മാനസിക സമ്മര്‍ദ്ദം

                                                                                                                   
                                                                                                                                                                                                                                                                                 

                    മാനസിക സമ്മര്‍ദ്ദം                

                                                                                                                                                                                                                                                     

                   സ്ട്രെസ് സര്‍വ്വസാധാരണ മാണെങ്കിലും അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല. ഇന്ന് കാണുന്ന എല്ലാ രോഗത്തിന് പിന്നിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പങ്കുണ്ട്.                

                                                                                             
                             
                                                       
           
 

""എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സമ്പത്ത് പ്രകൃതിയിലുണ്ട്. എന്നാല്‍ ഒരുത്തന്റെപോലും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രകൃതിക്കാവില്ല.'' എന്ന് ഗാന്ധിജി പറഞ്ഞത് ജീവിതസമ്മര്‍ദ്ദങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. വൈദ്യശാസ്ത്ര സ്ഥിതിവിവരക്കണക്കില്‍ ഓരോ രോഗവും ഇത്രശതമാനം ആളുകളെ ബാധിക്കുന്നുവെന്ന് കണക്കാക്കിവരുന്നു. സ്ട്രെസിന്റെകാര്യത്തില്‍ അത് നൂറ് ശതമാനം പേരെ ബാധിച്ചിരിക്കുന്നു എന്നുവേണം പറയാന്‍. ജീവിതത്തില്‍ ഒരിക്കല്‍പോലും മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കാത്തവരില്ല. എല്ലാവരിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നില്ല എന്നുമാത്രം. സ്ട്രെസ് സര്‍വ്വസാധാരണ മാണെങ്കിലും അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല. ഇന്ന് കാണുന്ന എല്ലാ രോഗത്തിന് പിന്നിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പങ്കുണ്ട്. ശാരീരികമോ മാനസികമോ ആയ പല മാറ്റങ്ങളും മാനസിക സമ്മര്‍ദ്ദത്തിന്റെഫലമായി സംഭവിക്കുന്നു.

 

ശരീരവും മനസ്സും ഒന്നാണ്

 

മാനസികമോ, ശാരീരികമോ, സാമൂഹികമോ ആയ ആവശ്യങ്ങള്‍ നിറവേറ്റാനായി ഓരോ വ്യക്തിയും സദാസമയവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. ചിലര്‍ ഇത്തരം തടസ്സങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടുന്നു. ചിലരാകട്ടെ ഒരിക്കലും പൊരുത്തപ്പെടുവാന്‍ കഴിയാതെ ദു$ഖത്തിലും നിരാശയിലും കാലം കഴിക്കും.മനുഷ്യരിലുണ്ടാവുന്ന അശുഭചിന്തകളുടെ ഫലമായി കോപവും ഭയവുംമൂലം അഡ്രീനല്‍ഗ്രനഥിക്കുണ്ടാകുന്ന ഉത്തേജനവും തന്മൂലം ശരീരത്തില്‍ വരുന്ന മാറ്റങ്ങളും എല്ലാ വൈദ്യശാഖകളും അംഗീകരിക്കുന്നുണ്ട്.ഉഗ്രരൂപത്തിലുള്ള ക്രോധാവസ്ഥയില്‍ ശരീരം അതി സങ്കീര്‍ണ്ണപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ക്രോധാവസ്ഥ മാറുമ്പോള്‍ സ്ഥൂലശരീരം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുന്നുണ്ട്. എന്നാല്‍ സൂക്ഷ്മശരീരം പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ വളരെ സമയമെടുക്കും.ആധുനിക മനുഷ്യന്റെജീവിത സാഹചര്യങ്ങള്‍ സദാ സമ്മര്‍ദ്ദങ്ങള്‍ക്കും ക്രോധത്തിനും വിധേയമാണ്. അതിനാല്‍ സൂക്ഷ്മശരീരത്തില്‍ എല്ലാ സമയത്തും രോഗാവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കും. സാധാരണയായി ജീവിതസമ്മര്‍ദ്ദങ്ങളെ നേരിടുവാന്‍ ശരീരത്തെ സഹായിക്കുന്നത് കോര്‍ട്ടിസോണ്‍ പോലുള്ള അന്ത:സ്രാവങ്ങളാണ്. സ്ട്രെസിന്റെപ്രവര്‍ത്തനം കോര്‍ട്ടിസോണ്‍പോലുള്ള അന്ത:സ്രാവങ്ങളുടെ അളവില്‍ വ്യതിയാനം വരുത്തുന്നു. ഉറക്കക്കുറവ്, ക്ഷീണം, ദഹനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ നിരവധി രോഗങ്ങള്‍ ശരീരത്തിനെയും വിരസത, അസ്വസ്ഥത, മാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ മനസ്സിനെയും ബാധിക്കുന്നു. പലപ്പോഴും ഈ മാറ്റങ്ങള്‍ ജീവശരീരത്തിന്റെനിലനില്‍പ്പിനും നന്‍മക്കുമായി സ്വയം രൂപപ്പെടുത്തുന്നതായികാണാം.

 

ദഹനവ്യൂഹവും ഭക്ഷണവും

 

കടുത്ത സമ്മര്‍ദ്ദമുള്ളപ്പോള്‍ ആമാശയത്തിന്റെും, ദഹനരസങ്ങളുടെയും പ്രവര്‍ത്തനം പ്രതികൂലമായിരിക്കും. സ്വസ്ഥമായ മനസ്സുള്ളപ്പോഴേ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയൂ. അങ്ങനെയല്ലാത്ത അവസ്ഥയില്‍ ആഹരിച്ചാല്‍ ഭക്ഷണം ആമാശയത്തില്‍ കിടന്ന് ചീയാനും പുളിച്ച് നുരയാനും തന്‍മൂലം രക്തം വിഷമയമാകാനും സാദ്ധ്യതയുണ്ട്. ഈ സമയം ജീവശരീരം സ്വയം സംരക്ഷണ നടപടി എന്ന നിലയില്‍ വിശപ്പില്ലായ്മ ഉണ്ടാക്കും. എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും- സംഘര്‍ഷങ്ങളും- ശാരീരിക രോഗങ്ങളുണ്ടാക്കും എന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. എന്നാല്‍ മാനസിക സംഘര്‍ഷത്തിന് മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തിനും പങ്കുണ്ട് എന്നതിന് ആധുനിക ശാസ്ത്രത്തില്‍ വേണ്ടത്ര സ്ഥാനം നല്‍കി കാണുന്നില്ല.പ്രകൃതിചികിത്സയുടെ തത്വശാസ്ത്രം ലളിതജീവതത്തിലധിഷ്ഠിതമായി നിലനില്ക്കുന്നു. അതോടൊപ്പം തന്നെ ഉത്തേജനമുണ്ടാക്കുന്നതും ഗുരുത്വമുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളെ വെറുക്കുകയും ചെയ്യുന്നു.ഏകാന്തവിശ്രമവും ഉപവാസവും സമ്മര്‍ദ്ദത്തിന് കൈക്കൊണ്ട ചികിത്സയാണ്. എന്നാല്‍ വ്യക്തി അതിനോട് സമരസപ്പെട്ടതിനുശേഷമേ അനുഷ്ഠിക്കാവൂ. ഭക്ഷണം കഴിക്കാന്‍ അതിയായ താല്പര്യമുള്ള വ്യക്തി ഉപവസിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റൊരു സമ്മര്‍ദ്ദമായി രൂപാന്തരപ്പെടും. അതിനാല്‍ ആദ്യം വേണ്ടത് സമ്മര്‍ദ്ദത്തെകുറിച്ചുള്ള അറിവും ചെയ്യുന്ന ചികിത്സകൊണ്ട് (ഉപവാസം) ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റവും ഗുണവും ബോദ്ധ്യപ്പെടുകയാണ്. കാര്യം ബോദ്ധ്യമായാല്‍ പൂര്‍ണ്ണ വിശ്രമത്തോടൊപ്പം ഉപവാസം ആരംഭിക്കാം. ആത്മശുദ്ധീകരണത്തിന് ഉപവാസം ഏറ്റവും ഉചിതമാണെന്ന് എല്ലാ മതങ്ങളും ഉല്‍ഘോഷിക്കുന്നുണ്ട്.

 

ശ്രമവും വിശ്രമവും

 

വിശ്രമിക്കാന്‍ ഒട്ടും അറിയാത്ത ജീവിയായിരിക്കുന്നു ആധുനിക മനുഷ്യന്‍. പ്രവര്‍ത്തിയിലൂടെ ക്ഷീണിക്കപ്പെടുകയും കേടുവരുകയും ചെയ്യുന്ന ശരീരമനസ്സുകള്‍ക്ക് ശുദ്ധീകരണവും നവീകരണും സംഭവിക്കുന്നത് വിശ്രമത്തിലൂടെയാണ്. അനാവശ്യമായുണ്ടാക്കിയ ബാധ്യതകള്‍ തീര്‍ക്കാനായി രാപ്പകല്‍ കഷ്ടപ്പെടുന്ന മനുഷ്യന് വിശ്രമം എന്തെന്നറിയാതെ പോയി. സ്ട്രെസ്സ് മാനേജ്മെന്‍്റ് ആധുനിക മന:ശാസ്ത്ര ശാഖയിലെ ഒന്നാണ്.മൗനവൃതവും ഉപവാസവും സമ്മര്‍ദ്ദത്തിന് പ്രകൃതി ചികിത്സയിലെ പരിഹാരങ്ങളാണ്. ഇവയിലൂടെ ശരീരത്തിനു ലഭിക്കുന്നത് വിശ്രമമാണ്.ഏതു തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരമായി പ്രകൃതി ജീവനരീതി മാറുന്നത് അതിന്റെപ്രശംസനീയമായ മിതത്വവീക്ഷണം നിമിത്തമാണ്. പ്രകൃതിയിലെ മനുഷ്യനൊഴികെയുള്ള മറ്റു ജീവജാലങ്ങളെല്ലാം ദൈനംദിന കാര്യങ്ങളില്‍ പുലര്‍ത്തുന്ന മിതത്വം ശ്രദ്ധിക്കുന്നവര്‍ക്ക് അത് വേഗത്തില്‍ മനസ്സിലാകും. മനസ്സിന്റെശാന്തിക്ക് ഇതുതന്നെയാണ് ശരിയായ മാര്‍ഗ്ഗം.

 

കടപ്പാട് : ഡോ. പി.എ.രാധാകൃഷ്ണന്‍

 

മാനസിക സമ്മര്ദ്ദം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്ഗ്ഗങ്ങള്

 

തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന തൊഴില്‍ഭാരവും നിറഞ്ഞ ഈ കാലത്ത് നഗര സമൂഹത്തില്‍ ഏറെ സാധാരണമായ ഒരു പ്രശ്‌നവും പരാതിയുമാണ് മാനസിക സമ്മര്‍ദ്ദം. പലപ്പോഴും ഈ മാനസിക സമ്മര്‍ദ്ദം നമ്മുടെ ശാരീരികാരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ ജീവിതരീതിയിലെ മാറ്റങ്ങളാണ്. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

 

മാനസിക സമ്മര്ദ്ദം ഒഴിവാക്കാന്ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം ഓരോ ദിവസവും കുറച്ചു നേരമെങ്കിലും സമ്മര്ദ്ദമുണ്ടാക്കുന്ന ചിന്തകളില് നിന്ന് മനസിനെ മാറ്റിനിര്ത്തുകയാണ്.

 

നിങ്ങള്‍ക്ക് ആശ്വാസം പകരുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുക. സന്തോഷമുണ്ടാക്കുന്ന ചിന്തകള്‍, ഓര്‍മ്മകള്‍ തുടങ്ങിയവയിലേക്ക് മനസിനെ കൊണ്ടു പോവുക. മനസ്സിന് പരമാവധി വിശ്രമം നല്‍കാന്‍ ശ്രമിക്കുക.

 

ആഹാരം കഴിക്കുന്നത് ഇഷ്ടമാണെങ്കില്‍, നിങ്ങള്ഇഷ്ടപ്പെടുന്ന ആഹാരം ആസ്വദിച്ചു കഴിക്കുവാന്നിങ്ങള്സമയം കണ്ടെത്തുന്നുണ്ടെന്ന് നിങ്ങള്ഉറപ്പു വരുത്തുക.

 

നല്ല ആഹാരം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു. പക്ഷെ അത് സാവധാനത്തിലും ആസ്വദിച്ചു കഴിക്കേണ്ടത് അത്യാവശ്യമാണ്.

 

ജീവിതത്തെ ആഘോഷഭരിതമാക്കുക.

 

അതിനായി ആരുടെയെങ്കിലും പിറന്നാളിനോ വാര്‍ഷികത്തിനോ ഒന്നും കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ കോഫി കപ്പുമായി ഒന്നു ടെറസിലേക്ക് ചെല്ലുക, നിങ്ങളുടെ നായയുമായി നടക്കാനിറങ്ങുക, സുഹൃത്തുക്കളുമായി തമാശകള്‍ പറഞ്ഞിരിക്കുക തുടങ്ങിയവയൊക്കെ അതിനുള്ള മാര്‍ഗ്ഗങ്ങളാണ്.

 

സ്വയം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുക.

 

സൗന്ദര്യ സംരക്ഷണം, ഷോപ്പിങ്, ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ അവസരം കണ്ടെത്തുക തുടങ്ങിയ വിനോദങ്ങളിലേര്‍പ്പെടുക.

 

മനസ്സു തകര്‍ന്നാല്‍ ശരീരവും..

 

ഓരോ വര്‍ഷവും കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യുന്ന വിവാഹമോചന ഹര്‍ജികളുടെ എണ്ണത്തിന്‍ ഭീമമായ വര്‍ധനയുണ്ട്. പ്രശ്‌നപരിഹാരത്തിനായി കുടുംബക്കോടതികളെ സമീപിക്കുന്നവരില്‍ താരദമ്പതിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ. കൊട്ടി ഘോഷിക്കപ്പെട്ട പല വിവാഹ ബന്ധങ്ങളും ഞൊടിയിട കൊണ്ടാണ് തകര്‍ന്നു തരിപ്പണമാകുന്നത്.

 

ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകള്‍ മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും നശിപ്പിക്കും.വിവാഹ മോചനം ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ഒരാളുടെ ശാരീരിക മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിന് സംശയമില്ല.

 

അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും.ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധി്പ്പിക്കും. ഇത് ശരീരത്തിലെ എല്ലാ വ്യവസ്ഥകളെയും തകിടം മറിക്കും.

 

ഇത്തരം മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടും. ശരീരത്തിനും മനസ്സിനും മതിയായ വിശ്രമം കിട്ടാതെ വരും.കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് ഉറക്കം നഷംടപ്പെടുത്തും.

 

മാനസിക സമ്മര്‍്ദ്ദം രോഗപ്രതിരോധശേഷിയെ ബാധിക്കും.ജലദോഷം,ഫഌ എന്നിവ പിടി പെടാം. ശരീരം ശരീരത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും പിടിപെടാം. യോഗ,ധ്യാനം,ശരിയായ ശ്വാസോച്ഛ്വാസം,ഓട്ടം എന്നിവയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    maanasika sammar‍ddham                

                                                                                                                                                                                                                                                     

                   sdresu sar‍vvasaadhaarana maanenkilum athra nisaaramaayi thallaan‍ kazhiyunnathalla. Innu kaanunna ellaa rogatthinu pinnilum oru tharatthilallenkil‍ mattorutharatthil‍ sammar‍ddhangal‍kku pankundu.                

                                                                                             
                             
                                                       
           
 

""ellaavarudeyum aavashyangal‍ niravettaanulla sampatthu prakruthiyilundu. Ennaal‍ orutthantepolum aagrahangal‍ niravettaan‍ prakruthikkaavilla.'' ennu gaandhiji paranjathu jeevithasammar‍ddhangal‍ munnil‍ kandukondu thanneyaanu. Vydyashaasthra sthithivivarakkanakkil‍ oro rogavum ithrashathamaanam aalukale baadhikkunnuvennu kanakkaakkivarunnu. Sdresintekaaryatthil‍ athu nooru shathamaanam pere baadhicchirikkunnu ennuvenam parayaan‍. Jeevithatthil‍ orikkal‍polum maanasika sammar‍ddhangal‍ anubhavikkaatthavarilla. Ellaavarilum prakadamaaya rogalakshanangal‍ kanduvarunnilla ennumaathram. Sdresu sar‍vvasaadhaarana maanenkilum athra nisaaramaayi thallaan‍ kazhiyunnathalla. Innu kaanunna ellaa rogatthinu pinnilum oru tharatthilallenkil‍ mattorutharatthil‍ sammar‍ddhangal‍kku pankundu. Shaareerikamo maanasikamo aaya pala maattangalum maanasika sammar‍ddhatthintephalamaayi sambhavikkunnu.

 

shareeravum manasum onnaan

 

maanasikamo, shaareerikamo, saamoohikamo aaya aavashyangal‍ niravettaanaayi oro vyakthiyum sadaasamayavum parishramicchukondirikkunnu. Lakshyapraapthikkaayulla parishramangal‍kkidayil‍ thadasangal‍ neridendivarunnu. Chilar‍ ittharam thadasangalodu vegatthil‍ porutthappedunnu. Chilaraakatte orikkalum porutthappeduvaan‍ kazhiyaathe du$khatthilum niraashayilum kaalam kazhikkum.manushyarilundaavunna ashubhachinthakalude phalamaayi kopavum bhayavummoolam adreenal‍granathikkundaakunna utthejanavum thanmoolam shareeratthil‍ varunna maattangalum ellaa vydyashaakhakalum amgeekarikkunnundu.ugraroopatthilulla krodhaavasthayil‍ shareeram athi sankeer‍nnapravar‍tthanangal‍kku vidheyamaakunnu. Krodhaavastha maarumpol‍ sthoolashareeram poor‍vvasthithiyilekku etthiccherunnundu. Ennaal‍ sookshmashareeram poor‍vvasthithi praapikkaan‍ valare samayamedukkum.aadhunika manushyantejeevitha saahacharyangal‍ sadaa sammar‍ddhangal‍kkum krodhatthinum vidheyamaanu. Athinaal‍ sookshmashareeratthil‍ ellaa samayatthum rogaavastha undaayikkondirikkum. Saadhaaranayaayi jeevithasammar‍ddhangale neriduvaan‍ shareeratthe sahaayikkunnathu kor‍ttison‍ polulla antha:sraavangalaanu. Sdresintepravar‍tthanam kor‍ttison‍polulla antha:sraavangalude alavil‍ vyathiyaanam varutthunnu. Urakkakkuravu, ksheenam, dahanakkuravu, shvaasathadasam thudangiya niravadhi rogangal‍ shareeratthineyum virasatha, asvasthatha, maandyam thudangiya rogangal‍ manasineyum baadhikkunnu. Palappozhum ee maattangal‍ jeevashareeratthintenilanil‍ppinum nan‍makkumaayi svayam roopappedutthunnathaayikaanaam.

 

dahanavyoohavum bhakshanavum

 

kaduttha sammar‍ddhamullappol‍ aamaashayatthinteum, dahanarasangaludeyum pravar‍tthanam prathikoolamaayirikkum. Svasthamaaya manasullappozhe bhakshanam dahippikkaan‍ shareeratthinu kazhiyoo. Anganeyallaattha avasthayil‍ aaharicchaal‍ bhakshanam aamaashayatthil‍ kidannu cheeyaanum pulicchu nurayaanum than‍moolam raktham vishamayamaakaanum saaddhyathayundu. Ee samayam jeevashareeram svayam samrakshana nadapadi enna nilayil‍ vishappillaayma undaakkum. Ellaa maanasika sammar‍ddhangalum- samghar‍shangalum- shaareerika rogangalundaakkum ennu aadhunika shaasthram sammathikkunnu. Ennaal‍ maanasika samghar‍shatthinu manushyan‍ kazhikkunna bhakshanatthinum pankundu ennathinu aadhunika shaasthratthil‍ vendathra sthaanam nal‍ki kaanunnilla.prakruthichikithsayude thathvashaasthram lalithajeevathatthiladhishdtithamaayi nilanilkkunnu. Athodoppam thanne utthejanamundaakkunnathum guruthvamullathumaaya bhakshana padaar‍ththangale verukkukayum cheyyunnu.ekaanthavishramavum upavaasavum sammar‍ddhatthinu kykkonda chikithsayaanu. Ennaal‍ vyakthi athinodu samarasappettathinusheshame anushdtikkaavoo. Bhakshanam kazhikkaan‍ athiyaaya thaalparyamulla vyakthi upavasikkaan‍ thudangiyaal‍ athu mattoru sammar‍ddhamaayi roopaantharappedum. Athinaal‍ aadyam vendathu sammar‍ddhatthekuricchulla arivum cheyyunna chikithsakondu (upavaasam) shareeratthil‍ undaakunna maattavum gunavum boddhyappedukayaanu. Kaaryam boddhyamaayaal‍ poor‍nna vishramatthodoppam upavaasam aarambhikkaam. Aathmashuddheekaranatthinu upavaasam ettavum uchithamaanennu ellaa mathangalum ul‍ghoshikkunnundu.

 

shramavum vishramavum

 

vishramikkaan‍ ottum ariyaattha jeeviyaayirikkunnu aadhunika manushyan‍. Pravar‍tthiyiloode ksheenikkappedukayum keduvarukayum cheyyunna shareeramanasukal‍kku shuddheekaranavum naveekaranum sambhavikkunnathu vishramatthiloodeyaanu. Anaavashyamaayundaakkiya baadhyathakal‍ theer‍kkaanaayi raappakal‍ kashdappedunna manushyanu vishramam enthennariyaathe poyi. Sdresu maanejmen‍്ru aadhunika mana:shaasthra shaakhayile onnaanu.maunavruthavum upavaasavum sammar‍ddhatthinu prakruthi chikithsayile parihaarangalaanu. Ivayiloode shareeratthinu labhikkunnathu vishramamaanu.ethu tharatthilulla maanasika sammar‍ddhangal‍kkum parihaaramaayi prakruthi jeevanareethi maarunnathu athinteprashamsaneeyamaaya mithathvaveekshanam nimitthamaanu. Prakruthiyile manushyanozhikeyulla mattu jeevajaalangalellaam dynamdina kaaryangalil‍ pular‍tthunna mithathvam shraddhikkunnavar‍kku athu vegatthil‍ manasilaakum. Manasinteshaanthikku ithuthanneyaanu shariyaaya maar‍ggam.

 

kadappaadu : do. Pi. E. Raadhaakrushnan‍

 

maanasika sammaruddham illaathaakkaanulla ettavum nalla maaruggangalu

 

thirakkeriya jeevithavum divasavum koodikkondirikkunna thozhil‍bhaaravum niranja ee kaalatthu nagara samoohatthil‍ ere saadhaaranamaaya oru prashnavum paraathiyumaanu maanasika sammar‍ddham. Palappozhum ee maanasika sammar‍ddham nammude shaareerikaarogyatthe vipareethamaayi baadhikkukayum cheyyunnu. Maanasika sammar‍ddham kuraykkaan‍ ettavum nalla maar‍ggam nammude jeevithareethiyile maattangalaanu. Athinaayi ithaa chila nir‍ddheshangal‍.

 

maanasika sammarddham ozhivaakkaanettavum pradhaanamaayi cheyyenda kaaryam oro divasavum kuracchu neramenkilum sammarddhamundaakkunna chinthakalil ninnu manasine maattinirtthukayaan.

 

ningal‍kku aashvaasam pakarunna kaaryangale kuricchu aalochikkuka. Santhoshamundaakkunna chinthakal‍, or‍mmakal‍ thudangiyavayilekku manasine kondu povuka. Manasinu paramaavadhi vishramam nal‍kaan‍ shramikkuka.

 

aahaaram kazhikkunnathu ishdamaanenkilu‍, ningaluishdappedunna aahaaram aasvadicchu kazhikkuvaanuningalusamayam kandetthunnundennu ningaluurappu varutthuka.

 

nalla aahaaram maanasika sammar‍ddham kuraykkuvaan‍ sahaayikkunnu. Pakshe athu saavadhaanatthilum aasvadicchu kazhikkendathu athyaavashyamaanu.

 

jeevithatthe aaghoshabharithamaakkuka.

 

athinaayi aarudeyenkilum pirannaalino vaar‍shikatthino onnum kaatthirikkendathilla. Ningalude kophi kappumaayi onnu derasilekku chelluka, ningalude naayayumaayi nadakkaaniranguka, suhrutthukkalumaayi thamaashakal‍ paranjirikkuka thudangiyavayokke athinulla maar‍ggangalaanu.

 

svayam sunehikkukayum laalikkukayum cheyyuka.

 

saundarya samrakshanam, shoppingu, ishdappetta sinimakal‍ kaanaan‍ avasaram kandetthuka thudangiya vinodangaliler‍ppeduka.

 

manasu thakar‍nnaal‍ shareeravum..

 

oro var‍shavum kudumba kodathikalil‍ phayal‍ cheyyunna vivaahamochana har‍jikalude ennatthin‍ bheemamaaya var‍dhanayundu. Prashnaparihaaratthinaayi kudumbakkodathikale sameepikkunnavaril‍ thaaradampathimaar‍ muthal‍ saadhaaranakkaar‍ vare. Kotti ghoshikkappetta pala vivaaha bandhangalum njodiyida kondaanu thakar‍nnu tharippanamaakunnathu.

 

jeevithatthilundaakunna thakar‍cchakal‍ maanasikaarogyam maathramalla shaareerikaarogyavum nashippikkum. Vivaaha mochanam ul‍ppadeyulala prashnangal‍ oraalude shaareerika maanasikaarogyatthe doshakaramaayi baadhikkumennathinu samshayamilla.

 

amitha maanasika samghar‍sham anubhavikkumpol‍ shareeram thudar‍cchayaayi sdresu hor‍monaaya kor‍ttisoline svathanthramaakkum. Deer‍ghanaal‍ neendu nil‍kkunna maanasika samghar‍sham shareeratthil‍ kor‍ttisolinte alavu var‍dhi്ppikkum. Ithu shareeratthile ellaa vyavasthakaleyum thakidam marikkum.

 

ittharam maanasikaavasthayilaayirikkumpol‍ urakkam nashdappedum. Shareeratthinum manasinum mathiyaaya vishramam kittaathe varum. Kor‍ttisolinte alavu var‍dhikkunnathu urakkam nashamdappedutthum.

 

maanasika sammar‍്ddham rogaprathirodhasheshiye baadhikkum. Jaladosham,phaഌ enniva pidi pedaam. Shareeram shareeratthe baadhikkunna otto immyoon‍ rogangalum pidipedaam. Yoga,dhyaanam,shariyaaya shvaasochchhvaasam,ottam ennivayiloode ittharam prashnangal‍ oru paridhi vare pariharikkaan‍ kazhiyum.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions