ആരോഗ്യവിഭവങ്ങള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    ആരോഗ്യവിഭവങ്ങള്‍                

                                                                                                                                                                                                                                                     

                   വിവിധ തരത്തില് ഉള്ള  ആരോഗ്യവിഭവങ്ങള്‍ തയാറാക്കുന്നവിധം                

                                                                                             
                             
                                                       
           
 

പാലുല്‍പ്പന്നങ്ങള്‍

 

സസ്യാഹാരം മാത്രം ഉപയോഗിക്കുന്നവര്‍ അവരുടെ ആഹാരത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും നന്നായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും കുറവുകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ തടയാന്‍ സാധിക്കും .

 

നമ്മുടെ ദൈനം ദിന ജീവിതത്തില്‍ പാലിനു പകരം വയ്‌ക്കാന്‍ മറ്റൊരു ആഹാരപദാര്‍ഥം ഇല്ല എന്നതാണു സത്യം. പാല്‍ ഒരു സമ്പൂര്‍ണ ആഹാരമാണ്‌. കാരണം അത്രയേറെ പോഷകങ്ങള്‍ ഒരുമിച്ച്‌ നമുക്ക്‌ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു ആഹാരപദാര്‍ഥമാണ്‌ പാല്‍.

 

ചുരുക്കി പറഞ്ഞാല്‍ കൊഴുപ്പിന്റെയും പ്രോട്ടീനിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മറ്റ്‌ മിക്ക ജീവകങ്ങളുടെയും ലവണങ്ങളുടെയും സ്രോതസാണ്‌ പാല്‍.

 

പാലില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവിന്‌ അതിന്റെ സ്രോതസിനുസരിച്ച്‌ വ്യത്യാസവുമുണ്ട്‌. പാലിലുള്ള കൊഴുപ്പും ലവണങ്ങളുമാണ്‌ പാലിന്റെ പ്രത്യേകഗന്ധത്തിന്‌ കാരണം.

 

മാംസാഹാരത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അത്രയും തന്നെ ഗുണമേന്മയുള്ള പ്രോട്ടീനാണ്‌ പാലിലും അടങ്ങിയിരിക്കുന്നത്‌. സസ്യാഹാരം മാത്രം ഉപയോഗിക്കുന്നവര്‍ അവരുടെ ആഹാരത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും നന്നായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും കുറവുകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ തടയാന്‍ സാധിക്കും.

 

പനീര്‍ റോള്‍

 

1. എണ്ണ - ഒരു ചെറിയ സ്‌പൂണ്‍ 2. വെളുത്തുള്ളി (ചതച്ചത്‌) - 3 അല്ലി 3. ഇഞ്ചി (ചതച്ചത്‌) - ഒരു ചെറിയ കഷണം 4. സവാള (അരിഞ്ഞതര്‌) - ചെറുത്‌ ഒന്ന്‌ 5. ചെറുപയര്‍ മുളപ്പിച്ചത്‌ - 2 വലിയ സ്‌പൂണ്‍ 6. കാപ്‌സിക്കം (അരിഞ്ഞത്‌) - പകുതി 7. പനീര്‍ (അരിഞ്ഞത്‌) - ഒരു കപ്പ്‌ 8. കനം കുറഞ്ഞ ചപ്പാത്തി - ഒന്ന്‌ 9. തക്കാളി പ്യൂരി (പള്‍പ്പ്‌) - 3 വലിയ സ്‌പൂണ്‍ 10. ഉപ്പ്‌ - ആവശ്യത്തിന്‌

 

തയാറാക്കുന്ന വിധം

 

എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക്‌ നാലുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ യഥാക്രമം ചേര്‍ത്തു വഴറ്റി വാങ്ങുക. ഉപ്പ്‌ ആവശ്യത്തിന്‌ ചേര്‍ക്കുക. ഈ മിശ്രിതം ചപ്പാത്തിയില്‍ നിറച്ചശേഷം തക്കാളിപ്യൂരി തൂവി ചപ്പാത്തി ചുരുട്ടി ചൂടോടെ വിളമ്പുക. (കുട്ടികള്‍ക്കായി ഈ വിഭവം ഉണ്ടാക്കുമ്പോള്‍ 5-ാമത്തെ ചേരുവയ്‌ക്ക് പകരം ഉരുളക്കിഴങ്ങു വേവിച്ചതും 9-ാമത്തെ ചേരുവയ്‌ക്ക് പകരം ടുമാറ്റോ സോസും ഉപയോഗിക്കാവുന്നതാണ്‌.

 

സാദാ ലസി

 

1. തൈര്‌ - 1 കപ്പ്‌ 2. ജീരകം - 1 നുള്ള്‌ 3. ഐസ്‌വാട്ടര്‍ - 3 കപ്പ്‌ 4. കുരുമുളകുപൊടി - ആവശ്യത്തിന്‌ 5 ഉപ്പ്‌ - ആവശ്യത്തിന്‌

 

തയാറാക്കുന്ന വിധം

 

* ജീരകം വറുത്ത്‌ പൊടിച്ച്‌ തൈരും ഐസ്‌ വാട്ടറുമായി നല്ലവണ്ണം യോജിപ്പിക്കണം. * കുരുമുളകുപൊടിയും ജീരകപൊടിയും ഉപ്പും ചേര്‍ത്തിളക്കി തണുപ്പിച്ചശേഷം ഉപയോഗിക്കാം.

 

മാംഗോ ലസി

 

1. മാങ്ങാ പള്‍പ്പ്‌ - അര കപ്പ്‌ 2. തൈര്‌ - 2 കപ്പ്‌ 3. വെള്ളം - ഒരു കപ്പ്‌ 4. പഞ്ചസാര- 2 വലിയ സ്‌പൂണ്‍

 

തയാറാക്കുന്ന വിധം

 

* എല്ലാ ചേരുവകളും യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. * തണുപ്പിച്ച്‌ വിളമ്പാം. (മാംഗോ പള്‍പ്പിനു പകരം ഏതു പഴച്ചാറ്‌ ഉപയോഗിച്ചും ലസി തയാറാക്കാം.)

 

പനീര്‍ പുലാവ്‌

 

1. ബിരിയാണി അരി - 2 കപ്പ്‌ 2. ഉപ്പ്‌- ആവശ്യത്തിന്‌ 3. നെയ്യ്‌ - 2 വലിയ സ്‌പൂണ്‍ 4. ഗ്രാമ്പു - 2 എണ്ണം ഏലക്ക - 4 എണ്ണം കറുവാപ്പട്ട - ഒരു ചെറിയ കഷണം 5. പനീര്‍ ( ചെറുകഷണങ്ങളാക്കി വറുത്തെടുത്തത്‌) - ഒന്നര കപ്പ്‌

 

തയാറാക്കുന്ന വിധം

 

* ചോറ്‌ അല്‍പം നെയ്യും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിച്ച്‌ ഊറ്റി വയ്‌ക്കുക. * നെയ്യ്‌ ചൂടാക്കി ഗ്രാമ്പു, ഏലയ്‌ക്ക, കറുവാപ്പട്ട എന്നിവ മൂപ്പിച്ചതിനു ശേഷം ചെറുതായി വറുത്തെടുത്ത പനീര്‍ ചേര്‍ത്തിളക്കുക. * ഇതിലേക്ക്‌ വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്തിളക്കി വാങ്ങുക. ചെറു ചൂടോടെ ഉപയോഗിക്കുക.

 

പാല്‍ റൊട്ടി

 

1. റൊട്ടി - 6 കഷണം 2. പാല്‍ - 2 കപ്പ്‌ 3. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - 3 വലിയ സ്‌പൂണ്‍ 4 പഞ്ചസാര - 2 വലിയ സ്‌പൂണ്‍

 

തയാറാക്കുന്ന വിധം

 

* റൊട്ടിയുടെ സ്‌സ്ലൈസുകള്‍ നാലും മുറിച്ചു നീക്കിയതിനു ശേഷം ഓരോന്നും രണ്ടായി മുറിക്കുക. * പാലില്‍ മില്‍ക്ക്‌ മെയ്‌ഡും പഞ്ചസാരയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. * റൊട്ടി കഷണങ്ങള്‍ ഒരു പ്ലേറ്റില്‍ നിരത്തി പാല്‍ക്കൂട്ട്‌ ഇതിനു മുകളില്‍ ഒഴിച്ചതിനു ശേഷം ഉപയോഗിക്കാം.

 

രസ്‌ മലായ്‌

 

1. പാല്‍പ്പൊടി - 1 കപ്പ്‌ ബേക്കിങ്ങ്‌ പൗഡര്‍ - ഒരു ചെറിയ സ്‌പൂണ്‍ വടിച്ച്‌ 2. പാല്‍- 1 കപ്പ്‌ 3. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - അര ടീസ്‌പൂണ്‍ 4. മുട്ട - ഒന്ന്‌ 5. ഏലയ്‌ക്കാപൊടി - കാല്‍ സ്‌പൂണ്‍ (ചെറുത്‌)

 

തയാറാക്കുന്ന വിധം

 

* പാല്‍പ്പൊടിയും ബേക്കിങ്ങ്‌ പൗഡറും ചേര്‍ത്തിടഞ്ഞെടുക്കുക. * കൈയില്‍ അല്‍പം നെയ്യ്‌ പുരട്ടി പാല്‍പൊടി മിശ്രിതത്തില്‍ മുട്ട ചേര്‍ത്തു കുഴയ്‌ക്കുക. (മൃദുവായി കുഴയ്‌ക്കണം) * ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റിവയ്‌ക്കുക. * പാലും കണ്ടന്‍സ്‌ഡ് മില്‍ക്കും ചേര്‍ത്തിളക്കി തിളപ്പിക്കുക. * തിളച്ചുകൊണ്ടിരിക്കുന്ന പാലില്‍ തയാറാക്കിയ ഉരുളകള്‍ ഓരോന്നായി ഇടുക. * അഞ്ചു മിനിട്ടിനുള്ളില്‍ രസ്‌മലായ്‌ തയാറാകും. തുടര്‍ന്ന്‌ ഏലയ്‌ക്ക പൊടിയും വിതറി വിളമ്പാം.

 

ചീര മോരുകറി

 

1. എണ്ണ - ഒരു ചെറിയ സ്‌പൂണ്‍ 2. കടുക്‌ - അര ചെറിയ സ്‌പൂണ്‍ 3. ഉലുവ - ഒരു നുള്ള്‌ 4 വെളുത്തുള്ളി (പൊടിയായി അരിഞ്ഞത) - 2 അല്ലി വറ്റല്‍ മുളക്‌ - 3 കറിവേപ്പില - രണ്ട്‌ തണ്ട്‌ 5. ചുവന്നുള്ളി അരിഞ്ഞത്‌ - 10 എണ്ണം പച്ചമുളക്‌ അറ്റം പിളര്‍ത്തത്‌ - 3 എണ്ണം ഇഞ്ചി - (അരിഞ്ഞത്‌) - ഒരു ചെറിയ കഷണം 6. തക്കാളി (പൊടിയായി അരിഞ്ഞത്‌) - 2 എണ്ണം മഞ്ഞള്‍പൊടി - അര ചെറിയ സ്‌പൂണ്‍ ഉപ്പ്‌ - പാകത്തിന്‌ 7. പച്ചച്ചീര (പൊടിയായി അരിഞ്ഞത്‌) - 2 കപ്പ്‌ 8. മോര്‌ - ഒന്നര കപ്പ്‌

 

തയാറാക്കുന്ന വിധം

 

* ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. ഇതില്‍ ഉലുവ ചേര്‍ത്തു മൂപ്പിക്കുക. * ഇതിലേക്ക്‌ നാലാമത്തെ ചേരുവ ചേര്‍ത്ത്‌ ഒരു മിനിട്ട്‌ വഴറ്റുക. * ഇതിലേക്ക്‌ അഞ്ചാമത്തെ ചേരുവ ചേര്‍ത്ത്‌ ബ്രൗണ്‍ നിറമായി തുടങ്ങുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ക്കുക. * തുടര്‍ന്ന്‌ ചീര ചേര്‍ത്ത്‌ അഞ്ചുമിനിട്ട്‌ വേവിക്കുക. ഇടയ്‌ക്ക് ഇളക്കിക്കൊണ്ടിരിക്കുക. * ഇതിലേക്ക്‌ മോരു ചേര്‍ത്ത്‌ തുടരെ ഇളക്കുക. * ആവി വന്നു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം. (ചീരയ്‌ക്കു പകരം മറ്റിലവര്‍ഗങ്ങളും ഉപയോഗിക്കാം.)

 

പനീര്‍ അവിയല്‍

 

1. പനീര്‍ നീളത്തില്‍ കഷണങ്ങളാക്കിയത്‌ - ഒന്നര കപ്പ്‌ 2. തേങ്ങ ചുരണ്ടിയത്‌ - അര കപ്പ്‌ സവാള (അരിഞ്ഞത്‌) - ഒരെണ്ണം തൈര്‌ - 2 വലിയ സ്‌പൂണ്‍ ഉപ്പ്‌ - ആവശ്യത്തിന്‌ മുളകുപൊടി - അര സ്‌പൂണ്‍ (ചെറിയത്‌) ജീരകം പൊടിച്ചത്‌ - 1/4 സ്‌പൂണ്‍ (ചെറിയത്‌) മഞ്ഞള്‍പൊടി - 1/4 സ്‌പൂണ്‍ (ചെറിയത്‌) വെള്ളം - ഒരു കപ്പ്‌ 3. കാരറ്റ്‌ - ചെറിയ കഷണങ്ങളാക്കി വേവിച്ചത്‌ - അര കപ്പ്‌ ഉരുളക്കിഴങ്ങ്‌ ചെറിയ കഷണങ്ങളാക്കി വേവിച്ചത്‌ - അര കപ്പ്‌ 4. വെളിച്ചെണ്ണ - ഒരു ചെറിയ സ്‌പൂണ്‍ കറിവേപ്പില - രണ്ടു തണ്ട്‌.

 

തയാറാക്കുന്ന വിധം

 

* കഷണങ്ങളാക്കിയ പനീര്‍ വഴറ്റിയെടുക്കുക. * രണ്ടാമത്തെ ചേരുവ മിക്‌സിയിലാക്കി നന്നായി അരയ്‌ക്കുക. * ഒരു പരന്ന പാന്‍ ചൂടാക്കി അരപ്പുതിളപ്പിച്ച്‌ അതിലേക്ക്‌ ഉരുളക്കിഴങ്ങ്‌ കാരറ്റ്‌ എന്നിവ വേവിച്ചതും ചേര്‍ത്ത്‌ തിളവരുമ്പോള്‍ പനീര്‍ ചേര്‍ത്തിളക്കുക. * തിളവരുമ്പോള്‍ എണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപ്പു പാകത്തിനാക്കി വാങ്ങുക.

 

പനീര്‍ റോസ്‌റ്റ്

 

1. എണ്ണ - പാകത്തിന്‌ 2. വെണ്ണ - 2 വലിയ സ്‌പൂണ്‍ 3. സവാള (കൊത്തിയരിഞ്ഞത്‌) - 2 എണ്ണം 4. ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് - അര സ്‌പൂണ്‍ (ചെറിയത്‌) 5. കുരുമുളകുപൊടി - ചെറിയ ഒരു സ്‌പൂണ്‍ 6. തക്കാളി സോസ്‌ - രണ്ടു വലിയ സ്‌പൂണ്‍ 7. ഗരം മസാല - അര സ്‌പൂണ്‍ (ചെറിയത്‌) 8. വെള്ളം - 1 കപ്പ്‌ 9. പനീര്‍ ചെറിയ കഷണങ്ങളാക്കിയത്‌ - 2 കപ്പ്‌ 10. കശുവണ്ടി അരച്ചത്‌ - 2 വലിയ സ്‌പൂണ്‍ 11. ഫ്രഷ്‌ ക്രീം - 2 വലിയ സ്‌പൂണ്‍

 

തയാറാക്കുന്ന വിധം

 

* പാനില്‍ എണ്ണ ചൂടാക്കി പകുതി വെണ്ണ ചേര്‍ക്കുക. * ഇതില്‍ സവാള വഴറ്റി ചെറിയ ബ്രൗണ്‍നിറമാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. * മുളകുപൊടി ചേര്‍ത്തിളക്കിയ ശേഷം സോസും ചേര്‍ക്കുക. * എണ്ണ തെളിയുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കിയശേഷം വെള്ളവും പനീരും ചേര്‍ക്കുക. * ഇതിലേക്ക്‌ കശുവണ്ടി അരച്ചതും ചേര്‍ത്തിളക്കി ക്രീമും ബാക്കി വെണ്ണയും ചേര്‍ത്തു വാങ്ങുക.

 

ഫ്രൈഡ്‌ സേമിയ പനീര്‍

 

1. എണ്ണ - 3 വലിയ സ്‌പൂണ്‍ 2. സാവാള (പൊടിയായി അരിഞ്ഞത്‌) - 1/4 കപ്പ്‌ പച്ചമുളക്‌ (പൊടിയായി അരിഞ്ഞത്‌) - ഒരു വലിയ സ്‌പൂണ്‍ ഇഞ്ചി (പൊടിയായി അരിഞ്ഞത്‌) - അര വലിയ സ്‌പൂണ്‍ 3. തക്കാളി (ചെറുതായി അരിഞ്ഞത്‌) - 1/4 കപ്പ്‌ 4. പനീര്‍ (ചെറുതായി അരിഞ്ഞത്‌) - 1 കപ്പ്‌ 5. വെള്ളം - ഒന്നര കപ്പ്‌ ഉപ്പ്‌ - പാകത്തിന്‌ 6. വറുത്ത സേമിയ - 1 കപ്പ്‌ 7. കാരറ്റ്‌ (ഗ്രേറ്റ്‌ ചെയ്‌തത്‌) - അര കപ്പ്‌ തേങ്ങ ചുരണ്ടിയത്‌ - ഒരു കപ്പ്‌ 8. മല്ലിയില അരിഞ്ഞത്‌ - 1 വിലിയ സ്‌പൂണ്‍

 

തയാറാക്കുന്ന വിധം

 

* ഒരു ഫ്രൈയിങ്‌ പാനില്‍ എണ്ണ ചൂടാക്കി അതില്‍ രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക. (ബ്രൗണ്‍ നിറമാകരുത്‌) * ഇതില്‍ തക്കാളി ചേര്‍ത്തു വഴറ്റിയശേഷം വെള്ളം ഒഴിച്ച്‌ ഉപ്പിട്ട്‌ അടച്ചുവയ്‌ക്കുക. * വെള്ളം തിളയ്‌ക്കുമ്പോള്‍ സേമിയ ചേര്‍ത്തിളക്കുക. ഇതിലേക്ക്‌ വഴറ്റിയ പനീര്‍ ചേര്‍ത്തശേഷം അടച്ചുവയ്‌ക്കുക. * അഞ്ചുമിനിട്ടിനു ശേഷം കാരറ്റും തേങ്ങയും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.

 

മെറ്റില്‍ഡ വി. മാണി ഡയറ്റീഷന്‍, പത്തനംതിട്ട

 

അതിഥികള്‍ക്കായി ആരോഗ്യവിഭവങ്ങള്‍

 

 

 

ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെങ്കിലും ഭക്ഷണകാര്യത്തില്‍ നിയന്ത്രണത്തിന്റെ ചുവപ്പ് കാര്‍ഡുകള്‍ക്കു മുന്നില്‍ കണ്ണടയ്ക്കും മലയാളി. വീട്ടില്‍ തയാറാക്കാവുന്ന വ്യത്യസ്തമാര്‍ന്ന ആരോഗ്യവിഭവങ്ങള്‍ .

 

ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെങ്കിലും ഭക്ഷണകാര്യത്തില്‍ നിയന്ത്രണത്തിന്റെ ചുവപ്പ് കാര്‍ഡുകള്‍ക്കു മുന്നില്‍ കണ്ണടയ്ക്കും മലയാളി.

 

ഇനി കടുത്ത നിയന്ത്രണങ്ങളിലാണെങ്കില്‍പോലും വിരുന്നു സല്‍ക്കാരങ്ങള്‍ക്കിടെ സ്‌നേഹ നിര്‍ബന്ധത്തിനു വഴങ്ങി അതെല്ലാം സൗകര്യപൂര്‍വം മറന്ന് ഇഷ്ടഭക്ഷണത്തിന്റെ രുചിതേടും.

 

വിരുന്നുകാരെ രോഗികളാക്കാതെ ആരോഗ്യവിഭവങ്ങള്‍ ഒരുക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. വീട്ടില്‍ തയാറാക്കാവുന്ന വ്യത്യസ്തമാര്‍ന്ന ആരോഗ്യവിഭവങ്ങള്‍.

 

നെല്ലിക്ക ചമ്മന്തി

 

നെല്ലിക്ക കുരുകളഞ്ഞത് - 5 എണ്ണം പച്ചമുളക് - 3 എണ്ണം മല്ലിയില - ഒരു തണ്ട് ഇഞ്ചി - ഒരു ചെറിയ കഷണം ചുവന്നുള്ളി - 2 എണ്ണം തേങ്ങ ചിരകിയത് - 1/4 കപ്പ് ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്നവിധം

 

നെല്ലിക്ക കുരുകളഞ്ഞതും ബാക്കി ചേരുവകളും നന്നായി അരച്ചു ഉരുട്ടിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. വിറ്റാമിന്‍ സി കൂടുതലായി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ ചമ്മന്തി ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.

 

പേരയ്ക്ക ജാം

 

പഴുത്ത പേരയ്ക്ക - 3 കപ്പ് വെള്ളം - 3 കപ്പ് പഞ്ചസാര - ഒന്നര കപ്പ് വിന്നാഗിരി - 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് - 1 ടീസ്പൂണ്‍ ഉപ്പ് - 1/4 ടീസ്പൂണ്‍

 

തയാറാക്കുന്നവിധം

 

പേരയ്ക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് 2 കപ്പ് വെള്ളം, പഞ്ചസാര, വിന്നാഗിരി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ല ചൂടില്‍ വേവിക്കുക. തിളവരുമ്പോള്‍ തീ കുറച്ച് 30 മിനിറ്റ് വേവിക്കുക. ശേഷം അടുപ്പില്‍ നിന്ന് വാങ്ങി 15 മിനിറ്റ് തണുപ്പിക്കുക. തണുത്തശേഷം സ്പൂണ്‍ ഉപയോഗിച്ചോ മിക്‌സര്‍ ഉപയോഗിച്ചോ നന്നായി യോജിപ്പിച്ച് കുരു നീക്കം ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ വയ്ക്കുക. തിളവരുമ്പോള്‍ ചൂട് കുറച്ച് 30 മിനിറ്റ് വയ്ക്കണം. ഈ മിശ്രിതം നന്നായി കുറുകിയ ശേഷം അടുപ്പില്‍നിന്ന് വാങ്ങുക. തണുക്കുമ്പോള്‍ ഉപയോഗിക്കാം. നനവില്ലാത്ത കുപ്പിയില്‍ അടച്ചു സൂക്ഷിക്കാവുന്നതാണ്.

 

ഫ്രൂട്ട് പഞ്ച്

 

തണുത്ത വെള്ളം - 1 കപ്പ് നാരങ്ങാനീര് - 1/4 കപ്പ് പഞ്ചസാരരര - 2 ടേബിള്‍ സ്പൂണ്‍ പൈനാപ്പിള്‍ (പൊടിയായി അരിഞ്ഞത്) - 1/4 കപ്പ് ഓറഞ്ച് നീര് - 1/4 കപ്പ്

 

തയാറാക്കുന്നവിധം

 

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ പഞ്ചസാരയും പൈനാപ്പിളും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. അടുപ്പില്‍നിന്ന് ഇറക്കി ഓറഞ്ച് നീരും, നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക. സ്‌ക്വാഷ്‌പോലെ ആവശ്യത്തിന് എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

 

മാങ്ങ പപ്പായ സാലഡ്

 

മാങ്ങ (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) - 1 എണ്ണം പപ്പായ (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) - 1 എണ്ണം കാപ്‌സിക്കം അരിഞ്ഞത്്്- 1 വലുത് സവോള അരിഞ്ഞത് - 1/2 മുറി മല്ലിയില അരിഞ്ഞത് - ഒരുപിടി വിന്നാഗിരി - 2 ടേബിള്‍ സ്പൂണ്‍ ഉപ്പ്, കുരുമുളക് - ആവശ്യത്തിന്

 

തയാറാക്കുന്നവിധം

 

ഒരു പാത്രത്തില്‍ മാങ്ങ, പപ്പായ, സവോള, മല്ലിയില, വിന്നാഗിരി, പച്ചമുളക് ഇവ യോജിപ്പിക്കുക. മുകളില്‍ കുരുമുളകും ഉപ്പും വിതറി വിളമ്പാം. ഇത് തയാറാക്കി അരമണിക്കൂറിനുള്ളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

 

മിക്‌സഡ് ഫ്രൂട്ട് ഡ്രിങ്ക്

 

പൈനാപ്പിള്‍ ജൂസ് - 1 കപ്പ് മുസമ്പി ജൂസ് - 1 കപ്പ് മാങ്ങ ജൂസ് - 1 കപ്പ് നാരങ്ങാ നീര്്്്- 1/2 കപ്പ് ഓറഞ്ച് ജൂസ് - 1 കപ്പ് തണുത്ത വെള്ളം - ഒരു ഗ്ലാസ്

 

തയാറാക്കുന്നവിധം

 

മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്.

 

മാങ്ങ പുഡിംഗ്

 

ബ്രെഡ് ചെറിയ കഷണങ്ങളാക്കിയത് - 6 എണ്ണം മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് - 2 എണ്ണം മുട്ട - 3 എണ്ണം പഞ്ചസാര - 1/4 കപ്പ് പാല്‍ - 2 കപ്പ് വാനില എസന്‍സ് - ഒന്നര ടീസ്പൂണ്‍ കപ്പലണ്ടി - ഒന്നര ടീസ്പൂണ്‍ ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍

 

തയാറാക്കുന്നവിധം

 

ബ്രെഡ് കഷണങ്ങളില്‍ മാങ്ങ വച്ച് മറ്റൊരു ബ്രെഡ് കഷണംകൊണ്ട് പൊതിയുക. പഞ്ചസാര, പാല്‍, വാനില എസന്‍സ്, കപ്പലണ്ടി, മുട്ട അടിച്ചെടുത്തത് എന്നിവ ഒരു പാത്രത്തില്‍ നന്നായി അടിച്ച് യോജിപ്പിച്ചെടുക്കുക. ഇതില്‍ ബ്രെഡ് കഷണങ്ങള്‍ മുക്കിയെടുക്കുക.

 

ബേക്കിംഗ് ഡിഷില്‍ വെണ്ണ പുരട്ടി അതില്‍ ബ്രെഡ് കഷണങ്ങള്‍ നിരത്തുക. 175 ഡിഗ്രി സെന്റീഗ്രേഡില്‍ ചൂടാക്കിയ അവനില്‍ വച്ച് 45 - 50 മിനിറ്റ് ബേക്ക് ചെയ്യ്‌തെടുക്കുക.

 

പപ്പായ ഷെയ്ക്ക്

 

പപ്പായ കഷണങ്ങളാക്കിയത് - 1 കപ്പ് കണ്ടന്‍സ് മില്‍ക്ക് - 1/4 കപ്പ് വാനില ഐസ്‌ക്രീം - 2 സ്‌കൂപ്പ് പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍

 

തയാറാക്കുന്നവിധം

 

ചേരുവകളെല്ലാം മിക്‌സിയില്‍ നന്നായി അടിച്ചു യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

 

ചീര - മുരിങ്ങയില സൂപ്പ്

 

ചീരരരര- 1/4 കിലോ മുരിങ്ങയില - 1/4 കിലോ സവോളളളള- 1 എണ്ണം കാരറ്റ് - 2 എണ്ണം ബട്ടര്‍ - 50 ഗ്രാം വെജിറ്റമ്പിള്‍ സ്‌റ്റോക്ക്(ബീന്‍സ്, കാരറ്റ് ഇവ വേവിച്ച് അരിച്ചെടുത്ത വെള്ളം) - 1/2 കപ്പ് ഉപ്പ്, കുരുമുളക്് - ആവശ്യത്തിന് പാല്‍ - 1/2 കപ്പ് ജാതിക്കാപൊടി- ഒരുനുള്ള്

 

തയാറാക്കുന്നവിധം

 

ഒരു പാത്രത്തില്‍ ബട്ടര്‍ ഒഴിച്ച് ചൂടാകുമ്പോള്‍ സവോള, ചീര, മുരിങ്ങയില, കാരറ്റ് ഇവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ഇതിലേക്ക് തയാറാക്കിവച്ചിരിക്കുന്ന വെജിറ്റബിള്‍ സ്‌റ്റോക്ക് ചേര്‍ത്തിളക്കി കുരുമുളകും ഉപ്പും ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിറ്റ് വേവിക്കുക.

 

ശേഷം ഈ മിശ്രിതം നന്നായി അടിച്ച് യോജിപ്പിച്ച് അരിച്ചെടുക്കണം. അരിച്ചെടുത്ത മിശ്രിതം വീണ്ടും ചൂടാക്കി ജാതിക്കാപ്പൊടിയും പാലും ചേര്‍ക്കുക. ചൂടോടെ വിളമ്പാവുന്നതാണ്.

 

കശുമാങ്ങ സ്‌ക്വാഷ്

 

നന്നായി പഴുത്ത കശുമാങ്ങ - 1 കിലോ ശര്‍ക്കര - ഒന്നരക്കിലോ

 

തയാറാക്കുന്നവിധം

 

ഒരു ഭരണി കഴുകി ഉണക്കിയെടുക്കുക. ഇതിലേക്ക് കശുമാങ്ങ കഴുകി തുടച്ചെടുത്ത് ചെറിയ കഷണങ്ങളാക്കിയതും ശര്‍ക്കരയും ഇടകലര്‍ത്തി ഇടണം. ശര്‍ക്കര നികക്കെ കിടക്കണം. ഭരണിയുടെ മുകള്‍ഭാഗം തുണികൊണ്ട് നന്നായി അടച്ച് രണ്ടാഴ്ച വയ്ക്കുക.

 

ഇടയ്ക്ക് ഭരണി കുലുക്കി കൊടുക്കണം. രണ്ടാഴ്ചയ്ക്കു ശേഷം ഭരണിയുടെ കെട്ടഴിക്കാവുന്നതാണ്. ശേഷം മുകളില്‍ അടിയുന്ന തെളിനീര്‍ അരിച്ചെടുത്ത് കഴുകി ഉണങ്ങിയ കുപ്പിയില്‍ സൂക്ഷിക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഈ മിശ്രിതം സ്‌ക്വാഷിനു പകരമായി ഉപയോഗിക്കാം.

 

ചീര അവിയല്‍

 

ചുവന്ന ചീര - ഒരുകെട്ട് മുളകുപൊടി - 2 ടീസ്പൂണ്‍ ചെറിയ ഉള്ളി - 2 എണ്ണം പച്ചമാങ്ങ - 5 കഷണം തേങ്ങ ചിരകിയത് - 1/4 കപ്പ് കറിവേപ്പിലലല- 1 തണ്ട് എണ്ണ - 2 ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്നവിധം

 

ചീര കഴുകി വൃത്തിയായി അരിഞ്ഞെടുക്കുക. തേങ്ങയും, മുളകുപൊടിയും, ഉള്ളിയും പേസ്റ്റ് രൂപത്തിലാക്കിയതും കുറച്ച് വെള്ളവും ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. ഇത് പകുതി വേവാകുമ്പോള്‍ മാങ്ങകഷണവും ചേര്‍ത്തിളക്കി ഉപ്പ്, എണ്ണ, കറിവേപ്പില ഇവയും ചേര്‍ത്ത് മൂടിവച്ചു വേവിക്കുക.

 

കടപ്പാട്:

 

ബിന്‍സി ഡി. എലിസബത്ത് ഡയറ്റീഷന്‍, കോട്ടയം

 

 

 

സ്‌കൂള്‍ കുട്ടികള്‍ക്കായി ഓട്‌സ് വിഭവങ്ങള്‍

 

 

 

ജീവിതശൈലീരോഗങ്ങളുടെ കടന്നുവരവ്‌ ഓട്‌സിന്റെ വ്യാപനത്തിന്‌ വഴിതെളിച്ചിരിക്കുകയാണ്‌. ഓട്‌സ് ഉപയോഗിച്ച്‌ സ്‌കൂള്‍ കുട്ടികള്‍ക്കായി വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.

 

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്ന മാന്ത്രിക ധാന്യം എന്നാണ്‌ ഓട്‌സ് അറിയപ്പെടുന്നത്‌. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം, മലബന്ധം എന്നിവ നിയന്ത്രിക്കാന്‍ ഓട്‌സ് സഹായിക്കുന്നു.

 

പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്‌, മഗ്നീഷ്യം, സിങ്ക്‌, കോപ്പര്‍, മാംഗനീസ്‌, തിയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷക ഘടകങ്ങള്‍ മറ്റ്‌ ധാന്യങ്ങളില്‍ ഉള്ളതിലധികം ഓട്‌സില്‍ അടങ്ങിയിരിക്കുന്നു.

 

എല്ലാ പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കും ധൈര്യമായി കഴിക്കാവുന്ന ധാന്യംകൂടിയാണ്‌ ഓട്‌സ്. ജീവിതശൈലീരോഗങ്ങളുടെ കടന്നുവരവ്‌ ഓട്‌സിന്റെ വ്യാപനത്തിന്‌ വഴിതെളിച്ചിരിക്കുകയാണ്‌. ഓട്‌സ് ഉപയോഗിച്ച്‌ വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.

 

ഓട്‌സ് പായസം

 

(നാലുപേര്‍ക്ക്‌) ഓട്‌സ് - 20 ഗ്രാം നുറുക്കു ഗോതമ്പ്‌ - 2 10 ഗ്രാം വെള്ളം - 2 കപ്പ്‌ പാല്‍ - 1 കപ്പ്‌ പഞ്ചസാര - 25 ഗ്രാം

 

അലങ്കരിക്കുന്നതിന്‌

 

നെയ്യ്‌ - ആവശ്യത്തിന്‌ നട്‌സ് - 8 എണ്ണം (പിളര്‍ത്തിയത്‌) കിസ്‌മിസ്‌ - 6 എണ്ണം

 

തയാറാക്കുന്ന വിധം

 

നുറുക്കുഗോതമ്പ്‌ കഴുകി 5-10 മിനിട്ട്‌ കുതിര്‍ത്തുവയ്‌ക്കുക. കുതിര്‍ത്ത നുറുക്കുഗോതമ്പ്‌ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. ഗോതമ്പ്‌ പകുതി വേകുമ്പോള്‍ ഓട്‌സ് ചേര്‍ത്ത്‌ വേവിക്കണം. ഈ മിശ്രിതത്തില്‍ പാല്‍ ചേര്‍ത്ത്‌ പായസപരുവമാകുമ്പോള്‍ പഞ്ചസാരയും ചേര്‍ത്ത്‌ ഇളക്കി വാങ്ങുക. വറുത്ത നട്‌സും കിസ്‌മിസും അല്‌പം നെയ്യും ഏലയ്‌ക്കാ പൊടിച്ചതും ചേര്‍ത്ത്‌ വിളമ്പുക.

 

ഓട്‌സ് റാഗി ഇടിയപ്പം

 

(നാലെണ്ണം) ഓട്‌സ് - 20 ഗ്രാം ഗാറിപ്പൊടി - 2 കപ്പ്‌ തേങ്ങ ചിരകിയത്‌ - 10 ഗ്രാം കാരറ്റ്‌ - 10 ഗ്രാം

 

തയാറാക്കുന്ന വിധം

 

ഓട്‌സ് വറുത്ത്‌ പൊടിച്ചെടുക്കുക. റാഗിപ്പൊടി ചൂടാക്കിയശേഷം ഓട്‌സുമായി ചേര്‍ത്ത്‌ ഇളക്കുക. ചൂടുവെള്ളം ഉപയോഗിച്ച്‌ (ഉപ്പ്‌ ആവശ്യത്തിന്‌ ചേര്‍ക്കണം) കുഴയ്‌ക്കുക. ഇടിയപ്പ നാഴിയില്‍ ഈ കൂട്ട്‌ ഇട്ട്‌ ഇടിയപ്പം തയാറാക്കുക. ഇതിന്റെ മുകളില്‍ കാരറ്റ്‌ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത്‌ അലങ്കരിക്കുക. ഇത്‌ ആവിയില്‍ വേവിച്ച്‌ വിളമ്പാം. പ്രമേഹ രോഗികള്‍ പഞ്ചസാര ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

 

ഹണിമൂണ്‍ സ്‌പെഷല്‍ നോണ്‍വെജ്‌ വിഭവങ്ങള്‍

 

 

 

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഭക്ഷണക്രമീകരണം ശീലിക്കുന്നത്‌ ഭാവിയില്‍ ആരോഗ്യത്തിന്‌ അത്യുത്തമമാണ്‌ .

 

മധുവിധു നാളുകളില്‍ ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ സാധ്യമായെന്നു വരില്ല. പ്രത്യേകിച്ച്‌ വിരുന്നു സല്‍ക്കാരങ്ങളില്‍. കൊളസ്‌ട്രോളാണ്‌ ഭക്ഷണത്തിലെ പ്രധാന വില്ലന്‍. കൊളസ്‌ട്രോളിനെ ഭയന്നാണ്‌ പലരും മാംസ ഭക്ഷണം ഒഴിവാക്കുന്നത്‌. എന്നാല്‍ കൊളസ്‌ട്രോള്‍ അളവ്‌ കുറച്ചുകൊണ്ട്‌ മാംസ ഭക്ഷണം തയാറാക്കാം.

 

ബീഫ്‌, മട്ടണ്‍, ചിക്കന്‍, കല്ലുമ്മക്കായ്‌ എന്നിവ ഉപയോഗിച്ച്‌ ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്കും കഴിക്കാവുന്ന രീതിയിലുള്ള വിഭവങ്ങള്‍ പരീക്ഷിക്കാം. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇത്തരത്തില്‍ ഭക്ഷണക്രമീകരണം ശീലിക്കുന്നത്‌ ഭാവിയില്‍ ആരോഗ്യത്തിന്‌ അത്യുത്തമമാണ്‌. പക്ഷേ, മിതമായ രീതിയില്‍ ഇവ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

ബീഫ്‌ കട്‌ലറ്റ്‌

 

1. ബീഫ്‌ - അര കിലോ 2. സവാള - 6 എണ്ണം 3. ഇഞ്ചി - ഒരു വലിയ കഷണം 4. പച്ചമുളക്‌ - 6 എണ്ണം 5. കറിവേപ്പില - ഒരുപിടി 6. ഉരുളക്കിഴങ്ങ്‌ പുഴിങ്ങി പൊടിച്ചത്‌ - 250 ഗ്രാം 7. ശുദ്ധീകരിച്ച എണ്ണ - ആവശ്യത്തിന്‌ 8. ഉപ്പ്‌ - ആവശ്യത്തിന്‌ 9. ബ്രഡ്‌ പൊടി - ആവശ്യത്തിന്‌ 10. മുട്ടവെള്ള - 3 എണ്ണത്തിന്റേത്‌

 

തയാറാക്കുന്ന വിധം

 

ഒരു നോണ്‍സ്‌റ്റിക്‌ പാനില്‍ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞതു ചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ ഇഞ്ചി അരിഞ്ഞത്‌, കറിവേപ്പില, പച്ചമുളക്‌ എന്നിവയും ചേര്‍ത്ത്‌ നന്നായി വഴറ്റണം. ശേഷം മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മുളകുപൊടി ഇവ ചേര്‍ത്തു വേവിച്ച ബീഫ്‌ മിക്‌സിയില്‍ പൊടിച്ചെടുത്ത ബീഫും ഉരുളക്കിഴങ്ങും ചേര്‍ത്ത്‌ വഴറ്റി നന്നായി യോജിപ്പിച്ചെടുക്കുക.

 

പിന്നീട്‌ കട്‌ലറ്റിന്റെ രൂപത്തില്‍ പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ്‌ പൊടിയില്‍ മുക്കിയെടുക്കുക. പാനില്‍ അല്‌പം എണ്ണ ഒഴിച്ചു തിരിച്ചും മറിച്ചുമിട്ട്‌ വേവിച്ചെടുക്കുക. പൊരിച്ചെടുക്കുന്നതിനു പകരം ചുട്ടെടുക്കുന്നതിനാല്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാന്‍ സാധിക്കുന്നു. ബീഫ്‌ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ വേവിച്ച്‌ വെള്ളം ഊറ്റി കളഞ്ഞതിനുശേഷം പാകം ചെയ്യുന്നതാണ്‌ ഉത്തമം.

 

ബീഫ്‌ സാന്‍ഡ്‌വിച്ച്‌

 

1. ബീഫ്‌ - 100 ഗ്രാം (നാരങ്ങനീര്‌, ഉപ്പ്‌, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവയെല്ലാം യോജിപ്പിച്ച്‌ ബീഫില്‍ പുരട്ടി രണ്ട്‌ മണിക്കൂര്‍ വയ്‌ക്കുക. ശേഷം കനലില്‍ ചുട്ടെടുത്ത്‌ ചെറുതായി നുറുക്കുക) 2. സവാള - 1 എണ്ണം (ചെറുത്‌) 3. കാപ്‌സികം - പകുതി 4. നാരങ്ങാനീര്‌ - ഒരു നാരങ്ങയുടേത്‌ 5. വെള്ളരിക്ക - പകുതി 6. ഉപ്പ്‌, കുരുമുളക്‌ - ആവശ്യത്തിന്‌ മുകളില്‍ പറഞ്ഞ ചേരുവകള്‍ നുറുക്കിവച്ച ബീഫില്‍ ചേര്‍ത്ത്‌ യോജിപ്പിക്കുക. 7. ബ്രൗണ്‍ ബ്രഡ്‌ ടോസ്‌റ്റ് ചെയ്‌തത്‌ - 4 എണ്ണം 8. കെച്ചപ്പ്‌ - ബ്രഡില്‍ പുരട്ടാന്‍ ആവശ്യത്തിന്‌

 

തയാറാക്കുന്ന വിധം

 

ഓരോ ബ്രഡിന്റെയും ഒരുവശത്ത്‌ കെച്ചപ്പ്‌ പുരട്ടി തയാറാക്കിയ മിശ്രിതം ബ്രഡിനുള്ളില്‍വച്ച്‌ സ്‌റ്റഫ്‌ ചെയ്‌തു കഴിക്കാം. ഇറച്ചിയും പച്ചക്കറിയും ഒരുപോലെ അടങ്ങിയിരിക്കുന്നതിനാല്‍ പോഷകസമ്പന്നമായ സ്‌നാക്‌സാണിത്‌.

 

മട്ടന്‍ പെപ്പര്‍ ഫ്രൈ

 

1. മട്ടന്‍ - കാല്‍ കിലോ 2. പച്ചമുളക്‌ - 6 എണ്ണം 3. കുരുമുളക്‌ - 1 ടീസ്‌പൂണ്‍ 4. ഇഞ്ചി - 2 കഷണം 5. വെളുത്തുള്ളി - 8 അല്ലി 6. സവാള - 2 എണ്ണം 7. തക്കാളി - 2 എണ്ണം 8. മല്ലിപ്പൊടി - 2 ടീസ്‌പൂണ്‍ 9. ചെറുനാരങ്ങ - പകുതി 10. മഞ്ഞള്‍പൊടി - കാല്‍ ടീസ്‌പൂണ്‍ 11. പട്ട - കഷണം 12. ഗ്രാമ്പു - 3 എണ്ണം 13. ഉപ്പ്‌ - പാകത്തിന്‌ 14. മല്ലിയില - കുറച്ച്‌

 

തയാറാക്കുന്ന വിധം

 

മട്ടന്‍ ചെറിയ കഷണങ്ങളായി മുറിച്ച്‌ കഴുകി എടുക്കണം. പച്ചമുളക്‌, കുരുമുളക്‌, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില ഇവ ഒരുമിച്ച്‌ അരച്ചെടുക്കുക. ഇറച്ചി വേവിച്ച്‌ കൊഴുപ്പു നീക്കിയശേഷം അരച്ച മസാല നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത്‌ യോജിപ്പിച്ച്‌ 2 മണിക്കൂര്‍ വയ്‌്ക്കുക. പിന്നീട്‌ തക്കാളിയും ഉള്ളിയും കഷണങ്ങളായി മുറിക്കുക.

 

ഒരുപാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഉള്ളിയിട്ട്‌ ഇളക്കി തവിട്ടു നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു എന്നിവയിട്ട്‌ എണ്ണ തെളിയുന്നതുവരെ വഴറ്റണം. ഇതിലേക്ക്‌ മല്ലിപ്പൊടി, തക്കാളി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തു വഴറ്റുക. ശേഷം ഒരു കപ്പു വെള്ളം ഒഴിച്ച്‌് പ്രഷര്‍ കുക്കറില്‍ 20 മിനിട്ട്‌ ചെറുതീയില്‍ വേവിക്കണം.

 

ഇറച്ചി വേവുമ്പോള്‍ കുക്കര്‍ തുറന്നു അടുപ്പത്തുവച്ച്‌ എണ്ണ തെളിയുന്നതുവരെ വേവിക്കണം. പിന്നീട്‌ വാങ്ങി ചൂടോടെ ഉപയോഗിക്കാം. കൊഴുപ്പ്‌ നീക്കം ചെയ്യുന്നതിനാലും കുരുമുളക്‌ ചേര്‍ത്ത്‌ ഫ്രൈ ചെയ്യുന്നതുകൊണ്ടും കൊളസ്‌ട്രോള്‍ രോഗികള്‍ക്കും മട്ടന്‍ പെപ്പര്‍ ഫ്രൈ കഴിക്കാവുന്നതാണ്‌.

 

ഗ്രില്‍ഡ്‌ മട്ടണ്‍

 

1. മട്ടണ്‍ - അര കിലോ 2. തൈര്‌ വെള്ളം കളഞ്ഞത്‌ - ഒരു കപ്പ്‌ 3. പച്ചമുളക്‌ - 6- 10 എണ്ണം 4. കാശ്‌മീരിമുളകുപൊടി - 1 ടീസ്‌പൂണ്‍ 5. മഞ്ഞള്‍പൊടി - അര ടീസ്‌പൂണ്‍ 6. നാരങ്ങാനീര്‌ - ഒരു നാരങ്ങയുടേത്‌ 7. ഉപ്പ്‌ - ആവശ്യത്തിന്‌ 8. ഒലിവ്‌ എണ്ണ - 1 ടീസ്‌പൂണ്‍

 

തയാറാക്കുന്നവിധം

 

മട്ടന്‍ ഒഴിച്ചുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കണം. മട്ടന്‍ കഴുകി വെള്ളം വാര്‍ത്തെടുത്ത്‌ അരച്ചുവച്ച മിശ്രിതം ചേര്‍ത്ത്‌ യോജിപ്പിച്ച്‌ ആറ്‌ മണിക്കൂര്‍ വയ്‌ക്കുക. അതിനുശേഷം അവനില്‍വച്ച്‌ ഒരു മണിക്കൂര്‍ ഗ്രില്‍ ചെയ്യുക.

 

അരമണിക്കൂര്‍ കഴിയുമ്പോള്‍ മറിച്ചിട്ടു കൊടുക്കണം. ചൂടോടെ ഉപയോഗിക്കാവുന്നതാണ്‌. ഗ്രില്‍ ചെയ്യുമ്പോള്‍ മട്ടനില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്‌ നീക്കം ചെയ്യപ്പെടുന്നതിനാല്‍ കൊളസ്‌ട്രോള്‍ രോഗികള്‍ക്കും മിതമായ അളവില്‍ രുചികരമായ ഈ നോണ്‍ വെജ്‌ വിഭവം കഴിക്കാവുന്നതാണ്‌.

 

സ്‌റ്റഫ്‌ഡ് ചിക്കന്‍

 

1. കോഴി - അരകിലോ 2. പപ്പടം - 20 എണ്ണം 3. വെളുത്തുള്ളി - ഒരു ചുള 4. സവാള - 2 എണ്ണം 5. മഞ്ഞള്‍ - അര ടീസ്‌പൂണ്‍ 6. മല്ലി - 1 ടീസ്‌പൂണ്‍ 7. വറ്റല്‍മുളക്‌ - 5 എണ്ണം 8. പെരുംജീരകം - അര ടീസ്‌പൂണ്‍ 9. ഇഞ്ചി - ഒരു കഷണം 10. പട്ട - 1 കഷണം 11. കുരുമുളക്‌- അര ടീസ്‌പൂണ്‍ 12. ഗ്രാമ്പു - 2 എണ്ണം 13. നാരങ്ങ - ഒരുമുറി 14. എണ്ണ, ഉപ്പ്‌ - ആവശ്യത്തിന്‌

 

തയാറാക്കുന്നവിധം

 

സണ്‍ഫ്‌ളവര്‍ ഓയിലില്‍ മസാലകളെല്ലാം വറത്തരയ്‌ക്കണം. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാളയിട്ട്‌ തവിട്ടുനിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക്‌ കഷണങ്ങളാക്കിയ ഇറച്ചിയും ഉപ്പും ചേര്‍ക്കണം. ചൂടാകുമ്പോള്‍ നാരങ്ങാനീര്‌ ചേര്‍ത്തിളക്കണം. ഈ മിശ്രിതം തണുക്കാന്‍ അനുവദിക്കുക.

 

തണുത്തു കഴിഞ്ഞാല്‍ പപ്പടത്തിന്റെ അരികില്‍ വെള്ളം നനച്ച്‌ കുറേശെയായി മസാല ചേര്‍ത്ത്‌ പുരട്ടി വശങ്ങള്‍ മടക്കി എണ്ണയില്‍ ചുട്ടെടുക്കാം. എണ്ണയില്‍ വറുത്ത്‌ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ എണ്ണയുടെ അംശം അടങ്ങുന്നതിനാലാണ്‌ ചുട്ടെടുക്കുന്നത്‌. ചുട്ടെടുക്കുന്നതിനാല്‍തന്നെ ഈ വിഭവം ആരോഗ്യകരവുമാണ്‌.

 

കല്ലുമ്മക്കായ്‌ വരട്ടിയത്‌

 

1. കല്ലുമ്മക്കായ്‌ - 20 എണ്ണം (ഇടത്തരം വലിപ്പമുള്ളത്‌്) 2. വെള്ളുത്തുള്ളി അരച്ചത്‌ - 1 ടീസ്‌പൂണ്‍ 3. മഞ്ഞള്‍പൊടി - അര ടീസ്‌പൂണ്‍ 4. ഇഞ്ചി അരച്ചത്‌ - 2 കഷണം 5. തക്കാളി നീളത്തില്‍ അരിഞ്ഞത്‌ - 1 എണ്ണം 6. ഉലുവ - 2 ടീസ്‌പൂണ്‍ 7. കടുക്‌ - 1 ടീസ്‌പൂണ്‍ 8. ചെറിയ ഉള്ളി - 4 ടീസ്‌പൂണ്‍ (ചെറുതായി അരിഞ്ഞത്‌) 9. മുളകുപൊടി - 2 ടീസ്‌പൂണ്‍ 10. പച്ചമുളക്‌ - 6 എണ്ണം (ചെറുതായി അരിഞ്ഞത്‌്) 11. വെള്ളിച്ചെണ്ണ- 2 ടീസ്‌പൂണ്‍ 12. മല്ലിയില - കുറച്ച്‌ 13. കറിവേപ്പില -

                                                                                                                   

                                                                                                                                                                                                                                                                                 

                    aarogyavibhavangal‍                

                                                                                                                                                                                                                                                     

                   vividha tharatthilu ulla  aarogyavibhavangal‍ thayaaraakkunnavidham                

                                                                                             
                             
                                                       
           
 

paalul‍ppannangal‍

 

sasyaahaaram maathram upayeaagikkunnavar‍ avarude aahaaratthil‍ paalum paalul‍ppannangalum nannaayi upayeaagicchaal‍ oru paridhivare kaathsyatthinteyum protteenteyum kuravukeaandundaakunna asukhangal‍ thadayaan‍ saadhikkum .

 

nammude dynam dina jeevithatthil‍ paalinu pakaram vaykkaan‍ matteaaru aahaarapadaar‍tham illa ennathaanu sathyam. Paal‍ oru sampoor‍na aahaaramaanu. Kaaranam athrayere peaashakangal‍ orumicchu namukku pradaanam cheyyaan‍ kazhiyunna oru aahaarapadaar‍thamaanu paal‍.

 

churukki paranjaal‍ keaazhuppinteyum protteeninteyum kaar‍beaahydrettinteyum mattu mikka jeevakangaludeyum lavanangaludeyum srothasaanu paal‍.

 

paalil‍ adangiyirikkunna peaashakangalude alavinu athinte srothasinusaricchu vyathyaasavumundu. Paalilulla keaazhuppum lavanangalumaanu paalinte prathyekagandhatthinu kaaranam.

 

maamsaahaaratthil‍ adangiyirikkunna protteente athrayum thanne gunamenmayulla protteenaanu paalilum adangiyirikkunnathu. Sasyaahaaram maathram upayeaagikkunnavar‍ avarude aahaaratthil‍ paalum paalul‍ppannangalum nannaayi upayeaagicchaal‍ oru paridhivare kaathsyatthinteyum protteenteyum kuravukeaandundaakunna asukhangal‍ thadayaan‍ saadhikkum.

 

paneer‍ reaal‍

 

1. Enna - oru cheriya spoon‍ 2. Velutthulli (chathacchathu) - 3 alli 3. Inchi (chathacchathu) - oru cheriya kashanam 4. Savaala (arinjatharu) - cheruthu onnu 5. Cherupayar‍ mulappicchathu - 2 valiya spoon‍ 6. Kaapsikkam (arinjathu) - pakuthi 7. Paneer‍ (arinjathu) - oru kappu 8. Kanam kuranja chappaatthi - onnu 9. Thakkaali pyoori (pal‍ppu) - 3 valiya spoon‍ 10. Uppu - aavashyatthin

 

thayaaraakkunna vidham

 

enna choodaakki velutthulliyum inchiyum cher‍tthu vazhattuka. Ithilekku naalumuthal‍ ezhuvareyulla cheruvakal‍ yathaakramam cher‍tthu vazhatti vaanguka. Uppu aavashyatthinu cher‍kkuka. Ee mishritham chappaatthiyil‍ niracchashesham thakkaalipyoori thoovi chappaatthi churutti choodeaade vilampuka. (kuttikal‍kkaayi ee vibhavam undaakkumpeaal‍ 5-aamatthe cheruvaykku pakaram urulakkizhangu vevicchathum 9-aamatthe cheruvaykku pakaram dumaatteaa seaasum upayeaagikkaavunnathaanu.

 

saadaa lasi

 

1. Thyru - 1 kappu 2. Jeerakam - 1 nullu 3. Aisvaattar‍ - 3 kappu 4. Kurumulakupeaadi - aavashyatthinu 5 uppu - aavashyatthin

 

thayaaraakkunna vidham

 

* jeerakam varutthu peaadicchu thyrum aisu vaattarumaayi nallavannam yeaajippikkanam. * kurumulakupeaadiyum jeerakapeaadiyum uppum cher‍tthilakki thanuppicchashesham upayeaagikkaam.

 

maamgeaa lasi

 

1. Maangaa pal‍ppu - ara kappu 2. Thyru - 2 kappu 3. Vellam - oru kappu 4. Panchasaara- 2 valiya spoon‍

 

thayaaraakkunna vidham

 

* ellaa cheruvakalum yeaajippicchu miksiyil‍ nannaayi adicchedukkuka. * thanuppicchu vilampaam. (maamgeaa pal‍ppinu pakaram ethu pazhacchaaru upayeaagicchum lasi thayaaraakkaam.)

 

paneer‍ pulaav

 

1. Biriyaani ari - 2 kappu 2. Uppu- aavashyatthinu 3. Neyyu - 2 valiya spoon‍ 4. Graampu - 2 ennam elakka - 4 ennam karuvaappatta - oru cheriya kashanam 5. Paneer‍ ( cherukashanangalaakki varutthedutthathu) - onnara kappu

 

thayaaraakkunna vidham

 

* cheaaru al‍pam neyyum paakatthinu uppum cher‍tthu vevicchu ootti vaykkuka. * neyyu choodaakki graampu, elaykka, karuvaappatta enniva mooppicchathinu shesham cheruthaayi varuttheduttha paneer‍ cher‍tthilakkuka. * ithilekku vevicchu vacchirikkunna cheaarum cher‍tthilakki vaanguka. Cheru choodeaade upayeaagikkuka.

 

paal‍ reaatti

 

1. Reaatti - 6 kashanam 2. Paal‍ - 2 kappu 3. Kandan‍sdu mil‍kku - 3 valiya spoon‍ 4 panchasaara - 2 valiya spoon‍

 

thayaaraakkunna vidham

 

* reaattiyude slysukal‍ naalum muricchu neekkiyathinu shesham oreaannum randaayi murikkuka. * paalil‍ mil‍kku meydum panchasaarayum cher‍tthu nannaayi yeaajippikkuka. * reaatti kashanangal‍ oru plettil‍ niratthi paal‍kkoottu ithinu mukalil‍ ozhicchathinu shesham upayeaagikkaam.

 

rasu malaay

 

1. Paal‍ppeaadi - 1 kappu bekkingu paudar‍ - oru cheriya spoon‍ vadicchu 2. Paal‍- 1 kappu 3. Kandan‍sdu mil‍kku - ara deespoon‍ 4. Mutta - onnu 5. Elaykkaapeaadi - kaal‍ spoon‍ (cheruthu)

 

thayaaraakkunna vidham

 

* paal‍ppeaadiyum bekkingu paudarum cher‍tthidanjedukkuka. * kyyil‍ al‍pam neyyu puratti paal‍peaadi mishrithatthil‍ mutta cher‍tthu kuzhaykkuka. (mruduvaayi kuzhaykkanam) * ee mishritham cheriya urulakalaakki maattivaykkuka. * paalum kandan‍sdu mil‍kkum cher‍tthilakki thilappikkuka. * thilacchukeaandirikkunna paalil‍ thayaaraakkiya urulakal‍ oreaannaayi iduka. * anchu minittinullil‍ rasmalaayu thayaaraakum. Thudar‍nnu elaykka peaadiyum vithari vilampaam.

 

cheera meaarukari

 

1. Enna - oru cheriya spoon‍ 2. Kaduku - ara cheriya spoon‍ 3. Uluva - oru nullu 4 velutthulli (peaadiyaayi arinjatha) - 2 alli vattal‍ mulaku - 3 kariveppila - randu thandu 5. Chuvannulli arinjathu - 10 ennam pacchamulaku attam pilar‍tthathu - 3 ennam inchi - (arinjathu) - oru cheriya kashanam 6. Thakkaali (peaadiyaayi arinjathu) - 2 ennam manjal‍peaadi - ara cheriya spoon‍ uppu - paakatthinu 7. Pacchaccheera (peaadiyaayi arinjathu) - 2 kappu 8. Meaaru - onnara kappu

 

thayaaraakkunna vidham

 

* oru man‍chattiyil‍ enna choodaakki kadukupeaattikkuka. Ithil‍ uluva cher‍tthu mooppikkuka. * ithilekku naalaamatthe cheruva cher‍tthu oru minittu vazhattuka. * ithilekku anchaamatthe cheruva cher‍tthu braun‍ niramaayi thudangumpeaal‍ aaraamatthe cheruva cher‍kkuka. * thudar‍nnu cheera cher‍tthu anchuminittu vevikkuka. Idaykku ilakkikkeaandirikkuka. * ithilekku meaaru cher‍tthu thudare ilakkuka. * aavi vannu kazhiyumpeaal‍ vaangi choodeaade vilampaam. (cheeraykku pakaram mattilavar‍gangalum upayeaagikkaam.)

 

paneer‍ aviyal‍

 

1. Paneer‍ neelatthil‍ kashanangalaakkiyathu - onnara kappu 2. Thenga churandiyathu - ara kappu savaala (arinjathu) - orennam thyru - 2 valiya spoon‍ uppu - aavashyatthinu mulakupeaadi - ara spoon‍ (cheriyathu) jeerakam peaadicchathu - 1/4 spoon‍ (cheriyathu) manjal‍peaadi - 1/4 spoon‍ (cheriyathu) vellam - oru kappu 3. Kaarattu - cheriya kashanangalaakki vevicchathu - ara kappu urulakkizhangu cheriya kashanangalaakki vevicchathu - ara kappu 4. Velicchenna - oru cheriya spoon‍ kariveppila - randu thandu.

 

thayaaraakkunna vidham

 

* kashanangalaakkiya paneer‍ vazhattiyedukkuka. * randaamatthe cheruva miksiyilaakki nannaayi araykkuka. * oru paranna paan‍ choodaakki arapputhilappicchu athilekku urulakkizhangu kaarattu enniva vevicchathum cher‍tthu thilavarumpeaal‍ paneer‍ cher‍tthilakkuka. * thilavarumpeaal‍ ennayum kariveppilayum cher‍tthilakki uppu paakatthinaakki vaanguka.

 

paneer‍ reaasttu

 

1. Enna - paakatthinu 2. Venna - 2 valiya spoon‍ 3. Savaala (keaatthiyarinjathu) - 2 ennam 4. Inchi velutthulli pesttu - ara spoon‍ (cheriyathu) 5. Kurumulakupeaadi - cheriya oru spoon‍ 6. Thakkaali seaasu - randu valiya spoon‍ 7. Garam masaala - ara spoon‍ (cheriyathu) 8. Vellam - 1 kappu 9. Paneer‍ cheriya kashanangalaakkiyathu - 2 kappu 10. Kashuvandi aracchathu - 2 valiya spoon‍ 11. Phrashu kreem - 2 valiya spoon‍

 

thayaaraakkunna vidham

 

* paanil‍ enna choodaakki pakuthi venna cher‍kkuka. * ithil‍ savaala vazhatti cheriya braun‍niramaakumpeaal‍ naalaamatthe cheruva cher‍tthu vazhattanam. * mulakupeaadi cher‍tthilakkiya shesham seaasum cher‍kkuka. * enna theliyumpeaal‍ garam masaala cher‍tthilakkiyashesham vellavum paneerum cher‍kkuka. * ithilekku kashuvandi aracchathum cher‍tthilakki kreemum baakki vennayum cher‍tthu vaanguka.

 

phrydu semiya paneer‍

 

1. Enna - 3 valiya spoon‍ 2. Saavaala (peaadiyaayi arinjathu) - 1/4 kappu pacchamulaku (peaadiyaayi arinjathu) - oru valiya spoon‍ inchi (peaadiyaayi arinjathu) - ara valiya spoon‍ 3. Thakkaali (cheruthaayi arinjathu) - 1/4 kappu 4. Paneer‍ (cheruthaayi arinjathu) - 1 kappu 5. Vellam - onnara kappu uppu - paakatthinu 6. Varuttha semiya - 1 kappu 7. Kaarattu (grettu cheythathu) - ara kappu thenga churandiyathu - oru kappu 8. Malliyila arinjathu - 1 viliya spoon‍

 

thayaaraakkunna vidham

 

* oru phryyingu paanil‍ enna choodaakki athil‍ randaamatthe cheruvakal‍ vazhattuka. (braun‍ niramaakaruthu) * ithil‍ thakkaali cher‍tthu vazhattiyashesham vellam ozhicchu uppittu adacchuvaykkuka. * vellam thilaykkumpeaal‍ semiya cher‍tthilakkuka. Ithilekku vazhattiya paneer‍ cher‍tthashesham adacchuvaykkuka. * anchuminittinu shesham kaarattum thengayum malliyilayum cher‍tthilakki vaangaam.

 

mettil‍da vi. Maani dayatteeshan‍, patthanamthitta

 

athithikal‍kkaayi aarogyavibhavangal‍

 

 

 

aarogyatthekkuricchu aashankaakularaanenkilum bhakshanakaaryatthil‍ niyanthranatthinte chuvappu kaar‍dukal‍kku munnil‍ kannadaykkum malayaali. Veettil‍ thayaaraakkaavunna vyathyasthamaar‍nna aarogyavibhavangal‍ .

 

aarogyatthekkuricchu aashankaakularaanenkilum bhakshanakaaryatthil‍ niyanthranatthinte chuvappu kaar‍dukal‍kku munnil‍ kannadaykkum malayaali.

 

ini kaduttha niyanthranangalilaanenkil‍polum virunnu sal‍kkaarangal‍kkide sneha nir‍bandhatthinu vazhangi athellaam saukaryapoor‍vam marannu ishdabhakshanatthinte ruchithedum.

 

virunnukaare rogikalaakkaathe aarogyavibhavangal‍ orukkiyaal‍ ee prashnatthinu parihaaramaakum. Veettil‍ thayaaraakkaavunna vyathyasthamaar‍nna aarogyavibhavangal‍.

 

nellikka chammanthi

 

nellikka kurukalanjathu - 5 ennam pacchamulaku - 3 ennam malliyila - oru thandu inchi - oru cheriya kashanam chuvannulli - 2 ennam thenga chirakiyathu - 1/4 kappu uppu - aavashyatthin

 

thayaaraakkunnavidham

 

nellikka kurukalanjathum baakki cheruvakalum nannaayi aracchu uruttiyedutthu upayogikkaavunnathaanu. Vittaamin‍ si kooduthalaayi nellikkayil‍ adangiyirikkunnathinaal‍ ee chammanthi divasavum upayogikkunnathu nallathaanu.

 

peraykka jaam

 

pazhuttha peraykka - 3 kappu vellam - 3 kappu panchasaara - onnara kappu vinnaagiri - 1 debil‍spoon‍ naarangaaneeru - 1 deespoon‍ uppu - 1/4 deespoon‍

 

thayaaraakkunnavidham

 

peraykka tholi kalanju cheriya kashanangalaakkuka. Ithilekku 2 kappu vellam, panchasaara, vinnaagiri, naarangaa neeru, uppu enniva cher‍tthu nalla choodil‍ vevikkuka. Thilavarumpol‍ thee kuracchu 30 minittu vevikkuka. Shesham aduppil‍ ninnu vaangi 15 minittu thanuppikkuka. Thanutthashesham spoon‍ upayogiccho miksar‍ upayogiccho nannaayi yojippicchu kuru neekkam cheyyuka. Ithilekku oru kappu vellam cher‍tthu idattharam choodil‍ vaykkuka. Thilavarumpol‍ choodu kuracchu 30 minittu vaykkanam. Ee mishritham nannaayi kurukiya shesham aduppil‍ninnu vaanguka. Thanukkumpol‍ upayogikkaam. Nanavillaattha kuppiyil‍ adacchu sookshikkaavunnathaanu.

 

phroottu panchu

 

thanuttha vellam - 1 kappu naarangaaneeru - 1/4 kappu panchasaararara - 2 debil‍ spoon‍ pynaappil‍ (podiyaayi arinjathu) - 1/4 kappu oranchu neeru - 1/4 kappu

 

thayaaraakkunnavidham

 

oru paathratthil‍ vellam ozhicchu thilaykkumpol‍ panchasaarayum pynaappilum cher‍tthu 10 minittu vevikkuka. Aduppil‍ninnu irakki oranchu neerum, naarangaaneerum cher‍tthu nannaayi yojippikkuka. Shesham aricchedutthu kuppiyil‍ sookshikkuka. Skvaashpole aavashyatthinu edutthu vellam cher‍tthu upayogikkaavunnathaanu.

 

maanga pappaaya saalad

 

maanga (tholi kalanju cheruthaayi muricchathu) - 1 ennam pappaaya (tholi kalanju cheruthaayi muricchathu) - 1 ennam kaapsikkam arinjath്്- 1 valuthu savola arinjathu - 1/2 muri malliyila arinjathu - orupidi vinnaagiri - 2 debil‍ spoon‍ uppu, kurumulaku - aavashyatthin

 

thayaaraakkunnavidham

 

oru paathratthil‍ maanga, pappaaya, savola, malliyila, vinnaagiri, pacchamulaku iva yojippikkuka. Mukalil‍ kurumulakum uppum vithari vilampaam. Ithu thayaaraakki aramanikkoorinullil‍ upayogikkaan‍ shraddhikkanam.

 

miksadu phroottu drinku

 

pynaappil‍ joosu - 1 kappu musampi joosu - 1 kappu maanga joosu - 1 kappu naarangaa neer്്്- 1/2 kappu oranchu joosu - 1 kappu thanuttha vellam - oru glaas

 

thayaaraakkunnavidham

 

mukalil‍ paranja cheruvakalellaam cher‍tthu miksiyil‍ nannaayi adicchedutthu upayogikkaavunnathaanu. Aavashyamenkil‍ panchasaara cher‍kkaavunnathaanu.

 

maanga pudimg

 

bredu cheriya kashanangalaakkiyathu - 6 ennam maanga tholi kalanju kashanangalaakkiyathu - 2 ennam mutta - 3 ennam panchasaara - 1/4 kappu paal‍ - 2 kappu vaanila esan‍su - onnara deespoon‍ kappalandi - onnara deespoon‍ battar‍ - 2 debil‍ spoon‍

 

thayaaraakkunnavidham

 

bredu kashanangalil‍ maanga vacchu mattoru bredu kashanamkondu pothiyuka. Panchasaara, paal‍, vaanila esan‍su, kappalandi, mutta adicchedutthathu enniva oru paathratthil‍ nannaayi adicchu yojippicchedukkuka. Ithil‍ bredu kashanangal‍ mukkiyedukkuka.

 

bekkimgu dishil‍ venna puratti athil‍ bredu kashanangal‍ niratthuka. 175 digri senteegredil‍ choodaakkiya avanil‍ vacchu 45 - 50 minittu bekku cheyythedukkuka.

 

pappaaya sheykku

 

pappaaya kashanangalaakkiyathu - 1 kappu kandan‍su mil‍kku - 1/4 kappu vaanila aiskreem - 2 skooppu panchasaara - 2 debil‍ spoon‍

 

thayaaraakkunnavidham

 

cheruvakalellaam miksiyil‍ nannaayi adicchu yojippicchu upayogikkaavunnathaanu.

 

cheera - muringayila sooppu

 

cheerararara- 1/4 kilo muringayila - 1/4 kilo savolalalala- 1 ennam kaarattu - 2 ennam battar‍ - 50 graam vejittampil‍ sttokku(been‍su, kaarattu iva vevicchu ariccheduttha vellam) - 1/2 kappu uppu, kurumulak് - aavashyatthinu paal‍ - 1/2 kappu jaathikkaapodi- orunull

 

thayaaraakkunnavidham

 

oru paathratthil‍ battar‍ ozhicchu choodaakumpol‍ savola, cheera, muringayila, kaarattu iva cheruthaayi arinjathu cher‍kkuka. Ithilekku thayaaraakkivacchirikkunna vejittabil‍ sttokku cher‍tthilakki kurumulakum uppum cher‍kkuka. Ee mishritham 15 minittu vevikkuka.

 

shesham ee mishritham nannaayi adicchu yojippicchu aricchedukkanam. Ariccheduttha mishritham veendum choodaakki jaathikkaappodiyum paalum cher‍kkuka. Choodode vilampaavunnathaanu.

 

kashumaanga skvaash

 

nannaayi pazhuttha kashumaanga - 1 kilo shar‍kkara - onnarakkilo

 

thayaaraakkunnavidham

 

oru bharani kazhuki unakkiyedukkuka. Ithilekku kashumaanga kazhuki thudacchedutthu cheriya kashanangalaakkiyathum shar‍kkarayum idakalar‍tthi idanam. Shar‍kkara nikakke kidakkanam. Bharaniyude mukal‍bhaagam thunikondu nannaayi adacchu randaazhcha vaykkuka.

 

idaykku bharani kulukki kodukkanam. Randaazhchaykku shesham bharaniyude kettazhikkaavunnathaanu. Shesham mukalil‍ adiyunna thelineer‍ aricchedutthu kazhuki unangiya kuppiyil‍ sookshikkuka. Aavashyatthinu vellam cher‍tthu ee mishritham skvaashinu pakaramaayi upayogikkaam.

 

cheera aviyal‍

 

chuvanna cheera - orukettu mulakupodi - 2 deespoon‍ cheriya ulli - 2 ennam pacchamaanga - 5 kashanam thenga chirakiyathu - 1/4 kappu kariveppilalala- 1 thandu enna - 2 deespoon‍ uppu - aavashyatthin

 

thayaaraakkunnavidham

 

cheera kazhuki vrutthiyaayi arinjedukkuka. Thengayum, mulakupodiyum, ulliyum pesttu roopatthilaakkiyathum kuracchu vellavum cher‍tthu cheru theeyil‍ vevikkuka. Ithu pakuthi vevaakumpol‍ maangakashanavum cher‍tthilakki uppu, enna, kariveppila ivayum cher‍tthu moodivacchu vevikkuka.

 

kadappaad:

 

bin‍si di. Elisabatthu dayatteeshan‍, kottayam

 

 

 

skool‍ kuttikal‍kkaayi odsu vibhavangal‍

 

 

 

jeevithashyleereaagangalude kadannuvaravu odsinte vyaapanatthinu vazhithelicchirikkukayaanu. Odsu upayeaagicchu skool‍ kuttikal‍kkaayi veettil‍ thayaaraakkaavunna patthutharam vibhavangal‍.

 

keaalasdrol‍ kuraykkunna maanthrika dhaanyam ennaanu odsu ariyappedunnathu. Prameham, hrudayasambandhamaaya reaagangal‍, amithavannam, malabandham enniva niyanthrikkaan‍ odsu sahaayikkunnu.

 

protteen‍, kaal‍syam, irumpu, magneeshyam, sinku, keaappar‍, maamganeesu, thiyaamin‍, vittaamin‍ i thudangiya peaashaka ghadakangal‍ mattu dhaanyangalil‍ ullathiladhikam odsil‍ adangiyirikkunnu.

 

ellaa praayakkaar‍kkum ethu reaagikal‍kkum dhyryamaayi kazhikkaavunna dhaanyamkoodiyaanu odsu. Jeevithashyleereaagangalude kadannuvaravu odsinte vyaapanatthinu vazhithelicchirikkukayaanu. Odsu upayeaagicchu veettil‍ thayaaraakkaavunna patthutharam vibhavangal‍.

 

odsu paayasam

 

(naaluper‍kku) odsu - 20 graam nurukku geaathampu - 2 10 graam vellam - 2 kappu paal‍ - 1 kappu panchasaara - 25 graam

 

alankarikkunnathin

 

neyyu - aavashyatthinu nadsu - 8 ennam (pilar‍tthiyathu) kismisu - 6 ennam

 

thayaaraakkunna vidham

 

nurukkugeaathampu kazhuki 5-10 minittu kuthir‍tthuvaykkuka. Kuthir‍ttha nurukkugeaathampu vellam cher‍tthu vevikkuka. Geaathampu pakuthi vekumpeaal‍ odsu cher‍tthu vevikkanam. Ee mishrithatthil‍ paal‍ cher‍tthu paayasaparuvamaakumpeaal‍ panchasaarayum cher‍tthu ilakki vaanguka. Varuttha nadsum kismisum alpam neyyum elaykkaa peaadicchathum cher‍tthu vilampuka.

 

odsu raagi idiyappam

 

(naalennam) odsu - 20 graam gaarippeaadi - 2 kappu thenga chirakiyathu - 10 graam kaarattu - 10 graam

 

thayaaraakkunna vidham

 

odsu varutthu peaadicchedukkuka. Raagippeaadi choodaakkiyashesham odsumaayi cher‍tthu ilakkuka. Chooduvellam upayeaagicchu (uppu aavashyatthinu cher‍kkanam) kuzhaykkuka. Idiyappa naazhiyil‍ ee koottu ittu idiyappam thayaaraakkuka. Ithinte mukalil‍ kaarattu thengayum panchasaarayum cher‍tthu alankarikkuka. Ithu aaviyil‍ vevicchu vilampaam. Prameha reaagikal‍ panchasaara ozhivaakkaan‍ shraddhikkanam.

 

hanimoon‍ speshal‍ neaan‍veju vibhavangal‍

 

 

 

vivaahatthinte aadya naalukalil‍ thanne bhakshanakrameekaranam sheelikkunnathu bhaaviyil‍ aareaagyatthinu athyutthamamaanu .

 

madhuvidhu naalukalil‍ bhakshanakaaryangalil‍ niyanthranangal‍ saadhyamaayennu varilla. Prathyekicchu virunnu sal‍kkaarangalil‍. Keaalasdrolaanu bhakshanatthile pradhaana villan‍. Keaalasdroline bhayannaanu palarum maamsa bhakshanam ozhivaakkunnathu. Ennaal‍ keaalasdrol‍ alavu kuracchukeaandu maamsa bhakshanam thayaaraakkaam.

 

beephu, mattan‍, chikkan‍, kallummakkaayu enniva upayeaagicchu jeevithashyli reaagangalullavar‍kkum kazhikkaavunna reethiyilulla vibhavangal‍ pareekshikkaam. Vivaahatthinte aadya naalukalil‍ thanne ittharatthil‍ bhakshanakrameekaranam sheelikkunnathu bhaaviyil‍ aareaagyatthinu athyutthamamaanu. Pakshe, mithamaaya reethiyil‍ iva upayeaagikkaan‍ prathyekam shraddhikkanam.

 

beephu kadlattu

 

1. Beephu - ara kileaa 2. Savaala - 6 ennam 3. Inchi - oru valiya kashanam 4. Pacchamulaku - 6 ennam 5. Kariveppila - orupidi 6. Urulakkizhangu puzhingi peaadicchathu - 250 graam 7. Shuddheekariccha enna - aavashyatthinu 8. Uppu - aavashyatthinu 9. Bradu peaadi - aavashyatthinu 10. Muttavella - 3 ennatthinteth

 

thayaaraakkunna vidham

 

oru neaan‍sttiku paanil‍ enna choodaakki savaala cheruthaayi arinjathu cher‍tthu vazhattuka. Ithilekku inchi arinjathu, kariveppila, pacchamulaku ennivayum cher‍tthu nannaayi vazhattanam. Shesham manjal‍peaadi, kurumulakupeaadi, mulakupeaadi iva cher‍tthu veviccha beephu miksiyil‍ peaadiccheduttha beephum urulakkizhangum cher‍tthu vazhatti nannaayi yeaajippicchedukkuka.

 

pinneedu kadlattinte roopatthil‍ paratthi muttayude vellayil‍ mukki bradu peaadiyil‍ mukkiyedukkuka. Paanil‍ alpam enna ozhicchu thiricchum maricchumittu vevicchedukkuka. Peaaricchedukkunnathinu pakaram chuttedukkunnathinaal‍ ennayude upayeaagam paramaavadhi kuraykkaan‍ saadhikkunnu. Beephu keaalasdrol‍ var‍dhippikkumennathinaal‍ vevicchu vellam ootti kalanjathinushesham paakam cheyyunnathaanu utthamam.

 

beephu saan‍dvicchu

 

1. Beephu - 100 graam (naaranganeeru, uppu, kurumulakupeaadi, manjal‍ppeaadi ivayellaam yeaajippicchu beephil‍ puratti randu manikkoor‍ vaykkuka. Shesham kanalil‍ chuttedutthu cheruthaayi nurukkuka) 2. Savaala - 1 ennam (cheruthu) 3. Kaapsikam - pakuthi 4. Naarangaaneeru - oru naarangayudethu 5. Vellarikka - pakuthi 6. Uppu, kurumulaku - aavashyatthinu mukalil‍ paranja cheruvakal‍ nurukkivaccha beephil‍ cher‍tthu yeaajippikkuka. 7. Braun‍ bradu deaasttu cheythathu - 4 ennam 8. Kecchappu - bradil‍ purattaan‍ aavashyatthin

 

thayaaraakkunna vidham

 

oreaa bradinteyum oruvashatthu kecchappu puratti thayaaraakkiya mishritham bradinullil‍vacchu sttaphu cheythu kazhikkaam. Iracchiyum pacchakkariyum orupeaale adangiyirikkunnathinaal‍ peaashakasampannamaaya snaaksaanithu.

 

mattan‍ peppar‍ phry

 

1. Mattan‍ - kaal‍ kileaa 2. Pacchamulaku - 6 ennam 3. Kurumulaku - 1 deespoon‍ 4. Inchi - 2 kashanam 5. Velutthulli - 8 alli 6. Savaala - 2 ennam 7. Thakkaali - 2 ennam 8. Mallippeaadi - 2 deespoon‍ 9. Cherunaaranga - pakuthi 10. Manjal‍peaadi - kaal‍ deespoon‍ 11. Patta - kashanam 12. Graampu - 3 ennam 13. Uppu - paakatthinu 14. Malliyila - kuracchu

 

thayaaraakkunna vidham

 

mattan‍ cheriya kashanangalaayi muricchu kazhuki edukkanam. Pacchamulaku, kurumulaku, inchi, velutthulli, malliyila iva orumicchu aracchedukkuka. Iracchi vevicchu keaazhuppu neekkiyashesham araccha masaala nannaayi thecchu pidippikkuka. Shesham cherunaarangaaneerum uppum cher‍tthu yeaajippicchu 2 manikkoor‍ vay്kkuka. Pinneedu thakkaaliyum ulliyum kashanangalaayi murikkuka.

 

orupaanil‍ enna ozhicchu choodaakumpeaal‍ ulliyittu ilakki thavittu niramaakumpeaal‍ iracchi, patta, graampu ennivayittu enna theliyunnathuvare vazhattanam. Ithilekku mallippeaadi, thakkaali, manjal‍peaadi enniva cher‍tthu vazhattuka. Shesham oru kappu vellam ozhicchu് prashar‍ kukkaril‍ 20 minittu cherutheeyil‍ vevikkanam.

 

iracchi vevumpeaal‍ kukkar‍ thurannu aduppatthuvacchu enna theliyunnathuvare vevikkanam. Pinneedu vaangi choodeaade upayeaagikkaam. Keaazhuppu neekkam cheyyunnathinaalum kurumulaku cher‍tthu phry cheyyunnathukeaandum keaalasdrol‍ reaagikal‍kkum mattan‍ peppar‍ phry kazhikkaavunnathaanu.

 

gril‍du mattan‍

 

1. Mattan‍ - ara kileaa 2. Thyru vellam kalanjathu - oru kappu 3. Pacchamulaku - 6- 10 ennam 4. Kaashmeerimulakupeaadi - 1 deespoon‍ 5. Manjal‍peaadi - ara deespoon‍ 6. Naarangaaneeru - oru naarangayudethu 7. Uppu - aavashyatthinu 8. Olivu enna - 1 deespoon‍

 

thayaaraakkunnavidham

 

mattan‍ ozhicchulla cheruvakal‍ nannaayi aracchedukkanam. Mattan‍ kazhuki vellam vaar‍tthedutthu aracchuvaccha mishritham cher‍tthu yeaajippicchu aaru manikkoor‍ vaykkuka. Athinushesham avanil‍vacchu oru manikkoor‍ gril‍ cheyyuka.

 

aramanikkoor‍ kazhiyumpeaal‍ maricchittu keaadukkanam. Choodeaade upayeaagikkaavunnathaanu. Gril‍ cheyyumpeaal‍ mattanil‍ adangiyirikkunna keaazhuppu neekkam cheyyappedunnathinaal‍ keaalasdrol‍ reaagikal‍kkum mithamaaya alavil‍ ruchikaramaaya ee neaan‍ veju vibhavam kazhikkaavunnathaanu.

 

sttaphdu chikkan‍

 

1. Keaazhi - arakileaa 2. Pappadam - 20 ennam 3. Velutthulli - oru chula 4. Savaala - 2 ennam 5. Manjal‍ - ara deespoon‍ 6. Malli - 1 deespoon‍ 7. Vattal‍mulaku - 5 ennam 8. Perumjeerakam - ara deespoon‍ 9. Inchi - oru kashanam 10. Patta - 1 kashanam 11. Kurumulak- ara deespoon‍ 12. Graampu - 2 ennam 13. Naaranga - orumuri 14. Enna, uppu - aavashyatthin

 

thayaaraakkunnavidham

 

san‍phlavar‍ oyilil‍ masaalakalellaam varattharaykkanam. Shesham oru paanil‍ enna choodaakki cheruthaayi arinja savaalayittu thavittuniramaakunnathuvare vazhattanam. Ithilekku kashanangalaakkiya iracchiyum uppum cher‍kkanam. Choodaakumpeaal‍ naarangaaneeru cher‍tthilakkanam. Ee mishritham thanukkaan‍ anuvadikkuka.

 

thanutthu kazhinjaal‍ pappadatthinte arikil‍ vellam nanacchu kuresheyaayi masaala cher‍tthu puratti vashangal‍ madakki ennayil‍ chuttedukkaam. Ennayil‍ varutthu upayeaagikkumpeaal‍ kooduthal‍ ennayude amsham adangunnathinaalaanu chuttedukkunnathu. Chuttedukkunnathinaal‍thanne ee vibhavam aareaagyakaravumaanu.

 

kallummakkaayu varattiyath

 

1. Kallummakkaayu - 20 ennam (idattharam valippamullath്) 2. Vellutthulli aracchathu - 1 deespoon‍ 3. Manjal‍peaadi - ara deespoon‍ 4. Inchi aracchathu - 2 kashanam 5. Thakkaali neelatthil‍ arinjathu - 1 ennam 6. Uluva - 2 deespoon‍ 7. Kaduku - 1 deespoon‍ 8. Cheriya ulli - 4 deespoon‍ (cheruthaayi arinjathu) 9. Mulakupeaadi - 2 deespoon‍ 10. Pacchamulaku - 6 ennam (cheruthaayi arinjath്) 11. Vellicchenna- 2 deespoon‍ 12. Malliyila - kuracchu 13. Kariveppila -

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions