മനസ്സും ആരോഗ്യവും

                                                                                                                   
                                                                                                                                                                                                                                                                                 

                    മനസ്സും ആരോഗ്യവും                  

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

സ്​കീസോഫ്രീനിയ

 

സ്​പഷ്​ടമായി ചിന്തിക്കുവാനും വികാരങ്ങളെ കൈകാര്യം ചെയ്യുവാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള കഴിവിനെ ബാധിക്കുന്ന ഗുരുതരമായ ഒരു മാനസിക രോഗമാണ് സ്​കീസോഫ്രീനിയ. ഈ അസുഖത്തെ പലരും ഒരു രോഗമായി കണക്കാക്കുന്നില്ല. മറിച്ച് വളർത്തുദോഷമോ ഗ്രഹദോഷമോ, ദൈവശാപമോ, അമാനുഷിക ശകതികളോ ആണെന്ന് തെറ്റിദ്ധരിക്കുയാണ്. മറിച്ച്, മസ്​തിഷ്​ക കോശങ്ങളിൽ സംഭവിക്കുന്ന ഭൗതികവും രാസയാനികവുമായ മാറ്റങ്ങളാൽ വരുന്ന താളപ്പിഴകവുകളാണ് ഈ രോഗത്തിന് കാരണം. പ്രമേഹവും ഹൃേദ്രാഗവും പോലെ ജീവശാസ്​ത്രപരമായ ഒരു രോഗമാണിത്​.

 

ആരെയാണ് ​രോഗം ബാധിക്കുന്നത്? സമൂഹത്തിൽ തികച്ചും സാധാരണമായ ഈ രോഗം നൂറു പേരിൽ ഒരാളെവീതം ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. കേരളത്തിൽ ഏകദേശം 3,30,000  പേർക്ക് ഈ രോഗമുണ്ട്. സ്​ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്ന രോഗമാണിത്. 15 നും 30 നും ഇടക്ക്​ പ്രായമുള്ള പുരുഷന്മാരിലും 25 നും 30 നും ഇടക്ക്​  പ്രായമുള്ള സ്​ത്രീകളിലുമാണ് സാധാരണയായി ഇത് കാണുന്നത്. വംശം, വർണം, ജാതി, മതം, സാമ്പത്തിക സ്​ഥിതി തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി സ്​കീസോഫ്രീനിയ എല്ലാതരം ആളുകളേയും ബാധിക്കുന്നു.

 

അടിസ്​ഥാന കാരണങ്ങൾ വിവിധ ഘടകങ്ങൾ കൂടിച്ചേരുന്ന രോഗമാണിത്. തലച്ചോറിലെ നാഡീകോശങ്ങൾ പരസ്​പരം കൈമാറാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങളായ ഡോപാമിൻ, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ ഈ രോഗത്തിന് മുഖ്യ കാരണമാകുന്നു. പാരമ്പര്യം, ജന്മനാ തലച്ചോറിന് സംഭവിക്കുന്ന നാശങ്ങൾ, ഗർഭാവസ്​ഥയിൽ ബാധിക്കാവുന്ന വൈറസ്​ രോഗങ്ങൾ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ എന്നിവയൊക്കെ മറ്റു കാരണങ്ങളാണ്. മാനസിക സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ  ഈ രോഗാവസ്​ഥയെ കൂടുതൽ മോശമാക്കാം.

 

ലക്ഷണങ്ങൾ സ്​കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ പലതാണ്. അസുഖം തുടങ്ങുന്നത് ക്രമേണയായിരിക്കും. സ്​കീസോഫ്രീനിയക്ക് ഒരായിരം മുഖങ്ങളുണ്ട്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങൾ സ്​ഥിരമായി കണ്ടുവന്നാൽ രോഗം സ്​കീസോഫ്രീനിയയാണെന്ന് അനുമാനിക്കാം.

 
   
 1. ഒന്നിലും താല്പര്യമില്ലായ്​മ, മറ്റുള്ളവരിൽനിന്നും ഒഴിഞ്ഞുമാറുക, പഠനം, ജോലി, ശരീരവൃത്തി, ആഹാരം എന്നിവയിൽ അലസതയും താല്പര്യക്കുറവും.
 2.  
 3. സംശയ സ്വഭാവം – തന്നെ ആരോ അക്രമിക്കാൻ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശകതികൾ ത​​​െൻറ പ്രവർത്തനങ്ങളെയും, ചിന്തകളെയും നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ തോന്നലുകൾ.
 4.  
 5. മിഥ്യാനുഭവങ്ങൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തതും കാണാൻ കഴിയാത്തതുമായ ശബ്​ദങ്ങൾ കേൾക്കുക, കാഴ്​ചകൾ കാണുക.
 6.  
 7. വൈകാരിക മാറ്റങ്ങൾ – ഭയം, ഉത്കണ്​ഠ, നിർവികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
 8.  
 9. ഇല്ലാത്ത വ്യകതികളുമായി സംസാരിക്കുക, ബന്ധമില്ലാത്തതും അർത്ഥമില്ലാത്തതുമായ  സംസാരം, അംഗവിക്ഷേപങ്ങൾ കാണിക്കുക, കണ്ണാടി നോക്കി ചേഷ്​ടകൾ കാണിക്കുക.
 10.  
 11. കഠിനമായ ദേഷ്യം, ആത്​മഹത്യാ പ്രവണത, കൊലപാതക വാസന.
 12.  
 

സ്​കീസോഫ്രീനിയയുടെ ഗതി സ്​കീസോഫ്രീനിയ രോഗികളിൽ 30–40 വരെ പൂർണമായി വിമുകതി നേടുമ്പോൾ 30–40 ശതമാനം തുടർച്ചയായ പരിചരണത്തിലൂടെയും മരുന്നുകളുടെയും സഹായത്താൽ ഏറെക്കുറെ മുന്നോട്ട് പോകാൻ കഴിവുള്ളവരാണ്.

 

ചികിത്സ ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്​കീസോഫ്രീനിയയെ ഒട്ടൊക്കെ ഭേദമാക്കാം. ആരംഭത്തിൽ തന്നെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതാക്കി ഭാവി ജീവിതം സുരക്ഷിതമാക്കിക്കൊണ്ടുള്ള ചികിത്സാ രീതികളാണ് ഇന്ന് നിലവിലുള്ളത്. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല പിന്തുണയും നൽകിയാൽ ചികിത്സ വളരെയേറെ എളുപ്പമാകും. ഇലക്​​ട്രോ കൺസെൽവ് തെറാപ്പിയും കൗൺസിലിങ്ങും പുനരധിവാസംപോലുള്ള  സാമൂഹിക ചികിത്സകളും ഇന്ന് വ്യാപകമാണ്. ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ രോഗം മൂർച്ഛിക്കുന്ന അവസരങ്ങളിൽ ഒരു ഹ്രസ്വകാലത്തേക്കെങ്കിലും ഈ രോഗമുള്ള മിക്കവർക്കും ആശുപത്രിയിൽ കിടക്കേണ്ടി വന്നേക്കാം.

 

ഔഷധ ചികിത്സ സ്​കീസോഫ്രീനിയക്കുള്ള മരുന്നുകൾ പൊതുവെ ആൻറിസൈക്കോട്ടിക്​സ്​ എന്ന പേരിൽ അറിയപ്പെടുന്നു. മസ്​തിഷ്​കത്തിലെ ഡോപ്പമി​​​​െൻറ അധികാവസ്​ഥ കുറച്ചുകൊണ്ടുവരികയാണ് ഇത്തരം മരുന്നുകൾ ചെയ്യുന്നത്. പഴയകാല ഔഷധങ്ങൾക്ക്​ പുറമേ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതും അതേ സമയം കൂടുതൽ ഗുണം ലഭിക്കുന്നതുമായ നവീന ഔഷധങ്ങൾ വിദേശത്തേപ്പോലെ ഇന്ത്യയിലും ഇന്ന് ലഭ്യമാണ്.,  മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്ന രോഗികൾക്കായി അവരറിയാതെ കൊടുക്കാവുന്നതും, രണ്ടാഴ്​ചയിലോ മാസത്തിലൊരിക്കലോ ഇഞ്ചക്ഷൻ രൂപത്തിൽ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.

 

ഇലക്​​ട്രോ കൺവൽസീവ് തെറാപ്പി രോഗിയെ മയക്കി കിടത്തി ചെറിയ അളവിൽ വൈദ്യുതി തലച്ചോറിലൂടെ കടത്തിവിട്ട് തകരാറുകൾ പരിഹരിക്കുന്ന രീതിയാണിത്. ഇതിന് ഏകദേശം 40 സെക്കൻറ്​ മാത്രമേ ആവശ്യമുള്ളു. ഇത്തരത്തിൽ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിക്കുന്നത് ന്യൂറോട്രാൻസ്​മിറ്റേഴ്​സ്​ എന്നറിയപ്പെടുന്ന ഒട്ടേറെ രാസപദാർഥങ്ങളുടെ അസന്തുലിതാവസ്​ഥ ശരിയാക്കിയെടുക്കാൻ തലച്ചോറിനെ സഹായിക്കുന്നു. മരുന്നുകളൊന്നും ഫലിക്കാത്തവർക്കും മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്നർക്കും അബോധാവസ്​ഥ പോലെ കാണിക്കുന്ന കാറ്ററ്റോണിക് അവസ്​ഥ പ്രകടിപ്പിക്കുന്നവർക്കും ഇലക്​​ട്രോകൺവൽസീവ് തെറാപ്പി വളരെ ഫലപ്രദമാണ്.

 

സാമൂഹ്യമനശാസ്​ത്ര ചികിഝ ആശയ വിനിമയത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്​മ, മറ്റുള്ളവരുമായി ബന്ധം സ്​ഥാപിക്കാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള താൽപര്യമില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങളാൽ വിഷമിക്കുന്ന രോഗികൾക്ക് ഒരാശ്വാസമാണ് സാമൂഹ്യ–മനശാസ്​ത്ര ചികിത്സ. ഈ ചികിത്സ വീണ്ടും  നല്ലൊരു ജീവിതം നയിക്കാൻ രോഗികളെ സഹായിക്കുന്നു. സൈക്കോതെറാപ്പി, കോഗ്​നറ്റീവ്​ ബിഹേവിയറൽ തെറാപ്പി, രോഗപരിചാരകർക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക, തൊഴിലധിഷ്​ടിത സാമൂഹിക പുനരധിവാസം എന്നിവയെല്ലാം അടങ്ങിയതാണ് ഈ സമഗ്ര ചികിഝാ രീതി.

 

സൈക്കോതെറാപ്പി മാനസികമായും വൈകാരികവുമായ പ്രശ്നങ്ങളെ ശാസ്​ത്രീയമായ ഉപദേശങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഭേദമാക്കുന്ന രീതിയാണിത്. എന്നിരുന്നാലും സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ്. സ്​കീസോഫ്രീനിയ എന്ന രോഗാവസ്​ഥ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ സൈക്കോതെറാപ്പി രോഗികളെ സഹായിക്കുന്നു.

 

മരുന്നുകൾ യഥാസമയത്ത് കൊടുക്കുന്നതിൽ പരിചാരകർക്ക് വളരെ വലിയ പങ്കാണുള്ളത്. മരുന്നുകൾ കൃത്യസമയത്ത് നൽകാനും മരുന്നുകൾ കഴിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചു രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പരിചാരകർ ശ്രദ്ധിക്കണം. ആശുപത്രി വിട്ട രോഗികൾക്ക് മതയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും വളരെ പ്രധാനമാണ്. മരുന്നുകൾ നിർത്തിക്കളയുന്ന രോഗികളിലും തുടർചികിത്സക്ക് പോകാത്തവരിലും രോഗാവസ്​ഥ തിരിച്ചു വന്നേക്കാം. ചികിത്സ തുടരാൻ രോഗികളെ േപ്രരിപ്പിച്ച് ചികിത്സയിൽ സഹായിക്കുന്നതിലൂടെ പരിചാരകർക്ക് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനാകും.

 

(ലേഖകൻ കോഴിക്കോട് കെ.എം.സി.ടി. മെഡിക്കൽ കോളജിൽ മനോരോഗ വിഭാഗം പ്രൊഫസറാണ്​)

 

ഉത്​കണ്​ഠ കുറക്കാൻ ചില വഴികൾ

 

ഉത്​കണ്​ഠ സാധാരണ ജീവിതത്തി​​െൻറ ഭാഗമാണ്​. തിരക്കുപിടിച്ച ജീവിതത്തി​​െൻറ പാർശ്വഫലമാണിതെന്നും പറയാം. എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്​നമാണ്​ അമിത ഉത്​കണ്​ഠ . എന്നാൽ ചിലപ്പോൾ ചിലരിൽ ഇതൊരു രോഗമായി ഭവിക്കുന്നു.

 

എല്ലാ തരത്തിലുള്ള ഉത്​കണ്​ഠകളും ഭയപ്പെടേണ്ടതല്ല. അത്​ പലപ്പോഴും അപകടങ്ങളെ കുറിച്ച്​ നിങ്ങളെ ബോധവാൻമാരാക്കുന്നു, എന്തും നേരിടാൻ തയാറായി നിൽക്കാൻ​ നിങ്ങളെ പ്രേരിപ്പിക്കുന്നു. അപകടങ്ങൾ മുൻകൂട്ടി കാണാനും ഉത്​കണ്​ഠ നിങ്ങളെ സഹായിക്കും. എന്നാൽ ദിവസവമുള്ള ജീവിതത്തിൽ ഇതൊരു പ്രശ്​നമാകു​േമ്പാൾ അതിനെ ത​ടയേണ്ടത്​ ആവശ്യമായി വരുന്നു. അനാവശ്യമായി വളരുന്ന ഉത്​കണ്​ഠ ജീവിത ഗുണനിലവാരത്തെ ബാധിക്കും. ഇത്തരം ഉത്​കണ്​ഠയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാമെന്ന്​ നോക്കാം.

 

വ്യായാമം നിത്യേന കൃത്യമായി വ്യായാമം ചെയ്യുന്നത്​ ശാരീരിക മാനസിക ആരോഗ്യത്തിന്​ നല്ലതാണ്​. വ്യായാമം ദിവസത്തെ സജീവമാക്കും. ദിവസവുമുള്ള വ്യായാമം ചിലരിൽ മരുന്നുപോലെ ഉത്​കണ്​ഠ​െയ കുറക്കും. വ്യയാമം കഴിഞ്ഞ്​ മണിക്കൂറുകൾക്ക്​ ശേഷവും സജീവമായി നിലനിൽക്കാൻ നിങ്ങൾക്ക്​ സാധിക്കും.

 

മദ്യപിക്കരുത്​ മദ്യം ഒരു മയക്കു മരുന്നാണ്​. അത്​ ആദ്യം നിങ്ങളെ ശാന്തരാക്കു​മെങ്കിലും ലഹരി കഴിഞ്ഞാൽ ഉത്​കണ്​ഠയും മറ്റുപ്രശ്​നങ്ങളും അതിശക്​തമായി തിരിച്ചടിക്കും. മദ്യ ലഹരി സ്​ഥിരം മദ്യപാനിയാക്കി മാറ്റുകയും ചെയ്യും.

 

പുകവലി ഉപേക്ഷിക്കുക എന്ത്​ ടെൻഷൻ വന്നാലും ഇടക്കിടെ പുകവലിച്ചു കൂട്ടുന്നവർ ഉണ്ട്​. മദ്യപിക്കുന്നതു പോലെ തന്നെ പുക വലിയും സമയം കൂടും തോറും നിങ്ങളുടെ അവസ്​ഥയെ മോശമാക്കി തീർക്കുകയാണ്​. എത്രനേരത്തെ പുകവലി ശീലം തുടങ്ങുന്നുവോ അത്രയും നേരത്തെ ഉത്​കണ്​ഠാ രോഗങ്ങൾ നിങ്ങളെ ബാധിക്കുന്നതിന്​ ഇടയാക്കുമെന്ന്​ പഠനങ്ങൾ പറയുന്നു.

 

കഫീൻ സൃഷ്​ടിക്കുന്ന ചതിക്കുഴികൾ ശക്​തമായ ഉത്​കണ്​ഠ അനുഭവിക്കുന്നവരാണെങ്കിൽ ഒരിക്കലും കഫീൻ ഉപയോഗിക്കരുത്​. കഫീൻ നിങ്ങളിൽ പരിഭ്രമം വർദ്ധിപ്പിക്കും. കഫീനി​​െൻറ ഉപയോഗം ഉത്​കണ്​ഠാ രോഗങ്ങൾ വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

 

ഉറങ്ങുക ഉറക്കമില്ലായ്​മ ഉത്​കണ്​ഠയുടെ സാധാരണ ലക്ഷണമാണ്​. നന്നായി ഉറങ്ങാൻ സാധിച്ചാൽ പ്രശ്​നങ്ങൾക്ക്​ ഒരു പരിധി വരെ സമാധാനം കണ്ടെത്താൻ സാധിക്കും.

 
   
 • ക്ഷീണിക്കു​േമ്പാൾ ഉറങ്ങുക
 •  
 • കിടക്കയിൽ കിടന്ന്​ വായിക്കുകയോ ടിവി കാണുകയോ      ചെയ്യരുത്​.
 •  
 • കിടക്കയിൽ ഫോൺ, ടാബ്​ലെററ്​. കമ്പ്യൂട്ടർ എന്നിവ      ഉപയോഗിക്കരുത്​
 •  
 • ഉറക്കം വരുന്നില്ലെങ്കിൽ തിരിഞ്ഞും മറിഞ്ഞും      കിടക്കാതിരിക്കുക. ഉറക്കം വരുന്നതുവരെ അടുത്ത റൂമിൽ പോയി ഇരിക്കാം
 •  
 • കഫീൻ, കട്ടിയുള്ള ഭക്ഷണങ്ങൾ, നിക്കോട്ടിൻ      എന്നിവ കിടക്കുന്നതിന്​ തൊട്ടുമുമ്പ്​ ഉപയോഗിക്കാതിരിക്കുക
 •  
 • മുറി ഇരുണ്ടതും തണുത്തതുമായി സൂക്ഷിക്കുക
 •  
 • ഉറങ്ങുന്നതിന്​ മുമ്പ്​ നിങ്ങളുടെ പ്രശ്​നങ്ങൾ      ഡയറിയിൽ എഴുതുക
 •  
 • എല്ലാ രാത്രിയും ഒരേ സമയം തന്നെ കിടക്കുക
 •  
 

ധ്യാനിക്കുക പ്രശ്​നക്കാരായ ചിന്തകളെ മനസിൽ നിന്ന്​ ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ്​ ധ്യാനം. ദിവസവും 30 മിനുട്ട്​ ധ്യാനത്തിലിരിക്കുന്നത്​ ഉത്​കണ്​ഠ കുറക്കുന്നതിനും വിഷാദത്തിൽ നിന്ന്​ കരകയറുന്നതിനും സഹായിക്കും.

 

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക രക്​തത്തിലെ പഞ്ചസാരയുടെ അളവ്​കുറയുക, നിർജ്ജലീകരണം, ​കൃത്രിമ നിറം–മണം തുടങ്ങിയവ ആളുകളുടെ മനോഭാവത്തിൽ വ്യതിയാനമുണ്ടാക്കും. ഭക്ഷണശേഷം നിങ്ങൾക്ക്​ ഉത്​കണ്​ഠയും മറ്റ്​അസ്വസ്​ഥതകളുംവർധിക്കുന്നുണ്ടെങ്കിൽ  ഭക്ഷണശീലം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധാരാളം വെള്ളംകുടിക്കുക, കോർബോ​ൈഹഡ്രേറ്റും മറ്റ്​ മൂലകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക

 

ശ്വസന വ്യായാമം ശീലിക്കുക ഉത്​കണ്​ഠാ രോഗങ്ങൾ ഉള്ളവരു​െട ശ്വസനം അതിവേഗമാണ്​ നടക്കുക. അതിവേഗം ശ്വസിക്കുന്നത്​ ഹൃദയമിടിപ്പ്​ വർധിക്കുന്നതിനും ​തലകറക്കത്തിനു ഇടയാക്കും. അതിനാൽ സാവധാനം ആഴത്തിൽ ശ്വസിക്കുന്ന വ്യായാമം ശീലമാക്കുക. ഇത്​ തലകറക്കം പോലുള്ള പ്രശ്​നങ്ങളെ ലഘൂകരിക്കുന്നതിന്​ സഹായിക്കും.

 

എണ്ണ തേച്ചുകുളി ഉഴിച്ചിലും എണ്ണതേച്ചുകുളിയും മനസിനും ശരീരത്തിനും ആശ്വാസം നൽകും.  കർപ്പൂരത്തൈലം പോലുള്ള എണ്ണകൾ തേച്ച്​കുളിക്കുന്നത്​ നല്ല ഉറക്കം പ്രദാനം ചെയ്യും മാനസികോല്ലാസം വർധിപ്പിക്കും രക്​തസമ്മർദ്ദം കുറക്കും

 

ഒാർക്കുക, മറവിരോഗത്തെ

 

 

 

ഒരേ സ്​ഥലത്തു വെച്ചിരുന്ന പാത്രങ്ങൾ സ്​ഥലം മാറി വെച്ചു പോകുന്നുണ്ടോ, വാഹനത്തി​​െൻറ ചാവി എവിടെ ​െവച്ചുവെന്ന്​ ഒാർമയില്ലേ, വീട്ടിലേക്ക്​ വരുന്ന വഴി മാറിപ്പോകുന്നുണ്ടോ... എന്തൊരു മറവി എന്ന്​ സ്വയം കുറ്റപ്പെടുത്തി ആശ്വാസം കാണാൻ വര​െട്ട. ഇൗ മറവി, രോഗവുമാകാം.

 

 

 

തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന രോഗമാണ്​ അൾഷിമേഴ്​സ്​ അഥവാ മറവിരോഗം. ഇത് ​നിങ്ങളുടെ ഒാർമ, ചിന്ത, പെരുമാറ്റം എന്നിവയെ ബാധിക്കും. സാധാരണയായി 65 വയസ്​ കഴിഞ്ഞവർക്കാണ്​ ഒാർമക്കുറവ്​​ കാണപ്പെടുന്നത്​. എന്നാൽ ചിലർക്ക്​ നേരത്തെ തന്നെ രോഗം കണ്ടുതുടങ്ങുന്നു. 40-50കളിൽ രോഗലക്ഷണങ്ങൾ  കാണിച്ചുതുടങ്ങും.

 

അൾഷിമേഴ്​സി​​െൻറ തുടക്കത്തിലെ ലക്ഷണങ്ങൾ വളരെ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായ ലക്ഷണങ്ങളാണ്​ തുടക്കത്തിൽ ഉണ്ടാവുക. ചിന്തയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന ഇത്തരം കുഞ്ഞുമാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പോലും പെട്ടിരിക്കില്ല. ആദ്യഘട്ടത്തിൽ പുതിയ വിവരങ്ങൾ ഒാർമയിൽ സൂക്ഷിക്കാൻ വല്ലാതെ പാടുപെടും. തലച്ചോറിൽ പുതിയ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാഗത്തെ രോഗം ആക്രമിച്ചു തുടങ്ങുന്നതിനാലാണിത്​.

 

ഒരേ ചോദ്യം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുക, സംഭാഷണങ്ങളോ പ്രധാന കൂടിക്കാഴ്​ചകളോ മറന്നു പോകുക, ഒരേ സ്​ഥലത്ത്​ വെച്ചിരുന്നവ സ്ഥലം മാറിവെക്കുക തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ്​.

 

കാലാനുസൃതമായ മറവി​ ജീവിതത്തിൽ സാധാരണമാണ്​. മറവി എന്നാൽ അത്​ അൾഷിമേഴ്​സ്​ ആകണമെന്നില്ല. അതിനാൽ പ്രശ്​നം രൂക്ഷമാകുന്നുവെന്ന്​ തോന്നിയാൽ ഡോക്​ടറെ കാണണം.

 

അൾഷിമേഴ്​സ്​: സൂക്ഷിക്കേണ്ട പത്ത്​ ലക്ഷണങ്ങൾ

 
   
 1. വസ്​തുക്കൾ സ്​ഥലം മാറ്റി വെക്കുക,വീട്ടിലേക്കുള്ള വഴി മറക്കുക
 2.  
 3. ഒരു ലക്ഷ്യ സ്​ഥാനത്തേക്ക്​ വാഹനം ഒാടിക്കാൻ സാധിക്കാതിരിക്കുക
 4.  
 5. പദ്ധതികൾ ആസൂത്രണം ചെയ്യാൻ  കഴിയാതിരിക്കുക, പ്രശ്​നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെടുക
 6.  
 7. ദിനചര്യകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുക
 8.  
 9. സമയം വെറുതെ നഷ്​ടപ്പെടുത്തുക
 10.  
 11. ദൂരം കണക്കു കൂട്ടുന്നതിലും നിറങ്ങൾ തിരിച്ചറിയുന്നതിലും പരാജയപ്പെടുക
 12.  
 13. സംഭാഷണങ്ങൾ തുടരുന്നതിൽ ബുദ്ധിമുട്ട്​ അനുഭവപ്പെടുക
 14.  
 15. തെറ്റായ തീരുമാനങ്ങൾ എടുക്കുക
 16.  
 17. സാമൂഹിക പ്രവർത്തനങ്ങളിൽ പിന്നാക്കം പോവുക
 18.  
 19. സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം,വർദ്ധിച്ച ഉത്​കണ്​ഠ
 20.  
 

അടുത്തഘട്ടം സാവധാനം തലച്ചോറി​​െൻറ മറ്റുഭാഗങ്ങളിലേക്കുകൂടി രോഗം പടരുന്നു.  പെരുമാറ്റത്തിലെ വ്യത്യാസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിരിച്ചറിയുന്നു. ഒാർമ പ്രശ്​നങ്ങൾ പലപ്പോഴും സ്വയം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ രോഗം വർധിക്കുന്നതിനനുസരിച്ച്​ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, ആശയക്കുഴപ്പം വർധിക്കുക തുടങ്ങിയ പ്രശ്​നങ്ങൾ ഉടലെടുക്കുന്നു. ഇൗ ഘട്ടത്തിൽ പ്രശ്​നം സ്വയം തിരിച്ചറിയാൻ കഴിയും.

 

ഇൗ ഘട്ടത്തി​ലെ ലക്ഷണങ്ങൾ

 
   
 • ഭാഷ ഉപയോഗിക്കാൻ ബുദ്ധിമുട്ട്​, വായിക്കുക, എഴുതുക, അക്കങ്ങൾ      ഉപയോഗിക്കുക എന്നിവക്ക്​ ബുദ്ധിമുട്ട്​ അനുഭവപ്പെടുന്നു
 •  
 • യുക്​തിസഹമായി ചിന്തിക്കുന്നതിനും ചിന്തകളെ      ക്രമീകരിക്കുന്നതിനും തടസം നേരിടുന്നു
 •  
 • പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ  പുതിയതോ      അപ്രതീക്ഷിതമോ ആയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ​ ക​ഴിയാതിരിക്കുക
 •  
 • അനുചിതമായി ദേഷ്യം പിടിക്കുക
 •  
 • ഒരേ വാചകം ആവർത്തിക്കുക അല്ലെങ്കിൽ ചില പേശികൾ      തുടരെ ചലിപ്പിക്കുക
 •  
 • മതിഭ്രമം, സംശയദൃഷ്​ടി, മിഥ്യാഭയം, അസ്വസ്​ഥത
 •  
 • പൊതുസ്​ഥലങ്ങിൽ നിന്ന്​ വസ്​ത്രം അഴിച്ചുകളയുക, അശ്ലീല      പദപ്രയോഗം നടത്തുക
 •  
 • പെരുമാറ്റപ്രശ്​​നങ്ങൾ– അസ്വസ്​ഥത      പ്രകടിപ്പിക്കുക, ഉത്​കണ്​ഠ, കണ്ണീരൊലിപ്പിക്കുക, അലഞ്ഞു തിരിയുക      തുങ്ങിയവ വർധിക്കുന്നു പ്രത്യേകിച്ച്​ വൈകുന്നേരങ്ങളിൽ
 •  
 

ഗുരുതരാവസ്​ഥ ഇൗ ഘട്ടത്തിൽ ​തലച്ചോറിലെ നാഡീകോശങ്ങൾ  കൂട്ടമായി നശിക്കും. ഇൗ അവസ്​ഥയിൽ ശാരീരിക പ്രവർത്തനങ്ങളുടെ നിയന്ത്രണം നഷ്​ടപ്പെടും. കൂടുതൽ സമയം ഉറങ്ങും ആശയ വിനിമയം നടത്താൻ സാധിക്കില്ല.  പ്രിയപ്പെട്ടവരെ തിരിച്ചറിയാനും കഴിയില്ല.

 
   
 • മലമൂത്ര വിസർജനം നിയന്ത്രിക്കാനാകില്ല
 •  
 • ശരീരഭാരംകുറയുക
 •  
 • ത്വക്കിന്​ അണുബാധ
 •  
 • ഞരക്കം, മുരൾച്ച
 •  
 • ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്​
 •  
 

കാലം പോകുംതോറും രോഗിയു​ടെ അവസ്​ഥ പരിതാപകരമാകും. നേരത്തെ കണ്ടെത്തി ചികിത്​സിക്കുകയാണെങ്കിൽ ജീവിതത്തി​​െൻറ നിലവാരം കുറേക്കൂടി മെച്ചപ്പെടുത്താനാകും.

 

മുഖം മനസ്സി​െൻറ കണ്ണാടി

 

ശാരീരികാസ്യസ്ഥ്യങ്ങൾ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും എളുപ്പമാണ്. മുഖം മനസ്സിെൻറ കണ്ണാടിയെന്നുപറയുന്നത് ഒരർഥത്തിൽ ശരിയാകുന്നത് ഒരാളുടെ മുഖത്തുനോക്കിയാൽ സന്തോഷമില്ലായ്മയും ജീവിതാസ്വാദനശേഷി കുറയുന്നതും ഉന്മേഷക്കുറവുമെല്ലാം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ്. ജീവിതത്തോടുതോന്നുന്ന മടുപ്പാണ് വിഷാദരോഗത്തിെൻറ പാരമ്യം.

 

ആത്മഹത്യ മാത്രം പരിഹാരമാകുന്ന ഒരു ചിന്താഘട്ടം. അവനവനെക്കുറിച്ചുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ഭാവിയെപ്പറ്റി പ്രതീക്ഷകുറയൽ, ഉറക്കക്കുറവ്, ഉറങ്ങാൻ കിടന്നാൽ  അർധരാത്രി തന്നെ എഴുന്നേൽക്കൽ, ശ്രദ്ധയില്ലായ്മ, ജോലി ഭാരമായി തോന്നൽ, േജാലിയിലുള്ള കുറ്റബോധം, സ്വയം മോശമാണെന്ന തോന്നൽ, കുടുംബത്തിലും കൂട്ടുകാര്‍ക്കുമിടയിൽ ഒറ്റപ്പെടല്‍, പുറംലോകത്തുനിന്നും ഉള്‍വലിയാനുള്ള പ്രവണത, ലൈംഗിക താല്‍പര്യക്കുറവ്, സമൂഹം തന്നെ കുറ്റക്കാരനായി കരുതുന്നു എെന്നാക്കെയുള്ള സ്ട്രെസുകൾ വിഷാദരോഗം പിടിെപടാൻ കാരണമാകുന്നു.

 

രോഗം ബാധിച്ചാല്‍ തുടക്കത്തിൽ തന്നെ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകുന്നില്ലെന്നുള്ളതാണ് വിഷാദരോഗത്തിെൻറ ഒരു സങ്കീർണത. വയോധികരിലെ വിഷാദരോഗം പിക്കപ് ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയൊരു പോരായ്മ. രോഗലക്ഷണങ്ങളെ വാർധക്യസഹജമായ അസ്വസ്ഥതകളായാണ് കുടുംബാംഗങ്ങളും സമൂഹവും തെറ്റിദ്ധരിക്കുന്നത്. ആത്മഹത്യചെയ്യുന്ന വിഷാദരോഗികളിൽ കൂടുതലും വയോധികരാണ്. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാലും ചികിത്സക്ക് മടികാണിക്കുന്നത് വിദ്യാസമ്പന്നരിൽ പോലും പ്രകടമാണ്.

 

ഇൗ രോഗത്തോടുള്ള അസ്പൃശ്യത മാറേണ്ടതുണ്ട്. പൊതുജനാരോഗ്യ അജണ്ടയായും മുൻഗണനാവിഷയമായും വിഷാദരോഗത്തെ കാണാത്തിടത്തോളം ഇതിനൊരു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. മറ്റുള്ളവർ അറിഞ്ഞാൽ സമൂഹം തന്നെ മനോരോഗിയെന്ന്  മുദ്രകുത്തപ്പെടുമെന്ന ഭീതിയിൽ  ചികിത്സിതേടാതെ ഒളിച്ചോടുകയാണ് പലരും. സുഖപ്പെടുത്താവുന്ന അവസ്ഥയിൽനിന്നാണ് വർഷങ്ങളോളം ചികിത്സതേടേണ്ട സങ്കീർണാവസ്ഥയിലേക്ക് എത്തുന്നത്.

 

മെഡിക്കൽരോഗം തന്നെ മെഡിക്കൽ രോഗങ്ങളുടെ കൂടെ വിഷാദരോഗവും പരിഗണിക്കപ്പെടാത്തതെന്തുകൊണ്ട് എന്ന ചോദ്യമുയരുന്നുണ്ട്. മറ്റു രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണ പരിപാടികളോ പബ്ലിക് ഹെൽത്ത് കാമ്പയിനുകളോ നടക്കുന്നില്ലെന്നതാണ് വിഷാദരോഗം ഇത്രയോറെ വർധിക്കുന്നതിന് കാരണം. തുറന്നുപറഞ്ഞാൽ അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. ചികിത്സക്ക് സഹായകമാകുന്ന നിരവധിസൗകര്യങ്ങൾ വീട്ടുപടിക്കലുണ്ട്.

 

മരുന്നുകളുടെ പാർശ്വഫലം കൊണ്ട് വിഷാദരോഗം വരുന്നുണ്ട്. എന്നാൽ, പാർശ്വഫലങ്ങളില്ലാത്ത മരുന്നുകൾ വിഷാദേരാഗത്തിനുണ്ട് എന്നതാണ് വസ്തുത. വിഷാദത്തിെൻറ കാഠിന്യമനുസരിച്ച് നോര്‍മല്‍ ഡിപ്രഷൻ, മൈല്‍ഡ് ഡിപ്രഷൻ, മോഡറേറ്റ് ഡിപ്രഷൻ,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ കാണാം. മരുന്ന് ചികിത്സ, സൈക്കോ തെറപ്പി, തലച്ചോറിലേക്ക് നേരിയ വൈദ്യുതി കടത്തി വിടുന്ന ഷോക്ക് ചികിത്സ എന്നിവ ഇന്ന് പ്രചാരത്തിലുണ്ട്. വിദ്യാര്‍ഥികളില്‍ വിഷാദം പഠനത്തിലുള്ള താല്‍പര്യക്കുറവായാണ് തുടക്കത്തില്‍ കാണിക്കുക. പഠനം ഒരു ഭാരമായി തോന്നുക, പരീക്ഷേപ്പടി, ഭക്ഷണത്തിലും കളികളിലും താല്‍പര്യക്കുറവ് ഇവയെല്ലാം വിദ്യാര്‍ഥികളിലെ വിഷാദരോഗത്തിെൻറ ലക്ഷണങ്ങളാണ്. ഹൃദ്രോഗികളിൽ വിഷാദരോഗം കൂടുതലാണ്. 25ശതമാനം മുതൽ 30 ശതമാനം വരെ കണ്ടുവരുന്നുണ്ട്.  ‘ഹൃദ്രോഗ സംരക്ഷണത്തിന് വിഷാദരോഗമകറ്റൂ’ എന്നാണ് മുദ്രാവാക്യം.

 

വിഷാദരോഗത്തിെൻറ സ്ക്രീനിങ്  ഹൃദ്രോഗികളിലെ സ്ക്രീനിങ്  തന്നെയാണ് എന്നറിയുേമ്പാഴാണ് അവ തമ്മിലുള്ള ബന്ധം മനസ്സിലാകുക. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ശ്വാസകോശരോഗം,ഡിമൻഷ്യ, കാത്സ്യക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ വിഷാദ രോഗത്തിെൻറ ലക്ഷണങ്ങളാണ്. വിഷാദരോഗികളിൽ 50 ശതമാനത്തിനും ചികിത്സ എത്തുന്നില്ല. 25 ശതമാനത്തിന് യഥാർഥ ചികിത്സ കിട്ടുന്നുമില്ല എന്നതാണ് യാഥാർഥ്യം.

 

സംസാരിക്കൂ... നമുക്ക്​ വിഷാദമകറ്റാം

 

തുറന്നു പറയൂ, വിഷാദമകറ്റൂ’ എന്ന ഇത്തവണത്തെ ലോകാരോഗ്യ ദിന സന്ദേശംതന്നെ വിഷാദരോഗത്തിെൻറ പ്രാധാന്യം വെളിപ്പെടുത്തുന്നു. മറച്ചുവെക്കപ്പെടേണ്ട രോഗമാണെന്ന  അബദ്ധധാരണയാൽ ലക്ഷക്കണക്കിനു ജീവിതങ്ങൾ പാഴാവുന്നുവെന്നതാണ് വിഷാദരോഗം വരുത്തുന്ന  ഏറ്റവും വലിയ ദുരന്തം. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും വേഗം പടരുന്ന രോഗമായി വിഷാദം മാറിയിരിക്കുന്നത് ഒരു ദുസ്സൂചനയാണ്.

 

മനസ്സും ശരീരവും ഒരുമിക്കുേമ്പാഴാണ് മെച്ചപ്പെെട്ടാരു ജീവിതം നയിക്കാൻ കഴിയുക എന്നത് പലരും മറന്നിരിക്കുന്നു. ശരീരത്തിന് മാത്രം പ്രാധാന്യം നൽകിയുള്ള ഒരു ജീവിതരീതി പിന്തുടരുന്നതാണ് വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളി.  വൈദ്യശാസ്ത്ര രേഖകളുടെ അടിസ്ഥാനത്തിലുള്ള  അടുത്ത കാലത്തെ റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ കഴിഞ്ഞാൽ പിന്നീട് കാണുന്നത് വിഷാദരോഗങ്ങളാണെന്നത് എത്രപേർക്കറിയാം? ഒരളവിൽ എല്ലാവർക്കും വിഷാദരോഗമുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയുമല്ല. തലച്ചോറിലെ രാസവസ്തുക്കൾക്കുണ്ടാകുന്ന വ്യതിയാനവും പാരമ്പര്യവുമാണ് വിഷാദരോഗത്തിെൻറ മുഖ്യ കാരണം. മറ്റുരോഗങ്ങൾ പോെലയുള്ള ഒരു രോഗമാണ് വിഷാദരോഗവും.

 

മറച്ചുവെക്കരുത്, ചികിത്സിച്ചാൽ ഇതും ഭേദമാക്കാം ചികിത്സിച്ചാൽ ഭേദമാകാവുന്ന േരാഗമാണിത്. തുടക്കം മുതലേ കണ്ടെത്തിയാൽ ഏതുരോഗത്തിനും ചികിത്സ എളുപ്പമാകുന്നു, രോഗമുക്തിയുടെ സാധ്യത കൂടുതലാകുന്നു. വിഷാദരോഗത്തിെൻറ കാര്യവും വ്യത്യസ്തമല്ല. ചെറുതോ വലുതോ ആയ പ്രശ്നങ്ങൾക്കുമുകളിൽ അമിതമായുള്ള വികാരങ്ങളും ചിന്തകളുമാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്.

 

കഴിഞ്ഞകാലാനുഭവങ്ങളിലുള്ള കുറ്റബോധവും  നഷ്ടബോധവും ചിന്തകളുമെല്ലാം ഒരാളെ വിഷാദരോഗത്തിലെത്തിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഇന്ന് ഇൗ രോഗം ഗണ്യമായി വർധിക്കുകയാണ്. ശിഥിലമാകുന്ന കുടുംബാന്തരീക്ഷം, സാമൂഹിക സമ്മർദ്ദം കൂടുതലുണ്ടാകുന്ന ഘടകങ്ങൾ,  സന്തോഷം നൽകാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവയെല്ലാം വിഷാദരോഗം ക്രമാതീതമായി വർധിക്കുന്നതിന്  കാരണമാകുന്നു.

 

മനസ്സിനെ പരിഗണിക്കാതെ എന്തുചെയ്താലും അത് ക്രമേണ താളംതെറ്റലിലേ കലാശിക്കൂ.  ആര്‍ക്കും പിടികൊടുക്കാത്ത മനസ്സിെൻറ സമനിലതെറ്റിക്കാനുള്ള നിരവധി ഘടകങ്ങൾ ഇന്ന് നമ്മുടെ ചുറ്റുപാടിലും ജീവിതാന്തരീക്ഷത്തിലുമുണ്ട്.

 

തയാറാക്കിയത് എ.ബിജുനാഥ്

 

കടപ്പാട് : മാധ്യമം

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    manasum aarogyavum                  

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                  

                                                                                             
                             
                                                       
           
 

s​keeseaaphreeniya

 

s​pash​damaayi chinthikkuvaanum vikaarangale kykaaryam cheyyuvaanum mattullavarumaayi idapazhakaanumulla kazhivine baadhikkunna gurutharamaaya oru maanasika reaagamaanu s​keeseaaphreeniya. Ee asukhatthe palarum oru reaagamaayi kanakkaakkunnilla. Maricchu valartthudeaashameaa grahadeaashameaa, dyvashaapameaa, amaanushika shakathikaleaa aanennu thettiddharikkuyaanu. Maricchu, mas​thish​ka keaashangalil sambhavikkunna bhauthikavum raasayaanikavumaaya maattangalaal varunna thaalappizhakavukalaanu ee reaagatthinu kaaranam. Pramehavum hruedraagavum peaale jeevashaas​thraparamaaya oru reaagamaanith​.

 

aareyaanu ​reaagam baadhikkunnath? samoohatthil thikacchum saadhaaranamaaya ee reaagam nooru peril oraaleveetham jeevithatthil ethenkilum samayatthu baadhikkunnu. Keralatthil ekadesham 3,30,000  perkku ee reaagamundu. S​threekaleyum purushanmaareyum oru peaale baadhikkunna reaagamaanithu. 15 num 30 num idakku​ praayamulla purushanmaarilum 25 num 30 num idakku​  praayamulla s​threekalilumaanu saadhaaranayaayi ithu kaanunnathu. Vamsham, varnam, jaathi, matham, saampatthika s​thithi thudangiya ellaa vyathyaasangalkkum atheethamaayi s​keeseaaphreeniya ellaatharam aalukaleyum baadhikkunnu.

 

adis​thaana kaaranangal vividha ghadakangal koodiccherunna reaagamaanithu. Thalaccheaarile naadeekeaashangal paras​param kymaaraan upayeaagikkunna raasapadaarthangalaaya deaapaamin, gloottamettu ennivayude ettakkuracchilukal ee reaagatthinu mukhya kaaranamaakunnu. Paaramparyam, janmanaa thalaccheaarinu sambhavikkunna naashangal, garbhaavas​thayil baadhikkaavunna vyras​ reaagangal, kuttikkaalatthe duranubhavangal ennivayeaakke mattu kaaranangalaanu. Maanasika samgharshangalum kudumbaprashnangalumeaakke  ee reaagaavas​thaye kooduthal meaashamaakkaam.

 

lakshanangal s​keeseaaphreeniyayude lakshanangal palathaanu. Asukham thudangunnathu kramenayaayirikkum. S​keeseaaphreeniyakku oraayiram mukhangalundu. Churungiyathu oru maasamenkilum thaazhepparayunna lakshanangal s​thiramaayi kanduvannaal reaagam s​keeseaaphreeniyayaanennu anumaanikkaam.

 
   
 1. onnilum thaalparyamillaay​ma, mattullavarilninnum ozhinjumaaruka, padtanam, jeaali, shareeravrutthi, aahaaram ennivayil alasathayum thaalparyakkuravum.
 2.  
 3. samshaya svabhaavam – thanne aareaa akramikkaan shramikkunnu, pankaalikku avihitha bandham, baahyashakathikal tha​​​enra pravartthanangaleyum, chinthakaleyum niyanthrikkunnu ennee tharatthilulla thettaayathum sambhavikkaan saadhyathayillaatthathumaaya theaannalukal.
 4.  
 5. mithyaanubhavangal mattullavarkku kelkkaan kazhiyaatthathum kaanaan kazhiyaatthathumaaya shab​dangal kelkkuka, kaazh​chakal kaanuka.
 6.  
 7. vykaarika maattangal – bhayam, uthkan​dta, nirvikaaratha, kaaranamillaathe chirikkuka, karayuka.
 8.  
 9. illaattha vyakathikalumaayi samsaarikkuka, bandhamillaatthathum arththamillaatthathumaaya  samsaaram, amgavikshepangal kaanikkuka, kannaadi neaakki chesh​dakal kaanikkuka.
 10.  
 11. kadtinamaaya deshyam, aath​mahathyaa pravanatha, keaalapaathaka vaasana.
 12.  
 

s​keeseaaphreeniyayude gathi s​keeseaaphreeniya reaagikalil 30–40 vare poornamaayi vimukathi nedumpeaal 30–40 shathamaanam thudarcchayaaya paricharanatthiloodeyum marunnukaludeyum sahaayatthaal erekkure munneaattu peaakaan kazhivullavaraanu.

 

chikithsa shariyaaya chikithsayiloodeyum paricharanangaliloodeyum s​keeseaaphreeniyaye otteaakke bhedamaakkaam. Aarambhatthil thanne prakadamaaya lakshanangal illaathaakki bhaavi jeevitham surakshithamaakkikkeaandulla chikithsaa reethikalaanu innu nilavilullathu. Marunnukaleaadeaappam mattu theraappikalum nalla pinthunayum nalkiyaal chikithsa valareyere eluppamaakum. Ilak​​dreaa kanselvu theraappiyum kaunsilingum punaradhivaasampeaalulla  saamoohika chikithsakalum innu vyaapakamaanu. Oru ghattatthil allenkil matteaaru ghattatthil reaagam moorchchhikkunna avasarangalil oru hrasvakaalatthekkenkilum ee reaagamulla mikkavarkkum aashupathriyil kidakkendi vannekkaam.

 

aushadha chikithsa s​keeseaaphreeniyakkulla marunnukal peaathuve aanrisykkeaattik​s​ enna peril ariyappedunnu. Mas​thish​katthile deaappami​​​​enra adhikaavas​tha kuracchukeaanduvarikayaanu ittharam marunnukal cheyyunnathu. Pazhayakaala aushadhangalkku​ purame paarshvaphalangal theere kuranjathum athe samayam kooduthal gunam labhikkunnathumaaya naveena aushadhangal videshattheppeaale inthyayilum innu labhyamaanu.,  marunnu kazhikkaan visammathikkunna reaagikalkkaayi avarariyaathe keaadukkaavunnathum, randaazh​chayileaa maasatthileaarikkaleaa inchakshan roopatthil keaadukkaavunnathumaaya marunnukalum labhyamaanu.

 

ilak​​dreaa kanvalseevu theraappi reaagiye mayakki kidatthi cheriya alavil vydyuthi thalaccheaariloode kadatthivittu thakaraarukal pariharikkunna reethiyaanithu. Ithinu ekadesham 40 sekkanr​ maathrame aavashyamullu. Ittharatthil thalaccheaarilekku vydyuthi prasarippikkunnathu nyooreaadraans​mittezh​s​ ennariyappedunna ottere raasapadaarthangalude asanthulithaavas​tha shariyaakkiyedukkaan thalaccheaarine sahaayikkunnu. Marunnukaleaannum phalikkaatthavarkkum marunnu kazhikkaan visammathikkunnarkkum abeaadhaavas​tha peaale kaanikkunna kaattatteaaniku avas​tha prakadippikkunnavarkkum ilak​​dreaakanvalseevu theraappi valare phalapradamaanu.

 

saamoohyamanashaas​thra chikijha aashaya vinimayatthinulla prayaasam, svantham shareeratthekkuricchulla shraddhayillaay​ma, mattullavarumaayi bandham s​thaapikkaanum bandhangal nilanirtthaanumulla thaalparyamillaay​ma thudangiya prash​nangalaal vishamikkunna reaagikalkku oraashvaasamaanu saamoohya–manashaas​thra chikithsa. Ee chikithsa veendum  nalleaaru jeevitham nayikkaan reaagikale sahaayikkunnu. Sykkeaatheraappi, keaag​natteev​ biheviyaral theraappi, reaagaparichaarakarkku reaagatthekkuricchu manasilaakki keaadukkuka, theaazhiladhish​ditha saamoohika punaradhivaasam ennivayellaam adangiyathaanu ee samagra chikijhaa reethi.

 

sykkeaatheraappi maanasikamaayum vykaarikavumaaya prashnangale shaas​threeyamaaya upadeshangaliloodeyum nirddheshangaliloodeyum bhedamaakkunna reethiyaanithu. Ennirunnaalum sykkeaatheraappikkeaappam marunnukalum upayeaagikkendathaanu. S​keeseaaphreeniya enna reaagaavas​tha manasilaakki athumaayi peaarutthappettu jeevikkaan sykkeaatheraappi reaagikale sahaayikkunnu.

 

marunnukal yathaasamayatthu keaadukkunnathil parichaarakarkku valare valiya pankaanullathu. Marunnukal kruthyasamayatthu nalkaanum marunnukal kazhicchillenkil undaakaavunna prashnangalekkuricchu reaagikale paranju manasilaakkaan parichaarakar shraddhikkanam. Aashupathri vitta reaagikalkku mathayaaya chikithsa labhikkunnundennu urappuvarutthendathum valare pradhaanamaanu. Marunnukal nirtthikkalayunna reaagikalilum thudarchikithsakku peaakaatthavarilum reaagaavas​tha thiricchu vannekkaam. Chikithsa thudaraan reaagikale eprarippicchu chikithsayil sahaayikkunnathiloode parichaarakarkku reaagikalude jeevitham mecchappedutthaanaakum.

 

(lekhakan keaazhikkeaadu ke. Em. Si. Di. Medikkal keaalajil maneaareaaga vibhaagam preaaphasaraan​)

 

uth​kan​dta kurakkaan chila vazhikal

 

uth​kan​dta saadhaarana jeevithatthi​​enra bhaagamaan​. Thirakkupidiccha jeevithatthi​​enra paarshvaphalamaanithennum parayaam. Ellaavarkkum undaakunna prash​namaan​ amitha uth​kan​dta . Ennaal chilappeaal chilaril itheaaru reaagamaayi bhavikkunnu.

 

ellaa tharatthilulla uth​kan​dtakalum bhayappedendathalla. Ath​ palappeaazhum apakadangale kuricchu​ ningale beaadhavaanmaaraakkunnu, enthum neridaan thayaaraayi nilkkaan​ ningale prerippikkunnu. Apakadangal munkootti kaanaanum uth​kan​dta ningale sahaayikkum. Ennaal divasavamulla jeevithatthil itheaaru prash​namaaku​empaal athine tha​dayendath​ aavashyamaayi varunnu. Anaavashyamaayi valarunna uth​kan​dta jeevitha gunanilavaaratthe baadhikkum. Ittharam uth​kan​dtaye prathireaadhikkaan enthellaam cheyyaamennu​ neaakkaam.

 

vyaayaamam nithyena kruthyamaayi vyaayaamam cheyyunnath​ shaareerika maanasika aareaagyatthin​ nallathaan​. Vyaayaamam divasatthe sajeevamaakkum. Divasavumulla vyaayaamam chilaril marunnupeaale uth​kan​dta​eya kurakkum. Vyayaamam kazhinju​ manikkoorukalkku​ sheshavum sajeevamaayi nilanilkkaan ningalkku​ saadhikkum.

 

madyapikkaruth​ madyam oru mayakku marunnaan​. Ath​ aadyam ningale shaantharaakku​menkilum lahari kazhinjaal uth​kan​dtayum mattuprash​nangalum athishak​thamaayi thiricchadikkum. Madya lahari s​thiram madyapaaniyaakki maattukayum cheyyum.

 

pukavali upekshikkuka enthu​ denshan vannaalum idakkide pukavalicchu koottunnavar undu​. Madyapikkunnathu peaale thanne puka valiyum samayam koodum theaarum ningalude avas​thaye meaashamaakki theerkkukayaan​. Ethraneratthe pukavali sheelam thudangunnuveaa athrayum neratthe uth​kan​dtaa reaagangal ningale baadhikkunnathin​ idayaakkumennu​ padtanangal parayunnu.

 

kapheen srush​dikkunna chathikkuzhikal shak​thamaaya uth​kan​dta anubhavikkunnavaraanenkil orikkalum kapheen upayeaagikkaruth​. Kapheen ningalil paribhramam varddhippikkum. Kapheeni​​enra upayeaagam uth​kan​dtaa reaagangal vardhippikkumennum padtanangal parayunnu.

 

uranguka urakkamillaay​ma uth​kan​dtayude saadhaarana lakshanamaan​. Nannaayi urangaan saadhicchaal prash​nangalkku​ oru paridhi vare samaadhaanam kandetthaan saadhikkum.

 
   
 • ksheenikku​empaal uranguka
 •  
 • kidakkayil kidannu​ vaayikkukayeaa divi kaanukayeaa      cheyyaruth​.
 •  
 • kidakkayil pheaan, daab​lerar​. Kampyoottar enniva      upayeaagikkaruth​
 •  
 • urakkam varunnillenkil thirinjum marinjum      kidakkaathirikkuka. Urakkam varunnathuvare aduttha roomil peaayi irikkaam
 •  
 • kapheen, kattiyulla bhakshanangal, nikkeaattin      enniva kidakkunnathin​ theaattumumpu​ upayeaagikkaathirikkuka
 •  
 • muri irundathum thanutthathumaayi sookshikkuka
 •  
 • urangunnathin​ mumpu​ ningalude prash​nangal      dayariyil ezhuthuka
 •  
 • ellaa raathriyum ore samayam thanne kidakkuka
 •  
 

dhyaanikkuka prash​nakkaaraaya chinthakale manasil ninnu​ ozhivaakkunnathinulla ettavum nalla vazhiyaan​ dhyaanam. Divasavum 30 minuttu​ dhyaanatthilirikkunnath​ uth​kan​dta kurakkunnathinum vishaadatthil ninnu​ karakayarunnathinum sahaayikkum.

 

aareaagyakaramaaya bhakshanam sheelamaakkuka rak​thatthile panchasaarayude alav​kurayuka, nirjjaleekaranam, ​kruthrima niram–manam thudangiyava aalukalude maneaabhaavatthil vyathiyaanamundaakkum. Bhakshanashesham ningalkku​ uth​kan​dtayum mattu​asvas​thathakalumvardhikkunnundenkil  bhakshanasheelam shraddhikkendiyirikkunnu. Dhaaraalam vellamkudikkuka, keaarbeaa​yhadrettum mattu​ moolakangalum adangiya bhakshanam kazhikkuka, pazhangalum pacchakkarikalum bhakshanatthil dhaaraalam ulppedutthuka

 

shvasana vyaayaamam sheelikkuka uth​kan​dtaa reaagangal ullavaru​eda shvasanam athivegamaan​ nadakkuka. Athivegam shvasikkunnath​ hrudayamidippu​ vardhikkunnathinum ​thalakarakkatthinu idayaakkum. Athinaal saavadhaanam aazhatthil shvasikkunna vyaayaamam sheelamaakkuka. Ith​ thalakarakkam peaalulla prash​nangale laghookarikkunnathin​ sahaayikkum.

 

enna thecchukuli uzhicchilum ennathecchukuliyum manasinum shareeratthinum aashvaasam nalkum.  karppooratthylam peaalulla ennakal thecchu​kulikkunnath​ nalla urakkam pradaanam cheyyum maanasikeaallaasam vardhippikkum rak​thasammarddham kurakkum

 

oaarkkuka, maravireaagatthe

 

 

 

ore s​thalatthu vecchirunna paathrangal s​thalam maari vecchu peaakunnundeaa, vaahanatthi​​enra chaavi evide ​evacchuvennu​ oaarmayille, veettilekku​ varunna vazhi maarippeaakunnundeaa... Entheaaru maravi ennu​ svayam kuttappedutthi aashvaasam kaanaan vara​etta. Iau maravi, reaagavumaakaam.

 

 

 

thalaccheaarile keaashangal nashikkunna reaagamaan​ alshimezh​s​ athavaa maravireaagam. Ithu ​ningalude oaarma, chintha, perumaattam ennivaye baadhikkum. Saadhaaranayaayi 65 vayas​ kazhinjavarkkaan​ oaarmakkurav​​ kaanappedunnath​. Ennaal chilarkku​ neratthe thanne reaagam kanduthudangunnu. 40-50kalil reaagalakshanangal  kaanicchuthudangum.

 

alshimezh​si​​enra thudakkatthile lakshanangal valare cheruthum shraddhikkappedaatthathumaaya lakshanangalaan​ thudakkatthil undaavuka. Chinthayilum perumaattatthilum undaakunna ittharam kunjumaattangal ningalude shraddhayil peaalum pettirikkilla. Aadyaghattatthil puthiya vivarangal oaarmayil sookshikkaan vallaathe paadupedum. Thalaccheaaril puthiya vivarangal sookshikkunnathinaayi pravartthikkunna bhaagatthe reaagam aakramicchu thudangunnathinaalaanith​.

 

ore cheaadyam veendum aavartthicchu keaandirikkuka, sambhaashanangaleaa pradhaana koodikkaazh​chakaleaa marannu peaakuka, ore s​thalatthu​ vecchirunnava sthalam maarivekkuka thudangiyava aadya lakshanangalaan​.

 

kaalaanusruthamaaya maravi​ jeevithatthil saadhaaranamaan​. Maravi ennaal ath​ alshimezh​s​ aakanamennilla. Athinaal prash​nam rookshamaakunnuvennu​ theaanniyaal deaak​dare kaananam.

 

alshimezh​s​: sookshikkenda patthu​ lakshanangal

 
   
 1. vas​thukkal s​thalam maatti vekkuka,veettilekkulla vazhi marakkuka
 2.  
 3. oru lakshya s​thaanatthekku​ vaahanam oaadikkaan saadhikkaathirikkuka
 4.  
 5. paddhathikal aasoothranam cheyyaan  kazhiyaathirikkuka, prash​nangal pariharikkaan buddhimuttu​ anubhavappeduka
 6.  
 7. dinacharyakal poortthiyaakkaan kooduthal samayam edukkuka
 8.  
 9. samayam veruthe nash​dappedutthuka
 10.  
 11. dooram kanakku koottunnathilum nirangal thiricchariyunnathilum paraajayappeduka
 12.  
 13. sambhaashanangal thudarunnathil buddhimuttu​ anubhavappeduka
 14.  
 15. thettaaya theerumaanangal edukkuka
 16.  
 17. saamoohika pravartthanangalil pinnaakkam peaavuka
 18.  
 19. svabhaavatthilum perumaattatthilum maattam,varddhiccha uth​kan​dta
 20.  
 

adutthaghattam saavadhaanam thalaccheaari​​enra mattubhaagangalilekkukoodi reaagam padarunnu.  perumaattatthile vyathyaasam kudumbaamgangalum suhrutthukkalum thiricchariyunnu. Oaarma prash​nangal palappeaazhum svayam thiricchariyaan buddhimuttaayirikkum. Ennaal reaagam vardhikkunnathinanusaricchu​ kooduthal samayam shraddha kendreekarikkaan kazhiyaathirikkuka, aashayakkuzhappam vardhikkuka thudangiya prash​nangal udaledukkunnu. Iau ghattatthil prash​nam svayam thiricchariyaan kazhiyum.

 

iau ghattatthi​le lakshanangal

 
   
 • bhaasha upayeaagikkaan buddhimuttu​, vaayikkuka, ezhuthuka, akkangal      upayeaagikkuka ennivakku​ buddhimuttu​ anubhavappedunnu
 •  
 • yuk​thisahamaayi chinthikkunnathinum chinthakale      krameekarikkunnathinum thadasam neridunnu
 •  
 • puthiya kaaryangal padtikkunnathineaa  puthiyatheaa      apratheekshithameaa aaya saahacharyangalumaayi peaarutthappedunnathineaa​ ka​zhiyaathirikkuka
 •  
 • anuchithamaayi deshyam pidikkuka
 •  
 • ore vaachakam aavartthikkuka allenkil chila peshikal      thudare chalippikkuka
 •  
 • mathibhramam, samshayadrush​di, mithyaabhayam, asvas​thatha
 •  
 • peaathus​thalangil ninnu​ vas​thram azhicchukalayuka, ashleela      padaprayeaagam nadatthuka
 •  
 • perumaattaprash​​nangal– asvas​thatha      prakadippikkuka, uth​kan​dta, kanneereaalippikkuka, alanju thiriyuka      thungiyava vardhikkunnu prathyekicchu​ vykunnerangalil
 •  
 

gurutharaavas​tha iau ghattatthil ​thalaccheaarile naadeekeaashangal  koottamaayi nashikkum. Iau avas​thayil shaareerika pravartthanangalude niyanthranam nash​dappedum. Kooduthal samayam urangum aashaya vinimayam nadatthaan saadhikkilla.  priyappettavare thiricchariyaanum kazhiyilla.

 
   
 • malamoothra visarjanam niyanthrikkaanaakilla
 •  
 • shareerabhaaramkurayuka
 •  
 • thvakkin​ anubaadha
 •  
 • njarakkam, muralccha
 •  
 • bhakshanam kazhikkaan buddhimuttu​
 •  
 

kaalam peaakumtheaarum reaagiyu​de avas​tha parithaapakaramaakum. Neratthe kandetthi chikith​sikkukayaanenkil jeevithatthi​​enra nilavaaram kurekkoodi mecchappedutthaanaakum.

 

mukham manasi​enra kannaadi

 

shaareerikaasyasthyangal eluppatthil‍ manasilaakkaan‍ saadhikkunnathinaal‍ mattu reaagangalkkulla chikithsayum eluppamaanu. Mukham manasienra kannaadiyennuparayunnathu orarthatthil shariyaakunnathu oraalude mukhatthuneaakkiyaal santheaashamillaaymayum jeevithaasvaadanasheshi kurayunnathum unmeshakkuravumellaam eluppatthil thiricchariyaan kazhiyumennathinaalaanu. Jeevithattheaadutheaannunna maduppaanu vishaadareaagatthienra paaramyam.

 

aathmahathya maathram parihaaramaakunna oru chinthaaghattam. Avanavanekkuricchulla kuttabeaadham, aathmavishvaasakkuravu, theerumaanamedukkaanulla kazhivillaayma, bhaaviyeppatti pratheekshakurayal, urakkakkuravu, urangaan kidannaal  ardharaathri thanne ezhunnelkkal, shraddhayillaayma, jeaali bhaaramaayi theaannal, ejaaliyilulla kuttabeaadham, svayam meaashamaanenna theaannal, kudumbatthilum koottukaar‍kkumidayil ottappedal‍, puramleaakatthuninnum ul‍valiyaanulla pravanatha, lymgika thaal‍paryakkuravu, samooham thanne kuttakkaaranaayi karuthunnu eennaakkeyulla sdresukal vishaadareaagam pidiepadaan kaaranamaakunnu.

 

reaagam baadhicchaal‍ thudakkatthil thanne ottumikkavar‍kkum athu reaagamaanennu manasilaakunnillennullathaanu vishaadareaagatthienra oru sankeernatha. Vayeaadhikarile vishaadareaagam pikkapu cheyyappedunnilla ennathaanu ettavum valiyeaaru peaaraayma. Reaagalakshanangale vaardhakyasahajamaaya asvasthathakalaayaanu kudumbaamgangalum samoohavum thettiddharikkunnathu. Aathmahathyacheyyunna vishaadareaagikalil kooduthalum vayeaadhikaraanu. Reaagamundennu thiriccharinjaalum chikithsakku madikaanikkunnathu vidyaasampannaril peaalum prakadamaanu.

 

iau reaagattheaadulla asprushyatha maarendathundu. Peaathujanaareaagya ajandayaayum mungananaavishayamaayum vishaadareaagatthe kaanaatthidattheaalam ithineaaru maattamundaakumennu theaannunnilla. Mattullavar arinjaal samooham thanne maneaareaagiyennu  mudrakutthappedumenna bheethiyil  chikithsithedaathe oliccheaadukayaanu palarum. Sukhappedutthaavunna avasthayilninnaanu varshangaleaalam chikithsathedenda sankeernaavasthayilekku etthunnathu.

 

medikkalreaagam thanne medikkal reaagangalude koode vishaadareaagavum pariganikkappedaatthathenthukeaandu enna cheaadyamuyarunnundu. Mattu reaagangalkkethireyulla beaadhavathkarana paripaadikaleaa pabliku heltthu kaampayinukaleaa nadakkunnillennathaanu vishaadareaagam ithrayeaare vardhikkunnathinu kaaranam. Thurannuparanjaal athu jeevithatthilekkulla thiricchuvaravaanu. Chikithsakku sahaayakamaakunna niravadhisaukaryangal veettupadikkalundu.

 

marunnukalude paarshvaphalam keaandu vishaadareaagam varunnundu. Ennaal, paarshvaphalangalillaattha marunnukal vishaaderaagatthinundu ennathaanu vasthutha. Vishaadatthienra kaadtinyamanusaricchu neaar‍mal‍ diprashan, myl‍du diprashan, meaadarettu diprashan,sivyar‍ diprashan‍ enningane kaanaam. Marunnu chikithsa, sykkeaa therappi, thalaccheaarilekku neriya vydyuthi kadatthi vidunna sheaakku chikithsa enniva innu prachaaratthilundu. Vidyaar‍thikalil‍ vishaadam padtanatthilulla thaal‍paryakkuravaayaanu thudakkatthil‍ kaanikkuka. Padtanam oru bhaaramaayi theaannuka, pareeksheppadi, bhakshanatthilum kalikalilum thaal‍paryakkuravu ivayellaam vidyaar‍thikalile vishaadareaagatthienra lakshanangalaanu. Hrudreaagikalil vishaadareaagam kooduthalaanu. 25shathamaanam muthal 30 shathamaanam vare kanduvarunnundu.  ‘hrudreaaga samrakshanatthinu vishaadareaagamakattoo’ ennaanu mudraavaakyam.

 

vishaadareaagatthienra skreeningu  hrudreaagikalile skreeningu  thanneyaanu ennariyuempaazhaanu ava thammilulla bandham manasilaakuka. Amithavannam, dyppu 2 prameham, shvaasakeaashareaagam,dimanshya, kaathsyakkuravu, hrudayasambandhamaaya reaagangal enniva vishaada reaagatthienra lakshanangalaanu. Vishaadareaagikalil 50 shathamaanatthinum chikithsa etthunnilla. 25 shathamaanatthinu yathaartha chikithsa kittunnumilla ennathaanu yaathaarthyam.

 

samsaarikkoo... Namukku​ vishaadamakattaam

 

thurannu parayoo, vishaadamakattoo’ enna itthavanatthe leaakaareaagya dina sandeshamthanne vishaadareaagatthienra praadhaanyam velippedutthunnu. Maracchuvekkappedenda reaagamaanenna  abaddhadhaaranayaal lakshakkanakkinu jeevithangal paazhaavunnuvennathaanu vishaadareaagam varutthunna  ettavum valiya durantham. Uyarnna varumaanamulla raajyangalil ettavum vegam padarunna reaagamaayi vishaadam maariyirikkunnathu oru dusoochanayaanu.

 

manasum shareeravum orumikkuempaazhaanu mecchappeettaaru jeevitham nayikkaan kazhiyuka ennathu palarum marannirikkunnu. Shareeratthinu maathram praadhaanyam nalkiyulla oru jeevithareethi pinthudarunnathaanu vydyashaasthram neridunna velluvili.  vydyashaasthra rekhakalude adisthaanatthilulla  aduttha kaalatthe rippeaarttu aareyum njettikkunnathaanu. Hrudayasambandhamaaya reaagangal kazhinjaal pinneedu kaanunnathu vishaadareaagangalaanennathu ethraperkkariyaam? Oralavil ellaavarkkum vishaadareaagamundennu paranjaal athu athishayeaakthiyumalla. Thalaccheaarile raasavasthukkalkkundaakunna vyathiyaanavum paaramparyavumaanu vishaadareaagatthienra mukhya kaaranam. Mattureaagangal peaaelayulla oru reaagamaanu vishaadareaagavum.

 

maracchuvekkaruth, chikithsicchaal ithum bhedamaakkaam chikithsicchaal bhedamaakaavunna eraagamaanithu. Thudakkam muthale kandetthiyaal ethureaagatthinum chikithsa eluppamaakunnu, reaagamukthiyude saadhyatha kooduthalaakunnu. Vishaadareaagatthienra kaaryavum vyathyasthamalla. Cherutheaa valutheaa aaya prashnangalkkumukalil amithamaayulla vikaarangalum chinthakalumaanu vishaadareaagatthilekku nayikkunnathu.

 

kazhinjakaalaanubhavangalilulla kuttabeaadhavum  nashdabeaadhavum chinthakalumellaam oraale vishaadareaagatthiletthikkunnu. Kuttikalilum muthirnnavarilum innu iau reaagam ganyamaayi vardhikkukayaanu. Shithilamaakunna kudumbaanthareeksham, saamoohika sammarddham kooduthalundaakunna ghadakangal,  santheaasham nalkaattha theaazhil saahacharyangal ennivayellaam vishaadareaagam kramaatheethamaayi vardhikkunnathinu  kaaranamaakunnu.

 

manasine pariganikkaathe enthucheythaalum athu kramena thaalamthettalile kalaashikkoo.  aar‍kkum pidikeaadukkaattha manasienra samanilathettikkaanulla niravadhi ghadakangal innu nammude chuttupaadilum jeevithaanthareekshatthilumundu.

 

thayaaraakkiyathu e. Bijunaathu

 

kadappaadu : maadhyamam

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions