പ്രകൃതി വിഭവങ്ങളും സംരക്ഷണവും

                                                                                                                   
                                                                                                                                                                                                                                                                                 

                    പ്രകൃതി വിഭവങ്ങളും സംരക്ഷണവും                

                                                                                                                                                                                                                                                     

                   പ്രകൃതി വിഭവങ്ങളും സംരക്ഷണവും - കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

പ്രകൃതി വിഭവങ്ങളും സംരക്ഷണവും

 

പ്രകൃതിജന്യ വസ്തുക്കളെ പ്രധാനമായും രണ്ടു ഉപമേഖലകളായി തിരിക്കാം

 

ജന്തുക്കള്‍

 

മനുഷ്യന്‍ ഉള്‍പ്പെടുന്ന ജന്തുസമൂഹത്തിന്റെ സംരക്ഷ്ണവും വിനിയോഗവും (ഉദാ: ചില അമ്പലക്കുളങ്ങളില്‍ മത്സ്യം സംരക്ഷിച്ചു പോരുന്നു. ചില സ്ഥലത്ത്‌ പാമ്പുകളെ കാവുകളില്‍ സംരക്ഷിക്കുന്നു. മുട്ടയ്ക്കും മാംസത്തിനും വേണ്ടി വിവിധ പക്ഷിമൃഗാദികളെ മനുഷ്യന്‍ വളര്‍ത്തുന്നു)

 

പ്രകൃതിയിലെ തൂപ്പുകാര്‍

 

പ്രകൃതിയില്‍ നമുക്ക് ഉപകാരികളായ ഒരുപാട് ജന്തുക്കളുണ്ട്.  നമ്മുടെ പരിസരം വൃത്തിയാക്കുന്നതില്‍ നമ്മെക്കാള്‍ നിഷ്കര്‍ഷ പുലര്‍ത്തുന്ന പക്ഷിയാണ് കാക്ക.  കീടങ്ങള്‍, തവളകള്‍, ധാന്യങ്ങള്‍, എന്നുവേണ്ട സര്‍വ്വവും ഭക്ഷിക്കുന്ന പക്ഷിയാണ് കാക്ക.

 

ചത്തതും ജീര്‍ണ്ണിക്കുന്നതുമായ മൃഗങ്ങളുടെ ഇറച്ചിമാത്രം ഭക്ഷിക്കുന്നവയാണ് കഴുകന്മാര്‍.  അഴുകുന്ന മാംസത്തിന്റെ ഗന്ധം അകലെനിന്നറിയാനുള്ള ഘ്രാണശക്തിയും നല്ല കാഴ്ചശക്തിയും ഇവക്കുണ്ട്.  അവയുടെ ചിറകുകളില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ ബാക്ടീരിയകളോ പറ്റിപ്പിടിക്കുന്നില്ല.   ടര്‍ക്കി കഴുകന്മാര്‍ ‍കാലുകളില്‍ മൂത്രമൊഴിക്കുന്നതു കാലു തണുപ്പിക്കാന്‍ മാത്രമല്ല. മൂത്രത്തിലെ ആസിഡുകള്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്.  കടല്‍തീരം വൃത്തിയാക്കിവെക്കുന്നവരാണ് കടല്‍ കാക്കകളും ചിലയിനം കൊറ്റികളും.

 

മാലിന്യം നീക്കം ചെയ്യുന്നവരില്‍ വ്യാപൃതരായ ഒട്ടേറെ സസ്തനികളുമുണ്ട്.  സദാസമയവും തൂപ്പുവേല ചെയ്യുന്നവയും എന്നാല്‍ ഭക്ഷണത്തിനു ക്ഷാമമുണ്ടാകുമ്പോള്‍ മാത്രം ശവം തേടിപ്പോകുന്നവയുമുണ്ട്. പുള്ളിപ്പുലികളും സിംഹവും വേട്ടയാടല്‍ പരാജയപ്പെട്ടാല്‍ മാത്രം ശവംതീനികളായി മാറുന്നവയാണ്.  മറ്റു മൃഗങ്ങള്‍ പിടിച്ച ഇരയെ കൈക്കലാക്കി ഭക്ഷിക്കുന്ന സ്വഭാവവും സിംഹങ്ങള്‍ക്കുണ്ട്.

 

കടല്‍ ശുദ്ധീകരിക്കുന്നവരാണ് ഞണ്ടുകളും ചെമ്മീനുകളും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതും വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നതുമായ പ്ലാങ്ടണുകള്‍, ചെറുസസ്യങ്ങള്‍ എന്നിവയൊക്കെ ചെമ്മീനുകള്‍ ആഹാരമാക്കുമ്പോള്‍ ചത്ത മത്സ്യങ്ങള്‍, ഞണ്ടുകള്‍ എന്നുവേണ്ട മറ്റു ചെമ്മീനുകളെപോലും വലിയ ചെമ്മീനുകള്‍ ഭക്ഷിക്കുന്നു.

 

ജീവനുള്ളതിനെയും ചത്തതിനേയും ഭക്ഷിക്കുന്നവയാണ് ഞണ്ടുകള്‍. ആല്‍ഗകള്‍, ബാക്ടീരിയ, പുഴുക്കള്‍, മറ്റ് ജീവികളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇവയുടെ ആഹാരമാണ്.  നാല്‍പത്തയ്യായിരം ഇനത്തില്‍ പെട്ട ഞണ്ടുകളുണ്ട്. മത്സ്യങ്ങളെയും വലിയ സീലുകളെയും മറ്റ് സ്രാവുകളെപ്പോലും ഭക്ഷിക്കുന്നവയാണ് സ്രാവുകള്‍. കടല്‍ ജീവികളുടെ ശവം ചവച്ചു തിന്നുകയാണ് ഇവ ചെയ്യുന്നത്.  ബാക്കി വരുന്നവ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നു.

 

ഉണങ്ങിയ ഇലകളടക്കം സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍  ഭക്ഷിക്കുന്ന മണ്ണിരകള്‍ വളരെ പ്രധാനപ്പെട്ട തൂപ്പുകാരാണ്.  സസ്യവളര്‍ച്ചക്കാവശ്യമായ വളക്കൂറുള്ള മേല്‍മണ്ണ് ഉണ്ടാക്കുന്നവരാണ് മണ്ണിരകള്‍.   മണ്‍തരികള്‍ പോലും ആഹാരമാക്കുന്ന മണ്ണിരകളുടെ വിസര്‍ജ്യത്തില്‍ ധാരാളം നൈട്രജനും ഫോസ്ഫറസ് പൊട്ടാഷും അടങ്ങിയിരിക്കുന്നു.   മണ്ണിര മണ്ണ് ഉഴുതുമറിക്കുന്നതുകൊണ്ട്  മണ്ണിന് വായുപ്രവാഹം ഉണ്ടാകുകയും ചെടികള്‍ക്കു നല്ല വേരോട്ടം ലഭിക്കുകയും ചെയ്യുന്നതുകൊണ്ട് കര്‍ഷകന്റെ കലപ്പ എന്നാണ് മണ്ണിര അറിയപ്പെടുന്നത്.

 

കുമിളുകളും ചീഞ്ഞളിയുന്ന സസ്യങ്ങളുടെ ഇലകളും മൃഗങ്ങളുടെ ശവശരീരവും അവയുടെ കാഷ്ഠവുമെല്ലാം ആഹാരമാക്കി കഴിയുന്ന വിവിധതരം ഒച്ചുകളും നമ്മുടെ ഭൂമി മാലിന്യമുക്തമാക്കാന്‍ സഹായിക്കുന്നവരാണ്.

 

അറിയപ്പെടാത്ത തൂപ്പുകാരില്‍ പ്രധാനികളാണ് കീടങ്ങള്‍ . ജീവനില്ലാത്ത സകല സസ്യങ്ങളും ജന്തുക്കളും പാറ്റകളുടെ ആഹാരവസ്തുക്കളാണ്.  ഇവ ഇരതേടുന്നത് രാത്രിയിലാണ്.  ലോകത്ത് 3500 ഇനം പാറ്റകളുണ്ട്.  ഇവക്ക് ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ കഴിയുമെങ്കിലും കാടുകളില്‍ സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ആഹാരമാക്കി കഴിയുന്നവയാണ് അധികവും. എവിടെയും നുഴഞ്ഞുകയറാന്‍ കഴിയുന്ന ശരീരവും വഴി മനസ്സിലാക്കാന്‍ തലയിലെ നീളമുള്ള ആന്റിനയും സഹായിക്കുന്നു.  തലയില്ലാതെ ഒരാഴ്ചയോളം ജീവിക്കാന്‍ പാറ്റകള്‍ക്കു കഴിയും. ചെളിപുരണ്ട സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കിക്കിട്ടാന്‍ തട്ടിന്‍പുറത്തോ പത്തായത്തിലോ കൂറയെ ഏല്‍പ്പിക്കുന്ന പതിവ് നാട്ടിന്‍പുറങ്ങളില്‍ പണ്ടുകാലത്ത് ഉണ്ടായിരുന്നു.

 

ജൈവാവശിഷ്ടങ്ങള്‍ ആഹാരമാക്കുന്ന പലതരം വണ്ടുകളും മാലിന്യം നീക്കം ചെയ്യുന്നവരില്‍ പ്രധാനികളാണ്.  അവ ചെറിയ സസ്യങ്ങളേയും ആഹാരമാക്കുന്നു.  ചിലയിനം ഈച്ചകളും തൂപ്പുകാരായി പ്രവര്‍ത്തിക്കുന്നു

 

ജീവനുള്ളവ

 

ജന്തുക്കളും സസ്യങ്ങളും സൂക്ഷ്മജീവികളും ഉള്‍പ്പെടുന്ന ഈ മേഖലയില്‍ ഇവയുടെ നിയന്ത്രണാധീനമായ വിനിയോഗവും സംരക്ഷണ്വുമാണ്‍ ഉദ്ദേശിക്കുന്നത്‌. ജീവനുള്ളവയെ വീണ്ടും വിഭജിക്കാം

 

പരിസരം വൃത്തിയാക്കുന്നവര്‍

 

ബാക്ടീരിയകളും ഫംഗസുകളും സാപ്രോട്രോഫുകള്‍ എന്നറിയപ്പെടുന്ന വിഘാടകരാണ്.  ഇവ ജൈവാവശിഷ്ടങ്ങളെ കാര്‍ബണും നൈട്രജനുമാക്കി മാറ്റി വായുവിലേക്കും മണ്ണിലേക്കും വെള്ളത്തിലേക്കും വിടുന്നു.  ജീവന്റെ വളരെ ചെറിയ ഘടകമാണ് ബാക്ടീരിയ.  നമ്മുടെ ശരീരത്തില്‍ 10 കോടി ബാക്ടീരിയകളുണ്ട്.  ഇവയില്‍ അധികവും ഉപകാരികളാണ്.  പെട്രോളിയത്തിലെ ഹൈഡ്രോകാര്‍ബണുകള്‍ ഭക്ഷിക്കുന്ന ബാക്ടീരിയകളെ ഉപയോഗപ്പെടുത്തി എണ്ണകൊണ്ടുണ്ടാവുന്ന കടലിന്റെ മലിനീകരണം തടയാം. ബയോഗ്യാസ് പ്ലാന്റില്‍ മീഥെയിന്‍ വാതകം ഉണ്ടാവുന്നത് ബാക്ടീരിയകളുടെ പ്രവര്‍ത്തനം വഴിയാണ്. വ്യാവസായിക മാലിന്യങ്ങളെ നീക്കം ചെയ്യാനും ബാക്ടീരിയകളെ ഉപയോഗിക്കാം.

 

ക്ലോറോഫില്‍ ഇല്ലാത്തതുകൊണ്ട് സ്വയം ആഹാരം നിര്‍മ്മിക്കാന്‍ കഴിയാത്തവയാണ് കുമിളുകള്‍. കുമിളുകള്‍ വിസര്‍ജ്ജിക്കുന്ന എന്‍സൈമുകളാണ് സസ്യ-ജന്തു അവശിഷ്ടങ്ങളെ വിഘടിപ്പിക്കുന്നത്. വിഘടിപ്പിക്കുന്ന വസ്തുവിലുള്ള പോഷകങ്ങള്‍ കുമിളുകള്‍ വലിച്ചെടുക്കുന്നു. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ  അന്‍പതിനായിരം ഇനത്തില്‍പെട്ട കുമിളുകളുണ്ട്.  തൂപ്പുകാരായ വലിയജീവികള്‍ ബാക്കിവെക്കുന്ന എല്ല്, തൂവലുകള്‍, എന്നിവയും അവയുടെ വിസര്‍ജ്യവും വിഘടിപ്പിക്കുന്ന ജോലിയാണ് വിഘാടകരായ ബാക്ടീരിയകളും കുമിളുകളും ചെയ്യുന്നത്

 

ജന്തു വൈവിധ്യം

 
 

പുഴയിലെ ജന്തുജാലങ്ങള്‍ അനവധിയാണ്. പലതരം മീനുകള്‍, ആമകള്‍, പാമ്പുകള്‍, നീറ്റെലികള്‍,നീര്‍നായകള്‍, തവളകള്‍, ഞണ്ടുകള്‍, മുതലകള്‍, ഇങ്ങനെ പോകുന്നു അവ. മലിനീകരണവും പുഴശോഷണവും മൂലം പല ഇനങ്ങളും വംശനാശത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ തീരവാസികളുടെ ഓര്‍മ്മകളില്‍ പുഴ ജന്തുവൈവിധ്യമുണ്ടായിരുന്നതാണ്. പുഴയുടെ പ്രത്യേക പരിസ്ഥിതികളില്‍ വെള്ളാമ,കാരാമ, ചൂരലാമ, മഞ്ഞാമ എന്നിങ്ങനെ നാലുതരം ആമകളെ കണ്ടിരുന്നു.. ഇതില്‍ ചൂരലാമയും മഞ്ഞാമയും അപൂര്‍വ്വമായി. ഭാരതപ്പുഴയിലും കരിവന്നൂര്‍പുഴയിലും മഞ്ഞാമയെ വീണ്ടും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പുറംഭാഗം ചിത്രശലഭത്തെപോലെയാണ്. ചാലക്കുടി പുഴയിലാണ് ചൂരലാമ വംശഭീഷണിയെ നേരിടുന്നത്. ആമത്തോട് മരുന്നിനായി ഉപയോഗിച്ച് വരുന്നു. നീര്‍നായകള്‍ മിക്ക പുഴകളിലും കണ്ടിരുന്നു.

 

നീര്‍പാമ്പുകള്‍ അനവധിയാണ്. നീര്‍ക്കോലി ഇനത്തില്‍ പെട്ടതും സാധാരണ പാമ്പുകളും പുഴയോരങ്ങളിലുണ്ട്. കൈതമൂര്‍ക്കന്‍ കൈതക്കാടുകളില്‍ കാണപ്പെടുന്നു. മലമ്പാമ്പ്, കുരുടി, നീര്‍മണ്ഡലി,പച്ചളിപാമ്പ് എന്നിവയെ സാധാരണ കാണാം. എന്നാല്‍ പാമ്പുകളുടെ വൈവിധ്യവും എണ്ണവും കുറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. മുതലകള്‍ പണ്ടുണ്ടായിരുന്നതായി മുത്തശ്ശിമാര്‍ ഓര്‍ക്കുന്നു.  ഒരു ചെറിയ ഇനം മുതല പുഴയോരങ്ങളില്‍ ഉണ്ടായിരുന്നുവത്രെ. അവ തെങ്ങിന്‍ തോപ്പുകളില്‍ വരാറുണ്ട്.

 

നീറ്റെലി പുഴവെള്ളത്തിലെ അപൂര്‍വ്വ ഇനമാണ്. ഇവ പുഴപ്പൊത്തുകളുണ്ടാക്കി കഴിഞ്ഞു വന്നു. പെരുച്ചാഴി ഇനത്തില്‍ പെട്ട വലിയ ഇനങ്ങളും ഉണ്ട്. എലി കുറേ ദൂരം വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു. മഞ്ഞതവള, കൃഷ്ണതവള, പച്ചതവള, മരത്തവള, ചൊറിയന്‍ തവള എന്നിങ്ങനെ തവള ഇനങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതില്‍ അരക്കിലോ വരെയുള്ള തവളകളുണ്ട്.

 

കേരളത്തിലെ നദികളെ സംബന്ധിച്ചിടത്തോളം പ്രധാനകാര്യം നാട്ടുമത്സ്യങ്ങളുടെ സമ്പത്താണ്.  ഉള്‍നാടന്‍ മത്സ്യ ബന്ധനം വളരെ ശാസ്ത്രീയമായി വികസിച്ചിരുന്നു. എന്നാല്‍ രാസവളകൃഷിയും വിഷപ്രയോഗവും മണ്ണിന്റെ മാത്രമല്ല നീര്‍ത്തടങ്ങളുടേയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയുണ്ടായി. പുഴകളിലും ചാലുകളിലുമായി അമ്പതോളം നാട്ടുമത്സ്യ ഇനങ്ങള്‍ ഉണ്ടായിരുന്നു. ഈ ഇനങ്ങള്‍ ഇന്ന് മുക്കുവരുടെ നാടന്‍പാട്ടുകളില്‍ മാത്രമേയുള്ളൂ. ബ്രാല്‍, മുശി, കടു, കരിമീന്‍, വയമ്പ്, കണമ്പ്, വാള, ചേറാന്‍,കല്ലാരന്‍ , ഏട്ട, പള്ളത്തി, പരല്‍, പൂഴാന്‍, മുണ്ടത്തി, കൂരി, കോലാല്‍, പരിപ്പിടി, കാളായി, മനിഞ്ഞില്‍,പൂവാലിപരല്‍ ഇവയെല്ലാം തന്നെ ശുദ്ധജല മത്സ്യങ്ങളാണ്. പുഴയിലെ മാലിന്യം കാരണം പലതും നശിച്ചുപോയി. ചിലയിനങ്ങളെ കാണാനേയില്ല. ചാലക്കുടി പുഴയില്‍ തന്നെ അപൂര്‍വ്വമായ അഞ്ചിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

 

വെള്ളത്തിന്റെ ഒഴുക്കിനെതിരെയും വെള്ളച്ചാട്ടത്തിനു മുകളിലേക്കും സഞ്ചരിക്കാന്‍ കഴിവുള്ള കുയിലും നാശത്തിന്റെ ഭീഷണിയിലാണ്. ആതിരപ്പള്ളി പദ്ധതി നിലവില്‍ വന്നതോടെ ഈ മത്സ്യ സമ്പത്തും നശിക്കും. പുഴയോരവാസികള്‍ക്ക് പരമ്പരാഗതമായി ലഭിച്ചിരുന്ന പ്രകൃതി സമ്പത്താണ് മത്സ്യങ്ങള്‍. ഇവ അവരുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തിയിരുന്നു. ലക്ഷക്കണക്കിന് നാട്ടാരുടെ ജീവിതമാര്‍ഗ്ഗമായിരുന്നു മത്സ്യബന്ധനം. ഓരോ മത്സ്യത്തിന്റെയും സ്വഭാവം, പ്രജനനം, പോഷകമൂല്യം ഇവ അരയരുടേയും കണക്കരുടേയും നാട്ടറിവിലുണ്ട്. പുത്തിരിവെട്ടി പുതുമഴപെയ് തെടി ചെങ്കുറും വള്ളം പരലേ.... നാട്ടുകാര്‍ മത്സ്യങ്ങളുടെ വരവും പേരും പാടിപ്പോകുന്നു. പുഴ കടലില്‍ ചേരുന്നിടത്ത് കടല്‍ മത്സ്യങ്ങളുടെ സാന്നിദ്ധ്യവും കാണുന്നു. കക്ക, കവിഞ്ഞി, കല്ലുമേല്‍കായ, ചെമ്മീന്‍ എന്നിവയും പുഴകളിലുണ്ട്. എന്നാല്‍ ചെളിയും മണലും വാരുന്നതുകൊണ്ട് ഇവയുടെ പാര്‍പ്പിടം നഷ്ടപ്പെട്ട് ഇല്ലാതായി വരികയാണ്. മരപ്പട്ടി, തേവാങ്ക്, കീരി, മുയല്‍, കുറുക്കന്‍ അണ്ണാന്‍ , ഉറുമ്പ്തീനി, വവ്വാല്‍ തുടങ്ങിയ ജീവജാലങ്ങളും പുഴയേയും, തീരത്തേയും ആശ്രയിച്ചുകഴിയുന്നു.

 

മത്സ്യസമ്പത്ത് ചികിത്സക്കായി ഉപയോഗിക്കുന്ന രീതിയുണ്ട്. ഒടിവ് പറ്റിയ ഭാഗത്ത് ബ്രാലിനെ കീറി കെട്ടി വെക്കാരുണ്ട്. കുറുന്തോട്ടിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്ത് ശരീരത്തിന്റെ മാംസക്കുറവുള്ള ഭാഗത്ത് പിടിപ്പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അരമണിക്കൂറിനു ശേഷം കഴുകി കളഞ്ഞ് തൈലം പുരട്ടണം. മഞ്ഞിലിന്റെ തൊലി പൊളിച്ച് വറുത്തെടുത്ത് വയറുവേദനക്ക് ഉപയോഗിക്കുന്നു. കാരാമ മൂലക്കുരുവിനും ശ്വസം മുട്ടലിനും ചുടുവാതത്തിനും നല്ലതാണ്. അധികം വരുന്ന കണ്ണുനീരിനെ നിയന്ത്രിക്കാന്‍ ഞവിണിയുടെ ദ്രാവകം എടുക്കുന്നു. മത്സ്യം കുത്തിയാല്‍ അവനവന്റെ മൂത്രം ഒഴിക്കുകയാണ് മറുമരുന്ന്. കടുകിന്റെയും കാവത്തിന്റേയും ഇല അരച്ചു പുരട്ടിയാലും മതി. പണ്ടുകാലത്ത് വീടിന്റെ മിനുസമുള്ള തറയുണ്ടാക്കുന്നതിന് ബ്രാല്‍ പശ ഉപയോഗിച്ചിരുന്നു. ഇങ്ങനെ എത്രയോ നാട്ടുവിധികള്‍ അന്യമായി.

 

പുഴയോരങ്ങളില്‍ ചിലയിടത്ത് ആമയേയും മത്സ്യങ്ങളേയും ആരാധിച്ചിരുന്നു. മീനൂട്ട് പ്രസിദ്ധമാണ്. മത്സ്യങ്ങളില്‍ ഓരോ ഇനത്തേയും അധികമായി കാണുന്ന സീസണ്‍ ഉണ്ടായിരുന്നു. വാളയെ അധികമായി കണ്ടിരുന്നത് തുലാം മാസത്തിലാണ്. വൃശ്ചികമാസത്തിലെ കാറിന്റെ സമയത്താണ് അധികവും മീനിനെ കാണുന്നത്. കല്ലാരല്‍, ആരല്‍, വാകാന്‍, പൂഴന്‍, കുയില്‍, ഇനങ്ങളെ ഇന്നു കാണാനില്ലെന്ന് നാട്ടാര്‍ പറയുന്നു. പുഴയിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്ന വിധത്തിലുള്ള നാടന്‍ മീന്‍ പിടുത്തോപകരണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അടക്കം കൊല്ലി വലകളുപയോഗിച്ചും തോട്ട ഉപയോഗിച്ചും പുഴ കരാര്‍ കൊടുത്തും മത്സ്യ സമ്പത്ത് നശിക്കുന്നു. വിദേശ ഇനങ്ങള്‍ പെരുകിയതും നാട്ടു മത്സ്യ നാശത്തിന് കാരണമായി

 

സസ്യങ്ങള്‍

 

വന്മരങ്ങള്‍തൊട്ട്‌ ചെറുസസ്യങ്ങള്‍ വരെ ഉള്‍പ്പെടുന്ന സസ്യസമൂഹത്തെ നാം പലരീതിയില്‍ സംരക്ഷിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നു. (ഉദാ:- അമ്പലങ്ങളുടെ കാവുകളില്‍ സസ്യങ്ങളെ സംരക്ഷിക്കുന്നു. അതുപോലെ കാടുകളിലെ പല വിഭവങ്ങളും ഉദാഹരണമായി തേന്‍, കുന്തിരിക്കം മുതലായവ നാം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.) വിവിധയിനം സസ്യങ്ങളെയും മരങ്ങളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ മലനാട്ടില്‍ കാണപെടുന്നവ, തീരപ്രദേശത്തെയും ജന്തുക്കളെയും സസ്യങ്ങളെയും താഴെ പറയുന്നവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കാം.

 

കാവുകള്‍

 

ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍.  ഗ്രാമീണരുടെ ദേവതാരാധനാകേന്ദ്രങ്ങളായ ഇത്തരം കാവുകള്‍ കേരളത്തില്‍ ഇപ്പോള്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നു.  മായന്‍ വര്‍ഗക്കാര്‍ ഒരിനം കൊക്കോമരം പുണ്യവൃക്ഷമായി കരുതിയിരുന്നു.  ഇന്ത്യയില്‍ ആല്‍മരത്തെ ഇന്നും പുണ്യവൃക്ഷമായി ആരാധിക്കുന്നു.  വനത്തെ ഉപജീവനമാര്‍ഗമായി കരുതിയിരുന്ന അക്കാലത്തെ ജനങ്ങള്‍ കാവുകളെയും  പുണ്യസ്ഥലമായി കരുതിയിരുന്നു.

 

കാവിലെ ദൈവങ്ങള്‍.

 

സര്‍പ്പം, ഭദ്രകാളി, അയ്യപ്പന്‍, ശിവന്‍, ദേവി, വനദുര്‍ഗ എന്നീ മൂര്‍ത്തികളെയാണ് കാവുകളില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്.

 

കാവിന്റെ പ്രാദേശിക നാമങ്ങള്‍.

 

ഉത്തരകേരളത്തില്‍ കണ്ണങ്കാട്, മുസിലോട്ട്, മുങ്ങിയ, കോട്ടം പള്ളിയറ എന്നീ പേരുകളില്‍ കാവുകള്‍ അറിയപ്പെടുന്നു.

 

കാവിന്റെ പ്രാധാന്യം.

 

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂര്‍വമായ ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ കാവുകള്‍ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും നിലനിന്നേ തീരൂ. കാവുകള്‍ ജൈവവൈവിധ്യം ഏറെയുള്ള ജീന്‍കലവറയാണ്.  ഇതുവരെയുള്ള പഠനങ്ങള്‍ പ്രകാരം മൂന്നിനം ഉഭയജീവികള്‍, പത്തിനം ഉരഗങ്ങള്‍, എഴുപത്തി എഴിനം പക്ഷികള്‍, ഇരുപത്തി ഒന്നിനം സസ്തനങ്ങള്‍, അറുപത്തിയാറിനം ചിത്രശലഭങ്ങള്‍, നിരവധിയിനം സസ്യങ്ങള്‍ എന്നിവയെല്ലാം കേരളത്തിലെ കാവുകളില്‍ കണ്ടെത്തിയിട്ടുണ്ട്.  നിത്യഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങള്‍ കാവുകളില്‍ കാണാനാകും.

 

കാവും കലകളും

 

മനുഷ്യ സംസ്കാരത്തിന്റെ പുരോഗതിക്ക് കാവുകളും തങ്ങളുടെതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. സുപ്രസിദ്ധമായ തെയ്യം, തിറ, കളമെഴുത്ത് പാട്ട്, തോറ്റം പാട്ട്, പുളളുവന്‍ പാട്ട് എന്നീ കലാരൂപങ്ങളെല്ലാം കാവുകളുടെ തണലില്‍ വളര്‍ന്നു പന്തലിച്ച കലാരൂപങ്ങളാണ്.

 

ഇരിങ്ങോള്‍കാവ്

 

കേരളത്തിലെ ഏറ്റവും വലിയ കാവാണ് ഇരിങ്ങോള്‍ കാവ്.  തമ്പകം, വെള്ള പൈന്‍, തേക്ക്, ആഞ്ഞിലി, എന്നീ വന്‍മരങ്ങളും തിപ്പലി, കുരുമുളക്, പാതിരി എന്നീ ഔഷധസസ്യങ്ങളും തത്ത, കുയില്‍, പരുന്ത്, കാലന്‍കോഴി, പുള്ള്, നത്ത് എന്നീ പക്ഷികളും പലതരം ജന്തുക്കളും നിറഞ്ഞ ഇരിങ്ങോള്‍ കാവ് ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.  ഇരിങ്ങോള്‍ കാവിലെ ദേവീക്ഷേത്രത്തില്‍ പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്.

 

കണ്ടല്‍കാവ്

 

കണ്ണൂര്‍ ജില്ലയിലെ മടക്കരക്കും മാട്ടൂലിനുമിടയിലുള്ള തെക്കുമ്പാട് കണ്ടല്‍ തുരുത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കാവാണ് താഴെക്കാവ്.  സ്ത്രീ തെയ്യം കെട്ടിയാടുന്ന ഈ കാവിന്റെ ചുറ്റിലുമുള്ള പുഴയില്‍ ഉപ്പുവെള്ളമാണെങ്കിലും കാവിലെ ചെറു കിണറില്‍ ശുദ്ധജലം ലഭ്യമാണ്.

 

കാവ് വിവിധ ഭാഷകളില്‍

 

കേരളം -           കാവ്

 

തമിഴ് നാട് -           കോവില്‍കാവ്

 

കര്‍ണാടക -           ദേവറക്കാട്

 

മഹാരാഷ്ട്ര                    -           ദേവറഹാട്ട്

 

ബീഹാര്‍                       -           സാമാസ്

 

മധ്യപ്രദേശ്                 -           സര്‍ന

 

രാജസ്ഥാന്‍                  -           ഒറാന്‍സ്

 

പശ്ചിമ ബംഗാള്‍         -           ഗരിമതാല്‍

 

ഹിമാചല്‍ പ്രദേശ്       -           ദേവോവന്‍

 

മേഘാലയ                  -           ലോക്കിന്‍ ഹാങ്സ്

 

ഇംഗ്ലീഷ്                       -           സേക്രഡ് ഗ്രൂവ്സ്.

 

കേരളത്തിലെ പ്രധാന കാവുകള്‍

 

പേര്                                       സ്ഥലം                                         പ്രതിഷ്ഠ

 

പടിഞ്ഞാറൊടുക്കത്ത്                      തഴവ(കൊല്ലം)                                ദേവി,നാഗരാജാവ്

 

കോഴിമാടശാസ്തകാവ് അന്തൂര്‍കോ(തിരുവന്തപുരം)            ശാസ്താവ്

 

നാഗമ്പൊഴിയില്‍ ഇല്ലത്തുകാവ്      വൈക്കം (കോട്ടയം)                         നാഗരാജാവ്

 

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കാ

             
 

വ്      തൊടുപുഴ (ഇടുക്കി)                          വനദുര്‍ഗ, നാഗരാജാവ്

 

ഇരിങ്ങോള്‍ കാവ് പെരുമ്പാവൂര്‍ (എറണാകുളം)

 

ഭഗവതിവള്ളിക്കാവ്                       ഭൂതന്നൂര്‍ (ആലപ്പുഴ)                          ഭദ്രകാളി, നാഗരാജാവ്

 

വലിയതറയില്‍                             ചെന്നീര്‍കര(പത്തനംതിട്ട)                നാഗരാജാവ്

 

പാമ്പുമേക്കാട്ട്                               മാള (തൃശ്ശൂര്‍)                                       നാഗരാജാവ്

 

ശ്രീ പൊയില്‍ക്കാവ്                      പൊയില്‍ക്കാവ്(കോഴിക്കോട്)          ശിവന്‍, നാഗരാജാവ്

 

ശ്രീ കാരക്കക്കാവ്                         പീലിക്കോട്(കാസര്‍കോഡ്) ഭഗവതി

 

കയ്യാട്ടുനാഗം കാവ്                        പട്ടുവം(കണ്ണൂര്‍)                                  ശിവന്‍, നാഗരാജാവ്

 

കുന്നത്തൂര്‍പാടികാവ്                     പയ്യന്നൂര്‍(കണ്ണൂര്‍)                              നാഗരാജാവ്

 

മണ്ണാറശ്ശാല ഹരിപ്പാട്(ആലപ്പുഴ)                          നാഗരാജാവ്

 

പൈക്കാട്ടുകാവ്                             പാലാഴി (കോഴിക്കോട്)                     നാഗരാജാവ്

 

ശ്രീധര്‍മശാസ്ത്ര കാവ്                      ചീമേനി (കാസര്‍കോഡ്)                  ശാസ്താവ്

 

ശ്രീ ഒളവറമുണ്ടുകാവ്                     ചീമേനി (കാസര്‍കോഡ്)                  ശാസ്താവ്

 

തെയ്യോട്ടുകാവ്                               മേതില്‍ (കണ്ണൂര്‍)                               നാഗരാജാവ്

 

ഉപഭോഗം

 

ഏതൊക്കെ രീതികളിലാണു ജന്തുക്കളെയും സസ്യങ്ങളെയും ഉപയോഗപ്പെടുത്തുന്നത്‌ എന്നതിനെ സംബന്ധിച്ച നാട്ടറിവുകള്‍
(ഉദാ: ആടുമാടുകള്‍ പാല്‍ തരുന്നു, ചന്ദന മരത്തില്‍ നിന്ന് ചന്ദനം കിട്ടുന്നു.)
ഉപയോഗപെടുത്തുന്ന രീതികളും പ്രധാനമാണു.(ഉദാ: വിറകിനുവേണ്ടി മരം വെട്ടിക്കീറി ഉപയോഗിക്കുന്നു. തേന്‍ ശേഖരിക്കാന്‍ തേനീച്ചകൂട്‌ എടുത്ത്‌ തേനീച്ചകളെ അകറ്റി പിഴിഞ്ഞെടുക്കുന്നു)
ഈ ഉപമേഖലയെ വീണ്ടും വിഭജിക്കാം.

 

നിയന്ത്രണ രീതികള്‍

 

അനിയന്ത്രിതമായുള്ള സസ്യജന്തുക്കളുടെ ഉപഭോഗം ചില സ്പീഷീസുകളുടെ വംശനാശത്തിനു കാരണമാകും. ഒട്ടനവധി നാട്ടറിവുകള്‍ നിയന്ത്രണ വിധേയമായ പ്രകൃതി വസ്തുക്കളുടെ ഉപഭോഗത്തിനുമുണ്ട്‌.(ഉദാ:കളനിയന്ത്രണം,കാടുവെട്ടിത്തെളിക്കല്‍,എലികളുടെ പെരുപ്പം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പട്ടിപിടുത്തം മുതലായവ)പട്ടികളുടെ വന്ധ്യംകരണ മര്‍ഗങ്ങളും മറ്റും വളരെ നല്ല ഉദാഹരണങ്ങളാണു.

 

ജലവിനിയോഗത്തിന്റെ നാട്ടറിവുകള്‍

 

ജല സംരക്ഷണം.

 

വേനല്‍കാലത്ത് കുളത്തിലെയും പുഴയിലെയും വെള്ളം താഴോട്ട് ഇറങ്ങുമ്പോള്‍ വെള്ളം ശുദ്ധീകരിക്കുന്നതിനും ദാഹം തീര്‍ക്കുന്നതിനും പല നാട്ടുമാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരുന്നു.  കൂപശാസ്ത്രങ്ങളും ഭൂമി ജാതകങ്ങളും എഴുതപ്പെട്ടത് ജലവിനിയോഗത്തിന്റെ ഈ നാട്ടറിവുകളെ അടിസ്ഥാനമാക്കിയാണ്. കുളത്തിലെ വെള്ളം സ്വാഭാവികമായും ശുദ്ധീകരിക്കുന്നത് മത്സ്യങ്ങളും ആമകളും മറ്റു ജീവജാലങ്ങളുമാണ്. സൂര്യതാപമേറ്റ് ജലം ആവിയായി പോകാതിരിക്കാന്‍  താമര, ആമ്പല്‍, എന്നിവ വളര്‍ത്താറുണ്ട്.  കുളത്തിലെ ചെളിവെള്ളമോ അഴുക്കുവെള്ളമോ ശുദ്ധീകരിക്കുന്നതിന് കൈത, ആമ, രാമച്ചം, എന്നീ സസ്യങ്ങള്‍ ആ ഭാഗത്ത് നട്ടുകൊടുക്കുന്നു.  ധാരാളം വേരുകളുളള സസ്യങ്ങള്‍ വെള്ളം ശുദ്ധീകരിക്കുന്നു.  വെള്ളം വറ്റാന്‍ തുടങ്ങിയാല്‍ ഉറവകള്‍ ശരിയാക്കുന്നതിന് ചെളിയെടുത്ത് മാറ്റുന്നു. കുളങ്ങള്‍  തമ്മിലും ഉറവബന്ധമുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.  കുടല്‍ മാണിക്യത്തിലെ കുളത്തില്‍ നിന്ന് ചിറങ്ങര കുളത്തിലേക്ക് ഉറവയുണ്ടത്രെ. കിഴക്ക് ഭാഗത്ത് കുളങ്ങളുള്ള ഭൂമി ഐശ്വര്യം നിറഞ്ഞതാണ്.  വെള്ളിലം, നീരോലി, കൈത, പാറോത്ത് തുടങ്ങി അനവധി സസ്യങ്ങള്‍ ചുറ്റുമുള്ള കുളങ്ങള്‍ എന്നും നിലനില്‍ക്കും.

 

കിണറ്റിലെ വെള്ളം വറ്റുമ്പോള്‍  കിണര്‍ വൃത്തിയാക്കാനുള്ള സമയമായി.  വേരെടുത്ത് മാറ്റി ഉറവ ശരിയാക്കണം.  ഓരോ വര്‍ഷം കഴിയുന്തോറും ജലാംശം താഴോട്ട് ഇറങ്ങുകയാണെന്ന് പഴമക്കാര്‍ പറയുന്നു. കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാന്‍ കരി, വെള്ളാരംകല്ല്, മണല്‍ എന്നിവയിടാറുണ്ട്.  ബ്രഹ്മി ഇട്ടാല്‍ വെള്ളം നന്നാകുകയും തണുപ്പ് കിട്ടുകയും ചെയ്യും.  കിണറ്റില്‍ നെല്ലിപ്പടി കെട്ടുന്ന ഒരു രീതിയുണ്ട്.  കറകളഞ്ഞ നെല്ലിമരം 12 ഇഞ്ച് കനത്തില്‍ വളച്ചാണ് പലകയുണ്ടാക്കുക.  പണ്ടത്തെ കിണറ്റിലാണ് നെല്ലിപ്പടിയിട്ടിരുന്നത്.  വക്കിനും നെല്ലിപ്പടിക്കും ഇടയില്‍ മണല്‍ നിറക്കും.  അതിനു മുകളില്‍ വെട്ടുകല്ല് കെട്ടുന്നു.  ജലം ശുദ്ധീകരിക്കുന്നതിനുള്ള ഈ നാട്ടറിവ് അപ്രത്യക്ഷമായിട്ടില്ല. പാലക്കാട്ടെ മലമ്പുഴയിലും മറ്റും ആശാരിമാര്‍ ഇന്ന് നെല്ലിപ്പടി അളവനുസരിച്ച് പണിയുന്നുണ്ട്.  ക്ഷമയുടെ നെല്ലിപ്പടി കാണുക എന്ന ചൊല്ലുതന്നെ ഈ പാരമ്പര്യരീതിയെ ഓര്‍മ്മിപ്പിക്കുന്നു.  നെല്ലിമരം വെള്ളത്തിന് തണുപ്പു നല്‍കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.  ശുദ്ധജലം എടുക്കാത്ത കിണറ്റില്‍ കശുമാവും ഉപയോഗിക്കുന്നവരുണ്ട്. നെല്ലിപ്പടിക്ക് 8 വിരല്‍ വീതിയുണ്ടാകണം.  4 വിരല്‍ കനവും.  വെട്ടുകല്ല് വെറുതെ അടുക്കിവെച്ച് ചീള് കുത്തി ഉറപ്പിക്കുകയേ ഉള്ളൂ.  കരുക്കളിലൂടെ വരുന്ന വെള്ളത്തെ മണലും വെട്ടുകല്ലും നെല്ലിയും ശുദ്ധീകരിക്കുന്നു. എന്നാലിന്ന് കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇറക്കുന്നത്.  അത്തരം കിണറിലെ വെള്ളത്തിന് തണുപ്പുണ്ടാകുകയില്ല.

 

കാര്‍ത്തിക ഞാറ്റുവേലയിലാണ് കിണര്‍ കുത്തേണ്ടത്.  കാര്‍ത്തികയില്‍ വെള്ളം കാണുന്നകിണര്‍ ഒരുകാലത്തും വറ്റുകയില്ലത്രെ.  കാര്‍ത്തികക്കാലില്‍ കാക്കക്കാല്‍ മഴപെയ്താല്‍ മുക്കാലില്‍ മുക്കുമത്രെ. കിണറില്‍ ചേറെടുക്കാനിറങ്ങുമ്പോള്‍ വായു സഞ്ചാരത്തിന് തൂപ്പുകെട്ടി വലിക്കാറുണ്ട്.  കിണറില്‍ പലതരം വായുക്കളുണ്ട്.  അതു നോക്കിയേ  കിണറ്റില്‍ ഇറങ്ങാവൂ.  വായു സഞ്ചാരം ക്രമീകൃതമാക്കുന്നതിന് ഇടക്ക്, വെള്ളം കോരുകതന്നെ വേണം.  കിണറു കുത്തുമ്പോള്‍ കന്നി-മീനം രാശികളിലാണ് കിണറിന്റെ സ്ഥാനം കാണേണ്ടത്.  ദേശത്തെ മൂത്താശാരിമാര്‍ ജലാധിക്യമുള്ള സ്ഥലം പല മാര്‍ഗങ്ങളിലൂടെ കണ്ടെത്തുന്നു. നാളികേരമുടച്ചും സ്വര്‍ണ്ണമാല ഉപയോഗിച്ചും ജലഭൂമി നിര്‍ണ്ണയിക്കുന്നു.  കൊന്ന, കരിങ്ങാലി, നെല്ല്, പ്ലാവ്, വെള്ളിലം, പാറോത്ത് എന്നീ വൃക്ഷങ്ങള്‍ നില്‍ക്കുന്നിടത്ത് ജലമുണ്ടാകും.  പരിശുദ്ധജലമുള്ള ഭൂമി ദേവമാതൃകയാണ്.  മണ്ണില്‍ അഗ്നികോണിലോ തെക്കോ പഴയ കിണറോ കുളമോ ഉണ്ടെങ്കില്‍ അവയ്ക്കരികിലെ വീട് വര്‍ജിക്കേണ്ടതാണ്.  നാലഞ്ചുകോല്‍ ആഴത്തില്‍ കുത്തിയാല്‍ ശുദ്ധജലം കിട്ടുന്ന ഭൂമിയാണ് നല്ലത് എന്നും പുല്ലുമുളക്കുന്ന ഭൂമിയില്‍ ജലാംശം ധാരാളമാണെന്നുമാണ് കണ്ടറിവ്.

 

വേനല്‍കാലത്ത് കോരിവെച്ച വെള്ളം ശുദ്ധീകരിക്കുന്നതിന് പല നാടന്‍ മാര്‍ഗങ്ങളുണ്ട്.  വെള്ളം പാത്രത്തില്‍ കോരിവെച്ച് തെളി ഊറ്റുയെടുക്കാം.  വെള്ളാരംകല്ലിട്ടുവെച്ചാല്‍ ചെളി താഴെ അടിഞ്ഞുകൂടും. തേറ്റാമ്പരലും ഇട്ടുവെക്കുന്നത് നല്ലതാണ്.  പുതിയ മണ്‍കലങ്ങളില്‍ പകര്‍ന്ന് വെച്ചാല്‍ തണുപ്പു ലഭിക്കും. ഇതില്‍ രാമച്ചം, തുളസി എന്നിവയും ഇടാം.  പണ്ട് തട്ടും പാത്രവുംഉണ്ടായിരുന്നു.  വെള്ളം ശുദ്ധീകരിക്കാന്‍ മുകളിലെ തട്ടില്‍ കരിക്കട്ട, പിന്നെ മണല്‍ എന്നിങ്ങനെ.  വേനല്‍ക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ മല്ലി, ചുക്ക്, ചപ്പങ്ങ, ജീരകം, തുളസി, ബാര്‍ലി, ഞെരിഞ്ഞില്‍ എന്നിവയിലേതെങ്കിലും ഒന്നിടുന്നത് നല്ലതാണ്.   വേനല്‍ക്കാലത്ത് ഗര്‍ഭിണികള്‍ കുറുന്തോട്ടിവേര് ഇടിച്ച് ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിച്ചിരുന്നു.  ആയിരം കുറുന്തോട്ടി വേര് കഴിച്ചാല്‍ ആവൂന്ന് പറയുമ്പോഴേക്കും പ്രസവിക്കാം.  പ്രായമായവര്‍ ഇക്കാലത്ത് ഇളനീര്‍ കഴിക്കും.  കുമ്പളങ്ങാ നീര് തേനൊഴിച്ച് കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനല്‍ക്കാലത്താണ്.  നന്നാറിക്കിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ച??

                                                                                                                   

                                                                                                                                                                                                                                                                                 

                    prakruthi vibhavangalum samrakshanavum                

                                                                                                                                                                                                                                                     

                   prakruthi vibhavangalum samrakshanavum - kooduthal vivarangal                  

                                                                                             
                             
                                                       
           
 

prakruthi vibhavangalum samrakshanavum

 

prakruthijanya vasthukkale pradhaanamaayum randu upamekhalakalaayi thirikkaam

 

janthukkal‍

 

manushyan‍ ul‍ppedunna janthusamoohatthinte samrakshnavum viniyogavum (udaa: chila ampalakkulangalil‍ mathsyam samrakshicchu porunnu. Chila sthalatthu paampukale kaavukalil‍ samrakshikkunnu. Muttaykkum maamsatthinum vendi vividha pakshimrugaadikale manushyan‍ valar‍tthunnu)

 

prakruthiyile thooppukaar‍

 

prakruthiyil‍ namukku upakaarikalaaya orupaadu janthukkalundu.  nammude parisaram vrutthiyaakkunnathil‍ nammekkaal‍ nishkar‍sha pular‍tthunna pakshiyaanu kaakka.  keedangal‍, thavalakal‍, dhaanyangal‍, ennuvenda sar‍vvavum bhakshikkunna pakshiyaanu kaakka.

 

chatthathum jeer‍nnikkunnathumaaya mrugangalude iracchimaathram bhakshikkunnavayaanu kazhukanmaar‍.  azhukunna maamsatthinte gandham akaleninnariyaanulla ghraanashakthiyum nalla kaazhchashakthiyum ivakkundu.  avayude chirakukalil‍ bhakshyaavashishdangalo baakdeeriyakalo pattippidikkunnilla.   dar‍kki kazhukanmaar‍ ‍kaalukalil‍ moothramozhikkunnathu kaalu thanuppikkaan‍ maathramalla. Moothratthile aasidukal‍ baakdeeriyakale nashippikkunnathu kondukoodiyaanu.  kadal‍theeram vrutthiyaakkivekkunnavaraanu kadal‍ kaakkakalum chilayinam kottikalum.

 

maalinyam neekkam cheyyunnavaril‍ vyaaprutharaaya ottere sasthanikalumundu.  sadaasamayavum thooppuvela cheyyunnavayum ennaal‍ bhakshanatthinu kshaamamundaakumpol‍ maathram shavam thedippokunnavayumundu. pullippulikalum simhavum vettayaadal‍ paraajayappettaal‍ maathram shavamtheenikalaayi maarunnavayaanu.  mattu mrugangal‍ pidiccha iraye kykkalaakki bhakshikkunna svabhaavavum simhangal‍kkundu.

 

kadal‍ shuddheekarikkunnavaraanu njandukalum chemmeenukalum. nagnanethrangal‍ kondu kaanaan‍ kazhiyaatthathum vellatthil‍ pongi nil‍kkunnathumaaya plaangdanukal‍, cherusasyangal‍ ennivayokke chemmeenukal‍ aahaaramaakkumpol‍ chattha mathsyangal‍, njandukal‍ ennuvenda mattu chemmeenukalepolum valiya chemmeenukal‍ bhakshikkunnu.

 

jeevanullathineyum chatthathineyum bhakshikkunnavayaanu njandukal‍. aal‍gakal‍, baakdeeriya, puzhukkal‍, mattu jeevikalude avashishdangal‍ ennivayokke ivayude aahaaramaanu.  naal‍patthayyaayiram inatthil‍ petta njandukalundu. Mathsyangaleyum valiya seelukaleyum mattu sraavukaleppolum bhakshikkunnavayaanu sraavukal‍. kadal‍ jeevikalude shavam chavacchu thinnukayaanu iva cheyyunnathu.  baakki varunnava mathsyangal‍ bhakshikkunnu.

 

unangiya ilakaladakkam sasyangalude avashishdangal‍  bhakshikkunna mannirakal‍ valare pradhaanappetta thooppukaaraanu.  sasyavalar‍cchakkaavashyamaaya valakkoorulla mel‍mannu undaakkunnavaraanu mannirakal‍.   man‍tharikal‍ polum aahaaramaakkunna mannirakalude visar‍jyatthil‍ dhaaraalam nydrajanum phospharasu pottaashum adangiyirikkunnu.   mannira mannu uzhuthumarikkunnathukondu  manninu vaayupravaaham undaakukayum chedikal‍kku nalla verottam labhikkukayum cheyyunnathukondu kar‍shakante kalappa ennaanu mannira ariyappedunnathu.

 

kumilukalum cheenjaliyunna sasyangalude ilakalum mrugangalude shavashareeravum avayude kaashdtavumellaam aahaaramaakki kazhiyunna vividhatharam occhukalum nammude bhoomi maalinyamukthamaakkaan‍ sahaayikkunnavaraanu.

 

ariyappedaattha thooppukaaril‍ pradhaanikalaanu keedangal‍ . Jeevanillaattha sakala sasyangalum janthukkalum paattakalude aahaaravasthukkalaanu.  iva irathedunnathu raathriyilaanu.  lokatthu 3500 inam paattakalundu.  ivakku ethu parithasthithiyilum jeevikkaan‍ kazhiyumenkilum kaadukalil‍ sasyangalude avashishdangal‍ aahaaramaakki kazhiyunnavayaanu adhikavum. evideyum nuzhanjukayaraan‍ kazhiyunna shareeravum vazhi manasilaakkaan‍ thalayile neelamulla aantinayum sahaayikkunnu.  thalayillaathe oraazhchayolam jeevikkaan‍ paattakal‍kku kazhiyum. Chelipuranda svar‍nnaabharanangal‍ vrutthiyaakkikkittaan‍ thattin‍purattho patthaayatthilo kooraye el‍ppikkunna pathivu naattin‍purangalil‍ pandukaalatthu undaayirunnu.

 

jyvaavashishdangal‍ aahaaramaakkunna palatharam vandukalum maalinyam neekkam cheyyunnavaril‍ pradhaanikalaanu.  ava cheriya sasyangaleyum aahaaramaakkunnu.  chilayinam eecchakalum thooppukaaraayi pravar‍tthikkunnu

 

jeevanullava

 

janthukkalum sasyangalum sookshmajeevikalum ul‍ppedunna ee mekhalayil‍ ivayude niyanthranaadheenamaaya viniyogavum samrakshanvumaan‍ uddheshikkunnathu. Jeevanullavaye veendum vibhajikkaam

 

parisaram vrutthiyaakkunnavar‍

 

baakdeeriyakalum phamgasukalum saaprodrophukal‍ ennariyappedunna vighaadakaraanu.  iva jyvaavashishdangale kaar‍banum nydrajanumaakki maatti vaayuvilekkum mannilekkum vellatthilekkum vidunnu.  jeevante valare cheriya ghadakamaanu baakdeeriya.  nammude shareeratthil‍ 10 kodi baakdeeriyakalundu.  ivayil‍ adhikavum upakaarikalaanu.  pedroliyatthile hydrokaar‍banukal‍ bhakshikkunna baakdeeriyakale upayogappedutthi ennakondundaavunna kadalinte malineekaranam thadayaam. bayogyaasu plaantil‍ meetheyin‍ vaathakam undaavunnathu baakdeeriyakalude pravar‍tthanam vazhiyaanu. vyaavasaayika maalinyangale neekkam cheyyaanum baakdeeriyakale upayogikkaam.

 

klorophil‍ illaatthathukondu svayam aahaaram nir‍mmikkaan‍ kazhiyaatthavayaanu kumilukal‍. kumilukal‍ visar‍jjikkunna en‍symukalaanu sasya-janthu avashishdangale vighadippikkunnathu. vighadippikkunna vasthuvilulla poshakangal‍ kumilukal‍ valicchedukkunnu. Bhakshyayogyamaayathum allaatthathumaaya  an‍pathinaayiram inatthil‍petta kumilukalundu.  thooppukaaraaya valiyajeevikal‍ baakkivekkunna ellu, thoovalukal‍, ennivayum avayude visar‍jyavum vighadippikkunna joliyaanu vighaadakaraaya baakdeeriyakalum kumilukalum cheyyunnath

 

janthu vyvidhyam

 
 

puzhayile janthujaalangal‍ anavadhiyaanu. palatharam meenukal‍, aamakal‍, paampukal‍, neettelikal‍,neer‍naayakal‍, thavalakal‍, njandukal‍, muthalakal‍, ingane pokunnu ava. Malineekaranavum puzhashoshanavum moolam pala inangalum vamshanaashatthinu irayaayittundu. Ennaal‍ theeravaasikalude or‍mmakalil‍ puzha janthuvyvidhyamundaayirunnathaanu. Puzhayude prathyeka paristhithikalil‍ vellaama,kaaraama, chooralaama, manjaama enningane naalutharam aamakale kandirunnu.. ithil‍ chooralaamayum manjaamayum apoor‍vvamaayi. Bhaarathappuzhayilum karivannoor‍puzhayilum manjaamaye veendum kandetthiyittundu. Ithinte purambhaagam chithrashalabhatthepoleyaanu. Chaalakkudi puzhayilaan chooralaama vamshabheeshaniye neridunnathu. Aamatthodu marunninaayi upayogicchu varunnu. neer‍naayakal‍ mikka puzhakalilum kandirunnu.

 

neer‍paampukal‍ anavadhiyaanu. Neer‍kkoli inatthil‍ pettathum saadhaarana paampukalum puzhayorangalilundu. kythamoor‍kkan‍ kythakkaadukalil‍ kaanappedunnu. Malampaampu, kurudi, neer‍mandali,pacchalipaampu ennivaye saadhaarana kaanaam. Ennaal‍ paampukalude vyvidhyavum ennavum kuranjathaayi naattukaar‍ parayunnu. Muthalakal‍ pandundaayirunnathaayi mutthashimaar‍ or‍kkunnu.  oru cheriya inam muthala puzhayorangalil‍ undaayirunnuvathre. Ava thengin‍ thoppukalil‍ varaarundu.

 

neetteli puzhavellatthile apoor‍vva inamaanu. Iva puzhappotthukalundaakki kazhinju vannu. Perucchaazhi inatthil‍ petta valiya inangalum undu. Eli kure dooram vellatthinu mukaliloode sancharikkunnu. Manjathavala, krushnathavala, pacchathavala, maratthavala, choriyan‍ thavala enningane thavala inangal‍ ereyundaayirunnu. Ithil‍ arakkilo vareyulla thavalakalundu.

 

keralatthile nadikale sambandhicchidattholam pradhaanakaaryam naattumathsyangalude sampatthaanu.  ul‍naadan‍ mathsya bandhanam valare shaasthreeyamaayi vikasicchirunnu. Ennaal‍ raasavalakrushiyum vishaprayogavum manninte maathramalla neer‍tthadangaludeyum jyvavyvidhyatthe nashippikkukayundaayi. Puzhakalilum chaalukalilumaayi ampatholam naattumathsya inangal‍ undaayirunnu. Ee inangal‍ innu mukkuvarude naadan‍paattukalil‍ maathrameyulloo. braal‍, mushi, kadu, karimeen‍, vayampu, kanampu, vaala, cheraan‍,kallaaran‍ , etta, pallatthi, paral‍, poozhaan‍, mundatthi, koori, kolaal‍, parippidi, kaalaayi, maninjil‍,poovaaliparal‍ ivayellaam thanne shuddhajala mathsyangalaanu. Puzhayile maalinyam kaaranam palathum nashicchupoyi. chilayinangale kaanaaneyilla. Chaalakkudi puzhayil‍ thanne apoor‍vvamaaya anchinangal‍ kandetthiyittundu.

 

vellatthinte ozhukkinethireyum vellacchaattatthinu mukalilekkum sancharikkaan‍ kazhivulla kuyilum naashatthinte bheeshaniyilaanu. aathirappalli paddhathi nilavil‍ vannathode ee mathsya sampatthum nashikkum. Puzhayoravaasikal‍kku paramparaagathamaayi labhicchirunna prakruthi sampatthaanu mathsyangal‍. iva avarude poshakaamshangal‍ nilanir‍tthiyirunnu. Lakshakkanakkinu naattaarude jeevithamaar‍ggamaayirunnu mathsyabandhanam. Oro mathsyatthinteyum svabhaavam, prajananam, poshakamoolyam iva arayarudeyum kanakkarudeyum naattarivilundu. Putthirivetti puthumazhapey thedi chenkurum vallam parale.... Naattukaar‍ mathsyangalude varavum perum paadippokunnu. puzha kadalil‍ cherunnidatthu kadal‍ mathsyangalude saanniddhyavum kaanunnu. Kakka, kavinji, kallumel‍kaaya, chemmeen‍ ennivayum puzhakalilundu. Ennaal‍ cheliyum manalum vaarunnathukondu ivayude paar‍ppidam nashdappettu illaathaayi varikayaanu. marappatti, thevaanku, keeri, muyal‍, kurukkan‍ annaan‍ , urumptheeni, vavvaal‍ thudangiya jeevajaalangalum puzhayeyum, theerattheyum aashrayicchukazhiyunnu.

 

mathsyasampatthu chikithsakkaayi upayogikkunna reethiyundu. Odivu pattiya bhaagatthu braaline keeri ketti vekkaarundu. Kurunthottiyittu thilappiccha vellatthil‍ puzhungiyedutthu shareeratthinte maamsakkuravulla bhaagatthu pidippikkunna sampradaayamundaayirunnu. Aramanikkoorinu shesham kazhuki kalanju thylam purattanam. Manjilinte tholi policchu varutthedutthu vayaruvedanakku upayogikkunnu. kaaraama moolakkuruvinum shvasam muttalinum chuduvaathatthinum nallathaanu. Adhikam varunna kannuneerine niyanthrikkaan‍ njaviniyude draavakam edukkunnu. mathsyam kutthiyaal‍ avanavante moothram ozhikkukayaan marumarunnu. kadukinteyum kaavatthinteyum ila aracchu purattiyaalum mathi. Pandukaalatthu veedinte minusamulla tharayundaakkunnathinu braal‍ pasha upayogicchirunnu. Ingane ethrayo naattuvidhikal‍ anyamaayi.

 

puzhayorangalil‍ chilayidatthu aamayeyum mathsyangaleyum aaraadhicchirunnu. Meenoottu prasiddhamaanu. Mathsyangalil‍ oro inattheyum adhikamaayi kaanunna seesan‍ undaayirunnu. Vaalaye adhikamaayi kandirunnathu thulaam maasatthilaanu. vrushchikamaasatthile kaarinte samayatthaanu adhikavum meenine kaanunnathu. kallaaral‍, aaral‍, vaakaan‍, poozhan‍, kuyil‍, inangale innu kaanaanillennu naattaar‍ parayunnu. Puzhayile mathsyasampatthu nilanir‍tthunna vidhatthilulla naadan‍ meen‍ pidutthopakaranangalaanu undaayirunnathu. Ennaal‍ innu adakkam kolli valakalupayogicchum thotta upayogicchum puzha karaar‍ kodutthum mathsya sampatthu nashikkunnu. Videsha inangal‍ perukiyathum naattu mathsya naashatthin kaaranamaayi

 

sasyangal‍

 

vanmarangal‍thottu cherusasyangal‍ vare ul‍ppedunna sasyasamoohatthe naam palareethiyil‍ samrakshikkukayum viniyogikkukayum cheyyunnu. (udaa:- ampalangalude kaavukalil‍ sasyangale samrakshikkunnu. Athupole kaadukalile pala vibhavangalum udaaharanamaayi then‍, kunthirikkam muthalaayava naam shekharikkukayum upayogikkukayum cheyyunnu.) vividhayinam sasyangaleyum marangaleyum bhoomishaasthraparamaaya prathyekathakalude adisthaanatthil‍ malanaattil‍ kaanapedunnava, theerapradeshattheyum janthukkaleyum sasyangaleyum thaazhe parayunnavayude adisthaanatthil‍ veendum vibhajikkaam.

 

kaavukal‍

 

aachaaraparamaaya aavashyangalaal‍ janangal‍ samrakshicchu porunna kaadinte laghu roopangalaanu kaavukal‍.  graameenarude devathaaraadhanaakendrangalaaya ittharam kaavukal‍ keralatthil‍ ippol‍ kuracche avasheshikkunnulloo. prakruthiyeyum vrukshangaleyum aaraadhikkunna pathivu pandu muthale nilaninnirunnu.  maayan‍ var‍gakkaar‍ orinam kokkomaram punyavrukshamaayi karuthiyirunnu.  inthyayil‍ aal‍maratthe innum punyavrukshamaayi aaraadhikkunnu.  vanatthe upajeevanamaar‍gamaayi karuthiyirunna akkaalatthe janangal‍ kaavukaleyum  punyasthalamaayi karuthiyirunnu.

 

kaavile dyvangal‍.

 

sar‍ppam, bhadrakaali, ayyappan‍, shivan‍, devi, vanadur‍ga ennee moor‍tthikaleyaanu kaavukalil‍ prathishdticchittullathu.

 

kaavinte praadeshika naamangal‍.

 

uttharakeralatthil‍ kannankaadu, musilottu, mungiya, kottam palliyara ennee perukalil‍ kaavukal‍ ariyappedunnu.

 

kaavinte praadhaanyam.

 

graamangalile bhoogar‍bha jalanirappu nilanir‍tthaanum graameenarude indhana labhyatha urappuvarutthaanum athyapoor‍vamaaya aushadhasasyangalaal‍ sampannamaaya kaavukal‍ graameenarude aarogya samrakshanatthinum nilaninne theeroo. kaavukal‍ jyvavyvidhyam ereyulla jeen‍kalavarayaanu.  ithuvareyulla padtanangal‍ prakaaram moonninam ubhayajeevikal‍, patthinam uragangal‍, ezhupatthi ezhinam pakshikal‍, irupatthi onninam sasthanangal‍, arupatthiyaarinam chithrashalabhangal‍, niravadhiyinam sasyangal‍ ennivayellaam keralatthile kaavukalil‍ kandetthiyittundu.  nithyaharitha vanangalil‍ maathram kaanaarulla thampakam, vankotta, ilavamgam, vetti muthalaaya marangal‍ kaavukalil‍ kaanaanaakum.

 

kaavum kalakalum

 

manushya samskaaratthinte purogathikku kaavukalum thangaludethaaya sambhaavanakal‍ nalkiyittundu. suprasiddhamaaya theyyam, thira, kalamezhutthu paattu, thottam paattu, pulaluvan‍ paattu ennee kalaaroopangalellaam kaavukalude thanalil‍ valar‍nnu panthaliccha kalaaroopangalaanu.

 

iringol‍kaav

 

keralatthile ettavum valiya kaavaanu iringol‍ kaavu.  thampakam, vella pyn‍, thekku, aanjili, ennee van‍marangalum thippali, kurumulaku, paathiri ennee aushadhasasyangalum thattha, kuyil‍, parunthu, kaalan‍kozhi, pullu, natthu ennee pakshikalum palatharam janthukkalum niranja iringol‍ kaavu jyvavyvidhyatthinte kaaryatthil‍ ere shraddhikkappedunnu.  iringol‍ kaavile deveekshethratthil‍ pidiyaanayeyaanu ezhunnallikkunnathu.

 

kandal‍kaav

 

kannoor‍ jillayile madakkarakkum maattoolinumidayilulla thekkumpaadu kandal‍ thurutthil‍ sthithicheyyunna prasiddhamaaya kaavaanu thaazhekkaavu.  sthree theyyam kettiyaadunna ee kaavinte chuttilumulla puzhayil‍ uppuvellamaanenkilum kaavile cheru kinaril‍ shuddhajalam labhyamaanu.

 

kaavu vividha bhaashakalil‍

 

keralam -           kaav

 

thamizhu naadu -           kovil‍kaav

 

kar‍naadaka -           devarakkaad

 

mahaaraashdra                    -           devarahaattu

 

beehaar‍                       -           saamaas

 

madhyapradeshu                 -           sar‍na

 

raajasthaan‍                  -           oraan‍s

 

pashchima bamgaal‍         -           garimathaal‍

 

himaachal‍ pradeshu       -           devovan‍

 

meghaalaya                  -           lokkin‍ haangs

 

imgleeshu                       -           sekradu groovsu.

 

keralatthile pradhaana kaavukal‍

 

peru                                       sthalam                                         prathishdta

 

padinjaarodukkatthu                      thazhava(kollam)                                devi,naagaraajaav

 

kozhimaadashaasthakaavu anthoor‍ko(thiruvanthapuram)            shaasthaav

 

naagampozhiyil‍ illatthukaavu      vykkam (kottayam)                         naagaraajaav

 

shreekrushnasvaami kshethram kaa

             
 

vu      thodupuzha (idukki)                          vanadur‍ga, naagaraajaav

 

iringol‍ kaavu perumpaavoor‍ (eranaakulam)

 

bhagavathivallikkaavu                       bhoothannoor‍ (aalappuzha)                          bhadrakaali, naagaraajaav

 

valiyatharayil‍                             chenneer‍kara(patthanamthitta)                naagaraajaav

 

paampumekkaattu                               maala (thrushoor‍)                                       naagaraajaav

 

shree poyil‍kkaavu                      poyil‍kkaavu(kozhikkodu)          shivan‍, naagaraajaav

 

shree kaarakkakkaavu                         peelikkodu(kaasar‍kodu) bhagavathi

 

kayyaattunaagam kaavu                        pattuvam(kannoor‍)                                  shivan‍, naagaraajaav

 

kunnatthoor‍paadikaavu                     payyannoor‍(kannoor‍)                              naagaraajaav

 

mannaarashaala harippaadu(aalappuzha)                          naagaraajaav

 

pykkaattukaavu                             paalaazhi (kozhikkodu)                     naagaraajaav

 

shreedhar‍mashaasthra kaavu                      cheemeni (kaasar‍kodu)                  shaasthaav

 

shree olavaramundukaavu                     cheemeni (kaasar‍kodu)                  shaasthaav

 

theyyottukaavu                               methil‍ (kannoor‍)                               naagaraajaav

 

upabhogam

 

ethokke reethikalilaanu janthukkaleyum sasyangaleyum upayogappedutthunnathu ennathine sambandhiccha naattarivukal‍
(udaa: aadumaadukal‍ paal‍ tharunnu, chandana maratthil‍ ninnu chandanam kittunnu.)
upayogapedutthunna reethikalum pradhaanamaanu.(udaa: virakinuvendi maram vettikkeeri upayogikkunnu. Then‍ shekharikkaan‍ theneecchakoodu edutthu theneecchakale akatti pizhinjedukkunnu)
ee upamekhalaye veendum vibhajikkaam.

 

niyanthrana reethikal‍

 

aniyanthrithamaayulla sasyajanthukkalude upabhogam chila speesheesukalude vamshanaashatthinu kaaranamaakum. Ottanavadhi naattarivukal‍ niyanthrana vidheyamaaya prakruthi vasthukkalude upabhogatthinumundu.(udaa:kalaniyanthranam,kaaduvettitthelikkal‍,elikalude peruppam thadayaanulla maar‍ggangal‍ pattipiduttham muthalaayava)pattikalude vandhyamkarana mar‍gangalum mattum valare nalla udaaharanangalaanu.

 

jalaviniyogatthinte naattarivukal‍

 

jala samrakshanam.

 

venal‍kaalatthu kulatthileyum puzhayileyum vellam thaazhottu irangumpol‍ vellam shuddheekarikkunnathinum daaham theer‍kkunnathinum pala naattumaar‍ggangalum sveekaricchirunnu.  koopashaasthrangalum bhoomi jaathakangalum ezhuthappettathu jalaviniyogatthinte ee naattarivukale adisthaanamaakkiyaanu. kulatthile vellam svaabhaavikamaayum shuddheekarikkunnathu mathsyangalum aamakalum mattu jeevajaalangalumaanu. sooryathaapamettu jalam aaviyaayi pokaathirikkaan‍  thaamara, aampal‍, enniva valar‍tthaarundu.  kulatthile chelivellamo azhukkuvellamo shuddheekarikkunnathinu kytha, aama, raamaccham, ennee sasyangal‍ aa bhaagatthu nattukodukkunnu.  dhaaraalam verukalulala sasyangal‍ vellam shuddheekarikkunnu.  vellam vattaan‍ thudangiyaal‍ uravakal‍ shariyaakkunnathinu cheliyedutthu maattunnu. Kulangal‍  thammilum uravabandhamundennu naattukaar‍ vishvasikkunnu.  kudal‍ maanikyatthile kulatthil‍ ninnu chirangara kulatthilekku uravayundathre. kizhakku bhaagatthu kulangalulla bhoomi aishvaryam niranjathaanu.  vellilam, neeroli, kytha, paarotthu thudangi anavadhi sasyangal‍ chuttumulla kulangal‍ ennum nilanil‍kkum.

 

kinattile vellam vattumpol‍  kinar‍ vrutthiyaakkaanulla samayamaayi.  veredutthu maatti urava shariyaakkanam.  oro var‍sham kazhiyunthorum jalaamsham thaazhottu irangukayaanennu pazhamakkaar‍ parayunnu. kinattile vellam shuddheekarikkaan‍ kari, vellaaramkallu, manal‍ ennivayidaarundu.  brahmi ittaal‍ vellam nannaakukayum thanuppu kittukayum cheyyum.  kinattil‍ nellippadi kettunna oru reethiyundu.  karakalanja nellimaram 12 inchu kanatthil‍ valacchaanu palakayundaakkuka.  pandatthe kinattilaanu nellippadiyittirunnathu.  vakkinum nellippadikkum idayil‍ manal‍ nirakkum.  athinu mukalil‍ vettukallu kettunnu.  jalam shuddheekarikkunnathinulla ee naattarivu aprathyakshamaayittilla. Paalakkaatte malampuzhayilum mattum aashaarimaar‍ innu nellippadi alavanusaricchu paniyunnundu.  kshamayude nellippadi kaanuka enna cholluthanne ee paaramparyareethiye or‍mmippikkunnu.  nellimaram vellatthinu thanuppu nal‍kukayum shuddheekarikkukayum cheyyunnu.  shuddhajalam edukkaattha kinattil‍ kashumaavum upayogikkunnavarundu. nellippadikku 8 viral‍ veethiyundaakanam.  4 viral‍ kanavum.  vettukallu veruthe adukkivecchu cheelu kutthi urappikkukaye ulloo.  karukkaliloode varunna vellatthe manalum vettukallum nelliyum shuddheekarikkunnu. ennaalinnu kon‍kreettu slaabukalaanu irakkunnathu.  attharam kinarile vellatthinu thanuppundaakukayilla.

 

kaar‍tthika njaattuvelayilaanu kinar‍ kutthendathu.  kaar‍tthikayil‍ vellam kaanunnakinar‍ orukaalatthum vattukayillathre.  kaar‍tthikakkaalil‍ kaakkakkaal‍ mazhapeythaal‍ mukkaalil‍ mukkumathre. kinaril‍ cheredukkaanirangumpol‍ vaayu sanchaaratthinu thooppuketti valikkaarundu.  kinaril‍ palatharam vaayukkalundu.  athu nokkiye  kinattil‍ irangaavoo.  vaayu sanchaaram krameekruthamaakkunnathinu idakku, vellam korukathanne venam.  kinaru kutthumpol‍ kanni-meenam raashikalilaanu kinarinte sthaanam kaanendathu.  deshatthe mootthaashaarimaar‍ jalaadhikyamulla sthalam pala maar‍gangaliloode kandetthunnu. naalikeramudacchum svar‍nnamaala upayogicchum jalabhoomi nir‍nnayikkunnu.  konna, karingaali, nellu, plaavu, vellilam, paarotthu ennee vrukshangal‍ nil‍kkunnidatthu jalamundaakum.  parishuddhajalamulla bhoomi devamaathrukayaanu.  mannil‍ agnikonilo thekko pazhaya kinaro kulamo undenkil‍ avaykkarikile veedu var‍jikkendathaanu.  naalanchukol‍ aazhatthil‍ kutthiyaal‍ shuddhajalam kittunna bhoomiyaanu nallathu ennum pullumulakkunna bhoomiyil‍ jalaamsham dhaaraalamaanennumaanu kandarivu.

 

venal‍kaalatthu koriveccha vellam shuddheekarikkunnathinu pala naadan‍ maar‍gangalundu.  vellam paathratthil‍ korivecchu theli oottuyedukkaam.  vellaaramkallittuvecchaal‍ cheli thaazhe adinjukoodum. thettaamparalum ittuvekkunnathu nallathaanu.  puthiya man‍kalangalil‍ pakar‍nnu vecchaal‍ thanuppu labhikkum. ithil‍ raamaccham, thulasi ennivayum idaam.  pandu thattum paathravumundaayirunnu.  vellam shuddheekarikkaan‍ mukalile thattil‍ karikkatta, pinne manal‍ enningane.  venal‍kkaalatthu thilappicchaattiya vellam kudikkuka. thilappiccha vellatthil‍ malli, chukku, chappanga, jeerakam, thulasi, baar‍li, njerinjil‍ ennivayilethenkilum onnidunnathu nallathaanu.   venal‍kkaalatthu gar‍bhinikal‍ kurunthottiveru idicchu dhanvantharam gulika cher‍tthu kazhicchirunnu.  aayiram kurunthotti veru kazhicchaal‍ aavoonnu parayumpozhekkum prasavikkaam.  praayamaayavar‍ ikkaalatthu ilaneer‍ kazhikkum.  kumpalangaa neeru thenozhicchu kazhikkunnathum vaazhappindiyude neeru kazhikkunnathum venal‍kkaalatthaanu.  nannaarikkizhangu kazhuki vrutthiyaakki cherunaaranga cha??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions