മണ്ണിര കമ്പോസ്റ്റിങ്

                                                                                                                   
                                                                                                                                                                                                                                                                                 

                    മണ്ണിര കമ്പോസ്റ്റിങ്                  

                                                                                                                                                                                                                                                     

                   മണ്ണിര കമ്പോസ്റ്റിങ്  നിർമ്മാണത്തെ കുറിച്ചും പ്രവർത്തനത്തെ കുറിച്ചുമുള്ള വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുകാലിത്തൊഴുത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവവസ്തുക്കള്‍ ലഭിക്കും, സാധാരണ ഇവ ഏതെങ്കിലും മൂലകളില്‍ നിക്ഷേപിക്കപ്പെടുകയും, അവ അവിടെ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും. ഈ വിലപിടിച്ച വിഭവത്തെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമായി. ഇതിന്‍റെ പ്രധാന ലക്‌ഷ്യം ഖരജൈവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ഉന്നത മേന്‍മയുള്ള വളം, പോഷക / ജൈവ വളത്തിന് ദാഹിക്കുന്ന മണ്ണിന് നല്‍കാന്‍ കഴിയുകയാണ്.

 

തദ്ദേശയിനങ്ങളായ മണ്ണിരകളുപയോഗിച്ചുള്ള മണ്ണിരവളം

 

ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 2500 ഇനം മണ്ണിരകളില്‍ 300 ലധികം മണ്ണിരയിനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിരയിനങ്ങളുടെ വ്യത്യസ്തത, വ്യത്യസ്ത മണ്ണിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകള്‍ അതത് സ്ഥലത്തിന്, മണ്ണിര വളത്തിനായി തെരഞ്ഞെടുക്കലാണ് ആദ്യപടി. മറ്റെങ്ങുനിന്നും മണ്ണിരകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഇന്ത്യയിലുപയോഗിക്കുന്ന മണ്ണിരകളാണ് പെരിയോനിക്‌സ് എക്‌സ്‌കവറ്റസ്, ലപിറ്റോ മൗറിറ്റി. ഈ മണ്ണിരകളെ വളര്‍ത്തി, ലളിതമായ രീതിയിലൂടെ കമ്പോസ്റ്റിംഗിന് ഉപയോഗിക്കാം. കുഴികള്‍, കൂടകള്‍, ടാങ്കുകള്‍, കോണ്‍ക്രീറ്റ് വളയങ്ങള്‍, ഏതെങ്കിലും പെട്ടികളിലും വളര്‍ത്താവുന്നത്.

 

മണ്ണിര ശേഖരിക്കുന്നതെങ്ങനെ

 

ഇരകളുള്ള മണ്ണ് കണ്ടെത്തുക, മണ്ണിന് മുകളില്‍ അവയുടെ വിസര്‍ജ്യങ്ങള്‍ നോക്കി സാന്നിദ്ധ്യം കണ്ടെത്താം. അരകിലോ ശര്‍ക്കര, അരകിലോ പുതിയ ചാണകം എന്നിവ 2 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 1 മി x 1 മിശ്രിതം പ്രദേശത്ത് മേല്‍മണ്ണില്‍ തളിക്കുക. ഇവയെ വയ്‌ക്കോല്‍ കൂനയാല്‍ മൂടുക, അതിന് മുകളില്‍ പഴയ ചാക്ക് വിരിക്കുക. 20-30 ദിവസം വരെ വെള്ളം തളിക്കല്‍ തുടരുക, എപ്പിഗെയിക്, അനെസിക് വിരകള്‍ അവിടെ കണ്ടുതുടങ്ങും. ഇവ ശേഖരിച്ച് ഉപയോഗിക്കാം.

 

കമ്പോസ്റ്റ് കുഴി തയാറാക്കല്

 

മതിയായ അളവിലുള്ള കുഴി സ്ഥലസൗകര്യമനുസരിച്ച് പിന്നാമ്പുറത്തോ തോട്ടത്തിലോ വയലിലോ ആകാം. ഒറ്റകുഴി ഇരട്ടകുഴി, അഥവാ കല്ലും സിമെ‌ന്‍റും കൊണ്ട് നിര്‍മ്മിച്ച് ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഉള്ള ടാങ്കുകളും ആകാം. ഏറ്റവും ലളിതവും, സൗകര്യമുള്ളതുമായ കുഴി 2 മി x 1 മി x 0.75 മി അളവിലുള്ളതാണ്. ലഭ്യമാകുന്ന ജൈവ വളം, കാര്‍ഷിക അവശിഷ്ടങ്ങളുടെ തോതനുസരിച്ചുള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. പുഴുക്കളെ ഉറുമ്പുകള്‍ ആക്രമിക്കുന്നത് തടയാന്‍ കുഴികളുടെ ചുമരുകളുടെ മധ്യത്തില്‍ ജലം സംഭരിച്ച് വയ്ക്കാന്‍ സംവിധാനം വേണം.  നാല് അറകളുള്ള ടാങ്ക് /കുഴി സംവിധാനം. നാലറകളുള്ള സംവിധാനത്തിന്‍റെ മേന്‍മ, ഒരു അറയില്‍ നിന്ന് കമ്പോസ്റ്റ് വളത്തോടൊപ്പം മണ്ണിരകളെ നേരത്തെ പ്രോസസ് ചെയ്ത അവശിഷ്ടങ്ങളുള്ള അറകളിലേക്ക് തുടരെ നീക്കിക്കൊണ്ടിരിക്കാം.

 

വെര്‍മിബെഡ് നിര്‍മ്മാണം

 

പൊടിച്ച ചുടുകല്ല്, പരുക്കന്‍ മണ്ണ് എന്നിവ 5 സെമീ ഘനത്തില്‍ പാകി അതിനുമുകളില്‍ 15-20 സെ.മീ. ഘനത്തില്‍ നന്നായി ഈര്‍പ്പമുള്ള പശിമരാശി മണ്ണ് പൂശുക. ഇതാണ് ശരിക്കുമുള്ള വെര്‍മി കബഡ് അടുക്ക്. ഇതിലേയ്ക്ക് മണ്ണിരകളെ ഇടുക, അവയുടെ വീടാണിത്. 2 മി x 1 മി x 0.75 മി ആകൃതിയുള്ള കമ്പോസ്റ്റ് കുഴിയില്‍, 15-20 സെ.മീ. ഘനത്തിലുള്ള വെര്‍മിബെഡ് ഉണ്ടെങ്കില്‍ അവിടെ 150 മണ്ണിരകളെ നിക്ഷേപിക്കാം. വെര്‍മി ബെഡിനുമുകളില്‍ പുതിയ ചാണകം കൈനിറയെ വിതറുക. അതിനുമുകളില്‍ 5 സെമീ ഘനത്തില്‍ ഉണക്കയിലകള്‍, അതിലും മികച്ചത് അരിഞ്ഞ ജൈവാവശിഷ്ടം / വയ്‌ക്കോല്‍ / ഉണക്കപ്പുല്ല് എന്നിവ വിതറണം. അടുത്ത 30 ദിവസം, ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം നനച്ചുകൊടുക്കണം. ഈ തട്ട് ഉണങ്ങാനോ, നനഞ്ഞുചീഞ്ഞതോ ആകരുത്. തുടര്‍ന്ന് കുഴി, തെങ്ങോലയോ, പനയോലയോ അഥവാ പഴയ ചാക്കുകൊണ്ട് മൂടി പക്ഷികളില്‍ നിന്നും രക്ഷിക്കുക. കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മൂടരുത്, അവ സൂര്യപ്രകാശം തടയും. ആദ്യ 30 ദിവസത്തിനുശേഷം നനഞ്ഞ ജൈവാവശിഷ്ടങ്ങള്‍, മൃഗങ്ങളുടെയോ അഥവാ അടുക്കളാവശിഷ്ടങ്ങളോ, ഹോട്ടല്‍, ഹോസ്റ്റല്‍, വയല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടം 5 സെ.മീ. ഘനത്തില്‍ അടുക്കുക. ഇത് ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കാം. ഈ അവശിഷ്ടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പിക് ആക്‌സ്, അഥവാ മണ്‍കോരി ഉപയോഗിച്ച് ഇളക്കിയിടാം. കുഴികളില്‍ ശരിക്കും ഈര്‍പ്പം നിലനിര്‍ത്താന്‍ കൃത്യമായി നനച്ചുകൊടുക്കണം. വരണ്ട കാലാവസ്ഥയാണെങ്കില്‍ നന്നായി നനയ്ക്കണം.

 

എപ്പോഴാണ് കമ്പോസ്റ്റ് തയാറാകുന്നത്

 

കമ്പോസ്റ്റ് കടുത്ത ബ്രൗണ്‍ നിറം ആയി, ശരാശരി ഇളകി, നുറുങ്ങി കാണപ്പെടുമ്പോള്‍ വളം തയാറായി എന്നു പറയാം. കറുത്ത്, തരികള്‍ പോലെ, ഭാരം കുറഞ്ഞ, ജൈവാംശം നിറഞ്ഞതാണിത്. ഏകദേശം 60-90 ദിവസത്തില്‍ (കുഴിയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും), കമ്പോസ്റ്റ് തയാറായി എന്ന് മണ്ണിരയുടെ വിസര്‍ജ്ജ്യം, തട്ടിനുമുകളില്‍ കാണപ്പെടുന്നതിലൂടെ മനസിലാക്കാം. കുഴിയില്‍ നിന്ന് കമ്പോസ്റ്റ് വളം ഉപയോഗത്തിന് എടുക്കാവുന്നതാണ്. കമ്പോസ്റ്റില്‍ നിന്ന് ഇരകളെ വേര്‍തിരിക്കുന്നതിന് തട്ടുകള്‍ ഒഴിക്കുന്നതിന് മൂന്നുദിവസം മുമ്പ് വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. ഇതിനാല്‍ 80% വരെ ഇരകള്‍ തട്ടിനടിയിലേക്ക് പോകും. അരിപ്പകളിലൂടെയും ഇരകളെ വേര്‍തിരിക്കാവുന്നതാണ്. മണ്ണിരകളും ദ്രവിക്കാത്ത കട്ടിയുള്ള വസ്തുക്കളും അരിപ്പയില്‍ അവശേഷിക്കും. ഇവയെ തട്ടിലേക്ക് തിരികെ ഇട്ടശേഷം അരിക്കല്‍ തുടരാം. കമ്പോസ്റ്റിന് മണ്ണിന്‍റെ മണമായിരിക്കും. മറ്റേതെങ്കിലും ദുര്‍ഗന്ധം ഉണ്ടായാല്‍ അതിനര്‍ത്ഥം അഴുകല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയില്ല എന്നും, ബാക്ടരിയയുടെ പ്രവര്‍ത്തനം തുടരുന്നുവെന്നുമാണ്. പുഴുങ്ങിയ മണം ഉണ്ടെങ്കില്‍, പൂപ്പിന്‍റെ സാന്നിദ്ധ്യം അഥവാ അധികം ചൂടായതാണ് കാരണം. ഇത് നൈട്രജന്‍റെ നഷ്ടം വരുത്തും. ഇങ്ങനെ ഉണ്ടായാല്‍ അവശിഷ്ടക്കൂന നന്നായി വായുകൊള്ളിക്കുക, അല്ലെങ്കില്‍ കൂടുതല്‍ നാരുകളുള്ള വസ്തുക്കള്‍ ചേര്‍ത്ത് വീണ്ടും പ്രക്രിയ തുടരുക, കൂന വരണ്ടതാക്കി വയ്ക്കുക. അതിനുശേഷം കമ്പോസ്റ്റ് അരിച്ച് പായ്ക്കു ചെയ്യാം. നിര്‍മ്മിച്ചെടുത്ത വസ്തു വെയിലത്ത് കൂനയായി വയ്ക്കുക. അതിനുള്ളിലെ പുഴുക്കള്‍ താഴേക്ക് വലിഞ്ഞ് മാറിക്കൊള്ളും. രണ്ട്/നാല് കുഴികളുള്ള സംവിധാനത്തില്‍ ആദ്യ അറയില്‍ വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. പുഴുക്കള്‍ അവിടെനിന്ന് മറ്റൊരു അറയിലേക്ക് മാറും. ഇതിലൂടെ ഒരു പ്രത്യേക ക്രമത്തില്‍ പുഴുക്കള്‍ക്കാവശ്യമായ അന്തരീക്ഷാവസ്ഥ നിലനിര്‍ത്താം. അതുപോലെ വിളവെടുക്കുന്നതും ചാക്രികമായി തുടരാം.

 

മണ്ണിര വളത്തിന്‍റെ മേന്‍മകള്

 

മണ്ണിരകള്‍ക്ക് ജൈവാവശിഷ്ടങ്ങളെ വളരെ വേഗം വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. നല്ല ഘടനയുള്ള വിഷാംശമില്ലാത്ത വളം ഇതിലൂടെ ലഭിക്കും. ഉയര്‍ന്ന സാമ്പത്തിക മൂല്യം തരുന്നതുകൂടാതെ ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ല കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു. മണ്ണിരവളം നല്ല ധാതുസന്തുലനം തരുന്നു, പോഷക ലഭ്യത മെച്ചപ്പെടുത്തുന്നു. നല്ലൊരു കോംപ്ലക്‌സ്-ഫെര്‍ട്ടിലൈസര്‍ വളവുമാണ് രോഗനിദാന സൂക്ഷ്മാണു ജീവികളെ ഇല്ലായ്മ ചെയ്യാനും വളം സഹായിക്കും. ഇക്കാര്യത്തില്‍ കമ്പോസ്റ്റിംഗില്‍ നിന്നും വലിയ വ്യത്യാസമില്ല. അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്ന വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കൂടിയാണ് കമ്പോസ്റ്റ് വളനിര്‍മ്മാണം. പ്രക്രിയ പൂര്‍ത്തിയാക്കേണ്ട ആവശ്യം കൂടി വരുന്നില്ല. നിര്‍ദ്ദനര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, കുടില്‍ വ്യവസായമായി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തരക്കേടില്ലാത്ത വരുമാനം നല്‍കുന്ന തൊഴിലാണിത്. ഗ്രാമംതോറും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍/ സ്ത്രീകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മണ്ണിര വളനിര്‍മ്മാണം തുടങ്ങിയാല്‍ ഗ്രാമീണര്‍ക്ക് തന്നെ നിര്‍ദ്ദിഷ്ട തുകകള്‍ക്ക് വിറ്റ് വരുമാനമുണ്ടാക്കാം. ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍, ഒരു വരുമാനം എന്നതുമാത്രമല്ല, മികച്ച മേന്‍മയുള്ള ജൈവവളം സമൂഹത്തിന് നല്‍കി, നല്ല കാര്‍ഷിക രീതി നിലനിര്‍ത്താന്‍ കഴിയും. ഉറവിടം: ശ്രീ. AMM മുരുഗപ്പ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍ (MCRC), ചെന്നൈ 1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം. മണ്ണിര കംമ്പോസ്റ്റിനുപയോഗിച്ചിരിക്കുന്ന മണ്ണിരയുടെ പേര്‍ യൂഡ്രില്ലസ് യൂഗിനിയെ(Eudrillus eugineae) ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം. ചകിരി നിരത്തിയതിനു ശേഷം അതിനു മുകളില്‍ വിരയെ നിഷേപിക്കുക. 8:1 എന്ന അനുപാതത്തില്‍ ചപ്പുചവറും(8),ചാണകവും(1) നിക്ഷേപിക്കണം. വെള്ളത്തിന്റെ അംശം തീരെയില്ലെങ്കില്‍ 4 ദിവസം കൂടുമ്പോള്‍ അല്പം നനക്കുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം ഉണ്ടാക്കാന്‍ നല്ലതാണ്. ഉറുമ്പുകളുടെ ഉപദ്രവം കുറക്കാന്‍ തറയുടെ എല്ലാ ഭാഗത്തും വെള്ളം കെട്ടി നിര്‍ത്തണം. ഗാര്‍ഹിക അവഷിഷ്ടങ്ങള്‍ ഉപയൊഗിച്ചുള്ള കമ്പൊസ്റ്റില്‍ 1.82%N, 0.91%P2O5, 1.58% K2O അടങ്ങിയിട്ടുണ്ട്.

 

നിക്ഷേപിക്കേണ്ട വേസ്റ്റ് സാധനങ്ങള്‍ :

 

വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    mannira kamposttingu                  

                                                                                                                                                                                                                                                     

                   mannira kamposttingu  nirmmaanatthe kuricchum pravartthanatthe kuricchumulla vivarangal                  

                                                                                             
                             
                                                       
           
 

avashishdangal‍ ennaal‍ sthaanam thettiya vibhavangal‍ ennar‍ththam. Kaar‍shika vrutthi dayari phaamukal‍, kannukaalitthozhutthukal‍ ennivayil‍ ninnellaam dhaaraalam paazhjyvavasthukkal‍ labhikkum, saadhaarana iva ethenkilum moolakalil‍ nikshepikkappedukayum, ava avide jeer‍nnicchu dur‍gandham paratthukayum cheyyum. Ee vilapidiccha vibhavatthe shariyaaya reethiyil‍ kamposttu cheyyaan‍ kazhinjaal‍ onnaantharam jyvavalamaayi. Ithin‍re pradhaana lakshyam kharajyva avashishdangal‍ neekkam cheyyuka maathramalla, unnatha men‍mayulla valam, poshaka / jyva valatthinu daahikkunna manninu nal‍kaan‍ kazhiyukayaanu.

 

thaddheshayinangalaaya mannirakalupayogicchulla manniravalam

 

lokatthu kandupidikkappettittulla 2500 inam mannirakalil‍ 300 ladhikam mannirayinangal‍ inthyayil‍ kandetthiyittundu. Mannirayinangalude vyathyasthatha, vyathyastha mannine aashrayicchirikkum. Athinaal‍ praadeshikamaayi labhikkunna mannirakal‍ athathu sthalatthin, mannira valatthinaayi theranjedukkalaanu aadyapadi. Mattenguninnum mannirakal‍ irakkumathi cheyyendathilla. Inthyayilupayogikkunna mannirakalaanu periyoniksu ekskavattas, lapitto mauritti. Ee mannirakale valar‍tthi, lalithamaaya reethiyiloode kamposttimginu upayogikkaam. Kuzhikal‍, koodakal‍, daankukal‍, kon‍kreettu valayangal‍, ethenkilum pettikalilum valar‍tthaavunnathu.

 

mannira shekharikkunnathengane

 

irakalulla mannu kandetthuka, manninu mukalil‍ avayude visar‍jyangal‍ nokki saanniddhyam kandetthaam. Arakilo shar‍kkara, arakilo puthiya chaanakam enniva 2 littar‍ vellatthil‍ kalakki 1 mi x 1 mishritham pradeshatthu mel‍mannil‍ thalikkuka. ivaye vaykkol‍ koonayaal‍ mooduka, athinu mukalil‍ pazhaya chaakku virikkuka. 20-30 divasam vare vellam thalikkal‍ thudaruka, eppigeyik, anesiku virakal‍ avide kanduthudangum. Iva shekharicchu upayogikkaam.

 

kamposttu kuzhi thayaaraakkal

 

mathiyaaya alavilulla kuzhi sthalasaukaryamanusaricchu pinnaampurattho thottatthilo vayalilo aakaam. Ottakuzhi irattakuzhi, athavaa kallum simen‍rum kondu nir‍mmicchu jalanir‍gamana maar‍ggangal‍ ulla daankukalum aakaam. Ettavum lalithavum, saukaryamullathumaaya kuzhi 2 mi x 1 mi x 0. 75 mi alavilullathaanu. Labhyamaakunna jyva valam, kaar‍shika avashishdangalude thothanusaricchulla kuzhikalaanu nir‍mmikkendathu. Puzhukkale urumpukal‍ aakramikkunnathu thadayaan‍ kuzhikalude chumarukalude madhyatthil‍ jalam sambharicchu vaykkaan‍ samvidhaanam venam.  naalu arakalulla daanku /kuzhi samvidhaanam. naalarakalulla samvidhaanatthin‍re men‍ma, oru arayil‍ ninnu kamposttu valatthodoppam mannirakale neratthe prosasu cheytha avashishdangalulla arakalilekku thudare neekkikkondirikkaam.

 

ver‍mibedu nir‍mmaanam

 

podiccha chudukallu, parukkan‍ mannu enniva 5 semee ghanatthil‍ paaki athinumukalil‍ 15-20 se. Mee. Ghanatthil‍ nannaayi eer‍ppamulla pashimaraashi mannu pooshuka. Ithaanu sharikkumulla ver‍mi kabadu adukku. ithileykku mannirakale iduka, avayude veedaanithu. 2 mi x 1 mi x 0. 75 mi aakruthiyulla kamposttu kuzhiyil‍, 15-20 se. Mee. Ghanatthilulla ver‍mibedu undenkil‍ avide 150 mannirakale nikshepikkaam. ver‍mi bedinumukalil‍ puthiya chaanakam kyniraye vitharuka. Athinumukalil‍ 5 semee ghanatthil‍ unakkayilakal‍, athilum mikacchathu arinja jyvaavashishdam / vaykkol‍ / unakkappullu enniva vitharanam. Aduttha 30 divasam, aavashyamullappozhellaam vellam nanacchukodukkanam. ee thattu unangaano, nananjucheenjatho aakaruthu. Thudar‍nnu kuzhi, thengolayo, panayolayo athavaa pazhaya chaakkukondu moodi pakshikalil‍ ninnum rakshikkuka. kuzhikalil‍ plaasttiku sheettukal‍ moodaruth, ava sooryaprakaasham thadayum. Aadya 30 divasatthinushesham nananja jyvaavashishdangal‍, mrugangaludeyo athavaa adukkalaavashishdangalo, hottal‍, hosttal‍, vayal‍ ennividangalil‍ ninnulla avashishdam 5 se. Mee. Ghanatthil‍ adukkuka. Ithu aazhchayil‍ randuthavana aavar‍tthikkaam. ee avashishdangal‍ nishchitha idavelakalil‍ piku aaksu, athavaa man‍kori upayogicchu ilakkiyidaam. kuzhikalil‍ sharikkum eer‍ppam nilanir‍tthaan‍ kruthyamaayi nanacchukodukkanam. Varanda kaalaavasthayaanenkil‍ nannaayi nanaykkanam.

 

eppozhaanu kamposttu thayaaraakunnath

 

kamposttu kaduttha braun‍ niram aayi, sharaashari ilaki, nurungi kaanappedumpol‍ valam thayaaraayi ennu parayaam. Karutthu, tharikal‍ pole, bhaaram kuranja, jyvaamsham niranjathaanithu. ekadesham 60-90 divasatthil‍ (kuzhiyude valippatthe aashrayicchirikkum), kamposttu thayaaraayi ennu mannirayude visar‍jjyam, thattinumukalil‍ kaanappedunnathiloode manasilaakkaam. Kuzhiyil‍ ninnu kamposttu valam upayogatthinu edukkaavunnathaanu. kamposttil‍ ninnu irakale ver‍thirikkunnathinu thattukal‍ ozhikkunnathinu moonnudivasam mumpu vellam ozhikkunnathu nir‍tthuka. Ithinaal‍ 80% vare irakal‍ thattinadiyilekku pokum. arippakaliloodeyum irakale ver‍thirikkaavunnathaanu. Mannirakalum dravikkaattha kattiyulla vasthukkalum arippayil‍ avasheshikkum. Ivaye thattilekku thirike ittashesham arikkal‍ thudaraam. Kamposttinu mannin‍re manamaayirikkum. Mattethenkilum dur‍gandham undaayaal‍ athinar‍ththam azhukal‍ athin‍re poor‍nnathayil‍ etthiyilla ennum, baakdariyayude pravar‍tthanam thudarunnuvennumaanu. Puzhungiya manam undenkil‍, pooppin‍re saanniddhyam athavaa adhikam choodaayathaanu kaaranam. Ithu nydrajan‍re nashdam varutthum. Ingane undaayaal‍ avashishdakkoona nannaayi vaayukollikkuka, allenkil‍ kooduthal‍ naarukalulla vasthukkal‍ cher‍tthu veendum prakriya thudaruka, koona varandathaakki vaykkuka. Athinushesham kamposttu aricchu paaykku cheyyaam. nir‍mmiccheduttha vasthu veyilatthu koonayaayi vaykkuka. Athinullile puzhukkal‍ thaazhekku valinju maarikkollum. randu/naalu kuzhikalulla samvidhaanatthil‍ aadya arayil‍ vellam ozhikkunnathu nir‍tthuka. Puzhukkal‍ avideninnu mattoru arayilekku maarum. Ithiloode oru prathyeka kramatthil‍ puzhukkal‍kkaavashyamaaya anthareekshaavastha nilanir‍tthaam. Athupole vilavedukkunnathum chaakrikamaayi thudaraam.

 

mannira valatthin‍re men‍makal

 

mannirakal‍kku jyvaavashishdangale valare vegam vighadippikkaanulla kazhivundu. Nalla ghadanayulla vishaamshamillaattha valam ithiloode labhikkum. Uyar‍nna saampatthika moolyam tharunnathukoodaathe chedikalude valar‍cchaykku nalla kandeeshanaraayum pravar‍tthikkunnu. manniravalam nalla dhaathusanthulanam tharunnu, poshaka labhyatha mecchappedutthunnu. Nalloru komplaksu-pher‍ttilysar‍ valavumaan roganidaana sookshmaanu jeevikale illaayma cheyyaanum valam sahaayikkum. Ikkaaryatthil‍ kamposttimgil‍ ninnum valiya vyathyaasamilla. avashishdangal‍ nir‍maar‍janam cheyyuka enna valiya paaristhithika prashnatthinu parihaaram koodiyaanu kamposttu valanir‍mmaanam. Prakriya poor‍tthiyaakkenda aavashyam koodi varunnilla. nir‍ddhanar‍kkum saampatthikamaayi pinnokkam nil‍kkunnavar‍kkum, kudil‍ vyavasaayamaayi ithu prayojanappedutthaavunnathaanu. Tharakkedillaattha varumaanam nal‍kunna thozhilaanithu. graamamthorum thozhil‍ rahitharaaya cheruppakkaar‍/ sthreekal‍ sahakarana samghangal‍ roopeekaricchu mannira valanir‍mmaanam thudangiyaal‍ graameenar‍kku thanne nir‍ddhishda thukakal‍kku vittu varumaanamundaakkaam. Cheruppakkaar‍kku oru thozhil‍, oru varumaanam ennathumaathramalla, mikaccha men‍mayulla jyvavalam samoohatthinu nal‍ki, nalla kaar‍shika reethi nilanir‍tthaan‍ kazhiyum. uravidam: shree. amm murugappa chettiyaar‍ risar‍cchu sen‍rar‍ (mcrc), chenny 1. 5meettar‍ veethiyum,5meettar‍ neelavum,1meettar‍ aazhavumulla simentu kondu panithittullathaanu mannira kamposttu. 65 senteemeettar‍ uyaratthil‍ thakaratthinte sheettum idanam(mazhaye thadukkunnathinu) . Chithratthil‍ kaanunnathu pole randu bhaagamaakkiyaal‍ aadyam nikshepikkunnathu cheeyunnathinanusaricchu randaamatthe daankil‍ nikshepikkaam. mannira kammposttinupayogicchirikkunna mannirayude per‍ yoodrillasu yooginiye(eudrillus eugineae) ettavum adiyilaayi chakiri niratthi vekkanam. Athinadiyil‍ ninnum oru pyppu puratthekkidanam. Athiloodeyaanu ver‍mi vaashu enna oru draavakam kittunnathu. Ithil‍ 10 iratti vellam cher‍tthu chedikal‍kku nanacchu kodukkaam. chakiri niratthiyathinu shesham athinu mukalil‍ viraye nishepikkuka. 8:1 enna anupaathatthil‍ chappuchavarum(8),chaanakavum(1) nikshepikkanam. Vellatthinte amsham theereyillenkil‍ 4 divasam koodumpol‍ alpam nanakkunnathu nallathaanu. Aazhchayilorikkal‍ ilakkunnathu vaayu sanchaaram undaakkaan‍ nallathaanu. Urumpukalude upadravam kurakkaan‍ tharayude ellaa bhaagatthum vellam ketti nir‍tthanam. Gaar‍hika avashishdangal‍ upayogicchulla kamposttil‍ 1. 82%n, 0. 91%p2o5, 1. 58% k2o adangiyittundu.

 

nikshepikkenda vesttu saadhanangal‍ :

 

veettile vesttu,pacchakkari vesttu,peppar‍,chaanakam thudangiyava ithil‍ nikshepikkaam. Puliyum,erivum,madhuravumulla vasthukkalum,plaasttikkum idaruthu. Thenginte olayidumpol‍ eer‍kkil‍ ozhivaakki venam nikshepikkaan‍. mannira kamposttu nir‍mmaanatthinu gavan‍mentil‍ ninnum 25% muthal‍ 50% vare sabseedi labhikkaam.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions