വിവിധ മനോരോഗങ്ങള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    വിവിധ മനോരോഗങ്ങള്‍                

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                

                                                                                             
                             
                                                       
           

മനോരോഗചികിത്സകള്‍: 7 തെറ്റിദ്ധാരണകള്‍

 

 

ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവ രോഗം യഥാസമയം തിരിച്ചറിയപ്പെടാതെ പോവാനും ശാസ്ത്രീയ ചികിത്സകള്‍ വൈകി മാത്രം ലഭ്യമാവാനും ചികിത്സകള്‍ പൂര്‍ണമായി ഫലിക്കാത്ത ഒരവസ്ഥയിലേക്കു രോഗം വഷളാവാനുമെല്ലാം ഇടയാക്കുന്നുമുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം മനോരോഗബാധിതര്‍ക്കായുള്ള നൂറുകണക്കിന് റീഹാബിലിറ്റേഷന്‍ സെന്ററുകളുണ്ട്; അവിടെയെല്ലാംകൂടി ആയിരക്കണക്കിനു രോഗികള്‍ വര്‍ഷങ്ങളായി ബന്ധുമിത്രാദികളില്‍ നിന്നകന്നു ജീവിക്കുന്നുമുണ്ട്. ഈയൊരവസ്ഥ ഭാവിയിലെങ്കിലും മാറണമെങ്കില്‍ താഴെപ്പറയുന്ന തെറ്റിദ്ധാരണകളില്‍ നിന്നു നാം മുക്തരാവേണ്ടതുണ്ട്:

 
   
 1. മനോരോഗങ്ങള്‍ ഒരാളുടെ മനസ്സ് ദുര്‍ബലമായതു കൊണ്ടോ മുജ്ജന്മപാപം കൊണ്ടോ സ്വഭാവദൂഷ്യം കൊണ്ടോ വളര്‍ത്തുദോഷം കൊണ്ടോ ഉപബോധമനസ്സില്‍ അജ്ഞാതഭയങ്ങള്‍ ഒളിച്ചിരിക്കുന്നതു കൊണ്ടോ വരുന്നതല്ല. മനോവൃത്തികള്‍ എന്നു നാം ഗണിക്കുന്ന ചിന്ത, ഓര്‍മ, വികാരങ്ങള്‍ തുടങ്ങിയവയെല്ലാം തലച്ചോറിന്‍റെ വിവിധ ഘടകഭാഗങ്ങളുടെ സൃഷ്ടികളാണ്. മാനസികരോഗങ്ങള്‍ ഉണ്ടാവുന്നത് പ്രസ്തുത മസ്തിഷ്കഭാഗങ്ങളില്‍ പാരമ്പര്യം, ലഹരിയുപയോഗം, പരിക്കുകള്‍, അപസ്മാരം പോലുള്ള മസ്തിഷ്കരോഗങ്ങള്‍, ഹൈപ്പോതൈറോയ്ഡിസം പോലുള്ള ശാരീരികരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ചില തകരാറുകള്‍ പറ്റുമ്പോഴാണ്. അതിനാല്‍ത്തന്നെ, മനോരോഗങ്ങള്‍ക്കു വേണ്ടത് തലച്ചോറുകളെ തിരിച്ചു നോര്‍മലാക്കാനുള്ള ചികിത്സകളാണ്.
 2.  
 3. സൈക്ക്യാട്രിമരുന്നുകളെല്ലാം ഉറക്കഗുളികകളോ ആളെ ചുമ്മാ തളര്‍ത്തിയിടാന്‍ കൊടുക്കുന്നവയോ ആണെന്ന വികലധാരണ പ്രബലമാണ്. മിക്ക മനോരോഗങ്ങളിലും തലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നുണ്ട്; ഇതു പരിഹരിക്കുകയാണ് ഭൂരിഭാഗം സൈക്ക്യാട്രിമരുന്നുകളും ചെയ്യുന്നത്. രോഗത്തിന്‍റെ ഭാഗമായി സാരമായ ഉറക്കക്കുറവു പിടിപെട്ടവര്‍ക്കേ, അതും ചികിത്സാരംഭത്തില്‍ അല്‍പനാളുകള്‍ മാത്രം, പൊതുവെ ഉറക്കഗുളികകള്‍ കുറിക്കപ്പെടാറുള്ളൂ.
 4.  
 5. സൈക്ക്യാട്രിമരുന്നുകള്‍ അഡിക്ഷനാവുന്നവയല്ല. ഒരാള്‍ക്ക് ഒരു പദാര്‍ത്ഥം അഡിക്ഷനായി എന്നുപറയുക അതുപയോഗിക്കാനുള്ള ത്വര സദാ ഉണര്‍ന്നുകൊണ്ടിരിക്കുക, സര്‍വ ഉത്തരവാദിത്തങ്ങളെയും അവഗണിച്ച് ആള്‍ അതിന്‍റെ പിറകെ മാത്രം കൂടുക, കാലക്രമത്തില്‍ ആ പദാര്‍ത്ഥം കൂടുതല്‍ക്കൂടുതലളവില്‍ ഉപയോഗിക്കേണ്ടി വരിക എന്നൊക്കെയുള്ളപ്പോഴാണ്. സൈക്ക്യാട്രിമരുന്നുകളുടെ കാര്യത്തില്‍ ഇപ്പറഞ്ഞതൊന്നും സംഭവിക്കാറില്ല — കുറച്ചുകാലം മരുന്നു കഴിച്ചാല്‍പ്പിന്നെ ഡോസ് ക്രമേണ കുറക്കുകയാണ് പതിവ്, അല്ലാതെ അഡിക്ഷനുകളിലെപ്പോലെ കൂട്ടിക്കൂട്ടിപ്പോവുകയല്ല.
 6.  
 7. മനോരോഗങ്ങള്‍ക്കെല്ലാം നല്ലത് കൌണ്‍സലിങ്ങാണ്, അതു ഫലിച്ചില്ലെങ്കില്‍ മാത്രം ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ കണ്ടാല്‍മതി എന്ന ധാരണ പലര്‍ക്കുമുണ്ട്. ചില പ്രശ്നങ്ങള്‍ക്ക് — ഉദാഹരണത്തിന് പരീക്ഷാപ്പേടി, ദാമ്പത്യാസ്വാരസ്യങ്ങള്‍, ചേരേണ്ട ജോലിയെയോ കോഴ്സിനെയോ കുറിച്ചുള്ള ചിന്താക്കുഴപ്പം തുടങ്ങിയവക്ക് — കൌണ്‍സലിംഗ് തികച്ചും മതിയാവും. എന്നാല്‍ കൂടുതല്‍ സാരമായ ലക്ഷണങ്ങളുള്ളപ്പോള്‍ അവ മസ്തിഷ്കപരമോ ശാരീരികമോ ആയ പ്രശ്നങ്ങളുടെ ഭാഗമല്ല എന്നു പരിശോധിച്ചുറപ്പുവരുത്താന്‍ ഒരു സൈക്ക്യാട്രിസ്റ്റിനെയോ മറ്റേതെങ്കിലും ഡോക്ടറെയോ കാണുന്നതാണ് നല്ലത്. എന്നു മാത്രമല്ല, സാരമായ രോഗങ്ങള്‍ മിക്കതിനും മരുന്നുകളെടുക്കുകയും ഒപ്പം കൌണ്‍സലിംഗോ സൈക്കോതെറാപ്പിയോ കൂടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. അതേസമയം, അത്ര തീവ്രമല്ലാത്ത വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവക്ക് സൈക്കോതെറാപ്പി മാത്രമാണെങ്കിലും ഫലിച്ചേക്കും.
 8.  
 9. സൈക്ക്യാട്രി മരുന്നുകള്‍ ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താനേ പറ്റില്ല എന്നൊരു ധാരണയുമുണ്ട്. നല്ലൊരു ശതമാനം രോഗികള്‍ക്കും — പ്രത്യേകിച്ച് ഒട്ടും വൈകിക്കാതെ ചികിത്സ തുടങ്ങിയവര്‍ക്കും തീവ്രത താരതമ്യേന കുറഞ്ഞ രോഗമുള്ളവര്‍ക്കും — ഏതാനും മാസങ്ങളിലോ ഒന്നോ രണ്ടോ വര്‍ഷങ്ങളിലോ മരുന്നു പൂര്‍ണമായും നിര്‍ത്താനാവാറുണ്ട്. എന്നാല്‍ ചില രോഗികള്‍ക്ക്, ഉദാഹരണത്തിന് രോഗം കൂടുതല്‍ ചിരസ്ഥായിയായിപ്പോയവര്‍ക്കും കുടുംബത്തില്‍ മറ്റു പലര്‍ക്കും രോഗമുള്ളവര്‍ക്കുമൊക്കെ, കുറച്ചധികം കാലം മരുന്നെടുക്കേണ്ടി വരാറുമുണ്ട് — പ്രമേഹമോ ബിപിയോ കൊളസ്ട്രോളോ അപസ്മാരമോ ഒക്കെ ബാധിച്ചവരെപ്പോലെതന്നെ.
 10.  
 11. സൈക്യാട്രി മരുന്നുകള്‍ ഏറെ സൈഡ് എഫക്റ്റ് ഉള്ളവയാണ്, കിഡ്നി കേടാക്കും, ഭാവിയില്‍ പല പ്രശ്നങ്ങളുമുണ്ടാക്കും എന്നൊക്കെയുള്ള വിശ്വാസങ്ങളും സജീവമാണ്. ഏതൊരു മരുന്നുകളെയും പോലെ സൈക്ക്യാട്രി മരുന്നുകള്‍ക്കും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഫോളോഅപ്പുകള്‍ മുടക്കാതിരിക്കുകയും കാലാകാലങ്ങളില്‍ തക്ക പരിശോധനകള്‍ക്കു വിധേയരാവുകയും ചെയ്‌താല്‍ ഇത്തരം പാര്‍ശ്വഫലങ്ങളെ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനുമാവും. സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലധികം മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്, അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്താറുള്ളത്. ഏതൊരു മരുന്നിന്‍റെയും പാര്‍ശ്വഫലങ്ങള്‍ അവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലത്തേ പ്രത്യക്ഷപ്പെടൂ, അല്ലാതെ മരുന്നു നിര്‍ത്തി ഏറെക്കാലം കഴിഞ്ഞു തലപൊക്കുന്ന ഒരു പാര്‍ശ്വഫലവും സൈക്ക്യാട്രിയിലില്ല.
 12.  
 13. ഇനിയുമൊരു ധാരണയുള്ളത് മരുന്നുകള്‍ ശരീരത്തിലും മരുന്നില്ലാത്ത ചികിത്സകളായ കൌണ്‍സലിങ്ങും സൈക്കോതെറാപ്പിയും “മനസ്സിലും” ആണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. അതിനാല്‍ത്തന്നെ ഇത്തരം ഔഷധരഹിത ചികിത്സകള്‍ എന്തോ കുറഞ്ഞ കാര്യമാണെന്ന ധാരണയില്‍ അവയോടു മുഖംതിരിക്കുന്നവരും ഉണ്ട്. കൌണ്‍സലിങ്ങും സൈക്കോതെറാപ്പിയും പ്രവര്‍ത്തിക്കുന്നതും നമ്മുടെ തലച്ചോറുകളുടെയും ജീനുകളുടെയും ഘടനകളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടു തന്നെയാണ്.
 14.  
 

മനോരോഗികള്‍ അക്രമാസക്തരാവുമ്പോള്‍

 

 

മാനസികരോഗികളെല്ലാം അക്രമപ്രിയരാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചികിത്സയിലിരിക്കുന്ന, ലഹരികളൊന്നുമുപയോഗിക്കാത്ത രോഗികള്‍ അക്രമാസക്തരാവാനുള്ള സാദ്ധ്യത ഒരു മാനസികാസുഖവും ഇല്ലാത്തവരുടേതിനു സമംതന്നെയാണ്. മനോരോഗികള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനല്ല, മറിച്ച് അക്രമങ്ങളുടെ ഇരകളാവാനാണു കൂടുതല്‍ സാദ്ധ്യത. എന്നാല്‍ സമൂഹത്തിലെ ഒന്നുരണ്ടു ശതമാനത്തോളം ആളുകള്‍ക്ക് ഇടക്കെപ്പോഴെങ്കിലും അക്രമാസക്തത തലപൊക്കാവുന്ന തരം മാനസികപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നതും പ്രസക്തമാണ്. ഇവരുടെ പരാക്രമങ്ങളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെയും മറ്റും അജ്ഞത ചിലപ്പോള്‍ കൊലപാതകങ്ങളില്‍പ്പോലും കലാശിക്കാറുമുണ്ട്.

 

ചിലതരം രോഗികള്‍ അതിക്രമങ്ങളവലംബിക്കാന്‍ സാദ്ധ്യത കൂടുതലാണ്. മുമ്പ് ആക്രമണോത്സുകത പ്രകടിപ്പിച്ചിട്ടുള്ളവര്‍, ചികിത്സാവിധികള്‍ മുടക്കിയവര്‍, മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നവര്‍, ജീവിതപങ്കാളിയുടെ ചാരിത്ര്യത്തില്‍ സംശയമോ തനിക്ക് ഏറെ ശത്രുക്കളുണ്ട് എന്ന മിഥ്യാധാരണയോ പുലര്‍ത്തുന്നവര്‍, മറ്റുള്ളവരെ കയ്യേറ്റംചെയ്യാനാജ്ഞാപിക്കുന്ന അശരീരികള്‍ കേള്‍ക്കുന്നവര്‍, സ്ഥലകാലബോധം നഷ്ടമായവര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. അക്രമത്തിനു തൊട്ടുമുമ്പ് ഇവരില്‍പ്പലരും ഒച്ചവെക്കുക, പല്ലുകടിക്കുക, മുഷ്ടിചുരുട്ടുക, സാധനങ്ങള്‍ എടുത്തെറിയുക, അതിവേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ഭീഷണിയോ ശാപവചനങ്ങളോ മുഴക്കുക തുടങ്ങിയ ദുസ്സൂചനകള്‍ വെളിപ്പെടുത്തിയേക്കാം.

 

ആക്രമോത്സുകരായി നില്‍ക്കുന്നവരുടെ മുറിയില്‍ വടി പോലുള്ള ആയുധങ്ങളുമായി പ്രവേശിക്കാതിരിക്കുക. നിങ്ങളുടെ നില്‍പ്പ് എപ്പോഴും രോഗിക്കും വാതിലിനും ഇടയിലായിരിക്കാന്‍ ശ്രദ്ധിക്കുക. രോഗിയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. മുറിയില്‍ മാരകായുധങ്ങള്‍ വല്ലതും ഉണ്ടോ എന്നു നോക്കിമനസ്സിലാക്കുക. കസേരകളും മറ്റും എടുത്തൊഴിവാക്കാന്‍ ശ്രമിക്കുക. രോഗിക്ക് പുറംതിരിഞ്ഞു നില്‍ക്കാതിരിക്കുക. പൊടുന്നനെയുള്ള ചലനങ്ങള്‍ ഒഴിവാക്കുക. കഴിവതും രോഗിയെ തനിച്ചു വിടരുത്. ഓര്‍മക്കുറവോ ആത്മഹത്യാപ്രവണതയോ സാരമായ ശാരീരികരോഗങ്ങളോ ഉള്ളവരെ പൂട്ടിയിടാതിരിക്കുക. ടിവിയില്‍ നിന്നും മറ്റുമുള്ള കോലാഹലങ്ങള്‍ ആക്രമണോന്മുഖതക്കു വളമാകും എന്നോര്‍ക്കുക.

 

ഭീഷണികളും വെല്ലുവിളികളും പരിഹാസങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക.

 

മുഖത്തേക്കു നോക്കി, എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കി, താഴ്ന്ന സ്വരത്തില്‍, ശാന്തതയോടെ, വളച്ചുകെട്ടോ മുന്‍വിധികളോ കൂടാതെ രോഗിയോടു സംസാരിക്കുക. സാന്ത്വനാശ്വാസങ്ങള്‍ പകരുക. ഭീഷണികളും വെല്ലുവിളികളും പരിഹാസങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക. ഒന്നും രോഗി മനസ്സറിഞ്ഞ് ചെയ്യുന്നതല്ല എന്ന് സ്വയമോര്‍മിപ്പിക്കുക. തന്‍റെ ഭാഗം വിശദീകരിക്കാന്‍ രോഗിക്ക് അവസരം കൊടുക്കുക. സാദ്ധ്യമായ സഹായങ്ങള്‍ മുന്നോട്ടുവെക്കുക. മിഥ്യാശത്രുക്കളെയും ദിവ്യശേഷികളെയുമൊക്കെക്കുറിച്ചുള്ള രോഗജന്യമായ അവകാശവാദങ്ങളെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ “അന്വേഷിക്കട്ടെ”, “ഒന്നാലോചിക്കട്ടെ” എന്നൊക്കെയുള്ള മട്ടില്‍ പ്രതികരിക്കുക. രോഗി ആയുധങ്ങള്‍ വല്ലതും കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ താഴെയിടാന്‍ ആവശ്യപ്പെടുക. വഴങ്ങുന്നില്ലെങ്കില്‍ സമയംകളയാതെ പോലീസിലറിയിക്കുക.

 

കഴിവതും നേരത്തേ ചികിത്സ തേടുക. ഡോക്ടറുടെ സമ്മതമില്ലാതെ മരുന്നു നിര്‍ത്താതിരിക്കുക. ലഹരിയുപയോഗമോ ചികിത്സ മുടക്കലോ ഇനിയും അക്രമസംഭവങ്ങളിലേക്കു നയിച്ചാല്‍ നിങ്ങള്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അസുഖം ശാന്തമായിരിക്കുന്ന വേളയില്‍ രോഗിക്ക് മുന്നറിയിപ്പു കൊടുക്കുക. വീട്ടില്‍ കഴിവതും മാരകായുധങ്ങള്‍ ഒഴിവാക്കുക. കത്തികളും മറ്റും ഭദ്രമായി മാത്രം സൂക്ഷിക്കുക. അടിയന്തിരസന്ദര്‍ഭങ്ങളില്‍ അഭയം പ്രാപിക്കാനായി സുശക്തമായ വാതിലുകളും ടെലിഫോണ്‍ സൌകര്യവുമുള്ള ഒരു മുറി പ്രത്യേകം കണ്ടുവെക്കുക.

 

അദൃശ്യരൂപികള്‍ മിണ്ടിപ്പറയാനെത്തുമ്പോള്‍

 

 

“പത്താംക്ലാസില്‍ പഠിക്കുന്ന കാലം വരെയൊന്നും എന്‍റെ മോളെപ്പറ്റി ഒരാളും ഒരു പരാതീം പറഞ്ഞിട്ടില്ല. നല്ല അനുസരണയുള്ള കുട്ടി. പഠിക്കാനും മിടുക്കി. അങ്ങിനെയുള്ള അവളാണ് പത്തിലെ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഒരു മുന്‍പരിചയവുമില്ലാത്ത ഒരുത്തന്‍റെ കൂടെ ഒളിച്ചോടിപ്പോയത്! പോലീസും മറ്റും ഇടപെട്ട് മൂന്നാംദിവസമാ അവരവളെ തിരിച്ചു വീട്ടില്‍ക്കൊണ്ടുവന്നത്. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരുംതന്നെ ആവതുള്ള പോലെയൊക്കെ അവളെ ഉപദേശിച്ചു മനസ്സിലാക്കിച്ചുവെച്ചതാ. പക്ഷേ, പ്ലസ് വണ്ണിനു ചേര്‍ന്ന് ഒരു മൂന്നുമാസമായപ്പോഴേക്കും പിന്നേം അതാ മറ്റൊരുത്തന്‍റെ കൂടെ...”

 

“അമ്മക്ക് ഞങ്ങള്‍ മൂന്ന്‍ പെണ്മക്കളാണ്. മൂന്നാളുടേം കല്യാണോം കഴിഞ്ഞു. മൂന്നാള്‍ക്കും കുട്ട്യോളുമായി. അമ്മേടെ പെരുമാറ്റത്തില് കുറേശ്ശെയായി മാറ്റങ്ങള് കാണാന്‍ തൊടങ്ങീട്ട് ഇപ്പൊ ഒരു മൂന്നു കൊല്ലമായി. വീട്ടീന്നു പുറത്തിറങ്ങുന്നത് അശേഷം നിര്‍ത്തി. വല്ല വിരുന്നുകാരും, പ്രത്യേകിച്ച് ഞങ്ങളാരുടെയെങ്കിലും ഭര്‍ത്താക്കന്മാര്‍, വന്നാല്‍ അമ്മ കതകുമടച്ച് സ്വന്തം മുറിയില്‍ ഒറ്റയിരിപ്പാണ്. ഈയിടെ ഞാന്‍ അമ്മയോട് മൂന്നുവയസ്സുള്ള എന്‍റെ മോനെ ഒന്നു കുളിപ്പിക്കാമോന്ന് ചോദിച്ചു. പാതിമനസ്സോടെയാണെങ്കിലും അമ്മ സമ്മതിക്കേം ചെയ്തു. പക്ഷേ അവന്‍റെ ദേഹത്ത് വെള്ളോം ഒഴിച്ച്, കുറച്ചൊക്കെ സോപ്പും തേച്ച്, അവനെയവിടെ ആ പടി വിട്ട് പെട്ടെന്നമ്മ തിരിച്ച് മുറിയിലേക്കു പോയി. ഞങ്ങള്‍ക്കാര്‍ക്കും ഒരെത്തുംപിടീം കിട്ടുന്നില്ല...”

 

പ്രഥമദൃഷ്ട്യാ പരസ്പരം സാമ്യങ്ങളൊന്നുമില്ലാത്ത രണ്ടു കഥകള്‍. എന്നാല്‍ ഇരുകഥകളിലെയും നായികമാരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോള്‍ തെളിഞ്ഞുവന്നത് ഒരേ അടിസ്ഥാനകാരണമായിരുന്നു — ഓര്‍ക്കാപ്പുറത്ത് ചെവികളില്‍പ്പതിയുന്ന ചില അശരീരിശബ്ദങ്ങള്‍!

 

ആദ്യകഥയിലെ വിദ്യാര്‍ത്ഥിനി വീടിനു പുറത്തിറങ്ങുമ്പോഴൊക്കെ വല്ല പുരുഷന്‍മാരും എതിരെവന്നാലുടനെ ചെവിയില്‍ ഒരു സ്ത്രീശബ്ദം സ്നേഹവാത്സല്യപുരസ്സരം ബുദ്ധ്യുപദേശം തുടങ്ങും: “മോളു പോയി അവനെ പ്രേമിക്ക്...” “മോള് അയാളുടെ കൂടെ ഒളിച്ചോടിപ്പോ...” ഇതിങ്ങനെ അനുസ്യൂതം കേട്ടുകേട്ട് ചിന്തയുടെ വകതിരിവ് കൈമോശപ്പെട്ടുപോയ ദുര്‍നിമിഷങ്ങളിലാണ് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ണീര്‍ക്കടലു കുടിപ്പിച്ച ഒളിച്ചോട്ടങ്ങളുണ്ടായത്. രണ്ടാംകഥയിലെ മുത്തശ്ശിയുടെ ചെവിയിലാവട്ടെ, ഒരു പുരുഷശബ്ദത്തിന്‍റെ ലൈംഗികച്ചുവയുള്ള കുത്തുവാക്കുകളാണു മുഴങ്ങിക്കൊണ്ടിരുന്നത്. വല്ല കല്യാണവീട്ടിലും ചെന്നാല്‍ “നീയാ ചെറുക്കന്‍റെ എവിടെയാടീ നോക്കിയത്?” എന്നാണു ചോദ്യം. മക്കളുടെ ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ വരുമ്പോഴും കമന്‍റുകള്‍ക്ക് ഇതേ ഭാഷ. കൊച്ചുമകന്‍റെ അരക്കെട്ടില്‍ സോപ്പുതേക്കാന്‍ കൈനീട്ടിയപ്പോള്‍ ആ ശബ്ദംപറഞ്ഞ വഷളത്തരത്തില്‍ മനസ്സുമടുത്താണ് കുളിപ്പിക്കല്‍ പാതിയില്‍നിര്‍ത്തി ഓടിപ്പോവുകയുണ്ടായത്.

 

ഇത്തരക്കാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള അടിസ്ഥാനകാരണം സ്കിസോഫ്രീനിയ എന്ന മനോരോഗമാണ്.

 

എന്തുകൊണ്ടാണ് ഇവരെപ്പോലുള്ളവര്‍ ഇങ്ങിനെ അശരീരികള്‍ കേള്‍ക്കുന്നത്? ഇത്തരക്കാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള അടിസ്ഥാനകാരണം സ്കിസോഫ്രീനിയ എന്ന മനോരോഗമാണ്. ഈയസുഖം ബാധിച്ചവരില്‍ മിക്കപ്പോഴും ഇത്തരം ശബ്ദങ്ങളുടെ കൂടെ രോഗത്തിന്‍റെ മറ്റു സഹലക്ഷണങ്ങളും — അസ്ഥാനത്തുള്ള ഭീതികളും സംശയങ്ങളും, പരസ്പരബന്ധമില്ലാത്ത സംസാരം, വൃത്തിയിലും വെടിപ്പിലുമൊന്നും ശ്രദ്ധയില്ലായ്ക എന്നിങ്ങനെ — ദൃശ്യമാവാം. നിരന്തരം മദ്യം കഴിക്കുന്നവരെയും കാലക്രമത്തില്‍ അശരീരികള്‍ പിടികൂടാറുണ്ട്. ഇക്കൂട്ടര്‍ക്ക് പൊതുവെ കേള്‍ക്കാന്‍കിട്ടാറുള്ളത് വല്ലാതെ പേടിപ്പിക്കുന്ന തരം ശബ്ദങ്ങളാണു താനും. ഇതിനുപുറമെ മറ്റു ചില മാനസികരോഗങ്ങളുടെ ഭാഗമായും, അപസ്മാരവും പക്ഷാഘാതവും തൈറോയ്ഡ് രോഗങ്ങളും പോലുള്ള ശാരീരികാസുഖങ്ങളോ ചിലതരം മരുന്നുകളോ തലച്ചോറില്‍ വരുത്തുന്ന പാകപ്പിഴകളുടെ ഫലമായും അശരീരികള്‍ പ്രത്യക്ഷപ്പെടാം. മാനസികമോ ശാരീരികമോ ആയ കുഴപ്പങ്ങളൊന്നും ഇല്ലാത്തവരും ചിലപ്പോള്‍ നന്നായി തളര്‍ന്നിരിക്കുമ്പോഴോ വല്ലാതെ ഉറക്കമിളച്ചാലോ ഒക്കെ നൊടിനേരത്തേക്ക് ഇത്തരം ശബ്ദങ്ങള്‍ കേട്ടേക്കാം. (വെളിച്ചമോ ശബ്ദമോ കടക്കാത്ത ഇരുട്ടറകളില്‍ ഏകാന്തതടവനുഭവിക്കുന്നവരെ അശരീരികള്‍ പിടികൂടുന്നത് സാധാരണമാണ്. ഇതിനെ പ്രതിരോധിക്കാന്‍ അവരില്‍പ്പലരും തനിയെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുക പോലുള്ള വിദ്യകള്‍ ഉപയോഗിക്കാറുമുണ്ട്.)

 

എങ്ങിനെയാണ് ഇപ്പറഞ്ഞ സാഹചര്യങ്ങളൊക്കെ അശരീരികളുടെ ആവിര്‍ഭാവത്തിലേക്കു നയിക്കുന്നത്? കാതുകളാണ് കാര്യങ്ങള്‍ കേള്‍ക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എങ്കിലും കാതില്‍നിന്നുള്ള വിവരങ്ങള്‍ നാഡികള്‍ വഴി തലച്ചോറിലെ ചില കേന്ദ്രങ്ങളിലെത്തുമ്പോള്‍ ആ ഭാഗങ്ങളാണ് കേട്ട വിവരങ്ങളുടെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളുമൊക്കെ നമുക്കു ബോദ്ധ്യപ്പെടുത്തിത്തരുന്നത്. അത്തരം മസ്തിഷ്കഭാഗങ്ങളില്‍ മേല്‍പ്പറഞ്ഞ രോഗങ്ങളും സാഹചര്യങ്ങളുമൊക്കെ ഉളവാക്കുന്ന വ്യതിക്രമങ്ങളാണ് അശരീരികളുടെ ഉത്ഭവത്തിനു നിദാനമാകുന്നത്. ചെവിയിലൂടെയും കര്‍ണനാഡികളിലൂടെയും ശബ്ദങ്ങളൊന്നും അകത്തേക്കു ചെല്ലാത്തപ്പോഴും അങ്ങിനെ സംഭവിക്കുന്നുണ്ട് എന്ന പ്രതീതി രോഗബാധിതമായ തലച്ചോര്‍ സ്വയം ഉത്പാദിപ്പിക്കുമ്പോഴാണ്‌ അശരീരികള്‍ പിറവിയെടുക്കുന്നത്.  സ്കിസോഫ്രീനിയ അതു ബാധിക്കുന്നവരുടെ ചിന്താശേഷിയെയും താറുമാറാക്കുന്നതിനാലാണ് ഇത്തരം രോഗികള്‍ അശരീരികള്‍ പറയുന്ന കാര്യങ്ങളെ കണ്ണുമടച്ചു വിശ്വസിക്കുന്നതും, അവയെപ്പറ്റി ആരോടും തുറന്നുപറയാതിരിക്കുന്നതുമൊക്കെ. ഇക്കാരണത്താല്‍ത്തന്നെ അവര്‍ പലപ്പോഴും അശരീരികള്‍ക്ക് യഥാര്‍ത്ഥജീവിതത്തിലുള്ളവര്‍ പറയുന്ന കാര്യങ്ങളെക്കാളും പ്രാധാന്യം കല്‍പിക്കാന്‍ തുടങ്ങുകയും ചെയ്യാം. അഗതികളായ മനോരോഗികള്‍ക്കായുള്ള ഒരു സ്ഥാപനത്തില്‍ക്കഴിയുന്ന അമ്മിണിയമ്മ ഒരുദാഹരണമാണ്:

 

“പകലൊന്നും ഒരു കുഴപ്പവുമില്ല,” സ്ഥാപനത്തിലെ നഴ്സ് അമ്മിണിയമ്മയെപ്പറ്റി പറഞ്ഞുതുടങ്ങി: “പക്ഷേ രാത്രിയായാല്‍ ആഹാരമേ കഴിക്കില്ല. ഇവരുടെ അമ്മ കൊല്ലങ്ങള്‍മുമ്പ് മരിച്ചുപോയതാണ്.” “അതൊന്നുമല്ല, ഞാന്‍തന്നെ പറയാം.” അമ്മിണിയമ്മ ഇടക്കുകയറി: “പാവം എന്‍റെയമ്മ എന്നും രാത്രിക്ക് ഈ ജനലിന്‍റെയപ്പുറത്തുവന്നുനിന്ന് എന്നെ വിളിക്കും. ഇത്തിരി ആഹാരം തരാമോടീ എന്നു ചോദിക്കും. അമ്മക്കുകൂടി വല്ലതും കൊടുക്കാന്‍ ഞാന്‍ ഇതുങ്ങളോടു പറയും. ഇവരൊന്നും പക്ഷേ സമ്മതിക്കുകയേയില്ല. എന്‍റെ പെറ്റമ്മ പുറത്ത് വയറുവിശന്നുനടക്കുമ്പൊ ഞാനെങ്ങിനാ ഇതിനകത്തിരുന്ന് വല്ലതും കഴിക്കുന്നത്?!”

 

രോഗികള്‍ അശരീരികളെയിങ്ങനെ അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടയൊരുക്കുകയും ചെയ്യാം.

 

രോഗികള്‍ അശരീരികളെയിങ്ങനെ അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടയൊരുക്കുകയും ചെയ്യാം — അദൃശ്യരൂപികളുടെ പറച്ചിലുകേട്ട് സാധനങ്ങള്‍ നശിപ്പിക്കുക, മറ്റുള്ളവരെ ആക്രമിക്കുക, ആത്മഹത്യ ചെയ്യുക തുടങ്ങിയവയൊക്കെ അപൂര്‍വമായാണെങ്കിലും സംഭവിക്കുന്നുണ്ട്. (ഇരുപതോളം കുട്ടികളുടെ തലയറുത്തതിന് ഐവറികോസ്റ്റില്‍ കഴിഞ്ഞ മാസം പിടിയിലായ ആളുടെ ന്യായം “കുട്ടികളുടെ തലവെട്ടിയാല്‍ രാജാവാകുമെന്ന് ദൈവം പറഞ്ഞു” എന്നായിരുന്നു.)

 

ഇത്തരം സങ്കീര്‍ണതകള്‍ വന്നുഭവിക്കാമെന്നതുകൊണ്ടും, രോഗനിര്‍ണയവും ചികിത്സയും വൈകുന്നത് തലച്ചോറിലെ അപാകതകള്‍ കൂടുതല്‍ തീവ്രമാകാനും ചികിത്സക്കു വഴങ്ങാത്ത ഒരവസ്ഥയിലേക്കു വഷളാവാനും ഇടയാക്കാമെന്നതുകൊണ്ടും അശരീരികളുടെ സാന്നിദ്ധ്യത്തെപ്പറ്റി സംശയം ജനിക്കുമ്പോള്‍ത്തന്നെ നിജസ്ഥിതിയറിയാനും, ശാരീരികമോ മാനസികമോ ആയ മൂലകാരണങ്ങളെ കണ്ടുപിടിക്കാനും, അനുയോജ്യമായ ചികിത്സകള്‍ തുടങ്ങിവെക്കാനുമൊക്കെ ഒരു സൈക്ക്യാട്രിസ്റ്റിനെ സമീപിക്കുന്നതാവും നല്ലത്.

 

മസ്തിഷ്കം, മനസ്സ്, മനോരോഗങ്ങള്‍

 

 

 

 

 

 

“കാത്തുകൊള്‍വിന്‍ മനസ്സിനെ ഭദ്രമായ്‌, കാല്‍ക്ഷണം മതി താളം പിഴക്കുവാന്‍” എന്നാണു കവിവാക്യം. എങ്ങനെയാണു മനസ്സു രൂപപ്പെടുന്നത്, എങ്ങനെയൊക്കെയാണതിനു താളംപിഴക്കാറുള്ളത് എന്നതിനെയെല്ലാംപറ്റി കഴിഞ്ഞ അഞ്ചുപത്തുവര്‍ഷങ്ങളില്‍ ഏറെ പുത്തനുള്‍ക്കാഴ്ചകള്‍ ലഭ്യമായിട്ടുണ്ട്. അഞ്ചിലൊരാളെയെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും സാരമായ മനോരോഗങ്ങളേതെങ്കിലും ബാധിക്കാമെന്നതിനാല്‍ത്തന്നെ ഇത്തരമറിവുകള്‍ ഏവര്‍ക്കും പ്രസക്തവുമാണ്.

 

തലക്കകത്തേക്കുള്ള വെളിച്ചമടികള്‍

 

8600 കോടിയോളം നാഡീകോശങ്ങളാണ് നമ്മുടെ തലച്ചോറിലുള്ളത്. അവയ്ക്കോരോന്നിനും സമീപകോശങ്ങളുമായി ആയിരക്കണക്കിനു ബന്ധങ്ങളുമുണ്ട്. നമ്മുടെ ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളുമൊക്കെ ഈ കോശങ്ങളുടെയും അവ തമ്മിലെ ആശയവിനിമയത്തിന്റെയും സൃഷ്ടികളാണ്. തലച്ചോറിന്റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും, അതുവഴി മനോരോഗങ്ങളുടെ അടിസ്ഥാനകാരണങ്ങളെയും, പറ്റി അറിവുതരുന്ന പല സാങ്കേതികവിദ്യകളും ഗവേഷകര്‍ക്കിന്നു സഹായത്തിനുണ്ട്:

 
   
 1. SPECT, PET: വിവിധ മസ്തിഷ്കഭാഗങ്ങളിലെ രക്തയോട്ടമളന്ന് അതിലേതൊക്കെയാണു കൂടുതല്‍ പ്രവര്‍ത്തനനിരതമെന്ന സൂചന തരുന്നു (ചിത്രം 1).
 2.  
 3. fMRI: ഏതേതു ഭാഗങ്ങളിലാണ് ഓക്സിജന്‍ കൂടുതലുപയോഗിക്കപ്പെടുന്നതെന്നും, അതുവെച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെവിടെയൊക്കെയാണെന്നും കാണിച്ചുതരുന്നു (ചിത്രം 2).
 4.  
 5. DTI: നാഡീസന്ദേശങ്ങളെ ഇതരഭാഗങ്ങളിലെത്തിക്കുന്ന, ‘ആക്സോണുകള്‍’ എന്ന, നാഡീകോശങ്ങളുടെ നീളന്‍വാലുകളുടെ വിന്യാസവും പരസ്പരബന്ധവും വ്യക്തമാക്കുന്നു (ചിത്രം 3).
 6.  
 7. ഒപ്റ്റോജിനെറ്റിക്സ്‌: നാഡീകോശങ്ങളില്‍ ജനിതകമാറ്റങ്ങള്‍ വരുത്തി പ്രകാശമുപയോഗിച്ചവയെ നിയന്ത്രിക്കുകയും പ്രതികരണങ്ങള്‍ പഠിക്കുകയും ചെയ്യുന്നു (ചിത്രം 4).
 8.  
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മനോവൃത്തികളുടെ ഫാക്ടറികള്‍

 

 

 

 

 

 

 

 

 

 

 

 

 

 

പത്തൊമ്പതാംനൂറ്റാണ്ടില്‍ വെടിമരുന്നുകൊണ്ടു പാറ പൊട്ടിക്കുന്നതിനിടെ കമ്പിപ്പാര തുളഞ്ഞുകയറി തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍ലോബിനു പരിക്കേറ്റ ഫിനിയാസ് ഗെയ്ജ് എന്നയാള്‍ (ചിത്രം 5), അതേത്തുടര്‍ന്നു വ്യക്തിത്വമാകെ മാറി വീണ്ടുവിചാരമില്ലാതെ പെരുമാറാനും സദാ അശ്ലീലം പറയാനുമൊക്കെ തുടങ്ങിയതായിക്കണ്ടതില്‍പ്പിന്നെയാണ് “മനസ്സി”ന്റെ വ്യത്യസ്ത കഴിവുകള്‍ നിശ്ചിത മസ്തിഷ്കഭാഗങ്ങളുടെ നിയന്ത്രണത്തിലാവാമെന്ന ധാരണ ശാസ്ത്രലോകത്തിനു കിട്ടുന്നത്. തുടര്‍ന്ന്, ഏകാഗ്രതയും ആത്മനിയന്ത്രണവും വൈകാരിക സംയമനവുമൊക്കെ നമുക്കു തരുന്നത് ഫ്രോണ്ടല്‍ലോബിന്റെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്‌ ആണെന്നും, ഭയോത്ക്കണ്ഠകള്‍ ഉളവാക്കുന്നത് അമിഗ്ഡലയും ഓര്‍മശക്തി തരുന്നത് ഹിപ്പോകാമ്പസും ഉറക്കത്തെയും ലൈംഗികചോദനകളെയും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസും ആണെന്നുമൊക്കെ തെളിയുകയുണ്ടായി (ചിത്രം 6).

 

 

വിവിധ മനോരോഗങ്ങളില്‍ നിശ്ചിത മസ്തിഷ്കഭാഗങ്ങള്‍ക്കു പങ്കു വ്യക്തമായിട്ടുമുണ്ട്. ഉദാഹരത്തിന്, സ്കിസോഫ്രീനിയയില്‍ അമിഗ്ഡലയും ഹിപ്പോകാമ്പസും മറ്റനേകം ഭാഗങ്ങളും ശോഷിക്കുകയും അതിനാല്‍ ലാറ്റെറല്‍ വെന്‍ട്രിക്കിള്‍ എന്ന ഭാഗം വലുതാവുകയും ചെയ്യുന്നുണ്ട് (ചിത്രം 7). സ്കിസോഫ്രീനിയ ബാധിച്ച ചിലരില്‍ വികാരങ്ങളും ഓര്‍മയുമായി ബന്ധപ്പെട്ട പല കഴിവുകളും ശുഷ്കമായിപ്പോവുന്നത് ഇക്കാരണത്താലാണ്.

 

 

കൂട്ടുകെട്ടുകളിലെ കശപിശകള്‍

 

തലച്ചോറു നമുക്കു തരുന്ന വിവിധ കഴിവുകള്‍ സാദ്ധ്യമാക്കുന്നത് ഓരോരോ മസ്തിഷ്കഭാഗങ്ങള്‍ ഒറ്റക്കൊറ്റക്കു നിന്നല്ല, മറിച്ച് വിവിധ ഭാഗങ്ങള്‍ അവയെ കൂട്ടിഘടിപ്പിക്കുന്ന നാഡീപഥങ്ങള്‍ വഴി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ്. ഇത്തരം നാഡീപഥങ്ങളിലെ അപാകതകളും മനോരോഗങ്ങള്‍ക്കു കാരണമാവാം. ഉദാഹരണത്തിന്, ഓ.സി.ഡി. എന്ന രോഗത്തില്‍ വ്യാകുലചിന്തകള്‍ ഇടതടവില്ലാതെയുയരുന്നത് ചിന്തകള്‍ക്കു മേല്‍ ഒരു “ബ്രേക്കു” പോലെ വര്‍ത്തിക്കാറുള്ളൊരു നാഡീപഥം (ചിത്രം 8) തകരാറിലാവുമ്പോഴാണ്. ഓ.സി.ഡി.ക്കുള്ള മരുന്നുകളോ സൈക്കോതെറാപ്പികളോ ഫലംചെയ്യാത്തവര്‍ക്ക് പ്രസ്തുത നാഡീപഥത്തിലെ ചില ഘടകഭാഗങ്ങളിലെ സര്‍ജറിയോ തലച്ചോറിലേക്കിറക്കുന്ന ഇലക്ട്രോഡു വഴി ആ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന ‘ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍’ എന്ന ചികിത്സയോ (ചിത്രം 9) ആശ്വാസമാകാറുമുണ്ട്.

 

 

 

 

 

 

 

 

കൊടുക്കല്‍വാങ്ങലുകളിലെ ഏറ്റക്കുറച്ചിലുകള്‍

 

നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയം സംഭവിക്കുന്നത് അവക്കിടയിലെ ‘സിനാപ്സ്’ എന്ന വിടവിലേക്ക് ഒരു കോശം ചുരത്തുന്ന നാഡീരസങ്ങള്‍ അടുത്ത കോശത്തില്‍ ചെന്നുപറ്റുമ്പോഴാണ് (ചിത്രം 10). ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന നാഡീരസങ്ങളുടെ അളവില്‍ പല മനോരോഗങ്ങളിലും വ്യതിയാനങ്ങള്‍ ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഡോപ്പമിന്‍ എന്ന നാഡീരസത്തിന്റെ അളവ് സ്കിസോഫ്രീനിയയില്‍ വര്‍ദ്ധിക്കുകയും ചില തരം വിഷാദങ്ങളില്‍ കുറയുകയും ചെയ്യുന്നുണ്ട്. മനോരോഗചികിത്സയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് സിനാപ്സുകളില്‍ നാഡീരസങ്ങളുടെ അളവ് ക്രമപ്പെടുത്തിക്കൊണ്ടാണു താനും.

 

 

പ്രവേശനദ്വാരങ്ങളിലെ പ്രശ്നങ്ങള്‍

 

നാഡീകോശഭിത്തികളില്‍ നാനാതരം ‘അയോണ്‍ ചാനലു’കള്‍ ഗേറ്റുകളെപ്പോലെ നിലകൊള്ളുന്നുണ്ട് (ചിത്രം 11). അവയിലൂടെ സോഡിയമോ കാല്‍സ്യമോ ഒക്കെ നേരാംവണ്ണം കടന്നുപോവേണ്ടത് നാഡീരസങ്ങളുടെ ചുരത്തലടക്കമുള്ള പല മസ്തിഷ്കപ്രക്രിയകള്‍ക്കും അത്യന്താപേക്ഷിതവുമാണ്. അയോണ്‍ ചാനലുകളിലെ തകരാറുകളും മനോരോഗങ്ങള്‍ക്കിടയാക്കാം. ഉദാഹരണത്തിന്, നാഡീകോശങ്ങളുടെ യഥാവിധിയുള്ള വളര്‍ച്ചക്കു നിര്‍ണായകമായ കാല്‍സ്യം ചാനലുകളിലെ പിഴവുകള്‍ ബൈപ്പോളാര്‍രോഗത്തിനും സ്കിസോഫ്രീനിയക്കും കാരണമാവാം.

 

 

വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍

 

തലച്ചോര്‍ ഏറെ സങ്കീര്‍ണമാണ് എന്നതിനാല്‍ത്തന്നെ അതിനു വളര്‍ച്ച പൂര്‍ത്തിയാവാന്‍ മറ്റവയവങ്ങളെക്കാള്‍ സമയമെടുക്കുന്നുണ്ട്. മസ്തിഷ്കവളര്‍ച്ചയിലെ ക്രമക്കേടുകള്‍ മനോരോഗഹേതുവാകുകയും ചെയ്യാം. ഉദാഹരണത്തിന്, തലച്ചോറിന്റെ പുറംപാടയായ കോര്‍ട്ടക്സിനു തക്ക കനം കിട്ടുന്നത് പൊതുവെ ഏഴര വയസ്സോടെയാണെങ്കില്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ അതു പത്തര വയസ്സു വരെ വൈകുന്നുണ്ട്. ശ്രദ്ധയും ചലനങ്ങളുടെ മേല്‍ നിയന്ത്രണവും നമുക്കു തരുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനെയാണ് ഈ കാലതാമസം ഏറ്റവും ബാധിക്കാറെന്നതിനാലാണ് അത്തരം കുട്ടികള്‍ വല്ലാത്ത പിരുപിരുപ്പും ശ്രദ്ധക്കുറവും കാണിക്കുന്നത്. പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനു തക്ക കനമെത്തുന്നതോടെ അവരില്‍പ്പലര്‍ക്കും പിരുപിരുപ്പു ശമിക്കുകയും അതിന്റെ മരുന്നു നിര്‍ത്താനാവുകയും ചെയ്യാറുമുണ്ട്.

 

ഒടുങ്ങാത്ത സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍

 

 

കൌമാരാന്ത്യത്തോടെ മസ്തിഷ്കത്തിനു വളര്‍ച്ച പൂര്‍ത്തിയായാല്‍പ്പിന്നെ നാഡീകോശങ്ങളൊന്നും പുതുതായി രൂപംകൊള്ളുകയില്ലെന്നും, പുതിയ സിനാപ്സുകള്‍ സൃഷ്ടിക്കപ്പെടുക ഓര്‍മയും അറിവുകളുമായി ബന്ധപ്പെട്ടു മാത്രമാണെന്നുമാണ് സമീപകാലം വരെ നിലനിന്ന ധാരണ. എന്നാല്‍ മുതിര്‍ന്നുകഴിഞ്ഞവരില്‍പ്പോലും ഹിപ്പോകാമ്പസ് പോലുള്ള ചില ഭാഗങ്ങളില്‍ പുത്തന്‍ നാഡീകോശങ്ങള്‍ ജന്മമെടുക്കുണ്ടെന്നും, സിനാപ്സുകളുടെ രൂപീകരണവും നശീകരണവും തലച്ചോറിലെങ്ങും ഏതുപ്രായത്തിലും നടക്കാമെന്നും ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആന്തരികമോ ബാഹ്യമോ ആയ ഘടകങ്ങളാല്‍ സംജാതമാവുന്ന, ഗുണകരമോ ഹാനികരമോ ആകാവുന്ന, ഇത്തരം പരിഷ്കരണങ്ങള്‍ക്ക് ‘ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍’ എന്നാണു പേര്.

 

ചിന്തകളോ വികാരങ്ങളോ ബുദ്ധിവൈഭവങ്ങളോ സാദ്ധ്യമാക്കുന്ന നാഡീപഥങ്ങളിലെ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്ക് മനോരോഗങ്ങളുടെ ആവിര്‍ഭാവത്തിലും പരിഹരണങ്ങളിലും പങ്കുണ്ടു താനും. നാഡീകോശങ്ങള്‍ പുതുതായി രൂപപ്പെടുന്നതിന് മാനസികസമ്മര്‍ദ്ദം തടസ്സവും, മറുവശത്ത് വിഷാദത്തിനുള്ള മരുന്നുകള്‍ പ്രോത്സാഹനവും ആവുന്നുണ്ട്. മനോരോഗങ്ങള്‍ വല്ലതും ദീര്‍ഘനാള്‍ നീളുകയോ വീണ്ടുംവീണ്ടും വരികയോ ചെയ്താലത്‌ അനാരോഗ്യകരമായ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്കു കളമൊരുക്കുകയും അങ്ങിനെ രോഗം ചികിത്സക്കു വഴങ്ങാത്തതാവുകയും ചെയ്യാമെന്നത് സമയം പാഴാക്കാതെ ചികിത്സ തേടുക കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഓട്ടം പോലുള്ള എയറോബിക് വ്യായാമങ്ങള്‍ ഗുണകരമായ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്കു വഴിവെച്ച് മനോരോഗങ്ങളെ പ്രതിരോധിക്കാനും ശമിപ്പിക്കാനും കുറേയൊക്കെ സഹായകമാവാറുമുണ്ട്.

 

ഉദരനിമിത്തം ബഹുകൃതരോഗം

 

നമ്മുടെ ശരീരത്തില്‍ നമ്മുടേതായി എത്ര കോശങ്ങളുണ്ടോ, അതിന്റെ പത്തിരട്ടിയെണ്ണം ബാക്ടീരിയകള്‍ നമ്മുടെ വയറിനുള്ളിലുണ്ട്. അവ തലച്ചോറിനെ സ്വാധീനിക്

                                                                                                                   

                                                                                                                                                                                                                                                                                 

                    vividha manorogangal‍                

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                

                                                                                             
                             
                                                       
           

manorogachikithsakal‍: 7 thettiddhaaranakal‍

 

 

lokatthethoru naattilum moonnunaalu shathamaanamaalukal‍kku gouravatharamaaya maanasikaasukhangalundennaanu kanakkukal‍ soochippikkunnathu. Ennaal‍ manorogangaleyum avayude chikithsakaleyum patti nammude saaksharakeralatthiladakkam anavadhi mun‍vidhikalum andhavishvaasangalum nilanil‍kkunnundu. Ava rogam yathaasamayam thiricchariyappedaathe povaanum shaasthreeya chikithsakal‍ vyki maathram labhyamaavaanum chikithsakal‍ poor‍namaayi phalikkaattha oravasthayilekku rogam vashalaavaanumellaam idayaakkunnumundu. Keralatthil‍ angolamingolam manorogabaadhithar‍kkaayulla noorukanakkinu reehaabilitteshan‍ sentarukalundu; avideyellaamkoodi aayirakkanakkinu rogikal‍ var‍shangalaayi bandhumithraadikalil‍ ninnakannu jeevikkunnumundu. Eeyoravastha bhaaviyilenkilum maaranamenkil‍ thaazhepparayunna thettiddhaaranakalil‍ ninnu naam muktharaavendathundu:

 
   
 1. manorogangal‍ oraalude manasu dur‍balamaayathu kondo mujjanmapaapam kondo svabhaavadooshyam kondo valar‍tthudosham kondo upabodhamanasil‍ ajnjaathabhayangal‍ olicchirikkunnathu kondo varunnathalla. Manovrutthikal‍ ennu naam ganikkunna chintha, or‍ma, vikaarangal‍ thudangiyavayellaam thalacchorin‍re vividha ghadakabhaagangalude srushdikalaanu. Maanasikarogangal‍ undaavunnathu prasthutha masthishkabhaagangalil‍ paaramparyam, lahariyupayogam, parikkukal‍, apasmaaram polulla masthishkarogangal‍, hyppothyroydisam polulla shaareerikarogangal‍ thudangiya kaaranangalaal‍ chila thakaraarukal‍ pattumpozhaanu. Athinaal‍tthanne, manorogangal‍kku vendathu thalacchorukale thiricchu nor‍malaakkaanulla chikithsakalaanu.
 2.  
 3. sykkyaadrimarunnukalellaam urakkagulikakalo aale chummaa thalar‍tthiyidaan‍ kodukkunnavayo aanenna vikaladhaarana prabalamaanu. Mikka manorogangalilum thalacchorin‍re vividha bhaagangal‍ thammilulla aashayavinimayam thakaraarilaavunnundu; ithu pariharikkukayaanu bhooribhaagam sykkyaadrimarunnukalum cheyyunnathu. Rogatthin‍re bhaagamaayi saaramaaya urakkakkuravu pidipettavar‍kke, athum chikithsaarambhatthil‍ al‍panaalukal‍ maathram, pothuve urakkagulikakal‍ kurikkappedaarulloo.
 4.  
 5. sykkyaadrimarunnukal‍ adikshanaavunnavayalla. Oraal‍kku oru padaar‍ththam adikshanaayi ennuparayuka athupayogikkaanulla thvara sadaa unar‍nnukondirikkuka, sar‍va uttharavaaditthangaleyum avaganicchu aal‍ athin‍re pirake maathram kooduka, kaalakramatthil‍ aa padaar‍ththam kooduthal‍kkooduthalalavil‍ upayogikkendi varika ennokkeyullappozhaanu. Sykkyaadrimarunnukalude kaaryatthil‍ ipparanjathonnum sambhavikkaarilla — kuracchukaalam marunnu kazhicchaal‍ppinne dosu kramena kurakkukayaanu pathivu, allaathe adikshanukalileppole koottikkoottippovukayalla.
 6.  
 7. manorogangal‍kkellaam nallathu koun‍salingaanu, athu phalicchillenkil‍ maathram dokdareyo sykkyaadristtineyo kandaal‍mathi enna dhaarana palar‍kkumundu. Chila prashnangal‍kku — udaaharanatthinu pareekshaappedi, daampathyaasvaarasyangal‍, cherenda joliyeyo kozhsineyo kuricchulla chinthaakkuzhappam thudangiyavakku — koun‍salimgu thikacchum mathiyaavum. Ennaal‍ kooduthal‍ saaramaaya lakshanangalullappol‍ ava masthishkaparamo shaareerikamo aaya prashnangalude bhaagamalla ennu parishodhicchurappuvarutthaan‍ oru sykkyaadristtineyo mattethenkilum dokdareyo kaanunnathaanu nallathu. Ennu maathramalla, saaramaaya rogangal‍ mikkathinum marunnukaledukkukayum oppam koun‍salimgo sykkotheraappiyo koodi upayogappedutthukayum cheyyunnathaanu kooduthal‍ phalapradam. Athesamayam, athra theevramallaattha vishaadam, uthkkandta thudangiyavakku sykkotheraappi maathramaanenkilum phalicchekkum.
 8.  
 9. sykkyaadri marunnukal‍ orikkal‍ thudangiyaal‍ pinne nir‍tthaane pattilla ennoru dhaaranayumundu. Nalloru shathamaanam rogikal‍kkum — prathyekicchu ottum vykikkaathe chikithsa thudangiyavar‍kkum theevratha thaarathamyena kuranja rogamullavar‍kkum — ethaanum maasangalilo onno rando var‍shangalilo marunnu poor‍namaayum nir‍tthaanaavaarundu. Ennaal‍ chila rogikal‍kku, udaaharanatthinu rogam kooduthal‍ chirasthaayiyaayippoyavar‍kkum kudumbatthil‍ mattu palar‍kkum rogamullavar‍kkumokke, kuracchadhikam kaalam marunnedukkendi varaarumundu — pramehamo bipiyo kolasdrolo apasmaaramo okke baadhicchavareppolethanne.
 10.  
 11. sykyaadri marunnukal‍ ere sydu ephakttu ullavayaanu, kidni kedaakkum, bhaaviyil‍ pala prashnangalumundaakkum ennokkeyulla vishvaasangalum sajeevamaanu. Ethoru marunnukaleyum pole sykkyaadri marunnukal‍kkum chila paar‍shvaphalangal‍ undu. Pholoappukal‍ mudakkaathirikkukayum kaalaakaalangalil‍ thakka parishodhanakal‍kku vidheyaraavukayum cheythaal‍ ittharam paar‍shvaphalangale yathaasamayam thiricchariyaanum pariharikkaanumaavum. Sykkyaadriyil‍ upayogikkappedunna muppathiladhikam marunnukalil‍ lithiyam enna marunnu maathramaanu, athum erekkaalam athupayogicchavaril‍ nanne cheriyoru shathamaanatthil‍ maathram, kidnikku enthenkilum prashnangal‍ varutthaarullathu. Ethoru marunnin‍reyum paar‍shvaphalangal‍ ava upayogicchukondirikkunna kaalatthe prathyakshappedoo, allaathe marunnu nir‍tthi erekkaalam kazhinju thalapokkunna oru paar‍shvaphalavum sykkyaadriyililla.
 12.  
 13. iniyumoru dhaaranayullathu marunnukal‍ shareeratthilum marunnillaattha chikithsakalaaya koun‍salingum sykkotheraappiyum “manasilum” aanu pravar‍tthikkunnathu ennaanu. Athinaal‍tthanne ittharam aushadharahitha chikithsakal‍ entho kuranja kaaryamaanenna dhaaranayil‍ avayodu mukhamthirikkunnavarum undu. Koun‍salingum sykkotheraappiyum pravar‍tthikkunnathum nammude thalacchorukaludeyum jeenukaludeyum ghadanakalil‍ maattangal‍ varutthikkondu thanneyaanu.
 14.  
 

manorogikal‍ akramaasaktharaavumpol‍

 

 

maanasikarogikalellaam akramapriyaraanu ennathu oru thettiddhaaranayaanu. Chikithsayilirikkunna, laharikalonnumupayogikkaattha rogikal‍ akramaasaktharaavaanulla saaddhyatha oru maanasikaasukhavum illaatthavarudethinu samamthanneyaanu. Manorogikal‍ mattullavare upadravikkaanalla, maricchu akramangalude irakalaavaanaanu kooduthal‍ saaddhyatha. Ennaal‍ samoohatthile onnurandu shathamaanattholam aalukal‍kku idakkeppozhenkilum akramaasakthatha thalapokkaavunna tharam maanasikaprashnangal‍ baadhicchittundu ennathum prasakthamaanu. Ivarude paraakramangale engine neridanam ennathinekkuricchulla kudumbaamgangaludeyum mattum ajnjatha chilappol‍ kolapaathakangalil‍ppolum kalaashikkaarumundu.

 

chilatharam rogikal‍ athikramangalavalambikkaan‍ saaddhyatha kooduthalaanu. Mumpu aakramanothsukatha prakadippicchittullavar‍, chikithsaavidhikal‍ mudakkiyavar‍, madyamo mattu laharipadaar‍ththangalo upayogikkunnavar‍, jeevithapankaaliyude chaarithryatthil‍ samshayamo thanikku ere shathrukkalundu enna mithyaadhaaranayo pular‍tthunnavar‍, mattullavare kayyettamcheyyaanaajnjaapikkunna ashareerikal‍ kel‍kkunnavar‍, sthalakaalabodham nashdamaayavar‍ thudangiyavar‍ ikkoottatthil‍ppedunnu. Akramatthinu thottumumpu ivaril‍ppalarum occhavekkuka, pallukadikkuka, mushdichuruttuka, saadhanangal‍ eduttheriyuka, athivegam angottumingottum nadakkuka, bheeshaniyo shaapavachanangalo muzhakkuka thudangiya dusoochanakal‍ velippedutthiyekkaam.

 

aakramothsukaraayi nil‍kkunnavarude muriyil‍ vadi polulla aayudhangalumaayi praveshikkaathirikkuka. Ningalude nil‍ppu eppozhum rogikkum vaathilinum idayilaayirikkaan‍ shraddhikkuka. Rogiyil‍ ninnu surakshithamaaya akalam paalikkuka. Muriyil‍ maarakaayudhangal‍ vallathum undo ennu nokkimanasilaakkuka. Kaserakalum mattum edutthozhivaakkaan‍ shramikkuka. Rogikku puramthirinju nil‍kkaathirikkuka. Podunnaneyulla chalanangal‍ ozhivaakkuka. Kazhivathum rogiye thanicchu vidaruthu. Or‍makkuravo aathmahathyaapravanathayo saaramaaya shaareerikarogangalo ullavare poottiyidaathirikkuka. Diviyil‍ ninnum mattumulla kolaahalangal‍ aakramanonmukhathakku valamaakum ennor‍kkuka.

 

bheeshanikalum velluvilikalum parihaasangalum vaadaprathivaadangalum ozhivaakkuka.

 

mukhatthekku nokki, ennaal‍ thuricchunottam ozhivaakki, thaazhnna svaratthil‍, shaanthathayode, valacchuketto mun‍vidhikalo koodaathe rogiyodu samsaarikkuka. Saanthvanaashvaasangal‍ pakaruka. Bheeshanikalum velluvilikalum parihaasangalum vaadaprathivaadangalum ozhivaakkuka. Onnum rogi manasarinju cheyyunnathalla ennu svayamor‍mippikkuka. Than‍re bhaagam vishadeekarikkaan‍ rogikku avasaram kodukkuka. Saaddhyamaaya sahaayangal‍ munnottuvekkuka. Mithyaashathrukkaleyum divyasheshikaleyumokkekkuricchulla rogajanyamaaya avakaashavaadangale ethir‍kkukayo anukoolikkukayo cheyyaathe “anveshikkatte”, “onnaalochikkatte” ennokkeyulla mattil‍ prathikarikkuka. Rogi aayudhangal‍ vallathum kayyiledutthittundenkil‍ athu udan‍ thaazheyidaan‍ aavashyappeduka. Vazhangunnillenkil‍ samayamkalayaathe poleesilariyikkuka.

 

kazhivathum neratthe chikithsa theduka. Dokdarude sammathamillaathe marunnu nir‍tthaathirikkuka. Lahariyupayogamo chikithsa mudakkalo iniyum akramasambhavangalilekku nayicchaal‍ ningal‍ kykkollaanuddheshikkunna nadapadikalekkuricchu asukham shaanthamaayirikkunna velayil‍ rogikku munnariyippu kodukkuka. Veettil‍ kazhivathum maarakaayudhangal‍ ozhivaakkuka. Katthikalum mattum bhadramaayi maathram sookshikkuka. Adiyanthirasandar‍bhangalil‍ abhayam praapikkaanaayi sushakthamaaya vaathilukalum deliphon‍ soukaryavumulla oru muri prathyekam kanduvekkuka.

 

adrushyaroopikal‍ mindipparayaanetthumpol‍

 

 

“patthaamklaasil‍ padtikkunna kaalam vareyonnum en‍re moleppatti oraalum oru paraatheem paranjittilla. Nalla anusaranayulla kutti. Padtikkaanum midukki. Angineyulla avalaanu patthile pareeksha kazhinjirikkunna samayatthu prathyekicchu oru mun‍parichayavumillaattha orutthan‍re koode olicchodippoyathu! Poleesum mattum idapettu moonnaamdivasamaa avaravale thiricchu veettil‍kkonduvannathu. Athukazhinju njangalellaavarumthanne aavathulla poleyokke avale upadeshicchu manasilaakkicchuvecchathaa. Pakshe, plasu vanninu cher‍nnu oru moonnumaasamaayappozhekkum pinnem athaa mattorutthan‍re koode...”

 

“ammakku njangal‍ moonnu‍ penmakkalaanu. Moonnaaludem kalyaanom kazhinju. Moonnaal‍kkum kuttyolumaayi. Ammede perumaattatthilu kuresheyaayi maattangalu kaanaan‍ thodangeettu ippo oru moonnu kollamaayi. Veetteennu puratthirangunnathu ashesham nir‍tthi. Valla virunnukaarum, prathyekicchu njangalaarudeyenkilum bhar‍tthaakkanmaar‍, vannaal‍ amma kathakumadacchu svantham muriyil‍ ottayirippaanu. Eeyide njaan‍ ammayodu moonnuvayasulla en‍re mone onnu kulippikkaamonnu chodicchu. Paathimanasodeyaanenkilum amma sammathikkem cheythu. Pakshe avan‍re dehatthu vellom ozhicchu, kuracchokke soppum thecchu, avaneyavide aa padi vittu pettennamma thiricchu muriyilekku poyi. Njangal‍kkaar‍kkum oretthumpideem kittunnilla...”

 

prathamadrushdyaa parasparam saamyangalonnumillaattha randu kathakal‍. Ennaal‍ irukathakalileyum naayikamaarodu kaaryangal‍ vishadamaayi chodiccharinjappol‍ thelinjuvannathu ore adisthaanakaaranamaayirunnu — or‍kkaappuratthu chevikalil‍ppathiyunna chila ashareerishabdangal‍!

 

aadyakathayile vidyaar‍ththini veedinu puratthirangumpozhokke valla purushan‍maarum ethirevannaaludane cheviyil‍ oru sthreeshabdam snehavaathsalyapurasaram buddhyupadesham thudangum: “molu poyi avane premikku...” “molu ayaalude koode olicchodippo...” ithingane anusyootham kettukettu chinthayude vakathirivu kymoshappettupoya dur‍nimishangalilaanu ammayeyum mattu kudumbaamgangaleyum kanneer‍kkadalu kudippiccha olicchottangalundaayathu. Randaamkathayile mutthashiyude cheviyilaavatte, oru purushashabdatthin‍re lymgikacchuvayulla kutthuvaakkukalaanu muzhangikkondirunnathu. Valla kalyaanaveettilum chennaal‍ “neeyaa cherukkan‍re evideyaadee nokkiyath?” ennaanu chodyam. Makkalude bhar‍tthaakkanmaar‍ veettil‍ varumpozhum kaman‍rukal‍kku ithe bhaasha. Kocchumakan‍re arakkettil‍ sopputhekkaan‍ kyneettiyappol‍ aa shabdamparanja vashalattharatthil‍ manasumadutthaanu kulippikkal‍ paathiyil‍nir‍tthi odippovukayundaayathu.

 

ittharakkaaril‍ ettavum saadhaaranamaayi kanduvaraarulla adisthaanakaaranam skisophreeniya enna manorogamaanu.

 

enthukondaanu ivareppolullavar‍ ingine ashareerikal‍ kel‍kkunnath? Ittharakkaaril‍ ettavum saadhaaranamaayi kanduvaraarulla adisthaanakaaranam skisophreeniya enna manorogamaanu. Eeyasukham baadhicchavaril‍ mikkappozhum ittharam shabdangalude koode rogatthin‍re mattu sahalakshanangalum — asthaanatthulla bheethikalum samshayangalum, parasparabandhamillaattha samsaaram, vrutthiyilum vedippilumonnum shraddhayillaayka enningane — drushyamaavaam. Nirantharam madyam kazhikkunnavareyum kaalakramatthil‍ ashareerikal‍ pidikoodaarundu. Ikkoottar‍kku pothuve kel‍kkaan‍kittaarullathu vallaathe pedippikkunna tharam shabdangalaanu thaanum. Ithinupurame mattu chila maanasikarogangalude bhaagamaayum, apasmaaravum pakshaaghaathavum thyroydu rogangalum polulla shaareerikaasukhangalo chilatharam marunnukalo thalacchoril‍ varutthunna paakappizhakalude phalamaayum ashareerikal‍ prathyakshappedaam. Maanasikamo shaareerikamo aaya kuzhappangalonnum illaatthavarum chilappol‍ nannaayi thalar‍nnirikkumpozho vallaathe urakkamilacchaalo okke nodineratthekku ittharam shabdangal‍ kettekkaam. (velicchamo shabdamo kadakkaattha iruttarakalil‍ ekaanthathadavanubhavikkunnavare ashareerikal‍ pidikoodunnathu saadhaaranamaanu. Ithine prathirodhikkaan‍ avaril‍ppalarum thaniye enthenkilum samsaaricchukondirikkuka polulla vidyakal‍ upayogikkaarumundu.)

 

engineyaanu ipparanja saahacharyangalokke ashareerikalude aavir‍bhaavatthilekku nayikkunnath? Kaathukalaanu kaaryangal‍ kel‍kkaan‍ namme praaptharaakkunnathu enkilum kaathil‍ninnulla vivarangal‍ naadikal‍ vazhi thalacchorile chila kendrangaliletthumpol‍ aa bhaagangalaanu ketta vivarangalude ar‍ththangalum vyaakhyaanangalumokke namukku boddhyappedutthittharunnathu. Attharam masthishkabhaagangalil‍ mel‍pparanja rogangalum saahacharyangalumokke ulavaakkunna vyathikramangalaanu ashareerikalude uthbhavatthinu nidaanamaakunnathu. Cheviyiloodeyum kar‍nanaadikaliloodeyum shabdangalonnum akatthekku chellaatthappozhum angine sambhavikkunnundu enna pratheethi rogabaadhithamaaya thalacchor‍ svayam uthpaadippikkumpozhaanu ashareerikal‍ piraviyedukkunnathu. Skisophreeniya athu baadhikkunnavarude chinthaasheshiyeyum thaarumaaraakkunnathinaalaanu ittharam rogikal‍ ashareerikal‍ parayunna kaaryangale kannumadacchu vishvasikkunnathum, avayeppatti aarodum thurannuparayaathirikkunnathumokke. Ikkaaranatthaal‍tthanne avar‍ palappozhum ashareerikal‍kku yathaar‍ththajeevithatthilullavar‍ parayunna kaaryangalekkaalum praadhaanyam kal‍pikkaan‍ thudangukayum cheyyaam. Agathikalaaya manorogikal‍kkaayulla oru sthaapanatthil‍kkazhiyunna amminiyamma orudaaharanamaan:

 

“pakalonnum oru kuzhappavumilla,” sthaapanatthile nazhsu amminiyammayeppatti paranjuthudangi: “pakshe raathriyaayaal‍ aahaarame kazhikkilla. Ivarude amma kollangal‍mumpu maricchupoyathaanu.” “athonnumalla, njaan‍thanne parayaam.” amminiyamma idakkukayari: “paavam en‍reyamma ennum raathrikku ee janalin‍reyappuratthuvannuninnu enne vilikkum. Itthiri aahaaram tharaamodee ennu chodikkum. Ammakkukoodi vallathum kodukkaan‍ njaan‍ ithungalodu parayum. Ivaronnum pakshe sammathikkukayeyilla. En‍re pettamma puratthu vayaruvishannunadakkumpo njaanenginaa ithinakatthirunnu vallathum kazhikkunnath?!”

 

rogikal‍ ashareerikaleyingane andhamaayi vishvasikkaan‍ thudangunnathu pala anar‍ththangal‍kkum idayorukkukayum cheyyaam.

 

rogikal‍ ashareerikaleyingane andhamaayi vishvasikkaan‍ thudangunnathu pala anar‍ththangal‍kkum idayorukkukayum cheyyaam — adrushyaroopikalude paracchilukettu saadhanangal‍ nashippikkuka, mattullavare aakramikkuka, aathmahathya cheyyuka thudangiyavayokke apoor‍vamaayaanenkilum sambhavikkunnundu. (irupatholam kuttikalude thalayarutthathinu aivarikosttil‍ kazhinja maasam pidiyilaaya aalude nyaayam “kuttikalude thalavettiyaal‍ raajaavaakumennu dyvam paranju” ennaayirunnu.)

 

ittharam sankeer‍nathakal‍ vannubhavikkaamennathukondum, roganir‍nayavum chikithsayum vykunnathu thalacchorile apaakathakal‍ kooduthal‍ theevramaakaanum chikithsakku vazhangaattha oravasthayilekku vashalaavaanum idayaakkaamennathukondum ashareerikalude saanniddhyattheppatti samshayam janikkumpol‍tthanne nijasthithiyariyaanum, shaareerikamo maanasikamo aaya moolakaaranangale kandupidikkaanum, anuyojyamaaya chikithsakal‍ thudangivekkaanumokke oru sykkyaadristtine sameepikkunnathaavum nallathu.

 

masthishkam, manasu, manorogangal‍

 

 

 

 

 

 

“kaatthukol‍vin‍ manasine bhadramaayu, kaal‍kshanam mathi thaalam pizhakkuvaan‍” ennaanu kavivaakyam. Enganeyaanu manasu roopappedunnathu, enganeyokkeyaanathinu thaalampizhakkaarullathu ennathineyellaampatti kazhinja anchupatthuvar‍shangalil‍ ere putthanul‍kkaazhchakal‍ labhyamaayittundu. Anchiloraaleyenkilum jeevithatthilorikkalenkilum saaramaaya manorogangalethenkilum baadhikkaamennathinaal‍tthanne ittharamarivukal‍ evar‍kkum prasakthavumaanu.

 

thalakkakatthekkulla velicchamadikal‍

 

8600 kodiyolam naadeekoshangalaanu nammude thalacchorilullathu. Avaykkoronninum sameepakoshangalumaayi aayirakkanakkinu bandhangalumundu. Nammude chinthakalum vikaarangalum perumaattangalumokke ee koshangaludeyum ava thammile aashayavinimayatthinteyum srushdikalaanu. Thalacchorinte ghadanayeyum pravar‍tthanangaleyum, athuvazhi manorogangalude adisthaanakaaranangaleyum, patti arivutharunna pala saankethikavidyakalum gaveshakar‍kkinnu sahaayatthinundu:

 
   
 1. spect, pet: vividha masthishkabhaagangalile rakthayottamalannu athilethokkeyaanu kooduthal‍ pravar‍tthananirathamenna soochana tharunnu (chithram 1).
 2.  
 3. fmri: ethethu bhaagangalilaanu oksijan‍ kooduthalupayogikkappedunnathennum, athuvecchu kooduthal‍ pravar‍tthanangal‍ nadakkunnathevideyokkeyaanennum kaanicchutharunnu (chithram 2).
 4.  
 5. dti: naadeesandeshangale itharabhaagangaliletthikkunna, ‘aaksonukal‍’ enna, naadeekoshangalude neelan‍vaalukalude vinyaasavum parasparabandhavum vyakthamaakkunnu (chithram 3).
 6.  
 7. opttojinettiksu: naadeekoshangalil‍ janithakamaattangal‍ varutthi prakaashamupayogicchavaye niyanthrikkukayum prathikaranangal‍ padtikkukayum cheyyunnu (chithram 4).
 8.  
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

manovrutthikalude phaakdarikal‍

 

 

 

 

 

 

 

 

 

 

 

 

 

 

patthompathaamnoottaandil‍ vedimarunnukondu paara pottikkunnathinide kampippaara thulanjukayari thalacchorinte mun‍bhaagatthulla phrondal‍lobinu parikketta phiniyaasu geyju ennayaal‍ (chithram 5), athetthudar‍nnu vyakthithvamaake maari veenduvichaaramillaathe perumaaraanum sadaa ashleelam parayaanumokke thudangiyathaayikkandathil‍ppinneyaanu “manasi”nte vyathyastha kazhivukal‍ nishchitha masthishkabhaagangalude niyanthranatthilaavaamenna dhaarana shaasthralokatthinu kittunnathu. Thudar‍nnu, ekaagrathayum aathmaniyanthranavum vykaarika samyamanavumokke namukku tharunnathu phrondal‍lobinte bhaagamaaya preephrondal‍ kor‍ttaksu aanennum, bhayothkkandtakal‍ ulavaakkunnathu amigdalayum or‍mashakthi tharunnathu hippokaampasum urakkattheyum lymgikachodanakaleyum niyanthrikkunnathu hyppothalaamasum aanennumokke theliyukayundaayi (chithram 6).

 

 

vividha manorogangalil‍ nishchitha masthishkabhaagangal‍kku panku vyakthamaayittumundu. Udaaharatthinu, skisophreeniyayil‍ amigdalayum hippokaampasum mattanekam bhaagangalum shoshikkukayum athinaal‍ laatteral‍ ven‍drikkil‍ enna bhaagam valuthaavukayum cheyyunnundu (chithram 7). Skisophreeniya baadhiccha chilaril‍ vikaarangalum or‍mayumaayi bandhappetta pala kazhivukalum shushkamaayippovunnathu ikkaaranatthaalaanu.

 

 

koottukettukalile kashapishakal‍

 

thalacchoru namukku tharunna vividha kazhivukal‍ saaddhyamaakkunnathu ororo masthishkabhaagangal‍ ottakkottakku ninnalla, maricchu vividha bhaagangal‍ avaye koottighadippikkunna naadeepathangal‍ vazhi otthorumicchu pravar‍tthicchaanu. Ittharam naadeepathangalile apaakathakalum manorogangal‍kku kaaranamaavaam. Udaaharanatthinu, o. Si. Di. Enna rogatthil‍ vyaakulachinthakal‍ idathadavillaatheyuyarunnathu chinthakal‍kku mel‍ oru “brekku” pole var‍tthikkaarulloru naadeepatham (chithram 8) thakaraarilaavumpozhaanu. O. Si. Di. Kkulla marunnukalo sykkotheraappikalo phalamcheyyaatthavar‍kku prasthutha naadeepathatthile chila ghadakabhaagangalile sar‍jariyo thalacchorilekkirakkunna ilakdrodu vazhi aa bhaagangale utthejippikkunna ‘deeppu breyin‍ sttimuleshan‍’ enna chikithsayo (chithram 9) aashvaasamaakaarumundu.

 

 

 

 

 

 

 

 

kodukkal‍vaangalukalile ettakkuracchilukal‍

 

naadeekoshangal‍ thammil‍ aashayavinimayam sambhavikkunnathu avakkidayile ‘sinaaps’ enna vidavilekku oru kosham churatthunna naadeerasangal‍ aduttha koshatthil‍ chennupattumpozhaanu (chithram 10). Ingane kymaattam cheyyappedunna naadeerasangalude alavil‍ pala manorogangalilum vyathiyaanangal‍ dar‍shikkappettittundu. Udaaharanatthinu, doppamin‍ enna naadeerasatthinte alavu skisophreeniyayil‍ var‍ddhikkukayum chila tharam vishaadangalil‍ kurayukayum cheyyunnundu. Manorogachikithsayil‍ ippol‍ upayogikkappedunna marunnukal‍ mikkathum pravar‍tthikkunnathu sinaapsukalil‍ naadeerasangalude alavu kramappedutthikkondaanu thaanum.

 

 

praveshanadvaarangalile prashnangal‍

 

naadeekoshabhitthikalil‍ naanaatharam ‘ayon‍ chaanalu’kal‍ gettukaleppole nilakollunnundu (chithram 11). Avayiloode sodiyamo kaal‍syamo okke neraamvannam kadannupovendathu naadeerasangalude churatthaladakkamulla pala masthishkaprakriyakal‍kkum athyanthaapekshithavumaanu. Ayon‍ chaanalukalile thakaraarukalum manorogangal‍kkidayaakkaam. Udaaharanatthinu, naadeekoshangalude yathaavidhiyulla valar‍cchakku nir‍naayakamaaya kaal‍syam chaanalukalile pizhavukal‍ byppolaar‍rogatthinum skisophreeniyakkum kaaranamaavaam.

 

 

valar‍cchayile vyathiyaanangal‍

 

thalacchor‍ ere sankeer‍namaanu ennathinaal‍tthanne athinu valar‍ccha poor‍tthiyaavaan‍ mattavayavangalekkaal‍ samayamedukkunnundu. Masthishkavalar‍cchayile kramakkedukal‍ manorogahethuvaakukayum cheyyaam. Udaaharanatthinu, thalacchorinte purampaadayaaya kor‍ttaksinu thakka kanam kittunnathu pothuve ezhara vayasodeyaanenkil‍ e. Di. Ecchu. Di. Yulla kuttikalil‍ athu patthara vayasu vare vykunnundu. Shraddhayum chalanangalude mel‍ niyanthranavum namukku tharunna preephrondal‍ kor‍ttaksineyaanu ee kaalathaamasam ettavum baadhikkaarennathinaalaanu attharam kuttikal‍ vallaattha pirupiruppum shraddhakkuravum kaanikkunnathu. Preephrondal‍ kor‍ttaksinu thakka kanametthunnathode avaril‍ppalar‍kkum pirupiruppu shamikkukayum athinte marunnu nir‍tthaanaavukayum cheyyaarumundu.

 

odungaattha srushdisthithisamhaarangal‍

 

 

koumaaraanthyatthode masthishkatthinu valar‍ccha poor‍tthiyaayaal‍ppinne naadeekoshangalonnum puthuthaayi roopamkollukayillennum, puthiya sinaapsukal‍ srushdikkappeduka or‍mayum arivukalumaayi bandhappettu maathramaanennumaanu sameepakaalam vare nilaninna dhaarana. Ennaal‍ muthir‍nnukazhinjavaril‍ppolum hippokaampasu polulla chila bhaagangalil‍ putthan‍ naadeekoshangal‍ janmamedukkundennum, sinaapsukalude roopeekaranavum nasheekaranavum thalacchorilengum ethupraayatthilum nadakkaamennum ippol‍ thelinjukazhinjittundu. Aantharikamo baahyamo aaya ghadakangalaal‍ samjaathamaavunna, gunakaramo haanikaramo aakaavunna, ittharam parishkaranangal‍kku ‘nyooroplaasttiku maattangal‍’ ennaanu peru.

 

chinthakalo vikaarangalo buddhivybhavangalo saaddhyamaakkunna naadeepathangalile nyooroplaasttiku maattangal‍kku manorogangalude aavir‍bhaavatthilum pariharanangalilum pankundu thaanum. Naadeekoshangal‍ puthuthaayi roopappedunnathinu maanasikasammar‍ddham thadasavum, maruvashatthu vishaadatthinulla marunnukal‍ prothsaahanavum aavunnundu. Manorogangal‍ vallathum deer‍ghanaal‍ neelukayo veendumveendum varikayo cheythaalathu anaarogyakaramaaya nyooroplaasttiku maattangal‍kku kalamorukkukayum angine rogam chikithsakku vazhangaatthathaavukayum cheyyaamennathu samayam paazhaakkaathe chikithsa theduka kooduthal‍ prasakthamaakkunnundu. Ottam polulla eyarobiku vyaayaamangal‍ gunakaramaaya nyooroplaasttiku maattangal‍kku vazhivecchu manorogangale prathirodhikkaanum shamippikkaanum kureyokke sahaayakamaavaarumundu.

 

udaranimittham bahukrutharogam

 

nammude shareeratthil‍ nammudethaayi ethra koshangalundo, athinte patthirattiyennam baakdeeriyakal‍ nammude vayarinullilundu. Ava thalacchorine svaadheeniku

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions