ആഗോള പരിസ്ഥിതിയും ഭാവിയും

                                                                                                                   
                                                                                                                                                                                                                                                                                 

                    ആഗോള പരിസ്ഥിതിയും ഭാവിയും                

                                                                                                                                                                                                                                                     

                   ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു.                

                                                                                             
                             
                                                       
           
 

ആഗോള പരിസ്ഥിതിയും ഭാവിയും

 

 

 

 

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

 

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകള്‍ നിലവിലുണ്ട്. മാലിദ്വീപ്‌, തുവാലു, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൌറീഷ്യസ്, മഡഗാസ്കര്‍, സീഷെല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പിന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, തുടങ്ങിയ ചെറുതും വലുതുമായ പല രാജ്യങ്ങള്‍ക്കും ദ്വീപുകള്‍ക്കും, തീരപ്രദേശങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരും, നോര്‍ത്ത്‌ ഫസഫിക്കിലെ ഒട്ടുമിക്ക ദ്വീപുകളും പൂര്‍ണ്ണമായും ഇല്ലാതായേക്കാം, തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍ നഗരങ്ങളും കടലെടുക്കാന്‍ സാധ്യത ഏറെയാണ്, ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്ടിച്ചു കൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു, ആഗോള താപന ഫലമായി കടല്‍ വികസികുന്നതോടെ മ്യാന്‍മാര്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്ക്‌ വന്‍ നഷ്ടമാണ് വരുത്തി വെക്കുക, ടോക്കിയോ, സിംഗപ്പൂര്‍, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ലിസ്ബണ്‍, തുടങ്ങിയ ഒട്ടുമിക്ക തീരദേശ നഗരങ്ങളുടെയും ഭാവി തുലാസിലാണ്.

 

ഹരിത ഗൃഹ വാതകങ്ങളുടെ അമിതോപയോഗം വരുത്തിവെക്കുന്ന വിനാശകരമായ നാശങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണ വല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്.

 

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.

 

അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.

 

കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും,

 

കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,

 

കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

 

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

 

മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ ശേഖരത്തെ സാമ്രാജ്യത്വ ശക്തികള്‍ കൊള്ള ചെയ്യുകയും നശിപ്പിക്കുകയും ചെയ്‌താല്‍ പിന്നെ ബാക്കിയാവുക മനുഷ്യ നിയന്ത്രണ ത്തിനതീതമായി പ്രവര്‍ത്തിക്കുന്ന വൈറസുകള്‍ മാത്രമായിരിക്കും, ഇപ്പോള്‍ തന്നെ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ രോഗങ്ങളും വൈറസുകളും ദിനം പ്രതി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്.

 

ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.

 

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.

 

അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.

 

എക്സ്പ്രസ് ഹൈവേ, ഇപ്പോള്‍ കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

 

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെ ക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.

 

നാം പ്രാകൃതരായി കണ്ടിരുന്ന റെഡ്‌ ഇന്ത്യന്‍ ആദിവാസികളുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനു അയച്ച കത്തിലെ വരികള്‍ ഇന്നും പ്രസക്തമാണ്. “ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് എന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്, ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധിതങ്ങളാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, അവനതിലെ ഒരിഴ മാത്രം. ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോട് തന്നെയാണ് ചെയ്യുന്നത്.”

 

പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ

 

 

 

ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടേതല്ല മനുഷ്യന്‍ ഭൂമിയുടേതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്

 

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പെടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. “The Face of Climate Change” എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം. പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ? ഒരു ശ്രമം നമുക്ക് നടത്തിക്കൂടേ? ബാക്കിയായ ഹരിത വലയത്തിനെയെങ്കിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടേ?

 

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

 

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സർക്കാർ തന്നെ പറയുന്നു.

 

ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്ത്തിപ്പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?

 

ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറയ്ക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപ്പെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂർത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimming) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി. ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്. WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു. 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാറ കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളെയെ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.

 

നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

 

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ദ്ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓർമ്മപ്പെടുത്തുന്നു

 ഭൂമിക്ക് വേണ്ടി ഒത്തുചേരുക  ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലകളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും കടലിനടിയിലാകാം ഒപ്പം ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം.  

പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. ഭൂകമ്പങ്ങളും‍, സുനാമിയും ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു. യുദ്ധങ്ങള്‍, തീവ്രവാദം, അധിനിവേശം എന്നിവയാല്‍ ആയുധങ്ങള്‍ തുപ്പുന്ന വിഷം പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു. ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ഓര്‍മ്മപ്പെടുത്തലാണ് ഭൂമിക്ക്‌ വേണ്ടി ഒത്തുചേരുക എന്ന ആശയത്തിലൂടെ ഈ ഭൗമദിനവും നല്‍കുന്നത്

 

പരിസ്ഥിതി: മനുഷ്യന്‍ പഠിക്കാത്ത ചില പാഠങ്ങള്‍

 

 

“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet) ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം  ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.

 

പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്.    ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കെട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.

 

ഭൂമിയെ പരമാവധി നാം കാര്‍ന്നു  തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു  തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.

 

പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം സാമ്പത്തിക നയങ്ങളില്‍ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ആഹ്വാനം ചെയ്യുന്നു, വികസന ജ്വരത്തില്‍ പരിസ്ഥിതിയെ പരിഗണിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ സാമ്പത്തിക നയങ്ങള്‍ പോരാതെ  വരും അതിനാല്‍ വരും കാലം പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.

 

കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം  കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇന്ന് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖല കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു. നമ്മുടെ സൈലന്റ്‌വാലി, വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു.  ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊതുക് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍,  ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, കൂടംകുളത്ത് ഉടന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ആണവ നിലയമോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാക്കുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

 

നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌  വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌  തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ  അമൂര്‍ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക്  വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം  നാം തുടര്‍ന്നു   കൊണ്ടിരിക്കുന്നു. തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവ??

                                                                                                                   

                                                                                                                                                                                                                                                                                 

                    aagola paristhithiyum bhaaviyum                

                                                                                                                                                                                                                                                     

                   shaasthram prakruthiyile adrushyamaaya prakriyakale ariyaathe amoortthamaayathine sathyamaayi udghoshikkunnu.                

                                                                                             
                             
                                                       
           
 

aagola paristhithiyum bhaaviyum

 

 

 

 

joon‍ 5 loka paristhithi dinam. Paaristhithika avabodham namukkidayil‍ ninnum engineyo chor‍nnu poyi kondiri kkukayaanu. Bhoomiye paramaavadhi naam kaar‍nnu thinnu kazhinju. Avasheshikkunnava kaar‍nnu thinnaan‍ aar‍tthi koottunnu. Naam nedi ennavakaashappedunna purogathi shoonyamaaya bhaaviyeyaanu maadi vilikkuka ennu britteeshu daar‍shanikanaaya aal‍phredu nor‍tthu vyttu hydu valare mun‍pu thanne paranju: “innatthe amoortthathakale marikadannu munnottu chinthikkaan‍ kazhiyaattha oru samskaaram, purogathiyude oru idavelaykku shesham vandhyathayil‍ kalaashikkuvaan‍ shapikkappettirikkunnu.”

 

shaasthram prakruthiyile adrushyamaaya prakriyakale ariyaathe amoortthamaayathine sathyamaayi udghoshikkunnu. Naam nediyeduttha purogathi thanneyaanu innu van‍ prathyaaghaathangal‍kku vazhivekkunna tharatthil‍ thiricchadicchu kondirikkunnathu. Ennittum bhoomiyude naashatthilekku nayikkunna pravar‍tthanam naam thudar‍nnu kondirikkunnu thanmoolam kooduthal‍ irunda dinangale srushdicchu kondirikkunnu. Aagola thaapanam (global warming), aagola irulal‍ (glogal dimmimg) ennee duranthangal‍ kkarikilaanu bhoomi, aagola thaapanatthinte durantha phalangal‍ angingaayi prathiphalicchu kondirikkunnu. Bhoomi viyar‍kkaan‍ thudangiyathode manushyanum mattu jeevajaalangalum athijeevikkuvaanaayi paadupedukayaanu, wwfnte kanakku prakaaram aagola thaapanam moolam ekadesham 1,60,000 per‍ marikkunnu ennum 2025 aakunnathode ithu moonnu laksham kaviyumennaanu kanakkukal‍ soochippikkunnathu.

 

2025 aakunnathode anthareeksha thaapanila 1. 4 muthal‍ 8. 9 vare var‍dhicchaal‍ athbhuthappedendathilla ennu padtanangal‍ parayunnu. Ippol‍ anthareekshatthile kaar‍ban‍ dy oksydinte alavu 383 ppm (parts per million) aanu. Vyavasaaya yugatthinu mun‍pu ithu 280 ppm aayirunnu. 2100 aakunnathode ithu 500 ppm aayi var‍ddhikkumennu padtanangal‍ soochippikkunnu.

 

kaalaavasthayude cheriya maattangal‍ polum gurutharamaayi baadhikkunna niravadhi dveepukal‍ nilavilundu. Maalidveepu, thuvaalu, lakshadveepu, aan‍damaan‍, pappuva nyoo giniya, solaman‍ dveepu, maal‍tta, vikdoriya, nikkoshya, maar‍shal‍ dveepukal‍, moureeshyasu, madagaaskar‍, seeshel‍, inthoneshyan‍ dveepukal‍, philippin‍su dveepukal‍, jappaan‍, shreelanka, thudangiya cheruthum valuthumaaya pala raajyangal‍kkum dveepukal‍kkum, theerapradeshangal‍kkum kanattha vila nal‍kendi varum, nor‍tthu phasaphikkile ottumikka dveepukalum poor‍nnamaayum illaathaayekkaam, theerapradeshatthu sthithi cheyyunna van‍ nagarangalum kadaledukkaan‍ saadhyatha ereyaanu, inthyayadakkam naal‍ppatholam raajyangal‍kku kanattha naasham srushdicchu kondu kadalile jalanirappu uyarumennu padtanangal‍ parayunnu, aagola thaapana phalamaayi kadal‍ vikasikunnathode myaan‍maar‍, bamglaadeshu ennee raajyangal‍kku van‍ nashdamaanu varutthi vekkuka, dokkiyo, simgappoor‍, mumby, kol‍kkattha, chenny, lisban‍, thudangiya ottumikka theeradesha nagarangaludeyum bhaavi thulaasilaanu.

 

haritha gruha vaathakangalude amithopayogam varutthivekkunna vinaashakaramaaya naashangale patti aakulatha peraattha oru koottam ithine thruna valkkaricchu thangalude thaalparyatthinanusaricchu pravatthikal‍ thudarunnu, ivar‍ thanneyaanu lokatthe nayikkunnathennu ahankaricchu kondu lokatthu evideyum kadannaakramanam nadatthi kondirikkunnathu.

 

aagola thaapanatthe pole thanne mattoru duranthamaanu aagola irulal‍, vaayu malineekarana tthaalum malineekarikkappetta meghangalaalum bhoomiyilekku labhicchu kondirikkunna soorya prakaashatthinte thothu kurayukayum angane shakthi kuranja prakaashamaakunnathode pakalinte dyr‍ghyam kuranju varikayum sasyangal‍kku aavashyaanusaranam sooryaprakaasham labhikkaathe varikayum cheyyum.

 

anthareekshatthil‍ var‍ddhicchu varunna kaar‍ban‍ dy oksydinte alavu van‍ apakadattheyaanu vilicchu varutthuka, anthareekshatthil‍ ninnu manikkooril‍ randu kilograam kaar‍ban‍ dy oksydine valicchedukkaane oru maratthinu kazhiyoo, vana nasheekaranam moolam anthareekshatthile kaar‍ban‍ dy oksydinte alavu kramaatheethamaayi var‍ddhicchu kondiri kkukayaanu, ithu nilavile santhulithaavasthaye thakar‍kkukayum jeevante naashatthilekku vazhivekkukayum cheyyum.

 

kruthrima upagrahangalaal‍ bahiraakaasham niranju kazhinju. Iva puranthallunna avashishdangal‍ apakadakaramaam vidham var‍ddhicchuvarunnu. Bahiraakaasha malineekaranam iniyum venda vidhatthil‍ naam shraddhikkaathe vidukayaanu. Kaalaavastha vyathiyaanangal‍ varutthivekkunna vinaashakaramaaya naaleye patti naam iniyenkilum chinthicchilla enkil‍ varum naalukal‍ karutthathaayirikkum enna kaaryatthil‍ samshayam venda.

 

kaalaavastha vyathiyaanaphalamaayi chuzhalikkaattu, kodunkaattu, sunaami ennee duranthangal‍ ippozhum undaavaam enna avasthayaanullathu, anthareekshavum karayum kadalum kramaatheethamaayi malineekarikkappettu kondirikkunnu ee thothu thudar‍nnaal‍ bhoomiyile maalinyangal‍ thallaanaayi maathram bhoomiyekkaal‍ valiya mattoru grahatthe anveshikkendi varum,

 

kadal‍ malineekarikka ppedunnathiloode kadalile jeevante saannidhyatthinu bheeshaniyaavunnu. Kadalile jeevante saannidhyam kurayunnathode manushyan‍ aashrayicchu kondirikkunna valiya bhakshya shekharamaanu illaathaavuka. Nilavil‍ thanne bhakshya kshaamam anubhavicchu kondirikkumpol‍ mathsya sampatthu kuranjaal‍ undaakunna prathyaaghaatham ethra valuthaayirikkum,

 

kaduttha jala dour‍labhyathayum choodum kaar‍shika mekhalaye erekkure thalartthikkazhinju. Amithamaaya keedanaashini prayogam vishamayamaaya anthareekshattheyum bhakshanattheyum srushdicchu kondirikkunnu. Aagola paristhithi prathisandhi bhoomiyile jeevane thudacchu neekkunna tharatthil‍ maarikondirikkukayaanu, ithinte poor‍nna uttharavaadi manushyanallaathe mattaaraanu. “manushyan‍ prakruthiyude prakriyakalil‍ idapedaan‍ thudangunnathode yaanu ee samhaaraathmaka samskaaratthinte vikaasam aarambhikkunnathu ” prashastha paristhithi pravar‍tthakanaaya sundar‍ laal‍ bahugunayude vaakkukal‍ ethra shariyaanu !

 

bhoomiyil‍ kunnukoodi kondirikkunna maalinyangal‍ moolamundaakunna rogangalum mattu paaristhithika prashnangalum anubhavikkendi varunnathum ee manushyan‍ thanneyaanu. Raasa – aanava avashishdangal‍, plaasttiku avashishdangal‍, kampyoottar‍ avashishdangal‍, vaahanaavashishdangal‍, konkreettu avashishdangal‍ thudangiyavayum, phosil‍ indhanangalude amithopayogam enniva moolam bhoomi dinamprathi nashicchu kondirikkukayaanu.

 

moonnaam loka raajyangalile jyva shekharatthe saamraajyathva shakthikal‍ kolla cheyyukayum nashippikkukayum cheythaal‍ pinne baakkiyaavuka manushya niyanthrana tthinatheethamaayi pravar‍tthikkunna vyrasukal‍ maathramaayirikkum, ippol‍ thanne shaasthra lokatthe njetticchu kondu puthiya rogangalum vyrasukalum dinam prathi lokatthinte vividha idangalil‍ prathyakshappettu kondirikkukayaanu.

 

gaari esu haar‍ttu shon‍ paranja kaaryangal‍ ivide prasakthamaanu, ” ee dashaabdam charithra praadhaanyam ar‍hikkunnathaanu, enthu kondennaal‍ puthiya noottaandilekkulla shaasthreeyavum saamoohikavum raashdeeyavumaaya kaarya paripaadikal‍ munnottu vekkenda samayamaanithu. Desheeyavum deshaanthareeyavumaaya nayaparipaadikalude bhaagamaayi paristhithiye sambandhicchathum vibhavangalude labhyatha, nilanil‍ppu ennivaye sambandhicchathumaaya prashnangal‍kku mun‍ganana nal‍kanam. Sannaddha samghadana kal‍kkum purogamana, saamoohya, prasthaanangal‍kkum ithil‍ nir‍nnaayaka pankundu.” ee noottaandinte thudakkatthil‍ paranja ikkaaryangal‍ ethra raajyathalavanmaar‍ mukhavilakkedutthu ennu parishodhicchaal‍ niraashayaayirikkum phalam.

 

kaalaavastha vyathiyaanatthinte durantha phalangal‍ nammude naattilum kandu thudangiyirikkunnu. Kaduttha choodu nammude haritha valayatthe illaathaakkumo enna vyaakulatha namukkidayilekku iniyum kaaryamaayi kadannu vannittilla naaminnum vikasana menna bhraanthamaaya oru valayatthinullilaanu. Van‍ kettidangal‍ van‍ phaakdarikal‍ anakkettukal‍ mahaa nagarangal‍ ithellaamaanu nammude vikasana svapnangal‍, paaristhithikamaaya kaazhchppaadu vikasana naya roopeekaranatthil‍ evideyum kaanunnilla.

 

athinu thelivaanu keralatthil‍ angolam kaanunna prathirodha samarangalum pradhishedhangalum. Paathrakkadavu, athirappilli, plaacchimada, eloor‍, karimukal‍, kaasar‍kotte en‍dosal‍phaan‍ samaram, chakkamkandam samaram enningane valuthum cheruthumaaya samarangalude kaaranam nammude vikasana bhraanthinte phalamaayi undaayathaanu.

 

eksprasu hyve, ippol‍ kinaalooril‍ sambhavicchathu, kandal‍kkaadukal‍ vetti niratthi amyoosmentu paar‍kkukal‍ nir‍mmikkal‍ enningane thudarunnu nammude abaddhangal‍ niranja vikasanam. Etho uttopyan‍ svapnam kandu kondaanu purogamana prasthaanangal‍ vare thangalude nayangal‍ roopeekarikkunnathu. Ee adhapathanam keralatthe illaathaakkum.

 

bhoomi athinte ettavum duritha poor‍namaaya kaalattheyaanu abhimukheekaricchu kondirikkunnathu. Ithe nilayil‍ thudar‍nnaal‍ lokaavasaanatthilekku adhikam dooramillenna sathyam naam or‍kkunnathu nannaayirikkum. Iniyenkilum nammude kunjungale paristhithiye kuricchum prakruthiye kkuricchum padtippikkuvaan‍ naam thayyaaraavanam.

 

naam praakrutharaayi kandirunna redu inthyan‍ aadivaasikalude siyaattin‍ mooppan‍ 1854l‍ annatthe amerikkan‍ prasidantinu ayaccha katthile varikal‍ innum prasakthamaanu. “njangal‍ kunjungale padtippicchathu entho athu ningalude kunjungaleyum padtippikkaamo? Bhoomi nammude ammayaanennu, bhoomikkumel‍ nipathikkunnathentho athu avalude santhathikal‍kkumelum nipathikkumennu naamarinjirikkanam. Bhoomi manushyarudethalla, manushyan‍ bhoomiyudethaanu. Namme onnaakki nir‍tthunna rakthattheppole ellaa vasthukkalum parasparam bandhithangalaanu. Manushyan‍ uyirinte vala neyyunnilla, avanathile orizha maathram. Uyirinte valayodavan‍ cheyyunnathentho athu avanodu thanneyaanu cheyyunnathu.”

 

pollunna bhoomi, maarunna kaalaavastha

 

 

 

bhoomikku mel‍ nipathikkunnathentho athu avarude santhathikal‍kku melum nipathikkumennu naamarinjirikkanam. Bhoomi manushyarudethalla manushyan‍ bhoomiyudethaanu. Manushyan‍ uyirinte vala neyyunnilla, uyirinte valayodu avan‍ cheyyunnathentho athu avan‍ avanodu thanneyaanu cheyyunnath

 

redu inthyakkaarude siyaattin‍ mooppan‍ 1854l‍ annatthe amerikkan‍ prasidantinayaccha katthile varikalaanithu. Naam aparishkrutharennu visheshippiccha oru samoohatthinte thalavan‍ ezhuthiya ee mahatthaaya varikal‍kkinnum prasakthi eri varikayaanu. Ennaal‍ ere purogathi kyvaricchu ennavakaashappedunna naam cheyyunnatho? Katthiyamaraan‍ pokunna ee jeevante golatthe patti iniyum kaaryamaayi chinthicchillenkil‍ ingane oru golam undaayirunnennu parayaan‍ polum manushya var‍gam baakkiyundaavilla enna kaaryam orikkal‍ koodi or‍mmippikkaan‍ ithaa oru bhouma dinam koodi kadannu vannirikkunnu. “the face of climate change” ennaanu itthavanatthe bhoumadina vaakyam. Pollunna nammude bhoomiye thanuppikkaan namukkaaville? Oru shramam namukku nadatthikkoode? Baakkiyaaya haritha valayatthineyenkilum kaatthu sookshikkaan ellaavarum chernnu namukkoru nayam undaakkikoode?

 

shaasthram athinte shuddhamaaya uthsaahatthode kandetthiya kaaryangale gunakaramaayi maattendathinu pakaram palappozhum kacchavada thaalparyatthinteyum laabhakkothiyudeyum idayil‍ manushyante thanne naashatthilekku nayikkunna tharatthil‍ neengiyathinte phalamaayi niravadhi duranthangal‍ vividha idangalilaayi naam kandu kazhinju. Ee bhouma dinatthil‍ naam kooduthal‍ chinthikkendathu ethu tharatthilulla oor‍jjamaanu ini naam prayojanappedutthendathu ennum ethellaam naam thiraskkarikkanam ennumaanu.

 

jappaanile phukkushima aanava nilayangalil‍ ninnum aanava vikiranangal‍ anthareekshatthilekkum samudratthilekkum kalar‍nnu kondirikkunnu. Cher‍nobilinekkaal‍ valiya apakadaavastha nilanil‍kkunnu. Ere saankethika mikavu pular‍tthunna jappaan‍ ikkaaryatthil‍ enthu cheyyanamennariyaathe pakacchu nil‍kkunnu. Inthyayil‍ jothaapooril‍ aanava nilayatthinethire muravili koottunna janangale sar‍kkaar‍ adicchothukkunnu. Koodamkulatthu ellaa prathishedhangaleyum kaattil paratthi aanava nilayam kammeeshan cheyyumennu sarkkaar thanne parayunnu.

 

aanavor‍jjam thanne ini lokatthinu venda ennu chinthikkenda samayatthum naam aanavor‍jja ulpaadanatthe vaanolam pukazhtthippaadunnu. Varaanirikkunna naalukal‍ kooduthal‍ karutthathaakkaane ee nayam upakarikkoo ennu dhyryapoor‍vvam aaru vilicchu parayum?

 

bhoomi athinte samhaara thaandavamaadaan‍ thudangiyaal‍ naam ikkaalamathrayum nediyeduttha orarivum, oru shakthiyum onninum kollaattha onnaayi maarumenna kaaryam manushyan‍ marakkunnu. Jappaanilundaaya sunaami athinte oru munnariyippaanu. Aagola thaapanatthaal‍ bhoomi viyar‍kkaan‍ thudangiyappol‍ pollunna pakaline cherukkaanaakaathe pidayunna naam ethra nisaararaanennu chinthikkanam. Bhoomikku enthu sambhavikkunnu ennu namukkinnu kruthyamaayi pravachikkaanaavum. Athinulla shaasthra jnjaanam naam nedikkazhinju. Ini bhaavi thalamuraykku engine ee bhoomiye surakshithamaayi kymaaraamennu chinthikkendathinu pakaram kooduthal‍ kooduthal‍ naashatthilekkaanu naam poyi kondirikkunnathu. Varum thalamura namme shapikkappettavaraakki maattum enna kaaryatthil‍ samshayam venda.

 

saankethika jnjaanatthe prakruthikkum manushyanum oru pole gunakaramaakunna tharatthil‍ prayojanappedutthanam. Prakruthiye ottum pariganikkaatheyulla oru vikasanamaanu naam pinthudarunnathu. Ee nila thudar‍nnaal‍ varunna ampathu var‍shatthinakam ee jeevante golatthil‍ ninnum jeevan‍ enna mahatthaaya prathibhaasam ennennekkumaayi illaathaayaal‍ athbhuthappedenda ennaanu shaasthrajnjanaaya stteephan‍ hokkingsu abhipraayappettathu. Shaasthram prakruthiyile adrushyamaaya prakriyakale ariyaathe amoortthamaayathine sathyamaayi udghoshikkunnu. Naam nediyeduttha purogathi thanneyaanu innu van‍ prathyaaghaathangal‍kku vazhiveykkunna tharatthil‍ thiricchadicchu kondirikkunnathu. Ennittum bhoomiyude naashatthilekku nayikkunna pravar‍tthanam naam thudar‍nnu kondirikkunnu. Thanmoolam kooduthal‍ irunda dinangale srushdicchu kondirikkunnu. Aagola thaapanam (global warming), aagola irulal‍ (glogal dimming) ennee duranthangal‍ kkarikilaanu bhoomi. Aagola thaapanatthinte durantha phalangal‍ angingaayi prathiphalicchu kondirikkunnu. Bhoomi viyar‍kkaan‍ thudangiyathode manushyanum mattu jeevajaalangalum athijeevikkuvaanaayi paadupedukayaanu. Wwfnte kanakku prakaaram aagola thaapanam moolam ekadesham 1,60,000 per‍ marikkunnu. 2025 aakunnathode ithu moonnu laksham kaviyumennaanu kanakkukal‍ soochippikkunnathu.

 

manushya vamsham athinte oor‍jjam nedunnathu prakruthiyil‍ ninnaanu. Samskaarangal‍ veraazhtthunnathum prakruthiyil‍ thanne. Athinaal‍ prakruthiye naashatthil‍ ninnum rakshicche mathiyaakoo. Raa‍shdrangal‍ ithinaayi onnikkendathundu. Aikya raashdra sabha thayyaaraakkiya chaar‍ttaril‍ ingane parayunnundenkilum saamraajyathva shakthikal‍ nadatthunna chooshanatthe thadukkaan‍ paakatthilulla shakthi innu aikya raashdra sabhakku illa enna sathyam nilanil‍kkunnu. Ucchakodikalum sammelanangalum athaathu kaalatthu nadakkunnu. Bhoomikku melulla praharam dinam prathi var‍ddhicchu kondirikkunnu. Prakruthikku melulla ee kadannaakramanatthe bhoomiye snehikkunna naam ororuttharum manasilaakki pravar‍tthikkenda kaalamaanithu. Annaara kannanum thannaalaayathu enna pole naam ororuttharum chinthicchaal‍ varaanirikkunna karuttha naaleye kuracchenkilum akattaan‍ saadhicchekkum.

 

naam nallathennu kandetthi upayogiccha palathum pil‍kaalatthu namukku ere duranthangal‍kku kaaranamaayittundu ennathinu utthama udaaharanamaanu aanavor‍jjam. Var‍ddhicchu varunna oor‍jjaavashya tthinaanenkil‍ polum ee apakada kaariyaaya padaar‍ththam naam evide surakshithamaayi kondu veykkumenna chodyam evareyum kuzhakkunnathaanu. Enthu kondu namukkithu venda ennu theer‍tthu parayaan‍ kazhiyaathe pokunnu?

 

upayoga shesham valiccheriyuka enna cheettha sheelatthe nammude jeevithatthodu oppam cher‍tthu pidicchathu muthalaanu bhoomiyil‍ maalinyangal‍ kunnu koodaan‍ thudangiyathu. Naam valiccheriyunna plaasttiku maalinyangalum, vyavasaaya shaalakal‍ thuppunna vishappukayum, jalaashaya ngalilekku thurannu vidunna visha draavakangalum, krushiyidangalil‍ adikkunna keedanaashinikalum ellaam thanne ithinakam bhoomiye kaar‍nnu thinnu kazhinju. Ittharatthil‍ munnottu poyaal‍ maalinyam thallaan‍ vendi maathram bhoomiyolam valippamulla mattoru golam naam kandetthendi varum. Prakruthiye aavashyatthinum anaavashyatthinum aar‍tthikkum vendi chooshanam cheyyumpol‍ nashdappedunnathu kaal‍keezhile mannaanennu manushyan‍ marakkunnu. 2025 aakunnathode anthareeksha thaapanila 1. 4 muthal‍ 8. 9 vare var‍ddhicchaal‍ athbhuthappedendathilla ennu padtanangal‍ parayunnu. Ippol‍ anthareekshatthile kaar‍ban‍ dy oksydinte alavu 383 ppm (parts per million) aanu. Vyavasaaya yugatthinu mun‍pu ithu 280 ppm aayirunnu. 2100 aakunnathode ithu 500 ppm aayi var‍ddhikkumennu padtanangal‍ soochippikkunnu.

 

enthaayaalum varaanirikkunna naalukal‍ naam kooduthal‍ pareekshanangal‍kku kaatthirikkendi varum enna bodham ee bhouma dinatthil‍ demokleesinte vaalaayi naam ororuttharudeyum thalakku meethe thoongikkidakkunnundennu or‍kkunnathu nannaayirikkum. Kaalaavastha vyathiyaanam namme kooduthal kooduthal chinthippikkaan, pravartthippikkaan prerippikkatte ennu maathram ee dinatthil ormmappedutthunnu

 bhoomikku vendi otthucheruka  chuttu pollunna bhoomiye patti chinthikkaan‍ aar‍kkum innu neramilla. Prakruthiyude santhulithaa vasthaye thakar‍kkunna tharatthil‍ himaalaya, sybeeriya, aar‍ttikku mekhalakalile hima paalikal‍ uruki kondirikku kayaanu, ithu moolam samudra nirappu uyarukayum ottumikka pradeshangalum vellatthi nadiyilaavum, theera pradeshangalum cheru dveepukalum kadalinadiyilaakaam oppam aagola thaapanatthinte (global warming) durantha phalangal‍ lo‍katthinte pala bhaagangalilaayi prathiphalicchu thudangiyirikkunnu. Bhoomi viyar‍kkaan‍ thudangiyathode manushyanum mattu jeeva jaalangalum athijeevikkaa naavaathe uruki illaathaavum. Aagola thaapana phalamaayi samudra nirappu iniyum uyar‍nnekkaam.  

prakruthi duranthangal‍ adikkadi undaakunnu. Bhookampangalum‍, sunaamiyum bhoomiyile jeevane illaathaakkunnu. Yuddhangal‍, theevravaadam, adhinivesham ennivayaal‍ aayudhangal‍ thuppunna visham paaristhithikamaaya niravadhi prashnangal‍kku vazhi vekkunnu. Ithine pattiyonnum aakulathayillaattha chilar‍ puthiya adhinivesha idam thedunnu. Bhoomi athinte ettavum duritha poor‍namaaya kaalaghatta tthiloodeyaanu neengi kondirikkunnathu. Ithe nila thudar‍nnaal‍ varum naalukal‍ kooduthal‍ karutthathaakume nnathil‍ aar‍kkum samshayam venda. Ee or‍mmappedutthalaanu bhoomikku vendi otthucheruka enna aashayatthiloode ee bhaumadinavum nal‍kunnath

 

paristhithi: manushyan‍ padtikkaattha chila paadtangal‍

 

 

“lokatthile oro kuttiyum bodhana prakriyayiloode malineekaranamenna mahaavipatthineppatti bodhaavaanaakanam. Prakruthiyumaayulla manushyante samanvayam bodhanatthinte cheriya cheriya kaal‍veyppukaliloodeye poor‍tthiyaakkaanaakoo. Manushyante bhaavi, bodhana prakriyayude oru pradhaana kanniyaakanam” (saralaa bahan‍:- revive our dying planet) jeevante nilanil‍ppinu thanne bheeshani nerittu kondirikkunna saahacharyatthil‍ maathramaanu naam paristhithiye patti chinthikkaan‍ thudangiyathu. Nammude vidyaabhyaasa kaalam thotte paristhithiye patti oravabodham  undaakkaan‍ shramicchirunnu enkil‍ kuracchenkilum maattam varutthaan‍ namukkaavumaayirunnu.

 

paristhithika avabodham namukkidayil‍ ninnum engineyo chor‍nnu poyi kondirikkukayaanu.    jeythaapoorilum koodamkulatthum aanava nilayam sthaapicche adangoo enna vaashiyilaanu nammude bharanakoodam, cher‍nobilum, threemen‍ ailantum naam enne marannupoyi. Ennaal‍ phukkushima ethra pettennaanu naam marannathu. Nammalekkaal‍ saankethika mikavulla jappaanu polum niyanthrikkaanaavaattha oru oor‍jjatthe namukku pidicchu kettaanaavumenna chintha apakadam thanne. Amerikkayodum phraan‍sinodumulla vidheyathvavum, kacchavada idapaadum nooru kodi janathayude bhaavi iruttilaakki thanne venamennaano? Phranchu kampaniyaaya arevakku 1650 megaa vaattu sheshiyulla 6 aanava nilayangal‍ paniyaan‍ karaariloppittukazhinju.

 

bhoomiye paramaavadhi naam kaar‍nnu  thinnu kazhinju. Avasheshikkunnava kaar‍nnu  thinnaan‍ aakkam koottunnu. Oro paristhithi dinam kadannu pokumpolum aakulathakal‍ var‍ddhikkunna tharatthilulla vaar‍tthakal‍ naam kettu kondirikkunnu. Valiya durantham thanneyaanu phukkushimayil‍ sambhavicchathu. Kaalangalolam aanava vikiranam aa mannilum, vaayuvilum, jalatthilum adinju kidannu varum thalamuraye kaar‍nnu thinnum. Ikkaaryangalonnum ariyaatthavaralla namme bharikkunnathu ennittum jeythaapoorile aanava nilayam venamennu thanne vaashipidikkunnu. Aanava aapatthine maadi vilikkunna naam karuttha naaleyeyilekkaanu nayikkappeduka.

 

palappozhum paristhithi dinangal‍ polulla divasangale naam aaghoshamaakki maattaanaanu shramikkaaru. Ennaal‍ ee dinatthe oru bodhaval‍kkarana dinamaayi ettedutthu prakruthiye manasilaakkaan‍ oru shramamaanu undaakendathu. Ee paristhithi dinam saampatthika nayangalil‍ paristhithikku oonnal‍ nal‍kendathinte aavashyakathaye aahvaanam cheyyunnu, vikasana jvaratthil‍ paristhithiye pariganikkaathirunnaal‍ undaakunna gurutharamaaya prathisandhikale tharanam cheyyaan‍ nammude saampatthika nayangal‍ poraathe  varum athinaal‍ varum kaalam paristhithiye pariganicchu kondu maathrame munnottu pokaan‍ kazhiyoo.

 

kaadu enna shvaasakoshatthe kaatthusookshikkunnatthinte praadhaanyam naam marannu kazhinju. Anthareekshatthil‍ var‍ddhicchu varunna kaar‍ban‍ dy oksydinte alavu van‍ apakadattheyaanu vilicchu varutthuka, anthareekshatthil‍ ninnu manikkooril‍ randu kilograam  kaar‍ban‍ dy oksydine valicchedukkaane oru maratthinu kazhiyoo, vana nasheekaranam moolam anthareekshatthile kaar‍ban‍ dy oksydinte alavu kramaatheethamaayi var‍ddhicchu kondirikkukayaanu, ithu nilavile santhulithaavasthaye thakar‍kkukayum jeevante naashatthilekku vazhivekkukayum cheyyum. Kaduttha choodine kaatthirikkunna namukku innu marangal‍ aavashyamillaathaayirikkunnu. Marangal‍ cheyyunna dhar‍mmam naam marannirikkunnu. Lokatthe pradhaana petta mazhakkaadukal‍ ellaam thanne bheeshaniyilaanu. Braseelile aamason‍ mekhala kaattutheeyum mattu adhiniveshangalum moolam kaduttha prathisandhiyilaanu, aaphrikkan‍ bhookhandatthile kilimanchaaro mekhalayum ithe prathisandhi thanneyaanu neridunnathu, sybeeriyan‍ mekhalakalum, eshyan‍ mekhalayile vanamekhalayum kaduttha kayyetta bheeshani neridunnu. Nammude sylantvaali, vikasanatthinte vili kaatthu kidakkunnu bayovaa vaali polulla paddhathikal‍kkaayi chilar‍ kaatthu kidakkunnu.  bhoomi nashikkaan‍ adhikam kaalam venda enna pravachanangal‍ sharivekkunna tharatthilaanu kaaryangal‍ neengunnathu. Mazhakkaadukal‍ vetti maram nadunna nammude vanaval‍kkarana paddhathikal‍ varutthi veccha naashatthinte aazham thiricchariyanamenkil‍ attappaadi mekhala sandar‍shicchaal‍ mathiyaakum. Saamoohya vanaval‍kkaranam polulla chathikaleyaanu naam vikasanam enna peril‍ ettedutthathu, haritha viplavam undaakkiya naasham ethrayo valuthaayirunnu ennu manasilaakkaan‍ nammude vidagdhar‍kku irupathu var‍sham kaatthirikkendi vannu. 44 nadikalulla keralatthil‍ mazhakkaalatthum shuddhajalakshaamam, kaalam thetti varunna mazha, chuttupollunna pakalukal‍, maalinyangal‍ niranja nagarangal‍, vishamazha peytha thottangal‍, paadatthum parampilum vaari kkoriyozhikkunna keeda naashinikal‍, engum visham mukkiya pacchakkarikal‍, pazhangal‍, naadum kaadum vetti undaakkunna eksprasu hyve, riyal‍esttettu lobi kayyerunna vanam, malinamaakkappetta nadikal‍, kaasar‍kodu oru kothuku parannaal‍ thiruvananthapuram vare neelunna vividha tharam rogangal‍,  ingane neelunnu prabuddha keralatthinte vikasana visheshangal‍. Ennaal‍ ithonnum char‍ccha cheyyaan‍ namukku neramilla, phesbukkilum, dvittarilum, blogukalilum vilasunna malayaalikku ithonnum athra valiya vishayamalla. Jeythaapooril‍ aanava nilayam varunnatho, koodamkulatthu udan‍ pravar‍tthikkaan‍ pokunna aanava nilayamo, phukkushimayil‍ aanava nilayam thakar‍nnatho, kaar‍shika mekhalayil‍ bahuraashdrakutthakakalude varavineyo, janithaka vitthu undaakkunna bhayappedenda avasthayeyo, naam venda vidhatthil‍ char‍cchacheytho? Ikkaaryangale patti naam bodhaavaanmaaraano? Ithu naam ororuttharum svayam chodikkenda chodyamaanu.

 

naam nedi ennavakaashappedunna purogathi shoonyamaaya bhaaviyeyaanu maadi vilikkuka ennu britteeshu daar‍shakanikanaaya aal‍phredu nor‍tthu  vyttu hydu valare mun‍pu  thanne paranju: “innatthe amoor‍tthathakale marikadannu munnottu chinthikkaan‍ kazhiyaattha oru samskaaram, purogathiyude oru idavelaykku shesham vandhyathayil‍ kalaashikkuvaan‍ shapikkappettirikkunnu.” shaasthram prakruthiyile adrushyamaaya prakriyakale ariyaathe  amoor‍tthamaayathine sathyamaayi udghoshikkunnu. Naam nediyeduttha purogathi thanneyaanu innu van‍ prathyaaghaathangal‍kku  vazhivekkunna tharatthil‍ thiricchadicchu kondirikkunnathu. Ennittum bhoomiyude naashatthilekku nayikkunna pravar‍tthanam  naam thudar‍nnu   kondirikkunnu. Thanmoolam kooduthal‍ irunda dinangale srushdicchu kondirikkunnu. Vinaashakaramaaya naalekale patti aakulatha peraattha oru koottam ithine thrunavalkkaricchu thangalude thaalparyatthinanusaricchu pravatthikal‍ thudarunnu, ivar‍ thanneyaanu lokatthe nayikkunnathennu ahankaricchu kondu lokatthu evideyum kadannaakramanam nadatthi kondirikkunnathu. Kaalaavastha vyathiyaanangal‍ varutthiva??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions