കിര്‍ടാഡ്സ്

                                                                                                                   
                                                                                                                                                                                                                                                                                 

                    കിര്‍ടാഡ്സ്                

                                                                                                                                                                                                                                                     

                   പട്ടിക ജാതി പട്ടിക വര്‍ഗ്ഗര വകുപ്പിന് കീഴില്‍  പ്രത്യേക ഡയറക്ടറേറ്റായി പ്രവര്ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം                

                                                                                             
                             
                                                       
           
 

കിര്‍ടാഡ്സ്

 

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ   വകുപ്പിന് കീഴില്‍  പ്രത്യേക ഡയറക്ടറേറ്റായി   പ്രവര്ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗവേഷണ പരിശീലന   വികസന പഠന കേന്ദ്രം(  കേരള ഇന്‍സ്റ്റിറ്റ്യൂറ്റ് ഫോര്‍  റിസര്‍ച്ച്  ട്രെയ്‌നിങ്ങ്   ആന്റ് ഡെവല്പ്പ്‌മെന് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആന്റ ഷെഡ്യൂള്ഡ്   ട്രൈബ്സ് കിര്ടാഡ്‌സ്). സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്ഗ്ഗ വിഭാഗങ്ങളുടെ   ഇടയില് നടക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് സഹായകമായി ഗവേഷണ പ്രവര്ത്തനങ്ങള്   നടത്തുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം പാര്ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്   നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും അവ   പരിഹരിക്കുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ നിര്‌ദ്ദേശങ്ങള് ഗവണ് മെന്റിന്   സമര്പ്പിക്കുവാനും സ്ഥാപനം ശ്രമിക്കുന്നു.  ദേശീയ   മാത്ൃകയിലുളള ട്രൈബല്‍ ഗവേഷണ പരിശീലന കേന്ദ്രമായി 1972 ലാണ്് സ്ഥാപനം ആരംഭിച്ചത്. പിന്നീട് 1979മുതല്‍ സ്ഥാപനം കേരള പട്ടികജാതി പട്ടിക വര്ഗ്ഗ ഗവേഷണ പരിശീലന വികസന പഠന   കേന്ദ്രം( കിര്ടാഡ്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിച്ച് വരുന്നു. പ്രധാനമായും   ഗവേഷണ വിഭാഗം , പരിശീലന വിഭാഗം, വികസന പഠന വിഭാഗം എന്നീ മൂന്ന്്് മേഖലകളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം   .  ഇതിനു പുറമെ ഒരു ഗ്രന്ഥാലയവും നരവംശ ശാസ്ത്ര മ്യൂസിയവും പട്ടികജാതി   വിഭാഗങ്ങളുടെ കലാരൂപങ്ങളുടെ ഡോക്യുമെന്റേഷന്‍ കേന്ദ്രവും സ്ഥാപനത്തിനു കീഴില്‍   പ്രവര്‍ത്തിച്ചു വരുന്നു.

 

സ്ഥാപന ഘടന

 

ഗവേഷണ വിഭാഗം  നരവംശശാസ്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭാഷാശാസ്ത്രം, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പഠനശാഖകളില്‍ നിന്നുള്ള സിദ്ധാന്തങ്ങളെയും സമീപനങ്ങളെയും അധികരിച്ച് പ്രായോഗികവും വികസനോന്മുഖവുമായ ബഹുവിഷയാധിഷ്ഠിത ഗവേഷണ പഠനങ്ങള്‍ നടത്തുക എന്നതാണ് ഗവേഷണവിഭാഗത്തിന്റെ ചുമതല. ഇവയ്ക്കു പുറമെ സമുദായ പഠനങ്ങളും ഗോത്ര ചരിത്രപഠനങ്ങളും ഗവേഷണ വിഭാഗത്തിനു കീഴില്‍‌ നടന്നു വരുന്നു.  1996ലെ നിയമപ്രകാരം സംവരണ നയത്തിന്റെ പ്രയോജനം വ്യാജമായി അവകാശപ്പെടുന്നതും, നേടിയെടുക്കുന്നതും തടയുന്നതിനായി പ്രത്യേക ജാഗ്രതാ സംഘം രൂപീകരിക്കുകയും നരവംശശാസ്ത്ര വിഭാഗത്തെ വിദഗ്ധ പ്രതിനിധി സംഘമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട് . തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം വ്യാജമായോ തെറ്റായോ നേടിയെടുക്കുന്നത് തടയുന്നതിന് പരിശോധനാ സമിതിക്ക് ഗവേഷണ വിഭാഗത്തിലെ നരവംശശാസ്ത്ര ഗവേഷണ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തി വരുന്നു. പരിശോധകസംഘം തയ്യാറാക്കുന്ന വ്യക്തികളുടെ ജാതിനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍ മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കുന്നു.  സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ സമുദായങ്ങളുടെ വര്‍ഗ്ഗീകരണവുമായി ബന്ധപ്പെട്ട് അവയുടെ സാമൂഹിക-സാംസ്കാരിക മാദണ്ഡങ്ങള്‍ മനസ്സിലാക്കുന്നതിനായി വിവിധ സമുദായങ്ങളെക്കുറിച്ചുള്ള ഗോത്ര ചരിത്രപഠനം ഗവേഷണ പഠന വിഭാഗം നടത്തിവരുന്നു.  വിവിധ സമുദായങ്ങളുടെ നിരാകരണം, ഉള്‍ക്കൊള്ളല്‍ , ഉള്‍പ്പെടുത്തല്‍, എന്നിവയെ സംബന്ധിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു.  കേരളത്തിലുള്ള അഞ്ച് പി.ടി.ജി.കള്‍ക്കിടയില്‍ അടിസ്ഥാന വിവരശേഖര സര്‍വെ വിഭാഗത്തിനുകീഴില്‍ പൂര്‍ത്തീകരിച്ച്കഴിഞ്ഞു.  ജാഗ്രതാ സംഘം  1996 ലെ നിയമം 11 പ്രകാരം, സംവരണ നയത്തിന്റെ ആനുകൂല്യം വ്യാജമായി നേടിയെടുക്കുന്നത് തടയുന്നതിനായി ഗവേഷണ വിഭാഗത്തിനുകീഴില്‍ പ്രത്യേക ജാഗ്രതാസംഘം പ്രവര്‍ത്തിച്ചുവരുന്നു.സ്ക്രീനിങ്ങ്, സ്ക്രൂറ്റിനിങ്ങ് കമ്മിറ്റികളുടെ നിര്‍ദ്ദേശപ്രകാരം വ്യക്തിഗത ജാതി നിര്‍ണ്ണയ പരാതികളുടെ അടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതും ഗവേഷണ വിഭാഗമാണ്. സ്ക്രീനിങ്ങ് കമ്മിറ്റി കേസുകള്‍  സംശയാസ്പദമായ പരാതികള്‍   / കേസുകള്‍ സ്ക്രീനിങ്ങ് കമ്മിറ്റി ഗവേഷണ വിഭാഗത്തിനുകീഴിലുള്ള ജാഗ്രതാസംഘത്തിന് കൈമാറുന്നു / നിര്‍ദ്ദേശിക്കുന്നു.  ഇതുവരെ 1224 നരവംശശാസ്ത്ര അന്വേഷണങ്ങള്‍ നടത്തി അവയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട് .  പരിശോധന കമ്മിറ്റി കേസുകള്‍  കൃത്രിമ/വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വ്യക്തികള്‍ പട്ടികജാതി/വര്‍ഗ്ഗ സംവരണം നേടിയെടുക്കുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ കമ്മിറ്റി നരവംശശാസ്ത്ര പരിശോധനയ്കാകയി നിര്‍ദ്ദേശിക്കുന്നു.  2006-2008 കാലയളവില്‍ 20തോളം പരാതികളില്‍ തീര്‍പ്പ് കല്പിച്ചു. 15 ഓളം പരാതികള്‍  അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.  സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനു വേണ്ടിയുള്ള പഠനങ്ങള്‍  വിവിധ സമുദായങ്ങളെ മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമുദായപഠനത്തിന് കിര്‍ടാഡ്സിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 5 സമുദായങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.  പട്ടികജാതി/വര്‍ഗ്ഗ പിന്നാക്ക വിഭാഗ പട്ടിക സംബന്ധിച്ച വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍  പരിശീലന വിഭാഗം  സംസ്ഥാന പട്ടിക ജാതി/വര്‍ഗ്ഗ വികസന വകുപ്പിനുകീഴിലുള്ള വിവിധസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സാമൂഹിക വികസനത്തെ സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പ്രദാനം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പരിശീലന വിഭാഗത്തിന്റെ പ്രധാന ചുമതല.  സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികളും പരിപാടികളും കൃത്യമായി നടത്തുന്നതിനാവശ്യമായ പരിശീലനം പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കിടയില്‍ സംഘടിപ്പിച്ചുവരുന്നു. മികച്ച പ്രവര്‍ത്തനശേഷി ആര്‍ജ്ജിക്കുന്നതിനായി വിവര സാങ്കേതിക വിദ്യ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കിവരുന്നു. ഔപചാരികവും അനൗപചാരികവുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പരിശീലനത്തിന് അവലംബിക്കുന്നു. പട്ടികജാതി/വര്‍ഗ്ഗ വികസനത്തെ സംബന്ധിച്ച സെമിനാറുകള്‍ ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നത് പരിശീലന വിഭാഗമാണ്.  പരിശീലന പരിപാടിയുടെ വിവരങ്ങള്‍ മൂല്യനിര്‍ണ്ണയ വിഭാഗം (വികസന പഠന വിഭാഗം)  ട്രൈബല്‍ ഉപപദ്ധതി, പ്രത്യേക ഘടക പദ്ധതികള്‍, മറ്റ് വികസന പരിപാടി തുടങ്ങി പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ മൂല്യനിര്‍ണ്ണയ പഠനങ്ങള്‍ സംഘടിപ്പിക്കുന്നത് ഈ വിഭാഗമാണ്. പഠനങ്ങളെ തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. പട്ടികാജാതി/ വര്‍ഗ്ഗ വിഭാഗങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തിയ അടിയന്തര പഠനം ഗവണ്‍മെന്റിന്‍റെ മേല്‍നടപടിക്കായി സമര്‍പ്പിച്ചത് വികസന പഠന വിഭാഗമാണ്. കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന വിവിധ പഠനങ്ങളും വിഭാഗം നടത്തിവരുന്നു. ശാസ്ത്രീയവും ചിട്ടയായതുമായ ഈ പഠനങ്ങള്‍ നയരൂപീകരണത്തിനും മറ്റ് വളരെയേറെ സഹായിക്കുന്നു. അനുഭവ പരിചയമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ , സാമൂഹിക ശാസ്ത്രജ്ഞര്‍ , നരവംശ ശാസ്ത്രജ്ഞര്‍ , സാംഖിക പഠന വിദഗ്ധര്‍ എന്നിവരടങ്ങിയസംഘത്തിന്റെ സംയോജിത പ്രവര്‍ത്തനം വിവിധ നയങ്ങളുടെ വിദഗ്ധ പരിശോധനയ്ക്കും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിനും സഹായിക്കുന്നു.  സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗ വികസനത്തിന്  സഹായകമാകുന്ന പ്രായോഗിക പ്രാവര്‍ത്തിക ഗവേഷണങ്ങള്‍ നടത്തിവരുന്നു.  ട്രൈബല്‍ ഉപപദ്ധതിക്ക് കീഴിലുള്ള വികസന പരിപാടികള്‍ ഗവണ്‍മെന്റേതര സംഘടനകളുടെ വികസന പദ്ധതികള്‍ തുടങ്ങിയവയുടെ മൂല്യനിര്‍ണ്ണയം, നയങ്ങളിലെ പോരായ്മകള്‍ പരിഹരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് പഠനത്തിനുള്ളത്.  2006-07 വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച പഠനങ്ങള്‍  കേരളത്തിലെ ആദിവാസിമേഖലകളില്‍ ഗവണ്‍മെന്റേതര സംഘടനകളുടെ പ്രവര്‍ത്തനം വയനാട് ജില്ലയെ അടിസ്ഥാനമാക്കി ഒരു പഠനം.  പട്ടികവര്‍ഗ സമുദായമായ മാവിലന്‍ വിഭാഗത്തിലെ സാമൂഹിക സാംസ്കാരിക മാറ്റങ്ങള്‍  തടി ഇതര വനോത്പന്നങ്ങളും പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളും പ്രതിസന്ധികളും സാധ്യകളും  നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പദ്ധതികള്‍  തടി ഇതര വനോത്പന്നങ്ങള്‍ , ജൈവ വൈവിധ്യസംരക്ഷണം, പങ്കാളിത്ത മാതൃക വികസനം, കാട്ടില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉപജീവന മാര്‍ഗ്ഗം  അട്ടപ്പാടിയിലെ കുറുമ്പ സമുദായത്തിന്റെ ഗോത്രവര്‍ഗ്ഗ ജീവശാസ്ത്രം  കേരളത്തിന്റെ സമൃദ്ധി, കേന്ദ്രങ്ങളുടെ മൂല്യനിര്‍ണ്ണയം  സഹായ വിഭാഗം  ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ആദിവാസി വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അവഗണന നേരിട്ട് വരുന്നു. കേരളത്തിന്റെ മുഖ്യധാര സംസ്കാരത്തില്‍ ഈകലാരൂപങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. ഇത് തിരിച്ചറിഞ്ഞ കിര്‍ടാഡ്സ് ഇവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചുകൊണ്ട് കോഴിക്കോട് ആരംഭിച്ച ആദികലാ കേന്ദ്രം എന്ന ഗോത്രവര്‍ഗ്ഗ മ്യൂസിയം വിവിധ ഗോത്രകലകളുടെയും സംസ്കാരത്തെയും സംബന്ധിച്ച അറിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു/സംരക്ഷിക്കുന്നു.  ആദിവാസികള്‍ക്കിടയിലുള്ള സവിശേഷമായ കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. ഈ ശ്രമത്തിന്റെ ഭാഗമായി, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള മുതിര്‍ന്ന കലാകാരന്മാരെ കണ്ടെത്തി അവരെ പുതിയ തലമുറയില്‍ താല്പര്യമുള്ള യുവജനങ്ങള്‍ക്ക് കലാപരിശീലനം നല്‍കുന്നതിന് ശ്രമിക്കുന്നു. ഒരു സമുദായത്തിന്റെ / വിഭാഗത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണനിര്‍വഹണ വിഭാഗം  കേരളത്തിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഗോത്രചരിത്ര മ്യൂസിയം വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നു. സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന കിര്‍ടാഡ്സ് എന്ന സ്ഥാപനത്തിനു കീഴില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഉപയോഗിച്ചുവരുന്ന ഉപകരണങ്ങള്‍ , ആഭരണങ്ങള്‍ , കെണിയുപകരണങ്ങള്‍ , കൊത്തുപണികള്‍ , കാര്‍ഷികോപകരണങ്ങള്‍ , സംഗീതോപകരണങ്ങള്‍ , ആചാരാനുഷ്ടാന സാമഗ്രികള്‍ എന്നിവയുടെ ശേഖരം സൂക്ഷിക്കുന്നു. കേരളത്തിലെ ഓരോ ആദിവാസി വിഭാഗങ്ങളുടെയും സാസ്കാരിക സവിശേഷതകളും പശ്ചാത്തലവും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിവിധ കലാരൂപങ്ങളില്‍ ഉപയോഗിക്കുന്ന ചമയ വസ്തുക്കളും കരകൗശല വസ്തുക്കളും ഇവിടെകാണാവുന്നതാണ്. തദ്ദേശീയ ജനവിഭാഗങ്ങളെ സംബന്ധിച്ച് ഗവണ്‍മെന്റിന്റെ കീഴില്‍ നടത്തിയിട്ടുള്ള വിവിധ പഠനങ്ങളുടെ രേഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

 

ഗോത്രചരിത്ര മ്യൂസിയം

 

1973ലാണ് ഗോത്രചരിത്ര മ്യൂസിയം   സ്ഥാപിതമായത്. ഗോത്രവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും   ഗവേഷകര്‍ക്കും സഹായകമാകുന്ന വിവിധ ഉപകരണങ്ങളും സംസ്കാരവുമായി ബന്ധപ്പെട്ട   വസ്തുക്കളും ശേഖരിക്കുകയെന്നതാണ്  സ്ഥാപനം ആദ്യമേറ്റെടുത്ത ചുമതല. തുടര്‍ന്ന് ഇവയെല്ലാം പൊതുജനങ്ങള്‍ക്കും   കാണുന്നതിനും മനസ്സിലാക്കുന്നതിനായി തുറന്നുകൊടുത്തു.  കേരളത്തിന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഇടംനേടിയിട്ടുള്ള   മ്യൂസിയം ഇന്ന് സ്ഥാപനത്തിന്റെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.   അപൂര്‍വങ്ങളായ വിവിധതരം ഉപകരണങ്ങള്‍ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.   ആദിവാസി വിഭാഗങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള കരകൗശല വസ്തുക്കള്‍ ആകര്‍ഷകങ്ങളാണ്.   അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നരവംശശാസ്ത്ര പഠനശേഖരങ്ങള്‍ മ്യൂസിയത്തില്‍   സൂക്ഷിക്കുന്നു. ആദിവാസിവിഭാഗങ്ങളുടെ ചരിത്രവുംസമകാലിക ജീവിതത്തിലേക്കും   വെളിച്ചം വീശുന്ന അത്യപൂര്‍വമായ ശേഖരമാണ് മ്യൂസിയത്തിലേത്.തദ്ദേശജനവിഭാഗങ്ങളുടെ   സമ്പന്നമായ സംസ്കാരത്തെ സംരക്ഷിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി   മ്യൂസിയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആദിവാസി വിഭാഗങ്ങളുടെ ദേശീയ കണ്‍സോര്‍ഷ്യത്തിലെ   അംഗം കൂടിയാണ് മ്യൂസിയം. എല്ലാ സര്‍ക്കാര്‍ പ്രവൃത്തി ദിനങ്ങളിലുംരാവിലെ 10.15 മുതല്‍ 5.15 വരെ മ്യൂസിയം പ്രവര്‍ത്തിച്ചുവരുന്നു.

 

ആദികലാ കേന്ദ്രം

 

ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അനുഷ്ഠാനകലകള്‍   അവതരിപ്പിക്കുന്നതിനും അവയെസംബന്ധിച്ച ഗവേഷണങ്ങള്‍ സാധ്യമാക്കുന്നതിനും ആവശ്യമായ   ലിഖിതരേഖകള്‍ സ്ഥാപനത്തിലെ ഡോക്യുമെന്റേഷന്‍ കേന്ദ്രത്തില്‍   സംരക്ഷിച്ചിരിക്കുന്നു.  ഇന്ന് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള കലാരൂപങ്ങള്‍   വളരെയധികം രൂപാന്തരികരണത്തിന് വിധേയമാവുകയോ കാലഹരണപ്പെടുകയോ ചെയ്തിരിക്കുന്നു.   വളരെ മൂല്യമേറിയ ഈ കലാരൂപങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം   ലഭിച്ചിരുന്നില്ലെന്നുമാത്രമല്ല  അവഗണിക്കപ്പെടുകയും വിലകുറച്ച് കാണിക്കുകയും ചെയ്തിരുന്നു. അവയില്‍   ചിലതെങ്കിലും ഇന്ന് നിലനില്‍ക്കുന്നത് അവയില്‍ അന്തര്‍ലീനമായ സവിശേഷതകള്‍മൂലവും   അവയുടെ സാമൂഹികവും ആചാരാനുഷ്ഠാനങ്ങളിലെ അവിഭാജ്യതകളും മൂലമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയിലും   പ്രദേശങ്ങളിലും നിലവിലുള്ള കലാരൂപങ്ങള്‍ വ്യത്യസ്തങ്ങളാണെന്ന് ഗോത്രപഠനങ്ങള്‍രേഖപ്പെടുത്തുന്നു.   കഥകള്‍, നാടോടി പാട്ടുകള്‍, നൃത്തരൂപങ്ങള്‍ , കെട്ടുകഥകള്‍ / സാങ്കല്പിക   കഥകള്‍ , ആചാരങ്ങള്‍ എന്നിവയിലൂടെ   തദ്ദേശീയ ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകരെയും അവയുടെ സവിശേഷതയും   എടുത്തുകാണിക്കുവാന്‍ സാധിക്കുന്നു.  ഓരോ വിഭാഗത്തിലും അവയുടെ ആചാരാനുഷ്ഠാന കലകളുമായി   ബന്ധമുള്ളവരും അവയെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെയും അഭാവം നേരിടുന്നു.   വിവിധ വിഭാഗങ്ങളെ കലാരൂപങ്ങളുടെ സംരക്ഷണം, പുനരുദ്ധാരണം , അഭിവൃദ്ധി എന്നിവ ഇന്ന് ആവശ്യമാണെന്നിരിക്കിലും അവ പഴയകാലത്തേതുപോലെ   തുടരുവാന്‍ സാധിക്കുകയില്ലെന്നാണ് പുതിയ തലമുറയിലെ കലാകാരന്മാരുടെ പക്ഷം.  ആദ്യ മനുഷ്യസമൂഹത്തിന്റെ കലാരൂപങ്ങള്‍   പ്രോത്സാഹിപ്പിക്കുന്നതിനായി കിര്‍ടാഡ്സ് സ്ഥാപിച്ച ആദികലാ കേന്ദ്രം ഗോത്ര   കലകളുടെ പുനരുദ്ധാരണം ലക്ഷ്യമിടുന്നു. ഗോത്രകലകളുടെ പുനരുദ്ധാരണം   ലക്ഷ്യമിടുന്നു. ഗോത്രകലകളുടെ പുനരുജ്ജീവനം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സംഘബോധം, എന്നിവയ്ക്ക് വളര്‍ച്ചയ്ക്ക്   കാരണമായിത്തീരുന്നു. ഗോത്രകലകളെസംബന്ധിച്ച് ഇതുവരെ കാര്യമായ   ഗവേഷണങ്ങളൊന്നുംതന്നെ നടന്നിരുന്നില്ല. എന്നാല്‍ കിര്‍ട്ഡാഡ്സിന്റെ ഗവേഷണ   പദ്ധതികളുടെ ഭാഗമായ കലാരൂപങ്ങള്‍ മാത്രമല്ല, അവര്‍ക്കിടയില്‍ ഉപയോഗത്തിരിരുന്ന കരകൗശല വസ്തുക്കള്‍‌ , ആഭരണങ്ങള്‍ , ഉപകരണങ്ങള്‍ എന്നിവയെല്ലാം   സംരക്ഷിച്ചുവരുന്നു. വിവിധ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള വാമൊഴി   സാഹിത്യവും ഗവേഷണത്തിന് വിധേയമാക്കുന്നു. വളര്‍ുന്നുവരുന്ന സാമ്പത്തിക സാധ്യതകളെ   ഉപയോഗപ്പെടുത്താന്‍ നാടന്‍ കലാമേളകള്‍ , കരകൗശല വസ്തു പ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ സാധിക്കുന്നതുമാണ്.

 

വായനശാല

 

വായനശാലയും വിവരശേഖരവും:  നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, ദളിത് പഠനം, ഭാഷാശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, നാടന്‍ കലാപഠനം, സാംഖികശാസ്ത്രം, സ്ത്രീ പഠനങ്ങള്‍ തുടങ്ങിയ   മേഖലകളിലുള്ള നിരവധി പുസ്തകങ്ങള്‍ അടങ്ങിയ വായനശാല സഹായം വിഭാഗത്തിനു കീഴില്‍   പ്രവര്‍ത്തിക്കുന്നു. ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകള്‍ ഇവിടെ ലഭ്യമാണ്. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും   ഉപയോഗിക്കാവുന്ന വായനശാല കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനായുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്   സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍‌:  ഇംഗ്ലീഷില്‍ ഒരു ദ്വൈവാര്‍ഷിക വാര്‍ത്താപത്രിക കിര്‍ടാഡ്സ്   പ്രസിദ്ധീകരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗോത്രവര്‍ഗ്ഗ പഠനങ്ങള്‍   പത്രികയില്‍ പ്രസിദ്ധീകരിച്ചുവരുന്നു. സെമിനാറുകളും ഫെല്ലോഷിപ്പുകളും:  കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗവിഭാഗങ്ങളെ സംബന്ധിക്കുന്ന   വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചായോഗങ്ങളും സ്ഥാപനം   സംഘടിപ്പിക്കാറുണ്ട്. ആദിവാസി സമൂഹങ്ങളുടെ വികസനത്തെ സംബന്ധിച്ച പഠനങ്ങള്‍   നടത്തുന്നതിനായി തെരഞ്ഞെടുക്കുന്ന ഗവേഷണ വിദ്യാര്‍‌ത്ഥികള്‍ക്ക്   ഫെല്ലോഷിപ്പുകളും സ്ഥാപനം നല്‍കുന്നു. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍   നരവംശഭാഷാ ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്കുള്ള അംഗീകാരം സ്ഥാപനത്തിനുണ്ട്. മറ്റ് പ്രവര്‍ത്തനങ്ങള്‍:  നാടന്‍ മരുന്നുകളെക്കുറിച്ച് കിര്‍ട്ഡാഡ്സ് പഠനം   നടത്തിവരുന്നു.

 

വിലാസം

 

കിര്‍ടാഡ്സ് ചേവായൂര്‍ കോഴിക്കോട് 673017 ടെലഫോണ്‍ 0495 – 2357329/ 2356805 ഇ-മെയില്‍[email protected][/urloff]   കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 8 കി.മി. അകലെയായും ബസ് സ്റ്റാന്‍ഡില്‍നിന്ന് 4 കി.മി. അകലെയായും മലാപറമ്പ് - ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡില്‍ വൃന്ദാവന്‍ കോളനിക്ക് സമീപത്തായാണ്കിര്‍ടാഡ്സ് സ്ഥിതി ചെയ്യുന്നത്.

 

Govt of Kerala

 

Kerala Government Portal http://www.kerala.gov.in/

 

Chief Minister of Kerala http://www.keralacm.gov.in/

 

High court of Kerala http://highcourtofkerala.nic.in/

 

Scheduled Castes Development Department of Kerala http://keralascdepartment.org

 

Scheduled Tribes Development Department of Kerala http://www.scheduledtribekerala.org/

 

Kerala Lok Ayuktha http://lokayuktakerala.gov.in/admin/

 

Kerala Womens Commission http://keralawomenscommission.gov.in/

 

Information & Public Relations Department  http://www.prd.kerala.gov.in/

 

Kerala Institute of Local Administration http://www.kilaonline.org/

 

State Information Commission http://www.keralasic.gov.in/

 

Rural Development Department http://www.crd.kerala.gov.in/

 

Local Self Government Department  http://lsg.kerala.gov.in

 

Kerala Khadi and Village Industries Board http://kkvib.org/

 

Attappady Hill Area Development Society http://www.ahads.org

 

State Govt forms http://www.kerala.nic.in/govtforms/

 

 

Govt of India

 

Ministry of Tribal Affairs http://tribal.nic.in/

 

Ministry of Social Justice and Empowerment http://socialjustice.nic.in/

 

Indian Governemnt Portal http://www.india.gov.in/

 

Govrenment if India Directory http://goidirectory.nic.in/

 

Human Rights commission of India http://nhrc.nic.in/

 

Indian Court http://judis.nic.in/

 

Supreme court of India http://supremecourtofindia.nic.in/

 

President of India http://presidentofindia.nic.in

 

Prime Minister of India http://pmindia.nic.in/

 

Constitution of India http://indiacode.nic.in/coiweb/welcome.html  Ministry of Minority Affairs http://minorityaffairs.gov.in

 

National Commission for Scheduled Castes and Scheduled Tribes  http://ncscst.nic.in/

 

Tribal Research Institutes

 

Tribal Research Institute ,Pune   http://trti.mah.nic.in/frm_HomePage.php  Tribal Research Institute ,Bihar   http://www.jharkhandonline.gov.in/depts/welfa/tri.asp  Tribal Research Institute ,Bhopal http://www.trdi.mp.gov.in/index.asp

 

Tribal Research Institute, Jharkhand http://www.trijharkhand.org.in/About_us/about_us.htm   Tribal Research Institute ,Himachal pradesh  http://hpuniv.nic.in/tribal.htm

 

The National Tribal Environmental Research Institute (NTERI) http://www.itcaonline.com/program_nteri.html

 

Tribal research centre (Ooty) http://www.ooty.com/travel/tribalresearch.htm

 

ST & SC Developent, Minorities and Backward classesWelfare Department , Orissa http://orissagov.nic.in/stsc/research_training.htm

 

Urban Development and Poverty Alleviation  http://urbanindia.nic.in/moud/moud.htm

 

 

International

 

Amnesty International  http://www.amnesty.org

 

Amnesty India http://www.amnesty.org.in

 

Survival International  http://www.survival-international.org/

 

Tribal Museums

 

Tribal Museum at Koraput (Orissa) http://www.koraput.in/museumnresearch.html

 

Directorate of Tribal Cultural Research and Training Institute,Andhrapradesh http://www.aponline.gov.in/apportal/departments/departments

 

Portal of Tribal Welfare Department Govt of Andhrapradesh http://www.aptribes.gov.in

 

                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    kir‍daadsu                

                                                                                                                                                                                                                                                     

                   pattika jaathi pattika var‍ggara vakuppinu keezhil‍  prathyeka dayarakdarettaayi pravartthicchu varunna sthaapanamaanu kerala pattikajaathi pattika var‍gga gaveshana parisheelana vikasana padtana kendram                

                                                                                             
                             
                                                       
           
 

kir‍daads

 

pattika jaathi pattika var‍gga   vakuppinu keezhil‍  prathyeka dayarakdarettaayi   pravartthicchu varunna sthaapanamaanu kerala pattikajaathi pattika var‍gga gaveshana parisheelana   vikasana padtana kendram(  kerala in‍sttittyoottu phor‍  risar‍cchu  dreyningu   aantu devalppmenu sttadeesu ophu shedyooldu kaasttu aanta shedyooldu   drybsu kirdaadsu). Samsthaanatthe pattika jaathi pattika vargga vibhaagangalude   idayilu nadakkunna vikasana pravartthanangalkku sahaayakamaayi gaveshana pravartthanangalu   nadatthuka ennathaanu sthaapanatthinte lakshyam paarshvavathkarikkappetta vibhaagangalu   neridunna prashnangalum avarude aavashyangalum manasilaakkunnathinum ava   pariharikkunnathinum labhyamaakkunnathinum aavashyamaaya nirddheshangalu gavanu mentinu   samarppikkuvaanum sthaapanam shramikkunnu.  desheeya   maathrukayilulala drybal‍ gaveshana parisheelana kendramaayi 1972 laan് sthaapanam aarambhicchathu. Pinneedu 1979muthal‍ sthaapanam kerala pattikajaathi pattika vargga gaveshana parisheelana vikasana padtana   kendram( kirdaadsu) enna peril‍ pravar‍tthicchu varunnu. Pradhaanamaayum   gaveshana vibhaagam , parisheelana vibhaagam, vikasana padtana vibhaagam ennee moonnu്് mekhalakalilaayaanu sthaapanatthinte pravar‍tthanam   .  ithinu purame oru granthaalayavum naravamsha shaasthra myoosiyavum pattikajaathi   vibhaagangalude kalaaroopangalude dokyumenteshan‍ kendravum sthaapanatthinu keezhil‍   pravar‍tthicchu varunnu.

 

sthaapana ghadana

 

gaveshana vibhaagam  naravamshashaasthram, charithram, saampatthika shaasthram, bhaashaashaasthram, soshyolaji, sttaattisttiksu thudangiya padtanashaakhakalil‍ ninnulla siddhaanthangaleyum sameepanangaleyum adhikaricchu praayogikavum vikasanonmukhavumaaya bahuvishayaadhishdtitha gaveshana padtanangal‍ nadatthuka ennathaanu gaveshanavibhaagatthinte chumathala. Ivaykku purame samudaaya padtanangalum gothra charithrapadtanangalum gaveshana vibhaagatthinu keezhil‍ nadannu varunnu. 1996le niyamaprakaaram samvarana nayatthinte prayojanam vyaajamaayi avakaashappedunnathum, nediyedukkunnathum thadayunnathinaayi prathyeka jaagrathaa samgham roopeekarikkukayum naravamshashaasthra vibhaagatthe vidagdha prathinidhi samghamaayi niyogikkukayum cheythittundu . Thozhil‍paramaaya aavashyangal‍kkuvendi pattikajaathi/pattikavar‍gga samvaranam vyaajamaayo thettaayo nediyedukkunnathu thadayunnathinu parishodhanaa samithikku gaveshana vibhaagatthile naravamshashaasthra gaveshana rippor‍ttu upayogappedutthi varunnu. Parishodhakasamgham thayyaaraakkunna vyakthikalude jaathinir‍nnaya rippor‍ttukal‍ mel‍nadapadikal‍kkaayi sar‍kkaarinu samar‍ppikkunnu. Samsthaanatthe pattikajaathi/var‍gga vibhaagangalude samudaayangalude var‍ggeekaranavumaayi bandhappettu avayude saamoohika-saamskaarika maadandangal‍ manasilaakkunnathinaayi vividha samudaayangalekkuricchulla gothra charithrapadtanam gaveshana padtana vibhaagam nadatthivarunnu. Vividha samudaayangalude niraakaranam, ul‍kkollal‍ , ul‍ppedutthal‍, ennivaye sambandhicchulla padtanangalum nadannuvarunnu. Keralatthilulla anchu pi. Di. Ji. Kal‍kkidayil‍ adisthaana vivarashekhara sar‍ve vibhaagatthinukeezhil‍ poor‍ttheekaricchkazhinju.  jaagrathaa samgham  1996 le niyamam 11 prakaaram, samvarana nayatthinte aanukoolyam vyaajamaayi nediyedukkunnathu thadayunnathinaayi gaveshana vibhaagatthinukeezhil‍ prathyeka jaagrathaasamgham pravar‍tthicchuvarunnu. Skreeningu, skroottiningu kammittikalude nir‍ddheshaprakaaram vyakthigatha jaathi nir‍nnaya paraathikalude adisthaanatthil‍ ava parishodhikkunnathum gaveshana vibhaagamaanu. skreeningu kammitti kesukal‍  samshayaaspadamaaya paraathikal‍   / kesukal‍ skreeningu kammitti gaveshana vibhaagatthinukeezhilulla jaagrathaasamghatthinu kymaarunnu / nir‍ddheshikkunnu. Ithuvare 1224 naravamshashaasthra anveshanangal‍ nadatthi avayude rippor‍ttu gavan‍mentinu samar‍ppicchittundu .  parishodhana kammitti kesukal‍  kruthrima/vyaaja sar‍ttiphikkattukalude adisthaanatthil‍ ethenkilum vyakthikal‍ pattikajaathi/var‍gga samvaranam nediyedukkunnavar‍kkethireyulla paraathikalil‍ kammitti naravamshashaasthra parishodhanaykaakayi nir‍ddheshikkunnu. 2006-2008 kaalayalavil‍ 20tholam paraathikalil‍ theer‍ppu kalpicchu. 15 olam paraathikal‍  anveshanatthinte avasaana ghattatthilumaanu.  samsthaana pinnaakka vibhaaga kammeeshanu vendiyulla padtanangal‍  vividha samudaayangale mattu pinnaakka vibhaagatthil‍ ul‍ppedutthunnathinte bhaagamaayulla samudaayapadtanatthinu kir‍daadsine chumathalappedutthiyirikkunnu. Kazhinja randu var‍shangalilaayi 5 samudaayangalekkuricchulla padtanangal‍ nadatthukayum rippor‍ttu gavan‍mentinu samar‍ppikkukayum cheythu. Pattikajaathi/var‍gga pinnaakka vibhaaga pattika sambandhiccha vividha sar‍kkaar‍ uttharavukal‍  parisheelana vibhaagam  samsthaana pattika jaathi/var‍gga vikasana vakuppinukeezhilulla vividhasthaapanangalil‍ joli cheyyunnavar‍kkidayil‍ saamoohika vikasanatthe sambandhiccha shaasthreeyamaaya arivukal‍ pradaanam cheyyunnathinu aavashyamaaya pravar‍tthanangal‍ samghadippikkukayaanu parisheelana vibhaagatthinte pradhaana chumathala.  sar‍kkaar‍ aavishkkarikkunna paddhathikalum paripaadikalum kruthyamaayi nadatthunnathinaavashyamaaya parisheelanam pattikajaathi/var‍gga vibhaagangalile yuvajanangal‍kkidayil‍ samghadippicchuvarunnu. Mikaccha pravar‍tthanasheshi aar‍jjikkunnathinaayi vivara saankethika vidya adakkamulla vividha vishayangalil‍ praayogika parisheelanavum nal‍kivarunnu. Aupachaarikavum anaupachaarikavumaaya vividha maar‍ggangal‍ parisheelanatthinu avalambikkunnu. Pattikajaathi/var‍gga vikasanatthe sambandhiccha seminaarukal‍ shilpashaalakal‍ thudangiyava samghadippikkunnathu parisheelana vibhaagamaanu.  parisheelana paripaadiyude vivarangal‍ moolyanir‍nnaya vibhaagam (vikasana padtana vibhaagam)  drybal‍ upapaddhathi, prathyeka ghadaka paddhathikal‍, mattu vikasana paripaadi thudangi pattikajaathi/var‍gga vibhaagangal‍kkidayil‍ nadappilaakkivarunna vividha paddhathikalude moolyanir‍nnaya padtanangal‍ samghadippikkunnathu ee vibhaagamaanu. Padtanangale thudar‍nnu thayyaaraakkunna rippor‍ttukal‍ paddhathikalil‍ aavashyamaaya maattangal‍ varutthunnathinu nir‍ddheshicchukondu sar‍kkaarinu samar‍ppikkunnu. Pattikaajaathi/ var‍gga vibhaagangalile janasamkhyayumaayi bandhappettulla vishayangal‍kku praadhaanyam nal‍kikkondu nadatthiya adiyanthara padtanam gavan‍mentin‍re mel‍nadapadikkaayi samar‍ppicchathu vikasana padtana vibhaagamaanu. Kendragavan‍mentu nir‍ddheshikkunna vividha padtanangalum vibhaagam nadatthivarunnu. Shaasthreeyavum chittayaayathumaaya ee padtanangal‍ nayaroopeekaranatthinum mattu valareyere sahaayikkunnu. Anubhava parichayamulla saampatthika shaasthrajnjar‍ , saamoohika shaasthrajnjar‍ , naravamsha shaasthrajnjar‍ , saamkhika padtana vidagdhar‍ ennivaradangiyasamghatthinte samyojitha pravar‍tthanam vividha nayangalude vidagdha parishodhanaykkum pattikajaathi/var‍gga vibhaagatthinte vikasanatthinum sahaayikkunnu. Samsthaanatthe pattikajaathi/var‍gga vibhaaga vikasanatthinu  sahaayakamaakunna praayogika praavar‍tthika gaveshanangal‍ nadatthivarunnu. Drybal‍ upapaddhathikku keezhilulla vikasana paripaadikal‍ gavan‍mentethara samghadanakalude vikasana paddhathikal‍ thudangiyavayude moolyanir‍nnayam, nayangalile poraaymakal‍ pariharikkal‍ thudangiya lakshyangalaanu padtanatthinullathu.  2006-07 var‍shatthil‍ poor‍ttheekariccha padtanangal‍  keralatthile aadivaasimekhalakalil‍ gavan‍mentethara samghadanakalude pravar‍tthanam vayanaadu jillaye adisthaanamaakki oru padtanam. Pattikavar‍ga samudaayamaaya maavilan‍ vibhaagatthile saamoohika saamskaarika maattangal‍  thadi ithara vanothpannangalum pattikavar‍gga sahakarana samghangalum prathisandhikalum saadhyakalum  nadannukondirikkunna gaveshana paddhathikal‍  thadi ithara vanothpannangal‍ , jyva vyvidhyasamrakshanam, pankaalittha maathruka vikasanam, kaattil‍ vasikkunna pattika var‍gga vibhaagangalude upajeevana maar‍ggam  attappaadiyile kurumpa samudaayatthinte gothravar‍gga jeevashaasthram  keralatthinte samruddhi, kendrangalude moolyanir‍nnayam  sahaaya vibhaagam  lokatthellaayidatthumennapole keralatthilum aadivaasi vibhaagangalude kalaaroopangal‍ avaganana nerittu varunnu. Keralatthinte mukhyadhaara samskaaratthil‍ eekalaaroopangal‍kku valareyere pankundu. Ithu thiriccharinja kir‍daadsu iva samrakshikkunnathinulla shramangal‍ kazhinja kuracchu var‍shangalaayi nadatthivarunnu. Pravar‍tthanangal‍kku aarambhamkuricchukondu kozhikkodu aarambhiccha aadikalaa kendram enna gothravar‍gga myoosiyam vividha gothrakalakaludeyum samskaarattheyum sambandhiccha arivukal‍ pradar‍shippikkunnu/samrakshikkunnu. Aadivaasikal‍kkidayilulla savisheshamaaya kalaaroopangale pariposhippikkuka ennathaanu ee udyamatthinte pradhaana lakshyam. Ee shramatthinte bhaagamaayi, aadivaasi vibhaagangal‍kkidayilulla muthir‍nna kalaakaaranmaare kandetthi avare puthiya thalamurayil‍ thaalparyamulla yuvajanangal‍kku kalaaparisheelanam nal‍kunnathinu shramikkunnu. Oru samudaayatthinte / vibhaagatthinte saamskaarika pythrukam samrakshikkukayaanu ithiloode lakshyamidunnathu. bharananir‍vahana vibhaagam  keralatthile aadivaasi vibhaagangalekkuricchu ariyaanaagrahikkunna ethoru vyakthikkum gothracharithra myoosiyam vilappetta vivarangal‍ labhyamaakkunnu. Samsthaanatthe pattikajaathi/pattikavar‍gga vibhaagangalekkuricchu padtanangal‍ nadatthunna kir‍daadsu enna sthaapanatthinu keezhil‍ nadatthiyittulla pravar‍tthanangalude bhaagamaayi aadivaasi vibhaagangal‍kkidayil‍ upayogicchuvarunna upakaranangal‍ , aabharanangal‍ , keniyupakaranangal‍ , kotthupanikal‍ , kaar‍shikopakaranangal‍ , samgeethopakaranangal‍ , aachaaraanushdaana saamagrikal‍ ennivayude shekharam sookshikkunnu. Keralatthile oro aadivaasi vibhaagangaludeyum saaskaarika savisheshathakalum pashchaatthalavum ivide pradar‍shippicchirikkunnu. Vividha kalaaroopangalil‍ upayogikkunna chamaya vasthukkalum karakaushala vasthukkalum ividekaanaavunnathaanu. Thaddhesheeya janavibhaagangale sambandhicchu gavan‍mentinte keezhil‍ nadatthiyittulla vividha padtanangalude rekhakalum ivide sookshicchirikkunnu.

 

gothracharithra myoosiyam

 

1973laanu gothracharithra myoosiyam   sthaapithamaayathu. Gothravar‍ggangalekkuricchu padtikkunna vidyaar‍ththikal‍kkum   gaveshakar‍kkum sahaayakamaakunna vividha upakaranangalum samskaaravumaayi bandhappetta   vasthukkalum shekharikkukayennathaanu  sthaapanam aadyametteduttha chumathala. Thudar‍nnu ivayellaam pothujanangal‍kkum   kaanunnathinum manasilaakkunnathinaayi thurannukodutthu. Keralatthinte vinoda sanchaarabhoopadatthil‍ idamnediyittulla   myoosiyam innu sthaapanatthinte puthiya kettidatthil‍ pravar‍tthicchu varunnu. Apoor‍vangalaaya vividhatharam upakaranangal‍ puthiya myoosiyatthil‍ pradar‍shippicchirikkunnu. Aadivaasi vibhaagangal‍ nir‍mmicchittulla karakaushala vasthukkal‍ aakar‍shakangalaanu. Ayal‍ samsthaanangalil‍ ninnulla naravamshashaasthra padtanashekharangal‍ myoosiyatthil‍   sookshikkunnu. Aadivaasivibhaagangalude charithravumsamakaalika jeevithatthilekkum   veliccham veeshunna athyapoor‍vamaaya shekharamaanu myoosiyatthilethu. Thaddheshajanavibhaagangalude   sampannamaaya samskaaratthe samrakshikkunnathinum vyaakhyaanikkunnathinum manasilaakkunnathinumaayi   myoosiyam samar‍ppikkappettirikkunnu. Aadivaasi vibhaagangalude desheeya kan‍sor‍shyatthile   amgam koodiyaanu myoosiyam. Ellaa sar‍kkaar‍ pravrutthi dinangalilumraavile 10. 15 muthal‍ 5. 15 vare myoosiyam pravar‍tthicchuvarunnu.

 

aadikalaa kendram

 

aadivaasi vibhaagangal‍kkidayilulla anushdtaanakalakal‍   avatharippikkunnathinum avayesambandhiccha gaveshanangal‍ saadhyamaakkunnathinum aavashyamaaya   likhitharekhakal‍ sthaapanatthile dokyumenteshan‍ kendratthil‍   samrakshicchirikkunnu. Innu aadivaasi vibhaagangal‍kkidayilulla kalaaroopangal‍   valareyadhikam roopaantharikaranatthinu vidheyamaavukayo kaalaharanappedukayo cheythirikkunnu. Valare moolyameriya ee kalaaroopangal‍kku ar‍hikkunna amgeekaaram   labhicchirunnillennumaathramalla  avaganikkappedukayum vilakuracchu kaanikkukayum cheythirunnu. Avayil‍   chilathenkilum innu nilanil‍kkunnathu avayil‍ anthar‍leenamaaya savisheshathakal‍moolavum   avayude saamoohikavum aachaaraanushdtaanangalile avibhaajyathakalum moolamaanu. Vividha vibhaagangal‍kkidayilum   pradeshangalilum nilavilulla kalaaroopangal‍ vyathyasthangalaanennu gothrapadtanangal‍rekhappedutthunnu. Kathakal‍, naadodi paattukal‍, nruttharoopangal‍ , kettukathakal‍ / saankalpika   kathakal‍ , aachaarangal‍ ennivayiloode   thaddhesheeya janavibhaagangalude saamskaarika pythrukareyum avayude savisheshathayum   edutthukaanikkuvaan‍ saadhikkunnu. Oro vibhaagatthilum avayude aachaaraanushdtaana kalakalumaayi   bandhamullavarum avayekkuricchu vyakthamaayi ariyunnavarudeyum abhaavam neridunnu. Vividha vibhaagangale kalaaroopangalude samrakshanam, punaruddhaaranam , abhivruddhi enniva innu aavashyamaanennirikkilum ava pazhayakaalatthethupole   thudaruvaan‍ saadhikkukayillennaanu puthiya thalamurayile kalaakaaranmaarude paksham. Aadya manushyasamoohatthinte kalaaroopangal‍   prothsaahippikkunnathinaayi kir‍daadsu sthaapiccha aadikalaa kendram gothra   kalakalude punaruddhaaranam lakshyamidunnu. Gothrakalakalude punaruddhaaranam   lakshyamidunnu. Gothrakalakalude punarujjeevanam gothravibhaagangal‍kkidayil‍ samghabodham, ennivaykku valar‍cchaykku   kaaranamaayittheerunnu. Gothrakalakalesambandhicchu ithuvare kaaryamaaya   gaveshanangalonnumthanne nadannirunnilla. Ennaal‍ kir‍ddaadsinte gaveshana   paddhathikalude bhaagamaaya kalaaroopangal‍ maathramalla, avar‍kkidayil‍ upayogatthirirunna karakaushala vasthukkal‍ , aabharanangal‍ , upakaranangal‍ ennivayellaam   samrakshicchuvarunnu. Vividha gothravar‍ggangal‍kkidayil‍ nilavilulla vaamozhi   saahithyavum gaveshanatthinu vidheyamaakkunnu. Valar‍unnuvarunna saampatthika saadhyathakale   upayogappedutthaan‍ naadan‍ kalaamelakal‍ , karakaushala vasthu pradar‍shanangal‍ ennivayiloode saadhikkunnathumaanu.

 

vaayanashaala

 

vaayanashaalayum vivarashekharavum:  naravamshashaasthram, saamoohika shaasthram, dalithu padtanam, bhaashaashaasthram, saampatthika shaasthram, charithram, naadan‍ kalaapadtanam, saamkhikashaasthram, sthree padtanangal‍ thudangiya   mekhalakalilulla niravadhi pusthakangal‍ adangiya vaayanashaala sahaayam vibhaagatthinu keezhil‍   pravar‍tthikkunnu. Desheeya, anthar‍desheeya jer‍nalukal‍ ivide labhyamaanu. Gaveshakar‍kkum vidyaar‍ththikal‍kkum   upayogikkaavunna vaayanashaala kampyoottar‍vathkkarikkunnathinaayulla nir‍ddhesham sar‍kkaarinu   samar‍ppicchittundu. prasiddheekaranangal‍:  imgleeshil‍ oru dvyvaar‍shika vaar‍tthaapathrika kir‍daadsu   prasiddheekarikkunnu. Imgleeshilum malayaalatthilum niravadhi gothravar‍gga padtanangal‍   pathrikayil‍ prasiddheekaricchuvarunnu. seminaarukalum phelloshippukalum:  keralatthile pattikajaathi/var‍ggavibhaagangale sambandhikkunna   vividha vishayangalil‍ seminaarukalum char‍cchaayogangalum sthaapanam   samghadippikkaarundu. Aadivaasi samoohangalude vikasanatthe sambandhiccha padtanangal‍   nadatthunnathinaayi theranjedukkunna gaveshana vidyaar‍ththikal‍kku   phelloshippukalum sthaapanam nal‍kunnu. Kalikkattu yoonivezhsittiyude keezhil‍   naravamshabhaashaa shaasthra gaveshana padtanangal‍kkulla amgeekaaram sthaapanatthinundu. mattu pravar‍tthanangal‍:  naadan‍ marunnukalekkuricchu kir‍ddaadsu padtanam   nadatthivarunnu.

 

vilaasam

 

kir‍daads chevaayoor‍ kozhikkodu 673017 delaphon‍ 0495 – 2357329/ 2356805 i-meyil‍[email protected] Com[/urloff]   kozhikkodu reyil‍ve stteshanil‍ ninnum 8 ki. Mi. Akaleyaayum basu sttaan‍dil‍ninnu 4 ki. Mi. Akaleyaayum malaaparampu - chevaayoor‍ gol‍phu linku rodil‍ vrundaavan‍ kolanikku sameepatthaayaankir‍daads sthithi cheyyunnathu.

 

govt of kerala

 

kerala government portal http://www. Kerala. Gov. In/

 

chief minister of kerala http://www. Keralacm. Gov. In/

 

high court of kerala http://highcourtofkerala. Nic. In/

 

scheduled castes development department of kerala http://keralascdepartment. Org

 

scheduled tribes development department of kerala http://www. Scheduledtribekerala. Org/

 

kerala lok ayuktha http://lokayuktakerala. Gov. In/admin/

 

kerala womens commission http://keralawomenscommission. Gov. In/

 

information & public relations department  http://www. Prd. Kerala. Gov. In/

 

kerala institute of local administration http://www. Kilaonline. Org/

 

state information commission http://www. Keralasic. Gov. In/

 

rural development department http://www. Crd. Kerala. Gov. In/

 

local self government department  http://lsg. Kerala. Gov. In

 

kerala khadi and village industries board http://kkvib. Org/

 

attappady hill area development society http://www. Ahads. Org

 

state govt forms http://www. Kerala. Nic. In/govtforms/

 

 

govt of india

 

ministry of tribal affairs http://tribal. Nic. In/

 

ministry of social justice and empowerment http://socialjustice. Nic. In/

 

indian governemnt portal http://www. India. Gov. In/

 

govrenment if india directory http://goidirectory. Nic. In/

 

human rights commission of india http://nhrc. Nic. In/

 

indian court http://judis. Nic. In/

 

supreme court of india http://supremecourtofindia. Nic. In/

 

president of india http://presidentofindia. Nic. In

 

prime minister of india http://pmindia. Nic. In/

 

constitution of india http://indiacode. Nic. In/coiweb/welcome. Html  ministry of minority affairs http://minorityaffairs. Gov. In

 

national commission for scheduled castes and scheduled tribes  http://ncscst. Nic. In/

 

tribal research institutes

 

tribal research institute ,pune   http://trti. Mah. Nic. In/frm_homepage. Php  tribal research institute ,bihar   http://www. Jharkhandonline. Gov. In/depts/welfa/tri. Asp  tribal research institute ,bhopal http://www. Trdi. Mp. Gov. In/index. Asp

 

tribal research institute, jharkhand http://www. Trijharkhand. Org. In/about_us/about_us. Htm   tribal research institute ,himachal pradesh  http://hpuniv. Nic. In/tribal. Htm

 

the national tribal environmental research institute (nteri) http://www. Itcaonline. Com/program_nteri. Html

 

tribal research centre (ooty) http://www. Ooty. Com/travel/tribalresearch. Htm

 

st & sc developent, minorities and backward classeswelfare department , orissa http://orissagov. Nic. In/stsc/research_training. Htm

 

urban development and poverty alleviation  http://urbanindia. Nic. In/moud/moud. Htm

 

 

international

 

amnesty international  http://www. Amnesty. Org

 

amnesty india http://www. Amnesty. Org. In

 

survival international  http://www. Survival-international. Org/

 

tribal museums

 

tribal museum at koraput (orissa) http://www. Koraput. In/museumnresearch. Html

 

directorate of tribal cultural research and training institute,andhrapradesh http://www. Aponline. Gov. In/apportal/departments/departments

 

portal of tribal welfare department govt of andhrapradesh http://www. Aptribes. Gov. In

 

                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions