സമ്പൂര്‍ണ്ണ വിവരങ്ങളും അറിയിപ്പുകളും

                                                                                                                   
                                                                                                                                                                                                                                                                                 

                    സമ്പൂര്‍ണ്ണ വിവരങ്ങളും അറിയിപ്പുകളും                

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍.

 

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഫാറം വില്ലേജ്‌ ആഫീസ്സ്‌, താലൂക്ക്‌ ഓഫീസ്സ്‌ എന്നിവിടങ്ങളില്‍ നിന്നു സൌജന്യമായി ലഭിക്കും. 18 വയസ്സ്‌ പൂര്‍ത്തിയാക്കിയതിന്റെ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹീയറിങ്ങിനു ഹാജരാക്കണം. വീട്ടില്‍ ആരുടെയെങ്കിലും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ ജോലി എളുപ്പമാവും. യോഗ്യതയുള്ള പക്ഷം ഹീയറിംഗ്‌ ദിനത്തില്‍ തന്നെ ഫോട്ടോ എടുത്ത്‌ അപ്പോള്‍തന്നെ കാര്‍ഡ്‌ നല്‍കുകയും ചെയ്യും.

 

ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍

 

ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ 1988 ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ 17 റീജണല്‍ ഓഫീസുകള്‍ വഴിയും 42 സബ് റീജണല്‍ ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. യോഗ്യത  16 നും 18 വയസിനും ഇടെ പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മത പത്രമുണ്ടെങ്കില്‍ 50 സി.സിയ്ക്കു താഴെയുളള വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 18 വയസിനുമേല്‍ പ്രായമുളളവര്‍ക്ക് സ്വകാര്യ വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 20 വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്.  ലേണേഴ്‌സ് ലൈസന്‍സ്  ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്‌സ് ലൈസന്‍സ് എടുക്കേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷ ഓണ്‍ലൈനായി എഴുതാം. ട്രാഫിക് നിയമങ്ങള്‍, സിഗ്നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയവയെ ആസ്പദമായ ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടാകും.  പരീക്ഷ പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ 30 രൂപ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്‌സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കാനാവില്ല. ഡ്രൈവിങ് ടെസ്റ്റ്  ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് 30 ദിവസങ്ങള്‍ക്കുശേഷം ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാം. ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. രണ്ടു ഘട്ടങ്ങളായാണ് ലൈസന്‍സ് ടെസ്റ്റ് നടത്തുന്നത്. ഗ്രൗണ്ട് ടെസ്റ്റാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗം റോഡ് ടെസ്റ്റ്. ഒന്നാം ഭാഗമായ റോഡ് ടെസ്റ്റില്‍ വാഹനം നിയന്ത്രിക്കാനുളള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ 8 ആകൃതിയിലുള്ള ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഓടിക്കേണ്ടിവരും. നാല്‍ചക്ര വാഹനങ്ങള്‍ H ആകൃതിയിലുള്ള ട്രാക്കിലൂടെയാണ് ഓടിച്ചു കാട്ടേണ്ടത്.  ടെസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ റോഡിലൂടെ വാഹനം ഓടിക്കാനുള്ള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ടെസ്റ്റിന്റെ രണ്ടു ഭാഗങ്ങളും വിജയിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. ഒരാഴ്ചയ്ക്കകം ലൈസന്‍സ് കാര്‍ഡ് തപാലില്‍ അയച്ചുതരും. ആവശ്യമായ ഫോമുകളും രേഖകളും  ഫോം 1- 50 വയസില്‍ താഴെയുളളവര്‍ക്ക് ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണിത്.  ഫോം 1 എ- 50 വയസിനുമേല്‍ പ്രായമുളളവര്‍ ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം ഈ ഫോമിനൊപ്പം നല്‍കണം.  ഫോം 2- ലേണേഴ് സ് ലൈസന്‍സിനുളള അപേക്ഷ (സ്വയം പൂരിപ്പിക്കണം) ഫോം 3- ലേണേഴ്‌സ് ലൈസന്‍സ് ഫോം (ഏതാനും കോളങ്ങള്‍ സ്വയം പൂരിപ്പിക്കണം) ഫോം 4- ഡ്രൈവിങ് ലൈസന്‍സിനുളള അപേക്ഷ (സ്വയം പൂരിപ്പിക്കണം)  കാഴ്ചശക്തി സംബന്ധിച്ച നേത്രരോഗ വിദഗ്ദ്ധന്റെ സാക്ഷ്യപത്രം ചിലര്‍ക്ക് സമര്‍പ്പിക്കേണ്ടിവരും. ഇതുകൂടാതെ മേല്‍വിലാസം, വയസ്, പൗരത്വം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും ഹാജരാക്കേണ്ടിവരും. ഇതിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി ബുക്ക് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പുകള്‍ നല്‍കിയാല്‍ മതി.  വിവിധ അപേക്ഷകള്‍ക്കൊപ്പം നല്‍കേണ്ട ഫീസ് ഇങ്ങനെയാണ്. ലേണേഴ്‌സ് ലൈസന്‍സ്- 30 രൂപ, ഡ്രൈവിങ് ടെസ്‌ററ്- 50 രൂപ, ഡ്രൈവിങ് ലൈസന്‍സ്- 200 രൂപ, സര്‍വീസ് ചാര്‍ജ്ജ്- 50 രൂപ. അപേക്ഷാഫോമും നിശ്ചിത ഫീസും തൊട്ടടുത്ത മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കാം. ലൈസന്‍സ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

 

പാസ്സ്പോര്‍ട്ട് സംബന്ധമായ വിവരങ്ങള്‍

 

പുതിയ പാസ്സ്‌പോര്‍ട്ടിന്  അപേക്ഷാഫാറത്തിന്റെ വില 10 രൂപ. (ഫോറം-1). ഫോട്ടോസ്റ്റാറ്റും സ്വീകരിക്കും. അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, പഞ്ചായത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്നു്), താമസസ്ഥലം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡ്, വാട്ടര്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ ബില്‍, ബാങ്ക്‌ പാസ്സ് ബുക്ക്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ മൂന്നു കോപ്പിയും (രണ്ടെണ്ണം ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും, ഒന്നു അപേക്ഷകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതും) 8 പാസ്സ് പോര്‍ട്ട്‌ സൈസ്സ്‌ ഫോട്ടോയുമായി വേണം അപേക്ഷിക്കാന്‍. 2 ഫോട്ടോയില്‍ അപേക്ഷകന്‍ ഒപ്പിട്ടിരിക്കണം. 1000 രൂപയാണ് ഫീസ്‌. 1989 ജനുവരി 26-നു ശേഷം ജനിച്ചവര്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌.   അപേക്ഷകന്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ പാസ്സ്പോര്‍ട്ടും നല്‍കണം. ഫീസ്സ്‌ 600 രൂപ. രക്ഷകര്‍ത്താക്കള്‍ വിദേശത്താണെങ്കില്‍ ഇവിടെ രക്ഷകര്‍തൃസ്ഥാനം നല്‍കിയിട്ടുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പക്ഷേ അതിനു അധികാരപ്പെടുത്തികൊണ്ട്‌ വിദേശത്തുള്ള രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന കത്ത്‌, 6 കളര്‍ പാസ്സ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ വേണം. സാധാരണ ഗതിയില്‍ 30 ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ട്ട്‌ ലഭിക്കും.

 

പാസ്സ്പോര്‍ട്ട്‌ നഷ്ടപ്പെട്ടാല്‍  നഷ്ടപ്പെട്ടയാള്‍ താമസ്സിക്കുന്ന സ്റ്റേഷന്‍ പരിധിയിലെ സബ്‌ ഇന്‍‌സ്പെക്ടര്‍ക്ക്‌ പരാതി നകി അവിടെ നിന്നും ലഭിക്കുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പോടുകൂടി വേണം ഡൂപ്ലിക്കേറ്റിനപേക്ഷിക്കുവാന്‍.നഷ്ടപ്പെട്ടതായി പരസ്യം ചെയ്ത്‌ ഒരു മാസം കഴിഞ്ഞും തിരിയെ ലഭിച്ചില്ലെങ്കില്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ്‌ അനുവദിക്കുകയുള്ളു. കാലാവധി തീര്‍ന്ന പാസ്സ്പോര്‍ട്ടാണെങ്കില്‍ 1000 രൂപയും അല്ലാത്തതാണെങ്കില്‍ 2500 രൂപയും ഫീസ്സ് നല്‍കണം.  വിദേശത്തു വച്ചാണ് പാസ്പോര്‍ട്ട്‌ കളഞ്ഞെതെങ്കില്‍ അവിടെ നിന്നും പകരം ലഭിക്കുന്ന ഔട്ട്പാസ്‌ ഇവിടെ വിമാനത്താവളത്തിലോ, തുറമുഖത്തിലോ ഏള്‍പ്പിച്ചാല്‍ ഒരു സ്ലിപ്പ്‌ നല്‍കും. ഈ സ്ലിപ്പ്‌ സഹിതം ഡ്യൂപ്ലിക്കേറ്റ്‌ പാസ്പോര്‍ട്ടിനു അപേക്ഷിക്കണം.

 

പാന്‍ കാര്‍ഡ്‌

 

പാന്‍ (പെര്‍മനന്റ്‌ അക്കൌണ്ട്‌ നമ്പര്‍) കാര്‍ഡ്‌ നികുതി ദായകരുടെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ്. അദായനികുതി വകുപ്പ്‌ പാന്‍ കാര്‍ഡ് ബാങ്ക്‌ അക്കൌണ്ട്‌ തുടങ്ങാന്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക്‌ നിര്‍ബന്ധമായും ഹാജരാക്കേണ്ട് രേഖയാണ്. യൂണിറ്റ്‌ ട്രസ്റ്റിനെയാണ് പാന്‍‌കാര്‍ഡ് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. വെള്ളയമ്പലത്തുള്ള യൂണിറ്റ്‌ ട്രസ്റ്റ്‌ ഓഫീസില്‍ നിന്നും 5 രൂപയ്ക്ക്‌ അപേക്ഷാ ഫാറം ലഭിക്കും. തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഉള്‍പ്പെടെ അപേക്ഷയോടൊപ്പം പ്രോസ്സസ്സിംഗ്‌ ഫീസ്സായി 66 രുപയും യൂണിറ്റ് ട്രസ്റ്റ്‌ ഓഫീസ്സില്‍ ഏല്പിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ പാന്‍‌കാര്‍ഡ്‌ തപാലില്‍ ലഭ്യമാകും.

 

ഭവന സംബന്ധമായത്

 

റേഷന്‍ കാര്‍ഡ് അനുബന്ധ വിവരങ്ങള്‍

 

റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ പുതിയ റേഷന്‍കാര്‍ഡ് ലഭിക്കാന്‍ താലൂക്ക് സപൈ്ള ഒാഫിസില്‍ നിന്നു ലഭിക്കുന്ന ഫോമില്‍ വേണം അപേക്ഷ തയ്‌യാറാക്കാന്‍. അഞ്ച് രൂപയാണ് അപേക്ഷാഫോമിന്‍റെ വില. ഗ്രാമപഞ്ചായത്ത് അലെ്ലങ്കില്‍ നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, വിലേ്ലജ് ഒാഫിസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പഴയ റേഷന്‍ കാര്‍ഡിനോടൊപ്പം   സപൈ്ള ഒാഫിസില്‍ അപേക്ഷ നല്‍കണം. ഏതു കാര്‍ഡില്‍ നിന്നാണോ പേരു നീക്കം ചെയ്‌യുന്നത് ആ റേഷന്‍ കാര്‍ഡ് ഉടമയുടെ സമ്മത പത്രം അപേക്ഷയോടൊപ്പം വയ്ക്കണം. രണ്ടും ഒരേ താലൂക്കാണെങ്കില്‍ ഇങ്ങനെ അപേക്ഷിച്ചാല്‍ മതി. മറ്റൊരു താലൂക്കിലേക്കാണെങ്കില്‍ പഴയ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്‍റെയോ, പേര് നീക്കം ചെയ്തതിന്‍റെയോ രേഖ ഹാജരാക്കണം. ഇത്തരം രേഖകള്‍ താലൂക്ക് സപൈ്ള ഒാഫിസില്‍ നിന്നാണ് ലഭിക്കുക. ഏഴു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക റേഷന്‍കാര്‍ഡ് ലഭിക്കും , പിന്നീട് സ്ഥിരം കാര്‍ഡും. ഇതേസമയം റേഷനിങ് ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തിനു ശേഷമേ കാര്‍ഡ് ലഭിക്കുകയുള്ളു.   കുട്ടികളുടെ പേരു ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് സഹിതം സപൈ്ള ഒാഫിസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി. സ്കൂളില്‍ നിന്നുള്ള വയസ് തെളിയിക്കുന്ന സാക്ഷ്യപത്രവും സ്വീകരിക്കും.   രണ്ടു വയസുമുതല്‍ റേഷനു അര്‍ഹതയുണ്ട്. 12 വയസു മുതല്‍ പൂര്‍ണമായ റേഷനും ലഭിക്കും.   കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപൈ്ള ഒാഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ വെള്ളക്കടലാസില്‍ തയ്‌യാറാക്കിയാല്‍ മതി. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിക്കണം. കാര്‍ഡ് നഷ്ടപ്പെട്ടതായി റേഷന്‍ കട ഉടമയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം വയ്ക്കണം. എല്ലാതരത്തിലുമുള്ള അപേക്ഷകള്‍ കാര്‍ഡ് ഉടമയാണ് തയ്‌യാറാക്കേണ്ടത്. കാര്‍ഡ് ഉടമയുടെ ഒപ്പ്   നിര്‍ബന്ധമാണ്. ഒരു റേഷന്‍ കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടിലെ്ലന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷനാണ് അപേക്ഷ നല്‍കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും വിദ്യാഭ്യാസ യോഗ്യതയുടെയും രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. മൂന്നു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനു ഫീസ് ഈടാക്കില്ല. റേഷന്‍ കടയെ സംബന്ധിച്ചുള്ള പരാതികള്‍ കടയില്‍ തന്നെയുള്ള പരാതി ബുക്കില്‍ രേഖപ്പെടുത്തുകയാണ് ആദ്യം ചെയേ്‌യണ്ടത്. പരിഹാരം ഉണ്ടാകാത്ത പക്ഷം താലൂക്ക് സപൈ്ള ഒാഫിസര്‍ക്കുവീണ്ടും പരാതി നല്‍കാം. അതിനു ശേഷം ജില്ലാ സപൈ്ള ഒാഫിസര്‍ക്കും പരാതി കൊടുക്കാം.

 

1997 ലാണ് കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകളെ ബിപിഎല്‍ എന്നും എപിഎല്‍ എന്നും തിരിച്ചത്. വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചാണു ലിസ്റ്റ് തയാറാക്കേണ്ടത്. ഇതിനായി ഒന്‍പതു മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചു. 1.അഞ്ചു സെന്റില്‍ കുറവായ ഭൂമിയുള്ളവര്‍,  2.വാസയോഗ്യമല്ലാത്ത വീടുള്ളവര്‍,  3.സാനിറ്ററി, കക്കൂസ് എന്നിവ ഇല്ലാത്തവര്‍,  4.150 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭ്യമല്ലാത്തവര്‍,  5.വീട്ടില്‍ ഒരാളിനെങ്കിലും ജോലി ഇല്ലാതിരിക്കുക,  6.പട്ടികജാതി / വര്‍ഗം,  7.കളര്‍ ടിവി ഇല്ലാതിരിക്കുക,  8.മാനസികാരോഗ്യമില്ലായ്മ,  9.മാരകരോഗം, അംഗവൈകല്യം ഇവയിലേതെങ്കിലും ഉണ്ടാകുക എന്നിങ്ങനെയാണു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നത്.  ഇതില്‍ ഏതെങ്കിലും നാലോ അതില്‍ കൂടുതലോ ഘടകങ്ങള്‍ അനുകൂലമാകുന്നവര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഇടം നേടും

 

വീട്ടു നമ്പര്‍ ലഭിക്കാന്‍  ലൈസന്‍സുള്ള ആര്‍കിടെക്ടിന്റെയോ സര്‍വ്വേയറുടേയോ പക്കല്‍നിന്നും ലഭിക്കുന്ന കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (പ്ലാന്‍ പ്രകാരമാണ് വീട്‌ പൂര്‍ത്തിയാക്കിയതെന്ന രേഖ) വാങ്ങി കോര്‍പ്പറേഷനിലെ ടൌണ്‍ പ്ലാനിംഗ്‌ വിഭാഗത്തില്‍ ഓക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റിനും വീട്ടുനമ്പരിനും അപേക്ഷ നല്‍കാം.

 

വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍  കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളില്‍ നിന്ന്‌ 25 രൂപയ്ക്ക്‌ അപേക്ഷാ ബുക്ക്‌ലെറ്റ്‌ വാങ്ങണം. ഇതു പൂരിപ്പിച്ച്‌ വിവിധ രേഖകള്‍ ഉള്‍പ്പെടുത്തി 50 രൂപ ഫീസ്സടച്ച്‌ അപേക്ഷ നല്‍കണം. തദ്ദേശ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌, വസ്തുക്കരം അടച്ചതായി വില്ലേജാഫീസ്സില്‍ നിന്നുള്ള രസീത്‌, വൈദ്യുതി ബോര്‍ഡുമായുള്ള കരാര്‍ 50 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയത്‌, ലൈസന്‍സ്‌ ഉള്ള ഇലക്ട്രീഷ്യന്‍ സാക്ഷ്യപ്പെടുത്തിയ വയറിംഗ്‌ കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയാണ് അപേക്ഷയോടോപ്പം നല്‍കേണ്ട രേഖകള്‍. ബോര്‍ഡുമായുള്ള കരാര്‍, വയറിംഗ് കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ മാതൃക അപേക്ഷാ ബുക്ക്‌ലെറ്റില്‍ തന്നെയുണ്ട്‌.  അപേക്ഷ നല്‍കിയ ശേഷം സെക്ഷന്‍ ഓഫീസ്സില്‍ നിന്ന്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നിര്‍ദ്ദേശിക്കുന്ന ഫീസ്സ്‌, ഡിപ്പോസിറ്റ്‌ എന്നിവ അടച്ചാല്‍ കണക്ഷന്‍ ലഭിക്കും.

 

പാചക വാതക കണക്ഷന്‍ ലഭിക്കാന്‍  അപേക്ഷിക്കുന്ന ഏജന്‍സിയുടെ പരിധിയിലാണ് താമസിക്കുന്നതെന്ന്‌ തെളിയിക്കാനായി റേഷന്‍ കാര്‍ഡിന്റെ ഒന്നും നാലും പേജിന്റെ കോപ്പി സഹിതം ഏജന്‍സിയില്‍ ഹാജരാക്കി പുതിയ കണക്ഷനു ബുക്ക്‌ ചെയ്യാം. അപേക്ഷാ ഫീസ്‌ ഇല്ല. വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. സീനിയാറിറ്റി ലഭിക്കുമ്പോള്‍ തപാലില്‍ വിവരം അറിയിക്കും. ഒരു സിലിണ്ടര്‍ ലഭിച്ചാ‍ല്‍ രണ്ടാമത്തേതിനു ഉടന്‍ ബുക്ക്‌ ചെയ്യാം.  ഗ്യാസ്‌ ഏജന്‍സിയുടെ ഗോഡൌണില്‍ നിന്നും 5 കിലോമീറ്ററിനുള്ളിലാണ് ഉപഭോക്താവെങ്കില്‍ യാതൊരു വിധ ട്രാന്‍‌സ്പോര്‍ട്ടിംഗ് ഫീസും ഇല്ലാതെ വേണം പാചക വാതകം എത്തിക്കാന്‍. 5മുതല്‍ 10 കിലോമീറ്റര്‍ വരെ ദൂരമുണ്ടെങ്കില്‍ 16 രൂപയും, 10-15 വരെ 21 രൂപയും, 15-20 വരെ 26 രൂപയും, 20-25 വരെ 31 രൂപയും വേണം ഏജന്‍സികള്‍ ട്രാന്‍‌സ്പോര്‍ട്ടിംഗ് ഫീസായി വാങ്ങേണ്ടത്‌.

 

വാട്ടര്‍ കണക്ഷന്‍ ലഭിക്കാന്‍  ജല അതോറിറ്റിയുടെ സബ്‌ ഡിവിഷന്‍ ഓഫീസില്‍ നിന്ന്‌ 15 രൂപയ്ക് ലഭിക്കുന്ന നിശ്ചിത ഫാറത്തില്‍ ലൈസന്‍സ്‌ഡ്‌ പ്ലംബര്‍ മുഖേന രേഖകള്‍ സഹിതമാണ് വാട്ടര്‍ കണക്ഷന്‍ ലഭിക്കുവാന്‍ അപേക്ഷ നല്‍കേണ്ടത്‌. കണക്ഷന്‍ ലഭിക്കേണ്ട വീടോ, സ്ഥാപനമോ നില്‍ക്കുന്ന ജല അതോറിറ്റി സെക്ഷന്‍ ഓഫീസ്സ് ഉള്‍പ്പെടുന്ന സബ്‌ ഡിവിഷന്‍ ഓഫീസിലെ അസ്സിസ്റ്റന്റ്‌ എക്സിക്കുട്ടീവ്‌ എഞ്ചിനിയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്‌. 10 രൂപ മുദ്ര പത്രത്തില്‍ തയ്യാറാക്കിയ കരാര്‍. തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയ വിവിധ രേഷകളും ഒപ്പം വയ്കണം.  അപേക്ഷ ലഭിച്ചാല്‍ വാട്ടര്‍ വര്‍ക്സ്‌ ഇന്‍സ്പക്ടര്‍ സ്ഥലത്തു പോയി സാധ്യതാ പഠനം നടത്തി അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. തുടര്‍ന്ന്‌ അടയ്കേണ്ട തുകയുടെ വിശദാംശംങ്ങള്‍ ഉള്‍പ്പെടുത്തി അസ്സിസ്റ്റന്റ്‌ എഞ്ചിനിയര്‍ സബ്‌-ഡിവിഷന്‍ ഓഫീസിലേക്ക്‌ ശുപാര്‍ശ നല്‍കും.ഇവിടെ തുക അംഗീകരിച്ചാല്‍ പണം അപേക്ഷകനു അടയ്കാം.തുടര്‍ന്ന്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കും.

 

വിവിധ രെജിസ്ട്രെഷനുകള്‍

 

എം‌പ്ലോയ്‌മെന്റ് എക്സ്ചെയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍.  14 വയസ്സുള്ള ആര്‍ക്കും പേരു രജിസ്റ്റര്‍ ചെയ്യാം. സ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ് അടിസ്ഥാര രേഖ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ജാതകത്തിന്റെ പകര്‍പ്പും ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റുമായി രജിസ്റ്റര്‍ ചെയ്യാം.  വിലാസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡുപോലെയുള്ള രേഖകളും വേണം. ബിരുദം പോലെ അധിക യോഗ്യത നേടുമ്പോള്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാലുടന്‍ രജിസ്റ്റര്‍ ചെയ്യാം.വൈകും തോറും അവസരം പിന്നിലാകും. 50 വയസ്സുള്ളവര്‍ക്ക്‌ വരെ രജിസ്ട്രേഷന്‍ നടത്താം.  മൂന്ന്‌ വര്‍ഷം കൂടുമ്പോള്‍ രജിസ്ട്രേഷന്‍ പുതുക്കണം. മൂന്ന്‌ വര്‍ഷത്തിനു ശേഷം 2 മാസം കൂടി പുതുക്കാന്‍ ഗ്രേയ്സ്‌ പിരിയഡ്‌ അനുവദിക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ 4 വര്‍ഷം കൂടുമ്പോള്‍ പുതുക്കിയാല്‍ മതി.

 

ജനന മരണ രജിസ്ട്രേഷന്‍  ജനനവും മരണവും അതതു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 21 ദിവസത്തിനുള്ളില്‍ നിര്‍ബന്ധമായും അറിയിച്ച്‌ രജിസ്റ്റര്‍ ചെയ്തിരിക്കണം. 30 ദിവസം വരെ 2 രൂപ ലേറ്റ്‌ഫീ ഒടുക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരു വര്‍ഷം കഴിഞ്ഞ്‌ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്ടറുടെ അനുവാദം വേണ്ടി വരും. ജനനമരണം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ കുറ്റകരമാണ്.  സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനു 5 രൂപ കോര്‍ട്ട്‌ഫീ സ്റ്റാ‍മ്പൊട്ടിച്ച്‌ വെള്ള പേപ്പറില്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കിയാല്‍ മതി.  ആശുപതിയിലാണ് ജനനമരണമെങ്കില്‍ ആശുപതി അധികൃതര്‍ തന്നെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ കൈമാറണം. ബന്ധുക്കള്‍ പിന്നീട്‌ നേരിട്ട്‌ സ്ഥാപനങ്ങളില്‍ നിന്നും കൈപ്പറ്റണം. വീടുകളില്‍ നടക്കുന്ന ജനനമരണങ്ങള്‍ വീട്ടുകാര്‍ നേരിട്ട്‌ അരിയിക്കണം. കിയോസ്ക്‌ സംവിധാനത്തിലുള്ള നഗരത്തിലെ ഏതാനും ആശുപത്രികള്‍ നഗരസഭയുമായി ബന്ധപ്പെട്ട്‌ നേരിട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

 

ജാതി സര്‍ട്ടിഫിക്കറ്റുകള്‍  വെള്ള പേപ്പറില്‍ 5 രുപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച്‌ വില്ലേജ ഓഫീസറിന് അപേക്ഷ നല്‍കിയാല്‍ മതി.വേണ്ടപെട്ട രേഖകളും ഹാജരാക്കണം. പട്ടിക വിഭാഗത്തിലുള്ളവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ തഹ്‌സീല്‍ദാരാണ് നല്‍കുന്നത്‌. അപേക്ഷയില്‍ സ്റ്റാമ്പൊട്ടിക്കേണ്ടതില്ല.

 

വരുമാന സര്‍ട്ടിഫിക്കറ്റ്‌  നിശ്ചിത ഫോറത്തില്‍ 5 രുപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച്‌ വില്ലേജ ഓഫീസറിന് അപേക്ഷ നല്‍കിയാല്‍ മതി. ശമ്പള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്‌ , വസ്തുക്കളുടെ കണക്കുകള്‍ എന്നിവയും നല്‍കണം. അന്വേഷണങ്ങള്‍ക്ക്‌ ശേഷം വില്ലേജ്‌ ഓഫീസര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.

 

പെന്‍ഷന്‍ /വേതനം

 

തൊഴില്‍ രഹിത വേതനം  എമ്പ്ലോയ്‌മെന്റ്‌ എക്സ്ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്ക്‌ മാസം 120 രൂപ വീതം തൊഴില്‍ രഹിത വേതനം ലഭിക്കുന്ന പദ്ധതി. എക്സ്ചേയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതാതു തദ്ദേശസ്ഥാപനങ്ങളിലാണ് വേതനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 21 മുതല്‍ 35 വരെ വയസ്സുകാര്‍ക്കാണ് വേതനം ലഭിക്കുക. എക്സ്ചേയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത്‌ 3 വര്‍ഷം സീനിയാറിറ്റി വന്നാലേ 21 -ം വയസ്സില്‍ തൊഴില്‍ രഹിത വേതനം ലഭിക്കു. തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷകരുടെ വിവരം എക്സ്ചേയ്ഞ്ചുകള്‍ക്ക്‌ നല്‍കും. അയോഗ്യതയുണ്ടെങ്കില്‍ എക്സ്ചെയ്ഞ്ചു നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ വേതനം നിഷേധിക്കാം. 35 വയസ്സ്‌ പൂര്‍ത്തിയാകുന്നതുവരെ വേതനം ലഭിക്കും.

 

വാര്‍ദ്ധക്യ കാല പെന്‍ഷന്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ക്ഷേമ പദ്ധതി ഒരേ സ്ഥലത്ത്‌ 3 വര്‍ഷമായി താമസിക്കുന്നവരും കുടുമ്പവാര്‍ഷിക വരുമാനം 11000 രൂപയില്‍ താഴെയുള്ളവരും ആകണം.അഗതികളായ ഭാര്യക്കും ഭര്‍ത്താവിനും ലഭിക്കും. 20 വയസ്സിനു മുകളിലുള്ള ആണ്‍‌മക്കളുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക്‌ പെന്‍ഷന്‍ ലഭിക്കില്ല. വിധവാ പെന്‍ഷന്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്കുള്ള ക്ഷേമ പദ്ധതി. 110 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഭര്‍ത്താവ്‌ മരിച്ച സ്ത്രീ പുനര്‍ വിവാഹം നടത്തിയിരിക്കരുത്‌. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ, 7 വര്‍ഷമായി ഭര്‍ത്താവിനെ കുറിച്ച്‌ വിവരമില്ലാത്ത സ്ത്രീ, എന്നിവര്‍ക്കും അര്‍ഹതയുണ്ട്‌. കുടുമ്പ വാര്‍ഷിക വരുമാനം 3600 രൂപയില്‍ താഴെയാകണം. 20 വയസ്സിനു മുകളിലുള്ള ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, മകന്‍) പാടില്ല. പ്രായപൂര്‍ത്തിയാകാത്ത മകനുണ്ടെങ്കിലും മകനു 20 വയസ്സ്‌ ആകും വരെ അമ്മയ്ക്ക്‌ പെന്‍ഷന്‍ ലഭിക്കാം.

 

വികലാംഗ പെന്‍ഷന്‍ മൂകര്‍, അന്ധര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, 40% അംഗവൈകല്യമുള്ളവര്‍, എന്നിവര്‍ക്കാണ് അര്‍ഹത. വാര്‍ഷിക വരുമാനം 6000 രൂപയില്‍ കവിയരുത്‌. 20 വയസ്സിനു മുകളിലുള്ള ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്‌, മകന്‍) പാടില്ല. ബന്ധുക്കളുണ്ടെങ്കില്‍ വാര്‍ഷികവരുമാനം 6000 രൂപയില്‍ കവിയരുത്‌. 110 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.

 

അറിഞ്ഞിരിക്കേണ്ടവ

 

വിവാഹ നിയമം

 

പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്ട് 1954   തന്താങ്ങളുടെ മത - വിശ്വാസ പ്രമാണങ്ങളേതാണെങ്കിൽപ്പോലും ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും പ്രവാസികളായ ഇന്ത്യക്കാർക്കും പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്ട് 1954 നടപ്പാക്കിയത്.  നിയമത്തിന്റെ പശ്ചാത്തലം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നിർദ്ദേശിക്കപ്പെട്ട ഒരു നിയമനിർമ്മാണത്തിന്റെ ചുവടുപിടിച്ചാണ് ഈ നിയമം ഇന്ത്യാഗവൺമെന്റ് നടപ്പാക്കിയത്. 1872 ൽ ബ്രിട്ടീഷ് നിയമപണ്ഡിതനായിരുന്ന സർ ഹെൻറി സമ്‌നർ മൈൻ നിർദ്ദേശിച്ചതു പ്രകാരം നടപ്പാക്കിയ 1872 ലെ ആക്ട് III ആണ് ഈ നിയമത്തിന്റെ മുൻഗാമി. 1872 ലെ ആക്ട് പ്രകാരമുള്ള വിവാഹങ്ങൾ സിവിൽ വിവാഹങ്ങളായി കണക്കാക്കുയും അപ്രകാരം വിവാഹിതരാകുന്നവർ അവരവരുടെ സ്വന്തം മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. ഇത് ഒട്ടനവധി എതിർപ്പുകളും വിമർശനങ്ങളും ക്ഷണിച്ചുവരുത്തി. അതിലെ അപാകതകൾ പരിഹരിച്ചുകൊണ്ടാണ് പ്രത്യേക വിവാഹ നിയമം 1954 നിലവിൽവരുന്നത്.  ഒരു വ്യക്തിയുടെ ജനനം മുതൽ മരണംവരെയുള്ള ജീവിതത്തെ നിയന്ത്രിക്കുന്ന മതപരമായ നിയമങ്ങളെയാണ് വ്യക്തിനിയമം എന്ന് വിളിക്കുന്നത്. സാധാരണയായി വിവാഹമെന്ന ഇതിലെ പ്രധാന ഭാഗം അതത് മതവിഭാഗങ്ങളുടെ നിയമങ്ങൾക്കനുസരിച്ച് - ഹിന്ദു, ക്രിസ്ത്യൻ, ശരീഅത്ത് നിയമങ്ങൾക്കനുസരിച്ച് - നടത്തുകയായിരുന്നു അക്കാലയളവുവരെയുള്ള പതിവ്. മിശ്രവിവാഹങ്ങൾക്ക് ഇത് തടസ്സം സൃഷ്ടിച്ചിരുന്നു. പ്രത്യേക വിവാഹനിയമം നടപ്പാക്കിയതിലൂടെ മതപരമായ വിവാഹങ്ങളുടെ സ്ഥാനത്ത് സിവിൽ വിവാഹങ്ങൾ സാദ്ധ്യമായി. എന്നാൽ ഈ വിവാഹങ്ങളിലെ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ സ്വത്തവകാശ പിൻതുടർച്ച ഒരു പ്രശ്നമായി വന്നപ്പോൾ അതിന് പരിഹാരം കാണുവാൻ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, 1925 എന്ന നിയമവും സർക്കാർ നടപ്പാക്കുകയുണ്ടായി. ഇന്ത്യയിൽ ഇന്ന് പൊതു സിവിൽ കോഡ് നിലവിലില്ലെങ്കിലും മതേതര ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവർക്ക്, ഈ രണ്ടു നിയമങ്ങളും കൂടി പിന്തുടർന്ന് അത്തരമൊരു ജീവിതത്തിന് സാദ്ധ്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.  ഉദ്ദേശ ലക്ഷ്യങ്ങൾ 1954 ഒക്ടോബർ 9 ന് അംഗീകരിച്ച ഈ നിയമം 1954 ഡിസംബർ 17 ന് നിലവിൽ വന്നു. ഈ നിയമത്തിലൂടെ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു.

 
   
 • ചില സാഹചര്യങ്ങളിൽ വിവാഹം നടത്തുന്നതിന്      പ്രത്യേകമായ നടപടിക്രമങ്ങൾ.
 •  
 • ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുവാനുള്ള      സംവിധാനം.
 •  
 • ഇത്തരം ബന്ധങ്ങളിൽ വിവാഹമോചനം ആവശ്യമെങ്കിൽ      അതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും.
 •  
 • വിദേശത്തുവെച്ച് മതചടങ്ങുകൾ പ്രകാരം വിവാഹം      നടത്തുവാൻ സാധിക്കാത്ത ഇന്ത്യാൻ വംശജരായ പ്രവാസികൾക്ക് വിവാഹ ഓഫീസർമാരായ      (രജിസ്ട്രേഷൻ ഓഫീസർ) നയതന്ത്ര ഉദ്യോഗസ്ഥർ മുൻപാകെ വിവാഹം നടത്തുവാൻ സംവിധാനം      ഉണ്ടാക്കുക. [1]
 •  
 • മതപരമായ വിവാഹം മുമ്പ് നടത്തിയവർക്കും ഈ      നിയമപ്രകാരം രിജിസ്റ്റർ ചെയ്യുവാൻ സാധിക്കും
 •  
 • ഈ നിയമ പ്രകാരം വിവാഹിതരായവരുടെ പിന്തുടർച്ച      ഇൻഡ്യൻ പിന്തുടർച്ചാ നിയമം ആണ് ബാധകമാകുക*
 •  
 

നിയമം ബാധകമാകുന്നവർ

 
   
 • ജാതി-മത-സമുദായ ഭേദമന്യേ ഏതുവ്യക്തിക്കും      ഇതുപ്രകാരം വിവാഹിതരാകാം.
 •  
 • ഹിന്ദു, ബുദ്ധ, ജൈന, സിഖ്      മതവിശ്വാസികളായവർക്കും ഈ നിയമം തെരഞ്ഞെടുക്കാം.
 •  
 • മുസ്ലീം, ക്രൈസ്തവ, പാഴ്‌സി, ജൂത      മത വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഇത് തെരഞ്ഞെടക്കാം.
 •  
 • മിശ്ര വിവാഹം ആഗ്രഹിക്കുന്നവർക്കും
 •  
 • ജമ്മു കാശ്മീരിലൊഴികെ ഇന്ത്യയുടെ ഏതു ഭാഗത്തു      വസിക്കുന്നവർക്കും പ്രവാസികളായ ഇന്ത്യൻ വംശജർക്കും ഇത് ബാധകമാകുന്നു.
 •  
 

വിവാഹത്തിനുള്ള വ്യവസ്ഥകൾ പ്രത്യേക വിവാഹനിയമത്തിന്റെ വകുപ്പ് -4 പ്രകാരം, ഇത്തരം വിവാഹകർമ്മം നടത്തിക്കൊടുക്കുന്നതിന് താഴെപറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കേണ്ടതുണ്ട്.

 
   
 • വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ      ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.
 •  
 • ഏതെങ്കിലും ഒരു കക്ഷിക്ക്
 •  
    
  • വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ       മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ,
  •  
  • സാധുവായ സമ്മതം നൽകാനുള്ള കഴിവുണ്ടെന്നിരിക്കിലും       മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ പ്രത്യുല്പാദനോ ദാമ്പത്യജീവിതം       നയിക്കുന്നതിനോ ശേഷിയില്ലാതരിക്കുക അഥവാ,
  •  
  • തുടർച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടായിരിക്കരുത്
  •  
   
 • പുരുഷന് 21 വയസ്സും      സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
 •  
 • വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തിൽ      ഉൾപ്പെട്ടവരാകരുത്
 •  
 

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്‌ നിര്‍ബന്ധം  2008 ഫബ്രുവരി 29 മുതല്‍ പുതിയ വിവാഹ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നു. ഇതനുസരിച്ച്‌ വിവാഹം നടന്ന്‌ 45 ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്ത്‌- നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ 100 രൂപ പിഴ. ഇതിനായി പ്രത്യേക അപേക്ഷാ ഫാറം ഉണ്ട്‌. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വധൂവരന്മാരുടെ ഫോട്ടോ പതിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. എല്ലാ മതസ്ഥര്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധം. മതാചാരപ്രകാരം വിവാഹം നടന്നതിന്റെ തെളിവ്‌ ഹാജരാക്കേണ്ടതാണ്.  ചുരുക്കത്തില്‍ ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം, മതാചാരപ്രകാരം നടത്തിയതാണെങ്കില്‍ പോലും ഒരു വിവാഹത്തിനു നിയമ സാധുത ഉണ്ടാകണമെങ്കില്‍ ആ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം, മതമേതായാലും.

 

അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍

 

സമൂഹത്തില്‍ വ്യക്തികളുടെ മാനുഷികമായ പരിഗണനയ്ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ചില നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. അവ നിര്‍ബന്ധമായും പാലിക്കേണ്ടതും പിന്തുടരേണ്ടതും ആണ്.എന്നാല്‍ നിര്ഭാഗ്യവച്ചാല്‍ പലരും ഇത് അനുസരിക്കാതിരിക്കുകയോ അവ പാലിക്കാതിരിക്കുകയോ ചെയ്യുന്നു.  വിധ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ അവ പാലിക്കുവാന്‍ പരിശീലിപ്പിക്കുകയും പറഞ്ഞു മനസ്സിലാക്കി തെറ്റ് തിരുത്തുകയും ചെയ്‌താല്‍ നിയമ ബോധമുള്ള ഒരു തലമുറയും  സുരക്ഷിതമായ ഒരു കേരളവും ഇന്ത്യയും അങ്ങനെ ലോകവും കെട്ടിപ്പടുക്കുവാന്‍ സാധിക്കും.  നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ ഡ്രോപ്പ് ഡൌണ്‍ മെനു ആയി മുകളില്‍ ചേര്‍ത്തിരിക്കുന്നു.

 

കോടതി

 

സിവില്‍ കോടതികള്‍   വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സിവില്‍ കോടതികള്‍. ഇതിനെ ഭൂമി പരിതിയും തര്‍ക്കത്തിന്‍റെ മൂല്യവും അനുസരിച്ച് അഞ്ചായി തരാം തിരിച്ചിരിക്കുന്നു. (1) മുന്‍സിഫ്‌ കോടതി - ഒരു ലക്ഷം രൂപ വരെ ഉള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്. (2) സബ് ജഡ്ജ് കോടതി - ഒരു ലക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും. (3) ജില്ലാ കോടതി - നിയമ പരമായ പ്രശ്നങ്ങളുടെ അപ്പീല്‍. (4) ഹൈ കോടതി - ജില്ലാ കോടതിയില്‍ നിന്നുള്ള അപ്പീല്‍, റിട്ട് ഹര്‍ജികള്‍. (5) സുപ്രീം കോടതി - റിട്ട് അധികാരം, സംസ്ഥാനാന്തര തര്‍ക്കങ്ങള്‍, കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍, ഭരണ ഘടനാ പ്രശ്നങ്ങള്‍, ഉപധേശാധികാരം, അപ്പീല്‍ അധികാരം തുടങ്ങിയവ...

 

ക്രിമിനല്‍ കോടതികള്‍  ഒരാളുടെ ജീവനും സ്വത്തിനും ഹാനികരമാകുകയും സമൂഹത്തെ ആകമാനം ബാധിക്കുകയും ചെയ്യുന്ന കുറ്റ കൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ വിധിക്കുകയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രിമ

                                                                                                                   

                                                                                                                                                                                                                                                                                 

                    sampoor‍nna vivarangalum ariyippukalum                

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                  

                                                                                             
                             
                                                       
           
 

vottar‍ pattikayil‍ peru cher‍kkaan‍.

 

vottar‍ pattikayil‍ peru cher‍kkaanulla phaaram villeju aapheesu, thaalookku opheesu ennividangalil‍ ninnu soujanyamaayi labhikkum. 18 vayasu poor‍tthiyaakkiyathinte rekha, vilaasam theliyikkunna rekha enniva heeyaringinu haajaraakkanam. Veettil‍ aarudeyenkilum thiranjeduppu thiricchariyal‍ kaar‍du undenkil‍ joli eluppamaavum. Yogyathayulla paksham heeyarimgu dinatthil‍ thanne photto edutthu appol‍thanne kaar‍du nal‍kukayum cheyyum.

 

dryvimgu lysan‍su sambandhamaaya vivarangal‍

 

inthyayile pothu niratthukalil‍ vaahanam odikkaan‍ 1988 le mottor‍vaahana niyamam anusaricchu dryvingu lysan‍su aavashyamaanu. Keralatthile mottor‍ vaahana vakuppinte 17 reejanal‍ opheesukal‍ vazhiyum 42 sabu reejanal‍ opheesukal‍ vazhiyum dryvingu lysan‍su edukkaam. yogyatha  16 num 18 vayasinum ide praayamullavar‍kku rakshakar‍tthaavinte sammatha pathramundenkil‍ 50 si. Siykku thaazheyulala vaahanam odikkaanulla lysan‍sinu apekshikkaam. 18 vayasinumel‍ praayamulalavar‍kku svakaarya vaahanam odikkaanulla lysan‍sinu apekshikkaam. 20 vayasinumel‍ praayavum svakaarya vaahanam odiccha oru var‍shatthe parichayavum undenkil‍ draan‍spor‍ttu vaahanam odikkaanulla lysan‍sinu apekshikkaam. Draan‍spor‍ttu vaahanam odikkaan‍ ettaam klaasu vijayicchirikkanam enna vyavastha koodiyundu.  lenezhsu lysan‍s  dryvingu lysan‍su edukkunnathinu mun‍pu lenezhsu lysan‍su edukkendathundu. Apeksha nal‍kiyashesham lenezhsu lysan‍sinulla pareeksha on‍lynaayi ezhuthaam. Draaphiku niyamangal‍, signalukal‍, vaahanam odikkumpol‍ paalikkenda niyamangal‍ thudangiyavaye aaspadamaaya chodyangal‍ pareekshayil‍ undaakum. Pareeksha paasaayaal‍ lenezhsu lysan‍su labhikkum. Aarumaasamaanu ithinte kaalaavadhi. Pareekshayil‍ paraajayappettaal‍ 30 roopa pheesu adacchu veendum pareeksha ezhuthaam. Lysan‍su edukkaanulla rodu desttinte theeyathi lenezhsu lysan‍sil‍ rekhappedutthiyirikkum. Lenezhsu lysan‍su puthukkaanaavilla. dryvingu desttu  lenezhsu lysan‍su edutthu 30 divasangal‍kkushesham lysan‍su desttil‍ pankedukkaam. Ithinu prathyeka apeksha nal‍kendathundu. Randu ghattangalaayaanu lysan‍su desttu nadatthunnathu. Graundu desttaanu onnaam bhaagam. Randaam bhaagam rodu desttu. Onnaam bhaagamaaya rodu desttil‍ vaahanam niyanthrikkaanulala kazhivaanu parishodhikkappedunnathu. Ee ghattatthil‍ 8 aakruthiyilulla draakkiloode iruchakra vaahanangalum mucchakra vaahanangalum odikkendivarum. Naal‍chakra vaahanangal‍ h aakruthiyilulla draakkiloodeyaanu odicchu kaattendathu. Desttinte randaam bhaagatthil‍ rodiloode vaahanam odikkaanulla kazhivaanu parishodhikkappedunnathu. Desttinte randu bhaagangalum vijayicchaal‍ ningal‍kku oru kooppan‍ labhikkum. Oraazhchaykkakam lysan‍su kaar‍du thapaalil‍ ayacchutharum. aavashyamaaya phomukalum rekhakalum  phom 1- 50 vayasil‍ thaazheyulalavar‍kku shaareerika yogyathakal‍ sambandhiccha vivarangal‍ nal‍kaanaanithu. Phom 1 e- 50 vayasinumel‍ praayamulalavar‍ shaareerika yogyathakal‍ sambandhiccha dokdarude saakshyapathram ee phominoppam nal‍kanam. Phom 2- lenezhu su lysan‍sinulala apeksha (svayam poorippikkanam) phom 3- lenezhsu lysan‍su phom (ethaanum kolangal‍ svayam poorippikkanam) phom 4- dryvingu lysan‍sinulala apeksha (svayam poorippikkanam)  kaazhchashakthi sambandhiccha nethraroga vidagddhante saakshyapathram chilar‍kku samar‍ppikkendivarum. Ithukoodaathe mel‍vilaasam, vayasu, paurathvam enniva theliyikkunna saakshyapathrangalum haajaraakkendivarum. Ithinaayi thiranjeduppu thiricchariyal‍ kaar‍du, reshan‍ kaar‍du, paaspor‍ttu, esu. Esu. El‍. Si bukku ivayude saakshyappedutthiya pathippukal‍ nal‍kiyaal‍ mathi. Vividha apekshakal‍kkoppam nal‍kenda pheesu inganeyaanu. Lenezhsu lysan‍s- 30 roopa, dryvingu desrar- 50 roopa, dryvingu lysan‍s- 200 roopa, sar‍veesu chaar‍jju- 50 roopa. Apekshaaphomum nishchitha pheesum thottaduttha mottor‍vaahana vakuppu opheesil‍ samar‍ppikkaam. Lysan‍su thapaalil‍ labhikkaan‍ nishchitha sttaampu otticcha kavarum apekshaykkoppam nal‍kanam.

 

paaspor‍ttu sambandhamaaya vivarangal‍

 

puthiya paaspor‍ttin  apekshaaphaaratthinte vila 10 roopa. (phoram-1). Phottosttaattum sveekarikkum. Apekshayodoppam jananattheeyathi theliyikkunna sar‍ttiphikkattu (skool‍ sar‍ttiphikkattu, panchaayatthu sar‍ttiphikkattu ivayil‍ ethenkilum onnu്), thaamasasthalam theliyikkaan‍ reshan‍ kaar‍du, vaattar‍ kaar‍du, ilakdrisitti, deliphon‍ bil‍, baanku paasu bukku ennivayil‍ ethenkilum onninte moonnu koppiyum (randennam gasattadu opheesar‍ saakshyappedutthiyathum, onnu apekshakan‍ thanne saakshyappedutthiyathum) 8 paasu por‍ttu sysu phottoyumaayi venam apekshikkaan‍. 2 phottoyil‍ apekshakan‍ oppittirikkanam. 1000 roopayaanu pheesu. 1989 januvari 26-nu shesham janicchavar‍kku thaddhesha svayambharana sthaapanangalil‍ ninnulla janana sar‍ttiphikkattu nir‍bandhamaanu.   apekshakan‍ praayapoor‍tthi aayittillenkil‍ apekshayodoppam maathaapithaakkalude paaspor‍ttum nal‍kanam. Pheesu 600 roopa. Rakshakar‍tthaakkal‍ videshatthaanenkil‍ ivide rakshakar‍thrusthaanam nal‍kiyittullavar‍kku apekshikkaam. Pakshe athinu adhikaarappedutthikondu videshatthulla rakshakar‍tthaakkal‍ nal‍kunna katthu, 6 kalar‍ paaspor‍ttu sysu photto enniva venam. Saadhaarana gathiyil‍ 30 divasatthinullil‍ paaspor‍ttu labhikkum.

 

paaspor‍ttu nashdappettaal‍  nashdappettayaal‍ thaamasikkunna stteshan‍ paridhiyile sabu in‍spekdar‍kku paraathi naki avide ninnum labhikkunna ephu. Ai. Aarinte pakar‍ppodukoodi venam dooplikkettinapekshikkuvaan‍. Nashdappettathaayi parasyam cheythu oru maasam kazhinjum thiriye labhicchillenkil‍ maathrame dyooplikkettu anuvadikkukayullu. Kaalaavadhi theer‍nna paaspor‍ttaanenkil‍ 1000 roopayum allaatthathaanenkil‍ 2500 roopayum pheesu nal‍kanam. Videshatthu vacchaanu paaspor‍ttu kalanjethenkil‍ avide ninnum pakaram labhikkunna auttpaasu ivide vimaanatthaavalatthilo, thuramukhatthilo el‍ppicchaal‍ oru slippu nal‍kum. Ee slippu sahitham dyooplikkettu paaspor‍ttinu apekshikkanam.

 

paan‍ kaar‍d

 

paan‍ (per‍manantu akkoundu nampar‍) kaar‍du nikuthi daayakarude ettavum pradhaana thiricchariyal‍ rekhayaanu. Adaayanikuthi vakuppu paan‍ kaar‍du baanku akkoundu thudangaan‍ ul‍ppade vividha aavashyangal‍kku nir‍bandhamaayum haajaraakkendu rekhayaanu. Yoonittu drasttineyaanu paan‍kaar‍du nal‍kaan‍ chumathalappedutthiyirikkunnathu. Vellayampalatthulla yoonittu drasttu opheesil‍ ninnum 5 roopaykku apekshaa phaaram labhikkum. Thiricchariyal‍ rekha, vilaasam theliyikkunna rekha enniva ul‍ppede apekshayodoppam prosasimgu pheesaayi 66 rupayum yoonittu drasttu opheesil‍ elpicchaal‍ 15 divasatthinullil‍ paan‍kaar‍du thapaalil‍ labhyamaakum.

 

bhavana sambandhamaayath

 

reshan‍ kaar‍du anubandha vivarangal‍

 

reshan‍ kaar‍dil‍ peru cher‍kkaan‍ puthiya reshan‍kaar‍du labhikkaan‍ thaalookku sapy്la oaaphisil‍ ninnu labhikkunna phomil‍ venam apeksha thayyaaraakkaan‍. Anchu roopayaanu apekshaaphomin‍re vila. Graamapanchaayatthu ale്lankil‍ nagarasabha ennividangalil‍ ninnulla rasidan‍su sar‍ttiphikkattu, vile്laju oaaphisil‍ ninnulla varumaana sar‍ttiphikkattu enniva sahitham pazhaya reshan‍ kaar‍dinodoppam   sapy്la oaaphisil‍ apeksha nal‍kanam. Ethu kaar‍dil‍ ninnaano peru neekkam cheyyunnathu aa reshan‍ kaar‍du udamayude sammatha pathram apekshayodoppam vaykkanam. Randum ore thaalookkaanenkil‍ ingane apekshicchaal‍ mathi. Mattoru thaalookkilekkaanenkil‍ pazhaya reshan‍ kaar‍du raddhaakkiyathin‍reyo, peru neekkam cheythathin‍reyo rekha haajaraakkanam. Ittharam rekhakal‍ thaalookku sapy്la oaaphisil‍ ninnaanu labhikkuka. Ezhu divasatthinullil‍ thaal‍kkaalika reshan‍kaar‍du labhikkum , pinneedu sthiram kaar‍dum. Ithesamayam reshaningu in‍spekdarude anveshanatthinu sheshame kaar‍du labhikkukayullu.   kuttikalude peru cher‍kkaan‍ janana sar‍ttiphikkattin‍re pakar‍ppu sahitham sapy്la oaaphisar‍kku apeksha nal‍kiyaal‍ mathi. Skoolil‍ ninnulla vayasu theliyikkunna saakshyapathravum sveekarikkum.   randu vayasumuthal‍ reshanu ar‍hathayundu. 12 vayasu muthal‍ poor‍namaaya reshanum labhikkum.   kaar‍du nashdappettaal‍ thaalookku sapy്la oaaphisilaanu apeksha nal‍kendathu. Apeksha vellakkadalaasil‍ thayyaaraakkiyaal‍ mathi. Anchu roopayude kor‍ttu phee sttaampu ottikkanam. Kaar‍du nashdappettathaayi reshan‍ kada udamayude saakshyapathram apekshayodoppam vaykkanam. Ellaatharatthilumulla apekshakal‍ kaar‍du udamayaanu thayyaaraakkendathu. Kaar‍du udamayude oppu   nir‍bandhamaanu. Oru reshan‍ kaar‍dilum peru ul‍ppettittile്lanna sar‍ttiphikkattu labhikkaan‍ thaddhesha svayambharana sthaapanangalile adhyakshanaanu apeksha nal‍kendathu. Thiricchariyal‍ kaar‍din‍reyum vidyaabhyaasa yogyathayudeyum rekhakal‍ apekshayodoppam nal‍kanam. Moonnu divasatthinullil‍ sar‍ttiphikkattu labhikkum. Ithinu pheesu eedaakkilla. Reshan‍ kadaye sambandhicchulla paraathikal‍ kadayil‍ thanneyulla paraathi bukkil‍ rekhappedutthukayaanu aadyam cheye്yandathu. Parihaaram undaakaattha paksham thaalookku sapy്la oaaphisar‍kkuveendum paraathi nal‍kaam. Athinu shesham jillaa sapy്la oaaphisar‍kkum paraathi kodukkaam.

 

1997 laanu kendra sar‍kkaar‍ reshan‍ kaar‍du udamakale bipiel‍ ennum epiel‍ ennum thiricchathu. Veedukal‍ kayariyirangi vivarangal‍ shekharicchaanu listtu thayaaraakkendathu. Ithinaayi on‍pathu maanadandangal‍ nir‍nayicchu. 1. Anchu sentil‍ kuravaaya bhoomiyullavar‍,  2. Vaasayogyamallaattha veedullavar‍,  3. Saanittari, kakkoosu enniva illaatthavar‍,  4. 150 meettarinullil‍ kudivellam labhyamallaatthavar‍,  5. Veettil‍ oraalinenkilum joli illaathirikkuka,  6. Pattikajaathi / var‍gam,  7. Kalar‍ divi illaathirikkuka,  8. Maanasikaarogyamillaayma,  9. Maarakarogam, amgavykalyam ivayilethenkilum undaakuka enninganeyaanu maanadandangal‍ nishchayicchirunnathu. Ithil‍ ethenkilum naalo athil‍ kooduthalo ghadakangal‍ anukoolamaakunnavar‍ bipiel‍ listtil‍ idam nedum

 

veettu nampar‍ labhikkaan‍  lysan‍sulla aar‍kidekdinteyo sar‍vveyarudeyo pakkal‍ninnum labhikkunna kampleeshan‍ sar‍ttiphikkattu (plaan‍ prakaaramaanu veedu poor‍tthiyaakkiyathenna rekha) vaangi kor‍ppareshanile doun‍ plaanimgu vibhaagatthil‍ okkuppen‍si sar‍ttiphikkattinum veettunamparinum apeksha nal‍kaam.

 

vydyuthi kanakshan‍ labhikkaan‍  ke. Esu. I. Bi. Sekshan‍ opheesukalil‍ ninnu 25 roopaykku apekshaa bukklettu vaanganam. Ithu poorippicchu vividha rekhakal‍ ul‍ppedutthi 50 roopa pheesadacchu apeksha nal‍kanam. Thaddhesha sthaapanatthil‍ ninnu labhikkunna kettida udamasthaavakaasha sar‍ttiphikkattu, vasthukkaram adacchathaayi villejaapheesil‍ ninnulla raseethu, vydyuthi bor‍dumaayulla karaar‍ 50 roopa mudrapathratthil‍ thayyaaraakkiyathu, lysan‍su ulla ilakdreeshyan‍ saakshyappedutthiya vayarimgu kampleeshan‍ sar‍ttiphikkattu ennivayaanu apekshayodoppam nal‍kenda rekhakal‍. Bor‍dumaayulla karaar‍, vayarimgu kampleeshan‍ sar‍ttiphikkattu ennivayude maathruka apekshaa bukklettil‍ thanneyundu. Apeksha nal‍kiya shesham sekshan‍ opheesil‍ ninnu esttimettu thayyaaraakki nir‍ddheshikkunna pheesu, dipposittu enniva adacchaal‍ kanakshan‍ labhikkum.

 

paachaka vaathaka kanakshan‍ labhikkaan‍  apekshikkunna ejan‍siyude paridhiyilaanu thaamasikkunnathennu theliyikkaanaayi reshan‍ kaar‍dinte onnum naalum pejinte koppi sahitham ejan‍siyil‍ haajaraakki puthiya kanakshanu bukku cheyyaam. Apekshaa pheesu illa. Vivarangal‍ reshan‍ kaar‍dil‍ rekhappedutthum. Seeniyaaritti labhikkumpol‍ thapaalil‍ vivaram ariyikkum. Oru silindar‍ labhicchaa‍l‍ randaamatthethinu udan‍ bukku cheyyaam. Gyaasu ejan‍siyude godounil‍ ninnum 5 kilomeettarinullilaanu upabhokthaavenkil‍ yaathoru vidha draan‍spor‍ttimgu pheesum illaathe venam paachaka vaathakam etthikkaan‍. 5muthal‍ 10 kilomeettar‍ vare dooramundenkil‍ 16 roopayum, 10-15 vare 21 roopayum, 15-20 vare 26 roopayum, 20-25 vare 31 roopayum venam ejan‍sikal‍ draan‍spor‍ttimgu pheesaayi vaangendathu.

 

vaattar‍ kanakshan‍ labhikkaan‍  jala athorittiyude sabu divishan‍ opheesil‍ ninnu 15 roopayku labhikkunna nishchitha phaaratthil‍ lysan‍sdu plambar‍ mukhena rekhakal‍ sahithamaanu vaattar‍ kanakshan‍ labhikkuvaan‍ apeksha nal‍kendathu. Kanakshan‍ labhikkenda veedo, sthaapanamo nil‍kkunna jala athoritti sekshan‍ opheesu ul‍ppedunna sabu divishan‍ opheesile asisttantu eksikkutteevu enchiniyar‍kkaanu apeksha nal‍kendathu. 10 roopa mudra pathratthil‍ thayyaaraakkiya karaar‍. Thaddhesha bharana sthaapanatthil‍ ninnu labhikkunna kettida udamasthaavakaasha sar‍ttiphikkattu thudangiya vividha reshakalum oppam vaykanam. Apeksha labhicchaal‍ vaattar‍ var‍ksu in‍spakdar‍ sthalatthu poyi saadhyathaa padtanam nadatthi asisttantu enchiniyar‍kku rippor‍ttu nal‍kum. Thudar‍nnu adaykenda thukayude vishadaamshamngal‍ ul‍ppedutthi asisttantu enchiniyar‍ sab-divishan‍ opheesilekku shupaar‍sha nal‍kum. Ivide thuka amgeekaricchaal‍ panam apekshakanu adaykaam. Thudar‍nnu var‍kku or‍dar‍ nal‍kum.

 

vividha rejisdreshanukal‍

 

employmentu ekscheynchil‍ rajisttar‍ cheyyaan‍.  14 vayasulla aar‍kkum peru rajisttar‍ cheyyaam. Skool‍ sar‍ttiphikkattaanu adisthaara rekha. Skool‍ vidyaabhyaasamillaatthavar‍kku jaathakatthinte pakar‍ppum dokdarude sar‍ttiphikkattumaayi rajisttar‍ cheyyaam. Vilaasam theliyikkunna reshan‍ kaar‍dupoleyulla rekhakalum venam. Birudam pole adhika yogyatha nedumpol‍ provishanal‍ sar‍ttiphikkattu kittiyaaludan‍ rajisttar‍ cheyyaam. Vykum thorum avasaram pinnilaakum. 50 vayasullavar‍kku vare rajisdreshan‍ nadatthaam. Moonnu var‍sham koodumpol‍ rajisdreshan‍ puthukkanam. Moonnu var‍shatthinu shesham 2 maasam koodi puthukkaan‍ greysu piriyadu anuvadikkum. Pattikajaathi/pattikavar‍ggakkaar‍kku 4 var‍sham koodumpol‍ puthukkiyaal‍ mathi.

 

janana marana rajisdreshan‍  jananavum maranavum athathu thaddhesha bharana sthaapanangalil‍ 21 divasatthinullil‍ nir‍bandhamaayum ariyicchu rajisttar‍ cheythirikkanam. 30 divasam vare 2 roopa lettphee odukki rajisttar‍ cheyyaavunnathaanu. Oru var‍sham kazhinju rajisttar‍ cheyyukayaanenkil‍ panchaayatthu dapyootti dayarakdarude anuvaadam vendi varum. Jananamaranam rajisttar‍ cheyyaathirikkunnathu kuttakaramaanu. Sar‍ttiphikkattu labhikkunnathinu 5 roopa kor‍ttphee sttaa‍mpotticchu vella pepparil‍ panchaayatthu sekrattarikku nal‍kiyaal‍ mathi. Aashupathiyilaanu jananamaranamenkil‍ aashupathi adhikruthar‍ thanne vivaram thaddheshasthaapanangal‍kku kymaaranam. Bandhukkal‍ pinneedu nerittu sthaapanangalil‍ ninnum kyppattanam. Veedukalil‍ nadakkunna jananamaranangal‍ veettukaar‍ nerittu ariyikkanam. Kiyosku samvidhaanatthilulla nagaratthile ethaanum aashupathrikal‍ nagarasabhayumaayi bandhappettu nerittu sar‍ttiphikkattu nal‍kaan‍ samvidhaanam er‍ppedutthiyittundu

 

jaathi sar‍ttiphikkattukal‍  vella pepparil‍ 5 rupa kor‍ttphee sttaampotticchu villeja opheesarinu apeksha nal‍kiyaal‍ mathi. Vendapetta rekhakalum haajaraakkanam. Pattika vibhaagatthilullavar‍kku sar‍ttiphikkattu thahseel‍daaraanu nal‍kunnathu. Apekshayil‍ sttaampottikkendathilla.

 

varumaana sar‍ttiphikkattu  nishchitha phoratthil‍ 5 rupa kor‍ttphee sttaampotticchu villeja opheesarinu apeksha nal‍kiyaal‍ mathi. Shampala sar‍ttiphikkattu allenkil‍ reshan‍ kaar‍du , vasthukkalude kanakkukal‍ ennivayum nal‍kanam. Anveshanangal‍kku shesham villeju opheesar‍ varumaana sar‍ttiphikkattu nal‍kum.

 

pen‍shan‍ /vethanam

 

thozhil‍ rahitha vethanam  employmentu ekscheynchil‍ peru rajisttar‍ cheytha thozhil‍ rahithar‍kku maasam 120 roopa veetham thozhil‍ rahitha vethanam labhikkunna paddhathi. Ekscheynchil‍ rajisttar‍ cheytha shesham athaathu thaddheshasthaapanangalilaanu vethanatthinu apeksha samar‍ppikkendathu. 21 muthal‍ 35 vare vayasukaar‍kkaanu vethanam labhikkuka. Ekscheynchil‍ rajisttar‍ cheythu 3 var‍sham seeniyaaritti vannaale 21 -m vayasil‍ thozhil‍ rahitha vethanam labhikku. Thaddhesha sthaapanangal‍ apekshakarude vivaram ekscheynchukal‍kku nal‍kum. Ayogyathayundenkil‍ ekscheynchu nal‍kunna marupadiyude adisthaanatthil‍ vethanam nishedhikkaam. 35 vayasu poor‍tthiyaakunnathuvare vethanam labhikkum.

 

vaar‍ddhakya kaala pen‍shan‍  saampatthikamaayi pinnokkam nil‍kkunna 65 vayasinu mukalil‍ praayamullavar‍kkulla kshema paddhathi ore sthalatthu 3 var‍shamaayi thaamasikkunnavarum kudumpavaar‍shika varumaanam 11000 roopayil‍ thaazheyullavarum aakanam. Agathikalaaya bhaaryakkum bhar‍tthaavinum labhikkum. 20 vayasinu mukalilulla aan‍makkalundenkil‍ maathaapithaakkal‍kku pen‍shan‍ labhikkilla. vidhavaa pen‍shan‍  saampatthikamaayi pinnokkam nil‍kkunna vidhavakal‍kkulla kshema paddhathi. 110 roopayaanu prathimaasa pen‍shan‍. Bhar‍tthaavu mariccha sthree punar‍ vivaaham nadatthiyirikkaruthu. Bhar‍tthaavinaal‍ upekshikkappetta sthree, 7 var‍shamaayi bhar‍tthaavine kuricchu vivaramillaattha sthree, ennivar‍kkum ar‍hathayundu. Kudumpa vaar‍shika varumaanam 3600 roopayil‍ thaazheyaakanam. 20 vayasinu mukalilulla bandhukkal‍ (achchhan‍, amma, makan‍) paadilla. Praayapoor‍tthiyaakaattha makanundenkilum makanu 20 vayasu aakum vare ammaykku pen‍shan‍ labhikkaam.

 

vikalaamga pen‍shan‍ mookar‍, andhar‍, buddhimaandyam sambhavicchavar‍, 40% amgavykalyamullavar‍, ennivar‍kkaanu ar‍hatha. Vaar‍shika varumaanam 6000 roopayil‍ kaviyaruthu. 20 vayasinu mukalilulla bandhukkal‍ (achchhan‍, amma, bhaarya, bhar‍tthaavu, makan‍) paadilla. Bandhukkalundenkil‍ vaar‍shikavarumaanam 6000 roopayil‍ kaviyaruthu. 110 roopayaanu prathimaasa pen‍shan‍.

 

arinjirikkendava

 

vivaaha niyamam

 

prathyeka vivaaha niyamam athavaa speshyal maaryeju aakdu 1954   thanthaangalude matha - vishvaasa pramaanangalethaanenkilppolum inthyayile ellaa pouranmaarkkum pravaasikalaaya inthyakkaarkkum parasparam vivaahitharaakunnathinulla prathyeka vivaaha nadapadikal vyavastha cheyyunnathaanu prathyeka vivaaha niyamam athavaa speshyal maaryeju aakdu 1954 nadappaakkiyathu. Niyamatthinte pashchaatthalam patthonpathaam noottaandinte avasaanam nirddheshikkappetta oru niyamanirmmaanatthinte chuvadupidicchaanu ee niyamam inthyaagavanmentu nadappaakkiyathu. 1872 l britteeshu niyamapandithanaayirunna sar henri samnar myn nirddheshicchathu prakaaram nadappaakkiya 1872 le aakdu iii aanu ee niyamatthinte mungaami. 1872 le aakdu prakaaramulla vivaahangal sivil vivaahangalaayi kanakkaakkuyum aprakaaram vivaahitharaakunnavar avaravarude svantham matham upekshikkunnathaayi prakhyaapikkukayum cheyyanamaayirunnu. Ithu ottanavadhi ethirppukalum vimarshanangalum kshanicchuvarutthi. Athile apaakathakal pariharicchukondaanu prathyeka vivaaha niyamam 1954 nilavilvarunnathu. Oru vyakthiyude jananam muthal maranamvareyulla jeevithatthe niyanthrikkunna mathaparamaaya niyamangaleyaanu vyakthiniyamam ennu vilikkunnathu. Saadhaaranayaayi vivaahamenna ithile pradhaana bhaagam athathu mathavibhaagangalude niyamangalkkanusaricchu - hindu, kristhyan, shareeatthu niyamangalkkanusaricchu - nadatthukayaayirunnu akkaalayalavuvareyulla pathivu. Mishravivaahangalkku ithu thadasam srushdicchirunnu. Prathyeka vivaahaniyamam nadappaakkiyathiloode mathaparamaaya vivaahangalude sthaanatthu sivil vivaahangal saaddhyamaayi. Ennaal ee vivaahangalile bandhangalilundaakunna kuttikalude svatthavakaasha pinthudarccha oru prashnamaayi vannappol athinu parihaaram kaanuvaan inthyan pinthudarcchaavakaasha niyamam, 1925 enna niyamavum sarkkaar nadappaakkukayundaayi. Inthyayil innu pothu sivil kodu nilavilillenkilum mathethara jeevitham nayikkuvaanaagrahikkunnavarkku, ee randu niyamangalum koodi pinthudarnnu attharamoru jeevithatthinu saaddhyatha srushdikkappettirikkunnu. Uddhesha lakshyangal 1954 okdobar 9 nu amgeekariccha ee niyamam 1954 disambar 17 nu nilavil vannu. Ee niyamatthiloode pradhaanamaayum thaazhe parayunna kaaryangal lakshyamidunnu.

 
   
 • chila saahacharyangalil vivaaham nadatthunnathinu      prathyekamaaya nadapadikramangal.
 •  
 • ittharam vivaahangal rajisttar cheyyuvaanulla      samvidhaanam.
 •  
 • ittharam bandhangalil vivaahamochanam aavashyamenkil      athinulla nadapadikramangalum vyavasthakalum.
 •  
 • videshatthuvecchu mathachadangukal prakaaram vivaaham      nadatthuvaan saadhikkaattha inthyaan vamshajaraaya pravaasikalkku vivaaha opheesarmaaraaya      (rajisdreshan opheesar) nayathanthra udyogasthar munpaake vivaaham nadatthuvaan samvidhaanam      undaakkuka. [1]
 •  
 • mathaparamaaya vivaaham mumpu nadatthiyavarkkum ee      niyamaprakaaram rijisttar cheyyuvaan saadhikkum
 •  
 • ee niyama prakaaram vivaahitharaayavarude pinthudarccha      indyan pinthudarcchaa niyamam aanu baadhakamaakuka*
 •  
 

niyamam baadhakamaakunnavar

 
   
 • jaathi-matha-samudaaya bhedamanye ethuvyakthikkum      ithuprakaaram vivaahitharaakaam.
 •  
 • hindu, buddha, jyna, sikhu      mathavishvaasikalaayavarkkum ee niyamam theranjedukkaam.
 •  
 • musleem, krysthava, paazhsi, jootha      matha vibhaagangalilppedunnavarkkum ithu theranjedakkaam.
 •  
 • mishra vivaaham aagrahikkunnavarkkum
 •  
 • jammu kaashmeerilozhike inthyayude ethu bhaagatthu      vasikkunnavarkkum pravaasikalaaya inthyan vamshajarkkum ithu baadhakamaakunnu.
 •  
 

vivaahatthinulla vyavasthakal prathyeka vivaahaniyamatthinte vakuppu -4 prakaaram, ittharam vivaahakarmmam nadatthikkodukkunnathinu thaazheparayunna vyavasthakal paalicchirikkendathundu.

 
   
 • vivaahitharaakunna purushano sthreekko      jeevicchirikkunna mattoru jeevithapankaali undaakuvaan paadilla.
 •  
 • ethenkilum oru kakshikku
 •  
    
  • vivaahatthinu saadhuvaaya sammatham nalkuvaan thakkathaaya       maanasikaarogya illaathirikkuka athavaa,
  •  
  • saadhuvaaya sammatham nalkaanulla kazhivundennirikkilum       maanasikarogatthinu adippettirikkukayo prathyulpaadano daampathyajeevitham       nayikkunnathino sheshiyillaatharikkuka athavaa,
  •  
  • thudarcchayaaya bhraantho, apasmaaramo undaayirikkaruth
  •  
   
 • purushanu 21 vayasum      sthreekku 18 vayasum poortthiyaayirikkanam
 •  
 • vilakkappetta nilayilulla bandhatthil      ulppettavaraakaruth
 •  
 

vivaaham rajisttar‍ cheyyendathu nir‍bandham  2008 phabruvari 29 muthal‍ puthiya vivaaha rajisdreshan‍ niyamam nilavil‍ vannu. Ithanusaricchu vivaaham nadannu 45 divasatthinullil‍ graamapanchaayatthu- nagarasabhaa opheesukalil‍ rajisttar‍ cheyyanam. Angane cheythillenkil‍ 100 roopa pizha. Ithinaayi prathyeka apekshaa phaaram undu. Rajisttar‍ cheythu kazhinjaal‍ vadhoovaranmaarude photto pathiccha vivaaha sar‍ttiphikkattu nal‍kum. Ellaa mathasthar‍kkum vivaaha rajisdreshan‍ nir‍bandham. Mathaachaaraprakaaram vivaaham nadannathinte thelivu haajaraakkendathaanu. Churukkatthil‍ ee niyamam praabalyatthilaayathinu shesham, mathaachaaraprakaaram nadatthiyathaanenkil‍ polum oru vivaahatthinu niyama saadhutha undaakanamenkil‍ aa vivaaham rajisttar‍ cheythirikkanam, mathamethaayaalum.

 

arinjirikkenda niyamangal‍

 

samoohatthil‍ vyakthikalude maanushikamaaya parigananaykku mun‍thookkam nal‍kikkondu ellaa vibhaagam janangaludeyum kshematthinum surakshithathvatthinum vendi chila niyama nir‍maanangal‍ nadatthiyittundu. Ava nir‍bandhamaayum paalikkendathum pinthudarendathum aanu. Ennaal‍ nirbhaagyavacchaal‍ palarum ithu anusarikkaathirikkukayo ava paalikkaathirikkukayo cheyyunnu. Vidhyaar‍ththi aayirikkumpol‍ thanne ava paalikkuvaan‍ parisheelippikkukayum paranju manasilaakki thettu thirutthukayum cheythaal‍ niyama bodhamulla oru thalamurayum  surakshithamaaya oru keralavum inthyayum angane lokavum kettippadukkuvaan‍ saadhikkum. Nir‍bandhamaayum arinjirikkenda niyamangale droppu doun‍ menu aayi mukalil‍ cher‍tthirikkunnu.

 

kodathi

 

sivil‍ kodathikal‍   vyakthiyude avakaashangal‍ samrakshikkunnathinulla samvidhaanamaanu sivil‍ kodathikal‍. Ithine bhoomi parithiyum thar‍kkatthin‍re moolyavum anusaricchu anchaayi tharaam thiricchirikkunnu. (1) mun‍siphu kodathi - oru laksham roopa vare ulla thar‍kkangalude theer‍ppu. (2) sabu jadju kodathi - oru lakshatthinu mel‍ varunna ellaa har‍jikalum. (3) jillaa kodathi - niyama paramaaya prashnangalude appeel‍. (4) hy kodathi - jillaa kodathiyil‍ ninnulla appeel‍, rittu har‍jikal‍. (5) supreem kodathi - rittu adhikaaram, samsthaanaanthara thar‍kkangal‍, kendra-samsthaana thar‍kkangal‍, bharana ghadanaa prashnangal‍, upadheshaadhikaaram, appeel‍ adhikaaram thudangiyava...

 

kriminal‍ kodathikal‍  oraalude jeevanum svatthinum haanikaramaakukayum samoohatthe aakamaanam baadhikkukayum cheyyunna kutta kruthyangal‍kkulla shikshakal‍ vidhikkukayum athinodanubandhicchu pravar‍tthikkukayum cheyyunna samvidhaanamaanu krima

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions