ഇന്ത്യൻ ഭരണ ഘടന

                                                                                                                   
                                                                                                                                                                                                                                                                                 

                    ഇന്ത്യൻ ഭരണ ഘടന                

                                                                                                                                                                                                                                                     

                   ഇന്ത്യൻ ഭരണ ഘടന-ചില വിവരങ്ങൾ                

                                                                                             
                             
                                                       
           
 

ഇന്ത്യൻ ഭരണ ഘടന

 

ഇന്ത്യൻ ഭരണ ഘടനയുടെ മുഖ്യ ശിൽപി അംബേദ്കറാണ് - ഡോ. ഭീമറാവു റാംജി അംബേദ്കർ.

 

ആമുഖം

 

ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഭാരത ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ആമുഖം ഇപ്രകാരമാണ്:

 

നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്

 

നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായ്ത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

 

മതേതരം (secular) എന്ന വാക്കു്‌ നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976-ൽ ആണു്‌ കൂട്ടിച്ചേർക്കപ്പെട്ടതു്‌. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു.

 

ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.

 

ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്

 

പശ്ചാത്തലം

 

 

1946-ലെ കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) ഇന്ത്യൻ ഭരണഘടനരൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു.[3] ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഭാരതംവിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.

 

സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു.1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു.[3] ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.

 

29 ഓഗസ്റ്റ്, 1947-നു് സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ.ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌.

 

ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനേഴ്‌ ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.

 

1949 നവംബർ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഭാരതത്തിൽ നിയമ ദിനമായി ആചരിക്കുന്നത്.

 

ഭാരതത്തിന്റെ ഭരണഘടന സഭയുടെ അംഗങ്ങൾ ഒപ്പുവക്കുന്നത് 1950 ജനുവരി 25-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.

 

ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഭാരതത്തിന്റെ തന്നെ.

 

ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.

 

പ്രത്യേകതകൾ

 

 
   
 • ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
 •  
 • 22 ഭാഗങ്ങൾ, 444 അനുഛേദങ്ങൾ , 12 പട്ടികകൾ
 •  
 • ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
 •  
 • ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
 •  
 • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
 •  
 • പരമാധികാരമുള്ള വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
 •  
 • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
 •  
 • പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
 •  
 • ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.
 •  
 

ഭാഗങ്ങൾ

 

ഭാഗം 1 (അനുഛേദങ്ങൾ 1-4)

 

ഭരണഘടനയുടെ ഒന്നാം ഭാഗം ഭാരതമെന്ന രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും പ്രവശ്യകളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു.

 

“ഇന്ത്യ അഥവാ ഭാരതം” സംസ്ഥാനങ്ങളുടെ കൂട്ടായ്മയായിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. ഭാരതത്തിന്റെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രവശ്യകളുടെയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നു. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കാനും, നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിരുകൾ പുനർനിർ‌ണ്ണയിക്കാനുമുള്ള നിയമനിർമ്മാണം പാർലമന്റാണ് നടത്തേണ്ടത്. എന്നാൽ അത്തരം നിയമനിർമ്മാണത്തിനടിസ്ഥാനമായ ബിൽ ഏതൊക്കെ സംസ്ഥാനങ്ങളെ ആ പുനർനിർ‌ണ്ണയം ബാധിക്കുമോ, അവയുടെ നിയമസഭകൾക്കയച്ച് അവയുടെ അഭിപ്രായങ്ങൾ കൂടി വ്യക്തമാക്കിയതിനു ശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത്തരം പുനർനിർ‌ണ്ണയങ്ങൾ ഭരണഘടനയിലെ പട്ടികകൾക്ക് മാറ്റം വരുത്തുമെങ്കിലും ഭരണഘടനാഭേദഗതിയായി കണാക്കാക്കപ്പെടുന്നില്ല.

 

ഭരണഘടന രൂപപ്പെട്ടപ്പോൾ മൂന്നു തരത്തിലുള്ള സംസ്ഥാനങ്ങളാണ് രൂപപ്പെടുത്തിയത്. അവ ഒന്നാം പട്ടികയിലെ എ, ബി, സി എന്ന ഭാഗങ്ങളിലാണിവ ചേർത്തിരുന്നത്. എ ഭാഗം സംസ്ഥാനങ്ങൾ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും ഗവർണറുമാണുണ്ടായിരുന്നത്. ബി ഭാഗമാകട്ടെ, പഴയ നാട്ടുരാജ്യങ്ങളോ) നാട്ടുരാജ്യങ്ങളുടെ കൂട്ടങ്ങളോ ആയിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും, നാട്ടു രാജ്യത്തിന്റെ രാജാവായിരുന്ന രാജപ്രമുഖനുമാണുണ്ടായിരുന്നത്. സി ഭാഗത്തിലാകട്ടെ ചീഫ് കമ്മീഷണറുടെ കീഴിലുള്ള പ്രദേശങ്ങളും ചില ചെറിയ നാട്ടു രാജ്യങ്ങളുമാണുണ്ടായിരുന്നത്.

 

ഭരണഘടന രൂപപ്പെട്ട സ്വതന്ത്രഭാരതത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെ തുടർന്ന്ജസ്റ്റിസ് ഫസൽ അലിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പുനർ‌സംഘടനാ കമ്മീഷനെ 1953-ൽ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർ‌ദ്ദേശമനുസരിച്ചാണ് 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർ‌ണ്ണയിച്ച് സംസ്ഥാന പുനർ‌സംഘടനാ നിയമം പാസാക്കപ്പെട്ടത്. 1956-നു് ശേഷം സംസ്ഥാനങ്ങളുടെയും കേന്ദ്ര പ്രവശ്യകളുടെയും അതിരുകൾ പുന:ക്രമീകരിച്ച് പല നിയമങ്ങളും ഉണ്ടായി.

 

1959 - ആന്ധ്രപ്രദേശ് മദ്രാസ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം 1959 - രാജസ്ഥാൻ മദ്ധ്യപ്രദേശ് (ഭൂമി കൈമാറ്റ) നിയമം 1960 - ബോംബെ (പുനർ‌സംഘടനാ) നിയമം 1960 - പിടിച്ചെടുത്ത പ്രദേശങ്ങൾ (കൂട്ടിച്ചേർക്കൽ നിയമം) 1962 - നാഗലാന്റ് സംസ്ഥാന നിയമം 1966 - പഞ്ചാബ് (പുനർ‌സംഘടനാ) നിയമം 1968 - ആന്ധ്രപ്രദേശ് മൈസൂർ (ഭൂമി കൈമാറ്റ) നിയമം 1970 - ഹിമാചൽ പ്രദേശ് സംസ്ഥാന നിയമം 1970 - ബിഹാർ ഉത്തർപ്രദേശ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം 1971 - വടക്ക്കിഴക്കൻ പ്രദേശം (പുനർ‌സംഘടനാ) നിയമം 1979 - ഹരിയാന-ഉത്തർപ്രദേശ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം 1986 - മിസോറാം സംസ്ഥാന നിയമം 1986 - അരുണാചൽ പ്രദേശ് സംസ്ഥാന നിയമം 1987 - ഗോവ-ദാമൻ-ദ്യൂ പുനർ‌സംഘടനാനിയമം 2000 - ബിഹാർ (പുനർ‌സംഘടനാ) നിയമം 2000 - മദ്ധ്യപ്രദേശ് (പുനർ‌സംഘടനാ) നിയമം 2000 - ഉത്തർപ്രദേശ് (പുനർ‌സംഘടനാ) നിയമം

 

ഏറ്റവുമൊടുവിൽ രൂപപ്പെട്ട തെലങ്കാന ഉൾപ്പെടെ ഇന്ത്യയിൽ ഇന്ന് 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശവും ഉണ്ട്.

 

രാഷ്‌ട്രം, രാഷ്‌ട്രഘടകപ്രദേശങ്ങൾ, സംസ്‌ഥാനങ്ങൾ

 

1. രാഷ്‌ട്ര നാമവും, രാഷ്‌ട്രഘടകങ്ങളും 2. പുതിയ സംസ്ഥാനങ്ങളുടെ പ്രവേശനം / സ്‌ഥാപനം 2A. (നിലവിലില്ല) 3. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണവും, നിലവിലെ സംസ്ഥാനങ്ങളുടെ പേര്‌, വിസ്‌തൃതി, അതിരു് എന്നിവയിലെ പുനർനിർണ്ണയവും.

 

ഭാഗം 2 (അനുഛേദങ്ങൾ 5-11)

 

4.രാഷ്‌ട്ര പൗരത്വം

 

5. ഭരണഘടനാ പ്രഖ്യാപന കാലത്തെ പൗരത്വം. 6. പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക്‌ കുടിയേറിപ്പാർത്ത (തിരിച്ചു വന്ന) ചില പ്രത്യേക വ്യക്തികൾക്കുള്ള പൗരത്വാവകാശം. 7. പാകിസ്താനിലേക്ക്‌ കുടിയേറിപ്പാർത്ത ചില പ്രത്യേക വ്യക്തികൾക്കുള്ള പൗരത്വാവകാശം. 8. ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്ന ചില പ്രത്യേക ഇന്ത്യൻ വംശജർക്കുള്ള പൗരത്വാവകാശം. 9. ഒരു വ്യക്തി സ്വയം, ഒരു വിദേശരാജ്യത്തെ പൗരത്വം നേടുകയാണെങ്കിൽ, അയാൾക്ക്‌ ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെടുന്നു. 10. പൗരത്വാവകാശത്തിന്റെ തുടർച്ച. 11. പാർലമെന്റ്‌, നിയമമുപയോഗിച്ച്‌ പൗരത്വാവകാശം നിയന്ത്രിക്കുന്നു.

 
 

ഭാഗം 3 (അനുഛേദങ്ങൾ 12-35)

 

 

 

ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾ

 

12. ഭരണകൂടം എന്നതിന്റെ നിർവചനം 13. മൌലികാവകാശങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അസാധു

 

സമത്വത്തിനുള്ള അവകാശം (14-18)

 

14. നിയമത്തിനു മുന്നിലെ സമത്വം 15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം. 16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌). 17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം. 18.ബഹുമതികൾ നിർത്തലാക്കൽ

 

സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)

 

19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം. B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം. C. സംഘടനകളും, പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം. D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. E. ഇന്ത്യയുടെ ഏത്‌ ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം. F. ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം. 20. കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം. 21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം. 22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം.

 

ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം (23-24)

 

23. നിർബന്ധിത വേല നിരോധിക്കുന്നു. 24. ബാലവേല നിരോധിക്കുന്നു.

 

മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)

 

25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.

 

1)ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.

 

2)ഈവകുപ്പ് a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല. വിശദീകരണം 1: കൃപാൺ ധരിയ്കുന്നത് സിഖു് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു. വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖു് മതങ്ങൾക്കും ബാധകമാണ്.

 

26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.

 

ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും. a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം b.മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം. d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.  27. 28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം. 1) സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല 2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടുള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടുള്ളതും ആയ സ്ഥാപനങ്ങൾക്ക് ബാധകമല്ല. 3) സംസ്ഥാനം അംഗീകരിച്ചിട്ടുള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

 

സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ (29-31)

 

29. ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം. 1) സ്വന്തമായി ഭാഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങൾക്കോ അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. 2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വർഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിയ്ക്കുവാൻ‍ പാടുള്ളതല്ല. 30. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം. 1) മതന്യൂനപക്ഷങ്ങൾക്കും ഭാഷന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട് 1A)സംസ്ഥാനം മേല്പ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ സംസ്ഥാനം നിശ്ചയിക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിക്കുന്നതാവരുത്. 2) ഇത്തരം സംസ്ഥാനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത മൈനോറിറ്റി മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താൽ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല. 31. 1978-ലെ 44-ആം ഭേദഗതി വഴി എടുത്തു മാറ്റി.

 

ഭരണഘടനയിൽ ഇടപെടുന്നതിനുള്ള അവകാശം (32-35)

 

32. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ. 32A. (നിലവിലില്ല). 33. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം. 34. 35. പാർട്ട്‌-3ലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള / ഇടപെട്ടുള്ള നിയമനിർമ്മാണാധികാരം.

 

ഭാഗം 4 (അനുഛേദങ്ങൾ 36-51)

 

 

 

രാഷ്‌ട്ര നയങ്ങൾക്കുള്ള അടിസ്ഥാന തത്ത്വങ്ങൾ

 

36. നിർവചനം

 

37. ഈ ഭാഗത്ത്‌ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളുടെ പ്രയോഗവൽകരണം.

 

38. ജനങ്ങളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് രാഷ്‌ട്രം സാമൂഹ്യവ്യവസ്ഥിതി ഉറപ്പ്‌ വരുത്തണം.

 

39. നയരൂപവത്കരണത്തിന് രാഷ്‌ട്രം പിന്തുടരേണ്ട ചില പ്രത്യേക അടിസ്ഥാനതത്വങ്ങൾ

 

39A. തുല്യനീതിയും, സൗജന്യ നിയമ സഹായവും.

 

40. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം

 

41. പ്രത്യേക സാഹചര്യങ്ങളിലെ പൊതുസഹായത്തിനും, തൊഴിലിനും, വിദ്യാഭ്യാസത്തിനുമുള്ള അവകാശം.

 

42.

 

43. തൊഴിലാളികൾക്കുള്ള ജീവിതവരുമാനം തുടങ്ങിയവ.

 

43A. വ്യവസായ നടത്തിപ്പിൾ തൊഴിലാളികളുടെ പങ്കാളിത്തം.

 

44. പൗരന്മാർക്കുള്ള ഏക സിവിൽ കോഡ്‌

 

45. കുട്ടികൾക്ക്‌ നിർബന്ധിത-സൗജന്യ വിദ്യാഭ്യാസം

 

46. പട്ടിക ജാതി, പട്ടികവർഗ്ഗ എന്നിവരുടെയും മറ്റു പിന്നോക്ക മേഖലയിലുള്ളവരുടെയും സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി.

 

47. പൊതുജനങ്ങളുടെ ആരോഗ്യത്തിന്റെ പുരോഗതിക്കും, പോഷകനിലവാരവും, ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിലും രാഷ്‌ട്രത്തിന്റെ ദൌത്യം.

 

48.

 

48A. വനം, വന്യമൃഗ സംരക്ഷണവും പ്രകൃതിയുടെ ഉന്നമനവും സംരക്ഷണവും.

 

49. ദേശീയപ്രാധാന്യമുള്ള വസ്‌തുക്കളുടെയും, സ്ഥലങ്ങളുടെയും ചരിത്രസ്‌മാരകങ്ങളുടെയും സംരക്ഷണം.

 

50.

 

51. അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഉന്നമനം.

 

ഭാഗം 4എ (അനുഛേദം‍ 51A)

 

ഇന്ത്യൻ പൗരന്റെ കടമകൾ (1976-ലെ 42ആം ഭേദഗതി വഴി കൂട്ടിച്ചേർത്തത്‌)

 

51A. മൗലിക ദൌത്യങ്ങൾ

 

ഭാഗം 5 (അനുഛേദങ്ങൾ 52-151)

 

രാഷ്ട്രതല ഭരണസംവിധാനം

 

ഭാഗം 6 (അനുഛേദങ്ങൾ 152-237)

 

സംസ്ഥാനതല ഭരണസംവിധാനം

 

ഭാഗം 7 (അനുഛേദം‍ 238)

 

ഒന്നാം പട്ടികയിൽ, ഭാഗം ബി-യിലെ സംസ്‌ഥാനങ്ങൾ ( 1956-ലെ ഏഴാം മാറ്റത്തിരുത്തലിലൂടെ ഈ ഭാഗം എടുത്തുമാറ്റി)

 

ഭാഗം 8 (അനുഛേദങ്ങൾ 239-243)

 

രാഷ്ട്രഘടക പ്രദേശങ്ങൾ (രാഷ്ട്രപതിഭരണ പ്രദേശങ്ങൾ)

 

ഭാഗം 9 (അനുഛേദങ്ങൾ 243-243O)

 

പഞ്ചായത്തുകൾ

 

ഭാഗം 9എ (അനുഛേദങ്ങൾ 243P-243ZG)

 

മുനിസിപ്പാലിറ്റികൾ

 

ഭാഗം 10 (അനുഛേദങ്ങൾ 244-244A)

 

പട്ടികപ്പെടുത്തിയതും ഗിരിവർഗ്ഗ പ്രദേശങ്ങളും

 

ഭാഗം 11 (അനുഛേദങ്ങൾ 245-263)

 

രാഷ്ട്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ

 

ഭാഗം 12 (അനുഛേദങ്ങൾ 264-300A)

 

സാമ്പത്തികം, സ്വത്ത്‌-വക, കരാർ.

 

ഭാഗം 13 (അനുഛേദങ്ങൾ 301-307)

 

ഇന്ത്യൻ പരിധിക്കകത്തെ വ്യാപാരം, വാണിജ്യം, യാത്ര

 

ഭാഗം 14 (അനുഛേദങ്ങൾ 308-323)

 

രാഷ്ട്രത്തിനും സംസ്ഥാനങ്ങൾക്കും കീഴിലെ സേവനങ്ങൾ

 

ഭാഗം 14എ (അനുഛേദങ്ങൾ 323A-323B)

 

നീതിന്യായ വകുപ്പ്‌

 

ഭാഗം 15 (അനുഛേദങ്ങൾ 324-329A)

 

പൊതു തിരഞ്ഞെടുപ്പ്‌

 

ഭാഗം 16 (അനുഛേദങ്ങൾ 330-342)

 

പ്രത്യേകവിഭാഗങ്ങൾക്കുള്ള പ്രത്യേകസംവരണങ്ങൾ

 

ഭാഗം 17 (അനുഛേദങ്ങൾ 343-351)

 

ഔദ്യോഗിക ഭാഷകൾ

 

ഭാഗം 18 (അനുഛേദങ്ങൾ 352-360)

 

അടിയന്തര അവസ്ഥാവിശേഷങ്ങൾ

 

ഭാഗം 19 (അനുഛേദങ്ങൾ 361-367)

 

മറ്റു പലവക അവസ്ഥാവിശേഷങ്ങൾ

 

ഭാഗം 20 (അനുഛേദങ്ങൾ 368)

 

ഭരണഘടനയിലെ മാറ്റത്തിരുത്തലുകൾ

 

ഭാഗം 21 (അനുഛേദങ്ങൾ 369-392)

 

താൽകാലിക, മാറ്റങ്ങൾക്ക്‌ വിധേയമാകാവുന്ന, പ്രത്യേക അവസ്ഥാവിശേഷങ്ങൾ

 

ഭാഗം 22 (അനുഛേദങ്ങൾ 393-395)

 

(ഭരണഘടന) തലക്കെട്ട്‌, പ്രഖ്യാപനം, ഹിന്ദിയിലേക്കുള്ള പരിവർത്തനം, തിരിച്ചെടുക്കൽ

 

പട്ടികകൾ

 

 

 

ഭേദഗതികൾ

 

ഭേദഗതിയെകുറിച്ച് പ്രതിപാദിക്കുന്നത് വകുപ്പ് 368ലാണ്.

 
   
 • ആമുഖം ഒരു പ്രാവശ്യം മാത്രമെ ഭേദഗതി ചെയ്തിട്ടുള്ളു.
 •  
 • 1 - ആം ഭേദഗതി (1951)
 •  
 • 42-ആം ഭേദഗതി (1976) ലാണ്, മതേരത്വം, സോഷ്യലിസം എന്നിവ ആമുഖത്തിൽ ചേർത്തത്. മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നാണ് ഈ ഭേദഗതിയെ പറയുന്നത്.
 •  
 • 44-ആം ഭേദഗതി (1978) പ്രകാരം സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു.
 •  
 • 52-ആം ഭേദഗതി (1985) കൂറുമാറ്റ നിയമംകൊണ്ടുവന്നു.
 •  
 • 73-ആം ഭേദഗതി പ്രകരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തു.
 •  
 • 84-ആം ഭേദഗതി (2000) പ്രകാരം ഛത്തീസ്ഗഢ്, ഉത്തരാഞ്ചൽ, ഝാർഖണ്ഡ് എന്നിവ രൂപീകരിച്ചു.
 •  
 • 89-ആം ഭേദഗതി (2003) പ്രകാരം പട്ടിക വർഗ്ഗകാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു.
 •  
 • 92-ആം ഭേദഗതി (2003) പ്രകാരം 8-മത്തെ ഷെഡ്യൂളുൽ ബോഡൊ, ഡോഗ്രി, മൈഥിലി, സന്താൾ ഭാഷകൾ ചേർത്തു
 •  
 മറ്റു വിവരങ്ങൾ  
   
 • ഭരണഘടനയുടെ ശില്പി ഡോ. ബി.ആർ. അംബേദ്കർ ആണ്.
 •  
 • മൗലികാവകാശങ്ങളുടെ ശില്പി ശ്രീ സർദാർ വല്ലഭായി പട്ടേൽ ആണ്.
 •  
 • മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭറണഘടനയുടെ ഭാഗത്തെ ഇന്ത്യയുടെ മഗ്നാകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും പറയുന്നു.
 •  
 • ഇന്ത്യയുടെ 8-ആം ഷെഡ്യൂളിൽ 22 ഭാഷകളുണ്ട്.
 •  
 • ബ്രിട്ടൻ, ഈസ്രായേൽ എന്നീ രാജ്യങ്ങൾക്ക് ലിഖിത ഭരണഘടനയില്ല.
 •  
 • ബ്രിട്ടന്റെ പാർലമെന്റിനെ പാർലമെന്റുകളുടെ മാതാവ് എന്ന് പറയുന്നു.[3]
 •  
 • കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റ് ഓസ്ട്രേലിയൻ ഭരണഘടന ആധാരമാക്കി ചേർത്തതാണ്.
 •  
 • രാഷ്ട്രപതിയേയും ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരേയും ഇമ്പീച്ച് ചെയ്യാനുള്ള ആശയം ആമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയതാണ്.
 •  
 • മൗലികാവശങ്ങൾ ഉൾപ്പെടുത്തിയത് അമേരിക്കൻ ഭരണഘടനയെ ആധാരമാക്കിയാണ്.
 •  
 • പാർലമെന്ററി വ്യവസ്ഥ, ഏകപൗരത്വം എന്നിവ ബ്രിട്ടനെ മാതൃകയാകിയാണ്.
 •  
 • മാർഗനിർദ്ദേശക തത്വങ്ങൾ, രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് എന്നിവ അയർലന്റിൽനിന്നും കടമെടുത്താണ്.
 •  
 • കേന്ദ്ര സർക്കാരിന്റെ റസിഡുവറി പവർ കനഡയെ മനസ്സിൽ കണ്ടാണ്.
 •  
 • മൗലിക കർത്തവ്യങ്ങൾ റഷ്യൻ ഭരണഘടനയിൽ നിന്നും കടംകൊണ്ടതാണ്.
 •  
 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    inthyan bharana ghadana                

                                                                                                                                                                                                                                                     

                   inthyan bharana ghadana-chila vivarangal                

                                                                                             
                             
                                                       
           
 

inthyan bharana ghadana

 

inthyan bharana ghadanayude mukhya shilpi ambedkaraanu - do. Bheemaraavu raamji ambedkar.

 

aamukham

 

bharanaghadanayude aamukham aarambhikkunnathu "nammal, bhaarathatthile janangal“ enna vaakkukalodeyaanu. Otta vaachakatthilulla onnaanu ee aamukham enkilum bhaaratha janaadhipathyatthekkuricchum raashdra samvidhaanatthekkuricchumulla ettavum proudamaaya prasthaavanayaayi ee aamukham pariganikkappedunnu. Aamukham iprakaaramaan:

 

nammal, bhaarathatthile janangal, bhaarathatthe oru paramaadhikaara-sthithisamathva-mathanirapeksha-janaadhipathya-rippablikkaayi samvidhaanam cheyyunnathinum bhaarathatthile ellaa pauranmaarkkum saamoohikavum saampatthikavum raashdreeyavumaaya neethi,chintha, aashayaavishkaaram, vishvaasam, bhakthi, aaraadhana ennivaykkulla svaathanthryam,sthaanamaanangal, avasarangal ennivayilulla samathvam,enniva urappuvarutthunnathinum vyakthiyude anthasum raashdratthinte aikyavum akhandathayum urappuvarutthunna bhraathrubhaavam ellaavarilum valartthunnathinum druddanishchayam cheythukondu

 

nammude bharanaghadanaasabhayilvacchu, 1949 navambarinte ee irupatthiyaaraam divasam, ee bharanaghadanaye ethaddhvaaraa amgeekarikkukayum adhiniyamamaakkukayum namukkaaytthanne samarppikkukayum cheyyunnu.

 

mathetharam (secular) enna vaakku് naalppatthirandaam bharanaghadanaabhedagathiniyamaprakaaram 1976-l aanu kootticcherkkappettathu്. Ennaal bharanaghadana ennum mathetharamaayirunnu ennum ee maattam munpu thanne antharleenamaayirunna oru thatthvatthe kooduthal vyakthamaakkuka maathrame cheyyunnullu ennu parayappedunnu.

 

bharanaghadanayude aamukham athinte shilpikalude manasinte thaakkolaanennu parayappedunnu. Athinte vyavasthakalude arththavyaapthi manasilaakkaanum bharanaghadanayude adisthaanashilakalaaya thatthvangal manasilaakkuvaanum aamukhatthinulla sthaanam cheruthalla.

 

aamukham ezhuthiyathu shree javaharlaal nehruvaan

 

pashuchaatthalam

 

 

1946-le kaabinettu mishan paddhathiyude keezhil roopavathkariccha bharanaghadanaa nirmmaanasabhayeyaayirunnu (konsttittuvantu asambli) inthyan bharanaghadanaroopavathkarikkunnathinulla chumathala elpicchathu. Ee sabha, pathimoonnu kammittikal chernnathaayirunnu.[3] ee sabhayile amgangalil praadeshika niyamasabhakalil ninnum avayile amgangal thiranjedutthavarum, naatturaajyangaludeyum mattu pradeshangaludeyum prathinidhikalum, undaayirunnu. Aake 389 amgangalundaayirunna sabhayude amgathvam pinneedu bhaarathamvibhajikkappettappol 299 amgangalaayi churungi.

 

sabhayude udghaadanayogam 1946, disambar 9-nu് chernnu. 1949, navambar 26 vare sabha pravartthicchu.[3] do. Sacchidaananda sinha aayirunnu sabhayude annu thaathkaalika cheyarmaan. 1946 disambar 11-nu് ‍do. Raajendraprasaadine sabhayude prasidantaayi theranjedutthu. Sabhayude niyamopadeshdaavu shree bi. En. Raavu aayirunnu.

 

29 ogasttu, 1947-nu് sabha, annatthe niyamamanthriyum pattikajaathi nethaavumaayirunna do. Bi. Aar. Ambedkarinte nethruthvatthil oru karadu (draaphttimgu) kammitti roopavathkaricchu. Shree. Bi. En. Raavu aayirunnu bharanaghadanaa upadeshakan.

 

inthyan bharanaghadana enna douthyam poortthiyaakkaan kruthyam randu varsham, pathinonnu maasam, pathinezhu divasam vendi vannu. Aake 165 divasattholam neenda charcchakal sabhayil nadannu . Ivayil 114 divasavum karadu bharanaghadanayude charcchayaayirunnu nadannathu. Karadu bharanaghadanayil 7,635 bhedagathikal nirddheshikkappettu. 2,437 bhedagathikal theerumaanikkappettu. Bharanaghadanayude aadyapakarppu 1948 phebruvariyil prasiddheekaricchu.

 

1949 navambar 26-nu ghadakasabha draaphttimgu kammitti roopavathkariccha bharanaghadana amgeekarikkukayum, sveekarikkukayum cheythu. Ithinte ormmaykkaayaanu ellaa varshavum navambar 26-aam theeyathi bhaarathatthil niyama dinamaayi aacharikkunnathu.

 

bhaarathatthinte bharanaghadana sabhayude amgangal oppuvakkunnathu 1950 januvari 25-naan‍. Thudar‍nnu bharanaghadanaa prakhyaapanavum, bharanaghadana praabalyatthil konduvarikayum cheythathu 1950 januvari 26-naayirunnu. Ithinte ormmakku ellaa varshavum januvari 26-aam theeyathi bhaaratham rippablikku dinamaayi aacharikkunnu.

 

ghadakasabhayude anthima amgeekaaram labhikkumpol, inthyan bharanaghadanayil 395 vakuppukalum, 8 pattikakalum maathramaayirunnu undaayirunnathu. Ippol, 444-lere vakuppukalum 12 pattikakalum bharanaghadanayilundu. Ettavum adhikam bhedagathikalkku vidheyamaaya bharanaghadanayum bhaarathatthinte thanne.

 

bharanaghadanaanirmmaanasabhayil nadanna charcchakal bharanaghadanayude arththam manasilaakkaan ettavum sahaayakamaayavayaanu.

 

prathyekathakal

 

 
   
 • lokatthile likhithamaaya bharanaghadanakalil ettavum deerghamaayathu.
 •  
 • 22 bhaagangal, 444 anuchhedangal , 12 pattikakal
 •  
 • inthyaye oru svathanthra janaadhipathya raashdramaayi prakhyaapikkunnu.
 •  
 • inthyayile ellaa pauranmaarkkum maulikaavakaashangal urappu nalkunnu.
 •  
 • oru janaadhipathya prathinidhisabhayude bharanam roopavathkaricchu. Janangal theranjedukkunna niyamanirmmaanasabhayilaanu bharanaghadanaa bhedagathikal adhikaarappedutthiyirikkunnathu.
 •  
 • paramaadhikaaramulla vyathyastha samsthaanangale oru kudakkeezhil konduvaraan saadhicchu.
 •  
 • inthyaye oru mathethara raajyamaayi prakhyaapikkunnu.
 •  
 • praayapoortthiyaayavarkku (18 vayasu thikanjavarkku) sammathidaanaavakaasham urappu varutthunnu.
 •  
 • oru svathanthraneethinyaaya vyavasthithi nirmmicchu.
 •  
 

bhaagangal

 

bhaagam 1 (anuchhedangal 1-4)

 

bharanaghadanayude onnaam bhaagam bhaarathamenna raajyatthinte ghadanayeyum samsthaanangaludeyum pravashyakaludeyum athirukale pattiyum prathipaadikkunnu.

 

“inthya athavaa bhaaratham” samsthaanangalude koottaaymayaayirikkumennu bharanaghadana nijappedutthiyirikkunnu. Bhaarathatthinte samsthaanangaludeyum kendrabharana pravashyakaludeyum bhoomishaasthraparamaaya athirukal bharanaghadanayude onnaam pattikayil vyakthamaakkiyirikkunnu. Oru puthiya samsthaanam roopavathkarikkaanum, nilavilulla samsthaanangalude athirukal punarnirnnayikkaanumulla niyamanirmmaanam paarlamantaanu nadatthendathu. Ennaal attharam niyamanirmmaanatthinadisthaanamaaya bil ethokke samsthaanangale aa punarnirnnayam baadhikkumo, avayude niyamasabhakalkkayacchu avayude abhipraayangal koodi vyakthamaakkiyathinu shesham raashdrapathiyude shupaarshayode maathrame pariganikkaavoo ennum vyavastha cheythirikkunnu. Ittharam punarnirnnayangal bharanaghadanayile pattikakalkku maattam varutthumenkilum bharanaghadanaabhedagathiyaayi kanaakkaakkappedunnilla.

 

bharanaghadana roopappettappol moonnu tharatthilulla samsthaanangalaanu roopappedutthiyathu. Ava onnaam pattikayile e, bi, si enna bhaagangalilaaniva chertthirunnathu. E bhaagam samsthaanangal pazhaya britteeshu inthyayude bhaagamaaya pradeshangalaayirunnu. Avide thiranjeduttha niyamasabhayum gavarnarumaanundaayirunnathu. Bi bhaagamaakatte, pazhaya naatturaajyangalo) naatturaajyangalude koottangalo aayirunnu. Avide thiranjeduttha niyamasabhayum, naattu raajyatthinte raajaavaayirunna raajapramukhanumaanundaayirunnathu. Si bhaagatthilaakatte cheephu kammeeshanarude keezhilulla pradeshangalum chila cheriya naattu raajyangalumaanundaayirunnathu.

 

bharanaghadana roopappetta svathanthrabhaarathatthinte aadya varshangalil thanne bhaashaadisthaanatthil samsthaanangal roopavathkarikkanamenna aavashyam shakthamaayirunnu. Ithe thudarnnjasttisu phasal aliyude addhyakshathayil samsthaana punarsamghadanaa kammeeshane 1953-l niyamicchu. Ee kammittiyude nirddheshamanusaricchaanu 1956-l bhaashaadisthaanatthil samsthaanangal punarnirnnayicchu samsthaana punarsamghadanaa niyamam paasaakkappettathu. 1956-nu് shesham samsthaanangaludeyum kendra pravashyakaludeyum athirukal puna:krameekaricchu pala niyamangalum undaayi.

 

1959 - aandhrapradeshu madraasu (athirtthi punarnirnnaya) niyamam 1959 - raajasthaan maddhyapradeshu (bhoomi kymaatta) niyamam 1960 - bombe (punarsamghadanaa) niyamam 1960 - pidiccheduttha pradeshangal (kootticcherkkal niyamam) 1962 - naagalaantu samsthaana niyamam 1966 - panchaabu (punarsamghadanaa) niyamam 1968 - aandhrapradeshu mysoor (bhoomi kymaatta) niyamam 1970 - himaachal pradeshu samsthaana niyamam 1970 - bihaar uttharpradeshu (athirtthi punarnirnnaya) niyamam 1971 - vadakkkizhakkan pradesham (punarsamghadanaa) niyamam 1979 - hariyaana-uttharpradeshu (athirtthi punarnirnnaya) niyamam 1986 - misoraam samsthaana niyamam 1986 - arunaachal pradeshu samsthaana niyamam 1987 - gova-daaman-dyoo punarsamghadanaaniyamam 2000 - bihaar (punarsamghadanaa) niyamam 2000 - maddhyapradeshu (punarsamghadanaa) niyamam 2000 - uttharpradeshu (punarsamghadanaa) niyamam

 

ettavumoduvil roopappetta thelankaana ulppede inthyayil innu 29 samsthaanangalum 7 kendrabharanapradeshavum undu.

 

raashdram, raashdraghadakapradeshangal, samsthaanangal

 

1. Raashdra naamavum, raashdraghadakangalum 2. Puthiya samsthaanangalude praveshanam / sthaapanam 2a. (nilavililla) 3. Puthiya samsthaanangalude roopavathkaranavum, nilavile samsthaanangalude peru, visthruthi, athiru് ennivayile punarnirnnayavum.

 

bhaagam 2 (anuchhedangal 5-11)

 

4. Raashdra paurathvam

 

5. Bharanaghadanaa prakhyaapana kaalatthe paurathvam. 6. paakisthaanil ninnum inthyayilekku kudiyerippaarttha (thiricchu vanna) chila prathyeka vyakthikalkkulla paurathvaavakaasham. 7. Paakisthaanilekku kudiyerippaarttha chila prathyeka vyakthikalkkulla paurathvaavakaasham. 8. Inthyakku puratthu thaamasikkunna chila prathyeka inthyan vamshajarkkulla paurathvaavakaasham. 9. Oru vyakthi svayam, oru videsharaajyatthe paurathvam nedukayaanenkil, ayaalkku inthyan paurathvam nishedhikkappedunnu. 10. Paurathvaavakaashatthinte thudarccha. 11. Paarlamentu, niyamamupayogicchu paurathvaavakaasham niyanthrikkunnu.

 
 

bhaagam 3 (anuchhedangal 12-35)

 

 

 

inthyan paurante maulikaavakaashangal

 

12. Bharanakoodam ennathinte nirvachanam 13. Moulikaavakaashangalkku viruddhamaaya niyamangal asaadhu

 

samathvatthinulla avakaasham (14-18)

 

14. Niyamatthinu munnile samathvam 15. Matham, varggam, jaathi, ligam, janmasthalam thudangiyavayude adisthaanatthilulla vivechanatthinte nirodhanam. 16. Pothuthozhilavasarangalile samathvam. (enkilum, chila thozhil padavikal pinnokkavibhaagangalkku maatti vecchittundu). 17. thottukoodaaymayude (ayittham) nishkaasanam. 18. Bahumathikal nirtthalaakkal

 

svaathanthryatthinulla avakaasham (19-22)

 

19. Chila prathyeka svaathanthryaavakaashangalude samrakshanam a. Prakadippikkalinum prabhaashanatthinumulla svaathanthryam. B. Niraayudharaayi, samaadhaanaparamaayi otthucheraanulla svaathanthryam. C. Samghadanakalum, prasthaanangalum roopavathkarikkunnathinulla svaathanthryam. D. Inthyaaraajyatthudaneelam sancharikkaanulla svaathanthryam. E. Inthyayude ethu bhaagatthum thaamasikkaanum, nilakollaanumulla svaathanthryam. F. Ishdamulla joli cheyyunnathinulla / svanthamaaya vyavasaayam, kacchavadam thudangiyava thudangunnathinum nadatthunnathinumulla svaathanthryam. 20. Kuttakruthyam cheythavare sambandhicchulla samrakshanam. 21. Jeevithatthinteyum, vyakthisvaathanthryatthinteyum samrakshanam. 22. Uttharavaadappetta adhikaarikalil ninnumulla upadeshamillaatheyulla arasttukalil ninnum thadankalil ninnumulla samrakshanam.

 

chooshanangalkkethireyulla avakaasham (23-24)

 

23. Nirbandhitha vela nirodhikkunnu. 24. baalavela nirodhikkunnu.

 

matha svaathanthryatthinulla avakaasham (25-28)

 

25. aashaya svaathanthryam, matham pracharippikkunnathinum, padtippikkunnathinum, praabalyatthil konduvarunnathinumulla svaathanthryam.

 

1)kramasamaadhaanam, dhaarmmikatha, pothuaarogyam, ee vakuppile mattu paraamarshangal enniva kaatthusookshicchukondu ellaavarkkum ishdamulla mathatthil vishvasiykkaanum aa vishvaasam ettuparayaanum pracharippiykkaanum avakaashamundu.

 

2)eevakuppu a. Mathaparamaaya anushdtaanangalodanubandhiccha saampatthikamo saamoohikamo raashdreeyamo thetharamaaya mattenthenkilo kaaryangale niyanthriykkunnathino thadayunnathino vendiyittullatho b. Saamoohika unnamanatthinu vendiyo pothusvabhaavamulla hindusthaapanangal hindumathatthile elllaavibhaagangalkkumaayi thurannukodukkunnathinu vendiyittullatho aaya ethenkilum niyamanirmmaanatthe thadasappedutthunnilla. Vishadeekaranam 1: krupaan dhariykunnathu sikhu mathavishvaasatthinte ettuparacchilaayi karuthappedunnu. Vishadeekaranam 2: 2(b) yile hindumathatthekkureecchulla paraamarsham buddha, jyna sikhu mathangalkkum baadhakamaanu.

 

26. Mathaparamaaya kaaryangal kykaaryam cheyyunnathinum, niyanthrikkunnathinulla svaathanthryam.

 

kramasamaadhaanam, dhaarmmikatha, pothuaarogyam, ee vakuppile mattu paraamarshangal enniva kaatthusookshicchukondu ellaamathavibhaagangalkkum thaazhepparayunna avakaashangalundaayiriykkum. A. Mathaparamo saamoohyasevanaparamo aaya sthaapanangal thudanguvaanum pravartthippiykkaanumulla avakaasham b. Mathaparamaaya pravartthanangale bhariykkunnathinulla avakaasham c. Movable o immovable o aaya property kyvasham vaykkunnathinulla avakaasham. D. Niyamaanusrutham attharam proppartti nokkinadatthunnathinulla avakaasham. 27. 28. Chila prathyeka vidyaabhyaasasthaapanangalil mathaparamaaya nirddheshangalum, mathaparamaaya aaraadhanakalum nadappilaakkunnathinulla svaathanthryam. 1) samsthaana sarkkaarinte phandukondu pravrutthiykkunna sthaapanangalil mathabodhanam nadatthaan paadullathalla 2) vakuppu 28 nte 1 aam anuchchhedatthil paranjittullathonnum samsthaanam nadatthunnathum mathabodham avashyamaayittulla ethenkilum samathi sthaapicchittullathum aaya sthaapanangalkku baadhakamalla. 3) samsthaanam amgeekaricchittullatho samsthaana dhanasahaayam labhiykkunnatho aaya vidyaabhyaasasthaapanangalile mathabodhanatthinu vidyaarththiyudeyo vidyaarththi mynaraanenkil kuttiyude maathapithaakkaludeyo sammatham aavashyamaanu.

 

saamsukaarika-vidyaabhyaasa avakaashangal (29-31)

 

29. Nyoonapaksha vibhaagangalude thaalparyangalude samrakshanam. 1) svanthamaayi bhaashayo lipiyo samskaaramo ulla inthyayile ethoru vibhaagatthino allenkil avarude upavibhaagangalkko athu samrakshikkaanulla avakaashamundu. 2) samsthaanam nadatthunnatho samsthaanadhanasahaayam labhiykkunnatho aaya oru vidyaabhyaasa sthaapanangalilum matham,varggam,jaathi ivayude adisthaanatthil praveshanam nishedhiykkuvaan‍ paadullathalla. 30. Vidyaabhyaasasthaapanangal thudangunnathinum, nadatthunnathinum nyoonapakshavibhaagangalkkulla avakaasham. 1) mathanyoonapakshangalkkum bhaashanyoonapakshangalkkum vidyaabhyaasasthaapanangal sthaapiykkuvaanum bhariykkuvaanum avakaashamundu 1a)samsthaanam melpparanjathupoleyulla ethenkilum vidyaabhyaasasthaapanangal ettedukkukayaanenkil samsthaanam nishchayikkunna thuka melparanja avakaashatthe nishedhikkunnathaavaruthu. 2) ittharam samsthaanangalkku samsthaanam saampatthika sahaayam nalkunnundenkil, bhaashaa-matha mynoritti maanejmentinte keezhilenna kaaranatthaal yaathoru vivechanavum kaanikkaan paadilla. 31. 1978-le 44-aam bhedagathi vazhi edutthu maatti.

 

bharanaghadanayil idapedunnathinulla avakaasham (32-35)

 

32. Paarttu-3l prathipaadicchittulla avakaashangal prayogavalkarikkunnathinulla / nediyedukkunnathinulla idapedalukal. 32a. (nilavililla). 33. Paarttu-3l prathipaadicchittulla avakaashangal bhedagathi cheyyunnathinu paarlamentinulla adhikaaram. 34. 35. Paarttu-3le prakhyaapanangalumaayi bandhappettulla / idapettulla niyamanirmmaanaadhikaaram.

 

bhaagam 4 (anuchhedangal 36-51)

 

 

 

raashdra nayangalkkulla adisthaana thatthvangal

 

36. Nirvachanam

 

37. Ee bhaagatthu prathipaadicchirikkunna thatthvangalude prayogavalkaranam.

 

38. Janangalude kshemam varddhippikkunnathinu raashdram saamoohyavyavasthithi urappu varutthanam.

 

39. Nayaroopavathkaranatthinu raashdram pinthudarenda chila prathyeka adisthaanathathvangal

 

39a. Thulyaneethiyum, saujanya niyama sahaayavum.

 

40. Graamapanchaayatthukalude roopavathkaranam

 

41. Prathyeka saahacharyangalile pothusahaayatthinum, thozhilinum, vidyaabhyaasatthinumulla avakaasham.

 

42.

 

43. Thozhilaalikalkkulla jeevithavarumaanam thudangiyava.

 

43a. Vyavasaaya nadatthippil thozhilaalikalude pankaalittham.

 

44. Pauranmaarkkulla eka sivil kod

 

45. Kuttikalkku nirbandhitha-saujanya vidyaabhyaasam

 

46. Pattika jaathi, pattikavargga ennivarudeyum mattu pinnokka mekhalayilullavarudeyum saampatthika vidyaabhyaasa purogathi.

 

47. Pothujanangalude aarogyatthinte purogathikkum, poshakanilavaaravum, jeevithanilavaaravum mecchappedutthunnathilum raashdratthinte douthyam.

 

48.

 

48a. Vanam, vanyamruga samrakshanavum prakruthiyude unnamanavum samrakshanavum.

 

49. Desheeyapraadhaanyamulla vasthukkaludeyum, sthalangaludeyum charithrasmaarakangaludeyum samrakshanam.

 

50.

 

51. Anthaaraashdra samaadhaanatthinteyum surakshayudeyum unnamanam.

 

bhaagam 4e (anuchhedam‍ 51a)

 

inthyan paurante kadamakal (1976-le 42aam bhedagathi vazhi kootticchertthathu)

 

51a. Maulika douthyangal

 

bhaagam 5 (anuchhedangal 52-151)

 

raashdrathala bharanasamvidhaanam

 

bhaagam 6 (anuchhedangal 152-237)

 

samsthaanathala bharanasamvidhaanam

 

bhaagam 7 (anuchhedam‍ 238)

 

onnaam pattikayil, bhaagam bi-yile samsthaanangal ( 1956-le ezhaam maattatthirutthaliloode ee bhaagam edutthumaatti)

 

bhaagam 8 (anuchhedangal 239-243)

 

raashdraghadaka pradeshangal (raashdrapathibharana pradeshangal)

 

bhaagam 9 (anuchhedangal 243-243o)

 

panchaayatthukal

 

bhaagam 9e (anuchhedangal 243p-243zg)

 

munisippaalittikal

 

bhaagam 10 (anuchhedangal 244-244a)

 

pattikappedutthiyathum girivargga pradeshangalum

 

bhaagam 11 (anuchhedangal 245-263)

 

raashdravum samsthaanangalum thammilulla bandhangal

 

bhaagam 12 (anuchhedangal 264-300a)

 

saampatthikam, svatthu-vaka, karaar.

 

bhaagam 13 (anuchhedangal 301-307)

 

inthyan paridhikkakatthe vyaapaaram, vaanijyam, yaathra

 

bhaagam 14 (anuchhedangal 308-323)

 

raashdratthinum samsthaanangalkkum keezhile sevanangal

 

bhaagam 14e (anuchhedangal 323a-323b)

 

neethinyaaya vakuppu

 

bhaagam 15 (anuchhedangal 324-329a)

 

pothu thiranjeduppu

 

bhaagam 16 (anuchhedangal 330-342)

 

prathyekavibhaagangalkkulla prathyekasamvaranangal

 

bhaagam 17 (anuchhedangal 343-351)

 

audyogika bhaashakal

 

bhaagam 18 (anuchhedangal 352-360)

 

adiyanthara avasthaavisheshangal

 

bhaagam 19 (anuchhedangal 361-367)

 

mattu palavaka avasthaavisheshangal

 

bhaagam 20 (anuchhedangal 368)

 

bharanaghadanayile maattatthirutthalukal

 

bhaagam 21 (anuchhedangal 369-392)

 

thaalkaalika, maattangalkku vidheyamaakaavunna, prathyeka avasthaavisheshangal

 

bhaagam 22 (anuchhedangal 393-395)

 

(bharanaghadana) thalakkettu, prakhyaapanam, hindiyilekkulla parivartthanam, thiricchedukkal

 

pattikakal

 

 

 

bhedagathikal

 

bhedagathiyekuricchu prathipaadikkunnathu vakuppu 368laanu.

 
   
 • aamukham oru praavashyam maathrame bhedagathi cheythittullu.
 •  
 • 1 - aam bhedagathi (1951)
 •  
 • 42-aam bhedagathi (1976) laanu, matherathvam, soshyalisam enniva aamukhatthil chertthathu. mini konsttittyooshan' ennaanu ee bhedagathiye parayunnathu.
 •  
 • 44-aam bhedagathi (1978) prakaaram svatthinulla avakaasham maulikaavakaashangalil ninnu neekkam cheythu.
 •  
 • 52-aam bhedagathi (1985) koorumaatta niyamamkonduvannu.
 •  
 • 73-aam bhedagathi prakaram thaddhesha svayambharanasthaapanangalil sthreekalkku seettu samvaranam cheythu.
 •  
 • 84-aam bhedagathi (2000) prakaaram chhattheesgaddu, uttharaanchal, jhaarkhandu enniva roopeekaricchu.
 •  
 • 89-aam bhedagathi (2003) prakaaram pattika varggakaarkkuvendi prathyeka desheeya kammeeshan roopeekaricchu.
 •  
 • 92-aam bhedagathi (2003) prakaaram 8-matthe shedyoolul bodo, dogri, mythili, santhaal bhaashakal chertthu
 •  
 mattu vivarangal  
   
 • bharanaghadanayude shilpi do. Bi. Aar. Ambedkar aanu.
 •  
 • maulikaavakaashangalude shilpi shree sardaar vallabhaayi pattel aanu.
 •  
 • maulikaavakaashangal ulkkollunna bharanaghadanayude bhaagatthe inthyayude magnaakaartta ennum bharanaghadanayude aanikkallu ennum parayunnu.
 •  
 • inthyayude 8-aam shedyoolil 22 bhaashakalundu.
 •  
 • brittan, eesraayel ennee raajyangalkku likhitha bharanaghadanayilla.
 •  
 • brittante paarlamentine paarlamentukalude maathaavu ennu parayunnu.[3]
 •  
 • kendra-samsthaana sarkkaarukalkku thulya avakaashamulla kankarantu listtu osdreliyan bharanaghadana aadhaaramaakki chertthathaanu.
 •  
 • raashdrapathiyeyum hykkodathi- supreem kodathi jadjimaareyum impeecchu cheyyaanulla aashayam aamerikkan bharanaghadanaye maathrukayaakkiyathaanu.
 •  
 • maulikaavashangal ulppedutthiyathu amerikkan bharanaghadanaye aadhaaramaakkiyaanu.
 •  
 • paarlamentari vyavastha, ekapaurathvam enniva brittane maathrukayaakiyaanu.
 •  
 • maarganirddheshaka thathvangal, raashdrapathiyude thiranjeduppu enniva ayarlantilninnum kadamedutthaanu.
 •  
 • kendra sarkkaarinte rasiduvari pavar kanadaye manasil kandaanu.
 •  
 • maulika kartthavyangal rashyan bharanaghadanayil ninnum kadamkondathaanu.
 •  
 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions