മനസ്സും ശാരീരികരോഗങ്ങളും

                                                                                                                   
                                                                                                                                                                                                                                                                                 

                    മനസ്സും ശാരീരികരോഗങ്ങളും                  

                                                                                                                                                                                                                                                     

                   മനസ്സും ശാരീരിക രോഗങ്ങളും ആയി ബന്ധപ്പെട്ട രോഗങ്ങൾ                  

                                                                                             
                             
                                                       
           
 

മനസ്സും ശാരീരികരോഗങ്ങളും - വിവരങ്ങൾ

 

മനസ് എന്ന് പറയുമ്പോള്‍ എല്ലാവര്ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്‌. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന്‍ പറയുമ്പോള്‍ മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മനസ് എന്താണ്? അതിനു പൂര്‍ണമായ ഒരു നിര്‍വചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്‍കിയിട്ടില്ല. എങ്കിലും ഏകദേശ നിര്‍വചനം ആധുനിക മെഡിക്കല്‍ നിഖണ്ടുവില്‍ പറയുന്നത് “ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം, വികാരങ്ങള്‍, ആഗ്രഹങ്ങള്‍, ഓര്‍മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം” എന്നിവയാണ്. അല്ലാതെ കരള്‍, ഹൃദയം, കണ്ണ് എന്നിവ പോലുള്ള ഒരു അവയവം അല്ല അത്. മനസിനെ പഠിക്കാന്‍ കഠിന ശ്രമവും ആവശ്യമാണ്. അതുകൊണ്ടാണ് മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് (Sigmund Freud) “കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി മനശാസ്ത്രം ഞാന്‍ പഠിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ മനശാസ്ത്രം പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല” എന്ന് പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും മനശാസ്ത്രം അല്പം സങ്കീര്‍ണമാണ്.

 

മനസിനെ ബോധ മനസ്‌, ഉപ ബോധ മനസ്‌, അബോധ മനസ്‌ എന്നിങ്ങനെ മൂന്നായി തിരിക്കാം. അബോധ മനസിന്‌ ആധുനിക വൈദ്യ ശാസ്ത്രം വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ആ സമയത്ത് ശാരീരിക പ്രവര്‍ത്തനം മാത്രമേ നടക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. പക്ഷെ ഫ്രോഇടിന്റെ “സ്വപ്ന വിശകലനം” (Interpretation of Dreams) എന്ന പുസ്തകത്തില്‍ അബോധ മനസിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്‌. മനുഷ്യന്റെ എല്ലാ സ്വഭാവ വ്യതിആനങ്ങല്കും കാരണം അവന്റെ അബോധ മനസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അദ്ധേഹത്തിന്റെ പല സിധാന്ധങ്ങളും പിന്നെ വന്ന മനഷസ്ത്രഞ്ഞര്‍ വഴി ചോദ്യം ചെയ്യപെട്ടു. അതുകൊണ്ട് ഇന്നതിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ മനഷസ്ത്രഞ്ഞര്‍ ഉപ ബോധ മന്സിനാണ് പ്രാധാന്യം കല്പിക്കുന്നത്. ഉപ ബോധ മനസിനെ നിയന്ത്രിക്കാന്‍ ഒരു മനുഷ്യന് സാധിച്ചാല്‍ മനുഷ്യനെ അവനെ തന്നെ മനസിലാക്കാനും പല രോഗങ്ങളില്‍ നിന്നും മോചനം നേടാനും സാധിക്കും. മനസും ശരീരവും അത്രമാത്രം ബന്ധപെട്ടിരിക്കുന്നു. ഉപ ബോധ മനസിനെ നിയന്ത്രിച്ചാല്‍ ബോധ മനസിന്റെ നിയന്ത്രണം അവന്റെ കയില്‍ ആകും. പക്ഷെ ഉപ ബോധ മനസിന്റെ ഈ നിയന്ത്രണം അത്ര എളുപ്പമല്ല. പക്ഷെ യോഗ, ധ്യാനം, പ്രാര്‍ത്ഥന പോലുള്ള ചില ഉപാധികളിലൂടെ കുറച്ചൊക്കെ മനസിനെ നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങിനെ നിയന്ത്രിക്കുകയും പോസിറ്റീവ് ആകുകയും ചെയ്താല്‍ മനശാന്തിയും രോഗശാന്തിയും നേടാം. മാനസിക നില രോഗങ്ങള്‍ക് കാരണം ആകുന്നതിന്റെ ചില ശാസ്ത്രീയ വശങ്ങള്‍ താഴെ കൊടുക്കുന്നു:-

 

തലച്ചോറിന്റെ ബ്രെയിന്‍ സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ദുഃഖം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈംഗികത) മുതലായ വികാരങ്ങള്‍ നിയന്ത്രിക്കപെടുന്നത്, ഉദാ: നമുക്ക് പിരിമുറുക്കം, ദുഃഖം തുടങ്ങിയ വികാരങ്ങള്‍ വരുമ്പോള്‍, ചില ഹോര്‍മോണുകള്‍ ഈ കേന്ദ്രങ്ങള്‍ഉടെ നിര്‍ദേശം അനുസരിച്ച് ഉണ്ടാകുന്നു. അട്രീനാല്‍ ഗ്രന്ധിയില്‍ നിന്ന്നു അട്രീനാലിന്‍, കൊര്‍തിസോള്‍ മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവ കൂടുതല്‍ ഉണ്ടായാല്‍ കൂടുതല്‍ രക്തത്തില്‍ അലിഞ്ഞു പല രോഗങ്ങള്കും കാരണം ആകുന്നു. ഇത് ഒരു നിശ്ചിത അളവില്‍ ശരീരത്തിന് നല്ലതും ആണ്. പിന്നെ ചില ഗുണങ്ങളും ശരീരത്തിന് കിട്ടുന്നു. അതായതു ശരീരത്തിന്റെ പ്രതിരോധ ശക്തി, ഗ്ലുകോസ് നിയന്ത്രണം, രകത സമ്മര്‍ദ്ദ നിയന്ത്രണം, ഇന്‍സുലിന്‍ നിയന്ത്രണം, ഓര്മ ശക്തി, വേദന സഹിക്കാനുള്ള കഴിവ് മുതലായവ. ഈ ഹോര്‍മോണുകള്‍ രാവിലെ കൂടുതലും വൈകിട്ട് കുറവും ആയിരിക്കും. നമുക്ക് വളരെ കൂടുതലും നീണ്ടു നില്കുന്നതുമായ പിരിമുറുക്കം ഉണ്ടായാലോ മുകളില്‍ പറഞ്ഞ ഹോര്‍മോണുകള്‍ കുടുതല്‍ ഉണ്ടാകാന്‍ നിര്‍ദേശം കൊടുക്കയും അവ ഗ്രന്ധിയില്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇവ പിന്നെ നിര്‍ദേശ വാഹകര്‍ (neurotransmitters) വഴി ഒരു നാടീ (neuron) കോശത്തില്‍ നിന്ന് അടുത്തുള്ള നാടിയിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങിനെ തുടര്നാല്‍ താഴെ പറയുന്ന രോഗങ്ങള്‍ ഉണ്ടാകുന്നു;

 
   
 1. തൈറോയിഡ് പ്രവര്‍ത്തനം കുറയുക
 2.  
 3. എല്ലുകളുടെ സാന്ദ്രത കുറയുക
 4.  
 5. ഇന്‍സുലിന്‍ പ്രതിരോധം
 6.  
 7. ക്ഷീണം
 8.  
 9. ശ്രദ്ധയില്ലായ്മ
 10.  
 11. വിശപ്പില്ലായ്മ
 12.  
 13. മുറിവുണങ്ങാന്‍ താമസം
 14.  
 15. രക്താധി സമ്മര്‍ദം
 16.  
 17. ദുര്‍മേദസ്സ് കൂടുക
 18.  
 19. നല്ല കൊളസ്ട്രോള്‍ (HDL) കുറയുക
 20.  
 21. ചീത്ത കൊളസ്ട്രോള്‍ (LDL) കൂടുക
 22.  
 23. ഹൈപോതലമാസിന്റെ പ്രവര്‍ത്തനം കുറയുക
 24.  
 25. ഓര്‍മയുടെ തലച്ചോറിന്റെ കേന്ദ്രത്തിനു കേടു വരിക
 26.  
 27. നാടീ കോശമായ നുരോനിനു നാശം വരിക
 28.  
 

മുതലായവ ഉണ്ടാകുന്നു

 

ഇനി മനസ്സില്‍ സന്തോഷം ഉണ്ടായാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്നു എന്ന് നോക്കാം. “സന്തോഷത്തിന്റെ ഹോര്‍മോണുകള്‍” എന്ന് അറിയപ്പെടുന്ന ചില ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. അവയില്‍ പ്രധാനപ്പെട്ടത് ആണ് “സെരടോനിന്‍”. പിന്നെ അതിന്റെ ഉപോല്പന്നം ആയ “മേലടോനിന്‍” . സെരടോനിന്‍ പകല്‍ സമയവും “മേലടോനിന്‍” ഉറങ്ങുന്ന (രാത്രി) സമയവും ഉണ്ടാകുന്നു. സെരടോനിന്‍ ഹോര്മോനില്‍ നിന്നാണ് മേലടോനിന്‍ ഉണ്ടാകുന്നതു ഇത് കൂടുതല്‍ ആയാല്‍ താഴെ പറയുന്ന രോഗങ്ങള്‍ ഇല്ലാതാക്കുന്നു;

 
   
 1. വിഷാദ രോഗം
 2.  
 3. അഡിക്ഷന്‍
 4.  
 5. കോപം
 6.  
 7. അശാന്തത
 8.  
 9. ആക്രമണം
 10.  
 11. കൂടുതല്‍ ഉറക്കം
 12.  
 13. ലക്ഷ്യവും താല്‍പര്യവും കുറയുക
 14.  
 

കൂടുതല്‍ അരി (അന്നജം) പോലുള്ള ആഹാരം കഴിച്ചാല്‍ ഇന്‍സുലിന്‍ കൂടുന്നു. ഇത് സെരടോനിന്‍ കുറക്കുന്നു. സെരടോനിന്‍ ഒരു ഹോര്‍മോണും നുരോട്രന്‍സ്മിട്ടെരും ആയി പ്രവര്‍ത്തിക്കുന്നു.

 

മേലടോനിന്‍ കൂടിയലുള്ള ഗുണങ്ങള്‍ താഴെ കൊടുക്കുന്നു;

 
   
 1. അത്യാവശ്യ കൊഴുപ്പംലങ്ങള്‍ ശരീരത്തില്‍ കൂടുന്നു
 2.  
 3. ആയുസ്സ് കുടുന്നു
 4.  
 5. റെസ്റൊസ്റെരോണ്‍ കൂടുന്നു
 6.  
 7. പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി കൂടുന്നു
 8.  
 

ഈ ഹോര്‍മോണ്‍ ഉറക്കത്തില്‍ ഉണ്ടാകുന്നതിനാല്‍ നന്നായി ഉറങ്ങി ശീലിച്ചില്ല എങ്കില്‍ ആയുസ്സ് കുറയ്ക്കും.

 

നമ്മുടെ ശരീരത്തില്‍ 36 തരം പ്രധാന ഹോര്‍മോണുകള്‍ ഉണ്ട്. അതതു ഗ്രന്ധികളില്‍ ഇവയുടെ ഉത്പാദനം നടക്കപെടുന്നു. ഇവയില്‍ പലതും വികാരങ്ങളുടെ വ്യത്യാസം അനുസരിച്ച് ശ്രവിക്കപെടുന്നു. ശാരീരിക രോഗങ്ങളും അവയുടെ വ്യത്യാസം അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യുന്നു. ഹോര്‍മോണ്‍ വ്യതിയാനം മാത്രമല്ല രോഗങ്ങള്‍ ഉണ്ടാക്കുന്നത്. വേറെ പല കാരണങ്ങളും ഉണ്ട് എങ്കിലും ചില രോഗങ്ങളില്‍ ഇവ വലിയ സ്വാദീനം ചെലുത്തുന്നു. നുരോട്രന്‍സ്മിട്ടെരുകള്‍ വഴി ഈ ഹോര്‍മോണുകള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നു.

 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശാരീരിക രോഗങ്ങളെ സ്വദീനിക്കുന്നത് പോലെ തന്നെ മാനസിക രോഗങ്ങളെയും സ്വാദീനിക്കുന്നു. ഉദാ: വിഷാദരോഗം (depression). ദീര്‍ഖ നാള്‍ പിരിമുറുക്കത്തില്‍ (stress and strain) ഇരുന്നാല്‍ കൊര്‍തിസോള്‍, അട്രീനലിന്‍ മുതലായ ഹോര്‍മോണ്‍ കുടുതല്‍ ‍ ഉണ്ടാകുകയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യും. നമ്മുടെ ശരീരത്തില്‍ മുപതാര് (36) തരം ഹോര്‍മോണുകള്‍ ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ ഇവകൊക്കെ പ്രത്യേകം പ്രത്യേകം നുരോട്രന്‍സ്മിട്ടെരുകളും ഉണ്ട്. മുന്നൂറ്റി മുപ്പതു (330) തരം നുറോ ട്രാന്‍സ്മിട്ടെരുകള്‍ ഉണ്ട് നമ്മുടെ ശരീരത്തില്‍. ഓരോ രോഗങ്ങള്കും ഒന്നോ അതിലധികമോ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുകയും അവയ്കൊകെ പ്രത്യേകം പ്രത്യേകം നുറോ ട്രന്‍സ്മിഷനുകള്‍ (നാടീ പ്രേഷണം) ഉണ്ടാകുകയും ചെയ്യുന്നു. ഈ നുറോ ട്രന്‍സ്മിട്ടെരുകളെ പൊതുവേ “മോണോ അമൈനുകള്‍” എന്നാണ് പറയുന്നത്. ഉദാ: വിഷാദരോഗത്തിന്റെ മോണോ അമൈനുകള് “ടോപമിന്‍”, “നോര്‍ എപിനെഫ്രിന്‍”, “സെരറൊനിന്‍” എന്നിവയാണ്. ഈ സംപ്രേഷണം എങ്ങിനെയെന്ന് നോക്കാം;

 

മനസ്സില്‍ വികാര വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ നാടി (neurons) കല്കിടയില്‍ ചില എന്‍സൈമുകള്‍ ഉണ്ടാകുകയും നാടീ ധന്ടി (neuron’s axon) ന്റെ അഗ്രത്തില്‍ നിന്നും നുറോ ട്രന്‍സ്മിട്ടെരുകള്‍ അവിടെയുണ്ടാകുന്ന എന്സൈമിന്റെ സഹായത്താല്‍ അടുത്തുള്ള സെല്ളിലുള്ള സ്വീകരിനികള്‍ (receptors) വഴി കൈമാടപെടുന്നു. അങ്ങിനെ ഈ സംപ്രേഷണം വൈദ്യുത തരംഗങ്ങള്‍ ആയി യാത്ര തുടരുന്നു. തലച്ചോറിലെ ഹൈപോതലമസ്, പിട്ടുവേടരി, ലിംബിക് സിസ്റ്റം, സെറിബ്രല്‍ കോര്റെക്സ്‌, സെരിബെല്ലാം തുടങ്ങിയ കേന്ദ്രങ്ങള്‍ ഇവയെ നിയന്ത്രിച്ചു കൊണ്ടുമിരിക്കുന്നു.

 

മനസിന്റെ നിയന്ത്രണത്തിലൂടെ പല രോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷ പെടാം. മനസ്സിന്റെ പിരിമുറുക്കം സമ്മര്‍ദം ഇവ വഴിയുണ്ടാകുന്ന ചില രോഗങ്ങള്‍ ചുവടെ കൊടുക്കുന്നു;

 
   
 1. ഹൃദ്രോഗങ്ങള്‍
 2.  
 3. പോന്നതടി
 4.  
 5. ഉത്കണ്ട രോഗങ്ങള്‍
 6.  
 7. മാനസിക രോഗങ്ങള്‍
 8.  
 9. വിശാടരോഗങ്ങള്‍
 10.  
 11. ഉറക്കമില്ലായ്മ
 12.  
 13. ഉയര്‍ന്ന രക്ത സമ്മര്‍ദം
 14.  
 15. പെപ്ടിക് അള്‍സര്‍
 16.  
 17. പ്രതിരോധ ശക്തികുരവ്
 18.  
 19. പലതരം ശാരീരിക വേദനകള്‍
 20.  
 21. ജലദോഷം/ പനി
 22.  
 23. തലവേദന
 24.  
 25. ചെന്നിക്കുത്ത്
 26.  
 27. അമിത മദ്യപാനം
 28.  
 29. ശാസകൊസ്സ രോഗങ്ങള്‍
 30.  
 

ചില ഭക്ഷണങ്ങള്‍ മനസ്സിന് സന്തോഷം തരുന്നു, ഉദാ:

 

പാല്‍, ചോക്ലറ്റ്, അരി, ബ്രെഡ്‌/നുടില്സ്/ പാസ്ത, ചെരുമാല്സ്യങ്ങള്‍, സ്പിനച്, ബ്ലുബേരി, ബീന്‍സ്/സോയ ബീന്‍സ്, അന്ടിവര്ഗങ്ങള്‍, കോഫി മുതലായവ.

 

ചില ഭക്ഷണങ്ങള്‍ ആയുസ്സ് വര്‍ധിപ്പിക്കുന്നു, ഉദാ:

 

ബദാം, ആപില്‍, ബാര്‍ലി, ബ്രഹ്മി, അലല്ഫ, തൈര്, യോഗര്‍ട്ട്, വെളുത്തുള്ളി, ജിന്സേന്ഗ്, തേന്‍, ഇന്ത്യന്‍ ബ്ലുബെര്രി, പാല്‍, ഒലിവ് ഓയില്‍, ഉള്ളി, അരി (തവിടുള്ളത്).

 

വ്യായാമവും നല്ല ഭക്ഷണവും എല്ലാം കൃത്യമായും മിതമായും (മിതത്വം എന്ന് പറഞ്ഞാല്‍ തീരെ കുറയാനും പാടില്ല വളരെ കൂടാനും പാടില്ല) മനസ്സിനെ ടെന്‍ഷനില്‍ നിന്നോഴിവക്കുകയും ചെയ്താല്‍ എല്ലാവര്ക്കും രോഗമില്ലാതെ ജീവിക്കാന്‍ സാധിക്കും.

 

സ്ട്രെസിന്റെ രസതന്ത്രം

 

ഡോ. വേണു തോന്നയ്ക്കൽ മനഃപ്രയാസം അഥവാ മെന്റൽ സ്ട്രെസ്‌ ആധുനിക ജീവിതത്തിന്റെ കൂടപ്പിറപ്പാണ്‌. ഇന്ന്‌ ധാരാളം പേർ മാനസിക സമ്മർദ്ദത്തിന്റെ പീഡ അനുഭവിക്കുന്നവരായുണ്ട്‌. സ്ട്രെസ്‌ വരുത്തുന്ന വിനകൾ ധാരാളം. അത്‌ ഒട്ടേറെ ശാരീരിക-മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിൽ വായ്പ്പുണ്ണ്‌ സാധാരണയാണ്‌. ഏറെ സ്ട്രെസ്‌ അനുഭവിക്കുന്ന പണികളിൽ ഏർപ്പെടുന്നവരിലും പരീക്ഷയ്ക്ക്‌ പഠിക്കുന്ന വിദ്യാർഥികളിലും വായ്പ്പുണ്ണ്‌ ശ്രദ്ധേയം. മനോസംഘർഷത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും ബാക്കിപത്രമായി കാൻസർ മാറിയിരിക്കുന്നു. രക്തസമ്മർദ്ദം, ഹൃദ്‌രോഗങ്ങൾ ആദിയായവയും സ്ട്രെസ്‌ വിളിച്ചുവരുത്തുന്നു. ഹൃദ്‌രോഗികൾക്ക്‌ മാനസികാസ്വാസ്ഥ്യം ഉണ്ടാക്കരുതെന്ന്‌ പറയുന്നത്‌ കേട്ടിരിക്കുമല്ലോ. “ടെൻഷൻ പിടിച്ച്‌ രക്തം ചൂടാക്കരുതെന്നും രക്തം തലയ്ക്കു കേറ്റരുത്‌” എന്നുമുള്ള നാട്ടിൻപുറത്തെ പ്രയോഗങ്ങൾ ശ്രദ്ധേയം തന്നെ. തലവേദന, നട്ടെല്ലുവേദന, ചർമരോഗങ്ങൾ ആദിയായവയും സ്ട്രെസിന്റെ സന്തതിപരമ്പരകളിൽപ്പെടുന്നു. ടെൻഷൻ തലവേദനയുണ്ടാക്കുന്നു. ടെൻഷൻ ഉള്ളവരുടെ തലമുടി വേഗം നരയ്ക്കുന്നു. ചർമത്തിൽ ചുളിവുകൾ വീഴുന്നു. പ്രായം അധികം തോന്നിപ്പിക്കുന്നു. നാം നിത്യജീവിതത്തിൽ ഇതൊക്കെ കാണുകയാണ്‌. പ്രമേഹം, ആസ്ത്മ, അലർജി എന്നിങ്ങനെ സ്ട്രെസ്‌ ദുരന്തങ്ങളുടെ നിര പിന്നെയും നീളുന്നു. ഇതിൽ നിന്നും നാം ഒരുകാര്യം കൂടിയറിയുന്നു. മിക്ക രോഗങ്ങൾക്കും ആഴത്തിൽ മനസിലേക്ക്‌ ഒരുവഴി നീളുന്നു. അതിനാൽ രോഗത്തിന്‌ ചികിത്സ വിധിക്കുന്നതിനുമുമ്പ്‌ അടിസ്ഥാന രോഗ കാരണം ഉറപ്പുവരുത്തുക. സ്ട്രെസ്‌ ഒരു മാനസിക പ്രശ്നമാണ്‌. അതിനാൽ നാം ഇവിടെ കണ്ട ശാരീരിക രോഗങ്ങൾക്ക്‌ ചികിത്സ നൽകേണ്ടത്‌ മാനസികമായി തന്നെയാവണം. ഒപ്പം ആവശ്യമെങ്കിൽ ശരീരത്തിനുമാവാം. ശരീരത്തിന്‌ മാത്രമായി നൽകുന്ന ചികിത്സ പിന്നെയും വിനകൾക്കു കാരണമാകുന്നു. സ്ട്രെസ്‌ എന്ന മാനസിക പ്രശ്നം എന്തുകൊണ്ട്‌ ശാരീരിക രോഗങ്ങൾക്ക്‌ വഴിവച്ചു? മനസും ശരീരവും പരസ്പരം കോർത്ത്‌ ഒന്നിനൊന്ന്‌ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട്‌! ശരീരത്തിന്റെ ഭാഗമായ മസ്തിഷ്കത്തിലെ ജൈവരാസപ്രതിപ്രവർത്തനങ്ങളുടെ ഉൽപ്പന്നം തന്നെയാണ്‌ മനസ്‌. ആ മനസ്‌ തന്നെയാണ്‌ ശരീരത്തിൽ ജീവഗന്ധം കേൾപ്പിക്കുന്നതും മധുരസ്വപ്നങ്ങൾക്ക്‌ നിറമേകുന്നതും. അപ്പോൾ എന്താകുന്നു മനസ്‌? അതെവിടെയാണ്‌? എങ്ങനെയാണ്‌ വികാരത്തെ കുടിയിരുത്തുന്നത്‌? എപ്രകാരമാണ്‌ ചിന്തയ്ക്ക്‌ പുര തുറക്കുന്നത്‌? എവ്വിധമാണ്‌ വിചാരത്തെ വളർത്തുന്നത്‌? ആ മനസിന്‌ എങ്ങനെയാണ്‌ സംഘർഷവും സമ്മർദ്ദവും പിരിമുറുക്കവും ഉണ്ടാവുന്നത്‌? മനസിന്റെ ഈ പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ, സംഘട്ടനങ്ങൾ ഒക്കെയും വരച്ചിടുന്ന കാൻവാസ്‌ ശരീരത്തെ പൊതിഞ്ഞ്‌ നീറ്റുന്നതെങ്ങനെയാണ്‌? ആ വക കാര്യങ്ങളെക്കുറിച്ച്‌ ഒരായിരം വട്ടം നീറിപ്പുകഞ്ഞ്‌ നാം വേദനിച്ചിരിക്കുന്നു. എന്താണ്‌ മാനസിക സമ്മർദ്ദം? എന്താണ്‌ വികാരം? അത്‌ വെറും ചിന്തകൾ മാത്രം. എങ്കിൽ അത്‌ എപ്രകാരമാണ്‌ മനസിന്റെ ആഴങ്ങളിൽ വിതച്ച്‌ ശരീരസിരകളിലേക്ക്‌ വേരിടുന്നത്‌? ശരീരത്തെയും മനസിനെയും രണ്ടായി തന്നെ കാണണോ? ശരീരവും മനസും ഇരുപുറങ്ങൾ പോലെ ഒന്നിന്റെ രണ്ടംശങ്ങളായി ഒന്നായി തന്നെ നിലകൊള്ളുകയല്ലേ? അല്ല. അവ രണ്ടും വിരുദ്ധ ധ്രുവങ്ങൾ ആണ്‌ എന്നു പറയുന്നവർ കേൾക്കാൻ ചോദിക്കുകയാണ്‌. തണുപ്പരിക്കുന്ന എ സി മുറികളിൽ ഇരുന്ന്‌ ഭയം, ഉൽക്കണ്ഠ എന്നിവ മൂലം വിയർക്കുന്നവരുണ്ട്‌. അതെപ്രകാരം സംഭവിക്കുന്നു? ഹൃദയമിടിപ്പിന്റെ താളം കൂടിയിട്ടോ ശരീരോഷ്മാവ്‌ കൂടിയിട്ടോ എന്ന്‌ പറയാനാവും ആഗ്രഹിക്കുക. അപ്രകാരമെങ്കിൽ അതെങ്ങനെയാണ്‌ സംഭവിച്ചത്‌? ഇവിടെ കളിച്ചത്‌ ഹോർമോൺ. ആ ഹോർമോൺ തുറന്നുവിട്ട താക്കോൽ ആരുടേത്‌? മനസിന്റെ അന്തരംഗത്തിൽ മീട്ടിയ സംഗീതത്തിന്റെയോ മുഗ്ദ്ധരാഗത്തിന്റെയോ ഈരടിയിലല്ലേ? അപ്പോൾ മനസും ശരീരവും ഒരുമിച്ച്‌ രമിക്കുന്ന അഭൗമദമ്പതികളുടെ നിബദ്ധതാളമല്ലേ? അങ്ങനെ മനസിനെ ബാധിക്കുന്ന എന്തും ശരീരത്തെയും ബാധിക്കുന്നു. എപ്രകാരമാണ്‌ ആ ബാധയുടെ വേരുകൾ പടർന്നിറങ്ങുന്നത്‌? ഏത്‌ മാന്ത്രിക ഭാഷയിലാണ്‌ അത്‌ പരാവർത്തനം ചെയ്യപ്പെടുന്നത്‌? ഇവിടെ നാം രസതന്ത്രത്തിന്റെ ഭാഷ്യം തേടുന്നു. രസതന്ത്രം രചിക്കുന്ന സംഭവബഹുലതയുടെ പുറങ്ങൾ നാം വായിച്ചറിയുകയാണ്‌. ഒന്ന്‌ മനസിൽ അനുഭവമാവുമ്പോൾ അത്‌ ശരീരത്തിൽ രാസയോഗമായി ചിത്രണം ചെയ്യപ്പെടുന്നു. സ്ട്രെസിന്റെ സൃഷ്ടി, എപ്പോൾ, എവിടെ, എങ്ങനെയുണ്ടാവുന്നു? സ്ട്രെസ്‌ എപ്പോഴും എങ്ങനെയുമുണ്ടാവാം. ഒരു ഇഷ്ടക്കേട്‌ മാത്രം മതി. അത്‌ സ്ട്രെസ്‌ ആയി വീർത്ത്‌ പെരുകി നിങ്ങളെ മൊത്തമായും വിഴുങ്ങും. ഒരു പ്രവൃത്തിയിൽ തോന്നുന്ന ഇഷ്ടക്കേടോ ഇഷ്ടമില്ലാത്ത ചുറ്റുപാടിൽ അൽപനേരത്തെ സാന്നിധ്യമോ മതി. എന്തിനേറെ, ഇഷ്ടമില്ലാത്ത ദാമ്പത്യം മതിയല്ലോ ഒരു ജന്മം മുഴുവൻ സ്ട്രെസ്‌ പേറി ആ ഭാരത്താൽ ജീവിതം മുങ്ങിത്താഴാൻ. അത്തരത്തിൽ സ്ട്രെസിന്‌ ജീവിതം ഹോമിച്ചവർ എത്രയോ പേർ. അക്കഥ മറ്റൊരാളോടുപോലും പറയാതെ സ്വയം വെന്തുനീറുന്ന ഒരാളാവാം നിങ്ങളും. തൊഴിൽശാലകൾ, ഓഫീസുകൾ, ഫാക്ടറികൾ തുടങ്ങി സ്ട്രെസിന്റെ പ്രഭവകേന്ദ്രങ്ങൾ ഒട്ടനവധി. നമ്മുടെ ഏതെങ്കിലും സർക്കാർ ഓഫീസിലോ ഫാക്ടറിയിലോ ചെന്നാൽ സ്ട്രെസ്‌ അനുഭവിക്കുന്നവരെ കാണാനാവും. ശബ്ദമലിനീകരണവും ചില പ്രത്യേക ചുറ്റുപാടുകളും സ്ട്രെസുണ്ടാക്കുന്നു. ചില തൊഴിലുകളും പ്രൊഫഷനുമെല്ലാം സ്ട്രെസ്‌ ഉൽപാദിപ്പിക്കപ്പെടുന്നവയാണ്‌. വിദ്യാഭ്യാസകാലത്ത്‌ മെഡിക്കൽ വിദ്യാർഥികൾ സ്ട്രെസ്‌ ആണ്‌ ഭക്ഷിക്കുന്നതെന്ന്‌ പറയുന്നതിലും തെറ്റില്ല. പരീക്ഷ, ഭയം, ദുഃഖം, നിരാശ, ഭീകരസംഭവങ്ങൾ ആദിയായവ സ്ട്രെസ്‌ വിളയിക്കുന്നു. യുദ്ധകാലത്ത്‌ പട്ടാളക്കാരെ സ്ട്രെസ്‌ വല്ലാതെ ശല്യം ചെയ്യുന്നതായാണ്‌ പഠനങ്ങൾ. സ്ട്രെസ്‌ എപ്രകാരമാണ്‌ കാതുകൾക്ക്‌ അലോസരമാവുന്നത്‌? ചില ജൈവരാസ പ്രതിപ്രവർത്തനങ്ങളിലൂടെ താളനിബദ്ധമായ ശാരീരിക പ്രവർത്തനങ്ങൾക്കുമേൽ അത്‌ കൊള്ളിവയ്ക്കുകയാണ്‌. സ്ട്രെസിന്റെ ജൈവരസതന്ത്രം നമ്മെ അത്ഭുതപ്പെടുത്തുന്നു. കണ്ടമാനം രാസവസ്തുക്കളും ഹോർമോണുകളും ചേർന്നാണ്‌ ഇക്കഥ രചിക്കുന്നത്‌. കൂട്ടത്തിൽ ഒരാളാകുന്നു കൊളസ്ട്രോൾ. ഇത്‌ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമെന്ന്‌ ധരിക്കുക. സ്ട്രെസിന്റെ കാര്യത്തിൽ ഇവന്‌ നല്ല സ്വാധീനമുണ്ട്‌. മെഡിക്കൽ വിദ്യാർഥികളിൽ പരീക്ഷാകാലത്ത്‌ കൊളസ്ട്രോൾ നില വളരെ ഉയർന്നു കണ്ടതായി ഒരു പഠനം അവകാശപ്പെടുന്നു. അതുപോലെതന്നെ ടാക്സ്‌ ഒടുക്കേണ്ടുന്ന സീസണിൽ അക്കൗണ്ടന്മാരിലും. സ്ട്രെസ്‌ അവസ്ഥ മസ്തിഷ്കത്തിൽ ഒരു ജൈവ അലാം ഉണ്ടാക്കുന്നു. ഈ അലാം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള നാഡീപരിപഥത്തിന്‌ സ്വിച്ചിടുന്നു. അതുകൊണ്ടുതന്നെ സ്ട്രെസിന്റെ യഥാർഥ ഉദ്ദേശ്യം ശരീരത്തെ മൊത്തമായും മാറുന്ന ചുറ്റുപാടിൽ നിലനിൽക്കാൻ സജ്ജമാക്കുകയാണ്‌. വിശപ്പ്‌, ആക്രമണം തുടങ്ങി ചില ആധാര പ്രവർത്തനങ്ങൾ (ബേസിക്‌ ഫങ്ങ്ഷൻസ്‌) നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ പ്രമിറ്റീവ്‌ ഏരിയയെ സ്ട്രെസ്‌ ഉത്തേജിപ്പിക്കുന്നു ഈ ഏരിയയിലേക്ക്‌ സ്ട്രെസ്‌ ഹോർമോൺ ഒഴുകുന്നു. അഡ്രിനാലിൻ ഹോർമോൺ ആകുന്നു സ്ട്രെസ്‌ ഹോർമോൺ. ഇതിനെ എമർജൻസി ഹോർമോൺ എന്നുകൂടി വിളിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ആണ്‌ ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്‌. ശരീരത്തെ അത്തരം ഘട്ടത്തിൽ നിന്നും മോചിപ്പിക്കുകയാണുദ്ദേശ്യം. ഭയങ്കരമായ ഭയമുണ്ടാകുമ്പോൾ നെഞ്ചിൻ കൂട്ടിലേയ്ക്കെന്തോ കത്തിയ തോന്നലുണ്ടായിട്ടില്ലേ. അതിനു കാരണം ഈ ഹോർമോൺ ആകുന്നു. ഈ ഹോർമോണിന്റെ ആയുസ്‌ വളരെ ചെറുതാണ്‌. വൃക്കകൾക്ക്‌ മുകളിൽ കാണുന്ന അധിവൃക്കഗ്രന്ഥികളാണ്‌ എമർജൻസി ഹോർമോൺ ഉൽപാദിപ്പിക്കുന്നത്‌. ഉദരാശയത്തിൽ നട്ടെല്ലിനിരുവശത്തായി വൃക്കകൾ കാണപ്പെടുന്നു. രക്തത്തിലേക്ക്‌ നേരിട്ട്‌ തള്ളപ്പെടുന്ന സ്രവങ്ങളാണ്‌ ഹോർമോണുകൾ. സ്ട്രെസുണ്ടാകുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസമ്മർദ്ദം വർധിക്കുകയും ശരീരത്തിലെ വിവിധാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുകയും ഹൃദയസ്പന്ദന നിരക്ക്‌ കൂടുകയും ഹൃദയസ്പന്ദനതാളം ക്രമരഹിതമാവുകയും ചെയ്യുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ്‌ കുത്തനെ കൂടുകയാണ്‌. കനം കുറഞ്ഞ ശ്വസനക്കുഴലുകൾ കൂടി ചുരുങ്ങുന്നു. ഹൃദയാഘാതത്തിനും മരണത്തിനും ഇത്‌ വേണ്ടുവോളം മതി. ബോംബിങ്‌, ഭൂകമ്പം തുടങ്ങിയവ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ സ്ട്രെസിന്‌ പങ്കുണ്ടെന്ന്‌ ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നു. സ്ട്രെസ്‌ മൂലം ജീവൻ അപകടത്തിലാവുന്ന സന്ദർഭങ്ങൾ വിരളമാണ്‌. എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ ഓരോ നിമിഷവും നാം സ്ട്രെസിന്‌ കീഴടങ്ങി കഴിയുകയാണ്‌. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി സ്ട്രെസ്‌ മാറുന്നു. ഇടവിട്ടുണ്ടാവുന്ന സ്ട്രെസും ഡിസ്ട്രെസും നമ്മുടെ ശരീരത്തിൽ രാസീയ അസംതുലനമുണ്ടാക്കുന്നു. ഉറക്കമില്ലായ്മ, ഗർഭമലസൽ, ആമാശയ കുടൽ വ്രണങ്ങൾ ആദിയായവയും സ്ട്രെസ്‌ വരുത്തുന്ന വിനകളാണ്‌. ഇത്‌ ദഹന പ്രക്രിയയെ തടയുന്നു. തൽഫലമായി ആമാശയത്തിൽ അമ്ലരസവും ദഹിക്കാത്ത ആഹാരപദാർഥങ്ങളും നിറയുന്നു. ഇത്‌ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ അത്‌ ആമാശയത്തിന്റെ ആന്തരികപാളിയെ ബാധിക്കുകയും വ്രണങ്ങൾ മുതലായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്രയൊക്കെ ദോഷങ്ങൾ ആരോപിക്കപ്പെട്ട സ്ട്രെസിനും പറയാൻ ചില നന്മകളുണ്ട്‌. പകർച്ചവ്യാധികൾക്കെതിരെ ഒരു പ്രതിരോധ കവചമായി വർത്തിക്കുന്നതായി പഠനങ്ങൾ. എന്നാൽ അമിതമായ സ്ട്രെസ്‌ അനാരോഗ്യം തന്നെ. പട്ടാളക്കാർക്ക്‌ പകർച്ചവ്യാധികൾ അമിതമായി അനുഭവപ്പെടുന്നത്‌ അവരിൽ സ്ട്രെസ്‌ വൻതോതിൽ കാണുന്നതിനാലാണ്‌. ഇംഗ്ലണ്ടിൽ ഒരു ഗവേഷണസംഘം സ്ട്രെസും രോഗവുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഒരു പഠനം നടത്തി. 400 പേരെയാണ്‌ പഠനവിധേയമാക്കിയത്‌. അവരുടെ സ്ട്രെസ്‌ ഹിസ്റ്ററി ശേഖരിക്കലാണ്‌ ആദ്യം ചെയ്തത്‌. അവരിൽ ജലദോഷമുണ്ടാക്കുന്ന വൈറസ്‌ കടത്തി വിട്ടു. കടുത്ത സ്ട്രെസുള്ളവരിൽ ജലദോഷം പെട്ടെന്ന്‌ പിടിപെട്ടതായി കാണാൻ കഴിഞ്ഞു. മിതമായ സ്ട്രെസ്‌ ഒരാളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. എന്നാൽ വൻതോതിൽ അനുഭവപ്പെടുന്ന സ്ട്രെസ്‌ പ്രതിരോധശേഷി തകർക്കുകയാണ്‌ ചെയ്യുന്നത്‌. മിക്ക ഡോക്ടർമാരും സ്ട്രെസും രോഗവും തമ്മിലുള്ള ബന്ധത്തിന്‌ വലിയ പ്രാധാന്യം കൽപിക്കുന്നില്ല. മരണം, ദാമ്പത്യത്തകർച്ച ആദിയായവ മൂലം ഏറെ ആഴത്തിൽ വൈകാരിക പിരിമുറുക്കമനുഭവിക്കുന്നവരിൽ ആസ്ത്മ വർധിച്ചു കാണുന്നു. അതുപോലെ തന്നെ ഏറെ സ്ട്രെസ്‌ അനുഭവിക്കുന്ന ബിസിനസ്‌ എക്സിക്യൂട്ടീവുകളിൽ ഹൃദ്‌രോഗവും രക്തസമ്മർദ്ദവും പുറംവേദനയും നാഡീതകരാറുകളും കാണപ്പെടുന്നുണ്ട്‌. ഒരിക്കൽ ശരീരം സ്ട്രെസിന്റെ ഫലത്തെ ഇത്തരത്തിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ പിന്നീടും അതുതന്നെ തുടർന്നുകൊണ്ടേയിരിക്കും. അനുഭവിക്കുന്ന സ്ട്രെസിന്റെ കൂടുതൽ കുറവ്‌ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. അതുമൂലമുണ്ടാവുന്ന പ്രശ്നങ്ങളുടെ കാഠിന്യവും വ്യക്തികളിൽ നിക്ഷിപ്തം. ഒരാൾക്ക്‌ സ്ട്രെസിനെ മറികടക്കുകയോ അതിനുള്ളിൽ മുങ്ങി ശ്വാസംമുട്ടുകയോ ആവാം. അതൊരാളുടെ മാനസിക ഘടനയ്ക്കും വ്യക്തിത്വത്തിനും കടപ്പെട്ടിരിക്കുന്നു.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    manasum shaareerikarogangalum                  

                                                                                                                                                                                                                                                     

                   manasum shaareerika rogangalum aayi bandhappetta rogangal                  

                                                                                             
                             
                                                       
           
 

manasum shaareerikarogangalum - vivarangal

 

manasu ennu parayumpol‍ ellaavarkkum oru chinthayundaakunnathu athu hrudaya bhaagatthulla oru avayavam enna reethiyilaanu. Athu kondaakaam nalla hrudayam undaakanam ennokke manushyan‍ parayumpol‍ manasine uddheshikkunnathu. Yathaar‍ththatthil‍ manasu enthaan? Athinu poor‍namaaya oru nir‍vachanam aadhunika vydyashaasthram innum nal‍kiyittilla. Enkilum ekadesha nir‍vachanam aadhunika medikkal‍ nikhanduvil‍ parayunnathu “bodhatthinte irippidam, parisarangale manasilaakkaanulla thalacchorinte pravar‍tthanam, vikaarangal‍, aagrahangal‍, or‍mikkaanum padtikkaanum chinthikkaanum theerumaanangal‍ edukkaanumulla kazhivu, ingine pothuveyulla thalacchorinte pravar‍tthanam” ennivayaanu. Allaathe karal‍, hrudayam, kannu enniva polulla oru avayavam alla athu. Manasine padtikkaan‍ kadtina shramavum aavashyamaanu. Athukondaanu manashaasthratthinte pithaavaaya sigmandu phroidu (sigmund freud) “kazhinja muppatthanchu var‍shamaayi manashaasthram njaan‍ padtikkunnundenkilum sthreekalude manashaasthram poor‍namaayi manasilaakkaan‍ enikku saadhicchittilla” ennu paranjathu. Sthreekaludeyum kuttikaludeyum manashaasthram alpam sankeer‍namaanu.

 

manasine bodha manasu, upa bodha manasu, abodha manasu enningane moonnaayi thirikkaam. Abodha manasinu aadhunika vydya shaasthram valiya praadhaanyam kodukkunnilla. Aa samayatthu shaareerika pravar‍tthanam maathrame nadakkunnulloo ennathu kondaayirikkaam. Pakshe phroidinte “svapna vishakalanam” (interpretation of dreams) enna pusthakatthil‍ abodha manasinaanu praadhaanyam kodutthirikkunnathu. Manushyante ellaa svabhaava vyathiaanangalkum kaaranam avante abodha manasu aanennaanu addheham parayunnathu. Pakshe addhehatthinte pala sidhaandhangalum pinne vanna manashasthranjar‍ vazhi chodyam cheyyapettu. Athukondu innathinte praadhaanyam kuranju. Puthiya manashasthranjar‍ upa bodha mansinaanu praadhaanyam kalpikkunnathu. Upa bodha manasine niyanthrikkaan‍ oru manushyanu saadhicchaal‍ manushyane avane thanne manasilaakkaanum pala rogangalil‍ ninnum mochanam nedaanum saadhikkum. Manasum shareeravum athramaathram bandhapettirikkunnu. Upa bodha manasine niyanthricchaal‍ bodha manasinte niyanthranam avante kayil‍ aakum. Pakshe upa bodha manasinte ee niyanthranam athra eluppamalla. Pakshe yoga, dhyaanam, praar‍ththana polulla chila upaadhikaliloode kuracchokke manasine niyanthrikkaan‍ saadhikkum. Angine niyanthrikkukayum positteevu aakukayum cheythaal‍ manashaanthiyum rogashaanthiyum nedaam. Maanasika nila rogangal‍ku kaaranam aakunnathinte chila shaasthreeya vashangal‍ thaazhe kodukkunnu:-

 

thalacchorinte breyin‍ sdem enna bhaagatthulla limbiku sisretthilaanu nammude duakham, pirimurukkam, kopam, santhosham (bhakshanam, lymgikatha) muthalaaya vikaarangal‍ niyanthrikkapedunnathu, udaa: namukku pirimurukkam, duakham thudangiya vikaarangal‍ varumpol‍, chila hor‍monukal‍ ee kendrangal‍ude nir‍desham anusaricchu undaakunnu. Adreenaal‍ grandhiyil‍ ninnnu adreenaalin‍, kor‍thisol‍ muthalaaya hor‍monukal‍ undaakunnu. Iva kooduthal‍ undaayaal‍ kooduthal‍ rakthatthil‍ alinju pala rogangalkum kaaranam aakunnu. Ithu oru nishchitha alavil‍ shareeratthinu nallathum aanu. Pinne chila gunangalum shareeratthinu kittunnu. Athaayathu shareeratthinte prathirodha shakthi, glukosu niyanthranam, rakatha sammar‍ddha niyanthranam, in‍sulin‍ niyanthranam, orma shakthi, vedana sahikkaanulla kazhivu muthalaayava. Ee hor‍monukal‍ raavile kooduthalum vykittu kuravum aayirikkum. Namukku valare kooduthalum neendu nilkunnathumaaya pirimurukkam undaayaalo mukalil‍ paranja hor‍monukal‍ kuduthal‍ undaakaan‍ nir‍desham kodukkayum ava grandhiyil‍ undaakukayum cheyyunnu. Iva pinne nir‍desha vaahakar‍ (neurotransmitters) vazhi oru naadee (neuron) koshatthil‍ ninnu adutthulla naadiyilekku pokukayum cheyyunnu. Ingine thudarnaal‍ thaazhe parayunna rogangal‍ undaakunnu;

 
   
 1. thyroyidu pravar‍tthanam kurayuka
 2.  
 3. ellukalude saandratha kurayuka
 4.  
 5. in‍sulin‍ prathirodham
 6.  
 7. ksheenam
 8.  
 9. shraddhayillaayma
 10.  
 11. vishappillaayma
 12.  
 13. murivunangaan‍ thaamasam
 14.  
 15. rakthaadhi sammar‍dam
 16.  
 17. dur‍medasu kooduka
 18.  
 19. nalla kolasdrol‍ (hdl) kurayuka
 20.  
 21. cheettha kolasdrol‍ (ldl) kooduka
 22.  
 23. hypothalamaasinte pravar‍tthanam kurayuka
 24.  
 25. or‍mayude thalacchorinte kendratthinu kedu varika
 26.  
 27. naadee koshamaaya nuroninu naasham varika
 28.  
 

muthalaayava undaakunnu

 

ini manasil‍ santhosham undaayaal‍ enthokke maattangal‍ shareeratthil‍ undaakunnu ennu nokkaam. “santhoshatthinte hor‍monukal‍” ennu ariyappedunna chila hor‍monukal‍ undaakunnu. Avayil‍ pradhaanappettathu aanu “seradonin‍”. Pinne athinte upolpannam aaya “meladonin‍” . Seradonin‍ pakal‍ samayavum “meladonin‍” urangunna (raathri) samayavum undaakunnu. Seradonin‍ hormonil‍ ninnaanu meladonin‍ undaakunnathu ithu kooduthal‍ aayaal‍ thaazhe parayunna rogangal‍ illaathaakkunnu;

 
   
 1. vishaada rogam
 2.  
 3. adikshan‍
 4.  
 5. kopam
 6.  
 7. ashaanthatha
 8.  
 9. aakramanam
 10.  
 11. kooduthal‍ urakkam
 12.  
 13. lakshyavum thaal‍paryavum kurayuka
 14.  
 

kooduthal‍ ari (annajam) polulla aahaaram kazhicchaal‍ in‍sulin‍ koodunnu. Ithu seradonin‍ kurakkunnu. Seradonin‍ oru hor‍monum nurodran‍smitterum aayi pravar‍tthikkunnu.

 

meladonin‍ koodiyalulla gunangal‍ thaazhe kodukkunnu;

 
   
 1. athyaavashya kozhuppamlangal‍ shareeratthil‍ koodunnu
 2.  
 3. aayusu kudunnu
 4.  
 5. resrosreron‍ koodunnu
 6.  
 7. prakruthya ulla prathirodha shakthi koodunnu
 8.  
 

ee hor‍mon‍ urakkatthil‍ undaakunnathinaal‍ nannaayi urangi sheelicchilla enkil‍ aayusu kuraykkum.

 

nammude shareeratthil‍ 36 tharam pradhaana hor‍monukal‍ undu. Athathu grandhikalil‍ ivayude uthpaadanam nadakkapedunnu. Ivayil‍ palathum vikaarangalude vyathyaasam anusaricchu shravikkapedunnu. Shaareerika rogangalum avayude vyathyaasam anusaricchu koodukayum kurayukayum cheyyunnu. Hor‍mon‍ vyathiyaanam maathramalla rogangal‍ undaakkunnathu. Vere pala kaaranangalum undu enkilum chila rogangalil‍ iva valiya svaadeenam chelutthunnu. Nurodran‍smitterukal‍ vazhi ee hor‍monukal‍ shareeratthinte pala bhaagangalilum etthunnu.

 

hor‍mon‍ vyathiyaanangal‍ shaareerika rogangale svadeenikkunnathu pole thanne maanasika rogangaleyum svaadeenikkunnu. Udaa: vishaadarogam (depression). Deer‍kha naal‍ pirimurukkatthil‍ (stress and strain) irunnaal‍ kor‍thisol‍, adreenalin‍ muthalaaya hor‍mon‍ kuduthal‍ ‍ undaakukayum athu vishaadarogatthinu kaaranamaakukayum cheyyum. Nammude shareeratthil‍ mupathaaru (36) tharam hor‍monukal‍ undennu neratthe soochippicchuvallo ivakokke prathyekam prathyekam nurodran‍smitterukalum undu. Munnootti muppathu (330) tharam nuro draan‍smitterukal‍ undu nammude shareeratthil‍. Oro rogangalkum onno athiladhikamo hor‍mon‍ vyathiyaanangal‍ undaavukayum avaykoke prathyekam prathyekam nuro dran‍smishanukal‍ (naadee preshanam) undaakukayum cheyyunnu. Ee nuro dran‍smitterukale pothuve “mono amynukal‍” ennaanu parayunnathu. Udaa: vishaadarogatthinte mono amynukalu “dopamin‍”, “nor‍ epinephrin‍”, “seraronin‍” ennivayaanu. Ee sampreshanam engineyennu nokkaam;

 

manasil‍ vikaara vyathyaasangal‍ undaakumpol‍ naadi (neurons) kalkidayil‍ chila en‍symukal‍ undaakukayum naadee dhandi (neuron’s axon) nte agratthil‍ ninnum nuro dran‍smitterukal‍ avideyundaakunna ensyminte sahaayatthaal‍ adutthulla sellilulla sveekarinikal‍ (receptors) vazhi kymaadapedunnu. Angine ee sampreshanam vydyutha tharamgangal‍ aayi yaathra thudarunnu. Thalacchorile hypothalamasu, pittuvedari, limbiku sisttam, seribral‍ korreksu, seribellaam thudangiya kendrangal‍ ivaye niyanthricchu kondumirikkunnu.

 

manasinte niyanthranatthiloode pala rogangalil‍ ninnum namukku raksha pedaam. Manasinte pirimurukkam sammar‍dam iva vazhiyundaakunna chila rogangal‍ chuvade kodukkunnu;

 
   
 1. hrudrogangal‍
 2.  
 3. ponnathadi
 4.  
 5. uthkanda rogangal‍
 6.  
 7. maanasika rogangal‍
 8.  
 9. vishaadarogangal‍
 10.  
 11. urakkamillaayma
 12.  
 13. uyar‍nna raktha sammar‍dam
 14.  
 15. pepdiku al‍sar‍
 16.  
 17. prathirodha shakthikurav
 18.  
 19. palatharam shaareerika vedanakal‍
 20.  
 21. jaladosham/ pani
 22.  
 23. thalavedana
 24.  
 25. chennikkutthu
 26.  
 27. amitha madyapaanam
 28.  
 29. shaasakosa rogangal‍
 30.  
 

chila bhakshanangal‍ manasinu santhosham tharunnu, udaa:

 

paal‍, choklattu, ari, bredu/nudilsu/ paastha, cherumaalsyangal‍, spinachu, bluberi, been‍su/soya been‍su, andivargangal‍, kophi muthalaayava.

 

chila bhakshanangal‍ aayusu var‍dhippikkunnu, udaa:

 

badaam, aapil‍, baar‍li, brahmi, alalpha, thyru, yogar‍ttu, velutthulli, jinsengu, then‍, inthyan‍ bluberri, paal‍, olivu oyil‍, ulli, ari (thavidullathu).

 

vyaayaamavum nalla bhakshanavum ellaam kruthyamaayum mithamaayum (mithathvam ennu paranjaal‍ theere kurayaanum paadilla valare koodaanum paadilla) manasine den‍shanil‍ ninnozhivakkukayum cheythaal‍ ellaavarkkum rogamillaathe jeevikkaan‍ saadhikkum.

 

sdresinte rasathanthram

 

do. Venu thonnaykkal manaprayaasam athavaa mental sdresu aadhunika jeevithatthinte koodappirappaanu. Innu dhaaraalam per maanasika sammarddhatthinte peeda anubhavikkunnavaraayundu. Sdresu varutthunna vinakal dhaaraalam. Athu ottere shaareerika-maanasika prashnangal undaakkunnu. Maanasika pirimurukkam anubhavikkunnavaril vaayppunnu saadhaaranayaanu. Ere sdresu anubhavikkunna panikalil erppedunnavarilum pareekshaykku padtikkunna vidyaarthikalilum vaayppunnu shraddheyam. Manosamgharshatthinteyum maanasika pirimurukkatthinteyum baakkipathramaayi kaansar maariyirikkunnu. Rakthasammarddham, hrudrogangal aadiyaayavayum sdresu vilicchuvarutthunnu. Hrudrogikalkku maanasikaasvaasthyam undaakkaruthennu parayunnathu kettirikkumallo. “denshan pidicchu raktham choodaakkaruthennum raktham thalaykku kettaruth” ennumulla naattinpuratthe prayogangal shraddheyam thanne. Thalavedana, nattelluvedana, charmarogangal aadiyaayavayum sdresinte santhathiparamparakalilppedunnu. Denshan thalavedanayundaakkunnu. Denshan ullavarude thalamudi vegam naraykkunnu. Charmatthil chulivukal veezhunnu. Praayam adhikam thonnippikkunnu. Naam nithyajeevithatthil ithokke kaanukayaanu. Prameham, aasthma, alarji enningane sdresu duranthangalude nira pinneyum neelunnu. Ithil ninnum naam orukaaryam koodiyariyunnu. Mikka rogangalkkum aazhatthil manasilekku oruvazhi neelunnu. Athinaal rogatthinu chikithsa vidhikkunnathinumumpu adisthaana roga kaaranam urappuvarutthuka. Sdresu oru maanasika prashnamaanu. Athinaal naam ivide kanda shaareerika rogangalkku chikithsa nalkendathu maanasikamaayi thanneyaavanam. Oppam aavashyamenkil shareeratthinumaavaam. Shareeratthinu maathramaayi nalkunna chikithsa pinneyum vinakalkku kaaranamaakunnu. Sdresu enna maanasika prashnam enthukondu shaareerika rogangalkku vazhivacchu? Manasum shareeravum parasparam kortthu onninonnu bandhappettu kidakkunnathukondu! Shareeratthinte bhaagamaaya masthishkatthile jyvaraasaprathipravartthanangalude ulppannam thanneyaanu manasu. Aa manasu thanneyaanu shareeratthil jeevagandham kelppikkunnathum madhurasvapnangalkku niramekunnathum. Appol enthaakunnu manas? Athevideyaan? Enganeyaanu vikaaratthe kudiyirutthunnath? Eprakaaramaanu chinthaykku pura thurakkunnath? Evvidhamaanu vichaaratthe valartthunnath? Aa manasinu enganeyaanu samgharshavum sammarddhavum pirimurukkavum undaavunnath? Manasinte ee pirimurukkangal, samgharshangal, samghattanangal okkeyum varacchidunna kaanvaasu shareeratthe pothinju neettunnathenganeyaan? Aa vaka kaaryangalekkuricchu oraayiram vattam neerippukanju naam vedanicchirikkunnu. Enthaanu maanasika sammarddham? Enthaanu vikaaram? Athu verum chinthakal maathram. Enkil athu eprakaaramaanu manasinte aazhangalil vithacchu shareerasirakalilekku veridunnath? Shareerattheyum manasineyum randaayi thanne kaanano? Shareeravum manasum irupurangal pole onninte randamshangalaayi onnaayi thanne nilakollukayalle? Alla. Ava randum viruddha dhruvangal aanu ennu parayunnavar kelkkaan chodikkukayaanu. Thanupparikkunna e si murikalil irunnu bhayam, ulkkandta enniva moolam viyarkkunnavarundu. Atheprakaaram sambhavikkunnu? Hrudayamidippinte thaalam koodiyitto shareeroshmaavu koodiyitto ennu parayaanaavum aagrahikkuka. Aprakaaramenkil athenganeyaanu sambhavicchath? Ivide kalicchathu hormon. Aa hormon thurannuvitta thaakkol aarudeth? Manasinte antharamgatthil meettiya samgeethatthinteyo mugddharaagatthinteyo eeradiyilalle? Appol manasum shareeravum orumicchu ramikkunna abhaumadampathikalude nibaddhathaalamalle? Angane manasine baadhikkunna enthum shareerattheyum baadhikkunnu. Eprakaaramaanu aa baadhayude verukal padarnnirangunnath? Ethu maanthrika bhaashayilaanu athu paraavartthanam cheyyappedunnath? Ivide naam rasathanthratthinte bhaashyam thedunnu. Rasathanthram rachikkunna sambhavabahulathayude purangal naam vaayicchariyukayaanu. Onnu manasil anubhavamaavumpol athu shareeratthil raasayogamaayi chithranam cheyyappedunnu. Sdresinte srushdi, eppol, evide, enganeyundaavunnu? Sdresu eppozhum enganeyumundaavaam. Oru ishdakkedu maathram mathi. Athu sdresu aayi veertthu peruki ningale motthamaayum vizhungum. Oru pravrutthiyil thonnunna ishdakkedo ishdamillaattha chuttupaadil alpaneratthe saannidhyamo mathi. Enthinere, ishdamillaattha daampathyam mathiyallo oru janmam muzhuvan sdresu peri aa bhaaratthaal jeevitham mungitthaazhaan. Attharatthil sdresinu jeevitham homicchavar ethrayo per. Akkatha mattoraalodupolum parayaathe svayam venthuneerunna oraalaavaam ningalum. Thozhilshaalakal, opheesukal, phaakdarikal thudangi sdresinte prabhavakendrangal ottanavadhi. Nammude ethenkilum sarkkaar opheesilo phaakdariyilo chennaal sdresu anubhavikkunnavare kaanaanaavum. Shabdamalineekaranavum chila prathyeka chuttupaadukalum sdresundaakkunnu. Chila thozhilukalum prophashanumellaam sdresu ulpaadippikkappedunnavayaanu. Vidyaabhyaasakaalatthu medikkal vidyaarthikal sdresu aanu bhakshikkunnathennu parayunnathilum thettilla. Pareeksha, bhayam, duakham, niraasha, bheekarasambhavangal aadiyaayava sdresu vilayikkunnu. Yuddhakaalatthu pattaalakkaare sdresu vallaathe shalyam cheyyunnathaayaanu padtanangal. Sdresu eprakaaramaanu kaathukalkku alosaramaavunnath? Chila jyvaraasa prathipravartthanangaliloode thaalanibaddhamaaya shaareerika pravartthanangalkkumel athu kollivaykkukayaanu. Sdresinte jyvarasathanthram namme athbhuthappedutthunnu. Kandamaanam raasavasthukkalum hormonukalum chernnaanu ikkatha rachikkunnathu. Koottatthil oraalaakunnu kolasdrol. Ithu kozhuppil adangiyirikkunna oru samyukthamennu dharikkuka. Sdresinte kaaryatthil ivanu nalla svaadheenamundu. Medikkal vidyaarthikalil pareekshaakaalatthu kolasdrol nila valare uyarnnu kandathaayi oru padtanam avakaashappedunnu. Athupolethanne daaksu odukkendunna seesanil akkaundanmaarilum. Sdresu avastha masthishkatthil oru jyva alaam undaakkunnu. Ee alaam shareeratthinte vividha bhaagangalileykkulla naadeeparipathatthinu svicchidunnu. Athukonduthanne sdresinte yathaartha uddheshyam shareeratthe motthamaayum maarunna chuttupaadil nilanilkkaan sajjamaakkukayaanu. Vishappu, aakramanam thudangi chila aadhaara pravartthanangal (besiku phangshansu) niyanthrikkunna masthishkatthile pramitteevu eriyaye sdresu utthejippikkunnu ee eriyayilekku sdresu hormon ozhukunnu. Adrinaalin hormon aakunnu sdresu hormon. Ithine emarjansi hormon ennukoodi vilikkunnu. Adiyanthara ghattangalil aanu ee hormon ulpaadippikkappedunnathu. Shareeratthe attharam ghattatthil ninnum mochippikkukayaanuddheshyam. Bhayankaramaaya bhayamundaakumpol nenchin koottileykkentho katthiya thonnalundaayittille. Athinu kaaranam ee hormon aakunnu. Ee hormoninte aayusu valare cheruthaanu. Vrukkakalkku mukalil kaanunna adhivrukkagranthikalaanu emarjansi hormon ulpaadippikkunnathu. Udaraashayatthil nattelliniruvashatthaayi vrukkakal kaanappedunnu. Rakthatthilekku nerittu thallappedunna sravangalaanu hormonukal. Sdresundaakumpol rakthakkuzhalukal churungukayum rakthasammarddham vardhikkukayum shareeratthile vividhaavayavangalileykkulla rakthapravaaham kurayukayum hrudayaspandana nirakku koodukayum hrudayaspandanathaalam kramarahithamaavukayum cheyyunnu. Rakthatthil glookkosinte alavu kutthane koodukayaanu. Kanam kuranja shvasanakkuzhalukal koodi churungunnu. Hrudayaaghaathatthinum maranatthinum ithu venduvolam mathi. Bombingu, bhookampam thudangiyava anubhavappedunna sthalangalil undaavunna hrudayaaghaatham moolamulla maranangalil sdresinu pankundennu shaasthrajnjanmaar vilayirutthunnu. Sdresu moolam jeevan apakadatthilaavunna sandarbhangal viralamaanu. Ennaal innatthe jeevithashyliyil oro nimishavum naam sdresinu keezhadangi kazhiyukayaanu. Nammude nithyajeevithatthinte bhaagamaayi sdresu maarunnu. Idavittundaavunna sdresum disdresum nammude shareeratthil raaseeya asamthulanamundaakkunnu. Urakkamillaayma, garbhamalasal, aamaashaya kudal vranangal aadiyaayavayum sdresu varutthunna vinakalaanu. Ithu dahana prakriyaye thadayunnu. Thalphalamaayi aamaashayatthil amlarasavum dahikkaattha aahaarapadaarthangalum nirayunnu. Ithu thudarcchayaayi anubhavappedukayaanenkil athu aamaashayatthinte aantharikapaaliye baadhikkukayum vranangal muthalaaya prashnangal undaakkukayum cheyyunnu. Ithrayokke doshangal aaropikkappetta sdresinum parayaan chila nanmakalundu. Pakarcchavyaadhikalkkethire oru prathirodha kavachamaayi vartthikkunnathaayi padtanangal. Ennaal amithamaaya sdresu anaarogyam thanne. Pattaalakkaarkku pakarcchavyaadhikal amithamaayi anubhavappedunnathu avaril sdresu vanthothil kaanunnathinaalaanu. Imglandil oru gaveshanasamgham sdresum rogavumaayulla bandhatthekkuricchu oru padtanam nadatthi. 400 pereyaanu padtanavidheyamaakkiyathu. Avarude sdresu histtari shekharikkalaanu aadyam cheythathu. Avaril jaladoshamundaakkunna vyrasu kadatthi vittu. Kaduttha sdresullavaril jaladosham pettennu pidipettathaayi kaanaan kazhinju. Mithamaaya sdresu oraalude prathirodhasheshi vardhippikkunnu. Ennaal vanthothil anubhavappedunna sdresu prathirodhasheshi thakarkkukayaanu cheyyunnathu. Mikka dokdarmaarum sdresum rogavum thammilulla bandhatthinu valiya praadhaanyam kalpikkunnilla. Maranam, daampathyatthakarccha aadiyaayava moolam ere aazhatthil vykaarika pirimurukkamanubhavikkunnavaril aasthma vardhicchu kaanunnu. Athupole thanne ere sdresu anubhavikkunna bisinasu eksikyootteevukalil hrudrogavum rakthasammarddhavum puramvedanayum naadeethakaraarukalum kaanappedunnundu. Orikkal shareeram sdresinte phalatthe ittharatthil prakadippikkaan shramikkukayaanenkil pinneedum athuthanne thudarnnukondeyirikkum. Anubhavikkunna sdresinte kooduthal kuravu vyakthiye aashrayicchirikkunnu. Athumoolamundaavunna prashnangalude kaadtinyavum vyakthikalil nikshiptham. Oraalkku sdresine marikadakkukayo athinullil mungi shvaasammuttukayo aavaam. Athoraalude maanasika ghadanaykkum vyakthithvatthinum kadappettirikkunnu.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions