കളിമണ്‍ കലാരൂപങ്ങള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    കളിമണ്‍ കലാരൂപങ്ങള്‍                

                                                                                                                                                                                                                                                     

                   കളിമണ്‍ കലാരൂപങ്ങള്‍ - കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

കളിമണ്‍ കലാരൂപങ്ങള്‍

 

മനുഷ്യന്റെ കലാഭിരുചി പ്രകടിപ്പിക്കാന്‍ ഉതകിയ ഏറ്റവും പുരാതനമായ മാധ്യമങ്ങളിലൊന്ന്‌ കളിമണ്ണായിരുന്നു. എല്ലായിടത്തും കിട്ടുന്ന ഒരു വസ്‌തുവായതിനാല്‍ ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ കളിമണ്ണിനെ കലാമാധ്യമമായി സ്വീകരിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ മാനവസംസ്‌കാരത്തിന്റെയും കലയുടെയും ചരിത്രത്തില്‍ കളിമണ്‍കലാരൂപങ്ങള്‍ക്കു നിര്‍ണായകമായ സ്ഥാനമാണ്‌ പുരാവസ്‌തു ഗവേഷകര്‍ നല്‌കിയിരിക്കുന്നത്‌. കളിമണ്‍ കലയെ (സിറാമിക്‌സ്‌) അതിന്റെ ഉദ്‌ഭവവികാസങ്ങളുടെ ചരിത്രത്തില്‍ നിന്ന്‌ വേര്‍തിരിച്ചു കാണുക സാധ്യമല്ല. കലയുടെ ചരിത്രവും സംസ്‌കാരത്തിന്റെ ചരിത്രവും അത്രമാത്രം ബന്ധപ്പെട്ടാണിരിക്കുന്നത്‌. ശവകുടീരങ്ങളില്‍ മൃതദേഹങ്ങളോടൊപ്പം സംസ്‌കരിക്കുന്നതിനും ഉന്നതവ്യക്തികള്‍ക്ക്‌ പാരിതോഷികങ്ങള്‍ നല്‌കുന്നതിനും ഓരോ കാലത്തെ കലാഭിരുചിയെ തൃപ്‌തിപ്പെടുത്തുന്നതിനും സമ്പന്നതയുടെ പ്രതീകമായും ഈശ്വരസമര്‍പ്പണത്തിനായും കളിമണ്‍ നിര്‍മിതികള്‍ ഉപയോഗിച്ചിരുന്നതില്‍ നിന്ന്‌ കളിമണ്‍ പാത്രങ്ങള്‍ക്ക്‌ നിത്യോപയോഗസാധനങ്ങള്‍ എന്നതിലുപരിയായി ഒരു സ്ഥാനം നല്‌കിയിരുന്നു എന്നു മനസ്സിലാക്കാം.

 

കളിമണ്‍ കലാരൂപങ്ങളുടെ ഉദ്‌ഭവ വികാസങ്ങളുടെ ചരിത്രത്തിന്‌ സു. 9000 വര്‍ഷത്തെ പഴക്കമുണ്ട്‌. കലാകാരന്റെ അന്വേഷണതൃഷ്‌ണയും സാങ്കേതിക പ്രവിധികളിലുള്ള പരിഷ്‌കരണങ്ങളും അലങ്കരണകലയിലെ പുതിയ മാനങ്ങളും കളിമണ്‍ രൂപങ്ങള്‍ക്ക്‌ വൈവിധ്യം നല്‌കി. ഒരു ശില്‌പത്തിന്റെ ആകൃതിയില്‍ നിന്നോ അലങ്കരണത്തില്‍ നിന്നോ മാത്രം അത്‌ എത്രമാത്രം പുരാതനമാണെന്നും ഏതു ജനവര്‍ഗമാണ്‌ അത്‌ നിര്‍മിച്ചതെന്നും വിദഗ്‌ധര്‍ക്ക്‌ നിര്‍ണയിക്കാന്‍ പ്രയാസമില്ല.

 

 

പ്രാചീന സമീപപൂര്‍വദേശവും ഈജിപ്‌തും

 

തുര്‍ക്കിയിലെ അനത്തോളിയന്‍ തടത്തിലെ കറ്റാല്‍ഹുയുക്‌ എന്ന സ്ഥലത്തെ ഒരു നിയോലിത്തിക്‌ അധിവാസത്തില്‍ നിന്ന്‌ ഉത്‌ഖനനം ചെയ്യപ്പെട്ട കളിമണ്‍ പാത്രങ്ങള്‍ക്ക്‌ സു. 9000 വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. മെച്ചപ്പെട്ട ആകൃതിയില്‍ നിര്‍മിച്ച്‌ ഉന്നത താപനിലയില്‍ ചുട്ടു മിനുസപ്പെടുത്തിയതും ബി.സി. 6500ല്‍ത്തന്നെ നിര്‍മിച്ചുവെന്നു കരുതപ്പെടുന്നതുമായ കളിമണ്‍ പാത്രങ്ങളും പില്‌ക്കാലത്ത്‌ ഉത്‌ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്‌. "അല്‍ഉബൈദ്‌' എന്ന്‌ വ്യവഹരിക്കപ്പെടുന്ന തെ.പ. ഇറാനിലെ (ഷുഷാന്‍) കളിമണ്‍ പാത്രങ്ങളിലെ അലങ്കരണങ്ങളും കളിമണ്‍ കലാരൂപങ്ങളുടെ പ്രാചീനതയ്‌ക്കു മതിയായ തെളിവുകളാണ്‌. ഖൊര്‍സാബാദ്‌, നിംറൂദ്‌, സുസ, ബാബിലോണ്‍ എന്നിവിടങ്ങളിലെ മിനുസപ്പെടുത്തിയ ഇഷ്ടികത്തട്ടികളിലാണ്‌ ടിന്‍ ഗ്ലോസിന്റെ ഉപയോഗം ആദ്യമായി കണ്ടെത്തിയിട്ടുള്ളത്‌.

 

രാജവാഴ്‌ചയ്‌ക്കു മുമ്പുള്ള കാലത്തു തന്നെ (ബി.സി. 3100നു മുമ്പ്‌) വൈവിധ്യമേറിയ കളിമണ്‍ കലാരൂപങ്ങള്‍ ഈജിപ്‌തിലുണ്ടായിരുന്നു. ചുവന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള മൃഗരൂപങ്ങളും ഭൂദൃശ്യങ്ങളും ജ്യാമിതീയ രൂപങ്ങളും വരച്ചുചേര്‍ക്കുകയായിരുന്നു പതിവ്‌. ഈ അലങ്കരണ രീതി 26-ാം രാജവംശം വരെ (ബി.സി. 6645-25) നീണ്ടു നിന്നു. ഒന്നാം രാജവംശത്തിന്റെ കാലത്ത്‌ കോപ്പര്‍ ഓക്‌സൈഡ്‌, കോബാള്‍ട്ട്‌, മാങ്‌ഗനീസ്‌ എന്നിവകൊണ്ട്‌ വര്‍ണങ്ങള്‍ രചിച്ചിരുന്നു.

 

 

ഈജിയനും ഗ്രീസും

 

നിയോലിത്തിക്‌ കാലത്താണ്‌ (ബി.സി. 6000-3000) ഈജിയനില്‍ കളിമണ്‍ കലാരൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്‌. കൈകൊണ്ടു മെനഞ്ഞ്‌ മിനുസപ്പെടുത്തിയ പാത്രങ്ങളുടെ നിര്‍മാണകേന്ദ്രങ്ങള്‍ തെസ്സാലിയും ക്രീറ്റും ആയിരുന്നു. ചുവന്ന നിറത്തിലുള്ള പാത്രങ്ങളാണ്‌ തെസ്സാലിയിലെ പണിക്കാര്‍ നിര്‍മിച്ചിരുന്നതെങ്കിലും അപൂര്‍വമായി വര്‍ണവൈവിധ്യമുള്ളവയും ഉണ്ടാക്കിയിരുന്നു. മിക്ക പാത്രങ്ങളും കൊത്തുപണികൊണ്ട്‌ അലങ്കരിക്കപ്പെട്ടിരുന്നു. വെങ്കലയുഗത്തിന്‍െറ ആദ്യഘട്ടത്തില്‍ നിര്‍മാണകേന്ദ്രം തെസ്സാലിയില്‍ നിന്ന്‌ പെലപ്പൊന്നീസിലേക്കും ബൊയീഷ്യയിലേക്കും മാറി. ഈ പ്രദേശങ്ങളിലെ കളിമണ്‍ നിര്‍മിതികള്‍ ആദ്യ ഹെല്ലാഡിക്‌, മധ്യ ഹെല്ലാഡിക്‌, അന്ത്യ ഹെല്ലാഡിക്‌ എന്നിങ്ങനെ വ്യവഹരിക്കപ്പെട്ടുവരുന്നു. ആദ്യ ഹെല്ലാഡിക്‌ കാലത്തെ പാത്രങ്ങള്‍ക്ക്‌ ലോഹപ്പണികളോടായിരുന്നു സാദൃശ്യം. കളിമണ്ണില്‍ നിന്ന്‌ സംസ്‌കരിച്ചെടുത്ത ഒരു ഇരുണ്ട വര്‍ണകം കൊണ്ട്‌ പ്രതലം പൂശുന്ന പതിവും ഇക്കാലത്തുണ്ടായിരുന്നു. സമകാലീന സൈക്ലാഡെസ്‌ നിര്‍മിതികളിലെ അലങ്കരണങ്ങളില്‍ വര്‍ത്തുളാകാരമായ രൂപരേഖകളും പഴയ കപ്പലുകളുടെ ചിത്രീകരണങ്ങളും കാണാം. ആദ്യ മിനോവന്‍ ക്രീറ്റിലെ പാത്രങ്ങളില്‍ ജ്യാമിതീയ രൂപരേഖകളാണ്‌ കാണപ്പെടുന്നത്‌. ഇളം നിറമുള്ള പശ്ചാത്തലത്തില്‍ കടും നിറത്തിലുള്ള ചായങ്ങളും ഇരുണ്ട പശ്ചാത്തലത്തില്‍ വെള്ളനിറവും പൂശുകയായിരുന്നു ചെയ്‌തിരുന്നത്‌. മധ്യവെങ്കലയുഗമായതോടെ നിര്‍മാണ പ്രവിധി വികാസം പ്രാപിച്ചു. ക്‌നോസസ്‌, ഫെയ്‌സ്റ്റസ്‌ എന്നീ രാജധാനികളിലും കമാറസ്‌ ഗുഹാപ്രദേശത്തും രൂപം കൊണ്ട കളിമണ്‍ കലാരൂപങ്ങളാണ്‌ പൊതുവില്‍ "ക്രീറ്റ്‌ പോട്ടറി' എന്ന പേരിലറിയപ്പെടുന്നത്‌. ഇരുണ്ട പ്രതലത്തില്‍ ചുവപ്പും വെളുപ്പും കൊണ്ട്‌ സസ്യജാലങ്ങളുടെയും സമുദ്രജീവികളുടെയും രൂപങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. മൂശയുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെട്ടു വന്നതോടെ പാത്രങ്ങളുടെ ആകൃതിക്ക്‌ കൂടുതല്‍ പൂര്‍ണത കൈവന്നു. മുട്ടത്തോടിന്റെ കനം മാത്രമുള്ള ഉരുളന്‍ ജാറുകളും വലിയ സംഭരണികളും ഇക്കാലത്തിന്റെ സംഭാവനകളാണ്‌.

 

അന്ത്യവെങ്കലയുഗത്തില്‍ (ബി.സി. 1580-1200) ഈജിയന്‍ നാഗരികത സമ്പന്നതയുടെ ഉച്ചകോടിയിലെത്തിയതോടെ കളിമണ്‍ കലാശൈലിയും മെച്ചപ്പെട്ടു. ക്രീറ്റിലെ കലാകാരന്മാര്‍ വര്‍ണവിന്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. സമുദ്ര ജീവിത ദൃശ്യങ്ങള്‍ ഇക്കാലത്ത്‌ കൂടുതല്‍ സ്വീകാര്യമായി. ഡോള്‍ഫിന്‍, കിനാവള്ളി, നക്ഷത്ര മത്സ്യം തുടങ്ങിയവയുടെ ചിത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രിയം. ക്‌നോസസിന്റെ പതനത്തോടെ കളിമണ്‍ നിര്‍മാണകേന്ദ്രം മൈസീനിയയിലേക്കു മാറി. കളിമണ്‍ കലാരൂപങ്ങള്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുകയും ഈജിപ്‌ത്‌, ഇറ്റലി, സിസിലി എന്നിവിടങ്ങളിലേക്കു കയറ്റി അയയ്‌ക്കപ്പെടുകയുമുണ്ടായി. ആദ്യ അയോയുഗത്തിന്റെ പൂര്‍വശതകങ്ങളില്‍ (ബി.സി. 1100-900) നിര്‍മിക്കപ്പെട്ട ശില്‌പങ്ങളില്‍ ലളിതമായ ചില ജ്യാമിതീയരൂപങ്ങളാണുണ്ടായിരുന്നത്‌. വളഞ്ഞുപുളഞ്ഞുള്ള രേഖാചിത്രങ്ങള്‍ക്കുപകരം ജ്യാമിതീയ രൂപരേഖകള്‍ സ്വീകരിച്ചത്‌ ബി.സി. ഒന്‍പതാം ശ.ത്തിന്റെ ആദ്യദശകങ്ങളിലാണ്‌. സു. നാലു നൂറ്റാണ്ടുകാലം അമൂര്‍ത്ത ചിത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യമെങ്കിലും എട്ടാം ശ. ആയതോടെ ചൈതന്യവത്തായ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അഥീനിയയിലെ ഡിപ്പിലോണ്‍ സെമിത്തേരിയില്‍ കാണപ്പെട്ട കൂറ്റന്‍ സ്‌മാരകങ്ങള്‍ ഇതിനു തെളിവു നല്‌കുന്നു. നൂറ്റാണ്ടുകളുടെ ഇടവേളയ്‌ക്കു ശേഷം, വീണ്ടും സമീപപൂര്‍വദേശങ്ങളുമായി ഗ്രീസിനു ബന്ധം പുതുക്കാന്‍ സാധിച്ചതോടെയാണ്‌ പാരമ്പര്യശൈലിയില്‍ നിന്നു വ്യതിചലിക്കാനും കളിമണ്‍ കലാശൈലിക്ക്‌ പുതുജീവന്‍ നല്‌കാനും അവര്‍ക്കു കഴിഞ്ഞത്‌. കലയിലും വാണിജ്യത്തിലും മുന്‍നിരയില്‍ നിന്ന കൊറിന്തില്‍ "പ്രാട്ടോകൊറിന്ത്യന്‍' എന്ന ഒരു ശൈലി തന്നെ രൂപം കൊണ്ടു. ബി.സി. 550 ആയതോടെ ഗ്രീസിലെ മണ്‍പാത്ര നിര്‍മാണത്തിന്റെ കേന്ദ്രം ആഥന്‍സ്‌ ആയി. കളിമണ്ണും റെഡ്‌ ഓക്കറും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ച്‌ ഒരു ഓറഞ്ച്‌ചുവപ്പു പ്രതലം ശില്‌പങ്ങള്‍ക്ക്‌ നല്‌കാന്‍ കഴിഞ്ഞതിലൂടെയാണ്‌ ആഥന്‍സുകാര്‍ കൊറിന്ത്യരെ കളിമണ്‍ നിര്‍മാണകലയില്‍ അതിശയിച്ചത്‌. ഈ നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങള്‍ക്ക്‌ നിറം കൊടുക്കുന്നതിന്‌ ഒരു പ്രത്യേക സാങ്കേതികവിദ്യ തന്നെ രൂപം കൊണ്ടു. ഫോട്ടോഗ്രാഫിക്‌ പ്രിന്റിനു സദൃശമായ ചുമപ്പു രൂപരേഖകളും (റെഡ്‌ഫിഗര്‍ ശൈലി) അതിന്റെ നെഗറ്റീവിനു സദൃശമായ കറുത്ത രൂപരേഖകളും (ബ്ലാക്‌ ഫിഗര്‍ ശൈലി) ആവിഷ്‌കരിക്കയായിരുന്നു ഇതിന്റെ പ്രത്യേകത. ഈ പ്രതലങ്ങളില്‍ വരകള്‍ കൊത്തിവച്ച ശേഷം മറ്റു നിറങ്ങളുപയോഗിച്ചും രൂപ ചിത്രണംനടത്തിവന്നു.

 

നിര്‍മാതാവിന്റെ പേര്‌ സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന പതിവ്‌ ഏഴാം നൂറ്റാണ്ടില്‍ പ്രാവര്‍ത്തികമായി. ആറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ "ആറ്റമിക്‌ ബ്ലാക്ക്‌ ഫിഗര്‍' ശൈലി വളരെയേറെ വികസിച്ചു. ഹെര്‍ക്കുലിസ്‌, തെസിയുസ്‌ എന്നീ വീരപുരുഷന്മാരുടെ വീരകഥകളാണ്‌ അലങ്കരണത്തിനു വിഷയമാക്കിയത്‌. "ബ്ലാക്ക്‌ ഫിഗര്‍ ശൈലി'യെ അനുകരിച്ചു മുന്നോട്ടു നീങ്ങാന്‍ "റെഡ്‌ ഫിഗര്‍ ശൈലി'ക്കാര്‍ മടിച്ചില്ല. ആറ്റിക്‌ പാത്ര അലങ്കരണത്തിന്റെ പ്രചാരം നഷ്ടപ്പെട്ടത്‌ ക്ലാസ്സിക്കല്‍ കാലഘട്ടത്തിലായിരുന്നു.

 

എട്രൂറിയറോം

 

അയോയുഗത്തിന്റെ ആരംഭത്തില്‍ നിര്‍മിക്കപ്പെട്ടിരുന്ന പാത്രങ്ങളില്‍ മിക്കവയും ശവസംസ്‌കരണഭരണി (നന്നങ്ങാടി)കളായിരുന്നു. ബി.സി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്നു കരുതപ്പെടുന്ന "ബുച്ചെറോ' (Bucchero) ഇതിനുദാഹരണമാണ്‌. ഈ ബുച്ചെറോ കുടങ്ങളുടെ നിര്‍മിതിക്കു മൂശ ഉപയോഗിച്ചിരുന്നില്ല; അലങ്കരണമായി ചില ജ്യാമിതീയ രൂപങ്ങള്‍ കൊത്തിവച്ചിരുന്നുവെന്നുമാത്രം. ആറാം നൂറ്റാണ്ടായതോടെ ഈ ജ്യാമിതീയ രൂപങ്ങളോടൊപ്പം പക്ഷിമൃഗാദികളുടെ രൂപങ്ങളും ചേര്‍ത്തു തുടങ്ങി. അന്ത്യ ആര്‍ക്കെയിക്‌ കാലഘട്ടത്തില്‍ എട്രൂസ്‌കര്‍, "ടെറാക്കോട്ട' ശില്‌പങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്‌ധ്യം നേടി. "വേ'യിലെ അപ്പോളൊയുടെ രൂപവും മറ്റും ഇതിനുദാഹരണങ്ങളാണ്‌.

 

റോമിലെ അറീറ്റിയം കേന്ദ്രമാക്കി നിര്‍മിച്ച അറീറ്റൈന്‍ പാത്രങ്ങളാണ്‌ ആദ്യകാല റോമന്‍ കളിമണ്‍ നിര്‍മിതികളില്‍ പ്രശസ്‌തം. മൂശയുപയോഗിച്ചു വാര്‍ത്തെടുത്ത ശില്‌പങ്ങളില്‍ പിന്നീട്‌ അലങ്കരണങ്ങള്‍ നടത്തുകയായിരുന്നു ചെയ്‌തിരുന്നത്‌. ലോഹപ്പണിയില്‍ നിന്ന്‌ പ്രചോദനം കൊണ്ട "ടെറാ സിഗില്ലാറ്റാ' ഇതിനുദാഹരണമാണ്‌. ഈജിപ്‌തില്‍ രൂപം കൊണ്ട ലെഡ്‌ ഗ്ലേസിങ്‌ റോമന്‍ മണ്‍പാത്ര നിര്‍മാണ ശൈലിയെയും സ്വാധീനിച്ചിരിക്കണം.

 

ഇസ്‌ലാമിക രാജ്യങ്ങള്‍

 

യൂറോപ്യന്‍ മണ്‍പാത്ര നിര്‍മിതിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌ സിറിയ, ഈജിപ്‌ത്‌, മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളില്‍ രൂപം കൊണ്ട ഇസ്‌ലാമിക്‌ മണ്‍പാത്ര കലാശൈലിയാണ്‌. ഖലീഫമാരുടെ ഉയര്‍ച്ചയും താഴ്‌ചയും കളിമണ്‍ കലാശൈലിയെയും ബാധിച്ചിരുന്നു. ഓരോ രാജവംശത്തെയും ചുറ്റിപ്പറ്റി ജീവസന്ധാരണം നടത്തിയിരുന്ന കലാകാരന്മാരും തൊഴിലാളികളും കളിമണ്‍ കലാശൈലിയെ ഔന്നത്യത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ബാഗ്‌ദാദ്‌, അല്‍ഫുസ്‌താത്‌, സമര്‍ഖണ്ഡ്‌, റഖാ, റേ, കാഷാന്‍ എന്നിവിടങ്ങളായിരുന്നു നിര്‍മാണ കേന്ദ്രങ്ങള്‍. 14-ാം ശ.ത്തിനു മുമ്പ്‌ നിര്‍മ്മിച്ചിരുന്ന കളിമണ്‍ പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല എന്നുതന്നെ പറയാം. അതുകൊണ്ട്‌ അവയുടെ വിവരണം സാധ്യവുമല്ല. ഉമയാദ്‌ ഖലിഫേറ്റിന്റെ കാലത്ത്‌ (661-750) മണ്‍പാത്രനിര്‍മാണം കാര്യമായ തോതിലുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന്‌ അബ്ബാസിദ്‌ ഘട്ടമായപ്പോഴേക്ക്‌ ചൈനയുടെ സ്വാധീനത്തിനു വിധേയമായി ചൈനീസ്‌ പാത്രങ്ങള്‍ ഇറക്കുമതി ചെയ്യുകയോ അവയുടെ അനുകരണങ്ങള്‍ നിര്‍മിക്കുകയോ ചെയ്‌തിട്ടുണ്ട്‌. പുഷ്‌പലതാദികളായിരുന്നു പ്രധാന അലങ്കരണവിഷയം. ജന്തുക്കളുടെ രൂപങ്ങള്‍ പകര്‍ത്തുന്നതിനു മതപരമായ വിലക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ മൃഗരൂപ ചിത്രീകരണം കാര്യമായ തോതില്‍ ഉണ്ടായില്ല; ഖുര്‍ ആന്‍ വചനങ്ങള്‍ ശില്‌പങ്ങളില്‍ ആലേഖനം ചെയ്യുന്ന പതിവ്‌ ഇക്കാലത്തുണ്ടായി.

 

ഇസ്‌ലാമിക മണ്‍പാത്രനിര്‍മാണശൈലിയിലെ ഔന്നത്യം പ്രകടമാകുന്നത്‌ ടിന്‍ ഗ്ലേസിന്റെ കണ്ടുപിടിത്തത്തിലൂടെയാണ്‌. ബി.സി. 1100ല്‍ ത്തന്നെ ഈ പ്രക്രിയ അസീറിയയില്‍ നിലവിലിരുന്നുവെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അത്‌ അക്ഷരാര്‍ഥത്തില്‍ പ്രയോഗത്തില്‍ വരുത്തിയത്‌ ഇസ്‌ലാമിക കലാകാരന്മാരായിരുന്നു. ലോഹവര്‍ണകങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ചിത്രണരീതിക്ക്‌ പ്രചാരം നല്‌കിയതും ഇക്കൂട്ടരാണ്‌. സമാനിഡ്‌ രാജവംശക്കാലത്തെ ശൈലിയും നിര്‍മാണ പ്രവിധിയും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്‌ലാമിക്‌ ഘട്ടത്തിലെ ഈജിപ്‌ഷ്യന്‍ മണ്‍പാത്ര നിര്‍മാണശൈലി ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചത്‌ ഫാത്തിമിഡ്‌ വംശകാലത്താണ്‌ (969-1171). ചൈനയുടെ സ്വാധീനത്തിനുവിധേയമാകാതെ തന്നെ അലങ്കരണത്തിലും വര്‍ണചിത്രണത്തിലും വരുത്തിയ മാറ്റങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. സാദ്‌ എന്ന ശില്‌പിയുടെ പേരു ചേര്‍ത്തു വ്യവഹരിച്ചുപോരുന്ന പാത്രങ്ങള്‍ ഇക്കാലത്തേതാണ്‌.

 

മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ 11 മുതല്‍ 15 വരെ ശ.ങ്ങളില്‍ വികാസം പ്രാപിച്ച നിര്‍മാണ ശൈലി പ്രത്യേകം പ്രസ്‌താവ്യമാണ്‌. ടെഹ്‌റാനു സമീപമുള്ള റേ എന്ന പ്രദേശത്തു കണ്ടെടുക്കപ്പെട്ട പാത്രങ്ങളിലെ "മിനായ്‌' അലങ്കരണശൈലിയും ഗ്ലേസിങ്ങും സിലൂട്ട്‌ അലങ്കരണവും എടുത്തുപറയത്തക്കതാണ്‌. "റഖാ' പാത്രങ്ങളും "കാഷാന്‍' മേച്ചിലോടുകളും "ലകാബി' പാത്രങ്ങളും ഈ കാലഘട്ടത്തിലേതാണ്‌. ചൈനയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടതോടെ ചൈനീസ്‌ സ്വാധീനത്തിനു കൂടുതല്‍ വിധേയമായ ഇസ്‌ലാമിക കളിമണ്‍ പാത്രനിര്‍മാണ ശൈലിയുടെ സവിശേഷതകളാണ്‌ ബഹുവര്‍ണ അലങ്കരണവും മറ്റും. 14-ാം ശ. മുതല്‍ തന്നെ ചൈനീസ്‌ സെലഡോണ്‍ ശില്‌പങ്ങള്‍ അനുകരിച്ചുകൊണ്ടുള്ള നിര്‍മിതികള്‍ ധാരാളമുണ്ടായി.

 

മംഗോളുകളുടെ ആക്രമണത്തിനു വിധേയരായവര്‍ ദമാസ്‌കസിലേക്കു കുടിയേറിയതോടെയാണ്‌ സിറിയയില്‍ കളിമണ്‍പാത്രനിര്‍മാണം വികാസം പ്രാപിച്ചത്‌. 14-ാം ശ.ത്തിന്റെ അന്ത്യത്തില്‍ ചൈനയെ അനുകരിച്ചുകൊണ്ട്‌ വെണ്മയും നീലിമയും ഇടകലര്‍ത്തിയിട്ടുള്ള പാത്രങ്ങള്‍ നിര്‍മിച്ചുവന്നു. തുര്‍ക്കി ഭരണാധികാരിയായ സുലൈമാന്‍ കന്റെ കാലത്ത്‌ ദമാസ്‌കസില്‍ പള്ളി പണിഞ്ഞതോടെയാണ്‌ സിറിയയില്‍ ഈ വ്യവസായത്തിന്‌ ഉണര്‍വുണ്ടായത്‌. ഇവിടെ നിര്‍മിക്കപ്പെട്ട ഇഷ്ടികയും മേച്ചിലോടും മറ്റു ശില്‌പങ്ങളും വളരെക്കാലം പ്രചാരത്തിലിരുന്നു.

 

തുര്‍ക്കിയില്‍ അനത്തോളിയ കേന്ദ്രമാക്കി 13-ാം ശ.ത്തില്‍ കളിമണ്‍ കലാരൂപങ്ങളുടെ നിര്‍മിതി ആരംഭിച്ചു. ഈ കലാരൂപങ്ങളില്‍ അധികവും വാസ്‌തുവിദ്യാരംഗത്തെ മോടി പിടിപ്പിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്‌. പള്ളികള്‍ അലങ്കരിക്കുന്നതിനാണ്‌ കളിമണ്‍ കലാരൂപങ്ങള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌. തുര്‍ക്കി മണ്‍പാത്രനിര്‍മിതിയുടെ സുവര്‍ണദശ ഒട്ടോമന്‍ ഭരണാധികാരികളുടെ കാലമാണ്‌. ചൈനയിലെ മിങ്‌ രാജവംശകാലത്തെ നിര്‍മാണശൈലിയുടെ സ്വാധീനത്തിനു വിധേയമായുള്ള അലങ്കരണങ്ങളാണ്‌ 16-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ പ്രചാരത്തിലിരുന്നത്‌. തുടര്‍ന്നുള്ള ദശകങ്ങളില്‍ ഇസ്‌നിക്‌ കളിമണ്‍പാത്രങ്ങള്‍ പ്രശസ്‌തി നേടി. നീലയും വെള്ളയും ചേര്‍ന്നുള്ള മിങ്‌ (ചൈന) അലങ്കരണം അപ്പാടെ പകര്‍ത്തുകയാണ്‌ അവര്‍ ചെയ്‌തത്‌. മുന്തിരിവള്ളികളുടെ ചിത്രണത്തിനു ചുറ്റുമായി "അമ്മണൈറ്റ്‌ സ്‌ക്രാള്‍ ബോര്‍ഡര്‍' എന്നറിയപ്പെടുന്ന ഒരു അരികും സംവിധാനം ചെയ്യപ്പെട്ടു തുടങ്ങി. അക്കാലത്ത്‌ ചൈനയില്‍ പ്രചാരത്തിലിരുന്ന ചില പുഷ്‌പലതാദിരൂപമാതൃകകളുടെ സ്ഥാനത്ത്‌ റ്റുലിപ്പ്‌, പോപ്പി, റോസ്‌ തുടങ്ങിയ, തുര്‍ക്കികള്‍ക്കു പ്രിയങ്കരങ്ങളായ പുഷ്‌പങ്ങളാണ്‌ വരച്ചുചേര്‍ത്തത്‌. ഉപഭോക്താക്കളുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി വിഷയങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തിരുന്നു. 1550ഓടെയാണ്‌ "അര്‍മേനിയന്‍ ബോള്‍' എന്നറിയപ്പെടുന്ന കട്ടിയുള്ള ചുവന്ന വര്‍ണകം പ്രയോഗത്തില്‍ വരുത്തിയത്‌.

 

1575നോടടുത്ത്‌ നിര്‍മിക്കപ്പെട്ടതും ഇനാമല്‍ പണി നടത്തിയിട്ടുള്ളതുമായ തുര്‍ക്കി കൂജകള്‍ ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ്‌ ആര്‍ബര്‍ട്ട്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. മീന്‍ ചെതുമ്പലിന്റെ പ്രതീതി വരത്തക്കവണ്ണമുള്ള അലങ്കരണങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളിലൊന്നാണ്‌.

 

യൂറോപ്പ്‌

 

ബൈസാന്ത്യം

 

മൃതദേഹങ്ങളോടൊപ്പം കളിമണ്‍ പാത്രങ്ങള്‍ സംസ്‌കരിക്കുന്ന പതിവ്‌ ക്രസ്‌തവാചാരമല്ലാത്തതിനാല്‍ ഇവിടെ നടത്തിയ ഉത്‌ഖനനങ്ങളില്‍ നിന്ന്‌ കളിമണ്‍ പാത്രങ്ങള്‍ അധികമൊന്നും തന്നെ ലഭിച്ചിട്ടില്ല. തത്‌ഫലമായി കാലനിര്‍ണയനവും അസാധ്യമായിത്തീര്‍ന്നിരിക്കയാണ്‌. ചുവന്ന പശ്ചാത്തലത്തില്‍ റിലീഫ്‌ അലങ്കരണം നടത്തുന്ന ഒരു രീതിയുടെയും മനുഷ്യരൂപങ്ങളും മൃഗസസ്യരൂപങ്ങളും കൊത്തിവച്ച "സ്‌ഗ്രാഫിറ്റോശൈലി'യുടെയും ഏതാനും മാതൃകകളാണ്‌ 12-ാം ശ.ത്തോടടുത്ത കാലങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നതെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

 

സ്‌പെയിന്‍

 

ഈജിപ്‌തിലൂടെ സ്‌പെയിനിലേക്കു കടന്ന ലസ്റ്റര്‍ പ്രവിധിയാണ്‌ സ്‌പെയിനില്‍ പ്രധാനമായും പ്രചാരത്തിലിരുന്നത്‌. പരുക്കന്‍ കളിമണ്ണ്‌ രൂപപ്പെടുത്തി ചുട്ടെടുത്ത്‌ ലെഡ്‌ അടങ്ങിയ ടിന്‍ കൊണ്ട്‌ ഗ്ലേസ്‌ വരുത്തിയാണ്‌ കലാരൂപങ്ങള്‍ നിര്‍മിച്ചിരുന്നത്‌. "ആല്‍ബറെല്ലോ' എന്നറിയപ്പെടുന്ന ഔഷധഭരണികളാണ്‌ ഇതില്‍ പ്രധാനം. സസ്യരൂപരേഖകളും അരബസ്‌കുകളും ആണ്‌ അലങ്കരണത്തിനുപയോഗിച്ചിരുന്നത്‌. പിന്നീട്‌ സിംഹം, കഴുകന്‍ എന്നിവയുടെ രൂപങ്ങളും വര്‍ണങ്ങളില്‍ പകര്‍ത്തി.

 

പ്രഭുകുടുംബങ്ങളുടെ സ്ഥാനമുദ്രകള്‍ ആലേഖനം ചെയ്‌ത പാത്രങ്ങള്‍ അതിമനോഹരങ്ങളാണ്‌. "വാലന്‍ഷ്യ ലസ്റ്റര്‍' കളിമണ്‍ കലാരൂപങ്ങളുടെ സ്വാധീനത്തിനു വിധേയമായി പറ്റേര്‍ണായില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങള്‍ക്കു വലിയ പ്രചാരം ലഭിച്ചില്ല. 17ഉം 18ഉം ശ.ങ്ങളില്‍ ന്യൂകാസിലിലെ ടെലവേറ ദെല റൈനയില്‍ തയ്യാറാക്കപ്പെട്ട ടിന്‍ ഗ്ലേസ്‌ ചെയ്‌ത പാത്രങ്ങള്‍ അതിമനോഹരങ്ങളാണ്‌. ഇറ്റലിയിലെ ഉര്‍ബിനോ ശൈലിയിലുള്ള "ഇസ്‌റ്റോറിയാറ്റോ'യും എന്‍ഗ്രവറായ അന്റോണിയോ ടെമ്പസ്റ്റായുടെ ശൈലിയും അനുകരിച്ചുകൊണ്ട്‌ സ്‌പെയിനില്‍ ശില്‌പരചന തുടര്‍ന്നു. മേച്ചിലോടു നിര്‍മാണത്തിന്‌ സ്‌പെയിനില്‍ പ്രചാരത്തിലിരുന്ന "കുവേര്‍ദാസേക്കാ' പ്രക്രിയ വളരെ പ്രശസ്‌തിനേടിയ ഒന്നാണ്‌.

 

ഇറ്റലി

 

യൂറോപ്പിന്റെ കളിമണ്‍ കലാശൈലിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌ ഇറ്റലിയാണ്‌. "മജോലിക്ക', "സ്‌ഗ്രാഫിറ്റോ' എന്നീ ഇനങ്ങള്‍ ഇറ്റാലിയന്‍ നിര്‍മാണശൈലിയുടെ വൈദഗ്‌ധ്യം പ്രകടമാക്കുന്നു. മധ്യപൂര്‍വദേശത്തു നിന്ന്‌ സ്‌പെയിനിലേക്കും പിന്നീട്‌ ഇറ്റലിയിലേക്കും വാണിജ്യം വിപുലപ്പെടുത്തിയ മജോര്‍ക്കന്‍ വ്യാപാരികളാണ്‌ പ്രശസ്‌തമായ മജോലിക്കാ പാത്രങ്ങള്‍ക്കു ജന്മം നല്‌കിയത്‌. ക്ലാസ്സിക്കല്‍ കാലഘട്ടം മുതല്‍ യൂറോപ്പില്‍ നിര്‍മിച്ചിരുന്ന പാത്രങ്ങളുടെയും ഇതര കളിമണ്‍ കലാരൂപങ്ങളുടെയും അലങ്കരണങ്ങളില്‍ സാങ്കേതിക വൈദഗ്‌ധ്യം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്‌ ഇറ്റാലിയന്‍ മജോലിക്കയിലാണ്‌. ചുട്ടെടുക്കുന്നതിനു മുമ്പ്‌, ഉണങ്ങിയ പ്രതലത്തില്‍ ടിന്‍ ഗ്ലേസ്‌ വര്‍ണങ്ങള്‍ പകര്‍ത്തുന്ന ഈ പ്രക്രിയയ്‌ക്ക്‌ അധിക വൈദഗ്‌ധ്യം ആവശ്യമാണ്‌. സ്‌പെയിനിനെ അനുകരിച്ചുകൊണ്ട്‌ ഇറ്റലിക്കാര്‍ തിളങ്ങുന്ന ചായക്കൂട്ടുകളും അവതരിപ്പിച്ചു. ഇറ്റലിയിലെ പ്രമുഖ നിര്‍മാണകേന്ദ്രങ്ങള്‍ ഉംബ്രിയ, ഫ്‌ളോറന്‍സ്‌ എന്നിവിടങ്ങളായിരുന്നു. 16-ാം ശ.ത്തില്‍ "ഇസ്‌റ്റോറിയാറ്റോ' എന്ന നൂതനശൈലി തന്നെ രൂപംകൊണ്ടു. റാഫേല്‍, ശലോമോന്‍ എന്നിവരുടെ രചനകള്‍ പാത്രങ്ങളിലും മറ്റും പകര്‍ത്തിയതുകൊണ്ടാവണം ഇതിന്‌ "റാഫേല്‍ വെയര്‍' എന്ന പേരുതന്നെ സിദ്ധിച്ചത്‌. ഫിയെന്‍സായില്‍ രൂപംകൊണ്ട ഇസ്‌റ്റോറിയാറ്റോ ശൈലി 1450ല്‍ത്തന്നെ പ്രചരിക്കുകയുണ്ടായി. ഡെറൂട്ടായില്‍ നിര്‍മിക്കുന്ന മജോലിക്കാകള്‍ക്ക്‌ ഇന്നും നല്ല പ്രചാരമുണ്ട്‌. ലസ്റ്റര്‍ വര്‍ണകം ആദ്യമായി ഉപയോഗിച്ചതും ഇവിടെത്തന്നെയാണ്‌. പിന്നീട്‌ മജോലിക്കാ വെനീസിലും നേപ്പിള്‍സിലും നിര്‍മിച്ചു തുടങ്ങി.

 

1472നു ശേഷമാണ്‌ ബൈസാന്ത്യത്തില്‍ നിന്ന്‌ സൈപ്രസിലൂടെ സ്‌ഗ്രാഫിറ്റോ ശൈലി ഇറ്റലിയിലെത്തിയത്‌. ബൊളോഞ്ഞ കേന്ദ്രമാക്കി നിര്‍മാണം നടക്കുന്ന സ്‌ഗ്രാഫിറ്റോ പാത്രങ്ങള്‍ അലങ്കരണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പ്രതലത്തില്‍ ഒരു പ്രത്യേക നിറം പൂശിയശേഷം അതിന്മേല്‍ പോറലുകള്‍ ഏല്‌പിച്ച്‌ വീണ്ടും മഞ്ഞ കലര്‍ന്ന ലെഡ്‌ ഗ്ലേസ്‌ പൂശിയാണ്‌ ഇതിന്റെ അലങ്കരണം നിര്‍വഹിക്കുന്നത്‌. 16-ാം ശ.ത്തിന്റെ അന്ത്യത്തോടെ പോഴ്‌സലിന്‍ ഇറ്റലിയില്‍ പ്രചാരത്തിലായി.

 

ഫ്രാന്‍സ്‌ബെല്‍ജിയം

 

13-ാം ശ.ത്തില്‍ത്തന്നെ ലെഡ്‌ഗ്ലേസ്‌ ഫ്രാന്‍സില്‍ പ്രചരിച്ചിരുന്നു. ബര്‍ണാഡ്‌ പാലിസ്സി 1539ല്‍ ഗ്ലേസുകള്‍ക്കു നിറം കൊടുത്തു കൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ റസ്റ്റിക്‌വെയര്‍ എന്നറിയപ്പെടുന്നു. ഈ പാത്രങ്ങളോടൊപ്പം ലോഹപ്പണിയെ അനുകരിച്ചുകൊണ്ടുള്ള ഒരു രീതിയും പ്രചാരത്തില്‍ വന്നു. "ഫിയെന്‍സ്‌ ദ്‌ ഒയറോങ്‌' എന്നു പേരുള്ള ഈ പാത്രത്തിന്റെ പ്രതലത്തിന്‌ ആനക്കൊമ്പിന്റെ നിറമാണ്‌; പുറമേ കനം കുറഞ്ഞ ഗ്ലേസും കൊടുത്തിരിക്കുന്നു. ചുട്ടെടുക്കുന്നതിനു മുമ്പ്‌ ലോഹ അച്ചുകള്‍ കൊണ്ട്‌ രൂപങ്ങള്‍ മുദ്രണം ചെയ്‌ത ശേഷം അവയുടെ മുകളില്‍ വിവിധ നിറങ്ങള്‍ പകര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ഈ രീതിക്കു കൊറിയയിലെ "മിഷിമാ' അലങ്കരണ ത്തോടു സാദൃശ്യമുണ്ട്‌. 1656ല്‍ എറ്റ്‌മെ പോട്ടറാ എന്നയാള്‍ റൂവെങ്ങില്‍ ഒരു ഫാക്‌റ്ററി സ്ഥാപിക്കുകയും "ലാംബ്രക്വിന്‍സ്‌' എന്ന പേരിലറിയപ്പെടുന്ന മറ്റൊരു അലങ്കരണപ്രക്രിയ ആവിഷ്‌കരിക്കുകയും ചെയ്‌തു. ഞൊറിവിന്റെയും ലേസിന്റെയും പ്രതീതി ജനിപ്പിക്കത്തക്കവിധമുള്ള രൂപരേഖകള്‍ക്കായിരുന്നു ഈ രീതിയില്‍ പ്രാധാന്യം. രണ്ടു ദശകങ്ങള്‍ക്കുശേഷം ബൈബിള്‍ കഥാരംഗങ്ങളും അന്റോണിയോ ടെമ്പസ്റ്റായുടെ എന്‍ഗ്രവിങ്ങുകളും പകര്‍ത്തിയിട്ടുള്ള ശില്‌പങ്ങള്‍ നിര്‍മിച്ചുതുടങ്ങി. ഫ്രഞ്ച്‌ അലങ്കരണകലയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിരുന്ന ഷീന്‍ ബെറൈങ്ങിന്റെ ചിത്രീകരണങ്ങളും മണ്‍പാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ലൂയി XIV-ാമന്റെ കാലത്ത്‌ സ്‌പാനിഷ്‌ പിന്തുടര്‍ച്ചാവകാശ യുദ്ധത്തിന്റെ ചെലവിനുവേണ്ടി വെള്ളി ആവശ്യമായി വന്നതോടെ വെള്ളിപ്പാത്രങ്ങളുടെ സ്ഥാനത്ത്‌ ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും കണ്ടെത്തേണ്ടതാവശ്യമായിവന്നു. അങ്ങനെയാണ്‌ "ഫീയെന്‍സ്‌' കളിമണ്‍കലാരൂപങ്ങള്‍ ഫ്രാന്‍സില്‍ പ്രചരിച്ചത്‌. ഫീയെന്‍സ്‌ നിര്‍മാണശൈലിയാണ്‌ പിന്നീട്‌ പോഴ്‌സലിന്‍ പാത്രനിര്‍മിതിക്കു വഴിതെളിച്ചത്‌.

 

ജര്‍മനി

 

ജര്‍മനിയിലെ ആദ്യത്തെ കളിമണ്‍ ഉത്‌പന്നങ്ങള്‍ "ഹാഫ്‌നെര്‍ ഗെഷിര്‍' എന്നറിയപ്പെടുന്നു. മഞ്ഞില്‍ നിന്നു രക്ഷനേടുന്നതിനുള്ള അടുപ്പുകള്‍ ഉണ്ടാക്കുന്നതിനുള്ള മേച്ചിലോടുകള്‍ എന്നായിരുന്നു ഹാഫ്‌നെര്‍ ഗെഷിര്‍ എന്ന സംജ്ഞകൊണ്ട്‌ ആദ്യകാലങ്ങളില്‍ അര്‍ഥമാക്കിയിരുന്നത്‌. ഇതിന്റെ നിര്‍മാണത്തില്‍ ആവിഷ്‌കരിക്കപ്പെട്ട സാങ്കേതിക വൈദഗ്‌ധ്യം പിന്നീട്‌ പാത്രനിര്‍മാണത്തിലും വ്യാപരിക്കുകയാണുണ്ടായത്‌. നൂറംബര്‍ഗിലെ പാള്‍ പ്രാണിങ്‌ ആണ്‌ ഇത്‌ നിര്‍മിക്കാന്‍ ആദ്യം ശ്രമിച്ചത്‌. തുടര്‍ന്ന്‌ സൈലീഷ്യയില്‍ നിന്നു "ഹാഫ്‌നെര്‍വെയര്‍' എന്ന പേരിലറിയപ്പെടുന്ന പാത്രസഞ്ചയങ്ങളും പുറത്തുവന്നു. 1500ഓടെ, സ്റ്റോണ്‍വെയറും ടിന്‍ ഗ്ലേസ്‌ഡ്‌ വെയറും പ്രചാരത്തിലായി. 1540ല്‍ കൊളോണില്‍ സ്റ്റോണ്‍വെയര്‍ നിര്‍മാണം തുടങ്ങി. പിന്നീട്‌ അത്‌ റൈന്‍ലാന്‍ഡ്‌, വെസ്റ്റര്‍വള്‍ഡ്‌, സീഗ്‌ബെര്‍ഗ്‌, റേറെന്‍ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. കോബാള്‍ട്ടും സാള്‍ട്ട്‌ ഗ്ലേസും കൊണ്ടലങ്കരിച്ച സ്റ്റോണ്‍ വെയര്‍ പാത്രങ്ങളും മനോഹരങ്ങളാണ്‌. കഴുത്തിന്റെ ഭാഗത്ത്‌ താടിക്കാരന്റെ മുഖം ചിത്രീകരിച്ചിട്ടുള്ള "ബാര്‍ട്ട്‌മന്‍ക്രൂഗ്‌' കൊളോണില്‍ 16-ാം ശ.ത്തില്‍ പ്രചാരത്തിലിരുന്നു. ഗോഥിക്‌ ശൈലിയില്‍ അലങ്കരണം നടത്തിയിരുന്ന ജര്‍മന്‍ സ്റ്റോണ്‍വെയറിലെ ഓക്ക്‌ഇല, മുന്തിരിയില എന്നിവയുടെ ചിത്രണം ശ്രദ്ധേയമാണ്‌. മധ്യഭാഗത്ത്‌ ക്ലാസ്സിക്കല്‍ വിഷയങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള "ദോപ്പെല്‍ ഫ്രീസ്‌ക്രൂഗെ' ജഗ്ഗുകളും പ്രചാരമുള്ളവയായിരുന്നു. 17-ാം ശ.

 

ആയതോടെ ബരോക്ക്‌ ശൈലി ആവിഷ്‌കരിക്കപ്പെട്ടു. 1710ല്‍ മൈസെന്‍ കേന്ദ്രമാക്കി ബോട്ട്‌ഗെര്‍ എന്ന ശില്‌പി പോഴ്‌സലിന്‍ നിര്‍മിച്ചു തുടങ്ങിയതോടെ സ്റ്റോണ്‍വെയര്‍ അപ്രത്യക്ഷമായി. ഫീയെന്‍സ്‌ ശൈലിയില്‍ ആദ്യം നിര്‍മാണം തുടങ്ങിയത്‌ നൂറംബര്‍ഗിലായിരുന്നു. തുടര്‍ന്ന്‌ ഫ്രാങ്ക്‌ ഫര്‍ട്ട്‌അംമൈനിലും ഉത്‌പാദനം ആരംഭിച്ചു. ബ്രിക്‌സെനില്‍ നിര്‍മിച്ച ഓയ്‌ളെന്‍ക്രൂഗും ഹനാവുവിലെ ഉത്‌പന്നമായ എന്‍ഗല്‍സ്‌ക്രൂഗും മികച്ച ഫീയെന്‍സ്‌ മാതൃകകളാണ്‌.

 

ബേയ്‌റോത്ത്‌ ആസ്ഥാനമാക്കി എ.എഫ്‌. ഫൊണ്‍ലോവെന്‍ഫിന്‍ക്‌, യൊസേഫ്‌ ഫിലിപ്പ്‌ ഡാന്‍ഹോഫര്‍ എന്നിവര്‍ നിര്‍മിച്ച പാത്രങ്ങളിലെ ഓവര്‍ ഗ്ലേസ്‌ (ലാവുഡ്‌ ഉന്‍ഡ്‌ ബാന്റെല്‍വെര്‍ക്ക്‌) സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഫാക്‌റ്ററികളില്‍ നിന്ന്‌ അലങ്കരിക്കാത്ത ഫീയെന്‍സ്‌ വീട്ടില്‍ കൊണ്ടുവന്ന്‌ ചെറിയ ചൂളകളില്‍ ചുട്ട്‌ അലങ്കരണം നടത്തുന്ന ഒരു രീതി സ്വീകരിച്ചവരില്‍ പ്രമുഖരാണ്‌ യൊഹാന്‍ ഷാപെര്‍, ജെ.എല്‍. ഫാബര്‍ എന്നിവര്‍.

 

18-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ പോഴ്‌സലിന്‍ നിര്‍മാണത്തില്‍ ചില വ്യതിയാനങ്ങള്‍ വരുത്തിക്കൊണ്ട്‌ പുതിയ സാങ്കേതികമാര്‍ഗങ്ങള്‍ രംഗത്തെത്തി. സാമുവല്‍ സ്റ്റോള്‍സെല്‍ ആണ്‌ കാപ്പിപ്പൊടി നിറം ആദ്യമായി ഉപയോഗിച്ചത്‌; രൂപങ്ങള്‍ ആദ്യമായി പകര്‍ത്തിയത്‌ യൊഹാന്‍ ഗോട്ട്‌ ലോബ്‌ കിര്‍ച്ച്‌നെര്‍ ആയിരുന്നു (1727). യൊഹാന്‍ യോചിം കെന്‍ഡ്‌ലെര്‍ ആവിഷ്‌കരിച്ച രൂപചിത്രണശൈലി യൂറോപ്പ്‌ മുഴുവന്‍ പ്രചരിച്ചു. 1752ലാണ്‌ ആസ്‌ട്രിയയില്‍ ആദ്യമായി പോഴ്‌സലിന്‍ നിര്‍മിച്ചത്‌.

 

ബ്രിട്ടന്‍

 

ആദ്യകാലങ്ങളില്‍ ഗ്ലേസ്‌ ചെയ്യാത്ത പാത്രങ്ങളാണ്‌ ബ്രിട്ടനില്‍ നിര്‍മിച്ചിരുന്നത്‌. പിന്നീട്‌ ഫ്രാന്‍സ്‌ വഴി സോഫ്‌റ്റ്‌ ലെഡ്‌ ഗ്ലേസ്‌ രീതി ഇംഗ്ലണ്ടില്‍ പ്രചരിച്ചു. കളിമണ്ണിലെ ഇരുമ്പിന്റെ അളവനുസരിച്ച്‌ മഞ്ഞയും തവിട്ടും നിറങ്ങള്‍ കലര്‍ന്ന ഒരു ഗ്ലേസാണുണ്ടാക്കിയിരുന്നത്‌. പാത്രം ആദ്യം മാങ്‌ഗനീസ്‌ കലര്‍ന്ന "സ്ലിപ്പി'ല്‍ കഴുകി ഗ്ലേസ്‌ ചെയ്യുന്നതിന്റെ ഫലമായി നല്ല തവിട്ടു ഗ്ലേസും ലഭിച്ചിരുന്നു. കോപ്പര്‍ ഓക്‌സൈഡ്‌ ഉപയോഗിച്ചു തുടങ്ങിയത്‌ 13-ാം നൂറ്റാണ്ടില്‍ മാത്രമാണ്‌. 1550ല്‍ ടിന്‍ ഗ്ലേസിന്റെ ഡച്ച്‌ സാങ്കേതികത്വം ബ്രിട്ടനില്‍ പ്രചരിച്ചതോടെ ലെഡ്‌ ഗ്ലേസ്‌ അപ്രത്യക്ഷമായി ഡെല്‍ഫ്‌റ്റിലെ ഉത്‌പാദനം പ്രചാരത്തിലായതിനെത്തുടര്‍ന്ന്‌ "ഗാളിവെയര്‍' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഈ പാത്രങ്ങള്‍ ഡെല്‍ഫ്‌റ്റ്‌ എന്നറിയപ്പെടാന്‍ തുടങ്ങി. ഇതിന്റെ അവശേഷിക്കുന്ന മാതൃകകള്‍ "മാളിങ്‌ ജഗ്‌സ്‌' എന്നറിയപ്പെടുന്നു. കെന്‍റിലെ വെസ്റ്റ്‌ മാളിങ്ങില്‍ ഇത്‌ സംരക്ഷിക്കപ്പെട്ടിട്ടുള്ളതു കൊണ്ടാണ്‌ ഇതിന്‌ ഈ പേര്‌ ലഭിച്ചത്‌. 1628ല്‍ ലണ്ടനിലെ സൗത്ത്‌ പാര്‍ക്കില്‍ ഒരു കളിമണ്‍ ഫാക്‌റ്ററി സ്ഥാപിക്കുകയുണ്ടായി. വാന്‍ ലി ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ (1573-1620) ചൈനയില്‍ പ്രചാരത്തിലിരുന്ന നീലയും വെള്ളയും കലര്‍ന്ന പോഴ്‌സലിനില്‍ നിന്നു പ്രചോദനം കൊണ്ട്‌ നിര്‍മിക്കപ്പെട്ട പോഴ്‌സലിന്റെ ചില മാതൃകകള്‍ ബ്രിട്ടനിലുണ്ട്‌.

 

1600ല്‍ നിര്‍മിക്കപ്പെട്ടതും ലണ്ടന്‍ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഒരു തളികയില്‍

 

'The rose is red the leaves are grene God save Elizabeth our Queene'

 

എന്ന ഈരടി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

 

ചൈനയുടെ സ്വാധീനത്തിനു വിധേയമായി 18-ാം നൂറ്റാണ്ടിലും പുതിയ പാത്രങ്ങള്‍ നിര്‍മിച്ചുതുടങ്ങി. ടിന്‍ ഗ്ലേസ്‌ നിര്‍മിതികളുടെ കേന്ദ്രം ലണ്ടന്‍, ബ്രിസ്‌റ്റള്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളായിരുന്നു.തോമസ്‌ ടോഫ്‌റ്റ്‌ നിര്‍മിച്ച മഗ്ഗുകളും ജോണ്‍ ഡ്വൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട സ്റ്റോണ്‍ വെയറും; ജോണ്‍ ഫിലിപ്പും ഡേവിഡ്‌ എലേഴ്‌സും ചേര്‍ന്ന്‌ സ്റ്റഫോഡ്‌ഷയറില്‍ സ്ഥാപിച്ച ഫാക്‌റ്ററിയിലെ ഉത്‌പന്നങ്ങളും ഇക്കാലത്തിന്റെ സംഭാവനകളാണ്‌.

 

പോഴ്‌സലിനു പകരമായ സാള്‍ട്ട്‌ ഗ്ലേസ്‌ഡ്‌ സ്റ്റോണ്‍ വെയര്‍ 1690ലാണ്‌ ആദ്യമായി നിര്‍മിക്കപ്പെട്ടത്‌. സ്‌ഗ്രാഫിറ്റോ അനുകരിച്ചുകൊണ്ടുള്ള നിര്‍മിതി 1730 മുതല്‍ 1775 വരെ പ്രചാരത്തിലിരുന്നു. പ്ലാസ്റ്റര്‍ ഒഫ്‌ പാരിസിന്റെ ഉപയോഗം വ്യാപകമായതോടെ ഇംഗ്ലീഷ്‌ കളിമണ്‍ കലാരൂപങ്ങളുടെ നിര്‍മാണം വികസിച്ചു.

 

                                                                                                                                                                                                                                                                                 

                    kaliman‍ kalaaroopangal‍                

                                                                                                                                                                                                                                                     

                   kaliman‍ kalaaroopangal‍ - kooduthal vivarangal                  

                                                                                             
                             
                                                       
           
 

kaliman‍ kalaaroopangal‍

 

manushyante kalaabhiruchi prakadippikkaan‍ uthakiya ettavum puraathanamaaya maadhyamangalilonnu kalimannaayirunnu. Ellaayidatthum kittunna oru vasthuvaayathinaal‍ lokamempaadumulla kalaakaaranmaar‍ kalimannine kalaamaadhyamamaayi sveekarikkukayundaayi. Athukondu thanne maanavasamskaaratthinteyum kalayudeyum charithratthil‍ kaliman‍kalaaroopangal‍kku nir‍naayakamaaya sthaanamaanu puraavasthu gaveshakar‍ nalkiyirikkunnathu. Kaliman‍ kalaye (siraamiksu) athinte udbhavavikaasangalude charithratthil‍ ninnu ver‍thiricchu kaanuka saadhyamalla. Kalayude charithravum samskaaratthinte charithravum athramaathram bandhappettaanirikkunnathu. Shavakudeerangalil‍ mruthadehangalodoppam samskarikkunnathinum unnathavyakthikal‍kku paarithoshikangal‍ nalkunnathinum oro kaalatthe kalaabhiruchiye thrupthippedutthunnathinum sampannathayude pratheekamaayum eeshvarasamar‍ppanatthinaayum kaliman‍ nir‍mithikal‍ upayogicchirunnathil‍ ninnu kaliman‍ paathrangal‍kku nithyopayogasaadhanangal‍ ennathilupariyaayi oru sthaanam nalkiyirunnu ennu manasilaakkaam.

 

kaliman‍ kalaaroopangalude udbhava vikaasangalude charithratthinu su. 9000 var‍shatthe pazhakkamundu. Kalaakaarante anveshanathrushnayum saankethika pravidhikalilulla parishkaranangalum alankaranakalayile puthiya maanangalum kaliman‍ roopangal‍kku vyvidhyam nalki. Oru shilpatthinte aakruthiyil‍ ninno alankaranatthil‍ ninno maathram athu ethramaathram puraathanamaanennum ethu janavar‍gamaanu athu nir‍micchathennum vidagdhar‍kku nir‍nayikkaan‍ prayaasamilla.

 

 

praacheena sameepapoor‍vadeshavum eejipthum

 

thur‍kkiyile anattholiyan‍ thadatthile kattaal‍huyuku enna sthalatthe oru niyolitthiku adhivaasatthil‍ ninnu uthkhananam cheyyappetta kaliman‍ paathrangal‍kku su. 9000 var‍shatthe pazhakkamundennu kanakkaakkappettittundu. Mecchappetta aakruthiyil‍ nir‍micchu unnatha thaapanilayil‍ chuttu minusappedutthiyathum bi. Si. 6500l‍tthanne nir‍micchuvennu karuthappedunnathumaaya kaliman‍ paathrangalum pilkkaalatthu uthkhananam cheyyappettittundu. "al‍ubydu' ennu vyavaharikkappedunna the. Pa. Iraanile (shushaan‍) kaliman‍ paathrangalile alankaranangalum kaliman‍ kalaaroopangalude praacheenathaykku mathiyaaya thelivukalaanu. Khor‍saabaadu, nimroodu, susa, baabilon‍ ennividangalile minusappedutthiya ishdikatthattikalilaanu din‍ glosinte upayogam aadyamaayi kandetthiyittullathu.

 

raajavaazhchaykku mumpulla kaalatthu thanne (bi. Si. 3100nu mumpu) vyvidhyameriya kaliman‍ kalaaroopangal‍ eejipthilundaayirunnu. Chuvanna pashchaatthalatthil‍ vella niratthilulla mrugaroopangalum bhoodrushyangalum jyaamitheeya roopangalum varacchucher‍kkukayaayirunnu pathivu. Ee alankarana reethi 26-aam raajavamsham vare (bi. Si. 6645-25) neendu ninnu. Onnaam raajavamshatthinte kaalatthu koppar‍ oksydu, kobaal‍ttu, maangganeesu ennivakondu var‍nangal‍ rachicchirunnu.

 

 

eejiyanum greesum

 

niyolitthiku kaalatthaanu (bi. Si. 6000-3000) eejiyanil‍ kaliman‍ kalaaroopangal‍ nir‍mikkaan‍ thudangiyathu. Kykondu menanju minusappedutthiya paathrangalude nir‍maanakendrangal‍ thesaaliyum kreettum aayirunnu. Chuvanna niratthilulla paathrangalaanu thesaaliyile panikkaar‍ nir‍micchirunnathenkilum apoor‍vamaayi var‍navyvidhyamullavayum undaakkiyirunnu. Mikka paathrangalum kotthupanikondu alankarikkappettirunnu. Venkalayugatthin‍era aadyaghattatthil‍ nir‍maanakendram thesaaliyil‍ ninnu pelapponneesilekkum boyeeshyayilekkum maari. Ee pradeshangalile kaliman‍ nir‍mithikal‍ aadya hellaadiku, madhya hellaadiku, anthya hellaadiku enningane vyavaharikkappettuvarunnu. Aadya hellaadiku kaalatthe paathrangal‍kku lohappanikalodaayirunnu saadrushyam. Kalimannil‍ ninnu samskariccheduttha oru irunda var‍nakam kondu prathalam pooshunna pathivum ikkaalatthundaayirunnu. Samakaaleena syklaadesu nir‍mithikalile alankaranangalil‍ var‍tthulaakaaramaaya rooparekhakalum pazhaya kappalukalude chithreekaranangalum kaanaam. Aadya minovan‍ kreettile paathrangalil‍ jyaamitheeya rooparekhakalaanu kaanappedunnathu. Ilam niramulla pashchaatthalatthil‍ kadum niratthilulla chaayangalum irunda pashchaatthalatthil‍ vellaniravum pooshukayaayirunnu cheythirunnathu. Madhyavenkalayugamaayathode nir‍maana pravidhi vikaasam praapicchu. Knosasu, pheysttasu ennee raajadhaanikalilum kamaarasu guhaapradeshatthum roopam konda kaliman‍ kalaaroopangalaanu pothuvil‍ "kreettu pottari' enna perilariyappedunnathu. Irunda prathalatthil‍ chuvappum veluppum kondu sasyajaalangaludeyum samudrajeevikaludeyum roopangal‍ aalekhanam cheyyappettirunnu. Mooshayude pravar‍tthanasheshi mecchappettu vannathode paathrangalude aakruthikku kooduthal‍ poor‍natha kyvannu. Muttatthodinte kanam maathramulla urulan‍ jaarukalum valiya sambharanikalum ikkaalatthinte sambhaavanakalaanu.

 

anthyavenkalayugatthil‍ (bi. Si. 1580-1200) eejiyan‍ naagarikatha sampannathayude ucchakodiyiletthiyathode kaliman‍ kalaashyliyum mecchappettu. Kreettile kalaakaaranmaar‍ var‍navinyaasatthil‍ parishkaranangal‍ varutthunnathilaanu shraddha kendreekaricchirunnathu. Samudra jeevitha drushyangal‍ ikkaalatthu kooduthal‍ sveekaaryamaayi. Dol‍phin‍, kinaavalli, nakshathra mathsyam thudangiyavayude chithrangal‍kkaayirunnu kooduthal‍ priyam. Knosasinte pathanatthode kaliman‍ nir‍maanakendram myseeniyayilekku maari. Kaliman‍ kalaaroopangal‍ van‍thothil‍ nir‍mikkappedukayum eejipthu, ittali, sisili ennividangalilekku kayatti ayaykkappedukayumundaayi. Aadya ayoyugatthinte poor‍vashathakangalil‍ (bi. Si. 1100-900) nir‍mikkappetta shilpangalil‍ lalithamaaya chila jyaamitheeyaroopangalaanundaayirunnathu. Valanjupulanjulla rekhaachithrangal‍kkupakaram jyaamitheeya rooparekhakal‍ sveekaricchathu bi. Si. On‍pathaam sha. Tthinte aadyadashakangalilaanu. Su. Naalu noottaandukaalam amoor‍ttha chithrangal‍kkaayirunnu praadhaanyamenkilum ettaam sha. Aayathode chythanyavatthaaya roopangal‍ prathyakshappettu thudangi. Atheeniyayile dippilon‍ semittheriyil‍ kaanappetta koottan‍ smaarakangal‍ ithinu thelivu nalkunnu. Noottaandukalude idavelaykku shesham, veendum sameepapoor‍vadeshangalumaayi greesinu bandham puthukkaan‍ saadhicchathodeyaanu paaramparyashyliyil‍ ninnu vyathichalikkaanum kaliman‍ kalaashylikku puthujeevan‍ nalkaanum avar‍kku kazhinjathu. Kalayilum vaanijyatthilum mun‍nirayil‍ ninna korinthil‍ "praattokorinthyan‍' enna oru shyli thanne roopam kondu. Bi. Si. 550 aayathode greesile man‍paathra nir‍maanatthinte kendram aathan‍su aayi. Kalimannum redu okkarum cher‍tthulla mishritham upayogicchu oru oranjcchuvappu prathalam shilpangal‍kku nalkaan‍ kazhinjathiloodeyaanu aathan‍sukaar‍ korinthyare kaliman‍ nir‍maanakalayil‍ athishayicchathu. Ee noottaandukalil‍ nir‍mikkappetta paathrangal‍kku niram kodukkunnathinu oru prathyeka saankethikavidya thanne roopam kondu. Phottograaphiku printinu sadrushamaaya chumappu rooparekhakalum (redphigar‍ shyli) athinte negatteevinu sadrushamaaya karuttha rooparekhakalum (blaaku phigar‍ shyli) aavishkarikkayaayirunnu ithinte prathyekatha. Ee prathalangalil‍ varakal‍ kotthivaccha shesham mattu nirangalupayogicchum roopa chithranamnadatthivannu.

 

nir‍maathaavinte peru soochippikkunna aksharangal‍ ezhuthiccher‍kkunna pathivu ezhaam noottaandil‍ praavar‍tthikamaayi. Aaraam noottaandinte aadya dashakangalil‍ "aattamiku blaakku phigar‍' shyli valareyere vikasicchu. Her‍kkulisu, thesiyusu ennee veerapurushanmaarude veerakathakalaanu alankaranatthinu vishayamaakkiyathu. "blaakku phigar‍ shyli'ye anukaricchu munnottu neengaan‍ "redu phigar‍ shyli'kkaar‍ madicchilla. Aattiku paathra alankaranatthinte prachaaram nashdappettathu klaasikkal‍ kaalaghattatthilaayirunnu.

 

edrooriyarom

 

ayoyugatthinte aarambhatthil‍ nir‍mikkappettirunna paathrangalil‍ mikkavayum shavasamskaranabharani (nannangaadi)kalaayirunnu. Bi. Si. Ettaam noottaandil‍ nir‍micchuvennu karuthappedunna "bucchero' (bucchero) ithinudaaharanamaanu. Ee bucchero kudangalude nir‍mithikku moosha upayogicchirunnilla; alankaranamaayi chila jyaamitheeya roopangal‍ kotthivacchirunnuvennumaathram. Aaraam noottaandaayathode ee jyaamitheeya roopangalodoppam pakshimrugaadikalude roopangalum cher‍tthu thudangi. Anthya aar‍kkeyiku kaalaghattatthil‍ edrooskar‍, "deraakkotta' shilpangal‍ nir‍mikkunnathil‍ vydagdhyam nedi. "ve'yile appoloyude roopavum mattum ithinudaaharanangalaanu.

 

romile areettiyam kendramaakki nir‍miccha areettyn‍ paathrangalaanu aadyakaala roman‍ kaliman‍ nir‍mithikalil‍ prashastham. Mooshayupayogicchu vaar‍ttheduttha shilpangalil‍ pinneedu alankaranangal‍ nadatthukayaayirunnu cheythirunnathu. Lohappaniyil‍ ninnu prachodanam konda "deraa sigillaattaa' ithinudaaharanamaanu. Eejipthil‍ roopam konda ledu glesingu roman‍ man‍paathra nir‍maana shyliyeyum svaadheenicchirikkanam.

 

islaamika raajyangal‍

 

yooropyan‍ man‍paathra nir‍mithiye ettavum kooduthal‍ svaadheenicchathu siriya, eejipthu, mesoppottemiya, per‍shya, aphgaanisthaan‍ ennividangalil‍ roopam konda islaamiku man‍paathra kalaashyliyaanu. Khaleephamaarude uyar‍cchayum thaazhchayum kaliman‍ kalaashyliyeyum baadhicchirunnu. Oro raajavamshattheyum chuttippatti jeevasandhaaranam nadatthiyirunna kalaakaaranmaarum thozhilaalikalum kaliman‍ kalaashyliye aunnathyatthiletthikkaan‍ aavunnathra shramicchu. Baagdaadu, al‍phusthaathu, samar‍khandu, rakhaa, re, kaashaan‍ ennividangalaayirunnu nir‍maana kendrangal‍. 14-aam sha. Tthinu mumpu nir‍mmicchirunna kaliman‍ paathrangalude avashishdangal‍ labhicchittilla ennuthanne parayaam. Athukondu avayude vivaranam saadhyavumalla. Umayaadu khaliphettinte kaalatthu (661-750) man‍paathranir‍maanam kaaryamaaya thothilundaayirunnilla. Ennaal‍ thudar‍nnu abbaasidu ghattamaayappozhekku chynayude svaadheenatthinu vidheyamaayi chyneesu paathrangal‍ irakkumathi cheyyukayo avayude anukaranangal‍ nir‍mikkukayo cheythittundu. Pushpalathaadikalaayirunnu pradhaana alankaranavishayam. Janthukkalude roopangal‍ pakar‍tthunnathinu mathaparamaaya vilakkukal‍ undaayirunnathukondu mrugaroopa chithreekaranam kaaryamaaya thothil‍ undaayilla; khur‍ aan‍ vachanangal‍ shilpangalil‍ aalekhanam cheyyunna pathivu ikkaalatthundaayi.

 

islaamika man‍paathranir‍maanashyliyile aunnathyam prakadamaakunnathu din‍ glesinte kandupiditthatthiloodeyaanu. Bi. Si. 1100l‍ tthanne ee prakriya aseeriyayil‍ nilavilirunnuvennu avakaashappedunnundenkilum athu aksharaar‍thatthil‍ prayogatthil‍ varutthiyathu islaamika kalaakaaranmaaraayirunnu. Lohavar‍nakangal‍ upayogicchu kondulla chithranareethikku prachaaram nalkiyathum ikkoottaraanu. Samaanidu raajavamshakkaalatthe shyliyum nir‍maana pravidhiyum prathyekam praadhaanyamar‍hikkunnu. Islaamiku ghattatthile eejipshyan‍ man‍paathra nir‍maanashyli ettavum kooduthal‍ vikaasam praapicchathu phaatthimidu vamshakaalatthaanu (969-1171). Chynayude svaadheenatthinuvidheyamaakaathe thanne alankaranatthilum var‍nachithranatthilum varutthiya maattangal‍ savishesha shraddha ar‍hikkunnu. Saadu enna shilpiyude peru cher‍tthu vyavaharicchuporunna paathrangal‍ ikkaalatthethaanu.

 

mesoppottemiya, per‍shya ennividangalil‍ 11 muthal‍ 15 vare sha. Ngalil‍ vikaasam praapiccha nir‍maana shyli prathyekam prasthaavyamaanu. Dehraanu sameepamulla re enna pradeshatthu kandedukkappetta paathrangalile "minaayu' alankaranashyliyum glesingum siloottu alankaranavum edutthuparayatthakkathaanu. "rakhaa' paathrangalum "kaashaan‍' mecchilodukalum "lakaabi' paathrangalum ee kaalaghattatthilethaanu. Chynayumaayi vyaapaarabandhatthiler‍ppettathode chyneesu svaadheenatthinu kooduthal‍ vidheyamaaya islaamika kaliman‍ paathranir‍maana shyliyude savisheshathakalaanu bahuvar‍na alankaranavum mattum. 14-aam sha. Muthal‍ thanne chyneesu seladon‍ shilpangal‍ anukaricchukondulla nir‍mithikal‍ dhaaraalamundaayi.

 

mamgolukalude aakramanatthinu vidheyaraayavar‍ damaaskasilekku kudiyeriyathodeyaanu siriyayil‍ kaliman‍paathranir‍maanam vikaasam praapicchathu. 14-aam sha. Tthinte anthyatthil‍ chynaye anukaricchukondu venmayum neelimayum idakalar‍tthiyittulla paathrangal‍ nir‍micchuvannu. Thur‍kki bharanaadhikaariyaaya sulymaan‍ kante kaalatthu damaaskasil‍ palli paninjathodeyaanu siriyayil‍ ee vyavasaayatthinu unar‍vundaayathu. Ivide nir‍mikkappetta ishdikayum mecchilodum mattu shilpangalum valarekkaalam prachaaratthilirunnu.

 

thur‍kkiyil‍ anattholiya kendramaakki 13-aam sha. Tthil‍ kaliman‍ kalaaroopangalude nir‍mithi aarambhicchu. Ee kalaaroopangalil‍ adhikavum vaasthuvidyaaramgatthe modi pidippikkaanaanu upayogicchirunnathu. Pallikal‍ alankarikkunnathinaanu kaliman‍ kalaaroopangal‍ pradhaanamaayum upayogicchirunnathu. Thur‍kki man‍paathranir‍mithiyude suvar‍nadasha ottoman‍ bharanaadhikaarikalude kaalamaanu. Chynayile mingu raajavamshakaalatthe nir‍maanashyliyude svaadheenatthinu vidheyamaayulla alankaranangalaanu 16-aam sha. Tthinte aadyadashakangalil‍ ivide prachaaratthilirunnathu. Thudar‍nnulla dashakangalil‍ isniku kaliman‍paathrangal‍ prashasthi nedi. Neelayum vellayum cher‍nnulla mingu (chyna) alankaranam appaade pakar‍tthukayaanu avar‍ cheythathu. Munthirivallikalude chithranatthinu chuttumaayi "ammanyttu skraal‍ bor‍dar‍' ennariyappedunna oru arikum samvidhaanam cheyyappettu thudangi. Akkaalatthu chynayil‍ prachaaratthilirunna chila pushpalathaadiroopamaathrukakalude sthaanatthu ttulippu, poppi, rosu thudangiya, thur‍kkikal‍kku priyankarangalaaya pushpangalaanu varacchucher‍tthathu. Upabhokthaakkalude mathavishvaasangal‍kkanusruthamaayi vishayangal‍kku maattangal‍ varutthukayum cheythirunnu. 1550odeyaanu "ar‍meniyan‍ bol‍' ennariyappedunna kattiyulla chuvanna var‍nakam prayogatthil‍ varutthiyathu.

 

1575nodadutthu nir‍mikkappettathum inaamal‍ pani nadatthiyittullathumaaya thur‍kki koojakal‍ landanile vikdoriyaa aan‍du aar‍bar‍ttu myoosiyatthil‍ sookshicchirikkunnu. Meen‍ chethumpalinte pratheethi varatthakkavannamulla alankaranangal‍ ee kaalaghattatthinte prathyekathakalilonnaanu.

 

yooroppu

 

bysaanthyam

 

mruthadehangalodoppam kaliman‍ paathrangal‍ samskarikkunna pathivu krasthavaachaaramallaatthathinaal‍ ivide nadatthiya uthkhananangalil‍ ninnu kaliman‍ paathrangal‍ adhikamonnum thanne labhicchittilla. Thathphalamaayi kaalanir‍nayanavum asaadhyamaayittheer‍nnirikkayaanu. Chuvanna pashchaatthalatthil‍ rileephu alankaranam nadatthunna oru reethiyudeyum manushyaroopangalum mrugasasyaroopangalum kotthivaccha "sgraaphittoshyli'yudeyum ethaanum maathrukakalaanu 12-aam sha. Tthodaduttha kaalangalil‍ ivide undaayirunnathennu karuthendiyirikkunnu.

 

speyin‍

 

eejipthiloode speyinilekku kadanna lasttar‍ pravidhiyaanu speyinil‍ pradhaanamaayum prachaaratthilirunnathu. Parukkan‍ kalimannu roopappedutthi chuttedutthu ledu adangiya din‍ kondu glesu varutthiyaanu kalaaroopangal‍ nir‍micchirunnathu. "aal‍barello' ennariyappedunna aushadhabharanikalaanu ithil‍ pradhaanam. Sasyarooparekhakalum arabaskukalum aanu alankaranatthinupayogicchirunnathu. Pinneedu simham, kazhukan‍ ennivayude roopangalum var‍nangalil‍ pakar‍tthi.

 

prabhukudumbangalude sthaanamudrakal‍ aalekhanam cheytha paathrangal‍ athimanoharangalaanu. "vaalan‍shya lasttar‍' kaliman‍ kalaaroopangalude svaadheenatthinu vidheyamaayi patter‍naayil‍ nir‍mikkappetta paathrangal‍kku valiya prachaaram labhicchilla. 17um 18um sha. Ngalil‍ nyookaasilile delavera dela rynayil‍ thayyaaraakkappetta din‍ glesu cheytha paathrangal‍ athimanoharangalaanu. Ittaliyile ur‍bino shyliyilulla "isttoriyaatto'yum en‍gravaraaya antoniyo dempasttaayude shyliyum anukaricchukondu speyinil‍ shilparachana thudar‍nnu. Mecchilodu nir‍maanatthinu speyinil‍ prachaaratthilirunna "kuver‍daasekkaa' prakriya valare prashasthinediya onnaanu.

 

ittali

 

yooroppinte kaliman‍ kalaashyliye ettavum kooduthal‍ svaadheenicchathu ittaliyaanu. "majolikka', "sgraaphitto' ennee inangal‍ ittaaliyan‍ nir‍maanashyliyude vydagdhyam prakadamaakkunnu. Madhyapoor‍vadeshatthu ninnu speyinilekkum pinneedu ittaliyilekkum vaanijyam vipulappedutthiya major‍kkan‍ vyaapaarikalaanu prashasthamaaya majolikkaa paathrangal‍kku janmam nalkiyathu. Klaasikkal‍ kaalaghattam muthal‍ yooroppil‍ nir‍micchirunna paathrangaludeyum ithara kaliman‍ kalaaroopangaludeyum alankaranangalil‍ saankethika vydagdhyam ettavum kooduthal‍ prakadamaakunnathu ittaaliyan‍ majolikkayilaanu. Chuttedukkunnathinu mumpu, unangiya prathalatthil‍ din‍ glesu var‍nangal‍ pakar‍tthunna ee prakriyaykku adhika vydagdhyam aavashyamaanu. Speyinine anukaricchukondu ittalikkaar‍ thilangunna chaayakkoottukalum avatharippicchu. Ittaliyile pramukha nir‍maanakendrangal‍ umbriya, phloran‍su ennividangalaayirunnu. 16-aam sha. Tthil‍ "isttoriyaatto' enna noothanashyli thanne roopamkondu. Raaphel‍, shalomon‍ ennivarude rachanakal‍ paathrangalilum mattum pakar‍tthiyathukondaavanam ithinu "raaphel‍ veyar‍' enna peruthanne siddhicchathu. Phiyen‍saayil‍ roopamkonda isttoriyaatto shyli 1450l‍tthanne pracharikkukayundaayi. Deroottaayil‍ nir‍mikkunna majolikkaakal‍kku innum nalla prachaaramundu. Lasttar‍ var‍nakam aadyamaayi upayogicchathum ividetthanneyaanu. Pinneedu majolikkaa veneesilum neppil‍silum nir‍micchu thudangi.

 

1472nu sheshamaanu bysaanthyatthil‍ ninnu syprasiloode sgraaphitto shyli ittaliyiletthiyathu. Bolonja kendramaakki nir‍maanam nadakkunna sgraaphitto paathrangal‍ alankaranatthinte kaaryatthil‍ prathyekam shraddhayar‍hikkunnu. Prathalatthil‍ oru prathyeka niram pooshiyashesham athinmel‍ poralukal‍ elpicchu veendum manja kalar‍nna ledu glesu pooshiyaanu ithinte alankaranam nir‍vahikkunnathu. 16-aam sha. Tthinte anthyatthode pozhsalin‍ ittaliyil‍ prachaaratthilaayi.

 

phraan‍sbel‍jiyam

 

13-aam sha. Tthil‍tthanne ledglesu phraan‍sil‍ pracharicchirunnu. Bar‍naadu paalisi 1539l‍ glesukal‍kku niram kodutthu kondu nir‍miccha upakaranangal‍ rasttikveyar‍ ennariyappedunnu. Ee paathrangalodoppam lohappaniye anukaricchukondulla oru reethiyum prachaaratthil‍ vannu. "phiyen‍su du oyarongu' ennu perulla ee paathratthinte prathalatthinu aanakkompinte niramaanu; purame kanam kuranja glesum kodutthirikkunnu. Chuttedukkunnathinu mumpu loha acchukal‍ kondu roopangal‍ mudranam cheytha shesham avayude mukalil‍ vividha nirangal‍ pakar‍tthukayaanu cheyyunnathu. Ee reethikku koriyayile "mishimaa' alankarana tthodu saadrushyamundu. 1656l‍ ettme pottaraa ennayaal‍ roovengil‍ oru phaakttari sthaapikkukayum "laambrakvin‍su' enna perilariyappedunna mattoru alankaranaprakriya aavishkarikkukayum cheythu. Njorivinteyum lesinteyum pratheethi janippikkatthakkavidhamulla rooparekhakal‍kkaayirunnu ee reethiyil‍ praadhaanyam. Randu dashakangal‍kkushesham bybil‍ kathaaramgangalum antoniyo dempasttaayude en‍gravingukalum pakar‍tthiyittulla shilpangal‍ nir‍micchuthudangi. Phranchu alankaranakalaye ettavum kooduthal‍ svaadheenicchirunna sheen‍ berynginte chithreekaranangalum man‍paathrangalil‍ prathyakshappettu thudangi. Looyi xiv-aamante kaalatthu spaanishu pinthudar‍cchaavakaasha yuddhatthinte chelavinuvendi velli aavashyamaayi vannathode vellippaathrangalude sthaanatthu chelavu kuranja mattenthenkilum kandetthendathaavashyamaayivannu. Anganeyaanu "pheeyen‍su' kaliman‍kalaaroopangal‍ phraan‍sil‍ pracharicchathu. Pheeyen‍su nir‍maanashyliyaanu pinneedu pozhsalin‍ paathranir‍mithikku vazhithelicchathu.

 

jar‍mani

 

jar‍maniyile aadyatthe kaliman‍ uthpannangal‍ "haaphner‍ geshir‍' ennariyappedunnu. Manjil‍ ninnu rakshanedunnathinulla aduppukal‍ undaakkunnathinulla mecchilodukal‍ ennaayirunnu haaphner‍ geshir‍ enna samjnjakondu aadyakaalangalil‍ ar‍thamaakkiyirunnathu. Ithinte nir‍maanatthil‍ aavishkarikkappetta saankethika vydagdhyam pinneedu paathranir‍maanatthilum vyaaparikkukayaanundaayathu. Noorambar‍gile paal‍ praaningu aanu ithu nir‍mikkaan‍ aadyam shramicchathu. Thudar‍nnu syleeshyayil‍ ninnu "haaphner‍veyar‍' enna perilariyappedunna paathrasanchayangalum puratthuvannu. 1500ode, stton‍veyarum din‍ glesdu veyarum prachaaratthilaayi. 1540l‍ kolonil‍ stton‍veyar‍ nir‍maanam thudangi. Pinneedu athu ryn‍laan‍du, vesttar‍val‍du, seegber‍gu, reren‍ ennividangalilekku vyaapicchu. Kobaal‍ttum saal‍ttu glesum kondalankariccha stton‍ veyar‍ paathrangalum manoharangalaanu. Kazhutthinte bhaagatthu thaadikkaarante mukham chithreekaricchittulla "baar‍ttman‍kroogu' kolonil‍ 16-aam sha. Tthil‍ prachaaratthilirunnu. Gothiku shyliyil‍ alankaranam nadatthiyirunna jar‍man‍ stton‍veyarile okkila, munthiriyila ennivayude chithranam shraddheyamaanu. Madhyabhaagatthu klaasikkal‍ vishayangal‍ chithreekaricchittulla "doppel‍ phreeskrooge' jaggukalum prachaaramullavayaayirunnu. 17-aam sha.

 

aayathode barokku shyli aavishkarikkappettu. 1710l‍ mysen‍ kendramaakki bottger‍ enna shilpi pozhsalin‍ nir‍micchu thudangiyathode stton‍veyar‍ aprathyakshamaayi. Pheeyen‍su shyliyil‍ aadyam nir‍maanam thudangiyathu noorambar‍gilaayirunnu. Thudar‍nnu phraanku phar‍ttammynilum uthpaadanam aarambhicchu. Briksenil‍ nir‍miccha oylen‍kroogum hanaavuvile uthpannamaaya en‍gal‍skroogum mikaccha pheeyen‍su maathrukakalaanu.

 

beyrotthu aasthaanamaakki e. Ephu. Phon‍loven‍phin‍ku, yosephu philippu daan‍hophar‍ ennivar‍ nir‍miccha paathrangalile ovar‍ glesu (laavudu un‍du baantel‍ver‍kku) savishesha shraddhayar‍hikkunnu. Phaakttarikalil‍ ninnu alankarikkaattha pheeyen‍su veettil‍ konduvannu cheriya choolakalil‍ chuttu alankaranam nadatthunna oru reethi sveekaricchavaril‍ pramukharaanu yohaan‍ shaaper‍, je. El‍. Phaabar‍ ennivar‍.

 

18-aam sha. Tthinte aadyadashakangalil‍ pozhsalin‍ nir‍maanatthil‍ chila vyathiyaanangal‍ varutthikkondu puthiya saankethikamaar‍gangal‍ ramgatthetthi. Saamuval‍ sttol‍sel‍ aanu kaappippodi niram aadyamaayi upayogicchathu; roopangal‍ aadyamaayi pakar‍tthiyathu yohaan‍ gottu lobu kir‍cchner‍ aayirunnu (1727). Yohaan‍ yochim ken‍dler‍ aavishkariccha roopachithranashyli yooroppu muzhuvan‍ pracharicchu. 1752laanu aasdriyayil‍ aadyamaayi pozhsalin‍ nir‍micchathu.

 

brittan‍

 

aadyakaalangalil‍ glesu cheyyaattha paathrangalaanu brittanil‍ nir‍micchirunnathu. Pinneedu phraan‍su vazhi sophttu ledu glesu reethi imglandil‍ pracharicchu. Kalimannile irumpinte alavanusaricchu manjayum thavittum nirangal‍ kalar‍nna oru glesaanundaakkiyirunnathu. Paathram aadyam maangganeesu kalar‍nna "slippi'l‍ kazhuki glesu cheyyunnathinte phalamaayi nalla thavittu glesum labhicchirunnu. Koppar‍ oksydu upayogicchu thudangiyathu 13-aam noottaandil‍ maathramaanu. 1550l‍ din‍ glesinte dacchu saankethikathvam brittanil‍ pracharicchathode ledu glesu aprathyakshamaayi del‍phttile uthpaadanam prachaaratthilaayathinetthudar‍nnu "gaaliveyar‍' ennu vilikkappettirunna ee paathrangal‍ del‍phttu ennariyappedaan‍ thudangi. Ithinte avasheshikkunna maathrukakal‍ "maalingu jagsu' ennariyappedunnu. Ken‍rile vesttu maalingil‍ ithu samrakshikkappettittullathu kondaanu ithinu ee peru labhicchathu. 1628l‍ landanile sautthu paar‍kkil‍ oru kaliman‍ phaakttari sthaapikkukayundaayi. Vaan‍ li chakravar‍tthiyude bharanakaalatthu (1573-1620) chynayil‍ prachaaratthilirunna neelayum vellayum kalar‍nna pozhsalinil‍ ninnu prachodanam kondu nir‍mikkappetta pozhsalinte chila maathrukakal‍ brittanilundu.

 

1600l‍ nir‍mikkappettathum landan‍ myoosiyatthil‍ samrakshikkappettittullathumaaya oru thalikayil‍

 

'the rose is red the leaves are grene god save elizabeth our queene'

 

enna eeradi aalekhanam cheyyappettirikkunnu.

 

chynayude svaadheenatthinu vidheyamaayi 18-aam noottaandilum puthiya paathrangal‍ nir‍micchuthudangi. Din‍ glesu nir‍mithikalude kendram landan‍, bristtal‍, livar‍pool‍ ennividangalaayirunnu. Thomasu dophttu nir‍miccha maggukalum jon‍ dvyttinte nethruthvatthil‍ thayyaaraakkappetta stton‍ veyarum; jon‍ philippum devidu elezhsum cher‍nnu sttaphodshayaril‍ sthaapiccha phaakttariyile uthpannangalum ikkaalatthinte sambhaavanakalaanu.

 

pozhsalinu pakaramaaya saal‍ttu glesdu stton‍ veyar‍ 1690laanu aadyamaayi nir‍mikkappettathu. Sgraaphitto anukaricchukondulla nir‍mithi 1730 muthal‍ 1775 vare prachaaratthilirunnu. Plaasttar‍ ophu paarisinte upayogam vyaapakamaayathode imgleeshu kaliman‍ kalaaroopangalude nir‍maanam vikasicchu.

 

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions