ആർത്തവം

                                                                                                                   
                                                                                                                                                                                                                                                                                 

                    ആർത്തവം                

                                                                                                                                                                                                                                                     

                   ആർത്തവം കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

എന്താണ് ആർത്തവം ...?

 

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ   അവസാനിക്കുന്നു .ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം

 

ആർത്തവം എങ്ങനെ ഉണ്ടാകുന്നു

 

തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ  നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ്  ആർത്തവം. അണ്ഡാശയത്തിൽ  ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന  ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം .ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ  ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )

 

ആദ്യ ആർത്തവം മുൻകൂട്ടി അറിയാൻ കഴിയുമോ അറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ് , ശാരീരിക വളർച്ച , സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച  എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാറ്

 

ആർത്തവം എത്ര ദിവസം കൂടുമ്പോഴാണ്‌ ഉണ്ടാവുന്നത്‌

 

സാധാരണയായി  25-30 ദിവസം കൂടുമ്പോഴാണ്‌  ആർത്തവം  ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്  .ആർത്തവ  ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ  ആർത്തവ ക്രമക്കേടായി കരുതണം ഡോക്ടറുടെ ഉപദേശം തേടണം…….

 

ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം

 

സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം

 

ചെറുപ്രായത്തിലെ ആർത്തവം

 

ഭക്ഷണരീതി ഒരു പരിധി  വരെ സ്വാധീനിക്കാറുണ്ട്  സ്ത്രീ ഹോർമോണായ ഇസ്ട്രജന്റെ അളവാണു  ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം   ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ  ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു മാത്രമല്ല കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന്  പറയപ്പെടുന്നു മറ്റ്  രോഗങ്ങൾ കൊണ്ടും ഉണ്ടാകാം അഡ്രിനൽ ഗ്ലാൻഡിന്റെ പ്രശ്നങ്ങൾ തലച്ചോറിലെ വ്യതിയാനങ്ങൾ അണ്ഡാശയ മുഴകൾ തുടങ്ങിയവ .  ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം അതുകൊണ്ട്  ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട്  മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന്  ഉറപ്പിക്കുക

 

വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ

 

സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച , സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി  നോക്കാം 15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ  ശ്രദ്ധിക്കണം  ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ്  ഗ്രന്ഥി യുടെ പ്രവർത്തന  തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം,ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവംവൈകാം, യോനീനാളം

 

അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം ജന്മനാതന്നെ യോനി ഭാഗികമായോ

 

പൂർണ്ണമയോ ഇല്ലാതിരിക്കുക്ക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥക ൾ ആർത്തവം ഇല്ലായിമയ്ക്ക്  കാരണമാണ്  . 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്

 

എത്ര അളവ് രക്തം പോകും

 

ആർത്തവ  രക്തത്തിന്റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml  രക്തം ഒരോ ആർത്തവത്തിലും പുറത്ത്  പോകുന്നു എന്നാണു കണക്കാക്കുന്നത്  1-2 ദിവസങ്ങളിൽ കൂടുതലും  പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ്‌  ,ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന്  സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട്  ... 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതു നല്ലതാണ്

 

ആർത്തവ രക്തം അശുദ്ധമാണൊ

 

അല്ല,  ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നതു

 

സാധാരണ രക്തമാണോ ആർത്തവ രക്തം

 

ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നതു അതിന്റെ കൂടെ എൻഡോമെട്രിയവും ചേരുന്നു ഒപ്പം യോനീ സ്രവവും ചേരുന്നു

 

ആർത്തവം മൂലം വിളർച്ച ഉണ്ടാകുമോ

 

സാധാരണ രക്ത പ്രവാഹമാണെങ്കിൽ ഉണ്ടാകില്ല , പുറത്ത് പോകുന്ന രക്തത്തിന്റെ അളവ് ശരീരം പരിഹരിക്കും

 

ആര്‍ത്തവം തുടങ്ങുന്നതിന്‌ മുമ്പ്‌ ചിലരിൽകാണുന്ന  മാനസിക ബുദ്ധിമുട്ട്

 

ആര്‍ത്തവത്തിനു മുമ്പ്‌ അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത്‌ സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌.. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ  അനുഭവപ്പെടാം.

 

ആർത്തവസമയത്തെ സ്തന വേദന

 

ആർത്തവസമയത്തോ അതിനു മുൻപോ ചില സ്ത്രീകൾക്ക് സ്തന വേദന അനുഭവപെടാറുണ്ട്  അത് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലമാണു ഭയപ്പെടെണ്ടതില്ല

 

ആർത്തവ ദിവസങ്ങളിലെ വയറുവേദന പുറം വേദന

 

ചില സ്ത്രീകളിൽ   ആർത്തവ  കാലത്ത് വേദന അനുഭവപ്പെടാറുണ്ട്  ഡിസ്മെനൂറിയ എന്നാണു ഈ വേദന അറിയപ്പെടുന്നത്  ചിലർക്ക്  കുറച്ചു സമയത്തേക്ക് മാത്രമാണ് വേദന കാണാറ് ചിലർക്ക്  നീണ്ടു  നിൽക്കും അമിതമായി വേദന ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്

 

ആർത്തവ രക്തത്തിന്റെ നിറവും മണവും ആർത്തവ രക്തത്തിന്റെ നിറം സാധാരണ രക്തത്തെക്കാൾ നേരിയ വ്യത്യാസം ഉണ്ടാകും പൊട്ടിയ എൻഡോമെട്രിയവും മറ്റും ചേരുന്നതാണ് അതിനു കാരണം ,സാധാരണ രക്തത്തെ പോലെ രൂക്ഷമായ മണമല്ല ആർത്തവ രക്തത്തിന്

 

ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കുന്നത്‌ ആർത്തവം  ദിവസം നീട്ടതിരിക്കുകയൊ കുറക്കാതിരിക്കുയോ ആണു നല്ലത് പക്ഷെ അത്യപൂർവ്വവും അടിയന്തിരവുമായ അവസ്ഥകളിൽ അങ്ങനെ ചെയ്യേണ്ടിവരും ,ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപേ ചികിത്സ തേടണം താമസിപ്പിക്കാനായി 5 ദിവസം മുൻപേ ചികിത്സ തേടണം , ഹോർമോണ്‍ സന്തുലനാവസ്ഥയി ൽ  മാറ്റം വരുത്തി ആർത്തവ ചക്രത്തിന്റെ താളം തെറ്റിക്കുന്ന ബാഹ്യ ഇടപെടലാണ് ഇത് , ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക സാധരണ ഗതിയിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല

 

ആർത്തവകാലത്തെ ലൈംഗികത

 

ആർത്തവകാലത്ത്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും  ഇല്ല പങ്കാളികൾക്ക്  താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട്  മാറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം , ആർത്തവകാലത്ത്  ബന്ധപ്പെടുമ്പോൾ  ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതു വളരെ നല്ലതാണ് .. ആർത്തവ  വേദനയുള്ള ചില സ്ത്രികളിൽ രതിമൂർച്ച വേദന കുറയ്ക്കുന്നതായി പറയപ്പെടുന്നു .

 

ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

രതി പൂർവ്വ ലീലകൾക്ക്  കൂടുതൽ പ്രാധാന്യം കൊടുക്കുക

 

സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക ,    ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറച്ചു ലൈംഗികതയ്ക്കായി  അവളെ ഒരുക്കും യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുക

 

പ്രസവം കഴിഞ്ഞു ആർത്തവം  തുടങ്ങുന്നത് എപ്പോൾ

 

കൃത്യമായി പറയാൻ സാധ്യമല്ല എങ്കിലും സാധാരണ ഗതിയിൽ 3 മാസത്തിനു ശേഷം കണ്ടുതുടങ്ങാം ചിലരിൽ ഒരു വർഷം വരെ നീളാം മുലയൂട്ടുമ്പോൾ ചില സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകാറില്ല ,മുലയൂട്ടാത്ത സ്ത്രീകൾക്ക് ആദ്യ മാസം കഴിയുമ്പോൾ തന്നെ ആർത്തവം വരാൻ സാധ്യത കുടുതലാണ്

 

ആർത്തവ വേദനകുറക്കാൻ ചില പൊടിക്കൈകൾ

 

വേദനകുറക്കാൻ വയറു ചൂ ടുപിടിക്കുന്നത്‌  നല്ലതാണ്

 

ആർത്തവ സമയത്ത്  കാപ്പി ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക

 

ക്രമം തെറ്റിയ ആർത്തവം വേദനയോടു കൂടിയ ആർത്തവം എന്നീ അവസ്ഥകൾക്ക്  കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു  ഒരോ ഔണ്‍സ്  വീതം കഴിക്കുക

 

എള്ളെണ്ണയിൽ  കോഴിമുട്ട അടിച്ചു ചേർത്ത്  പതിവായി കഴിക്കുക

 

എള്ളും  ശർക്കരയും ചേർത്ത്  ദിവസവും  കഴിക്കുന്നത്  ആർത്തവ  ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്

 

ആർത്തവ കാലത്തെ ശുചിത്വം

 

യോനി ഭാഗത്തെ രോമങ്ങൾ കളയുകയോ നീളം കുറച്ചു വെട്ടി വെക്കുകയോ ചെയ്യണം

 

ചുരുങ്ങിയതു 2 തവണയെങ്കിലും കുളിക്കാൻ ശ്രദ്ധിക്കുക വൃത്തിയായി ഇരിക്കുക

 

ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക വായു സഞ്ചാരം കുടിയ വസ്ത്രങ്ങൾ ധരിക്കുക

 

യോനി ഭാഗം നന്നായി കഴുകി ഒപ്പി  ഈർപ്പം ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം പാഡ്  ധരിക്കാൻ

 

5 മണിക്കുറിൽ കൂടുതൽ  ഒരു പാഡ്  ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക്ക

 

ആർത്തവ വിരാമം

 

50 വയസിനോട്  അടുപ്പിച്ചാണ്  ആർത്തവ വിരാമം സാധാരണയായി ഉണ്ടാകുന്നത് അണ്ഡാശയത്തിലെ അണ്ഡോൽപാദനവും ഹോർമോണ്‍ ഉത്പാദനവും നിലക്കുകയും അതിന്റെ ഫലമായി ആർത്തവം നിലക്കുകയും ചെയ്യുന്നതാണ്  ആർത്തവ വിരാമം

 

അമ്മമാരുടെ ശ്രദ്ധക്കു

 

മകളോട്  ഹൃദയം തുറന്നു പെരുമാറുക 9-10 വയസോടുകുടി ശാരീരിക മാറ്റങ്ങളെ കുറിച്ചും  ആർത്തവത്തെ കുറിച്ചു ഒരു ധാരണ കൊടുക്കണം ആർത്തവം  ഒരു ശാരിരിക പ്രവർത്തനം മാത്രമാണെന്ന ബോധ്യം കുട്ടിയിൽ  വരുത്തണം പാഡ് അല്ലെങ്കിൽ തുണി ഇവ ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കണം .എന്തും അമ്മയോട് പറയാനുള്ള സ്വതന്ത്രം നൽകണം

 

ക്രമരഹിത ആര്‍ത്തവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവോ, സാരമില്ല പരിഹാരമുണ്ട്

 

 

 

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ, മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

 

ആര്‍ത്തവം മുടങ്ങുന്നത്‌ ഗര്‍ഭധാരണത്തിലൂടെ മാത്രമോ...?

 

 

 

സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ്‌ ആര്‍ത്തവം. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ്‌ എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക്‌ തലവേദനയാണ്‌. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന്‌ കാരണങ്ങള്‍ പലതാണ്‌.

 

1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്‌.

 

2,ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു.

 

3,സ്‌ഥിരമായി കഴിക്കുന്ന ചിലമരുന്നുകള്‍ നിങ്ങളുടെ മാസ മുറതെറ്റാന്‍ കാരമണാകും.

 

4, ഗര്‍ഭനിരോധന ഗുളികളുടെ സ്‌ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും.

 

5,മുലയൂട്ടുന്ന സ്‌ത്രീകളില്‍ ആര്‍ത്തവം വൈകുന്നത്‌ സ്വഭാവികമാണ്‌.

 

6,പെട്ടന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം നിങ്ങളുടെ മാസമുറയുടെ ക്രമം തെറ്റിക്കും.

 

7,ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്‌.

 

8, തൈറോയിഡ്‌ ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്‌.

 

9,ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്‌ത്രീകളില്‍ പതിവാണ്‌.

 

എന്നാല്‍ ആര്‍ത്തവം തുടങ്ങി അഞ്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷവും സ്‌ഥിരമായി ക്രമം തെറ്റിയാണ്‌ വരുന്നതെങ്കില്‍ ഒരു ഗൈനക്കോളജിസ്‌റ്റിന്റെ സഹായം തേടേണ്ടതാണ്‌.

   

ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാം

 

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം.  ഗര്‍ഭധാരണം നടക്കാത്ത വേളകളില്‍ രക്തത്തോടൊപ്പം ഗര്‍ഭാശയ സ്തരമായ എന്‍ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നതാണ് ആര്‍ത്തവം. ശരീരം അണ്ഡവിസര്‍ജനത്തിന് സജ്ജമായി എന്നതിന്‍െറ സൂചനയാണ് ആര്‍ത്തവം എന്ന് പറയാം. കൗമാരത്തിന്‍െറ ആരംഭത്തിലാണ് പെണ്‍കുട്ടികളില്‍ ആദ്യമായി ആര്‍ത്തവമുണ്ടാവുക. ജീവിതരീതികളിലും ഭക്ഷണശൈലിയിലും വന്ന അനാരോഗ്യ പ്രവണതകള്‍ മൂലം ഇപ്പോള്‍ ഒമ്പത് വയസ്സിലും ആര്‍ത്തവമത്തൊറുണ്ട്.

 

ആര്‍ത്തവം ഉണ്ടാകുന്നതെങ്ങനെ..? സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒത്ത് ചേര്‍ന്നാണ് ആര്‍ത്തവം ഉണ്ടാകുക. മസ്തിഷ്കം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ആര്‍ത്തവത്തെ നിയന്ത്രിക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി എല്ലാ മാസവും അണ്ഡവിസര്‍ജനസമയത്ത് ഓരോ അണ്ഡം വളര്‍ച്ചയത്തെി പുറത്ത് വരുന്നു. ഇതേ സമയം ഭ്രൂണത്തിന് പറ്റിപ്പിടിച്ച് വളരാനുള്ള സാഹചര്യം ഗര്‍ഭാശയവുമൊരുക്കുന്നു. എന്നാല്‍ അണ്ഡാശയത്തില്‍നിന്ന് വരുന്ന അണ്ഡം ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണം നടന്നില്ളെങ്കില്‍ ഗര്‍ഭാശയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ നിഷ്പ്രയോജനമായിത്തീരുകയും ഗര്‍ഭാശയ സ്തരം അടര്‍ന്ന് രക്തത്തോടൊപ്പം ചേര്‍ന്ന് ആര്‍ത്തവമായി പുറത്തുവരികയും ചെയ്യുന്നു.

 

ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകള്‍ ആര്‍ത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ചിലരില്‍ ശാരീരികയും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, നീര് വക്കുക, സ്തനങ്ങളില്‍ വേദന, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുക. ആര്‍ത്തവത്തോടനുബന്ധിച്ചുള ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവപൂവ അസ്വസ്ഥതകള്‍ക്കിടയാക്കുന്ന  പ്രധാന കാരണം. ലഘു ചികിത്സകളിലൂടെ ഇത് പരിഹരിക്കാനാവും.

 

വൈകുന്ന ആര്‍ത്തവം മിക്ക പെണ്‍കുട്ടികളിലും 15 വയസ്സിന് മുമ്പായി ആര്‍ത്തവമുണ്ടാകാറുണ്ട്. എന്നാല്‍ ഗര്‍ഭാശയം ഇല്ലാതിരിക്കുക, അണ്ഡാശയ മുഴകള്‍, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (PCOS), ഗര്‍ഭാശയത്തിനും മറ്റ് പ്രത്യുത്പാദന അവയവങ്ങള്‍ക്കും ശരിയായ വികാസം ഉണ്ടാകാതിരിക്കുക, ക്രോമോസോം തകരാറുകള്‍, യോനിനാളം അടഞ്ഞിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ മൂലം ആര്‍ത്തവം വരാതിരിക്കാം.

 

അമിത രക്തസ്രാവം ഗര്‍ഭസ്ഥ ശിശുവിന്‍െറ വളര്‍ച്ചക്കുവേണ്ടി ഗര്‍ഭാശയത്തിലത്തെുന്ന രക്തമാണ് ആര്‍ത്തവമായി പുറത്ത് പോകുന്നത്. ഒരിക്കലും അത് അശുദ്ധരക്തമല്ല. 35 മുതല്‍  80 മി.ലി രക്തമാണ് ഓരോ ആര്‍ത്തവത്തിലും പുറത്തുപോകുന്നത്. ആര്‍ത്തവത്തോടൊപ്പം അമിത രക്തസ്രാവമുണ്ടോയെന്ന് സ്വയം പരിശോധിക്കാവുന്നതാണ്. രക്തം കട്ടയായി പോവുക, പാഡുകള്‍ നിറഞ്ഞ് രക്തം അടിവസ്ത്രങ്ങളില്‍പറ്റുക, രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ കുതിര്‍ന്ന പാഡുകള്‍ മാറ്റേണ്ടി വരിക, വിളര്‍ച്ച, കടുത്ത ക്ഷീണം, ആറ് ദിവസത്തിനുള്ളില്‍ ആര്‍ത്തവം തീരാതിരിക്കുക എന്നിവ ശ്രദ്ധയോടെ കാണണം. ചികിത്സ തേടുകയും വേണം.

 

രക്തസ്രാവം കുറഞ്ഞാല്‍ ആര്‍ത്തവം കൃത്യമായി വരുന്നുണ്ടെങ്കില്‍ രക്തത്തിന്‍െറ അളവ് അല്‍പം കുറഞ്ഞാലും കാര്യമാക്കേണ്ട. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവരക്തം പൊതുവെ കുറവായിരിക്കും. എന്നാല്‍ നേരത്തെ ആവശ്യത്തിന് രക്തസ്രാവമുണ്ടായിരിക്കുകയും പിന്നീട് തീരെ കുറയുകയും ചെയ്യുന്നത് ശ്രദ്ധയോടെ കാണണം. ശാരീരികമായ രോഗങ്ങള്‍, രക്തക്കുറവ്, പോഷകക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ആര്‍ത്തവരക്തസ്രാവം കുറക്കാറുണ്ട്.

 

ക്രമം തെറ്റുന്ന ആര്‍ത്തവം ആര്‍ത്തവം ആരംഭിക്കുന്ന കാലത്ത് രണ്ടോ മൂന്നോ മാസം അണ്ഡോല്‍പാദനവും ഹോര്‍മോണ്‍ ഉത്പാദവും ക്രമമാകാത്തതിനാല്‍ ചില കുട്ടികളില്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ചികിത്സ കൂടാതെ തന്നെ ഇത് ശരിയാകാറുമുണ്ട്. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവം സുപ്രധാന ലക്ഷണമായത്തെുന്ന PCOS നെ ഗൗരവമായി കാണണം. ഈ പ്രശ്നമുള്ളവരില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക.  വന്നാല്‍ തന്നെ തുള്ളി തുള്ളിയായി ദിവസങ്ങളോളം ആര്‍ത്തവം നീണ്ടുനില്‍ക്കുക, ചിലപ്പോള്‍ അമിതമായി രക്തം പോവുക തുടങ്ങിയ പ്രശ്നങ്ങളും ഇവരില്‍ കാണാറുണ്ട്. ചികിത്സയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ചിലരില്‍ ആര്‍ത്തവം ക്രമം തെറ്റി മാസത്തില്‍ രണ്ടോ മൂന്നോ തവണ വരാറുണ്ട്. ഇവര്‍ അണ്ഡാശത്തിലും ഗര്‍ഭാശയത്തിലുമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭാശയാര്‍ബുദം, ഗര്‍ഭാശയമുഖത്തുണ്ടാകുന്ന വളര്‍ച്ചകള്‍ എന്നിവ ഇല്ളെന്ന് ഉറപ്പാക്കേണ്ടതാണ്.

 

ആര്‍ത്തവവും വേദനയും ആര്‍ത്തവത്തോടനുബന്ധിച്ച് സ്വാഭാവികമായ വേദന, കടുത്ത വേദന എന്നിങ്ങനെ രണ്ട് തരം വേദന ഉണ്ടാകാറുണ്ട്. സ്വഭാവിക വേദനയുള്ളവരില്‍ ആര്‍ത്തവം തുടങ്ങി ആദ്യ ദിവസം 3-4 മണിക്കൂര്‍ വേദനയനുഭവപ്പെടും. ചിലരില്‍ ഒരു ദിവത്തേക്ക് വേദന നീണ്ടുനില്‍ക്കാം. തലവേദന, നടുവേദന, കാലു വേദന എന്നിവയും കാണാറുണ്ട്. ലഘു ചികിത്സകളിലൂടെ ഇതിന് പരിഹാരം കാണാനാകും. ആര്‍ത്തവ ചക്രത്തോടുബന്ധിച്ച് കടുത്ത വേദന അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത വേദന വളരെയേറെ സമയം നീണ്ടുനില്‍ക്കുക, ആര്‍ത്തവത്തിന് 3- 4 ദിവസം മുമ്പേ വേദന തുടങ്ങുക തുടങ്ങിയവ ഇവരില്‍ കാണാറുണ്ട്. ഛര്‍ദ്ദി, നടുവേദന, കാലുവേദന എന്നിവയും കാണുന്നു. ശക്തിയേറിയ വേദനക്കിടയാക്കുന്ന മുഖ്യ പ്രശ്നങ്ങളാണ് എന്‍ഡോമെട്രിയോസിസും, അഡിനോമയോസിസും. ഗഭര്‍ഭാശയത്തില്‍ ഭ്രൂണത്തില്‍ പറ്റിപ്പിടിച്ച് വളരാനുള്ള പാടയായ എന്‍ഡോമെട്രിയം ഗര്‍ഭാശത്തിന് പുറത്ത് മറ്റെവിടെയെങ്കിലും വളരുന്നതാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയം ക്രമം തെറ്റി ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്നതാണ് അഡിനോമയോസിസ്. ആര്‍ത്തവ കാലത്ത് അമിത രക്തസ്രാവവും ശക്തമായ വേദനവയും ഈ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. ചികിത്സ, വ്യായാമം, ജീവിതശൈലി ക്രമീകരണംം ഇവയിലൂടെ രോഗം പരിഹരിക്കാവുന്നതാണ്.

 

ആര്‍ത്തവരക്തത്തിന്‍െറ നിറം മാറ്റവും ദുര്‍ഗന്ധവും ശകലങ്ങളായയി പൊടിഞ്ഞ് ചേര്‍ന്ന എന്‍ഡോമെട്രിയവും സ്രവങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ആര്‍ത്തവരക്തത്തിന് സാധാരണ രക്തത്തേക്കാള്‍ നേരിയ നിറം മാറ്റമുണ്ടാകാറുണ്ട്. ഗന്ധം സാധാരണ രക്തത്തിന്‍െറയത്ര രൂക്ഷവുമല്ല. എന്നാല്‍ അര്‍ബുദം, അണുബാധ ഉള്ളവരില്‍ ദുര്‍ഗന്ധവും നിറംമാറ്റവും ഉണ്ടാകാറുണ്ട്.

 

ചികിത്സ ഒൗഷധങ്ങള്‍ക്കൊപ്പം ശരിയായ ജീവിതശൈലീക്രമീകരണവും ചികിത്സയുടെ വിജയത്തിനനിവാര്യമാണ്. സ്നേഹപാനം, നസ്യം, വസ്തി, വിരേചനം, ഉത്തരവസ്തി ഇവയും ചില ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. ആര്‍ത്തവ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ശീലമാക്കേണ്ടത്. പ്രത്യേകിച്ച് ആര്‍ത്തവകാലങ്ങളില്‍. തവിടുള്ള ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ചെറുമത്സ്യങ്ങള്‍, റാഗി, ഉലുവ, വെളുത്തുള്ളി, കായം, എള്ള്, കറുവപ്പട്ട, ഇഞ്ചി, എന്നിവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം ആര്‍ത്തവകാലത്ത് കഴിക്കുന്നതാണ് ഉചിതം. കാരറ്റ് ആര്‍ത്തവരക്തത്തിന്‍െറ അളവ് ക്രമീകരിക്കും. മുരിങ്ങക്ക അണ്ഡോല്‍പദനം ക്രമപ്പെടുത്തും. ആര്‍ത്തവ കാലത്ത് ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കണം. കാപ്പി, ചായ, കോള ഇവയും ഗുണകരമല്ല. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം, മോര്, നാരങ്ങവെള്ള, കരിക്കിന്‍ വെള്ളം ഇവ നല്ല ഫലം തരും.

 

ശുചിത്വ പ്രധാനം ആര്‍ത്തവകാലത്ത് അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ശുചിത്വം കര്‍ശനമായി പാലിക്കേണ്ടതാണ്. 2-3 മണിക്കൂറിനുള്ളില്‍ കുതിര്‍ന്ന പാഡുകള്‍ നീക്കം ചെ¤െയ്യണ്ടാണ്. രക്തസ്രാവം കുറവാണെങ്കിലും ഒരേ പാഡ് തുടരെ വെക്കുന്നത് അണുബാധക്കിടയാക്കും. വൃത്തിയുള്ള കോട്ടണ്‍ തുണികളും പഞ്ഞിയും ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ പാഡുകള്‍ വീടുകളില്‍ ഉണ്ടാക്കാവുന്നതാണ്.

 

ആര്‍ത്തവ വേദന കുറക്കാന്‍ ലഘുചികിത്സകള്‍ അയമോദകമിട്ട് തിളപ്പിച്ച വെള്ളം ആര്‍ത്തവ സമയത്ത് കഴിക്കുക. എള്ള് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം ശര്‍ക്കര ചേര്‍ത്ത് കഴിക. ഉലുവയോ മുതിരയോ ചേര്‍ത്ത് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുക.

 

ആര്‍ത്തവം ക്രമപ്പെടുത്താന്‍ മുരിങ്ങക്ക ധാരാളമായി ഭക്ഷണത്തില്‍പ്പെടുത്തുക. എള്ള് ചുക്ക് ചേര്‍ത്ത് കഴിക്കുക.

 

ഡോ. പ്രിയദേവദത്ത് കോട്ടക്കര്‍ ആര്യവൈദ്യ ശാല മാന്നാര്‍

 

 

 

ആര്‍ത്തവ വിരാമം: കാരണങ്ങളും പരിഹാരങ്ങളും

 

 

 

സ്ത്രീകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. സാധാരണയായി പ്രായം 40-50തുകളില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം കണ്ടുതുടങ്ങും. അതേസമയം, 30കളിലും മറ്റും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയകൊണ്ട് ഗര്‍ഭാശയവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയയായ  ഹിസ്റ്ററെക്ടമി ചെയ്യുന്നത് മൂലമാണിത്. ഗര്‍ഭകാലത്തോ കുഞ്ഞിനെ മുലയൂട്ടുമ്പോഴോ അല്ലാതെ ഒരു വര്‍ഷം ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ വരുകയാണെങ്കില്‍ സ്ത്രീക്ക് ആര്‍ത്തവ വിരാമം സംഭവിച്ചതായി വിലയിരുത്താം.

 

നേരത്തേ ആര്‍ത്തവ ചക്രം നിലക്കുന്നതിന് പല കാരണങ്ങളുമുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ പ്രധാന കാരണങ്ങളില്‍പെടുന്നു. പുകവലി പലപ്പോഴും ഇത്തരം അവസ്ഥ സൃഷ്ടിക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ചില പ്രത്യേക ഗണത്തില്‍പെടുന്നവര്‍ ഇത്തരം ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പുതിയ തലമുറയില്‍പെട്ടവരും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതായി കാണാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന പ്രത്യേക മാനസികാവസ്ഥ സ്ത്രീകളില്‍ ആര്‍ത്തവം നേരത്തേ നിലക്കാന്‍ കാരണമാകുന്നുണ്ട്. അര്‍ബുദത്തിന് ചികിത്സ തേടുന്നവരാണ് മറ്റൊരു വിഭാഗം. കീമോതെറപ്പി, റേഡിയേഷന്‍ എന്നിവകൊണ്ടും മെനോപ്പോസ് സംഭവിക്കാറുണ്ട്. അധിക വണ്ണം അല്ളെങ്കില്‍ ദുര്‍മേദസ്സ് വേറൊരു കാരണമായി കണ്ടത്തെിയിട്ടുണ്ട്.

 

മെനോപ്പോസിന് മുമ്പും പിമ്പുമുള്ള വര്‍ഷങ്ങളെ പെരിമെനോപ്പോസ് എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിറഞ്ഞ കാലങ്ങളിലൊന്നാണ് ആര്‍ത്തവ വിരാമം. പ്രധാനമായി ഇതിന്‍െറ ലക്ഷണങ്ങള്‍ താഴെപറയുന്നവയാണ്. ദേഹമാസകലം കടുത്ത ചൂട് അനുഭവപ്പെടുന്നതും രാത്രികാലത്ത് വിയര്‍ക്കുന്നതും പ്രധാന ലക്ഷണങ്ങളാണ്. മൈഗ്രേയിന്‍ (ചെന്നിക്കുത്ത്), ഹൃദയമിടിപ്പ് കൂടുതലായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലും ശ്രദ്ധിക്കുന്നത് നല്ലതാണ്.

 

യോനി വരണ്ടിരിക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, രക്തം കൂടുതലായി പോകുക, മൂത്രം പെട്ടെന്ന് പോകണമെന്ന തോന്നലുണ്ടാവുക, മൂത്രം അറിയാതെ പോകുക എന്നീ ലക്ഷണങ്ങള്‍ക്ക് പുറമെ വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടായാലും ഡോക്ടറുടെ അടുത്ത് പോകാന്‍ മടിക്കരുത്. പുറംവേദന, മാംസപേശി വേദന, സന്ധി വേദന എന്നിവ അനുഭവപ്പെട്ടാല്‍ മധ്യവയസ്കരായ സ്ത്രീകള്‍ കൂടുതല്‍ വൈദ്യ പരിശോധനക്ക് വിധേയമാകുന്നത് നന്നായിരിക്കും. മെനോപ്പോസ് ബാധിക്കുന്ന വേളയില്‍ എല്ലുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കാറുണ്ട്. സ്തനങ്ങള്‍ക്ക് വേദനയും വലുപ്പക്കുറവും ഉണ്ടാകുകയും ചെയ്യും. ത്വക്ക് ചുക്കിചുളിയുകയോ വരണ്ടിരിക്കുകയോ ചെയ്യുന്നതും രോഗലക്ഷണങ്ങളായി കണക്കാക്കുന്നു. വിഷാദം, ഉത്കണ്ഠ, പരിഭ്രമം എന്നിവ മറ്റ് ലക്ഷണങ്ങളായി കണക്കാക്കാം. സദാസമയം ഓരോന്ന് ആലോചിച്ച് വിഷമിക്കുന്നത് ഇതിന്‍െറ ഭാഗമാണ്.

 

ക്ഷീണവും ഓര്‍മക്കുറവും പെട്ടെന്ന് ദേഷ്യം വരലും മെനോപ്പോസിന്‍െറ ഭാഗമായി സംഭവിക്കാവുന്നതാണ്. ഉറക്കമില്ലായ്മ മറ്റൊരു പ്രധാന ലക്ഷണമായി കണക്കാക്കുന്നുണ്ട്. സെക്സില്‍ താല്‍പര്യക്കുറവ് ഉണ്ടാകുന്നതും ഇക്കാലത്താണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതും ആര്‍ത്തവ വിരാമ കാലത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്.

 

ആര്‍ത്തവ വിരാമം എന്ന അവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നല്ല. അതേസമയം, സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഹോര്‍മോണുകള്‍ ചെറിയതോതില്‍ കൊടുക്കുന്ന എച്ച്.ആര്‍.ടി (ഹോര്‍മോണ്‍ റിപ്ളെയ്സ്മെന്‍റ് തെറപ്പി)  നല്‍കുന്നത് ഫലപ്രദമാണ്. ആര്‍ത്തവ വിരാമകാലത്ത് അനുഭവിക്കുന്ന വിഷാദാവസ്ഥ കുറക്കാന്‍ ആന്‍റി ഡിപ്രസന്‍റ്സ് ഗുളികകളും മറ്റും നല്‍കാറുണ്ട്. ഈ സമയത്ത് അനുഭവപ്പെടുന്ന രക്തസമ്മര്‍ദം കുറക്കാനുള്ള ചികിത്സയും ആശ്വാസം നല്‍കുന്നു. സ്ത്രീകള്‍ ആര്‍ത്തവ വിരാമ കാലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ നഗരങ്ങളില്‍ മെനോപ്പോസ് ക്ളിനിക്കുകള്‍ ആശുപത്രികളോടനു??

                                                                                                                   

                                                                                                                                                                                                                                                                                 

                    aartthavam                

                                                                                                                                                                                                                                                     

                   aartthavam kooduthal vivarangal                  

                                                                                             
                             
                                                       
           
 

enthaan aartthavam ...?

 

pen‍kutti prathyuthpaadana sheshi kyvaricchu ennathinte lakshanamaanu  aartthavam athodu koodi andavisarjanam aarambhikkunnu  garbhaashayam garbhadhaaranatthinaayi  orungunnu valarccha etthiya andam puratthuvannu purushabeejavumaayi chernnu  garbhadhaaranatthinulla munnorukkangal sthree shareeratthil kaumaaratthile aarambhikkunnu beejasamyogamo garbhadhaaranamo nadakkaathe varumpol ee munnorukkangal   avasaanikkunnu . Ee pravartthiyude phalamaayi yoneenaalatthiloodeyundaakunna raktha sraavamaanu aartthavam

 

aartthavam engane undaakunnu

 

thalacchoru  muthal andaashayam vare pankedukkunna chila hormonukalude sahaayatthode  nadakkunna sankeernnamaaya pravartthanangal onnu chernnathaanu  aartthavam. Andaashayatthil  hyppothalaamasileyum pittyuttariyileyum hormonukalude pravartthana  phalamaayi ellaamaasavum oru andam valarcchayetthi puratthuvarum ithaanu andavisarjanam . Ithinoppam garbhapaathratthil dhaaraalam maattavum sambhavikkunnu ee andam beejavumaayi chernnillenkil  garbhapaathratthile mattangal prayojana rahithamaakukayum avide roopappetta endomedriyam stharam potti rakthatthodoppam puratthu pokunnu (endomedriyam stharam -andavum beejavum samyojicchu undaakunna bhroonatthinu pattipidicchu valaraan garbhaashayam orukkunna oru metthayaanu )

 

aadya aartthavam munkootti ariyaan kazhiyumo ariyilla ennaanu uttharam ,11-12 vayasilaanu saadhaaranayaayi aartthavam varaaru , shaareerika valarccha , sthana valarccha  kakshattheyum mattu rahasya bhaagangalileyum romavalarccha  ennee maattangalkku pinnaaleyaanu aartthavam varaar

 

aartthavam ethra divasam koodumpozhaan undaavunnath

 

saadhaaranayaayi  25-30 divasam koodumpozhaanu  aartthavam  undaakunnathu 21-35 divasatthilum undaavaarundu  . Aartthava  chakratthile dyrghyatthil sthiramaayi maattamundaakukayaanenkil  aartthava kramakkedaayi karuthanam dokdarude upadesham thedanam…….

 

aartthavam thudangiya divasam muthal aduttha aartthavam thudangunna divasam vareyaanu oru aartthava chakram

 

saadhaaranayaayi 3-5 divasam vare raktha sraavam neendunilkkaarundu chilappol 7 divasam vare neelaam

 

cherupraayatthile aartthavam

 

bhakshanareethi oru paridhi  vare svaadheenikkaarundu  sthree hormonaaya isdrajante alavaanu  aartthavatthe svaadheenikkunna pradhaana ghadakam andaashayatthile pholikkilukalil ninnaanu pradhaanamaayum isdrajan uthpaadippikkunnathu athodoppam   shareeratthile kozhuppu koshangalum cheriya alavil isdrajan  uthpaadippikkunnundu kozhi iracchi athupole mattu janku phudu enniva shareeratthil kozhuppinte alavu koottunnu athinoppam isdrajan uthpaadanavum koodunnu maathramalla kozhikalil vegatthil valarcchayetthaan isdrajan kutthivekkunnu ennu  parayappedunnu mattu  rogangal kondum undaakaam adrinal glaandinte prashnangal thalacchorile vyathiyaanangal andaashaya muzhakal thudangiyava .  chila rogangalude lakshanavumaayirikkaam athukondu  cherupraayatthile aartthavam varunnavar oru vidagddha dokdare kandu  mattu kuzhappangalonnumilla ennu  urappikkuka

 

vyki varunna aartthavam / aartthavam illaayima

 

saadhaaranagathiyil 15 vayasinullil aartthavam varaarundu , shaareerika valarccha , sthana valarccha  kakshattheyum mattu rahasya bhaagangalileyum romavalarccha enniva shariyaaya reethiyil undenkil 15 vayasinullil aartthavam aayillenkilum adhikam bhayakkendathilla kuracchu koodi  nokkaam 15 vayasu kazhinjittum ittharam lakshanangalonnum prakadamaakunnillenkil  shraddhikkanam  garbhapaathratthile muzhakal thyroydu  granthi yude pravartthana  thakaraarukal enniva moolam aartthavam vykaam,garbhapaathravum mattu prathyulpaadana avayavangalum vendavidham vikaasam praapicchillenkilum aartthavamvykaam, yoneenaalam

 

adanjirikkunnathu moolam (kanyaacharmmatthil dvaaram illaatthathu moolam ) ullile pravartthanangal vendavidham nadannaalum aartthava raktham puratthu varaathe irikkum cheriyoru shasthra kriyayiloode ithu pariharikkaam janmanaathanne yoni bhaagikamaayo

 

poornnamayo illaathirikkukka garbhapaathram andaashayam enniva illaathirikkuka ennee avasthaka l aartthavam illaayimaykku  kaaranamaanu  . 15 vayasu kazhinjittum aartthavam varaatthavar dokdare kaanendathu aathyaavashyam aan

 

ethra alavu raktham pokum

 

aartthava  rakthatthinte alavu kruthyamaayi parayaan saadhikkilla 30-80 ml  raktham oro aartthavatthilum puratthu  pokunnu ennaanu kanakkaakkunnathu  1-2 divasangalil kooduthalum  pinne aadya divasangale apekshicchu kurayukayumaanu cheyyaaru  ,aartthava raktham kuduthalaano kuravaano ennu  sthreekalkku saadharana thiricchariyaan saadhikkaarundu  ... 1 -5 divasam valare ere raktham pokunnundenkilo dokdare kaanunnathu nallathaan

 

aartthava raktham ashuddhamaano

 

alla,  garbhapaathratthil shishuvinte valarcchaykku vendi etthunna rakthamaanu aartthava rakthamaayi puratthu pokunnathu

 

saadhaarana rakthamaano aartthava raktham

 

garbhapaathratthil shishuvinte valarcchaykku vendi etthunna rakthamaanu aartthava rakthamaayi puratthu pokunnathu athinte koode endomedriyavum cherunnu oppam yonee sravavum cherunnu

 

aartthavam moolam vilarccha undaakumo

 

saadhaarana raktha pravaahamaanenkil undaakilla , puratthu pokunna rakthatthinte alavu shareeram pariharikkum

 

aar‍tthavam thudangunnathinu mumpu chilarilkaanunna  maanasika buddhimuttu

 

aar‍tthavatthinu mumpu anubhavappedunna maanasika buddhimuttinu kaaranam aa samayatthu sthree shareeratthilundaakunna hor‍mon‍ vyathiyaanangalaanu.. Sthree hor‍monukalude pravar‍tthanaphalamaayi amitha uthkandta, den‍shan‍ thudangiya prashnangal  anubhavappedaam.

 

aartthavasamayatthe sthana vedana

 

aartthavasamayattho athinu munpo chila sthreekalkku sthana vedana anubhavapedaarundu  athu hormon‍ vyathiyaanangal moolamaanu bhayappedendathilla

 

aartthava divasangalile vayaruvedana puram vedana

 

chila sthreekalil   aartthava  kaalatthu vedana anubhavappedaarundu  dismenooriya ennaanu ee vedana ariyappedunnathu  chilarkku  kuracchu samayatthekku maathramaanu vedana kaanaaru chilarkku  neendu  nilkkum amithamaayi vedana ullavar dokdarude upadesham thedunnathu nallathaan

 

aartthava rakthatthinte niravum manavum aartthava rakthatthinte niram saadhaarana rakthatthekkaal neriya vyathyaasam undaakum pottiya endomedriyavum mattum cherunnathaanu athinu kaaranam ,saadhaarana rakthatthe pole rookshamaaya manamalla aartthava rakthatthin

 

aartthavam maattivekkaan marunnu kazhikkunnathu aartthavam  divasam neettathirikkukayo kurakkaathirikkuyo aanu nallathu pakshe athyapoorvvavum adiyanthiravumaaya avasthakalil angane cheyyendivarum ,aartthavam neratthe aakkaanaayi 15 divasam munpe chikithsa thedanam thaamasippikkaanaayi 5 divasam munpe chikithsa thedanam , hormon‍ santhulanaavasthayi l  maattam varutthi aartthava chakratthinte thaalam thettikkunna baahya idapedalaanu ithu , dokdarude upadesha prakaaram maathram cheyyuka saadharana gathiyil gauravameriya paarshvaphalangal undaakaarilla

 

aartthavakaalatthe lymgikatha

 

aartthavakaalatthu  lymgika bandhatthil erppedunnathinu vydyashaasthra paramaayum shareerashaasthra paramaayum oru vilakkum  illa pankaalikalkku  thaalpparyam undenkil shuchithvam paalicchukondu  maattu ethoru divasatthe poleyum aartthava divasatthilum bandhappedaam , aartthavakaalatthu  bandhappedumpol  garbha nirodhana ura upayogikkunnathu valare nallathaanu .. Aartthava  vedanayulla chila sthrikalil rathimoorccha vedana kuraykkunnathaayi parayappedunnu .

 

aartthavakaalatthe lymgikatha aasvaadyakaramaakkaan shraddhikkenda kaaryangal

 

rathi poorvva leelakalkku  kooduthal praadhaanyam kodukkuka

 

sthreeyude iduppil prathyekam thalodukayum pathukke amartthukayum cheyyuka ,    iduppil elppikkunna oro marddhavum aartthava vedana kuracchu lymgikathaykkaayi  avale orukkum yoni bhaagatthum adivayarilum pathukke manasarinju thaloduka

 

prasavam kazhinju aartthavam  thudangunnathu eppol

 

kruthyamaayi parayaan saadhyamalla enkilum saadhaarana gathiyil 3 maasatthinu shesham kanduthudangaam chilaril oru varsham vare neelaam mulayoottumpol chila sthreekalkku aartthavam undaakaarilla ,mulayoottaattha sthreekalkku aadya maasam kazhiyumpol thanne aartthavam varaan saadhyatha kuduthalaan

 

aartthava vedanakurakkaan chila podikkykal

 

vedanakurakkaan vayaru choo dupidikkunnathu  nallathaan

 

aartthava samayatthu  kaappi choklettu enniva ozhivaakkuka

 

kramam thettiya aartthavam vedanayodu koodiya aartthavam ennee avasthakalkku  kuruvum karayum neekkaattha pappaaya idicchu pizhinju neeredutthu  oro aun‍su  veetham kazhikkuka

 

ellennayil  kozhimutta adicchu chertthu  pathivaayi kazhikkuka

 

ellum  sharkkarayum chertthu  divasavum  kazhikkunnathu  aartthava  shuddhikkum krameekaranatthinum nallathaan

 

aartthava kaalatthe shuchithvam

 

yoni bhaagatthe romangal kalayukayo neelam kuracchu vetti vekkukayo cheyyanam

 

churungiyathu 2 thavanayenkilum kulikkaan shraddhikkuka vrutthiyaayi irikkuka

 

irukiya vasthrangal ozhivaakkuka vaayu sanchaaram kudiya vasthrangal dharikkuka

 

yoni bhaagam nannaayi kazhuki oppi  eerppam illaa ennu urappu varutthiyittu venam paadu  dharikkaan

 

5 manikkuril kooduthal  oru paadu  upayogikkaathirikkaan shraddhikkukka

 

aartthava viraamam

 

50 vayasinodu  aduppicchaanu  aartthava viraamam saadhaaranayaayi undaakunnathu andaashayatthile andolpaadanavum hormon‍ uthpaadanavum nilakkukayum athinte phalamaayi aartthavam nilakkukayum cheyyunnathaanu  aartthava viraamam

 

ammamaarude shraddhakku

 

makalodu  hrudayam thurannu perumaaruka 9-10 vayasodukudi shaareerika maattangale kuricchum  aartthavatthe kuricchu oru dhaarana kodukkanam aartthavam  oru shaaririka pravartthanam maathramaanenna bodhyam kuttiyil  varutthanam paadu allenkil thuni iva upayogikkunnathu engine ennu vyakthamaayi manasilaakki kodukkanam . Enthum ammayodu parayaanulla svathanthram nalkanam

 

kramarahitha aar‍tthavam prashnangal‍ srushdikkunnuvo, saaramilla parihaaramundu

 

 

 

kramarahithamaaya aar‍tthavam sthreekalil‍ palareyum valareyadhikam alattunna shaareerika prashnamaanu. Prathyekicchu menoposu avasthayiletthiya sthreekal‍kku. Hor‍mon‍ prashnamaanu palappozhum ithinu mukhyakaaranamenkilum mattu chila kaaranangalumundaakaam. Pettennu bhaaram kurayuka, kooduthal‍ vyayaamam, amithamaaya pukavali, kaappikudi, chilatharam marunnukal‍, urakkakkuravu, den‍shan‍, bhakshanaporaayma enniva ithinu chila pradhaana kaaranangalaanu. Maasamura kramamaakkaanulla chila vazhikalundu. Prathyekicchu bhakshanangal‍. Chila bhakshanangal‍ kazhiykkukayum chilava ozhivaakkukayum venam. Ivayenthokkeyennariyoo, muringaykka, padavalanga, kumpalanga, paavaykka, ellu enniva kazhiykkunnathu aar‍tthavakramakkedukal‍ ozhivaakkaanulla oru pradhaana maar‍gamaanu. Maasamura adukkunna samayatthu varuttha bhakshanangal‍, puli kooduthalulla bhakshanangal‍, protteen‍ adhikamulla bhakshanangal‍ enniva ozhivaakkuka. Kyaabeju, iracchi, matthanga, urulakkizhangu ennee bhakshanangalum ozhivaakkanam. Meen‍ kooduthal‍ kazhiykkunnathu aar‍tthavakramakkedukal‍ ozhivaakkaan‍ sahaayikkum. Aar‍tthavam varaan‍ saadhyathayundennu thonnunnathinu oraazhcha mun‍pu uluva, ellu enniva thilappiccha vellam kudiykkunnathum aar‍tthavakramakkedukal‍ ozhivaakkaan‍ sahaayikkum. Ellu jeerakappodi, shar‍kkara enniva cher‍tthu kazhiykkunnathum kramamaaya aar‍tthavatthinu sahaayikkunna onnaanu. Munthiriyude jyoosum kruthyamaaya aar‍tthavatthinu sahaayikkum. Arayaalinte veru unakkippodicchu paalil‍ kalakki raathri kidakkaan‍ neratthu kudiykkunnathu kramamaaya reethiyil‍ aar‍tthavam undaakaan‍ sahaayikkunnu.

 

aar‍tthavam mudangunnathu gar‍bhadhaaranatthiloode maathrameaa...?

 

 

 

sthreekal‍ vayasariyicchu kazhinjaal‍ oreaa 28 divasam koodumpeaazhum aavar‍tthicchu varunna shaareerika prakreeyayaanu aar‍tthavam. Aar‍tthavam mudangiyaal‍ athinu kaaranam gar‍bhamaanu enna chintha pandukaalatthundaayirunnu. Athukeaandu thanne kramam thettiyulla maasamura pen‍kuttikal‍kku thalavedanayaanu. Shaareerika bandhatthiler‍ppedaatheyulla aar‍tthava kramakkedinu kaaranangal‍ palathaanu.

 

1, maanasika sammar‍ddhavum uthkandtayum aar‍tthavam mudangannathinum vykunnathinumulla kaaranamaanu.

 

2,shareerabhaaram amithamaakunnatheaa kurayunnatheaa aar‍tthavakramakkedilekku nayikkunnu.

 

3,sthiramaayi kazhikkunna chilamarunnukal‍ ningalude maasa murathettaan‍ kaaramanaakum.

 

4, gar‍bhanireaadhana gulikalude sthiramaaya upayeaagam aar‍tthavam thettikkum.

 

5,mulayoottunna sthreekalil‍ aar‍tthavam vykunnathu svabhaavikamaanu.

 

6,pettannundaakunna heaar‍meaan‍ vyathiyaanam ningalude maasamurayude kramam thettikkum.

 

7,chila bhakshanakramangalum kadtinamaaya vyaayaamangalum maasamura neratthe varaaneaa vykaaneaa kaaranamaanu.

 

8, thyreaayidu granthiye baadhikkunna reaagangal‍ aar‍tthavam thettaan‍ kaaranamaanu.

 

9,aar‍tthava viraamam adukkum theaarum aar‍tthavakramakkedukal‍ sthreekalil‍ pathivaanu.

 

ennaal‍ aar‍tthavam thudangi anchu var‍shangal‍kku sheshavum sthiramaayi kramam thettiyaanu varunnathenkil‍ oru gynakkeaalajisttinte sahaayam thedendathaanu.

   

aar‍tthava prashnangal‍ pariharikkaam

 

prathyuthpaadanavumaayi bandhappettu sthreekalil‍ svaabhaavikamaayi kanduvarunna prakriyakalil‍ onnaanu aar‍tthavam.  gar‍bhadhaaranam nadakkaattha velakalil‍ rakthattheaadeaappam gar‍bhaashaya stharamaaya en‍deaamedriyam peaazhinju puratthupeaakunnathaanu aar‍tthavam. Shareeram andavisar‍janatthinu sajjamaayi ennathin‍era soochanayaanu aar‍tthavam ennu parayaam. Kaumaaratthin‍era aarambhatthilaanu pen‍kuttikalil‍ aadyamaayi aar‍tthavamundaavuka. Jeevithareethikalilum bhakshanashyliyilum vanna anaareaagya pravanathakal‍ moolam ippeaal‍ ompathu vayasilum aar‍tthavamattheaarundu.

 

aar‍tthavam undaakunnathengane..? sankeer‍namaaya niravadhi pravar‍tthanangal‍ otthu cher‍nnaanu aar‍tthavam undaakuka. Masthishkam ul‍ppede vividha bhaagangalilulla granthikal‍ ul‍paadippikkunna heaar‍meaanukalaanu aar‍tthavatthe niyanthrikkunnathu. Heaar‍meaanukalude pravar‍tthanaphalamaayi ellaa maasavum andavisar‍janasamayatthu oreaa andam valar‍cchayatthei puratthu varunnu. Ithe samayam bhroonatthinu pattippidicchu valaraanulla saahacharyam gar‍bhaashayavumeaarukkunnu. Ennaal‍ andaashayatthil‍ninnu varunna andam beejavumaayi cher‍nnu gar‍bhadhaaranam nadannillenkil‍ gar‍bhaashayatthil‍ undaaya maattangal‍ nishprayeaajanamaayittheerukayum gar‍bhaashaya stharam adar‍nnu rakthattheaadeaappam cher‍nnu aar‍tthavamaayi puratthuvarikayum cheyyunnu.

 

aar‍tthava poor‍va asvasthathakal‍ aar‍tthavam varunnathinu theaattu mumpulla divasangalil‍ chilaril‍ shaareerikayum maanasikavumaaya asvasthathakal‍ undaakaarundu. Urakkakkuravu, neeru vakkuka, sthanangalil‍ vedana, maanasikaavasthayilulla vyathiyaanangal‍, maanasika pirimurukkam, vishaadam, ksheenam, maduppu thudangiya prashnangalaanu kaanappeduka. Aar‍tthavattheaadanubandhicchula heaar‍meaan‍ vyathiyaanangalaanu aar‍tthavapoova asvasthathakal‍kkidayaakkunna  pradhaana kaaranam. Laghu chikithsakaliloode ithu pariharikkaanaavum.

 

vykunna aar‍tthavam mikka pen‍kuttikalilum 15 vayasinu mumpaayi aar‍tthavamundaakaarundu. Ennaal‍ gar‍bhaashayam illaathirikkuka, andaashaya muzhakal‍, peaalisisttiku overiyan‍ sin‍dreaam (pcos), gar‍bhaashayatthinum mattu prathyuthpaadana avayavangal‍kkum shariyaaya vikaasam undaakaathirikkuka, kreaameaaseaam thakaraarukal‍, yeaaninaalam adanjirikkuka thudangiya ghadakangal‍ moolam aar‍tthavam varaathirikkaam.

 

amitha rakthasraavam gar‍bhastha shishuvin‍era valar‍cchakkuvendi gar‍bhaashayatthilattheunna rakthamaanu aar‍tthavamaayi puratthu peaakunnathu. Orikkalum athu ashuddharakthamalla. 35 muthal‍  80 mi. Li rakthamaanu oreaa aar‍tthavatthilum puratthupeaakunnathu. Aar‍tthavattheaadeaappam amitha rakthasraavamundeaayennu svayam parisheaadhikkaavunnathaanu. Raktham kattayaayi peaavuka, paadukal‍ niranju raktham adivasthrangalil‍pattuka, randu manikkoorinullil‍ thanne kuthir‍nna paadukal‍ maattendi varika, vilar‍ccha, kaduttha ksheenam, aaru divasatthinullil‍ aar‍tthavam theeraathirikkuka enniva shraddhayeaade kaananam. Chikithsa thedukayum venam.

 

rakthasraavam kuranjaal‍ aar‍tthavam kruthyamaayi varunnundenkil‍ rakthatthin‍era alavu al‍pam kuranjaalum kaaryamaakkenda. Gar‍bhanireaadhana gulikakal‍ upayeaagikkunnavaril‍ aar‍tthavaraktham peaathuve kuravaayirikkum. Ennaal‍ neratthe aavashyatthinu rakthasraavamundaayirikkukayum pinneedu theere kurayukayum cheyyunnathu shraddhayeaade kaananam. Shaareerikamaaya reaagangal‍, rakthakkuravu, peaashakakkuravu, heaar‍meaan‍ thakaraarukal‍ thudangiyava aar‍tthavarakthasraavam kurakkaarundu.

 

kramam thettunna aar‍tthavam aar‍tthavam aarambhikkunna kaalatthu randeaa moonneaa maasam andeaal‍paadanavum heaar‍meaan‍ uthpaadavum kramamaakaatthathinaal‍ chila kuttikalil‍ aar‍tthava chakratthil‍ vyathyaasamundaakaarundu. Chikithsa koodaathe thanne ithu shariyaakaarumundu. Ennaal‍ kramam thettiya aar‍tthavam supradhaana lakshanamaayattheunna pcos ne gauravamaayi kaananam. Ee prashnamullavaril‍ randeaa moonneaa maasam koodumpeaazhaanu aar‍tthavamundaakuka.  vannaal‍ thanne thulli thulliyaayi divasangaleaalam aar‍tthavam neendunil‍kkuka, chilappeaal‍ amithamaayi raktham peaavuka thudangiya prashnangalum ivaril‍ kaanaarundu. Chikithsayiloode prashnangal‍ pariharikkaanaavum. Chilaril‍ aar‍tthavam kramam thetti maasatthil‍ randeaa moonneaa thavana varaarundu. Ivar‍ andaashatthilum gar‍bhaashayatthilumulla prashnangal‍, gar‍bhaashayaar‍budam, gar‍bhaashayamukhatthundaakunna valar‍cchakal‍ enniva illennu urappaakkendathaanu.

 

aar‍tthavavum vedanayum aar‍tthavattheaadanubandhicchu svaabhaavikamaaya vedana, kaduttha vedana enningane randu tharam vedana undaakaarundu. Svabhaavika vedanayullavaril‍ aar‍tthavam thudangi aadya divasam 3-4 manikkoor‍ vedanayanubhavappedum. Chilaril‍ oru divatthekku vedana neendunil‍kkaam. Thalavedana, naduvedana, kaalu vedana ennivayum kaanaarundu. Laghu chikithsakaliloode ithinu parihaaram kaanaanaakum. Aar‍tthava chakrattheaadubandhicchu kaduttha vedana anubhavikkunnavarum undu. Kaduttha vedana valareyere samayam neendunil‍kkuka, aar‍tthavatthinu 3- 4 divasam mumpe vedana thudanguka thudangiyava ivaril‍ kaanaarundu. Chhar‍ddhi, naduvedana, kaaluvedana ennivayum kaanunnu. Shakthiyeriya vedanakkidayaakkunna mukhya prashnangalaanu en‍deaamedriyeaasisum, adineaamayeaasisum. Gabhar‍bhaashayatthil‍ bhroonatthil‍ pattippidicchu valaraanulla paadayaaya en‍deaamedriyam gar‍bhaashatthinu puratthu mattevideyenkilum valarunnathaanu en‍deaamedriyeaasisu. En‍deaamedriyam kramam thetti gar‍bhaashaya bhitthikkullil‍ valarunnathaanu adineaamayeaasisu. Aar‍tthava kaalatthu amitha rakthasraavavum shakthamaaya vedanavayum ee reaagangalude pradhaana lakshanamaanu. Chikithsa, vyaayaamam, jeevithashyli krameekaranamm ivayiloode reaagam pariharikkaavunnathaanu.

 

aar‍tthavarakthatthin‍era niram maattavum dur‍gandhavum shakalangalaayayi peaadinju cher‍nna en‍deaamedriyavum sravangalum adangiyirikkunnathinaal‍ aar‍tthavarakthatthinu saadhaarana rakthatthekkaal‍ neriya niram maattamundaakaarundu. Gandham saadhaarana rakthatthin‍erayathra rookshavumalla. Ennaal‍ ar‍budam, anubaadha ullavaril‍ dur‍gandhavum nirammaattavum undaakaarundu.

 

chikithsa oaushadhangal‍kkeaappam shariyaaya jeevithashyleekrameekaranavum chikithsayude vijayatthinanivaaryamaanu. Snehapaanam, nasyam, vasthi, virechanam, uttharavasthi ivayum chila ghattangalil‍ nal‍kaarundu. Aar‍tthava prashnangale laghookarikkaan‍ eluppam dahikkunna bhakshanangalaanu sheelamaakkendathu. Prathyekicchu aar‍tthavakaalangalil‍. Thavidulla dhaanyangal‍, paal‍, pacchakkari, cherumathsyangal‍, raagi, uluva, velutthulli, kaayam, ellu, karuvappatta, inchi, enniva ul‍ppetta naadan‍ bhakshanam aar‍tthavakaalatthu kazhikkunnathaanu uchitham. Kaarattu aar‍tthavarakthatthin‍era alavu krameekarikkum. Muringakka andeaal‍padanam kramappedutthum. Aar‍tthava kaalatthu uppum panchasaarayum koodiya bhakshanam ozhivaakkaanum shraddhikkanam. Kaappi, chaaya, keaala ivayum gunakaramalla. Ennaal‍ thilappicchaariya vellam, meaaru, naarangavella, karikkin‍ vellam iva nalla phalam tharum.

 

shuchithva pradhaanam aar‍tthavakaalatthu anubaadhaykkulla saadhyatha ereyaanu. Athukeaandu thanne shuchithvam kar‍shanamaayi paalikkendathaanu. 2-3 manikkoorinullil‍ kuthir‍nna paadukal‍ neekkam che¤eyyandaanu. Rakthasraavam kuravaanenkilum ore paadu thudare vekkunnathu anubaadhakkidayaakkum. Vrutthiyulla keaattan‍ thunikalum panjiyum upayeaagicchu chelavu kuranja reethiyil‍ paadukal‍ veedukalil‍ undaakkaavunnathaanu.

 

aar‍tthava vedana kurakkaan‍ laghuchikithsakal‍ ayameaadakamittu thilappiccha vellam aar‍tthava samayatthu kazhikkuka. Ellu thilappiccha oru glaasu vellam shar‍kkara cher‍tthu kazhika. Uluvayeaa muthirayeaa cher‍tthu thilappiccha oru glaasu vellam kudikkuka.

 

aar‍tthavam kramappedutthaan‍ muringakka dhaaraalamaayi bhakshanatthil‍ppedutthuka. Ellu chukku cher‍tthu kazhikkuka.

 

deaa. Priyadevadatthu keaattakkar‍ aaryavydya shaala maannaar‍

 

 

 

aar‍tthava viraamam: kaaranangalum parihaarangalum

 

 

 

sthreekalude aar‍tthavachakram sthiramaayi illaathaakunna avasthayaanu aar‍tthava viraamam athavaa meneaappeaasu. Andaashayatthil‍ heaar‍meaanukal‍ theere illaathaakunnathaanu ithinu kaaranam. Saadhaaranayaayi praayam 40-50thukalil‍ etthumpeaal‍ sthreekal‍kku aar‍tthava viraamam kanduthudangum. Athesamayam, 30kalilum mattum ittharam avastha undaakaarundu. Shasthrakriyakeaandu gar‍bhaashayavum andaashayavum neekkamcheyyunna shasthrakriyayaaya  histtarekdami cheyyunnathu moolamaanithu. Gar‍bhakaalattheaa kunjine mulayoottumpeaazheaa allaathe oru var‍sham aar‍tthavamillaathirikkunna avastha varukayaanenkil‍ sthreekku aar‍tthava viraamam sambhavicchathaayi vilayirutthaam.

 

neratthe aar‍tthava chakram nilakkunnathinu pala kaaranangalumundu. Thyreaaydu reaagangal‍, prameham thudangiyava pradhaana kaaranangalil‍pedunnu. Pukavali palappeaazhum ittharam avastha srushdikkaarundu. Videsha raajyangalil‍ ithu sar‍vasaadhaaranamaanenkilum nammude naattil‍ vyaapakamaayi rippeaar‍ttu cheyyappettittilla. Athesamayam, chila prathyeka ganatthil‍pedunnavar‍ ittharam dusheelangal‍kku adimappedaarundu. Puthiya thalamurayil‍pettavarum ittharam sheelangal‍ pinthudarunnathaayi kaanaam. Saampatthika buddhimuttukal‍ srushdikkunna prathyeka maanasikaavastha sthreekalil‍ aar‍tthavam neratthe nilakkaan‍ kaaranamaakunnundu. Ar‍budatthinu chikithsa thedunnavaraanu matteaaru vibhaagam. Keemeaatherappi, rediyeshan‍ ennivakeaandum meneaappeaasu sambhavikkaarundu. Adhika vannam allenkil‍ dur‍medasu vereaaru kaaranamaayi kandattheiyittundu.

 

meneaappeaasinu mumpum pimpumulla var‍shangale perimeneaappeaasu ennaanu vydyashaasthram vilikkunnathu. Sthreekale sambandhicchidattheaalam jeevithatthil‍ avar‍ anubhavikkunna buddhimuttu niranja kaalangalileaannaanu aar‍tthava viraamam. Pradhaanamaayi ithin‍era lakshanangal‍ thaazheparayunnavayaanu. Dehamaasakalam kaduttha choodu anubhavappedunnathum raathrikaalatthu viyar‍kkunnathum pradhaana lakshanangalaanu. Mygreyin‍ (chennikkutthu), hrudayamidippu kooduthalaayi anubhavappeduka ennee lakshanangal‍ kandaalum shraddhikkunnathu nallathaanu.

 

yeaani varandirikkuka, cheaaricchil‍ anubhavappeduka, raktham kooduthalaayi peaakuka, moothram pettennu peaakanamenna theaannalundaavuka, moothram ariyaathe peaakuka ennee lakshanangal‍kku purame veluttha niratthilulla dischaar‍ju undaayaalum deaakdarude adutthu peaakaan‍ madikkaruthu. Puramvedana, maamsapeshi vedana, sandhi vedana enniva anubhavappettaal‍ madhyavayaskaraaya sthreekal‍ kooduthal‍ vydya parisheaadhanakku vidheyamaakunnathu nannaayirikkum. Meneaappeaasu baadhikkunna velayil‍ ellukal‍kku vegatthil‍ theymaanam sambhavikkaarundu. Sthanangal‍kku vedanayum valuppakkuravum undaakukayum cheyyum. Thvakku chukkichuliyukayeaa varandirikkukayeaa cheyyunnathum reaagalakshanangalaayi kanakkaakkunnu. Vishaadam, uthkandta, paribhramam enniva mattu lakshanangalaayi kanakkaakkaam. Sadaasamayam oreaannu aaleaachicchu vishamikkunnathu ithin‍era bhaagamaanu.

 

ksheenavum or‍makkuravum pettennu deshyam varalum meneaappeaasin‍era bhaagamaayi sambhavikkaavunnathaanu. Urakkamillaayma matteaaru pradhaana lakshanamaayi kanakkaakkunnundu. Seksil‍ thaal‍paryakkuravu undaakunnathum ikkaalatthaanu. Lymgika bandhatthil‍ er‍ppedumpeaal‍ vedana anubhavappedunnathum aar‍tthava viraama kaalatthin‍era matteaaru prathyekathayaanu.

 

aar‍tthava viraamam enna avasthaye chikithsicchu bhedamaakkaavunna onnalla. Athesamayam, sthreekal‍kku nashdappetta heaar‍meaanukal‍ cheriyatheaathil‍ keaadukkunna ecchu. Aar‍. Di (heaar‍meaan‍ ripleysmen‍ru therappi)  nal‍kunnathu phalapradamaanu. Aar‍tthava viraamakaalatthu anubhavikkunna vishaadaavastha kurakkaan‍ aan‍ri diprasan‍rsu gulikakalum mattum nal‍kaarundu. Ee samayatthu anubhavappedunna rakthasammar‍dam kurakkaanulla chikithsayum aashvaasam nal‍kunnu. Sthreekal‍ aar‍tthava viraama kaalatthu anubhavikkunna prashnangal‍ pariharikkaan‍ pramukha nagarangalil‍ meneaappeaasu klinikkukal‍ aashupathrikaleaadanu??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions