നിയമനിര്‍മാണസഭ

                                                                                                                   
                                                                                                                                                                                                                                                                                 

                    നിയമനിര്‍മാണസഭ                

                                                                                                                                                                                                                                                     

                   ആധുനിക രാഷ്ട്രങ്ങളില്‍ സമൂഹത്തിനാവശ്യമായ നിയമനിര്‍മാണം നടത്തുന്ന ഗവണ്‍മെന്റ് ഘടകം.                

                                                                                             
                             
                                                       
           
 

ആധുനിക രാഷ്ട്രങ്ങളില്‍ സമൂഹത്തിനാവശ്യമായ നിയമനിര്‍മാണം നടത്തുന്ന ഗവണ്‍മെന്റ് ഘടകം.

 

ചരിത്രം

 

പുരാതന, മധ്യകാല സമൂഹങ്ങളില്‍ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ ചുമതലകള്‍ വ്യക്തമായി വേര്‍തിരിക്കപ്പെട്ടിരുന്നില്ല. പ്രസ്തുത ചുമതലകള്‍ എല്ലാം രാജാവിന്റേതു മാത്രമായിരുന്നു. എന്നാല്‍ സമൂഹം കൂടുതല്‍ സങ്കീര്‍ണമാവുകയും വികാസം പ്രാപിക്കുകയും ചെയ്തതോടെ രാജാവ് തന്റെ അധികാരങ്ങള്‍ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായി. ജനസാമാന്യത്തിനിടയില്‍ കാലാകാലമായി നിലനിന്നുപോന്നിരുന്ന നാടോടി നിയമങ്ങളും നാട്ടാചാരമുറകളും കണ്ടുപിടിച്ച് അവയ്ക്കു പ്രാബല്യം നല്‍കുക മാത്രമായിരുന്നു പഴയ കാലത്തെ ഗവണ്‍മെന്റുകള്‍ ചെയ്തിരുന്നത്. നിയമങ്ങള്‍ നിര്‍മിക്കുക എന്ന പ്രത്യേക ജോലിക്കായി ഗവണ്‍മെന്റിന് ഒരു പ്രത്യേക വിഭാഗം ഉണ്ടായിരിക്കേണ്ടതാണെന്ന ചിന്താഗതി ഉരുത്തിരിയുന്നതുപോലും ഏറെ കാലങ്ങള്‍ക്കുശേഷമാണ്. അത്തരത്തില്‍ രൂപംകൊണ്ട നിയമനിര്‍മാണസഭയ്ക്കു പോലും വളരെ കാലത്തേക്കു കാര്യമായ അധികാരങ്ങള്‍ ലഭിച്ചിരുന്നില്ല. ആദ്യകാലത്ത് സംഘടിക്കപ്പെട്ട പാര്‍ലമെന്റുകള്‍ കൊണ്ട്, നിയമങ്ങള്‍ ഉണ്ടാകുന്നതിന് രാജാവിനെ സഹായിക്കുക എന്നതിനെക്കാളും രാജാവിന്റെ തനതായ നയങ്ങള്‍ നടപ്പാക്കാന്‍ അവശ്യംവേണ്ട വരുമാനവും നികുതികളും വോട്ടുചെയ്തു പാസ്സാക്കുക എന്നതായിരുന്നു ലക്ഷ്യമാക്കിയിരുന്നത്.

 

സമകാലിക നിയമനിര്‍മാണസഭകളുടെ ആവിര്‍ഭാവം 18-19 നൂറ്റാണ്ടുകളിലെ അമേരിക്കന്‍ കോണ്‍ഗ്രസ് (സെനറ്റും പ്രതിനിധി സഭയും), അമേരിക്കന്‍ സംസ്ഥാന നിയമസഭകള്‍, ബ്രിട്ടീഷ് കോമണ്‍സ് സഭ എന്നിവയില്‍ നിന്നുമാണ്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജനകീയ പ്രാതിനിധ്യ നിയമസഭ ഹ്രസ്വമായ ഗ്രീക്ബൗള്‍ (Greekboule) ആണ്. മധ്യകാലഘട്ടങ്ങളില്‍ ഉടനീളം പ്രാതിനിധ്യം, നിയമനിര്‍മാണസഭ തുടങ്ങിയ സങ്കല്പങ്ങള്‍ യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരുന്നുവെങ്കിലും അവയ്ക്ക് ഇന്നത്തെ ആധുനിക നിയമനിര്‍മാണസഭകളുമായി സാമ്യമൊന്നുമില്ല. അക്കാലത്തെ സൈദ്ധാന്തികരില്‍ പ്രമുഖന്മരായ സെന്റ് തോമസ് അക്വിനാസും (1227-74) ഒക്കായിലെ വില്യമും (1280-1349) ന്യായത്തിലും ധര്‍മത്തിലുമധിഷ്ഠിതമായ അധികാരമുള്ള ഗവണ്‍മെന്റിനെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ഇത്തരം ഗവണ്‍മെന്റിനുമേലുള്ള ജനകീയ നിയന്ത്രണത്തിന് ഒരു രൂപരേഖ ഇവര്‍ നിര്‍മിക്കുകയുണ്ടായില്ല.

 

ഫലപ്രദമായ ജനകീയ സ്ഥാപനങ്ങളാവിര്‍ഭവിക്കുന്നതിന് ശതാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ യൂറോപ്പില്‍ ഒരു വിഭാഗമാളുകള്‍ രാജാവിനോടു കൂടിയാലോചിക്കുകയും, രാജാവിനെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് സാധാരണക്കാരും ഇത്തരം കൂടിയാലോചനയ്ക്കായി ക്ഷണിക്കപ്പെട്ടു. എന്നാല്‍ നികുതികള്‍ക്ക് അംഗീകാരം നേടുന്നതിനായി മാത്രമായിരുന്നു ഇത്. ക്രമേണ നികുതി സംബന്ധിയായ കൂടിയാലോചനയ്ക്കു മുമ്പ് രാജാവിന് ആവലാതികളുടെ ഒരു പട്ടിക സമര്‍പ്പിക്കുന്നതിനുള്ള അവസരം ബ്രിട്ടണില്‍ ജനങ്ങള്‍ക്കു ലഭിച്ചു. ഇത്തരം അസംബ്ളികള്‍ ജനകീയ നിയന്ത്രണ സമ്പ്രദായമായിട്ടാവിര്‍ഭവിച്ചവയല്ല; മറിച്ച് നികുതിപിരിവിന് ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുപാധിയായി വിളിച്ചുചേര്‍ക്കപ്പെട്ടവ മാത്രമായിരുന്നു. അതേ സമയം ബ്രിട്ടനില്‍ നിയമനിര്‍മാണാധികാരം കിരീടത്തില്‍ നിക്ഷിപ്തമായിരുന്നു എന്ന ധാരണ നിലനിന്നിരുന്നതിനാല്‍ രാജാവിന് ആവലാതികളുടെ അപേക്ഷ നല്‍കുക എന്ന പതിവ് ബ്രിട്ടീഷ് പാര്‍ലമെന്റ് കാലക്രമേണ ഉപേക്ഷിക്കുകയും തങ്ങള്‍ക്ക് യുക്തം എന്നു തോന്നുന്ന നയങ്ങളും നിയമങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് ഒരു ആക്റ്റിന്റെ രൂപം നല്‍കി രാജാവിന്റെ അനുമതിക്കായി (assent) അയയ്ക്കുന്ന പാര്‍ലമെന്ററി കീഴ്വഴക്കം നിലവില്‍ വരികയും ചെയ്തു.

 

പതിനാലാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിക്കു കോമണ്‍സും (നാഗരികപ്രമാണികള്‍) പ്രഭുക്കളുമായി ഇടപെടേണ്ടിവന്നു. ഈ ബന്ധം പില്ക്കാലത്ത് 'പാര്‍ലമെന്റുകളുടെ മാതാവായ' ബ്രിട്ടീഷ് ദ്വിമണ്ഡല നിയമസഭയുടെ ആവിര്‍ഭാവത്തിനു കാരണമായി. കേന്ദ്രീകൃതവും അമിതാധിപത്യപരവുമായ ട്യൂഡര്‍ രാജവംശത്തിന്റെ കാലശേഷം 1583 മുതല്‍ക്കേ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെക്കുറിച്ച് എഴുതിത്തുടങ്ങി. 1688-നു മുമ്പുവരെ ബ്രിട്ടീഷ് പാര്‍ലമെന്റിനോട് ആലോചിക്കാതെ ഓര്‍ഡിനന്‍സുകള്‍ മുഖേന നിയമങ്ങള്‍ നടപ്പിലാക്കുകയായിരുന്നു ബ്രിട്ടീഷ് രാജാക്കന്മാരുടെ പതിവ്. എന്നാല്‍, രാജാവും പാര്‍ലമെന്റും തമ്മിലുള്ള നിരന്തരമായ സമരങ്ങളും തത്ഫലമായി ഉണ്ടായ 'മഹത്തായ വിപ്ലവ'വും ഈ പതിവിന് വിരാമമിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യംവരെയും രാജാവ് തീരുമാന നിര്‍ണയ(decision making)ത്തിലെ ഒരു പ്രധാന സ്ഥാപനമായി തുടര്‍ന്നുവെങ്കിലും, ഈ വിപ്ലവം പാര്‍ലമെന്റിന്റെ മേല്‍ക്കോയ്മയെ ഉറപ്പിച്ചു. 1688-നുശേഷമാണ് നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിക്ഷിപ്തമാകുന്നത്. 1689-ലെ അവകാശ പത്രിക (Bill of Rights) പാര്‍ലമെന്റ് ക്രമമായി ചേരണമെന്നും നികുതികാര്യങ്ങളുള്ള എല്ലാ നിയമങ്ങള്‍ക്കും പാര്‍ലമെന്റിന്റെ അനുമതിയുണ്ടായിരിക്കണമെന്നും അനുശാസിച്ചു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സെറ്റില്‍മെന്റുനിയമ(Act of Settlement)ത്തിലൂടെ രാജത്വം പ്രൊട്ടസ്റ്റന്റുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ആക്റ്റ് ഒഫ് സെറ്റില്‍മെന്റിനുശേഷം പാര്‍ലമെന്റ് അംഗീകരിച്ച് നിര്‍മിച്ച നിയമം നിരാകരിക്കാന്‍ രാജാധികാരിക്കും കഴിയാത്ത സ്ഥിതിയായി. പ്രാതിനിധ്യജനാധിപത്യവും ക്യാബിനറ്റ് സമ്പ്രദായവും നിലവില്‍വന്നതോടെ നിയമനിര്‍മാണാധികാരം ജനപ്രതിനിധിസഭയുടെയും മന്ത്രിസഭയുടെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്തമായി മാറി. 1781-89 കാലയളവില്‍ അമേരിക്കയില്‍ പരമാധികാര നിയമനിര്‍മാണസഭയായി കോണ്‍ഗ്രസ്സും സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണസഭകളും നിലവില്‍വന്നു. 1846-58 കാലയളവില്‍ ഫ്രാന്‍സില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ദേശീയ അസംബ്ളി (നിയമനിര്‍മാണസഭ) നയരൂപീകരണം, നടത്തിപ്പ് എന്നിവയുടെ അധികാരസ്ഥരായി നിലവില്‍വന്നു. 1950-ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ നിയമനിര്‍മാണാധികാരം ദേശീയ പാര്‍ലമെന്റ്, സംസ്ഥാനനിയമനിര്‍മാണ സഭ എന്നിവയില്‍ നിക്ഷിപ്തമാക്കി. കേന്ദ്ര പാര്‍ലമെന്റിന് നിയമനിര്‍മാണാധികാരമുള്ള വിഷയങ്ങള്‍ (യൂണിയന്‍ ലിസ്റ്റ്), സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണാധികാരമുള്ള വിഷയങ്ങള്‍ (സ്റ്റേറ്റ് ലിസ്റ്റ്), സംയുക്തവിഷയങ്ങള്‍ (കണ്‍കറന്റ് ലിസ്റ്റ്) എന്നിങ്ങനെ മൂന്ന് മുഖ്യവിഷയമേഖലകള്‍ നിര്‍ണയിച്ച് യഥാക്രമം നിയമനിര്‍മാണാധികാരമേല്പിച്ചു. ഇവയിലൊന്നും ഉള്‍പ്പെടാത്ത വിഷയങ്ങള്‍ അവശിഷ്ടാധികാരങ്ങള്‍ (റെസിഡ്യുവറി അധികാരങ്ങള്‍) എന്ന നിലയ്ക്ക് നിയമനിര്‍മാണാധികാരങ്ങള്‍ നിശ്ചയിച്ച് ഭരണഘടനാവിധേയമായി വ്യവസ്ഥപ്പെടുത്തി. 1992-ല്‍ 73, 74 ഭരണഘടനാഭേദഗതികളിലൂടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു. എന്നാല്‍ അവയ്ക്ക് സ്വതന്ത്രവും തനതുമായ നിയമനിര്‍മാണാധികാരം വ്യവസ്ഥ ചെയ്തിട്ടില്ല. ആവശ്യമെങ്കില്‍ ഭരണകാര്യനടത്തിപ്പിനുവേണ്ടി ഉപനിയമാവലികള്‍ രൂപപ്പെടുത്താന്‍ മാത്രമാണ് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം.

 

പ്രസിഡന്‍ഷ്യല്‍ സമ്പ്രദായവും പാര്‍ലമെന്ററി സമ്പ്രദായവും

 

നിയമനിര്‍മാണപ്രക്രിയ ഇന്ന് രണ്ടുവിധത്തില്‍ പുലരുന്നുണ്ട്. ഒന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം. രാഷ്ട്രഭരണത്തലവനും നിയമനിര്‍മാണവിഭാഗവും സമാന്തരവും സമകാലികവും സ്വതന്ത്രവുമായി വര്‍ത്തിക്കുന്ന രീതിയാണിത്. ഇരു ഘടകങ്ങളും നിയമനിര്‍മിതിയില്‍ നിയന്ത്രണ-സന്തുലന ഉപാധികളായി പരസ്പരം വര്‍ത്തിക്കുന്നു.

 

രാഷ്ട്രത്തലവന് നിയമനിര്‍വഹണത്തില്‍ നിര്‍ണായകനിര്‍ദേശം നല്കുന്നതിന് നിയമനിര്‍മാണസഭയ്ക്കും മറിച്ച് നിയമനിര്‍മിതിയില്‍ വിയോജനമുന്നയിക്കുന്നതിന് (വീറ്റോ പ്രയോഗിക്കുക) പ്രസിഡന്റിനുമുള്ള അധികാരവും അവസരവുമാണ് ഇവിടെ പ്രസക്തമാകുന്നത്. പരസ്പര ആശയവിനിമയം, അനുരഞ്ജനം, അനുക്രമമായ സമവായം എന്നിവയിലൂടെയാണ് നിയമനിര്‍മാണം സാധ്യമാകുക. നിയമനിര്‍മാണ നിര്‍ദേശം, അംഗീകരണം, നിയമപ്രാബല്യം എന്നീ ഘട്ടങ്ങളിലെല്ലാം മേല്‍സൂചിപ്പിച്ച ത്രിമാനരീതിയാണ് ബാധകം. പരസ്പരം വിയോജിക്കാനും വിലപേശാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ഇതിലുണ്ട്. പ്രസിഡന്‍ഷ്യല്‍ നിയമനിര്‍മാണരീതി അനുവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളില്‍ പ്രമുഖമാണ് അമേരിക്ക, ആസ്റ്റ്രേലിയ, ജപ്പാന്‍ തുടങ്ങിയവ.

 

പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിയമനിര്‍മിതിയുടെ പൂര്‍ണമായ ചുമതല നിയമനിര്‍മാണസഭകള്‍ക്കും അതില്‍ അംഗങ്ങളായ സാമാജികര്‍ക്കുമാണ്. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ക്ക് അംഗീകാരവും പ്രാബല്യവും ചാര്‍ത്തിക്കൊടുക്കുക എന്ന കര്‍ത്തവ്യമാണ് രാഷ്ട്രത്തലവനില്‍ നിക്ഷിപ്തമായിരിക്കുക. ബ്രിട്ടണിലും ഇന്ത്യയിലും ഇത്തരം സമ്പ്രദായമാണ് നിലവിലുള്ളത്. നിയമനിര്‍മാണപ്രക്രിയയില്‍ രാഷ്ട്രത്തലനും (ചക്രവര്‍ത്തി(നി)-ബ്രിട്ടന്‍, രാഷ്ട്രപതി-ഇന്ത്യ), നിയമനിര്‍മാതാക്കളും ഉള്‍പ്പെടുന്നുവെങ്കിലും നിയമങ്ങള്‍ രൂപപ്പെടുത്തുക, ഭേദഗതിചെയ്യുക, നിരാകരിക്കുക, പുനഃസ്ഥാപിക്കുക തുടങ്ങിയ കൃത്യങ്ങളിലെല്ലാം നിയമനിര്‍മാണസഭയ്ക്കായിരിക്കും അപ്രമാദിത്വം അഥവാ പ്രഥമസ്ഥാനം. എന്നാല്‍ രാജ്യങ്ങള്‍ക്കിടയില്‍ പ്രായോഗിക വ്യത്യാസങ്ങളുണ്ട്. ഇംഗ്ലണ്ടില്‍, എ.വി. ഡൈസി ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയ്ക്കു കീഴില്‍ ഒരു ഏജന്‍സിക്കും പാര്‍ലമെന്റ് നിര്‍മിച്ച യാതൊരു നിയമവും അസാധുവായി പ്രഖ്യാപിക്കാനാവില്ല എന്ന സ്ഥിതിയാണുള്ളത്. അമേരിക്കയിലാകട്ടെ പ്രസിഡന്റിനും സുപ്രീംകോടതിക്കും പാര്‍ലമെന്റ് അംഗീകരിച്ച ചില നിയമങ്ങളോ അവയുടെ ഭാഗങ്ങളോ അസാധുവായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്. അതാകട്ടെ പാര്‍ലമെന്റിന്റെ (നിയമസഭയുടെ) അധികാരത്തിനതീതമെന്ന കാരണം സ്ഥാപിച്ചുകൊണ്ടായിരിക്കണം. ഇന്ത്യയിലും സുപ്രീംകോടതിക്ക് നിയമനിര്‍മാണസഭ തയ്യാറാക്കിയ നിയമങ്ങളുടെ ഭരണഘടനാസാധുത അവലോകനവിധേയമാക്കി പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിച്ച് തീര്‍പ്പാക്കാവുന്നതാണ്. ചുരുക്കത്തില്‍ ആധുനിക രാഷ്ട്രഘടനയില്‍ ജനങ്ങള്‍ രാഷ്ട്രീയ പരമാധികാരികളും നിയമനിര്‍മാണത്തില്‍ പരമാധികാരികള്‍ നിയമനിര്‍മാണസഭയുമായി പരിണമിക്കുന്നു. നിര്‍ദിഷ്ടനിയമങ്ങളുടെ നിര്‍വഹണകര്‍ത്താക്കള്‍ മാത്രമായി കാര്യനിര്‍വഹണവിഭാഗവും സാധുവായനിയമങ്ങളുടെ വ്യാഖ്യാതാക്കളും പ്രയോക്താക്കളുമായി ന്യായാസനങ്ങളും പരിമിതപ്പെടുന്നു. എന്നാല്‍ ഈ മൂന്നു ഘടകങ്ങള്‍ക്കും ആധികാരികത കൈവരുന്ന സ്രോതസ് ഏതൊന്നാണോ അതായിരിക്കും പരമാധികാരസ്ഥാനം. അതിന് വിധേയമായിട്ടായിരിക്കും ഇവയോരോന്നും പ്രവര്‍ത്തിക്കുക. ഇന്ന് നിയമത്തിനാണ് ഇത്തരം അപ്രമാദിത്വ പദവി കല്പിക്കപ്പെടുന്നത്. അതാകട്ടെ ഭരണഘടനയാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു. അപ്പോള്‍ നിയമനിര്‍മാണവും ഭരണഘടനാവിധേയമാകുന്നു; നിയമവിധേയമാകുന്നു. അതുകൊണ്ട് നിയമനിര്‍മാണത്തിലെ ഭരണഘടനാവിധേയമായ പരമാധികാരം രണ്ട് സംഗതികള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, ഭരമേല്പിക്കപ്പെടുന്ന ഏതൊരു വിഷയത്തിന്മേലും നിയമം ഉണ്ടാക്കാനുള്ള അധികാരം. രണ്ട്, നിര്‍ദിഷ്ടമായ എല്ലാ പ്രദേശത്തിനും എല്ലാവര്‍ക്കും ബാധകമാകുന്നവിധം നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം. ഇവിടെയും ചില നിയന്ത്രണങ്ങള്‍ വന്നേക്കാം. ഒന്ന്, നിയമനിര്‍മാണമേഖലകള്‍ നിക്ഷിപ്തമായി നിര്‍ണയിക്കപ്പെടുകയാണ്. അങ്ങനെയായാല്‍ അനുവദനീയ വിഷയങ്ങളിലുള്ള നിയമനിര്‍മാണമേ അതതു തലങ്ങളില്‍ സാധ്യമാകൂ. രണ്ട് അന്തര്‍ദേശീയ നിയമങ്ങളുടെ സ്വാധീനമാണ്. അതത് രാഷ്ട്രങ്ങള്‍ അംഗീകരിച്ച രാഷ്ട്രാന്തര കരാറുകള്‍, ഉടമ്പടികള്‍, പ്രമാണങ്ങള്‍ മുതലായവയ്ക്ക് അനുസൃതമായി മാത്രമേ നിയമനിര്‍മാണം സാധ്യമാകുകയുള്ളൂ. ഭരണഘടനാസ്ഥാനങ്ങളുടെ നിയന്ത്രണവും നിയമനിര്‍മാണത്തിനുമേല്‍ സംഭവിക്കാം. ചക്രവര്‍ത്തി (ഇന്ത്യയില്‍ രാഷ്ട്രപതി), ക്യാബിനറ്റ് (മന്ത്രിസഭ), ഭരണകൂടം (സര്‍ക്കാര്‍), നീതിന്യായാധികാരികള്‍ തുടങ്ങിയവയുടെ നിയന്ത്രണം ഇത്തരത്തില്‍ വന്നുചേരാവുന്നതാണ്.

 

ഏകമണ്ഡല-ദ്വിമണ്ഡല സംവിധാനങ്ങള്‍

 

മിക്ക രാഷ്ട്രങ്ങളെ സംബന്ധിച്ചും നിയമനിര്‍മാണസഭകള്‍ക്ക് രണ്ടു സഭകളാണുള്ളത്. ഈ സംവിധാനത്തെ ദ്വിമണ്ഡല സമ്പ്രദായം എന്നുപറയുന്നു. എന്നാല്‍ ഒരു മണ്ഡലം മാത്രമുള്ള നിയമനിര്‍മാണ സംവിധാനമുള്ള ചില രാജ്യങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ചെക്കോസ്ലോവാക്യ തുടങ്ങിയവ. മധ്യകാല സമൂഹങ്ങളില്‍ നാലോ അഞ്ചോ മണ്ഡലങ്ങളുള്ള നിയമനിര്‍മാണ സഭകളും ഉണ്ടായിരുന്നു. ഇത്തരം മണ്ഡലങ്ങള്‍ സമൂഹത്തിലെ വര്‍ഗങ്ങളെയോ എസ്റ്റേറ്റുകളെയോ പ്രതിനിധീകരിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്തുവച്ചുതന്നെ ഇംഗ്ലണ്ടിലെ പാര്‍ലമെന്റിന് രണ്ടു മണ്ഡലങ്ങളുണ്ടായിരുന്നു-പ്രഭുസഭയും (ഹൗസ് ഒഫ് ലോഡ്സ്) പ്രതിനിധിസഭയും (ഹൗസ് ഒഫ് കോമണ്‍സ്). ഫെഡറല്‍ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അഥവാ അധോമണ്ഡലം ഒരു അനുകൂല ഘടകമാണ്. ഉപരിമണ്ഡലം ഫെഡറേഷനിലെ ജനസംഖ്യയെ മുഴുവനായി പ്രതിനിധീകരിക്കുമ്പോള്‍ രണ്ടാമത്തെ മണ്ഡലം ഫെഡറല്‍ തത്ത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു. അനേകം രാഷ്ട്രങ്ങളില്‍ നിയമനിര്‍മാണസഭയുടെ രണ്ടു മണ്ഡലങ്ങളായുള്ള വിഭജനത്തിന് ചരിത്രപരമായ നിലനില്പുണ്ട്. ദ്വിമണ്ഡലസഭകളോ പ്രാചീന ഫ്രാന്‍സിലേതുപോലെ ത്രിമണ്ഡല നിയമസഭകളോ രാഷ്ട്രത്തിലെ മുഖ്യവര്‍ഗങ്ങളുടെ സൃഷ്ടിയായിരുന്നു. ആധുനിക രാഷ്ട്രങ്ങളില്‍ ഏറിയ പങ്കും നിലവിലുള്ളത് ദ്വിമണ്ഡല നിയമസഭകളാണ്. ഫെഡറല്‍ രാഷ്ട്രങ്ങളാണെങ്കില്‍ കേന്ദ്രനിയമസഭകള്‍ എല്ലായ്പ്പോഴും ദ്വിമണ്ഡല നിയമസഭകളായിരുന്നിട്ടുണ്ട് (എന്നാല്‍ ഫെഡറല്‍ യൂണിറ്റ് സംസ്ഥാനങ്ങളിലെ നിയമസഭകളെല്ലാം ദ്വിമണ്ഡല നിയമസഭായിക്കൊള്ളണമെന്നില്ല.) ബ്രിട്ടീഷ് പാര്‍ലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ബ്രിട്ടനിലെ ഈ ദ്വിമണ്ഡലസമ്പ്രദായം ബോധപൂര്‍വം കണ്ടുപിടിച്ചു നടപ്പിലാക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ പരിസ്ഥിതികളുടെ പരിണിതഫലമായിരുന്നു അത്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനം അനുകരിച്ച രാഷ്ട്രങ്ങളിലെല്ലാം ബ്രിട്ടീഷ് മാതൃകയിലുള്ള ദ്വിമണ്ഡല സമ്പ്രദായം ആവിഷ്കരിച്ചിട്ടുള്ളതായി കാണാം.

 

ദ്വിമണ്ഡലനിയമനിര്‍മാണസഭ നിലവിലുള്ള രാഷ്ട്രങ്ങളിലെല്ലാം ഇരു മണ്ഡലങ്ങളെയും സംഘടനാരീതി, അധികാരങ്ങള്‍, പ്രവൃത്തികള്‍, ചുമതലകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത രീതിയിലായിരിക്കും സംഘടിക്കപ്പെട്ടിരിക്കുന്നത്. ഇരുസഭകളും തമ്മില്‍ സംഭവ്യമായ അധികാര സംഘര്‍ഷങ്ങളും വൈരുധ്യവും കഴിയുന്നത്ര ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ വിഭാഗസംഘടനാരീതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിനിധിസഭ അഥവാ ജനകീയസഭ(popular Assembly)യായ അധോമണ്ഡലം ഏറെക്കുറെ എല്ലാ രാഷ്ട്രങ്ങളിലും ജനങ്ങളില്‍ നിന്നും (പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍) നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സഭയായിരിക്കും എന്നാല്‍ ദ്വിമണ്ഡല നിയമസഭയുടെ ഉപരിസഭ അഥവാ ദ്വിതീയസഭ (Second Chamber) മിക്കവാറും പരോക്ഷമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെയോ അല്ലെങ്കില്‍ കാര്യനിര്‍വഹണ വിഭാഗത്താല്‍ നാമനിര്‍ദേശം ചെയ്തവരുള്‍പ്പെട്ട അംഗങ്ങളുടേയോ സഭയായിരിക്കും. ഇപ്രകാരം, ഉപരിസഭ സമൂഹത്തിലെ വിവിധ താത്പര്യവിഭാഗങ്ങളെയോ, ഫെഡറല്‍ രാഷ്ട്രത്തില്‍ ഘടകസംസ്ഥാനങ്ങളെയോ ആയിരിക്കും പ്രതിനിധീകരിക്കുക. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിമണ്ഡലമായ പ്രഭുസഭ (House of Lords)യിലെ അംഗത്വം മിക്കവാറും പരമ്പരാഗതമാണ്. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കേന്ദ്ര നിയമസഭയായ കോണ്‍ഗ്രസ്സിന്റെ ഉപരിസഭയായ സെനറ്റ് ജനങ്ങളാല്‍ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടതാണ്. അമേരിക്കന്‍ സെനറ്റിനാണ് ലോകമെങ്ങുമുള്ള ഉപരിസഭകളില്‍ വച്ച് ഏറ്റവും കൂടുതല്‍ അധികാരമുള്ളത്.

 

ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ദ്വിമണ്ഡല നിയമനിര്‍മാണ സഭയാണ്. ഉപരിസഭയെ രാജ്യസഭ എന്നും അധോമണ്ഡലത്തെ ലോക്സഭ എന്നും വിളിക്കുന്നു (നോ: പാര്‍ലമെന്റ്, ഇന്ത്യയില്‍)

 

ഏകമണ്ഡലസഭയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള അഭികാമ്യവും ഫലപ്രദവുമായ രക്ഷാകവചമാണ് ഉപരിസഭ. അവിഭക്തമായ അധികാരത്തിന്റെ ദൂഷിതവലയത്തില്‍ നിന്നും അധോമണ്ഡലത്തെ വിമുക്തമാക്കാന്‍ രണ്ടാമതൊരു സഭ അനിവാര്യമാണെന്ന് രാഷ്ട്രീയ ചിന്തകനായ ജെ.എസ്. മില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമനിര്‍മാണ കാര്യത്തില്‍ ശാക്തികതുലനം കൈവരുത്തുക, ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്തുക, നിയമനിര്‍ദേശങ്ങളെ സംബന്ധിച്ച പുനര്‍വിചിന്തനത്തിന് സാവകാശം നല്കുക, നിര്‍ദിഷ്ടനിയമങ്ങളെ സംബന്ധിച്ച പൊതുചര്‍ച്ചയ്ക്കിടം നല്കുക എന്നിവ ഉപരിസഭയുടെ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ധ്രുതഗതിയിലുള്ളതും അനവധാനപൂര്‍വവും നീക്കുപോക്കില്ലാത്തതുമായ നിയമനിര്‍മാണത്തിനെതിരെയുള്ള ഫലപ്രദമായ ഒരു നിയന്ത്രണമായേക്കാം ഉപരിസഭ.

 

അധോമണ്ഡലമായ ജനപ്രതിനിധിസഭ സാമാന്യജനസഞ്ചയത്തിന്റെ വികാരങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നു. അത്തരം അഭിപ്രായങ്ങളെ സമൂഹത്തിലെ കൂലീന ഘടകങ്ങളുടെ വീക്ഷണവുമായി സന്തുലിതമാക്കുന്നതിന് ഉപരിസഭ സഹായിക്കുന്നു. തൊഴിലാളികള്‍, വ്യവസായികള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, സ്ത്രീകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ മുതലായ വിഭിന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം, ഉപരിസഭയിലൂടെ ലഭ്യമാകുന്നു. രാഷ്ട്രതന്ത്രജ്ഞര്‍, ഭരണവിദഗ്ധര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഉപരിസഭകളില്‍ ലഭ്യമാകാറുണ്ട്. എണ്ണത്തില്‍ വിരളമായ ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക സാധ്യമല്ലാത്തതിനാല്‍ നിയമനിര്‍മാണത്തില്‍ ഇത്തരം സമൂഹങ്ങളുടെ പ്രാതിനിധ്യം ഉപരിമണ്ഡലത്തിലൂടെ ഉറപ്പാക്കപ്പെടുന്നു.

 

ഫെഡറല്‍ രാഷ്ട്രീയ സംവിധാനത്തില്‍ ഘടകസംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉപരിസഭയുടെ സാന്നിധ്യം ഇതിനു പ്രയോജനപ്പെടും. കേന്ദ്ര നിയമസഭ പ്രാദേശിക ഘടകങ്ങളുടെ അവകാശങ്ങളിലും അധികാരങ്ങളിലും കടന്നുകയറ്റം നടത്തുന്നതിനെ ചെറുക്കാന്‍ ഉപരിസഭയ്ക്കു കഴിയും. നിയമനിര്‍മാണനിര്‍ദേശങ്ങളെ സംബന്ധിച്ച ഒരു പുനര്‍വിചിന്തനത്തിന് അവസരം നല്‍കുന്ന തരത്തിലായിരിക്കും ഉപരിസഭ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

 

അധികാരങ്ങളും കര്‍ത്തവ്യങ്ങളും

 

നിയമനിര്‍മാണസഭയുടെ പ്രാധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ കാലാകാലങ്ങളില്‍ രാജ്യത്തിനാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുകയും കാലത്തിന് അനുയോജ്യമല്ലാത്തവയെ മാറ്റുകയുമാണ്. ഇവ കൂടാതെ നിയമനിര്‍മാണ സഭകള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുണ്ട്. രാജ്യത്തിന്റെ ധനം എങ്ങനെ വിനിയോഗിക്കണമെന്നും വരുമാനം എങ്ങനെ വര്‍ധിപ്പിക്കണമെന്നും ഈ സഭ ആലോചിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇവ എക്സിക്യൂട്ടീവിന്റെ ആഭ്യന്തരനയത്തെയും വിദേശനയത്തെയും ധനകാര്യനിയന്ത്രണത്തിലൂടെയും മറ്റും നിയന്ത്രിക്കുന്നു. പാര്‍ലമെന്ററി സംവിധാനങ്ങളില്‍ നിയമനിര്‍മാണസഭ ചോദ്യങ്ങളിലൂടെയും അടിയന്തര പ്രമേയങ്ങളിലൂടെയും ധനകാര്യനിയന്ത്രണത്തിലൂടെയും അവിശ്വാസപ്രമേയത്തിലൂടെയും എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുക, ഇംപീച്ച്മെന്റ് കോടതിയായി പ്രവര്‍ത്തിക്കുക എന്നീ വിധങ്ങളില്‍ നിയമനിര്‍മാണസഭ നീതിന്യായ ചുമതലകളും നിര്‍വഹിക്കുന്നു. നിയമനിര്‍മാണസഭയുടെ പ്രധാനപ്പെട്ട ചുമതകള്‍ ഇവയാണ്.

 

1.പുതിയ നിയമം നിര്‍മിക്കല്‍, ഭരണഘടനാഭേദഗതി; ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കല്‍; മറ്റു വിവിധ ചുമതലകള്‍ എന്നിവ.

 

2.ദേശീയ ഖജനാവിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു.

 

3.തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു/എക്സിക്യൂട്ടീവ് നീതിന്യായ തലവന്മാരെ തെരഞ്ഞെടുക്കുന്നു.

 

4. എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. (എന്നാല്‍ ഇത് എക്സിക്യൂട്ടീവ് ചുമതലകളില്‍ നേരിട്ട് പങ്കെടുക്കുന്നില്ല.)

 

5. നീതിന്യായ ചുമതലകള്‍ നിര്‍വഹിക്കുന്നു.

 

6. താഴെ നിന്നുള്ള നിര്‍ദേശങ്ങളെ ക്രോഡീകരിക്കുകയും വിശദീകരണങ്ങളും വിവരങ്ങളും മുകളില്‍നിന്ന് താഴേക്ക് കൊടുക്കുകയും വഴി ഒരു പ്രതിനിധിയുടെ പങ്ക് നിര്‍വഹിക്കുന്നു.

 

ഇന്ന് എല്ലാ പരിഷ്കൃത രാഷ്ട്രങ്ങളിലും ഗവണ്‍മെന്റിന്റെ ചുമതലകള്‍ വര്‍ധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി നിയമനിര്‍മാണസഭയുടെ വ്യാപ്തിയും വലുതായിട്ടുണ്ട്.

 

നിയമനിര്‍മാണം നടത്തുക എന്ന ചുമതലയ്ക്കു പുറമേ നിയമനിര്‍മാതാക്കളും നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരും രാഷ്ട്രീയ സമ്മര്‍ദ വിഭാഗങ്ങളും രാഷ്ട്രീയ നേതാക്കളും ഭരണവക്താക്കളും ഉദ്യോഗസ്ഥരുമടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മിലുള്ള പ്രതിപ്രവര്‍ത്തനവും നിയമനിര്‍മാണ ചുമതലയില്‍ ഉള്‍പ്പെടുന്നു. അധീശാധിപത്യ (authoritarianism)ത്തില്‍ നിന്നും പരിചിതമായ ബഹുത്വത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനാത്മക രാഷ്ട്രീയ സംവിധാനങ്ങള്‍ നടപടിക്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നു. പരിവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ നിയമസഭ നിയമവും നയവും രൂപീകരിക്കുന്നതില്‍ കഷ്ടിച്ചു പങ്കുകൊണ്ടിരുന്നുവെന്നേയുള്ളൂ. ഈ പരിവര്‍ത്തനം തുടരുന്ന മുറയ്ക്ക് നടപടിക്രമത്തില്‍ ഒരു നിയമസഭയ്ക്കു തനതായ മര്യാദകള്‍ ആവിര്‍ഭവിക്കാം.

 

ഒരു ജനാധിപത്യ സംവിധാനത്തിലെ നിയമസഭ ഗവണ്‍മെന്റിന്റെ മറ്റു ശാഖകളുടെ മേല്‍നോട്ടം വഹിക്കേണ്ടതാണ്. അങ്ങനെയാണ് പരിപാടികളെയും ഉദ്യോഗസ്ഥരെയും വിമര്‍ശിക്കാനും വിലയിരുത്താനും അവസരം ലഭിക്കുന്നത്. അമേരിക്കന്‍ ഐക്യനാട്ടില്‍ ഇത്തരം മേല്‍നോട്ടം നിയമസഭാകമ്മിറ്റികളുടെ തെളിവെടുപ്പു സന്ദര്‍ഭത്തിലാണ് സംജാതമാകുന്നത്. ബ്രിട്ടണിലാകട്ടെ ചോദ്യോത്തരസമയം ഈ അവസരം പ്രദാനം ചെയ്യുന്നു.

 

പൊതുജനങ്ങളെ അഭ്യസിപ്പിക്കുകയും അവര്‍ക്ക് അറിവുനല്കുകയുമാണ് ജനാധിപത്യവ്യവസ്ഥിതിയിലെ നിയമനിര്‍മാണസഭകളുടെ അടുത്ത ചുമതല. ബഹുജന 'മേല്‍നോട്ട'ത്തിന്റെ അനുബന്ധമായ ഒരു കര്‍ത്തവ്യമാണ് ഇത്. നിയമസഭയിലെ ചര്‍ച്ചകള്‍, കമ്മിറ്റി തെളിവെടുപ്പ് (hearings), തെരഞ്ഞെടുപ്പു പ്രവര്‍ത്തനം, ജനസമ്പര്‍ക്ക പരിപാടികള്‍, വീടുവീടാന്തരമുള്ള സാമാജികന്റെ പ്രചാരണ പര്യടനം ഇത്യാദി സന്ദര്‍ഭങ്ങളിലാണ് ഈ ചുമതലകള്‍ നിറവേറ്റപ്പെടുന്നത്.

 

അധീശാധിപത്യ നിയസഭകളാകട്ടെ, കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ഭരണകൂടത്തെ പിന്താങ്ങുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനങ്ങളുണ്ടാക്കുകയും കൂടുതല്‍ അധികാരങ്ങളുള്ള വ്യക്തികളെ നിരീക്ഷണം നടത്തുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം പുറമേ നിയമനിര്‍മാണസഭകള്‍ക്ക്-വിശേഷിച്ചും ഉപരിസഭകള്‍ക്ക്-ഏതാനും നീതിന്യായാധികാരങ്ങള്‍ കൂടി ലഭ്യമാണ്. ബ്രിട്ടീഷ് പ്രഭുസഭയുടെ അധ്യക്ഷനായ ലോര്‍ഡ് ചാന്‍സലറാണ് ബ്രിട്ടണിലെ പരമോന്നത ന്യായാധിപന്‍. ലോര്‍ഡ് ചാന്‍സലറുടെ നേതൃത്വത്തില്‍ പ്രഭുസഭയിലെ ആറ് നിയമ പ്രഭു(law lords)ക്കന്മാര്‍ അംഗങ്ങളായ സമിതി (prevy council)യാണ് ബ്രിട്ടണിലെ സമുന്നത നീതിപീഠം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിനും നീതിന്യായാധികാരമുണ്ട്. പ്രസിഡന്റ് അടക്കമുള്ള ഭരണാധിപന്മാരെ നിഷ്കാസനം ചെയ്യുന്നതിന് പ്രതിനിധിസഭ തയ്യാറാക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുന്നത് ഉപരിസഭയായ സെനറ്റ് ആണ്. മുന്‍കാല ഫ്രഞ്ചു റിപ്പബ്ലിക്കുകളിലും പരമോന്നത നീതിന്യായപീഠം ഉപരിസഭയായ സെനറ്റ് ആയിരുന്നു.

 

ഇന്ത്യയുള്‍പ്പെടെ പല പാര്‍ലമെന്ററി സംവിധാനങ്ങളിലും ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം നിയമനിര്‍മാണസഭയില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇന്ത്യന്‍ നിയമനിര്‍മാണസഭകള്‍ക്കു തിരഞ്ഞെടുപ്പധികാരവുമുണ്ട്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പാര്‍ലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങുന്ന ഇലക്ടറല്‍ കോളജാണ്. അമേരിക്കന്‍ സെനറ്റിന്, കാര്യനിര്‍വഹണ വിഭാഗത്തിലെ ഉയര്‍ന്ന പദവികളിലേക്ക് പ്രസിഡന്റ് നടത്തുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുക എന്ന ചുമതലകൂടിയുണ്ട്. ക്യാബിനറ്റംഗങ്ങള്‍, അറ്റോര്‍ണി ജനറല്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പോസ്റ്റുമാസ്റ്റര്‍ ജനറല്‍ തുടങ്ങിയ നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ സാധുതയുണ്ടാവുകയുള്ളൂ.

 

നിയമനിര്‍മാണത്തിന്റെ നടപടിക്രമങ്ങള്‍

 

മുന്‍കാലങ്ങളില്‍ അയത്നലളിതമായിരുന്ന നിയമനിര്‍മാണം ആധുനികദശയില്‍ അത്യധികം സാങ്കേതികവും സങ്കീര്‍ണവുമായിത്തീര്‍ന്നിട്ടുണ്ട്. നിയമം ഉണ്ടാക്കുന്നതിന്റെ വിവിധ രീതികളെക്കുറിച്ചും നിയമങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങളെപ്പറ്റിയും ഗാഢമായ ജ്ഞാനമുള്ള വിദഗ്ധരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താതെ ഫലപ്രദമായ രീതിയില്‍ നിയമനിര്‍മാണം സാധ്യമല്ല. ഒരു നിര്‍ദിഷ്ട നിയമത്തില്‍ അടങ്ങിയിട്ടുള്ള സാമാന്യതത്ത്വങ്ങള്‍, വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച് വേണ്ടത്ര ശദ്ധയോടെ പഠിച്ചതിനുശേഷമായിരിക്കും കാര്യനിര്‍വാഹകര്‍ പ്രസ്തുത ബില്ല് നിയമസഭയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സഭയില്‍ അവതരിപ്പിക്കുന്നത്.

 

കാര്യനിര്‍വാഹകരായ മന്ത്രിമാര്‍ക്കും സ്വകാര്യസാമാജികര്‍ക്കും (Private members) നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

 

പാര്‍ലമെന്ററി ഭരണക്രമം നിലവിലിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിയുക്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബില്ല് പാസ്സായി നിയമം ആക്കുന്നതിനു മുമ്പ് നിയമസഭയ്ക്കുള്ളില്‍ അതിവിശദമായ ഒരു പ്രക്രിയയ്ക്കു വിധേയമാകേണ്ടതുണ്ട്. അത് പൊതുവേ ഇപ്രകാരമാണ്.

 

ഒന്നാംവായന.

 

ആദ്യമായി ബില്ല് നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്നു. നിയമസഭാ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബില്ലിന്റെ പേര് ഉറക്കെ വായിക്കുന്നു. സാധാരണ ഗതിയില്‍ ഈ ഘട്ടത്തില്‍ ഒരുവിധ ചര്‍ച്ചയും നടക്കുകയില്ല. അതോടെ, ബില്ലിന്റെ ഒന്നാംവായന (first reading) കഴിഞ്ഞതായി കരുതപ്പെടും. തുടര്‍ന്ന്, പ്രസ്തുത ബില്ലിന്റെ അച്ചടിച്ച പകര്‍പ്പുകള്‍ സഭാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടും. ഈ ഘട്ടത്തില്‍ ബില്ലിന് കാര്യമായ എതിര്‍പ്പൊന്നും നേരിടേണ്ടിവരികയില്ല.

 

രണ്ടാംവായന.

 

ഒന്നാം വായനയുടെ ഘട്ടത്തില്‍ ബില്ല് അവതരിപ്പിക്കുന്ന ചുമതല ഏറ്റെടുത്തിരുന്ന അംഗം പ്രസ്തുത ബില്ലിന്റെ രണ്ടാം വായന (second reading) ആരംഭിക്കുന്നതാണ് എന്ന നിര്‍ദേശം സഭയില്‍ വയ്ക്കുന്നു. അതോടെ, ബില്ലിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്ന ഘട്ടമായ രണ്ടാംവായന ആരംഭിക്കുന്നു. ഈ ഘട്ടത്തിലാണ് ബില്ലില്‍ അന്തര്‍ലീനമായിരിക്കുന്ന തത്ത്വങ്ങളെയും പൊതുനയങ്ങളെയും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ടാം വായനയുടെ സമയത്ത് ബില്ലിന്റെ അതിസൂക്ഷ്മങ്ങളും അപ്രധാനങ്ങളുമായ വിശദാംശങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ സാധാരണഗതിയില്‍ അനുവദിക്കപ്പെടാറില്ല. ബില്ലില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന തത്ത്വങ്ങളെയും നയങ്ങളെയും സംബന്ധിച്ച പൊതുവായ ചര്‍ച്ച നടന്നുകഴിഞ്ഞാല്‍ ബില്ലിന്റെ രണ്ടാംവായനയുടെ ആദ്യഭാഗം അവസാനിച്ചതായി കണക്കാക്കാം.

 

കമ്മിറ്റിഘട്ടം.

 

രണ്ടാംവായനയുടെ ആദ്യഭാഗം കഴിഞ്ഞഘട്ടമാണ് ബില്ലിന്റെ കമ്മിറ്റി ഘട്ടം (committee stage). ഒരു ബില്ലില്‍ അന്തര്‍ലീനമായ തത്ത്വങ്ങള്‍ക്കും നയങ്ങള്‍ക്കും രണ്ടാംവായനവേളയില്‍ സഭയുടെ അംഗീകാരം സിദ്ധിക്കുകയാണെങ്കില്‍ ആ ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് പതിവ്. പ്രസ്തുത ബില്ലിനെക്കുറിച്ചുള്ള അതിവിശദമായ ചര്‍ച്ചകള്‍ നടത്തി ആവശ്യം എന്നു തോന്നുന്ന ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സഹിതം പ്രസ്തുത ബില്ല് നിയമസഭയിലേക്ക് മടക്കിയയ്ക്കുക എന്ന ജോലിയാണ് കമ്മിറ്റികള്‍ക്കുള്ളത്.

 

റിപ്പോര്‍ട്ട് ഘട്ടം.

 

ബില്ലിന്റെ കമ്മിറ്റിഘട്ടം കഴിഞ്ഞ് കമ്മിറ്റിയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന രണ്ടാം വായനയുടെ രണ്ടാം ഘട്ടത്തെയാണ് റിപ്പോര്‍ട്ട് ഘട്ടം (Report stage) എന്നു പറയുന്നത്. ഈ ഘട്ടത്തില്‍, ഏതൊരു നിയമസഭാസാമാജികനും തനി??

                                                                                                                   

                                                                                                                                                                                                                                                                                 

                    niyamanir‍maanasabha                

                                                                                                                                                                                                                                                     

                   aadhunika raashdrangalil‍ samoohatthinaavashyamaaya niyamanir‍maanam nadatthunna gavan‍mentu ghadakam.                

                                                                                             
                             
                                                       
           
 

aadhunika raashdrangalil‍ samoohatthinaavashyamaaya niyamanir‍maanam nadatthunna gavan‍mentu ghadakam.

 

charithram

 

puraathana, madhyakaala samoohangalil‍ niyamanir‍maanam, bharananir‍vahanam, neethinyaayam ennee chumathalakal‍ vyakthamaayi ver‍thirikkappettirunnilla. Prasthutha chumathalakal‍ ellaam raajaavintethu maathramaayirunnu. Ennaal‍ samooham kooduthal‍ sankeer‍namaavukayum vikaasam praapikkukayum cheythathode raajaavu thante adhikaarangal‍ mattu sthaapanangalumaayi pankuvaykkaan‍ thayyaaraayi. Janasaamaanyatthinidayil‍ kaalaakaalamaayi nilaninnuponnirunna naadodi niyamangalum naattaachaaramurakalum kandupidicchu avaykku praabalyam nal‍kuka maathramaayirunnu pazhaya kaalatthe gavan‍mentukal‍ cheythirunnathu. Niyamangal‍ nir‍mikkuka enna prathyeka jolikkaayi gavan‍mentinu oru prathyeka vibhaagam undaayirikkendathaanenna chinthaagathi urutthiriyunnathupolum ere kaalangal‍kkusheshamaanu. Attharatthil‍ roopamkonda niyamanir‍maanasabhaykku polum valare kaalatthekku kaaryamaaya adhikaarangal‍ labhicchirunnilla. Aadyakaalatthu samghadikkappetta paar‍lamentukal‍ kondu, niyamangal‍ undaakunnathinu raajaavine sahaayikkuka ennathinekkaalum raajaavinte thanathaaya nayangal‍ nadappaakkaan‍ avashyamvenda varumaanavum nikuthikalum vottucheythu paasaakkuka ennathaayirunnu lakshyamaakkiyirunnathu.

 

samakaalika niyamanir‍maanasabhakalude aavir‍bhaavam 18-19 noottaandukalile amerikkan‍ kon‍grasu (senattum prathinidhi sabhayum), amerikkan‍ samsthaana niyamasabhakal‍, britteeshu koman‍su sabha ennivayil‍ ninnumaanu. Ennaal‍, thiranjedukkappetta aadyatthe janakeeya praathinidhya niyamasabha hrasvamaaya greekbaul‍ (greekboule) aanu. Madhyakaalaghattangalil‍ udaneelam praathinidhyam, niyamanir‍maanasabha thudangiya sankalpangal‍ yooroppil‍ valar‍nnukondirunnuvenkilum avaykku innatthe aadhunika niyamanir‍maanasabhakalumaayi saamyamonnumilla. Akkaalatthe syddhaanthikaril‍ pramukhanmaraaya sentu thomasu akvinaasum (1227-74) okkaayile vilyamum (1280-1349) nyaayatthilum dhar‍matthilumadhishdtithamaaya adhikaaramulla gavan‍mentinekkuricchulla sankalpanangal‍ uyar‍tthi. Ennaal‍ ittharam gavan‍mentinumelulla janakeeya niyanthranatthinu oru rooparekha ivar‍ nir‍mikkukayundaayilla.

 

phalapradamaaya janakeeya sthaapanangalaavir‍bhavikkunnathinu shathaabdangal‍kku mun‍puthanne yooroppil‍ oru vibhaagamaalukal‍ raajaavinodu koodiyaalochikkukayum, raajaavine niyanthrikkukayum cheyyunna samvidhaanangal‍ nilaninnirunnu. Pinneedu saadhaaranakkaarum ittharam koodiyaalochanaykkaayi kshanikkappettu. Ennaal‍ nikuthikal‍kku amgeekaaram nedunnathinaayi maathramaayirunnu ithu. Kramena nikuthi sambandhiyaaya koodiyaalochanaykku mumpu raajaavinu aavalaathikalude oru pattika samar‍ppikkunnathinulla avasaram brittanil‍ janangal‍kku labhicchu. Ittharam asamblikal‍ janakeeya niyanthrana sampradaayamaayittaavir‍bhavicchavayalla; maricchu nikuthipirivinu gavan‍mentine shakthippedutthunnathinulla orupaadhiyaayi vilicchucher‍kkappettava maathramaayirunnu. Athe samayam brittanil‍ niyamanir‍maanaadhikaaram kireedatthil‍ nikshipthamaayirunnu enna dhaarana nilaninnirunnathinaal‍ raajaavinu aavalaathikalude apeksha nal‍kuka enna pathivu britteeshu paar‍lamentu kaalakramena upekshikkukayum thangal‍kku yuktham ennu thonnunna nayangalum niyamangalum krodeekaricchu avaykku oru aakttinte roopam nal‍ki raajaavinte anumathikkaayi (assent) ayaykkunna paar‍lamentari keezhvazhakkam nilavil‍ varikayum cheythu.

 

pathinaalaam noottaandil‍ britteeshu chakravar‍tthikku koman‍sum (naagarikapramaanikal‍) prabhukkalumaayi idapedendivannu. Ee bandham pilkkaalatthu 'paar‍lamentukalude maathaavaaya' britteeshu dvimandala niyamasabhayude aavir‍bhaavatthinu kaaranamaayi. Kendreekruthavum amithaadhipathyaparavumaaya dyoodar‍ raajavamshatthinte kaalashesham 1583 muthal‍kke britteeshu charithrakaaranmaar‍ britteeshu paar‍lamentinekkuricchu ezhuthitthudangi. 1688-nu mumpuvare britteeshu paar‍lamentinodu aalochikkaathe or‍dinan‍sukal‍ mukhena niyamangal‍ nadappilaakkukayaayirunnu britteeshu raajaakkanmaarude pathivu. Ennaal‍, raajaavum paar‍lamentum thammilulla nirantharamaaya samarangalum thathphalamaayi undaaya 'mahatthaaya viplava'vum ee pathivinu viraamamittu. Patthon‍pathaam noottaandinte madhyamvareyum raajaavu theerumaana nir‍naya(decision making)tthile oru pradhaana sthaapanamaayi thudar‍nnuvenkilum, ee viplavam paar‍lamentinte mel‍kkoymaye urappicchu. 1688-nusheshamaanu niyamangal‍ nir‍mikkaanulla adhikaaram britteeshu paar‍lamentil‍ nikshipthamaakunnathu. 1689-le avakaasha pathrika (bill of rights) paar‍lamentu kramamaayi cheranamennum nikuthikaaryangalulla ellaa niyamangal‍kkum paar‍lamentinte anumathiyundaayirikkanamennum anushaasicchu. Panthrandu var‍shangal‍kkushesham settil‍mentuniyama(act of settlement)tthiloode raajathvam prottasttantukal‍kku maathramaayi parimithappedutthi. Aakttu ophu settil‍mentinushesham paar‍lamentu amgeekaricchu nir‍miccha niyamam niraakarikkaan‍ raajaadhikaarikkum kazhiyaattha sthithiyaayi. Praathinidhyajanaadhipathyavum kyaabinattu sampradaayavum nilavil‍vannathode niyamanir‍maanaadhikaaram janaprathinidhisabhayudeyum manthrisabhayudeyum pradhaanamanthriyudeyum uttharavaaditthamaayi maari. 1781-89 kaalayalavil‍ amerikkayil‍ paramaadhikaara niyamanir‍maanasabhayaayi kon‍grasum samsthaanangalil‍ niyamanir‍maanasabhakalum nilavil‍vannu. 1846-58 kaalayalavil‍ phraan‍sil‍ janangal‍ nerittu theranjedukkunna desheeya asambli (niyamanir‍maanasabha) nayaroopeekaranam, nadatthippu ennivayude adhikaarastharaayi nilavil‍vannu. 1950-l‍ praabalyatthil‍ vanna inthyan‍ bharanaghadana raajyatthe niyamanir‍maanaadhikaaram desheeya paar‍lamentu, samsthaananiyamanir‍maana sabha ennivayil‍ nikshipthamaakki. Kendra paar‍lamentinu niyamanir‍maanaadhikaaramulla vishayangal‍ (yooniyan‍ listtu), samsthaanangal‍kku niyamanir‍maanaadhikaaramulla vishayangal‍ (sttettu listtu), samyukthavishayangal‍ (kan‍karantu listtu) enningane moonnu mukhyavishayamekhalakal‍ nir‍nayicchu yathaakramam niyamanir‍maanaadhikaaramelpicchu. Ivayilonnum ul‍ppedaattha vishayangal‍ avashishdaadhikaarangal‍ (residyuvari adhikaarangal‍) enna nilaykku niyamanir‍maanaadhikaarangal‍ nishchayicchu bharanaghadanaavidheyamaayi vyavasthappedutthi. 1992-l‍ 73, 74 bharanaghadanaabhedagathikaliloode thaddheshabharanasthaapanangal‍ praavar‍tthikamaakkappettu. Ennaal‍ avaykku svathanthravum thanathumaaya niyamanir‍maanaadhikaaram vyavastha cheythittilla. Aavashyamenkil‍ bharanakaaryanadatthippinuvendi upaniyamaavalikal‍ roopappedutthaan‍ maathramaanu thaddheshabharanasthaapanangal‍kku adhikaaram.

 

prasidan‍shyal‍ sampradaayavum paar‍lamentari sampradaayavum

 

niyamanir‍maanaprakriya innu randuvidhatthil‍ pularunnundu. Onnu prasidan‍shyal‍ sampradaayam. Raashdrabharanatthalavanum niyamanir‍maanavibhaagavum samaantharavum samakaalikavum svathanthravumaayi var‍tthikkunna reethiyaanithu. Iru ghadakangalum niyamanir‍mithiyil‍ niyanthrana-santhulana upaadhikalaayi parasparam var‍tthikkunnu.

 

raashdratthalavanu niyamanir‍vahanatthil‍ nir‍naayakanir‍desham nalkunnathinu niyamanir‍maanasabhaykkum maricchu niyamanir‍mithiyil‍ viyojanamunnayikkunnathinu (veetto prayogikkuka) prasidantinumulla adhikaaravum avasaravumaanu ivide prasakthamaakunnathu. Paraspara aashayavinimayam, anuranjjanam, anukramamaaya samavaayam ennivayiloodeyaanu niyamanir‍maanam saadhyamaakuka. Niyamanir‍maana nir‍desham, amgeekaranam, niyamapraabalyam ennee ghattangalilellaam mel‍soochippiccha thrimaanareethiyaanu baadhakam. Parasparam viyojikkaanum vilapeshaanum vimar‍shikkaanumulla svaathanthryam ithilundu. Prasidan‍shyal‍ niyamanir‍maanareethi anuvar‍tthikkunna raashdrangalil‍ pramukhamaanu amerikka, aasttreliya, jappaan‍ thudangiyava.

 

paar‍lamentari sampradaayatthil‍ niyamanir‍mithiyude poor‍namaaya chumathala niyamanir‍maanasabhakal‍kkum athil‍ amgangalaaya saamaajikar‍kkumaanu. Ittharatthil‍ nir‍mikkappedunna niyamangal‍kku amgeekaaravum praabalyavum chaar‍tthikkodukkuka enna kar‍tthavyamaanu raashdratthalavanil‍ nikshipthamaayirikkuka. Brittanilum inthyayilum ittharam sampradaayamaanu nilavilullathu. Niyamanir‍maanaprakriyayil‍ raashdratthalanum (chakravar‍tthi(ni)-brittan‍, raashdrapathi-inthya), niyamanir‍maathaakkalum ul‍ppedunnuvenkilum niyamangal‍ roopappedutthuka, bhedagathicheyyuka, niraakarikkuka, punasthaapikkuka thudangiya kruthyangalilellaam niyamanir‍maanasabhaykkaayirikkum apramaadithvam athavaa prathamasthaanam. Ennaal‍ raajyangal‍kkidayil‍ praayogika vyathyaasangalundu. Imglandil‍, e. Vi. Dysi choondikkaattiyathupole bharanaghadanaykku keezhil‍ oru ejan‍sikkum paar‍lamentu nir‍miccha yaathoru niyamavum asaadhuvaayi prakhyaapikkaanaavilla enna sthithiyaanullathu. Amerikkayilaakatte prasidantinum supreemkodathikkum paar‍lamentu amgeekariccha chila niyamangalo avayude bhaagangalo asaadhuvaayi prakhyaapikkaan‍ adhikaaramundu. Athaakatte paar‍lamentinte (niyamasabhayude) adhikaaratthinatheethamenna kaaranam sthaapicchukondaayirikkanam. Inthyayilum supreemkodathikku niyamanir‍maanasabha thayyaaraakkiya niyamangalude bharanaghadanaasaadhutha avalokanavidheyamaakki poor‍namaayo bhaagikamaayo upekshicchu theer‍ppaakkaavunnathaanu. Churukkatthil‍ aadhunika raashdraghadanayil‍ janangal‍ raashdreeya paramaadhikaarikalum niyamanir‍maanatthil‍ paramaadhikaarikal‍ niyamanir‍maanasabhayumaayi parinamikkunnu. Nir‍dishdaniyamangalude nir‍vahanakar‍tthaakkal‍ maathramaayi kaaryanir‍vahanavibhaagavum saadhuvaayaniyamangalude vyaakhyaathaakkalum prayokthaakkalumaayi nyaayaasanangalum parimithappedunnu. Ennaal‍ ee moonnu ghadakangal‍kkum aadhikaarikatha kyvarunna srothasu ethonnaano athaayirikkum paramaadhikaarasthaanam. Athinu vidheyamaayittaayirikkum ivayoronnum pravar‍tthikkuka. Innu niyamatthinaanu ittharam apramaadithva padavi kalpikkappedunnathu. Athaakatte bharanaghadanayaal‍ prathinidhaanam cheyyappedunnu. Appol‍ niyamanir‍maanavum bharanaghadanaavidheyamaakunnu; niyamavidheyamaakunnu. Athukondu niyamanir‍maanatthile bharanaghadanaavidheyamaaya paramaadhikaaram randu samgathikal‍ ul‍kkollunnu. Onnu, bharamelpikkappedunna ethoru vishayatthinmelum niyamam undaakkaanulla adhikaaram. Randu, nir‍dishdamaaya ellaa pradeshatthinum ellaavar‍kkum baadhakamaakunnavidham niyamangal‍ nir‍mikkaanulla adhikaaram. Ivideyum chila niyanthranangal‍ vannekkaam. Onnu, niyamanir‍maanamekhalakal‍ nikshipthamaayi nir‍nayikkappedukayaanu. Anganeyaayaal‍ anuvadaneeya vishayangalilulla niyamanir‍maaname athathu thalangalil‍ saadhyamaakoo. Randu anthar‍desheeya niyamangalude svaadheenamaanu. Athathu raashdrangal‍ amgeekariccha raashdraanthara karaarukal‍, udampadikal‍, pramaanangal‍ muthalaayavaykku anusruthamaayi maathrame niyamanir‍maanam saadhyamaakukayulloo. Bharanaghadanaasthaanangalude niyanthranavum niyamanir‍maanatthinumel‍ sambhavikkaam. Chakravar‍tthi (inthyayil‍ raashdrapathi), kyaabinattu (manthrisabha), bharanakoodam (sar‍kkaar‍), neethinyaayaadhikaarikal‍ thudangiyavayude niyanthranam ittharatthil‍ vannucheraavunnathaanu.

 

ekamandala-dvimandala samvidhaanangal‍

 

mikka raashdrangale sambandhicchum niyamanir‍maanasabhakal‍kku randu sabhakalaanullathu. Ee samvidhaanatthe dvimandala sampradaayam ennuparayunnu. Ennaal‍ oru mandalam maathramulla niyamanir‍maana samvidhaanamulla chila raajyangalum undu. Udaaharanatthinu, phin‍laan‍du, por‍cchugal‍, chekkoslovaakya thudangiyava. Madhyakaala samoohangalil‍ naalo ancho mandalangalulla niyamanir‍maana sabhakalum undaayirunnu. Ittharam mandalangal‍ samoohatthile var‍gangaleyo esttettukaleyo prathinidheekaricchirunnu. Pathinaalaam noottaandinte madhyakaalatthuvacchuthanne imglandile paar‍lamentinu randu mandalangalundaayirunnu-prabhusabhayum (hausu ophu lodsu) prathinidhisabhayum (hausu ophu koman‍su). Phedaral‍ raashdrangale sambandhicchidattholam randaamatthe athavaa adhomandalam oru anukoola ghadakamaanu. Uparimandalam phedareshanile janasamkhyaye muzhuvanaayi prathinidheekarikkumpol‍ randaamatthe mandalam phedaral‍ thatthvangale uyar‍tthikkaattunnu. Anekam raashdrangalil‍ niyamanir‍maanasabhayude randu mandalangalaayulla vibhajanatthinu charithraparamaaya nilanilpundu. Dvimandalasabhakalo praacheena phraan‍silethupole thrimandala niyamasabhakalo raashdratthile mukhyavar‍gangalude srushdiyaayirunnu. Aadhunika raashdrangalil‍ eriya pankum nilavilullathu dvimandala niyamasabhakalaanu. Phedaral‍ raashdrangalaanenkil‍ kendraniyamasabhakal‍ ellaayppozhum dvimandala niyamasabhakalaayirunnittundu (ennaal‍ phedaral‍ yoonittu samsthaanangalile niyamasabhakalellaam dvimandala niyamasabhaayikkollanamennilla.) britteeshu paar‍lamentu oru dvimandalasabhayaanu. Brittanile ee dvimandalasampradaayam bodhapoor‍vam kandupidicchu nadappilaakkappetta onnalla. Charithraparamaaya paristhithikalude parinithaphalamaayirunnu athu. Ennaal‍ britteeshu raashdreeya samvidhaanam anukariccha raashdrangalilellaam britteeshu maathrukayilulla dvimandala sampradaayam aavishkaricchittullathaayi kaanaam.

 

dvimandalaniyamanir‍maanasabha nilavilulla raashdrangalilellaam iru mandalangaleyum samghadanaareethi, adhikaarangal‍, pravrutthikal‍, chumathalakal‍ ennivayude adisthaanatthil‍ vyathyastha reethiyilaayirikkum samghadikkappettirikkunnathu. Irusabhakalum thammil‍ sambhavyamaaya adhikaara samghar‍shangalum vyrudhyavum kazhiyunnathra ozhivaakkunnathinu vendiyaanu ittharatthil‍ vibhaagasamghadanaareethi aavishkaricchirikkunnathu. Prathinidhisabha athavaa janakeeyasabha(popular assembly)yaaya adhomandalam erekkure ellaa raashdrangalilum janangalil‍ ninnum (praayapoor‍tthivottavakaashatthinte adisthaanatthil‍) nerittu theranjedukkappedunna prathinidhikalude sabhayaayirikkum ennaal‍ dvimandala niyamasabhayude uparisabha athavaa dvitheeyasabha (second chamber) mikkavaarum parokshamaayi theranjedukkappetta vyakthikaludeyo allenkil‍ kaaryanir‍vahana vibhaagatthaal‍ naamanir‍desham cheythavarul‍ppetta amgangaludeyo sabhayaayirikkum. Iprakaaram, uparisabha samoohatthile vividha thaathparyavibhaagangaleyo, phedaral‍ raashdratthil‍ ghadakasamsthaanangaleyo aayirikkum prathinidheekarikkuka. Britteeshu paar‍lamentile uparimandalamaaya prabhusabha (house of lords)yile amgathvam mikkavaarum paramparaagathamaanu. Ennaal‍ amerikkan‍ aikyanaadukalile kendra niyamasabhayaaya kon‍grasinte uparisabhayaaya senattu janangalaal‍ nerittu theranjedukkappettathaanu. Amerikkan‍ senattinaanu lokamengumulla uparisabhakalil‍ vacchu ettavum kooduthal‍ adhikaaramullathu.

 

inthyan‍ paar‍lamentu oru dvimandala niyamanir‍maana sabhayaanu. Uparisabhaye raajyasabha ennum adhomandalatthe loksabha ennum vilikkunnu (no: paar‍lamentu, inthyayil‍)

 

ekamandalasabhayude svechchhaadhipathyatthinethireyulla abhikaamyavum phalapradavumaaya rakshaakavachamaanu uparisabha. Avibhakthamaaya adhikaaratthinte dooshithavalayatthil‍ ninnum adhomandalatthe vimukthamaakkaan‍ randaamathoru sabha anivaaryamaanennu raashdreeya chinthakanaaya je. Esu. Mil‍ abhipraayappettittundu. Niyamanir‍maana kaaryatthil‍ shaakthikathulanam kyvarutthuka, nyoonapakshasamrakshanam urappuvarutthuka, niyamanir‍deshangale sambandhiccha punar‍vichinthanatthinu saavakaasham nalkuka, nir‍dishdaniyamangale sambandhiccha pothuchar‍cchaykkidam nalkuka enniva uparisabhayude nettangalaayi choondikkaanikkappedunnu. Dhruthagathiyilullathum anavadhaanapoor‍vavum neekkupokkillaatthathumaaya niyamanir‍maanatthinethireyulla phalapradamaaya oru niyanthranamaayekkaam uparisabha.

 

adhomandalamaaya janaprathinidhisabha saamaanyajanasanchayatthinte vikaarangalum abhipraayangalum prathiphalippikkunnu. Attharam abhipraayangale samoohatthile kooleena ghadakangalude veekshanavumaayi santhulithamaakkunnathinu uparisabha sahaayikkunnu. Thozhilaalikal‍, vyavasaayikal‍, kalaakaaranmaar‍, kaayikathaarangal‍, sthreekal‍, saamoohyapravar‍tthakar‍ muthalaaya vibhinna vibhaagangal‍kku ar‍hamaaya praathinidhyam, uparisabhayiloode labhyamaakunnu. Raashdrathanthrajnjar‍, bharanavidagdhar‍, buddhijeevikal‍ thudangiyavarude saannidhyavum uparisabhakalil‍ labhyamaakaarundu. Ennatthil‍ viralamaaya ittharakkaar‍kku theranjeduppil‍ mathsaricchu vijayikkuka saadhyamallaatthathinaal‍ niyamanir‍maanatthil‍ ittharam samoohangalude praathinidhyam uparimandalatthiloode urappaakkappedunnu.

 

phedaral‍ raashdreeya samvidhaanatthil‍ ghadakasamsthaanangalude thaathparyangal‍ vendareethiyil‍ samrakshikkappedendathundu. Uparisabhayude saannidhyam ithinu prayojanappedum. Kendra niyamasabha praadeshika ghadakangalude avakaashangalilum adhikaarangalilum kadannukayattam nadatthunnathine cherukkaan‍ uparisabhaykku kazhiyum. Niyamanir‍maananir‍deshangale sambandhiccha oru punar‍vichinthanatthinu avasaram nal‍kunna tharatthilaayirikkum uparisabha pravar‍tthikkunnathennaanu karuthappedunnathu.

 

adhikaarangalum kar‍tthavyangalum

 

niyamanir‍maanasabhayude praadhaanappetta kar‍tthavyangal‍ kaalaakaalangalil‍ raajyatthinaavashyamaaya niyamangal‍ nir‍mikkukayum kaalatthinu anuyojyamallaatthavaye maattukayumaanu. Iva koodaathe niyamanir‍maana sabhakal‍kku nikuthi chumatthaan‍ adhikaaramundu. Raajyatthinte dhanam engane viniyogikkanamennum varumaanam engane var‍dhippikkanamennum ee sabha aalochikkunnu. Chila sandar‍bhangalil‍ iva eksikyootteevinte aabhyantharanayattheyum videshanayattheyum dhanakaaryaniyanthranatthiloodeyum mattum niyanthrikkunnu. Paar‍lamentari samvidhaanangalil‍ niyamanir‍maanasabha chodyangaliloodeyum adiyanthara prameyangaliloodeyum dhanakaaryaniyanthranatthiloodeyum avishvaasaprameyatthiloodeyum eksikyootteevine niyanthrikkunnu. Theranjeduppu sambandhiccha thar‍kkangal‍ pariharikkuka, impeecchmentu kodathiyaayi pravar‍tthikkuka ennee vidhangalil‍ niyamanir‍maanasabha neethinyaaya chumathalakalum nir‍vahikkunnu. Niyamanir‍maanasabhayude pradhaanappetta chumathakal‍ ivayaanu.

 

1. Puthiya niyamam nir‍mikkal‍, bharanaghadanaabhedagathi; or‍dinan‍sukal‍ amgeekarikkal‍; mattu vividha chumathalakal‍ enniva.

 

2. Desheeya khajanaavinte rakshaadhikaariyaayi pravar‍tthikkunnu.

 

3. Theranjeduppil‍ pankedukkunnu/eksikyootteevu neethinyaaya thalavanmaare theranjedukkunnu.

 

4. Eksikyootteevu pravar‍tthanangale niyanthrikkukayum mel‍nottam vahikkukayum cheyyunnu. (ennaal‍ ithu eksikyootteevu chumathalakalil‍ nerittu pankedukkunnilla.)

 

5. Neethinyaaya chumathalakal‍ nir‍vahikkunnu.

 

6. Thaazhe ninnulla nir‍deshangale krodeekarikkukayum vishadeekaranangalum vivarangalum mukalil‍ninnu thaazhekku kodukkukayum vazhi oru prathinidhiyude panku nir‍vahikkunnu.

 

innu ellaa parishkrutha raashdrangalilum gavan‍mentinte chumathalakal‍ var‍dhicchittundu. Athinte phalamaayi niyamanir‍maanasabhayude vyaapthiyum valuthaayittundu.

 

niyamanir‍maanam nadatthuka enna chumathalaykku purame niyamanir‍maathaakkalum niyojakamandalatthile pravar‍tthakarum raashdreeya sammar‍da vibhaagangalum raashdreeya nethaakkalum bharanavakthaakkalum udyogastharumadakkamulla raashdreeya pravar‍tthakarum thammilulla prathipravar‍tthanavum niyamanir‍maana chumathalayil‍ ul‍ppedunnu. Adheeshaadhipathya (authoritarianism)tthil‍ ninnum parichithamaaya bahuthvatthilekku maarikkondirikkunna parivar‍tthanaathmaka raashdreeya samvidhaanangal‍ nadapadikramangalil‍ kooduthal‍ shraddha kaanikkunnu. Parivar‍tthanatthinte praarambhaghattatthil‍ niyamasabha niyamavum nayavum roopeekarikkunnathil‍ kashdicchu pankukondirunnuvenneyulloo. Ee parivar‍tthanam thudarunna muraykku nadapadikramatthil‍ oru niyamasabhaykku thanathaaya maryaadakal‍ aavir‍bhavikkaam.

 

oru janaadhipathya samvidhaanatthile niyamasabha gavan‍mentinte mattu shaakhakalude mel‍nottam vahikkendathaanu. Anganeyaanu paripaadikaleyum udyogasthareyum vimar‍shikkaanum vilayirutthaanum avasaram labhikkunnathu. Amerikkan‍ aikyanaattil‍ ittharam mel‍nottam niyamasabhaakammittikalude theliveduppu sandar‍bhatthilaanu samjaathamaakunnathu. Brittanilaakatte chodyottharasamayam ee avasaram pradaanam cheyyunnu.

 

pothujanangale abhyasippikkukayum avar‍kku arivunalkukayumaanu janaadhipathyavyavasthithiyile niyamanir‍maanasabhakalude aduttha chumathala. Bahujana 'mel‍notta'tthinte anubandhamaaya oru kar‍tthavyamaanu ithu. Niyamasabhayile char‍cchakal‍, kammitti theliveduppu (hearings), theranjeduppu pravar‍tthanam, janasampar‍kka paripaadikal‍, veeduveedaantharamulla saamaajikante prachaarana paryadanam ithyaadi sandar‍bhangalilaanu ee chumathalakal‍ niravettappedunnathu.

 

adheeshaadhipathya niyasabhakalaakatte, kooduthal‍ aalukale ul‍ppedutthunnathinaayi pravar‍tthikkukayum bharanakoodatthe pinthaangunnavar‍kku kooduthal‍ prayojanangalundaakkukayum kooduthal‍ adhikaarangalulla vyakthikale nireekshanam nadatthukayum cheyyunnu. Ivaykkellaam purame niyamanir‍maanasabhakal‍kku-visheshicchum uparisabhakal‍kku-ethaanum neethinyaayaadhikaarangal‍ koodi labhyamaanu. Britteeshu prabhusabhayude adhyakshanaaya lor‍du chaan‍salaraanu brittanile paramonnatha nyaayaadhipan‍. Lor‍du chaan‍salarude nethruthvatthil‍ prabhusabhayile aaru niyama prabhu(law lords)kkanmaar‍ amgangalaaya samithi (prevy council)yaanu brittanile samunnatha neethipeedtam. Amerikkan‍ kon‍grasinte uparisabhayaaya senattinum neethinyaayaadhikaaramundu. Prasidantu adakkamulla bharanaadhipanmaare nishkaasanam cheyyunnathinu prathinidhisabha thayyaaraakkunna kuttapathratthinte adisthaanatthil‍ vichaarana nadatthunnathu uparisabhayaaya senattu aanu. Mun‍kaala phranchu rippablikkukalilum paramonnatha neethinyaayapeedtam uparisabhayaaya senattu aayirunnu.

 

inthyayul‍ppede pala paar‍lamentari samvidhaanangalilum bharanaghadana bhedagathi cheyyunnathinulla adhikaaram niyamanir‍maanasabhayil‍ nikshipthamaayirikkunnu. Inthyan‍ niyamanir‍maanasabhakal‍kku thiranjeduppadhikaaravumundu. Inthyayude raashdratthalavanaaya raashdrapathiye theranjedukkunnathu paar‍lamentile irusabhakalileyum samsthaana niyamasabhakalileyum thiranjedukkappetta amgangaladangunna ilakdaral‍ kolajaanu. Amerikkan‍ senattinu, kaaryanir‍vahana vibhaagatthile uyar‍nna padavikalilekku prasidantu nadatthunna niyamanangal‍kku amgeekaaram nalkuka enna chumathalakoodiyundu. Kyaabinattamgangal‍, attor‍ni janaral‍, supreemkodathi jadjimaar‍, posttumaasttar‍ janaral‍ thudangiya niyamanangal‍kku senattinte amgeekaaram labhicchaal‍ maathrame saadhuthayundaavukayulloo.

 

niyamanir‍maanatthinte nadapadikramangal‍

 

mun‍kaalangalil‍ ayathnalalithamaayirunna niyamanir‍maanam aadhunikadashayil‍ athyadhikam saankethikavum sankeer‍navumaayittheer‍nnittundu. Niyamam undaakkunnathinte vividha reethikalekkuricchum niyamangal‍ samoohatthil‍ srushdikkunna aaghaathaprathyaaghaathangaleppattiyum gaaddamaaya jnjaanamulla vidagdharude sevanangal‍ prayojanappedutthaathe phalapradamaaya reethiyil‍ niyamanir‍maanam saadhyamalla. Oru nir‍dishda niyamatthil‍ adangiyittulla saamaanyathatthvangal‍, vishadaamshangal‍ ennivayekkuricchu vendathra shaddhayode padticchathinusheshamaayirikkum kaaryanir‍vaahakar‍ prasthutha billu niyamasabhayude parigananaykkum amgeekaaratthinumaayi sabhayil‍ avatharippikkunnathu.

 

kaaryanir‍vaahakaraaya manthrimaar‍kkum svakaaryasaamaajikar‍kkum (private members) niyamasabhayil‍ billukal‍ avatharippikkaanulla avakaashavum svaathanthryavumundu.

 

paar‍lamentari bharanakramam nilavilirikkunna raashdrangalil‍ niyuktha niyamangal‍ ul‍kkollunna oru billu paasaayi niyamam aakkunnathinu mumpu niyamasabhaykkullil‍ athivishadamaaya oru prakriyaykku vidheyamaakendathundu. Athu pothuve iprakaaramaanu.

 

onnaamvaayana.

 

aadyamaayi billu niyamasabhayil‍ avatharippikkappedunnu. Niyamasabhaa sekratteriyattile bandhappetta udyogasthan‍ billinte peru urakke vaayikkunnu. Saadhaarana gathiyil‍ ee ghattatthil‍ oruvidha char‍cchayum nadakkukayilla. Athode, billinte onnaamvaayana (first reading) kazhinjathaayi karuthappedum. Thudar‍nnu, prasthutha billinte acchadiccha pakar‍ppukal‍ sabhaamgangal‍kkidayil‍ vitharanam cheyyappedum. Ee ghattatthil‍ billinu kaaryamaaya ethir‍pponnum neridendivarikayilla.

 

randaamvaayana.

 

onnaam vaayanayude ghattatthil‍ billu avatharippikkunna chumathala ettedutthirunna amgam prasthutha billinte randaam vaayana (second reading) aarambhikkunnathaanu enna nir‍desham sabhayil‍ vaykkunnu. Athode, billinte vishadaamshangalilekku kadakkunna ghattamaaya randaamvaayana aarambhikkunnu. Ee ghattatthilaanu billil‍ anthar‍leenamaayirikkunna thatthvangaleyum pothunayangaleyum sambandhiccha char‍cchakal‍ nadakkunnathu. Randaam vaayanayude samayatthu billinte athisookshmangalum apradhaanangalumaaya vishadaamshangalekkuricchu aazhatthilulla char‍cchakal‍ saadhaaranagathiyil‍ anuvadikkappedaarilla. Billil‍ ul‍kkondirikkunna thatthvangaleyum nayangaleyum sambandhiccha pothuvaaya char‍ccha nadannukazhinjaal‍ billinte randaamvaayanayude aadyabhaagam avasaanicchathaayi kanakkaakkaam.

 

kammittighattam.

 

randaamvaayanayude aadyabhaagam kazhinjaghattamaanu billinte kammitti ghattam (committee stage). Oru billil‍ anthar‍leenamaaya thatthvangal‍kkum nayangal‍kkum randaamvaayanavelayil‍ sabhayude amgeekaaram siddhikkukayaanenkil‍ aa billu selakdu kammittiyude parigananaykku ayaykkukayaanu pathivu. Prasthutha billinekkuricchulla athivishadamaaya char‍cchakal‍ nadatthi aavashyam ennu thonnunna bhedagathikal‍ ul‍kkollunna rippor‍ttu sahitham prasthutha billu niyamasabhayilekku madakkiyaykkuka enna joliyaanu kammittikal‍kkullathu.

 

rippor‍ttu ghattam.

 

billinte kammittighattam kazhinju kammittiyude bhedagathi nir‍deshangal‍ ul‍kkollunna rippor‍ttu sabhayil‍ char‍cchacheyyappedunna randaam vaayanayude randaam ghattattheyaanu rippor‍ttu ghattam (report stage) ennu parayunnathu. Ee ghattatthil‍, ethoru niyamasabhaasaamaajikanum thani??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions