നിയമസഭകള്‍, ഇന്ത്യയില്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    നിയമസഭകള്‍, ഇന്ത്യയില്‍                

                                                                                                                                                                                                                                                     

                   നിയമസഭകള്‍ - കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

നിയമസഭകള്‍, ഇന്ത്യയില്‍

 

Legislative Assemblies in India

 

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയില്‍ സംസ്ഥാനങ്ങളിലെ നിയമനിര്‍മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം വഹിക്കുന്ന ജനപ്രതിനിധിസഭകള്‍. ഇന്ത്യന്‍ ഭരണഘടനയുടെ 168-ാം വകുപ്പനുസരിച്ച് സംസ്ഥാന ഗവര്‍ണറും നിയമനിര്‍മാണസഭയും അടങ്ങുന്നതാണ് സംസ്ഥാനനിയമസഭ. ഗവണ്‍മെന്റിന്റെ ചുമതലയായ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നിയമപാലനം എന്നിവയില്‍ ഏറ്റവും പ്രാഥമികവും പ്രധാനവുമായ ദൗത്യമാണ് നിയമനിര്‍മാണം. സംസ്ഥാനങ്ങളില്‍ ഇത് നിര്‍വഹിക്കുന്നത് നിയമസഭകളാണ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ (18 വയസ്സ്) അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അടങ്ങുന്നതാണ് നിയമസഭ. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ എം.എല്‍.എ. (മെമ്പര്‍ ഒഫ് ലെജിസ്ലേറ്റീവ് അസംബ്ലി) അഥവാ നിയമസഭാസാമാജികര്‍ എന്നറിയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യസമ്മേളനം മുതല്‍ അഞ്ചു വര്‍ഷമാണ് സാധാരണ ഗതിയില്‍ നിയമസഭകളുടെ കാലാവധി. എന്നാല്‍ സവിശേഷ സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് ക്രമസമാധാന തകര്‍ച്ചയുടേയോ ഭരണപരമായ അനിശ്ചിതാവസ്ഥയുടെയോ പശ്ചാത്തലത്തില്‍ സംസ്ഥാന നിയമസഭ കാലാവധിക്കുമുമ്പ് പിരിച്ചുവിടാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരമുണ്ട്.

 

ചില സംസ്ഥാനങ്ങള്‍ക്ക് ജനപ്രതിനിധിസഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയെക്കൂടാതെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലും കൂടി ഉണ്ടായിരിക്കും. ദ്വിമണ്ഡല (Bicameral legislature) നിയമനിര്‍മാണസഭകളുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭ നിര്‍ത്തലാക്കുന്നതിനോ ഏകമണ്ഡല നിയമനിര്‍മാണ സഭ(unicameral legislature)കളുള്ള സംസ്ഥാനങ്ങളില്‍ ആവശ്യമെന്നു തോന്നുന്ന പക്ഷം ഉപരിസഭ കൂടി ഏര്‍പ്പെടുത്തുന്നതിനോ നിയമംമൂലം നിബന്ധന ചെയ്യുവാന്‍ ഭരണഘടന ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരം നല്കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്, ബന്ധപ്പെട്ട സംസ്ഥാന അസംബ്ലി അതിലെ സന്നിഹിതരായ അംഗങ്ങളുടെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുന്ന ഒരു പ്രമേയം മുഖാന്തിരം പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരിക്കണം. ഈ മൂന്നില്‍രണ്ട് ഭൂരിപക്ഷം പ്രസ്തുത അസംബ്ലിയുടെ ആകെ അംഗങ്ങളുടെ പൂര്‍ണഭൂരിപക്ഷത്തില്‍ കുറവായിരിക്കാന്‍ പാടില്ലെന്നും ഭരണഘടന നിഷ്കര്‍ഷിച്ചിരിക്കുന്നു.

 

ചരിത്രം

 

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നിര്‍മിക്കുക, വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ അധികാരങ്ങള്‍ ഈസ്റ്റിന്ത്യാക്കമ്പനിയില്‍ നിക്ഷിപ്തമായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ 1773-ലെ റെഗുലേറ്റിങ് ആകറ്റ് പ്രകാരം മദിരാശി, ബോംബെ സര്‍ക്കാരുകള്‍ അവയുടെ നിയമങ്ങളുടെയും ഉത്തരവുകളുടെയും പകര്‍പ്പ് അന്നത്തെ ബംഗാള്‍ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ആധുനിക ഇന്ത്യയിലെ പ്രവിശ്യാനിയമസഭകളുടെ ചരിത്രവും വികാസവും പരിശോധിക്കുമ്പോള്‍ നിയമനിര്‍മാണത്തിനുള്ള സ്വതന്ത്ര അധികാരം ആദ്യമായി ലഭിച്ചത് 1797-ല്‍ ബംഗാള്‍ പ്രസിഡന്‍സിക്കാണ്. ഇതേ അധികാരങ്ങള്‍ 1807-ല്‍ മദ്രാസ്, ബോംബെ പ്രസിഡന്‍സികള്‍ക്കും ലഭിക്കുകയുണ്ടായി. എക്സിക്യൂട്ടീവ് ഗവണ്‍മെന്റില്‍ അധിഷ്ഠിതമായിരുന്ന ഇത്തരം നിയമനിര്‍മാണ അധികാരങ്ങള്‍ ഓരോ പ്രവിശ്യയിലും വ്യത്യസ്തമായിരുന്നതിനാല്‍ പൊതുവില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളില്‍ പരസ്പര വൈരുധ്യങ്ങള്‍ പ്രകടമായിരിരുന്നു. 1833-ലെ ചാര്‍ട്ടര്‍ ആക്റ്റ്, നിയമനിര്‍മാണ അധികാരം കേന്ദ്രഗവര്‍ണമെന്റില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് പ്രവിശ്യാനിയമനിര്‍മാണസഭകളുടെ അധികാരം ഇല്ലാതാക്കുകയും ഇന്ത്യയിലുടനീളം ബാധകമാകുന്ന നിയമനിര്‍മാണാധികാരം ഗവര്‍ണര്‍ ജനറലിനു നല്കുകയും ചെയ്തു. ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഒരു നിയമവിദഗ്ധനെ പ്രതിനിധിയായി നിയമിക്കാന്‍ വ്യവസ്ഥ ചെയ്തു. 1853-ലെ ചാര്‍ട്ടര്‍ നിയമത്തിലൂടെ പ്രസ്തുത നിയമവിദഗ്ദാംഗത്തെ ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ സ്ഥിരാംഗമാക്കുകയും അതോടൊപ്പം ഇന്ത്യാ ഗവണ്‍മെന്റിലേക്ക് ഓരോ പ്രവിശ്യക്കും ഓരോ പ്രതിനിധിയെ അയയ്ക്കാന്‍ അനുവാദം നല്കുയും ചെയ്തു. 1861-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആകറ്റ് നിയമനിര്‍മാണ ആവശ്യങ്ങള്‍ക്കായുള്ള ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവിലെ അംഗങ്ങളുടെ എണ്ണവും പ്രവിശ്യാ നിയമസഭകളിലെ അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ച് കൂടുതല്‍ സ്വതന്ത്രാധികാരം നല്കിയെങ്കിലും ഓരോ നിയമത്തിനും ഗവര്‍ണര്‍ ജനറലിന്റെ അനുമതി അനിവാര്യമായിത്തുടര്‍ന്നു. മാത്രവുമല്ല, കേന്ദ്ര നിയമനിര്‍മാണസഭയുടെ തീരുമാനങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍ ജനറലിന് വീറ്റോ അധികാരവുമുണ്ടായിരുന്നു.

 

1892-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആകറ്റ് പ്രകാരം കേന്ദ്ര നിയമ നിര്‍മാണസഭയുടെയും പ്രവിശ്യാ നിയമസഭകളുടെയും ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ വന്നു. ബംഗാള്‍, മദ്രാസ്, ബോംബെ നിയമനിര്‍മാണസമിതികളിലെ അംഗങ്ങളുടെ എണ്ണം 20 ആയും വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലെയും ഔധിലെയും അംഗങ്ങളുടെ എണ്ണം 15 ആയും ഉയര്‍ത്തി. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക സാമ്പത്തികരേഖ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അംഗങ്ങള്‍ക്ക് അനുമതി ലഭിച്ചു.

 

മിന്റോ-മോര്‍ലി ശിപാര്‍ശകളെ അടിസ്ഥാനപ്പെടുത്തിയുള്ള 1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റ് പ്രകാരം ഗവര്‍ണര്‍ ജനറലിന്റെ കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം പരമാവധി 60 ആക്കി ഉയര്‍ത്തി. ഇതില്‍ 37 പേര്‍ ഔദ്യോഗികാംഗങ്ങളും 23 പേര്‍ അനൌദ്യോഗിക അംഗങ്ങളുമായിരുന്നു. ഔദ്യോഗിക അംഗങ്ങളായ 37 പേരില്‍ 28 പേര്‍ ഗവര്‍ണര്‍ ജനറല്‍ നാമനിര്‍ദേശം ചെയ്യുന്നവരും മറ്റുള്ളവര്‍ എക്സ് ഒഫീഷ്യോ (ex-officio) അംഗങ്ങളുമായിരുന്നു. 23 അനൗദ്യോഗിക അംഗങ്ങളില്‍ അഞ്ചുപേര്‍ ഗവര്‍ണര്‍ ജനറലിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരായിരുന്നു. ബജറ്റ്, റെയില്‍വേ, പൊതുതാത്പര്യവിഷയങ്ങള്‍, വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ എന്നിവയില്‍ അംഗങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാന്‍ അനുവാദം നല്കി. ചുരുക്കത്തില്‍, പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഭരണവ്യവസ്ഥ 1909-ലെ ആക്റ്റ് വഴി ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു.

 

തുടര്‍ന്ന് കേന്ദ്ര നിയമനിര്‍മാണ സഭയ്ക്കു പുറമേ, പ്രവിശ്യാനിയമസഭകളിലും മാറ്റങ്ങള്‍ ഉണ്ടായി. വലിയ പ്രവിശ്യകളിലെ നിയമനിര്‍മാണ സഭകളിലെ അംഗസംഖ്യ 50 ആയും ചെറിയ പ്രവിശ്യകളിലെ നിയമസഭാംഗങ്ങളുടെ എണ്ണം 30 ആയും വര്‍ധിപ്പിച്ചു. 1909-ലെ ആകറ്റ് പ്രകാരം മുഹമ്മദീയര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. 1909 മുതല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കാര്യനിര്‍വഹണവിഭാഗം അനിവാര്യമായും അഭിപ്രായം തേടേണ്ടുന്ന ഘടകമായി പ്രോവിന്‍ഷ്യല്‍ നിയമസഭകള്‍ മാറി. അതേ സമയം നിയമനിര്‍മാണ സമിതികള്‍ക്ക് (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) നിയമനിര്‍മാണത്തിലോ ഭരണകൂടത്തിലോ ഒരു നിയന്ത്രണാധികാരവും അനുവദിക്കപ്പെട്ടുമില്ല.

 

1919-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റാണ് കേന്ദ്രത്തില്‍ ദ്വിമണ്ഡല സംവിധാനം സാധ്യമാക്കിയത്. അതോടെ കേന്ദ്ര നിയമനിര്‍മാണസഭ(Central Legislative Assembly)യും സംസ്ഥാന കൗണ്‍സിലും (The Council of State) സ്ഥാപിതമായി. കേന്ദ്ര നിയമനിര്‍മാണസഭയുടെ കാലാവധി മൂന്നു വര്‍ഷവും കൗണ്‍സില്‍ ഒഫ് സ്റ്റേറ്റിന്റേത് അഞ്ചു വര്‍ഷവുമായിരുന്നു. എന്നിരുന്നാലും ഇവയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഗവര്‍ണര്‍ ജനറലിന് അധികാരമുണ്ടായിരുന്നു. ഉദാഹരണത്തിന് ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ നിയമസഭയുടെ കാലാവധി 11 വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനായി കേന്ദ്ര നിയമസഭ ഉണ്ടായിരുന്നെങ്കില്‍ക്കൂടി ചില പ്രത്യേക വിഷയങ്ങളില്‍ ഗവര്‍ണര്‍ ജനറലിന്റെ തീരുമാനം അന്തിമമായിരുന്നു. ചുരുക്കത്തില്‍, 1919-ലെ കേന്ദ്ര നിയമസഭ, എക്സിക്യൂട്ടീവിനു വിധേയമായി പ്രവര്‍ത്തിക്കുന്നവിധമാണ് രൂപപ്പെട്ടത്.

 

പ്രവിശ്യാഭരണസമിതിയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും 1919-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. എല്ലാ പ്രവിശ്യാനിയമസഭകളിലും ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രത്യേക മണ്ഡലങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. കൂടാതെ മുസ്ലിം, സിക്ക് വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭ്യമായി. ഭൂവുടമകള്‍, കര്‍ഷകര്‍, ഖനന-വാണിജ്യ-വ്യവസായ പ്രതിനിധികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നിയമസഭാംഗങ്ങളാക്കപ്പെട്ടു. സമുദായം, വാസം, തൊഴില്‍ എന്നിവയുടെ അടിസ്ഥാനത്തിലും ആദായനികുതിദായകര്‍, സൈനിക പെന്‍ഷന്‍ വാങ്ങുന്നവര്‍, ഭൂമിസ്വന്തമായുള്ളവര്‍ തുടങ്ങിയവര്‍ക്കും വോട്ടവകാശം ലഭിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. നിയമനിര്‍മാണ സമിതികളില്‍ സ്പീക്കറെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനും നിയമസഭാംഗങ്ങളില്‍ നിന്നും മന്ത്രിമാരെ നിയമിക്കാനും ഗവര്‍ണര്‍ക്ക് അധികാരം ലഭിച്ചു. കേന്ദ്രത്തിന്റെയും പ്രവിശ്യാഭരണകൂടങ്ങളുടെയും അധികാരങ്ങള്‍ സൂചിപ്പിക്കുന്ന സെന്‍ട്രല്‍ ലിസ്റ്റ്, പ്രോവിന്‍ഷ്യല്‍ ലിസ്റ്റ് എന്നിവ ആദ്യമായി ഉദ്ഭവിച്ചത് 1919-ലെ ആക്റ്റിന്റെ വെളിച്ചത്തിലാണ്.

 

1927-ല്‍ സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍ ഫെഡറല്‍ രാഷ്ട്രീയ സംവിധാനത്തിന് ശിപാര്‍ശ ചെയ്തു. ഇന്ത്യക്കാര്‍ക്കു പ്രാതിനിധ്യമുള്ള ഒരു ഭരണഘടനാസമിതിയാണ് ഇന്ത്യയിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇതര സ്വാതന്ത്യ്രസമര പോരാളികളും ഉയര്‍ത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി 1934 മേയ് മാസത്തില്‍ ഭരണഘടനാ നിര്‍മാണസഭ രൂപീകരിക്കപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏകപക്ഷീയമായി 1935-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ് അനുസരിച്ച് പ്രവിശ്യാനിയമസഭകളില്‍ ദ്വിമണ്ഡലസംവിധാനം നടപ്പിലാക്കി. കൗണ്‍സില്‍ ഒഫ് സ്റ്റേറ്റും ഫെഡറല്‍ അസംബ്ലിയും നിലവില്‍വന്നു. അഞ്ച് വര്‍ഷമായിരുന്നു ഫെഡറല്‍ അസംബ്ലിയുടെ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വാഭാവികമായും പിരിച്ചുവിടപ്പെടുന്നവയായിരുന്നു ഇത്. എന്നിരുന്നാലും ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അധികാരം ഗവര്‍ണര്‍ ജനറലിനുണ്ടായിരുന്നു. ഫെഡറല്‍ അസംബ്ലിയില്‍ 375 അംഗങ്ങളും കൗണ്‍സില്‍ ഒഫ് സ്റ്റേറ്റില്‍ 260 അംഗങ്ങളുമാണുണ്ടായിരുന്നത്. ഇതിന്‍പ്രകാരം അതതു പ്രവിശ്യകളിലെ ഭരണാധികാരികള്‍ തന്നെയാണ് ഓരോ സംസ്ഥാനത്തിന്റെയും പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം സാമുദായമായിരുന്നു.

 

ഇന്ത്യയിലെ നിയമനിര്‍മാണസഭാസംവിധാനം ഭൂമിശാസ്ത്രപരമായും അധികാരവിതരണ ക്രമത്തിലും രണ്ട് വിതാനത്തിലാണ് ഭരണഘടന നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന്, ദേശീയതലം. രണ്ട്, സംസ്ഥാനതലം. 1993-നുശേഷം പ്രാദേശികതലം എന്നതുകൂടി ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ ദ്വിമണ്ഡലസമ്പ്രദായമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്: ഉപരിമണ്ഡലസഭയും (രാജ്യസഭ-കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ്സ്) അധോമണ്ഡലസഭയും (ലോക്സഭ-കൗണ്‍സില്‍ ഒഫ് പീപ്പിള്‍). ഇതില്‍ നിന്ന് വ്യത്യസ്തമായി ചില സ്ഥലങ്ങളില്‍ ഏകമണ്ഡലസഭയാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ചെക്-സ്ളോവാക് റിപ്പബ്ലിക്കുകള്‍ മുതലായവ. സംസ്ഥാനങ്ങളിലാകട്ടെ ഏകമണ്ഡല-ദ്വിമണ്ഡല രീതികള്‍ നിലവിലുണ്ട്. ഇവയില്‍ തെരഞ്ഞെടുക്കപ്പെട്ടോ, നാമനിര്‍ദേശം ചെയ്യപ്പെട്ടോ ഉള്‍പ്പെടേണ്ടുന്ന അംഗങ്ങളുടെ എണ്ണവും ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തെ അനുസരിച്ചാണ് നമ്മുടെ ഭരണഘടനാനിര്‍ദേശങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

 

1950 ജനു. 16-ന് ഇന്ത്യ പരമാധികാര രാഷ്ട്രമാവുകയും ഭരണഘടനപ്രകാരം രാഷ്ട്രപതിയും (പ്രസിഡന്റ്) ലോകസഭയും, രാജ്യസഭയും അടങ്ങുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് വ്യവസ്ഥാപിതമാകുകയും ചെയ്തു (നോ: പാര്‍ലമെന്റ്). വിവിധ നാട്ടുരാജ്യങ്ങളെയും പ്രവിശ്യകളെയുമെല്ലാം വ്യത്യസ്തത കൂടാതെ 'സംസ്ഥാനങ്ങള്‍' (states) എന്നാണ് ഭരണഘടന അഭിസംബോധന ചെയ്തത്. 75,000 പൗരന്മാര്‍ക്ക് ഒരു മണ്ഡലം, ഒരു പ്രതിനിധി എന്ന നിലയില്‍ കുറഞ്ഞത് 60-ഉം പരമാവധി 500-ഉം അംഗങ്ങള്‍ അടങ്ങുന്നതാവണം സംസ്ഥാന നിയമസഭയെന്ന് വ്യവസ്ഥചെയ്യപ്പെട്ടു.

 

ലോകത്തെ ഒട്ടനവധി രാഷ്ട്രങ്ങളില്‍ ജനപ്രാതിനിധ്യസഭകളെ നിയമനിര്‍മാണസഭ എന്നാണ് പൊതുവേ വിളിക്കുന്നതെങ്കിലും, ഫെഡറല്‍ സംവിധാനത്തിലുള്ള ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ സംസ്ഥാനങ്ങളിലെ ജനപ്രതിനിധിസഭയെയാണ് സംസ്ഥാന 'നിയമസഭ' അഥവാ 'സ്റ്റേറ്റ് ലെജിസ്ളേറ്റീവ് അസംബ്ളി' എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനപ്രകാരം സംസ്ഥാന നിയമസഭ എന്നത് സംസ്ഥാന ഗവര്‍ണര്‍, നിയമസഭാസാമാജികര്‍ എന്നിവര്‍ അടങ്ങുന്ന സംവിധാനമാണ്. ഇതിനു പുറമേ ചില സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണ സമിതിയും (സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) നിലവിലുണ്ട്.

 

നാലുതരം കര്‍ത്തവ്യങ്ങള്‍

 

നിയമസഭയ്ക്ക് മുഖ്യമായും നാല് കര്‍ത്തവ്യമേഖലകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.

 

നിയമനിര്‍മാണപരമായ കര്‍ത്തവ്യം

 

അതതു കാലത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി ജനതാത്പര്യം സംരക്ഷിക്കാനുതകുന്ന നിയമങ്ങള്‍ നിര്‍മിക്കുക എന്നതാണ് നിയമസഭകളുടെ മുഖ്യ കര്‍ത്തവ്യം. നിലവിലുള്ള നിയമങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതും നിയമസഭ തന്നെ. സംസ്ഥാനത്തെ ജനങ്ങള്‍ക്കാവശ്യമെന്ന് തോന്നുന്ന എല്ലാ നിയമങ്ങളും ബില്ലിന്റെ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കേണ്ട ചുമതല ഗവണ്‍മെന്റിന്റേതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 196 മുതല്‍ 201 വരെയുള്ള വകുപ്പുകള്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സംയുക്തപ്പട്ടികയില്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിരീക്ഷണാധികാരവും പാര്‍ലമെന്റില്‍ നിക്ഷിപ്തമായിരിക്കുന്നു.

 

സാമ്പത്തികമായ കര്‍ത്തവ്യം

 

ഏതു നികുതി ഏര്‍പ്പെടുത്തുന്നതിനും പിരിക്കുന്നതിനും നിയമസഭയുടെ അംഗീകാരം ഉണ്ടായിരിക്കണം. അതുപോലെ, നിയമസഭയുടെ അംഗീകാരമില്ലാതെ പണം ചെലവാക്കാനും ഗവണ്‍മെന്റിന് അധികാരമോ അവകാശമോ ഇല്ല. ജനങ്ങളുടെ പണം, അവരുടെ അംഗീകാരമില്ലാതെ പിരിക്കുന്നതോ ചെലവാക്കുന്നതോ ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. അതുകൊണ്ടാണ് ജനങ്ങളുടെ ഈ അവകാശം അവരുടെ പ്രതിനിധികളുടെ സഭയില്‍-നിയമസഭയില്‍- നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ധനകാര്യബില്ല്   അവതരിപ്പിച്ച്, ചര്‍ച്ചചെയ്ത്, അംഗീകരിക്കാനും അതിന് പ്രാബല്യം നല്കാനുമുള്ള അധികാരം അധോമണ്ഡലസഭയായ ലോക്സഭയില്‍ നിക്ഷിപ്തമാണ്.

 

നീതിന്യായപരമായ കര്‍ത്തവ്യം

 

നിയമസഭയ്ക്ക് സാധാരണ നീതിന്യായാധികാരം നിര്‍വഹിക്കാനാവില്ല. എന്നാല്‍ സഭയില്‍ നിക്ഷിപ്തമായ അവകാശലംഘനങ്ങള്‍ പരിശോധിക്കാനും വിചാരണ ചെയ്യാനും തീര്‍പ്പാക്കാനും പരിഹാരനിവൃത്തിക്കും സഭയ്ക്ക് തനത് അധികാരമുണ്ട്. സഭാംഗങ്ങളുടെ പ്രത്യേകാവകാശലംഘന കാര്യത്തില്‍ സഭാവകാശസമിതിക്ക് പരിശോധന നടത്താനും സഭയ്ക്കുമുമ്പാകെ തുടര്‍നടപടി ശിപാര്‍ശ ചെയ്യാനും അധികാരമുണ്ട്. ചുരുക്കം സന്ദര്‍ഭങ്ങളിലെങ്കിലും ഇപ്രകാരം നീതിന്യായാധികാരം സഭ ഉപയോഗിക്കുകയും നടപടി നടത്തുകയും ചെയ്തിട്ടുണ്ട്.

 

ഭരണപരമായ കര്‍ത്തവ്യം

 

നിയമസഭയ്ക്ക് സാധാരണഗതിയില്‍ ഭരണത്തില്‍ നേരിട്ടു പങ്കുണ്ടായിരിക്കുകയില്ല. എന്നാല്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ നിര്‍വഹണവിഭാഗം അഥവാ മന്ത്രിസഭ നിയമനിര്‍മാണ സഭയോട് ഉത്തരവാദപ്പെട്ടിരിക്കുന്നു. നിയമസഭയ്ക്ക് വിശ്വാസമുള്ള കാലത്തോളം മാത്രമേ മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമുണ്ടായിരിക്കുകയുള്ളു. ഈ വ്യവസ്ഥയിലൂടെ നിര്‍വഹണവിഭാഗത്തെ നിര്‍ണയിക്കാനും നിയന്ത്രിക്കാനും നിയമസഭയ്ക്കു സാധിക്കുന്നു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ സഭാചര്‍ച്ചകളിലും ശ്രദ്ധക്ഷണിക്കലിലും ഉപക്ഷേപത്തിലും കൂടിയും ചോദ്യോത്തരവേളയിലും നിയമസഭാംഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. ഒരു അവിശ്വാസ പ്രമേയത്തിലൂടെ നിര്‍വഹണവിഭാഗത്തെ (മന്ത്രിസഭ) അധികാരത്തില്‍ നിന്നു പുറത്താക്കാനും നിയമസഭയ്ക്ക് അധികാരമുണ്ട്.

 

നിയമസഭയും (Legislative Assembly) നിയമനിര്‍മാണ സമിതിയും (Legislative Council)

 

നിയമസഭയില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണുള്ളത്. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ ആ സമുദായത്തില്‍ നിന്ന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭരണഘടനയുടെ 333-ാം വകുപ്പ് പ്രകാരമാണിത്. സമാനരീതിയില്‍ ലോക്സഭാ പ്രാതിനിധ്യത്തിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പ്രസിഡന്റിനും അധികാരമുണ്ട്.

 

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമസഭയുണ്ട്. എന്നാല്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നിയമസഭയക്കു പുറമേ ഉപരിസഭയായ നിയമനിര്‍മാണ സമിതി കൂടിയുണ്ട്. തമിഴ്നാട്ടില്‍ നിലനിന്നിരുന്ന നിയമനിര്‍മാണ സമിതി 1986-ല്‍ നിര്‍ത്തലാക്കി.

 

നിയമനിര്‍മാണ സമിതി ഒരു സ്ഥിരം സമിതിയാണ്. ഇത് പിരിച്ചുവിടലിന് വിധേയമല്ല. ഓരോ രണ്ടു വര്‍ഷത്തിന്റെയും അവസാനം ഇതിലെ മൂന്നിലൊരു ഭാഗം അംഗങ്ങള്‍ പിരിഞ്ഞുപോകുന്നു. ഭരണഘടന 171-ാം വകുപ്പനുസരിച്ച് നിയമനിര്‍മാണ സമിതിയുടെ അംഗസംഖ്യ കുറഞ്ഞത് നാല്പ്പതോ അല്ലെങ്കില്‍ ആ സംസ്ഥാനത്തിലെ നിയമസഭയില്‍ ആകെയുള്ള അംഗസംഖ്യയുടെ മൂന്നിലൊന്നില്‍ കവിയാത്ത സംഖ്യയോയായിരിക്കും. നിയമനിര്‍മാണ സമിതിയിലെ ഓരോ അംഗത്തിന്റെയും കാലാവധി ആറ് വര്‍ഷമാണ്.

 

നിയമനിര്‍മാണ സമിതിയിലേക്ക് ഏതാനും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. താഴെ വിവരിക്കുന്ന പ്രകാരമാണ് നിയമനിര്‍മാണ സമിതി രൂപീകരിക്കുന്നത്.

 

(എ) മൂന്നിലൊരുഭാഗം അംഗങ്ങളെ നഗരസഭാംഗങ്ങളും ജില്ലാസമിതിയും തദ്ദേശഭരണ സമിതികളും ഉള്‍പ്പെട്ട സമ്മതിദായകസംഘം (Electorate) തെരഞ്ഞെടുക്കുന്നു.

 

(ബി) ഏതാണ്ട് പന്ത്രണ്ടിലൊരു ഭാഗം അംഗങ്ങളെ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടുള്ളവരോ അത്തരം ബിരുദത്തിന് തത്തുല്യമായി പാര്‍ലമെന്റ് നിര്‍മിച്ച ഏതെങ്കിലും നിയമമനുസരിച്ചുള്ള യോഗ്യതനേടി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടുള്ളവരോ ആയിട്ടുള്ള ആളുകള്‍ അടങ്ങിയ സമ്മതിദായകസംഘം തെരഞ്ഞെടുക്കുന്നു.

 

(സി) ഏതാണ്ട് പന്ത്രണ്ടിലൊരു ഭാഗം അംഗങ്ങളെ പാര്‍ലമെന്റ് നിര്‍മിച്ച ഏതെങ്കിലും നിയമമനുസരിച്ച്, സെക്കണ്ടറി സ്കൂളിനു താഴെയല്ലാത്ത വിദ്യാഭ്യാസസ്ഥാപനത്തില്‍ മൂന്ന് വര്‍ഷമായി അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവരുടെ സമ്മതിദായക സംഘം തെരഞ്ഞെടുക്കുന്നു.

 

(ഡി) ഏതാണ്ട് മൂന്നിലൊരുഭാഗം അംഗങ്ങളെ നിയമസഭാംഗങ്ങളല്ലാത്തവരില്‍ നിന്ന് നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു.

 

(ഇ) ശേഷിക്കുന്നവരെ 171-ാം വകുപ്പ് (3)-ാം ഉപവകുപ്പനുസരിച്ച് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നു.

 

മൂന്നാം ഉപവകുപ്പിലെ (ഇ) ഖണ്ഡികയനുസരിച്ച് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ സാഹിത്യം, ശാസ്ത്രം, കല, സഹകരണപ്രസ്ഥാനം, സാമൂഹ്യസേവനം എന്നീ രംഗങ്ങളില്‍ പ്രത്യേക പരിജ്ഞാനമോ പ്രായോഗികജ്ഞാനമോ ഉള്ളവരായിരിക്കേണ്ടതാണ്. സമാനമായ രീതിയില്‍ ദേശീയ പാര്‍ലമെന്റിന്റെ ഘടകമായ ഉപരിസഭ അഥവാ രാജ്യസഭ രൂപപ്പെടുത്താനും നിര്‍ണയിക്കപ്പെട്ട എണ്ണം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനും പ്രസിഡന്റിന് അധികാരമുണ്ട്. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനിലായിരിക്കും ഇങ്ങനെ ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമനിര്‍മാണ സമിതി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ നിര്‍വഹണാധികാരം.

 

നിയമസഭ - ആന്തരികഘടന

 

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാനല്‍ ഒഫ് ചെയര്‍ പേഴ്സണ്‍സ്, സഭാനേതാവ്, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍, നിയമസഭാസെക്രട്ടറി, നിയമസഭാംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു നിയതഘടനയാണ് നിയമസഭയ്ക്കുള്ളത്.

 

സ്പീക്കര്‍

 

നിയമസഭയുടെ പരമാധികാരി സ്പീക്കര്‍ ആയിരിക്കും. സഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ, കക്ഷികളുടെയോ പ്രതിനിധിയായിരിക്കും സ്വാഭാവികമായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുക. സ്പീക്കര്‍ പദവിയില്‍ ചുമതലയേറ്റു കഴിഞ്ഞാല്‍, പിന്നെ പ്രകടമായ രാഷ്ട്രീയ ബന്ധമുണ്ടായിക്കൂടാ എന്നാണ് വിവക്ഷ. സഭയുടെ മുഖ്യമായ വക്താവും സ്പീക്കര്‍ ആയിരിക്കും. സ്പീക്കറുടെ ആഫീസ് മുഖേനയാണ് എല്ലാവിധ സര്‍ക്കാര്‍ അറിയിപ്പുകളും വരുന്നതും സഭയിലേക്ക് പോകുന്നതും. സഭയുടെ സ്ഥിരം അധ്യക്ഷന്‍ സ്പീക്കര്‍ തന്നെയാണ്. സ്പീക്കര്‍ എഴുന്നേറ്റ് നിന്നാല്‍ സഭ നിശ്ശബ്ദമാകണം. ഒരു അംഗം സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍പ്പോലും സംഭാഷണം നിര്‍ത്തണം.

 

ഒരംഗത്തെ സംസാരിക്കാന്‍ ക്ഷണിക്കുന്നതും സമയം നിശ്ചയിക്കുന്നതും സ്പീക്കര്‍ ആയിരിക്കും. ഏതെങ്കിലും ഒരു അംഗം ക്രമപ്രശ്നം ഉന്നയിച്ചാല്‍ അതിന്മേല്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുന്നത് സ്പീക്കര്‍ ആണ് (Ruling). സഭയെ സംബന്ധിച്ച ഭരണഘടനാപരമായ പരാമര്‍ശങ്ങള്‍ വ്യാഖ്യാനിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. ഈ അധികാരത്തെ ചോദ്യം ചെയ്യാനോ വിവാദമാക്കാനോ മറ്റാര്‍ക്കുംതന്നെ അവകാശമില്ല. അപ്രസക്തവും അനാവശ്യവുമായ കാര്യങ്ങള്‍ അംഗങ്ങളുടെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടാല്‍ അവയെല്ലാം സഭാരേഖയില്‍ നിന്നും നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ട്. സഭയ്ക്കുള്ളില്‍ അനുചിതമായി പെരുമാറുന്ന പക്ഷം ഒരംഗത്തെ സഭയ്ക്ക് പുറത്ത് പോകാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശിക്കാം. സഭാനടപടികളില്‍ അപമര്യാദയായി ഇടപെടുന്ന ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. സഭയ്ക്കുള്ളില്‍ അതിക്രമങ്ങളും മറ്റു വിധത്തിലുള്ള തടസ്സപ്പെടുത്തലുകളുമുണ്ടായാല്‍, സഭ നിര്‍ത്തിവയ്ക്കാനോ നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കാനോ സ്പീക്കര്‍ക്ക് അവകാശാധികാരങ്ങളുണ്ട്. പക്ഷേ കക്ഷിനേതാക്കളുമായിട്ടും സഭാസെക്രട്ടറിയുമായിട്ടും കൂടിയാലോചിച്ചാണ് ഈ അധികാരം പ്രയോഗിക്കേണ്ടത്. സഭാസമിതികളിലേക്ക് അംഗങ്ങളെ നിര്‍ദേശിക്കുന്നത് സ്പീക്കര്‍ ആയിരിക്കും. ഇതും കക്ഷി നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കണം ചെയ്യേണ്ടത്.

 

ഡെപ്യൂട്ടി സ്പീക്കര്‍

 

സ്പീക്കര്‍ കഴിഞ്ഞാല്‍ ഭരണഘടനാപരമായി അധികാരാവകാശങ്ങളുള്ള സ്ഥാനമാണ് ഉപാധ്യക്ഷന്റേത്. അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സഭയോട് മാത്രമാണ് ഉത്തരവാദപ്പെട്ടിരിക്കുന്നത്. സ്പീക്കറുടെ അഭാവത്തില്‍ സഭാധ്യക്ഷസ്ഥാനം നിര്‍വഹിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സ്പീക്കറുടെ എല്ലാ അധികാരങ്ങളുമുണ്ട്. സഭയുടെ മറ്റ് നടപടിക്രമങ്ങളിലും വോട്ടെടുപ്പിലും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സാധാരണഗതിയില്‍ പങ്കെടുക്കാം. എന്നാല്‍ ഈ അവകാശം അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഉണ്ടായിരിക്കില്ല.

 

അധ്യക്ഷനിര (Panel of Chairman)

 

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ അഭാവത്തില്‍ സഭയില്‍ അധ്യക്ഷപദവി അലങ്കരിക്കുന്നതിന് ഓരോ സമ്മേളനത്തിന്റെയും തുടക്കത്തില്‍ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പരിചയസമ്പന്നരായ അംഗങ്ങള്‍ അടങ്ങിയതായിരിക്കും ഈ സമിതി. സാധാരണയായി ഇതില്‍ രണ്ടുപേര്‍ ഭരണപക്ഷത്തുനിന്നും ഒരാള്‍ പ്രതിപക്ഷത്തുനിന്നുമായിരിക്കും. സഭാധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന വേളയില്‍ ഈ അംഗങ്ങള്‍ക്ക് സ്പീക്കറുടെ എല്ലാവിധ അവകാശാധികാരങ്ങളുമുണ്ടായിരിക്കും. സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും മറ്റു പരിപാടികളിലായിരിക്കുമ്പോള്‍ അവരുടെ നിര്‍ദേശപ്രകാരമാണ് ഈ സമിതിയിലെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കേണ്ടത്.

 

സഭാനേതാവ്

 

സഭാനേതാവ് മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രിയുടെ ഒരു ആഫീസ് നിയമസഭാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. എന്നാല്‍ 'മുഖ്യമന്ത്രി' ഏതെങ്കിലും നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആളല്ലെങ്കില്‍ തത്കാലത്തേക്ക് ഭരണകക്ഷിയിലെ മുതിര്‍ന്നഅംഗം ആ 'സഭാനേതാവിന്റെ' ചുമതലകള്‍ വഹിക്കും.

 

സഭാസമ്മേളനം വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവയ്ക്കുന്നതിനുമുള്ള നിര്‍ദേശം നല്കുന്നത് സഭാനേതാവാണ്. നടപടിക്രമങ്ങളും മറ്റ് അജണ്ടകളും അവയുടെ മുന്‍ഗണനയും നിശ്ചയിച്ച് നിര്‍ദേശിക്കുന്നതും സഭാനേതാവായിരിക്കും. സ്പീക്കര്‍ സഭാനേതാവുമായി ആലോചിച്ചുമാത്രമേ നടപടിക്രമങ്ങള്‍ തീരുമാനിക്കാവൂ. സഭയ്ക്കുള്ളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിച്ച്, എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ അതില്‍ ഇടപെട്ട് സഭാതലം ശാന്തമാക്കാനും സഭാനേതാവ് ശ്രമിക്കേണ്ടതുണ്ട്. ഗവണ്‍മെന്റു വക്താവ് എന്ന നിലയില്‍ സഭയില്‍ ഉയര്‍ന്നുവരുന്ന ഭേദഗതികളെ സംബന്ധിച്ചും സ്വകാര്യബില്ലുകളെ സംബന്ധിച്ചും അവസാനവാക്ക് സഭാനേതാവിന്റേതായിരിക്കും. ഇതുകൊണ്ടുതന്നെ നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകസ്ഥാനം സഭാനേതാവിനായിരിക്കും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സഭാനടപടികള്‍ സുഗമമാക്കുന്നതിനും സഭാനേതാവിന് ബാധ്യതയുണ്ട്.

 

പ്രതിപക്ഷ നേതാവ്

 

സഭയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പ്രതിപക്ഷകക്ഷിയുടെ നേതാവാണ് പ്രതിപക്ഷനേതാവ്. സഭാനേതാവിന് സമാനമായ പ്രത്യേക അവകാശം സഭയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവിനുണ്ട്. പക്ഷേ, അധികാരങ്ങള്‍ ഉണ്ടായിരിക്കില്ല. സഭയുടെ അവിഭാജ്യഘടകമായ കാര്യോപദേശക സമിതിയില്‍ പ്രതിപക്ഷനേതാവും അംഗമാണ്. സുപ്രധാനമായ ഗവണ്‍മെന്റ് നടപടികള്‍ സഭയില്‍ മറച്ചുവയ്ക്കുകയോ, വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്താല്‍ പ്രതിപക്ഷനേതാവിന് ഇതു സംബന്ധിച്ച പ്രത്യേകം ചര്‍ച്ച നടത്താനും പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയും.

 

കക്ഷി നേതാക്കള്‍

 

നിയമസഭയില്‍ ഒരു നിശ്ചിത എണ്ണം അംഗങ്ങള്‍ സ്വന്തമായുള്ള പാര്‍ട്ടിയെ നിയമസഭാകക്ഷി എന്നു പറയാം. എട്ട് അംഗങ്ങള്‍ക്ക് താഴെ രണ്ടുപേര്‍ വരെ മാത്രമുള്ളവയെ നിയമസഭാഗ്രൂപ്പ് (Group) എന്നു വിളിക്കുന്നു. ഓരോ നിയമസഭാ കക്ഷിക്കും ഓരോ നേതാവുണ്ടായിരിക്കും. ഇദ്ദേഹം 'നിയമസഭാകക്ഷി/പാര്‍ട്ടി സെക്രട്ടറി' എന്നറിയപ്പെടുന്നു. പാര്‍ട്ടിയും നിയമസഭയും തമ്മില്‍ ഏകോപിപ്പിക്കുന്നതിന് ഇദ്ദേഹം മുന്‍കൈയെടുക്കും. സഭയില്‍ തന്റെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെട്ട് സ്പീക്കറെ സഹായിക്കുന്ന ഉത്തരവാദിത്വം ഇദ്ദേഹത്തിന്റേതാണ്. കക്ഷിനേതാവിനു പുറമേ 'പാര്‍ട്ടി വിപ്പ്' എന്ന പദവിയുമുണ്ട്. സ്വന്തം പാര്‍ട്ടിയംഗങ്ങള്‍ക്ക് യഥാസമയം നിര്‍ദേശം നല്കുന്നതും സഭയില്‍ സാന്നിധ്യം ഉറപ്പാക്കുന്നതും ഇദ്ദേഹമാണ്.

 

നിയമസഭാ സെക്രട്ടറിയും സെക്രട്ടറിയേറ്റും

 

നിയമസഭാ സെക്രട്ടറി മുഖ്യചുമതലക്കാരനായി ഒരു ഉദ്യോഗസ്ഥവൃന്ദവും നിയമസഭയുടെ ഭാഗമാണ്. സ്പീക്കറുടെ നിയന്ത്രണാധീനതയിലാണ് നിയമസഭാ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത്. നിയമസഭാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സമുചിതവുമാകുന്നതിന് ഈ ഔദ്യോഗികവൃന്ദത്തിന്റെ പങ്ക് നിര്‍ണായകമാണ്. നിയമസഭാചട്ടങ്ങളും കീഴ്വഴക്കങ്ങളും രൂപപ്പെടുത്തുന്നതില്‍ സെക്രട്ടറി വിദഗ്ധമായ പങ്കുതന്നെ വഹിക്കണം. നിയമസഭാസമ്മേളനം ചേരുന്ന വേളയില്‍ സെക്രട്ടറി ചേമ്പറില്‍ സന്നിഹിതനായിരിക്കണം. സ്പീക്കറുടെ ചേമ്പറിന് തൊട്ടുതാഴെയാണ് സെക്രട്ടറിയുടെ ഇരിപ്പിടം. എല്ലായ്പ്പോഴും പരസ്പരം കൂടിയാലോചന നടത്തുന്നതിനാണ് ഇത്തരം ഇരിപ്പിടസമ്പ്രദായം ഒരുക്കിയിരിക്കുന്നത്. സ്പീക്കറുടെ അധികാരവും കടമകളും നിര്‍വഹിക്കുന്നതിന് ഒരു 'സഹായി'യായി എപ്പോഴും സെക്രട്ടറി പ്രവര്‍ത്തിക്കും. സെക്രട്ടറിയും സ്പീക്കറും തമ്മില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നിയമസഭയുടെ നടപടിക്രമങ്ങളുടെ വിജയത്തിനാധാരം.

 

സെക്രട്ടറി, ഭരണ-പ്രതിപക്ഷഭേദമന്യേ എല്ലാ അംഗങ്ങള്‍ക്കും സഹായകരമായി പ്രവര്‍ത്തിക്കണം. ഭരണപരമായ ചുമതലകള്‍ ഇദ്ദേഹം മറ്റ് ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ചുനല്കും. ജനറല്‍ ബ്രാഞ്ച്, അക്കൗണ്ട്സ് ബ്രാഞ്ച്, കമ്മിറ്റീസ്ബ്രാഞ്ച്, എഡിറ്റിങ്ബ്രാഞ്ച്, റിസര്‍ച്ച്-റഫറന്‍സ് ബ്രാഞ്ച് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായിട്ടാണ് നിയമസഭാ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത് നോ: കേരളനിയമസഭ.

 

സമ

                                                                                                                   

                                                                                                                                                                                                                                                                                 

                    niyamasabhakal‍, inthyayil‍                

                                                                                                                                                                                                                                                     

                   niyamasabhakal‍ - kooduthal vivarangal                  

                                                                                             
                             
                                                       
           
 

niyamasabhakal‍, inthyayil‍

 

legislative assemblies in india

 

inthyan‍ paar‍lamentari janaadhipathya vyavasthithiyil‍ samsthaanangalile niyamanir‍maanatthinte paripoor‍na uttharavaadithvam vahikkunna janaprathinidhisabhakal‍. Inthyan‍ bharanaghadanayude 168-aam vakuppanusaricchu samsthaana gavar‍narum niyamanir‍maanasabhayum adangunnathaanu samsthaananiyamasabha. Gavan‍mentinte chumathalayaaya niyamanir‍maanam, bharananir‍vahanam, niyamapaalanam ennivayil‍ ettavum praathamikavum pradhaanavumaaya dauthyamaanu niyamanir‍maanam. Samsthaanangalil‍ ithu nir‍vahikkunnathu niyamasabhakalaanu. Praayapoor‍tthi vottavakaashatthinte (18 vayasu) adisthaanatthil‍ theranjedukkappedunna janaprathinidhikal‍ adangunnathaanu niyamasabha. Niyamasabhayilekku theranjedukkappedunnavar‍ em. El‍. E. (mempar‍ ophu lejisletteevu asambli) athavaa niyamasabhaasaamaajikar‍ ennariyappedunnu. Theranjeduppu kazhinjulla aadyasammelanam muthal‍ anchu var‍shamaanu saadhaarana gathiyil‍ niyamasabhakalude kaalaavadhi. Ennaal‍ savishesha sandar‍bhangalil‍, prathyekicchu kramasamaadhaana thakar‍cchayudeyo bharanaparamaaya anishchithaavasthayudeyo pashchaatthalatthil‍ samsthaana niyamasabha kaalaavadhikkumumpu piricchuvidaan‍ inthyan‍ prasidantinu adhikaaramundu.

 

chila samsthaanangal‍kku janaprathinidhisabhayaaya lejisletteevu asambliyekkoodaathe uparisabhayaaya lejisletteevu kaun‍silum koodi undaayirikkum. Dvimandala (bicameral legislature) niyamanir‍maanasabhakalulla samsthaanangalile uparisabha nir‍tthalaakkunnathino ekamandala niyamanir‍maana sabha(unicameral legislature)kalulla samsthaanangalil‍ aavashyamennu thonnunna paksham uparisabha koodi er‍ppedutthunnathino niyamammoolam nibandhana cheyyuvaan‍ bharanaghadana inthyan‍ paar‍lamentinu adhikaaram nalkiyittundu. Ennaal‍ angane cheyyunnathinu, bandhappetta samsthaana asambli athile sannihitharaaya amgangalude moonnil‍randu bhooripakshatthode paasaakkunna oru prameyam mukhaanthiram paar‍lamentinodu aavashyappettirikkanam. Ee moonnil‍randu bhooripaksham prasthutha asambliyude aake amgangalude poor‍nabhooripakshatthil‍ kuravaayirikkaan‍ paadillennum bharanaghadana nishkar‍shicchirikkunnu.

 

charithram

 

svaathanthryatthinu mun‍pulla britteeshu inthyayil‍ niyamangal‍ nir‍mikkuka, vijnjaapanangal‍ purappeduvikkuka thudangiya adhikaarangal‍ eesttinthyaakkampaniyil‍ nikshipthamaayirunnu. Britteeshu eesttinthyaakampaniyude 1773-le regulettingu aakattu prakaaram madiraashi, bombe sar‍kkaarukal‍ avayude niyamangaludeyum uttharavukaludeyum pakar‍ppu annatthe bamgaal‍ bharanakoodatthinu samar‍ppikkanamennum vyavastha cheyyappettirunnu. Aadhunika inthyayile pravishyaaniyamasabhakalude charithravum vikaasavum parishodhikkumpol‍ niyamanir‍maanatthinulla svathanthra adhikaaram aadyamaayi labhicchathu 1797-l‍ bamgaal‍ prasidan‍sikkaanu. Ithe adhikaarangal‍ 1807-l‍ madraasu, bombe prasidan‍sikal‍kkum labhikkukayundaayi. Eksikyootteevu gavan‍mentil‍ adhishdtithamaayirunna ittharam niyamanir‍maana adhikaarangal‍ oro pravishyayilum vyathyasthamaayirunnathinaal‍ pothuvil‍ britteeshu inthyayile niyamangalil‍ paraspara vyrudhyangal‍ prakadamaayirirunnu. 1833-le chaar‍ttar‍ aakttu, niyamanir‍maana adhikaaram kendragavar‍namentil‍ nikshipthamaakkikkondu pravishyaaniyamanir‍maanasabhakalude adhikaaram illaathaakkukayum inthyayiludaneelam baadhakamaakunna niyamanir‍maanaadhikaaram gavar‍nar‍ janaralinu nalkukayum cheythu. Gavar‍nar‍ janaralinte eksikyootteevu kaun‍sil‍ oru niyamavidagdhane prathinidhiyaayi niyamikkaan‍ vyavastha cheythu. 1853-le chaar‍ttar‍ niyamatthiloode prasthutha niyamavidagdaamgatthe gavar‍nar‍ janaralinte eksikyootteevu kaun‍silil‍ sthiraamgamaakkukayum athodoppam inthyaa gavan‍mentilekku oro pravishyakkum oro prathinidhiye ayaykkaan‍ anuvaadam nalkuyum cheythu. 1861-le inthyan‍ kaun‍sil‍ aakattu niyamanir‍maana aavashyangal‍kkaayulla gavar‍nar‍ janaralinte eksikyootteevile amgangalude ennavum pravishyaa niyamasabhakalile amgangalude ennavum var‍dhippicchu kooduthal‍ svathanthraadhikaaram nalkiyenkilum oro niyamatthinum gavar‍nar‍ janaralinte anumathi anivaaryamaayitthudar‍nnu. Maathravumalla, kendra niyamanir‍maanasabhayude theerumaanangal‍kkumel‍ gavar‍nar‍ janaralinu veetto adhikaaravumundaayirunnu.

 

1892-le inthyan‍ kaun‍sil‍ aakattu prakaaram kendra niyama nir‍maanasabhayudeyum pravishyaa niyamasabhakaludeyum ghadanayilum pravar‍tthanangalilum maattangal‍ vannu. Bamgaal‍, madraasu, bombe niyamanir‍maanasamithikalile amgangalude ennam 20 aayum vadakku-padinjaaran‍ pravishyayileyum audhileyum amgangalude ennam 15 aayum uyar‍tthi. Nibandhanakalude adisthaanatthil‍ vaar‍shika saampatthikarekha sambandhiccha char‍cchayil‍ pankedukkuvaanum amgangal‍kku anumathi labhicchu.

 

minto-mor‍li shipaar‍shakale adisthaanappedutthiyulla 1909-le inthyan‍ kaun‍sil‍ aakttu prakaaram gavar‍nar‍ janaralinte kaun‍silile amgangalude ennam paramaavadhi 60 aakki uyar‍tthi. Ithil‍ 37 per‍ audyogikaamgangalum 23 per‍ anoudyogika amgangalumaayirunnu. Audyogika amgangalaaya 37 peril‍ 28 per‍ gavar‍nar‍ janaral‍ naamanir‍desham cheyyunnavarum mattullavar‍ eksu opheeshyo (ex-officio) amgangalumaayirunnu. 23 anaudyogika amgangalil‍ anchuper‍ gavar‍nar‍ janaralinaal‍ naamanir‍desham cheyyappedunnavaraayirunnu. Bajattu, reyil‍ve, pothuthaathparyavishayangal‍, videsha raajyangalumaayulla idapaadukal‍ ennivayil‍ amgangal‍kku abhipraayam rekhappedutthuvaan‍ anuvaadam nalki. Churukkatthil‍, paar‍lamentari samvidhaanatthilulla bharanavyavastha 1909-le aakttu vazhi britteeshu inthyayil‍ praavar‍tthikamaakkappettu.

 

thudar‍nnu kendra niyamanir‍maana sabhaykku purame, pravishyaaniyamasabhakalilum maattangal‍ undaayi. Valiya pravishyakalile niyamanir‍maana sabhakalile amgasamkhya 50 aayum cheriya pravishyakalile niyamasabhaamgangalude ennam 30 aayum var‍dhippicchu. 1909-le aakattu prakaaram muhammadeeyar‍kku prathyeka praathinidhyam labhikkukayundaayi. 1909 muthal‍ britteeshu inthyayile kaaryanir‍vahanavibhaagam anivaaryamaayum abhipraayam thedendunna ghadakamaayi provin‍shyal‍ niyamasabhakal‍ maari. Athe samayam niyamanir‍maana samithikal‍kku (lejisletteevu kaun‍sil‍) niyamanir‍maanatthilo bharanakoodatthilo oru niyanthranaadhikaaravum anuvadikkappettumilla.

 

1919-le gavan‍mentu ophu inthyaa aakttaanu kendratthil‍ dvimandala samvidhaanam saadhyamaakkiyathu. Athode kendra niyamanir‍maanasabha(central legislative assembly)yum samsthaana kaun‍silum (the council of state) sthaapithamaayi. Kendra niyamanir‍maanasabhayude kaalaavadhi moonnu var‍shavum kaun‍sil‍ ophu sttettintethu anchu var‍shavumaayirunnu. Ennirunnaalum ivayude kaalaavadhi deer‍ghippikkaan‍ gavar‍nar‍ janaralinu adhikaaramundaayirunnu. Udaaharanatthinu britteeshu inthyayile avasaanatthe niyamasabhayude kaalaavadhi 11 var‍shamaayirunnu. Niyamanir‍maanatthinaayi kendra niyamasabha undaayirunnenkil‍kkoodi chila prathyeka vishayangalil‍ gavar‍nar‍ janaralinte theerumaanam anthimamaayirunnu. Churukkatthil‍, 1919-le kendra niyamasabha, eksikyootteevinu vidheyamaayi pravar‍tthikkunnavidhamaanu roopappettathu.

 

pravishyaabharanasamithiyude ghadanayilum pravar‍tthanangalilum 1919-le gavan‍mentu ophu inthyaa aakttu valiya maattangal‍ konduvannu. Ellaa pravishyaaniyamasabhakalilum gavar‍nar‍ janaralinte eksikyootteevu kaun‍silile amgangal‍ naamanir‍desham cheyyappedukayum niyamasabhaatheranjeduppil‍ prathyeka mandalangal‍ sthaapikkappedukayum cheythu. Koodaathe muslim, sikku vibhaagangal‍kku prathyeka praathinidhyam labhyamaayi. Bhoovudamakal‍, kar‍shakar‍, khanana-vaanijya-vyavasaaya prathinidhikal‍, sar‍vakalaashaalaa prathinidhikal‍ thudangiyavar‍ niyamasabhaamgangalaakkappettu. Samudaayam, vaasam, thozhil‍ ennivayude adisthaanatthilum aadaayanikuthidaayakar‍, synika pen‍shan‍ vaangunnavar‍, bhoomisvanthamaayullavar‍ thudangiyavar‍kkum vottavakaasham labhicchu. Sthreekal‍kku prathyeka praathinidhyam labhikkukayundaayi. Niyamanir‍maana samithikalil‍ speekkare theranjeduppiloode kandetthaanum niyamasabhaamgangalil‍ ninnum manthrimaare niyamikkaanum gavar‍nar‍kku adhikaaram labhicchu. Kendratthinteyum pravishyaabharanakoodangaludeyum adhikaarangal‍ soochippikkunna sen‍dral‍ listtu, provin‍shyal‍ listtu enniva aadyamaayi udbhavicchathu 1919-le aakttinte velicchatthilaanu.

 

1927-l‍ syman‍ kammishan‍ inthyayil‍ phedaral‍ raashdreeya samvidhaanatthinu shipaar‍sha cheythu. Inthyakkaar‍kku praathinidhyamulla oru bharanaghadanaasamithiyaanu inthyayile niyamangal‍ nir‍mikkendathu ennaavashyappettu inthyan‍ naashanal‍ kon‍grasum ithara svaathanthyrasamara poraalikalum uyar‍tthiya prakshobhangalude phalamaayi 1934 meyu maasatthil‍ bharanaghadanaa nir‍maanasabha roopeekarikkappettu. Ennaal‍ britteeshu gavan‍mentu ekapaksheeyamaayi 1935-le gavan‍mentu ophu inthyaa aakttu anusaricchu pravishyaaniyamasabhakalil‍ dvimandalasamvidhaanam nadappilaakki. Kaun‍sil‍ ophu sttettum phedaral‍ asambliyum nilavil‍vannu. Anchu var‍shamaayirunnu phedaral‍ asambliyude kaalaavadhi. Kaalaavadhi poor‍tthiyaakumpol‍ svaabhaavikamaayum piricchuvidappedunnavayaayirunnu ithu. Ennirunnaalum ithinte kaalaavadhi deer‍ghippikkaanulla adhikaaram gavar‍nar‍ janaralinundaayirunnu. Phedaral‍ asambliyil‍ 375 amgangalum kaun‍sil‍ ophu sttettil‍ 260 amgangalumaanundaayirunnathu. Ithin‍prakaaram athathu pravishyakalile bharanaadhikaarikal‍ thanneyaanu oro samsthaanatthinteyum prathinidhiye naamanir‍desham cheythirunnathu. Britteeshu inthyayile prathinidhikale theranjedukkunnathinulla maanadandam saamudaayamaayirunnu.

 

inthyayile niyamanir‍maanasabhaasamvidhaanam bhoomishaasthraparamaayum adhikaaravitharana kramatthilum randu vithaanatthilaanu bharanaghadana nir‍deshicchittullathu. Onnu, desheeyathalam. Randu, samsthaanathalam. 1993-nushesham praadeshikathalam ennathukoodi ul‍ppedutthappettittundu. Desheeyathalatthil‍ dvimandalasampradaayamaanu nir‍deshikkappettirikkunnath: uparimandalasabhayum (raajyasabha-kaun‍sil‍ ophu sttettsu) adhomandalasabhayum (loksabha-kaun‍sil‍ ophu peeppil‍). Ithil‍ ninnu vyathyasthamaayi chila sthalangalil‍ ekamandalasabhayaanu nilavilullathu. Udaaharanatthinu phin‍laan‍du, por‍cchugal‍, chek-slovaaku rippablikkukal‍ muthalaayava. Samsthaanangalilaakatte ekamandala-dvimandala reethikal‍ nilavilundu. Ivayil‍ theranjedukkappetto, naamanir‍desham cheyyappetto ul‍ppedendunna amgangalude ennavum inthyan‍ bharanaghadana nir‍deshikkunnundu. Britteeshu paar‍lamentari sampradaayatthe anusaricchaanu nammude bharanaghadanaanir‍deshangal‍ thayyaaraakkappettirikkunnathu.

 

1950 janu. 16-nu inthya paramaadhikaara raashdramaavukayum bharanaghadanaprakaaram raashdrapathiyum (prasidantu) lokasabhayum, raajyasabhayum adangunna inthyan‍ paar‍lamentu vyavasthaapithamaakukayum cheythu (no: paar‍lamentu). Vividha naatturaajyangaleyum pravishyakaleyumellaam vyathyasthatha koodaathe 'samsthaanangal‍' (states) ennaanu bharanaghadana abhisambodhana cheythathu. 75,000 pauranmaar‍kku oru mandalam, oru prathinidhi enna nilayil‍ kuranjathu 60-um paramaavadhi 500-um amgangal‍ adangunnathaavanam samsthaana niyamasabhayennu vyavasthacheyyappettu.

 

lokatthe ottanavadhi raashdrangalil‍ janapraathinidhyasabhakale niyamanir‍maanasabha ennaanu pothuve vilikkunnathenkilum, phedaral‍ samvidhaanatthilulla inthyan‍ paar‍lamentari samvidhaanatthil‍ samsthaanangalile janaprathinidhisabhayeyaanu samsthaana 'niyamasabha' athavaa 'sttettu lejisletteevu asambli' ennu visheshippikkunnathu. Inthyan‍ bharanaghadanaprakaaram samsthaana niyamasabha ennathu samsthaana gavar‍nar‍, niyamasabhaasaamaajikar‍ ennivar‍ adangunna samvidhaanamaanu. Ithinu purame chila samsthaanangalil‍ niyamanir‍maana samithiyum (sttettu lejisletteevu kaun‍sil‍) nilavilundu.

 

naalutharam kar‍tthavyangal‍

 

niyamasabhaykku mukhyamaayum naalu kar‍tthavyamekhalakal‍ nir‍deshikkappettirikkunnu.

 

niyamanir‍maanaparamaaya kar‍tthavyam

 

athathu kaalatthe saahacharyangal‍kkanusruthamaayi janathaathparyam samrakshikkaanuthakunna niyamangal‍ nir‍mikkuka ennathaanu niyamasabhakalude mukhya kar‍tthavyam. Nilavilulla niyamangalil‍ venda maattangal‍ varutthendathum niyamasabha thanne. Samsthaanatthe janangal‍kkaavashyamennu thonnunna ellaa niyamangalum billinte roopatthil‍ niyamasabhayil‍ avatharippicchu paasaakkenda chumathala gavan‍mentintethaanu. Inthyan‍ bharanaghadanayude 196 muthal‍ 201 vareyulla vakuppukal‍ samsthaanangalude niyamanir‍maanavumaayi bandhappetta vyavasthakal‍ prathipaadicchirikkunnu. Kendra-samsthaana samyukthappattikayil‍ppetta vishayangalil‍ niyamanireekshanaadhikaaravum paar‍lamentil‍ nikshipthamaayirikkunnu.

 

saampatthikamaaya kar‍tthavyam

 

ethu nikuthi er‍ppedutthunnathinum pirikkunnathinum niyamasabhayude amgeekaaram undaayirikkanam. Athupole, niyamasabhayude amgeekaaramillaathe panam chelavaakkaanum gavan‍mentinu adhikaaramo avakaashamo illa. Janangalude panam, avarude amgeekaaramillaathe pirikkunnatho chelavaakkunnatho janaadhipathya reethikku cher‍nnathalla. Athukondaanu janangalude ee avakaasham avarude prathinidhikalude sabhayil‍-niyamasabhayil‍- nikshipthamaakkiyirikkunnathu. Inthyan‍ paar‍lamentil‍ dhanakaaryabillu   avatharippicchu, char‍cchacheythu, amgeekarikkaanum athinu praabalyam nalkaanumulla adhikaaram adhomandalasabhayaaya loksabhayil‍ nikshipthamaanu.

 

neethinyaayaparamaaya kar‍tthavyam

 

niyamasabhaykku saadhaarana neethinyaayaadhikaaram nir‍vahikkaanaavilla. Ennaal‍ sabhayil‍ nikshipthamaaya avakaashalamghanangal‍ parishodhikkaanum vichaarana cheyyaanum theer‍ppaakkaanum parihaaranivrutthikkum sabhaykku thanathu adhikaaramundu. Sabhaamgangalude prathyekaavakaashalamghana kaaryatthil‍ sabhaavakaashasamithikku parishodhana nadatthaanum sabhaykkumumpaake thudar‍nadapadi shipaar‍sha cheyyaanum adhikaaramundu. Churukkam sandar‍bhangalilenkilum iprakaaram neethinyaayaadhikaaram sabha upayogikkukayum nadapadi nadatthukayum cheythittundu.

 

bharanaparamaaya kar‍tthavyam

 

niyamasabhaykku saadhaaranagathiyil‍ bharanatthil‍ nerittu pankundaayirikkukayilla. Ennaal‍ paar‍lamentari vyavasthayil‍ nir‍vahanavibhaagam athavaa manthrisabha niyamanir‍maana sabhayodu uttharavaadappettirikkunnu. Niyamasabhaykku vishvaasamulla kaalattholam maathrame manthrisabhaykku adhikaaratthil‍ thudaraan‍ avakaashamundaayirikkukayullu. Ee vyavasthayiloode nir‍vahanavibhaagatthe nir‍nayikkaanum niyanthrikkaanum niyamasabhaykku saadhikkunnu. Gavan‍mentinte pravar‍tthanangale vimar‍shikkaan‍ sabhaachar‍cchakalilum shraddhakshanikkalilum upakshepatthilum koodiyum chodyottharavelayilum niyamasabhaamgangal‍kku avasaram labhikkunnu. Oru avishvaasa prameyatthiloode nir‍vahanavibhaagatthe (manthrisabha) adhikaaratthil‍ ninnu puratthaakkaanum niyamasabhaykku adhikaaramundu.

 

niyamasabhayum (legislative assembly) niyamanir‍maana samithiyum (legislative council)

 

niyamasabhayil‍ janangal‍ nerittu theranjedukkunna prathinidhikalaanullathu. Aamglo-inthyan‍ samudaayatthinu praathinidhyamillenkil‍ aa samudaayatthil‍ ninnu amgangale naamanir‍desham cheyyaan‍ gavar‍nar‍kku adhikaaramundu. Bharanaghadanayude 333-aam vakuppu prakaaramaanithu. Samaanareethiyil‍ loksabhaa praathinidhyatthilekku naamanir‍desham cheyyaan‍ prasidantinum adhikaaramundu.

 

inthyayil‍ ellaa samsthaanangal‍kkum niyamasabhayundu. Ennaal‍ bihaar‍, utthar‍pradeshu, kar‍naadakam, mahaaraashdra, aandhrapradeshu, madhyapradeshu, panchaabu, pashchimabamgaal‍ ennee samsthaanangal‍kku niyamasabhayakku purame uparisabhayaaya niyamanir‍maana samithi koodiyundu. Thamizhnaattil‍ nilaninnirunna niyamanir‍maana samithi 1986-l‍ nir‍tthalaakki.

 

niyamanir‍maana samithi oru sthiram samithiyaanu. Ithu piricchuvidalinu vidheyamalla. Oro randu var‍shatthinteyum avasaanam ithile moonniloru bhaagam amgangal‍ pirinjupokunnu. Bharanaghadana 171-aam vakuppanusaricchu niyamanir‍maana samithiyude amgasamkhya kuranjathu naalppatho allenkil‍ aa samsthaanatthile niyamasabhayil‍ aakeyulla amgasamkhyayude moonnilonnil‍ kaviyaattha samkhyayoyaayirikkum. Niyamanir‍maana samithiyile oro amgatthinteyum kaalaavadhi aaru var‍shamaanu.

 

niyamanir‍maana samithiyilekku ethaanum amgangale naamanir‍desham cheyyaanulla adhikaaram gavar‍nar‍kkundu. Thaazhe vivarikkunna prakaaramaanu niyamanir‍maana samithi roopeekarikkunnathu.

 

(e) moonnilorubhaagam amgangale nagarasabhaamgangalum jillaasamithiyum thaddheshabharana samithikalum ul‍ppetta sammathidaayakasamgham (electorate) theranjedukkunnu.

 

(bi) ethaandu panthrandiloru bhaagam amgangale inthyayile sar‍vakalaashaalakalil‍ ninnu birudam nedi moonnu var‍sham kazhinjittullavaro attharam birudatthinu thatthulyamaayi paar‍lamentu nir‍miccha ethenkilum niyamamanusaricchulla yogyathanedi moonnu var‍sham kazhinjittullavaro aayittulla aalukal‍ adangiya sammathidaayakasamgham theranjedukkunnu.

 

(si) ethaandu panthrandiloru bhaagam amgangale paar‍lamentu nir‍miccha ethenkilum niyamamanusaricchu, sekkandari skoolinu thaazheyallaattha vidyaabhyaasasthaapanatthil‍ moonnu var‍shamaayi adhyaapakavrutthiyiler‍ppettirikkunnavarude sammathidaayaka samgham theranjedukkunnu.

 

(di) ethaandu moonnilorubhaagam amgangale niyamasabhaamgangalallaatthavaril‍ ninnu niyamasabhaamgangal‍ theranjedukkunnu.

 

(i) sheshikkunnavare 171-aam vakuppu (3)-aam upavakuppanusaricchu gavar‍nar‍ naamanir‍desham cheyyunnu.

 

moonnaam upavakuppile (i) khandikayanusaricchu gavar‍nar‍ naamanir‍desham cheyyunnavar‍ saahithyam, shaasthram, kala, sahakaranaprasthaanam, saamoohyasevanam ennee ramgangalil‍ prathyeka parijnjaanamo praayogikajnjaanamo ullavaraayirikkendathaanu. Samaanamaaya reethiyil‍ desheeya paar‍lamentinte ghadakamaaya uparisabha athavaa raajyasabha roopappedutthaanum nir‍nayikkappetta ennam amgangale naamanir‍desham cheyyaanum prasidantinu adhikaaramundu. Desheeya theranjeduppu kammishanilaayirikkum ingane loksabha, raajyasabha, niyamasabha, niyamanir‍maana samithi ennivayilekkulla amgangalude theranjeduppinte nir‍vahanaadhikaaram.

 

niyamasabha - aantharikaghadana

 

speekkar‍, depyootti speekkar‍, paanal‍ ophu cheyar‍ pezhsan‍su, sabhaanethaavu, prathipakshanethaavu, kakshinethaakkal‍, niyamasabhaasekrattari, niyamasabhaamgangal‍ ennivaradangunna oru niyathaghadanayaanu niyamasabhaykkullathu.

 

speekkar‍

 

niyamasabhayude paramaadhikaari speekkar‍ aayirikkum. Sabhayil‍ bhooripakshamulla kakshiyudeyo, kakshikaludeyo prathinidhiyaayirikkum svaabhaavikamaayi speekkaraayi theranjedukkappeduka. Speekkar‍ padaviyil‍ chumathalayettu kazhinjaal‍, pinne prakadamaaya raashdreeya bandhamundaayikkoodaa ennaanu vivaksha. Sabhayude mukhyamaaya vakthaavum speekkar‍ aayirikkum. Speekkarude aapheesu mukhenayaanu ellaavidha sar‍kkaar‍ ariyippukalum varunnathum sabhayilekku pokunnathum. Sabhayude sthiram adhyakshan‍ speekkar‍ thanneyaanu. Speekkar‍ ezhunnettu ninnaal‍ sabha nishabdamaakanam. Oru amgam samsaaricchukondirikkukayaanenkil‍ppolum sambhaashanam nir‍tthanam.

 

oramgatthe samsaarikkaan‍ kshanikkunnathum samayam nishchayikkunnathum speekkar‍ aayirikkum. Ethenkilum oru amgam kramaprashnam unnayicchaal‍ athinmel‍ anthimatheerumaanam prakhyaapikkunnathu speekkar‍ aanu (ruling). Sabhaye sambandhiccha bharanaghadanaaparamaaya paraamar‍shangal‍ vyaakhyaanikkaan‍ speekkar‍kku adhikaaramundu. Ee adhikaaratthe chodyam cheyyaano vivaadamaakkaano mattaar‍kkumthanne avakaashamilla. Aprasakthavum anaavashyavumaaya kaaryangal‍ amgangalude prasamgatthil‍ ul‍ppettaal‍ avayellaam sabhaarekhayil‍ ninnum neekkam cheyyaan‍ speekkar‍kku avakaashamundu. Sabhaykkullil‍ anuchithamaayi perumaarunna paksham oramgatthe sabhaykku puratthu pokaan‍ speekkar‍kku nir‍deshikkaam. Sabhaanadapadikalil‍ apamaryaadayaayi idapedunna oramgatthe saspen‍du cheyyaanum speekkar‍kku adhikaaramundu. Sabhaykkullil‍ athikramangalum mattu vidhatthilulla thadasappedutthalukalumundaayaal‍, sabha nir‍tthivaykkaano nadapadikramangal‍ vetticchurukkaano speekkar‍kku avakaashaadhikaarangalundu. Pakshe kakshinethaakkalumaayittum sabhaasekrattariyumaayittum koodiyaalochicchaanu ee adhikaaram prayogikkendathu. Sabhaasamithikalilekku amgangale nir‍deshikkunnathu speekkar‍ aayirikkum. Ithum kakshi nethaakkalumaayi koodiyaalochicchaayirikkanam cheyyendathu.

 

depyootti speekkar‍

 

speekkar‍ kazhinjaal‍ bharanaghadanaaparamaayi adhikaaraavakaashangalulla sthaanamaanu upaadhyakshantethu. Amgangalil‍ ninnum theranjedukkappedunna depyootti speekkar‍ sabhayodu maathramaanu uttharavaadappettirikkunnathu. Speekkarude abhaavatthil‍ sabhaadhyakshasthaanam nir‍vahikkunna depyootti speekkar‍kku speekkarude ellaa adhikaarangalumundu. Sabhayude mattu nadapadikramangalilum votteduppilum depyootti speekkar‍kku saadhaaranagathiyil‍ pankedukkaam. Ennaal‍ ee avakaasham adhyakshasthaanatthirikkumpol‍ undaayirikkilla.

 

adhyakshanira (panel of chairman)

 

speekkar‍, depyootti speekkar‍ ennivarude abhaavatthil‍ sabhayil‍ adhyakshapadavi alankarikkunnathinu oro sammelanatthinteyum thudakkatthil‍ speekkar‍ naamanir‍desham cheyyunna moonnu parichayasampannaraaya amgangal‍ adangiyathaayirikkum ee samithi. Saadhaaranayaayi ithil‍ randuper‍ bharanapakshatthuninnum oraal‍ prathipakshatthuninnumaayirikkum. Sabhaadhyakshasthaanam alankarikkunna velayil‍ ee amgangal‍kku speekkarude ellaavidha avakaashaadhikaarangalumundaayirikkum. Speekkarum, depyootti speekkarum mattu paripaadikalilaayirikkumpol‍ avarude nir‍deshaprakaaramaanu ee samithiyile adhyakshasthaanam ettedukkendathu.

 

sabhaanethaav

 

sabhaanethaavu mukhyamanthriyaayirikkum. Mukhyamanthriyude oru aapheesu niyamasabhaa samucchayatthil‍ pravar‍tthikkunnundaakum. Ennaal‍ 'mukhyamanthri' ethenkilum niyamasabhaa niyojakamandalatthil‍ ninnum theranjedukkappetta aalallenkil‍ thathkaalatthekku bharanakakshiyile muthir‍nnaamgam aa 'sabhaanethaavinte' chumathalakal‍ vahikkum.

 

sabhaasammelanam vilicchucher‍kkaanum nir‍tthivaykkunnathinumulla nir‍desham nalkunnathu sabhaanethaavaanu. Nadapadikramangalum mattu ajandakalum avayude mun‍gananayum nishchayicchu nir‍deshikkunnathum sabhaanethaavaayirikkum. Speekkar‍ sabhaanethaavumaayi aalochicchumaathrame nadapadikramangal‍ theerumaanikkaavoo. Sabhaykkullile nadapadikramangal‍ nireekshicchu, enthenkilum thadasangal‍ undaayaal‍ athil‍ idapettu sabhaathalam shaanthamaakkaanum sabhaanethaavu shramikkendathundu. Gavan‍mentu vakthaavu enna nilayil‍ sabhayil‍ uyar‍nnuvarunna bhedagathikale sambandhicchum svakaaryabillukale sambandhicchum avasaanavaakku sabhaanethaavintethaayirikkum. Ithukonduthanne niyamasabhayude pravar‍tthanangalil‍ ettavum nir‍naayakasthaanam sabhaanethaavinaayirikkum. Prathipakshatthe vishvaasatthiledutthu sabhaanadapadikal‍ sugamamaakkunnathinum sabhaanethaavinu baadhyathayundu.

 

prathipaksha nethaav

 

sabhayil‍ ettavum kooduthal‍ amgabalamulla prathipakshakakshiyude nethaavaanu prathipakshanethaavu. Sabhaanethaavinu samaanamaaya prathyeka avakaasham sabhaykkullil‍ prathipakshanethaavinundu. Pakshe, adhikaarangal‍ undaayirikkilla. Sabhayude avibhaajyaghadakamaaya kaaryopadeshaka samithiyil‍ prathipakshanethaavum amgamaanu. Supradhaanamaaya gavan‍mentu nadapadikal‍ sabhayil‍ maracchuvaykkukayo, vimar‍shanangal‍kku vidheyamaakkappedukayo cheythaal‍ prathipakshanethaavinu ithu sambandhiccha prathyekam char‍ccha nadatthaanum prashnam sabhayude shraddhayil‍ konduvaraanum kazhiyum.

 

kakshi nethaakkal‍

 

niyamasabhayil‍ oru nishchitha ennam amgangal‍ svanthamaayulla paar‍ttiye niyamasabhaakakshi ennu parayaam. Ettu amgangal‍kku thaazhe randuper‍ vare maathramullavaye niyamasabhaagrooppu (group) ennu vilikkunnu. Oro niyamasabhaa kakshikkum oro nethaavundaayirikkum. Iddheham 'niyamasabhaakakshi/paar‍tti sekrattari' ennariyappedunnu. Paar‍ttiyum niyamasabhayum thammil‍ ekopippikkunnathinu iddheham mun‍kyyedukkum. Sabhayil‍ thante paar‍ttiyil‍ppetta amgangalumaayi bandhappettu undaakunna prashnangalil‍ idapettu speekkare sahaayikkunna uttharavaadithvam iddhehatthintethaanu. Kakshinethaavinu purame 'paar‍tti vippu' enna padaviyumundu. Svantham paar‍ttiyamgangal‍kku yathaasamayam nir‍desham nalkunnathum sabhayil‍ saannidhyam urappaakkunnathum iddhehamaanu.

 

niyamasabhaa sekrattariyum sekrattariyettum

 

niyamasabhaa sekrattari mukhyachumathalakkaaranaayi oru udyogasthavrundavum niyamasabhayude bhaagamaanu. Speekkarude niyanthranaadheenathayilaanu niyamasabhaa sekrattariyettu pravar‍tthikkunnathu. Niyamasabhaa pravar‍tthanangal‍ kaaryakshamavum samuchithavumaakunnathinu ee audyogikavrundatthinte panku nir‍naayakamaanu. Niyamasabhaachattangalum keezhvazhakkangalum roopappedutthunnathil‍ sekrattari vidagdhamaaya pankuthanne vahikkanam. Niyamasabhaasammelanam cherunna velayil‍ sekrattari chemparil‍ sannihithanaayirikkanam. Speekkarude chemparinu thottuthaazheyaanu sekrattariyude irippidam. Ellaayppozhum parasparam koodiyaalochana nadatthunnathinaanu ittharam irippidasampradaayam orukkiyirikkunnathu. Speekkarude adhikaaravum kadamakalum nir‍vahikkunnathinu oru 'sahaayi'yaayi eppozhum sekrattari pravar‍tthikkum. Sekrattariyum speekkarum thammil‍ otthorumicchulla pravar‍tthanamaanu niyamasabhayude nadapadikramangalude vijayatthinaadhaaram.

 

sekrattari, bharana-prathipakshabhedamanye ellaa amgangal‍kkum sahaayakaramaayi pravar‍tthikkanam. Bharanaparamaaya chumathalakal‍ iddheham mattu udyogasthar‍kkaayi vibhajicchunalkum. Janaral‍ braanchu, akkaundsu braanchu, kammitteesbraanchu, edittingbraanchu, risar‍cchu-rapharan‍su braanchu enningane anchu vibhaagangalaayittaanu niyamasabhaa sekrattariyettu pravar‍tthikkunnathu no: keralaniyamasabha.

 

sama

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions