഫ്)
  •  
  • കേന്ദ്ര ദേശീയ ക്ഷേമ ബോര്‍ഡ് (സി എസ് ഡബ്ല്യൂ ബി)
  •  
  • പൊതുസഹകരണത്തിനും കുട്ടികളുടെ വികസനത്തിനുമായുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ ഐ പി സി സി ഡി)
  •  
  • ഭക്ഷണ, പോഷണ ബോര്‍ഡ്
  •  
  • ഭക്ഷണ, പോഷണ ബോര്‍ഡ് (എഫ് എന്‍ ബി)        
     
   • സബ്‌സിഡിയും സംരക്ഷണ ഭക്ഷണങ്ങളും വികസിപ്പിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുക
   •  
   • പോഷണ വ്യാപനം
   •  
   • സ്ത്രീശാക്തീകരണവും ലിംഗസമത്വവും
   •  
   • ദേശീയ വനിതാ കമ്മീഷന്‍
   •  
   • രാഷ്ട്രീയ മഹിളാ കോശ് (ആര്‍ എം കെ)
   •  
   • ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണത്തിനും സംരക്ഷണത്തിനും ഉള്ള) നിയമം, 2000 (2000-ല്‍ 56)
   •  
   • കുട്ടിക്കുറ്റവാളികളുടെ പ്രൊബേഷന്‍
   •  
   • ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കേന്ദ്ര ദത്തെടുക്കല്‍ വിഭവ ഏജന്‍സി, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (ചൈല്‍ഡ് ലൈന്‍)
   •  
   • ചില്‍ഡ്രന്‍സ് ആക്ട്, 1960 (1960-ല്‍ 60)
   •  
   • ശിശുവിവാഹനിരോധന നിയമം, 1929 (1929-ല്‍ 19)
   •  
    
  •  
   
 •  
 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    vanithaa, shishu vikasanam                

                                                                                                                                                                                                                                                     

                   vanithakaludeyum kuttikaludeyum samagra vikasanatthinu ere aavashyamaaya preaathsaahanam nalkaa n‍ vendi 1985-laanu manushyavibhava vikasana manthraalayatthinte bhaagamaayi vanithaa, shishukshema vakuppu sthaapithamaayathu                

                                                                                             
                             
                                                       
           
 

vanithaa, shishu vikasanam

 

vanithakaludeyum kuttikaludeyum samagra vikasanatthinu ere aavashyamaaya preaathsaahanam nal‍kaan‍ vendi 1985-laanu manushyavibhava vikasana manthraalayatthinte bhaagamaayi vanithaa, shishukshema vakuppu sthaapithamaayathu. 2006 januvari 30-nu praabalyatthil‍ varunna tharatthil‍ ee vakuppu oru manthraalayamaayi uyar‍tthappettu.

 

sthreekaludeyum kuttikaludeyum samagra vikasanamaanu manthraalayatthinte vishaala lakshyam. Sthreekaludeyum kuttikaludeyum purogathikku vendiyulla nodal‍ manthraalayamenna nilayil‍ ee manthraalayam paddhathikalum nayangalum paripaadikalum roopakal‍pana cheyyukayum niyamanir‍maanangal‍ nadappilaakkukayum niyamangal‍ bhedathi cheyyukayum vanithaa-shishu vikasana mekhalayil‍ pravar‍tthikkunna sar‍kkaar‍-sar‍kkaarithara samghadanakalude udyamangale nayikkukayum ekopippikkukayum cheyyunnu. Ithinu purame, nodal‍ panku vahicchu kondu sthreekal‍kkum kuttikal‍kkumaayulla chila parishkaaraathmaka paripaadikalum manthraalayam nadappilaakkunnu. Kshema, pinthunaa sevanangal‍, thozhilinum varumaanasrushdikkumulla parisheelanam, bodhaval‍karanam, limganeethiye kuricchulla arivu ennivayaanu ee paripaadikalil‍ ul‍ppedunnathu. Aarogyam, vidyaabhyaasam, graamavikasanam ennee mekhalakalile mattu pothu vikasana pravar‍tthanangalil‍ oru sahaaya, pooraka pankum ee paripaadikal‍kkundu. Sthreekal‍ saampatthikamaayum saamoohyamaayum shaaktheekarikkappedunnuvennum purushanmaarodoppam desheeya vikasanatthil‍ avar‍ supradhaana panku vahikkunnuvennum urappu varutthaanaanu ee yathnangal‍.

 

nayaparamaaya upakramangal‍

 

kuttiyude samagra vikasanam urappu varutthaan‍ vendi lokatthile thanne ettavum valuthum savisheshavum vyaapthiyullathumaaya samagra shishu vikasana sevanangal‍ (ai si di esu) manthraalayam nadappilaakkunnundu. Adhika poshanam, rogaprathirodham, aarogya parishodhana, rapharal‍ sevanangal‍, skoolinu mumpullathum anaupachaarikamaayathumaaya vidyaabhyaasam thudangiya sevanangaladangunna oru paakkejaanithu. Sthreekalude shaaktheekaranatthinaayi oru samagra paddhathiyaaya svayamsidhayum manthraalayam nadappilaakkunnundu. Vividha mekhalakalile paripaadikal‍ phalapradamaayi ekopippikkukayum niyanthrikkukayum cheyyunnu. Manthraalayatthinte pala paripaadikalum sar‍kkaarithara samghadanakaliloodeyaanu nadatthunnathu. En‍ ji okalude panku kooduthal‍ phalapradamaakkaanulla shramangal‍ nadakkunnundu. Ai si di esu, kishori shakthi yojana enniva saar‍vathrikamaakkal‍, kaumaarakkaaraaya pen‍kuttikal‍kkaayi oru poshana paripaadi, kuttikalude avakaashangal‍ samrakshikkaanulla kammeeshan‍, sthreekal‍kku gaar‍hika peedanatthil‍ ninnu samrakshanam nal‍kunna niyamam nadappaakkal‍ ennivayaanu manthraalayam etteduttha pradhaanappetta nayaparamaaya upakramangal‍.

 

samghadana

 

sahamanthriyaaya (ai si) shreemathi krushna thiraathu aanu vanithaa, shishu vikasana manthraalayatthinte medhaavi. Shree. Di ke sikri sekrattariyum shree sudheer‍ kumaar‍ adeeshanal‍ sekrattariyumaanu. Ezhu byoorokaliloodeyaanu manthraalayatthinte pravar‍tthanangal‍ ettedutthu nadappilaakkunnathu.

 

manthraalayatthinu athinu keezhil‍ pravar‍tthikkunna 6 svayambharana samghadanakalundu. Ava-

 

1.  pothusahakaranatthinum shishu vikasanatthinumaayulla desheeya in‍sttittiyoottu (en‍ ai pi si si di)

 

2.  desheeya vanithaa kammeeshan‍ (en‍ si dablyoo)

 

3.  shishu avakaasha samrakshanatthinaayulla desheeya kammeeshan‍ (en‍ si pi si aar‍)

 

4.  kendra datthedukkal‍ vibhava ejan‍si (si e aar‍ e)

 

5.  kendra desheeya kshema bor‍du (si esu dablyoo bi)

 

6.  raashdreeya mahilaa koshu (aar‍ em ke)

 

1860-le sosytteesu rajisdreshan‍ aakdinu keezhil‍ rajisttar‍ cheyyappetta sosyttikalaanu en‍ ai pi si si diyum aar‍ em keyum. 1965-le inthyan‍ kampaneesu aakdinte sekshan‍ 25-nu keezhil‍ rajisttar‍ cheyyappetta chaarittabil‍ kampaniyaanu si esu dablyoo bi. Ee samghadanakal‍kkellaam inthyan‍ sar‍kkaarinte poor‍namaaya phandu labhikkunnundu, oppam chila paddhathikal‍/ paripaadikal‍ nadappilaakkunnathil‍ ava vakuppine sahaayikkukayum cheyyunnu. Sthreekalude avakaashangal‍ samrakshikkunnathinu oru desheeya paramonnatha sttaattiyoottari sthaapanamaayi 1992-laanu desheeya vanithaa kammeeshan‍ sthaapikkappettathu. Kuttikalude avakaashangal‍ samrakshikkunnathinaayulla desheeya thalatthile paramonnatha sttaattiyoottari bodi aaya kuttikalude avakaashatthinu vendiyulla desheeya kammeeshan‍ 2007 maar‍cchil‍ sthaapithamaayi.

 

manthraalayatthil‍ nikshipthamaaya vishayangal‍

 
   
 • kudumbakshemam
 •  
 • sthreekaludeyum kuttikaludeyum kshemavum ee vishayavumaayi bandhappettu mattu manthraalayangaludeyum pravar‍tthanangal‍ ekopippikkalum
 •  
 • sthreekaludeyum kuttikaludeyum vaanibham sambandhicchu aikyaraashdra samghadanayil‍ ninnu rapharan‍sukal‍ sveekarikkuka.
 •  
 • pree-prymari vidyaabhyaasamul‍ppadeyulla pree-skool‍ kuttikalude paricharanam
 •  
 • desheeya poshana nayam, poshanatthinaayulla desheeya pravar‍tthana paddhathi, desheeya poshana dauthyam
 •  
 • ee vakuppinu nal‍kiya vishayangalumaayi bandhappetta chaarittabil‍, mathapara en‍dovmentukal‍
 •  
 • ee vakuppinu nal‍kappetta vishayangal‍kku melulla sannaddha pravar‍tthanangalude preaathsaahanavum vikasanavum
 •  
 • inipparayunnava nadappaakkal‍        
    
  • sthreekaludeyum pen‍kuttikaludeyum anaashaasya niyamam. 1956 (1986 vare nadatthiya bhedagathikalode)
  •  
  • sthreekale maanyamallaathe chithreekarikkunnathu (thadayunna) niyamam, 1986 (1986-le 60)
  •  
  • sthreedhana nirodhana niyamam, 1961 (1961-le 28)
  •  
  • sathi nirodhana niyamam, 1987 (1988-le 3)
  •  
  • ee niyamangalile kriminal‍ neethinyaayam nadappaakkunnathozhike
  •  
  • shishuvinu paalinu pakaramulla bhakshanam, pheedingu bottilukal‍, shishu bhakshanam (ivayude ul‍paadanam, vitharanam, vil‍pana ennivayude niyanthranam) niyamam, 1992 (1991-le 41) nadappaakkal‍
  •  
  • ellaayidatthum sahaayavum aashvaasavumetthikkaanulla sahakarana samvidhaanatthinte (keyar‍) ekopanam
  •  
  • sthreekaludeyum kuttikaludeyum vikasanavumaayi bandhappetta aasoothranam, gaveshanam, avalokanam, niyanthranam, preaajakdu roopaval‍karanangal‍, sttaattisttiksu, parisheelanam. Ithil‍ limgasamvedanakshamamaaya daattaabesu vikasippikkunnathum ul‍ppedunnu
  •  
  • aikyaraashdrasabhayude kuttikal‍kkaayulla phandu (yoonisephu)
  •  
  • kendra desheeya kshema bor‍du (si esu dablyoo bi)
  •  
  • pothusahakaranatthinum kuttikalude vikasanatthinumaayulla desheeya in‍sttittiyoottu (en‍ ai pi si si di)
  •  
  • bhakshana, poshana bor‍d
  •  
  • bhakshana, poshana bor‍du (ephu en‍ bi)        
     
   • sabsidiyum samrakshana bhakshanangalum vikasippikkukayum janapriyamaakkukayum cheyyuka
   •  
   • poshana vyaapanam
   •  
   • sthreeshaaktheekaranavum limgasamathvavum
   •  
   • desheeya vanithaa kammeeshan‍
   •  
   • raashdreeya mahilaa koshu (aar‍ em ke)
   •  
   • juvanyl‍ jasttisu (kuttikalude paricharanatthinum samrakshanatthinum ulla) niyamam, 2000 (2000-l‍ 56)
   •  
   • kuttikkuttavaalikalude preaabeshan‍
   •  
   • datthedukkalumaayi bandhappetta prashnangal‍, kendra datthedukkal‍ vibhava ejan‍si, chyl‍du hel‍pu lyn‍ (chyl‍du lyn‍)
   •  
   • chil‍dran‍su aakdu, 1960 (1960-l‍ 60)
   •  
   • shishuvivaahanirodhana niyamam, 1929 (1929-l‍ 19)
   •  
    
  •  
   
 •  
 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions