ജൈവ വളങ്ങളുടെ ഉപയോഗം

                                                                                                                   
                                                                                                                                                                                                                                                                                 

                    ജൈവ വളങ്ങളുടെ ഉപയോഗം                

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                

                                                                                             
                             
                                                       
           

ടെറസ് കൃഷിയില്‍ ശല്യക്കാരാവുന്ന കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍

 

ടെറസില്‍ കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഷട്പദങ്ങള്‍. ടെറസില്‍ കൃഷി ചെയ്യുന്ന ചെടികളിലേക്ക് ഇവ കൂട്ടത്തോടെ പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും പയറുവര്‍ഗങ്ങളെ ഇലപ്പേനുമാണ് കൂടുതലും ബാധിക്കുക. ഇലകള്‍ തിന്നു നശിപ്പിക്കുന്ന ലാര്‍വകളുടെ ശല്യമാണ് മറ്റൊരു പ്രശ്‌നം. ഇവയില്‍ മിക്കവയും രാത്രിമാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയായതിനാല്‍ പകല്‍ സമയത്ത് കാണാനും കഴിയില്ല. ടെറസ് കൃഷിയെ കീടങ്ങളില്‍ നിന്നു സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ താഴെ വിവരിക്കുന്നു. പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ ജൈവ കീടനാശിനികള്‍ പ്രയോഗിക്കുന്നത് ഗുണം ചെയ്യും. ഇവ കൂടാതെ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പരീക്ഷിക്കാം.

 

പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.

 

മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക.

 

പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയിലിട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തുകിടക്കും. തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടും കായീച്ചകളെ നശിപ്പിക്കാം.

 

കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണമുള്ള ഭാഗങ്ങളില്‍ പുരട്ടുക. പച്ചപപ്പായ പലതായി മുറിച്ച് വെള്ളത്തിലിട്ടു വെയ്ക്കുക. ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള ഇലപ്പേന്‍ ഒഴിവാകും. കടലാസ് പൊതിയല്‍: കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ കുറച്ചു വലുതായാല്‍ കടലാസുകൊണ്ട് പൊതിയുക. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതും നല്ലതാണ്. കുറച്ചു ചെടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മാത്രമേ ഈ രീതി ഫലപ്രദമാകൂ.

 

 

 

കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍

 

വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധിയാണ്. പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. 30 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കള്‍ അധികം വയ്കാതെ അഴുകുകയും ചെയ്യും. കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം. രണ്ടു തരം കായീച്ചകള്‍

 

മാങ്ങ പുഴുക്കുന്നതിന് കാരണവും കായീച്ചയാണ്. എന്നാല്‍ പച്ചക്കറിയിലേയും മാവിലേയും കായീച്ചകള്‍ രണ്ട് ഇനങ്ങളാണ്, അതിനാല്‍ മാവിലെ കായീച്ചയെ നശിപ്പിക്കാന്‍ ഫിറമോണ്‍ കെണി ഉപയോഗിക്കുമ്പോള്‍ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയില്‍ യൂജിനോളും മാത്രം ഉപയോഗിക്കുക. നിയന്ത്രണ മാര്‍ഗങ്ങള്‍

 

പേപ്പര്‍ കൊണ്ടോ പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടോ കായ്ക്കള്‍ പൊതിയുക. അഴുകിയ കായ്കള്‍ തീയിട്ടോ വെയിലത്തുവച്ചോ അതിലുള്ള പുഴുക്കളെ നശിപ്പിക്കണം. പുഴുക്കള്‍ മണ്ണില്‍ വീണാല്‍ അഞ്ച് ദിവസം കൊണ്ട് കായീച്ചയായ് പുറത്ത് വരും. ചിരട്ട കെണികള്‍

 

ചിരട്ട കെണിയാണ് കായീച്ചകളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം. ഒരു പാളയന്‍ കോടന്‍ പഴവും 10 ഗ്രാം ശര്‍ക്കരപ്പൊടിയും കാല്‍ ടീസ്പ്പൂണ്‍ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കില്‍ കാര്‍ബോ സല്‍ഫാന്‍ ചേര്‍ത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കില്‍ ചെറിയ ഉറി കെട്ടി ചിരട്ടയില്‍തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേര്‍ത്ത ഭക്ഷണം മാറ്റണം. തുളസിയില ഒരുപിടിയെടുത്ത് ചതച്ച് ഒരു നുള്ള് സെവിനും ചേര്‍ത്ത് ചിരട്ടകെണിയുണ്ടാക്കാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ഒരു നുള്ള് സെവിനും ചേര്‍ത്താലും നല്ലതാണ്.

 

നിമ വിരകളെ നിയന്ത്രിക്കാം, ജൈവ രീതിയില്‍

 

കൃഷിക്ക് വലിയ ദോഷമുണ്ടാക്കുന്ന സൂക്ഷ്മ കീടങ്ങളാണ് നിമ വിരകള്‍. തെങ്ങിനെ മുതല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വരെ നിമ വിരകള്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇവയുടെ ആക്രമണം കാരണം പച്ചക്കറി ഉത്പാദനത്തില്‍ 15 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് കൃഷി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കണ്ണു കൊണ്ടു കാണാന്‍ സാധിക്കാത്ത വിധം സൂക്ഷ്മ ജീവികളായ നിമ വിരകളെ നശിപ്പിക്കുക ശ്രമകരമാണ്. ഇവയെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗങ്ങളാണ് നോക്കൂ.

 

വിവിധ തരം നിമ വിരകള്‍

 

വേരുമുഴയന്‍ നിമവിര, തുരപ്പന്‍ നിമവിര, സിസ്റ്റ് നിമവിര, വൃക്കരൂപ നിമവിര, ഇലതീനി നിമവിര എന്ന് പൊതുവെ ഉല്‍ത്ഭവ രീതിയനുസരിച്ച് വേര്‍തിരിച്ചിട്ടുണ്ട്. എല്ലാ ഇനം പച്ചക്കറികളെയും ഇവ ബാധിക്കും. ചില ഇനങ്ങള്‍ക്ക് ചില പ്രത്യേക വിളകളെ കൂടുതല്‍ ഉപദ്രവിക്കും. പച്ചക്കറിച്ചെടിയുടെ വേരുകളെ ആക്രമിക്കുന്ന വേരുബന്ധ നിമവിരയാണ് കൂടുതല്‍ ഉപദ്രവം ചെയ്യുന്നത്. മൃദുവായ വേരു തുരന്ന് ഇതില്‍ മുട്ടയിടുകയും നീരൂറ്റിക്കുടിക്കുകയും ചെയ്യും. ഇലയില്‍ മഞ്ഞളിപ്പ്, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയവയും ഇവയുടെ ആക്രമണം മൂലമുണ്ടാകാം. വേര് ക്രമേണ ചീയുകയും ചെടികള്‍ പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. തണ്ടിനെയും ഇലയെയും ഇഷ്ടപ്പെടുന്ന നിമവിരകള്‍ അവിടെയുമെത്തും. ഇതു നിമവിരയുടെ ആക്രമണമാണെന്നു തിരിച്ചറിയാതെ പലപ്പോഴും മറ്റ് രോഗകീട പ്രതിരോധ നടപടി സ്വീകരിക്കുകയും ഫലം കാണാതെ വരികയും ചെയ്യാറുണ്ട്. രാസവളങ്ങള്‍ ഉപയോഗിച്ച് ഇവയെ നശിപ്പിക്കുന്നത് മണ്ണിലും വിളയിലും വലിയ പ്രശ്‌നങ്ങളാണുണ്ടാക്കുക.

 

ജൈവ നിയന്ത്രണ മാര്‍ഗങ്ങള്‍

 

1. ഒരേയിനം പച്ചക്കറി സ്ഥിരമായി ഒരു സ്ഥലത്ത് കൃഷിചെയ്യരുത്. ഈ വിളകള്‍ ഇഷ്ടപ്പെടുന്ന വിരകള്‍ ധാരാളം കൃഷി സ്ഥലത്തുണ്ടാകും. പച്ചക്കറി ഇനങ്ങള്‍ മാറി മാറി കൃഷി ചെയ്യുക.

 

2. കൃഷിയിടത്തില്‍ സൂര്യ പ്രകാശം നന്നായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്ഥലം നന്നായി കിളയ്ക്കണം. അടുക്കളത്തോട്ടിലെ ഗ്രോബാഗിലെ മണ്ണും ഇത്തരത്തില്‍ ഇടയ്ക്ക് ഇളക്കി വെയില്‍ കൊള്ളിക്കണം.

 

3. മണ്ണ് ഒരുക്കുമ്പോള്‍ ജൈവവളത്തോടൊപ്പം ഒരു ച. മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക.

 

4. വിത്ത് നടുന്നതോടൊപ്പം/വിതയ്ക്കുന്നതോടൊപ്പം ബാസില്ലസ് മാസിറന്‍സ് 25 ഗ്രാം/ഒരു ച. മീറ്റര്‍ പൊടി വിതറുക. ഒരാഴ്ചകഴിഞ്ഞ് രണ്ടുശതമാനം വീര്യത്തില്‍ ഇവ കലക്കിയ ലായനി മണ്ണില്‍ തളിക്കുക.

 

5. നടുന്നതിന് രണ്ടാഴ്ച മുമ്പ് ചെടി ഒന്നിന് 500 ഗ്രാം എന്ന തോതില്‍ ഉമി, അറക്കപ്പൊടി ഇവയിലേതെങ്കിലും ഒന്ന് മണ്ണില്‍ ചേര്‍ക്കുക.

 

6. പച്ചിലവളമായി വേപ്പില ചേര്‍ത്തുകൊടുക്കുക.

 

7. 100 ഗ്രാം വേപ്പില അഞ്ചുലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം ഇലയില്‍ തളിക്കുക.

 

ഉള്ളി കൊണ്ട് തുരത്താം കീടങ്ങളെ

 

ഉള്ളി ഉപയോഗിക്കാതെ തയാറാക്കുന്ന കറികള്‍ കുറവാണ്. അടുക്കളയില്‍ എപ്പോഴും ആവശ്യത്തിന് ഉള്ളി സ്‌റ്റോക്കുണ്ടാകും. ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

 

തൊലിയും പോളകളും

 

ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്. ള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.

 

കായീച്ചകളും ഉറുമ്പുകളും

 

അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം. അടുക്കളയില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടം മതി കീടനാശിനി തയാറാക്കാനും. ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്. ഉടന്‍ തന്നെ തയാറാക്കി അടുക്കളത്തോട്ടതില്‍ പരീക്ഷിച്ചു നോക്കൂ.

 

ജൈവ കൃഷിയിലെ താരം കടല പിണ്ണാക്ക്

 

പിണ്ണാക്കാണോ തലയില്‍ എന്നു പറഞ്ഞ് നമ്മള്‍ പലരെയും കളിയാക്കാറുണ്ട്. എന്നാല്‍ ജൈവകൃഷിയില്‍ പിണ്ണാക്കിന് വലിയ സ്ഥാനമാണുള്ളത്. കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. വിളകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കാന്‍ കടല പിണ്ണാക്ക് ഉപയോഗിക്കാം. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കടല പിണ്ണാക്ക് പ്രയോഗിക്കാം. കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്കിനെ ജൈവവളമായി എങ്ങിനെ ഉപയോഗിക്കുമെന്ന് പരിശോധിക്കാം.

 

നേരിട്ട് ചെടികളില്‍ പ്രയോഗിക്കരുത്

 

കപ്പലണ്ടി പിണ്ണാക്ക് ഒരിക്കലും നേരിട്ട് ചെടികളുടെ തടത്തിലിടാന്‍ പാടില്ല. ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി ഇവ കൊണ്ടു പോകും. ചെടികളില്‍ ഉറുമ്പു ശല്യം രൂക്ഷമാകുകയും ചെയ്യും. രണ്ടു പിടി പിണ്ണാക്ക് എടുത്തു ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു നാലു ദിവസം വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. നാലു ദിവസമാകുമ്പോള്‍ പിണ്ണാക്ക് ലായനി നന്നായി പുളിക്കും. ലായനിയുടെ തെളിയെടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ ഒഴിച്ചു കൊടുക്കാം. പിണ്ണാക്ക് പുളിച്ചാല്‍ ഉറുമ്പിന്റെ ശല്യമുണ്ടാകില്ല.

 

ചാണകം ചേര്‍ത്ത് ജൈവവളം

 

കപ്പലണ്ടി പിണ്ണാക്ക് , പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിച്ച് നല്ല ജൈവവളം തയാറാക്കാം. കടല പിണ്ണാക്ക് 100 ഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം, പച്ച ചാണകം 100 ഗ്രാം, രണ്ടു ലിറ്റര്‍ വെള്ളം എന്നിവ എടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് വെയില്‍ കൊള്ളാതെ അഞ്ച് ദിവസം വെക്കുക. ദിവസം രണ്ടു നേരം ഇളക്കി കൊടുക്കണം. അഞ്ച് ദിവസം കഴിഞ്ഞ് ഈ മിശ്രിതത്തില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കും. നല്ല രോഗപ്രതിരോധ ശേഷിയും ലഭിക്കും.

 

ജൈവ കീടനാശിനികള്‍ വീട്ടിലുണ്ടാക്കാം

 

ജൈവ കീടനാശിനികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാം. വലിയ പ്രയാസമില്ലാതെ നിര്‍മിക്കാവുന്ന ജൈവകീടനാശിനികള്‍ പരിശോധിക്കാം.

 

1. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം: ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരേ തളിക്കാം.

 

2. വേപ്പിന്‍ കഷായം: 100 ഗ്രാം വേപ്പില അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം ചെടികളില്‍ തളിച്ചു കൊടുക്കാം. വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.

 

3. പുകയിലക്കഷായം : പുകയില-250 ഗ്രാം, ബാര്‍ സോപ്പ്- 60 ഗ്രാം, വെള്ളം- രണ്ടേകാല്‍ ലിറ്റര്‍ എന്നിവ ഉപയോഗിച്ച് പുകയിലക്കഷായം തയാറാക്കാം. പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടിമാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായിനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൂഞ്ഞ, മീലിമൂട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കാം.

 

4. ഗോമൂത്രം-കാന്താരിമുളക് മിശ്രിതം : ഒരുപിടി കാന്താരി മുളകരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെറിയ കീടങ്ങള്‍ക്കെതിരേ ഉപയോഗിക്കാം.

 

5. വെളുത്തുള്ളി-മുളക് സത്ത് : വെളുത്തുള്ളി- 50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം എന്നിവയാണ് ഈ കീടനാശിനി നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി 100 മി. ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പിറ്റേ ദിവസം ഈ വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റാക്കുക. ഇതേ പോലെ മുളക് 50 മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി മൂന്ന്് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കി അരിച്ചു തളിക്കുക. ഇത് തണ്ടുതുരപ്പന്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

 

6. വേപ്പിന്‍കുരു സത്ത്: 50 ഗ്രാം വേപ്പിന്‍കുരു, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഈ ജൈവകീടനാശിനി തയാറാക്കാന്‍ ആവശ്യം. മുപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക. ഈ ലായിനി നേരിട്ട് തളിക്കാം. 7. പപ്പായ ഇല സത്ത്: 100 മി. ലിറ്റര്‍ വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. 50 ഗ്രാമെങ്കിലും പപ്പായ ഇല ഇതിനാവശ്യമാണ്. ഇല അടുത്ത ദിവസം ഞെക്കിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാക്കും.

 

8. രോഗകീടബാധകള്‍, നീരൂറ്റികുടിക്കുന്ന പ്രാണികള്‍ എന്നിവയ്ക്ക് എതിരേ പ്രയോഗിക്കാനുള്ള ജൈവ കീടനാശിനികള്‍.

 

1. 20 ഗ്രാം വെളുത്തുള്ളി ഒരു ലിറ്റര്‍ വെള്ളത്തില്‍ അരച്ച് കലക്കി ഒഴിക്കണം. 2. പുഴുക്കള്‍ക്ക് ഒരു ലിറ്റര്‍ വെള്ളം 20 ഗ്രാം കാന്താരി മുളക് അരച്ച് കലക്കിത്തളിക്കാം. 3. 100 മില്ലി വേപ്പണ്ണ, 10 ഗ്രാം ബാര്‍സോപ്പ് ,100 ഗ്രാം വെളുത്തുള്ളി ഇതില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാം. 4. സുഡോമോണസ് പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

 

പ്രധാന ജൈവ വളങ്ങള്‍

 

1. കാലിവളം: കാലിത്തൊഴുത്തില്‍ നിന്നു ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്റെ അവിശിഷ്ടങ്ങളും ചേര്‍ത്തുണ്ടാക്കിയെടുക്കുന്നതാണ് കാലിവളം. ഒരു മീറ്റര്‍ താഴ്ചയിലും ഒന്നര-രണ്ടു മീറ്റര്‍ വീതിയിലും ലഭ്യമായ നീളത്തിലും ദീര്‍ഘചതുരാകൃതിയില്‍ ഒരു കുഴിയെടുക്കണം. ഗോമൂത്രം ആഗിരണം ചെയ്യാനായി ജൈവാവശിഷ്ടങ്ങള്‍ കാലിത്തൊഴുത്തില്‍ ദിവസവും വിതറിയിടണം. ഗോമൂത്രം കലര്‍ന്ന ജൈവാവശിഷ്ടവും ചാണകവും ദിവസവും തൊഴുത്തില്‍ നിന്ന് നീക്കം ചെയ്ത് കുഴിയില്‍ നിക്ഷേപിക്കുക. കുഴി നിറഞ്ഞ് 50 സെന്റിമീറ്റര്‍ ഉയര്‍ന്നാല്‍ അത് മണ്ണിന്റേയും ചാണകത്തിന്റെയും മിശ്രിതം കൊണ്ട് മൂടണം. വായുവിന്റെ അസാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തന ഫലമായി മൂന്നു-നാലു മാസത്തിനുള്ളില്‍ കാലിവളം തയ്യാറാക്കും.

 

2. മണ്ണിര കമ്പോസ്റ്റ്: കുഴിയെടുത്തോ തൊട്ടികെട്ടിയോ നിര്‍മിക്കാം. ഒന്നര മീറ്റര്‍ വീതി, 60 സെ.മീ പൊക്കവു (ആഴം) മാണ് വേണ്ടത്. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മേല്‍ക്കൂരയും വേണം. ഉറമ്പു കയറാതിരിക്കാന്‍ ചുറ്റും ചാലെടുത്ത് വെള്ളം നിര്‍ത്തുക. കുഴിയില്‍ ഒരു നിരപ്പ് തൊണ്ട് മലര്‍ത്തി അടുക്കുക. രണ്ടര ഇഞ്ച് കനത്തില്‍ നനവുള്ള ചാണകം നിരത്തുക. മണ്ണിരകളെ (രണ്ടു ചതുരശ്രമീറ്ററിന് 300-400 വരെ) നിക്ഷേപിക്കുക. അല്‍പ്പം ജീര്‍ണ്ണിച്ച ഇലകള്‍, പച്ചക്കറി വേസ്റ്റ്, കൂബെഡ് വേസ്റ്റ് തുടങ്ങിയവ ഒരു ഇഞ്ച് കനത്തില്‍ നിരത്തുക. ചാണകം കട്ടക്ക് കലക്കി ഒഴിക്കണം. വീണ്ടും ഒരടി കനത്തില്‍ ജൈവാവശിഷ്ടം നിരത്തുക. ഒരു നിരകൂടി ചാണകം കലക്കി ഒഴിച്ച് വണ്ട് തുളക്കാത്ത വിധം വല കൊണ്ട് മൂടുക. ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ വളം തയാറാകും. മണ്ണിരവളത്തില്‍ ഇലകള്‍ വിസര്‍ജിക്കുന്ന എന്‍സൈമുകള്‍ ധാരാളമുണ്ടാകും. ഇവ ചെടികളുടെ രോഗ പ്രതിരോധ ശക്തിയും ഉത്പാദനശേഷിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. മറ്റു ജൈവവളങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രം മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ചാല്‍ മതി. യൂഡ്രിലസ് ഇനം മണ്ണിര കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, കേന്ദ്ര, സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ കൃഷി, സദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.

 

3. മോര്-തേങ്ങാപ്പാല്‍ മിശ്രിതം: പച്ചക്കറികളിലും മറ്റ് ഹ്രസ്വകാലവിളകളിലും വളര്‍ച്ചാത്വരകമായി ഉപയോഗിക്കാം. മോരും തേങ്ങാപ്പാലുമാണ് ചേരുവകള്‍. മോരും തേങ്ങാപ്പാലും അഞ്ച് ലിറ്റര്‍വീതം ഒരു മണ്‍കലത്തില്‍ എടുത്ത് ചാണക കൂനക്കുള്ളില്‍ ശ്രദ്ധയോടെ വയ്ക്കുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കണം. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല്‍ പക്രിയ ത്വരിതപ്പെടുത്തുകയും ഒരാഴ്ച കഴിയുമ്പോള്‍ മിശ്രിതം ഉപയോഗിക്കാന്‍ തയ്യാറാവുകയും ചെയ്യും. ഈ ലായനി 10% വീര്യത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തിലൊരിക്കലോ ഒരു മാസം കൂടുമ്പോഴോ ഇലകളില്‍ തളിക്കാം.

 

4. അമൃത്പാനി: ഗോവയിലെ ഡോ. ഗോപാല്‍ റാവു ലോക്കറെയാണ് ഇതിന്റെ ഉപജ്ഞാതാവ്. ഇത് cowdung tea അഥവാ ചാണകച്ചായ എന്ന പേരില്‍ വാങ്ങാന്‍ കിട്ടും. ഫലപ്രദമായൊരു ബാക്ടീരിയല്‍ ഓജസിയായി ഇത് ഉപയോഗിക്കാം. ചേരുവകള്‍: ചാണകം രണ്ടു കി.ഗ്രാം, തേന്‍ 20 ഗ്രാം, നെയ്യ് (വീട്ടിലുണ്ടാക്കിയത്) 10 ഗ്രാം, വെള്ളം 10 ലിറ്റര്‍. തയ്യാറാക്കുന്ന വിധം: ആദ്യം രണ്ടു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. തുടര്‍ന്ന് നെയ്യും തേനും ചേര്‍ക്കുക. മിശ്രിതം സൂര്യപ്രകാശത്തിലും നിലാവിലും 24 മണിക്കൂര്‍ വച്ചതിനു ശേഷം ഉപയോഗിക്കാം. പച്ചക്കറി വിളകളിലും നെല്ലിലും മറ്റ് ഹ്രസ്വകാല വിളകളിലുമിതു തളിക്കാം. ഈ ലായനി നേര്‍പ്പിക്കേണ്ട ആവശ്യമില്ല. നേരിട്ട് പ്രയോഗിക്കാം, അരിച്ചെടുക്കണമെന്ന നിര്‍ബന്ധവുമില്ല.

 

5. മീന്‍ അമിനോ ആസിഡ്: പച്ചമത്സ്യവും ശര്‍ക്കരയും കൂടി പുളിപ്പിച്ച് തയ്യാറാക്കുന്ന വളര്‍ച്ചാത്വരകമാണിത്. ചീഞ്ഞു തുടങ്ങിയ പരുവത്തിലുള്ള പച്ചമീന്‍ ഒരു കിലോ (മത്തിയാണ് നല്ലത്) വാങ്ങി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു കി.ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി മണ്‍കലത്തില്‍ 10 ദിവസം അടച്ചു സൂക്ഷിക്കുക. 10 ദിവസം കഴിയുമ്പോള്‍ മിശ്രിതം തവിട്ടു നിറത്തിലുള്ള കൊഴുത്ത ധ്രാവകമായി പരുവപ്പെട്ടു കഴിയും. ഇത് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളുടെ ഇലകളില്‍ തളിക്കാം. ദ്രാവകം വായു നിബന്ധമായി അടച്ചാല്‍ രണ്ടു മാസത്തോളം സൂക്ഷിക്കാം.

 

5. തിമോര്‍ ലായനി: പത്ത് തേങ്ങ പൊളിച്ച് ചിരകി പിഴിഞ്ഞ് പാലെടുക്കുക. ഇതിലേക്ക് കരിക്കിന്‍ വെള്ളം ചേര്‍ത്ത് അഞ്ച് ലിറ്ററാക്കുക. ഒരു മണ്‍കലത്തില്‍ അഞ്ചു ലിറ്റര്‍ മോരെടുത്ത് അതില്‍ ഈ മിശ്രിതം ഒഴിക്കുക. ഇളക്കി ചേര്‍ത്ത് 7 -10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാനുപയോഗിക്കാം.

 

6. അരപ്പു മോര്: വളരെ എളുപ്പം വീടുകളില്‍ തയാറാക്കാവുന്ന പുളിപ്പിച്ച ദ്രാവക മിശ്രിതം ഒരേ സമയം വളര്‍ച്ച ത്വരകമായും കീട-രോഗ പ്രതിരോധകമായും ഉപയോഗപ്പെടുന്നു. ഗിബറിലേക്ക് ആസിഡ് എന്ന സസ്യവളര്‍ച്ചാ ഹോര്‍മോണ്‍ ഈ ലായനിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മണ്‍ പാത്രത്തില്‍ അഞ്ച് ലിറ്റര്‍ മോര് എടുക്കുക. നെന്മേനി വാകയുടെ ഇലകള്‍ രണ്ട് കിലോ നല്ലപോലെ അരച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കിച്ച് ഇളക്കി യോജിപ്പിക്കുക. 7 – 10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എ അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.

 

7. വേപ്പിന്‍പിണ്ണാക്ക്-കടലപ്പിണ്ണാക്ക്-ഗോമൂത്ര മിശ്രിതം: അടുക്കളത്തോട്ടത്തിലെ പച്ചക്കറികളില്‍ പ്രയോഗിക്കാനുള്ള പ്രധാനപ്പെട്ട ജൈവവളമാണിത്. രണ്ടു കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക്, പത്ത് ലിറ്റര്‍ ഗോമൂത്രം, 100 ലിറ്റര്‍ വെള്ളം, 10 ഗ്രാം യീസ്റ്റ് എന്നിവയാണ് ചേരുവകള്‍. ഇവ ഒരു വീപ്പയില്‍/ ടാങ്കില്‍ ഒരാഴ്ച്ചക്കാലം തണലില്‍ തുറന്നു സൂക്ഷിക്കണം. ദിവസവും രാവിലെയും വൈകുേന്നരവും ഇളക്കി ഒരാഴ്ച കഴിയുമ്പോള്‍ അരിച്ചോ തെളിയൂറ്റിയോ പ്രയോഗിക്കാം.

 

8. ജീവാമൃതം: വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ ചാണകം ഉപയോഗിച്ച് തയാറാക്കാവുന്ന വളമാണിത്. നാടന്‍ പശുവിന്റെ ചാണകമാണ് ഇതിനാവശ്യം. ചേരുവകള്‍ഃ നാടന്‍ പശുവിന്റെ ചാണകം -10 കി.ഗ്രാം, ഗോമൂത്രം – അഞ്ച് ലിറ്റര്‍, ശര്‍ക്കര- രണ്ടു കി.ഗ്രാം, പയര്‍വിത്ത് കുതിര്‍ത്തരച്ചത് -രണ്ടു കി.ഗ്രാം, വയല്‍ വരമ്പിനടുത്ത് നിന്നെടുത്ത മണ്ണ് – ഒരു കി.ഗ്രാം. തയാറാക്കുന്ന വിധം – ഇരുന്നൂറ് ലിറ്റര്‍ ശേഷിയുള്ള ഒരു ബാരലില്‍ 30 ലിറ്റര്‍ വെള്ളമെടുത്ത് അതിലേക്ക് നാടന്‍ പശുവിന്റെ 10 കിലോ ചാണകവും അഞ്ച് ലിറ്റര്‍ ഗോമൂത്രവും രണ്ടു കി.ഗ്രാം ശര്‍ക്കരപ്പൊടിയും (ശര്‍ക്കരയ്ക്കു പകരം നാലു ലിറ്റര്‍ കരിമ്പിന്‍ നീര് ഉപയോഗിച്ചാലും മതി) രണ്ട് കി.ഗ്രാം പയര്‍ പേസ്റ്റും (അരച്ചമാവ്) ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. തുടര്‍ന്ന് മണ്ണ് ചേര്‍ക്കുക. ഇതിലേക്ക് 150 ലിറ്റര്‍ വെള്ളമൊഴിക്കുക. വീണ്ടും ഇളക്കിയ ശേഷം ഉപയോഗിക്കാം.

 

9. പഞ്ചഗവ്യം: ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന വളക്കൂട്ടാണ് പഞ്ചഗവ്യം. കൃഷിയിലുപയോഗിക്കുന്ന പഞ്ചഗവ്യത്തില്‍ ശര്‍ക്കര, പാളയന്‍കോടന്‍ പഴം, കരിക്കിന്‍ വെള്ളം, കള്ള് ഇവകൂടി ചേര്‍ക്കുന്നു. വിളവര്‍ദ്ധനവിനുള്ള ഹോര്‍മോണായും രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കുന്ന മരുന്നായും പഞ്ചഗവ്യം പ്രയോജനപ്പെടുന്നു.

 

ചേരുവകള്‍-

 

1. പച്ചചാണകം – അഞ്ച്-കി.ഗ്രാം 2. ഗോമൂത്രം -മൂന്ന് ലിറ്റര്‍ 3. ഉരുക്കുനെയ്യ് – 500 ഗ്രാം 4. പാല്‍ -രണ്ട് ലിറ്റര്‍ 5. പുളിച്ച തൈര് -രണ്ടു ലിറ്റര്‍ 5. ശര്‍ക്കര -ഒരു- കി.ഗ്രാം (വെള്ളത്തില്‍ ലയിപ്പിച്ചത്) 6. പാളയന്‍ കോടന്‍ പഴം – 10 കി.ഗ്രാം 7. ഇളനീര് -അഞ്ച് 8. കള്ള് – രണ്ടു ലിറ്റര്‍

 

തയാറാക്കുന്ന വിധം

 

പച്ച ചാണകവും നെയ്യും ചപ്പാത്തി കുഴക്കും പോലെ കുഴച്ച് യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഗോമൂത്രം, ശര്‍ക്കരപ്പൊടി, തൈര്, പാല്‍, പഴം ഞെരടിയത്, കരിക്കിന്‍ വെള്ളം, കള്ള് ഇവ ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക. ഇത് വായ് വട്ടമുള്ള ഒരു പാത്രത്തിലാക്കി 15 ദിവസം തണലില്‍ സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകുന്നേരവും നന്നായി ഇളക്കി കൊടുക്കണം. പതിനാറാം ദിവസം മുതല്‍ ഈ മിശ്രിതം മൂന്നു ലിറ്ററിന് 97 ലിറ്റര്‍ വെള്ളം ചേര്‍ത്ത് വൈകുന്നേരം നല്ലതു പോലെ ഇലകളില്‍ തളിക്കുകയോ മണ്ണില്‍ ഒഴിക്കുകയോ ചെയ്യുക.

 

10. ദശഗവ്യം തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല തയ്യാറാക്കിയ വളക്കൂട്ടാണ് ദശഗവ്യം. ചേരുവകള്‍- 1. പശുവിന്റെ ചാണകം – രണ്ടു കി.ഗ്രാം 2. നെയ്യ് – 250 ഗ്രാം 3. ഗോമൂത്രം- 3.5 ലിറ്റര്‍ 4. വെള്ളം- 2.50 ലിറ്റര്‍ 5. പാല്‍- 750 മി.ലി 6. തൈര് – 500 മി.ലി 7. കരിക്കിന്‍ വെള്ളം- 750 മി.ലി 8. ശര്‍ക്കര – 500 ഗ്രാം 9. പാളയന്‍കോടന്‍ പഴം- 500 ഗ്രാം, 10 പച്ചിലച്ചാറ് -ഒരു ലിറ്റര്‍ (നാറ്റപ്പൂച്ചെടി, കൊങ്ങിണി, തുമ്പ, ആത്ത, കിരിയാത്ത്, ഉമ്മം ഇവ ഓരോന്നും 500 ഗ്രാം വീതം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ നീര്.)

 

ഉണ്ടാക്കുന്ന വിധം:

 

1. ചാണകവും നെയ്യും നല്ലതുപോലെ കുഴച്ചു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ടു ദിവസം സൂക്ഷിക്കുക. 2. മൂന്നാം ദിവസം 2.5 ലിറ്റര്‍ ഗോമൂത്രം സമം വെള്ളവുമായി ചേര്‍ത്ത് ഒന്നാം ചേരുവയുമായി കൂട്ടികലര്‍ത്തുക. 15 ദിവസം ഇത് ബക്കറ്റില്‍ സൂക്ഷിക്കുക. ദിവസവും ഇളക്കണം. 3. 17-ാം ദിവസം പാല്‍, തൈര്, കരിക്കിന്‍വെള്ളം ഇവയില്‍ ശര്‍ക്കരയും പാളയന്‍ കോടന്‍ പഴവും ഞെരടി ചേര്‍ത്ത് 25 ദിവസം ഇളക്കാതെ ബക്കറ്റില്‍ മൂടി സൂക്ഷിക്കുക. 4. 23- ാം ദിവസം ഒരു ലിറ്റര്‍ പച്ചിലച്ചാറ് ഒരു ലിറ്റര്‍ ഗോമൂത്രവുമായി കൂട്ടിക്കലര്‍ത്തി മുകളില്‍ സൂചിപ്പിച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക. 20 ദിവസം ഇങ്ങനെ സൂക്ഷിക്കുക. ദിവസവും ഇളക്കണം. 32 ദിവസമാകുമ്പോഴേക്കും ഗന്ധം വമിക്കും. 5. ലായനിയില്‍ നിന്ന്് 300 മി.ലിറ്റര്‍ എടുത്ത് 10 ലിറ്റര്‍ ശുദ്ധജലം ചേര്‍ത്ത് (3%) ചെടികളുടെ ചുവട്ടില്‍ ഒഴിക്കുക, തെങ്ങിന് 10 ലിറ്റര്‍, കവുങ്ങിന് അഞ്ചു ലിറ്റര്‍ പച്ചക്കറികള്‍ക്ക് ഒന്നോ-രണ്ടോ ലിറ്റര്‍ എന്ന തോതില്‍. വേരഴുകല്‍, വെളളപ്പൂപ്പല്‍, ഇലകരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും എപിഡ്, ത്രിപ്‌സ് വെള്ളീച്ച, മണ്ഡരി, പുല്‍ച്ചാടി തുടങ്ങിയ കീടങ്ങള്‍ക്കും എതിരേ ദശഗവ്യം ഫലപ്രദമാണ്.

 

ഫിഷ് അമിനോ ആസിഡ് എളുപ്പത്തില്‍ തയാറാക്കാം

 

അടുക്കളത്തോട്ടവും ടെറസ് കൃഷിയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ജൈവവളമാണ് ഫിഷ് അമിനോ ആസിഡ്. വലിയ ചെലവില്ലാതെ നിഷ്പ്രയാസം തയാറാക്കാന്‍ കഴിയുന്ന ജൈവവളമാണിത്. ചെറിയ മീന്‍, ശര്‍ക്കര എന്നിവ ഉപയോഗിച്ചാണ് ഫിഷ് അമിനോ ആസിഡ് തയാറാക്കുന്നത്. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുമിച്ച് വളരെ എളുപ്പത്തില്‍ ഈ ജൈവ കീടനാശിനി നിര്‍മിക്കാം.

 

ഉപയോഗം

 

ഇലകളില്‍ തളിക്കാനാണ് ഫിഷ് അമിനോ ആസിഡ് അധികവും ഉപയോഗിക്കുക. പച്ചക്കറികളെയും ഇലച്ചെടികളെയും ആക്രമിക്കുന്ന പേനുകള്‍, ഈച്ച തുടങ്ങിയ ജീവികളെ ഓടിക്കാന്‍ ഫിഷ് അമിനോ ആസിഡ് ഉപയോഗപ്രദമാണ്. ദുര്‍ഗന്ധമാണ് ഫിഷ് അമിനോ ആസിഡിന്റെ പ്രധാന പ്രശ്‌നം.

 

നിര്‍മാണം

 

ചെറിയ മീന്‍ (മത്തി, കൊഴുവ തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ), ശര്‍ക്കര എന്നിവയാണ് ഫിഷ് അമിനോ ആസിഡ് തയാറാക്കാന്‍ വേണ്ട സാധനങ്ങള്‍. മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കണം. അതില്‍ അടങ്ങിയ മണല്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി മുറിച്ചെടുക്കാം. ശര്‍ക്കരയുടെ കട്ട ചെറുതായി മുറിച്ചെടുക്കണം. മീനും ശര്‍ക്കരയും തുല്യ അളവിലാണ് ഉപയോഗിക്കേണ്ടത്. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍. വായു കടക്കാത്ത പാത്രത്തില്‍ രണ്ടും അടച്ചു വയ്ക്കുക. സൂര്യ പ്രകാശം കടക്കാതെ ഇതു മുപ്പതു ദിവസം സൂക്ഷിക്കണം. നന്നായി അടച്ചുവച്ചില്ലെങ്കില്‍ ദുര്‍ഗന്ധമുണ്ടാകും. മുപ്പതു ദിവസം കഴിഞ്ഞ് ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി 40 ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി. ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം.

 

നിമ വിരകളെ ജൈവരീതിയില്‍ തുരത്താം

 

പച്ചക്കറി തോട്ടത്തില്‍ തൈകളെ ആക്രമിക്കുന്ന പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളുടെയും നിമ വിരകള്‍ ആക്രമിക്കും. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ വിവരമറിയൂ. വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നു തിന്നു മുരടിപ്പിക്കു?

                                                                                                                   

                                                                                                                                                                                                                                                                                 

                    jyva valangalude upayogam                

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                

                                                                                             
                             
                                                       
           

derasu krushiyil‍ shalyakkaaraavunna keedangale thuratthaanulla maar‍gangal‍

 

derasil‍ krushi cheyyunnavarude pradhaana shathrukkalaanu shadpadangal‍. Derasil‍ krushi cheyyunna chedikalilekku iva koottatthode parannuvarum. Paaval‍, padavalam ennivaye kaayeecchakalum payaruvar‍gangale ilappenumaanu kooduthalum baadhikkuka. Ilakal‍ thinnu nashippikkunna laar‍vakalude shalyamaanu mattoru prashnam. Ivayil‍ mikkavayum raathrimaathram puratthirangi aahaaram kazhikkunnavayaayathinaal‍ pakal‍ samayatthu kaanaanum kazhiyilla. Derasu krushiye keedangalil‍ ninnu samrakshikkaanulla maar‍gangal‍ thaazhe vivarikkunnu. Pukayila kashaayam, kaanthaari mishritham, mannennakkuzhampu thudangiyava jyva keedanaashinikal‍ prayogikkunnathu gunam cheyyum. Iva koodaathe pazhakkeni, thulasikkeni, shar‍kkarakkeni thudangiyavayum pareekshikkaam.

 

pukayilakkashaayam: 50 graam pukayila, 500 milli littar‍ vellatthil‍ 24 manikkoor‍ kuthir‍tthashesham pizhinjeduttha vellatthil‍ 12graam alakkusoppu pathayaakki ilakkiccher‍tthu yojippikkuka. Aavashyamanusaricchu alannedutthu aariratti vellam cher‍tthu ner‍ppicchu chedikalil‍ thalikkaam.

 

mannenna kuzhampu: oru littar‍ mannennayil‍, 50 graam baar‍soppu ara littar‍ vellatthil‍ kalakkiyathu yojippicchu nannaayi ilakkiyittu 20 iratti vellam cher‍tthu chediyil‍ thalikkuka.

 

pazhakkeni: vellari, paaval‍, padavalam ennivayil‍ kaayeecchayude upadravam ozhivaakkaanaanu pazhakkeni upayogikkunnathu. Nannaayi pazhuttha mysoor‍ pazham vattatthil‍ muricchathu chirattayilittu vellam ozhicchu athil‍ ethaanum thari phudaraan‍ cher‍kkuka. Inganeyulla chirattakkenikal‍ paaval‍, padavalam ennivayude panthalinu chuttum thookkiyittaal‍ avide varunna dhaaraalam kaayicchakal‍ pazhacchaar‍ kudicchu chirattayil‍ chatthukidakkum. Thulasiyila araccheduttha neeril‍ phudaraan‍ kalar‍tthiyathu chirattakalil‍ thookkiyittum kaayeecchakale nashippikkaam.

 

kanjivellam: payarine koottamaayi aakramikkunna keedangale nashippikkaan‍ nalla kozhuttha kanjivellam oru brashu upayogicchu aakramanamulla bhaagangalil‍ purattuka. Pacchapappaaya palathaayi muricchu vellatthilittu veykkuka. Ethaanum divasam kazhinju ilakkiyaal‍ kuzhampu roopatthilaavum. Ithu brashu upayogicchu thalicchaal‍ payarilulla ilappen‍ ozhivaakum. kadalaasu pothiyal‍: kaayeecchaye ozhivaakkaan‍ paavakka, padavalam thudangiyava kuracchu valuthaayaal‍ kadalaasukondu pothiyuka. Ilakalum kaayakalum thinnunna puzhukkale theranjpidicchu nilatthittu amar‍tthikollunnathum nallathaanu. Kuracchu chedikal‍ maathramaanu ullathenkil‍ maathrame ee reethi phalapradamaakoo.

 

 

 

kaayeecchaye thuratthaanulla maar‍gangal‍

 

vellari, paaval‍, padavalam, maavu thudangiyavayude pradhaana shathruvaanu kaayeeccha. Chedi kaaykkaan‍ thudangiyaal‍ parannetthunna kaayeecchakal‍ adukkalatthottatthil‍ valiya naasham varutthivaykkum. Kaayeecchayude shalyam sahikkaanaavaathe krushi upekshicchavarum niravadhiyaanu. Penneecchakal‍ kaaykalude tholikkadiyil‍ muttayidum. 30 manikkoorinullil‍ virinjirangunna puzhukkal‍ kaayude maamsalamaaya bhaagam thinnukayum kaaykal‍ adhikam vaykaathe azhukukayum cheyyum. Kaayeecchaye thuratthaanulla maar‍gangal‍ parishodhikkaam. randu tharam kaayeecchakal‍

 

maanga puzhukkunnathinu kaaranavum kaayeecchayaanu. Ennaal‍ pacchakkariyileyum maavileyum kaayeecchakal‍ randu inangalaanu, athinaal‍ maavile kaayeecchaye nashippikkaan‍ phiramon‍ keni upayogikkumpol‍ pacchakkarikku kyooliyarum maavinu meethayil‍ yoojinolum maathram upayogikkuka. niyanthrana maar‍gangal‍

 

peppar‍ kondo plaasttikku kavar‍ kondo kaaykkal‍ pothiyuka. Azhukiya kaaykal‍ theeyitto veyilatthuvaccho athilulla puzhukkale nashippikkanam. Puzhukkal‍ mannil‍ veenaal‍ anchu divasam kondu kaayeecchayaayu puratthu varum. chiratta kenikal‍

 

chiratta keniyaanu kaayeecchakale nashippikkaanulla nalloru maar‍gam. Oru paalayan‍ kodan‍ pazhavum 10 graam shar‍kkarappodiyum kaal‍ deesppoon‍ yeesttum oru nullu sevinum allenkil‍ kaar‍bo sal‍phaan‍ cher‍tthu kuzhacchu 6 thadatthinu onnenna kanakkil‍ cheriya uri ketti chirattayil‍thookkuka. Aazhcchathorum ee visham cher‍ttha bhakshanam maattanam. Thulasiyila orupidiyedutthu chathacchu oru nullu sevinum cher‍tthu chirattakeniyundaakkaam. Kanjivellavum shar‍kkarayum oru nullu sevinum cher‍tthaalum nallathaanu.

 

nima virakale niyanthrikkaam, jyva reethiyil‍

 

krushikku valiya doshamundaakkunna sookshma keedangalaanu nima virakal‍. Thengine muthal‍ adukkalatthottatthile pacchakkarikal‍kku vare nima virakal‍ prashnamundaakkunnu. Ivayude aakramanam kaaranam pacchakkari uthpaadanatthil‍ 15 shathamaanam vare nashdamundaakumennaanu krushi ramgatthe vidagdhar‍ parayunnathu. Kannu kondu kaanaan‍ saadhikkaattha vidham sookshma jeevikalaaya nima virakale nashippikkuka shramakaramaanu. Ivaye nashippikkaanulla jyvamaar‍gangalaanu nokkoo.

 

vividha tharam nima virakal‍

 

verumuzhayan‍ nimavira, thurappan‍ nimavira, sisttu nimavira, vrukkaroopa nimavira, ilatheeni nimavira ennu pothuve ul‍thbhava reethiyanusaricchu ver‍thiricchittundu. Ellaa inam pacchakkarikaleyum iva baadhikkum. Chila inangal‍kku chila prathyeka vilakale kooduthal‍ upadravikkum. Pacchakkaricchediyude verukale aakramikkunna verubandha nimavirayaanu kooduthal‍ upadravam cheyyunnathu. Mruduvaaya veru thurannu ithil‍ muttayidukayum neeroottikkudikkukayum cheyyum. Ilayil‍ manjalippu, valar‍ccha muradikkal‍ thudangiyavayum ivayude aakramanam moolamundaakaam. Veru kramena cheeyukayum chedikal‍ pettennu unangukayum cheyyum. Thandineyum ilayeyum ishdappedunna nimavirakal‍ avideyumetthum. Ithu nimavirayude aakramanamaanennu thiricchariyaathe palappozhum mattu rogakeeda prathirodha nadapadi sveekarikkukayum phalam kaanaathe varikayum cheyyaarundu. Raasavalangal‍ upayogicchu ivaye nashippikkunnathu mannilum vilayilum valiya prashnangalaanundaakkuka.

 

jyva niyanthrana maar‍gangal‍

 

1. Oreyinam pacchakkari sthiramaayi oru sthalatthu krushicheyyaruthu. Ee vilakal‍ ishdappedunna virakal‍ dhaaraalam krushi sthalatthundaakum. Pacchakkari inangal‍ maari maari krushi cheyyuka.

 

2. Krushiyidatthil‍ soorya prakaasham nannaayi labhikkunnundennu urappuvarutthuka. Sthalam nannaayi kilaykkanam. Adukkalatthottile greaabaagile mannum ittharatthil‍ idaykku ilakki veyil‍ kollikkanam.

 

3. Mannu orukkumpol‍ jyvavalatthodoppam oru cha. Meettarinu 200 graam enna thothil‍ veppin‍pinnaakku cher‍kkuka.

 

4. Vitthu nadunnathodoppam/vithaykkunnathodoppam baasillasu maasiran‍su 25 graam/oru cha. Meettar‍ podi vitharuka. Oraazhchakazhinju randushathamaanam veeryatthil‍ iva kalakkiya laayani mannil‍ thalikkuka.

 

5. Nadunnathinu randaazhcha mumpu chedi onninu 500 graam enna thothil‍ umi, arakkappodi ivayilethenkilum onnu mannil‍ cher‍kkuka.

 

6. Pacchilavalamaayi veppila cher‍tthukodukkuka.

 

7. 100 graam veppila anchulittar‍ vellatthil‍ thilappicchu thanutthashesham ilayil‍ thalikkuka.

 

ulli kondu thuratthaam keedangale

 

ulli upayogikkaathe thayaaraakkunna karikal‍ kuravaanu. Adukkalayil‍ eppeaazhum aavashyatthinu ulli sttokkundaakum. Cheriya ulli, valiya ulli athavaa savaala, velutthulli enniva nalla jyva keedanaashinikal‍ koodiyaanu. Ulli kondu adukkalatthottatthile keedangale thuratthaanulla maar‍gangal‍ parishodhikkaam.

 

tholiyum polakalum

 

ulliyude tholiyum polakalum kondundaakkunna laayani keedaniyanthranatthinu ere sahaayakamaanu. Lliyudeyum velutthulliyudeyum puramtholiyum ver‍ppedutthikkalayunna polakalum agrabhaagangalumokke keedanaashiniyaakki maattaam. Iva oru paathratthil‍ ittuvecchu nirayumpol‍ vellam niraykkuka. Oraazhcha kuthir‍tthashesham aricchu laayani ver‍thirikkanam. Ithu spreyaril‍ niracchu pacchakkarikalilum mattum thalikkaavunnathaanu. Ee laayaniyude rookshagandhavum neettalundaakkunna ghadakangalum mrudushareerikalaaya keedangale akattum.

 

kaayeecchakalum urumpukalum

 

adakkalatthottatthile vilakale aakramikkunna kaayeecchakaleyum vividha tharam urumpukaleyum thuratthaan‍ ulli keedanaashini upayogikkaam. Adukkalayil‍ karivaykkaan‍ upayogikkunna ulliyude avashishdam mathi keedanaashini thayaaraakkaanum. Chelavillaathe thayaaraakkaavunna keedanaashiniyaanithu. Udan‍ thanne thayaaraakki adukkalatthottathil‍ pareekshicchu nokkoo.

 

jyva krushiyile thaaram kadala pinnaakku

 

pinnaakkaano thalayil‍ ennu paranju nammal‍ palareyum kaliyaakkaarundu. Ennaal‍ jyvakrushiyil‍ pinnaakkinu valiya sthaanamaanullathu. Kadala pinnaakku athavaa kappalandi pinnaakku oru nalla jyva valamaanu. Vilakal‍kku nalla valar‍ccha labhikkaan‍ kadala pinnaakku upayogikkaam. Derasil‍ krushi cheyyumpol‍ chaanakam upayogikkaan‍ buddhimuttundenkilum kadala pinnaakku prayogikkaam. Kadala pinnaakku athavaa kappalandi pinnaakkine jyvavalamaayi engine upayogikkumennu parishodhikkaam.

 

nerittu chedikalil‍ prayogikkaruth

 

kappalandi pinnaakku orikkalum nerittu chedikalude thadatthilidaan‍ paadilla. Urumpukal‍ koottatthodeyetthi iva kondu pokum. Chedikalil‍ urumpu shalyam rookshamaakukayum cheyyum. Randu pidi pinnaakku edutthu oru littar‍ vellatthilittu naalu divasam vaykkuka. Idaykku ilakki kodukkanam. Naalu divasamaakumpol‍ pinnaakku laayani nannaayi pulikkum. Laayaniyude theliyedutthu ner‍ppicchu chedikal‍kku ozhicchu kodukkaam. Aazhchayilorikkal‍ ittharatthil‍ ozhicchu kodukkaam. Pinnaakku pulicchaal‍ urumpinte shalyamundaakilla.

 

chaanakam cher‍tthu jyvavalam

 

kappalandi pinnaakku , paccha chaanakam, veppin‍ pinnaakku iva upayogicchu nalla jyvavalam thayaaraakkaam. Kadala pinnaakku 100 graam, veppin‍ pinnaakku 25 graam, paccha chaanakam 100 graam, randu littar‍ vellam enniva edukkuka. Iva nannaayi ilakki yojippicchu veyil‍ kollaathe anchu divasam vekkuka. Divasam randu neram ilakki kodukkanam. Anchu divasam kazhinju ee mishrithatthil‍ 10 iratti vellam cher‍tthu chedikal‍kku ozhicchu kodukkaam. Randaazhcha koodumpol‍ ee mishritham ozhicchu kodukkunnathu chediyude valar‍ccha vegatthilaakkum. Nalla rogaprathirodha sheshiyum labhikkum.

 

jyva keedanaashinikal‍ veettilundaakkaam

 

jyva keedanaashinikal‍ veettil‍ thanne undaakki upayogikkaam. Valiya prayaasamillaathe nir‍mikkaavunna jyvakeedanaashinikal‍ parishodhikkaam.

 

1. veppenna-velutthulli mishritham: oru littar‍ vellatthil‍ anchu graam baar‍ soppu layippikkuka. 20 graam tholikalanja velutthulli aracchu neeredutthu ithil‍ cher‍kkuka. 20 milli veppennayum koodi cher‍tthu nannaayi yojippicchu pacchakkari vilakalile neeroottikkudikkunna keedangal‍kkethire thalikkaam.

 

2. veppin‍ kashaayam: 100 graam veppila anchu littar‍ vellatthil‍ thilappicchu thanuppicchashesham chedikalil‍ thalicchu kodukkaam. Venda, vazhuthana thudangiya vilakal‍ nadunnathinu oraazhcha mun‍pu thudangi veppila cher‍ttha vellamozhicchu kodukkunnathu nimaavirakale oru paridhivare niyanthrikkum.

 

3. pukayilakkashaayam : pukayila-250 graam, baar‍ soppu- 60 graam, vellam- randekaal‍ littar‍ enniva upayogicchu pukayilakkashaayam thayaaraakkaam. Pukayila cheruthaayi arinju randekaal‍ littar‍ vellatthil‍ kuthir‍tthu oru divasam vaykkuka. Athinushesham pukayilakkashnangal‍ pizhinju chandimaattuka. Baar‍ soppu cheriya kashnangalaakki kaal‍ littar‍ vellatthil‍ layippikkuka. Soppu laayini pukayilakkashaayavumaayi nannaayi yojippikkuka. Ee laayini aricchedutthu ezhiratti vellam cher‍tthu chedikalil‍ thalikkaam. Moonja, meelimootta, shal‍kkakeedam thudangi ottere mrudula shareerikalaaya keedangale niyanthrikkaan‍ ithu upayogikkaam.

 

4. gomoothram-kaanthaarimulaku mishritham : orupidi kaanthaari mulakaracchu oru littar‍ gomoothratthil‍ cher‍tthu aricchedukkuka. Ithil‍ 60 graam baar‍soppu layippicchu cher‍tthilakkuka. Ee mishritham 10 littar‍ vellam cher‍tthu ner‍ppicchu cheriya keedangal‍kkethire upayogikkaam.

 

5. velutthulli-mulaku satthu : velutthulli- 50 graam, pacchamulak- 25 graam, inchi- 50 graam ennivayaanu ee keedanaashini nir‍mikkaan‍ aavashyamaaya saadhanangal‍. Velutthulli 100 mi. Littar‍ vellatthil‍ kuthir‍kkuka. Pitte divasam ee velutthulli tholi kalanjathu aracchu pesttaakkuka. Ithe pole mulaku 50 mi. Littar‍ vellatthilum inchi 100 mi. Littar‍ vellatthilum aracchu pesttaakki moonnum koodi moonnu് littar‍ vellatthil‍ cher‍tthilakki aricchu thalikkuka. Ithu thanduthurappan‍, puzhukkal‍ ennivaye niyanthrikkum.

 

6. veppin‍kuru satthu: 50 graam veppin‍kuru, oru littar‍ vellam ennivayaanu ee jyvakeedanaashini thayaaraakkaan‍ aavashyam. Muppetthiya veppin‍kuru podicchu kizhiketti vellatthil‍ 12 manikkoor‍ mukkivaykkuka. Athinu shesham kizhi palapraavashyam vellatthil‍ mukkippizhinju satthu puratthedukkuka. Ilam thavittu niratthil‍ satthu varunnathuvare ingane kizhi vellatthil‍ mukkippizhinjedukkuka. Ee laayini nerittu thalikkaam. 7. pappaaya ila satthu: 100 mi. Littar‍ vellatthil‍ nurukkiya pappaaya ila mukki oru raathri ittu vaykkuka. 50 graamenkilum pappaaya ila ithinaavashyamaanu. Ila aduttha divasam njekkippizhinju eduttha satthu moonnu naaliratti vellam cher‍tthu thalikkuka. Ilatheeni puzhukkale akattaan‍ ithu phalapradamaakkum.

 

8. Rogakeedabaadhakal‍, neeroottikudikkunna praanikal‍ ennivaykku ethire prayogikkaanulla jyva keedanaashinikal‍.

 

1. 20 graam velutthulli oru littar‍ vellatthil‍ aracchu kalakki ozhikkanam. 2. Puzhukkal‍kku oru littar‍ vellam 20 graam kaanthaari mulaku aracchu kalakkitthalikkaam. 3. 100 milli veppanna, 10 graam baar‍soppu ,100 graam velutthulli ithil‍ 10 littar‍ vellam cher‍tthu thalicchaal‍ neerootti kudikkunna keedangale nashippikkaam. 4. Sudomonasu podi 20 graam oru littar‍ vellatthil‍ kalakki thalikkaam.

 

pradhaana jyva valangal‍

 

1. kaalivalam: kaalitthozhutthil‍ ninnu labhikkunna chaanakavum gomoothravum theettappullinte avishishdangalum cher‍tthundaakkiyedukkunnathaanu kaalivalam. Oru meettar‍ thaazhchayilum onnara-randu meettar‍ veethiyilum labhyamaaya neelatthilum deer‍ghachathuraakruthiyil‍ oru kuzhiyedukkanam. Gomoothram aagiranam cheyyaanaayi jyvaavashishdangal‍ kaalitthozhutthil‍ divasavum vithariyidanam. Gomoothram kalar‍nna jyvaavashishdavum chaanakavum divasavum thozhutthil‍ ninnu neekkam cheythu kuzhiyil‍ nikshepikkuka. Kuzhi niranju 50 sentimeettar‍ uyar‍nnaal‍ athu manninteyum chaanakatthinteyum mishritham kondu moodanam. Vaayuvinte asaanniddhyatthil‍ pravar‍tthikkunna sookshmajeevikalude pravar‍tthana phalamaayi moonnu-naalu maasatthinullil‍ kaalivalam thayyaaraakkum.

 

2. mannira kamposttu: kuzhiyeduttho thottikettiyo nir‍mikkaam. Onnara meettar‍ veethi, 60 se. Mee pokkavu (aazham) maanu vendathu. Mazhayum veyilum el‍kkaathirikkaan‍ mel‍kkoorayum venam. Urampu kayaraathirikkaan‍ chuttum chaaledutthu vellam nir‍tthuka. Kuzhiyil‍ oru nirappu thondu malar‍tthi adukkuka. Randara inchu kanatthil‍ nanavulla chaanakam niratthuka. Mannirakale (randu chathurashrameettarinu 300-400 vare) nikshepikkuka. Al‍ppam jeer‍nniccha ilakal‍, pacchakkari vesttu, koobedu vesttu thudangiyava oru inchu kanatthil‍ niratthuka. Chaanakam kattakku kalakki ozhikkanam. Veendum oradi kanatthil‍ jyvaavashishdam niratthuka. Oru nirakoodi chaanakam kalakki ozhicchu vandu thulakkaattha vidham vala kondu mooduka. Aaru muthal‍ ettu aazhchakkullil‍ valam thayaaraakum. Manniravalatthil‍ ilakal‍ visar‍jikkunna en‍symukal‍ dhaaraalamundaakum. Iva chedikalude roga prathirodha shakthiyum uthpaadanasheshiyum aarogyavum var‍ddhippikkum. Mattu jyvavalangale apekshicchu kuranja alavil‍ maathram mannira kamposttu upayogicchaal‍ mathi. Yoodrilasu inam mannira kerala kaar‍shika sar‍vvakalaashaala, krushi vijnjaanakendrangal‍, kendra, samsthaana gaveshana sthaapanangal‍, vividha krushi, saddha samghadanakal‍ ennividangalil‍ ninnu labhikkum.

 

3. mor-thengaappaal‍ mishritham: pacchakkarikalilum mattu hrasvakaalavilakalilum valar‍cchaathvarakamaayi upayogikkaam. Morum thengaappaalumaanu cheruvakal‍. Morum thengaappaalum anchu littar‍veetham oru man‍kalatthil‍ edutthu chaanaka koonakkullil‍ shraddhayode vaykkuka. Oraazhcha ingane sookshikkanam. Chaanaka koonaykkullile choodu pulikkal‍ pakriya thvarithappedutthukayum oraazhcha kazhiyumpol‍ mishritham upayogikkaan‍ thayyaaraavukayum cheyyum. Ee laayani 10% veeryatthil‍ ner‍ppicchu 15 divasatthilorikkalo oru maasam koodumpozho ilakalil‍ thalikkaam.

 

4. amruthpaani: govayile do. Gopaal‍ raavu lokkareyaanu ithinte upajnjaathaavu. Ithu cowdung tea athavaa chaanakacchaaya enna peril‍ vaangaan‍ kittum. Phalapradamaayoru baakdeeriyal‍ ojasiyaayi ithu upayogikkaam. Cheruvakal‍: chaanakam randu ki. Graam, then‍ 20 graam, neyyu (veettilundaakkiyathu) 10 graam, vellam 10 littar‍. Thayyaaraakkunna vidham: aadyam randu ki. Graam chaanakam 10 littar‍ vellatthil‍ kalakkuka. Thudar‍nnu neyyum thenum cher‍kkuka. Mishritham sooryaprakaashatthilum nilaavilum 24 manikkoor‍ vacchathinu shesham upayogikkaam. Pacchakkari vilakalilum nellilum mattu hrasvakaala vilakalilumithu thalikkaam. Ee laayani ner‍ppikkenda aavashyamilla. Nerittu prayogikkaam, aricchedukkanamenna nir‍bandhavumilla.

 

5. meen‍ amino aasid: pacchamathsyavum shar‍kkarayum koodi pulippicchu thayyaaraakkunna valar‍cchaathvarakamaanithu. Cheenju thudangiya paruvatthilulla pacchameen‍ oru kilo (matthiyaanu nallathu) vaangi cheriya kashnangalaakki muricchu oru ki. Graam shar‍kkarayum cher‍tthu nannaayi ilakki man‍kalatthil‍ 10 divasam adacchu sookshikkuka. 10 divasam kazhiyumpol‍ mishritham thavittu niratthilulla kozhuttha dhraavakamaayi paruvappettu kazhiyum. Ithu oru milli oru littar‍ vellatthil‍ ner‍ppicchu chedikalude ilakalil‍ thalikkaam. Draavakam vaayu nibandhamaayi adacchaal‍ randu maasattholam sookshikkaam.

 

5. thimor‍ laayani: patthu thenga policchu chiraki pizhinju paaledukkuka. Ithilekku karikkin‍ vellam cher‍tthu anchu littaraakkuka. Oru man‍kalatthil‍ anchu littar‍ moredutthu athil‍ ee mishritham ozhikkuka. Ilakki cher‍tthu 7 -10 divasam pulikkaan‍ veykkuka. 1a10 enna anupaathatthil‍ vellatthil‍ ner‍ppicchu thalikkaanupayogikkaam.

 

6. arappu mor: valare eluppam veedukalil‍ thayaaraakkaavunna pulippiccha draavaka mishritham ore samayam valar‍ccha thvarakamaayum keeda-roga prathirodhakamaayum upayogappedunnu. Gibarilekku aasidu enna sasyavalar‍cchaa hor‍mon‍ ee laayaniyil‍ adangiyittundu. Oru man‍ paathratthil‍ anchu littar‍ moru edukkuka. Nenmeni vaakayude ilakal‍ randu kilo nallapole aracchu anchu littar‍ vellatthil‍ kalakki ithilekku ozhikkicchu ilakki yojippikkuka. 7 – 10 divasam pulikkaan‍ veykkuka. 1a10 e anupaathatthil‍ vellam cher‍tthu ner‍ppicchu chedikalil‍ thalikkaam.

 

7. veppin‍pinnaakku-kadalappinnaakku-gomoothra mishritham: adukkalatthottatthile pacchakkarikalil‍ prayogikkaanulla pradhaanappetta jyvavalamaanithu. Randu kilo veppin‍ pinnaakku, oru kilograam kadalappinnaakku, patthu littar‍ gomoothram, 100 littar‍ vellam, 10 graam yeesttu ennivayaanu cheruvakal‍. Iva oru veeppayil‍/ daankil‍ oraazhcchakkaalam thanalil‍ thurannu sookshikkanam. Divasavum raavileyum vykuennaravum ilakki oraazhcha kazhiyumpol‍ ariccho theliyoottiyo prayogikkaam.

 

8. jeevaamrutham: veettil‍ valar‍tthunna pashuvinte chaanakam upayogicchu thayaaraakkaavunna valamaanithu. Naadan‍ pashuvinte chaanakamaanu ithinaavashyam. Cheruvakal‍a naadan‍ pashuvinte chaanakam -10 ki. Graam, gomoothram – anchu littar‍, shar‍kkara- randu ki. Graam, payar‍vitthu kuthir‍ttharacchathu -randu ki. Graam, vayal‍ varampinadutthu ninneduttha mannu – oru ki. Graam. Thayaaraakkunna vidham – irunnooru littar‍ sheshiyulla oru baaralil‍ 30 littar‍ vellamedutthu athilekku naadan‍ pashuvinte 10 kilo chaanakavum anchu littar‍ gomoothravum randu ki. Graam shar‍kkarappodiyum (shar‍kkaraykku pakaram naalu littar‍ karimpin‍ neeru upayogicchaalum mathi) randu ki. Graam payar‍ pesttum (aracchamaavu) cher‍tthu nallavannam ilakkuka. Thudar‍nnu mannu cher‍kkuka. Ithilekku 150 littar‍ vellamozhikkuka. Veendum ilakkiya shesham upayogikkaam.

 

9. panchagavyam: jyvakrushiyil‍ upayogikkunna oru pradhaana valakkoottaanu panchagavyam. Krushiyilupayogikkunna panchagavyatthil‍ shar‍kkara, paalayan‍kodan‍ pazham, karikkin‍ vellam, kallu ivakoodi cher‍kkunnu. Vilavar‍ddhanavinulla hor‍monaayum rogangaleyum keedangaleyum niyanthrikkunna marunnaayum panchagavyam prayojanappedunnu.

 

cheruvakal‍-

 

1. Pacchachaanakam – anchu-ki. Graam 2. Gomoothram -moonnu littar‍ 3. Urukkuneyyu – 500 graam 4. Paal‍ -randu littar‍ 5. Puliccha thyru -randu littar‍ 5. Shar‍kkara -oru- ki. Graam (vellatthil‍ layippicchathu) 6. Paalayan‍ kodan‍ pazham – 10 ki. Graam 7. Ilaneeru -anchu 8. Kallu – randu littar‍

 

thayaaraakkunna vidham

 

paccha chaanakavum neyyum chappaatthi kuzhakkum pole kuzhacchu yojippikkuka. Ee mishrithatthilekku gomoothram, shar‍kkarappodi, thyru, paal‍, pazham njeradiyathu, karikkin‍ vellam, kallu iva cher‍tthu koottiyojippikkuka. Ithu vaayu vattamulla oru paathratthilaakki 15 divasam thanalil‍ sookshikkuka. Divasavum raavileyum vykunneravum nannaayi ilakki kodukkanam. Pathinaaraam divasam muthal‍ ee mishritham moonnu littarinu 97 littar‍ vellam cher‍tthu vykunneram nallathu pole ilakalil‍ thalikkukayo mannil‍ ozhikkukayo cheyyuka.

 

10. dashagavyam thamizhnaadu kaar‍shika sar‍vvakalaashaala thayyaaraakkiya valakkoottaanu dashagavyam. Cheruvakal‍- 1. Pashuvinte chaanakam – randu ki. Graam 2. Neyyu – 250 graam 3. Gomoothram- 3. 5 littar‍ 4. Vellam- 2. 50 littar‍ 5. Paal‍- 750 mi. Li 6. Thyru – 500 mi. Li 7. Karikkin‍ vellam- 750 mi. Li 8. Shar‍kkara – 500 graam 9. Paalayan‍kodan‍ pazham- 500 graam, 10 pacchilacchaaru -oru littar‍ (naattappoocchedi, kongini, thumpa, aattha, kiriyaatthu, ummam iva oronnum 500 graam veetham cher‍tthu idicchupizhinja neeru.)

 

undaakkunna vidham:

 

1. Chaanakavum neyyum nallathupole kuzhacchu yojippikkuka. Ee mishritham randu divasam sookshikkuka. 2. Moonnaam divasam 2. 5 littar‍ gomoothram samam vellavumaayi cher‍tthu onnaam cheruvayumaayi koottikalar‍tthuka. 15 divasam ithu bakkattil‍ sookshikkuka. Divasavum ilakkanam. 3. 17-aam divasam paal‍, thyru, karikkin‍vellam ivayil‍ shar‍kkarayum paalayan‍ kodan‍ pazhavum njeradi cher‍tthu 25 divasam ilakkaathe bakkattil‍ moodi sookshikkuka. 4. 23- aam divasam oru littar‍ pacchilacchaaru oru littar‍ gomoothravumaayi koottikkalar‍tthi mukalil‍ soochippiccha mishrithatthilekku ozhikkuka. 20 divasam ingane sookshikkuka. Divasavum ilakkanam. 32 divasamaakumpozhekkum gandham vamikkum. 5. Laayaniyil‍ ninnu് 300 mi. Littar‍ edutthu 10 littar‍ shuddhajalam cher‍tthu (3%) chedikalude chuvattil‍ ozhikkuka, thenginu 10 littar‍, kavunginu anchu littar‍ pacchakkarikal‍kku onno-rando littar‍ enna thothil‍. Verazhukal‍, velalappooppal‍, ilakaricchil‍ thudangiya rogangal‍kkum epidu, thripsu velleeccha, mandari, pul‍cchaadi thudangiya keedangal‍kkum ethire dashagavyam phalapradamaanu.

 

phishu amino aasidu eluppatthil‍ thayaaraakkaam

 

adukkalatthottavum derasu krushiyum cheyyunnavar‍kku orikkalum ozhivaakkaan‍ pattaattha jyvavalamaanu phishu amino aasidu. Valiya chelavillaathe nishprayaasam thayaaraakkaan‍ kazhiyunna jyvavalamaanithu. Cheriya meen‍, shar‍kkara enniva upayogicchaanu phishu amino aasidu thayaaraakkunnathu. Kudumbaamgangal‍kkellaam orumicchu valare eluppatthil‍ ee jyva keedanaashini nir‍mikkaam.

 

upayogam

 

ilakalil‍ thalikkaanaanu phishu amino aasidu adhikavum upayogikkuka. Pacchakkarikaleyum ilacchedikaleyum aakramikkunna penukal‍, eeccha thudangiya jeevikale odikkaan‍ phishu amino aasidu upayogapradamaanu. Dur‍gandhamaanu phishu amino aasidinte pradhaana prashnam.

 

nir‍maanam

 

cheriya meen‍ (matthi, kozhuva thudangiyava) allenkil‍ meeninte vesttu (thalayum kudalum okke), shar‍kkara ennivayaanu phishu amino aasidu thayaaraakkaan‍ venda saadhanangal‍. Meen‍ allenkil‍ meen‍ vesttu vrutthiyaakkanam. Athil‍ adangiya manal‍, mattu avashishdangal‍ enniva nir‍bandhamaayum ozhivaakkanam. Meen‍ muzhuvanode aanenkil‍ cheruthaayi muricchedukkaam. Shar‍kkarayude katta cheruthaayi muricchedukkanam. Meenum shar‍kkarayum thulya alavilaanu upayogikkendathu. Oru kilo meeninu oru kilo shar‍kkara enna kanakkil‍. Vaayu kadakkaattha paathratthil‍ randum adacchu vaykkuka. Soorya prakaasham kadakkaathe ithu muppathu divasam sookshikkanam. Nannaayi adacchuvacchillenkil‍ dur‍gandhamundaakum. Muppathu divasam kazhinju ee laayani aricchedukkuka. Ariccheduttha laayani 40 iratti vellam cher‍tthu upayogikkaam. Chedikalude chuvattil‍ thalikkaan‍ ee veeryam mathi. Chedikalude ilakalil‍ thalikkaan‍ al‍ppam koodi veeryam kuraykkaam.

 

nima virakale jyvareethiyil‍ thuratthaam

 

pacchakkari thottatthil‍ thykale aakramikkunna pradhaaniyaanu nimaavira. Thakkaali, vazhuthana, pacchamulaku, venda, payar‍ thudangiya ellaa tharam pacchakkarikaludeyum nima virakal‍ aakramikkum. Nimaavirakalude pravar‍tthanam manniloodeyaayathinaal‍ valare vykiye vivaramariyoo. Virakal‍ chedikalude verine kaar‍nnu thinnu muradippikku?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions