വാഴ കൃഷി

                                                                                                                   
                                                                                                                                                                                                                                                                                 

                    വാഴ കൃഷി                

                                                                                                                                                                                                                                                     

                   ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.                

                                                                                             
 
                             
                                                       
           
 

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ലവാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണംഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കുംഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.കടപ്പാട് : http://farmextensionmanager.com/

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    vaazha krushi                

                                                                                                                                                                                                                                                     

                   aadyakaala valar‍cchaavashyamaaya poshakangal‍ vaazhakkannil‍ ninnu thanne labhicchu kollum.                

                                                                                             
 
                             
                                                       
           
 

vaazhakkannu charicchu nattaal‍ mulankarutthu koodum vilavum mecchappettathaayirikkum.vaazhakkannu choodu vellatthil‍ patthu minittu mukki vacchathinu shesham nattaal‍ nimaa viraye ozhivaakkaam.vaazhakkannu nannaayi chetthi vrutthiyaakkuka. Nadaanulla kuzhiyil‍ oru kilo veppin‍ pinnaakku cher‍kkuka. Thudar‍nnu vaazha nattaal‍ nimaa virayude upadravam undaavukayilla.vaazha nadunna kuzhiyil‍ 25 graam phuradaan‍ ittaal‍ maanavandinte upadravam ozhivaakkaam.vaazhakkannu nadumpol‍ aadyakaala valar‍cchaavashyamaaya poshakangal‍ vaazhakkannil‍ ninnu thanne labhicchu kollum.chuvattilekku vannamulla mukalilekku ner‍tthu vaal‍ muna pole koor‍ttha ilakalodu koodiya soochikkannukalaanu nadaan‍ utthamam.nethra vaazhakkannu ilakkiyaal‍ 15 - 20 divasatthinullil‍ nadanam.mattulla vaazhakkannukal‍ ellaam 3- 4 divasatthinullil‍ nadanam.ettha vaazhakkannu ilakkiya shesham chaanaka vellatthil‍ mukki unakki sookshicchaal‍ oru maasam vare jeevanakshamatha nilanir‍tthaam.attham njaattuvelayaanu etthavaazha nadaan‍ ettavum pattiyathu.vaazhakkannu nadunnathinu mumpu vellatthil‍ thaazhtthi vacchirunnaal‍ athil‍ puzhukkalundenkil‍ ava chatthukollum.vaazha puthumazhayode naduka, nalla karutthode valarum pushdiyulla kulayum kittum.vaazhavitthu nadunna kuzhiyil‍ kuracchu chaanakappodi koodi iduka. Mandayadappil‍ ninnum vaazha rakshappedum.veppin‍ pinnaakku chuvattilittu vaazha nattaal‍ karikkin‍ kedu thadayaam. Nattathinu shesham randu praavashyam koodi veppin‍ pinnaakku idanam.onatthinu etthavaazha vettanamenkil‍ nadunna samayam krameekarikkuka. Onam vitte chingam aavoo enkil‍ attham njaattuvelayude thudakkatthil‍ kannu naduka. Onam avasaanamaanenkil‍ chothi njaattuvelayil‍ naduka.vaazha nadumpol‍ kuzhiyil‍ al‍ppam veppin‍ pinnaakku cher‍kkukayum vaazhayilayude kuralil‍ randu moonnu praavashyam alpam veppenna ozhicchu kodukkukayum cheythaal‍ kurumpurogam varikayilla.vaazhakkuzhiyil‍ inchippullu vacchu vaazhakkannu nattaal‍ keedashalyam kurayum.vaazhayude maanappuzhukkale nashippikkaan‍ , plaasttiku chaakkukal‍ vellam nanacchu kummaayappodi thooki pindiyil‍ adhikam murukkaathe kettiyurappikkuka. Unangiya polakal‍ maattikkalanjathinu shesham venam ingane cheyyaan‍. Aakramanam thudangumpol‍ thanne cheythaal‍ ettavum phalam kittum.kuralappu vanna vaazhayude kavilil‍ anchu gram veetham varuttha uluva vitharuka bhedamaakum.ellaayinam vaazhayilum undaakunna chelli, palavaka keedangal‍ enniva ozhinju pokaan‍ unangiya polakal‍ policchu maatti theeyiliduka. Ivayilaanu keedangal‍ koodu vakkunnathu.vayal‍ varampukalil‍ vaazha nadumpol‍ njandinte maalatthil‍ nikakke chaanakavellam ozhikkuka. Ava shvaasam mutti puratthu varum. Appol‍ pidicchu nashippikkaam.vaazha mulacchu varumpol‍ randaazhchayilorikkal‍ manjuvellam thorunnathinumumpu oro nullu chaaram koompilum kavililum ittukodutthaal‍ puzhukkalude shalyam ozhivaakum.kuzhikalil‍ nenthra vaazha nattathinu shesham kuzhikku chuttum thakara nattuvalar‍tthiyaal‍ vaazhaye baadhikkunna nimaavirakale niyanthrikkaam.vaazhaykkidayil‍ payar‍ vithakkunnathu valare prayojanapradamaaya kala nivaaranamaar‍ggamaanu .kurunaampu rogam ozhivaakkaan‍ vaazha nadunna samayatthu 40 graam phuradaan‍ chuvattilum moonnu maasangal‍kku shesham 20 graam phuradaan‍ veetham polakal‍kkidayilum iduka.dishyu kal‍cchar‍ vaazhakal‍kku maanappuzhuvinte upadravam valare kuravaayirikkum.dishyoo kal‍cchar‍ vaazhakal‍kku kurunaampu undaakaanulla saadhyathayum theere kuravaa‍nu.nenthravaazha kulakkaan‍ edukkunna kaalam nadaan‍ upayogikkunna kanninte mooppine aashrayicchaanu. Mooppu kuranja cheriya kannukal‍ nattu ethaanum divasangal‍kku shesham mooppu koodiyava nattaal‍ ‍ ellaa vaazhakalum ethaa‍ndu orekaalatthu kulakkunnathaanu.vaazhakkulayude nere chuvattilum , ethir‍vashatthum ulla kannukal‍ nadaanupayogicchaal‍ nalla valippamulla kulakal‍ kittum.vaazhatthoppil‍ veyiladi ulla idangalil‍ polittheen‍ sheettuviricchaal‍ kalayude valar‍ccha ozhivaakkaam.thrikona reethiyil‍ nattittulla vaazhakal‍ parasparam kayaru kondu kettiyaal‍ kaattu moolam marinju veezhunnathu ozhivaakkaam.vaazhayude veru padalam uparithalatthodu cher‍nnirikkunnathinaal‍ aazhatthil‍ valam ittaal‍ prayojanam kittukayilla.vaazhacchundu poor‍nnamaayum virinjathinu shesham kudappan‍ odicchu kalayuka. Kaayakal‍ nalla pushdimayode valarunnu vegatthil‍ ava mooppetthunnu.nenthra vaazhakal‍ ore kaalatthu kulakkaanaayi ore praayamulla kannukal‍ upayogikkanam.nenthravaazhaykku shupaar‍sha cheythittulla valangal‍ ethaandu oreidavelakalil‍ aaru praavashyamaayi nal‍kiyaal‍ nalla valippamulla kulakal‍ labhikkum.vaazhayude kurunaampu rogatthinu thyru phalapradamaaya oru prathividhiyaanu. Kurunaampu patte muricchu kalanjathinu shesham thyr‍ ozhikkuka. Roga shamanam undaakum.kurunaampu rogatthinu mattoru prathividhi kuru naampu muricchukalanjathinu shesham thalappil‍ go moothram ozhikkuka. Ethaanum divasangal‍ chikithsa aavar‍tthikkuka rogam maarum.nadunnathinu mumpu vaazhakkannu chaanakkuzhampil‍ mukki thanalil‍ vacchu unakkiyedukkuka. Maamappuzhuvinte aakramanam kurayum.vazhakkoompum avasaana padalayum vettikkalayuka. Mattulla padalakal‍ pushdiyode valarum mecchappetta thookkavum kittum.mullan‍ paayal‍ vaazhakkrushikku valare pattiya oru jyvavalamaanu.vaazhakulacchu padala virinja kazhinju kudappan‍ odikkunnathodoppam uppum chaaravum yojippicchu odiccha paadil‍ vacchu kettuka. Kaaykal‍kku druddathayum muzhuppum koodum.vaazhakku anchu maasatthinu shesham cheyyunna valaprayogam moolam oru padala kaayu polum kooduthalaayi undaavukayillavaazhakku kula vannathinu shesham kuracchu yooriyaayum pottaashum valamaayi cher‍tthaal‍ kaaykal‍kku nalla pushdiyum maar‍kkattil‍ nalla vilayum labhikkum.nenthravaazhayil‍ kulakkoompu vare kannukal‍ valaraan‍ anuvadikkaruthu enkil‍ kulayil‍kaaymeni aaru padalayum aake ampatho arupatho kaaykalum undaakum.kunninte cherivinu ethiraayittaanu vaazhayude kula varika. Cherivu bhoomiyil‍ vaazha krushi cheyyumpol‍ kula uyar‍nna bhaagatthu kittaan‍ kunninte cherivu thaazhekku aakkanamilumpan‍ ( chilumpi) puliyude oru pidi ila koodi ittu vaazhakkula vecchaal‍ vegam pazhutthu kittum.vaazhakkaayu vegam pazhukkunnathinu kulaykkoppam koonan‍ paalayude ila koode vaykkuka.vaazhakkulayude kaalamundanil‍ uppukalluvacchaal‍ ellaa kaayum onnicchu pazhukkum.vaazhakkula vegam pazhukkaan‍ thadippettiyil‍ kula vacchu saampraaniyum katthicchuvacchu adakkuka graantu neyin‍ vaazhakkula pazhutthathinu shesham muppathu divasam vare kedu koodaathe irikkumoru thavana cheerakkrushi cheytha shesham vaazhakkrushi nadatthiyaal‍ vaazhakku karutthum kulakku thookkavum koodum.nenthravaazhayum maraccheeniyum cher‍nna sammishra krushi valare aadaayakaramaanu.vaazhakkidayil‍ kaacchil‍ valar‍tthiyaal‍ vaazha thanne thaangu maramaayi upayogikkaam. Paalayan‍ thodan‍ thudar‍krushiyil‍ oru moottil‍ randu kannukal‍‍ nir‍tthaam.njaalippoovan‍, kodappanillaakkunnan‍, kar‍ppooravalli, kaanchikela, thudangiya vaazhayinangal‍kku oru valiya paridhi vare kurunaampu prathirodha shakthi undu.vaazhappazhangalude koottatthil‍ rakthakadali inatthinaanu panchasaarayude alavu ettavum kooduthalullathu.vaazha nattu kazhinjaal‍ randaam maasatthilum naalaam maasatthilum valam cheyyanam pinneedu valaprayogam aavashyamilla.thaazhe vellavum mukalil‍ theeyum undenkil‍ maathrame nalla vaazhakkulakal‍ labhikku.kadappaadu : http://farmextensionmanager. Com/

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions