കമ്പനിനിയമം

                                                                                                                   
                                                                                                                                                                                                                                                                                 

                    കമ്പനിനിയമം                

                                                                                                                                                                                                                                                     

                   കമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ്‍മെന്റ്‌ നിയന്ത്രണം എന്നിവയെ സംബന്ധിച്ച നിയമം.                

                                                                                             
                             
                                                       
           
 

കമ്പനിനിയമം

 

കമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ്‍മെന്റ്‌ നിയന്ത്രണം എന്നിവയെ സംബന്ധിച്ച നിയമം. ആദ്യഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിലുള്ള ബിസിനസ്‌ സംരംഭങ്ങളായിരുന്നു അധികവും. പിന്നീട്‌ ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്നു നടത്തുന്ന പങ്കാളിത്ത ബിസിനസ്‌ പ്രവര്‍ത്തനങ്ങളും നിലവില്‍ വന്നു.

 

വ്യാപാരവാണിജ്യങ്ങളുടെ പുരോഗതിയോടെ വന്‍തോതില്‍ മുതല്‍മുടക്ക്‌ ആവശ്യമായിത്തീര്‍ന്നു. ഇതിന്റെ ഫലമായാണ്‌ കൂട്ടുടമക്കമ്പനികള്‍ (ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനികള്‍) രൂപംകൊണ്ടത്‌.

 

ചരിത്രം

 

ഇംഗ്ലണ്ടില്‍ കൂട്ടുടമക്കമ്പനികളുടെ ഉദ്‌ഭവം 17-ാം ശ. മുതല്‍ക്കാണ്‌. ഇത്തരത്തില്‍ ആരംഭിച്ച സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി, ഹഡ്‌സണ്‍ ബേ കമ്പനി, ന്യൂ റിവര്‍ കമ്പനി, ബാങ്ക്‌ ഒഫ്‌ ഇംഗ്ലണ്ട്‌ എന്നിവ. രാജകീയ ചാര്‍ട്ടര്‍ മുഖേനയോ പാര്‍ലമെന്റിന്റെ പ്രത്യേക നിയമങ്ങളിലൂടെയോ നിലവില്‍ വന്ന ഈ കമ്പനികള്‍ ആധുനിക കാലത്തെപ്പോലെ രജിസ്റ്റര്‍ ചെയ്‌ത കമ്പനികളായിരുന്നില്ല.

 

കമ്പനി നിയമത്തിന്റെ ചരിത്രത്തെ വിവിധ കാലഘട്ടങ്ങളായി തിരിക്കാം. ഇതില്‍ ആദ്യത്തേതാണ്‌ 1720 വരെയുള്ള കാലം. ഈ ഘട്ടത്തില്‍ "റഗുലേറ്റഡ്‌ കമ്പനി'യെന്നും "ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനി'യെന്നും രണ്ടുതരം കമ്പനികളുണ്ടായിരുന്നു. ഒരു കമ്പനിയുടെ പൊതുനിയമങ്ങള്‍ക്കു വിധേയമായി അതിലെ വ്യക്തികള്‍ സ്വന്ത മായി മുതല്‍ മുടക്കി ബിസിനസ്‌ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ്‌ റഗുലേറ്റഡ്‌ കമ്പനിയുടെ പ്രത്യേകത. കമ്പനിയിലെ അംഗങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഓഹരികള്‍ എടുത്ത്‌ കൂട്ടുടമവ്യവസ്ഥയില്‍ പ്രവര്‍ത്തനം നടത്തുകയാണ്‌ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയുടെ രീതി.

 

18-ാം ശ.ത്തിന്റെ ആരംഭത്തോടെ കൂട്ടുടമക്കമ്പനികള്‍ പലതും ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഈ ഊഹക്കച്ചവടങ്ങള്‍ നിയന്ത്രിക്കാന്‍ തക്ക നിയമവ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. ഇക്കാലത്ത്‌ സ്ഥാപിക്കപ്പെട്ട "സൗത്ത്‌ സീകമ്പനി'യുടെ പരാജയത്തെത്തുടര്‍ന്ന്‌ 1720ല്‍ കമ്പനികളുടെ കാര്യത്തില്‍ ഇടപെടുന്നതിഌള്ള ഒരു നിയമം പാസ്സാക്കി. "ബബിള്‍ ആക്‌റ്റ്‌' എന്ന പേരില്‍ പ്രസിദ്ധമായ ഈ നിയമം പാസ്സാക്കിയതാണ്‌ കമ്പനി നിയമത്തിന്റെ ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമെന്നു പറയാം. ഈ നിയമം മൂലം കമ്പനികള്‍ക്ക്‌ "ഇന്‍കോര്‍പറേഷന്‍' കിട്ടാന്‍ വിഷമമായി. പാര്‍ലമെന്റിന്റെ പ്രത്യേകാഌമതിയോ ചാര്‍ട്ടര്‍ മുഖേനയുള്ള അഌവാദമോ കൂടാതെ കമ്പനി രൂപീകരിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണെന്ന്‌ ഈ നിയമം വിധിച്ചു. ഇതിന്റെ ഫലമായി തുടര്‍ന്നു രൂപം കൊണ്ട മിക്ക സ്ഥാപനങ്ങളും കൂട്ടുടമക്കമ്പനികളായിരുന്നില്ല; മറിച്ച്‌, പങ്കുകച്ചവടങ്ങളായിരുന്നു. ഈ നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ 1825ല്‍ കമ്പനിയുടെ രൂപവത്‌കരണത്തിന്‌ മറ്റു ചില വ്യവസ്ഥകളുണ്ടാക്കി.

 

1825 മുതല്‍ 44 വരെയാണ്‌ മൂന്നാം ഘട്ടം. 1834ലെ നിയമം, ഇന്‍കോര്‍പറേറ്റ്‌ ചെയ്യാത്ത കമ്പനികള്‍ക്ക്‌ ചില ആഌകൂല്യങ്ങള്‍ നല്‌കിയിരുന്നു. 1837ലെ നിയമം കമ്പനിയുടെ രൂപീകരണത്തിഌ ചില പുതിയ നിബന്ധനകള്‍ വ്യവസ്ഥചെയ്‌തു. ഈ ആഌകൂല്യങ്ങള്‍ ചൂഷണം ചെയ്‌തുകൊണ്ട്‌ കള്ളക്കമ്പനികള്‍ സ്ഥാപിക്കാമെന്നു വന്നതോടെ 1837ലെ നിയമവും അപ്രായോഗികമെന്നു കണ്ടു. തുടര്‍ന്ന്‌ 1844ല്‍ രണ്ടു കമ്പനി നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ഇതാണ്‌ 4-ാം ഘട്ടത്തിന്റെ തുടക്കം. ആദ്യത്തെ നിയമമഌസരിച്ച്‌ കമ്പനിയുടെ ഇന്‍കോര്‍പറേഷന്‌ രാജാവിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ അഌസരിച്ചാല്‍ മതിയെന്നും വ്യവസ്ഥ ചെയ്‌തു. രണ്ടാമത്തെ നിയമത്തിലാണ്‌ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിഌള്ള വ്യവസ്ഥകളുള്ളത്‌. കമ്പനിയുടെ നടത്തിപ്പില്‍ ഡയറക്ടര്‍മാരും പ്രാമോട്ടര്‍മാരും നടത്തുന്ന കൊള്ളരുതായ്‌മക്കെതിരായ സംരക്ഷണവും ഈ നിയമത്തിലുണ്ടായിരുന്നു.

 

1844ലെ നിയമങ്ങളും പിന്നീട്‌ അപര്യാപ്‌തമെന്നു കണ്ടതിനെത്തുടര്‍ന്ന്‌ 1855ല്‍ പുതിയ നിയമം പാസ്സാക്കി. കമ്പനി നിയമത്തിന്റെ വികാസത്തിന്റെ 5-ാം ഘട്ടമെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. 1855ലെ പുതിയ നിയമത്തിലാണ്‌ കൂട്ടുകമ്പനികളുടെ സവിശേഷതയായ നിശ്ചിത ബാധ്യത (limited liability) ഏര്‍പ്പെടുത്തിയത്‌. ഇതഌസരിച്ച്‌ ഒരു അംഗം വാങ്ങിയ ഓഹരിയുടെ തുകയ്‌ക്കു മാത്രമേ അയാള്‍ക്ക്‌ ബാധ്യതയുള്ളൂ.

 

1856ല്‍ സമഗ്രമായ മറ്റൊരു കമ്പനിനിയമം പാസ്സാക്കപ്പെട്ടു. കമ്പനികളുടെ രൂപീകരണത്തിന്‌ മെമ്മോറാണ്ടം ഒഫ്‌ അസോസിയേഷഌം ആര്‍ട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷഌം ഉണ്ടായിരിക്കണമെന്ന്‌ ഈ നിയമം വ്യവസ്ഥ ചെയ്‌തു. തുടര്‍ന്ന്‌ 1862ല്‍ പാസ്സാക്കിയ നിയമം സഹകരണസംരംഭങ്ങളുടെ മാഗ്‌നാകാര്‍ട്ട ആണെന്നാണ്‌ പാല്‍മര്‍ വിശേഷിപ്പിച്ചത്‌. കമ്പനിയുടെ രൂപീകരണം സുഗമമാക്കുന്ന തരത്തിലുള്ളതായിരുന്നു 1862ലെ വ്യവസ്ഥകള്‍. ഈ നിയമവും പിന്നീട്‌ പല കാലങ്ങളിലായി പാസ്സാക്കിയ 18 ഭേദഗതി നിയമങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ 1908ല്‍ കമ്പനീസ്‌ (കണ്‍സോളിഡേഷന്‍) ആക്‌റ്റ്‌ പാസ്സാക്കപ്പെട്ടത്‌.

 

വീണ്ടും 1929ല്‍ ഈ നിയമം പരിഷ്‌കരിച്ചു. 1947ലും ചില ഭേദഗതികളുണ്ടാക്കി. 1948ല്‍ പാസ്സാക്കിയ നിയമം 1948 ജൂല. 1ഌ പ്രാബല്യത്തില്‍ വന്നു. പിന്നീട്‌ 1948ലെ നിയമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ലോഡ്‌ ജസ്റ്റിസ്‌ ജെങ്കിന്‍സിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയമിച്ചിരുന്നു. 1962ല്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1948ലെ നിയമത്തിന്‌ അഌബന്ധമെന്നോണം 1967ല്‍ ഒരു പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.

 

ഇന്ത്യയില്‍. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ്‌ ഇന്ത്യയില്‍ ആദ്യമായി ഒരു കമ്പനിനിയമം പാസ്സാക്കപ്പെട്ടത്‌. ഇംഗ്ലീഷ്‌ നിയമത്തിന്റെ മാതൃകയില്‍ ആയിരുന്നു ഇത്‌. 1850ല്‍ പാസ്സാക്കപ്പെട്ട ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനീസ്‌ ആക്‌റ്റിഌശേഷം 1857ലും 1867ലും നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. പിന്നീട്‌ 1876ലും 1882ലും പുതിയ നിയമങ്ങളുണ്ടാക്കി. 1882ലെ നിയമം 1913 വരെ നിലവിലിരുന്നു. 1908ലെ ഇംഗ്ലീഷ്‌ നിയമത്തിന്റെ ചുവടുപിടിച്ചു കൊണ്ടാണ്‌ 1913ലെ നിയമം പാസ്സാക്കപ്പെട്ടത്‌.

 

ഇന്ത്യയുടെ പ്രത്യേകതയായിരുന്ന മാനേജിങ്‌ ഏജന്‍സി സമ്പ്രദായത്തിഌവേണ്ട വകുപ്പുകളില്ലായിരുന്നതുകൊണ്ട്‌ 1913ലെ നിയമം അപ്രായോഗികമെന്നു വന്നു. അതിനാല്‍ 1936ല്‍ പുതിയ നിയമം പാസ്സാക്കി. ഈ നിയമം ഭേദഗതി ചെയ്‌ത്‌ സ്വാതന്ത്യ്രലബ്‌ധിക്കുശേഷം 1956ല്‍ പുതിയ നിയമമുണ്ടാക്കി. 1956 ഏ. 1ഌ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിലെ അപാകതകള്‍ ദൂരീകരിച്ചുകൊണ്ട്‌ 1960, 1962, 1963, 1964, 1965, 1966, 1968, 1969, 1974 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി നിയമങ്ങളും കൊണ്ടു വന്നു. 1956ലെ നിയമം സമൂലം പരിഷ്‌കരിക്കാഌം ആലോചനയുണ്ട്‌. 1977, 1985, 1988, 1991 ഈ വര്‍ഷങ്ങളിലും ഭേദഗതികള്‍ കൊണ്ടു വന്നു. 1991ഌശേഷം ഉളവായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വെളിച്ചത്തില്‍ കമ്പനിനിയമം പൊളിച്ചെഴുതാഌള്ള ഒരു ശ്രമം 1993 ലെ ഒരു ബില്‍ വരെ എത്തി. അതു പിന്നീടു ഉപേക്ഷിക്കപ്പെട്ടു. 1996, 1998, 1999, 2000 എന്നീ വര്‍ഷങ്ങളില്‍ പാസ്സാക്കപ്പെട്ട ഭേദഗതികള്‍ വഴി 1956ലെ മൂലനിയമത്തിഌ കാലാഌസൃതമായ നിരവധി മാറ്റങ്ങള്‍ വരുത്തി.

 

കമ്പനിയുടെ പ്രത്യേകതകള്‍

 

ഏതെങ്കിലും പൊതുലക്ഷ്യം മുന്‍നിര്‍ത്തി ഒരുസംഘം ആളുകള്‍ ചേര്‍ന്ന്‌ രൂപീകരിക്കുന്ന സംഘടനയെന്നാണ്‌ കമ്പനിയെന്ന സംജ്ഞകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. കൂട്ടുടമസ്ഥതയും മൂലധന നിക്ഷേപവുമുള്ള കമ്പനിയെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയെന്നു പറയുന്നു. പണം അല്ലെങ്കില്‍ അതിഌ തുല്യമായ മറ്റെന്തെങ്കിലും ഓഹരിയെടുത്ത്‌ സംഭരിക്കപ്പെട്ട ഒരു നിധി ഏതെങ്കിലും സംരംഭത്തില്‍ മുടക്കി അതില്‍ നിന്നു ലഭിക്കുന്ന ലാഭമോ നഷ്ടമോ പങ്കിട്ടെടുക്കുന്നതിഌവേണ്ടി ഏതാഌം വ്യക്തികള്‍ സ്വമേധയാ ചേര്‍ന്നു രൂപവത്‌കരിക്കുന്ന ഒരു സംഘടനയെന്നാണ്‌ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിക്കു നല്‌കാവുന്ന നിര്‍വചനം.

 

കമ്പനി ഒരു നിയമാധിഷ്‌ഠിത സംഘടനയായതുകൊണ്ട്‌ അതിഌ ചില അവകാശങ്ങളും ചുമതലകളുമുണ്ട്‌. നിയമദൃഷ്ട്യാ ഒരു വ്യക്തിയാണെന്നതുകൊണ്ട്‌ കമ്പനിക്ക്‌ അതിലെ വ്യക്തികളില്‍ നിന്ന്‌ വിഭിന്നമായ ഒരു വ്യക്തിത്വമുണ്ട്‌. കമ്പനിക്ക്‌ അതുകൊണ്ട്‌ സ്വന്തം പേരില്‍ സ്വത്തു സമ്പാദിക്കാഌം പണമിടപാടുകള്‍ നടത്താഌം ഓഹരിയുടമകളുമായി കരാറില്‍ ഏര്‍പ്പെടാഌം മറ്റുള്ളവരുടെ പേരില്‍ വ്യവഹാരം കൊടുക്കാഌം വ്യവഹരിക്കപ്പെടാഌം അവകാശമുണ്ട്‌. കമ്പനിയുടെ ഒരു പ്രത്യേകതയായ ക്ലിപ്‌തബാധ്യതമൂലം കമ്പനിയുടെ ബാധ്യത അതിന്റെമാത്രം ബാധ്യതയാണ്‌. അതായത്‌, കമ്പനിയുടെ ബാധ്യതകള്‍ക്ക്‌ ഓഹരിയുടമകള്‍ ബാധ്യസ്ഥരല്ല. വാങ്ങിയ ഓഹരിയില്‍ അടച്ചുതീര്‍ക്കേണ്ട സംഖ്യയ്‌ക്കു മാത്രമേ അവര്‍ക്കു ബാധ്യതയുള്ളൂ. ശാശ്വതമായ പിന്തുടര്‍ച്ചയാണ്‌ കമ്പനിയുടെ മറ്റൊരു പ്രത്യേകത. കമ്പനിയുടെ അംഗങ്ങള്‍ മാറിയാലോ മരിച്ചുപോയാലോ കമ്പനിയുടെ നിലനില്‌പിഌ മാറ്റമുണ്ടാകുന്നില്ല. കമ്പനിക്ക്‌ ഒരു പൊതുവായ മുദ്രയുമുണ്ടായിരിക്കും.

 

കൂട്ടുടമക്കമ്പനികള്‍ രണ്ടുവിധത്തിലുണ്ട്‌: സ്വകാര്യക്ലിപ്‌ത കമ്പനിയും (Private Limited Company) പൊതുക്ലിപ്‌ത കമ്പനിയും (Public Limited Company). സ്വകാര്യക്ലിപ്‌ത കമ്പനികളും പൊതുക്ലിപ്‌ത കമ്പനികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുടര്‍ന്നു ചേര്‍ത്തിരിക്കുന്ന പട്ടികയില്‍ നിന്നു വ്യക്തമാകും.

 

പ്രാരംഭനടപടികള്‍

 

ഒരു കൂട്ടം ആളുകള്‍ ഒന്നുചേര്‍ന്ന്‌ അഌയോജ്യമായ ബിസിനസ്‌ സംരംഭങ്ങള്‍ കണ്ടെത്തി അതു പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പണവും ഉത്‌പാദനഘടകങ്ങളും സംഭരിക്കാന്‍ ശ്രമിക്കുന്നു. ഇവരെയാണ്‌ കമ്പനി പ്രാമോട്ടര്‍മാരെന്നു പറയുന്നത്‌. കമ്പനി സ്വകാര്യ ക്ലിപ്‌തകമ്പനിയായിരിക്കണമോ പൊതുക്ലിപ്‌ത കമ്പനിയായിരിക്കണമോ എന്നു നിശ്ചയിക്കുന്നതും പ്രാമോട്ടര്‍മാര്‍ തന്നെയായിരിക്കും. രൂപരേഖകളും പ്രമാണപത്രങ്ങളും തയ്യാറാക്കി രജിസ്‌റ്റ്രാര്‍ക്ക്‌ സമര്‍പ്പിക്കുകയാണ്‌ ഒരു കമ്പനിയുടെ രൂപവത്‌കരണത്തിന്റെ ആദ്യഘട്ടം. കമ്പനിയുടെ രൂപവത്‌കരണത്തിന്‌ അനിവാര്യമായ രണ്ടു പ്രമാണപത്രങ്ങളാണ്‌ "മെമ്മോറാണ്ടം ഒഫ്‌ അസോസിയേഷന്‍', "ആര്‍ട്ടിക്കിള്‍സ്‌ ഒഫ്‌ അസോസിയേഷന്‍' എന്നിവ. കമ്പനിയുടെ ഭരണഘടനയെന്നു പൊതുവേ പറയാവുന്ന മെമ്മോറാണ്ടത്തില്‍ കമ്പനിയുടെ പേര്‌, സ്ഥാപിക്കുന്ന സ്ഥലം (സംസ്ഥാനം), കേന്ദ്ര ഓഫീസ്‌, അധികാരപരിധിയും പ്രവര്‍ത്തന മേഖലയും, ക്ലിപ്‌ത ബാധ്യത വ്യക്തമാക്കല്‍, അധികൃതമൂലധനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കണം (1218 വകുപ്പുകള്‍).

 

ഭരണം, സംഘടനാരൂപം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആര്‍ട്ടിക്കിളുകളിലായിരിക്കും. ഓഹരി ഇനങ്ങള്‍, ഓരോ തരം ഓഹരിയുടെയും അധികാരാവകാശങ്ങള്‍, ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍, ഓഹരി ഗഡുക്കള്‍, ഓഹരിയുടെ കൈമാറ്റം, ഡയറക്ടര്‍മാരുടെ എണ്ണം, നിയമനം, പ്രതിഫലം, അവരുടെ അധികാരങ്ങളും ചുമതലകളും, മീറ്റിങ്‌, വോട്ടിങ്‌, കോറം, പ്രാക്‌സി, ലാഭവീത പ്രഖ്യാപനം, വിതരണം, വായ്‌പയെടുക്കുന്നതിഌള്ള കാര്യങ്ങള്‍, അംഗത്വരജിസ്റ്റര്‍, കണക്കു പുസ്‌തകങ്ങള്‍, ആഡിറ്റ്‌ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയും ഇതിലുണ്ടായിരിക്കും. കമ്പനിക്കു സ്വന്തമായോ കമ്പനിനിയമത്തിന്റെ തന്നെ ഭാഗമായ ഒന്നാം ഷെഡ്യൂളിലെ എ പട്ടിക ആധാരമാക്കിയോ ആര്‍ട്ടിക്കിള്‍സ്‌ ഉണ്ടാക്കാം (2631 വകുപ്പുകള്‍). നോ: അസോസിയേഷന്‍ മെമ്മോറാണ്ടംഈ രണ്ടു പ്രമാണരേഖകളും അംഗങ്ങള്‍ ഒപ്പുവച്ച ഒരു മെമ്മോറാണ്ടവും കമ്പനി രജിസ്‌റ്റ്രാര്‍ക്കു സമര്‍പ്പിക്കുന്നു. നിശ്ചിത ഫീസ്‌ അടച്ചിരിക്കണമെന്നുണ്ട്‌. രേഖകള്‍ തൃപ്‌തികരമാണെന്നു കണ്ടാല്‍ രജിസ്‌റ്റ്രാര്‍ സ്വന്തം ഒപ്പും മുദ്രയും പതിച്ച സംയോജന സര്‍ട്ടിഫിക്കറ്റ്‌ (Certificate of Incorporation) കമ്പനിക്കു നല്‌കും (34, 35).

 

ഈ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചാലുടന്‍ സ്വകാര്യ ക്ലിപ്‌ത കമ്പനിക്കു പ്രവര്‍ത്തനമാരംഭിക്കാം. പൊതുക്ലിപ്‌ത കമ്പനിക്ക്‌ ഓഹരി വാങ്ങാന്‍ തയ്യാറുള്ള നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള പ്രാസ്‌പെക്‌റ്റസ്‌ പുറപ്പെടുവിച്ച്‌ മൂലധനം ശേഖരിച്ച്‌ രജിസ്‌റ്റ്രാറില്‍ നിന്ന്‌ വീണ്ടും ഒരു സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചാലേ പ്രവര്‍ത്തനം ആരംഭിക്കാനാവൂ. 25 ലക്ഷം രൂപയില്‍ കവിഞ്ഞുള്ള മൂലധനം ശേഖരിക്കുന്നതിന്‌ ക്യാപിറ്റല്‍ ഇഷ്യൂസ്‌ (കണ്‍ട്രാള്‍) ആക്‌റ്റ്‌ (1947) അഌസരിച്ച്‌ കേന്ദ്ര ധനകാര്യവകുപ്പിലെ കണ്‍ട്രാളര്‍ ഒഫ്‌ ക്യാപിറ്റല്‍ ഇഷ്യൂസിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്‌. ഇന്‍ഡസ്‌റ്റ്രീസ്‌ (ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ റഗുലേഷന്‍) ആക്‌റ്റ്‌ 1951 അഌസരിച്ച്‌ ലൈസന്‍സ്‌ ആവശ്യമുള്ള ഒരു ബിസിനസ്‌ സംരംഭത്തിലാണ്‌ കമ്പനി ഏര്‍പ്പെടുന്നതെങ്കില്‍ ആ ലൈസന്‍സും നേടിയിരിക്കണം.

 

പ്രാസ്‌പെക്‌റ്റസ്‌

 

പ്രാസ്‌പെക്‌റ്റസ്‌ സംബന്ധിച്ച വ്യവസ്ഥകള്‍ കമ്പനി നിയമത്തിലെ 55 മുതല്‍ 66 വരെ വകുപ്പുകളില്‍ അടങ്ങിയിരിക്കുന്നു.

 

നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള പ്രാസ്‌പക്‌റ്റസ്‌ പുറപ്പെടുവിക്കുന്നതിഌ മുമ്പ്‌ അതിന്റെ ഒരു പ്രതി രജിസ്‌റ്റ്രാര്‍ക്ക്‌ സമര്‍പ്പിക്കേണ്ടതുണ്ട്‌. കമ്പനിയുടെ പേരും രജിസ്റ്റര്‍ ചേയ്‌ത മേല്‍വിലാസവും; ലക്ഷ്യങ്ങള്‍, മെമ്മോറാണ്ടത്തിലെ ഒപ്പുകാരുടെ പേരും അവരെടുത്ത ഓഹരികളും; വിവിധതരം ഓഹരികളും ഓഹരികളുടെ അവകാശങ്ങളും; പ്രാമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരും വിലാസവും; ഡയറക്ടര്‍മാരുടെ യോഗ്യതാഓഹരികള്‍, പ്രതിഫലം എന്നിവ; ഡയറക്ടര്‍മാര്‍ക്കും മറ്റും കമ്പനി ആര്‍ജിക്കുന്ന സ്വത്തിന്മേല്‍ അവകാശമുണ്ടെങ്കില്‍ അതിന്റെ സ്വഭാവം, കമ്പനിയുടെ വായ്‌പാധികാരങ്ങള്‍, കമ്പനി വാങ്ങിയ സ്വത്തിന്റെ വിവരം, ഓഹരിക്കുള്ള അപേക്ഷയോടൊപ്പം അടയ്‌ക്കേണ്ട തുകയുടെ വിവരം, കമ്പനിയുടെ പ്രാരംഭച്ചെലവുകള്‍, അണ്ടര്‍റൈറ്റിങ്‌ സംബന്ധിച്ച വിവരം, വായ്‌പക്കരാറുകളുടെ വിവരം; ആഡിറ്റര്‍, ബ്രാക്കര്‍, ബാങ്കര്‍ തുടങ്ങിയവയുടെ വിവരം; വരിപ്പട്ടിക ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സമയം എന്നിവ ഇതില്‍ ഉണ്ടായിരിക്കണം (ഷെഡ്യൂള്‍ കകഒന്നാം ഭാഗം). ഓഹരിക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിഌള്ള അവസാനത്തീയതിക്കുശേഷം ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓരോ അപേക്ഷകഌം അയാള്‍ക്കഌവദിച്ചിട്ടുള്ള ഓഹരികളുടെ വിവരം കാണിച്ചുകൊണ്ട്‌ അലോട്ട്‌മെന്റ്‌ അറിയിപ്പ്‌ നല്‌കും.

 

കമ്പനിനിയമത്തിന്റെ രണ്ടാം പട്ടികയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും പ്രാസ്‌പെക്‌റ്റസ്സിലുണ്ടായിരിക്കണം. 1990ല്‍ വരുത്തിയ ഭേദഗതിപ്രകാരം ഈ പട്ടിക മൂന്നു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഒന്നാം ഭാഗത്തു പൊതുവിവരങ്ങളും രണ്ടില്‍ സാമ്പത്തിക കാര്യങ്ങളും മറ്റു സ്റ്റാറ്റ്യൂട്ടറി വിവരങ്ങളും മൂന്നില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുള്ള ചില പ്രയോഗങ്ങളുടെ വിശദീകരണവും വേണമെന്നാണ്‌. പ്രാസ്‌പെക്‌റ്റസ്സിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടമകളും കമ്പനിയും തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെടുന്നതുകൊണ്ട്‌ പ്രാസ്‌പെക്‌റ്റസ്സിലെ വ്യാജ പ്രസ്‌താവനകള്‍ വഴി നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകയാണെങ്കില്‍ കമ്പനി ഡയറക്ടര്‍മാര്‍ക്കും പ്രാമോട്ടര്‍മാര്‍ക്കും എതിരായി സിവിലായും ക്രിമിനലായും നടപടികള്‍ സ്വീകരിക്കാവുന്നതാണ്‌ (6263 വകുപ്പുകള്‍). 2000ല്‍ വരുത്തിയ ഭേദഗതിപ്രകാരം സെബി (SEBI - Securities and Exchange Board of India)യാണു പ്രാസ്‌പെക്‌റ്റസ്സിന്റെ നിര്‍വഹണ അധികാരി. പ്രാസ്‌പെക്‌റ്റസിനെ സംബന്ധിച്ച പരാതികള്‍ക്കു തീര്‍ച്ച കല്‌പിക്കുന്നതും വേണ്ടിടത്തു ശിക്ഷ നല്‍കുന്നതും ഈ അധികാരിയാണ്‌ (55 A)പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കമ്പനികള്‍ പുറപ്പെടുവിക്കുന്ന പ്രാസ്‌പെക്‌റ്റസ്സില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ലാഭനഷ്ടങ്ങളെയും ആസ്‌തിബാധ്യതകളെയും കുറിച്ച്‌ ആഡിറ്ററുടെ റിപ്പോര്‍ട്ടിലുള്ള വിവരങ്ങളും ഉണ്ടായിരിക്കണം.

 

പ്രാസ്‌പെക്‌റ്റസ്സില്‍ സൂചിപ്പിച്ചിട്ടുള്ള മിനിമം വരി തികയുന്നതിഌവേണ്ട തുക പിരിഞ്ഞുകിട്ടിയ ശേഷമേ അലോട്ട്‌മെന്റ്‌ നടത്താവൂ. പ്രാസ്‌പെക്‌റ്റസ്‌ പുറപ്പെടുവിച്ചശേഷം 120 ദിവസത്തിനകം മിനിമം വരി പിരിഞ്ഞില്ലെങ്കില്‍ പിരിഞ്ഞതുക പലിശ കൂടാതെ ഉടന്‍തന്നെ അപേക്ഷകര്‍ക്കു മടക്കി നല്‌കിയിരിക്കണം. 130 ദിവസത്തിനകം മടക്കി നല്‌കുന്നില്ലെങ്കില്‍ പിന്നീട്‌ 6 ശ.മാ. വാര്‍ഷികപലിശ സഹിതം തുക മടക്കി നല്‌കാന്‍ ഡയറക്ടര്‍മാര്‍ ഒറ്റയ്‌ക്കും കൂട്ടായും ബാധ്യസ്ഥരാണ്‌ (69).

 

മിനിമം വരി പിരിഞ്ഞുകിട്ടാതെ വരുമ്പോഴുള്ള വിഷമതകള്‍ ഒഴിവാക്കുവാന്‍വേണ്ടി പ്രാമോട്ടര്‍മാര്‍ ബ്രാക്കര്‍മാരും ബാങ്കുകളും മറ്റുമായി ഏര്‍പ്പെടാറുള്ള കരാറിനെ അണ്ടര്‍റൈറ്റിങ്‌ എന്നാണു പറയുന്നത്‌. നിശ്ചിത കാലാവധിക്കകം കുറഞ്ഞസംഖ്യ പിരിഞ്ഞില്ലെങ്കില്‍ തികയാതെ വരുന്ന സംഖ്യയ്‌ക്കുള്ള ഓഹരികള്‍ വാങ്ങാമെന്ന്‌ അണ്ടര്‍റൈറ്റര്‍മാര്‍ സമ്മതിക്കുന്നു. നിശ്ചിതദിവസത്തിനകം മിനിമം വരി പിരിഞ്ഞുകിട്ടുകയാണെങ്കില്‍ അണ്ടര്‍റൈറ്റര്‍മാര്‍ക്ക്‌ യാതൊരു ബാധ്യതയുമില്ല. ഓഹരിയെടുത്താലും ഇല്ലെങ്കിലും ഇവര്‍ക്ക്‌ അണ്ടര്‍റൈറ്റിങ്‌ കമ്മിഷന്‍ ലഭിക്കുന്നതാണ്‌. ഓഹരി മൂലധനത്തില്‍ നിന്ന്‌ കൊടുത്തുതീര്‍ക്കേണ്ട സ്വത്തുവില, പ്രാരംഭച്ചെലുകള്‍, ഓഹരി വില്‌പനയ്‌ക്കുള്ള കമ്മിഷന്‍ എന്നീ ആവശ്യങ്ങള്‍ക്ക്‌ കമ്പനി വായ്‌പയെടുത്തിട്ടുണ്ടെങ്കില്‍ അതു തിരിച്ചടയ്‌ക്കാന്‍ വേണ്ട തുക, പ്രവര്‍ത്തന മൂലധനം എന്നിവയ്‌ക്കുവേണ്ട തുക കണക്കിലെടുത്താണ്‌ മിനിമംവരി നിശ്ചയിക്കുന്നത്‌. മിനിമം വരി പിരിഞ്ഞുകിട്ടിയതിഌശേഷം നിയമാഌസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിശ്ചിത ഫീസടച്ച്‌ രജിസ്‌ട്രാര്‍ മുമ്പാകെ പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിയുമ്പോള്‍ 149-ാം വകുപ്പഌസരിച്ച്‌ രജിസ്‌ട്രാര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിഌള്ള സര്‍ട്ടിഫിക്കറ്റ്‌ നല്‌കും. ഇതു ലഭിച്ചുകഴിഞ്ഞാലേ കമ്പനിക്കു പ്രവര്‍ത്തനം തുടങ്ങാനാവൂ.

 

ഓഹരി, സ്റ്റോക്ക്‌, കടപ്പത്രം

 

ഒരു കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനത്തിന്‌ പിരിച്ചെടുക്കാന്‍ അധികാരമുള്ള സംഖ്യയായ അധികൃത മൂലധനം എത്രയാണെന്ന്‌ മെമ്മോറാണ്ടത്തില്‍ കാണിച്ചിരിക്കും. ഈ തുക കമ്പനിയുടെ നിര്‍ദേശാഌസരണം ഗഡുക്കളായി അടച്ചാല്‍ മതിയാകും. കമ്പനിയുടെ "വിളി' (call)ക്കഌസരിച്ച്‌ അംഗങ്ങള്‍ ഗഡുക്കള്‍ അടയ്‌ക്കേണ്ടതാണ്‌. ഉദാ. ഒരു ഓഹരിയുടെ വില 1,000 രൂപയാണെന്നിരിക്കട്ടെ. അപേക്ഷയോടൊപ്പം 50 രൂപ അടയ്‌ക്കണമെന്നും അലോട്ട്‌മെന്റ്‌ നടത്തുമ്പോള്‍ 100 രൂപ അടയ്‌ക്കണമെന്നും ബാക്കി 850 രൂപ കമ്പനി വിളിക്കുമ്പോള്‍ അടയ്‌ക്കണമെന്നും കാണിച്ചുകൊണ്ടായിരിക്കും ഓഹരിക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നത്‌. ആദ്യത്തെ രണ്ട്‌ അടവുകള്‍ വിളികളല്ല. അലോട്ട്‌മെന്റ്‌ കഴിഞ്ഞ്‌ മൂന്ന്‌ മാസത്തിഌശേഷം ഓരോ ഓഹരിയിലും 200 രൂപ വീതം അടയ്‌ക്കണമെന്നു കമ്പനി ആവശ്യപ്പെടുകയാണെങ്കില്‍ അതിനെ "വിളി' എന്നു പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടങ്ങളില്‍ ഓഹരിയുടമകളോട്‌ ഓഹരി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ലിക്വിഡേറ്റര്‍ ആവശ്യപ്പെടുന്നതും "വിളി'യായി കണക്കാക്കപ്പെടുന്നു.

 

അപേക്ഷകര്‍ അടച്ചുതീര്‍ത്ത മൂലധനമാണ്‌ പിരിഞ്ഞു കിട്ടിയ മൂലധനം. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ മാത്രം പിരിച്ചെടുത്താല്‍ മതിയെന്നു തീരുമാനിക്കപ്പെടുന്ന ഓഹരി ഗഡുക്കള്‍ ഉണ്ട്‌. ഇതിന്‌ കരുതല്‍ മൂലധനമെന്നു പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ കമ്പനിയുടെ നിലവിലുള്ള സ്വത്തുക്കള്‍ മതിയാകാതെ വരുമ്പോള്‍ മാത്രമാണ്‌ കരുതല്‍ മൂലധനം പിരിക്കാറുള്ളത്‌. ഒരു കമ്പനിയുടെ മൂലധനം തുല്യവിലയുള്ള യൂണിറ്റുകളായി വിഭജിക്കുന്നു. ഈ യൂണിറ്റുകളാണ്‌ ഓഹരികള്‍. ഉദാ. ഒരു കോടി രൂപ മൂലധനമുണ്ടെങ്കില്‍ കമ്പനി അതിനെ നൂറു രൂപ വിലയുള്ള ഒരു ലക്ഷം ഓഹരികളായി വിഭജിക്കും. അതായത്‌ ഒരു കോടി രൂപ സംഭരിക്കുന്നതിന്‌ നൂറു രൂപ മുഖവിലയുള്ള ഒരു ലക്ഷം ഓഹരികള്‍ വില്‌ക്കുന്നു. 1956ലെ കമ്പനി നിയമമഌസരിച്ച്‌ മുന്‍ഗണനാ ഓഹരികള്‍, സാധാരണ ഓഹരികള്‍ എന്ന്‌ രണ്ടുതരം ഓഹരികളുണ്ട്‌. മുന്‍ഗണനാ ഓഹരികള്‍ക്കു ചില പ്രത്യേകതകളുണ്ട്‌. ലാഭവീതം വിതരണം ചെയ്യുമ്പോള്‍ മുന്‍നിശ്ചിത നിരക്കഌസരിച്ച്‌ ലാഭവീതം ലഭിക്കുന്നുവെന്നതിഌ പുറമേ കമ്പനി പിരിച്ചുവിടുമ്പോള്‍ ഓഹരിത്തുക മടക്കിക്കിട്ടുന്നതിലും ഇതിന്‌ മുന്‍ഗണനയുണ്ട്‌. സാധാരണ ഓഹരികളെ അപേക്ഷിച്ച്‌ മുന്‍ഗണനാ ഓഹരിക്കാരുടെ മൂലധനം സുരക്ഷിതമാണ്‌. കാരണം, കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉത്തമര്‍ണന്മാരുടെ ബാധ്യത വീടിയശേഷം ആദ്യമായി മൂലധനം മടക്കിക്കിട്ടുന്നത്‌ മുന്‍ഗണനാ ഓഹരികള്‍ക്കാണ്‌. 2000ലെ ഭേദഗതിപ്രകാരം പുതുതായി രൂപംകൊള്ളുന്ന കമ്പനികള്‍ക്കു ഇക്യുറ്റി ഓഹരി മൂലധനം, മുന്‍ഗണനാ ഓഹരി മൂലധനം എന്നീ ഓഹരികള്‍ മാത്രമേ പുറപ്പെടുവിക്കാവൂ. ഇക്യുറ്റി ഓഹരികള്‍ക്കു മുന്‍ഗണനാ അവകാശങ്ങള്‍ ഇല്ലെങ്കിലും ആ ഓഹരി ഉടമകള്‍ക്കു കമ്പനി മീറ്റിങ്ങിലെ എല്ലാ പ്രമേയത്തിലും വോട്ടു ചെയ്യാം. മുന്‍ഗണനാ ഓഹരി ഉടമകള്‍ക്കു അവരുടെ ഓഹരികളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമേ അവകാശമുള്ളൂ. മുന്‍ഗണനാ ഓഹരികളെ കുടിശ്ശിക മുന്‍ഗണനാ ഓഹരികള്‍, കുടിശ്ശിക രഹിത മുന്‍ഗണനാ ഓഹരികള്‍, സമയ ബാധ്യതാ ഓഹരികള്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. കുടിശ്ശിക മുന്‍ഗണനാ ഓഹരികള്‍ക്ക്‌ ഒരു വര്‍ഷം ലാഭവീതം ലഭിച്ചില്ലെങ്കില്‍ അത്‌ അടുത്ത വര്‍ഷത്തെ ലാഭത്തില്‍ നിന്നും കൊടുത്തുതീര്‍ക്കണമെന്നുണ്ട്‌. കുടിശ്ശിക രഹിത മുന്‍ഗണനാ ഓഹരികളില്‍ ലാഭവീതം കുടിശ്ശികയാകുന്നില്ല. ലാഭമില്ലാത്ത വര്‍ഷത്തെ ലാഭവീതം അടുത്ത വര്‍ഷം അവകാശപ്പെടാവുന്നതല്ല.

 

കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും ഇല്ലെങ്കിലും ഒരു നിശ്ചിത കാലയളവിഌ ശേഷം തിരിച്ചുകൊടുക്കാമെന്നു കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഓഹരികളാണ്‌ സമയബാധ്യതാ ഓഹരികള്‍. ഈ ഓഹരികളുടെ ബാധ്യത തീര്‍ക്കുന്നതിന്‌ കമ്പനി മൂലധന ബാധ്യതാനിധി ഉപയോഗപ്പെടുത്തുകയോ പുതിയ ഓഹരികള്‍ വില്‌ക്കുകയോ ചെയ്യും. മുന്‍ഗണനാ ഓഹരികള്‍ക്കുള്ള ലാഭവിഹിതം വിതരണം ചെയ്‌തശേഷം മിച്ചമുള്ള തുക സാധാരണ ഓഹരികള്‍ക്ക്‌ വിതരണം ചെയ്യുന്നു. ലാഭം കൂടുന്നതും കുറയുന്നതുമഌസരിച്ച്‌ സാധാരണ ഓഹരികള്‍ക്കു കിട്ടുന്ന ലാഭവിഹിതത്തില്‍ കൂടുതല്‍ കുറവുണ്ടാകുന്നു.

 

ഓഹരികളുടെ അലോട്ട്‌മെന്റ്‌ കഴിഞ്ഞ്‌ മൂന്നുമാസത്തിനകം ഓഹരികളുടെ വിവരം, അടച്ചുതീര്‍ത്ത സംഖ്യ എന്നിവ കാണിച്ചുകൊണ്ട്‌ കമ്പനി മുദ്രസഹിതം ഓഹരിയുടമകള്‍ക്കു നല്‌കുന്ന സാക്ഷ്യപത്രമാണ്‌ ഓഹരി സര്‍ട്ടിഫിക്കറ്റ്‌ (113). ആര്‍ട്ടിക്കിളുകളില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെങ്കില്‍ ഓഹരിമൂലം ക്ലിപ്‌തപ്പെടുത്തിയ ഒരു പൊതു കമ്പനിക്ക്‌ അടച്ചുതീര്‍ത്ത ഓഹരിയിന്മേല്‍ ഓഹരി വാറണ്ടുകള്‍ പുറപ്പെടുവിക്കാം (114). നിര്‍ദിഷ്ട ഓഹരികളില്‍ കൈവശക്കാരന്‌ അവകാശമുണ്ടെന്ന്‌ ഇതുമൂലം കമ്പനി രേഖപ്പെടുത്തുന്നു. ഒരു നെഗോഷ്യതാ പ്രമാണമായ ഓഹരി വാറണ്ടിനോടൊപ്പം ലാഭവീത രസീതുമുണ്ടായിരിക്കും. വാറണ്ടിന്റെ കൈമാറ്റത്തിന്‌ രജിസ്‌റ്റ്രഷന്‍ ആവശ്യമില്ല. അംഗങ്ങള്‍ക്ക്‌ കൈവശമുള്ള ഓഹരികള്‍ കൈമാറ്റം ചെയ്യാമെന്നതാണ്‌ പൊതു കമ്പനിയുടെ ഒരു പ്രത്യേകത. കൈമാറ്റം ചെയ്യുമ്പോള്‍ നിശ്ചിത ഫാറത്തില്‍ കമ്പനിക്ക്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതും, കൈമാറ്റം കമ്പനി അംഗീകരിച്ചാല്‍ പുതിയ കൈവശക്കാരന്റെ പേര്‌ കമ്പനിയിലെ അംഗരജിസ്റ്ററില്‍ ചേര്‍ക്കേണ്ടതുമാണ്‌. ഒരു ഓഹരിയുടമ മരണമടയുകയോ സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനാകുകയോ ചെയ്‌താല്‍ ഓഹരികള്‍ നിയമമഌസരിച്ചുള്ള അനന്തരാവകാശിക്ക്‌ കൈമാറപ്പെടുന്നു.

 

ഗഡുത്തുകകള്‍ കൃത്യമായി അടയ്‌ക്കാത്ത ഓഹരികള്‍ കമ്പനിക്ക്‌ കണ്ടുകെട്ടാം. ഇങ്ങനെ കണ്ടുകെട്ടുന്നതിഌ മുമ്പ്‌ കമ്പനി ഓഹരി ഉടമയെ നോട്ടീസ്‌ മുഖേന അറിയിക്കുന്നു. ഇങ്ങനെ കണ്ടുകെട്ടപ്പെടുന്ന ഓഹരികള്‍ ആര്‍ട്ടിക്കിളുകളിലെ വ്യവസ്ഥകളഌസരിച്ച്‌ പിന്നീട്‌ വില്‌പന നടത്തുകയോ വീണ്ടും ഇഷ്യൂ ചെയ്യുകയോ ചെയ്യും. ഗഡുത്തുക അടയ്‌ക്കാന്‍ കഴിയാതെ വന്നാല്‍ ചില ഓഹരിയുടമകള്‍ തങ്ങളുടെ ഓഹരികള്‍ കമ്പനിക്ക്‌ മടക്കി നല്‌കുന്നു. കണ്ടുകെട്ടപ്പെടുന്ന ഘട്ടത്തിലെത്തുന്ന ഓഹരികളാണ്‌ കമ്പനികള്‍ സാധാരണ സ്വീകരിക്കാറുള്ളത്‌. ഇങ്ങനെ ഗഡു മുടക്കിയ ഓഹരികള്‍ മടക്കി നല്‌കുന്നതുകൊണ്ട്‌ കണ്ടുകെട്ടല്‍ നടപടി ഒഴിവാകുന്നുവെന്നു കാണാം.

 

94-ാം വകുപ്പഌസരിച്ച്‌ മുഴുവന്‍ അടച്ചുതീര്‍ത്ത ഓഹരികള്‍ സ്റ്റോക്കുകളായി മാറ്റാന്‍ കമ്പനിക്കധികാരമുണ്ട്‌. ഉദാ. പത്തുരൂപ വിലയുള്ള പതിനായിരം ഓഹരികളെ ഒരു സാധാരണ പ്രമേയത്തിലൂടെ നൂറുരൂപ വിലയുള്ള ആയിരം സ്റ്റോക്കുകളാക്കി മാറ്റാം. ഗാരന്റി സ്റ്റോക്ക്‌, മുന്‍ഗണനാ സ്റ്റോക്ക്‌, സാധാരണ സ്റ്റോക്ക്‌ എന്നിങ്ങനെ മൂന്നുതരം സ്റ്റോക്കുണ്ട്‌.

 

ഓഹരി മൂലധനം വര്‍ധിപ്പിക്കാതെ തന്നെ കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‌ കമ്പനികള്‍ കടപ്പത്രം പുറപ്പെടുവിക്കാറുണ്ട്‌. നോ: കടപ്പത്രം

 

കമ്പനിഭരണം

 

ഓഹരി ഉടമകളാണ്‌ കമ്പനിയുടെ അവകാശികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന ഓഹരി ഉടമകള്‍ക്ക്‌ കമ്പനിയുടെ ഭരണം നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്‌ കമ്പനിയുടെ ഭരണനിര്‍വഹണത്തിഌവേണ്ടി ഓഹരി ഉടമകള്‍ വാര്‍ഷികയോഗത്തില്‍ വച്ച്‌ ഒരു ഭരണസമിതിയെ (ബോര്‍ഡ്‌ ഒഫ്‌ ഡയറക്ടേഴ്‌സ്‌) തെരഞ്ഞെടുക്കുന്നു. വ്യക്തികളെ മാത്രമേ പൊതുക്കമ്പനിയുടെ ഡയറക്ടര്‍മാരായി നിയമിക്കാറുള്ളൂ. ഒരാള്‍ ഒരു സമയം ഇരുപതിലധികം കമ്പനികളുടെ ഡയറക്ടറായിരിക്കാന്‍ പാടില്ല (വകുപ്പ്‌ 275). സാധാരണയായ ആര്‍ട്ടിക്കിളുകളില്‍ കമ്പനിയുടെ ആദ്യ ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്‌തിരിക്കും. അല്ലെങ്കില്‍ പൊതുയോഗത്തില്‍ വച്ച്‌ ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതുവരെ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ച അംഗങ്ങള്‍ ഡയറക്ടര്‍മാരായി കണക്കാക്കപ്പെടും. ഓരോ ഡയറക്ടറും ഒരു സമ്മതപത്രവും യോഗ്യതാ ഓഹരികള്‍ വിലയ്‌ക്കു വാങ്ങാമെന്ന വാഗ്‌ദാനവും രജിസ്‌റ്റ്രാര്‍ക്കു സമര്‍പ്പിക്കേണ്ടതുണ്ട്‌. യോഗ്യതാ ഓഹരികളുടെ മുഖവില 5,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നുണ്ട്‌. ഡയറക്ടറായി നിയമനം ലഭിച്ചതിഌശേഷം രണ്ടുമാസത്തിനകം ഓഹരി എടുത്തിരിക്കുകയും വേണം (വകുപ്പ്‌ 270). ഡയറക്ടറായിരിക്കാന്‍ വേണ്ട യോഗ്യതകള്‍ കമ്പനിനിയമത്തില്‍ ക്ലിപ്‌തപ്പെടുത്തിയിട്ടുണ്ട്‌.

 

താഴെപ്പറയുന്ന അയോഗ്യതകളുള്ളവര്‍ ഡയറക്ടറാകാന്‍ പാടില്ലെന്ന്‌ 274-ാം വകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നു:

 

(1) സ്ഥിര ബുദ്ധികളല്ലെന്ന്‌ കോടതിയാല്‍ വിധിക്കപ്പെട്ടവര്‍,

 

(2) നിസ്വരെന്ന്‌ കോടതിയാല്‍ വിധിക്കപ്പെട്ടവര്‍,

 

(3) നിസ്വതയില്‍ നിന്ന്‌ മോചനം ലഭിക്കാത്തവര്‍,

 

(4) ധാര്‍മിക വിഭ്രംശം അടങ്ങുന്ന കുറ്റത്തിന്‌ വിസ്‌തരിക്കപ്പെട്ട്‌ ആറു മാസത്തില്‍ കുറയാത്ത കാലത്തേക്ക്‌ തടവുശിക്ഷ വിധിക്കപ്പെട്ടവര്‍. ശിക്ഷയുടെ കാലാവധി കഴിഞ്ഞ്‌ അഞ്ചു വര്‍ഷം കഴിയാത്തവരും ഇതില്‍പ്പെടുന്നു,

 

(5) ഓഹരി ഗഡുക്കള്‍ കൃത്യമായി അടയ്‌ക്കാത്തവര്‍,

 

(6) 203-ാം വകുപ്പ്‌ അഌസരിച്ച്‌ അയോഗ്യരാണെന്ന്‌ കോടതി ഉത്തരവിട്ടിട്ടുള്ളവര്‍. പൊതു കമ്പനികളുടെ ഡയറക്ടര്‍മാരില്‍ മൂന്നില്‍ രണ്ടു ഭാഗം ആവര്‍ത്തനക്രമത്തില്‍ ഉദ്യോഗം ഒഴിയേണ്ടതുണ്ട്‌. ഇങ്ങനെ സ്ഥാനമൊഴിഞ്ഞവര്‍ക്ക്‌ വീണ്ടും മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യാം (256).

 

നിയമനം ലഭിച്ചശേഷം യോഗ്യതാ ഓഹരികള്‍ കൈയൊഴിഞ്ഞവര്‍ക്കും സ്ഥിരബുദ്ധിയല്ലെന്നു കോടതി പ്രഖ്യാപിച്ചവര്‍ക്കും പാപ്പര്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പാപ്പരാണെന്ന്‌ കോടതി പ്രഖ്യാപിച്ചവര്‍ക്കും ഭരണസമിതിയുടെ അഌവാദമില്ലാതെ തുടര്‍ച്ചയായി മൂന്നു സമിതി യോഗങ്ങളിലോ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചേരുന്ന യോഗങ്ങളിലോ (ഏതാണ്‌ കൂടുതലെങ്കില്‍ അത്‌) സംബന്ധിക്കാത്തവര്‍ക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ അഌമതി കൂടാതെ കമ്പനിയില്‍ നിന്ന്‌ കടമെടുക്കുന്നവര്‍ക്കും കമ്പനിയുമായുള്ള കരാറില്‍ തന്റെ ഭാഗം വ്യക്തമാക്കാതെ വസ്‌തുതകള്‍ മറച്ചുവച്ചവര്‍ക്കും ഡയറക്ടറാകുന്നതില്‍ നിന്നു കോടതി വിലക്കിയിട്ടുള്ളവര്‍ക്കും അതേ കമ്പനിയില്‍ പ്രതിഫലം ലഭിക്കുന്ന ഏതെങ്കിലും ഉദ്യോഗം വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 284-ാം വകുപ്പഌസരിച്ച്‌ ഡയറക്ടര്‍ സ്ഥാനത്തു നിന്ന്‌ പുറന്തള്ളപ്പെട്ടവര്‍ക്കും ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലാതാകുന്നതാണ്‌.

 

284-ാം വകുപ്പഌസരിച്ച്‌ ഒരു സാധാരണ പ്രമേയം മൂലം ഒരു ഡയറക്ടറെ പുറന്തള്ളാം. കേന്ദ്രഗവണ്‍മെന്റിനാല്‍ നിയമിതനായ ഒരു ഡയറക്ടര്‍ക്കും മരണം വരെ ?

                                                                                                                   

                                                                                                                                                                                                                                                                                 

                    kampaniniyamam                

                                                                                                                                                                                                                                                     

                   kampanikalude roopeekaranam, bharanam, kampanikalinmelulla gavan‍mentu niyanthranam ennivaye sambandhiccha niyamam.                

                                                                                             
                             
                                                       
           
 

kampaniniyamam

 

kampanikalude roopeekaranam, bharanam, kampanikalinmelulla gavan‍mentu niyanthranam ennivaye sambandhiccha niyamam. Aadyaghattangalil‍ oru vyakthiyude maathram udamasthathayilulla bisinasu samrambhangalaayirunnu adhikavum. Pinneedu onniladhikam vyakthikal‍ cher‍nnu nadatthunna pankaalittha bisinasu pravar‍tthanangalum nilavil‍ vannu.

 

vyaapaaravaanijyangalude purogathiyode van‍thothil‍ muthal‍mudakku aavashyamaayittheer‍nnu. Ithinte phalamaayaanu koottudamakkampanikal‍ (joyintu sttokku kampanikal‍) roopamkondathu.

 

charithram

 

imglandil‍ koottudamakkampanikalude udbhavam 17-aam sha. Muthal‍kkaanu. Ittharatthil‍ aarambhiccha sthaapanangalude koottatthil‍ pettathaanu imgleeshu eesttu inthyaa kampani, hadsan‍ be kampani, nyoo rivar‍ kampani, baanku ophu imglandu enniva. Raajakeeya chaar‍ttar‍ mukhenayo paar‍lamentinte prathyeka niyamangaliloodeyo nilavil‍ vanna ee kampanikal‍ aadhunika kaalattheppole rajisttar‍ cheytha kampanikalaayirunnilla.

 

kampani niyamatthinte charithratthe vividha kaalaghattangalaayi thirikkaam. Ithil‍ aadyatthethaanu 1720 vareyulla kaalam. Ee ghattatthil‍ "ragulettadu kampani'yennum "joyintu sttokku kampani'yennum randutharam kampanikalundaayirunnu. Oru kampaniyude pothuniyamangal‍kku vidheyamaayi athile vyakthikal‍ svantha maayi muthal‍ mudakki bisinasu samrambhangalil‍ er‍ppedukayennathaanu ragulettadu kampaniyude prathyekatha. Kampaniyile amgangal‍ koodiccher‍nnu oharikal‍ edutthu koottudamavyavasthayil‍ pravar‍tthanam nadatthukayaanu joyintu sttokku kampaniyude reethi.

 

18-aam sha. Tthinte aarambhatthode koottudamakkampanikal‍ palathum oohakkacchavadangalil‍ er‍ppedaan‍ thudangi. Ee oohakkacchavadangal‍ niyanthrikkaan‍ thakka niyamavyavasthakal‍ undaayirunnilla. Ikkaalatthu sthaapikkappetta "sautthu seekampani'yude paraajayatthetthudar‍nnu 1720l‍ kampanikalude kaaryatthil‍ idapedunnathiഌlla oru niyamam paasaakki. "babil‍ aakttu' enna peril‍ prasiddhamaaya ee niyamam paasaakkiyathaanu kampani niyamatthinte charithratthinte randaam ghattatthinte thudakkamennu parayaam. Ee niyamam moolam kampanikal‍kku "in‍kor‍pareshan‍' kittaan‍ vishamamaayi. Paar‍lamentinte prathyekaaഌmathiyo chaar‍ttar‍ mukhenayulla aഌvaadamo koodaathe kampani roopeekarikkunnathu kriminal‍ kuttamaanennu ee niyamam vidhicchu. Ithinte phalamaayi thudar‍nnu roopam konda mikka sthaapanangalum koottudamakkampanikalaayirunnilla; maricchu, pankukacchavadangalaayirunnu. Ee niyanthranangal‍ srushdiccha prashnangaletthudar‍nnu 1825l‍ kampaniyude roopavathkaranatthinu mattu chila vyavasthakalundaakki.

 

1825 muthal‍ 44 vareyaanu moonnaam ghattam. 1834le niyamam, in‍kor‍parettu cheyyaattha kampanikal‍kku chila aaഌkoolyangal‍ nalkiyirunnu. 1837le niyamam kampaniyude roopeekaranatthiഌ chila puthiya nibandhanakal‍ vyavasthacheythu. Ee aaഌkoolyangal‍ chooshanam cheythukondu kallakkampanikal‍ sthaapikkaamennu vannathode 1837le niyamavum apraayogikamennu kandu. Thudar‍nnu 1844l‍ randu kampani niyamangal‍ paasaakkappettu. Ithaanu 4-aam ghattatthinte thudakkam. Aadyatthe niyamamaഌsaricchu kampaniyude in‍kor‍pareshanu raajaavinu apeksha samar‍ppikkendathillennum kampani niyamatthile vyavasthakal‍ aഌsaricchaal‍ mathiyennum vyavastha cheythu. Randaamatthe niyamatthilaanu kampaniyude pravar‍tthanam avasaanippikkunnathiഌlla vyavasthakalullathu. Kampaniyude nadatthippil‍ dayarakdar‍maarum praamottar‍maarum nadatthunna kollaruthaaymakkethiraaya samrakshanavum ee niyamatthilundaayirunnu.

 

1844le niyamangalum pinneedu aparyaapthamennu kandathinetthudar‍nnu 1855l‍ puthiya niyamam paasaakki. Kampani niyamatthinte vikaasatthinte 5-aam ghattamennu ithine visheshippikkaam. 1855le puthiya niyamatthilaanu koottukampanikalude savisheshathayaaya nishchitha baadhyatha (limited liability) er‍ppedutthiyathu. Ithaഌsaricchu oru amgam vaangiya ohariyude thukaykku maathrame ayaal‍kku baadhyathayulloo.

 

1856l‍ samagramaaya mattoru kampaniniyamam paasaakkappettu. Kampanikalude roopeekaranatthinu memmoraandam ophu asosiyeshaഌm aar‍ttikkil‍su ophu asosiyeshaഌm undaayirikkanamennu ee niyamam vyavastha cheythu. Thudar‍nnu 1862l‍ paasaakkiya niyamam sahakaranasamrambhangalude maagnaakaar‍tta aanennaanu paal‍mar‍ visheshippicchathu. Kampaniyude roopeekaranam sugamamaakkunna tharatthilullathaayirunnu 1862le vyavasthakal‍. Ee niyamavum pinneedu pala kaalangalilaayi paasaakkiya 18 bhedagathi niyamangalum ul‍ppedutthikkondaanu 1908l‍ kampaneesu (kan‍solideshan‍) aakttu paasaakkappettathu.

 

veendum 1929l‍ ee niyamam parishkaricchu. 1947lum chila bhedagathikalundaakki. 1948l‍ paasaakkiya niyamam 1948 joola. 1ഌ praabalyatthil‍ vannu. Pinneedu 1948le niyamatthinte pravar‍tthanatthekkuricchu padticchu rippor‍ttu cheyyaan‍ lodu jasttisu jenkin‍sinte nethruthvatthilulla oru samithiye niyamicchirunnu. 1962l‍ ee samithi samar‍ppiccha rippor‍ttinte adisthaanatthil‍ 1948le niyamatthinu aഌbandhamennonam 1967l‍ oru puthiya niyamam praabalyatthil‍ vannu.

 

inthyayil‍. 19-aam noottaandinte uttharaar‍dhatthil‍ maathramaanu inthyayil‍ aadyamaayi oru kampaniniyamam paasaakkappettathu. Imgleeshu niyamatthinte maathrukayil‍ aayirunnu ithu. 1850l‍ paasaakkappetta joyintu sttokku kampaneesu aakttiഌshesham 1857lum 1867lum niyamangal‍ paasaakkappettu. Pinneedu 1876lum 1882lum puthiya niyamangalundaakki. 1882le niyamam 1913 vare nilavilirunnu. 1908le imgleeshu niyamatthinte chuvadupidicchu kondaanu 1913le niyamam paasaakkappettathu.

 

inthyayude prathyekathayaayirunna maanejingu ejan‍si sampradaayatthiഌvenda vakuppukalillaayirunnathukondu 1913le niyamam apraayogikamennu vannu. Athinaal‍ 1936l‍ puthiya niyamam paasaakki. Ee niyamam bhedagathi cheythu svaathanthyralabdhikkushesham 1956l‍ puthiya niyamamundaakki. 1956 e. 1ഌ praabalyatthil‍ vanna ee niyamatthile apaakathakal‍ dooreekaricchukondu 1960, 1962, 1963, 1964, 1965, 1966, 1968, 1969, 1974 ennee var‍shangalil‍ bhedagathi niyamangalum kondu vannu. 1956le niyamam samoolam parishkarikkaaഌm aalochanayundu. 1977, 1985, 1988, 1991 ee var‍shangalilum bhedagathikal‍ kondu vannu. 1991ഌshesham ulavaaya saampatthika parishkaarangalude velicchatthil‍ kampaniniyamam policchezhuthaaഌlla oru shramam 1993 le oru bil‍ vare etthi. Athu pinneedu upekshikkappettu. 1996, 1998, 1999, 2000 ennee var‍shangalil‍ paasaakkappetta bhedagathikal‍ vazhi 1956le moolaniyamatthiഌ kaalaaഌsruthamaaya niravadhi maattangal‍ varutthi.

 

kampaniyude prathyekathakal‍

 

ethenkilum pothulakshyam mun‍nir‍tthi orusamgham aalukal‍ cher‍nnu roopeekarikkunna samghadanayennaanu kampaniyenna samjnjakondu ar‍thamaakkunnathu. Koottudamasthathayum mooladhana nikshepavumulla kampaniye joyintu sttokku kampaniyennu parayunnu. Panam allenkil‍ athiഌ thulyamaaya mattenthenkilum ohariyedutthu sambharikkappetta oru nidhi ethenkilum samrambhatthil‍ mudakki athil‍ ninnu labhikkunna laabhamo nashdamo pankittedukkunnathiഌvendi ethaaഌm vyakthikal‍ svamedhayaa cher‍nnu roopavathkarikkunna oru samghadanayennaanu joyintu sttokku kampanikku nalkaavunna nir‍vachanam.

 

kampani oru niyamaadhishdtitha samghadanayaayathukondu athiഌ chila avakaashangalum chumathalakalumundu. Niyamadrushdyaa oru vyakthiyaanennathukondu kampanikku athile vyakthikalil‍ ninnu vibhinnamaaya oru vyakthithvamundu. Kampanikku athukondu svantham peril‍ svatthu sampaadikkaaഌm panamidapaadukal‍ nadatthaaഌm ohariyudamakalumaayi karaaril‍ er‍ppedaaഌm mattullavarude peril‍ vyavahaaram kodukkaaഌm vyavaharikkappedaaഌm avakaashamundu. Kampaniyude oru prathyekathayaaya klipthabaadhyathamoolam kampaniyude baadhyatha athintemaathram baadhyathayaanu. Athaayathu, kampaniyude baadhyathakal‍kku ohariyudamakal‍ baadhyastharalla. Vaangiya ohariyil‍ adacchutheer‍kkenda samkhyaykku maathrame avar‍kku baadhyathayulloo. Shaashvathamaaya pinthudar‍cchayaanu kampaniyude mattoru prathyekatha. Kampaniyude amgangal‍ maariyaalo maricchupoyaalo kampaniyude nilanilpiഌ maattamundaakunnilla. Kampanikku oru pothuvaaya mudrayumundaayirikkum.

 

koottudamakkampanikal‍ randuvidhatthilundu: svakaaryakliptha kampaniyum (private limited company) pothukliptha kampaniyum (public limited company). Svakaaryakliptha kampanikalum pothukliptha kampanikalum thammilulla vyathyaasangal‍ thudar‍nnu cher‍tthirikkunna pattikayil‍ ninnu vyakthamaakum.

 

praarambhanadapadikal‍

 

oru koottam aalukal‍ onnucher‍nnu aഌyojyamaaya bisinasu samrambhangal‍ kandetthi athu praavar‍tthikamaakkaan‍ venda panavum uthpaadanaghadakangalum sambharikkaan‍ shramikkunnu. Ivareyaanu kampani praamottar‍maarennu parayunnathu. Kampani svakaarya klipthakampaniyaayirikkanamo pothukliptha kampaniyaayirikkanamo ennu nishchayikkunnathum praamottar‍maar‍ thanneyaayirikkum. Rooparekhakalum pramaanapathrangalum thayyaaraakki rajisttraar‍kku samar‍ppikkukayaanu oru kampaniyude roopavathkaranatthinte aadyaghattam. Kampaniyude roopavathkaranatthinu anivaaryamaaya randu pramaanapathrangalaanu "memmoraandam ophu asosiyeshan‍', "aar‍ttikkil‍su ophu asosiyeshan‍' enniva. Kampaniyude bharanaghadanayennu pothuve parayaavunna memmoraandatthil‍ kampaniyude peru, sthaapikkunna sthalam (samsthaanam), kendra opheesu, adhikaaraparidhiyum pravar‍tthana mekhalayum, kliptha baadhyatha vyakthamaakkal‍, adhikruthamooladhanam enniva sambandhiccha vivarangal‍ adangiyirikkanam (1218 vakuppukal‍).

 

bharanam, samghadanaaroopam enniva sambandhicchulla kaaryangal‍ aar‍ttikkilukalilaayirikkum. Ohari inangal‍, oro tharam ohariyudeyum adhikaaraavakaashangal‍, ohari sar‍ttiphikkattukal‍, ohari gadukkal‍, ohariyude kymaattam, dayarakdar‍maarude ennam, niyamanam, prathiphalam, avarude adhikaarangalum chumathalakalum, meettingu, vottingu, koram, praaksi, laabhaveetha prakhyaapanam, vitharanam, vaaypayedukkunnathiഌlla kaaryangal‍, amgathvarajisttar‍, kanakku pusthakangal‍, aadittu sambandhiccha kaaryangal‍ ennivayum ithilundaayirikkum. Kampanikku svanthamaayo kampaniniyamatthinte thanne bhaagamaaya onnaam shedyoolile e pattika aadhaaramaakkiyo aar‍ttikkil‍su undaakkaam (2631 vakuppukal‍). No: asosiyeshan‍ memmoraandamee randu pramaanarekhakalum amgangal‍ oppuvaccha oru memmoraandavum kampani rajisttraar‍kku samar‍ppikkunnu. Nishchitha pheesu adacchirikkanamennundu. Rekhakal‍ thrupthikaramaanennu kandaal‍ rajisttraar‍ svantham oppum mudrayum pathiccha samyojana sar‍ttiphikkattu (certificate of incorporation) kampanikku nalkum (34, 35).

 

ee sar‍ttiphikkattu labhicchaaludan‍ svakaarya kliptha kampanikku pravar‍tthanamaarambhikkaam. Pothukliptha kampanikku ohari vaangaan‍ thayyaarulla nikshepakare kshanicchukondulla praaspekttasu purappeduvicchu mooladhanam shekharicchu rajisttraaril‍ ninnu veendum oru sar‍ttiphikkattu labhicchaale pravar‍tthanam aarambhikkaanaavoo. 25 laksham roopayil‍ kavinjulla mooladhanam shekharikkunnathinu kyaapittal‍ ishyoosu (kan‍draal‍) aakttu (1947) aഌsaricchu kendra dhanakaaryavakuppile kan‍draalar‍ ophu kyaapittal‍ ishyoosinu apeksha samar‍ppikkendathundu. In‍dasttreesu (davalapmentu aan‍du raguleshan‍) aakttu 1951 aഌsaricchu lysan‍su aavashyamulla oru bisinasu samrambhatthilaanu kampani er‍ppedunnathenkil‍ aa lysan‍sum nediyirikkanam.

 

praaspekttas

 

praaspekttasu sambandhiccha vyavasthakal‍ kampani niyamatthile 55 muthal‍ 66 vare vakuppukalil‍ adangiyirikkunnu.

 

nikshepakare kshanicchukondulla praaspakttasu purappeduvikkunnathiഌ mumpu athinte oru prathi rajisttraar‍kku samar‍ppikkendathundu. Kampaniyude perum rajisttar‍ cheytha mel‍vilaasavum; lakshyangal‍, memmoraandatthile oppukaarude perum avareduttha oharikalum; vividhatharam oharikalum oharikalude avakaashangalum; praamottar‍maar‍, dayarakdar‍maar‍ ennivarude perum vilaasavum; dayarakdar‍maarude yogyathaaoharikal‍, prathiphalam enniva; dayarakdar‍maar‍kkum mattum kampani aar‍jikkunna svatthinmel‍ avakaashamundenkil‍ athinte svabhaavam, kampaniyude vaaypaadhikaarangal‍, kampani vaangiya svatthinte vivaram, oharikkulla apekshayodoppam adaykkenda thukayude vivaram, kampaniyude praarambhacchelavukal‍, andar‍ryttingu sambandhiccha vivaram, vaaypakkaraarukalude vivaram; aadittar‍, braakkar‍, baankar‍ thudangiyavayude vivaram; varippattika aarambhikkukayum avasaanippikkukayum cheyyunna samayam enniva ithil‍ undaayirikkanam (shedyool‍ kakaonnaam bhaagam). Oharikkulla apeksha sveekarikkunnathiഌlla avasaanattheeyathikkushesham oharikalude alottmentu nadakkum. Oro apekshakaഌm ayaal‍kkaഌvadicchittulla oharikalude vivaram kaanicchukondu alottmentu ariyippu nalkum.

 

kampaniniyamatthinte randaam pattikayil‍ nir‍deshikkappettittulla ellaa vivarangalum praaspekttasilundaayirikkanam. 1990l‍ varutthiya bhedagathiprakaaram ee pattika moonnu bhaagangalaayi vibhajicchittundu. Onnaam bhaagatthu pothuvivarangalum randil‍ saampatthika kaaryangalum mattu sttaattyoottari vivarangalum moonnil‍ onnum randum bhaagangalil‍ cher‍tthittulla chila prayogangalude vishadeekaranavum venamennaanu. Praaspekttasinte adisthaanatthil‍ ohariyudamakalum kampaniyum thammil‍ oru karaaril‍ er‍ppedunnathukondu praaspekttasile vyaaja prasthaavanakal‍ vazhi nikshepakar‍ vanchikkappedukayaanenkil‍ kampani dayarakdar‍maar‍kkum praamottar‍maar‍kkum ethiraayi sivilaayum kriminalaayum nadapadikal‍ sveekarikkaavunnathaanu (6263 vakuppukal‍). 2000l‍ varutthiya bhedagathiprakaaram sebi (sebi - securities and exchange board of india)yaanu praaspekttasinte nir‍vahana adhikaari. Praaspekttasine sambandhiccha paraathikal‍kku theer‍ccha kalpikkunnathum vendidatthu shiksha nal‍kunnathum ee adhikaariyaanu (55 a)pravar‍tthanam nadannukondirikkunna kampanikal‍ purappeduvikkunna praaspekttasil‍ kazhinja anchu var‍shatthe laabhanashdangaleyum aasthibaadhyathakaleyum kuricchu aadittarude rippor‍ttilulla vivarangalum undaayirikkanam.

 

praaspekttasil‍ soochippicchittulla minimam vari thikayunnathiഌvenda thuka pirinjukittiya sheshame alottmentu nadatthaavoo. Praaspekttasu purappeduvicchashesham 120 divasatthinakam minimam vari pirinjillenkil‍ pirinjathuka palisha koodaathe udan‍thanne apekshakar‍kku madakki nalkiyirikkanam. 130 divasatthinakam madakki nalkunnillenkil‍ pinneedu 6 sha. Maa. Vaar‍shikapalisha sahitham thuka madakki nalkaan‍ dayarakdar‍maar‍ ottaykkum koottaayum baadhyastharaanu (69).

 

minimam vari pirinjukittaathe varumpozhulla vishamathakal‍ ozhivaakkuvaan‍vendi praamottar‍maar‍ braakkar‍maarum baankukalum mattumaayi er‍ppedaarulla karaarine andar‍ryttingu ennaanu parayunnathu. Nishchitha kaalaavadhikkakam kuranjasamkhya pirinjillenkil‍ thikayaathe varunna samkhyaykkulla oharikal‍ vaangaamennu andar‍ryttar‍maar‍ sammathikkunnu. Nishchithadivasatthinakam minimam vari pirinjukittukayaanenkil‍ andar‍ryttar‍maar‍kku yaathoru baadhyathayumilla. Ohariyedutthaalum illenkilum ivar‍kku andar‍ryttingu kammishan‍ labhikkunnathaanu. Ohari mooladhanatthil‍ ninnu kodutthutheer‍kkenda svatthuvila, praarambhacchelukal‍, ohari vilpanaykkulla kammishan‍ ennee aavashyangal‍kku kampani vaaypayedutthittundenkil‍ athu thiricchadaykkaan‍ venda thuka, pravar‍tthana mooladhanam ennivaykkuvenda thuka kanakkiledutthaanu minimamvari nishchayikkunnathu. Minimam vari pirinjukittiyathiഌshesham niyamaaഌsrutha nadapadikal‍ poor‍tthiyaakki nishchitha pheesadacchu rajisdraar‍ mumpaake prakhyaapanangal‍ nadatthikkazhiyumpol‍ 149-aam vakuppaഌsaricchu rajisdraar‍ pravar‍tthanamaarambhikkunnathiഌlla sar‍ttiphikkattu nalkum. Ithu labhicchukazhinjaale kampanikku pravar‍tthanam thudangaanaavoo.

 

ohari, sttokku, kadappathram

 

oru kampaniyude pravar‍tthanatthinaavashyamaaya mooladhanatthinu piricchedukkaan‍ adhikaaramulla samkhyayaaya adhikrutha mooladhanam ethrayaanennu memmoraandatthil‍ kaanicchirikkum. Ee thuka kampaniyude nir‍deshaaഌsaranam gadukkalaayi adacchaal‍ mathiyaakum. Kampaniyude "vili' (call)kkaഌsaricchu amgangal‍ gadukkal‍ adaykkendathaanu. Udaa. Oru ohariyude vila 1,000 roopayaanennirikkatte. Apekshayodoppam 50 roopa adaykkanamennum alottmentu nadatthumpol‍ 100 roopa adaykkanamennum baakki 850 roopa kampani vilikkumpol‍ adaykkanamennum kaanicchukondaayirikkum oharikku apekshakal‍ kshanikkunnathu. Aadyatthe randu adavukal‍ vilikalalla. Alottmentu kazhinju moonnu maasatthiഌshesham oro ohariyilum 200 roopa veetham adaykkanamennu kampani aavashyappedukayaanenkil‍ athine "vili' ennu parayunnu. Kampaniyude pravar‍tthanam avasaanippikkunna ghattangalil‍ ohariyudamakalodu ohari kudishika adacchutheer‍kkaan‍ likvidettar‍ aavashyappedunnathum "vili'yaayi kanakkaakkappedunnu.

 

apekshakar‍ adacchutheer‍ttha mooladhanamaanu pirinju kittiya mooladhanam. Kampaniyude pravar‍tthanam avasaanippikkumpol‍ maathram piricchedutthaal‍ mathiyennu theerumaanikkappedunna ohari gadukkal‍ undu. Ithinu karuthal‍ mooladhanamennu parayunnu. Kampaniyude pravar‍tthanam avasaanippikkunna ghattatthil‍ baadhyathakal‍ theer‍kkaan‍ kampaniyude nilavilulla svatthukkal‍ mathiyaakaathe varumpol‍ maathramaanu karuthal‍ mooladhanam pirikkaarullathu. Oru kampaniyude mooladhanam thulyavilayulla yoonittukalaayi vibhajikkunnu. Ee yoonittukalaanu oharikal‍. Udaa. Oru kodi roopa mooladhanamundenkil‍ kampani athine nooru roopa vilayulla oru laksham oharikalaayi vibhajikkum. Athaayathu oru kodi roopa sambharikkunnathinu nooru roopa mukhavilayulla oru laksham oharikal‍ vilkkunnu. 1956le kampani niyamamaഌsaricchu mun‍gananaa oharikal‍, saadhaarana oharikal‍ ennu randutharam oharikalundu. Mun‍gananaa oharikal‍kku chila prathyekathakalundu. Laabhaveetham vitharanam cheyyumpol‍ mun‍nishchitha nirakkaഌsaricchu laabhaveetham labhikkunnuvennathiഌ purame kampani piricchuvidumpol‍ oharitthuka madakkikkittunnathilum ithinu mun‍gananayundu. Saadhaarana oharikale apekshicchu mun‍gananaa oharikkaarude mooladhanam surakshithamaanu. Kaaranam, kampaniyude pravar‍tthanam avasaanippikkumpol‍ utthamar‍nanmaarude baadhyatha veediyashesham aadyamaayi mooladhanam madakkikkittunnathu mun‍gananaa oharikal‍kkaanu. 2000le bhedagathiprakaaram puthuthaayi roopamkollunna kampanikal‍kku ikyutti ohari mooladhanam, mun‍gananaa ohari mooladhanam ennee oharikal‍ maathrame purappeduvikkaavoo. Ikyutti oharikal‍kku mun‍gananaa avakaashangal‍ illenkilum aa ohari udamakal‍kku kampani meettingile ellaa prameyatthilum vottu cheyyaam. Mun‍gananaa ohari udamakal‍kku avarude oharikale nerittu baadhikkunna kaaryangalil‍ maathrame avakaashamulloo. Mun‍gananaa oharikale kudishika mun‍gananaa oharikal‍, kudishika rahitha mun‍gananaa oharikal‍, samaya baadhyathaa oharikal‍ enningane moonnaayi vibhajikkaam. Kudishika mun‍gananaa oharikal‍kku oru var‍sham laabhaveetham labhicchillenkil‍ athu aduttha var‍shatthe laabhatthil‍ ninnum kodutthutheer‍kkanamennundu. Kudishika rahitha mun‍gananaa oharikalil‍ laabhaveetham kudishikayaakunnilla. Laabhamillaattha var‍shatthe laabhaveetham aduttha var‍sham avakaashappedaavunnathalla.

 

kampaniyude pravar‍tthanam avasaanippicchaalum illenkilum oru nishchitha kaalayalaviഌ shesham thiricchukodukkaamennu kampani vaagdaanam cheyyunna oharikalaanu samayabaadhyathaa oharikal‍. Ee oharikalude baadhyatha theer‍kkunnathinu kampani mooladhana baadhyathaanidhi upayogappedutthukayo puthiya oharikal‍ vilkkukayo cheyyum. Mun‍gananaa oharikal‍kkulla laabhavihitham vitharanam cheythashesham micchamulla thuka saadhaarana oharikal‍kku vitharanam cheyyunnu. Laabham koodunnathum kurayunnathumaഌsaricchu saadhaarana oharikal‍kku kittunna laabhavihithatthil‍ kooduthal‍ kuravundaakunnu.

 

oharikalude alottmentu kazhinju moonnumaasatthinakam oharikalude vivaram, adacchutheer‍ttha samkhya enniva kaanicchukondu kampani mudrasahitham ohariyudamakal‍kku nalkunna saakshyapathramaanu ohari sar‍ttiphikkattu (113). Aar‍ttikkilukalil‍ vyavastha cheythittundenkil‍ oharimoolam klipthappedutthiya oru pothu kampanikku adacchutheer‍ttha ohariyinmel‍ ohari vaarandukal‍ purappeduvikkaam (114). Nir‍dishda oharikalil‍ kyvashakkaaranu avakaashamundennu ithumoolam kampani rekhappedutthunnu. Oru negoshyathaa pramaanamaaya ohari vaarandinodoppam laabhaveetha raseethumundaayirikkum. Vaarandinte kymaattatthinu rajisttrashan‍ aavashyamilla. Amgangal‍kku kyvashamulla oharikal‍ kymaattam cheyyaamennathaanu pothu kampaniyude oru prathyekatha. Kymaattam cheyyumpol‍ nishchitha phaaratthil‍ kampanikku apeksha samar‍ppikkendathum, kymaattam kampani amgeekaricchaal‍ puthiya kyvashakkaarante peru kampaniyile amgarajisttaril‍ cher‍kkendathumaanu. Oru ohariyudama maranamadayukayo sthirabuddhi nashdappettavanaakukayo cheythaal‍ oharikal‍ niyamamaഌsaricchulla anantharaavakaashikku kymaarappedunnu.

 

gadutthukakal‍ kruthyamaayi adaykkaattha oharikal‍ kampanikku kandukettaam. Ingane kandukettunnathiഌ mumpu kampani ohari udamaye notteesu mukhena ariyikkunnu. Ingane kandukettappedunna oharikal‍ aar‍ttikkilukalile vyavasthakalaഌsaricchu pinneedu vilpana nadatthukayo veendum ishyoo cheyyukayo cheyyum. Gadutthuka adaykkaan‍ kazhiyaathe vannaal‍ chila ohariyudamakal‍ thangalude oharikal‍ kampanikku madakki nalkunnu. Kandukettappedunna ghattatthiletthunna oharikalaanu kampanikal‍ saadhaarana sveekarikkaarullathu. Ingane gadu mudakkiya oharikal‍ madakki nalkunnathukondu kandukettal‍ nadapadi ozhivaakunnuvennu kaanaam.

 

94-aam vakuppaഌsaricchu muzhuvan‍ adacchutheer‍ttha oharikal‍ sttokkukalaayi maattaan‍ kampanikkadhikaaramundu. Udaa. Patthuroopa vilayulla pathinaayiram oharikale oru saadhaarana prameyatthiloode nooruroopa vilayulla aayiram sttokkukalaakki maattaam. Gaaranti sttokku, mun‍gananaa sttokku, saadhaarana sttokku enningane moonnutharam sttokkundu.

 

ohari mooladhanam var‍dhippikkaathe thanne kampaniyude pravar‍tthanam vipuleekarikkunnathinu kampanikal‍ kadappathram purappeduvikkaarundu. No: kadappathram

 

kampanibharanam

 

ohari udamakalaanu kampaniyude avakaashikal‍. Raajyatthinte vividha bhaagangalilaayi chinnicchitharikkidakkunna ohari udamakal‍kku kampaniyude bharanam nir‍vahikkaan‍ kazhinjennu varilla. Athukondu kampaniyude bharananir‍vahanatthiഌvendi ohari udamakal‍ vaar‍shikayogatthil‍ vacchu oru bharanasamithiye (bor‍du ophu dayarakdezhsu) theranjedukkunnu. Vyakthikale maathrame pothukkampaniyude dayarakdar‍maaraayi niyamikkaarulloo. Oraal‍ oru samayam irupathiladhikam kampanikalude dayarakdaraayirikkaan‍ paadilla (vakuppu 275). Saadhaaranayaaya aar‍ttikkilukalil‍ kampaniyude aadya dayarakdar‍maare naamanir‍desham cheythirikkum. Allenkil‍ pothuyogatthil‍ vacchu dayarakdar‍maare theranjedukkunnathuvare memmoraandatthil‍ oppuvaccha amgangal‍ dayarakdar‍maaraayi kanakkaakkappedum. Oro dayarakdarum oru sammathapathravum yogyathaa oharikal‍ vilaykku vaangaamenna vaagdaanavum rajisttraar‍kku samar‍ppikkendathundu. Yogyathaa oharikalude mukhavila 5,000 roopayil‍ koodaan‍ paadillennundu. Dayarakdaraayi niyamanam labhicchathiഌshesham randumaasatthinakam ohari edutthirikkukayum venam (vakuppu 270). Dayarakdaraayirikkaan‍ venda yogyathakal‍ kampaniniyamatthil‍ klipthappedutthiyittundu.

 

thaazhepparayunna ayogyathakalullavar‍ dayarakdaraakaan‍ paadillennu 274-aam vakuppu vyavastha cheyyunnu:

 

(1) sthira buddhikalallennu kodathiyaal‍ vidhikkappettavar‍,

 

(2) nisvarennu kodathiyaal‍ vidhikkappettavar‍,

 

(3) nisvathayil‍ ninnu mochanam labhikkaatthavar‍,

 

(4) dhaar‍mika vibhramsham adangunna kuttatthinu vistharikkappettu aaru maasatthil‍ kurayaattha kaalatthekku thadavushiksha vidhikkappettavar‍. Shikshayude kaalaavadhi kazhinju anchu var‍sham kazhiyaatthavarum ithil‍ppedunnu,

 

(5) ohari gadukkal‍ kruthyamaayi adaykkaatthavar‍,

 

(6) 203-aam vakuppu aഌsaricchu ayogyaraanennu kodathi uttharavittittullavar‍. Pothu kampanikalude dayarakdar‍maaril‍ moonnil‍ randu bhaagam aavar‍tthanakramatthil‍ udyogam ozhiyendathundu. Ingane sthaanamozhinjavar‍kku veendum mathsarikkukayum theranjedukkappedukayum cheyyaam (256).

 

niyamanam labhicchashesham yogyathaa oharikal‍ kyyozhinjavar‍kkum sthirabuddhiyallennu kodathi prakhyaapicchavar‍kkum paappar‍ apeksha samar‍ppicchavar‍kkum paapparaanennu kodathi prakhyaapicchavar‍kkum bharanasamithiyude aഌvaadamillaathe thudar‍cchayaayi moonnu samithi yogangalilo moonnu maasangal‍kkullil‍ cherunna yogangalilo (ethaanu kooduthalenkil‍ athu) sambandhikkaatthavar‍kkum kendra gavan‍mentinte aഌmathi koodaathe kampaniyil‍ ninnu kadamedukkunnavar‍kkum kampaniyumaayulla karaaril‍ thante bhaagam vyakthamaakkaathe vasthuthakal‍ maracchuvacchavar‍kkum dayarakdaraakunnathil‍ ninnu kodathi vilakkiyittullavar‍kkum athe kampaniyil‍ prathiphalam labhikkunna ethenkilum udyogam vahicchukondirikkunnavar‍kkum 284-aam vakuppaഌsaricchu dayarakdar‍ sthaanatthu ninnu puranthallappettavar‍kkum dayarakdar‍ padaviyil‍ thudaraan‍ ar‍hathayillaathaakunnathaanu.

 

284-aam vakuppaഌsaricchu oru saadhaarana prameyam moolam oru dayarakdare puranthallaam. Kendragavan‍mentinaal‍ niyamithanaaya oru dayarakdar‍kkum maranam vare ?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions