കമ്പ്യൂട്ടർ പഠന വിഭാഗങ്ങൾ

                                                                                                                   
                                                                                                                                                                                                                                                                                 

                    കമ്പ്യൂട്ടർ പഠന വിഭാഗങ്ങൾ                  

                                                                                                                                                                                                                                                     

                   വിവിധ പഠന വിഭാഗങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

ആമുഖം

 

ഐസി ചിപ്പിന്‌ 50

 

ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. വളരുന്തോറും ചെറുതാകും! `വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സും. ഏതാണ്ട്‌ ഒരേ കാലയളവില്‍ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളിരുന്ന്‌ ഇവര്‍ നിര്‍മിച്ചത്‌ സാങ്കേതികമായി ഒരേ സംവിധാനമായിരുന്നു. അതുവരെ വാക്വം ട്യൂബുകളും ട്രാന്‍സിസ്‌റ്ററുകളുമായിരുന്നു ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാതല്‍. ഒരു ഉപകരണത്തിന്റെ ഒരോ ഭാഗത്തിനും അതിന്റേതായ ധര്‍മമുണ്ടല്ലോ. ഈ ധര്‍മം നിര്‍വഹിക്കാന്‍ ട്രാന്‍സിസ്‌റ്റര്‍, കപ്പാസിറ്റര്‍, റെസിസ്‌റ്റര്‍ തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിയിണക്കി (സര്‍ക്യൂട്ട്‌ബോഡില്‍ ഒട്ടിച്ചുവച്ച്‌) ഉപയോഗിക്കും. എന്നാല്‍, ഇന്റഗ്രേറ്റഡ്‌ ചിപ്പിന്റെ ആശയം ഇവയെ എങ്ങനെ ഒറ്റ സെമി കണ്ടക്ടര്‍ ചിപ്പിലേക്ക്‌ എത്തിക്കാമെന്നതാണ്‌. അതായത്‌ ഒന്നോ അതിലധികമോ ധര്‍മത്തിന്‌ ഒരു ചെറിയ ചിപ്പ്‌. എന്താണിതിന്റെ നേട്ടം. കുറഞ്ഞ വില, അതിലോലമായ ഭാരം, ഉയര്‍ന്ന പ്രവര്‍ത്തനശേഷി, വളരെ തുച്ഛമായ ഊര്‍ജച്ചെലവ്‌, കുറഞ്ഞ പരിപാലനച്ചെലവ്‌. നേട്ടങ്ങളില്‍ ഏറ്റവും മികച്ചത്‌ ഭാര-വലുപ്പക്കുറവ്‌ തന്നെയാണ്‌. ഒരുമുറി നിറഞ്ഞിരുന്ന കംപ്യൂട്ടറുകളെ മേശപ്പുറത്തേക്കെത്തിച്ചു. ഒരു ഇഷ്ടികവലുപ്പമുണ്ടായിരുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍ ഇന്ന്‌ ഊതിയാല്‍ പറക്കുന്നത്ര ചെറുതായി! ഇതാണ്‌ ഐസി ചിപ്പുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റം.  ഐസി ചിപ്പിന്റെ ഇരുവര്‍ സംഘം ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സുമാണ്‌ ഐസി ചിപ്പിന്റെ ഉപജ്ഞാതാക്കള്‍.  ജാക്‌ എസ്‌ കില്‍ബി: 1933 നവംബര്‍ എട്ടിന്‌ ജനിച്ച ജാക്‌ എസ്‌ കില്‍ബിക്ക്‌ കുട്ടിക്കാലം മുതല്‍ക്കേ ഇലക്‌ട്രോണിക്‌സ്‌ വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പിതാവിന്റെ ജോലിയും സമാനമേഖലയിലായിരുന്നത്‌ താല്‍പ്പര്യം വര്‍ധിപ്പിക്കാനിടയാക്കി. 1947ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പഠിച്ചത്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ആയിരുന്നുവെങ്കിലൂം മനംനിറയെ ഇലക്‌ട്രോണിക്‌സ്‌ ആയിരുന്നു. ബിരുദപഠനകാലയളവിലായിരുന്നു ഈ മേഖലയിലെ മറ്റൊരു നിര്‍ണായകകണ്ടുപിടിത്തമായ ട്രാന്‍സിസ്‌റ്ററുകളുടെ പിറവി. ഈ വാര്‍ത്ത ജാക്‌ കില്‍ബിയെ ഉത്സാഹഭരിതനാക്കി. തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ചു. ഒപ്പംതന്നെ പഠനവും തുടര്‍ന്നു. 1950ല്‍ ബിരുദാനന്തരബിരുദവും നേടി. 1958ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എന്ന വിശ്രുത സ്ഥാപനത്തിലെത്തി. ഇതേവര്‍ഷം സെപ്‌തംബര്‍ 12നാണ്‌ ജെര്‍മെനിയം എന്ന അര്‍ധചാലകം അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ്‌ ചിപ്പ്‌ ജാക്‌ എസ്‌ കില്‍ബി അവതരിപ്പിച്ചത്‌. അതായത്‌ കൃത്യം 50 വര്‍ഷംമുമ്പ്‌. 2000ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം ജാക്‌ എസ്‌ കില്‍ബിക്ക്‌ ലഭിച്ചു. ആ വര്‍ഷം മൂന്നുപേര്‍ക്കായിരുന്നു സമ്മാനം. പകുതി സമ്മാനം ജാക്‌ എസ്‌ കില്‍ബിക്ക്‌. സോറസ്‌ ആല്‍ഫറോവ്‌, ഹെര്‍ബര്‍ട്ട്‌ ക്രോമര്‍ എന്നിവര്‍ക്ക്‌ സമ്മാനത്തിന്റെ കാല്‍ഭാഗംവീതവും. ചില വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം കൃത്യമായി ആയിരിക്കില്ല പങ്കിടുന്നത്‌. അതിന്റെ ഭാഗംവയ്‌പ്‌ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കാറുണ്ട്‌. സമ്മാനപ്രഭയില്‍ നാമത്ര ശ്രദ്ധിക്കാറില്ലെന്നുമാത്രം. ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കൂടാതെ, കാല്‍ക്കുലേറ്റര്‍, തെര്‍മല്‍ പ്രിന്റര്‍ അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെയും സ്രഷ്ടാവായിരുന്ന ജാക്‌ എസ്‌ കില്‍ബി 2000 ജൂണ്‍ 20ന്‌ അന്തരിച്ചു.  റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌: ജാക്‌ എസ്‌കില്‍ബിയുടെ കണ്ടുപിടിത്ത പ്രഖ്യാപനത്തിനും ആറുമാസത്തിനുശേഷമായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റെ രംഗപ്രവേശം. കില്‍ബിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറ്റമറ്റതും വ്യാവസായികമായി നിര്‍മിക്കാന്‍ സാധ്യതയുള്ളതുമായ രൂപകല്‍പ്പനയായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റേത്‌. ചിപ്പിന്റെ കണ്ടുപിടിത്തത്തിന്‌ ജാക്‌ എസ്‌കില്‍ബിക്ക്‌ പ്രശസ്‌തി കിട്ടിയെങ്കില്‍ സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ നോയ്‌സിന്‌ പേറ്റന്റ്‌ ലഭിച്ചു. 1953ല്‍ മസാചുസൈറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ സമ്പാദിച്ചിരുന്നു. ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനശിലയിട്ടവരില്‍ പ്രധാനിയാണിദ്ദേഹം. സിലിക്കോണ്‍വാലിയുടെ മേയര്‍ എന്ന അപരനാമവും ഇദ്ദേഹത്തിന്‌ സ്വന്തം. 1968ല്‍ ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ഇന്റല്‍ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ വ്യവസായരംഗത്തും സമാനതകളില്ലാത്ത ഒരധ്യായത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു ഇദ്ദേഹം. 1990 ജൂണ്‍ മൂന്നിന്‌ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിനും നോബല്‍സമ്മാനത്തിന്‌ അര്‍ഹതയുണ്ടായിരുന്നു. ഒരുപക്ഷേ, കാലം കരുതിവച്ച നോബല്‍മരണം തട്ടിയെടുത്തതായിരിക്കണം. കാരണം, മരണാനന്തരബഹുമതിയായി എത്രവലിയ കണ്ടുപിടിത്തമായാലും നോബല്‍സമ്മാനം നല്‍കാറില്ല.

 

വിവരസാങ്കേതിക വിദ്യ സഹായവുമായി സാങ്കേതികവിദ്യ ഇരുതലമൂര്‍ച്ചയുള്ള വാളാണ്‌. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ചീത്തകാര്യത്തിന്‌ ഉപയോഗിച്ചത്‌ മൂബൈയില്‍ കണ്ടല്ലോ. ഈ ദുരന്തസമയത്ത്‌ നല്ല കാര്യത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ചു. മുംബൈ സ്‌ഫോടനസമയത്ത്‌ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഒരു സഹായഹസ്‌തമായി എങ്ങനെ പ്രയോജനപ്പെട്ടുവെന്ന്‌ പരിശോധിക്കുന്നതും ഉചിതമായിരിക്കും. ഇപ്രാവശ്യം ബ്ലോഗ്‌, വിക്കിപീഡിയ, സൗഹൃദ വെബ്‌സൈറ്റുകള്‍ എന്നിവയുടെ സാധ്യത ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പമോ അതില്‍ അധികമോ ആയിരുന്നു. മുംബൈ ബ്ലോഗ്‌ ഹെല്‍പ്‌ലൈനില്‍ ആശുപത്രികളുടെ ടെലിഫോണ്‍ നമ്പര്‍, പരിക്കേറ്റവര്‍, കാണാതായവര്‍, തിരിച്ചറിയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്‌റ്റ്‌ അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ടെലിവിഷന്‍ ചാനല്‍ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മിന്നിമറയുമെന്ന പരിമിതിയാണ്‌ ബ്ലോഗ്‌ മറികടന്നത്‌. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ആദ്യവെടിയൊച്ച കേട്ടതുമുതലുള്ള വിവരങ്ങള്‍ പുതുക്കികൊണ്ടിരുന്നു. ഓരോ മിനിറ്റിലും 50 മുതല്‍ 100 വരെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ എത്തിക്കൊണ്ടിരുന്നു. കൂടാതെ ആശുപത്രികളിലെ കരുതല്‍ രക്തശേഖരം കുറയുമെന്ന്‌ മുന്‍കൂട്ടി കണ്ട്‌ ജെജെ ആശുപത്രിയിലേക്ക്‌ രക്തദാനത്തിന്‌ ആളെ എത്തിക്കാനും ഇത്തരം സേവനങ്ങള്‍ക്കായി. വിനുകുമാര്‍ രംഗനാഥന്‍ എന്ന ജേര്‍ണലിസ്‌റ്റ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിയ മുന്നൂറോളം ഫോട്ടോകള്‍ ഫ്‌ളിക്കര്‍ എന്ന ഫോട്ടോഷെയറിങ്‌ (യാഹൂവിന്റെ) വെബ്‌സൈറ്റില്‍ ഇട്ടത്‌ 50,000 പേര്‍ കണ്ടു. ഇതുകൂടാതെ ചെറുതും വലതുമായ ഒട്ടേറെ ഫോട്ടോശേഖരം ഇന്റര്‍നെറ്റിലെ വിവിധ ഫോട്ടോഷെയറിങ്‌ ഇടങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരുന്നു. നവംബര്‍ 2008 മുംബൈ അറ്റാക്‌ എന്ന പേജ്‌ വിക്കിപീഡിയയില്‍ തുറന്ന്‌ സിറ്റിസണ്‍ എഴുത്തുകാരും എഡിറ്റര്‍മാരും വിവരശേഖരം അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതുകൂടാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികള്‍ക്ക്‌ മൊബൈല്‍ എസ്‌എംഎസ്‌ മുഖേന അഭിവാദ്യം അര്‍പ്പിച്ചും മറ്റ്‌ അത്യാവശ്യസേവനങ്ങള്‍ക്ക്‌ ആളെ സംഘടിപ്പിച്ചും ഓണ്‍ലൈന്‍ പൗരന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതും ശ്രദ്ധേയമാണ്‌

 

ലാപ്‌ടോപ്പും കടന്ന്‌ നെറ്റ്‌ബുക്കിലേക്ക്‌

 

ഒരു മേശപ്പുറംമുഴുവന്‍ അപഹരിച്ചിരുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളെ വെല്ലുവിളിച്ചായിരുന്നു ലാപ്‌ടോപ്‌ രംഗപ്രവേശംചെയ്‌തത്‌. ഡെസ്‌ക്‌ ടോപ്‌ കംപ്യൂട്ടര്‍ എന്നാണല്ലോ സാധാരണ പിസിയുടെ വിളിപ്പേരുകളില്‍ ഒന്ന്‌. എന്നാല്‍, ലാപ്‌ടോപ്‌ എത്തിയത്‌ ഒട്ടേറെ സവിശേഷതകളുമായായിരുന്നു. ഭാരക്കുറവ്‌, സ്ഥലലാഭം, കൊണ്ടുനടക്കാവുന്ന രീതി, പിന്‍ഭാഗത്ത്‌ കണക്ടറുകളുടെയും കേബിളുകളുടെയും പെരുക്കമില്ല. എന്തുെകാണ്ടും ലാപ്‌ടോപ്‌ എല്ലാത്തരത്തിലുള്ള ജനങ്ങളുടെയും പ്രിയതോഴനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ആദ്യവര്‍ഷങ്ങളില്‍ ലക്ഷത്തിനുമുകളിലായിരുന്നു വിലയെങ്കില്‍ ഇന്നിത്‌ ഡസ്‌ക്‌ടോപ്‌ കംപ്യൂട്ടറുമായി താരതമ്യംചെയ്യുമ്പോള്‍ ഏതാനും ആയിരം രൂപമാത്രം കൂടുതല്‍. ലാപ്‌ടോപ്പിനാണെങ്കില്‍ യുപിഎസിന്റെ സഹായം വേണ്ടതില്ല. അതായത്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില, അതിനുള്ള യുപിഎസ്‌ സംവിധാനം എന്നിവ കൂട്ടിയാല്‍ ലാപ്‌ടോപ്പാണ്‌ ലാഭമെന്ന്‌ ബോധ്യമാകും. മാത്രമോ വൈദ്യുതിച്ചെലവും വളരെ കുറവാണെന്നതും ലാപ്‌ടോപ്പിനു മേന്മയായി. മിക്ക ലാപ്‌ടോപ്പുകള്‍ക്കും 30 വാട്ടില്‍ താഴെയേ ഊര്‍ജച്ചെലവ്‌ ഉണ്ടാകൂ. 17 ഇഞ്ച്‌ സിആര്‍ടി സ്‌ക്രീന്‍ ഉള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആകട്ടെ ഇതിന്റെ അഞ്ചിരട്ടിയോളം വൈദ്യുതി ഉപയോഗിക്കും(ഏകദേശം 150 വാട്ട്‌). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ലാപ്‌ടോപ്പിന്റെ ഊര്‍ജ-പരിപാലനച്ചെലവ്‌ തുച്ഛമാണെന്ന്‌ പറയാം.  ഇങ്ങനെ ലാപ്‌ടോപ്പിന്റെ മേന്മകള്‍ വിസ്‌തരിക്കാന്‍ വരട്ടെ, ഇപ്പോള്‍ വിപണിയിലെ പുതുവര്‍ത്തമാനം ഇത്തിരികുഞ്ഞന്‍ ലാപ്‌ടോപ്പുകളാണ്‌. അതായത്‌ സ്‌ക്രീന്‍ വലുപ്പം വളരെ കുറഞ്ഞതരം. ഇവയെ നെറ്റ്‌ബുക്കുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. ലാപ്‌ടോപ്പിന്‌ നോട്‌ബുക്‌ കംപ്യൂട്ടര്‍ എന്നൊരു പേര്‌ ഉണ്ടായിരുന്നല്ലോ. ലാപ്‌ടോപ്പിന്റെ ഈ ചെറുപതിപ്പിന്‌ (നെറ്റ്‌ബുക്‌) ഇന്ന്‌ ആവശ്യക്കാരേറുകയാണ്‌. ഇതു മുന്‍കൂട്ടി കണ്ട്‌ മിക്ക ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളും നെറ്റ്‌ബുക്കുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാം വായിക്കുന്ന ഒരു നോവലിന്റെയോ അല്ലെങ്കില്‍ ബാലമാസികയുടെയോ അത്രമാത്രം സ്‌ക്രീന്‍ വലുപ്പം ആണ്‌ ഇതിന്റെ ആകര്‍ഷണീയത.  മൂന്നുമുതല്‍ അഞ്ചു കിലോഗ്രാംവരെയാണ്‌ മിക്ക ലാപ്‌ടോപ്പിന്റെയും ഭാരം. ഇതുകൂടാതെ ചാര്‍ജര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയായി ലാപ്‌ടോപ്പിന്റെ ഭാരം ചെറുതല്ല! എന്നാല്‍, പുതിയ തരംഗമായ നെറ്റ്‌ബുക്കുകളുടെ ഭാരം ഒരുകിലോമാത്രം. ഏറിയാല്‍ ഒന്നരകിലോഗ്രാം. സാധാരണ ബാഗിലോ പായ്‌ക്കറ്റുകളിലോ ഒക്കെ കൊണ്ടുനടക്കുകയുംചെയ്യാം.  യാത്രാവേളയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്‌ നെറ്റ്‌ബുക്കുകള്‍ ഉത്തമമാണ്‌. വിലയും കുറവാണ്‌. 14,000 രൂപമുതല്‍ 25,000 രൂപവരെയാണ്‌ ഇപ്പോഴത്തെ നിലവാരം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പോക്കറ്റ്‌ പിസിയുടെയും ലാപ്‌ടോപ്പിന്റെയും മധ്യത്തിലുള്ള ഒരു പുതിയ ഇടം നെറ്റ്‌ബുക്ക്‌ സൃഷ്ടിച്ചെടുത്തുവെന്നു പറയാം. ഓഫീസിനു പുറത്തോ ക്യാമ്പസിലോ, എന്തിന്‌ കടലോരത്തോ ഇരുന്ന്‌ ചാറ്റ്‌, ബ്ലോഗ്‌, വീഡിയോ ഷെയറിങ്‌, ഡൗണ്‍ലോഡിങ്‌ എന്നിവ ചെയ്യുന്നവര്‍ക്ക്‌ ഉത്തമമാണ്‌ നെറ്റ്‌ ബുക്കുകള്‍. ഹാര്‍ഡ്‌വെയര്‍ശേഷി പരിമിതമായിരിക്കുമെന്ന മുന്‍ധാരണയും വേണ്ട. ലാപ്‌ടോപ്പിന്റേതിനു തുല്യമായ റാം, പ്രോസസിങ്‌ശേഷി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ നെറ്റ്‌ബുക്കിനും സ്വന്തമായുണ്ട്‌. ഇന്റര്‍നെറ്റ്‌ കേന്ദ്രീകൃത ആവശ്യത്തിനായി ഇന്റര്‍കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ആറ്റം പ്രോസസറാണ്‌ മിക്ക നിര്‍മാതാക്കളും ഉപയോഗിക്കുന്നത്‌. സിനിമ കാണാനും പാട്ടു കേള്‍ക്കാനും ഇത്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല, എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഇതിന്റെ ബാറ്ററി ദൈര്‍ഘ്യമാണ്‌. മിക്ക മോഡലുകളുടെയും കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യം 3.5 മണിക്കൂറാണ്‌. ഒന്നോര്‍ക്കുക, ഏറ്റവും മുന്തിയ ഇനം ലാപ്‌ടോപ്പിന്റെ പരമാവധി ബാറ്ററി ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ മാത്രമാണ്‌.  ഒരു ലാപ്‌ടോപ്പുകൊണ്ട്‌ ചെയ്യുന്ന ഏകദേശം എല്ലാ ജോലികളും അതേ കൃത്യതയോടെ സൂക്ഷ്‌മതയോടെ നെറ്റ്‌ബുക്കും ചെയ്‌തുകൊള്ളും. വിന്‍ഡോസ്‌, ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തനസംവിധാനങ്ങള്‍ ഉപയോഗിക്കാം. മിക്ക നെറ്റ്‌ബുക്കുകള്‍ക്കും സിഡി/ഡിവിഡി ഡ്രൈവുകള്‍ ഉണ്ടാകില്ല. എന്നാല്‍, പുറമെനിന്ന്‌ ഇത്‌ യുഎസ്‌ബി വഴി ഘടിപ്പിക്കുകയുംചെയ്യാം. അസൂസ്‌ എന്ന സ്ഥാപനം ഈപിസി പേരിലാണ്‌ ഇത്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. തൊട്ടുപിന്നാലെ എച്ച്‌സിഎല്‍ മൈലീപ്‌ എന്ന സീരീസും പുറത്തിറക്കി. ഇപ്പോള്‍ ഡെല്‍ ഇന്‍സ്‌പൈറോണ്‍, ലെനവോ ഐഡിയാപാഡ്‌, എയ്‌സര്‍ ആസ്‌പയര്‍വണ്‍ എന്നീ മോഡലുകളും വിപണിയില്‍ വന്നുതുടങ്ങി. സാംസങ്‌, ബാവ്‌ലറ്റ്‌ പക്കാര്‍ഡ്‌, എല്‍ജി എന്നിവയും തങ്ങളുടെ പതിപ്പുകളുമായി വരാനിരിക്കുന്നു. ഒരു വയര്‍ലെസ്‌/മെബൈല്‍ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍കൂടിയുണ്ടെങ്കില്‍ നെറ്റ്‌ബുക്കിന്റെ പ്രയോജനം പരമാവധി ആകര്‍ഷകമാക്കാം. യാത്രയിലോ ഒഴിവുവേളയിലോ ലാപ്‌ടോപ്പിന്റെ `ഗംഭീര ആകര്‍ഷണം' ഇല്ലാതെതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ആകാം. മിക്ക മോഡലുകളും ആകര്‍ഷകമായ ഡിസൈനോടെയാണ്‌ എത്തിയിരിക്കുന്നത്‌

 

എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌

 

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെയും അതിന്റെ വികസനത്തെയും അത്ര ഗൗരവമായി നാം വിശകലനം ചെയ്‌തിട്ടില്ല എന്നതാണ്‌ സത്യം. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും വരവോടെ ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ക്ലാസ്‌ മുറികളിലും ലാബുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തൊട്ടുമുമ്പത്തെ അന്‍പത്‌ വര്‍ഷം ഉണ്ടാക്കിയ മാറ്റങ്ങളേക്കാളും വലിയ ഘടനാപരമായ മാറ്റം ഉണ്ടാക്കാന്‍ ഇക്കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനായി എന്നതുതന്നെയാണ്‌ ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയിലേക്ക്‌ നമ്മെ ആകര്‍ഷിക്കുന്നത്‌.  നിലത്തെഴുതി പഠിച്ചതും പിന്നീട്‌ സ്ലേറ്റിലേയും അവിടെനിന്ന്‌ നോട്ടുപുസ്‌തകത്തിലേക്കുമാണ്‌ നാമെത്തിയതെങ്കില്‍ ഇന്ന്‌ ഓരോ കുട്ടിയും ഓരോ കമ്പ്യൂട്ടര്‍ എന്നതാണ്‌ മിക്ക സംഘടനകളുടെയും സ്‌കൂളുകളുടെയും ലക്ഷ്യം. One Laptop Per Child (OLPC) എന്ന ദൗത്യം ഇവിടെ സ്‌മരണീയമാണ്‌. ഇവിടെയാണ്‌ സാങ്കേതികവിദ്യയ്‌ക്ക്‌ അനുഗുണമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ മാറ്റുന്നതിന്റെയും അതിനുള്ള പ്രൊഫഷണലുകളുടെയും ആവശ്യം വരുന്നത്‌. പാഠ്യവിഷയങ്ങള്‍ മാറ്റുക എന്നതുകൊണ്ട്‌ അതിലെ 'കണ്ടന്റി'നെ മാറ്റുക എന്നല്ല ഉദ്ദേശിച്ചത്‌. മറിച്ച്‌ അതിന്റെ രേഖപ്പെടുത്തലുകളുടെയും അനുബന്ധ വിവരങ്ങളുടെയും മാറ്റമാണ്‌. ഉദാഹരണത്തിന്‌ അക്ഷരമാല പഠിക്കുന്ന കുട്ടി അ എന്ന അക്ഷരത്തില്‍ തൊടുമ്പോള്‍ A for Apple എന്ന പരമ്പരാഗത വാചകവും ഒപ്പം ആപ്പിളിന്റെ ചിത്രവും അവന്റെ/അവളുടെ മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡിലോ ലാപ്‌ടോപ്പിലോ ദൃശ്യമായി വരണമെങ്കില്‍ ഇതിന്‌ യോജിച്ച രീതിയില്‍ പാഠഭാഗത്തിന്‌ ഡിജിറ്റല്‍ വകഭേദം വരുത്തേണ്ടതുണ്ട്‌.  ഉയര്‍ന്ന ക്ലാസ്സുകളിലേക്ക്‌ ചെല്ലുന്തോറും ക്രമേണ ഇത്‌ സങ്കീര്‍ണമായ പ്രവര്‍ത്തനമായി മാറും. രസതന്ത്രത്തിലെ ഒരു പരീക്ഷണശാലതന്നെ കമ്പ്യൂട്ടറില്‍ ഒരുക്കാനാകും. രണ്ട്‌ ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന്‌ ജലമുണ്ടാകുന്ന സിമുലേഷന്‍ ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആവര്‍ത്തനപട്ടികയിലെ ഓരോ ആറ്റത്തിന്റെയും എണ്ണമറ്റ കോമ്പിനേഷനുകള്‍ സാധ്യമാക്കുന്ന ഒരു ഡിജിറ്റല്‍ രസതന്ത്രലാബാണ്‌ ഒരുക്കുന്നതെങ്കില്‍ രസതന്ത്രത്തിലും കമ്പ്യൂട്ടര്‍ സാങ്കേതികതയിലും ആഴത്തില്‍ അറിവുള്ള ഒരു ടീം ഉണ്ടായേ തീരൂ. ഇതിനെയാണ്‌ ഐടി അധിഷ്‌ഠിത വിദ്യാഭ്യാസം (ITeS - IT enabled Learning) എന്നുപറയുന്നത്‌. വിദൂരഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്ക്‌ ഇത്തരം ഡിജിറ്റല്‍ ലാബുകള്‍ എത്തിക്കുന്നത്‌ സ്ഥലം-പണം-സൗകര്യം തുടങ്ങി ഏത്‌ തലത്തില്‍ നോക്കിയാലും എളുപ്പമായ സൗകര്യമാണ്‌. ആകെ വേണ്ടത്‌ വേണ്ടത്ര തയ്യാറെടുപ്പോടെയുള്ള ഒറ്റത്തവണ മുന്നൊരുക്കമാണ്‌. ഈ മേഖലയിലേക്ക്‌ കണ്ടന്റ്‌ ഉണ്ടാക്കാന്‍ സാധിക്കുന്ന പ്രൊഫഷണലുകള്‍ക്ക്‌ നിലവില്‍ ഡിമാന്റ്‌ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കാര്യം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇത്‌ ഒരു പാഠ്യപദ്ധതിയായി എത്തിയിട്ടില്ല എന്നതാണ്‌. അഭിരുചി ഉള്ളവര്‍ക്ക്‌ തിളങ്ങാനാകുന്ന രംഗമാണ്‌ എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌.  പാഠ്യപദ്ധതി ഡിജിറ്റലൈസേഷന്‍ കൂടാതെ ഫലപ്രദമായി എങ്ങിനെ ഇന്റര്‍നെറ്റില്‍ അവതരിപ്പിക്കാം, കമ്പ്യൂട്ടര്‍ വഴിയുള്ള പ്രസന്റേഷനുകള്‍ ഉണ്ടാക്കുക, വിദൂരസംവേദന ഉപാധികള്‍ പരിചയപ്പെടുത്തിക്കൊടുക്കുക എന്നിവയും ജോലികളില്‍പ്പെടുന്നു. ഇതുകൂടാതെ വീട്ടിലിരുന്ന പുറംരാജ്യത്തെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കുന്ന രീതി കേരളത്തില്‍ വ്യാപകമായി വരുന്നുണ്ട്‌. EPO അഥവാ എഡ്യുക്കേഷണല്‍ പ്രോസസിംഗ്‌ ഔട്ട്‌സോഴ്‌സിംഗ്‌ എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള പശ്ചാത്തലസൗകര്യമൊരുക്കുക എന്നതും ശ്രദ്ധ പതിപ്പിക്കാവുന്ന ഇടങ്ങളാണ്‌.  ഇന്റര്‍നെറ്റ്‌ കൂടാതെ മൊബൈല്‍ഫോണും ഇന്ന്‌ ആശയപ്രകാശനത്തിന്റെ ശക്തമായ ഉപാധിയാണ്‌. മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ പിഡിഎയുടെ (പെഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്‌) ചെറുസ്‌ക്രീന്‍ വലിപ്പത്തിലേക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വികസിത രാജ്യങ്ങളില്‍ നടക്കുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ഭാവിയിലെ സാധ്യതകള്‍ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതം മാത്രമാകണമെന്നില്ല.  ആനിമേഷന്‍, സൗണ്ട്‌ എഡിറ്റിംഗ്‌ എന്നിവയില്‍ പരിചയമുള്ള ശാസ്‌ത്ര-സാമൂഹിക പാഠ്യവിഷയങ്ങളില്‍ തല്‌പരരായവരെയാണ്‌ നിലവില്‍ ഇത്തരം ജോലിക്ക്‌ പരിഗണിക്കുന്നത്‌. ഇതുകൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യുന്നവരുടെയും പരിപാലിക്കുന്നവരുടെയും ജോലിസാധ്യതകളും എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്നുണ്ട്‌.

 

കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌

 

ഒരു മേഖലയില്‍നിന്നും വിവരസാങ്കേതികവിദ്യയെ ഒഴിവാക്കി നിര്‍ത്താനാവില്ല. അതുപോലെത്തന്നെയാണ്‌ ഏത്‌ വിഷയം പഠിച്ചവരെയും ഐടി ജോലികളില്‍നിന്ന്‌ ഒഴിവാക്കാനാകില്ല എന്ന സത്യവും. സാധാരണഗതിയില്‍ ഭാഷാവിഷയങ്ങള്‍ക്ക്‌ ആകര്‍ഷത കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ ഈ വിഷയത്തില്‍ അതീവ താല്‌പര്യമുള്ളവര്‍ക്ക്‌ തൊഴില്‍ജാലകം മലര്‍ക്കെ തുറന്നുകിടക്കുകയാണ്‌. കമ്പ്യൂട്ടറിനെയും ഭാഷയെയും പ്രണയിക്കുന്നവര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ പോലുള്ള വന്‍കമ്പനികളില്‍ തുടങ്ങി നാട്ടിന്‍പ്രദേശത്തെ ചെറുകിട സോഫ്‌റ്റ്‌വെയര്‍ വികസന കേന്ദ്രത്തില്‍ വരെ അവസരങ്ങള്‍ കാത്തുനില്‍ക്കുന്നു.  കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്‌ വശമുള്ളവര്‍ക്ക്‌ മാത്രമുള്ളതാണന്ന ധാരണ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ഗ്ലോക്കലൈസേഷന്‍(global + local = glocalisation) എന്നറിയപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ ശൈശവകാലത്ത്‌ ഇത്‌ പ്രാദേശികഭാഷകളെ കുഴിച്ചുമൂടും എന്നാണ്‌ ഭയപ്പെട്ടിരുന്നത്‌. എന്നാല്‍ കമ്പ്യൂട്ടര്‍ ഭാഷാശാസ്‌ത്രത്തിന്റെ വളര്‍ച്ച മലയാളം പോലുള്ള ചെറുഭാഷകളെപ്പോലും ആഗോളവിപണിയില്‍ മത്സരസജ്ജമാക്കിക്കഴിഞ്ഞു.  മലയാളം യൂണികോഡ്‌ ഫോണ്ടുകളുടെ വരവോടെ ചാറ്റിംഗും മെയിലും ബ്ലോഗിംഗും ഒക്കെ മലയാളംകൊണ്ടു നിറഞ്ഞത്‌ അവിടെ നിലക്കട്ടെ. മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങളും മലയാളം പതിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ സംരംഭങ്ങളുടെ ഇടപെടലാണ്‌ പ്രാദേശികഭാഷാ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവെച്ചത്‌. ഗ്നു/ലിനക്‌സ്‌ മലയാളം ഓപ്പറേറ്റിംഗ്‌ സിസ്റ്റം കമ്പ്യൂട്ടറിനെ മൊത്തത്തില്‍ത്തന്നെ മലയാളിക്കിക്കഴിഞ്ഞുവല്ലോ.  എന്താണ്‌ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌? ഭാഷയെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ഉപകരണങ്ങള്‍ക്ക്‌ പ്രാപ്‌തമാക്കുന്ന ഉത്തരവാദിത്വമാണ്‌ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിനുള്ളത്‌. ഭാഷാശാസ്‌ത്രപഠനത്തില്‍ (MA മലയാളം പോലുള്ള പഠനപദ്ധതികള്‍) സമര്‍ത്ഥരായവര്‍ക്ക്‌ അല്‌പം കമ്പ്യൂട്ടര്‍ പ്രണയം കൂടിയുണ്ടെങ്കില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ നന്നായി ഇണങ്ങും. വിവരസാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെ പ്രാദേശികഭാഷയിലേക്ക്‌ കൂട്ടിയിണക്കി കൂടുതല്‍ ജനങ്ങളിലേക്ക്‌ കമ്പ്യൂട്ടറിനെ എത്തിക്കുകയാണ്‌ ഇവരുടെ ഉത്തരവാദിത്വം. വളരെ ലളിതമായി പറഞ്ഞാല്‍ ഇംഗ്ലീഷ്‌ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുമ്പോഴും മലയാളത്തില്‍ ചാറ്റ്‌ ചെയ്യുമ്പോഴും മലയാളം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിന്റെ നേട്ടമാണ്‌ നമുക്കനുഗ്രഹമാകുന്നത്‌. ഇതിന്‌ വിവിധ ഭാഷകളിലെ വാചകഘടന, വ്യാകരണം, അക്ഷരത്തെറ്റ്‌ പരിശോധന എന്നിവയില്‍ ആഴത്തിലുള്ള അറിവ ആവശ്യമുണ്ട്‌. ഇതുവരെ ഭാഷാപഠനത്തെ ചെറിയൊരു വിഭാഗമെങ്കിലും ജനങ്ങള്‍ താല്‌പര്യപൂര്‍വം സമീപിക്കാത്തതിന്‌ കാരണം ഈ മേഖല വന്‍തുക ശമ്പളമായി നല്‍കാന്‍ പ്രാപ്‌തമല്ല എന്നതായിരുന്നു. എന്നാല്‍ കമ്പ്യൂട്ടറിന്റെ വരവോടെ ഉരുത്തിരിഞ്ഞ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ തുടക്കക്കാരായ ലിംഗ്വിസ്‌റ്റിക്‌സ്‌ പ്രൊഫഷണലുകള്‍ക്ക്‌ അഞ്ചക്ക ശമ്പളംതന്നെ തുടക്കത്തില്‍ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഐടി കമ്പനിയുടെ ആകര്‍ഷിപ്പിക്കുന്ന തൊഴില്‍ പരിസരവും. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍, യുനസ്‌കോ തുടങ്ങിയ ഔദ്യോഗിക ഏജന്‍സികളും വന്‍സ്വകാര്യ കമ്പനികളും പ്രാദേശിക ഭാഷാകമ്പ്യൂട്ടിംഗില്‍ വന്‍തോതില്‍ നിക്ഷേപമിറക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ മേഖല കരിയര്‍ ആയി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ സന്തോഷിക്കാന്‍ വകയുണ്ട്‌. പ്രോഗ്രാമിംഗില്‍ കൂടുതല്‍ താല്‌പര്യമുള്ള ഭാഷാസ്‌നേഹികള്‍ക്ക്‌ ടൈപ്പിംഗ്‌ ടൂളുകള്‍, ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡിസൈന്‍, ട്രാന്‍സ്‌്‌ലിറ്ററേഷന്‍ (ലിപ്യന്തരണം), ടെക്‌സ്റ്റ്‌ ടു സ്‌പീച്ച്‌ എന്നിവ വികസിപ്പിക്കുന്ന ടീമില്‍ ചേക്കേറാം. ഫോണ്ടുകള്‍ രൂപകല്‌പന ചെയ്യുന്നതും മറ്റൊരു ആകര്‍ഷക ഐടി ഇടമാണ്‌.  എവിടെ പഠിക്കാം? ഭാഷാശാസ്‌ത്രത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയശേഷം കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ എത്തുകയായിരിക്കും ഉചിതം. എന്നിരുന്നാലും ഭാഷയില്‍ ആഴത്തില്‍ അറിവുള്ള എഞ്ചിനീയറിംഗ്‌ ബിരുദധാരികള്‍ക്കും MCA ബിരുദധാരികള്‍ക്കും ഈ മേഖല ഇണങ്ങും. സംസാരഭാഷയോട്‌ പ്രതികരിക്കുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കത്തകരീതിയില്‍ ആണ്‌ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനപദ്ധതികള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (നിര്‍മ്മിതബുദ്ധി) മേഖലയുമായും ഈ പഠനസംവിധാനം ബന്ധപ്പെട്ടിരിക്കുന്നു. കാഴ്‌ചാവൈകല്യമുള്ളവര്‍ക്ക്‌ കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്‌തിരിക്കുന്ന വിവരങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന സംവിധാനം ഏറെ അനുഗ്രഹമാകുന്നതും ഇതിന്റെ നേട്ടമാണ്‌. കേരള സര്‍വകലാശാലയില്‍ ലിംഗ്വിസ്റ്റിക്‌സ്‌ പഠനത്തിന്‌ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഗവേഷണപഠനത്തിനുള്ള സൗകര്യവുമുണ്ട്‌. തിരുവനന്തപുരത്തുള്ള സിഡാക്‌ (C DAC) ഈ മേഖലയില്‍ ഒട്ടേറെ സൗകര്യം ഒരുക്കിക്കഴിഞ്ഞു. ഒപ്പം ഭാഷാ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത്‌ പൊതുജനങ്ങള്‍ക്കെത്തിക്കുന്നതില്‍ വ്യാപൃതരുമാണ്‌. കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സിഡിറ്റ്‌ (C DIT) മലയാളം ഓഫീസ്‌ പാക്കേജ്‌ തന്നെ വികസിപ്പിച്ചുകഴിഞ്ഞു  ആന്ധ്രാപ്രദേശിലെ കുപ്പം എന്ന സ്ഥലത്തുള്ള ദ്രാവിഡ സര്‍വകലാശാല ഇന്ത്യയില്‍ ഈ മേഖലയിലെ ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ കേന്ദ്രം 1997ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. ഇവിടെ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിന്‌ പ്രത്യേകവകുപ്പുണ്ട്‌  ഗവേഷണ സൗകര്യവും ഇവിടെയുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷിവികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യന്‍ ലാംഗ്വേജസും ഭാരതീയ ഭാഷാസാങ്കേതികവിദ്യയുടെ വികാസത്തിനും വളര്‍ച്ചയ്‌ക്കുമായി രൂപീകരിക്കപ്പെട്ടതാണ്‌. ഹൈദരാബാദ്‌ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അപ്ലൈഡ്‌ ലിംഗ്വിസ്റ്റിക്‌സ്‌ ആന്‍ഡ്‌ ട്രാന്‍സ്‌്‌ലേഷന്‍ സ്റ്റഡീസിന്റെ ശ്രദ്ധ ലാംഗ്വേജ്‌ ഇന്റര്‍ഫേസ്‌ രൂപപ്പെടുത്തുന്ന തരത്തിലുള്ള പഠനപദ്ധതികളാണ്‌. ഹൈദരാബാദിലെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ M.Tech പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്‌. ഭാഷാശാസ്‌ത്രപഠനവും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും സന്നിവേശിപ്പിക്കുന്ന പഠനപദ്ധതികള്‍ ഇപ്പോഴും മിക്ക സര്‍വകലാശാലകളുടെയും പരിഗണനയിലാണ്‌. താമസിയാതെത്തന്നെ മലയാളം, ഇംഗ്ലീഷ്‌ പഠനവകുപ്പുകളിലും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഇടംപിടിക്കും.  എവിടെയാകും തൊഴില്‍? നേരത്തെ സൂചിപ്പിച്ചതുപോലെ ഗൂഗിള്‍, മൈക്രോസോഫ്‌റ്റ്‌, യാഹൂ എന്നിവ പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‌പന ചെയ്യുന്ന പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. ഗൂഗിള്‍ മലയാളം യൂണികോഡ്‌ ഫോണ്ട്‌ ഉപയോഗിച്ചുള്ള സെര്‍ച്ചിംഗ്‌, ലിപ്യന്തരണം എന്നിവ കൊണ്ടുവന്നുകഴിഞ്ഞു. മൈക്രോസോഫ്‌റ്റാകട്ടെ www.bhashaindia.com എന്ന പോര്‍ട്ടല്‍ സജ്ജമാക്കി പ്രാദേശിക ഭാഷാപാക്കേജുകള്‍ എത്തിക്കാന്‍ പദ്ധതി തുടങ്ങിയിരിക്കുന്നു. മിക്ക പോര്‍ട്ടലുകളും വിവിധ ഭാരതീയ ഭാഷകളിലേക്ക്‌ ചുവടുമാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സിഡാക്‌, സിഡിറ്റ്‌ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും ഏറെ അവസരങ്ങള്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ പ്രൊഫഷണലുകളെ കാത്തിരിപ്പുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ മേഖലയിലാണ്‌ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്‌. ലെക്‌സിക്കണ്‍ റിസോഴ്‌സ്‌, ടൂളുകള്‍, അല്‍ഗോരിതം ഉണ്ടാക്കുക, ഭാഷാനിയമങ്ങള്‍ പാലിക്കുന്ന പ്രാദേശിക ടാസ്‌കുകള്‍ ഏറ്റെടുക്കുക എന്നിവയാകും ജോലിയുടെ സ്വഭാവം. ഇതുകൂടാതെ സോഫ്‌റ്റ്‌വെയര്‍ പരിശോധനയും (software testing and validation) ഭാഷാവിദഗ്‌ദരായ കമ്പ്യൂട്ടര്‍ സ്‌നേഹികള്‍ക്ക്‌ ഇടപെടാന്‍ സാധിക്കുന്ന രംഗമാണ്‌. ഭാവിസാധ്യതകള്‍ ബഹുഭാഷാ നിഘണ്ടു, ഉപകരണ തര്‍ജ്ജമ (Machine translation), ടെക്‌സ്‌റ്റ്‌ ടു സ്‌പീച്ച്‌ എന്നിവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ പുതിയ കുറേയേറെ അവസരങ്ങള്‍ കൂടി കരഗതമാകും. മൊബൈല്‍ ഫോണിന്‌ ഉപയോഗിക്കുന്ന ആളിന്റെ ശബ്ദത്തിന്‌ അനുസരിച്ച്‌ ഇപ്പോള്‍ത്തന്നെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടല്ലോ. ഇത്‌ കൂടുതല്‍ മൂല്യവര്‍ദ്ധിത പ്രയോഗങ്ങള്‍ ആകാനും മൊബൈല്‍ ഫോണ്‍ അധിഷ്‌ഠിത ലിംഗ്വിസ്‌റ്റിക്‌ ആപ്ലിക്കേഷനുകള്‍ വ്യാപകമാകാനും സാധ്യത വളരെ കൂടുതലാണ്‌. ആത്യന്തിക ലക്ഷ്യം കമ്പ്യൂട്ടര്‍ അഥവാ ഇതിനായി സജ്ജമാക്കിയ പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ വിവിധ ഭാഷകള്‍ക്കിടയില്‍ നിമിഷനേരംകൊണ്ട്‌ സാധ്യമാക്കുന്ന മൊഴിമാറ്റം/തര്‍ജ്ജമ തന്നെയാണ്‌. ഇന്ത്യയുടെ നാനാത്വം ഭാഷാപരമായി ഏറെ പ്രത്യേകതകളുള്ളതിനാല്‍ പ്രാദേശികമായി ആകും ഈ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നത്‌. അതിനാല്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌ പ്രൊഫഷണലുകള്‍ക്ക്‌ നാട്ടില്‍ത്തന്നെ ജോലിയും ചെയ്യാം.

 

വെബ്‌ ഡിസൈന്‍

 

ഇന്റര്‍നെറ്റിന്റെ ആദ്യനാളുകളില്‍ വെബ്‌ ഡിസൈന്‍ ചെയ്യുന്ന ജോലി അതീവ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൊന്നായി കണ്ടിരുന്നവരേറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്രയ്‌ക്ക്‌ സാങ്കേതികവശം സ്വായത്തമാക്കാത്തവര്‍ക്കുപോലും വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യാന്‍ പാകത്തില്‍ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്‌. അതേസമയം വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്കെന്നപോലെ വ്യക്തിഗത വെബ്‌സൈറ്റ്‌ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും കൂടിവരുന്നു. ഒരു കംപ്യൂട്ടറും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്‌്‌ഷനുമുണ്ടെങ്കില്‍ വെബ്‌ ഡിസൈനിംഗിനുള്ള പശ്ചാത്തലസൗക

                                                                                                                   

                                                                                                                                                                                                                                                                                 

                    kampyoottar padtana vibhaagangal                  

                                                                                                                                                                                                                                                     

                   vividha padtana vibhaagangale kuricchulla kooduthal vivarangal                  

                                                                                             
                             
                                                       
           
 

aamukham

 

aisi chippinu 50

 

aadhunikalokatthinte charithratthil‍ninnu orikkalum maattivaykkaanaakaattha sambhaavanayaanu aisi chippukalude kandupidittham. Delivishan‍, mobyl‍phon‍ thudangiya kan‍syoomar‍ ilakdreaaniku upakaranangalum rokkattu niyanthranasamvidhaanangalum upagrahangalum adangiya unnatha saankethikavidyayum ilakdreaaniku kalippaattangalum kampyoottar‍geyim kan‍sol‍ ul‍ppedunna vinodavyavasaayavipaniyum pravar‍tthikkunnathu aisi chippinte sahaayatthodeyaanu. Kampyoottarukalileyum mobyl‍phonukalileyum mukhya aisi chippine mykreaa preaasasar‍ ennaanu ariyunnathu. Ee var‍sham lokamaakamaanam 265 shathakodi dolarinte aisi chippu vyaapaaram nadakkumennu kanakkukoottunnuvennu parayumpol‍ itthirikunjan‍ chippinte otthiri valiya praadhaanyam manasilaakkaavunnatheyulloo. valarunthorum cheruthaakum! `valarunthorum cheruthaakum, cheruthaakunthorum valuthaakum'- ee prayogam intagrettadu chippukal‍ athavaa aisi chippukalude charithrakatha parishodhicchaal‍ aksharamprathi shariyaanennu bodhyamaakum. Aisi chippinte kandupiditthatthinupinnil‍ randu shaasthrajnjaraanullathu. Jaaku esu kil‍biyum robar‍ttu noysum. Ethaandu ore kaalayalavil‍ randu vyathyastha sthaapanangalirunnu ivar‍ nir‍micchathu saankethikamaayi ore samvidhaanamaayirunnu. Athuvare vaakvam dyoobukalum draan‍sisttarukalumaayirunnu ilakdreaaniku upakaranangalude kaathal‍. Oru upakaranatthinte oro bhaagatthinum athintethaaya dhar‍mamundallo. Ee dhar‍mam nir‍vahikkaan‍ draan‍sisttar‍, kappaasittar‍, resisttar‍ thudangiya ghadakangal‍ koottiyinakki (sar‍kyoottbodil‍ otticchuvacchu) upayogikkum. Ennaal‍, intagrettadu chippinte aashayam ivaye engane otta semi kandakdar‍ chippilekku etthikkaamennathaanu. Athaayathu onno athiladhikamo dhar‍matthinu oru cheriya chippu. Enthaanithinte nettam. Kuranja vila, athilolamaaya bhaaram, uyar‍nna pravar‍tthanasheshi, valare thuchchhamaaya oor‍jacchelavu, kuranja paripaalanacchelavu. Nettangalil‍ ettavum mikacchathu bhaara-valuppakkuravu thanneyaanu. Orumuri niranjirunna kampyoottarukale meshappuratthekketthicchu. Oru ishdikavaluppamundaayirunna aadyakaala mobyl‍ phonukal‍ innu oothiyaal‍ parakkunnathra cheruthaayi! Ithaanu aisi chippukal‍ varutthiya viplavakaramaaya maattam.  aisi chippinte iruvar‍ samgham jaaku esu kil‍biyum robar‍ttu noysumaanu aisi chippinte upajnjaathaakkal‍.  jaaku esu kil‍bi: 1933 navambar‍ ettinu janiccha jaaku esu kil‍bikku kuttikkaalam muthal‍kke ilakdreaaniksu vishayangalil‍ thaal‍pparyamundaayirunnu. Pithaavinte joliyum samaanamekhalayilaayirunnathu thaal‍pparyam var‍dhippikkaanidayaakki. 1947l‍ ilakdrikkal‍ en‍jiniyaringil‍ birudam nedi. Padticchathu ilakdrikkal‍ en‍jiniyaringu aayirunnuvenkiloom manamniraye ilakdreaaniksu aayirunnu. Birudapadtanakaalayalavilaayirunnu ee mekhalayile mattoru nir‍naayakakandupiditthamaaya draan‍sisttarukalude piravi. Ee vaar‍ttha jaaku kil‍biye uthsaahabharithanaakki. Thudar‍nnu joliyil‍ praveshicchu. Oppamthanne padtanavum thudar‍nnu. 1950l‍ birudaanantharabirudavum nedi. 1958l‍ deksaasu in‍sdrumentsu enna vishrutha sthaapanatthiletthi. Ithevar‍sham septhambar‍ 12naanu jer‍meniyam enna ar‍dhachaalakam adisthaanamaakkiyulla intagrettadu chippu jaaku esu kil‍bi avatharippicchathu. Athaayathu kruthyam 50 var‍shammumpu. 2000l‍ bhauthikashaasthra sambhaavanaykkulla nobal‍ puraskaaram jaaku esu kil‍bikku labhicchu. Aa var‍sham moonnuper‍kkaayirunnu sammaanam. Pakuthi sammaanam jaaku esu kil‍bikku. Sorasu aal‍pharovu, her‍bar‍ttu kreaamar‍ ennivar‍kku sammaanatthinte kaal‍bhaagamveethavum. Chila var‍shangalil‍ nobal‍sammaanam kruthyamaayi aayirikkilla pankidunnathu. Athinte bhaagamvaypu sammaanam prakhyaapikkumpol‍ vyakthamaakkaarundu. Sammaanaprabhayil‍ naamathra shraddhikkaarillennumaathram. Intagrettadu sar‍kyoottu chippu koodaathe, kaal‍kkulettar‍, ther‍mal‍ printar‍ adakkam ottere kandupiditthangaludeyum srashdaavaayirunna jaaku esu kil‍bi 2000 joon‍ 20nu antharicchu.  robar‍ttu nor‍ttan‍ noys: jaaku eskil‍biyude kandupidittha prakhyaapanatthinum aarumaasatthinusheshamaayirunnu robar‍ttu noysinte ramgapravesham. Kil‍biyudethumaayi thaarathamyappedutthumpol‍ kuttamattathum vyaavasaayikamaayi nir‍mikkaan‍ saadhyathayullathumaaya roopakal‍ppanayaayirunnu robar‍ttu noysintethu. Chippinte kandupiditthatthinu jaaku eskil‍bikku prashasthi kittiyenkil‍ saankethikatthikavinte pin‍balatthil‍ noysinu pettantu labhicchu. 1953l‍ masaachusyttsu in‍sttittiyoottu ophu deknolajiyil‍ninnu dokdarettu sampaadicchirunnu. Innatthe vivarasaankethikavidyayude adisthaanashilayittavaril‍ pradhaaniyaaniddheham. Silikkon‍vaaliyude meyar‍ enna aparanaamavum iddhehatthinu svantham. 1968l‍ gor‍dan‍ moorumaayi cher‍nnu intal‍ enna sthaapanam aarambhikkumpol‍ vyavasaayaramgatthum samaanathakalillaattha oradhyaayatthinu thudakkamkurikkukayaayirunnu iddheham. 1990 joon‍ moonninu iddheham antharicchu. Iddhehatthinum nobal‍sammaanatthinu ar‍hathayundaayirunnu. Orupakshe, kaalam karuthivaccha nobal‍maranam thattiyedutthathaayirikkanam. Kaaranam, maranaanantharabahumathiyaayi ethravaliya kandupiditthamaayaalum nobal‍sammaanam nal‍kaarilla.

 

vivarasaankethika vidya sahaayavumaayi saankethikavidya iruthalamoor‍cchayulla vaalaanu. Nallathinum cheetthaykkum upayogikkaam. Cheetthakaaryatthinu upayogicchathu moobyyil‍ kandallo. Ee duranthasamayatthu nalla kaaryatthinum saankethika vidya upayogicchu. Mumby sphodanasamayatthu inthyayil‍ intar‍nettu oru sahaayahasthamaayi engane prayojanappettuvennu parishodhikkunnathum uchithamaayirikkum. Ipraavashyam blogu, vikkipeediya, sauhruda vebsyttukal‍ ennivayude saadhyatha delivishan‍ chaanalukal‍kkoppamo athil‍ adhikamo aayirunnu. Mumby blogu hel‍plynil‍ aashupathrikalude deliphon‍ nampar‍, parikkettavar‍, kaanaathaayavar‍, thiricchariyaatthavar‍, maranappettavar‍ ennivarude listtu appappol‍ puthukkikkondirunnu. Delivishan‍ chaanal‍drushyangal‍ appappol‍ minnimarayumenna parimithiyaanu blogu marikadannathu. Phesbukku, dvittar‍ ennee soshyal‍nettvar‍kku syttukal‍ aadyavediyoccha kettathumuthalulla vivarangal‍ puthukkikondirunnu. Oro minittilum 50 muthal‍ 100 vare sandeshangal‍ dvittaril‍ etthikkondirunnu. Koodaathe aashupathrikalile karuthal‍ rakthashekharam kurayumennu mun‍kootti kandu jeje aashupathriyilekku rakthadaanatthinu aale etthikkaanum ittharam sevanangal‍kkaayi. Vinukumaar‍ ramganaathan‍ enna jer‍nalisttu thante kyaamarayil‍ pakar‍tthiya munnoorolam phottokal‍ phlikkar‍ enna phottosheyaringu (yaahoovinte) vebsyttil‍ ittathu 50,000 per‍ kandu. Ithukoodaathe cheruthum valathumaaya ottere phottoshekharam intar‍nettile vividha phottosheyaringu idangalilekku etthikkondirunnu. Navambar‍ 2008 mumby attaaku enna peju vikkipeediyayil‍ thurannu sittisan‍ ezhutthukaarum edittar‍maarum vivarashekharam appappol‍ puthukkikkondirunnu. Ithukoodaathe jeevan‍ baliyar‍ppiccha dheerarakthasaakshikal‍kku mobyl‍ esemesu mukhena abhivaadyam ar‍ppicchum mattu athyaavashyasevanangal‍kku aale samghadippicchum on‍lyn‍ pauranmaar‍ avasaratthinotthu uyar‍nnathum shraddheyamaan

 

laapdoppum kadannu nettbukkilekku

 

oru meshappurammuzhuvan‍ apaharicchirunna pezhsanal‍ kampyoottarukale velluvilicchaayirunnu laapdopu ramgapraveshamcheythathu. Desku dopu kampyoottar‍ ennaanallo saadhaarana pisiyude vilipperukalil‍ onnu. Ennaal‍, laapdopu etthiyathu ottere savisheshathakalumaayaayirunnu. Bhaarakkuravu, sthalalaabham, kondunadakkaavunna reethi, pin‍bhaagatthu kanakdarukaludeyum kebilukaludeyum perukkamilla. Enthuekaandum laapdopu ellaattharatthilulla janangaludeyum priyathozhanaayi maaraan‍ adhikakaalam vendivannilla. Aadyavar‍shangalil‍ lakshatthinumukalilaayirunnu vilayenkil‍ innithu daskdopu kampyoottarumaayi thaarathamyamcheyyumpol‍ ethaanum aayiram roopamaathram kooduthal‍. Laapdoppinaanenkil‍ yupiesinte sahaayam vendathilla. Athaayathu pezhsanal‍ kampyoottar‍ vila, athinulla yupiesu samvidhaanam enniva koottiyaal‍ laapdoppaanu laabhamennu bodhyamaakum. Maathramo vydyuthicchelavum valare kuravaanennathum laapdoppinu menmayaayi. Mikka laapdoppukal‍kkum 30 vaattil‍ thaazheye oor‍jacchelavu undaakoo. 17 inchu siaar‍di skreen‍ ulla pezhsanal‍ kampyoottar‍ aakatte ithinte anchirattiyolam vydyuthi upayogikkum(ekadesham 150 vaattu). Mattorutharatthil‍ paranjaal‍ laapdoppinte oor‍ja-paripaalanacchelavu thuchchhamaanennu parayaam. Ingane laapdoppinte menmakal‍ vistharikkaan‍ varatte, ippol‍ vipaniyile puthuvar‍tthamaanam itthirikunjan‍ laapdoppukalaanu. Athaayathu skreen‍ valuppam valare kuranjatharam. Ivaye nettbukkukal‍ ennaanu vilikkunnathu. Laapdoppinu nodbuku kampyoottar‍ ennoru peru undaayirunnallo. Laapdoppinte ee cherupathippinu (nettbuku) innu aavashyakkaarerukayaanu. Ithu mun‍kootti kandu mikka haar‍dveyar‍ nir‍maathaakkalum nettbukkukal‍ avatharippicchukazhinju. Naam vaayikkunna oru novalinteyo allenkil‍ baalamaasikayudeyo athramaathram skreen‍ valuppam aanu ithinte aakar‍shaneeyatha. Moonnumuthal‍ anchu kilograamvareyaanu mikka laapdoppinteyum bhaaram. Ithukoodaathe chaar‍jar‍, anubandha saamagrikal‍ ennivayaayi laapdoppinte bhaaram cheruthalla! Ennaal‍, puthiya tharamgamaaya nettbukkukalude bhaaram orukilomaathram. Eriyaal‍ onnarakilograam. Saadhaarana baagilo paaykkattukalilo okke kondunadakkukayumcheyyaam. Yaathraavelayil‍ intar‍nettu upayogikkendivarunnavar‍kku nettbukkukal‍ utthamamaanu. Vilayum kuravaanu. 14,000 roopamuthal‍ 25,000 roopavareyaanu ippozhatthe nilavaaram. Mattorutharatthil‍ paranjaal‍ pokkattu pisiyudeyum laapdoppinteyum madhyatthilulla oru puthiya idam nettbukku srushdicchedutthuvennu parayaam. Opheesinu purattho kyaampasilo, enthinu kadalorattho irunnu chaattu, blogu, veediyo sheyaringu, daun‍lodingu enniva cheyyunnavar‍kku utthamamaanu nettu bukkukal‍. Haar‍dveyar‍sheshi parimithamaayirikkumenna mun‍dhaaranayum venda. Laapdoppintethinu thulyamaaya raam, preaasasingsheshi, haar‍ddisku enniva nettbukkinum svanthamaayundu. Intar‍nettu kendreekrutha aavashyatthinaayi intar‍kor‍pareshan‍ vikasippiccheduttha aattam preaasasaraanu mikka nir‍maathaakkalum upayogikkunnathu. Sinima kaanaanum paattu kel‍kkaanum ithu upayogikkunnavarude ennam kuravalla, edutthuparayenda mattoru nettam ithinte baattari dyr‍ghyamaanu. Mikka modalukaludeyum kuranja baattari dyr‍ghyam 3. 5 manikkooraanu. Onnor‍kkuka, ettavum munthiya inam laapdoppinte paramaavadhi baattari dyr‍ghyam moonnumanikkoor‍ maathramaanu. Oru laapdoppukondu cheyyunna ekadesham ellaa jolikalum athe kruthyathayode sookshmathayode nettbukkum cheythukollum. Vin‍dosu, linaksu adhishdtitha pravar‍tthanasamvidhaanangal‍ upayogikkaam. Mikka nettbukkukal‍kkum sidi/dividi dryvukal‍ undaakilla. Ennaal‍, purameninnu ithu yuesbi vazhi ghadippikkukayumcheyyaam. Asoosu enna sthaapanam eepisi perilaanu ithu aadyamaayi avatharippikkunnathu. Thottupinnaale ecchsiel‍ myleepu enna seereesum puratthirakki. Ippol‍ del‍ in‍spyron‍, lenavo aidiyaapaadu, eysar‍ aaspayar‍van‍ ennee modalukalum vipaniyil‍ vannuthudangi. Saamsangu, baavlattu pakkaar‍du, el‍ji ennivayum thangalude pathippukalumaayi varaanirikkunnu. Oru vayar‍lesu/mebyl‍ intar‍nettu kanakshan‍koodiyundenkil‍ nettbukkinte prayojanam paramaavadhi aakar‍shakamaakkaam. Yaathrayilo ozhivuvelayilo laapdoppinte `gambheera aakar‍shanam' illaathethanne kampyoottar‍ upayogikkukayum aakaam. Mikka modalukalum aakar‍shakamaaya disynodeyaanu etthiyirikkunnath

 

edyukkeshanal‍ in‍phomaattiksu

 

vidyaabhyaasavumaayi bandhappetta saankethikavidyayeyum athinte vikasanattheyum athra gauravamaayi naam vishakalanam cheythittilla ennathaanu sathyam. Ennaal‍ intar‍nettinteyum dijittal‍ saankethikavidyayudeyum varavode ikkazhinja patthuvar‍shatthinullil‍ enthellaam maattangalaanu klaasu murikalilum laabukalilum sambhavicchukondirikkunnathu. Thottumumpatthe an‍pathu var‍sham undaakkiya maattangalekkaalum valiya ghadanaaparamaaya maattam undaakkaan‍ ikkazhinja anchu var‍shatthinaayi ennathuthanneyaanu ithinte pinnile saankethikavidyayilekku namme aakar‍shikkunnathu. Nilatthezhuthi padticchathum pinneedu slettileyum avideninnu nottupusthakatthilekkumaanu naametthiyathenkil‍ innu oro kuttiyum oro kampyoottar‍ ennathaanu mikka samghadanakaludeyum skoolukaludeyum lakshyam. One laptop per child (olpc) enna dauthyam ivide smaraneeyamaanu. Ivideyaanu saankethikavidyaykku anugunamaaya reethiyil‍ paadtyavishayangal‍ maattunnathinteyum athinulla preaaphashanalukaludeyum aavashyam varunnathu. Paadtyavishayangal‍ maattuka ennathukondu athile 'kandanti'ne maattuka ennalla uddheshicchathu. Maricchu athinte rekhappedutthalukaludeyum anubandha vivarangaludeyum maattamaanu. Udaaharanatthinu aksharamaala padtikkunna kutti a enna aksharatthil‍ thodumpol‍ a for apple enna paramparaagatha vaachakavum oppam aappilinte chithravum avante/avalude munnile dijittal‍ bor‍dilo laapdoppilo drushyamaayi varanamenkil‍ ithinu yojiccha reethiyil‍ paadtabhaagatthinu dijittal‍ vakabhedam varutthendathundu. Uyar‍nna klaasukalilekku chellunthorum kramena ithu sankeer‍namaaya pravar‍tthanamaayi maarum. Rasathanthratthile oru pareekshanashaalathanne kampyoottaril‍ orukkaanaakum. Randu hydrajan‍ aattangalum oru oksijan‍ aattavum cher‍nnu jalamundaakunna simuleshan‍ oru udaaharanam maathram. Ithupole aavar‍tthanapattikayile oro aattatthinteyum ennamatta kompineshanukal‍ saadhyamaakkunna oru dijittal‍ rasathanthralaabaanu orukkunnathenkil‍ rasathanthratthilum kampyoottar‍ saankethikathayilum aazhatthil‍ arivulla oru deem undaaye theeroo. Ithineyaanu aidi adhishdtitha vidyaabhyaasam (ites - it enabled learning) ennuparayunnathu. Vidooragraamangalile skoolukalilekku ittharam dijittal‍ laabukal‍ etthikkunnathu sthalam-panam-saukaryam thudangi ethu thalatthil‍ nokkiyaalum eluppamaaya saukaryamaanu. Aake vendathu vendathra thayyaareduppodeyulla ottatthavana munnorukkamaanu. Ee mekhalayilekku kandantu undaakkaan‍ saadhikkunna preaaphashanalukal‍kku nilavil‍ dimaantu thudangikkazhinju. Ettavum shraddheyamaaya kaaryam pothumekhalayilo svakaaryamekhalayilo ithu oru paadtyapaddhathiyaayi etthiyittilla ennathaanu. Abhiruchi ullavar‍kku thilangaanaakunna ramgamaanu edyukkeshanal‍ in‍phomaattiksu. Paadtyapaddhathi dijittalyseshan‍ koodaathe phalapradamaayi engine intar‍nettil‍ avatharippikkaam, kampyoottar‍ vazhiyulla prasanteshanukal‍ undaakkuka, vidoorasamvedana upaadhikal‍ parichayappedutthikkodukkuka ennivayum jolikalil‍ppedunnu. Ithukoodaathe veettilirunna puramraajyatthe kuttikal‍kku dyooshan‍ edukkunna reethi keralatthil‍ vyaapakamaayi varunnundu. Epo athavaa edyukkeshanal‍ preaasasimgu auttsozhsimgu ennariyappedunna ee reethiyilulla pashchaatthalasaukaryamorukkuka ennathum shraddha pathippikkaavunna idangalaanu. Intar‍nettu koodaathe mobyl‍phonum innu aashayaprakaashanatthinte shakthamaaya upaadhiyaanu. Mobyl‍ phon‍ allenkil‍ pidieyude (pezhsanal‍ dijittal‍ asisttantu) cheruskreen‍ valippatthilekkum vidyaabhyaasavumaayi bandhappetta kandantukal‍ etthikkaanulla shramangal‍ vikasitha raajyangalil‍ nadakkukayum char‍cchaavishayamaakukayum cheyyunnundu. Athukondu bhaaviyile saadhyathakal‍ kampyoottar‍ adhishdtitham maathramaakanamennilla. Aanimeshan‍, saundu edittimgu ennivayil‍ parichayamulla shaasthra-saamoohika paadtyavishayangalil‍ thalpararaayavareyaanu nilavil‍ ittharam jolikku pariganikkunnathu. Ithukoodaathe vidyaabhyaasasthaapanangalude vebsyttu roopakalpana cheyyunnavarudeyum paripaalikkunnavarudeyum jolisaadhyathakalum edyukkeshanal‍ in‍phomaattiksumaayi bandhappettu valar‍nnuvarunnundu.

 

kampyootteshanal‍ limgvisttiksu

 

oru mekhalayil‍ninnum vivarasaankethikavidyaye ozhivaakki nir‍tthaanaavilla. Athupoletthanneyaanu ethu vishayam padticchavareyum aidi jolikalil‍ninnu ozhivaakkaanaakilla enna sathyavum. Saadhaaranagathiyil‍ bhaashaavishayangal‍kku aakar‍shatha kuranjuvarunna ee kaalaghattatthil‍ ee vishayatthil‍ atheeva thaalparyamullavar‍kku thozhil‍jaalakam malar‍kke thurannukidakkukayaanu. Kampyoottarineyum bhaashayeyum pranayikkunnavar‍kku mykreaasophttu, googil‍ polulla van‍kampanikalil‍ thudangi naattin‍pradeshatthe cherukida sophttveyar‍ vikasana kendratthil‍ vare avasarangal‍ kaatthunil‍kkunnu. Kampyoottar‍, imgleeshu vashamullavar‍kku maathramullathaananna dhaarana policchadukkikkondirikkunna ee maattam glokkalyseshan‍(global + local = glocalisation) ennariyappedunnu. Intar‍nettinte shyshavakaalatthu ithu praadeshikabhaashakale kuzhicchumoodum ennaanu bhayappettirunnathu. Ennaal‍ kampyoottar‍ bhaashaashaasthratthinte valar‍ccha malayaalam polulla cherubhaashakaleppolum aagolavipaniyil‍ mathsarasajjamaakkikkazhinju. Malayaalam yoonikodu phondukalude varavode chaattimgum meyilum blogimgum okke malayaalamkondu niranjathu avide nilakkatte. Mykreaasophttu, googil‍ thudangiya aagola sthaapanangalum malayaalam pathippukal‍ thudangikkazhinju. Svathanthrasophttveyar‍ samrambhangalude idapedalaanu praadeshikabhaashaa upakaranangal‍ vikasippikkunnathil‍ nir‍naayaka maattangal‍kku vazhivecchathu. Gnu/linaksu malayaalam opparettimgu sisttam kampyoottarine motthatthil‍tthanne malayaalikkikkazhinjuvallo.  enthaanu kampyootteshanal‍ limgvisttiksu? bhaashaye kampyoottar‍ adhishdtitha upakaranangal‍kku praapthamaakkunna uttharavaadithvamaanu kampyootteshanal‍ limgvisttiksinullathu. Bhaashaashaasthrapadtanatthil‍ (ma malayaalam polulla padtanapaddhathikal‍) samar‍ththaraayavar‍kku alpam kampyoottar‍ pranayam koodiyundenkil‍ kampyootteshanal‍ limgvisttiksu nannaayi inangum. Vivarasaankethikavidyayude prayogangale praadeshikabhaashayilekku koottiyinakki kooduthal‍ janangalilekku kampyoottarine etthikkukayaanu ivarude uttharavaadithvam. Valare lalithamaayi paranjaal‍ imgleeshu keebor‍du upayogicchu malayaalam dyppu cheyyumpozhum malayaalatthil‍ chaattu cheyyumpozhum malayaalam vebsyttukalum aaplikkeshanukalum upayogikkumpozhum kampyootteshanal‍ limgvisttiksinte nettamaanu namukkanugrahamaakunnathu. Ithinu vividha bhaashakalile vaachakaghadana, vyaakaranam, aksharatthettu parishodhana ennivayil‍ aazhatthilulla ariva aavashyamundu. Ithuvare bhaashaapadtanatthe cheriyoru vibhaagamenkilum janangal‍ thaalparyapoor‍vam sameepikkaatthathinu kaaranam ee mekhala van‍thuka shampalamaayi nal‍kaan‍ praapthamalla ennathaayirunnu. Ennaal‍ kampyoottarinte varavode urutthirinja kampyootteshanal‍ limgvisttiksu thudakkakkaaraaya limgvisttiksu preaaphashanalukal‍kku anchakka shampalamthanne thudakkatthil‍ vaagdaanam cheyyunnu. Oppam aidi kampaniyude aakar‍shippikkunna thozhil‍ parisaravum. Maathramalla kendrasar‍kkaar‍, yunasko thudangiya audyeaagika ejan‍sikalum van‍svakaarya kampanikalum praadeshika bhaashaakampyoottimgil‍ van‍thothil‍ nikshepamirakkunnundu. Athukonduthanne ee mekhala kariyar‍ aayi thiranjedukkunnavar‍kku santhoshikkaan‍ vakayundu. Preaagraamimgil‍ kooduthal‍ thaalparyamulla bhaashaasnehikal‍kku dyppimgu doolukal‍, opparettimgu sisttam disyn‍, draan‍s്littareshan‍ (lipyantharanam), deksttu du speecchu enniva vikasippikkunna deemil‍ chekkeraam. Phondukal‍ roopakalpana cheyyunnathum mattoru aakar‍shaka aidi idamaanu.  evide padtikkaam? bhaashaashaasthratthil‍ birudamo birudaanantharabirudamo nediyashesham kampyootteshanal‍ limgvisttiksil‍ etthukayaayirikkum uchitham. Ennirunnaalum bhaashayil‍ aazhatthil‍ arivulla enchineeyarimgu birudadhaarikal‍kkum mca birudadhaarikal‍kkum ee mekhala inangum. Samsaarabhaashayodu prathikarikkunna aaplikkeshanukal‍ vikasippikkatthakareethiyil‍ aanu vividha yoonivezhsittikalil‍ padtanapaddhathikal‍ vibhaavanam cheythirikkunnathu. Kampyoottar‍ shaasthratthile aar‍ttiphishyal‍ intalijan‍su (nir‍mmithabuddhi) mekhalayumaayum ee padtanasamvidhaanam bandhappettirikkunnu. Kaazhchaavykalyamullavar‍kku kampyoottaril‍ dyppu cheythirikkunna vivarangal‍ vaayicchukel‍ppikkunna samvidhaanam ere anugrahamaakunnathum ithinte nettamaanu. Kerala sar‍vakalaashaalayil‍ limgvisttiksu padtanatthinu ere praadhaanyam nal‍kunnundu. Gaveshanapadtanatthinulla saukaryavumundu. Thiruvananthapuratthulla sidaaku (c dac) ee mekhalayil‍ ottere saukaryam orukkikkazhinju. Oppam bhaashaa upakaranangal‍ vikasippicchedutthu pothujanangal‍kketthikkunnathil‍ vyaaprutharumaanu. Kerala sar‍kkaarinte aabhimukhyatthilulla sidittu (c dit) malayaalam opheesu paakkeju thanne vikasippicchukazhinju  aandhraapradeshile kuppam enna sthalatthulla draavida sar‍vakalaashaala inthyayil‍ ee mekhalayile ottere samrambhangal‍kku nethruthvam kodukkunnu. Dakshinenthyan‍ samsthaanangalude sahakaranatthode aarambhiccha ee kendram 1997laanu pravar‍tthanam thudangiyathu. Ivide kampyootteshanal‍ limgvisttiksinu prathyekavakuppundu  gaveshana saukaryavum ivideyundu. Kendrasar‍kkaarinte maanavasheshivikasana manthraalayatthinte keezhil‍ pravar‍tthikkunna sen‍dral‍ in‍sttittiyoottu ophu inthyan‍ laamgvejasum bhaaratheeya bhaashaasaankethikavidyayude vikaasatthinum valar‍cchaykkumaayi roopeekarikkappettathaanu. Hydaraabaadu sar‍vakalaashaalayude sentar‍ phor‍ aplydu limgvisttiksu aan‍du draan‍s്leshan‍ sttadeesinte shraddha laamgveju intar‍phesu roopappedutthunna tharatthilulla padtanapaddhathikalaanu. Hydaraabaadile thanne inthyan‍ in‍sttittiyoottu ophu in‍phar‍meshan‍ deknolaji kampyootteshanal‍ limgvisttiksil‍ m. Tech preaagraam orukkiyittundu. Bhaashaashaasthrapadtanavum kampyoottar‍ saankethikavidyayum sanniveshippikkunna padtanapaddhathikal‍ ippozhum mikka sar‍vakalaashaalakaludeyum parigananayilaanu. Thaamasiyaathetthanne malayaalam, imgleeshu padtanavakuppukalilum kampyoottarum anubandha upakaranangalum idampidikkum.  evideyaakum thozhil‍? neratthe soochippicchathupole googil‍, mykreaasophttu, yaahoo enniva praadeshika bhaashayil‍ pravar‍tthikkunna sophttveyar‍ aaplikkeshanukal‍ roopakalpana cheyyunna paddhathikal‍ thudangikkazhinju. Googil‍ malayaalam yoonikodu phondu upayogicchulla ser‍cchimgu, lipyantharanam enniva konduvannukazhinju. Mykreaasophttaakatte www. Bhashaindia. Com enna por‍ttal‍ sajjamaakki praadeshika bhaashaapaakkejukal‍ etthikkaan‍ paddhathi thudangiyirikkunnu. Mikka por‍ttalukalum vividha bhaaratheeya bhaashakalilekku chuvadumaarikkondirikkukayaanu. Ittharam sthaapanangal‍kkoppam thanne sidaaku, sidittu polulla sar‍kkaar‍ niyanthritha sthaapanangalilum ere avasarangal‍ kampyootteshanal‍ limgvisttiksu preaaphashanalukale kaatthirippundu. Svathanthra sophttveyar‍ mekhalayilaanu orupakshe ettavum kooduthal‍ avasarangal‍ bhaaviyil‍ undaakaan‍ pokunnathu. Leksikkan‍ risozhsu, doolukal‍, al‍goritham undaakkuka, bhaashaaniyamangal‍ paalikkunna praadeshika daaskukal‍ ettedukkuka ennivayaakum joliyude svabhaavam. Ithukoodaathe sophttveyar‍ parishodhanayum (software testing and validation) bhaashaavidagdaraaya kampyoottar‍ snehikal‍kku idapedaan‍ saadhikkunna ramgamaanu. bhaavisaadhyathakal‍ bahubhaashaa nighandu, upakarana thar‍jjama (machine translation), deksttu du speecchu enniva kooduthal‍ karutthaar‍jjikkumpol‍ puthiya kureyere avasarangal‍ koodi karagathamaakum. Mobyl‍ phoninu upayogikkunna aalinte shabdatthinu anusaricchu ippol‍tthanne nir‍deshangal‍ nadappaakkunnundallo. Ithu kooduthal‍ moolyavar‍ddhitha prayogangal‍ aakaanum mobyl‍ phon‍ adhishdtitha limgvisttiku aaplikkeshanukal‍ vyaapakamaakaanum saadhyatha valare kooduthalaanu. Aathyanthika lakshyam kampyoottar‍ athavaa ithinaayi sajjamaakkiya prathyeka upakaranam upayogicchu vividha bhaashakal‍kkidayil‍ nimishaneramkondu saadhyamaakkunna mozhimaattam/thar‍jjama thanneyaanu. Inthyayude naanaathvam bhaashaaparamaayi ere prathyekathakalullathinaal‍ praadeshikamaayi aakum ee thozhilukal‍ srushdikkappedunnathu. Athinaal‍ kampyootteshanal‍ limgvisttiku preaaphashanalukal‍kku naattil‍tthanne joliyum cheyyaam.

 

vebu disyn‍

 

intar‍nettinte aadyanaalukalil‍ vebu disyn‍ cheyyunna joli atheeva sankeer‍nnamaaya pravar‍tthanangalilonnaayi kandirunnavarereyundaayirunnu. Ennaal‍ innu athraykku saankethikavasham svaayatthamaakkaatthavar‍kkupolum vebsyttu roopakalpana cheyyaan‍ paakatthil‍ ottere aaplikkeshanukal‍ labhyamaanu. Athesamayam vaanijyavyaapaara sthaapanangal‍kkennapole vyakthigatha vebsyttu svanthamaakkaan‍ shramikkunnavarum koodivarunnu. Oru kampyoottarum breaadbaan‍du intar‍nettu kanak്shanumundenkil‍ vebu disynimginulla pashchaatthalasauka

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions