• Home
  • ->
  • News
  • ->
  • പാസ്പോര്‍ട്ടിന് ഇനി ഇ–വെരിഫിക്കേഷന്‍

പാസ്പോര്‍ട്ടിന് ഇനി ഇ–വെരിഫിക്കേഷന്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    പാസ്പോര്‍ട്ടിന് ഇനി ഇ–വെരിഫിക്കേഷന്‍                

                                                                                                                                                                                                                                                     

                   പാസ്പോർട്ട് വെരിഫിക്കേഷൻ ഇനി മൊബൈൽ ‘ആപ്പി’ൽ. നാലു ദിവസത്തിനുള്ളിൽ മൊബൈൽ ആപ് വഴി പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികൾ പൊലീസ് പൂർത്തിയാക്കും.                  

                                                                                             
 
                             
                                                                   
           
 

തൊടുപുഴ ∙ ജില്ലയിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ഇനി മൊബൈൽ ‘ആപ്പി’ൽ. നാലു ദിവസത്തിനുള്ളിൽ മൊബൈൽ ആപ് വഴി പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികൾ പൊലീസ് പൂർത്തിയാക്കും. സ്മാർട് ഫോണിലൂടെ അപേക്ഷകനു പുരോഗതി കൃത്യമായി അറിയാം. പുതിയ സംവിധാനം യാഥാർഥ്യമാകുന്നതോടെ, പൊലീസിന്റെ പാസ്പോർട്ട് വെരിഫിക്കേഷനായുള്ള നീണ്ടനാളത്തെ കാത്തിരിപ്പിന് അവസാനമാകും.

 

ഇ-വിഐപി (ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട്) എന്ന പുതിയ ആപ് ആണ് ഉപയോഗിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സംവിധാനം ജില്ലയിൽ നിലവിൽ വരും. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണു പരീക്ഷണാർഥം ഇതാദ്യം നടപ്പാക്കിയത്. വൻ വിജയമായതിനെ തുടർന്നാണു ജില്ലകളിലേക്കു വ്യാപിപ്പിച്ചത്. പാസ്പോർട്ട് വെരിഫിക്കേഷനു കാലതാമസം ഒഴിവാക്കുന്നതിനുള്ള ഇ-വെരിഫിക്കേഷൻ സംവിധാനം ഒരുമാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കണമെന്നാണു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം.

 

∙ എന്താണ് ഇ–വിഐപി? ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട് എന്നതിന്റെ ചുരുക്കപ്പേരാണ് ഇ–വിഐപി. പാസ്പോർട്ട് വെരിഫിക്കേഷനിൽ നിലവിലെ സമയം വൈകൽ അവസാനിപ്പിക്കാനും സ്റ്റേഷനുകളിൽ നിന്ന് അന്വേഷണം പൂർത്തീകരിച്ചുവരുന്ന അപേക്ഷകൾ അപ്പോൾ തന്നെ റീജനൽ പാസ്പോർട്ട് ഓഫിസിലേക്ക് അയയ്ക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. നിലവിൽ പ്രതിമാസം 2000 പാസ്പോർട്ട് അപേക്ഷകളാണ് ജില്ലാ പൊലീസ് ഓഫിസിലേക്ക് അന്വേഷണത്തിനു ലഭിക്കുന്നത്. ഇത്തരം അപേക്ഷകൾ ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകളിലേക്കു തരംതിരിച്ച് അയയ്ക്കും. തിരിച്ചുവരുന്ന അപേക്ഷകൾ മുപ്പതോളം റജിസ്റ്ററുകളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രവൃത്തികൾ മുഴുവൻ കംപ്യൂട്ടർവൽക്കരിക്കാൻ ഇ-വിഐപി എന്ന ആപ് മുഖേന സാധിക്കും.

 

∙ അപേക്ഷകളുടെ അവസ്ഥ അറിയാം മുൻപ് പാസ്​പോർട്ട്​ വെരിഫിക്കേഷനു 30 ദിവസം വരെ സമയമെടുത്തു. അപേക്ഷകൾ വെരിഫിക്കേഷന് അയച്ചാലുടൻ അപേക്ഷകർക്ക് സൗജന്യമായി പൊലീസ് വിഭാഗത്തിൽനിന്ന് എസ്എംഎസ് അയയ്ക്കും. പരിശോധനയ്ക്ക് തയാറെടുക്കാൻ സാവകാശം ലഭിക്കാനാണിത്. ഈസമയത്ത് രേഖകൾ സഹിതം പൊലീസ്​ സ്​​റ്റേഷൻ പരിധിയിൽ ഉണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങൾക്ക് www.evip.keralapolice.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷയുടെ ഫയൽനമ്പർ എന്റർ ചെയ്ത്, തൽസ്ഥിതി അറിയാം. പരാതി ഉണ്ടെങ്കിൽ അതും രേഖപ്പെടുത്താം.

 

പാസ്പോർട്ട് സേവാകേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്തു ലഭിച്ച 15 അക്ക ഫയൽ നമ്പർ എന്റർ ചെയ്താലാണു പൊലീസ് അന്വേഷണത്തിന്റെ തൽസ്ഥിതി അറിയാൻ കഴിയുക. പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ചയുടൻ പൊലീസ് സ്​റ്റേഷനുകളിലേക്കു സ്‌പെഷൽ ബ്രാഞ്ചിൽ നിന്ന് മൊബൈൽ ആപ് വഴി ഫയലുകൾ നൽകും. അത് ഫീൽഡ് പരിശോധന ഓഫിസർമാർ സ്ഥലത്തുപോയി ‘ആപ്’ വഴി പരിശോധന നടത്തി ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കും. സ്മാർട് ഫോൺ ഉപയോഗിക്കുന്നവർക്ക് eVIP Android app പൊലീസ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ ആപ് ഉപയോഗിച്ചു പാസ്പോർട്ട് അന്വേഷണം സംബന്ധിച്ച പരാതി ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കാം.

 

∙ ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പ് ഫീൽഡ് പരിശോധന ഓഫിസർമാർ നൽകുന്ന റിപ്പോർട്ട് അന്നുതന്നെ ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് പാസ്‌പോർട്ട് ഓഫിസിലേക്കു സമർപ്പിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ ഇത് അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാകും. പദ്ധതിക്ക് സ്‌പെഷൽ ബ്രാഞ്ച്​ ഉദ്യോഗസ്​ഥരാണു നേതൃത്വം നൽകുന്നത്​. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളെക്കുറിച്ചും ക്രിമിനലുകളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്ന നാഷനൽ ഡേറ്റാബേസ് നവീകരിച്ചുകൊണ്ടാണ് കേന്ദ്രം പുതിയ സംവിധാനം നടപ്പാക്കുന്നത്.

 

ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്​വർക്ക് ആൻഡ് സിസ്​റ്റം പ്രോജക്ട് (സിസിടിഎൻഎസ്) എന്ന സംവിധാനം വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് വിഭാഗവുമായി ബന്ധിപ്പിച്ചിട്ടുണ്ട്​. അന്വേഷണ ഏജൻസികൾക്കും ഇത് ഏറെ പ്രയോജനപ്പെടും. ഓരോ അന്വേഷണ ഏജൻസികൾക്കും കുറ്റവാളികളെക്കുറിച്ചും അത്​ പെറ്റിക്കേസ് ആണെങ്കിൽ പോലും പോർട്ടലിലൂടെ എളുപ്പം അറിയാൻ കഴിയും. പാസ്‌പോർട്ട് ആവശ്യക്കാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുക മാത്രമാണ് ഇനി പൊലീസിന്റെ ജോലി.

 

∙ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കും ആപ് സംവിധാനം നിലവിൽ വരുന്നതോടെ 100% അപേക്ഷകളും സമയബന്ധിതമായി തീർപ്പാക്കാൻ കഴിയും. വെരിഫിക്കേഷൻ നടപടി തുടങ്ങുമ്പോൾത്തന്നെ അപേക്ഷകന് പൊലീസിൽനിന്ന് എസ്എംഎസ് ലഭിക്കുന്നതിനാൽ രേഖകൾ കരുതിവയ്ക്കാനും സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരിക്കാനും കഴിയും. അപേക്ഷയുടെ തൽസ്ഥിതിയും അറിയാം.

 

∙ സുതാര്യത ഉറപ്പാക്കാം പാസ്പോർട്ട് അന്വേഷണഘട്ടങ്ങളിൽ പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. പാസ്പോർട്ട് വെരിഫിക്കേഷനായി വരുന്ന ഉദ്യോഗസ്ഥന്റെ സേവനം, പരാതി, സംശയങ്ങൾ എന്നിവയെല്ലാം ഓൺലൈൻ മുഖേന മേലുദ്യോഗസ്ഥരെ അറിയിക്കാൻ അപേക്ഷകർക്കായി പ്രത്യേക സംവിധാനം ഈ സോഫ്റ്റ‌വെയറിൽ ഉണ്ട്. പരാതികൾക്ക് 24 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും.

 

∙ ഇനി കടലാസ് വേണ്ട ‌ മൊബൈൽ ആപ് സംവിധാനം നടപടി വേഗത്തിലാകുന്നതിനു പുറമേ പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികൾ കടലാ‌സ്‌‌ രഹിതവുമായി. ജില്ലയിലെ തിരഞ്ഞെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ആപ് ഉപയോഗിക്കാൻ പ്രത്യേക പരിശീലനവും നൽകി. ഒരു സ്റ്റേഷനിലെ ഓരോ ഉദ്യോഗസ്ഥരെ വീതം തിരഞ്ഞെടുത്ത് കലക്ടറേറ്റിൽ വച്ചായിരുന്നു പരിശീലനം. ജില്ലയിൽ പൊലീസ് സ്റ്റേഷനുകളിൽ പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും കംപ്യൂട്ടർവൽക്കരിച്ചു. പാസ്പോർട്ട് ഓഫിസിൽ നിന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കും അവിടെനിന്നു ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും തിരിച്ചും അപേക്ഷയുടെ പ്രിന്റ് ഔട്ടും റിപ്പോർട്ടും അയയ്ക്കുകയായിരുന്നു നിലവിലുള്ള രീതി. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കടലാസ് ജോലികൾക്കു വിരാമമാകും.

 
       
                                   
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    paaspor‍ttinu ini i–veriphikkeshan‍                

                                                                                                                                                                                                                                                     

                   paasporttu veriphikkeshan ini mobyl ‘aappi’l. Naalu divasatthinullil mobyl aapu vazhi paasporttu veriphikkeshan nadapadikal poleesu poortthiyaakkum.                  

                                                                                             
 
                             
                                                                   
           
 

thodupuzha ∙ jillayil paasporttu veriphikkeshan ini mobyl ‘aappi’l. Naalu divasatthinullil mobyl aapu vazhi paasporttu veriphikkeshan nadapadikal poleesu poortthiyaakkum. Smaardu phoniloode apekshakanu purogathi kruthyamaayi ariyaam. Puthiya samvidhaanam yaathaarthyamaakunnathode, poleesinte paasporttu veriphikkeshanaayulla neendanaalatthe kaatthirippinu avasaanamaakum.

 

i-viaipi (ilakdroniku veriphikkeshan in paasporttu) enna puthiya aapu aanu upayogikkunnathu. Oraazhchaykkullil samvidhaanam jillayil nilavil varum. Samsthaanatthu malappuram jillayilaanu pareekshanaartham ithaadyam nadappaakkiyathu. Van vijayamaayathine thudarnnaanu jillakalilekku vyaapippicchathu. Paasporttu veriphikkeshanu kaalathaamasam ozhivaakkunnathinulla i-veriphikkeshan samvidhaanam orumaasatthinakam ellaa jillakalilum nadappaakkanamennaanu dijipi loknaathu behrayude nirdesham.

 

∙ enthaanu i–viaipi? Ilakdroniku veriphikkeshan in paasporttu ennathinte churukkapperaanu i–viaipi. Paasporttu veriphikkeshanil nilavile samayam vykal avasaanippikkaanum stteshanukalil ninnu anveshanam poorttheekaricchuvarunna apekshakal appol thanne reejanal paasporttu ophisilekku ayaykkaanum puthiya samvidhaanatthiloode kazhiyum. Nilavil prathimaasam 2000 paasporttu apekshakalaanu jillaa poleesu ophisilekku anveshanatthinu labhikkunnathu. Ittharam apekshakal jillayile 29 poleesu stteshanukalilekku tharamthiricchu ayaykkum. Thiricchuvarunna apekshakal muppatholam rajisttarukalil rekhappedutthukayum cheythirunnu. Ennaal ee pravrutthikal muzhuvan kampyoottarvalkkarikkaan i-viaipi enna aapu mukhena saadhikkum.

 

∙ apekshakalude avastha ariyaam munpu paas​porttu​ veriphikkeshanu 30 divasam vare samayamedutthu. Apekshakal veriphikkeshanu ayacchaaludan apekshakarkku saujanyamaayi poleesu vibhaagatthilninnu esemesu ayaykkum. Parishodhanaykku thayaaredukkaan saavakaasham labhikkaanaanithu. Eesamayatthu rekhakal sahitham polees​ s​​tteshan paridhiyil undaakaan prathyekam shraddhikkanam. Pothujanangalkku www. Evip. Keralapolice. Gov. In enna vebsyttil apekshayude phayalnampar entar cheythu, thalsthithi ariyaam. Paraathi undenkil athum rekhappedutthaam.

 

paasporttu sevaakendratthil apeksha samarppikkunna samayatthu labhiccha 15 akka phayal nampar entar cheythaalaanu poleesu anveshanatthinte thalsthithi ariyaan kazhiyuka. Paasporttu sevaakendratthil apeksha samarppicchayudan poleesu s​tteshanukalilekku speshal braanchil ninnu mobyl aapu vazhi phayalukal nalkum. Athu pheeldu parishodhana ophisarmaar sthalatthupoyi ‘aap’ vazhi parishodhana nadatthi udan thanne ripporttu samarppikkum. Smaardu phon upayogikkunnavarkku evip android app poleesu vebsyttil ninnu daunlodu cheyyaam. Ee aapu upayogicchu paasporttu anveshanam sambandhiccha paraathi jillaa poleesu medhaaviye nerittu ariyikkaam.

 

∙ jillaa poleesu medhaaviyude dijittal oppu pheeldu parishodhana ophisarmaar nalkunna ripporttu annuthanne jillaa poleesu medhaaviyude dijittal oppu upayogicchu paasporttu ophisilekku samarppikkum. Videshakaarya manthraalayatthinte vebporttalil ithu aplodu cheyyunnathode veriphikkeshan prakriya poortthiyaakum. Paddhathikku speshal braanchu​ udyogas​tharaanu nethruthvam nalkunnath​. Saankethika vidyayude sahaayatthode kuttakruthyangalekkuricchum kriminalukalekkuricchumulla vivarangaladangunna naashanal dettaabesu naveekaricchukondaanu kendram puthiya samvidhaanam nadappaakkunnathu.

 

krym aandu kriminal draakkingu nettu​varkku aandu sis​ttam projakdu (sisidienesu) enna samvidhaanam videshakaarya manthraalayatthinte paasporttu vibhaagavumaayi bandhippicchittundu​. Anveshana ejansikalkkum ithu ere prayojanappedum. Oro anveshana ejansikalkkum kuttavaalikalekkuricchum ath​ pettikkesu aanenkil polum porttaliloode eluppam ariyaan kazhiyum. Paasporttu aavashyakkaarude kriminal pashchaatthalam parishodhikkuka maathramaanu ini poleesinte joli.

 

∙ apekshakal samayabandhithamaayi theerppaakkum aapu samvidhaanam nilavil varunnathode 100% apekshakalum samayabandhithamaayi theerppaakkaan kazhiyum. Veriphikkeshan nadapadi thudangumpoltthanne apekshakanu poleesilninnu esemesu labhikkunnathinaal rekhakal karuthivaykkaanum stteshan paridhiyil undaayirikkaanum kazhiyum. Apekshayude thalsthithiyum ariyaam.

 

∙ suthaaryatha urappaakkaam paasporttu anveshanaghattangalil palappozhum poleesu udyogastharkku ethiraayi janangalil thettiddhaarana undaakaarundu. Paasporttu veriphikkeshanaayi varunna udyogasthante sevanam, paraathi, samshayangal ennivayellaam onlyn mukhena meludyogasthare ariyikkaan apekshakarkkaayi prathyeka samvidhaanam ee sophttaveyaril undu. Paraathikalkku 24 manikkoorinullil marupadi labhikkum.

 

∙ ini kadalaasu venda  mobyl aapu samvidhaanam nadapadi vegatthilaakunnathinu purame paasporttu veriphikkeshan nadapadikal kadalaasu rahithavumaayi. Jillayile thiranjeduttha poleesu udyogastharkku aapu upayogikkaan prathyeka parisheelanavum nalki. Oru stteshanile oro udyogasthare veetham thiranjedutthu kalakdarettil vacchaayirunnu parisheelanam. Jillayil poleesu stteshanukalil paasporttu veriphikkeshanumaayi bandhappettulla ellaa nadapadikramangalum kampyoottarvalkkaricchu. Paasporttu ophisil ninnu jillaa poleesu medhaaviyude ophisilekkum avideninnu bandhappetta poleesu stteshanilekkum thiricchum apekshayude printu auttum ripporttum ayaykkukayaayirunnu nilavilulla reethi. Puthiya samvidhaanam nilavil varunnathode kadalaasu jolikalkku viraamamaakum.

 
       
                                   
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions