ഭൌമതാപനം , കാലാവസ്ഥാ വ്യതിയാനം

                                                                                                                   
                                                                                                                                                                                                                                                                                 

                    ഭൌമതാപനം , കാലാവസ്ഥാ വ്യതിയാനം                

                                                                                                                                                                                                                                                     

                   ഭൌമതാപനം , കാലാവസ്ഥാ വ്യതിയാനം, ഇതൊക്കെ എന്താണ്?                

                                                                                             
                             
                                                       
           
 

കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി എല്ലാവര്ക്കും അറിയാം. അടുത്തകാലത്ത് ചൂട് കൂടുതലാണ്, പലപ്പോഴും മഴയുടെ അളവ് കുറയുന്നു, കൂടുതലായി കൊടുംകാറ്റും പേമാരിയും ഉണ്ടാവുന്നു, പണ്ടൊക്കെ കൃഷി ഇറക്കിയിരുന്ന സമയത്തില്‍ ഇന്ന് കഴിയുന്നില്ല, പൊതുവേ കൃഷിക്കാരുടെ അനിശ്ചിതാവസ്ഥ വര്‍ദ്ധിച്ചുവരുന്നു. ഇതിനൊക്കെ എന്താണ് കാരണം? ഇത് കുറക്കാന്‍ നമുക്ക് എന്തെങ്കിലും ചയ്യാന്‍ കഴിയുമോ?കാര്‍ബണ്‍ ഡയോക്സൈഡ് :

 

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് അനുപേക്ഷണീയമായ ഒരു സാധാരണ വാതകമാണിത്, , സസ്യങ്ങള്‍ ഇവ ആഗിരണം ചെയ്തു വളരുന്നു, മറ്റു പല ജീവികളും ശ്വസിക്കുമ്പോഴും മരിക്കുമ്പോഴും ധാരാളം അന്തരീക്ഷത്തിലേക്ക്  അയക്കുന്നു, ഖനനം ചെയ്തെടുത്ത ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ വന്‍തോതില്‍  ഈ വാതകം കലരുന്നു, നീരാവി കഴിഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഉള്ള ഹരിത വാതകത്തില്‍ ഏറ്റവും  കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആണ് അടങ്ങിയിരിക്കുന്നത്.

 

ഹരിത വാതകങ്ങള്‍:

 

കാര്‍ബണ്‍ ഡയോക്സൈഡും മീതെയിനും  നീരാവിയും ഉള്‍പെടുന്ന അന്തരീക്ഷ വാതകങ്ങള്‍. ഭൂമിയിലെ താപനില സ്ഥിരമായി നില നിര്‍ത്തുന്നതിനു ഈ വാതകങ്ങള്‍ അത്യാവശ്യം ആണ്. ഭൂമിയിലെ ഇന്നത്തെ രീതിയില്‍ ഉള്ള ജീവ ജാലങ്ങളുടെ നിലനില്പിന് ഇത് കാരണം ആകുന്നു. ഹരിതവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂമി തണുത്തുറഞ്ഞ ഹിമം കൊണ്ടു മൂടിയിരിക്കും. എന്നാല്‍ ഈ വാതകം അന്തരീക്ഷത്തില്‍ കൂടിയാലും പ്രശ്നമാണ്.കാര്‍ബണ്‍ ചക്രം :

 

ഭൂമിയില്‍ കാര്‍ബണ്‍ വാതകങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നതിന്റെയും  ഉപയോഗിക്കപ്പെടുന്നതിന്റെയും സ്വാഭാവിക രീതി, അന്തരീക്ഷത്തിലെ കാര്‍ബണ്‍ വാതകങ്ങള്‍ എത്രയെന്നു നിര്ണയിക്കുന്ന പ്രധാന ഘടകം.നമ്മുടെ സംഭാവന:വ്യാവസായിക വിപ്ലവത്തില്‍ തുടങ്ങി കഴിഞ്ഞ 150  വര്‍ഷമായി ഭൂമിയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന ഇന്ധനങ്ങള്‍( കല്‍ക്കരി, പെട്രോളിയം, മറ്റു വാതകങ്ങള്‍ ) വന്‍തോതില്‍ കത്തിച്ചു കാര്‍ബണ്‍ ചക്രത്തില്‍ ഗണ്യമായ വ്യതിയാനം മനുഷ്യന്‍ വരുത്തി തീര്‍ത്തിരിക്കുന്നു. വന്‍തോതില്‍ കന്നുകാലികളെ വളര്‍ത്തി മീതെയിനിന്റെ അളവ് വളരെ വര്‍ദ്ധിച്ചിരിക്കുന്നു. വന്‍തോതില്‍ വനം വെട്ടി നശിപ്പിച്ചു ഹരിതവാതകങ്ങളുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തില്‍ അമിതമായി ഉണ്ടായ കാര്‍ബണ്‍ ഭൂമിയിലെ താപനില ഗണ്യമായി  ഉയര്‍ത്തി.

 

ഭൌമ താപനം :

 

ഇതില്‍ നിന്ന് ഉദ്ദേശിക്കുന്നത് ഭൂമിയില്‍  ഭാവിയില്‍ ചൂട് കൂടുമെന്നല്ല, ഭൂമിയിലെ താപനില വര്‍ദ്ധിക്കുന്നതനുസരിച്ചു കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരും, കൂടുതല്‍ തീക്ഷ്ണമായ ചൂടും തണുപ്പും നിയതമല്ലാത്ത രീതിയില്‍ വരാം, ചില ഭാഗങ്ങളില്‍ കൂടുതല്‍ ചൂട് അനുഭവപെടാം, മറ്റു ചിലയിടങ്ങളില്‍ കൊടുംതണുപ്പും, ചിലയിടത്ത് വരള്‍ച്ചയുണ്ടാവാം മറ്റു ചിലയിടങ്ങളില്‍ വെള്ളപ്പൊക്കവും എന്നിങ്ങനെ. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഭൂമിയിലെ താപനില ശരാശരി ഒരു ഡിഗ്രീ സെന്റിഗ്രേഡ് ഉയര്‍ന്നിട്ടുണ്ട്. ഇത് ഇത്ര വലുതാണോ എന്നു തോന്നാം . പക്ഷെ  ഈ വ്യത്യാസം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍  മതിയാവും.

 

താപനില രണ്ടു ഡിഗ്രീ കൂടിയാല്‍

 

ഭൂമിയിലെ താപനില വെറും രണ്ടു ഡിഗ്രീ കൂടിയാല്‍: സംഭവിക്കാവുന്നത്‌,

 

1.ചില സ്ഥലങ്ങളില്‍  ശക്തമായ കൊടുംകാറ്റും, വെള്ളപ്പൊക്കവും , മറ്റ് ചിലയിടങ്ങളില്‍ അത്യുഷ്ണവും വരള്‍ച്ചയും

 

 

 

 

2.കടലിലെ അമ്ലാംശത്തില്‍    വര്‍ദ്ധന ഉണ്ടാവും, പവിഴപുറ്റുകളും ചെറിയ തരം  ജല ജീവികളും ഇല്ലാതെയാവും, ഭക്ഷ്യ ശ്രുംഖല നശിപ്പിക്കപ്പെടും.

 

 

3.വേനല്‍  കാലത്ത് ഉത്തരധ്രുവത്തില്‍ മഞ്ഞു പാളികള്‍ തീരെ ഉണ്ടാവില്ല, ധൃവക്കരടികള്‍ ഇല്ലാതാവുക മാത്രമല്ല, സൂര്യപ്രകാശം പ്രതിഫലിപ്പിക്കുവാന്‍ ഹിമപാളികള്‍ ഇല്ലാതെ വരുമ്പോള്‍ ഭൂമിയിലെ  താപനില വീണ്ടും വര്‍ദ്ധിക്കുന്നു. ( ഭൂമിയില്‍ വീഴുന്ന സൂര്യപ്രകാശത്തില്‍  നല്ലൊരു ഭാഗം തിരിച്ചുവിടുന്നത് ധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ ആണ്, ഇവ ഉരുകുമ്പോള്‍ കൂടുതല്‍ ചൂട് ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടും, മഞ്ഞു പാളികളുടെ താഴെ കുടുങ്ങി കിടക്കുന്ന മീതെയ്ന്‍ വാതകം ബഹിര്‍ഗമിക്കുകയും ചെയ്യും.നശിച്ചു പോകുന്ന വനങ്ങളും ചൂട് കൂടിയ സമുദ്രവും കൂടുതല്‍ കാര്‍ബണ്‍വാതകങ്ങളെ സ്വതന്ത്രമാക്കും.ഹരിതഗൃഹഫലം(Green House effect) വീണ്ടും വര്‍ദ്ധിക്കും.

 

 

 

 

താപനില രണ്ടു ഡിഗ്രിയില്‍ നിന്നും ഉയര്‍ന്നാല്‍

 

 

 

ഹരിത വാതകങ്ങളുടെ ഉത്പാദനം  ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ ഭൂമിയിലെ താപനില ഈ നൂറ്റാണ്ടു തീരുന്നതിനു മുമ്പ് 6C ഡിഗ്രീ വരെ ഉയരാം എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. ഇത് സംഭവിച്ചാല്‍ നമുക്ക് പ്രതീക്ഷിക്കാന്‍ പോലും വയ്യാത്ത വ്യത്യാസങ്ങളാണ് ഉണ്ടാവുക. മഴക്കാടുകള്‍ ഇല്ലാതാവും, ഗ്രീന്‍ലാന്റിലെയും അന്ടാര്‍ട്ടിക്കായിലെയും മഞ്ഞു പാളികള്‍ ഉരുകും, സമുദ്രത്തിലെ ജലനിരപ്പ് അമിതമായി ഉയരും, ബമ്ഗളാദേശും  ഫ്ളോരിഡായും ലക്ഷദ്വീപും പോലെയുള്ള താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍ ആകും. കൂടുതല്‍ കരജീവികളും ജലജീവികളും ഇല്ലാതെയാവും.

 

അന്റാര്‍ട്ടിക്കില്‍ സംഭവിക്കുന്നത്‌

 

 

 

 

പവിഴ പുറ്റുകള്‍ക്ക് സംഭവിവ്ക്കുന്നത്

 

 

അടിയന്തിരമായി ചെയ്യേണ്ടത്

 

 

അടിയന്തിരമായി ചെയ്യേണ്ടത് എന്തൊക്കെ ?1. ഹരിത വാതകം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ വേണ്ടി  വ്യാവസായിക    വികസിത രാഷ്ട്രങ്ങളില്‍ തമ്മില്‍ ധാരണ ഉണ്ടാക്കണം ലാഭേഛ കൂടാതെ.

 

2. ഹരിത വാതകങ്ങളുടെ ഉത്പാദനം 40% എങ്കിലും കുറക്കണം.

 

3. അവികസിത രാജ്യങ്ങളെ ഇക്കാര്യത്തില്‍ സാമ്പത്തികമായി  സഹായിക്കാന്‍ വികസിത രാജ്യങ്ങള്‍ മുന്നോട്ടു വരണം,

 

4. ഭൌമതാപത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദൂഷ്യ വശങ്ങള്‍  യുവജനങ്ങളെ  ബോധാവാമാരാക്കണം.

 

5.. കാലാവസ്ഥ സ്വാഭാവികമായി മാറുന്നതാണെന്ന മിഥ്യാ ധാരണ മാറ്റാന്‍ ശ്രമിക്കണം.  .

 

6.   ഖനനം ച്യ്തെടുക്കുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണം ഇതര ഊര്‍ജ രൂപങ്ങള്‍  ഉപയോഗിക്കണം, സൂര്യനില്‍  നിന്നും കാറ്റ് തിരമാല എന്നിവയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കണം.

 

7.  മാംസാഹാരത്തിനു വേണ്ടി വന്‍തോതില്‍ കന്നുകാലികളെ വളര്‍ത്തുന്നത് കുറക്കണം.

 

 

 

ഹരിത(ഗൃഹ) വാതകങ്ങളും ഭൌമ താപനവും

 

 

 

ഭൂമിയുടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ചില രാസ മിശ്രിതങ്ങളാണ് ഹരിതവാതകങ്ങള്‍. ഇവ അതരീക്ഷത്തിന്റെ ഉപരിതലത്തില്‍ ഒരു കവചമായി നിലനില്കു്ന്നു. ഈ വാതകങ്ങള്‍ സൂര്യപ്രകാശത്തിനെ ഭൂമിയിലേക്ക്‌ കടത്തി വിടുന്നു, ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തില്‍ കുറച്ചു ഭാഗം തിരിച്ചു ബാഹ്യാകാശത്തെക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നു, ഇന്ഫ്രാറെഡ് വികിരണം എന്നാണിതിനെ പറയുന്നത്. ഹരിതവാതകങ്ങള്‍ ഈ വികിരണത്തെ ആഗിരണം ചെയ്യുന്നത് മൂലം താപം ഭൂമിയുടെ അന്തരീക്ഷത്തില്‍ തന്നെ നിലനില്കുണന്നു. സാധാരണഗതിയില്‍ സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക്‌ എത്തുന്ന താപവും പ്രതിഫലിച്ചു പുറത്തേക്ക് പോകുന്ന താപവും  തുല്യമാ കേണ്ടതാണ്. അങ്ങനെ ആണെങ്കില്‍ ഭൂമിയിലെ താപനില സ്ഥിരമായിരിക്കും, എന്നാല്‍ ഈ ഹരിതവാതകങ്ങള്‍ കൂടുമ്പോള്‍ കൂടുതല്‍ താപത്തെ അന്തരീക്ഷത്തില്‍ നിലനിര്ത്തുന്നു. ഇത്  കൊണ്ടു ഭൂമിയിലെ താപ നില ഉയരുന്നു. ഹരിത വാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഭൂമിയിലെ ശരാശരി താപനില ഏകദേശം ഇപ്പോള്‍ ഉള്ള 14 C ഡിഗ്രിയില്‍ നിന്നും 33C ഡിഗ്രി കുറവാകുമായിരുന്നു. മനുഷ്യരെല്ലാവരും ണ്ട് തണുത്തു വിറച്ചു പോകുമായിരുന്നു.  അതായത് ഭൂമിയിലെ താപനില നിലനിര്ത്തുന്നതിന് ഹരിത വാതകങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാവേണ്ടത് ആവശ്യം തന്നെ. അമിതമായാല്‍ അമൃതും   വിഷം എന്ന് പറഞ്ഞതുപോലെയാണ് ഇക്കാര്യത്തിലും.

 

 

പല വാതകങ്ങളും ഹരിതഗൃഹ സ്വഭാവം ഉള്ളതാണ്. ഇവ പലതും പ്രകൃതിയില്‍ തന്നെ നിലനില്കുന്നു, ബാഷ്പരൂപത്തില്‍ ഉള്ള ജലം (നീരാവി), മീതേന്‍ , കാര്ബൂണ്‍ ഡയോക്സൈഡ് ,നൈട്രസ് ഓക്സൈഡ്, ഓസോണ്‍ എന്നിവ ആണ് ഇവയില്‍ പ്രധാനം.   ഇത്തരം വാതകങ്ങള്‍ മനുഷ്യരും കന്നുകാലികളും ഉണ്ടാക്കുന്നുണ്ട്. വിവിധ തരം പുകപടലങ്ങളും ഫാക്ടറികളില്‍ നിന്ന് പുറത്തേക്കു വമിക്കുന്നഅന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന മറ്റു വാതകങ്ങളും  .

 

 

 

 

ഹരിതവാതങ്ങളുടെ വര്ദ്ധനന എന്തുകൊണ്ട്?

 

 

 

 

 

കഴിഞ്ഞ 150 വര്ഷ‍മായി നടക്കുന്ന വന്തോ്തില്‍ ഉള്ള വ്യാവസായീകരണം  അന്തരീക്ഷത്തിലെ ഹരിത വാതകങ്ങ ളുടെ അളവ് 25% ലധികം  വര്ദ്ധിവപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ20വര്ഷ മായി ഉണ്ടായിട്ടുള്ള കാര്ബവണ്‍ ഡയോക്സൈഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും  ഖനനം ചെയ്തെടുക്കുന്ന ഇന്ധനം കത്തിക്കുന്നത് മൂലം ആണ്  ഉണ്ടായിട്ടുള്ളതു.

 

 

ഭൂമിയിലുണ്ടാകുന്ന കാര്ബംണ്‍ ഡയോക്സൈഡിന്റെ അളവ്  മിതമായ നിലവാരത്തില്‍ നിലനിര്ത്താാന്‍ പല രീതിയിലും സാധിക്കുന്നു. സസ്യജാലങ്ങള്‍ കാര്ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നു. അന്തരീക്ഷത്തിലെയും കരയിലെയും സമുദ്രത്തിലേയും  കാര്ബാണിന്റെ ചലനം സ്വാഭാവികമായ പല കാരണങ്ങളും കൊണ്ടാണ്. ഇതിനെ കാര്ബവണ്‍ ചക്രം എന്നാണു പറയുന്നത്.  കാര്ബാണ്‍ ചക്രത്തിലെ ഒരു പ്രധാന കണ്ണിയാണ് സസ്യജാലങ്ങള്‍. ഫോട്ടോ സംകലനം  എന്ന  പ്രക്രിയയില്‍ സസ്യങ്ങള്‍  അന്തരീക്ഷത്തില്‍ നിന്ന് കാര്ബടണ്‍  ഡയോക്സൈഡ് സ്വീകരിക്കുന്നു. സ്വാഭാവികമായ ഇത്തരം പ്രക്രിയയില്‍ കൂടി ഒരു വര്ഷം   മനുഷ്യന്‍ ഉണ്ടാക്കുന്ന 6.1 ബില്ല്യന്‍ ടണ്‍ കാര്ബണണ്‍ ആഗിരണം ചെയ്യപ്പെടുന്നു. എന്നാല്‍ സുമാര്‍ 3.2 ബില്ല്യന്‍ ടണ്‍ വാതകം  എല്ലാ വര്ഷമവും അന്തരീക്ഷത്തില്‍വര്ദ്ധിക്കുന്നു എന്ന്കണക്കാ ക്കപ്പെട്ടിരിക്കുന്നു.   ചുരുക്കത്തില്‍ ഹരിതവാതകങ്ങളുടെ ഉത്പാദനത്തിലും ആഗിരണത്തിലും ഉള്ള  അസന്തുലിതാവസ്ഥയാണ്  ഭൌമതാപനത്തിലേക്ക് നയിക്കുന്നത്.

 

 

 
 
ലേഖകൻ : പ്രൊഫ കെ പി മോഹൻദാസ്‌
   
 
 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    bhoumathaapanam , kaalaavasthaa vyathiyaanam                

                                                                                                                                                                                                                                                     

                   bhoumathaapanam , kaalaavasthaa vyathiyaanam, ithokke enthaan?                

                                                                                             
                             
                                                       
           
 

kaalaavasthayil‍ maattangal‍ undaakunnathaayi ellaavarkkum ariyaam. Adutthakaalatthu choodu kooduthalaanu, palappozhum mazhayude alavu kurayunnu, kooduthalaayi kodumkaattum pemaariyum undaavunnu, pandokke krushi irakkiyirunna samayatthil‍ innu kazhiyunnilla, pothuve krushikkaarude anishchithaavastha var‍ddhicchuvarunnu. Ithinokke enthaanu kaaranam? Ithu kurakkaan‍ namukku enthenkilum chayyaan‍ kazhiyumo?kaar‍ban‍ dayoksydu :

 

bhoomiyil‍ jeevan‍ nilanir‍tthunnathinu anupekshaneeyamaaya oru saadhaarana vaathakamaanithu, , sasyangal‍ iva aagiranam cheythu valarunnu, mattu pala jeevikalum shvasikkumpozhum marikkumpozhum dhaaraalam anthareekshatthilekku  ayakkunnu, khananam cheytheduttha indhanangal‍ katthikkumpol‍ anthareekshatthil‍ van‍thothil‍  ee vaathakam kalarunnu, neeraavi kazhinjaal‍ anthareekshatthil‍ ulla haritha vaathakatthil‍ ettavum  kooduthal‍ kaar‍ban‍ dayoksydu aanu adangiyirikkunnathu.

 

haritha vaathakangal‍:

 

kaar‍ban‍ dayoksydum meetheyinum  neeraaviyum ul‍pedunna anthareeksha vaathakangal‍. Bhoomiyile thaapanila sthiramaayi nila nir‍tthunnathinu ee vaathakangal‍ athyaavashyam aanu. Bhoomiyile innatthe reethiyil‍ ulla jeeva jaalangalude nilanilpinu ithu kaaranam aakunnu. Harithavaathakangal‍ illaayirunnenkil‍ bhoomi thanutthuranja himam kondu moodiyirikkum. Ennaal‍ ee vaathakam anthareekshatthil‍ koodiyaalum prashnamaanu.kaar‍ban‍ chakram :

 

bhoomiyil‍ kaar‍ban‍ vaathakangal‍ ulpaadippikkappedunnathinteyum  upayogikkappedunnathinteyum svaabhaavika reethi, anthareekshatthile kaar‍ban‍ vaathakangal‍ ethrayennu nirnayikkunna pradhaana ghadakam.nammude sambhaavana:vyaavasaayika viplavatthil‍ thudangi kazhinja 150  var‍shamaayi bhoomiyil‍ ninnu khananam cheythedukkunna indhanangal‍( kal‍kkari, pedroliyam, mattu vaathakangal‍ ) van‍thothil‍ katthicchu kaar‍ban‍ chakratthil‍ ganyamaaya vyathiyaanam manushyan‍ varutthi theer‍tthirikkunnu. Van‍thothil‍ kannukaalikale valar‍tthi meetheyininte alavu valare var‍ddhicchirikkunnu. Van‍thothil‍ vanam vetti nashippicchu harithavaathakangalude upabhogam ganyamaayi kuranju. anthareekshatthil‍ amithamaayi undaaya kaar‍ban‍ bhoomiyile thaapanila ganyamaayi  uyar‍tthi.

 

bhouma thaapanam :

 

ithil‍ ninnu uddheshikkunnathu bhoomiyil‍  bhaaviyil‍ choodu koodumennalla, bhoomiyile thaapanila var‍ddhikkunnathanusaricchu kaalaavasthayil‍ maattangal‍ varum, kooduthal‍ theekshnamaaya choodum thanuppum niyathamallaattha reethiyil‍ varaam, chila bhaagangalil‍ kooduthal‍ choodu anubhavapedaam, mattu chilayidangalil‍ kodumthanuppum, chilayidatthu varal‍cchayundaavaam mattu chilayidangalil‍ vellappokkavum enningane. Kazhinja oru noottaandil‍ bhoomiyile thaapanila sharaashari oru digree sentigredu uyar‍nnittundu. Ithu ithra valuthaano ennu thonnaam . Pakshe  ee vyathyaasam manushyar‍kkum mattu jeevajaalangal‍kkum valareyadhikam prashnangal‍ undaakkaan‍  mathiyaavum.

 

thaapanila randu digree koodiyaal‍

 

bhoomiyile thaapanila verum randu digree koodiyaal‍: sambhavikkaavunnathu,

 

1. Chila sthalangalil‍  shakthamaaya kodumkaattum, vellappokkavum , mattu chilayidangalil‍ athyushnavum varal‍cchayum

 

 

 

 

2. Kadalile amlaamshatthil‍    var‍ddhana undaavum, pavizhaputtukalum cheriya tharam  jala jeevikalum illaatheyaavum, bhakshya shrumkhala nashippikkappedum.

 

 

3. Venal‍  kaalatthu uttharadhruvatthil‍ manju paalikal‍ theere undaavilla, dhruvakkaradikal‍ illaathaavuka maathramalla, sooryaprakaasham prathiphalippikkuvaan‍ himapaalikal‍ illaathe varumpol‍ bhoomiyile  thaapanila veendum var‍ddhikkunnu. ( bhoomiyil‍ veezhunna sooryaprakaashatthil‍  nalloru bhaagam thiricchuvidunnathu dhruvangalile manjupaalikal‍ aanu, iva urukumpol‍ kooduthal‍ choodu bhoomiyil‍ aagiranam cheyyappedum, manju paalikalude thaazhe kudungi kidakkunna meetheyn‍ vaathakam bahir‍gamikkukayum cheyyum. Nashicchu pokunna vanangalum choodu koodiya samudravum kooduthal‍ kaar‍ban‍vaathakangale svathanthramaakkum. Harithagruhaphalam(green house effect) veendum var‍ddhikkum.

 

 

 

 

thaapanila randu digriyil‍ ninnum uyar‍nnaal‍

 

 

 

haritha vaathakangalude uthpaadanam  ippozhatthe nilayil‍ thudar‍nnaal‍ bhoomiyile thaapanila ee noottaandu theerunnathinu mumpu 6c digree vare uyaraam ennaanu vidagddhar‍ parayunnathu. Ithu sambhavicchaal‍ namukku pratheekshikkaan‍ polum vayyaattha vyathyaasangalaanu undaavuka. Mazhakkaadukal‍ illaathaavum, green‍laantileyum andaar‍ttikkaayileyum manju paalikal‍ urukum, samudratthile jalanirappu amithamaayi uyarum, bamgalaadeshum  phloridaayum lakshadveepum poleyulla thaazhnna bhaagangal‍ vellatthinadiyil‍ aakum. Kooduthal‍ karajeevikalum jalajeevikalum illaatheyaavum.

 

antaar‍ttikkil‍ sambhavikkunnath

 

 

 

 

pavizha puttukal‍kku sambhavivkkunnathu

 

 

adiyanthiramaayi cheyyendath

 

 

adiyanthiramaayi cheyyendathu enthokke ?1. haritha vaathakam uthpaadanatthil‍ ganyamaaya kuravundaakkaan‍ vendi  vyaavasaayika    vikasitha raashdrangalil‍ thammil‍ dhaarana undaakkanam laabhechha koodaathe.

 

2. Haritha vaathakangalude uthpaadanam 40% enkilum kurakkanam.

 

3. Avikasitha raajyangale ikkaaryatthil‍ saampatthikamaayi  sahaayikkaan‍ vikasitha raajyangal‍ munnottu varanam,

 

4. Bhoumathaapatthinteyum kaalaavastha vyathiyaanatthinteyum dooshya vashangal‍  yuvajanangale  bodhaavaamaaraakkanam.

 

5.. Kaalaavastha svaabhaavikamaayi maarunnathaanenna mithyaa dhaarana maattaan‍ shramikkanam.  .

 

6.   khananam chythedukkunna indhanangalude upayogam kurakkanam ithara oor‍ja roopangal‍  upayogikkanam, sooryanil‍  ninnum kaattu thiramaala ennivayil‍ ninnum vydyuthi undaakkanam.

 

7. Maamsaahaaratthinu vendi van‍thothil‍ kannukaalikale valar‍tthunnathu kurakkanam.

 

 

 

haritha(gruha) vaathakangalum bhouma thaapanavum

 

 

 

bhoomiyude anthareekshatthil‍ kaanappedunna chila raasa mishrithangalaanu harithavaathakangal‍. Iva athareekshatthinte uparithalatthil‍ oru kavachamaayi nilanilku്nnu. Ee vaathakangal‍ sooryaprakaashatthine bhoomiyilekku kadatthi vidunnu, bhoomiyil‍ pathikkunna sooryaprakaashatthil‍ kuracchu bhaagam thiricchu baahyaakaashatthekku thanne prathiphalippikkappedunnu, inphraaredu vikiranam ennaanithine parayunnathu. Harithavaathakangal‍ ee vikiranatthe aagiranam cheyyunnathu moolam thaapam bhoomiyude anthareekshatthil‍ thanne nilanilkunannu. Saadhaaranagathiyil‍ sooryanil‍ ninnu bhoomiyilekku etthunna thaapavum prathiphalicchu puratthekku pokunna thaapavum  thulyamaa kendathaanu. Angane aanenkil‍ bhoomiyile thaapanila sthiramaayirikkum, ennaal‍ ee harithavaathakangal‍ koodumpol‍ kooduthal‍ thaapatthe anthareekshatthil‍ nilanirtthunnu. Ithu  kondu bhoomiyile thaapa nila uyarunnu. Haritha vaathakangal‍ illaayirunnenkil‍ bhoomiyile sharaashari thaapanila ekadesham ippol‍ ulla 14 c digriyil‍ ninnum 33c digri kuravaakumaayirunnu. Manushyarellaavarum ndu thanutthu viracchu pokumaayirunnu.  athaayathu bhoomiyile thaapanila nilanirtthunnathinu haritha vaathakangal‍ anthareekshatthil‍ undaavendathu aavashyam thanne. Amithamaayaal‍ amruthum   visham ennu paranjathupoleyaanu ikkaaryatthilum.

 

 

pala vaathakangalum harithagruha svabhaavam ullathaanu. Iva palathum prakruthiyil‍ thanne nilanilkunnu, baashparoopatthil‍ ulla jalam (neeraavi), meethen‍ , kaarboon‍ dayoksydu ,nydrasu oksydu, oson‍ enniva aanu ivayil‍ pradhaanam.   ittharam vaathakangal‍ manushyarum kannukaalikalum undaakkunnundu. Vividha tharam pukapadalangalum phaakdarikalil‍ ninnu puratthekku vamikkunnaanthareeksha malineekaranam undaakkunna mattu vaathakangalum  .

 

 

 

 

harithavaathangalude varddhanana enthukondu?

 

 

 

 

 

kazhinja 150 varsha‍maayi nadakkunna vantho്thil‍ ulla vyaavasaayeekaranam  anthareekshatthile haritha vaathakanga lude alavu 25% ladhikam  varddhivappicchittundu. Kazhinja20varsha maayi undaayittulla kaarbavan‍ dayoksydinte moonnil‍ randu bhaagavum  khananam cheythedukkunna indhanam katthikkunnathu moolam aanu  undaayittullathu.

 

 

bhoomiyilundaakunna kaarbamn‍ dayoksydinte alavu  mithamaaya nilavaaratthil‍ nilanirtthaaaan‍ pala reethiyilum saadhikkunnu. Sasyajaalangal‍ kaarban‍ dayoksydu aagiranam cheyyunnu. Anthareekshatthileyum karayileyum samudratthileyum  kaarbaaninte chalanam svaabhaavikamaaya pala kaaranangalum kondaanu. Ithine kaarbavan‍ chakram ennaanu parayunnathu.  kaarbaan‍ chakratthile oru pradhaana kanniyaanu sasyajaalangal‍. Photto samkalanam  enna  prakriyayil‍ sasyangal‍  anthareekshatthil‍ ninnu kaarbadan‍  dayoksydu sveekarikkunnu. Svaabhaavikamaaya ittharam prakriyayil‍ koodi oru varsham   manushyan‍ undaakkunna 6. 1 billyan‍ dan‍ kaarbanan‍ aagiranam cheyyappedunnu. Ennaal‍ sumaar‍ 3. 2 billyan‍ dan‍ vaathakam  ellaa varshamavum anthareekshatthil‍varddhikkunnu ennkanakkaa kkappettirikkunnu.   churukkatthil‍ harithavaathakangalude uthpaadanatthilum aagiranatthilum ulla  asanthulithaavasthayaanu  bhoumathaapanatthilekku nayikkunnathu.

 

 

 
 
lekhakan : propha ke pi mohandaas
   
 
 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions