ശാസ്ത്രം

                                                                                                                   
                                                                                                                                                                                                                                                                                 

                    ശാസ്ത്രം                  

                                                                                                                                                                                                                                                     

                   വിശദമായ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ

 

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ആംഗലേയം:Indian Space Research Organisation, മലയാളം:ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന, ഹിന്ദി: भारतीय अन्तरिक्ष अनुसंधान संगठन Bhāratīya Antarix Anusadhān Sangaṭn ). ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. കെ. രാധാകൃഷ്ണൻ ആണ്‌ ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.  ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ രംഗത്തുള്ള അനുഭവസമ്പത്ത് പ്രാചീനകാലത്തു ചൈനയിൽ നിന്നും വന്ന വെടിക്കോപ്പുകളുടെ നിർമ്മാണകാലത്തുതന്നെ തുടങ്ങിയതാണ്. വളരെ പണ്ടുമുതൽക്കേ സിൽക്ക് റോഡു വഴി ഇന്ത്യയും ചൈനയും തമ്മിൽ ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ഇന്ത്യൻ ഭരണാധികാരികൾ റോക്കറ്റ് ഒരു സൈനിക ഉപകരണമാക്കുന്നതിൽ പ്രാഗല്ഭ്യം നേടിയെടുത്തിരുന്നു. ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി. ചൈനക്കാർ കണ്ടുപിടിച്ച ‍വെടിക്കോപ്പുകളുടെ പ്രചാരം തന്നെയാണ് ആധുനിക റോക്കറ്റ് സാങ്കേതികവിദ്യക്കു വഴിമരുന്നിട്ടത്. 1947 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യൻ ശാസ്ത്രജ്ഞൻ‌മാരും ഭരണാധികാരികളും,പ്രതിരോധ മേഖലയിലും, ഗവേഷണങ്ങൾക്കുമെല്ലാം റോക്കറ്റ് സാങ്കേതിക വിദ്യയുടെ ആവശ്യകത മനസ്സിലാക്കി. ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യത്തിനു അതിന്റേതായ സ്വന്തം ബഹിരാകാശ സാങ്കേതികവിദ്യാപാടവം വേണ്ടിവരും എന്ന തിരിച്ചറിവും; കാലാവസ്ഥാ പ്രവചനത്തിനും, ആശയവിനിമയരംഗത്തും കൃത്രിമോപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയും എന്ന ദീർഘ വീക്ഷണവുമാണ് സ്വന്തമായ ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഭരണാധികാരികളെ മുന്നോട്ടു നയിച്ചത്

 

ഡോ. വിക്രം സാരാഭായ്

 

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് ഡോക്ടർ വിക്രം സാരാഭായിയേയാണ്. സോവിയറ്റ് യൂണിയൻ 1957ൽ സ്പുട്നിക് വിക്ഷേപണം നടത്തിയ നാൾ മുതൽ ഒരു കൃത്രിമോപഗ്രഹങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഭാരതത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണ് എന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1961ൽ ബഹിരാകാശ ഗവേഷണത്തെ ആണവോർജ്ജ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി. ഇന്ത്യൻ ആണവ സാങ്കേതിക വിദ്യയുടെ പിതാവും, ഇന്ത്യൻ ആണവോർജ്ജ വിഭാഗത്തിന്റെ അന്നത്തെ തലവനുമായിരുന്ന, ഹോമി ഭാഭ 1962ൽ ഇന്ത്യൻ നാഷണൽ കമ്മറ്റി ഫോർ സ്പേസ് റിസർച്ച് (ആംഗലേയം:Indian National Committee for Space Research (INCOSPAR) ) എന്ന സമിതി സ്ഥാപിക്കുകയും സാരാഭായിയെ അതിന്റെ ഡയറക്ടറായി ചുമതലപ്പെടുത്തുകയും ചെയ്തു.  മറ്റു പല രാഷ്ട്രങ്ങളുടേയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും അവർ നേരത്തെ തന്നെ സ്വായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങൾക്കുള്ള ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയുടെ ചുവടു പിടിച്ചാണ് വളർന്നു വന്നിരുന്നത്. പക്ഷേ ഇന്ത്യയുടെ ഈ ബഹിരാകാശ പദ്ധതി കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന പ്രാവർത്തിക ലക്ഷ്യം മാത്രം മുന്നിൽകണ്ട് രൂപവത്കരിച്ചതായിരുന്നു. 1962ൽ സ്ഥാപിക്കപ്പെട്ടതു മുതൽ ഈ സംഘം മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയിരുന്നു. പരീക്ഷണങ്ങൾക്കായുള്ള സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണവും മറ്റും ഈ സമിതി വിജയകരമായി നടത്തിയിരുന്നു. ഭൂമദ്ധ്യരേഖയുമായി ഇന്ത്യക്കുള്ള ഭൌമശാസ്ത്രപരമായ അടുപ്പവും ഇവർക്കൊരനുഗ്രഹമായിരുന്നു. സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്ത് തുമ്പയിൽ പുതുതായി സ്ഥാപിച്ച തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (ആംഗലേയം:Thumba Equatorial Rocket Launching Station (TERLS)) നിന്നുമായിരുന്നു നടന്നിരുന്നത്. തുടക്കത്തിൽ ഇവിടെനിന്നും വിക്ഷേപിച്ചിരുന്നത് അമേരിക്കൻ നിർമ്മിത നൈകി-അപാച്ചി(Nike-Apache) റോക്കറ്റുകളും ഫ്രെഞ്ച് നിർമ്മിത സെന്റോർ (Centaure) റോക്കറ്റുകളുമായിരുന്നു. ഈ റോക്കറ്റുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത് അന്തരീക്ഷ പഠനങ്ങളും മറ്റും നടത്താനായിരുന്നു. അതിനു ശേഷം ബ്രിട്ടീഷ്,റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചും പരീക്ഷണങ്ങൾ നടന്നിരുന്നു. എങ്ങനെയായാലും ഒന്നാം ദിവസം മുതൽക്കുതന്നെ ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യം ഉണ്ടായിരുന്നു. അധികം താമസമില്ലാതെ തന്നെ ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ അവർക്കു സാധിച്ചു; ഖര ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന രോഹിണി കുടുംബത്തിൽ പെട്ട സൗണ്ടിംഗ് റോക്കറ്റുകൾ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുക്കുക തന്നെ ചെയ്തു.  തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ആവശ്യകത തിരിച്ചറിയുകയും, ഭാവിയിൽ വേണ്ടി വന്നേയ്ക്കാവുന്ന സാങ്കേതിക ഘടകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ; ഘടകങ്ങളും, സാങ്കേതികവിദ്യയും,യന്ത്രഘടനകളും എല്ലാം തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദീകരിക്കാൻ പ്രേരിപ്പിച്ചു. രോഹിണി റോക്കറ്റുകളുടെ ഭാരം കൂടിയതും, സങ്കീർണ്ണവുമായ പതിപ്പുകൾ വികസിപ്പിച്ചെടുക്കുന്നതിൽ അവർ വിജയിച്ചു. അതോടെ ഈ പദ്ധതിയെ കൂടുതൽ വിപുലീകരിക്കുകയും അവസാനം ഈ ബഹിരാകാശ പദ്ധതിയെ ആണവോർജ്ജ വകുപ്പിനു കീഴിൽ നിന്നു മാറ്റി ബഹിരാകാശ ഗവേഷണത്തിന് മാത്രമായി ഒരു വകുപ്പ് രൂപവത്കരിക്കുന്നതിൽ വരെയെത്തിച്ചു. 1969ൽ INCOSPAR പദ്ധതിയിൽനിന്നും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ എന്ന സംഘടനരൂപവത്കരിക്കുകയും അവസാനം 1972ൽ ബഹിരാകാശ വകുപ്പ് രൂപവത്കരിയ്ക്കുകയും ഇസ്രോയെ അതിനു കീഴിലേക്ക് മാറ്റുകയും ചെയ്തു.

 

1971-1980

 

1960 കളിൽ സാരാഭായി നാസയുടെ കൂടെ ടെലിവിഷൻ പ്രക്ഷേപണത്തിനായി കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതെയെപ്പറ്റിയുള്ള ഒരു പഠനത്തിൽ പങ്കെടുത്തു. ആ അനുഭവത്തിൽ നിന്നും ടെലിവിഷൻ പ്രക്ഷേപണങ്ങൾക്കായി അതു തന്നെയാണ് ഏറ്റവും ഫലവത്തായതും,ചെലവു കുറഞ്ഞതുമായ രീതി എന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ത്യയുടെ പുരോഗതിയിലേയ്ക്കായി കൃത്രിമോപഗ്രഹങ്ങൾക്ക് ചേർക്കാൻ പറ്റുന്ന നേട്ടങ്ങൾ തിരിച്ചറിഞ്ഞ സാരാഭായിയും അദ്ദേഹത്തിന്റെ ഇസ്രോ സംഘവും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഉപഗ്രഹ വാഹിനികളുടെ രൂപകല്പനയിലേക്കു തിരിഞ്ഞു. അതുവഴി ഭാവിയിൽ വേണ്ടി വന്നേയ്ക്കാവുന്ന പടുകൂറ്റൻ വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാനുള്ള അനുഭവ സമ്പത്ത് ഇസ്രോയ്ക്ക് ലഭിക്കും എന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. രോഹിണി പരമ്പരയിൽ പെട്ട ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റ് മോട്ടോറുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രാഗൽഭ്യവും, മറ്റു രാഷ്ട്രങ്ങൾ അത്തരം പദ്ധതികൾക്കായി ഖര ഇന്ധനം ഉപയോഗിക്കുന്ന മോട്ടോറുകളെ ആശ്രയിച്ചു തുടങ്ങിയതും ഇസ്രോയെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (Satellite Launch Vehicle (SLV)) നിർമ്മിക്കുന്നതിലേക്ക് ആകർഷിച്ചു. അമേരിക്കൻ നിർമ്മിത സ്കൌട്ട് റോക്കറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആ വാഹനം നാലു ഘട്ടങ്ങളുള്ളതും പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതും ആകുമെന്ന് തീരുമാനിച്ചു.  ഇതേസമയം തന്നെ ഇന്ത്യ ഭാവിയിലെ വാർത്താവിനിമയ, കാലാവസ്ഥാ പ്രവചന ആവശ്യങ്ങൾ മുന്നിൽ കണ്ട് കൃത്രിമോപഗ്രഹങ്ങളും വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആദ്യ ചുവടുവെയ്പ്പ് "ആര്യഭട്ട" എന്ന കൃത്രിമോപഗ്രഹം 1975ൽ ഒരു സോവിയറ്റ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചതാണ്. 1979 ഓടു കൂടി പുതുതായി നിർമ്മിച്ച രണ്ടാമത്തെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (Shriharikota Rocket Launching Station(SRLS)) നിന്നും SLV വിക്ഷേപണത്തിനു തയ്യാറായിക്കഴിഞ്ഞിരുന്നു. പക്ഷേ 1979ലെ അതിന്റെ ആദ്യ വിക്ഷേപണം രണ്ടാം ഘട്ടത്തിലെ നിയന്ത്രണ സംവിധാനത്തിൽ വന്ന പിഴവുകൾ മൂലം പരാജയപ്പെട്ടു. 1980 ഓടെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 എന്ന പേരിലാണ് അറിയപ്പെടുന്നത്.1981-19901991-2000 പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ - പി എസ് എൽ വി - വികസിപ്പിച്ചെടുത്തു. 2001-2010 2008 ഏപ്രിൽ 28നു ഒരു പി.എസ്.എൽ.വി വിക്ഷേപണവാഹനം ഉപയോഗിച്ച് പത്തു്‌ ഉപഗ്രഹങ്ങളെ ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു എസ് ആർ ഇ (സാറ്റലൈറ്റ് റിക്കവറി എക്സ്പെരിമെന്റ്) - ഭൂമിയിൽ നിന്നു വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളെ ഭൂമിയിലെക്കു തിരികെ സുരക്ഷിതമായി എത്തിക്കാനുള്ള പരീക്ഷണം - വിജയകരമായി നടത്തി. മനുഷ്യനെ ശൂന്യാകാശത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ വിജയത്തിന്ന് അത്യന്തം ആവശ്യമായ ഒരു സാങ്കേതികവിദ്യയാണു ഇത്. [തിരുത്തുക] ഇസ്രോ കേന്ദ്രങ്ങൾ  ഇസ്രോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ താഴെ കാണുന്നവയാണ്:  * വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC), വേളി, തിരുവനന്തപുരം * ഇസ്രോ സാറ്റലൈറ്റ് സെന്റർ (ISAC), ബാങ്ഗ്ലൂർ * സതീഷ് ധവാൻ സ്പേസ് സെന്റർ (SHAR), ശ്രീഹരിക്കോട്ട * ലിക്വിഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റംസ് സെന്റർ (LPSC), വലിയമല, തിരുവനന്തപുരം * സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (SAC) * ഡവലപ്മെന്റ് ആന്ഡ് എഡ്യൂക്കേഷണൽ കമ്യൂണിക്കേഷൻ യൂണിറ്റ് (DECU) * ഇസ്രോ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) * ഇൻസാറ്റ് മാസ്റ്റർ കണ്ട്രോൾ ഫെസിലിറ്റി (MCF) * ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU), വട്ടിയൂർക്കാവ്, തിരുവനന്തപുരം * നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി (NRSA) * റീജ്യണൽ റിമോട്ട് സെൻസിംഗ് സർവ്വീസ് സെന്റേഴ്സ് (RRSSC) * ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) * നാഷണൽ മീസോസ്ഫിയർ/സ്ട്രാറ്റോസ്ഫിയർ ട്രോപ്പോസ്ഫിയർ റാഡമിപ്പിൾസ് ഫെസിലിറ്റി (NMRF)

 

പ്രധാന നേട്ടങ്ങൾ

 

* 2000:മാർച്ച് 22, ഇൻസാറ്റ്-3 ബി വിജയകരമായി വിക്ഷേപിച്ചു.  * 2001: ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്-ഡി1 (ജി.എസ്.എല്.വി-ഡി 1) ന്റെ ഒന്നാം പരീക്ഷണ പറക്കല് നടത്തി. ജിസാറ്റ്-1 എന്ന ഉപഗ്രഹവും വഹിച്ചാണ് ഈ റോക്കറ്റ് കുതിച്ചുയര്ന്നത്. പരീക്ഷണം ഭാഗികമായി വിജയിച്ചു.  * 2002: ഇന്സാറ്റ്-3സി ഉപഗ്രഹം ഏരിയന്സ്പേസ് വിജയകരമായി വിക്ഷേപിച്ചു (ജനുവരി), പി.എസ്.എല്.വി-സി4 കല്പന-1 എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു (സെപ്റ്റംബർ).  * 2003: ജി.എസ്.എല്.വി-ഡി2വിന്റെ, ജിസാറ്റ്2 വിനേയും വഹിച്ചുള്ള രണ്ടാം പരീക്ഷണ പറക്കല് വിജയിച്ചു(മേയ്).  * 2004: പ്രവെര്ത്തനസജ്ജമായ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഫ്01) എഡ്യുസാറ്റ് ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു (സെപ്റ്റംബര്).  * 2005: കാർട്ടോസാറ്റ്, ഹാംസാറ്റ് എന്നീ ഉപഗ്രഹങ്ങളെ പി.എസ്.എല്.വി-സി6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു (മേയ്). ഇൻസാറ്റ് 4എയെ ഏരിയൻ-5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു .  * 2006: ജി.എസ്.എല്.വി (എഫ്02) വിന്റെ രണ്ടാം ദൗത്യം ജൂലൈ 10നു പരാജയപ്പെട്ടു. ഇൻസാറ്റ്-4സി ഉപഗ്രഹത്തേയും വഹിച്ചായിരുന്നു ഈ റോക്കറ്റ് കുതിച്ചുയർന്നത്.  * 2007: ജനുവരി 10നു കാർട്ടോസാറ്റ്-2, എസ്.ആര്.ഇ-1, ലപാന്‌-ടബ്സാറ്റ്,(LAPAN-TUBSAT), പെഹുന്സാറ്റ്(PEHUENSAT-1) എന്നീ ഉപഗ്രഹങ്ങളെ പി.എസ്.എല്.വി സി7 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.  * 2007: ജനുവരി 22,എസ്.ആര്.ഇ-1 ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഇന്ത്യന് നാവികസേനയും തീരദേശ സമ്രക്ഷണ സേനയും ചേര്ന്ന് എസ്.ആര്.ഇ.-1 നെ കരയിലെത്തിച്ചതോടെ ഉപഗ്രഹങ്ങളെ തിരികെ ഭൂമിയിലെത്തിയ്ക്കാന് ശേഷിയുള്ള ഏതാനും ചില രാജ്യങ്ങളിലൊന്നായി ഇന്ത്യയും സ്ഥാനം നേടി.  * 2007: ഇന്സാറ്റ്-4ബി എന്ന ഉപഗ്രഹം ഏരിയന്സ്പേസ് എന്ന ഫ്രഞ്ച് കമ്പനി മാര്ച്ച് 12നു വിജയകരമായി വിക്ഷേപിച്ചു.[2]  * 2007: ഏപ്രില് 23ന് പി.എസ്.എല്.വി-സി8 എജൈൽ എന്ന ഇറ്റാലിയൻ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇസ്രോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ വിക്ഷേപണമായിരുന്നു ഇത്.  * 2007: സെപ്റ്റംബർ 23ന് ജി. എസ്. എൽ. വി എഫ്04 വിക്ഷേപണവാഹനം ഉപയോഗിച്ച് ഇൻസാറ്റ് 4CR ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.  * 2008 ജനുവരി 28ന് പി. എസ്. എൽ. വി-സി10 വിക്ഷേപണവാഹനം ഉപയോഗിച്ച് ആൻ‌ട്രിക്സ് കോർപ്പറേഷനു വേണ്ടി ഇസ്രായേൽ ഉപഗ്രഹം TECSAR എന്ന ഉപഗ്രഹം വിക്ഷേപിച്ചു.  * 2008 ഏപ്രിൽ 28നു ഒരു പി. എസ്. എൽ. വി-സി9 വിക്ഷേപണവാഹനം ഉപയോഗിച്ച് കാർട്ടോസാറ്റ്-2എ, ഐ. എം. എസ് 1, എന്നീ ഇന്ത്യൻ ഉപഗ്രഹങ്ങൾക്കൊപ്പം CanX-2, Cute-1.7+APD II, Delfi C3, AAUSAT-II, COMPASS-1, SEEDS-2, CanX-6, RUBIN-8 എന്നീ എട്ട് വിദേശ നിർമ്മിത ചെറു ഉപഗ്രഹങ്ങളെ കൂടി ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തവയായിരുന്നു ആ ചെറു ഉപഗ്രഹങ്ങൾ.

 

കൃത്രിമോപഗ്രഹങ്ങൾ

 

ഇസ്രോയുടെ ഇത്രയും വർഷത്തെ പ്രവർ‌ത്തനത്തിനിടയിൽ അവർ വളരെയധികം കൃത്രിമോപഗ്രഹങ്ങള് നിർമ്മിയ്ക്കുകയും വിക്ഷേപിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയെ പ്രധാനമായും ഐ.ആർ.എസ് പരമ്പര, ഇൻസാറ്റ് പരമ്പര, മെറ്റ്സാറ്റ്(കല്പന) പരമ്പര, സാങ്കേതിക വിദ്യാപരീക്ഷണ ഉപഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിയ്ക്കാവുന്നതാണ്‌. ഇൻസാറ്റ് പരമ്പര

 

ഇൻസാറ്റ്

 

1983ൽ കമ്മീഷൻ ചെയ്തതും ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലുതുമായ ഉപഗ്രഹ ശൃംഖലയാണ്‌ ഇൻസാറ്റ് പരമ്പരയിൽ പെട്ട ഭൂസ്ഥിര ഉപഗ്രഹങ്ങൾ. ഈ പരമ്പരയിലെ ഉപഗ്രഹങ്ങള് 1 (A, B, C, D), 2 (A, B, C, D), 3 (A, B, C, E) ,4 (A, B, C) എന്നിവയാണ്. പ്രധാനമായും വാര്ത്താവിനിമയത്തിനും ടെലിവിഷന്‌ പ്രക്ഷേപണത്തിനുമായി ഉപയോഗിയ്ക്കുന്ന ഈ ഉപഗ്രഹങ്ങളില്‌ മിക്കവയും ഏരിയന്സ്പേസ് ആണ്‌ ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്. [തിരുത്തുക] ഐ.ആർ.എസ് പരമ്പര  ഭൂമിയെക്കുറിച്ച്, പ്രധാനമായും ഭൌമോപരിതലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. റിമോട്ട് സെൻസിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഓരോ വസ്തുവും ഓരോതരത്തിലാണല്ലോ. അതിനാൽ പ്രതിഫലിപ്പിക്കപ്പെട്ട തരംഗങ്ങളെ സെൻസ് ചെയ്താൽ ആ വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഈ തത്ത്വമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.  ഇവ ഭൂസ്ഥിര ഭ്രമണപഥത്തിലല്ല, മറിച്ച് ധ്രുവീയ ഭ്രമണപഥത്തിലാണ് ഭൂമിയെ വലം വെയ്ക്കുന്നത്. ഏതാണ്ട് 8 മുതൽ 12 മണിക്കൂറുകൊണ്ട് ഇവ ഒരു പ്രാവശ്യം ഭൂമിയെ വലം വെയ്ക്കന്നു. ഇവയ്ക്ക് ഇന്ത്യയുടെ മാത്രമല്ല, ഭൂമിയുടെ ഏതാണ്ട് എല്ലാ ഭാഗത്തേയും വിവരങ്ങൾ ശേഖരിക്കാൻ കഴിയും. ഏതാണ്ട് 18 മുതൽ 22 ദിവസം വരെയ്ക്കുള്ളിൽ ഭൂമിയുടെ എല്ലാ ഭാഗത്തെയും കുറിച്ചുള്ള വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കാൻ കഴിയും.  മാപ്പുകൾ, പ്രത്യേകിച്ച് ടോപ്പോഗ്രാഫിക്കൽ മാപ്പുകൾ പുതുക്കാൻ ഇവ നൽകുന്ന വിവരങ്ങൾ വളരെ ഉപകാരപ്രദമാണ്. അടുത്ത കാലത്ത് വിക്ഷേപിക്കപ്പെട്ട കാർട്ടോസാറ്റ്-1, കാർട്ടോസാറ്റ്-2 എന്നിവ ഈ കാര്യത്തിനു വേണ്ടി മാത്രമുള്ളതാണ്.  ഇതിനുപുറമേ, വിഭവഭൂപട നിർമ്മാണം, കാട്ടുതീ കണ്ടെത്തൽ, റോഡുകളും പുഴകളും മാപ്പുചെയ്യൽ, ജല ലഭ്യതയുടെ പഠനം, വനത്തിന്റെ അളവുകളെയും തരങ്ങളെയും കുറിച്ചുള്ള പഠനം തുടങ്ങി അനേകം കാര്യങ്ങൾക്ക് ഇവ ഉപയോഗപ്രദമാണ്. ഉപഗ്രഹങ്ങൾ  * ഐ.ആർ.എസ്. 1B * ഐ.ആർ.എസ്. 1C * ഐ.ആർ.എസ്. 1D * കാർട്ടോസാറ്റ്-1 * കാർട്ടോസാറ്റ്-2 മെറ്റ്സാറ്റ്/കല്പന പരമ്പര  മെറ്റീരിയോളജിക്കൽ സാറ്റലൈറ്റ്(കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം) അല്ലെങ്കിൽ മെറ്റ്സാറ്റ് എന്ന ഉപഗ്രഹം പൂർണ്ണമായും കാലാവസ്ഥാനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇസ്രോ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാൺ. 2003ൽ കൊളംബിയ സ്പേസ്ഷട്ടിൽ അപകടത്തിൽ മരിച്ച ബഹിരാകാശ സഞ്ചാരി കല്പനാ ചൗളയോടുള്ള ആദരസൂചകമായി മെറ്റ്സാറ്റിനെ "കല്പന" എന്ന് ഭാരത സർക്കാർ പുനർനാമകരണം ചെയ്തു.[3]. ഈ പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹം (കല്പന-2) 2007ൽ ഭ്രമണപഥത്തിലെത്തുമെന്നാൺ കരുതുന്നത്. [തിരുത്തുക] വിക്ഷേപണ വാഹനങ്ങൾ ഇസ്രോ റോക്കറ്റുകളെ താരതമ്യം ചെയ്യുന്ന ഒരു ചിത്രംഭൂതകാലത്ത്  * സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ- മൂന്ന്(Satellite Launch Vehicle-3 - SLV-3) എന്നത് നാലു ഘട്ടങ്ങളുള്ളതും,പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിച്ചിരുന്നതുമായ ഒരു വിക്ഷേപണവാഹനമായിരുന്നു. ഇതിന് ഏകദേശം 40 കി.ഗ്രാം ഭാരം ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ സാധിച്ചിരുന്നു. * ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(Augmented Satellite Launch Vehicle - ASLV) എന്നത് അഞ്ചു ഘട്ടങ്ങളുള്ളതും,പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമായിരുന്നു. ഇതിന് ഏകദേശം 150 കി.ഗ്രാം ഭാരം ലോ എർത്ത് ഓർബിറ്റിലെത്തിക്കാൻ സാധിച്ചിരുന്നു. വർത്തമാനകാലത്ത്  * പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(Polar Satellite Launch Vehicle - PSLV) എന്നത് നാലു ഘട്ടങ്ങളുള്ളതും,ഖര - ദ്രാവക ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ ഒരു വിക്ഷേപണവാഹനമാൺ. ഇതിന് ഏകദേശം 3000കി.ഗ്രാം ഭാരം പോളാർ ഓർബിറ്റിലെത്തിക്കാൻ സാധിക്കും. * ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് I/II(Geosynchronous Satellite Launch Vehicle Mark I/II - GSLV-I/II) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങൾ ഉള്ളതുമായ വാഹനമാണിത്. ഇതിന് 2000 കി.ഗ്രാം ഭാരം ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കാൻ സാധിക്കും. ഭാവിയിൽ  * ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് III(Geosynchronous Satellite Launch Vehicle Mark III - GSLV-III) മൂന്നു ഘട്ടങ്ങളുള്ളതും ദ്രാവക-ക്രയോജനിക് ഘട്ടങ്ങൾ ഉള്ളതുമായ വാഹനമാണിത്. ഇതിന് 4000 കി.ഗ്രാം മുതൽ 6000 കി.ഗ്രാം വരെ ഭാരം ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കാൻ സാധിക്കും. * ആറ്.എൽ.വി(Reusable Launch Vehicle - RLV) ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിക്കാവുന്ന ഒരു സ്ക്രാംജെറ്റ് വാഹനമാണിത്.വിക്ഷേപണ സൗകര്യങ്ങൾ  ഇസ്രോയ്ക്ക് പ്രധാനമായും മൂന്ന് വിക്ഷേപണകേന്ദ്രങ്ങളാണുള്ളത് . താഴെ കാണുന്ന പട്ടികയിൽ അവ ചേർത്തിരിയ്ക്കുന്നു.  * തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ / വിക്രം സാരാഭായി സ്പേസ് സെന്റർ, തുമ്പ, തിരുവനന്തപുരം, കേരളം * ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ / സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട,ആന്ധ്രാപ്രദേശ് * ബാലസോർ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ, ബാലസോർ, ഒറീസ.  ഉപഗ്രഹ വിക്ഷേപണത്തിനും, ഒന്നിലധികം ഘട്ടങ്ങളുള്ള റോക്കറ്റുകളുടെ വിക്ഷേപണങ്ങൾക്കും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രമാണ് ഇസ്രോ ഉപയോഗിയ്ക്കുന്നത്. ഈ കേന്ദ്രത്തിൽ ഏറ്റവും പുതിയ യൂണിവേഴ്സൽ വിക്ഷേപണതറയുൾപടെ (Universal Launch Pad) രണ്ട് വിക്ഷേപണതറകളാണുള്ളത്. ഇവിടെ നിന്നും വർഷത്തിൽ ആറ് വിക്ഷേപണങ്ങൾ വരെ നടത്താനാവും എന്ന് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. മറ്റു രണ്ടു വിക്ഷേപണ കേന്ദ്രങ്ങളും സൗണ്ടിംഗ് റോക്കറ്റുകൾ പോലെയുള്ള ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായാണ് ഇസ്രോ ഉപയോഗിയ്ക്കുന്നത്.

 

ഭാവി പദ്ധതികൾ

 

ചാന്ദ്രോപരിതലത്തില് പര്യവേഷണം നടത്താൻ വേണ്ടി ചാന്ദ്രയാൻ എന്നൊരു പദ്ധതി ഇസ്രോ തുടങ്ങിക്കഴിഞ്ഞു.2008ൽ പൂർത്തീകരിയ്ക്കാൻ കഴിയുമെന്നു കരുതപ്പെട്ടിരുന്ന ഈ പദ്ധതിയ്ക്കായി ഭാരത സർക്കാർ 360 കോടി രൂപ 2005ൽ തന്നെ അനുവദിച്ചിരുന്നു. ഇസ്രോയുടെ ഉപകരണങ്ങൾക്കു പുറമേ ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടേയും നാസയുടേയും ഉപകരണങ്ങളെ ഇസ്രോ ചന്ദ്രനിലെത്തിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്‌. ഈ ഉപകരണങ്ങളെ ചന്ദ്രോപരിതലത്തിലെത്തിയ്ക്കാൻ ഇസ്രോ നാസയിൽ നിന്നും മറ്റും പണം പറ്റുന്നില്ല; അതിനു പകരം ഈ ഉപകരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഇസ്രോയ്ക്ക് കൂടി നൽകാം എന്ന വ്യവസ്ഥയിലാണ്‌ അവയെ ഇസ്രോ ചാന്ദ്രയാൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഏറെ പ്രതീക്ഷിച്ചപോലെ ചാന്ദ്ര പര്യവേക്ഷണത്തിനായി ഉപകരണങ്ങള് വിക്ഷേപിച്ച് വിജയിക്കുന്ന ആറാമതു സംഘടനയായി ഇസ്രോ മാറിയിട്ടുണ്ട്. അടുത്ത ദശകത്തില്, പൂര്ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുപയോഗിച്ച് മനുഷ്യരെ ചാന്ദ്രപര്യവേക്ഷണത്തിനു വിനിയോഗിയ്ക്കാനും ഇസ്രോയ്ക്ക് പദ്ധതിയുണ്ട്.  ജി.എസ്.എല്.വി മാര്ക്ക് III എന്ന പേരില് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്ന അടുത്ത തലമുറയില്പെട്ട വിക്ഷേപണ വാഹനത്തിനുവേണ്ടിയുള്ള ഗവേഷണം ഇസ്രോ തുടങ്ങിക്കഴിഞ്ഞു. പൂര്ണ്ണാവസ്ഥയില് 6 ടണ് വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിയ്ക്കാന് ശേഷിയുള്ളതാണ് ജി.എസ്.എല്.വി III. യൂറോപ്യന്, റഷ്യന് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്ക്കുവേണ്ടിയും ഇസ്രോ ഉപഗ്രഹവിക്ഷേപണം ചെയ്യുന്നുണ്ട്. അവര്ക്കു വേണ്ടി എജൈല്, ഗ്ലോനാസ് പരമ്പരയില് പെട്ട ഉപഗ്രഹങ്ങളാവും മിക്കവാറും ഇസ്രോയ്ക്ക് വിക്ഷേപിയ്ക്കേണ്ടി വരിക.  ജി.പി.എസ് സംവിധാനത്തിന്റെ ഇന്ത്യൻ മേഖലയിലെ കൃത്യത ഉയർത്താനായി ഗഗൻ എന്ന പേരിൽ ഇസ്രോ ഒരു ഗവേഷണ പദ്ധതി നടത്തുന്നുണ്ട്. ഇസ്രോയുടെ ഉദയം  ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം സാരാഭായെന്ന അതുല്യ പ്രതിഭയായിരുന്നു. പഠനത്തിനുശേഷത്തിനു ശേഷം 1960-കളോടെ സാരഭായി ബഹിരാകാശ ഗവേഷണരംഗത്തേക്കു രംഗപ്രവേശം ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത് 1961-നാണ്. അന്നാണ് സർക്കാർ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജവകുപ്പിനെ ചുമതലപ്പെടുത്തിയത്. 1962-ൽ ഇതിന്റെ ഫലമായി ഇൻകോസ്പാർ(INCOSPAR) രൂപം കൊണ്ടു. 1963 നവംബർ 21 ന് തുമ്പയിലെ INCOSPAR കേന്ദ്രത്തിൽ നിന്നും ആദ്യ റോക്കറ്റ് കൂതിച്ചുയർന്നു. പിന്നീട് തിരുവനന്തപുരം വിക്രം സാരാഭായിയുടെ കർമ്മ മണ്ഡലമായി തീർന്നു. 1969-ൽ INCOSPAR ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കി മാറ്റി. കൂടാതെ ISRO-ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബഹിരാകാശവകുപ്പിന് കേന്ദ്രസർക്കർ രൂപം നൽകൂകയും ISRO-യെ ഈ കുടക്കീഴിൽ കൊണ്ടു വരികയും ചെയ്തു. ഡോ.എ.പി.ജെ. അബ്ദുൾ കലാം, യു.ആർ. റാവു, കസ്തൂരിരംഗൻ, ജി. മാധവൻ നായർ എന്നിവരെ ഇക്കാലത്താണ് വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിക്കുന്നത്. ഈ കൂട്ടായ്മ ISRO -യെ ഉന്നതങ്ങളില്ലും, ഇന്ത്യയെ ബഹിരകാശ ഗവേഷണ ശക്തിയായും ഉയർത്തി.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    shaasthram                  

                                                                                                                                                                                                                                                     

                   vishadamaaya vivarangal‍                  

                                                                                             
                             
                                                       
           
 

inthyan spesu risarcchu organyseshan

 

inthyayude desheeya bahiraakaasha gaveshana sthaapanamaanu isro (isro) enna churukkapperilariyappedunna inthyan spesu risarcchu organyseshan (aamgaleyam:indian space research organisation, malayaalam:bhaaratheeya bahiraakaasha gaveshana samghadana, hindi: भारतीय अन्तरिक्ष अनुसंधान संगठन bhāratīya antarix anusadhān sangaṭn ). Baamgloor kendramaayi pravartthikkunna isroyil ekadesham 20,000 jolikkaar pravartthikkunnu. Ippozhatthe nirakkukal prakaaram 815 dashalaksham yu. Esu. Dolarinte bajattulla isroyaanu inthyayude bahiraakaasha paddhathikalkku chukkaan pidikkunnathu. Thaddhesheeyamaaya aavashyangalkku purame anthaaraashdra rokkattu vikshepana sevanangalum ee sthaapanam nalkunnundu. Ke. Raadhaakrushnan aanu isroyude ippozhatthe adhyakshan. Inthyayude rokkattu vikshepana ramgatthulla anubhavasampatthu praacheenakaalatthu chynayil ninnum vanna vedikkoppukalude nirmmaanakaalatthuthanne thudangiyathaanu. Valare pandumuthalkke silkku rodu vazhi inthyayum chynayum thammil aashayangal parasparam kymaariyirunnu. Pathinettaam noottaandinte avasaanatthil thanne inthyan bharanaadhikaarikal rokkattu oru synika upakaranamaakkunnathil praagalbhyam nediyedutthirunnu. Ithu pinneedu yooroppilum prachaaram nedi. Chynakkaar kandupidiccha ‍vedikkoppukalude prachaaram thanneyaanu aadhunika rokkattu saankethikavidyakku vazhimarunnittathu. 1947 l inthyakku svaathanthryam labhicchathinu shesham inthyan shaasthrajnjanmaarum bharanaadhikaarikalum,prathirodha mekhalayilum, gaveshanangalkkumellaam rokkattu saankethika vidyayude aavashyakatha manasilaakki. Inthyayeppole oru valiya raajyatthinu athintethaaya svantham bahiraakaasha saankethikavidyaapaadavam vendivarum enna thiriccharivum; kaalaavasthaa pravachanatthinum, aashayavinimayaramgatthum kruthrimopagrahangale upayogappedutthaan kazhiyum enna deergha veekshanavumaanu svanthamaaya oru bahiraakaasha gaveshana kendram sthaapikkunnathinu inthyan bharanaadhikaarikale munnottu nayicchath

 

do. Vikram saaraabhaay

 

inthyayude bahiraakaasha gaveshanapaddhathiyude pithaavaayi kanakkaakkunnathu dokdar vikram saaraabhaayiyeyaanu. Soviyattu yooniyan 1957l spudniku vikshepanam nadatthiya naal muthal oru kruthrimopagrahangalude gunaganangalekkuricchu addheham bodhavaanaayirunnu. Bhaarathatthinte purogathiykku shaasthra saankethika vidyakalude vikaasam athyanthaapekshithamaanu enna kaazhchappaadundaayirunna pradhaanamanthri javaharlaal nehru 1961l bahiraakaasha gaveshanatthe aanavorjja vibhaagatthinte niyanthranatthilaakki. Inthyan aanava saankethika vidyayude pithaavum, inthyan aanavorjja vibhaagatthinte annatthe thalavanumaayirunna, homi bhaabha 1962l inthyan naashanal kammatti phor spesu risarcchu (aamgaleyam:indian national committee for space research (incospar) ) enna samithi sthaapikkukayum saaraabhaayiye athinte dayarakdaraayi chumathalappedutthukayum cheythu. Mattu pala raashdrangaludeyum bahiraakaasha gaveshana sthaapanangalum avar neratthe thanne svaayatthamaakkiyirunna synika aavashyangalkkulla baalisttiku misyl saankethikavidyayude chuvadu pidicchaanu valarnnu vannirunnathu. Pakshe inthyayude ee bahiraakaasha paddhathi kruthrimopagrahangale vikshepikkuka enna praavartthika lakshyam maathram munnilkandu roopavathkaricchathaayirunnu. 1962l sthaapikkappettathu muthal ee samgham mikaccha prakadanam kaazhchavecchu thudangiyirunnu. Pareekshanangalkkaayulla saundimgu rokkattukalude vikshepanavum mattum ee samithi vijayakaramaayi nadatthiyirunnu. Bhoomaddhyarekhayumaayi inthyakkulla bhoumashaasthraparamaaya aduppavum ivarkkoranugrahamaayirunnu. Saundimgu rokkattukalude vikshepanam keralatthinte thalasthaanamaaya thiruvananthapuratthinadutthu thumpayil puthuthaayi sthaapiccha thumpa ikvattoriyal rokkattu lonchimgu stteshanil (aamgaleyam:thumba equatorial rocket launching station (terls)) ninnumaayirunnu nadannirunnathu. Thudakkatthil ivideninnum vikshepicchirunnathu amerikkan nirmmitha nyki-apaacchi(nike-apache) rokkattukalum phrenchu nirmmitha sentor (centaure) rokkattukalumaayirunnu. Ee rokkattukal pradhaanamaayum upayogicchirunnathu anthareeksha padtanangalum mattum nadatthaanaayirunnu. Athinu shesham britteeshu,rashyan rokkattukal upayogicchum pareekshanangal nadannirunnu. Enganeyaayaalum onnaam divasam muthalkkuthanne inthyan bahiraakaasha paddhathikku thaddhesheeyamaaya saankethika vidya vikasippicchedukkuka enna mahatthaaya lakshyam undaayirunnu. Adhikam thaamasamillaathe thanne ee lakshyatthiletthiccheraan avarkku saadhicchu; khara indhanamupayogicchu pravartthikkunna rohini kudumbatthil petta saundimgu rokkattukal inthya svanthamaayi vikasippicchedukkuka thanne cheythu. Thaddhesheeyamaaya saankethikavidyayude aavashyakatha thiricchariyukayum, bhaaviyil vendi vanneykkaavunna saankethika ghadakangalude labhyathayekkuricchulla aashankakalum inthyan bahiraakaasha paddhathiye; ghadakangalum, saankethikavidyayum,yanthraghadanakalum ellaam thanne thaddhesheeyamaayi vikasippicchedukkunnathilekku shraddha kendeekarikkaan prerippicchu. Rohini rokkattukalude bhaaram koodiyathum, sankeernnavumaaya pathippukal vikasippicchedukkunnathil avar vijayicchu. Athode ee paddhathiye kooduthal vipuleekarikkukayum avasaanam ee bahiraakaasha paddhathiye aanavorjja vakuppinu keezhil ninnu maatti bahiraakaasha gaveshanatthinu maathramaayi oru vakuppu roopavathkarikkunnathil vareyetthicchu. 1969l incospar paddhathiyilninnum inthyan spesu risarcchu organyseshan enna samghadanaroopavathkarikkukayum avasaanam 1972l bahiraakaasha vakuppu roopavathkariykkukayum isroye athinu keezhilekku maattukayum cheythu.

 

1971-1980

 

1960 kalil saaraabhaayi naasayude koode delivishan prakshepanatthinaayi kruthrimopagrahangal upayogikkunnathinte saaddhyatheyeppattiyulla oru padtanatthil pankedutthu. Aa anubhavatthil ninnum delivishan prakshepanangalkkaayi athu thanneyaanu ettavum phalavatthaayathum,chelavu kuranjathumaaya reethi ennu addheham manasilaakki. Inthyayude purogathiyileykkaayi kruthrimopagrahangalkku cherkkaan pattunna nettangal thiriccharinja saaraabhaayiyum addhehatthinte isro samghavum upagrahangale bhramanapathatthiletthikkaan sheshiyulla upagraha vaahinikalude roopakalpanayilekku thirinju. Athuvazhi bhaaviyil vendi vanneykkaavunna padukoottan vikshepana vaahanangal nirmmikkaanulla anubhava sampatthu isroykku labhikkum ennu addhehatthinurappaayirunnu. Rohini paramparayil petta khara indhanam upayogikkunna rokkattu mottorukal nirmmikkunnathinulla inthyayude praagalbhyavum, mattu raashdrangal attharam paddhathikalkkaayi khara indhanam upayogikkunna mottorukale aashrayicchu thudangiyathum isroye saattalyttu lonchu vehikkil (satellite launch vehicle (slv)) nirmmikkunnathilekku aakarshicchu. Amerikkan nirmmitha skouttu rokkattil ninnum prachodanamulkkondu aa vaahanam naalu ghattangalullathum poornnamaayum khara indhanam upayogikkunnathum aakumennu theerumaanicchu. Ithesamayam thanne inthya bhaaviyile vaartthaavinimaya, kaalaavasthaa pravachana aavashyangal munnil kandu kruthrimopagrahangalum vikasippicchedukkaanulla shramangal thudangiyirunnu. Inthyayude bahiraakaasha gaveshanangalude aadya chuvaduveyppu "aaryabhatta" enna kruthrimopagraham 1975l oru soviyattu rokkattu bhramanapathatthiletthicchathaanu. 1979 odu koodi puthuthaayi nirmmiccha randaamatthe vikshepana kendramaaya shreeharikkotta rokkattu lonchimgu stteshanil (shriharikota rocket launching station(srls)) ninnum slv vikshepanatthinu thayyaaraayikkazhinjirunnu. Pakshe 1979le athinte aadya vikshepanam randaam ghattatthile niyanthrana samvidhaanatthil vanna pizhavukal moolam paraajayappettu. 1980 ode ee prashnam pariharikkappedukayum cheythu. Inthya aadyamaayi vikshepiccha svadesheeyamaaya upagraham rohini-1 enna perilaanu ariyappedunnathu. 1981-19901991-2000 polaar saattalyttu lonchu vehikkil - pi esu el vi - vikasippicchedutthu. 2001-2010 2008 epril 28nu oru pi. Esu. El. Vi vikshepanavaahanam upayogicchu patthu് upagrahangale isro vijayakaramaayi bhramanapathatthiletthicchu esu aar i (saattalyttu rikkavari eksperimentu) - bhoomiyil ninnu vikshepikkunna upagrahangale bhoomiyilekku thirike surakshithamaayi etthikkaanulla pareekshanam - vijayakaramaayi nadatthi. Manushyane shoonyaakaashatthetthikkaanulla shramangalude vijayatthinnu athyantham aavashyamaaya oru saankethikavidyayaanu ithu. [thirutthuka] isro kendrangal  isroyumaayi bandhappetta kendrangal thaazhe kaanunnavayaan:  * vikram saaraabhaayi spesu sentar (vssc), veli, thiruvananthapuram * isro saattalyttu sentar (isac), baanggloor * satheeshu dhavaan spesu sentar (shar), shreeharikkotta * likvidu proppalshan sisttamsu sentar (lpsc), valiyamala, thiruvananthapuram * spesu aaplikkeshansu sentar (sac) * davalapmentu aandu edyookkeshanal kamyoonikkeshan yoonittu (decu) * isro delimedri, draakkimgu aandu kamaandu nettvarkku (istrac) * insaattu maasttar kandrol phesilitti (mcf) * isro inershyal sisttamsu yoonittu (iisu), vattiyoorkkaavu, thiruvananthapuram * naashanal rimottu sensimgu ejansi (nrsa) * reejyanal rimottu sensimgu sarvveesu sentezhsu (rrssc) * phisikkal risarcchu laborattari (prl) * naashanal meesosphiyar/sdraattosphiyar dropposphiyar raadamippilsu phesilitti (nmrf)

 

pradhaana nettangal

 

* 2000:maarcchu 22, insaattu-3 bi vijayakaramaayi vikshepicchu.  * 2001: jiyosinkranasu saattalyttu lonchu vehikkil-di1 (ji. Esu. Elu. Vi-di 1) nte onnaam pareekshana parakkalu nadatthi. Jisaattu-1 enna upagrahavum vahicchaanu ee rokkattu kuthicchuyarnnathu. Pareekshanam bhaagikamaayi vijayicchu.  * 2002: insaattu-3si upagraham eriyanspesu vijayakaramaayi vikshepicchu (januvari), pi. Esu. Elu. Vi-si4 kalpana-1 enna upagraham vijayakaramaayi vikshepicchu (septtambar).  * 2003: ji. Esu. Elu. Vi-di2vinte, jisaatt2 vineyum vahicchulla randaam pareekshana parakkalu vijayicchu(meyu).  * 2004: pravertthanasajjamaaya jiyosinkranasu saattalyttu lonchu vehikkil (eph01) edyusaattu upagrahatthe vijayakaramaayi bhramanapathatthiletthicchu (septtambaru).  * 2005: kaarttosaattu, haamsaattu ennee upagrahangale pi. Esu. Elu. Vi-si6 rokkattu vijayakaramaayi vikshepicchu (meyu). Insaattu 4eye eriyan-5 rokkattu bhramanapathatthiletthicchu .  * 2006: ji. Esu. Elu. Vi (eph02) vinte randaam dauthyam jooly 10nu paraajayappettu. Insaattu-4si upagrahattheyum vahicchaayirunnu ee rokkattu kuthicchuyarnnathu.  * 2007: januvari 10nu kaarttosaattu-2, esu. Aaru. I-1, lapaan-dabsaattu,(lapan-tubsat), pehunsaattu(pehuensat-1) ennee upagrahangale pi. Esu. Elu. Vi si7 vijayakaramaayi bhramanapathatthiletthicchu.  * 2007: januvari 22,esu. Aaru. I-1 bamgaal ulkkadalil pathicchu. Inthyanu naavikasenayum theeradesha samrakshana senayum chernnu esu. Aaru. I.-1 ne karayiletthicchathode upagrahangale thirike bhoomiyiletthiykkaanu sheshiyulla ethaanum chila raajyangalilonnaayi inthyayum sthaanam nedi.  * 2007: insaattu-4bi enna upagraham eriyanspesu enna phranchu kampani maarcchu 12nu vijayakaramaayi vikshepicchu.[2]  * 2007: eprilu 23nu pi. Esu. Elu. Vi-si8 ejyl enna ittaaliyan upagrahatthe vijayakaramaayi bhramanapathatthiletthicchu. Isroyude vaanijyaadisthaanatthilulla aadyatthe vikshepanamaayirunnu ithu.  * 2007: septtambar 23nu ji. Esu. El. Vi eph04 vikshepanavaahanam upayogicchu insaattu 4cr upagrahatthe bhramanapathatthiletthicchu.  * 2008 januvari 28nu pi. Esu. El. Vi-si10 vikshepanavaahanam upayogicchu aandriksu korppareshanu vendi israayel upagraham tecsar enna upagraham vikshepicchu.  * 2008 epril 28nu oru pi. Esu. El. Vi-si9 vikshepanavaahanam upayogicchu kaarttosaattu-2e, ai. Em. Esu 1, ennee inthyan upagrahangalkkoppam canx-2, cute-1. 7+apd ii, delfi c3, aausat-ii, compass-1, seeds-2, canx-6, rubin-8 ennee ettu videsha nirmmitha cheru upagrahangale koodi isro vijayakaramaayi bhramanapathatthiletthicchu. Yooroppu, kaanada ennividangalile vividha gaveshana sthaapanangalile vidyaarththikal vikasippicchedutthavayaayirunnu aa cheru upagrahangal.

 

kruthrimopagrahangal

 

isroyude ithrayum varshatthe pravartthanatthinidayil avar valareyadhikam kruthrimopagrahangalu nirmmiykkukayum vikshepiykkukayum cheythittundu. Ivaye pradhaanamaayum ai. Aar. Esu parampara, insaattu parampara, mettsaattu(kalpana) parampara, saankethika vidyaapareekshana upagrahangal enningane tharam thiriykkaavunnathaanu. Insaattu parampara

 

insaattu

 

1983l kammeeshan cheythathum eshyaa-pasiphiku mekhalayile ettavum valuthumaaya upagraha shrumkhalayaanu insaattu paramparayil petta bhoosthira upagrahangal. Ee paramparayile upagrahangalu 1 (a, b, c, d), 2 (a, b, c, d), 3 (a, b, c, e) ,4 (a, b, c) ennivayaanu. Pradhaanamaayum vaartthaavinimayatthinum delivishanu prakshepanatthinumaayi upayogiykkunna ee upagrahangalilu mikkavayum eriyanspesu aanu bhramanapathatthiletthicchittullathu. [thirutthuka] ai. Aar. Esu parampara  bhoomiyekkuricchu, pradhaanamaayum bhoumoparithalatthekkuricchu kooduthal vivarangal labhyamaakkaanaanu iva upayogikkunnathu. Rimottu sensimgu enna saankethika vidyayaanu ithinu upayogikkunnathu. Sooryaprakaashatthe prathiphalippikkunnathu oro vasthuvum orotharatthilaanallo. Athinaal prathiphalippikkappetta tharamgangale sensu cheythaal aa vasthuvinekkuricchulla vivarangal labhikkum. Ee thatthvamaanu ivide upayogikkappedunnathu. Iva bhoosthira bhramanapathatthilalla, maricchu dhruveeya bhramanapathatthilaanu bhoomiye valam veykkunnathu. Ethaandu 8 muthal 12 manikkoorukondu iva oru praavashyam bhoomiye valam veykkannu. Ivaykku inthyayude maathramalla, bhoomiyude ethaandu ellaa bhaagattheyum vivarangal shekharikkaan kazhiyum. Ethaandu 18 muthal 22 divasam vareykkullil bhoomiyude ellaa bhaagattheyum kuricchulla vivarangal oru praavashyam shekharikkaan kazhiyum. Maappukal, prathyekicchu doppograaphikkal maappukal puthukkaan iva nalkunna vivarangal valare upakaarapradamaanu. Aduttha kaalatthu vikshepikkappetta kaarttosaattu-1, kaarttosaattu-2 enniva ee kaaryatthinu vendi maathramullathaanu. Ithinupurame, vibhavabhoopada nirmmaanam, kaattuthee kandetthal, rodukalum puzhakalum maappucheyyal, jala labhyathayude padtanam, vanatthinte alavukaleyum tharangaleyum kuricchulla padtanam thudangi anekam kaaryangalkku iva upayogapradamaanu. Upagrahangal  * ai. Aar. Esu. 1b * ai. Aar. Esu. 1c * ai. Aar. Esu. 1d * kaarttosaattu-1 * kaarttosaattu-2 mettsaattu/kalpana parampara  metteeriyolajikkal saattalyttu(kaalaavasthaa nireekshana upagraham) allenkil mettsaattu enna upagraham poornnamaayum kaalaavasthaanireekshanatthinaayi upayogikkunna isro upagrahangalil aadyatthethaan. 2003l kolambiya spesshattil apakadatthil mariccha bahiraakaasha sanchaari kalpanaa chaulayodulla aadarasoochakamaayi mettsaattine "kalpana" ennu bhaaratha sarkkaar punarnaamakaranam cheythu.[3]. Ee paramparayile randaamatthe upagraham (kalpana-2) 2007l bhramanapathatthiletthumennaan karuthunnathu. [thirutthuka] vikshepana vaahanangal isro rokkattukale thaarathamyam cheyyunna oru chithrambhoothakaalatthu  * saattalyttu lonchu vehikkil- moonnu(satellite launch vehicle-3 - slv-3) ennathu naalu ghattangalullathum,poornnamaayum khara indhanam upayogicchirunnathumaaya oru vikshepanavaahanamaayirunnu. Ithinu ekadesham 40 ki. Graam bhaaram lo ertthu orbittiletthikkaan saadhicchirunnu. * ogmentadu saattalyttu lonchu vehikkil(augmented satellite launch vehicle - aslv) ennathu anchu ghattangalullathum,poornnamaayum khara indhanam upayogikkunnathumaaya oru vikshepanavaahanamaayirunnu. Ithinu ekadesham 150 ki. Graam bhaaram lo ertthu orbittiletthikkaan saadhicchirunnu. Vartthamaanakaalatthu  * polaar saattalyttu lonchu vehikkil(polar satellite launch vehicle - pslv) ennathu naalu ghattangalullathum,khara - draavaka indhanangal upayogikkunnathumaaya oru vikshepanavaahanamaan. Ithinu ekadesham 3000ki. Graam bhaaram polaar orbittiletthikkaan saadhikkum. * jiyosinkranasu saattalyttu lonchu vehikkil maarkku i/ii(geosynchronous satellite launch vehicle mark i/ii - gslv-i/ii) moonnu ghattangalullathum draavaka-krayojaniku ghattangal ullathumaaya vaahanamaanithu. Ithinu 2000 ki. Graam bhaaram jiyostteshanari draansphar orbittil etthikkaan saadhikkum. Bhaaviyil  * jiyosinkranasu saattalyttu lonchu vehikkil maarkku iii(geosynchronous satellite launch vehicle mark iii - gslv-iii) moonnu ghattangalullathum draavaka-krayojaniku ghattangal ullathumaaya vaahanamaanithu. Ithinu 4000 ki. Graam muthal 6000 ki. Graam vare bhaaram jiyostteshanari draansphar orbittil etthikkaan saadhikkum. * aaru. El. Vi(reusable launch vehicle - rlv) cheriya upagrahangale bhramanapathatthiletthikkaan upayogikkaavunna oru skraamjettu vaahanamaanithu. Vikshepana saukaryangal  isroykku pradhaanamaayum moonnu vikshepanakendrangalaanullathu . Thaazhe kaanunna pattikayil ava chertthiriykkunnu.  * thumpa ikvattoriyal rokkattu lonchimgu stteshan / vikram saaraabhaayi spesu sentar, thumpa, thiruvananthapuram, keralam * shreeharikkotta rokkattu lonchimgu stteshan / satheeshu dhavaan spesu sentar, shreeharikkotta,aandhraapradeshu * baalasor rokkattu lonchimgu stteshan, baalasor, oreesa. Upagraha vikshepanatthinum, onniladhikam ghattangalulla rokkattukalude vikshepanangalkkum shreeharikkottayile vikshepanakendramaanu isro upayogiykkunnathu. Ee kendratthil ettavum puthiya yoonivezhsal vikshepanatharayulpade (universal launch pad) randu vikshepanatharakalaanullathu. Ivide ninnum varshatthil aaru vikshepanangal vare nadatthaanaavum ennu kanakkaakkappettiriykkunnu. Mattu randu vikshepana kendrangalum saundimgu rokkattukal poleyulla cheru rokkattukalude vikshepanatthinaayaanu isro upayogiykkunnathu.

 

bhaavi paddhathikal

 

chaandroparithalatthilu paryaveshanam nadatthaan vendi chaandrayaan ennoru paddhathi isro thudangikkazhinju. 2008l poorttheekariykkaan kazhiyumennu karuthappettirunna ee paddhathiykkaayi bhaaratha sarkkaar 360 kodi roopa 2005l thanne anuvadicchirunnu. Isroyude upakaranangalkku purame ee paddhathiyude aadya ghattatthil yooropyan spesu ejansiyudeyum naasayudeyum upakaranangale isro chandraniletthicchirunnuvennathu shraddheyamaanu. Ee upakaranangale chandroparithalatthiletthiykkaan isro naasayil ninnum mattum panam pattunnilla; athinu pakaram ee upakaranangalil ninnumulla vivarangal isroykku koodi nalkaam enna vyavasthayilaanu avaye isro chaandrayaan paddhathiyil ulppedutthunnathu. Ere pratheekshicchapole chaandra paryavekshanatthinaayi upakaranangalu vikshepicchu vijayikkunna aaraamathu samghadanayaayi isro maariyittundu. Aduttha dashakatthilu, poornnamaayum thaddhesheeyamaayi vikasippiccheduttha saankethikavidyayupayogicchu manushyare chaandraparyavekshanatthinu viniyogiykkaanum isroykku paddhathiyundu. Ji. Esu. Elu. Vi maarkku iii enna perilu thaddhesheeyamaayi vikasippiccheduttha krayojaniku saankethikavidya upayogiykkunna aduttha thalamurayilpetta vikshepana vaahanatthinuvendiyulla gaveshanam isro thudangikkazhinju. Poornnaavasthayilu 6 danu vare bhaaramulla upagrahangale vahiykkaanu sheshiyullathaanu ji. Esu. Elu. Vi iii. Yooropyanu, rashyanu bahiraakaasha gaveshana sthaapanangalkkuvendiyum isro upagrahavikshepanam cheyyunnundu. Avarkku vendi ejylu, glonaasu paramparayilu petta upagrahangalaavum mikkavaarum isroykku vikshepiykkendi varika. Ji. Pi. Esu samvidhaanatthinte inthyan mekhalayile kruthyatha uyartthaanaayi gagan enna peril isro oru gaveshana paddhathi nadatthunnundu. Isroyude udayam  bahiraakaasha gaveshana prasthaanatthinu inthyayil aditthara paakiyathu vikram saaraabhaayenna athulya prathibhayaayirunnu. Padtanatthinusheshatthinu shesham 1960-kalode saarabhaayi bahiraakaasha gaveshanaramgatthekku ramgapravesham cheythu. Inthyayile bahiraakaasha gaveshanam aupachaarikamaayi thudakkam kuricchathu 1961-naanu. Annaanu sarkkaar bahiraakaasha gaveshanangalekkuricchu padtikkaanaayi aanavorjavakuppine chumathalappedutthiyathu. 1962-l ithinte phalamaayi inkospaar(incospar) roopam kondu. 1963 navambar 21 nu thumpayile incospar kendratthil ninnum aadya rokkattu koothicchuyarnnu. Pinneedu thiruvananthapuram vikram saaraabhaayiyude karmma mandalamaayi theernnu. 1969-l incospar inthyan naashanal sayansu akkaadamikku keezhilulla oru upadeshaka samithiyaakki maatti. Koodaathe isro-kku thudakkam kurikkukayum cheythu. Bahiraakaashavakuppinu kendrasarkkar roopam nalkookayum isro-ye ee kudakkeezhil kondu varikayum cheythu. Do. E. Pi. Je. Abdul kalaam, yu. Aar. Raavu, kasthooriramgan, ji. Maadhavan naayar ennivare ikkaalatthaanu vikram saaraabhaayikku shishyaraayi labhikkunnathu. Ee koottaayma isro -ye unnathangalillum, inthyaye bahirakaasha gaveshana shakthiyaayum uyartthi.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions