വിദ്യാഭ്യാസ മന:ശാസ്ത്രം

                                                                                                                   
                                                                                                                                                                                                                                                                                 

                    വിദ്യാഭ്യാസ മന:ശാസ്ത്രം                

                                                                                                                                                                                                                                                     

                   വിദ്യാഭ്യാസ മനശാസ്ത്രത്തെ  സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍

 

1. ഘടനാവാദം (Structuralism)

 

വില്യം വുണ്ടിന്റെ ആശയങ്ങളില്‍ നിന്ന് തുടങ്ങി. വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ്  മന:ശാസ്ത്രത്തില്‍ പഠിക്കേണ്ടതെന്നും ഇവര്‍ കരുതി. മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവര്‍ വാദിച്ചു. ഇങ്ങനെ മനസ്സിന്റെ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ അന്തര്‍ദര്‍ശനം എന്ന രീതിയെയും അവര്‍ ആശ്രയിച്ചു. എന്നാല്‍ രസതന്ത്രത്തില്‍ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു. പ്രത്യേകിച്ചും  വില്യം ജെയിംസിനെ പോലുള്ള ധര്‍മവാദികള്‍.

 

2. ധര്‍മവാദം ( Functionalism ) ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.

 

3. ഗസ്റ്റാള്‍ട് സിദ്ധാന്തം ( Gestaltism )

 

ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്. കര്‍ട് കൊഫ്ക, വുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍. 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. ഭാഗങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. ഫലത്തില്‍ ഘടനാവാദത്തിന്റെ ഏറ്റവും വലിയ വിമര്‍ശകരായി ഇവര്‍ മാറി. ഒരു വ്യവഹാരത്തെ ചോദക-പ്രതികരണ ബന്ധമായി കാണുമ്പോള്‍ വിശ്ലേഷണമാണ് നടക്കുന്നത്. പ്രത്യേക തരത്തിലുള്ള മനോമുദ്രകളുടെ രൂപീകരണമാണ് പഠനം എന്നും ഇവര്‍ വിശദീകരിക്കുകയുണ്ടായി. സംവേദനങ്ങളെ സ്വാധീനിക്കുന്ന നാല് ദൃശ്യഘടകങ്ങളെ കുറിച്ചും ഇവര്‍ വിശദീകരിക്കുകയുണ്ടായി. സാമീപ്യം, സാദൃശ്യം, പൂര്‍ത്തീകരണം, ലാളിത്യം എന്നിവയാണവ. കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന കുരങ്ങില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി. സുല്‍ത്താന് പഴം  സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്.

 

4. മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory ) ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്. ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി. അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ മൂന്നു ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.

 

5. വ്യവഹാരവാദം ( behaviourism)

 

പാവ് ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോണ്‍ ബി. വാട്സണ്‍ ഇതിനു രൂപം നല്‍കി. ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങള്‍ മനുഷ്യര്‍ക്കും ബാധകമാണെന്ന് കരുതി. മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാല്‍ അതിനെ അവര്‍ തീര്‍ത്തും അവഗണിച്ചു. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങള്‍ ചോദക-പ്രതികരണബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്ന് വാദിച്ചു. അനുകരണം, ആവര്‍ത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തില്‍ കിട്ടി. 1920 മുതല്‍ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു. സ്കിന്നര്‍, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കള്‍.

 

6. ജ്ഞാതൃവാദം ( cognitivism )

 

ജീന്‍ പിയാഷെയുടെ സിദ്ധാന്തങ്ങള്‍ ആണ് പ്രധാന അടിത്തറ. 1959 ല്‍ സ്കിന്നറുടെ വ്യഹാരവാദത്തെ എതിര്‍ത്ത് നോം ചോംസ്കി മുന്നോട്ടു വച്ച ആശയങ്ങള്‍ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി. മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസികപ്രക്രിയകളാണ് പഠനവിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി. അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോല്‍ അറിവു നിര്‍മിക്കപ്പെടുന്നുവെന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നു. ജെറോം എസ്.ബ്രൂണര്‍, ലവ് വിഗോട്സ്കി എന്നിവരാണ് ജ്ഞാതൃവാദത്തിന്റെ കാഴ്ചപ്പാടുകളെ വികസിപ്പിച്ച മറ്റു പ്രധാനികള്‍.

 

7. മാനവികതാവാദം ( humanism ) കാള്‍ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിന്റെയും ആശയങ്ങളില്‍ നിന്നും രൂപപ്പെട്ടു. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിര്‍ത്തു. കാരണം അവ മനുഷ്യരെ മൃഗതുല്യരായി കാണുന്നു. പകരം മനുഷ്യന്റെ ആത്മശേഷികളെ മാനവികതാവാദം ഉയര്‍ത്തിപ്പിടിച്ചു. പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും മനുഷ്യനു കഴിയുമെന്നു വിശ്വസിക്കുകയും അപ്രകാരം രോഗചികില്‍സയില്‍ ഏര്‍പ്പെടുകയും ചെയ്തു. മനുഷ്യന്റെ സവിഷേഷമായ കഴിവുകളില്‍ ഊന്നുന്ന മാനവികതാവാദം  വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.

 

വ്യത്യസ്ത മന:ശാസ്ത്ര ശാഖകള്‍

 

1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology) കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനം,  പഠനപ്രശ്നങ്ങള്‍, പഠനതന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മന:ശാസ്ത്രപരമായ തിരിച്ചറിവുകള്‍ പ്രയോഗിക്കല്‍  2. ചികിത്സാ മന:ശാസ്ത്രം (Clinical psychology) മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ  3. ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology) കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.  4. വ്യവസായ മന:ശാസ്ത്രം (Industrial psychology) വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന്  മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ് ചെയ്യല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതിലുള്ള അറിവ് സഹായിക്കുന്നു. അതുപോലെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ മനസ്സിനെ കീഴ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമാണ്.   5. വികാസ മന:ശാസ്ത്രം (Developmental psychology)  ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് ഇതില്‍ ഉള്‍പ്പെടുന്നു.  6. സാമൂഹ്യ മന:ശാസ്ത്രം (Social psychology) സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പഠനവിധേയമാകുന്നത്. സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ ഇവിടുത്തെ പരിഗണനാവിഷയങ്ങളാണ്.  7. നാഡീമന:ശാസ്ത്രം (Neuro-psychology)  മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.  8. പരിസര മന:ശാസ്ത്രം (Environmental psychology)  പരിസരത്തിലെ വിവിധ ഘടകങ്ങള്‍ മനുഷ്യവ്യവഹാരത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ഈ ശാഖയില്‍ പഠനവിധേയമാക്കുന്നത്.   9. കായിക മന:ശാസ്ത്രം (Sports psychology) കായികതാരങ്ങളെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രാപ്തമാക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയലും പ്രയോജനപ്പെടുത്തലുമാണ് ഇതിന്റെ ഉള്ളടക്കം

 

മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)

 
   
 1. അന്തര്‍ദര്‍ശനം ( introspection)
 2.  
 

ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി.ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.

 

വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി.

 

എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി.കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.

 
   
 1. നിരീക്ഷണം ( observation)
 2.  
 

പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം.

 

വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് /അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം /അല്ലാത്തത് എന്നിവ ഉദാഹരണം.

 

സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.

 
   
 1. അഭിമുഖം ( interview)
 2.  
 

മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.

 

ഇന്റര്‍വ്യൂവും പല തരത്തിലാവാം. ക്രമീകൃതമായത് /അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്

 
   
 1. ഉപാഖ്യാനരീതി ( anecdotal method)
 2.  
 

ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.

 

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും.

 

സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.

 
   
 1. സഞ്ചിതരേഖാരീതി ( cumulative record)
 2.  
 

ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.

 
   
 1. പരീക്ഷണരീതി ( experimental method)
 2.  
 

ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable)എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.

 

പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു.ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു.അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.

 
   
 1. ഏകവ്യക്തിപഠനം ( case study)
 2.  
 

ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.

 
   
 1. സര്‍വെ (survey)
 2.  
 

ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു.രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.

 
   
 1. ക്രിയാഗവേഷണം ( action research)
 2.  
 

ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.

 

മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies)

 

1. ചെക് ലിസ്റ്റ് (check list)

 

വിവിധ വ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു.പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ്  തയ്യാറാക്കുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു

 

2. റേറ്റിങ്ങ് സ്കെയില്‍ (rating scale)

 

ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്.

 

3. ചോദ്യാവലി ( questionnaire)

 

ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം.

 

4. മന:ശാസ്ത്രശോധകം ( psychological tests)

 

വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍  ഉപയോഗിക്കാറുണ്ട്. ഇവയാണ് മന:ശാസ്ത്രശോധകങ്ങള്‍. ഇവ വാചികം, ലിഖിതം,നിര്‍വഹണം എന്നിങ്ങനെ മൂന്നു രീതികളിലാവാം.

 

5. സാമൂഹ്യാലേഖനരീതി ( sociometry)

 

വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാന്‍ ഈ രീതി പ്രയോജനപ്പെടും. വ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍ കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും. ഇവരാണ് stars. പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താം. അത്തരം ഗ്രൂപ്പുകളാണ് cliques. ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം.അവരാണ്  isolates.

 

ശിശുവികാസം

 

കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിനും അവരുടെ വികാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ശിശുവികാസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ നമുക്ക് ആവശ്യമാണ്.

 

വളര്‍ച്ചയും വികാസവും

 

ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല.

 
   
 • വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
 •  
 • വളര്‍ച്ച എന്നത്  ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന  മാറ്റമാണ്
 •  
 • വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത്  നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
 •  
 • വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.
 •  
 

വികാസമേഖലകള്‍

 

വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്.

 
   
 • ശാരീരികം (തോംസണ്‍, ഹര്‍ലോക്ക്)
 •  
 • വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
 •  
 • വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
 •  
 • സാമൂഹികം (എറിക്സണ്‍, ബന്ദൂര)
 •  
 • ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
 •  
 • നൈതികം (കോള്‍ബര്‍ഗ്)
 •  
 

ശാരീരികവികാസം

 

ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു. ശാരീരികമാറ്റത്തിന് ചില പൊതുസവിശേഷതകള്‍ കാണാവുന്നതാണ്.

 
   
 • സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
 •  
 • സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
 •  
 • ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
 •  
 • അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...
 •  
 

a) ഉയരം, ഭാരം

 
   
 • ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
 •  
 • ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
 •  
 • 5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
 •  
 • കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
 •  
 • 18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
 •  
 • തലച്ചോറിന്റെ വലര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%
 •  
 

b) ശാരീരികാനുപാതം

 
   
 • ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
 •  
 • കൗമാരത്തോടെ 1/8 ഭാഗം
 •  
 

c) എല്ല്, പല്ല്

 
   
 • ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
 •  
 • 2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
 •  
 • 5 വയസ്സോടെ സ്ഥിരം പല്ല്
 •  
 • (17-25) വയസ്സോടെ wisdom teeth- 4 എണ്ണം
 •  
 

d) ആന്തരികാവയവങ്ങള്‍

 
   
 • നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
 •  
 • പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
 •  
 • ശ്വസനവ്യവസ്ഥ,  രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
 •  
 • ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
 •  
 • പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്
 •  
 

വൈജ്ഞാനിക വികാസം

 

കുട്ടികളുടെ വൈജ്ഞാനികവികാസം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി വിദ്യാഭ്യാസഗവേഷകന്‍മാര്‍ സിദ്ധാന്തിക്കുന്നു.

 
   
 

വൈകാരിക വികാസം

 

 

a) ആദിബാല്യം / ശൈശവം

 
   
 • ജനനം തൊട്ട് പലതരം വികാരങ്ങള്‍
 •  
 • ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
 •  
 • ആറു മാസം വരെ pleasant & unpleasant responses only
 •  
 

b) കുട്ടിക്കാലം

 
   
 • സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
 •  
 • ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു
 •  
 

c) കൗമാരം

 
   
 • വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
 •  
 • പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
 •  
 • ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു
 •  
 

d) മുതിര്‍ന്ന ഘട്ടം

 
   
 • വൈകാരികപക്വത കൈവരിക്കുന്നു
 •  
 • സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
 •  
 • വികാരം മറച്ചുവെക്കാനും സാധിക്കുന്നു
 •  
 • ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു
 •  
 

സാമൂഹ്യവികാസം

 

എറിക് എറിക്സണ്‍ (Eric Erikson) 8 മനോസാമൂഹ്യ വികാസഘട്ടങ്ങളെ കുറിച്ചു പറയുന്നു. ഓരോന്നും ഓരോ പ്രതിസന്ധിഘട്ടങ്ങള്‍ ആയാണ് അനുഭവപ്പെടുക.

 
   
 1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust )
 2.  
 

- (0-1) വയസ്സ്

 
   
 • സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.
 •  
 

2. സ്വേച്ഛാപ്രവര്‍ത്തനം Vs സംശയം ( Autonomy Vs Doubt or Shame )

 

- (1-2) വയസ്സ്

 
   
 • സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു
 •  
 

3. സന്നദ്ധത Vs കുറ്റബോധം ( Initiative Vs Guilt )

 

- (3-5) വയസ്സ്

 
   
 • പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം
 •  
 

4. കര്‍മോത്സുകത Vs അപകര്‍ഷതാബോധം ( Industry Vs Inferiority )

 

-   (6-10) വയസ്സ്

 
   
 • കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം
 •  
 

5. സ്വത്വബോധം Vs വ്യക്തിത്വശങ്ക ( Identity Vs Identity confusion )

 

- (10-20) വയസ്സ്

 
   
 • അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു
 •  
 

6. അടുപ്പം Vs ഏകാകിത ( Intimacy Vs Isolation )

 

- (20-30) വയസ്സ്

 
   
 • മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്
 •  
 

7. ക്രിയാത്മകത Vs മന്ദത ( Creativity Vs Stagnation )

 

- (40-50) വയസ്സ്

 
   
 • കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം
 •  
 

8. സമ്പൂര്‍ണതാബോധം Vs നിരാശ ( Integrity Vs Despair )

 

- (60 നു മുകളില്‍)

 
   
 • സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്
 •  
 

ഭാഷാവികാസം

 

നോം ചോംസ്കി

 
   
 • കുട്ടികളില്‍ ജന്മസിദ്ധമായ ഭാഷാഘടകമുണ്ട്
 •  
 • ഭാഷ എന്നത് ജീവശാസ്ത്രപരമായി ചിട്ടപ്പെടുന്ന ഒരു സംവിധാനമാണ്
 •  
 • കുട്ടിക്ക് സ്വന്തമായി ഭാഷ ഉത്പാദിപ്പിക്കാനുള്ള അസാമാന്യമായ ശേഷിയുണ്ട്
 •  
 • അനുകരണത്തിലൂടെയും ആവര്‍ത്തനത്തിലൂടെയും ഭാഷാപഠനം സാധ്യമല്ല
 •  
 • 2 മുതല്‍ 12 വയസ്സുവരെയാണ് ഭാഷാപഠനം തീവ്രമായി നടക്കുക
 •  
 • പ്രകടമായ തിരുത്തലുകള്‍ ഭാഷാപഠനത്തെ ദോഷകരമായി ബാധിക്കും
 •  
 

ലവ് വിഗോട്സ്കി

 
   
 • ചിന്തയുടെ സംഘാടനത്തിനുള്ള മുഖ്യ ഉപാധിയാണ് ഭാഷ
 •  
 • 2 വയസ്സുവരെ ചിന്തയും ഭാഷയും സമാന്തരമായാണ് വികസിക്കുന്നത്
 •  
 • 2 വയസ്സിനുശേഷം ഇവ രണ്ടും സംയോജിക്കുന്നു. അതോടെ ഭാഷാശേഷിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ദൃശ്യമാകുന്നു
 •  
 • ഭാഷ ഏറ്റവും കരുത്തുള്ള സാംസ്കാരിക ഉപകരണമാണ്. അതുകൊണ്ട് ഭാഷാവികാസം മറ്റു മേഖലകളിലുള്ള വികാസത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു
 •  
 • ഭാഷയുടെ വികാസത്തില്‍ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം നിര്‍ണായകമായ പങ്കു വഹിക്കുന്നു
 •  
 

ജെറോം എസ്. ബ്രൂണര്‍

 
   
 • സാമൂഹ്യസാഹചര്യത്തില്‍ നിന്നാണ് കുട്ടി ഭാഷ പഠിക്കുന്നത്
 •  
 • ശരിയായ പഠനം ത്വരിതപ്പെടാന്‍ ഭാഷ സഹായിക്കുന്നു
 •  
 • ഭാഷയിലൂടെ കുട്ടിയുടെ താത്പര്യത്തെ ഉണര്‍ത്താന്‍ കഴിയും
 •  
 

നൈതിക വികാസം

 

ലോറന്‍സ് കോള്‍ബര്‍ഗ് (Lawrence Kohlberg)

 

കുട്ടികളുടെ നൈതികവികാസത്തെ 6 ഘട്ടങ്ങളടങ്ങിയ 3 തലങ്ങളായി തിരിച്ചു.

 

ഇതിന്റെ മുന്നോടിയായി അദ്ദേഹം 11 കഥകള്‍ തയ്യാറാക്കി. പല പ്രായക്കാരോടും ഈ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചു.  നൈതികപ്രശ്നങ്ങള്‍ അടങ്ങിയ ആ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത പ്രായക്കാര്‍ വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. അതിലൊന്ന് കാന്‍സര്‍ രോഗിയായ ഭാര്യയുള്ള ഒരാളെക്കുറിച്ചായിരുന്നു. ഭാര്യ മരണത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍ ഒരു പ്രത്യേകമരുന്നു നല്‍കിയാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാം. അതിനാകട്ടേ പത്തിരട്ടി വിലയാണ് മരുന്നു കച്ചവടക്കാരന്‍ ചോദിക്കുന്നത്. അയാളുടെ കയ്യില്‍ അതിന്റെ പകുതി തുകയേ ഉള്ളൂ. ആ തുകയ്ക്ക് മരുന്ന് നല്‍കാന്‍ കച്ചവടക്കാരന്‍ തയ്യാറായില്ല. നിവൃത്തികേടു കൊണ്ട് ഒടുവില്‍ അയാള്‍ മരുന്ന് മോഷ്ടിക്കുന്നു. ഭാര്യയുടെ രോഗം മാറ്റുന്നു. ഭര്‍ത്താവിന്റെയും മരുന്നുകച്ചവടക്കാരന്റെയും നടപടികള്‍ ശരിയോ എന്ന ചോദ്യമാണ് കോള്‍ബര്‍ഗ് ഉയര്‍ത്തിയത്. ഈ ഉത്തരങ്ങളെ അപഗ്രഥിച്ചപ്പോഴാണ് വ്യക്തികള്‍ നൈതികബോധത്തിന്റെ വിവിധ പടവുകളിലൂടെ കടന്നുപോകുന്നുവെന്ന് കോള്‍ബര്‍ഗ് കണ്ടെത്തിയത്.

 

പ്രായം കൂടുന്നതിനനുസരിച്ച് വ്യക്തികള്‍ക്ക് സ്വയം മികച്ച നിലപാടുകളിലേക്ക് എത്താനാവുന്നതായി കോള്‍ബര്‍ഗിനു കാണാനായി. ബാഹ്യനിയന്ത്രണങ്ങളില്‍ നിന്ന് ആന്തരികനിലപാടുകളിലേക്കുള്ള വളര്‍ച്ചയാണ് അദ്ദേഹം പൊതുവില്‍ കണ്ടത്.

 

പ്രാഗ്-യാഥാസ്ഥിതിക ഘട്ടം ( Pre-conventional stage)

 

മൂല്യപരമായ ആന്തരികവത്കരണം നടക്കാത്ത ഘട്ടമാണിത്. അതുകൊണ്ട് ഏറ്റവും താഴ്ന്ന നൈതികബോധത്തിന്റെ ഘട്ടമായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന് രണ്ട് ഉപഘട്ടങ്ങള്‍ ഉണ്ട്

 

a) ശിക്ഷയും അനുസരണയും (Punishment & Obedience)

 
   
 • ശാരീരികമായ അനന്തരഫലങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു
 •  
 • അതിനാല്‍ ശിക്ഷ ഒഴിവാക്കാന്‍ അധികാരികളെ അനുസരിക്കുന്നു
 •  
 

b) പ്രായോഗികമായ ആപേക്ഷികത്വം (Instrumental relativism)

 
   
 • ഭാവിയിലെ നേട്ടം പ്രതീക്ഷിച്ച്  പ്രവര്‍ത്തിക്കുക.
 •  
 • വ്യക്തിപരമായ നേട്ടം ആണ് പ്രധാനം. വ്യക്തിപരമായ ഗുണമുണ്ടെങ്കില്‍ നിയമങ്ങള്‍ പാലിക്കാം. ഇല്ലെങ്കില്‍ എന്തിന് നിയമം പാലിക്കണം എന്നു ചിന്തിക്കുന്ന ഘട്ടം. നീതിനിഷ്ഠ എന്നത് ലാഭത്തെ അടിസ്ഥാനമാക്കി വീക്ഷിക്കുന്ന കാലം
 •  
 

യാഥാസ്ഥിതികഘട്ടം (Conventional stage)

 

ഭാഗികമായ ആന്തരികവത്കരണം നടക്കുന്ന ഘട്ടമാണിത്. c) അന്തര്‍വൈയക്തിക സമന്വയം (Interpersonal concordance)

 
   
 • മറ്റുള്ളവരുടെ പ്രതീക്ഷകള്‍ അനുസരിച്ച് ജീവിക്കുക
 •  
 • മറ്റുള്ളവരെ കൊണ്ട് നല്ലതു പറയിക്കാന്‍ ശ്രമിക്കുക
 •  
 

d) സാമൂഹിക നിയമപാലനം (Social maintanance / Law and order)

 
   
 • സാമൂഹിക നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക
 •  
 • നിയമം അനുസരിക്കുക
 •  
 

യാഥാസ്ഥിതിക പൂര്‍വ ഘട്ടം (Post-Conventional stage)

 

പൂര്‍ണമായ ആന്തരികവത്കരണം e) സാമൂഹിക ഉടമ്പടി പാലനം (Social contract orientation)

 
   
 • സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മ ഉറപ്പുവരുത്തുന്നേടത്തോളം നല്ലത്
 •  
 • നിയമം ആപേക്ഷികം. വ്യക്തികളുടെ ഗുണത്തിന് ഉതകുന്നില്ലെങ്കില്‍ നിയമം തിരുത്തിയെഴുതേണ്ടതുണ്ട്
 •  
 

f) സാര്‍വജനീന സദാചാര തത്വം (Universal ethical principle)

 
   
 • ന്യായം, നീതി, സമത്വം തുടങ്ങിയ സാര്‍വദേശീയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മന:സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കല്‍
 •  
 

പഠനം

 

പഠനത്തെ സംബന്ധിച്ച് ഓരോ മന:ശാസ്ത്ര സമീപനവും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. അവയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് കുറിപ്പുകളും പ്രസന്റേഷനുകളും തയ്യാറാക്കേണ്ടതുണ്ട്.

 

1. ബിഹേവിയറിസം

 

ഇവാന്‍ പാവ് ലോവ്, ജെ.ബി.വാട്സണ്‍, ബി.എഫ്. സ്കിന്നര്‍ തുടങ്ങിയവര്‍ വികസിപ്പിച്ച ബിഹേവിയറിസമാണ് 1920 മുതല്‍1960 വരെ ലോകമാകെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളെ ഏറ്റവും ശക്തമായി സ്വാധീനിച്ചത്. പരമ്പരാഗതമായ പഠനരീതിയിലും പ്രബലമായിരുന്നത് ഈ

                                                                                                                   

                                                                                                                                                                                                                                                                                 

                    vidyaabhyaasa mana:shaasthram                

                                                                                                                                                                                                                                                     

                   vidyaabhyaasa manashaasthratthe  sambandhikkunna kooduthal vivarangal                  

                                                                                             
                             
                                                       
           
 

vyathyastha mana:shaasthrasiddhaanthangal‍

 

1. ghadanaavaadam (structuralism)

 

vilyam vundinte aashayangalil‍ ninnu thudangi. Vundinte shishyanaaya edver‍du dicchnaraanu pradhaana vakthaavu. Manushyamanasine ghadakangalaayi vibhajikkaanaavumennum ee ghadakangale kuricchaanu  mana:shaasthratthil‍ padtikkendathennum ivar‍ karuthi. Manasine samvedanangalaayum aashayangalaayum vikaarangalaayumokke izhapirikkaamennu ivar‍ vaadicchu. Ingane manasinte ghadakangale ver‍thiricchariyaan‍ anthar‍dar‍shanam enna reethiyeyum avar‍ aashrayicchu. Ennaal‍ rasathanthratthil‍ oru samyukthatthe ghadakamoolakangalaakki vibhajikkum pole manasine ver‍thirikkaanaavillennu mattu palarum vaadicchu. Prathyekicchum  vilyam jeyimsine polulla dhar‍mavaadikal‍.

 

2. dhar‍mavaadam ( functionalism ) jeevikalude adisthaana jeevithalakshyam thanne parisaravumaayi nannaayi izhukiccheralaanu. Ithinaayi manasu pala pravar‍tthanangalum nadatthunnu. Ittharatthilulla manasinte dhar‍mangalaanu pradhaanamennu dhar‍mavaadikal‍ karuthunnu. Padtanam, or‍ma, prachodanam, prashnaapagrathanam thudangiyava ittharam dhar‍mangalaanu. Vilyam jeyimsaanu dhar‍mavaadatthinte pramukhavakthaavu. Jon‍ dyooyiyeyum dhar‍mavaadiyaayi kanakkaakkaam.

 

3. gasttaal‍du siddhaantham ( gestaltism )

 

jar‍man‍ mana:shaasthrajnjanaaya maaksu var‍theemaraanu ithinte pradhaana vakthaavu. Kar‍du kophka, vul‍phgaangu kohlar‍ ennivaraanu ikkaaryatthil‍ addhehatthinte koottukaar‍. 1912 laanu ee kaazhchappaadu avatharippikkappettathu. Bhaagangalude aaketthukayekkaal‍ valuthaanu samagratha ennathaanu ithinte adisthaana kaazhchappaadu. Phalatthil‍ ghadanaavaadatthinte ettavum valiya vimar‍shakaraayi ivar‍ maari. Oru vyavahaaratthe chodaka-prathikarana bandhamaayi kaanumpol‍ vishleshanamaanu nadakkunnathu. Prathyeka tharatthilulla manomudrakalude roopeekaranamaanu padtanam ennum ivar‍ vishadeekarikkukayundaayi. Samvedanangale svaadheenikkunna naalu drushyaghadakangale kuricchum ivar‍ vishadeekarikkukayundaayi. Saameepyam, saadrushyam, poor‍ttheekaranam, laalithyam ennivayaanava. Kohlar‍ sul‍tthaan‍ enna kurangil‍ nadatthiya pareekshanangaliloode padtanatthe sambandhiccha ivarude kaazhchappaadinu moor‍ttharoopam nal‍ki. Sul‍tthaanu pazham  svanthamaakkaan‍ kazhinjathu prashnasandar‍bhatthe samagramaayi kaanaan‍ kazhinjathukondaanu.

 

4. manovishleshana siddhaantham ( psycho analytic theory ) aasdriyan‍ mana:shaasthrajnjanaaya sigmandu phroyidaanu ithinte aavishkar‍tthaavu. Bodhathalamalla maricchu, abodhathalamaanu shariyaaya yaathaar‍thyamennu addheham karuthi. Abodhathalatthilulla kaaryangalaanu chinthayiloodeyum svapnangaliloodeyumokke prakaashithamaavunnathennu addheham vishadeekaricchu. Idu, eego, sooppar‍ eego enninganeyulla vyakthithvatthinte moonnu bhaagangale kuricchum addheham vishadeekaricchu. Kaal‍ yungu, aal‍phradu adlar‍ ennivaraanu mattu vakthaakkal‍.

 

5. vyavahaaravaadam ( behaviourism)

 

paavu lovinte padtanangaleyum svantham nireekshanangaleyum adisthaanamaakki jon‍ bi. Vaadsan‍ ithinu roopam nal‍ki. Jeevikalil‍ nadatthiya pareekshanangaliloode kandatthiya kaaryangal‍ manushyar‍kkum baadhakamaanennu karuthi. Manasu nireekshanavidheyamallaatthathinaal‍ athine avar‍ theer‍tthum avaganicchu. Manushyanul‍ppedeyulla ellaa jeevikaludeyum vyavahaarangal‍ chodaka-prathikaranabandhangalil‍ adhishdtithamaanennu vaadicchu. Anukaranam, aavar‍tthanam enniva vazhi ethoru vyavahaarattheyum naam aagrahikkunna reethiyilekku maattaanaavumenna vishvaasatthe balappedutthi. Athukonduthanne valiya amgeekaaram eluppatthil‍ kitti. 1920 muthal‍ 1960 vare mana:shaasthramekhala adakki vaanu. Skinnar‍, thondeykku ennivaraayirunnu mattu pradhaana vakthaakkal‍.

 

6. jnjaathruvaadam ( cognitivism )

 

jeen‍ piyaasheyude siddhaanthangal‍ aanu pradhaana aditthara. 1959 l‍ skinnarude vyahaaravaadatthe ethir‍tthu nom chomski munnottu vaccha aashayangal‍ jnjaathruvaadatthe balappedutthi. Manushyan‍ chinthikkunna jeeviyaanennum athukondu maanasikaprakriyakalaanu padtanavidheyamaakkendathennumaayirunnu ivarude vaadam. Thalacchorinte pravar‍tthanangale karicchulla puthiya kandetthalukal‍ jnjaathruvaadatthe onnukoodi shakthamaakki. Anubhavangaliloode kadannupovumpol‍ arivu nir‍mikkappedunnuvenna jnjaathruvaada kaazhchappaadu vidyaabhyaasapravar‍tthanangal‍kku vyakthamaaya dishaabodham nal‍kunnu. Jerom esu. Broonar‍, lavu vigodski ennivaraanu jnjaathruvaadatthinte kaazhchappaadukale vikasippiccha mattu pradhaanikal‍.

 

7. maanavikathaavaadam ( humanism ) kaal‍ rojezhsinteyum abrahaam maaslovinteyum aashayangalil‍ ninnum roopappettu. Vyavahaaravaadattheyum maanasikavishleshana siddhaanthattheyum orupole ethir‍tthu. Kaaranam ava manushyare mrugathulyaraayi kaanunnu. Pakaram manushyante aathmasheshikale maanavikathaavaadam uyar‍tthippidicchu. Prashnangale svayam vishakalanam cheyyaanum parihaarangal‍ kandetthaanum manushyanu kazhiyumennu vishvasikkukayum aprakaaram rogachikil‍sayil‍ er‍ppedukayum cheythu. Manushyante savisheshamaaya kazhivukalil‍ oonnunna maanavikathaavaadam  vyakthiparamaaya valar‍cchaykkulla sheshiyeyum svaathanthryattheyum pradhaanamaayi kaanunnu.

 

vyathyastha mana:shaasthra shaakhakal‍

 

1. vidyaabhyaasa mana:shaasthram (educational psychology) kuttikalude padtanavumaayi bandhappetta samaayojanam,  padtanaprashnangal‍, padtanathanthrangal‍ thudangiya mekhalakalil‍ mana:shaasthraparamaaya thiriccharivukal‍ prayogikkal‍  2. chikithsaa mana:shaasthram (clinical psychology) maanasikaprashnangal‍ thiricchariyal‍, avayude kaaranangal‍ kandetthal‍, athu pariharikkaan‍ rogikale sahaayikkal‍ enniva thikacchum mana:shaasthraparamaaya sameepanatthiloode nir‍vahikkunna shaasthrashaakha  3. kriminal‍ mana:shaasthram (criminal psychology) kattavaalikaludeyum saamoohyaviruddharudeyum saahacharyangal‍ padtikkal‍, avarude prashnangal‍ thiricchariyal‍, avare maaraan‍ sahaayikkal‍ enniva ithinte paridhiyil‍ varunnu.  4. vyavasaaya mana:shaasthram (industrial psychology) vyaavasaayika purogathi kyvarikkunnathinu  mana:shaasthraparamaaya ul‍kkaazhchakal‍ prayogikkunna shaasthrashaakha. Shaasthreeyamaaya desttukal‍ nadatthi mecchappetta udyogasthareyum thozhilaalikaleyum theranjedukkal‍, avarude pravar‍tthanatthe phalapradamaayi sooppar‍vysu cheyyal‍ enniva ithinte bhaagamaanu. Prothsaahanam nal‍kiyum mecchappetta vyakthyaanthara bandhangal‍ sookshicchum uthpaadanam var‍dhippikkaan‍ ithilulla arivu sahaayikkunnu. Athupole parasyangaliloode upabhokthaakkalude manasine keezhpedutthaan‍ nadatthunna pravar‍tthanavum ithinte bhaagamaanu.   5. vikaasa mana:shaasthram (developmental psychology)  jananam muthal‍ maranam vare vividha mekhalakalil‍ undaavunna vikaasatthinte vividha vashangal‍ ithil‍ padtanavidheyamaakkunnu. Vikasanatthil‍ paaramparyam, pakvatha, kudumbasaahacharyam, saamoohya saampatthika chuttupaadukal‍ enniva vahikkunna panku ithil‍ ul‍ppedunnu.  6. saamoohya mana:shaasthram (social psychology) samoohatthile amgamenna nilayilulla vyakthiyude pravar‍tthanangalaanu ivide padtanavidheyamaakunnathu. Saamoohyakaazhchappaadukal‍, saamoohyabandhangal‍, saamoohya idapedalukal‍ enniva ividutthe parigananaavishayangalaanu.  7. naadeemana:shaasthram (neuro-psychology)  manushyavyavahaarangal‍kku pinnile naadeesambandhamaaya maattangal‍ skaaningu thudangiya reethikalupayogicchu padtikkunnu.  8. parisara mana:shaasthram (environmental psychology)  parisaratthile vividha ghadakangal‍ manushyavyavahaaratthil‍ chelutthunna svaadheenamaanu ee shaakhayil‍ padtanavidheyamaakkunnathu.   9. kaayika mana:shaasthram (sports psychology) kaayikathaarangale mecchappetta prakadanatthinu praapthamaakkunna saahacharyangal‍ thiricchariyalum prayojanappedutthalumaanu ithinte ulladakkam

 

mana:shaasthra padtanareethikal‍ ( methods of psychological studies)

 
   
 1. anthar‍dar‍shanam ( introspection)
 2.  
 

oraal‍ thante manasilulla kaaryangal‍ svayam vivarikkunna reethi. Ithiloode ayaalude manasil‍ nadakkunnathu enthennu ariyaanaavum ennu karuthappedunnu.

 

vilyam vundum vilyam jeyimsum ee reethi upayogikkukayundaayi.

 

ennaal‍ ee reethi ottum vishvasaneeyamallennu mattu palarum karuthi. Kuttikal‍, abu nor‍malaaya muthir‍nnavar‍, vykaarikamaaya avasthayil‍ akappettavar‍ ennivar‍kku vasthunishdtamaaya oru vivaranam nal‍kaan‍ kazhiyanamennilla. athukonduthanne avar‍ nal‍kunna vivarangal‍ vishvasaneeyamalla.

 
   
 1. nireekshanam ( observation)
 2.  
 

panchendriyangaliloodeyulla nerittulla vivarashekharanam.

 

vivarashekharanatthinu pala reethikal‍ anuvar‍tthikkaam. nerittullathu /allaatthathu, niyanthritham / aniyanthritham, pankaalitthaparam /allaatthathu enniva udaaharanam.

 

svaabhaavikamaaya vivarashekharanam enna mikavu ee reethikkundu.

 
   
 1. abhimukham ( interview)
 2.  
 

mukhaamukhatthiloode vivarashekharanam nadatthunna reethiyaanithu. nerittum delaphoniloodeyum intar‍nettu vazhiyumokke abhimukham nadatthaam.

 

intar‍vyoovum pala tharatthilaavaam. krameekruthamaayathu /ar‍dhakrameekruthamaayathu / krameekruthamallaatthathu ennathu oru tharamthirivaan

 
   
 1. upaakhyaanareethi ( anecdotal method)
 2.  
 

oraal‍ chila prathyekasandar‍bhangalil‍ engane perumaarunnu ennu padtikkunnathu upaakhyaanareethikku udaaharanamaanu. ithiloode ayaalude vyakthithvatthe sambandhiccha pala vilappetta soochanakalum labhikkunnu.

 

ingane labhikkunna vivarangal‍ nireekshakan‍ appappol‍ rekhappedutthunnu. ithu randu kolatthil‍ cheyyaam. onnaam kolatthil‍ sambhavavivaranavum randaam kolatthil‍ athinte vyaakhyaanavum.

 

skool‍ adhyaapakare sambandhicchu kuttikale manasilaakkaan‍ valare upakaarappedunna reethiyaanithu.

 
   
 1. sanchitharekhaareethi ( cumulative record)
 2.  
 

oru vyakthiye sambandhiccha vividha vivarangal‍ thudar‍cchayaayi rekhappedutthunna reethiyaanithu. udaaharanamaayi shaareerikasthithikal‍, aarogyanila, padtananettangal‍,vyakthithvasavisheshathakal‍ enniva. vidyaabhyaasaramgatthu kuttikalude samagramaaya vilayirutthalinu ithu sahaayikkum. athuvazhi kutti ethu mekhalayil‍ padtanam thudarunnathaanu gunakaram ennokkeyulla kaaryangalil‍ theerumaanamedukkunnathil‍ kuttiyeyum rakshithaavineyumsahaayikkaanaavum.

 
   
 1. pareekshanareethi ( experimental method)
 2.  
 

ithil‍ manushyante oru vyavahaaratthil‍ varunna maattam mattonnil‍ enthu maattamundaakkunnu ennu padtikkunnu. ithil‍ aadyatthe ghadakatthe svathanthravyathirekam (independent variable) ennum randaamatthe ghadakatthe parathanthravyathirekam (dependent variable)ennum parayunnu. randaamatthe ghadakatthil‍ varunna maattatthe athine nerittu vyakthamaakkunna ethenkilum vyavahaaratthil‍ varunna maattatthiloode alannedukkunnu.

 

pareekshanam nadatthunnathinaayi vyakthikale randu grooppukalaakkunnu. Aadyagrooppine pareekshanagrooppaayum randaamatthe grooppine niyanthrithagrooppaayum kanakkaakkunnu. pareekshanagrooppil‍ varunna maattatthe niyanthrithagrooppinte maattavumaayi thaarathamyam cheyyunnu. Athiloode pareekshanaphalam nir‍nayikkunnu.

 
   
 1. ekavyakthipadtanam ( case study)
 2.  
 

oru vyakthiye sambandhiccha aazhatthilulla padtanamaanithu. ithinaayi pala thanthrangalum upayogikkendathaayi varum. palatharam vivarangal‍ shekharikkendathaayi varum. chila prathyekathakalulla kuttikale sambandhicchu padtikkaan‍ ithu sahaayikkum. udaaharanamaayi anthar‍mukhanaaya oru kutti.

 
   
 1. sar‍ve (survey)
 2.  
 

oruvibhaagam aal‍kkaar‍kkidayil‍ oru prathyeka kaaryatthodulla sameepanam enthennu manasilaakkaan‍ sar‍ve upakarikkunnu. Rakshithaakkal‍kku / upabhokthaakkal‍kku idayilokke sar‍ve nadatthaarundu. sar‍veyiloode labhikkunna vivarangale adisthaanamaakki nigamanangalil‍ etthiccherunnu.

 
   
 1. kriyaagaveshanam ( action research)
 2.  
 

ethenkilum prathyekamekhalayil‍ pravar‍tthikkunnavar‍ avar‍ neridunna prashnangal‍ pariharikkaan‍ nadatthunna gaveshanapravar‍tthanamaanu ithu.

 

mana:shaasthra padtanopaadhikal‍ (tools of psychological studies)

 

1. cheku listtu (check list)

 

vividha vyavahaarangal‍, kazhivukal‍, thaathparyamekhalakal‍ thudangiyava vilayirutthaanum kandetthaanum upayogikkunnu. Padtanoddheshavumaayi bandhappetta ghadakangalude / savisheshathakalude cheku listtu  thayyaaraakkunnu. oru inam baadhakamenkil‍ athinu nere diku cheyyunnu. ingane labhikkunna vivarangalude adisthaanatthin‍ chila nigamanangaliletthunnu

 

2. rettingu skeyil‍ (rating scale)

 

ithil‍ oro savisheshathayudeyum nilaye soochippikkunna poyintukal‍ / gredu / nilavaarasoochika nal‍kiyirikkum. 3,5,7thudangiya poyintukal‍ aanu saadhaarana nal‍kaarullathu.

 

3. chodyaavali ( questionnaire)

 

oru valiya prashnatthinte vishadaamshangal‍ thedaan‍ kureyere chodyangal‍ thayyaaraakkiyaal‍ chodyaavaliyaayi. sar‍vekalil‍ ittharam chodyaavalikalaanu upayogikkunnathu. prathikarikkunna vyakthikku ezhuthiyo paranjo marupadi nal‍kaam.

 

4. mana:shaasthrashodhakam ( psychological tests)

 

vyakthikalude buddhi, vyakthithvam, vikaaram thudangiyava kandetthaan‍ shaasthreeyamaayi thayyaaraakkiya shodhakangal‍  upayogikkaarundu. Ivayaanu mana:shaasthrashodhakangal‍. iva vaachikam, likhitham,nir‍vahanam enningane moonnu reethikalilaavaam.

 

5. saamoohyaalekhanareethi ( sociometry)

 

vyakthikal‍kkidayil‍ nilanil‍kkunna bandhangale sambandhiccha vivaram labhikkaan‍ ee reethi prayojanappedum. vyakthikal‍ thangal‍kku cher‍nnu pravar‍tthikkaan‍ thaathparyamullavarude perukal‍ ezhuthukayaanenkil‍ kooduthal‍ per‍ aareyaanu theranjadutthathennu ariyaanaakum. ivaraanu stars. parasparam theranjeduttha cherugrooppukaleyum ithiloode kandetthaam. attharam grooppukalaanu cliques. aarum theranjadukkaatthavarum undaayekkaam. Avaraanu  isolates.

 

shishuvikaasam

 

kuttikalumaayi phalapradamaayi idapazhakunnathinum avarude vikaasatthinaavashyamaaya sahaayangal‍ nal‍kunnathinum shishuvikaasatthe kuricchulla shaasthreeyamaaya dhaarana namukku aavashyamaanu.

 

valar‍cchayum vikaasavum

 

shishuvinte valar‍cchayum vikaasavum onnalla.

 
   
 • valar‍ccha ennathu shareeratthinundaavunna alavuparamaaya maattamaanu. Ennaal‍ vikaasam vyakthithvatthinte vividha mekhalakalilundaavunna alavuparavum gunaparavumaaya maattamaan
 •  
 • valar‍ccha ennathu  oru nishchithapraayam vareyundaakunna maattamaanu. Ennaal‍ vikaasam ennathu jeevitthiludaneelam nadakkunna  maattamaan
 •  
 • valar‍ccha alakkaanaavunna maattamaanu. Vikaasamennathu  nireekshikkaanaavum. Ennaal‍ poor‍namaayum alakkuka prayaasamaanu.
 •  
 • valar‍ccha koshavibhajanatthinte phalamaanu. Vikaasamennathu shaareerikamaattatthodoppam mattu pala mekhalakalilumulla maattamaanu.
 •  
 

vikaasamekhalakal‍

 

vikaasam ottere mekhalakalilundaavunna maattamaanu. Athukondu vividha vikaasamekhalakalilulla maattamaayaanu vikaasatthe kuricchu padtikkuka pathivu. Iva pradhaanamaayum thaazhe cher‍tthavayaanu.

 
   
 • shaareerikam (thomsan‍, har‍lokku)
 •  
 • vyjnjaanikam (piyaashe, broonar‍, vigodski)
 •  
 • vykaarikam (bridjasu, ben‍haam)
 •  
 • saamoohikam (eriksan‍, bandoora)
 •  
 • bhaashaaparam (chomski, vigodski, broonar‍)
 •  
 • nythikam (kol‍bar‍gu)
 •  
 

shaareerikavikaasam

 

shaareerikavikaasam ennathu shaareerikaavayavangalude valippam, aakruthi, mattu savisheshathakal‍ ennivayil‍ varunna kaalaanusruthamaaya maattamaanu. Pradhaanamaayum uyaram, bhaaram, shaareerika anupaathatthilulla maattam, baahyavum aantharikavumaaya avayavangalil‍ varunna maattam, asthi-pallu-peshi ennivayil‍ varunna maattam thudangiyava ul‍ppedunnu. Shaareerikamaattatthinu chila pothusavisheshathakal‍ kaanaavunnathaanu.

 
   
 • sthoolachalanangalil‍ ninnu sookshmachalanangalilekku
 •  
 • sthoolapeshikalil‍ninnu sookshmapeshikalilekku
 •  
 • shirobhaagatthuninnu paadangalilekku
 •  
 • adhikor‍javinimayatthil‍ninnu laghuprayathnatthilekku...
 •  
 

a) uyaram, bhaaram

 
   
 • janikkumpol‍ uyaram ethaandu 50 se. Mee. , bhaaram 3 ki. Graam
 •  
 • aadya randuvar‍shangal‍ dhruthagathiyilulla maattam
 •  
 • 5 vayasode bhaaram anchu irattiyaayum uyaram irattiyaayum maarunnu
 •  
 • kaumaaratthil‍ theevramaaya valar‍ccha; pen‍kuttikalil‍ kooduthal‍
 •  
 • 18 vayasode paramaavadhi valar‍ccha kyvarikkunnu
 •  
 • thalacchorinte valar‍ccha - 4 vayasil‍ 80%, 8 vayasil‍ 80%, 20 vayasil‍ 90%
 •  
 

b) shaareerikaanupaatham

 
   
 • jananatthil‍ thalakku shareeratthinte 1/4 bhaagam
 •  
 • kaumaaratthode 1/8 bhaagam
 •  
 

c) ellu, pallu

 
   
 • cheruppatthil‍ ellu cheruthu, mrudu, rakthapravaaham kooduthal‍
 •  
 • 2 vayasode paal‍ppallu muzhuvanum
 •  
 • 5 vayasode sthiram pallu
 •  
 • (17-25) vayasode wisdom teeth- 4 ennam
 •  
 

d) aantharikaavayavangal‍

 
   
 • naadeevyavastha - 4 vayasuvare naadeekoshangal‍ theevramaayi valarunnu. Thudar‍nnu vegatha kurayunnu.
 •  
 • peshi - jananashesham puthiya pesheenaarukal‍ undaavunnilla. Ullavayude shakthi koodunnu, valippam koodunnu, roopam maarunnu
 •  
 • shvasanavyavastha,  rakthaparyayanavyavastha - shvaasakoshamvum hrudayavum jananaghattatthil‍ cheruthu. Kaumaaratthode poor‍nnavalar‍cchayetthunnu
 •  
 • dahanavyavastha - jananasamayatthu dyoobu roopatthil‍. Pinneedu bolinte roopatthilekku
 •  
 • prathyulpaadanaavayavangal‍ - jananatthil‍ cheruthu. Kaumaaratthode theevravalar‍cchayilekku
 •  
 

vyjnjaanika vikaasam

 

kuttikalude vyjnjaanikavikaasam vividha ghattangaliloode kadannu pokunnathaayi vidyaabhyaasagaveshakan‍maar‍ siddhaanthikkunnu.

 
   
 

vykaarika vikaasam

 

 

a) aadibaalyam / shyshavam

 
   
 • jananam thottu palatharam vikaarangal‍
 •  
 • aadyakaalatthu pothuvaaya vikaaraprakadanam. Athaakatte cheriya samayatthekku
 •  
 • aaru maasam vare pleasant & unpleasant responses only
 •  
 

b) kuttikkaalam

 
   
 • svantham sukhatthe aaspadamaakki maathram
 •  
 • kramena theevratha kurayunnu. Niyanthranam undaayitthudangunnu
 •  
 

c) kaumaaram

 
   
 • veendum vikaaramngal‍ theevratha kyvarikkunnu
 •  
 • pettennu niyanthrikkaan‍ prayaasakaramaavunnu
 •  
 • oru vikaaratthil‍ninnu pettennu mattonnilekku maarunnu
 •  
 

d) muthir‍nna ghattam

 
   
 • vykaarikapakvatha kyvarikkunnu
 •  
 • samoohatthinu yojiccha reethiyil‍ vikaaram prakadippikkaanaavunnu
 •  
 • vikaaram maracchuvekkaanum saadhikkunnu
 •  
 • chintha, yukthi enniva upayogikkunnu
 •  
 

saamoohyavikaasam

 

eriku eriksan‍ (eric erikson) 8 manosaamoohya vikaasaghattangale kuricchu parayunnu. Oronnum oro prathisandhighattangal‍ aayaanu anubhavappeduka.

 
   
 1. vishvaasam vs avishvaasam ( trust vs mistrust )
 2.  
 

- (0-1) vayasu

 
   
 • sneham, paricharanam, surakshithvam enniva labhikkanam. Mattullavaril‍ vishvaasam valaranam.
 •  
 

2. svechchhaapravar‍tthanam vs samshayam ( autonomy vs doubt or shame )

 

- (1-2) vayasu

 
   
 • svantham ishdamanusaricchu pravar‍tthikkaanulla thaathparyam. Athu thadayappettaal‍ asvaathanthryam anubhavappedunnu
 •  
 

3. sannaddhatha vs kuttabodham ( initiative vs guilt )

 

- (3-5) vayasu

 
   
 • puthiya kaaryangal‍ cheythunokkaanum paraajayatthe neridaanumulla kazhivukal‍ vikasikkunna ghattam
 •  
 

4. kar‍mothsukatha vs apakar‍shathaabodham ( industry vs inferiority )

 

-   (6-10) vayasu

 
   
 • koottaaya pravar‍tthanangal‍kkulla sheshikalude vikasanam
 •  
 

5. svathvabodham vs vyakthithvashanka ( identity vs identity confusion )

 

- (10-20) vayasu

 
   
 • avanavane kuricchulla bodham vikasikkunnu. Svantham kazhivukal‍ thiriccharinju bhaavi roopappedutthunnu
 •  
 

6. aduppam vs ekaakitha ( intimacy vs isolation )

 

- (20-30) vayasu

 
   
 • mattullavarumaayi adutthidapazhakenda ghattam. Nalla pankaali / suhrutthu aavashyamaanu
 •  
 

7. kriyaathmakatha vs mandatha ( creativity vs stagnation )

 

- (40-50) vayasu

 
   
 • kunjungale paricharicchukondu aduttha thalamurakkaayi pravar‍tthikkaan‍ aagrahikkunna ghattam
 •  
 

8. sampoor‍nathaabodham vs niraasha ( integrity vs despair )

 

- (60 nu mukalil‍)

 
   
 • svantham jeevithatthe thirinjunokki vilayirutthunnu. Thrupthikaramaayi anubhavappettaal‍ nannu
 •  
 

bhaashaavikaasam

 

nom chomski

 
   
 • kuttikalil‍ janmasiddhamaaya bhaashaaghadakamundu
 •  
 • bhaasha ennathu jeevashaasthraparamaayi chittappedunna oru samvidhaanamaan
 •  
 • kuttikku svanthamaayi bhaasha uthpaadippikkaanulla asaamaanyamaaya sheshiyundu
 •  
 • anukaranatthiloodeyum aavar‍tthanatthiloodeyum bhaashaapadtanam saadhyamalla
 •  
 • 2 muthal‍ 12 vayasuvareyaanu bhaashaapadtanam theevramaayi nadakkuka
 •  
 • prakadamaaya thirutthalukal‍ bhaashaapadtanatthe doshakaramaayi baadhikkum
 •  
 

lavu vigodski

 
   
 • chinthayude samghaadanatthinulla mukhya upaadhiyaanu bhaasha
 •  
 • 2 vayasuvare chinthayum bhaashayum samaantharamaayaanu vikasikkunnath
 •  
 • 2 vayasinushesham iva randum samyojikkunnu. Athode bhaashaasheshiyil‍ oru kuthicchuchaattam thanne drushyamaakunnu
 •  
 • bhaasha ettavum karutthulla saamskaarika upakaranamaanu. Athukondu bhaashaavikaasam mattu mekhalakalilulla vikaasatthil‍ nir‍naayakamaaya svaadheenam chelutthunnu
 •  
 • bhaashayude vikaasatthil‍ saamoohya-saamskaarika anthareeksham nir‍naayakamaaya panku vahikkunnu
 •  
 

jerom esu. Broonar‍

 
   
 • saamoohyasaahacharyatthil‍ ninnaanu kutti bhaasha padtikkunnath
 •  
 • shariyaaya padtanam thvarithappedaan‍ bhaasha sahaayikkunnu
 •  
 • bhaashayiloode kuttiyude thaathparyatthe unar‍tthaan‍ kazhiyum
 •  
 

nythika vikaasam

 

loran‍su kol‍bar‍g (lawrence kohlberg)

 

kuttikalude nythikavikaasatthe 6 ghattangaladangiya 3 thalangalaayi thiricchu.

 

ithinte munnodiyaayi addheham 11 kathakal‍ thayyaaraakki. Pala praayakkaarodum ee kathakal‍ paranju. Thudar‍nnu athumaayi bandhappetta chila chodyangal‍ chodicchu.  nythikaprashnangal‍ adangiya aa chodyangal‍kku vyathyastha praayakkaar‍ vyathyastha uttharangalaanu nal‍kiyathu. Athilonnu kaan‍sar‍ rogiyaaya bhaaryayulla oraalekkuricchaayirunnu. Bhaarya maranatthilekku neengukayaanu. Ennaal‍ oru prathyekamarunnu nal‍kiyaal‍ bhaaryayude jeevan‍ rakshikkaam. Athinaakatte patthiratti vilayaanu marunnu kacchavadakkaaran‍ chodikkunnathu. Ayaalude kayyil‍ athinte pakuthi thukaye ulloo. Aa thukaykku marunnu nal‍kaan‍ kacchavadakkaaran‍ thayyaaraayilla. Nivrutthikedu kondu oduvil‍ ayaal‍ marunnu moshdikkunnu. Bhaaryayude rogam maattunnu. Bhar‍tthaavinteyum marunnukacchavadakkaaranteyum nadapadikal‍ shariyo enna chodyamaanu kol‍bar‍gu uyar‍tthiyathu. Ee uttharangale apagrathicchappozhaanu vyakthikal‍ nythikabodhatthinte vividha padavukaliloode kadannupokunnuvennu kol‍bar‍gu kandetthiyathu.

 

praayam koodunnathinanusaricchu vyakthikal‍kku svayam mikaccha nilapaadukalilekku etthaanaavunnathaayi kol‍bar‍ginu kaanaanaayi. Baahyaniyanthranangalil‍ ninnu aantharikanilapaadukalilekkulla valar‍cchayaanu addheham pothuvil‍ kandathu.

 

praag-yaathaasthithika ghattam ( pre-conventional stage)

 

moolyaparamaaya aantharikavathkaranam nadakkaattha ghattamaanithu. Athukondu ettavum thaazhnna nythikabodhatthinte ghattamaayi ithu kanakkaakkappedunnu. Ithinu randu upaghattangal‍ undu

 

a) shikshayum anusaranayum (punishment & obedience)

 
   
 • shaareerikamaaya anantharaphalangale kuricchumaathram chinthikkunnu
 •  
 • athinaal‍ shiksha ozhivaakkaan‍ adhikaarikale anusarikkunnu
 •  
 

b) praayogikamaaya aapekshikathvam (instrumental relativism)

 
   
 • bhaaviyile nettam pratheekshicchu  pravar‍tthikkuka.
 •  
 • vyakthiparamaaya nettam aanu pradhaanam. Vyakthiparamaaya gunamundenkil‍ niyamangal‍ paalikkaam. Illenkil‍ enthinu niyamam paalikkanam ennu chinthikkunna ghattam. Neethinishdta ennathu laabhatthe adisthaanamaakki veekshikkunna kaalam
 •  
 

yaathaasthithikaghattam (conventional stage)

 

bhaagikamaaya aantharikavathkaranam nadakkunna ghattamaanithu. C) anthar‍vyyakthika samanvayam (interpersonal concordance)

 
   
 • mattullavarude pratheekshakal‍ anusaricchu jeevikkuka
 •  
 • mattullavare kondu nallathu parayikkaan‍ shramikkuka
 •  
 

d) saamoohika niyamapaalanam (social maintanance / law and order)

 
   
 • saamoohika niyamangal‍ anusaricchu pravar‍tthikkuka
 •  
 • niyamam anusarikkuka
 •  
 

yaathaasthithika poor‍va ghattam (post-conventional stage)

 

poor‍namaaya aantharikavathkaranam e) saamoohika udampadi paalanam (social contract orientation)

 
   
 • samoohatthinte niyamangal‍ manushyananma urappuvarutthunnedattholam nallath
 •  
 • niyamam aapekshikam. Vyakthikalude gunatthinu uthakunnillenkil‍ niyamam thirutthiyezhuthendathundu
 •  
 

f) saar‍vajaneena sadaachaara thathvam (universal ethical principle)

 
   
 • nyaayam, neethi, samathvam thudangiya saar‍vadesheeya moolyangalude adisthaanatthil‍ mana:saakshikkanusaricchu pravar‍tthikkal‍
 •  
 

padtanam

 

padtanatthe sambandhicchu oro mana:shaasthra sameepanavum vyathyastha kaazhchappaadukalaanu avatharippicchittullathu. avaye sambandhiccha vivarangal‍ shekharicchu kurippukalum prasanteshanukalum thayyaaraakkendathundu.

 

1. biheviyarisam

 

ivaan‍ paavu lovu, je. Bi. Vaadsan‍, bi. Ephu. skinnar‍ thudangiyavar‍ vikasippiccha biheviyarisamaanu 1920 muthal‍1960 vare lokamaake klaasroom pravar‍tthanangale ettavum shakthamaayi svaadheenicchathu. paramparaagathamaaya padtanareethiyilum prabalamaayirunnathu ee

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions