കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങള്‍                

                                                                                                                                                                                                                                                     

                   ഉത്കണ്ഠാ രോഗങ്ങള്‍ കൗമാരപ്രായക്കാരിലാണ് അധികമായി കണ്ടുവരുന്നത്.                

                                                                                             
                             
                                                       
           
 

ഉത്കണ്ഠാ രോഗങ്ങള്‍ കൗമാരപ്രായക്കാരിലാണ് അധികമായി കണ്ടുവരുന്നത്. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്‍െറ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.

 

സോഷ്യല്‍ ഫോബിയ

 

പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്. എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന തോന്നലാണിതിന് കാരണം. അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിത വിയര്‍പ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. ഇത്തരം കുട്ടികളില്‍ അപകര്‍ഷബോധം കൂടുതലായിരിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറക്കുറെ തുല്യമായ തോതില്‍ ഇതു കണ്ടുവരുന്നുണ്ട്.

 

സ്പെസിഫിക് ഫോബിയ

 

പ്രത്യേക സംഗതിയുമായി ബന്ധപ്പെട്ട് കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫക് ഫോബിയ. ഉദാഹരണത്തിന്, ചില കുട്ടികള്‍ക്ക് പരീക്ഷ അടുക്കുമ്പോള്‍ കഠിനമായ ഉത്കണ്ഠ ഉണ്ടാകാറുണ്ട്. പഠിച്ചിരുന്ന കാര്യങ്ങള്‍ മറക്കുന്നതിനാല്‍ മാര്‍ക്ക് കുറയുക, പരീക്ഷ എഴുതാതിരിക്കുക, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് ഇഴജന്തുക്കളെ കാണുക, മൃഗങ്ങളുമായി ഇടപെടുക, ഇരുട്ട്, അടച്ചിട്ട മുറി, ഉയരത്തില്‍ നില്‍ക്കുക, ഇടിയും മിന്നലും തുടങ്ങിയ ഏതെങ്കിലും സാഹചര്യത്തിലായിരിക്കും ഉത്കണ്ഠ തീവ്രമാകുന്നത്.

 

പാനിക് അറ്റാക്

 

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരികപ്രശ്നങ്ങളോ ഒന്നുംതന്നെ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉണ്ടാകുന്ന കഠിനമായ അവസ്ഥയാണ് പാനിക് അറ്റാക്. ഏതുസമയത്തും ഇത് അനുഭവപ്പെടാം. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈ കാല്‍ വിറക്കുക, വായ വരളുക, ശ്വാസംമുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ഈ അവസ്ഥ ഒരു ദിവസംതന്നെ പലപ്രാവശ്യം ആവര്‍ത്തിക്കാറുണ്ട്. മറ്റു ചിലരില്‍ ഇത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ ആവര്‍ത്തിക്കാറുള്ളൂ.

 

പാനിക് അറ്റാക്കിന്‍െറ ലക്ഷണങ്ങള്‍

 

കാരണമില്ലാതെ ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസ തടസ്സം നേരിടുന്നുവെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെ തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും മരവിപ്പും ചൂടു വ്യാപിക്കലും.

 

എങ്ങനെ കണ്ടുപിടിക്കാം?

 

വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരില്‍ പാനിക് അറ്റാക് കൂടുതല്‍ കണ്ടുവരുന്നു. ആസ്ത്മക്കുള്ള മരുന്നുകള്‍പോലെ ചില ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളും പാനിക് അറ്റാക് ഉണ്ടാക്കാറുണ്ട്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

 

കാരണങ്ങള്‍

 

അസുഖത്തിനുള്ള ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്‍െറ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍ സ്റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്.വിവാഹമോചനം, തൊഴില്‍നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. എന്നാല്‍, ചെറുപ്പകാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

 

ചികിത്സ

 

പലകേസുകളിലും മനോരോഗ വിദഗ്ധന്‍െറ പരിശോധനക്കുശേഷം ഔധചികിത്സ വേണ്ടിവരും. രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ന് നിരവധി ഔധങ്ങള്‍ ലഭ്യമാണ്. ആന്‍റിഡിപ്രസന്‍റ് മരുന്നുകളാണ് ഇതില്‍ പ്രധാനം. കോഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പിയോടൊപ്പം മരുന്നുകള്‍കൂടി ഉപയോഗിക്കുകയാണെങ്കില്‍ മിക്ക രോഗികള്‍ക്കും കാര്യമായ പുരോഗതി കാണാറുണ്ട്. രോഗം പൂര്‍ണമായും തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നുമില്ലെങ്കിലും കാപ്പിയിലടങ്ങിയ കഫീന്‍, മദ്യം, പുകവലി, കോള എന്നിവ കുറയുന്നതിലൂടെ രോഗത്തിന്‍െറ തീവ്രത കുറക്കാന്‍ സാധിക്കും.

 

അഗോറ ഫോബിയ

 

പാനിക് അറ്റാക്കിന്‍െറ മറ്റൊരു രൂപമാണ് അഗോറ ഫോബിയ. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടാല്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയം കാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറ ഫോബിയ. പാനിക് ഡിസോര്‍ഡര്‍ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ പലരിലും ഈ അവസ്ഥകൂടി ഉണ്ടാകാം.

 

കരുതിയിരിക്കാംമസ്തിഷ്കത്തിലെ ചില രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് ഉത്കണ്ഠാരോഗങ്ങള്‍ക്ക് കാരണം. ജനിതകകാരണങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, ചെറുപ്പത്തിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ തുടങ്ങിയ പലതും കാരണമായേക്കാം. ഔധങ്ങളും മന$ശാസ്ത്രചികിത്സയും സംയോജിപ്പിച്ച ചികിത്സയാണ് അത്യുത്തമം.കുട്ടിയെപ്പറ്റി മാതാപിതാക്കള്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും അവരുടെ നേട്ടങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുന്നതും ഉത്കണ്ഠാരോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടാറുണ്ട്.

 

കടപ്പാട് : പി.പി പ്രശാന്ത്

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    kaumaarakkaarile maanasika prashnangal‍                

                                                                                                                                                                                                                                                     

                   uthkandtaa reaagangal‍ kaumaarapraayakkaarilaanu adhikamaayi kanduvarunnathu.                

                                                                                             
                             
                                                       
           
 

uthkandtaa reaagangal‍ kaumaarapraayakkaarilaanu adhikamaayi kanduvarunnathu. Ekadesham 15 shathamaanam per‍kkum ittharam reaagangalundennu kanakkukal‍ parayunnu. Phalapradamaayi chikithsicchillenkil‍ jeevithatthin‍era pala mekhalakaleyum deaashakaramaayi baadhicchekkaam.

 

seaashyal‍ pheaabiya

 

peaathuchadangukalil‍ninnu ozhinjunil‍kkaanum aparichitharumaayi idapedaathirikkaanum paramaavadhi shraddhikkunna 10 shathamaanam per‍ kaumaarakkaar‍kkidayilundu. Kadtinamaaya uthkandta kaaranamaanithu. Ethir‍ limgatthilullavarumaayi samsaarikkaanum peaathuchadangukalil‍ prasamgikkaanum ikkoottar‍kku buddhimuttaanu. Ivaraanu seaashyal‍ pheaabiyakkaar‍. Mattullavar‍ thanne maathram veekshikkunnuvenna theaannalaanithinu kaaranam. Amithamaaya nenchidippu, virayal‍, naakkum chundukalum varandunanguka, amitha viyar‍ppu thudangiyavayaanu lakshanangal‍. Veettil‍tthanne chadanjukoodaanaayirikkum ivar‍kku thaal‍paryam. Ittharam kuttikalil‍ apakar‍shabeaadham kooduthalaayirikkum. Aan‍kuttikalilum pen‍kuttikalilum erakkure thulyamaaya theaathil‍ ithu kanduvarunnundu.

 

spesiphiku pheaabiya

 

prathyeka samgathiyumaayi bandhappettu kadtinamaaya uthkandta theaannunna avasthayaanu spesiphaku pheaabiya. Udaaharanatthinu, chila kuttikal‍kku pareeksha adukkumpeaal‍ kadtinamaaya uthkandta undaakaarundu. Padticchirunna kaaryangal‍ marakkunnathinaal‍ maar‍kku kurayuka, pareeksha ezhuthaathirikkuka, shraddhakkuravu thudangiya prashnangal‍ undaakaam. Chilar‍kku izhajanthukkale kaanuka, mrugangalumaayi idapeduka, iruttu, adacchitta muri, uyaratthil‍ nil‍kkuka, idiyum minnalum thudangiya ethenkilum saahacharyatthilaayirikkum uthkandta theevramaakunnathu.

 

paaniku attaak

 

oru vyakthikku chuttupaadukalil‍ninnulla sammar‍dangaleaa shaareerikaprashnangaleaa onnumthanne illaathe pettennu undaakunna amithamaaya uthkandtayum paribhramavumaanu paaniku attaaku. Ee avastha ethaanum minittukaleaa manikkoorukaleaa maathrame neendunil‍kkoo. Prathyekicchu oru kaaranavumillaathe undaakunna kadtinamaaya avasthayaanu paaniku attaaku. Ethusamayatthum ithu anubhavappedaam. Ee avasthayude moor‍dhanyatthil‍ reaagikku chuttupaadukalekkuricchulla or‍ma nashdappeduka, udan‍ marikkumenna theaannal‍, bhraanthupidikkumenna avastha, niyanthranam nashdappedumenna theaannal‍, shareeram viyar‍kkal‍, ky kaal‍ virakkuka, vaaya varaluka, shvaasammuttal‍, nenchu murukuka, thalakarakkam enniva anubhavappedaam. Chilaril‍ ee avastha oru divasamthanne palapraavashyam aavar‍tthikkaarundu. Mattu chilaril‍ ithu aazhchakaleaa maasangaleaa kazhinje aavar‍tthikkaarulloo.

 

paaniku attaakkin‍era lakshanangal‍

 

kaaranamillaathe shakthamaaya hrudayamidippu, viyar‍ppu, virayal‍, shvaasa thadasam neridunnuvenna theaannal‍, nenchuvedanayeaa nenchile asvasthathayeaa, manampirattal‍, thalachuttunnathupeaale theaannal‍, chuttupaadukalekkuricchulla beaadham nashdamaakal‍, niyanthranam nashdappettu bhraanthu pidikkukayaanenna theaannal‍, udan‍ maricchupeaakumeaayenna pedi, kykaalukalilum mattu shareera bhaagangalilum maravippum choodu vyaapikkalum.

 

engane kandupidikkaam?

 

vishadamaaya shaareerika parisheaadhanayaanu praathamika nadapadi. Madyavum mayakkumarunnum upayeaagikkunnavaril‍ paaniku attaaku kooduthal‍ kanduvarunnu. Aasthmakkulla marunnukal‍peaale chila shaareerika reaagangal‍kkulla marunnukalum paaniku attaaku undaakkaarundu. Ekadesham 25 vayasineaadadutthaanu mikkavarilum reaagalakshanangal‍ kanduthudangunnathu.

 

kaaranangal‍

 

asukhatthinulla shariyaaya kaaranam gaveshakar‍kku ithuvareyum poor‍namaayi manasilaakkaanaayittilla. Thalaccheaarile vikaarangale niyanthrikkunna limbiku vyoohatthile naadikal‍ paraspara aashayavinimayatthinu upayeaagikkunna raasapadaar‍thangalude asanthulithaavastha moolam rakthatthilum thalaccheaarilum adrinaalin‍era alavu amithamaakunnathaakaam asukhakaaranamennu gaveshakar‍ anumaanikkunnu. Thalaccheaarile breyin‍ sttem, limbiku vyooham, preephreaandal‍ keaar‍ttaksu ennee bhaagangalaanu uthkandtaye niyanthrikkunnathu. Vivaahameaachanam, theaazhil‍nashdappedal‍, uttavarude maranam thudangiya vishamaghattangale thudar‍nnaayirikkum palarilum reaagalakshanangal‍ kanduthudangunnathu. Ennaal‍, cheruppakaalatthu maanasikasamghar‍shangal‍ anubhavicchavar‍kku paaniku diseaar‍dar‍ varaanulla saadhyatha kooduthalaanu.

 

chikithsa

 

palakesukalilum maneaareaaga vidagdhan‍era parisheaadhanakkushesham audhachikithsa vendivarum. Reaagam phalapradamaayi niyanthrikkaan‍ innu niravadhi audhangal‍ labhyamaanu. Aan‍ridiprasan‍ru marunnukalaanu ithil‍ pradhaanam. Keaagnittivu biheviyar‍ therappiyeaadeaappam marunnukal‍koodi upayeaagikkukayaanenkil‍ mikka reaagikal‍kkum kaaryamaaya pureaagathi kaanaarundu. Reaagam poor‍namaayum thadayaan‍ phalapradamaaya maar‍gangaleaannumillenkilum kaappiyiladangiya kapheen‍, madyam, pukavali, keaala enniva kurayunnathiloode reaagatthin‍era theevratha kurakkaan‍ saadhikkum.

 

ageaara pheaabiya

 

paaniku attaakkin‍era matteaaru roopamaanu ageaara pheaabiya. Ottappetta sthalangalileaa thikkilum thirakkileaa akappettaal‍ avideninnu rakshappedaan‍ saadhikkumeaa, chikithsa labhikkumeaa enna nirantharamaaya bhayam kaaranam vyakthikalude perumaattatthilundaakunna prakadamaaya maattangalaanu ageaara pheaabiya. Paaniku diseaar‍dar‍ deer‍ghakaalam neenduninnaal‍ palarilum ee avasthakoodi undaakaam.

 

karuthiyirikkaammasthishkatthile chila raasapadaar‍thangalude alavilundaakunna vyathyaasamaanu uthkandtaareaagangal‍kku kaaranam. Janithakakaaranangal‍, jeevithasaahacharyangal‍, cheruppatthilundaakunna duranubhavangal‍ thudangiya palathum kaaranamaayekkaam. Audhangalum mana$shaasthrachikithsayum samyeaajippiccha chikithsayaanu athyutthamam. Kuttiyeppatti maathaapithaakkal‍ amithapratheeksha vecchupular‍tthunnathum avarude nettangal‍kku atheevapraadhaanyam keaadukkunnathum uthkandtaareaagangal‍kkulla saadhyatha koottaarundu.

 

kadappaadu : pi. Pi prashaanthu

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions