വാർദ്ധക്യത്തിലെ ആരോഗ്യം

                                                                                                                   
                                                                                                                                                                                                                                                                                 

                    വാർദ്ധക്യത്തിലെ ആരോഗ്യം                  

                                                                                                                                                                                                                                                     

                   ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്                

                                                                                             
                             
                                                       
           
 

വാര്‍ധക്യത്തിലെ ആരോഗ്യം

 

ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇന്ന് കുറഞ്ഞുവരികയാണ്. മക്കള്‍ക്ക് മനസ്സുണ്ടെങ്കിലും ജോലിയും ജീവിതസാഹചര്യങ്ങളും മാറിയതോടെ വൃദ്ധര്‍ വീടുകളില്‍ തനിച്ചാവുന്ന സ്ഥിതിവിശേഷമാണ് കൂടുതലും. അതോടെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ലോകമെങ്ങും വൃദ്ധര്‍ നേരിടുന്ന മുഖ്യപ്രശ്നം ഏകാന്തതയായി മാറി.

 

വെല്ലുവിളികളെ അതിജീവിച്ച് വാര്‍ധക്യത്തെ ആഹ്ലാദകരമാക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിക്കുന്ന പരിതസ്ഥിതി, ശാരീരികവും മാനസികവുമായ ആരോഗ്യം, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപെടലുകള്‍, പോഷകാഹാരം, വ്യായാമം, പുകവലിയുംമദ്യപാനവും ഒഴിവാക്കല്‍ തുടങ്ങിയവ വാര്‍ധക്യം വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ശാരീരികവും മാനസികവുമായ പല രോഗങ്ങളും സമ്മര്‍ദങ്ങളും വാര്‍ധക്യത്തില്‍ ധാരാളമായി കാണാറുണ്ട്. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൂടി നേരിടേണ്ടിവരുന്നവരില്‍ സാഹചര്യത്തിന്റെ ഗൗരവം കൂടുന്നു. വൈധവ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും വൃദ്ധകളുടെ മനോധൈര്യം ചോര്‍ത്തുന്ന ഘടകങ്ങളാണ്. നല്ല കുടുംബസാഹചര്യങ്ങളും കൂട്ടായ്മയും നേടുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളു.

 

പല രോഗങ്ങള്‍ ഒരുമിച്ച്ചെറുപ്പക്കാരെ അപേക്ഷിച്ച് അസാധാരണമായ രീതിയിലാണ് വാര്‍ധക്യത്തില്‍ രോഗങ്ങളുടെ കടന്നുവരവ്. രോഗലക്ഷണങ്ങള്‍ അസുഖംബാധിച്ച അവയവത്തിനായിരിക്കില്ല. മറിച്ച് ശരീരത്തിലെ ദുര്‍ബലമായ ഏതെങ്കിലും ഭാഗത്ത് കാണപ്പെടുക എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പലതരത്തിലുള്ള രോഗങ്ങളുടെ അസ്വസ്ഥതകള്‍ ഒന്നിച്ചുണ്ടാവുകയും ചെയ്യും. വാര്‍ധക്യത്തിലെ ആരോഗ്യത്തിന് പിന്നിട്ട ജീവിതവുമായി ഏറെ ബന്ധമുണ്ട്. മധ്യവയസ്സില്‍ത്തന്നെ ജീവിതശൈലിരോഗങ്ങളില്‍പ്പെടുന്ന പ്രമേഹം, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിച്ചുനിര്‍ത്തുന്നവരില്‍ വാര്‍ധക്യസംബന്ധമായ പ്രശ്നങ്ങള്‍ കുറവാകും.

 

ജീവിതശൈലിരോഗങ്ങള്‍ക്കു പുറമെ വീഴ്ച, മറവി, കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍, വിഷാദം, ഉല്‍കണ്ഠ, മനോവിഭ്രാന്തി, സന്ധിവേദന, പോഷകക്കുറവ്, ചവയ്ക്കാന്‍ വിഷമം തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും വൃദ്ധരെ അലട്ടാറുള്ളത്. പൂര്‍ണമായും സുഖപ്പെടുത്താനാവാത്ത ജീവിതശൈലിരോഗങ്ങളില്‍ പലതും വാര്‍ധക്യത്തെ സങ്കീര്‍ണമാക്കാറുണ്ട്. ആരോഗ്യകരമായ വാര്‍ധക്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ മധ്യവയസ്സിനു മുമ്പുതന്നെ തുടങ്ങേണ്ടതാണ്. വീഴ്ച വീഴ്ചയും വീഴുമോ എന്ന ഭയവും വാര്‍ധക്യത്തില്‍ സവിശേഷമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. വീഴ്ചയ്ക്ക് പല കാരണങ്ങളുണ്ട്. കാഴ്ച മങ്ങല്‍, തുടയിലെ പേശികളുടെ ബലക്ഷയം, സന്ധിവാതം, രക്തസമ്മര്‍ദം കുറയല്‍, പക്ഷാഘാതം, പര്‍ക്കിന്‍സണ്‍രോഗം തുടങ്ങിയ പല പ്രശ്നങ്ങളും വീഴ്ചയ്ക്ക് കാരണമാകും.

 

പടിക്കെട്ടുകളും, മിനുസമായ തറകളും വെളിച്ചക്കുറവും വീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വീഴുമെന്നു ഭയന്ന് നടക്കാതെയും വ്യായാമം കിട്ടാതെയും വരുന്നത് അവയവങ്ങള്‍ക്ക് ബലക്ഷയം ഉണ്ടാക്കും. അധികം ഉപയോഗിക്കാത്ത അവയവം അതിവേഗം ദുര്‍ബലമാകും. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍ഇന്ദ്രിയങ്ങളുടെ കഴിവുകുറയുന്ന അവസ്ഥയാണ് വാര്‍ധക്യത്തിന്റെ മറ്റൊരു സവിശേഷത. കാഴ്ച കുറയുക, കേള്‍വി പതുക്കെയാവുക തുടങ്ങിയവ ഇന്ദ്രിയശേഷിക്കുറവുകള്‍ വൃദ്ധരെ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തുന്നു. പലപ്പോഴും വിഷാദത്തിനും ഏകാന്തതയ്ക്കും ഇത് വഴിയൊരുക്കാറുണ്ട്.

 

വിഷാദം

 

വൈകാരിക പിന്തുണയ്ക്ക് മറ്റ് ആവശ്യങ്ങളെക്കാള്‍ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് വാര്‍ധക്യം. അത് കിട്ടാതെവരുമ്പോള്‍ ഒറ്റപ്പെടലും ഏകാന്തതയും തുടര്‍ന്ന് വിഷാദവും പിടിപെടുന്നു. കൂട്ടുകുടുംബം അണുകുടുംബത്തിന് വഴിമാറിയതോടെ തുണയില്ലാതാകുന്നതും വാര്‍ധക്യത്തില്‍ വിഷാദത്തിന് കാരണമാകാറുണ്ട്. വയോജനങ്ങളില്‍ 25-50 ശതമാനംവരെയും വിഷാദത്തിന് അടിമപ്പെടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുക. പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും, വേദനയുള്ള രോഗങ്ങള്‍, ആരോഗ്യം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ഇവയൊക്കെ വിഷാദത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

 

മനോവിഭ്രാന്തി

 

വാര്‍ധക്യത്തില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാകുന്ന അവസ്ഥകള്‍ ചിലരില്‍ കാണാറുണ്ട്. ശ്രദ്ധ പതറല്‍, ധാരണ തെറ്റിപ്പോകല്‍ ഇവ വലിയതോതില്‍ കാണും. ദിവസത്തില്‍ പലപ്പോഴായി ഇത് കൂടിയും കുറഞ്ഞുമിരിക്കും. തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങള്‍, മാനസിക പിരിമുറക്കത്തെയും കഠിനരോഗങ്ങളെയും നേരിടാന്‍ കഴിവു കുറയുക, ഉറക്കക്കുറവ്, അമിത മദ്യപാനം ഇവയൊക്കെ മനോവിഭ്രാന്തിക്കിടയാക്കും.

 

സന്ധിവേദന

 

സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ധാരാളമായി കണ്ടുവരുന്നത് വാര്‍ധക്യത്തിലാണ്. അല്‍പ്പം നടക്കുമ്പോള്‍തന്നെ അസഹ്യമായ വേദന, നീരുപിടുത്തം ഇവയൊക്കെ സാധാരണമായി കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ചെറുപ്രായത്തില്‍ത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, ലഘുവ്യായാമങ്ങളും ശീലമാക്കി ഭാരത്തെ നിയന്ത്രിക്കാനായാല്‍ ഈ രോഗംവരാതെ തടയാനാകും. സന്ധിവേദന ഉണ്ടെങ്കിലും ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ ശീലമാക്കണം.

 

എന്തു കഴിക്കണം?

 

വാര്‍ധക്യത്തിലെ ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണവുമായി ഏറെ ബന്ധമുണ്ട്. നാവിലെ രസമുകുളങ്ങള്‍ കുറയുന്നതിനാല്‍ രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ വൃദ്ധരെ അലട്ടാറുണ്ട്. വിഷാദം ഉള്ളവരിലും വിശപ്പില്ലായ്മ കൂടുതലാണ്. ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാറുണ്ട്. കൂടാതെ ചവയ്ക്കാന്‍ വിഷമം, പല്ല് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍, വായ വരളുക തുടങ്ങിയവയും വാര്‍ധക്യത്തില്‍ കാണാറുണ്ട്. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍, പയറുകള്‍, കൊഴുപ്പു മാറ്റിയ പാല്‍, മോര്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവയില്‍നിന്ന് ഓരോ ഇനവും തെരഞ്ഞെടുത്ത് കഴിക്കുന്നതാണ് വാര്‍ധക്യത്തില്‍ ഗുണകരം.

 

ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറച്ചുള്ള ഭക്ഷണരീതികളാണ് സ്വീകരിക്കേണ്ടത്. വെള്ളം 10 ഗ്ലാസെങ്കിലും കുടിക്കണം. മൂന്നുനേരം ഭക്ഷണം എന്നതിനു പകരം കുറേശ്ശെ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും. ഗോതമ്പ്, റാഗി, തിന, ചെറുപയര്‍, ചോളം, നെല്ലിക്ക, പേരയ്ക്ക, പപ്പായ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങക്ക, തക്കാളി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി ഇവ മാറിമാറി ഭക്ഷണത്തില്‍പെടുത്തേണ്ടതാണ്്. കാഴ്ച മങ്ങാതിരിക്കാന്‍ മുരങ്ങയില, ചീര, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, കൊഴുപ്പുമാറ്റിയ പാല്‍ ഇവയിലേതെങ്കിലും ഒന്ന് ഭക്ഷണത്തില്‍ ദിവസവും പെടുത്തണം. കേള്‍വി സംരക്ഷിക്കാന്‍ നിലക്കടല, തവിട് കൂടുതലുള്ള അരി, പയര്‍വര്‍ഗങ്ങള്‍, ഇലക്കറി ഇവ ഗുണകരമാണ്. വായ വരളാതിരിക്കാന്‍ മോര്, ചെറുപയര്‍ സൂപ്പ് ഇവ കഴിക്കാം.

 

നല്ല ഓര്‍മയ്ക്ക് മധുരക്കിഴങ്ങ്, പശുവിന്‍ നെയ്യ്, കാരറ്റ്, വെണ്ടക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പിണ്ടി, മുരിങ്ങയില, വേവിക്കാത്ത പച്ചക്കറികള്‍, ചേന ഇവ ഉള്‍പ്പെടുത്താം. മൂത്രാശയപേശികളെബലപ്പെടുത്താന്‍ചേന, ചേമ്പ്, കാച്ചില്‍, ഓട്സ്, മലര്, ചോളം, നെല്ലിക്ക, ഏത്തപ്പഴം, ഉരുളക്കിഴങ്ങ് ഇവ ഗുണകരമാണ്. നെഞ്ചെരിച്ചില്‍ തടയാന്‍മല്ലി ചവച്ചിറക്കുന്നത് നല്ല ഫലം തരും. മലര്‍ വെന്ത വെള്ളമോ, മലര്‍ക്കഞ്ഞിയോ കഴിക്കുക. ചവയ്ക്കാന്‍ വിഷമമുള്ളവര്‍ക്കുംപല്ല് കൊഴിഞ്ഞവര്‍ക്കുംവെന്തുടഞ്ഞ കഞ്ഞി, ഓട്സ് കഞ്ഞി, കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ്, ഏത്തപ്പഴം ഉടച്ചത്, പുഴുങ്ങിയ പയര്‍ ഉടച്ചത് ഇവ നല്‍കാം. ഇഡ്ഡലി, ഇടിയപ്പം ഇവ സൂപ്പില്‍ കുതിര്‍ത്തു നല്‍കുന്നത് പോഷകദാരിദ്ര്യം അകറ്റും.

 

പ്രശ്നങ്ങളെ മറികടക്കാം വാര്‍ധക്യത്തെ ആരോഗ്യകരമാക്കാനുള്ള ഒരുക്കങ്ങള്‍ മധ്യവയസ്സു കടക്കുന്നതിനു മുമ്പേ തുടങ്ങാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ശോധനചികിത്സക്കൊപ്പം ബലം നല്‍കുന്നതും രസായനഗുണമുള്ളതുമായ ഔഷധങ്ങളാണ് പ്രധാനമായും വാര്‍ധക്യകാല പ്രശ്നങ്ങളില്‍ നല്‍കുക. ച്യവനപ്രാശം, ബ്രഹ്മരസായനം, ഇവയിലേതെങ്കിലും ഒന്ന് ശീലമാക്കുന്നത് വാര്‍ധക്യത്തിന്റെ അവശതകളെ അകറ്റും. നാരായണഗുളം രാത്രിയില്‍ കഴിക്കുന്നത് ശോധന ക്രമപ്പെടുത്തും. ശയ്യാവ്രണം അകറ്റാന്‍ ജാത്യാദികേരം, ഏലാദികേരം ഇവയിലൊന്ന് പുറമെ പുരട്ടാം.

 

വേദനകള്‍ക്ക് കര്‍പ്പൂരാദി, നാരായണതൈലം, ധന്വന്തരം കുഴമ്പ് ഇവ സന്ധിവേദന അകറ്റും. നെഞ്ചെരിച്ചിലിന് ജീരകവെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കാം. ഉറക്കത്തിന് ചന്ദനാദിതൈലം ശീലമാക്കുന്നത് ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കും. ചെറുചൂടുള്ള പാലില്‍ ജാതിക്കപ്പൊടി ചേര്‍ത്തു കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കും.

 

വ്യായാമം നിരപ്പായ തറയില്‍ 15 മിനിറ്റ് എങ്കിലും നടക്കുന്നത് ഗുണകരമാണ്. സന്ധികള്‍ ചലിപ്പിക്കുന്ന വ്യായാമങ്ങള്‍, ചെറിയഭാരം ഉയര്‍ത്തുക ഇവയും ശീലമാക്കണം. മൂത്രാശയപേശികളെ ബലപ്പെടുത്താന്‍ ഭഗപേശി വ്യായാമങ്ങളും ഉള്‍പ്പെടുത്തണം. വാര്‍ധക്യത്തില്‍ മരുന്നു മാത്രം മതിയാകില്ല. വൃദ്ധര്‍ നേരിടുന്ന സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളും പരിഹരിച്ചെങ്കില്‍ മാത്രമേ ചികിത്സ പൂര്‍ണമാകൂ. സ്നേഹംനിറഞ്ഞ പരിചരണങ്ങള്‍ക്ക് വൃദ്ധരില്‍ വലിയ മാറ്റം വരുത്താനാകും.

 

മറവിയെ മറികടക്കാം

 

മനുഷ്യന്റെ എല്ലാ കഴിവുകളുടെയും അടിസ്ഥാനം ഓര്‍മയാണ്. തലച്ചോറിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ ഓര്‍മക്കുറവിന് ഇടയാക്കാറുണ്ട്. രോഗഗ്രസ്തമാകുന്നതോടെ തലച്ചോറിന്റെ വിസ്മയകരമായ കഴിവുകള്‍ ഓരോന്നും ഘട്ടംഘട്ടമായി ഇല്ലാതാകും. പ്രായമായവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഓര്‍മക്കുറവ്. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന കോശനാശംമൂലം എന്നും തുടര്‍ന്നുവരുന്ന ജീവിതമികവുകള്‍ നഷ്ടമാകുന്നതോടെ മറവി പ്രശ്നമാകുന്നു. അല്‍സ്ഹൈമസ് ഡിമെന്‍ഷ്യ, വാസ്കുലര്‍ ഡിമെന്‍ഷ്യ, തലച്ചോറിലെ മുഴകള്‍, അണുബാധ, തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍, പാര്‍ക്കിന്‍സണ്‍ രോഗം, മദ്യപാനം, പുകവലി തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും സ്മൃതിനാശം ഉണ്ടാകാം. കൂടാതെ തലച്ചോറിലെ പ്രധാന ഭാഗമായ ഹിപ്പോകാമ്പസിനുണ്ടാകുന്ന ക്ഷയം, മസ്തിഷ്ക രോഗങ്ങളെ സംരക്ഷിക്കുന്ന ഹോര്‍മോണുകളുടെ കുറവ് ഇവയും മറവിരോഗത്തിന് ഇടയാക്കാറുണ്ട്.

 

ഉപയോഗിക്കാതിരിക്കുന്തോറും തലച്ചോറിന്റെ കഴിവ് നഷ്ടമാവും. ഏതു പ്രായത്തിലും വായന ഓര്‍മകൂട്ടുന്ന ഘടകമാണ്. വായിച്ചതുമായി ബന്ധപ്പെട്ട് രാത്രിയില്‍ ചിന്തിച്ചുറങ്ങുകയും രാവിലെ അത് ഓര്‍ത്തെടുക്കുകയും ചെയ്യുന്നത് മികച്ച സ്മൃതിവ്യായാമമാണ്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലിരോഗങ്ങളെ മധ്യവയസ്സില്‍ത്തന്നെ നിയന്ത്രിച്ചുനിര്‍ത്തുന്നത് വാസ്കുലര്‍ ഡിമെന്‍ഷ്യ വരാതിരിക്കാന്‍ സഹായിക്കും. വാര്‍ധക്യത്തിലും ഉദാസീനതവെടിഞ്ഞ് കര്‍മനിരതരാകുന്നത് മസ്തിഷ്കത്തിന്റെ കര്‍മശേഷി മെച്ചപ്പെടുത്തും. പദപ്രശ്നവും അക്ഷരശ്ലോകവും ഓര്‍മ്മകൂട്ടാന്‍ നല്ലതാണ്.

 

(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

 

വാർദ്ധക്യത്തെ നേരിടാം...

 

മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും വളരെ സ്വാഭാവികമായണ് വാര്‍ധക്യം കടന്നുവരുന്നത്. ജനനത്തോടൊപ്പം തന്നെ പ്രായമാകുന്ന പ്രക്രിയയും തുടങ്ങുന്നു. കോശങ്ങളുടെ പുന$ക്രമീകരണവും പുനര്‍നിര്‍മിതിയുമുള്‍പ്പെടെയുള്ള ശരീരത്തിന്‍െറ സ്വയം ആര്‍ജിച്ച ശേഷികളുടെ കുറവാണ് വാര്‍ധക്യം.

 

ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് മിക്കവരിലും വാര്‍ധക്യം കടന്നുപോകുക. കൂട്ടുകുടുംബ വ്യവസ്ഥ മാറിയതോടെ മക്കള്‍ സൃഷ്ടിക്കുന്ന ശൂന്യതയും പങ്കാളിയുടെ വിയോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അവര്‍ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ഒപ്പം ഒറ്റക്കോ കൂട്ടത്തോടെയോ എത്തുന്ന രോഗങ്ങളും.

 

വാര്‍ധക്യം -അവയവ വ്യവസ്ഥികളിലുണ്ടാകുന്ന മാറ്റങ്ങള്‍

 

1. വാര്‍ധക്യത്തില്‍ മാംസപേശികള്‍ ശോഷിക്കുകയും എല്ലുകളുടെ ദൃഢത കുറയുകയും ചെയ്യും. വാതരോഗങ്ങള്‍ കൂടുന്നതും വാര്‍ധക്യത്തിലാണ്. അസ്ഥികോശങ്ങളുടെ നിര്‍മാണത്തേക്കാള്‍ കോശനാശമാണ് വാര്‍ധക്യത്തില്‍ ഉണ്ടാവുക. ചെറുപ്പത്തില്‍ എല്ലിന് ഗുണകരായ ഭക്ഷണം ശീലിക്കാത്തവര്‍, വ്യായമക്കുറവുള്ളവര്‍, തൈറോയ്ഡ്-കരള്‍ രോഗങ്ങള്‍ ഉള്ളവര്‍, പുകവലി, മദ്യപാനം ഇവ ശീലമാക്കിയവര്‍ തുടങ്ങിയവരില്‍ അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ഒടിവുകള്‍ പലപ്പോഴും സങ്കീര്‍ണതകളിലേക്ക് എത്താറുണ്ട്. പ്രത്യേകിച്ച് തുടയെല്ലിനുണ്ടാകുന്ന ഒടിവുകള്‍. മുറിവെണ്ണ, ധന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ് ഇവ ശീലമാക്കുന്നത് പേശികളെ ദൃഢമാക്കാനും എല്ലിന് ബലം നല്‍കാനും ഗുണകരമാണ്.

 

വാര്‍ധക്യത്തില്‍ ശ്വാസകോശങ്ങളിലെ വായു അറകളുടെ ഭിത്തികള്‍ ദൃഢമാവുകയും അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യും. ശ്വാസകോശത്തിന്‍െറ കാര്യക്ഷമതയെ കുറക്കുന്നതോടൊപ്പം ശ്വാസോച്ഛ്വാസത്തിന്‍റ ആഴവും ശക്തിയും കുറക്കാനും ഇതിടയാക്കും. ആഴത്തിലുള്ള-ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുന്നതോടൊപ്പം ച്യവനപ്രാശം, ബാലാജീരകാദി കഷായം ഇവയും നല്ല ഫലം തരും. ശ്വസന വ്യായാമങ്ങള്‍ വാര്‍ധക്യത്തില്‍ വേഗത കുറച്ച് ചെയ്യുന്നതാണ് ഫലപ്രദം.

 

രക്തക്കുഴലുകളിലും ഘടനാപരമായ മാറ്റങ്ങള്‍ വാര്‍ധ്യകത്തിലമുണ്ടാകും. രക്തക്കുഴലുകളില്‍ കൊഴുപ്പടിയുകയും അവയുടെ ഇലാസ്തികത കുറയുകയും ചെയ്യും. ഇവയൊക്കെ ഹൃദയപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കും. മധ്യവയസ്സില്‍ത്തന്നെ കര്‍ശനമായി പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, കൂടിയ രക്തസമ്മര്‍ദം ഇവയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.

 

വൃക്കകോശങ്ങളുടെ അപചയം, വൃക്കകളുടെ പ്രധാന ധര്‍മമായ അരിച്ചെടുക്കല്‍ പ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപ്പും ജലവും വിസര്‍ജ്ജിപ്പിക്കാനുള്ള ശേഷി കുറയുക തുടങ്ങിയ പ്രശ്നങ്ങളും വാര്‍ധക്യത്തില്‍ കാണാറുണ്ട്. പ്രമേഹരോഗികള്‍ക്ക് രക്തസമ്മര്‍ദം ഉണ്ടാവുക, പ്രമേഹരോഗി പുകവലിക്കാരനാവുക, പ്രമേഹത്തിന്‍െറ കാലപ്പഴക്കം, വൃക്കപരാജയം പാരമ്പര്യമായി ഉണ്ടാവുക, അനിയന്ത്രിത പ്രമേഹം ഇവ വൃക്കപരാജയസാധ്യത കൂട്ടുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.

 

വാര്‍ധക്യത്തില്‍ തലച്ചോറ് ചുരുങ്ങുന്നതും പ്രവര്‍ത്തനശോഷണം ഉണ്ടാവുന്നതും സാധാരണമാണ്. എന്നാല്‍, എന്നും തുടര്‍ന്നുവരുന്ന ജീവിത മികവിനെ ബാധിക്കുന്ന വിധം ഓര്‍മക്കുറവുണ്ടായാല്‍ ‘മറവിരോഗം’ സംശയിക്കണം. തലച്ചോറിന്‍െറ അനേകം ശേഷികളിലൊന്നാണ് ഓര്‍മ. ഓര്‍മക്കൊപ്പം തലച്ചോറിന്‍െറ ധൈഷണികമായ ഗുണങ്ങള്‍ ക്രമാനുഗതമായി ക്ഷയിച്ചുവരുന്ന ഒരു രോഗാവസ്ഥയാണ് മറവിരോഗം അഥവാ സ്മൃതിനാശം. തലച്ചോറിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ മറവിക്കിടയാക്കാറുണ്ട്. അല്‍സ്ഹൈമസ് ഡിമെന്‍ഷ്യയും വാസ്സുകലര്‍ ഡിമെന്‍ഷ്യയുമാണ് മറവിക്കിടയാക്കുന്ന പ്രധാന രോഗങ്ങള്‍. പരന്ന വായന, എഴുത്ത്, പദപ്രശ്നം തുടങ്ങിയ ശീലങ്ങള്‍ ഏതു പ്രായത്തിലും തുടരുന്നത് അല്‍സ്ഹൈമസ് ഡിമെന്‍ഷ്യ തടയും. പശുവിന്‍ നെയ്യ്, മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ് ഇവയും നല്ല ഫലം തരും. രാത്രിയില്‍ വായിച്ചത് ചിന്തിച്ചുറങ്ങുകയും രാവിലെ അതോര്‍ത്തെടുക്കുകയും ചെയ്യുന്നത് മികച്ച സ്മൃതി വ്യായാമമാണ്.

 

ജീവിശൈലി രോഗങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുന്നതിലൂടെ വാസ്കുലര്‍ ഡിമെന്‍ഷ്യ തടയാനാകും. വാര്‍ധക്യത്തില്‍ കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍ യഥാസമയം പരിശോധിച്ച് ചികിത്സ തേടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ പൊതുവെ ഒറ്റപ്പെടലും ഏകാന്തതയും നേരിടാറുണ്ട്. ചികിത്സ തേടുന്നതിലൂടെ കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.

 

വാര്‍ധക്യത്തില്‍ ചര്‍മപ്രശ്നങ്ങളും കൂടാറുണ്ട്. ചര്‍മം നേര്‍മയുള്ളതാകുക, ഇലാസ്തികത കുറയുക, ജലാംശം കുറയുക, വ്രണങ്ങള്‍, അണുബാധ ഇവയാണ് സാധാരണ കാണാറുള്ള

 

പ്രശ്നങ്ങള്‍. ഒരേ കിടപ്പ് കിടക്കേണ്ടിവരുന്നവരില്‍ ശയ്യാവ്രണം വരാതെ സൂക്ഷിക്കണം. ചര്‍മത്തില്‍ വായുസഞ്ചാരം ഏല്‍പിക്കുന്നതോടൊപ്പം ജാത്യാദികേരം, ജാത്യാദിഘൃതം, ഏലാദികേരം ഇവ പുറമെ പുരട്ടാം. വസ്ത്രങ്ങളും കിടക്കയും യഥാസമയം മാറ്റുകയും ശരീരം ശുചിയാക്കി വെക്കുകയും വേണം.

 

വാര്‍ധക്യത്തില്‍ ഉറക്കപ്രശ്നങ്ങളും കാണാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, സന്ധിവേദന ഇവയും ഉറക്കക്കുറവിനിടയാക്കും. ഉറക്കക്കുറവ് വീഴ്ചകള്‍ക്കിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ത്രിഫലാദിതൈലം, ചന്ദനാദിതൈലം ഇവ നല്ല ഫലം തരും. ജാതിക്ക പൊടിച്ച് അഞ്ച് ഗ്രാം പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉറക്കം വരുത്തും.

 

ദഹനപ്രശ്നങ്ങളും വാര്‍ധക്യത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്. ആറുതവണയായി കുറേശ്ശേയായി ഭക്ഷണം കഴിക്കുന്നതാണ് വാര്‍ധക്യത്തിന് ഉചിതം. രാത്രിഭക്ഷണം നേരത്തേ കഴിക്കുകയും വേണം. റവ, മൈദ വിഭവങ്ങള്‍ ഒഴിവാക്കി നാടന്‍ഭക്ഷണം ശീലമാക്കണം. പച്ചക്കറി, ഇലക്കറി, തവിടോടു കൂടിയ ധാന്യങ്ങള്‍, പയറുകള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഉള്‍പ്പെടുത്തണം. പച്ചക്കറികളും തുവരയും ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ചവക്കാന്‍ കഴിയാത്തവരുടെ പോഷകദാരിദ്ര്യം അകറ്റും. ഏത്തപ്പഴം വേവിച്ചത്, ഓട്സ് ഇവയും ഉള്‍പ്പെടുത്താം.

 

ഒപ്പം സന്ധികള്‍ ചലിപ്പിച്ചുള്ള വ്യായാമം, നടത്തം, ഇരുന്നുള്ള വ്യായാമങ്ങള്‍ ഇവയും ശീലമാക്കണം. ചികിത്സക്കും ഒൗഷധത്തിനുമപ്പുറം സ്നേഹം നിറഞ്ഞ പരിചരണം വാര്‍ധക്യത്തില്‍ നല്‍കും. അത് അവരില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

 

പ്രായമാകുമ്പോള്‍

 

 

 

മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് ദശലക്ഷം വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പുരാതന സമൂഹങ്ങളില്‍ 40 വയസ്സിനു മുകളിലേക്ക് ജീവിച്ചവര്‍ വളരെ അപൂര്‍വ്വമായിരുന്നു. വാര്‍ദ്ധക്യം മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വളരെ നൂതനമായ ഒരനുഭവമാണ്. വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ് ജെറന്റോളജി  വാര്‍ധക്യകാല അസുഖങ്ങളെ പഠന വിഷയമാക്കുന്ന വൈദ്യശാസ്ത്ര ശാഖ എന്നും അറിയപ്പെടുന്നു. അമൂര്‍ത്തമായ സങ്കല്പമാണ് പ്രായം. ഒരാളുടെ പ്രായത്തെ വര്‍ഷത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാലാനുക്രമമായ പ്രായമാണ് ജൈവപരമായ പ്രായംവ്യത്യസ്തമായ ഒരു സങ്കല്പമാണ്. ശരീരത്തിലുണ്ടാകുന്ന തേയ്മാനവും ക്ഷതവും ജൈവികമായ പ്രായത്തെ നിര്‍ണ്ണയിക്കുന്നു

 

ഓരോ വ്യക്തിയുടെയും ജനിതകഘടന, ജീവിതശീലങ്ങള്‍, ചുറ്റുപാടുമുള്ള അന്തരീക്ഷം എന്നിവയെല്ലാം ജൈവിക പ്രായത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് 50 വയസ്സായ ഒരാളുടെ ശരീരത്തില്‍ ഉണ്ടായിട്ടുള്ള അത്രയും തേയ്മാനമോ, ക്ഷതമോ 55 വയസ്സായ മറ്റൊരാളുടെ ശരീരത്തില്‍ ഉണ്ടാകണമെന്നില്ല. ഇങ്ങനെ നോക്കിയാല്‍ 55 വയസ്സായ ആളുടെ ജൈവിക പ്രായം 50 വയസ്സായ ആളുടെ ജൈവിക പ്രായത്തേക്കാള്‍ കുറവായിരിക്കും. അതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും അയാളെ കണ്ടാല്‍ പ്രായംതോന്നില്ല എന്നു പറയുന്നത്.

 

എന്തുകൊണ്ടാണ് പ്രായം കൂടുന്നത്

 

ഗ്ലൂക്കോസ് ഓക്‌സിജനുമായി സംയോജിക്കുന്നതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജത്തിലൂടെയാണ് ശരീരത്തില്‍ ജീവന്‍ നില നിലനില്‍ക്കുന്നത്. ഓക്‌സിജന്‍ ഉള്‍പ്പെടുന്ന രാസപ്രവര്‍ത്തനമാണ് ഓക്‌സീകരണം. ഇത് നടക്കുന്നത് ശരീരത്തിലെ വിവിധ കോശങ്ങളിലാണ്. ഓക്‌സീകരണം ജീവല്‍ പ്രവര്‍ത്തനമാണെങ്കിലും കോശത്തിനു ലഭ്യമാകുന്ന ഓക്‌സിജന്റെ അളവനുസരിച്ച് ഓക്‌സീകരണത്തിനുശേഷം ഉണ്ടാകുന്ന ഉപോത്പന്നങ്ങള്‍ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ജീവിത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കോശങ്ങള്‍ വിഭജിക്കുകയും അതിന്റെ ഫലമായി പുതിയ കോശങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. നശിക്കുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ വളരെക്കൂടുതലായിരിക്കും പുതിയതായി ഉണ്ടാകുന്ന കോശങ്ങള്‍. അതുകൊണ്ട് ശരീരം വേഗം വലുതാകുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ കോശവിഭജനത്തിന്റെ തോത് കുറയുകയും പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണം നശിക്കുന്ന കോശങ്ങളുടെ എണ്ണത്തിനു തുല്യമാവുകയും ചെയ്യുന്നു. അതോടെ വളര്‍ച്ച നിലക്കുന്നു. മനുഷ്യരില്‍ ഏതാണ്ട് പപതിനെട്ട് വയസ്സോടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കോശവിഭജനം കുറയുകയും നശിക്കുന്ന കോശങ്ങളുടെ എണ്ണം പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുകയും ചെയ്യുന്നു. അതോടെ പ്രായം വര്‍ദ്ധിക്കുന്നതിന്റെ ഫലങ്ങള്‍ സംജാതമാകുന്നു. കോടാനുകോടി കോശങ്ങളുണ്ട് ശരീരത്തില്‍. ദിവസേന നശിക്കുന്ന കോശങ്ങളുടെ എണ്ണം ആയിരങ്ങളിലായിരിക്കും. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ കൊണ്ടാണ് മനുഷ്യര്‍ക്ക് പ്രായമാകുന്നത് .പ്രായം വര്‍ധിക്കുന്നതോടെ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കുറയുന്നതിനോടൊപ്പം അവയുടെ വലിപ്പവും ചുരുങ്ങുന്നു. ഇരുപതു വയസ്സോടെ മസ്തിഷ്‌കം ഏറ്റവും വലിപ്പത്തിലെത്തുന്നു. 35 നും 40 നും വയസ്സിനിടെ അതു ചുരുങ്ങാന്‍ തുടങ്ങുന്നു. 85 വയസ്സു കഴിയുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ഏറ്റവും വലുപ്പം കുറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ശ്രദ്ധേയമായകാര്യം ഈ പ്രായവ്യത്യാസത്തിനിടയില്‍ മസ്തിഷ്‌കത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന കുറവ് 11 ശതമാനം മാത്രമാണ്. ആധുനിക എം.ആര്‍.ഐ സ്‌കാനുകള്‍ മുഖേന ഇന്ന് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മസ്തിഷ്‌കത്തിന്റെ വ്യാപ്തം കൃത്യമായി അളക്കാന്‍ സാധിക്കും.

 

ഓര്‍മ്മക്കും ബുദ്ധിക്കും സംഭവിക്കുന്നത്

 

ശ്രദ്ധയുടെ കാര്യം ആദ്യം പരിഗണിക്കാം. ഒരു നിശ്ചിത സമയത്തേക്ക് കാര്യങ്ങളെ ഗ്രഹിക്കാന്‍ സഹായിക്കുന്നതാണ് അടിസ്ഥാന ശ്രദ്ധ (Basic attention), ശ്രദ്ധയെ തുടര്‍ച്ചയായി ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതിനെ ജാഗ്രത (Vigilence) എന്നു വിളിക്കുന്നു. ഒരേസമയം ശ്രദ്ധയെ രണ്ടു കാര്യങ്ങളിലേക്ക് പതിപ്പിക്കുന്നതാണ് വിഭജിത ശ്രദ്ധ (Divided attention). പ്രായമാകുമ്പോള്‍ അടിസ്ഥാന ശ്രദ്ധക്കോ ജാഗ്രതക്കോ കുറവൊന്നും സംഭവിക്കുന്നില്ല. അതേ സമയം വിഭജിതശ്രദ്ധ കുറയുകയും ചെയ്യുന്നു.

 

ഓര്‍മ്മയും പഠനവും (Memory and Learning)

 

വിദൂരസ്ഥ ഓര്‍മകള്‍ക് പ്രായമാകുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അവ പിന്നീട് ഓര്‍ത്തെടുക്കാനുമുള്ള കഴിവ് പ്രായം വര്‍ദ്ധിക്കുന്നതോടെ ദുര്‍ബ്ബലമാകുന്നു. എന്നിരുന്നാലും അത്ര വലിയ തോതിലല്ല. ഈ കുറവ് സംഭവിക്കുന്നത്. ഓര്‍മ്മ എന്നത് ഒരു ഏകീകൃത പ്രതിഭാസമല്ല. അതിന് പല ഘടകങ്ങളുണ്ട്. വേറൊരര്‍ത്ഥത്തില്‍ പലതരം ഓര്‍മ്മകളുണ്ട്. പ്രായം എല്ലാ ഓര്‍മ്മകളെയും ബാധിക്കുന്നില്ല.

 

അപഗ്രഥന വേഗത (Processing speed)

 

പ്രായംകൂടുന്നതിനനുസരിച്ച് ഏറ്റവും കാര്യമായ ഇടിവു സംഭവിക്കുന്നത് ഈ വേഗതയുടെ കാര്യത്തിലാണ്. വാസ്തവത്തില്‍ ഓര്‍മ്മയേയും ബുദ്ധിശക്തിയേയും അളക്കുന്ന ചോദ്യങ്ങളും പരീക്ഷകളും പ്രായമായവര്‍ക്ക് കൂടുതല്‍ സമയം നല്‍കിയാണ് നടപ്പിലാക്കുന്നതെങ്കില്‍ ഓര്‍മ്മക്കും ബുദ്ധിശക്തിക്കും പ്രായമാകുന്നതിനനുസരിച്ച് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്നു കാണാം.

 

കാര്യനിര്‍വ്വഹണശേഷി (Executive skills)

 

പ്രായമാകുമ്പോള്‍ യുക്തി ഉപയോഗപ്പെടുത്താനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുമുള്ള (Planning) കഴിവ് ഇല്ലാതാകുമെന്നോ സാരമായി കുറയുന്നുവെന്നോ മറ്റുമാണ് അടുത്ത കാലംവരെ പലരും ധരിച്ചിരുന്നത്. അതുപോലെതന്നെ പ്രശ്‌ന പരിഹാര വൈഭവം (Problem-Solving skills), ഓര്‍മ്മയിലൂന്നിയ അപഗ്രഥനം, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ചിന്താശ്രേണിയെ മാറ്റാനുള്ള കഴിവ് എന്നിവയും പ്രായത്തിനനുസരിച്ച് കുറയുമെന്ന് സമീപകാലം വരെ കരുതിപ്പോന്നു. എന്നാല്‍ ഈയിടെനടന്ന പലപഠനങ്ങളും കാണിക്കുന്നത് ഇത്തരം ശേഷിയിലുള്ളകുറവ് ശാരീരിക രോഗങ്ങളുടെ, വിശേഷിച്ചും ഹൃദയ, വൃക്ക രോഗങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമാണ് സംഭവിക്കുന്നതെന്നാണ്. അതായത് ശരീരത്തിന് ആരോഗ്യമുണ്ടെങ്കില്‍ പ്രായമായെന്നു കരുതി കാര്യനിര്‍വ്വഹണ ശേഷിയില്‍ കുറവ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഭാഷയുടെ കാര്യത്തില്‍ പ്രായം ആഘാതം ഏല്‍പിക്കുന്നില്ല. പ്രായമായവര്‍ വര്‍ഷങ്ങളായി ആര്‍ജ്ജിച്ചെടുത്ത അനുഭവവും, വിജ്ഞാനവും അവശേഷിക്കുന്ന ഓര്‍മ്മയേയും ബുദ്ധിശക്തിയെയും കൂടുതല്‍ കാര്യക്ഷമതയോടെ നിത്യേന ജീവിതത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുന്നത് ചെറുപ്പത്തിലല്ല വാര്‍ദ്ധക്യത്തിലാണ്. വേറൊരു തരത്തില്‍ നോക്കിയാല്‍ ഉള്ള ബുദ്ധിയെ വിജയകരമായി ഉപയോഗിക്കാന്‍ പ്രായമായവര്‍ക്ക് കഴിയുന്നു. അതിന് അവരുടെ അനുഭവവും വിജ്ഞാനവും സഹായിക്കുന്നു.

 

മുകളിലെ വസ്തുതകളില്‍നിന്ന് ലഭിച്ച നിഗമനങ്ങള്‍:

 

പ്രായമായി എന്നതുകൊണ്ടുമാത്രം ഓര്‍മശക്തിയും ബുദ്ധിയും കുറയണമെന്നില്ല. പ്രായമായാല്‍ ഒരാള്‍ അയാളുടെ മേഖലയില്‍ നിന്നും പിന്‍മാറണം എന്നതീനെ സാമാന്യവത്കരിക്കനാവില്ല. പ്രായമായവരെ തള്ളിക്കളഞ്ഞ് ആസ്ഥാനം കയ്യടക്കാനുള്ള ചെറുപ്പക്കാരുടെ സ്വാര്‍ത്ഥത കൊണ്ടോ മാത്രമേ അത്തരമൊരു നയത്തെ വിശദീകരിക്കാനാകൂ. ശാസ്ത്രീയവസ്തുതകള്‍കൊണ്ട് അവയെ മനസ്സിലാക്കാനാവില്ല. ഓര്‍മ്മയും ബുദ്ധിയും മറ്റു വൈഭവങ്ങളും ഓരോരുത്തരിലും ഓരോ തോതിലാണ് മാറുന്നത്. ചിലരില്‍ അവ ഗണ്യമായി കുറയാം. മറ്റുചിലരില്‍ അവ ഏറെക്കുറെ സ്ഥായിയായി നിന്നെന്നും വരാം. അപൂര്‍വ്വം ചിലരില്‍ കൂടിയ പ്രായത്തില്‍ പോലും ഇത്തരം ഗുണങ്ങള്‍ അഭുതകരമായീ നല്ല നിലയില്‍ കണ്ടെന്നും വരാം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഓരോ വ്യക്തിയെയും മനസ്സിലാക്കിക്കൊണ്ട് ആ വ്യക്തിയില്‍ ഓര്‍മ്മക്കും ബുദ്ധിക്കും പ്രായത്തിനനുസരിച്ച് എന്തു സംഭവിക്കുന്നു എന്നു വിലയിരുത്തിക്കൊണ്ടു മാത്രമേ അഭിപ്രായം രൂപീകരിക്കാനാകൂ.

 

മസ്തിഷ്‌കം സ്വയം പ്രതിരോധിക്കുന്നു

 

പ്രായത്തെ ചെറുക്കുന്നതിന് മസ്തിഷ്‌കത്തിന് പല വിദ്യകളുണ്ട്. ന്യൂറോണുകള്‍ ദിനംപ്രതി നശിക്കുന്നതുകൊണ്ടുമാത്രം അതിന്റെ ധര്‍മ്മങ്ങള്‍ക്ക് കാര്യമായ തകരാറൊന്നും ഉണ്ടാകുന്നില്ല. ഉദാഹരനത്തിനെ ഡോപമിന്‍ ന്യൂറോണുകള്‍ 40 ശതമാനം കുറഞ്ഞ് ഡോപമിന്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവില്‍ സാരമായ ഇടിവ് സംഭവിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്. 40 ശതമാനത്തിലും കുറവാണ് ഡോപമിന്‍ ന്യൂറോണുകള്‍ക്കുണ്ടാകുന്ന നാശമെങ്കില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതുപോലെ ഡിമന്‍ഷ്യക്കു കാരണമാകുന്നുവെന്നു കരുതുന്ന അമൈലോയ്ഡ് പ്രോട്ടീനുകള്‍ അസുഖമില്ലാത്തവരിലും കാണുന്നു. തലച്ചോറില്‍ അമൈലോയ്ഡ് പ്രോട്ടീനുകള്‍ ഒരു പരിധി വിട്ട് കട്ട പിടിച്ചു അടിഞ്ഞു കൂടുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്.ന്യൂറോണുകള്‍ നശിക്കുകയും അവയുടെ വലുപ്പം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മസ്തിഷ്‌കത്തിന് അതിന്റെ ധര്‍മ്മങ്ങളെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നൈസര്‍ഗ്ഗികമായ കഴിവുണ്ട്. മസ്തിഷ്‌കം പൂര്‍ണ്ണ വികാസം പ്രാപിക്കുന്ന ചെറുപ്രായത്തില്‍ അതില്‍ രൂപംകൊള്ളുന്ന ന്യൂറോണുകളുടെയും, ന്യൂറോണുകള്‍ക്കിടയിലുള്ള സര്‍ക്യൂട്ടുകളുടെയും പരമാവധി എണ്ണം. ഇത് പിന്നീട് ക്ഷാമത്തിന്റെ വേളകളില്‍ പ്രയോജനം ചെയ്യാവുന്ന കരുതല്‍ധനം പോലെ വര്‍ത്തിക്കുന്നു. ഇവയുടെ എണ്ണം എത്ര കൂടുതലുണ്ടോ മസ്തിഷ്‌ക കരുതല്‍ ധനശേഷി(Brain Reserve Capactiy) അത്രയും ഉന്നതമാണെന്നു പറയാം. ഡിമന്‍ഷ്യ മുതലായ അസുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗാതുരമായ മാറ്റങ്ങള്‍ കരുതല്‍ധനശേഷി കൂടുതലുള്ള ഒരാളില്‍ അസുഖം ഉണ??

                                                                                                                   

                                                                                                                                                                                                                                                                                 

                    vaarddhakyatthile aarogyam                  

                                                                                                                                                                                                                                                     

                   baalyavum yauvanavum pole vaar‍dhakyavum anivaaryamaaya oru shaareerika maattamaanu                

                                                                                             
                             
                                                       
           
 

vaar‍dhakyatthile aarogyam

 

baalyavum yauvanavum pole vaar‍dhakyavum anivaaryamaaya oru shaareerika maattamaanu. Oresamayam onniladhikam rogangalude akampadiyodeyaanu vaar‍dhakyam mikkavarilum kadannupovuka. Aarogyaparirakshaykkoppam vykaarika pinthunayum ere aavashyamulla ghattamaanu vaar‍dhakyam. Koottukudumbam nal‍kiyirunna karuthalum surakshithathvavum innu kuranjuvarikayaanu. Makkal‍kku manasundenkilum joliyum jeevithasaahacharyangalum maariyathode vruddhar‍ veedukalil‍ thanicchaavunna sthithivisheshamaanu kooduthalum. Athode mattu aarogyaprashnangal‍kkoppam lokamengum vruddhar‍ neridunna mukhyaprashnam ekaanthathayaayi maari.

 

velluvilikale athijeevicchu vaar‍dhakyatthe aahlaadakaramaakkunnavarum nammude idayilundu. Jeevikkunna parithasthithi, shaareerikavum maanasikavumaaya aarogyam, samoohavumaayi koodekkoodeyulla idapedalukal‍, poshakaahaaram, vyaayaamam, pukavaliyummadyapaanavum ozhivaakkal‍ thudangiyava vaar‍dhakyam vijayakaramaakkunnathil‍ nir‍naayaka pankuvahikkunna ghadakangalaanu. Shaareerikavum maanasikavumaaya pala rogangalum sammar‍dangalum vaar‍dhakyatthil‍ dhaaraalamaayi kaanaarundu. Oppam saampatthika buddhimuttukoodi neridendivarunnavaril‍ saahacharyatthinte gauravam koodunnu. Vydhavyavum saampatthika buddhimuttukalum vruddhakalude manodhyryam chor‍tthunna ghadakangalaanu. Nalla kudumbasaahacharyangalum koottaaymayum nedunnathiloode maathrame ittharam prashnangal‍kku parihaaramaavukayullu.

 

pala rogangal‍ orumichccheruppakkaare apekshicchu asaadhaaranamaaya reethiyilaanu vaar‍dhakyatthil‍ rogangalude kadannuvaravu. Rogalakshanangal‍ asukhambaadhiccha avayavatthinaayirikkilla. Maricchu shareeratthile dur‍balamaaya ethenkilum bhaagatthu kaanappeduka enna prathyekathayumundu. Koodaathe palatharatthilulla rogangalude asvasthathakal‍ onnicchundaavukayum cheyyum. Vaar‍dhakyatthile aarogyatthinu pinnitta jeevithavumaayi ere bandhamundu. Madhyavayasil‍tthanne jeevithashylirogangalil‍ppedunna prameham, rakthasammar‍dam, uyar‍nna kolasdrol‍ thudangiyavaye niyanthricchunir‍tthunnavaril‍ vaar‍dhakyasambandhamaaya prashnangal‍ kuravaakum.

 

jeevithashylirogangal‍kku purame veezhcha, maravi, kaazhcha-kel‍vi prashnangal‍, vishaadam, ul‍kandta, manovibhraanthi, sandhivedana, poshakakkuravu, chavaykkaan‍ vishamam thudangiya prashnangalaanu pradhaanamaayum vruddhare alattaarullathu. Poor‍namaayum sukhappedutthaanaavaattha jeevithashylirogangalil‍ palathum vaar‍dhakyatthe sankeer‍namaakkaarundu. Aarogyakaramaaya vaar‍dhakyam urappuvarutthaanulla shramangal‍ madhyavayasinu mumputhanne thudangendathaanu. Veezhcha veezhchayum veezhumo enna bhayavum vaar‍dhakyatthil‍ savisheshamaayi kaanappedunna aarogyaprashnangalilonnaanu. Veezhchaykku pala kaaranangalundu. Kaazhcha mangal‍, thudayile peshikalude balakshayam, sandhivaatham, rakthasammar‍dam kurayal‍, pakshaaghaatham, par‍kkin‍san‍rogam thudangiya pala prashnangalum veezhchaykku kaaranamaakum.

 

padikkettukalum, minusamaaya tharakalum velicchakkuravum veezhchaykku vazhiyorukkumennathinaal‍ prathyeka shraddhavenam. Veezhumennu bhayannu nadakkaatheyum vyaayaamam kittaatheyum varunnathu avayavangal‍kku balakshayam undaakkum. Adhikam upayogikkaattha avayavam athivegam dur‍balamaakum. Kaazhcha, kel‍vi prashnangal‍indriyangalude kazhivukurayunna avasthayaanu vaar‍dhakyatthinte mattoru savisheshatha. Kaazhcha kurayuka, kel‍vi pathukkeyaavuka thudangiyava indriyasheshikkuravukal‍ vruddhare mattullavaril‍ninnu ottappedutthunnu. Palappozhum vishaadatthinum ekaanthathaykkum ithu vazhiyorukkaarundu.

 

vishaadam

 

vykaarika pinthunaykku mattu aavashyangalekkaal‍ ere praadhaanyamulla ghattamaanu vaar‍dhakyam. Athu kittaathevarumpol‍ ottappedalum ekaanthathayum thudar‍nnu vishaadavum pidipedunnu. Koottukudumbam anukudumbatthinu vazhimaariyathode thunayillaathaakunnathum vaar‍dhakyatthil‍ vishaadatthinu kaaranamaakaarundu. Vayojanangalil‍ 25-50 shathamaanamvareyum vishaadatthinu adimappedunnundu. Purushanmaare apekshicchu sthreekalilaanu vishaadam kooduthalaayi kaanuka. Priyappettavarude ver‍paadu, saamoohikamaaya ottappedalum ekaanthathayum, vedanayulla rogangal‍, aarogyam nashdappedunnuvenna thonnal‍ ivayokke vishaadatthilekku nayikkunna pradhaana ghadakangalaanu.

 

manovibhraanthi

 

vaar‍dhakyatthil‍ kaduttha aashayakkuzhappam undaakunna avasthakal‍ chilaril‍ kaanaarundu. Shraddha patharal‍, dhaarana thettippokal‍ iva valiyathothil‍ kaanum. Divasatthil‍ palappozhaayi ithu koodiyum kuranjumirikkum. Thalacchorine baadhikkunna chila rogangal‍, maanasika pirimurakkattheyum kadtinarogangaleyum neridaan‍ kazhivu kurayuka, urakkakkuravu, amitha madyapaanam ivayokke manovibhraanthikkidayaakkum.

 

sandhivedana

 

sandhikalumaayi bandhappetta prashnangal‍ dhaaraalamaayi kanduvarunnathu vaar‍dhakyatthilaanu. Al‍ppam nadakkumpol‍thanne asahyamaaya vedana, neerupiduttham ivayokke saadhaaranamaayi kanduvarunna prashnangalaanu. Cherupraayatthil‍tthanne aarogyakaramaaya bhakshanasheelangalum, laghuvyaayaamangalum sheelamaakki bhaaratthe niyanthrikkaanaayaal‍ ee rogamvaraathe thadayaanaakum. Sandhivedana undenkilum irunnukondulla vyaayaamangal‍ sheelamaakkanam.

 

enthu kazhikkanam?

 

vaar‍dhakyatthile aarogyatthinu kazhikkunna bhakshanavumaayi ere bandhamundu. Naavile rasamukulangal‍ kurayunnathinaal‍ ruchikkuravu, vishappillaayma thudangiya prashnangal‍ vruddhare alattaarundu. Vishaadam ullavarilum vishappillaayma kooduthalaanu. Aarogyatthe ithu prathikoolamaayi baadhikkaarundu. Koodaathe chavaykkaan‍ vishamam, pallu illaatthathinte buddhimuttukal‍, vaaya varaluka thudangiyavayum vaar‍dhakyatthil‍ kaanaarundu. Thavidukalayaattha dhaanyangal‍, kizhanguvar‍gangal‍, andipparippukal‍, pacchakkarikal‍, payarukal‍, kozhuppu maattiya paal‍, moru, ilakkarikal‍, cherumathsyangal‍ ivayil‍ninnu oro inavum theranjedutthu kazhikkunnathaanu vaar‍dhakyatthil‍ gunakaram.

 

uppum kozhuppum madhuravum paramaavadhi kuracchulla bhakshanareethikalaanu sveekarikkendathu. Vellam 10 glaasenkilum kudikkanam. Moonnuneram bhakshanam ennathinu pakaram kureshe bhakshanam idaykkide kazhikkunnathu dahanaprashnangal‍ kuraykkum. Gothampu, raagi, thina, cherupayar‍, cholam, nellikka, peraykka, pappaaya, kovaykka, vellarikka, kaarattu, chena, muringakka, thakkaali, andipparippu, badaam parippu, unakkamunthiri iva maarimaari bhakshanatthil‍pedutthendathaan്. Kaazhcha mangaathirikkaan‍ murangayila, cheera, kaarattu, matthanga, madhurakkizhangu, kozhuppumaattiya paal‍ ivayilethenkilum onnu bhakshanatthil‍ divasavum pedutthanam. Kel‍vi samrakshikkaan‍ nilakkadala, thavidu kooduthalulla ari, payar‍var‍gangal‍, ilakkari iva gunakaramaanu. Vaaya varalaathirikkaan‍ moru, cherupayar‍ sooppu iva kazhikkaam.

 

nalla or‍maykku madhurakkizhangu, pashuvin‍ neyyu, kaarattu, vendakka enniva bhakshanatthil‍ ul‍ppedutthanam. Malabandham ozhivaakkaan‍ vaazhappindi, muringayila, vevikkaattha pacchakkarikal‍, chena iva ul‍ppedutthaam. Moothraashayapeshikalebalappedutthaan‍chena, chempu, kaacchil‍, odsu, malaru, cholam, nellikka, etthappazham, urulakkizhangu iva gunakaramaanu. Nenchericchil‍ thadayaan‍malli chavacchirakkunnathu nalla phalam tharum. Malar‍ ventha vellamo, malar‍kkanjiyo kazhikkuka. Chavaykkaan‍ vishamamullavar‍kkumpallu kozhinjavar‍kkumventhudanja kanji, odsu kanji, kaarattu-beerttoottu jyoosu, etthappazham udacchathu, puzhungiya payar‍ udacchathu iva nal‍kaam. Iddali, idiyappam iva sooppil‍ kuthir‍tthu nal‍kunnathu poshakadaaridryam akattum.

 

prashnangale marikadakkaam vaar‍dhakyatthe aarogyakaramaakkaanulla orukkangal‍ madhyavayasu kadakkunnathinu mumpe thudangaanaanu aayur‍vedam nir‍deshikkunnathu. Shodhanachikithsakkoppam balam nal‍kunnathum rasaayanagunamullathumaaya aushadhangalaanu pradhaanamaayum vaar‍dhakyakaala prashnangalil‍ nal‍kuka. Chyavanapraasham, brahmarasaayanam, ivayilethenkilum onnu sheelamaakkunnathu vaar‍dhakyatthinte avashathakale akattum. Naaraayanagulam raathriyil‍ kazhikkunnathu shodhana kramappedutthum. Shayyaavranam akattaan‍ jaathyaadikeram, elaadikeram ivayilonnu purame purattaam.

 

vedanakal‍kku kar‍ppooraadi, naaraayanathylam, dhanvantharam kuzhampu iva sandhivedana akattum. Nenchericchilinu jeerakavellatthil‍ dhanvantharam gulika cher‍tthu kazhikkaam. Urakkatthinu chandanaadithylam sheelamaakkunnathu urakkaprashnangal‍ pariharikkum. Cheruchoodulla paalil‍ jaathikkappodi cher‍tthu kazhikkunnathum urakkakkuravu pariharikkum.

 

vyaayaamam nirappaaya tharayil‍ 15 minittu enkilum nadakkunnathu gunakaramaanu. Sandhikal‍ chalippikkunna vyaayaamangal‍, cheriyabhaaram uyar‍tthuka ivayum sheelamaakkanam. Moothraashayapeshikale balappedutthaan‍ bhagapeshi vyaayaamangalum ul‍ppedutthanam. Vaar‍dhakyatthil‍ marunnu maathram mathiyaakilla. Vruddhar‍ neridunna saamoohikavum maanasikavumaaya prashnangalum pariharicchenkil‍ maathrame chikithsa poor‍namaakoo. Snehamniranja paricharanangal‍kku vruddharil‍ valiya maattam varutthaanaakum.

 

maraviye marikadakkaam

 

manushyante ellaa kazhivukaludeyum adisthaanam or‍mayaanu. Thalacchorine nerittum allaatheyum baadhikkunna niravadhi rogangal‍ or‍makkuravinu idayaakkaarundu. Rogagrasthamaakunnathode thalacchorinte vismayakaramaaya kazhivukal‍ oronnum ghattamghattamaayi illaathaakum. Praayamaayavar‍ neridunna pradhaana prashnangalilonnaanu or‍makkuravu. Masthishkatthinte chila bhaagangalilundaakunna koshanaashammoolam ennum thudar‍nnuvarunna jeevithamikavukal‍ nashdamaakunnathode maravi prashnamaakunnu. Al‍shymasu dimen‍shya, vaaskular‍ dimen‍shya, thalacchorile muzhakal‍, anubaadha, thalacchorinundaakunna kshathangal‍, paar‍kkin‍san‍ rogam, madyapaanam, pukavali thudangiya pala kaaranangal‍kondum smruthinaasham undaakaam. Koodaathe thalacchorile pradhaana bhaagamaaya hippokaampasinundaakunna kshayam, masthishka rogangale samrakshikkunna hor‍monukalude kuravu ivayum maravirogatthinu idayaakkaarundu.

 

upayogikkaathirikkunthorum thalacchorinte kazhivu nashdamaavum. Ethu praayatthilum vaayana or‍makoottunna ghadakamaanu. Vaayicchathumaayi bandhappettu raathriyil‍ chinthicchurangukayum raavile athu or‍tthedukkukayum cheyyunnathu mikaccha smruthivyaayaamamaanu. Prameham ul‍ppedeyulla jeevithashylirogangale madhyavayasil‍tthanne niyanthricchunir‍tthunnathu vaaskular‍ dimen‍shya varaathirikkaan‍ sahaayikkum. Vaar‍dhakyatthilum udaaseenathavedinju kar‍maniratharaakunnathu masthishkatthinte kar‍masheshi mecchappedutthum. Padaprashnavum aksharashlokavum or‍mmakoottaan‍ nallathaanu.

 

(maannaaril‍ kottaykkal‍ aaryavydyashaalayil‍ dokdaraanu lekhika)

 

vaarddhakyatthe neridaam...

 

manushyanul‍ppedeyulla ellaa jeevajaalangalilum valare svaabhaavikamaayanu vaar‍dhakyam kadannuvarunnathu. Jananattheaadeaappam thanne praayamaakunna prakriyayum thudangunnu. Keaashangalude puna$krameekaranavum punar‍nir‍mithiyumul‍ppedeyulla shareeratthin‍era svayam aar‍jiccha sheshikalude kuravaanu vaar‍dhakyam.

 

shaareerikavum maanasikavumaaya ottere prashnangaliloodeyaanu mikkavarilum vaar‍dhakyam kadannupeaakuka. Koottukudumba vyavastha maariyatheaade makkal‍ srushdikkunna shoonyathayum pankaaliyude viyeaagavum saampatthika buddhimuttukalum avar‍ neridunna valiya prashnangalaanu. Oppam ottakkeaa koottattheaadeyeaa etthunna reaagangalum.

 

vaar‍dhakyam -avayava vyavasthikalilundaakunna maattangal‍

 

1. Vaar‍dhakyatthil‍ maamsapeshikal‍ sheaashikkukayum ellukalude druddatha kurayukayum cheyyum. Vaathareaagangal‍ koodunnathum vaar‍dhakyatthilaanu. Asthikeaashangalude nir‍maanatthekkaal‍ keaashanaashamaanu vaar‍dhakyatthil‍ undaavuka. Cheruppatthil‍ ellinu gunakaraaya bhakshanam sheelikkaatthavar‍, vyaayamakkuravullavar‍, thyreaayd-karal‍ reaagangal‍ ullavar‍, pukavali, madyapaanam iva sheelamaakkiyavar‍ thudangiyavaril‍ asthisambandhamaaya prashnangal‍ kooduthalaayirikkum. Vaar‍dhakyatthilundaakunna odivukal‍ palappeaazhum sankeer‍nathakalilekku etthaarundu. Prathyekicchu thudayellinundaakunna odivukal‍. Murivenna, dhanvantharam kuzhampu, sahacharaadi kuzhampu iva sheelamaakkunnathu peshikale druddamaakkaanum ellinu balam nal‍kaanum gunakaramaanu.

 

vaar‍dhakyatthil‍ shvaasakeaashangalile vaayu arakalude bhitthikal‍ druddamaavukayum avayude pravar‍tthanam mandeebhavikkukayum cheyyum. Shvaasakeaashatthin‍era kaaryakshamathaye kurakkunnatheaadeaappam shvaaseaachchhvaasatthin‍ra aazhavum shakthiyum kurakkaanum ithidayaakkum. Aazhatthilulla-shvasana vyaayaamangal‍ sheelamaakkunnatheaadeaappam chyavanapraasham, baalaajeerakaadi kashaayam ivayum nalla phalam tharum. Shvasana vyaayaamangal‍ vaar‍dhakyatthil‍ vegatha kuracchu cheyyunnathaanu phalapradam.

 

rakthakkuzhalukalilum ghadanaaparamaaya maattangal‍ vaar‍dhyakatthilamundaakum. Rakthakkuzhalukalil‍ keaazhuppadiyukayum avayude ilaasthikatha kurayukayum cheyyum. Ivayeaakke hrudayapravar‍tthanangal‍ mandagathiyilaakkum. Madhyavayasil‍tthanne kar‍shanamaayi prameham, uyar‍nna keaalasdreaal‍, koodiya rakthasammar‍dam ivaye niyanthricchu nir‍tthunnathiloode ittharam prashnangal‍ pariharikkaanaakum.

 

vrukkakeaashangalude apachayam, vrukkakalude pradhaana dhar‍mamaaya aricchedukkal‍ prakriyayilundaakunna maattangal‍, uppum jalavum visar‍jjippikkaanulla sheshi kurayuka thudangiya prashnangalum vaar‍dhakyatthil‍ kaanaarundu. Pramehareaagikal‍kku rakthasammar‍dam undaavuka, pramehareaagi pukavalikkaaranaavuka, pramehatthin‍era kaalappazhakkam, vrukkaparaajayam paaramparyamaayi undaavuka, aniyanthritha prameham iva vrukkaparaajayasaadhyatha koottunna ghadakangalaayathinaal‍ prathyeka shraddha undaavanam.

 

vaar‍dhakyatthil‍ thalaccheaaru churungunnathum pravar‍tthanasheaashanam undaavunnathum saadhaaranamaanu. Ennaal‍, ennum thudar‍nnuvarunna jeevitha mikavine baadhikkunna vidham or‍makkuravundaayaal‍ ‘maravireaagam’ samshayikkanam. Thalaccheaarin‍era anekam sheshikalileaannaanu or‍ma. Or‍makkeaappam thalaccheaarin‍era dhyshanikamaaya gunangal‍ kramaanugathamaayi kshayicchuvarunna oru reaagaavasthayaanu maravireaagam athavaa smruthinaasham. Thalaccheaarine nerittum allaatheyum baadhikkunna niravadhi reaagangal‍ maravikkidayaakkaarundu. Al‍shymasu dimen‍shyayum vaasukalar‍ dimen‍shyayumaanu maravikkidayaakkunna pradhaana reaagangal‍. Paranna vaayana, ezhutthu, padaprashnam thudangiya sheelangal‍ ethu praayatthilum thudarunnathu al‍shymasu dimen‍shya thadayum. Pashuvin‍ neyyu, matthanga, kaarattu, madhurakkizhangu ivayum nalla phalam tharum. Raathriyil‍ vaayicchathu chinthicchurangukayum raavile atheaar‍tthedukkukayum cheyyunnathu mikaccha smruthi vyaayaamamaanu.

 

jeevishyli reaagangale niyanthricchunir‍tthunnathiloode vaaskular‍ dimen‍shya thadayaanaakum. Vaar‍dhakyatthil‍ kaazhcha-kel‍vi prashnangal‍ yathaasamayam parisheaadhicchu chikithsa thedendathaanu. Ittharam prashnangalullavar‍ peaathuve ottappedalum ekaanthathayum neridaarundu. Chikithsa thedunnathiloode kaazhcha-kel‍vi prashnangal‍ pariharikkaanaakum.

 

vaar‍dhakyatthil‍ char‍maprashnangalum koodaarundu. Char‍mam ner‍mayullathaakuka, ilaasthikatha kurayuka, jalaamsham kurayuka, vranangal‍, anubaadha ivayaanu saadhaarana kaanaarulla

 

prashnangal‍. Ore kidappu kidakkendivarunnavaril‍ shayyaavranam varaathe sookshikkanam. Char‍matthil‍ vaayusanchaaram el‍pikkunnatheaadeaappam jaathyaadikeram, jaathyaadighrutham, elaadikeram iva purame purattaam. Vasthrangalum kidakkayum yathaasamayam maattukayum shareeram shuchiyaakki vekkukayum venam.

 

vaar‍dhakyatthil‍ urakkaprashnangalum kaanaarundu. Heaar‍meaan‍ vyathiyaanangal‍, prameham, sandhivedana ivayum urakkakkuravinidayaakkum. Urakkakkuravu veezhchakal‍kkidayaakkumennathinaal‍ prathyeka shraddha venam. Thriphalaadithylam, chandanaadithylam iva nalla phalam tharum. Jaathikka peaadicchu anchu graam paalil‍ cher‍tthu kazhikkunnathum urakkam varutthum.

 

dahanaprashnangalum vaar‍dhakyatthin‍era matteaaru prathyekathayaanu. Aaruthavanayaayi kuresheyaayi bhakshanam kazhikkunnathaanu vaar‍dhakyatthinu uchitham. Raathribhakshanam neratthe kazhikkukayum venam. Rava, myda vibhavangal‍ ozhivaakki naadan‍bhakshanam sheelamaakkanam. Pacchakkari, ilakkari, thavideaadu koodiya dhaanyangal‍, payarukal‍, cherumathsyangal‍ iva ul‍ppedutthanam. Pacchakkarikalum thuvarayum cher‍tthundaakkunna sooppu chavakkaan‍ kazhiyaatthavarude peaashakadaaridryam akattum. Etthappazham vevicchathu, odsu ivayum ul‍ppedutthaam.

 

oppam sandhikal‍ chalippicchulla vyaayaamam, nadattham, irunnulla vyaayaamangal‍ ivayum sheelamaakkanam. Chikithsakkum oaushadhatthinumappuram sneham niranja paricharanam vaar‍dhakyatthil‍ nal‍kum. Athu avaril‍ valiya maattangal‍ varutthum.

 

praayamaakumpol‍

 

 

 

manushyan‍ bhoomukhatthu prathyakshappettittu dashalaksham var‍shangalaayittundennaanu ekadesha kanakku. Puraathana samoohangalil‍ 40 vayasinu mukalilekku jeevicchavar‍ valare apoor‍vvamaayirunnu. Vaar‍ddhakyam manushyakulatthe sambandhicchidattholam valare noothanamaaya oranubhavamaanu. Vaar‍dhakyatthekkuricchulla padtanamaanu jerantolaji  vaar‍dhakyakaala asukhangale padtana vishayamaakkunna vydyashaasthra shaakha ennum ariyappedunnu. amoor‍tthamaaya sankalpamaanu praayam. Oraalude praayatthe var‍shatthil‍ avatharippikkumpol‍ athu kaalaanukramamaaya praayamaanu jyvaparamaaya praayamvyathyasthamaaya oru sankalpamaanu. Shareeratthilundaakunna theymaanavum kshathavum jyvikamaaya praayatthe nir‍nnayikkunnu

 

oro vyakthiyudeyum janithakaghadana, jeevithasheelangal‍, chuttupaadumulla anthareeksham ennivayellaam jyvika praayatthe svaadheenikkunnu. Udaaharanatthinu 50 vayasaaya oraalude shareeratthil‍ undaayittulla athrayum theymaanamo, kshathamo 55 vayasaaya mattoraalude shareeratthil‍ undaakanamennilla. Ingane nokkiyaal‍ 55 vayasaaya aalude jyvika praayam 50 vayasaaya aalude jyvika praayatthekkaal‍ kuravaayirikkum. Athukondaanu nammal‍ palappozhum ayaale kandaal‍ praayamthonnilla ennu parayunnathu.

 

enthukondaanu praayam koodunnath

 

glookkosu oksijanumaayi samyojikkunnathiloode labhikkunna oor‍jjatthiloodeyaanu shareeratthil‍ jeevan‍ nila nilanil‍kkunnathu. Oksijan‍ ul‍ppedunna raasapravar‍tthanamaanu okseekaranam. Ithu nadakkunnathu shareeratthile vividha koshangalilaanu. Okseekaranam jeeval‍ pravar‍tthanamaanenkilum koshatthinu labhyamaakunna oksijante alavanusaricchu okseekaranatthinushesham undaakunna upothpannangal‍ koshangale nashippikkaan‍ thudangunnu. Jeevitthinte aadya var‍shangalil‍ koshangal‍ vibhajikkukayum athinte phalamaayi puthiya koshangal‍ undaavukayum cheyyunnu. Nashikkunna koshangalude ennatthekkaal‍ valarekkooduthalaayirikkum puthiyathaayi undaakunna koshangal‍. Athukondu shareeram vegam valuthaakunnu. Orughattam kazhinjaal‍ koshavibhajanatthinte thothu kurayukayum puthiyathaayi undaakunna koshangalude ennam nashikkunna koshangalude ennatthinu thulyamaavukayum cheyyunnu. Athode valar‍ccha nilakkunnu. manushyaril‍ ethaandu papathinettu vayasode valar‍ccha poor‍tthiyaakunnu. Pinneedulla var‍shangalil‍ koshavibhajanam kurayukayum nashikkunna koshangalude ennam puthiyathaayi undaakunna koshangalude ennatthekkaal‍ koodukayum cheyyunnu. Athode praayam var‍ddhikkunnathinte phalangal‍ samjaathamaakunnu. Kodaanukodi koshangalundu shareeratthil‍. Divasena nashikkunna koshangalude ennam aayirangalilaayirikkum. Athukondu thanne var‍shangal‍ kondaanu manushyar‍kku praayamaakunnathu . Praayam var‍dhikkunnathode thalacchorile nyooronukalude ennam kurayunnathinodoppam avayude valippavum churungunnu. Irupathu vayasode masthishkam ettavum valippatthiletthunnu. 35 num 40 num vayasinide athu churungaan‍ thudangunnu. 85 vayasu kazhiyumpol‍ masthishkatthinte ettavum valuppam kuranja ghattatthilekku praveshikkunnu. Ennaal‍ shraddheyamaayakaaryam ee praayavyathyaasatthinidayil‍ masthishkatthinte valuppatthilundaakunna kuravu 11 shathamaanam maathramaanu. Aadhunika em. Aar‍. Ai skaanukal‍ mukhena innu jeevicchirikkumpol‍tthanne masthishkatthinte vyaaptham kruthyamaayi alakkaan‍ saadhikkum.

 

or‍mmakkum buddhikkum sambhavikkunnath

 

shraddhayude kaaryam aadyam pariganikkaam. Oru nishchitha samayatthekku kaaryangale grahikkaan‍ sahaayikkunnathaanu adisthaana shraddha (basic attention), shraddhaye thudar‍cchayaayi oru kaaryatthilekku kendreekarippikkunnathine jaagratha (vigilence) ennu vilikkunnu. Oresamayam shraddhaye randu kaaryangalilekku pathippikkunnathaanu vibhajitha shraddha (divided attention). Praayamaakumpol‍ adisthaana shraddhakko jaagrathakko kuravonnum sambhavikkunnilla. Athe samayam vibhajithashraddha kurayukayum cheyyunnu.

 

or‍mmayum padtanavum (memory and learning)

 

vidoorastha or‍makal‍ku praayamaakumpol‍ kaaryamaaya maattangalonnum sambhavikkaarilla. Puthiya kaaryangal‍ padticchedukkaanum ava pinneedu or‍tthedukkaanumulla kazhivu praayam var‍ddhikkunnathode dur‍bbalamaakunnu. Ennirunnaalum athra valiya thothilalla. Ee kuravu sambhavikkunnathu. Or‍mma ennathu oru ekeekrutha prathibhaasamalla. Athinu pala ghadakangalundu. Verorar‍ththatthil‍ palatharam or‍mmakalundu. Praayam ellaa or‍mmakaleyum baadhikkunnilla.

 

apagrathana vegatha (processing speed)

 

praayamkoodunnathinanusaricchu ettavum kaaryamaaya idivu sambhavikkunnathu ee vegathayude kaaryatthilaanu. Vaasthavatthil‍ or‍mmayeyum buddhishakthiyeyum alakkunna chodyangalum pareekshakalum praayamaayavar‍kku kooduthal‍ samayam nal‍kiyaanu nadappilaakkunnathenkil‍ or‍mmakkum buddhishakthikkum praayamaakunnathinanusaricchu kaaryamaaya kuravonnum sambhavikkunnillennu kaanaam.

 

kaaryanir‍vvahanasheshi (executive skills)

 

praayamaakumpol‍ yukthi upayogappedutthaanum kaaryangal‍ aasoothranam cheyyaanumulla (planning) kazhivu illaathaakumenno saaramaayi kurayunnuvenno mattumaanu aduttha kaalamvare palarum dharicchirunnathu. Athupolethanne prashna parihaara vybhavam (problem-solving skills), or‍mmayiloonniya apagrathanam, saahacharyangal‍ maarunnathinanusaricchu chinthaashreniye maattaanulla kazhivu ennivayum praayatthinanusaricchu kurayumennu sameepakaalam vare karuthipponnu. Ennaal‍ eeyidenadanna palapadtanangalum kaanikkunnathu ittharam sheshiyilullakuravu shaareerika rogangalude, visheshicchum hrudaya, vrukka rogangalude saannidhyatthil‍ maathramaanu sambhavikkunnathennaanu. Athaayathu shareeratthinu aarogyamundenkil‍ praayamaayennu karuthi kaaryanir‍vvahana sheshiyil‍ kuravu undaakanamennu nir‍bandhamilla. bhaashayude kaaryatthil‍ praayam aaghaatham el‍pikkunnilla. Praayamaayavar‍ var‍shangalaayi aar‍jjiccheduttha anubhavavum, vijnjaanavum avasheshikkunna or‍mmayeyum buddhishakthiyeyum kooduthal‍ kaaryakshamathayode nithyena jeevithatthile saahacharyangal‍kkanusaricchu prayogikkaan‍ sahaayakaramaavukayum cheyyunnu. Ee kaaryangal‍ kooduthal‍ anukoolamaakunnathu cheruppatthilalla vaar‍ddhakyatthilaanu. Veroru tharatthil‍ nokkiyaal‍ ulla buddhiye vijayakaramaayi upayogikkaan‍ praayamaayavar‍kku kazhiyunnu. Athinu avarude anubhavavum vijnjaanavum sahaayikkunnu.

 

mukalile vasthuthakalil‍ninnu labhiccha nigamanangal‍:

 

praayamaayi ennathukondumaathram or‍mashakthiyum buddhiyum kurayanamennilla. Praayamaayaal‍ oraal‍ ayaalude mekhalayil‍ ninnum pin‍maaranam ennatheene saamaanyavathkarikkanaavilla. Praayamaayavare thallikkalanju aasthaanam kayyadakkaanulla cheruppakkaarude svaar‍ththatha kondo maathrame attharamoru nayatthe vishadeekarikkaanaakoo. Shaasthreeyavasthuthakal‍kondu avaye manasilaakkaanaavilla. Or‍mmayum buddhiyum mattu vybhavangalum ororuttharilum oro thothilaanu maarunnathu. Chilaril‍ ava ganyamaayi kurayaam. Mattuchilaril‍ ava erekkure sthaayiyaayi ninnennum varaam. Apoor‍vvam chilaril‍ koodiya praayatthil‍ polum ittharam gunangal‍ abhuthakaramaayee nalla nilayil‍ kandennum varaam. Athukondu ittharam kaaryangalil‍ oro vyakthiyeyum manasilaakkikkondu aa vyakthiyil‍ or‍mmakkum buddhikkum praayatthinanusaricchu enthu sambhavikkunnu ennu vilayirutthikkondu maathrame abhipraayam roopeekarikkaanaakoo.

 

masthishkam svayam prathirodhikkunnu

 

praayatthe cherukkunnathinu masthishkatthinu pala vidyakalundu. Nyooronukal‍ dinamprathi nashikkunnathukondumaathram athinte dhar‍mmangal‍kku kaaryamaaya thakaraaronnum undaakunnilla. Udaaharanatthine dopamin‍ nyooronukal‍ 40 shathamaanam kuranju dopamin‍ enna padaar‍ththatthinte alavil‍ saaramaaya idivu sambhavikkumpozhaanu paar‍kkin‍san‍ rogam undaakunnathu. 40 shathamaanatthilum kuravaanu dopamin‍ nyooronukal‍kkundaakunna naashamenkil‍ paar‍kkin‍san‍ rogatthinte lakshanangalonnum prakadamaakilla. Athupole diman‍shyakku kaaranamaakunnuvennu karuthunna amyloydu preaatteenukal‍ asukhamillaatthavarilum kaanunnu. Thalacchoril‍ amyloydu preaatteenukal‍ oru paridhi vittu katta pidicchu adinju koodumpozhaanu diman‍shya undaakunnathu. Nyooronukal‍ nashikkukayum avayude valuppam kurayukayum cheyyunna saahacharyatthil‍ masthishkatthinu athinte dhar‍mmangale poor‍vvasthithiyilekku konduvaraanulla nysar‍ggikamaaya kazhivundu. Masthishkam poor‍nna vikaasam praapikkunna cherupraayatthil‍ athil‍ roopamkollunna nyooronukaludeyum, nyooronukal‍kkidayilulla sar‍kyoottukaludeyum paramaavadhi ennam. Ithu pinneedu kshaamatthinte velakalil‍ prayojanam cheyyaavunna karuthal‍dhanam pole var‍tthikkunnu. Ivayude ennam ethra kooduthalundo masthishka karuthal‍ dhanasheshi(brain reserve capactiy) athrayum unnathamaanennu parayaam. Diman‍shya muthalaaya asukhangalumaayi bandhappettundaakunna rogaathuramaaya maattangal‍ karuthal‍dhanasheshi kooduthalulla oraalil‍ asukham una??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions