വാളമര പാദസംരക്ഷണത്തിന്

                                                                                                                   
                                                                                                                                                                                                                                                                                 

                    വാളമര പാദസംരക്ഷണത്തിന്                

                                                                                                                                                                                                                                                     

                   കൃഷിരീതി  പന്തലിട്ടുകൊടുക്കാം  രോഗങ്ങളും കീടങ്ങളും                            

                                                                                             
                             
                                                       
           
 

 

പണ്ടൊക്കെ നമ്മുടെ വിട്ടിലും പറമ്പുകളിലും യഥേഷ്ടം കണ്ടിരുന്ന ഒരു വള്ളിപ്പയറിനമായിരുന്നു വാളമര. പറമ്പുകളും തൊടികളിലും പല മരങ്ങളിലും ചുറ്റിപ്പിടിച്ച് വളർന്നു കയറുന്ന ഇവ ജൈവവളത്തിനും കാലിത്തീറ്റയായും ഉപയോഗിച്ചുവരുന്നു. നാമൊരു നാടൻ വിളയായി കരുതിയിരുന്ന ഇത് ലോകം മുഴുവൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഔഷധഗുണമുള്ള പയറിനമാണ്. കിഴക്കേ ഏഷ്യൻ വംശജനായ ഈ പയറിനെ ഇംഗ്ലീഷിൽ സ്വേർഡ് ബീൻ എന്നാണ് വിവക്ഷ്ിക്കുത്. നമ്മൾ കേരളിയർ വെട്ടുകത്തിപ്പയർ, വാളരിപ്പയർ, വാളങ്ങ, മരപ്പയർ എന്നെല്ലാം വിളിക്കുന്ന ഇത് മാംസ്യത്തിന്റെ പ്രകൃതിയുടെ സ്വാഭാവിക കലവറയാണ്. നിറയെ നാരുകളുമുള്ള വാളങ്ങയിൽ ധാതുലവണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ജാപ്പനീസ് ജാക്ബീൻ എന്ന് ഇംഗ്ലീഷിൽ മറ്റൊരു പേരും ഇതിനുണ്ട്. പോയ് സഭെയ്ർ, പോയ് സ് സബെയ്ർ റഗ്, ഹാരിക്കോട്ട് സബെയ്ർ എിങ്ങനെ ഫ്രഞ്ചിലും, ഫാവാ കോട്രാ എന്ന് പോളിഷ് ഭാഷയിലും പറയപ്പെടുന്ന വാളമര ചില്ലറക്കാരനല്ല. മഡഗാസ്‌കറിലും ടാൻസാനിയയിലും ഏഷ്യൻ രാജ്യങ്ങൾ മിക്കവയിലും യൂറോപ്യൻ രാജ്യങ്ങളിലും വാളമര പച്ചക്കറിയിനമായിത്തന്നെ ഉപയോഗിച്ചുവരുന്നു. കൊറിയയടക്കമുള്ള് പല പൂർവേഷ്യൻ രാജ്യങ്ങളിലും വൃക്കസംബന്ധിയായ അസുഖങ്ങൾക്കും ആസ്ത്മ, പൊണ്ണത്തടി, പൊള്ളൽ, കാൻസർവൃണങ്ങൾ, വിട്ടുമാറാത്തചുമ, ചർമരോഗങ്ങൾ,  ഒസെ, ഹെമർഹോയ്ഡ്‌സ്, പയോറിയ, ഒട്ടിസ് മെഡിയ, ചില പകർച്ചവ്യാധികൾ എന്നിവയ്‌ക്കൊക്കെ മരുന്നുകൾ നിർമിക്കാനും വാളമര ഉപയോഗിച്ചുവരുന്നു. കൊറിയയിൽ ഇതിന്റെ സത്തകൊണ്ട് അത്‌ലറ്റുകളുടെ കാൽപ്പാദങ്ങൾ സംരക്ഷിക്കാനുള്ള മരുക്കും, മുഖക്കുരുവിനുള്ള് ലേപനവും നിർമിക്കുന്നുണ്ട്.        ്   വാളമരയിൽ കുറ്റിച്ചെടിയായി വളരുന്ന ചെറിയ ഇനവും പത്തുമീറ്ററിലധികം നീളം വെച്ച് മരത്തിൽ പടർന്നുകയറുന്ന സാധാരണയിനവും കണ്ടുവരുന്നുണ്ട്. നാമിത് ഇളംപ്രായത്തിൽത്തന്നെ പറിച്ചെടുത്ത് തോരനും കറിയുമാക്കുന്നു. ഫാബ്‌ലസ് നിരയിലെ ഫാബിസിയേ കുടുംബത്തിൽപ്പെട്ട സി. ഗ്ലാഡിയേറ്റ വർഗക്കാരനാണ് വാളമര. കാൻവാലിയ ഗ്ലാഡിയേറ്റ എന്നാണ് ശാസ്ത്രനാമം. സോയാബീൻ പയർപോലെത്തന്നെ കുലയായിട്ടാണ് പൂക്കളും കായകളും ഉണ്ടാകുന്നത്. വയലറ്റ് നിറത്തിലാണ് പൂക്കൾ. കായകൾക്ക് വാൾത്തലപ്പിന്റെ ആകൃതിയുള്ളതിനാലാണ് വാളമരയെ് പേരു വന്നത്.

 

കൃഷിരീതി

 

സാധാരണയായി മരക്കാലാംരംഭത്തിലാണ് കേരളത്തിൽ വാളമര കൃഷിചെയ്തുവരുത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും വേണമെങ്കിൽ നടാം.   ഒരുസെന്റിന് 100 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കിൽ മണൽ, മണ്ണ്, ചാണകപ്പൊടി, എിവ 3:3:3 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി നിറച്ച് നന്നായി നനച്ചതിനുശേഷം വിത്ത്‌നടാം. വിത്തിന് 5 മുതൽ 8 സെമീ വരെ നീളമുണ്ടാവും.  നടുതിനുമുമ്പ് എട്ടുമണിക്കൂർ മുന്നെയെങ്കിലും വിത്ത് നനച്ചുവെക്കണം. നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാൽ പുതയൊഴിവാക്കാം.

 

പന്തലിട്ടുകൊടുക്കാം

 

പടർുവളരുന്ന ഇനമാണെങ്കിൽ ചെറിയ പന്തൽ കെട്ടിക്കൊടുക്കാം.  മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പന്തലിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം. വള്ളി പടർന്നുകയറി നാലു മാസത്തിനുള്ളിൽ വിളവെടുക്കാം. നല്ലഇളം പ്രായത്തിൽത്തന്നെ കായ പറിച്ചുപയോഗിക്കാൻ ശ്രദ്ധിക്കണം.  ഒരു ഹെക്ടറിന് നാലു ടൺ വിളവു ലഭിക്കും. ഏകദേശം ഒന്നര ടൺ വിത്തുകൾ ഹെക്ടറിന് കിട്ടാറുണ്ട്. രോഗങ്ങളും കീടങ്ങളുംസാധാരണ പച്ചക്കറികൾക്കു വരുന്ന കീടങ്ങളൊന്നും വാളമരയെ  ബാധിച്ചുകാണാറില്ല. കായീച്ച, എപ്പിലാക്‌സ് വണ്ട് എന്നിയാണ് കുറച്ചെങ്കിലും ബാധിക്കാറ.് വേരുചീയൽ രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിങ്ങനെയുള്ള രോഗങ്ങളും ചിലപ്പോൾ ബാധിക്കാറുണ്ട്.. കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.  എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

 

വേരുചീയൽ് രോഗം

 

വേരുചീയൽ്  രോഗമാണ് വാളമരയെ ബാധിക്കുന്ന രോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. വള്ളി മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുിത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.രോഗം ബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. ഫംഗസിനെ പ്രതിരോധിക്കുന്ന തരം ജൈവമരുന്നുകൾ വേണമെങ്കിൽ  മുരട്ടിൽ ഒഴിച്ചുകൊടുക്കാവുതാണ്.

 

ഇലപ്പുള്ളിരോഗം

 

 

 

 

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നീട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയും ചെയ്യുകയാണിതിന്റെ പ്രതിരോധമാർഗങ്ങൾ. പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച കലവറയാണ് വാളമര. ഇതിൽ കാർബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും . അസ്‌കോർബിക്, അമിനോ ആസിഡുകൾ,  എന്നിവയും നിയാസിനും വാളമരയിൽ അടങ്ങിയിരിക്കുന്നു. പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കു ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.

 

പ്രമോദ്കുമാർ വി.സി

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    vaalamara paadasamrakshanatthinu                

                                                                                                                                                                                                                                                     

                   krushireethi  panthalittukodukkaam  rogangalum keedangalum                            

                                                                                             
                             
                                                       
           
 

 

pandokke nammude vittilum parampukalilum yatheshdam kandirunna oru vallippayarinamaayirunnu vaalamara. Parampukalum thodikalilum pala marangalilum chuttippidicchu valarnnu kayarunna iva jyvavalatthinum kaalittheettayaayum upayogicchuvarunnu. Naamoru naadan vilayaayi karuthiyirunna ithu lokam muzhuvan vyaapakamaayi upayogicchuvarunna aushadhagunamulla payarinamaanu. Kizhakke eshyan vamshajanaaya ee payarine imgleeshil sverdu been ennaanu vivakshuikkuthu. nammal keraliyar vettukatthippayar, vaalarippayar, vaalanga, marappayar ennellaam vilikkunna ithu maamsyatthinte prakruthiyude svaabhaavika kalavarayaanu. Niraye naarukalumulla vaalangayil dhaathulavanangalum dhaaraalam adangiyirikkunnu. Jaappaneesu jaakbeen ennu imgleeshil mattoru perum ithinundu. Poyu sabheyr, poyu su sabeyr ragu, haarikkottu sabeyr eingane phranchilum, phaavaa kodraa ennu polishu bhaashayilum parayappedunna vaalamara chillarakkaaranalla. Madagaaskarilum daansaaniyayilum eshyan raajyangal mikkavayilum yooropyan raajyangalilum vaalamara pacchakkariyinamaayitthanne upayogicchuvarunnu. Keaariyayadakkamullu pala poorveshyan raajyangalilum vrukkasambandhiyaaya asukhangalkkum aasthma, ponnatthadi, pollal, kaansarvrunangal, vittumaaraatthachuma, charmarogangal,  ose, hemarhoydsu, payoriya, ottisu mediya, chila pakarcchavyaadhikal ennivaykkeaakke marunnukal nirmikkaanum vaalamara upayogicchuvarunnu. Koriyayil ithinte satthakondu athlattukalude kaalppaadangal samrakshikkaanulla marukkum, mukhakkuruvinullu lepanavum nirmikkunnundu.        ്   vaalamarayil kutticchediyaayi valarunna cheriya inavum patthumeettariladhikam neelam vecchu maratthil padarnnukayarunna saadhaaranayinavum kanduvarunnundu. Naamithu ilampraayatthiltthanne paricchedutthu thoranum kariyumaakkunnu. Phaablasu nirayile phaabisiye kudumbatthilppetta si. Glaadiyetta vargakkaaranaanu vaalamara. Kaanvaaliya glaadiyetta ennaanu shaasthranaamam. Soyaabeen payarpoletthanne kulayaayittaanu pookkalum kaayakalum undaakunnathu. Vayalattu niratthilaanu pookkal. Kaayakalkku vaaltthalappinte aakruthiyullathinaalaanu vaalamaraye് peru vannathu.

 

krushireethi

 

saadhaaranayaayi marakkaalaamrambhatthilaanu keralatthil vaalamara krushicheythuvaruthu. Nanavilayaayi januvari-maarcchu kaalangalilum venamenkil nadaam.   orusentinu 100 graam vitthu aavashyamaayivarunnu. Sentinu koodiyaal 14 thadangalepaadoo. Oro thadatthinum randumeettarenkilum idayakalam aavashyamaanu. Orothadatthinum randadivyaasavum oradiaazhavum undaayirikkanam. Mannu nannaayi kilacchorukkiyathinushesham athilekku chappilakal vithari katthikkanam. Orusentilekku 50 kilo chaanakappodiyo kampostto aavashyamaanu. Ithmelmannumaayikalartthi kuzhikalilittathinushesham athil 50graam veppinpinnaakkpodicchathu 50graam kummaayam ennivayum chertthilakki nanacchiduka. Chaakkukalilaanu nadunnathenkil manal, mannu, chaanakappodi, eiva 3:3:3 enna anupaathatthil koottikkalartthi niracchu nannaayi nanacchathinushesham vitthnadaam. Vitthinu 5 muthal 8 semee vare neelamundaavum.  naduthinumumpu ettumanikkoor munneyenkilum vitthu nanacchuvekkanam. Nanacchathinushesham chappilakondu puthayittukodukkanam. Vitthmulacchuvannaal puthayozhivaakkaam.

 

panthalittukodukkaam

 

padaruvalarunna inamaanenkil cheriya panthal kettikkodukkaam.  mula, kavungu. Enninganeyullavayaanu saadhaaranayaayi panthalkettaanupayogikkaaru. Chedivalarnnu panthalil kayarunnasamayatthaanu aadyatthe melvalaprayogam nadatthendathu. Melvalamaayi chaanakappodiyo kampostto 30 kilograam podiyaakki thadatthilittu nannaayinanacchukodukkanam. Pinneedu valliveeshumpozhum poovidumpozhum melvalam nalkaavunnathaanu koodaathe gomoothram patthilonnaakki nerppicchatho bayogyaasu slariyo thadatthilozhicchukodukkaavunnathaanu. Kadalappinnaakku puthartthi chaanakattheliyudekoode ozhicchukodukkaam. Pradhaanavalli panthalil kayarikkazhinjaal panthalilallaathe chuvattile valliyil pottivarunna cheruvallikal nashippicchukalayanam. Valli padarnnukayari naalu maasatthinullil vilavedukkaam. Nallailam praayatthiltthanne kaaya paricchupayogikkaan shraddhikkanam.  oru hekdarinu naalu dan vilavu labhikkum. Ekadesham onnara dan vitthukal hekdarinu kittaarundu. rogangalum keedangalumsaadhaarana pacchakkarikalkku varunna keedangalonnum vaalamaraye  baadhicchukaanaarilla. Kaayeeccha, eppilaaksu vandu enniyaanu kuracchenkilum baadhikkaara.് verucheeyal rogam, puppal rogam, ilappullirogam enninganeyulla rogangalum chilappol baadhikkaarundu.. kaaya cheruthaayi vannuthudangumpoltthanne veppenna emelshan, velutthulli baarsoppu mishritham einganeyum thalicchukodukkaam. Ilatheenippuzhukkale shekharicchu nashippikkaam.  eppilaaksu vandukale kyvalayupayogicchu shekharicchu nashippikkaam. Mithrapraanikaleyupayogicchum veppenna emelshan, peruvalam satthu, veppenna-velutthulli mishritham ennivayupayogicchum vandine niyanthrikkaam.

 

verucheeyal് rogam

 

verucheeyal്  rogamaanu vaalamaraye baadhikkunna rogam ithpidipettaal pinne aa chedi nashippikkukaye maargamulloo. Valli manjaniratthilaayicchurungukayum kaaypiduittham theerekkurayukayumaanithinte lakshanam. Rogam baadhicchachedikale nashippikkuka, rogabaadhayillaattha theaattangalil ninnumaathram vitthu shekharikkuka, aarogyamullachedikal maathram thadatthil nirtthukayennivayaanithinu cheyyaavunnathu. Phamgasine prathirodhikkunna tharam jyvamarunnukal venamenkil  murattil ozhicchukodukkaavuthaanu.

 

ilappullirogam

 

 

 

 

ilayude adibhaagatthu vellatthinaal nananjapoleyullapaadukalum athinetthudarnnu ilayude uparithalatthil manjakkutthukal prathyakshappedukayumaanu ithinte lakshanam pinneedu ee manjakkutthukal valuthaayi ilamottham vyaapicchu karinjunangukayum cheyyunnu. Rogam kaanunna ilakal nashippikkukayum syoodomonasu laayani randushathamaanam veeryatthil ilakaludeiruvashangalilum veezhatthakkavidhavum samoolavum thalikkukayum cheyyukayaanithinte prathirodhamaargangal. Prakruthi dattha preaatteeninte oru mikaccha kalavarayaanu vaalamara. Ithil kaarbo hydrettum adangiyirikkunnu. Kaalsyam, chempu, salphar, pottaasyam, pheaaspharasu, irumpu, magneeshyam, enneemoolakangal ithil adangiyirikkunnu. Koodaathe vaattaamin e., thayaamin, rybophlaavin, vittaamin si, annajam, kozhuppu ennivayum . Askorbiku, amino aasidukal,  ennivayum niyaasinum vaalamarayil adangiyirikkunnu. poshakagunatthilum aushadhagunatthilum munpanthiyil nilkku eepacchakkariyinatthinte oru thadamenkilum namukku veettil valartthaam.

 

pramodkumaar vi. Si

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions