ശൈശവ വിവാഹ നിരോധന നിയമം 2006

                                                                                                                   
                                                                                                                                                                                                                                                                                 

                    ശൈശവ വിവാഹ നിരോധന നിയമം 2006                

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

ശൈശവ വിവാഹ നിരോധന നിയമം 2006

 

ഇന്ത്യയുടെ 57-ാമത് റിപ്പബ്ലിക് ദിനത്തില്‍ പാര്‍ലമെന്‍റ് ശൈശവ വിവാഹ നിരോധന നിയമം പാസ്സാക്കി.

 

നിയമത്തിന്‍റെ പ്രധാന ഉദ്ദേശ്യം

 

ശൈശവ വിവാഹ നിരോധന നിയമം 1929 ന്‍റെ പ്രധാന ഉദ്ദേശം ശൈശവ (കുട്ടികളുടെ) വിവാഹം തടയുക എന്നതായിരുന്നു. 1949 ലും 1978 ലും ഈ നിയമം ഭേദഗതി വരുത്തുകയും അപ്രകാരം ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹപ്രായം ഉയര്‍ത്തുകയും ചെയ്തു. ശൈശവ വിവാഹം ടി നിയമപ്രകാരം ശിക്ഷാര്‍ഹവും കുറ്റകരവുമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യനിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശ്യവും ടി നിയമത്തിനുണ്ട്.

 

രാജ്യത്തെ ശൈശവ വിവാഹമെന്ന അനീതി തടയുന്നതിനും പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിനും അപ്രകാരം രാജ്യത്ത് ടി നിയമം കൂടുതല്‍ ശക്തമാക്കുന്നതിനുമായി നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു. 1995- 96 ല്‍ ദേശീയ വനിതാകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം ശൈശവ വിവാഹം തടയുന്നതിനായി ഒരു പ്രിബന്‍ഷന്‍ ഓഫീസറെ നിയമിക്കുകയും ശൈശവ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ അത് അസാധുവായി പ്രഖ്യാപിക്കാനും, ടി കുറ്റം ചെയ്താല്‍ കടുത്തശിക്ഷ നല്‍കുവാനും ടി കുറ്റത്തിന് നിയമപരമായി നടപടി എടുക്കുവാന്‍ കഴിയുന്നതുമാക്കുക എന്നതുമായിരുന്നു. 2001-02 ലെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം സെന്‍ട്രല്‍ ഗവണ്‍മെന്‍റ് വനിതാ കമ്മീഷന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ടി നിയമം പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

 

ശൈശവ വിവാഹ നിരോധന നിയമം 2006 ജമ്മു കാശ്മീര്‍ ഒഴികെയുള്ള ഇന്ത്യയിലെവിടെയും, കൂടാതെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരിലും ബാധകമാണ്.

 

വിവാഹപ്രായം

 

ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം കുട്ടി എന്നാല്‍ ആണ്‍കുട്ടിയെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകാത്തവരും പെണ്‍കുട്ടിയെന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്തവരും ആയിരിക്കും. ശൈശവ വിവാഹമെന്നാല്‍ വിവാഹത്തില്‍ ഏതെങ്കിലും ഒരു വ്യക്തിക്കോ രണ്ടുപേര്‍ക്കുമോ മുകളില്‍ പറഞ്ഞ പ്രായമെത്താത്തവര്‍ ആയിരിക്കും.

 

ശൈശവ വിവാഹം അസാധു

 

(നിയമ പരിരക്ഷയില്ല)

 

ശൈശവ വിവാഹത്തിലെ കുട്ടിയുടെ ഇഷ്ടപ്രകാരം ടി വിവാഹം അസാധുവാക്കാം. ആരായിരുന്നുവോ വിവാഹസമയത്ത് കുട്ടി അവരുടെ ഇഷ്ടപ്രകാരം ടി വിവാഹം അസാധുവാക്കാം. അതിനായി ജില്ലാകോടതിയില്‍ (കുടുംബകോടതിയില്‍) പരാതി നല്‍കാം. ടി പരാതി നല്‍കുന്ന സമയത്ത് പരാതിക്കാരി കുട്ടിയാണെങ്കില്‍ (മേജര്‍ ആയില്ലെങ്കില്‍) ഇയാളുടെ രക്ഷിതാക്കള്‍ മുഖേനയോ, അടുത്ത സുഹൃത്ത് മുഖേനയോ ബാല്യ വിവാഹ നിരോധന ഓഫീസര്‍ മുഖേനയോ പരാതി ഫയല്‍ ചെയ്യാം. ടി പരാതി വിവാഹം കഴിഞ്ഞ എപ്പോള്‍ വേണമെങ്കിലും ഫയല്‍ ചെയ്യാം. എന്നാല്‍ പ്രായപൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിയരുത്. ടി വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനൊപ്പം എതിര്‍കക്ഷി ടി വിവാഹസമയത്ത് കുട്ടിയായ കക്ഷിയുടെ ഭാഗത്തുനിന്നും സ്വീകരിച്ച എല്ലാ വസ്തുവകകളും, സ്വര്‍ണ്ണാഭരണങ്ങളും എല്ലാം തിരികെ നല്‍കുന്നതിനുംകൂടി ഉത്തരവാകും.

 

ഈ നിയമപ്രകാരം ജില്ലാ കോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനൊപ്പം പെണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയാകാത്തതെങ്കില്‍ എതിര്‍കക്ഷിയായ ഭര്‍ത്താവിനോട് ഈ കുട്ടിയുടെ പുനര്‍വിവാഹം വരെ വീടും, ചെലവും നല്‍കാന്‍ ഉത്തരവിടാം. മറിച്ച് ആണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയാകാത്തതെങ്കില്‍ ടിയാളുടെ പുനര്‍വിവാഹം വരെ വീടും, ചെലവും നല്‍കാന്‍ രക്ഷിതാക്കളോട് ഉത്തരവിടാം.

 

ശൈശവ വിവാഹത്തില്‍ കുഞ്ഞ് പിറന്നാല്‍

 

ശൈശവ വിവാഹം നടന്നതില്‍വെച്ച് കുട്ടി ജനിക്കുകയാണെങ്കില്‍ ഈ കുഞ്ഞിന്‍റെ ചെലവും, കൈവശവും, സംരക്ഷണത്തെക്കുറിച്ചും കോടതിക്ക് ഉത്തരവിടാം. ഇപ്രകാരം ഉത്തരവിടുകയാണെങ്കില്‍ ടി കുഞ്ഞിന്‍റെ ക്ഷേമത്തിനും ഇഷ്ടത്തിനുമായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

 

വിവാഹം അസാധുവായി പ്രഖ്യാപിക്കുമ്പോള്‍ ഈ വിവാഹത്തില്‍ കുട്ടി ജനിച്ചാല്‍ (വേര്‍പെടുന്നതിനു മുമ്പായി) ടി നിയമം നിലവില്‍ വരുന്നതിനു മുമ്പായാലും പിമ്പായാലും ഈ കുട്ടി നിയമപരമായി ജനിച്ചതാണെന്ന് പ്രഖ്യാപിക്കും.

 

ജില്ലാ കോടതിയില്‍ ഏതെങ്കിലും ഉത്തരവിറക്കിക്കഴിഞ്ഞ് നിലവിലുള്ളതോ തീര്‍ന്നതോ ആയ ടി നിയമ പ്രകാരമുള്ള കേസില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ കോടതിക്ക് മുമ്പിറക്കിയ ഉത്തരവ് റദ്ദ് ചെയ്യുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനുള്ള അധികാരമുണ്ട്.

 

ശൈശവ വിവാഹം - പരാതി - ശിക്ഷകള്‍

 

പുരുഷന്‍ ശൈശവ വിവാഹത്തിന് മുതിര്‍ന്നാല്‍/വിവാഹത്തിലേര്‍പ്പെട്ടാല്‍ ഇയാള്‍ക്ക് 2 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയോ ലഭിക്കും. ആരെങ്കിലും ശൈശവ വിവാഹം നടത്തുകയോ, ആയതിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ കാര്‍മ്മികത്വം ചെയ്യുകയോ ചെയ്താല്‍ ഈ വിവാഹം ശൈശവ വിവാഹം അല്ലെന്ന് മതിയായ കാരണം കാണിച്ച് തെളിയിക്കാത്ത പക്ഷം 2 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ഈടാക്കാം.

 

ഒരു കുട്ടി ശൈശവ വിവാഹത്തിന് മുതിരുകയാണെങ്കില്‍ ആ കുട്ടിക്ക് താല്‍പ്പര്യമുള്ള ആളോ, രക്ഷകര്‍ത്താക്കളോ, ഗാര്‍ഡിയനോ ഏതെങ്കിലും സംഘടനകളോ നിയമപരമായോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുകയാണെങ്കിലോ, ആയതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന പക്ഷം ടിയാന് 2 വര്‍ഷം വരെ കഠിന തടവും 1 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.

 

ഈ നിയമപ്രകാരം ശൈശവവിവാഹനിരോധന ഓഫീസറുടെ (CDPO) അപേക്ഷ പ്രകാരമോ, അല്ലെങ്കില്‍ പരാതി മുഖേനയോ, എന്തെങ്കിലും അറിവോ, അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേനയോ ഒരു പരാതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു/സി.ജെ.എംനു മുമ്പാകെ ഫയല്‍ ചെയ്താല്‍ ആയതിന്മേല്‍ കോടതിക്ക് അന്വേഷണം നടത്തി ആയത് ശരിയാണെന്നു കണ്ടാല്‍ കോടതിക്ക് ആ വിവാഹം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാം.

 

വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കവേ വിവാഹം നടത്തുകയാണെങ്കില്‍ അത് പ്രാരംഭഘട്ടം മുതലേ അസാധുവായിരിക്കും.

 

ഈ നിയമത്തിനെതിരെയുള്ള പ്രവൃത്തി കുറ്റകരവും ജാമ്യമില്ലാത്തതുമായ കുറ്റങ്ങളാകുന്നു.

 

ശൈശവ വിവാഹംകൊണ്ടുള്ള ദോഷങ്ങള്‍

 

1.    നേരത്തെ വിവാഹിതരാകുന്നത് നേരത്തെ ഗര്‍ഭം ധരിക്കാന്‍ ഇടയാക്കും. അത് അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തെ ബാധിക്കും.

 

2.    പക്വതയില്ലാത്ത സമയത്ത് വിവാഹിതരായാല്‍ അത് ഗാര്‍ഹിക പീഡനത്തിനും കുടുംബപ്രശ്നത്തിനും വഴിതെളിക്കും.

 

3.    നേരത്തെ വിവാഹിതരാകുമ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങുന്നു.

 

4.    നേരത്തെ വിവാഹിതരാവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സമൂഹങ്ങളില്‍ കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല. (വിവാഹിതരാകാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തുകഴിഞ്ഞു).

 

5.    ശൈശവ വിവാഹം എല്ലാ സമൂഹത്തിനും ദോഷകരമാണ്. അത് വ്യക്തിയേയും സമൂഹത്തെയും രാഷ്ട്രത്തെയും പുറകോട്ടടുപ്പിക്കുന്നു.

 

6.    ശൈശവവിവാഹം ജനസംഖ്യാവര്‍ദ്ധനവിന് കാരണമാകുന്നു.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    shyshava vivaaha nirodhana niyamam 2006                

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                  

                                                                                             
                             
                                                       
           
 

shyshava vivaaha nirodhana niyamam 2006

 

inthyayude 57-aamathu rippabliku dinatthil‍ paar‍lamen‍ru shyshava vivaaha nirodhana niyamam paasaakki.

 

niyamatthin‍re pradhaana uddheshyam

 

shyshava vivaaha nirodhana niyamam 1929 n‍re pradhaana uddhesham shyshava (kuttikalude) vivaaham thadayuka ennathaayirunnu. 1949 lum 1978 lum ee niyamam bhedagathi varutthukayum aprakaaram aan‍kuttiyudeyum pen‍kuttiyudeyum vivaahapraayam uyar‍tthukayum cheythu. Shyshava vivaaham di niyamaprakaaram shikshaar‍havum kuttakaravumaanu. Kuttikaludeyum sthreekaludeyum aarogyanilavaaram uyar‍tthuka enna uddheshyavum di niyamatthinundu.

 

raajyatthe shyshava vivaahamenna aneethi thadayunnathinum poor‍nnamaayi thudacchuneekkunnathinum aprakaaram raajyatthu di niyamam kooduthal‍ shakthamaakkunnathinumaayi niravadhi aavashyangal‍ uyar‍nnuvannu. 1995- 96 l‍ desheeya vanithaakammeeshan‍ rippor‍ttil‍ pradhaanamaayum unnayiccha aavashyam shyshava vivaaham thadayunnathinaayi oru priban‍shan‍ opheesare niyamikkukayum shyshava vivaaham nadannittundenkil‍ athu asaadhuvaayi prakhyaapikkaanum, di kuttam cheythaal‍ kadutthashiksha nal‍kuvaanum di kuttatthinu niyamaparamaayi nadapadi edukkuvaan‍ kazhiyunnathumaakkuka ennathumaayirunnu. 2001-02 le naashanal‍ hyooman‍ ryttsu kammeeshan‍re vaar‍shika rippor‍ttu prakaaram sen‍dral‍ gavan‍men‍ru vanithaa kammeeshan‍re aavashyangal‍ amgeekaricchu di niyamam punar‍nir‍mmikkukayum cheythu.

 

shyshava vivaaha nirodhana niyamam 2006 jammu kaashmeer‍ ozhikeyulla inthyayilevideyum, koodaathe inthyakku puratthu thaamasikkunna muzhuvan‍ inthyakkaarilum baadhakamaanu.

 

vivaahapraayam

 

shyshava vivaaha nirodhana niyamam 2006 prakaaram kutti ennaal‍ aan‍kuttiyenkil‍ 21 vayasu poor‍tthiyaakaatthavarum pen‍kuttiyennaal‍ 18 vayasu poor‍tthiyaakaatthavarum aayirikkum. Shyshava vivaahamennaal‍ vivaahatthil‍ ethenkilum oru vyakthikko randuper‍kkumo mukalil‍ paranja praayametthaatthavar‍ aayirikkum.

 

shyshava vivaaham asaadhu

 

(niyama parirakshayilla)

 

shyshava vivaahatthile kuttiyude ishdaprakaaram di vivaaham asaadhuvaakkaam. Aaraayirunnuvo vivaahasamayatthu kutti avarude ishdaprakaaram di vivaaham asaadhuvaakkaam. Athinaayi jillaakodathiyil‍ (kudumbakodathiyil‍) paraathi nal‍kaam. Di paraathi nal‍kunna samayatthu paraathikkaari kuttiyaanenkil‍ (mejar‍ aayillenkil‍) iyaalude rakshithaakkal‍ mukhenayo, aduttha suhrutthu mukhenayo baalya vivaaha nirodhana opheesar‍ mukhenayo paraathi phayal‍ cheyyaam. Di paraathi vivaaham kazhinja eppol‍ venamenkilum phayal‍ cheyyaam. Ennaal‍ praayapoor‍tthiyaayi randu var‍sham kazhiyaruthu. Di vivaaham asaadhuvaayi prakhyaapikkunnathinoppam ethir‍kakshi di vivaahasamayatthu kuttiyaaya kakshiyude bhaagatthuninnum sveekariccha ellaa vasthuvakakalum, svar‍nnaabharanangalum ellaam thirike nal‍kunnathinumkoodi uttharavaakum.

 

ee niyamaprakaaram jillaa kodathi vivaaham asaadhuvaayi prakhyaapikkunnathinoppam pen‍kuttiyaanu praayapoor‍tthiyaakaatthathenkil‍ ethir‍kakshiyaaya bhar‍tthaavinodu ee kuttiyude punar‍vivaaham vare veedum, chelavum nal‍kaan‍ uttharavidaam. Maricchu aan‍kuttiyaanu praayapoor‍tthiyaakaatthathenkil‍ diyaalude punar‍vivaaham vare veedum, chelavum nal‍kaan‍ rakshithaakkalodu uttharavidaam.

 

shyshava vivaahatthil‍ kunju pirannaal‍

 

shyshava vivaaham nadannathil‍vecchu kutti janikkukayaanenkil‍ ee kunjin‍re chelavum, kyvashavum, samrakshanatthekkuricchum kodathikku uttharavidaam. Iprakaaram uttharavidukayaanenkil‍ di kunjin‍re kshematthinum ishdatthinumaayirikkanam mun‍ganana nal‍kendathu.

 

vivaaham asaadhuvaayi prakhyaapikkumpol‍ ee vivaahatthil‍ kutti janicchaal‍ (ver‍pedunnathinu mumpaayi) di niyamam nilavil‍ varunnathinu mumpaayaalum pimpaayaalum ee kutti niyamaparamaayi janicchathaanennu prakhyaapikkum.

 

jillaa kodathiyil‍ ethenkilum uttharavirakkikkazhinju nilavilullatho theer‍nnatho aaya di niyama prakaaramulla kesil‍ enthenkilum maattam vannaal‍ kodathikku mumpirakkiya uttharavu raddhu cheyyukayo bhedagathi varutthukayo cheyyaanulla adhikaaramundu.

 

shyshava vivaaham - paraathi - shikshakal‍

 

purushan‍ shyshava vivaahatthinu muthir‍nnaal‍/vivaahatthiler‍ppettaal‍ iyaal‍kku 2 var‍sham kadtina thadavum 1 laksham roopa pizhayo labhikkum. Aarenkilum shyshava vivaaham nadatthukayo, aayathinu shramikkukayo prerippikkukayo kaar‍mmikathvam cheyyukayo cheythaal‍ ee vivaaham shyshava vivaaham allennu mathiyaaya kaaranam kaanicchu theliyikkaattha paksham 2 var‍sham kadtina thadavum 1 laksham roopa pizhayum eedaakkaam.

 

oru kutti shyshava vivaahatthinu muthirukayaanenkil‍ aa kuttikku thaal‍pparyamulla aalo, rakshakar‍tthaakkalo, gaar‍diyano ethenkilum samghadanakalo niyamaparamaayo allaatheyo prothsaahippikkukayaanenkilo, aayathinu koottunil‍kkukayo cheyyunna paksham diyaanu 2 var‍sham vare kadtina thadavum 1 laksham roopavare pizhayum labhikkaam.

 

ee niyamaprakaaram shyshavavivaahanirodhana opheesarude (cdpo) apeksha prakaaramo, allenkil‍ paraathi mukhenayo, enthenkilum arivo, allenkil‍ mattaarenkilum mukhenayo oru paraathi judeeshyal‍ phasttu klaasu majisdrettinu/si. Je. Emnu mumpaake phayal‍ cheythaal‍ aayathinmel‍ kodathikku anveshanam nadatthi aayathu shariyaanennu kandaal‍ kodathikku aa vivaaham nir‍tthiveykkaan‍ uttharavidaam.

 

vivaaham thadanjukondulla uttharavu nilanil‍kkave vivaaham nadatthukayaanenkil‍ athu praarambhaghattam muthale asaadhuvaayirikkum.

 

ee niyamatthinethireyulla pravrutthi kuttakaravum jaamyamillaatthathumaaya kuttangalaakunnu.

 

shyshava vivaahamkondulla doshangal‍

 

1.    neratthe vivaahitharaakunnathu neratthe gar‍bham dharikkaan‍ idayaakkum. Athu ammayudeyum kuttiyudeyum aarogyatthe baadhikkum.

 

2.    pakvathayillaattha samayatthu vivaahitharaayaal‍ athu gaar‍hika peedanatthinum kudumbaprashnatthinum vazhithelikkum.

 

3.    neratthe vivaahitharaakumpol‍ kuttikalude padtanam mudangunnu.

 

4.    neratthe vivaahitharaavaan‍ nir‍bandhikkappedunna samoohangalil‍ kuttikal‍ padtanatthil‍ shraddhikkunnilla. (vivaahitharaakaan‍ maanasikamaayi avar‍ thayyaaredutthukazhinju).

 

5.    shyshava vivaaham ellaa samoohatthinum doshakaramaanu. Athu vyakthiyeyum samoohattheyum raashdrattheyum purakottaduppikkunnu.

 

6.    shyshavavivaaham janasamkhyaavar‍ddhanavinu kaaranamaakunnu.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions