വൈദ്യുത പദ്ധതികള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    വൈദ്യുത പദ്ധതികള്‍                

                                                                                                                                                                                                                                                     

                   ലോകത്തിലെ പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സുകളില്‍ ഒന്നാണ് ജല വൈദ്യുതി                

                                                                                             
                             
                                                       
           
 

ലോകത്തിലെ പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സുകളില്‍ ഒന്നാണ് ജല വൈദ്യുതി. അണക്കെട്ടുകള്‍ നിര്‍മിച്ച് ജലപ്രവാഹം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്.കടല്‍ തിരമാലകളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍, ഇത് താരതമ്യേന ചെലവ് കൂടിയതാണ്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നില്ളെന്നത് ജലവൈദ്യുത നിലയങ്ങളുടെ പ്രചാരണത്തിന് കാരണമാണ്. എന്നാല്‍, വനനശീകരണം ജല വൈദ്യുത നിലയങ്ങളുടെ നിര്‍മാണവേളയില്‍ സംഭവിക്കുന്നു. ചൈനയാണ് ഏറ്റവും കൂടുതല്‍ ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. അമേരിക്ക, കാനഡ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ അടുത്ത സ്ഥാനത്ത് വരുന്നു.

 

ജലത്തില്‍ നിന്ന് വൈദ്യുതി

 

അണക്കെട്ടുകളില്‍ ജലം തടഞ്ഞു നിര്‍ത്തി ജലപ്രവാഹത്തിന്‍െറ സഹായത്താലാണ് ജലവൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.ഉയര്‍ന്ന സ്ഥലത്തുനിന്ന് താഴ്ന്ന തലത്തിലേക്ക് ജലം പ്രവഹിക്കുമ്പോള്‍ സ്ഥിതികോര്‍ജം (Potential Energy) ഗതികോര്‍ജമായി (Kinetic Energy) മാറുന്നു. ഈ ഗതികോര്‍ജം ഉപയോഗപ്പെടുത്തി ഒരു ചക്രം തിരിക്കുന്നു. അപ്പോള്‍ യാന്ത്രികോര്‍ജം (Mechanical Energy) ലഭിക്കുന്നു. ഈ തിരിയുന്ന ചക്രത്തോടെ ഒരു ജനറേറ്റര്‍ ഘടിപ്പിച്ച് വൈദ്യുതോര്‍ജം ഉല്‍പാദിപ്പിക്കാം. ഈ തത്ത്വമാണ് ജലവൈദ്യുത പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നത്.അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് എന്നറിയപ്പെടുന്ന ഉരുക്ക് കുഴലുകളോ, ടണലോ നിര്‍മിച്ച് വൈദ്യുതോല്‍പാദന കേന്ദ്രങ്ങളിലേക്ക് ജലം പ്രവഹിപ്പിച്ച് ‘ടര്‍ബൈന്‍’ എന്നറിയപ്പെടുന്ന ചക്രങ്ങള്‍ തിരിക്കുന്നു. ടര്‍ബൈന്‍ തിരിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. പവര്‍ ഹൗസിലെത്തുന്ന വൈദ്യുതി സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോര്‍മറുകളുടെ സഹായത്തോടെ പ്രസരണ കമ്പികളിലൂടെ വിതരണം ചെയ്യുന്നു.

 

കുറ്റ്യാടി ടെയ്ല്‍ റേസ് പദ്ധതി

 

മലബാറിലെ വൈദ്യുതി മേഖലക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ് കുറ്റ്യാടി ടെയ്ല്‍ റേസ് പദ്ധതി. വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തില്‍നിന്ന് ദിവസം 2.50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ജനറേറ്ററുകളാണ് പദ്ധതിയില്‍ ഉള്ളത്. 2008 ഏപ്രിലോടെ പ്രവര്‍ത്തനസജ്ജമായി.കുറ്റ്യാടി പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചതിനുശേഷം ഒഴുക്കിക്കളയുന്ന വെള്ളം 50 മീറ്ററോളം കനാലിലൂടെ കൊണ്ടുവന്ന് 20 മീറ്റര്‍ താഴ്ചയില്‍ പെന്‍സ്റ്റോക്ക് നിര്‍മിച്ചാണ് ടെയ്ല്‍റേസ് പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 1992-ല്‍ കെ.എസ്.ഇ.ബി ആരംഭിച്ച ഈ പദ്ധതിക്ക് 15 കോടിയോളം രൂപയായിരുന്നു ചെലവ്.

 

ഭാവിയില്‍ വൈദ്യുതി കല്‍ക്കരിയില്‍ നിന്നുംദീര്‍ഘവീക്ഷണത്തോടെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന് കേരളം തയാറെടുക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരിപ്പാടം ഒറീസയിലെ ബൈതരണിയില്‍ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഒഡിഷയും ഗുജറാത്തും ഇതിനോടൊപ്പം സഹകരിക്കുന്നു. മൂന്നു സംസ്ഥാനങ്ങളും കല്‍ക്കരി ഖനനത്തിനായി ധാരണയിലെത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന കല്‍ക്കരി ഉപയോഗിച്ച് ഒഡിഷയില്‍ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്.

 

കഞ്ചിക്കോട് വിന്‍ഡ് ഫാം

 

ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കഞ്ചിക്കോട് വിന്‍ഡ് ഫാം 1995 നവംബര്‍ 11ന് നിലവില്‍വന്നു. സംസ്ഥാനത്തെ ആദ്യ കാറ്റാടിപ്പാടമാണിത്. കഞ്ചിക്കോട്- മേനോന്‍പാറയിലേക്കുള്ള റോഡില്‍ വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള കുന്നിന്‍മുകളിലാണ് വിന്‍ഡ് ഫാം. 80 അടിയോളം ഉയരമുള്ള ഒമ്പത് കാറ്റാടികളാണ് തയാറാക്കിയിട്ടുള്ളത്. ഓരോ കാറ്റാടിയോടനുബന്ധിച്ചും ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാറ്റിന്‍െറ ശക്തിയില്‍ കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഇതോടനുബന്ധിച്ചുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സബ് സ്റ്റേഷന്‍ വഴി വിതരണംചെയ്യും. ആറു കോടി കേന്ദ്ര സഹായത്തോടെ ഒമ്പതേകാല്‍ കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

 

ജലവൈദ്യുതി സ്വകാര്യ മേഖലക്കും

 

കേരളത്തില്‍ ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രണ്ട് സ്വകാര്യ പദ്ധതികളാണ് മണിയാറും കുത്തുങ്കലും. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലാണ് 21 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള കുത്തുങ്കല്‍. 12 മെഗാവാട്ട് പത്തനംതിട്ടയിലെ മണിയാറില്‍നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്.

 

കേരളത്തിന് ആശ്രയം ജലവൈദ്യുത പദ്ധതികള്‍

 

കേരളത്തില്‍ രാത്രികാലങ്ങളില്‍ ചിലപ്പോള്‍ അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്ന വിവരം അറിയാമല്ളോ. പ്രതീക്ഷിച്ച മഴ ലഭിക്കാത്ത അവസരങ്ങളിലാണ് ഇത് വേണ്ടിവരുന്നത്. അപ്പോള്‍ കേരളത്തിലെ വൈദ്യുതി ഉല്‍പാദനവും മഴയും തമ്മില്‍ ബന്ധപ്പെട്ടിരിക്കാമെന്ന് ഊഹിക്കാമല്ളോ. നാം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന സ്രോതസ്സ് ജലമാണ്.നമ്മുടെ ഭൂപ്രകൃതിയും ജലസമൃദ്ധിയുമാണ് ജലവൈദ്യുത നിലയങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. നദിയില്‍ അണക്കെട്ട് നിര്‍മിച്ചാണ് വൈദ്യുതി ഉല്‍പാദനം നടത്തുന്നത്. മറ്റുള്ള വൈദ്യുത പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതെന്നതും ജലവൈദ്യുത പദ്ധതിയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. പക്ഷേ, മഴ ചതിച്ചാല്‍ നമ്മുടെ നദികളിലെ നീരൊഴുക്ക് കുറയുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ഇത് വൈദ്യുതി ഉല്‍പാദനം കുറയുന്നതിനും കേരളത്തെ ഇരുട്ടിലാക്കാനും ഇടയാവുന്നു.

 

പ്രാചീന അണക്കെട്ടുകള്‍

 

പുരാതന കാലം മുതല്‍ തന്നെ മനുഷ്യന്‍ അണക്കെട്ടുകള്‍ നിര്‍മിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൃഷിക്കും ജലസേചനത്തിനുമൊക്കെയായിരുന്നു അക്കാലത്ത് ജനങ്ങള്‍ അണക്കെട്ടുകള്‍ നിര്‍മിച്ചിരുന്നത്. ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനും മറ്റുമായി അണക്കെട്ടുകള്‍ നിര്‍മിച്ചിരുന്നതായും പറയപ്പെടുന്നു.ആദ്യമായി നിര്‍മിക്കപ്പെട്ട അണക്കെട്ടിന് ചുരുങ്ങിയത് 5000 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട്. ജോര്‍ദാനിലെ ബ്ളാക് ഡെസര്‍ട്ടിലെ ജാവ അണക്കെട്ടാണിത്. ബി.സി 3000നും 4000നും ഇടയിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്നാണ് അനുമാനം. ഇതിന്‍െറ അവശിഷ്ടങ്ങള്‍ ആ  രാജ്യത്തെ പുരാവകുപ്പിന്‍െറ കീഴില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.ബി.സി 2950-2750 കാലഘട്ടത്തില്‍ നിര്‍മിച്ച ഒരു അണക്കെട്ടിന്‍െറ അവശിഷ്ടങ്ങള്‍ ഈജിപ്തിലെ കൈറോയില്‍ കണ്ടെടുത്തിട്ടുണ്ട്. ‘വിഗ്രഹാരാധകരുടെ അണക്കെട്ട്’ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.ഇന്ന് കാണുന്ന അണക്കെട്ടുകളുടെ നിര്‍മിതിയോട് ഏറെ സാദൃശ്യമുള്ള അണക്കെട്ടുകള്‍ ആദ്യമായി നിര്‍മിച്ചത് പേര്‍ഷ്യക്കാരാണെന്നാണ് കരുതുന്നത്. ബഗ്ദാദിലെ നംറൂദ് അണക്കെട്ടും യമനിലെ മആരിബ് അണക്കെട്ടുമെല്ലാം  ഇതിന് ഉദാഹരണങ്ങളാണ്.  ടൈഗ്രീസ് നദിക്ക് കുറുകെയുള്ള നംറൂദ് അണക്കെട്ട് ബി.സി2000ത്തിലാണ് നിര്‍മിച്ചത്. മആരിബിന് കേവലം 2000 വര്‍ഷത്തെ പഴക്കമാണ് കണക്കാക്കിയിട്ടുള്ളത്.

 

കേരളവും ഊര്‍ജവും

 

കായ്കനികള്‍ ഭക്ഷിച്ചും വേട്ടയാടിയും നടന്ന കാട്ടു മനുഷ്യന്‍ നാട്ടുമനുഷ്യനായത് അവന്‍ ഊര്‍ജ ഉറവിടങ്ങള്‍ ഉപയോഗപ്പെടുത്തിയപ്പോഴാണ്. വൈദ്യുതിയുടെ കണ്ടുപിടിത്തമാണ് നാമിന്ന് കാണുന്ന സകല പുരോഗതിയുടെയും മൂലകാരണം. കേരളവും വളരെ പുരോഗമിച്ചു. എങ്കിലും ഊര്‍ജക്ഷാമം ഇന്നനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയാണ്. ജലവൈദ്യുതിയാണ് നാം പ്രധാനമായും ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. താപ-ഡീസല്‍ വൈദ്യുത നിലയങ്ങളും കാറ്റാടി, സൗരോര്‍ജം എന്നീ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളും നാം വിനിയോഗിക്കുന്നു. എങ്കിലും കേരളം ഒരു വൈദ്യുതി കമ്മി സംസ്ഥാനമാണ്. ഉല്‍പാദനത്തിന്‍െറ കുറവു കാരണം പലപ്പോഴും പവര്‍കട്ടും വൈദ്യുതി വിലവര്‍ധനയും ഏര്‍പ്പെടുത്തേണ്ടിവരുന്നു.

 

കേന്ദ്രപൂളില്‍നിന്നു വൈദ്യുതി

 

കേരളത്തിനാവശ്യമായ വൈദ്യുതി നമുക്കിവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, ഈ വൈദ്യുതിക്കമ്മി നാം നികത്തുന്നത് കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയുടെ സഹായത്താലാണ്. താപവൈദ്യുതി നിലയങ്ങളില്‍നിന്നുമാണ് കേരളത്തിന് വൈദ്യുതി ലഭിക്കുന്നത്. ആ കേന്ദ്രങ്ങളില്‍ ഉല്‍പാദനം കുറക്കുമ്പോള്‍ അത് കേരളത്തിന്‍െറ വൈദ്യുതി നിലയെയും ബാധിക്കുന്നു.  ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്‍ തുക നല്‍കിയും വൈദ്യുതി വാങ്ങേണ്ടിവരുന്നു.

 

കായംകുളം താപനിലയം

 

350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയത്തിന്‍െറ മൊത്തം ചെലവ് 1300 കോടി രൂപയാണ്. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനായിരുന്നു പണിയുടെ ചുമതല.ദ്രവരൂപത്തിലുള്ള നാഫ്ത ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കൊച്ചിയിലെ ഇരുമ്പനത്തുനിന്ന് തീവണ്ടിമാര്‍ഗം ചേപ്പാട്ട് എത്തിക്കുന്ന ഇന്ധനം അവിടെ സ്ഥാപിച്ചിരിക്കുന്ന 5000 കിലോ ലിറ്റര്‍ സംഭരണശേഷി വീതമുള്ള രണ്ട് ടാങ്കുകളിലാണ് നിറക്കുന്നത്. അവിടെനിന്ന് ഏകദേശം അഞ്ചര കിലോമീറ്റര്‍ അകലെയുള്ള പദ്ധതിപ്രദേശത്തുള്ള പ്ളാന്‍റിലേക്ക് പൈപ്പ് ലൈന്‍ വഴി ഇന്ധനം എത്തിക്കുന്നു.ടര്‍ബൈന്‍, ജനറേറ്റര്‍ എന്നിവ മൂവായിരം ആര്‍.പി.എമ്മില്‍ (ഒരു മിനിറ്റിലെ കറക്കം) കറങ്ങുമ്പോഴാണ് വൈദ്യുതി ഉല്‍പാദനം നടക്കുന്നത്.കെ.ഇ.ആര്‍.എകേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ ആക്ട് 1998 പ്രകാരം 2003 ജൂണ്‍ 10നാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ നിലവില്‍ വന്നത്. സംസ്ഥാനത്ത് വൈദ്യൂതി ഉല്‍പാദനം, വിതരണം, താരിഫ് നിര്‍ണയം, വൈദ്യുതി വാങ്ങല്‍, ശേഖരിക്കല്‍, വൈദ്യുതിയുടെ അന്തര്‍ സംസ്ഥാന പ്രസരണം തുടങ്ങിയവ നിയന്ത്രിക്കുന്നത് ഈ അതോറിറ്റിയാണ്.

 

കേരളത്തിലെ ജലവൈദ്യുത നിലയങ്ങള്‍

 

പള്ളിവാസല്‍:

 

കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി. 1933 ഫെബ്രുവരി 18ന് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അംഗീകാരം നല്‍കി. 1940ല്‍ പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ മുതിരപ്പുഴയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.

 

ചെങ്കുളം:

 

പള്ളിവാസല്‍ പദ്ധതിയോടനുബന്ധിച്ച് സ്ഥാപിച്ചു. പള്ളിവാസല്‍ പദ്ധതിയില്‍നിന്ന് ഉല്‍പാദനം കഴിഞ്ഞ് പുറത്തുകളയുന്ന വെള്ളം പ്രധാനമായും ഉപയോഗിക്കുന്നു. 1954ല്‍ പ്രവര്‍ത്തനം തുടങ്ങി.

 

നേര്യമംഗലം:

 

ഇടുക്കിയിലെ ചെങ്കുളം, പന്നിയാര്‍ പദ്ധതികളിലെയും മുതിരപ്പുഴയിലെയും ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1961ല്‍ ഉദ്ഘാടനം ചെയ്തു.

 

പന്നിയാര്‍:

 

മുതിരപ്പുഴയുടെ പോഷക നദിയായ പന്നിയാറില്‍ രണ്ട് അണകള്‍ കെട്ടിയാണ് പദ്ധതിക്ക് വേണ്ട ജലം ശേഖരിച്ചിരിക്കുന്നത്. 1963ല്‍ ഉദ്ഘാടനം.

 

ശബരിഗിരി:

 

പത്തനംതിട്ടയിലെ മൂഴിയാറില്‍ പമ്പ, കക്കി നദികളിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1966 മുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നു.

 

ഷോളയാര്‍:

 

1966 മെയ് 9ന് ഉല്‍പാദനം ആരംഭിച്ചു. ഷോളയാറില്‍ അണകെട്ടി വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.കുറ്റ്യാടി: മലബാറിലെ ജലവൈദ്യുത പദ്ധതി. 1972ല്‍  ഉദ്ഘാടനം. കുറ്റ്യാടിപ്പുഴയില്‍ അണകെട്ടി ജലം സംഭരിക്കുന്നു.

 

ഇടുക്കി:

 

കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി. 1976 ഫെബ്രുവരി 12ന് ഉല്‍പാദനം തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആര്‍ച്ച് ഡാമുകളില്‍ ഒന്ന്.

 

പെരിയാറിൽനിന്നും തിരിക്കുന്ന ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം നടത്തുന്ന ഈ പദ്ധതിയിൽ ഏഷ്യയിൽ ആദ്യമായി പ്രയോഗത്തിൽവരുത്തിയ പല സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരുന്നു.

 

ലഘുചരിത്രം. മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ്‍ ഇടുക്കിയുടെ വൈദ്യുതോത്‌പാദനസാധ്യതകള്‍ മനസ്സിലാക്കി, അതിനെപ്പറ്റി 1935-ൽ മലയാള മനോരമയിൽ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഊരാളിവർഗത്തലവനായ ചെമ്പന്‍ കൊലുമ്പന്‍ എന്നയാളിൽനിന്നാണ്‌ ജോണ്‍ ആദ്യമായി ഇടുക്കിമലയിടുക്കിനെക്കുറിച്ച്‌ അറിഞ്ഞത്‌. ചെമ്പന്‍ കൊലുമ്പന്‍ ഒരു വഴികാട്ടിയെന്നനിലയ്‌ക്ക്‌ പിന്നീട്‌ സ്ഥലപരിശോധനയ്‌ക്കെത്തിയ എന്‍ജിനീയർമാർക്ക്‌ സഹായിയായിത്തീർന്നു. ഇടുക്കിപദ്ധതിക്ക്‌ ചെമ്പന്‍ കൊലുമ്പന്‍ ചെയ്‌ത സേവനത്തെ മാനിച്ച്‌ അയാള്‍ക്ക്‌ 40 രൂ. പ്രതിമാസവേതനം നല്‌കാന്‍ വിദ്യുച്ഛക്തി ബോർഡ്‌ പിന്നീട്‌ തീരുമാനിക്കുകയുണ്ടായി. ഇതുകൂടാതെ കൊലുമ്പന്റെ പൗത്രിക്ക്‌ ഇലക്‌ട്രിസിറ്റി ബോർഡിൽ ജോലി നല്‌കിയിട്ടുമുണ്ട്‌.

 

1937-ൽ രണ്ട്‌ ഇറ്റാലിയന്‍ എന്‍ജിനീയർമാർ വൈദ്യുത പദ്ധതികളെപ്പറ്റി തിരുവിതാംകൂർ ഗവണ്‍മെന്റിന്‌ നല്‌കിയ റിപ്പോർട്ടിൽ ഇടുക്കിയിൽ ഒരു അണകെട്ടി ഏകദേശം 150 കി.മീ. ജലപാതം ഉപയോഗിച്ച്‌ ഏതാണ്ട്‌ 50,000 കി.വാ. ശേഷിയുള്ള ഒരു പവർഹൗസ്‌ സ്ഥാപിക്കാമെന്ന്‌ പറഞ്ഞിരുന്നു. 1947-ൽ അന്നത്തെ ഇലക്‌ട്രിസിറ്റി ചീഫ്‌ എന്‍ജിനീയർ ജോസഫ്‌ ജോണിന്റെ നേതൃത്വത്തിൽ എന്‍ജിനീയർമാരുടെ ഒരു പഠനസംഘം ഡബ്ല്യു.ജെ. ജോണിന്റെ ഉപദേശത്തോടും സഹകരണത്തോടും കൂടി ഇടുക്കി സന്ദർശിച്ചു. അന്ന്‌ നിശ്ചയിച്ചതനുസരിച്ച്‌ അസിസ്റ്റന്റ്‌ എന്‍ജിനീയർ കെ.ആർ. വാരിയരുടെ നേതൃത്വത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ ഒരു പ്രാഥമികസർവേ നടത്തുകയും വൈദ്യുതപദ്ധതിക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ഒരു പദ്ധതി ചീഫ്‌ എന്‍ജിനീയർ ആവിഷ്‌കരിച്ച്‌ അതിന്റെ പ്രാഥമിക റിപ്പോർട്ട്‌ ഗവണ്‍മെന്റിന്‌ (1947) സമർപ്പിച്ചു. 1956-ൽ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആരംഭിച്ച ഇടുക്കിപദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ 1961-ൽ പൂർത്തിയായി. കൊളംബോപദ്ധതിപ്രകാരം കനേഡിയന്‍ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച്‌ 1963-ൽ പദ്ധതിക്കാവശ്യമായ റോഡ്‌, കെട്ടിടങ്ങള്‍ മുതലായവയുടെ പണിയാരംഭിച്ചു. പലതരത്തിലുള്ള പ്രതിബന്ധങ്ങളും പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാവാനിടയാക്കി.

 

1972-നുശേഷമുണ്ടായ വിലക്കയറ്റവും തത്‌ഫലമായുണ്ടായ തൊഴിൽപ്രശ്‌നങ്ങളും സാമ്പത്തികവിഷമതകളും പദ്ധതിയുടെ ക്രമമായ പുരോഗതിക്കു തടസ്സമുണ്ടാക്കി. 1976 ഫെ. 12-ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്‌ഘാടനം ചെയ്‌തു. 68 കോടി രൂപ അടങ്കൽകണ്ടിരുന്ന പദ്ധതിക്ക്‌ ഒന്നാംഘട്ടം ആയപ്പോഴേക്കും 107.5 കോടി രൂപ ചെലവായി. 220 ലക്ഷം പ്രയത്‌നദിവസവും അതിനു വേണ്ടിവന്നു. സാങ്കേതികവിവരങ്ങള്‍. പെരിയാറും അതിന്റെ പോഷകനദിയായ ചെറുതോണിയും തമ്മിൽ യോജിപ്പിച്ച്‌ നിർമിക്കുന്ന ജലാശയമാണ്‌ ഈ പദ്ധതിയുടെ ജലസംഭരണി. 200 കോടി ഘ.മീ. ജലം സംഭരിക്കുന്ന ഈ ജലാശയത്തിൽനിന്ന്‌ തുരങ്കങ്ങളും പ്രഷർഷാഫ്‌റ്റിൽ സ്ഥാപിച്ചിരിക്കുന്ന ഉരുക്കുപൈപ്പുകളും വഴിപ്രവഹിക്കുന്ന ജലം മൂലമറ്റം പവർഹൗസിൽ ആറ്‌ ജനറേറ്ററുകള്‍ പ്രവർത്തിപ്പിക്കും. പവർഹൗസിൽനിന്നും വെളിയിൽ പോകുന്ന വെള്ളം തുരങ്കത്തിലും തോടുകളിലും കൂടി നാച്ചാറിൽവീണ്‌ മൂവാറ്റുപുഴ ആറിൽ എത്തിച്ചേരുന്നു. ഇങ്ങനെ ക്രമീകൃതമായി നിർഗമിക്കുന്ന ജലം ജലസേചനത്തിന്‌ തിരിച്ചുവിടുന്നതിനുള്ള ഒരു പദ്ധതി കേരള പൊതുമരാമത്തുവകുപ്പ്‌ നടപ്പിലാക്കിയിട്ടുണ്ട്‌. വെള്ളപ്പൊക്കനിയന്ത്രണത്തിനും ഇടുക്കിപദ്ധതി പ്രയോജനപ്പെടുന്നു.

 

ജലവിജ്ഞാനവിവരം. ഇടുക്കിയിൽ പെരിയാറിന്റെ ആവാഹക്ഷേത്രം 526.29 ച.കി.മീ. (പെരിയാർ അണയുടെ ആവാഹക്ഷേത്രം കുറവുചെയ്‌തത്‌) ആണ്‌; ചെറുതോണിയുടെ ആവാഹക്ഷേത്രം 123.71 ച.കി.മീ.-ഉം. പെരിയാർ ആവാഹക്ഷേത്രത്തിലെ ശ.ശ. വാർഷിക വർഷപാതം 3,054 മി.മീ., ചെറുതോണി ആവാഹക്ഷേത്രത്തിലേത്‌. ജലാശയം. ഇടുക്കി, ചെറുതോണി എന്നീ അണക്കെട്ടുകള്‍ ജലപ്രവാഹം തടയുന്നതുമൂലമാണ്‌ ഇടുക്കി ജലാശയം ഉണ്ടാകുന്നത്‌. ഈ ജലാശയത്തിന്‌ ചുറ്റുമുള്ള മലകളിൽ ഒരു താഴ്‌ന്ന സ്ഥലത്തുകൂടി വെള്ളം ഒഴുകിപ്പോകുന്നത്‌ തടയാനായി കുളമാവ്‌ അണക്കെട്ട്‌ പണിതിരിക്കുന്നു. ഇടുക്കിയെയും ചെറുതോണിയെയും (പെരിയാറും ചെറുതോണിയും) വേർതിരിക്കുന്ന മല മുങ്ങുന്നതുകൊണ്ട്‌ ജലാശയം ഒന്നായിത്തീരുന്നു. നിറഞ്ഞ ജലനിരപ്പ്‌ 732.62 മീ.; ഏറ്റവും കൂടിയത്‌ 734.3 മീ.; ഏറ്റവും താഴ്‌ന്നത്‌ 694.72 മീ.; ഉപയോഗിക്കുന്ന ജലസംഭരണശേഷി 14,595 ലക്ഷം ഘ.മീ.; സ്ഥിരം ജലസംഭരണം (ഏറ്റവും താഴ്‌ന്ന ജലനിരപ്പിനു കീഴെ) 5,368 ലക്ഷം ഘ.മീ. ആണ്‌. (ജലനിരപ്പുകളെല്ലാം സമുദ്രനിരപ്പിൽനിന്നുള്ള ഉയരങ്ങളാണ്‌.)

 

ഇടുക്കി അണക്കെട്ട്‌. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച ഇടുക്കി അണക്കെട്ട്‌ ലോകത്തിലെ ഉയരംകൂടിയ പത്ത്‌ ആർച്ച്‌ അണക്കെട്ടുകളിൽ ഒന്നാണ്‌. ഇന്ത്യയിൽ ഭക്രാ അണക്കെട്ടിനുമാത്രമാണ്‌ ഇതിനെക്കാള്‍ കൂടുതൽ ഉയരം. ഇന്ത്യയിൽ ആദ്യമായി പണിത ആർച്ച്‌ അണക്കെട്ടും ഇതാണ്‌. ഇതിന്റെ ഡിസൈനിന്‌ വേണ്ടിവന്ന ഗണിതക്രിയകള്‍ വളരെ സങ്കീർണങ്ങളാകയാൽ കംപ്യൂട്ടർ ഉപയോഗിച്ച്‌ കാനഡയിലാണ്‌ പ്രാരംഭജോലികള്‍ നിർവഹിക്കപ്പെട്ടത്‌. (അന്ന്‌ ഇന്ത്യയിൽ അത്തരം സൗകര്യങ്ങള്‍ കുറവായിരുന്നു.) ആദ്യം വിവിധരൂപങ്ങള്‍ പരീക്ഷണവിധേയമാക്കി; പിന്നീട്‌ അണക്കെട്ടിന്റെ രണ്ട്‌ മാതൃകകള്‍ ഉണ്ടാക്കി; വെള്ളത്തിനുപകരം രസം ഉപയോഗിച്ച്‌ അണക്കെട്ടിനു താങ്ങേണ്ടിവരുന്ന ക്ലേശം (strain) നിർണയം ചെയ്‌ത്‌ ഗണിതഫലങ്ങളുമായി താരതമ്യപ്പെടുത്തിയതിനുശേഷമാണ്‌ അണക്കെട്ടിന്‌ അവസാനരൂപം നല്‌കിയത്‌. നീളത്തിലും തൂക്കായും വളവുള്ളതും കനംകുറഞ്ഞതുമായ പാരബോളിക (parabolic)ആർച്ച്‌ അണക്കെട്ട്‌ രൂപം, വളരെ കൃത്യമായ ഗണിതപദ്ധതികള്‍ മൂലം കൈവന്ന പദാർഥലാഭം, കോണ്‍ക്രീറ്റ്‌ ഉറയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട്‌ നിവാരണംചെയ്യുന്നതിന്‌ കോണ്‍ക്രീറ്റ്‌ നിർമാണത്തിന്‌ ജലത്തിനുപകരം ഐസ്‌ ഉപയോഗിക്കൽ, അണക്കെട്ടിൽത്തന്നെ തണുപ്പുള്ള ജലം പ്രവഹിപ്പിക്കുന്ന കുഴലുകള്‍ സ്ഥാപിക്കൽ, സന്ധികള്‍ ബലപ്പെടുത്തുന്നതിനും ചോർച്ച വരാതിരിക്കുന്നതിനും സീലുകളും ഗ്രൗട്ടിങ്ങും (Seals and grouting) ഉപയോഗിക്കൽ, അടിസ്ഥാനത്തിലും വശത്തെ താങ്ങുകളിലും ഉള്ള പാറകളിലെ ക്ലേശങ്ങള്‍ അളക്കൽ, പാറകള്‍ ഉറപ്പിക്കൽ, വശത്തെ പാറയിൽത്തന്നെ കീഴോട്ടുള്ള ഷാഫ്‌റ്റ്‌ സ്ഥാപിക്കൽ, ഉഷ്‌ണമാപിനി, ക്ലേശമാപിനി (Strain gauge) പെന്‍ഡുലം(Uplift gauge) തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ നിർമിതിയിലും ഉപയോഗത്തിലും അണക്കെട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കൽ തുടങ്ങി ഇടുക്കി ആർച്ച്‌ അണക്കെട്ടിന്റെ സാങ്കേതികരീതികള്‍ അന്താരാഷ്‌ട്രഎന്‍ജിനീയറിങ്‌ നിലവാരത്തിൽത്തന്നെ ഉയർന്നതും പുതുമയാർന്നതുമായിരുന്നു. താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 566.93 മീ.; മുകള്‍നിരപ്പ്‌ (റോഡ്‌) 739.09 മീ.; അണക്കെട്ടിന്റെ താഴ്‌ന്ന അടിസ്ഥാന നിരപ്പിൽനിന്നുള്ള ഉയരം 168.91 മീ.; റോഡ്‌ വീതി 7.32 മീ.; ആകെ മുകള്‍വച്ചം 7.62 മീ.; മുകളിൽ നീളം 365.85 മീ. ആകെ കോണ്‍ക്രീറ്റ്‌ 4.64 ലക്ഷം ഘ.മീറ്റർ. ഇടുക്കി അണക്കെട്ടിൽ ജലനിർഗമനം ഉദ്ദേശിക്കപ്പെട്ടിട്ടില്ല.

 

ചെറുതോണി അണക്കെട്ട്‌. ഒരു വലിയ ഭൂഗുരുത്വ (gravity) കോണ്‍ക്രീറ്റ്‌ അണക്കെട്ടാണ്‌ ചെറുതോണി. ഈ അണക്കെട്ടിലാണ്‌ ജലാശയത്തിൽ വെള്ളം നിറഞ്ഞാൽ പുറത്തേക്ക്‌ ഒഴുകാനുള്ള നിർഗമനകവാടങ്ങളും പുഴയിലേക്ക്‌ വെള്ളംകൊടുക്കുന്നതിനുള്ള മാർഗങ്ങളും സ്ഥാപിച്ചിരിക്കുന്നത്‌. യന്ത്രവത്‌കൃതപ്രവർത്തനംകൊണ്ട്‌ പ്രതിദിനം 3,000 ഘ.മീ.-ൽ അധികം കോണ്‍ക്രീറ്റ്‌ ഇടുന്നതിനുള്ള ഭീമമായ ഏർപ്പാടുകളും ജലനിർഗമനത്തിനുള്ള സജ്ജീകരണങ്ങളുമാണ്‌ ഈ അണക്കെട്ടിന്റെ പ്രത്യേകതകള്‍. താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 597.71 മീ; മുകള്‍നിരപ്പ്‌ 736.09 മീ.; ഉയരം 138.38 മീ.; മുകള്‍വച്ചം 7.32 മീ.; സ്‌പിൽവേനിരപ്പ്‌ 723.29 മീ.; അടിവച്ചം 73.2 മീ.; മുകളിൽ നീളം 650 മീ.; ആകെ കോണ്‍ക്രീറ്റ്‌ 17 ലക്ഷം ഘ.മീ; സ്‌പിൽവേ 5; റേഡിയൽ ഗേറ്റുകള്‍ 12.2 ഃ 10.35 മീ., സ്ലുയിസുകള്‍ 2 എച്ചം 3.05 ഃ 6.40 മീ; സ്ലുയിസ്‌ അടിനിരപ്പ്‌ 670 മീ; ജലാശയത്തിലെ കല്‌പിത അധികതമപ്രവാഹം 8,000 ഘ.മീ./സെ.; ഗേറ്റുകളിലെ നിർഗമനം 5,000 ഘ.മീ./സെ.; സ്ലുയിസുകളിലെ നിർഗമനം 1,115 ഘ.മീ./സെ. കുളമാവ്‌ അണക്കെട്ട്‌. മുന്‍ വിവരിച്ചതുപോലെ ഇടുക്കി ജലാശയത്തിന്റെ ഒരു വശത്തുള്ള താഴ്‌ച തടയുന്നതിനാണ്‌ കുളമാവ്‌ അണക്കെട്ട്‌ പണിതത്‌. മറ്റുരണ്ട്‌ അണക്കെട്ടുകളെക്കാള്‍ ഉയരംകുറഞ്ഞ ഈ അണക്കെട്ട്‌ കൽക്കെട്ടിൽ നിർമിക്കുന്നതിനുദ്ദേശിച്ച്‌ ആദ്യംതന്നെ പണി തുടങ്ങിയെങ്കിലും അവസാനം കോണ്‍ക്രീറ്റിൽത്തന്നെ മുകള്‍ഭാഗം നിർമിച്ചു. അണക്കെട്ടിൽ പ്രത്യേക പരിതഃസ്ഥിതികളിൽ ഉപയോഗിക്കുന്നതിന്‌ ഒരു ജലനിർഗമനമാർഗം സ്ഥാപിച്ചിട്ടുണ്ട്‌. കുളമാവ്‌ അണക്കെട്ടിനു സമീപംതന്നെയാണ്‌ ഇന്‍ടേക്ക്‌ സംരചന.

 

അണക്കെട്ടിന്റെ തറനിരപ്പ്‌ 664.45 മീ; താഴ്‌ന്ന അടിസ്ഥാനനിരപ്പ്‌ 635.68 മീ.; മുകള്‍ നിരപ്പ്‌ 735.65 മീ.; കൂടിയ ഉയരം 99.97 മീ.; മുകളിൽ നീളം 384.96 മീ.; മുകളിൽ വച്ചം 7.32 മീ.; ആകെ അളവ്‌ 4.5 ലക്ഷം ഘ.മീ.; ജലനിർഗമനമാർഗം 1 എച്ചം, ജലനിർഗമന വ്യാസം 1.83 മീ.; നിരപ്പ്‌ 673.6 മീ. ജലവാഹിനി സംവിധാനം. കുളമാവിനടുത്തുനിന്നു പവർടണൽ തുടങ്ങുന്നു. ജലാശയത്തിൽനിന്നും തോടുവഴിവരുന്ന ജലപ്രവേഗം നിയന്ത്രിക്കുന്നതിന്‌ ഇന്‍ടേക്കും അതിനോടനുബന്ധിച്ച സംരചനകളുമുണ്ട്‌. പവർടണലിന്റെ അവസാനഭാഗത്ത്‌ ജലപ്രവാഹ വ്യതിയാനംകൊണ്ടുള്ള സമ്മർദവ്യത്യാസം കുറയ്‌ക്കുന്നതിന്‌ സർജ്‌ഷാഫ്‌റ്റ്‌ തുരങ്കം മുകളിലേക്കുയർത്തിയിട്ടുണ്ട്‌. അതിനുശേഷം തുരങ്കം രണ്ട്‌ പ്രഷർഷാഫ്‌റ്റുകളായി പിരിഞ്ഞു പവർഹൗസിലേക്കു വെള്ളം നയിക്കുന്നു. സർജ്‌ഷാഫ്‌റ്റിലും പ്രഷർഷാഫ്‌റ്റുകളിലും ഉരുക്കുഷീറ്റുകളും പൈപ്പുകളും ഉറപ്പിച്ചിട്ടുണ്ട്‌. ഓരോ പ്രഷർഷാഫ്‌റ്റും മൂന്നായിപിരിഞ്ഞ്‌ മൂന്ന്‌ ടർബൈനുകള്‍ക്കു ജലം നല്‌കുന്നു. സർജ്‌ഷാഫ്‌റ്റിനുശേഷം ഓരോ പ്രഷർഷാഫ്‌റ്റിലും അധികം ജലപ്രവാഹം ഉണ്ടാകാതിരിക്കുന്നതിനു ബട്ടർഫ്‌ളൈവാൽവുകളും ടർബൈനുകള്‍ക്കു മുന്നിൽ ഉച്ചസമ്മർദവാൽവുകളും ഉണ്ട്‌. കുളമാവ്‌ തോട്‌. നീളം 2,080 മീ.; അടിവീതി 15.24 മീ.; കൂടിയ ആഴം 15.24 മീ.; വ്യാപ്‌തം 4.9 ലക്ഷം ഘ.മീ. ഇന്‍ടേക്ക്‌. ഗ്ലോറിഹോള്‍ സംവിധാനം, കോണ്‍ഡ്യൂയിറ്റ്‌ വ്യാസം 7.01 മീ.; കോണ്‍ഡ്യൂയിറ്റ്‌ നീളം 84.91 മീ.; ഇന്‍ടേക്ക്‌ അടിനിരപ്പ്‌ 684.45 മീ.; അധികതമപ്രവാഹം 153 ഘ.മീ./സെ. പണ്ണർടണൽ. 7.01 മീ. ഉള്‍വ്യാസം; കുതിരലാട (horse shoe) രൂപം; ശ.ശ. 560 മി.മീ. കോണ്‍ക്രീറ്റ്‌ ലൈനിങ്‌; നീളം 2027.53 മീ.; ജലപ്രവാഹവേഗം 3.73 മീ./സെ. സർജ്‌ഷാഫ്‌റ്റ്‌. ഉള്‍വ്യാസം 8.69 മീ.; നീളം 76.25 മീ., ചരിവ്‌ 53ബ്ബ. മുകളിൽ എക്‌സ്‌പാന്‍ഷന്‍ ചേമ്പർ. പ്രഷർഷാഫ്‌റ്റ്‌. എച്ചം 2; വ്യാസം 3,858-2,159 മി.മീ.; കൂടിയനീളം 955.85 മീ; ചരിവ്‌ ഏകദേശം 52ബ്ബ. ഓരോന്നിലും ആദ്യഭാഗത്ത്‌ ഓരോ ബട്ടർഫ്‌ളൈ വാൽവ്‌ സ്ഥാപിച്ചിരിക്കുന്നു. ഓരോ പ്രഷർഷാഫ്‌റ്റും മൂന്ന്‌ ജനറേറ്ററുകള്‍ക്കു ജലം നല്‌കും. പവർഹൗസ്‌. പവർഹൗസ്‌ ഭൂഗർഭത്തിലാണ്‌. ഏകദേശം 600 മീ. നീളമുള്ള ഒരു തുരങ്കംവഴിയാണ്‌ ജലപ്രവാഹം. ഉറച്ച പാറ തുളച്ചുണ്ടാക്കിയിരിക്കുന്ന പവർ ഹൗസിന്റെ മതിലുകള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. മുകള്‍ഭാഗം ഇരുമ്പുവലവച്ച്‌ ഗച്ചൈറ്റ്‌ ചെയ്‌തിരിക്കുന്നു. ടർബൈനുകളിൽനിന്നും ഉദ്‌ഗമിക്കുന്ന വെള്ളം ടെയിൽറേസ്‌തുരങ്കംവഴി നാച്ചാറിലേക്കു പോകുന്നു; പവർഹൗസിൽനിന്നും കേബിള്‍ടണൽവഴി വൈദ്യുത വാഹികള്‍ ട്രാന്‍സ്‌മിഷന്‍ യാർഡിലേക്കും. ജനറേറ്ററുകളും ട്രാന്‍സ്‌ഫോർമറുകളും നിയന്ത്രണോപകരണങ്ങളും പവർഹൗസിനുള്ളിൽത്തന്നെയാണ്‌. ഭൂഗർഭപവർഹൗസ്‌ നിയന്ത്രിതവായു പ്രവേഗത്തോടും ശീതോഷ്‌ണക്രമീകരണത്തോടും കൂടിയതായിരിക്കും. ടർബൈന്‍ എച്ചം 6; ഉത്‌പാദനശേഷി ഓരോന്നിനും 130 മെ.വാ: ടർബൈന്‍ റച്ചർ നിരപ്പ്‌ 54.86 മീ.; ജനറേറ്റർ തറനിരപ്പ്‌ 60.66 മീ.; ടർബൈന്‍-പെൽട്ടണ്‍ ഓരോന്നിനും 6 ജെറ്റ്‌വീതം,; ഓവർഹെഡ്‌ ക്രയിന്‍ 2 എച്ചം 150 ടണ്‍ വീതം; മെഷീന്‍പിറ്റ്‌ നിരപ്പ്‌ 45.72 മീ.; പവർഹൗസ്‌ അളവ്‌ 141.1 ത 19.8 ത 34.6 മീ. ടെയിൽറേസ്‌ടണൽ. നീളം 1220 മീ.; അളവ്‌ 7.92 ത 7 മീ. ഉറച്ച പാറയില്ലാത്ത സ്ഥലങ്ങളിൽ കോണ്‍ക്രീറ്റ്‌ ലൈനിങ്‌ ഉണ്ട്‌. ചരിവ്‌ ; വെള്ളത്തിന്റെ ആഴം 4.9 മീ. ടെയിൽറേസ്‌ ചാനൽ. നീളം 259.7 മീ.; ചരിവ്‌ ; അടിയിൽ വീതി 7.92 മീ.; വെള്ളത്തിന്റെ ആഴം 4.9 മീ.; വശംചരിവ്‌ 1 തിരശ്ചീനം/8 ഊർധ്വാധരം (1 H/8 V). സ്വിച്ച്‌യാർഡ്‌. ലവൽ 167.64 മീ.; അളവ്‌ 250 ത 86 മീ.; കേബിള്‍ 9 എച്ചം.

 

ട്രാന്‍സ്‌മിഷന്‍ ലൈന്‍. കളമശ്ശേരിക്ക്‌ ഒരു ഡബിള്‍ സർക്യൂട്ട്‌; തമിഴ്‌നാടിന്‌ ഒരു സിംഗിള്‍ സർക്യൂട്ട്‌; പള്ളത്തിന്‌ ഒരു സിംഗിള്‍ സർക്യൂട്ട്‌; പിന്നീട്‌ ആവശ്യത്തിനു മൂന്ന്‌ ലൈനിനുള്ള സൗകര്യങ്ങള്‍. 1975-ൽ കേരളത്തിന്റെ വൈദ്യുതോത്‌പാദനശേഷി 560 മെ.വാ. ആയിരുന്നു. പദ്ധതി പൂർത്തിയായതോടെ ഇടുക്കിപദ്ധതിയുടെ മാത്രം ശേഷി 780 മെ.വാ. ആയി. 1976 ഫെ. മാസത്തോടെ 130 മെ.വാ. ശേഷിയുള്ള ആദ്യഘട്ടം പ്രവർത്തനക്ഷമമായി. കേരളത്തിലെ അധികവൈദ്യുതശക്തി തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും എത്തിക്കുന്നതിനുള്ള വൈദ്യുതപ്രതിഷ്‌ഠാപനങ്ങളും ലൈനുകളും പദ്ധതിയോടൊപ്പംതന്നെ നിലവിൽ വന്നു. തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍തമ്മിൽ വൈദ്യുതി ആവശ്യാനുസരണം കൈമാറുന്നതിനുള്ള ഗ്രിഡ്‌ സംവിധാനത്തിൽ ഇടുക്കി പദ്ധതി വളരെ പ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നു.

 

ഇടമലയാര്‍:

 

1987 ഫെബ്രുവരി മൂന്നിന് ഉല്‍പാദനം ആരംഭിച്ചു. പെരിയാറിന്‍െറ പോഷകനദിയായ ഇടമലയാറില്‍ അണക്കെട്ട്.

 

കക്കാട്:

 

1999 ഏപ്രില്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിക്കുന്നു.

 

ലോവര്‍ പെരിയാര്‍:

 

ഇടുക്കിയിലെ നേര്യമംഗലം പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1977ല്‍ ഉദ്ഘാടനം.

 

കൊല്ലം ജില്ലയിലെ കല്ലട മിനി, തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഇടതുകര എക്സ്റ്റന്‍ഷന്‍, പാലക്കാട്ടെ മലമ്പുഴ, കോഴിക്കോട്ടെ ഉറുമി, ചെമ്പുകടവ് തുടങ്ങിയവ ചെറുകിട ജലവൈദ്യുത നിലയങ്ങളാണ്.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    vydyutha paddhathikal‍                

                                                                                                                                                                                                                                                     

                   leaakatthile pradhaanappetta oor‍ja sreaathasukalil‍ onnaanu jala vydyuthi                

                                                                                             
                             
                                                       
           
 

leaakatthile pradhaanappetta oor‍ja sreaathasukalil‍ onnaanu jala vydyuthi. Anakkettukal‍ nir‍micchu jalapravaaham upayeaagicchu vydyuthi ul‍paadippikkukayaanu cheyyunnathu. Kadal‍ thiramaalakalil‍ninnu vydyuthi ul‍paadippikkaanum shramangal‍ nadakkunnu. Ennaal‍, ithu thaarathamyena chelavu koodiyathaanu. Anthareeksha malineekaranatthinu kaaranamaakunnillennathu jalavydyutha nilayangalude prachaaranatthinu kaaranamaanu. Ennaal‍, vananasheekaranam jala vydyutha nilayangalude nir‍maanavelayil‍ sambhavikkunnu. Chynayaanu ettavum kooduthal‍ jalavydyuthi ul‍paadippikkunnathu. Amerikka, kaanada, braseel‍, rashya ennee raajyangal‍ aduttha sthaanatthu varunnu.

 

jalatthil‍ ninnu vydyuthi

 

anakkettukalil‍ jalam thadanju nir‍tthi jalapravaahatthin‍era sahaayatthaalaanu jalavydyuthi nilayangalil‍ vydyuthi ul‍paadippikkunnathu. Uyar‍nna sthalatthuninnu thaazhnna thalatthilekku jalam pravahikkumpeaal‍ sthithikeaar‍jam (potential energy) gathikeaar‍jamaayi (kinetic energy) maarunnu. Ee gathikeaar‍jam upayeaagappedutthi oru chakram thirikkunnu. Appeaal‍ yaanthrikeaar‍jam (mechanical energy) labhikkunnu. Ee thiriyunna chakrattheaade oru janarettar‍ ghadippicchu vydyutheaar‍jam ul‍paadippikkaam. Ee thatthvamaanu jalavydyutha paddhathikal‍kku upayeaagikkunnathu. Anakkettil‍ninnu pen‍stteaakku ennariyappedunna urukku kuzhalukaleaa, danaleaa nir‍micchu vydyutheaal‍paadana kendrangalilekku jalam pravahippicchu ‘dar‍byn‍’ ennariyappedunna chakrangal‍ thirikkunnu. Dar‍byn‍ thiriyumpeaal‍ ithumaayi bandhappettirikkunna janarettar‍ pravar‍tthikkukayum vydyuthi ul‍paadippikkukayum cheyyunnu. Pavar‍ hausiletthunna vydyuthi sttepu appu draan‍spheaar‍marukalude sahaayattheaade prasarana kampikaliloode vitharanam cheyyunnu.

 

kuttyaadi deyl‍ resu paddhathi

 

malabaarile vydyuthi mekhalakku valare pratheeksha nal‍kunnathaanu kuttyaadi deyl‍ resu paddhathi. Vydyuthi ul‍paadippicchashesham ozhukkikkalayunna vellatthil‍ninnu divasam 2. 50 megaavaattu vydyuthi ul‍paadippikkukayaanu lakshyam. Moonnu janarettarukalaanu paddhathiyil‍ ullathu. 2008 eprileaade pravar‍tthanasajjamaayi. Kuttyaadi paddhathiyil‍ vydyuthi ul‍paadippicchathinushesham ozhukkikkalayunna vellam 50 meettareaalam kanaaliloode keaanduvannu 20 meettar‍ thaazhchayil‍ pen‍stteaakku nir‍micchaanu deyl‍resu paddhathiyil‍ vydyuthi ul‍paadippikkunnathu. 1992-l‍ ke. Esu. I. Bi aarambhiccha ee paddhathikku 15 keaadiyeaalam roopayaayirunnu chelavu.

 

bhaaviyil‍ vydyuthi kal‍kkariyil‍ ninnumdeer‍ghaveekshanattheaade kal‍kkari upayeaagicchulla vydyuthi ul‍paadanatthinu keralam thayaaredukkukayaanu. 1000 megaavaattu vydyuthi ul‍paadippikkaanulla kal‍kkarippaadam oreesayile bytharaniyil‍ keralatthinu labhicchittundu. Odishayum gujaraatthum ithineaadeaappam sahakarikkunnu. Moonnu samsthaanangalum kal‍kkari khananatthinaayi dhaaranayiletthiyittundu. Ingane labhikkunna kal‍kkari upayeaagicchu odishayil‍ vydyutha nilayam sthaapikkunnathinulla nadapadikal‍ praarambhaghattatthilaanu.

 

kanchikkeaadu vin‍du phaam

 

churam kadannetthunna paalakkaadan‍ kaattil‍ninnu vydyuthi ul‍paadippikkunna kanchikkeaadu vin‍du phaam 1995 navambar‍ 11nu nilavil‍vannu. Samsthaanatthe aadya kaattaadippaadamaanithu. Kanchikkeaad- meneaan‍paarayilekkulla reaadil‍ vydyuthi sabu stteshanu sameepatthulla kunnin‍mukalilaanu vin‍du phaam. 80 adiyeaalam uyaramulla ompathu kaattaadikalaanu thayaaraakkiyittullathu. Oreaa kaattaadiyeaadanubandhicchum janarettarukal‍ sthaapicchittundu. Kaattin‍era shakthiyil‍ kaattaadikal‍ karangumpeaal‍ itheaadanubandhicchulla janarettarukal‍ pravar‍tthikkum. Ingane ul‍paadippikkappedunna vydyuthi sabu stteshan‍ vazhi vitharanamcheyyum. Aaru keaadi kendra sahaayattheaade ompathekaal‍ keaadi roopa chelavittaanu paddhathi yaathaar‍thyamaakkiyathu.

 

jalavydyuthi svakaarya mekhalakkum

 

keralatthil‍ jalavydyuthi ul‍paadippikkunna randu svakaarya paddhathikalaanu maniyaarum kutthunkalum. Idukki jillayile raajaakkaadu panchaayatthilaanu 21 megaavaattu ul‍paadanasheshiyulla kutthunkal‍. 12 megaavaattu patthanamthittayile maniyaaril‍ninnaanu ul‍paadippikkunnathu.

 

keralatthinu aashrayam jalavydyutha paddhathikal‍

 

keralatthil‍ raathrikaalangalil‍ chilappeaal‍ aramanikkoor‍ leaadu shedingu er‍ppedutthunna vivaram ariyaamalleaa. Pratheekshiccha mazha labhikkaattha avasarangalilaanu ithu vendivarunnathu. Appeaal‍ keralatthile vydyuthi ul‍paadanavum mazhayum thammil‍ bandhappettirikkaamennu oohikkaamalleaa. Naam vydyuthi ul‍paadippikkaan‍ upayeaagikkunna pradhaana sreaathasu jalamaanu. Nammude bhooprakruthiyum jalasamruddhiyumaanu jalavydyutha nilayangale kooduthalaayi aashrayikkaan‍ namme praaptharaakkunnathu. Nadiyil‍ anakkettu nir‍micchaanu vydyuthi ul‍paadanam nadatthunnathu. Mattulla vydyutha paddhathiyekkaal‍ chelavu kuranjathennathum jalavydyutha paddhathiye namukku priyappettathaakkunnu. Pakshe, mazha chathicchaal‍ nammude nadikalile neereaazhukku kurayunnu. Anakkettukalile jalanirappu thaazhunnu. Ithu vydyuthi ul‍paadanam kurayunnathinum keralatthe iruttilaakkaanum idayaavunnu.

 

praacheena anakkettukal‍

 

puraathana kaalam muthal‍ thanne manushyan‍ anakkettukal‍ nir‍micchathinu thelivukal‍ labhicchittundu. Krushikkum jalasechanatthinumeaakkeyaayirunnu akkaalatthu janangal‍ anakkettukal‍ nir‍micchirunnathu. Eejipthu peaalulla raajyangalil‍ vellappeaakka niyanthranatthinum mattumaayi anakkettukal‍ nir‍micchirunnathaayum parayappedunnu. Aadyamaayi nir‍mikkappetta anakkettinu churungiyathu 5000 var‍shatthe pazhakkamenkilumundu. Jeaar‍daanile blaaku desar‍ttile jaava anakkettaanithu. Bi. Si 3000num 4000num idayilaanu ithu nir‍mikkappettathennaanu anumaanam. Ithin‍era avashishdangal‍ aa  raajyatthe puraavakuppin‍era keezhil‍ samrakshikkappettirikkukayaanu. Bi. Si 2950-2750 kaalaghattatthil‍ nir‍miccha oru anakkettin‍era avashishdangal‍ eejipthile kyreaayil‍ kandedutthittundu. ‘vigrahaaraadhakarude anakkettu’ ennaanu puraavasthu gaveshakar‍ ithine naamakaranam cheythirikkunnathu. Innu kaanunna anakkettukalude nir‍mithiyeaadu ere saadrushyamulla anakkettukal‍ aadyamaayi nir‍micchathu per‍shyakkaaraanennaanu karuthunnathu. Bagdaadile namroodu anakkettum yamanile maaaribu anakkettumellaam  ithinu udaaharanangalaanu.  dygreesu nadikku kurukeyulla namroodu anakkettu bi. Si2000tthilaanu nir‍micchathu. Maaaribinu kevalam 2000 var‍shatthe pazhakkamaanu kanakkaakkiyittullathu.

 

keralavum oor‍javum

 

kaaykanikal‍ bhakshicchum vettayaadiyum nadanna kaattu manushyan‍ naattumanushyanaayathu avan‍ oor‍ja uravidangal‍ upayeaagappedutthiyappeaazhaanu. Vydyuthiyude kandupiditthamaanu naaminnu kaanunna sakala pureaagathiyudeyum moolakaaranam. Keralavum valare pureaagamicchu. Enkilum oor‍jakshaamam innanubhavikkunna pradhaana prathisandhiyaanu. Jalavydyuthiyaanu naam pradhaanamaayum ul‍paadippikkunnathum upayeaagikkunnathum. Thaapa-deesal‍ vydyutha nilayangalum kaattaadi, saureaar‍jam ennee paaramparyethara oor‍ja sreaathasukalum naam viniyeaagikkunnu. Enkilum keralam oru vydyuthi kammi samsthaanamaanu. Ul‍paadanatthin‍era kuravu kaaranam palappeaazhum pavar‍kattum vydyuthi vilavar‍dhanayum er‍ppedutthendivarunnu.

 

kendrapoolil‍ninnu vydyuthi

 

keralatthinaavashyamaaya vydyuthi namukkivide ul‍paadippikkaan‍ kazhinjittilla. Athinaal‍, ee vydyuthikkammi naam nikatthunnathu kendrapoolil‍ninnu labhikkunna vydyuthiyude sahaayatthaalaanu. Thaapavydyuthi nilayangalil‍ninnumaanu keralatthinu vydyuthi labhikkunnathu. Aa kendrangalil‍ ul‍paadanam kurakkumpeaal‍ athu keralatthin‍era vydyuthi nilayeyum baadhikkunnu.  chila ghattangalil‍ samsthaanatthinu puratthuninnu van‍ thuka nal‍kiyum vydyuthi vaangendivarunnu.

 

kaayamkulam thaapanilayam

 

350 megaavaattu sheshiyulla kaayamkulam thaapanilayatthin‍era meaattham chelavu 1300 keaadi roopayaanu. Naashanal‍ ther‍mal‍ pavar‍ keaar‍pareshanaayirunnu paniyude chumathala. Dravaroopatthilulla naaphtha upayeaagicchaanu ivide vydyuthi ul‍paadippikkunnathu. Keaacchiyile irumpanatthuninnu theevandimaar‍gam cheppaattu etthikkunna indhanam avide sthaapicchirikkunna 5000 kileaa littar‍ sambharanasheshi veethamulla randu daankukalilaanu nirakkunnathu. Avideninnu ekadesham anchara kileaameettar‍ akaleyulla paddhathipradeshatthulla plaan‍rilekku pyppu lyn‍ vazhi indhanam etthikkunnu. Dar‍byn‍, janarettar‍ enniva moovaayiram aar‍. Pi. Emmil‍ (oru minittile karakkam) karangumpeaazhaanu vydyuthi ul‍paadanam nadakkunnathu. Ke. I. Aar‍. Ekerala samsthaana ilakdrisitti regulettari kameeshan‍ aakdu 1998 prakaaram 2003 joon‍ 10naanu kerala samsthaana ilakdrisitti regulettari kameeshan‍ nilavil‍ vannathu. Samsthaanatthu vydyoothi ul‍paadanam, vitharanam, thaariphu nir‍nayam, vydyuthi vaangal‍, shekharikkal‍, vydyuthiyude anthar‍ samsthaana prasaranam thudangiyava niyanthrikkunnathu ee atheaarittiyaanu.

 

keralatthile jalavydyutha nilayangal‍

 

pallivaasal‍:

 

keralatthile aadya jalavydyutha paddhathi. 1933 phebruvari 18nu thiruvithaamkoor‍ gavan‍men‍ru amgeekaaram nal‍ki. 1940l‍ poor‍tthiyaayi. Idukki jillayile muthirappuzhayile jalam upayeaagicchu vydyuthi ul‍paadippikkunnu.

 

chenkulam:

 

pallivaasal‍ paddhathiyeaadanubandhicchu sthaapicchu. Pallivaasal‍ paddhathiyil‍ninnu ul‍paadanam kazhinju puratthukalayunna vellam pradhaanamaayum upayeaagikkunnu. 1954l‍ pravar‍tthanam thudangi.

 

neryamamgalam:

 

idukkiyile chenkulam, panniyaar‍ paddhathikalileyum muthirappuzhayileyum jalam upayeaagicchu vydyuthi ul‍paadippikkunnu. 1961l‍ udghaadanam cheythu.

 

panniyaar‍:

 

muthirappuzhayude peaashaka nadiyaaya panniyaaril‍ randu anakal‍ kettiyaanu paddhathikku venda jalam shekharicchirikkunnathu. 1963l‍ udghaadanam.

 

shabarigiri:

 

patthanamthittayile moozhiyaaril‍ pampa, kakki nadikalile jalam upayeaagicchu vydyuthi ul‍paadippikkunnu. 1966 muthal‍ vydyuthi ul‍paadanam nadakkunnu.

 

sheaalayaar‍:

 

1966 meyu 9nu ul‍paadanam aarambhicchu. Sheaalayaaril‍ anaketti vellam sambharicchaanu vydyuthi ul‍paadippikkunnathu. Kuttyaadi: malabaarile jalavydyutha paddhathi. 1972l‍  udghaadanam. Kuttyaadippuzhayil‍ anaketti jalam sambharikkunnu.

 

idukki:

 

keralatthile ettavum valiya jala vydyutha paddhathi. 1976 phebruvari 12nu ul‍paadanam thudangi. Leaakatthile ettavum uyaram koodiya patthu aar‍cchu daamukalil‍ onnu.

 

periyaarilninnum thirikkunna jalam upayogicchu vydyuthothpaadanam nadatthunna ee paddhathiyil eshyayil aadyamaayi prayogatthilvarutthiya pala saankethika vidyakalum upayogappedutthiyirunnu.

 

laghucharithram. Malankara esttettu sooprandaayirunna dablyu. Je. Jon‍ idukkiyude vydyuthothpaadanasaadhyathakal‍ manasilaakki, athineppatti 1935-l malayaala manoramayil oru kurippu prasiddheekarikkukayundaayi. Ooraalivargatthalavanaaya chempan‍ kolumpan‍ ennayaalilninnaanu jon‍ aadyamaayi idukkimalayidukkinekkuricchu arinjathu. Chempan‍ kolumpan‍ oru vazhikaattiyennanilaykku pinneedu sthalaparishodhanaykketthiya en‍jineeyarmaarkku sahaayiyaayittheernnu. Idukkipaddhathikku chempan‍ kolumpan‍ cheytha sevanatthe maanicchu ayaal‍kku 40 roo. Prathimaasavethanam nalkaan‍ vidyuchchhakthi bordu pinneedu theerumaanikkukayundaayi. Ithukoodaathe kolumpante pauthrikku ilakdrisitti bordil joli nalkiyittumundu.

 

1937-l randu ittaaliyan‍ en‍jineeyarmaar vydyutha paddhathikaleppatti thiruvithaamkoor gavan‍mentinu nalkiya ripporttil idukkiyil oru anaketti ekadesham 150 ki. Mee. Jalapaatham upayogicchu ethaandu 50,000 ki. Vaa. Sheshiyulla oru pavarhausu sthaapikkaamennu paranjirunnu. 1947-l annatthe ilakdrisitti cheephu en‍jineeyar josaphu joninte nethruthvatthil en‍jineeyarmaarude oru padtanasamgham dablyu. Je. Joninte upadeshatthodum sahakaranatthodum koodi idukki sandarshicchu. Annu nishchayicchathanusaricchu asisttantu en‍jineeyar ke. Aar. Vaariyarude nethruthvatthil idukki cheruthoni anakkettukalude oru praathamikasarve nadatthukayum vydyuthapaddhathikkaavashyamaaya vivarangal‍ shekharikkukayum cheythathinte adisthaanatthil oru paddhathi cheephu en‍jineeyar aavishkaricchu athinte praathamika ripporttu gavan‍mentinu (1947) samarppicchu. 1956-l inthyaagavan‍mentinte nerittulla niyanthranatthil aarambhiccha idukkipaddhathiyude in‍vesttigeshan‍ 1961-l poortthiyaayi. Kolambopaddhathiprakaaram kanediyan‍ gavan‍mentumaayi undaakkiya udampadiyanusaricchu 1963-l paddhathikkaavashyamaaya rodu, kettidangal‍ muthalaayavayude paniyaarambhicchu. Palatharatthilulla prathibandhangalum paddhathiyude purogathi mandagathiyilaavaanidayaakki.

 

1972-nusheshamundaaya vilakkayattavum thathphalamaayundaaya thozhilprashnangalum saampatthikavishamathakalum paddhathiyude kramamaaya purogathikku thadasamundaakki. 1976 phe. 12-nu inthyan‍ pradhaanamanthri shreemathi indiraagaandhi paddhathiyude onnaamghattam udghaadanam cheythu. 68 kodi roopa adankalkandirunna paddhathikku onnaamghattam aayappozhekkum 107. 5 kodi roopa chelavaayi. 220 laksham prayathnadivasavum athinu vendivannu. Saankethikavivarangal‍. Periyaarum athinte poshakanadiyaaya cheruthoniyum thammil yojippicchu nirmikkunna jalaashayamaanu ee paddhathiyude jalasambharani. 200 kodi gha. Mee. Jalam sambharikkunna ee jalaashayatthilninnu thurankangalum prasharshaaphttil sthaapicchirikkunna urukkupyppukalum vazhipravahikkunna jalam moolamattam pavarhausil aaru janarettarukal‍ pravartthippikkum. Pavarhausilninnum veliyil pokunna vellam thurankatthilum thodukalilum koodi naacchaarilveenu moovaattupuzha aaril etthiccherunnu. Ingane krameekruthamaayi nirgamikkunna jalam jalasechanatthinu thiricchuvidunnathinulla oru paddhathi kerala pothumaraamatthuvakuppu nadappilaakkiyittundu. Vellappokkaniyanthranatthinum idukkipaddhathi prayojanappedunnu.

 

jalavijnjaanavivaram. Idukkiyil periyaarinte aavaahakshethram 526. 29 cha. Ki. Mee. (periyaar anayude aavaahakshethram kuravucheythathu) aanu; cheruthoniyude aavaahakshethram 123. 71 cha. Ki. Mee.-um. Periyaar aavaahakshethratthile sha. Sha. Vaarshika varshapaatham 3,054 mi. Mee., cheruthoni aavaahakshethratthilethu. Jalaashayam. Idukki, cheruthoni ennee anakkettukal‍ jalapravaaham thadayunnathumoolamaanu idukki jalaashayam undaakunnathu. Ee jalaashayatthinu chuttumulla malakalil oru thaazhnna sthalatthukoodi vellam ozhukippokunnathu thadayaanaayi kulamaavu anakkettu panithirikkunnu. Idukkiyeyum cheruthoniyeyum (periyaarum cheruthoniyum) verthirikkunna mala mungunnathukondu jalaashayam onnaayittheerunnu. Niranja jalanirappu 732. 62 mee.; ettavum koodiyathu 734. 3 mee.; ettavum thaazhnnathu 694. 72 mee.; upayogikkunna jalasambharanasheshi 14,595 laksham gha. Mee.; sthiram jalasambharanam (ettavum thaazhnna jalanirappinu keezhe) 5,368 laksham gha. Mee. Aanu. (jalanirappukalellaam samudranirappilninnulla uyarangalaanu.)

 

idukki anakkettu. Kon‍kreettukondu nirmiccha idukki anakkettu lokatthile uyaramkoodiya patthu aarcchu anakkettukalil onnaanu. Inthyayil bhakraa anakkettinumaathramaanu ithinekkaal‍ kooduthal uyaram. Inthyayil aadyamaayi panitha aarcchu anakkettum ithaanu. Ithinte disyninu vendivanna ganithakriyakal‍ valare sankeernangalaakayaal kampyoottar upayogicchu kaanadayilaanu praarambhajolikal‍ nirvahikkappettathu. (annu inthyayil attharam saukaryangal‍ kuravaayirunnu.) aadyam vividharoopangal‍ pareekshanavidheyamaakki; pinneedu anakkettinte randu maathrukakal‍ undaakki; vellatthinupakaram rasam upayogicchu anakkettinu thaangendivarunna klesham (strain) nirnayam cheythu ganithaphalangalumaayi thaarathamyappedutthiyathinusheshamaanu anakkettinu avasaanaroopam nalkiyathu. Neelatthilum thookkaayum valavullathum kanamkuranjathumaaya paarabolika (parabolic)aarcchu anakkettu roopam, valare kruthyamaaya ganithapaddhathikal‍ moolam kyvanna padaarthalaabham, kon‍kreettu uraykkumpol‍ undaakunna choodu nivaaranamcheyyunnathinu kon‍kreettu nirmaanatthinu jalatthinupakaram aisu upayogikkal, anakkettiltthanne thanuppulla jalam pravahippikkunna kuzhalukal‍ sthaapikkal, sandhikal‍ balappedutthunnathinum chorccha varaathirikkunnathinum seelukalum grauttingum (seals and grouting) upayogikkal, adisthaanatthilum vashatthe thaangukalilum ulla paarakalile kleshangal‍ alakkal, paarakal‍ urappikkal, vashatthe paarayiltthanne keezhottulla shaaphttu sthaapikkal, ushnamaapini, kleshamaapini (strain gauge) pen‍dulam(uplift gauge) thudangiya upakaranangal‍ sthaapicchu nirmithiyilum upayogatthilum anakkettinte pravartthanam nireekshikkal thudangi idukki aarcchu anakkettinte saankethikareethikal‍ anthaaraashdraen‍jineeyaringu nilavaaratthiltthanne uyarnnathum puthumayaarnnathumaayirunnu. Thaazhnna adisthaananirappu 566. 93 mee.; mukal‍nirappu (rodu) 739. 09 mee.; anakkettinte thaazhnna adisthaana nirappilninnulla uyaram 168. 91 mee.; rodu veethi 7. 32 mee.; aake mukal‍vaccham 7. 62 mee.; mukalil neelam 365. 85 mee. Aake kon‍kreettu 4. 64 laksham gha. Meettar. Idukki anakkettil jalanirgamanam uddheshikkappettittilla.

 

cheruthoni anakkettu. Oru valiya bhooguruthva (gravity) kon‍kreettu anakkettaanu cheruthoni. Ee anakkettilaanu jalaashayatthil vellam niranjaal puratthekku ozhukaanulla nirgamanakavaadangalum puzhayilekku vellamkodukkunnathinulla maargangalum sthaapicchirikkunnathu. Yanthravathkruthapravartthanamkondu prathidinam 3,000 gha. Mee.-l adhikam kon‍kreettu idunnathinulla bheemamaaya erppaadukalum jalanirgamanatthinulla sajjeekaranangalumaanu ee anakkettinte prathyekathakal‍. Thaazhnna adisthaananirappu 597. 71 mee; mukal‍nirappu 736. 09 mee.; uyaram 138. 38 mee.; mukal‍vaccham 7. 32 mee.; spilvenirappu 723. 29 mee.; adivaccham 73. 2 mee.; mukalil neelam 650 mee.; aake kon‍kreettu 17 laksham gha. Mee; spilve 5; rediyal gettukal‍ 12. 2 a 10. 35 mee., sluyisukal‍ 2 eccham 3. 05 a 6. 40 mee; sluyisu adinirappu 670 mee; jalaashayatthile kalpitha adhikathamapravaaham 8,000 gha. Mee./se.; gettukalile nirgamanam 5,000 gha. Mee./se.; sluyisukalile nirgamanam 1,115 gha. Mee./se. Kulamaavu anakkettu. Mun‍ vivaricchathupole idukki jalaashayatthinte oru vashatthulla thaazhcha thadayunnathinaanu kulamaavu anakkettu panithathu. Matturandu anakkettukalekkaal‍ uyaramkuranja ee anakkettu kalkkettil nirmikkunnathinuddheshicchu aadyamthanne pani thudangiyenkilum avasaanam kon‍kreettiltthanne mukal‍bhaagam nirmicchu. Anakkettil prathyeka parithasthithikalil upayogikkunnathinu oru jalanirgamanamaargam sthaapicchittundu. Kulamaavu anakkettinu sameepamthanneyaanu in‍dekku samrachana.

 

anakkettinte tharanirappu 664. 45 mee; thaazhnna adisthaananirappu 635. 68 mee.; mukal‍ nirappu 735. 65 mee.; koodiya uyaram 99. 97 mee.; mukalil neelam 384. 96 mee.; mukalil vaccham 7. 32 mee.; aake alavu 4. 5 laksham gha. Mee.; jalanirgamanamaargam 1 eccham, jalanirgamana vyaasam 1. 83 mee.; nirappu 673. 6 mee. Jalavaahini samvidhaanam. Kulamaavinadutthuninnu pavardanal thudangunnu. Jalaashayatthilninnum thoduvazhivarunna jalapravegam niyanthrikkunnathinu in‍dekkum athinodanubandhiccha samrachanakalumundu. Pavardanalinte avasaanabhaagatthu jalapravaaha vyathiyaanamkondulla sammardavyathyaasam kuraykkunnathinu sarjshaaphttu thurankam mukalilekkuyartthiyittundu. Athinushesham thurankam randu prasharshaaphttukalaayi pirinju pavarhausilekku vellam nayikkunnu. Sarjshaaphttilum prasharshaaphttukalilum urukkusheettukalum pyppukalum urappicchittundu. Oro prasharshaaphttum moonnaayipirinju moonnu darbynukal‍kku jalam nalkunnu. Sarjshaaphttinushesham oro prasharshaaphttilum adhikam jalapravaaham undaakaathirikkunnathinu battarphlyvaalvukalum darbynukal‍kku munnil ucchasammardavaalvukalum undu. Kulamaavu thodu. Neelam 2,080 mee.; adiveethi 15. 24 mee.; koodiya aazham 15. 24 mee.; vyaaptham 4. 9 laksham gha. Mee. In‍dekku. Glorihol‍ samvidhaanam, kon‍dyooyittu vyaasam 7. 01 mee.; kon‍dyooyittu neelam 84. 91 mee.; in‍dekku adinirappu 684. 45 mee.; adhikathamapravaaham 153 gha. Mee./se. Pannardanal. 7. 01 mee. Ul‍vyaasam; kuthiralaada (horse shoe) roopam; sha. Sha. 560 mi. Mee. Kon‍kreettu lyningu; neelam 2027. 53 mee.; jalapravaahavegam 3. 73 mee./se. Sarjshaaphttu. Ul‍vyaasam 8. 69 mee.; neelam 76. 25 mee., charivu 53bba. Mukalil ekspaan‍shan‍ chempar. Prasharshaaphttu. Eccham 2; vyaasam 3,858-2,159 mi. Mee.; koodiyaneelam 955. 85 mee; charivu ekadesham 52bba. Oronnilum aadyabhaagatthu oro battarphly vaalvu sthaapicchirikkunnu. Oro prasharshaaphttum moonnu janarettarukal‍kku jalam nalkum. Pavarhausu. Pavarhausu bhoogarbhatthilaanu. Ekadesham 600 mee. Neelamulla oru thurankamvazhiyaanu jalapravaaham. Uraccha paara thulacchundaakkiyirikkunna pavar hausinte mathilukal‍ kon‍kreettu cheythittundu. Mukal‍bhaagam irumpuvalavacchu gacchyttu cheythirikkunnu. Darbynukalilninnum udgamikkunna vellam deyilresthurankamvazhi naacchaarilekku pokunnu; pavarhausilninnum kebil‍danalvazhi vydyutha vaahikal‍ draan‍smishan‍ yaardilekkum. Janarettarukalum draan‍sphormarukalum niyanthranopakaranangalum pavarhausinulliltthanneyaanu. Bhoogarbhapavarhausu niyanthrithavaayu pravegatthodum sheethoshnakrameekaranatthodum koodiyathaayirikkum. Darbyn‍ eccham 6; uthpaadanasheshi oronninum 130 me. Vaa: darbyn‍ racchar nirappu 54. 86 mee.; janarettar tharanirappu 60. 66 mee.; darbyn‍-pelttan‍ oronninum 6 jettveetham,; ovarhedu krayin‍ 2 eccham 150 dan‍ veetham; mesheen‍pittu nirappu 45. 72 mee.; pavarhausu alavu 141. 1 tha 19. 8 tha 34. 6 mee. Deyilresdanal. Neelam 1220 mee.; alavu 7. 92 tha 7 mee. Uraccha paarayillaattha sthalangalil kon‍kreettu lyningu undu. Charivu ; vellatthinte aazham 4. 9 mee. Deyilresu chaanal. Neelam 259. 7 mee.; charivu ; adiyil veethi 7. 92 mee.; vellatthinte aazham 4. 9 mee.; vashamcharivu 1 thirashcheenam/8 oordhvaadharam (1 h/8 v). Svicchyaardu. Laval 167. 64 mee.; alavu 250 tha 86 mee.; kebil‍ 9 eccham.

 

draan‍smishan‍ lyn‍. Kalamasherikku oru dabil‍ sarkyoottu; thamizhnaadinu oru simgil‍ sarkyoottu; pallatthinu oru simgil‍ sarkyoottu; pinneedu aavashyatthinu moonnu lyninulla saukaryangal‍. 1975-l keralatthinte vydyuthothpaadanasheshi 560 me. Vaa. Aayirunnu. Paddhathi poortthiyaayathode idukkipaddhathiyude maathram sheshi 780 me. Vaa. Aayi. 1976 phe. Maasatthode 130 me. Vaa. Sheshiyulla aadyaghattam pravartthanakshamamaayi. Keralatthile adhikavydyuthashakthi thamizhnaattilekkum karnaadakatthilekkum etthikkunnathinulla vydyuthaprathishdtaapanangalum lynukalum paddhathiyodoppamthanne nilavil vannu. Thekke inthyayile vividha samsthaanangal‍thammil vydyuthi aavashyaanusaranam kymaarunnathinulla gridu samvidhaanatthil idukki paddhathi valare pradhaanamaaya oru panku vahikkunnu.

 

idamalayaar‍:

 

1987 phebruvari moonninu ul‍paadanam aarambhicchu. Periyaarin‍era peaashakanadiyaaya idamalayaaril‍ anakkettu.

 

kakkaad:

 

1999 epril‍ 10nu pravar‍tthanam aarambhicchu. Patthanamthitta jillayil‍ shabarigiri paddhathiyil‍ ninnulla jalam upayeaagikkunnu.

 

leaavar‍ periyaar‍:

 

idukkiyile neryamamgalam paddhathiyil‍ ninnulla jalam upayeaagicchu vydyuthi ul‍paadippikkunnu. 1977l‍ udghaadanam.

 

keaallam jillayile kallada mini, thiruvananthapuram jillayile peppaara, idukkiyile maattuppetti, thrushoorile peringal‍kkutthu idathukara eksttan‍shan‍, paalakkaatte malampuzha, keaazhikkeaatte urumi, chempukadavu thudangiyava cherukida jalavydyutha nilayangalaanu.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions