ആരോഗ്യത്തിനും സൗന്ദര്യത്തിനും വെള്ളരി

                                                                                                                   
                                                                                                                                                                                                                                                                                 

                    ആരോഗ്യത്തിനും സൗന്ദര്യത്തിനും  വെള്ളരി                  

                                                                                                                                                                                                                                                     

                   നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ വെള്ളരി ഇന്ത്യയില്‍ ആണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്.                

                                                                                             
 
                             
                                                       
           
 

നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ വെള്ളരി ഇന്ത്യയില്‍ ആണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്. ഇന്ത്യയില്‍ നിന്നാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് വെള്ളരി വ്യാപിച്ചത്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്ന് വെള്ളരിയാണ്. വെള്ളരി വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്.ഇതില്‍ വിറ്റാമിന്‍ സിയും,ബി 1ബി 2 ,പ്രോട്ടീന്‍,ഇരുമ്പ് എന്നിവ ചെറിയ തോതിലും പൊട്ടാസ്യം, സല്‍ഫര്‍, ക്ലോറിന്‍, കാത്സ്യം, സോഡിയം,എന്നിവ ധാരാളവുമടങ്ങിയിട്ടുണ്ട്. 95 ശതമാനവും വെള്ളമാണെങ്കിലും ഗുണവും ഏറെയുള്ള ഒന്നാണ് വെള്ളരിയെന്ന് ( Cucumber ) വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ധാരാളം സിലിക്ക, ആവശ്യത്തിന് അയണും ഫോളിക് ആസിഡും പൊട്ടാസ്യവും മഗ്‌നീഷ്യവും, പിന്നെ സിയും ഇയും ഉള്‍പ്പെടെയുള്ള അവശ്യ ജീവകങ്ങള്‍. അങ്ങിനെ നോക്കിയാല്‍ വെള്ളമൊഴികെയുള്ള വെള്ളരിക്കയുടെ അവശേഷിക്കുന്ന ഭാഗം മുഴുവന്‍ പോഷകങ്ങളാണ്. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന പച്ചക്കറിയിനമാണ് വെള്ളരി വര്‍ഗ്ഗം വെള്ളരിയുടെ ഗുണങ്ങള്‍ ....അസിഡറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. ...രക്തശുദ്ധിയില്ലായ്ക മൂലം ചര്‍മത്തില്‍ കാണപെടുന്ന പാടുകള്‍, ചൊറിച്ചില്‍, തടിപ്പ് മുതലായ രക്തസംബന്ധമായ അസുഖങ്ങള്‍ക്ക് വെള്ളരി മികച്ച ഫലം തരുന്നതാണ്. ...പൊട്ടാസ്യത്തിന്റെ കുറവുള്ളവര്‍, രാത്രികാലങ്ങളില്‍ മസില്‍പിടുത്തം പോലുള്ള അസുഖമുള്ളവര്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്. ...മലബന്ധം ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണ്. ...മൂത്ര വിസര്‍ജ്ജനം വേഗതിലാക്കുന്നു ...ശരീരത്തിന്റെ അമ്ലാധിക്ക്യം കുറയ്ക്കാന്‍ വെള്ളരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ് ..ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് / കോശത്തിന്റെ സന്തുലനത്തിന് സഹായിക്കുന്നു. ...അള്‍സറിന്റെ കാഠിന്യം കുറക്കാന്‍ വെള്ളരിക്ക നീര് അഞ്ചു ഔണ്‍സ് വീതം രണ്ടു മൂന്നു പ്രാവശ്യം സേവിക്കുന്നത് നല്ലതാണ്. ...രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസവും വെള്ളരി ജ്യൂസ് കുടിക്കുക. ....വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് (മോണ പഴുപ്പ്, മോണയില്‍ കൂടെ രക്തം വരിക) ഒരു പരിധിവരെ നല്ലതാണ്. .....മൂത്ര ചൂടിനു ഇതിന്റെ നീരില്‍ അല്‍പ്പം തേനൊഴിച്ചു പലപ്രാവശ്യം സേവിക്കുക. ..ശരീരത്തിന്റെ വിളര്‍ച്ച കുറക്കാന്‍ സഹായിക്കുന്നു. ..മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനു ഗുണകരമായ സിലിക്ക വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിലിക്ക കൈകാലുകളിലെ നഖങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നു. അത് മുടിയിഴകളുടെ കരുത്തിനും വളര്‍ച്ചക്കും നല്ലതാണ്. .ചര്‍മ്മ സംരക്ഷണത്തിന് നല്ലൊരു ഉപാധി കൂടിയാണ് വെള്ളരിക്ക. വെള്ളരിക്കാനീര് മുഖത്തു പുരട്ടുന്നത് മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ...വെള്ളരിക്കയുടെ ചെറു കഷണങ്ങള്‍ നിത്യേന എട്ടു പത്തു മിനിറ്റ് കണ്ണിനു പുറമെ വയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകള്‍ അകറ്റാന്‍ സഹായിക്കും. ....വെള്ളരിക്കാ നീരില്‍ അല്പം തൈരോ നാരങ്ങാ നീരോ ചേര്‍ത്ത് 1015 മിനിട്ടു നേരം മുഖത്തു പുരട്ടി കഴുകിക്കളയുക.മുഖകാന്തി വര്‍ധിക്കും. .....വായ് നാറ്റത്തിന്റെ പ്രധാന കാരണമായ വയറിനകത്തെ അമിതമായ ചൂട് ശമിപ്പിക്കാനും വെള്ളരിക്ക ഗുണകരമാണ്. വെള്ളരിയുടെ ഉപയോഗം 1. വെള്ളരി ഭക്ഷണമായി ഉപയോഗിക്കുക: ശരീരത്തിലെ ഉഷ്മാവ് വര്‍ദ്ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. വെള്ളരി സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്മാവ് നന്നായി കുറക്കാനാകും, കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം കുറക്കാനുമാകും. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരി കഴിക്കാം. ഡോക്ടര്‍മാര്‍ പറയുന്നത്, ദിവസവും കുറഞ്ഞത് 400 ഗ്രാം വെള്ളരിയെങ്കിലും കഴിച്ചിരിക്കണമെന്നാണ്… 2. വെള്ളരി ജ്യൂസ്: വെള്ളരി അതിന്റെ അരി കളയാതെ ജ്യൂസറിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം തീരെ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള സള്‍ഫറും പൊട്ടാസ്യവും ചേര്‍ന്ന് മുടികൊഴിച്ചില്‍ തടയുകയും, മുടി ധാരാളമായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കഷണ്ടിയുടെ തുടക്കത്തിലേ ഈ ജ്യൂസ് ഉപയോഗിച്ചാല്‍, കഷണ്ടി വരുന്നത് ഒഴിവാകും. വെള്ളരി ജ്യൂസില്‍ ചേര്‍ക്കുന്ന നാരങ്ങാനീര് താരന്‍ ഒഴിവാക്കി, മുടി നന്നായി വളരുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും… 3. വെള്ളരിയും തൈരും: വെള്ളരി, കട്ടത്തൈര്, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി അരച്ചു ജ്യൂസാക്കി എടുക്കുക. ഇത് തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. മൂന്ന്‌നാല് മണിക്കൂറിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ കുറച്ചു നാരങ്ങാനീര് ചേര്‍ത്ത് എടുക്കുക. ഈ വെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നന്നായി തിരുമ്മിയശേഷം തലമുടി കഴുകുക. പുതിനയും വെള്ളരിയും മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെട്ടുത്താനും സഹായിക്കും. ഈ ജ്യൂസില്‍ അടങ്ങിയിട്ടുള്ള തൈര്, മുടിവേരുകള്‍ ശക്തിപ്പെടുത്തി, മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വെളളരിക്ക ജ്യൂസിന്റെ ഗുണങ്ങള്‍ ജ്ജൈവഭക്ഷണരീതിയിലും പ്രകൃതി ദത്ത ക്‌ളെന്‍സറായും ഉപയോഗിക്കുകയാണെങ്കില്‍ വെള്ളരിക്ക ജ്യുസ് കൊണ്ട് വളരെയധികം പ്രയോജനം ഉണ്ട്. വെള്ളരിക്കയുടെ അകവും പുറവും ആരോഗ്യത്തിന് നല്ലതാണു. കൂടാതെ ഇതില്‍ വിറ്റാമിന്‍ കെ, സി, എ, പൊട്ടാസിയം, കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു . വെള്ളരിക്കയില്‍ ലിഗന്‍സ് അടങ്ങിയിരിക്കുന്നു . ഇത് ദഹനത്തിന് സഹായിക്കുകയും എന്‌ട്രോലിഗന്‍സ് ആയി മാറുകയും ചെയ്യുന്നു. വെള്ളരി ജ്യൂസ് സ്ത്രീകളില്‍ നെഞ്ച്, ഗര്‍ഭാശയം, സ്തനാര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. വെള്ളരി ജ്യൂസ് നഖം, ത്വക്ക്, മുടി എന്നിവ മെച്ചപ്പെടുത്താന്‍ നല്ലതാണു. ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് വെള്ളരിക്ക. ഇതിലെ സിലിക്ക എന്ന ധാതു, കോശങ്ങളെ പരിപോഷിപ്പിക്കുന്നു. വിഷാംശങ്ങള്‍ പതിവായി കൊഴുപ്പ് കോശങ്ങളില്‍ അടിഞ്ഞു കൂടി ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ജലംശത്തെകൂടാതെ ഈ പച്ചക്കറിയില്‍ ധാരാളം ഇലക്ട്രോലൈറ്റും അടങ്ങിയിരിക്കുന്നു . ഇത് ബോഡി സെല്ലുകളെ മോയിസ്ചര്‍ ആക്കുകയും ശരീരത്തിലെ ഫ്‌ലുയിഡ് ലെവല്‍ ബാലന്‍സ് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും വെള്ളരിക്ക നല്ലതാണു. ആര്‍െ്രെതറ്റിസിന്റെ പ്രകോപനം വെള്ളരി ജ്യൂസ് തടയുന്നു. എപ്പോഴെങ്കിലും വെള്ളരി, ജ്യൂസ് ആക്കുമ്പോള്‍ അതിന്റെ തോലും ഉപയോഗിക്കുക. ജൈവ വെള്ളരി അല്ലെങ്കില്‍ നന്നായി കഴുകി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

 
കടപ്പാട്: Boldsky
 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    aarogyatthinum saundaryatthinum  vellari                  

                                                                                                                                                                                                                                                     

                   nammude adukkalakalile sthiram saannidhyamaaya vellari inthyayil‍ aanu aadyam upayogicchu thudangiyathu ennaanu charithram parayunnathu.                

                                                                                             
 
                             
                                                       
           
 

nammude adukkalakalile sthiram saannidhyamaaya vellari inthyayil‍ aanu aadyam upayogicchu thudangiyathu ennaanu charithram parayunnathu. Inthyayil‍ ninnaanu lokatthinte vivadha bhaagangalilekku vellari vyaapicchathu. Innu lokatthu thanne ettavum kooduthal‍ upayogikkunna pacchakkarikalil‍ onnu vellariyaanu. Vellari valareyere aushadha gunamulla oru pacchakkariyaanu. Ithil‍ vittaamin‍ siyum,bi 1bi 2 ,preaatteen‍,irumpu enniva cheriya thothilum pottaasyam, sal‍phar‍, klorin‍, kaathsyam, sodiyam,enniva dhaaraalavumadangiyittundu. 95 shathamaanavum vellamaanenkilum gunavum ereyulla onnaanu vellariyennu ( cucumber ) vidagddhar‍ saakshyappedutthunnu. Dhaaraalam silikka, aavashyatthinu ayanum pholiku aasidum pottaasyavum magneeshyavum, pinne siyum iyum ul‍ppedeyulla avashya jeevakangal‍. Angine nokkiyaal‍ vellamozhikeyulla vellarikkayude avasheshikkunna bhaagam muzhuvan‍ poshakangalaanu. Manushyan‍ aadyamaayi upayogicchu thudangiyennu karuthappedunna pacchakkariyinamaanu vellari var‍ggam vellariyude gunangal‍ .... Asidatti ullavar‍kku vellarikka nalloru aushadhamaanu. ... Rakthashuddhiyillaayka moolam char‍matthil‍ kaanapedunna paadukal‍, choricchil‍, thadippu muthalaaya rakthasambandhamaaya asukhangal‍kku vellari mikaccha phalam tharunnathaanu. ... Pottaasyatthinte kuravullavar‍, raathrikaalangalil‍ masil‍piduttham polulla asukhamullavar‍ vellari kazhikkunnathu nallathaanu. ... Malabandham ullavar‍ vellarikka kazhikkunnathu utthamamaanu. ... Moothra visar‍jjanam vegathilaakkunnu ... Shareeratthinte amlaadhikkyam kuraykkaan‍ vellari jyoosu kudikkunnathu nallathaanu .. Shareeratthile koshangalude valar‍cchaykku / koshatthinte santhulanatthinu sahaayikkunnu. ... Al‍sarinte kaadtinyam kurakkaan‍ vellarikka neeru anchu aun‍su veetham randu moonnu praavashyam sevikkunnathu nallathaanu. ... Raktha sammar‍ddham ullavar‍ divasavum vellari jyoosu kudikkuka. .... Vellarikka pacchaykku thinnunnathu mona rogangal‍kku (mona pazhuppu, monayil‍ koode raktham varika) oru paridhivare nallathaanu. ..... Moothra choodinu ithinte neeril‍ al‍ppam thenozhicchu palapraavashyam sevikkuka. .. Shareeratthinte vilar‍ccha kurakkaan‍ sahaayikkunnu. .. Mudiyudeyum nakhangaludeyum aarogyatthinu gunakaramaaya silikka vellariyil‍ dhaaraalamaayi adangiyittundu. Silikka kykaalukalile nakhangal‍kku kooduthal‍ urappu nal‍kunnu. Athu mudiyizhakalude karutthinum valar‍cchakkum nallathaanu. . Char‍mma samrakshanatthinu nalloru upaadhi koodiyaanu vellarikka. vellarikkaaneeru mukhatthu purattunnathu mukha kaanthi var‍dhippikkaan‍ sahaayikkum. ... Vellarikkayude cheru kashanangal‍ nithyena ettu patthu minittu kanninu purame vaykkunnathu kanninu chuttumulla irunda paadukal‍ akattaan‍ sahaayikkum. .... Vellarikkaa neeril‍ alpam thyro naarangaa neero cher‍tthu 1015 minittu neram mukhatthu puratti kazhukikkalayuka. Mukhakaanthi var‍dhikkum. ..... Vaayu naattatthinte pradhaana kaaranamaaya vayarinakatthe amithamaaya choodu shamippikkaanum vellarikka gunakaramaanu. Vellariyude upayogam 1. Vellari bhakshanamaayi upayogikkuka: shareeratthile ushmaavu var‍ddhicchunil‍kkunnathu palappozhum mudikozhicchilinum kashandikkum kaaranamaakum. Vellari sthiramaayi kazhicchaal‍ shareeratthile ushmaavu nannaayi kurakkaanaakum, koodaathe ithukaaranamundaakunna mudikozhicchil‍ 55 shathamaanam kurakkaanumaakum. Oru divasam ethra alavil‍ venamenkilum vellari kazhikkaam. Dokdar‍maar‍ parayunnathu, divasavum kuranjathu 400 graam vellariyenkilum kazhicchirikkanamennaan… 2. Vellari jyoos: vellari athinte ari kalayaathe jyoosarilittu adicchedukkuka. Athilekku kuracchu naarangaa neeru koodi cher‍kkuka. Ee mishritham thalayottiyil‍ nannaayi thecchupidippikkuka. Aramanikkoorinu shesham veeryam theere kuranja shaampoo upayogicchu kazhuki kalayuka. Vellariyil‍ dhaaraalamaayi adangiyittulla sal‍pharum pottaasyavum cher‍nnu mudikozhicchil‍ thadayukayum, mudi dhaaraalamaayi valaraan‍ sahaayikkukayum cheyyunnu. Kashandiyude thudakkatthile ee jyoosu upayogicchaal‍, kashandi varunnathu ozhivaakum. Vellari jyoosil‍ cher‍kkunna naarangaaneeru thaaran‍ ozhivaakki, mudi nannaayi valarunnathinulla saahacharyamorukkukayum cheyyum… 3. Vellariyum thyrum: vellari, kattatthyru, puthinayila enniva cher‍tthu nannaayi aracchu jyoosaakki edukkuka. Ithu thalamudiyil‍ nannaayi thecchupidippikkuka. Moonnnaalu manikkoorinu shesham oru kappu vellatthil‍ kuracchu naarangaaneeru cher‍tthu edukkuka. Ee vellam upayogicchu thalayottiyil‍ nannaayi thirummiyashesham thalamudi kazhukuka. Puthinayum vellariyum mudikozhicchil‍ thadayaanum mudi valar‍ccha thvarithappettutthaanum sahaayikkum. Ee jyoosil‍ adangiyittulla thyru, mudiverukal‍ shakthippedutthi, mudikozhicchil‍ illaathaakkaan‍ sahaayikkum. Velalarikka jyoosinte gunangal‍ jjyvabhakshanareethiyilum prakruthi dattha klen‍saraayum upayogikkukayaanenkil‍ vellarikka jyusu kondu valareyadhikam prayojanam undu. Vellarikkayude akavum puravum aarogyatthinu nallathaanu. Koodaathe ithil‍ vittaamin‍ ke, si, e, pottaasiyam, kaathsyam ennivayum adangiyirikkunnu . Vellarikkayil‍ ligan‍su adangiyirikkunnu . Ithu dahanatthinu sahaayikkukayum endreaaligan‍su aayi maarukayum cheyyunnu. Vellari jyoosu sthreekalil‍ nenchu, gar‍bhaashayam, sthanaar‍budam enniva undaakaanulla saadhyatha kuraykkunnu. Vellari jyoosu nakham, thvakku, mudi enniva mecchappedutthaan‍ nallathaanu. Char‍ma samrakshanatthinu upayogikkunna oru vasthuvaanu vellarikka. Ithile silikka enna dhaathu, koshangale pariposhippikkunnu. Vishaamshangal‍ pathivaayi kozhuppu koshangalil‍ adinju koodi in‍phlameshan‍ undaakaan‍ kaaranamaakunnu. Jalamshatthekoodaathe ee pacchakkariyil‍ dhaaraalam ilakdreaalyttum adangiyirikkunnu . Ithu bodi sellukale moyischar‍ aakkukayum shareeratthile phluyidu leval‍ baalan‍su cheyyukayum cheyyunnu. Athukondu thanne bhaaram kuraykkunnathinum shareeram vishamukthamaakkunnathinum vellarikka nallathaanu. Aar‍e്rethattisinte prakopanam vellari jyoosu thadayunnu. Eppozhenkilum vellari, jyoosu aakkumpol‍ athinte tholum upayogikkuka. Jyva vellari allenkil‍ nannaayi kazhuki upayogikkuvaan‍ shraddhikkuka.

 
kadappaad: boldsky
 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions