കൗണ്‍സിലിംഗ്

                                                                                                                   
                                                                                                                                                                                                                                                                                 

                    കൗണ്‍സിലിംഗ്                  

                                                                                                                                                                                                                                                     

                   വിശദ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

എന്താണ് കൗണ്‍സിലിംഗ്‌?

 

 

 

എന്താണ്‌ കൗണ്‍സിലിംഗ്‌? നമുക്ക്‌ ഒരു രോഗം വന്നാല്‍ ഒരു ഡോക്‌ടറെ കാണുന്നു. നമുക്ക്‌ ഒരു ദുരിതമോ ഒരു പ്രശ്‌നമോ വന്നാല്‍ ദൈവജ്ഞനെ കാണുന്നു. നമുക്ക്‌ ഒരു മനോ രോഗം വന്നാലാ ഒരു മനോരോഗ വിദഗ്‌ദനെ കാണുന്നു. ഒരു മാനസീക സംഘര്‍ഷം വന്നാല്‍ ഒരു മന: ശാസ്‌ത്രജ്ഞനെ കാണുന്നു. കൗണ്‍സീലിംഗിനെ കുറിച്ച്‌ കുറച്ചു വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 

ഒരു ഡോക്‌ടര്‍ ഒരു രോഗിയുടെ രോഗം മനസ്സിലാക്കിയാണ്‌ രോഗത്തിന്‌ ചികിത്സ നിശ്ചയിക്കുന്നത്‌. ഒരു ദൈവജ്ഞന്‍ പ്രശ്‌നം നോക്കിയാണ്‌ പ്രശ്‌നത്തിന്‌ പ്രതിവിധി നിശ്ചയിക്കുന്നത്‌. അതു പോലെ ഒരു മനശാസ്‌ത്രജ്ഞന്‍ മാനസീക സംഘര്‍ഷത്തിന്റെ കാരണം ആരാഞ്ഞുകൊണ്ടാണ്‌ കൗണ്‍സിലിംഗ്‌ നടത്തുന്നത്‌. എന്തിനാണ്‌കൗണ്‍സിലിംഗ്‌? കൗണ്‍സിലിംഗ്‌ ഒരു ഉപദേശം കൊടുക്കലല്ല. തന്റെ പ്രശ്‌നത്തിനുള്ള സംഗതി അഥവ കാരണം എന്താണെന്നുള്ള ഒരു ഉള്‍കാഴ്‌ച കക്ഷിക്ക്‌ മനസ്സിലാക്കി കൊടുത്ത്‌ സ്വന്തം തീരുമാനം എടുക്കുവാനുള്ള ഒരു പ്രാപ്‌തി കക്ഷിയില്‍  ഉണ്ടാക്കി കൊടുക്കലാണ്‌ കൗണ്‍സിലിംഗ്‌. കക്ഷികളെ അവരുടെ അവബോധത്തെ തിരിച്ചറിയുവാനായി സഹായിക്കുന്ന ഒന്നാണ്‌ കൗണ്‍സിലിംഗ്‌. കൗണ്‍സിലിംഗ്‌ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുവാന്‍ അത്ര എളുപ്പമല്ലാത്തതുകൊണ്ട്‌ പലരും ഉപദേശം കൊടുക്കലാണ്‌ സ്വീകരിച്ചു വരുന്നത്‌. ഉപദേശം, കാരണം കണ്ടുപിടിച്ചതിനു ശേഷം അക്കാര്യം കക്ഷിക്ക്‌ ബോധപ്പെടുത്തി കൊടുത്ത ശേഷം അയാള്‍ സ്വീകരിക്കുന്ന രീതിയിലായിരിക്കണം നല്‍കേണ്ടത്‌. ഉപദേശം ആര്‍ക്കും വേണ്ടാത്ത ഒന്നാണ്‌. അത്‌ ആരും എളുപ്പത്തില്‍ സ്വീകരിക്കുകയില്ല. ഓരോരുത്തര്‍ക്കും അവരവരുടെതായ ഒരു ദിശാബോധം ഉണ്ട്‌. അതനുസരിച്ചു മാത്രമേ ഓരോരുത്തരും പ്രവര്‍ത്തിക്കുകയുള്ളൂ. ആ ദിശാബോധത്തെ ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയാണ്‌ ഒരു നല്ല കൗണ്‍സിലര്‍ ചെയ്യുന്നത്‌. കൗണ്‍സിലിംഗിനു വേണ്ടി കൗണ്‍സിലര്‍ കക്ഷികളെ തേടി പോകരുത്‌. തനിക്കു സഹായം വേണമെന്ന്‌ ആവശ്യമുള്ള കക്ഷികള്‍ കൗണ്‍സിലറെ തേടി വരും. ഇവരെ മാത്രമേ കൗണ്‍സിലിംഗിനു വിധേയമാക്കാവൂ. അവര്‍ക്കു മാത്രമേ കൗണ്‍സിലിംഗ്‌ ചികിത്സ ഫലപ്രദമായി ഫലിക്കൂ. ഒരു അന്യ സംസ്ഥനത്തിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഒരു പ്രൊഫസറുടെ ഉദാഹരണം ഞാന്‍ വിവരിക്കാം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശ്‌നം ഭാര്യയും മക്കളും ഇപ്പോള്‍ ഇദ്ദേഹത്തെ വേണ്ടും വിധം ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്‌. കാര്യം തിരക്കിയപ്പോള്‍ കഥയിങ്ങനെയായിരുന്നു. ഭാര്യ ഇവിടെ കേരളത്തില്‍ ഒരു ബാങ്ക്‌ ജോലിക്കാരിയാണ്‌. മക്കള്‍ രണ്ടു പേരും പഠിക്കുന്നത്‌ ഇവിട െതന്നെയാണ്‌. പ്രൊഫസര്‍ അന്യ സംസ്ഥാനത്ത്‌ ഒറ്റ മുറിയില്‍ ഒറ്റക്ക്‌ കഴിഞ്ഞു വന്നിരുന്നു. അവധിക്കാലത്ത്‌ അദ്ദേഹം നാട്ടില്‍ വരും. ഇദ്ദേഹത്തിന്‌ അത്യാവശ്യം കുറച്ച്‌ കൃഷിയും കാര്യങ്ങളും ഉണ്ടായിരുന്നു. നാട്ടില്‍ അവുധിക്കു വരുന്ന ഇദ്ദേഹത്തെ ഭാര്യയും, മക്കളും, വേലക്കാരും മറ്റും നന്നായി സ്വീകരിക്കുമായിരുന്നു. (ആ നല്ല സ്വീകരണത്തിനു കാരണം അദ്ദേഹം കറച്ചു ദിവസത്തേക്കള്ള ഒരു സന്ദര്‍ശകനായിരുന്നു.) ഇേേപ്പാള്‍ ഈ പ്രൊഫസ്സര്‍ അടുത്തൂണ്‍ പറ്റി അവിടെ നിന്ന്‌ പിരിഞ്ഞു പോന്നു. ഇപ്പോള്‍ ഭാര്യയും, മക്കളും ആദ്യത്തെ പോലെ സ്വികരിക്കുന്നില്ല. പണിക്കാര്‍ താന്‍ പറയുന്നത്‌ ഗൗനിക്കുന്നില്ല. തന്റെ സാധനങ്ങള്‍ ഒരിടത്തു വെച്ചാല്‍ വെച്ചിടത്ത്‌ കാണുന്നില്ല. പരാതികള്‍ അങ്ങിനെ നീണ്ടു പോകുന്നു. അദ്ദേഹം ഈ പ്രശ്‌നവുമായി പലരേയും ചെന്നു കണ്ടിരുന്നു. പെന്‍ഷനായപ്പോള്‍ അദ്ദേഹം ഒരു സ്ഥിര താമസക്കാരനായി മാറി. (നിത്യവും കാണുന്ന ഒരു വ്യക്തിയോട്‌ അകന്നു കഴിയുമ്പോള്‍ ഉണ്ടായിരുന്ന സ്‌നേഹാദരങ്ങളും, താല്‍പര്യവും തോന്നുകയില്ല.) ഇദ്ദേഹം പുറത്ത്‌ തനിച്ച്‌ ഒരു മുറിയിലാണ്‌ താമസിച്ചിരുന്നത്‌. ആ മുറിയില്‍ മറ്റാരും പ്രവേശിച്ചിരുന്നുല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാധനങ്ങള്‍ക്കൊന്നും സ്ഥാന ഭ്രംശം വന്നിരുന്നില്ല. അവധികാലത്തു മാത്രം ഏതാനും ദിവസത്തേക്കു്‌ വീട്ടില്‍ വന്നു ചേരുന്നു. ഈ സമയം വീട്ടിലെ അംഗങ്ങളും, ബന്ധു മിത്രാദികളും, ജോലിക്കാരും ഒരു വി.ഐ.പി. പരിഗണന അഥവ സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ നല്‍കി വന്നിരുന്നത്‌. കാരണം ഇദ്ദഹത്തെ ഏതാനും ദിവസത്തേക്കു മാത്രം സഹിച്ചാല്‍ മതിയല്ലോ. പണികാര്‍ക്ക്‌ എന്തെങ്കിലും കിട്ടുകയും ചെയ്യും. ഇപ്പോള്‍ ഇദ്ദേഹം ഇവിടെ സ്ഥിരക്കാരനായി മാറി. ഒറ്റ മുറി വിട്ട്‌ ഭാര്യയും മക്കളും കൂടിയ ഒരു വീട്ടിലാണ്‌ താമസം. അവരാകട്ടെ ഒരുമിച്ച്‌ തമ്മില്‍ തമ്മില്‍ പോരടിച്ച്‌ വളര്‍ന്നവരും. എന്നാല്‍ ഒരുമിച്ച്‌ കൂട്ടായമയില്‍ കഴിഞ്ഞവരും. ഇദ്ദേഹമാകട്ടെ ഒറ്റയാന്‍ പട്ടാളവും. സ്ഥിര താസമാക്കിയതുകൊണ്ടു വി.ഐ.പി. പരിഗണനയും നഷ്‌ടപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രൊഫസ്സറെ ബേധ്യപ്പെടുത്തി കൊടുത്തപ്പോള്‍ അയാള്‍ക്ക്‌ വളരെ ആശ്വാസം ലഭിച്ചു. ഇത്തരം ഒരു കേസ്സിന്‌ ഉപദേശം കൊടുക്കുവാന്‍ തുടങ്ങിയാല്‍ കക്ഷി അത്‌ സ്വീകരിക്കുകയില്ല, എന്നു മാത്രമല്ല അയാള്‍ക്ക്‌ മുഷിച്ചലും, ദേഷ്യവും സിദ്ധിക്കകയും ചെയ്യും.

 

ടൈം മാനേജ്‌മെന്റ്‌:

 

സമയമില്ലാ എന്ന്‌ പലരും പറഞ്ഞു കേള്‍ക്കാറുള്ളതാണല്ലോ. എനിക്കും നിങ്ങള്‍ക്കും മറ്റു എല്ലാവര്‍ക്കും ഒരു ദിവസത്തിന്‌ 24 മണിക്കൂര്‍ സമയമാണുള്ളത്‌. അത്‌ ശരിയായി വിനിയോഗിക്കാതിരിക്കുകയാണ്‌ നിങ്ങളുടെ പ്രശ്‌നം. നമ്മുടെ ജീവിതത്തില്‍ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ പല ഘടകങ്ങളുണ്ട്‌. നാം ഓരോന്നിനും കൊടുക്കുന്ന മുന്‍ഗണന അനുസരിച്ചായിരിക്കും നമ്മുടെ ജീവിത രീതിയും ജീവിത ശൈലയിും ചിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്‌. ആംഗ്ലേയ ഭഷയില്‍ ഇതിനെ ടൈം മാനേജ്‌മെന്റ്‌ എന്ന്‌ പറയപ്പെടുന്നു. സ്‌ക്കൂളിലും, കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക്‌ ടൈം ടേബിള്‍ നല്‍കാറുണ്ടല്ലോ. ഓരോ പിരിഡിലും, ഓരോ ഔറിലും വിഷയങ്ങള്‍ മാറി വരുന്നതനുസരിച്ച്‌ അദ്ധ്യാപകരും മാറി മാറി വരുന്നു. വിഷയങ്ങളും മാറി മാറി വരുന്നു. എല്ലാ വിഷയങ്ങളും ഒരുമിച്ച്‌ ഒരേ ദിവസം തന്നെ എടുക്കാറില്ല. തന്മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓരോ വിഷയവും അനായാസേന പഠിച്ച്‌ മുന്നേറുവാന്‍ കഴിയും. സമയക്കുറവ്‌ ഒട്ടും അനുഭവപ്പെടുകയുമില്ല. അതുപോലെ നമ്മുടെ ജീവിതത്തിലും ടൈം ടേബിള്‍ പോലെ ഒരു ക്രമീകരണം ആവശ്യമാണ്‌. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഒരോ ആഴ്‌ചയില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഓരരോ മാസത്തിലും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നിവ മുന്‍ഗണന ക്രമത്തില്‍ എടുത്ത്‌ പ്രവര്‍ത്തിക്കേണ്ടതാകുന്നു. അതിനായി സംഗതികള്‍ ക്രമീകരിക്കേണ്ടതാകുന്നു. കറന്റ്‌ ബില്‍, ഫോണ്‍ ബില്‍ എന്നിവ അത്യാവശ്യ ഘടകങ്ങളാണ്‌. ഇവ ആദ്യമായി തീര്‍ക്കണം. പിന്നെയുള്ള കാര്യങ്ങള്‍ നമ്മുടെ യുക്തിക്ക്‌ അനുസൃതമായി പരിഗണിക്കണം. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ നാം യുക്തി പൂര്‍വ്വം തിരിച്ചറിയണം എന്നു മാത്രം. അതനുസരിച്ച്‌ പ്രവര്‍ത്തിക്കണം.

 

പഠന വൈകല്യം

 

എല്ലാ കുട്ടികളും സമര്‍ത്ഥന്മാരാണ്‌. എന്നാല്‍ എല്ലാ കുട്ടികളും എല്ലാ കര്യങ്ങളിലും എല്ലാ വിഷയങ്ങളിലും ഒരേ പോലെ സമര്‍ത്ഥന്മാരാവില്ല. ആദ്യമായി എല്ലാവരും ഇക്കാര്യം തിരിച്ചറിയണം. മനസ്സിലാക്കണം. എല്ലാവരുടേയും ബ്രെയിന്‍ കപ്പാസിറ്റി ഒരേ പോലെയല്ല. കായിക മത്സരത്തിലെ ഒരു ഓട്ട പന്തയത്തില്‍ പല കായിക താരങ്ങളും ഒരേ സമയം പങ്കെടുക്കുന്നു. അതില്‍ ഒരേ ഒരാളാണ്‌ ആദ്യം എത്തി വിജയിക്കുന്നത്‌. മറ്റുള്ള മത്സരാര്‍ത്ഥികള്‍ പരാജയപ്പെട്ടു എന്ന്‌ പറഞ്ഞുകൊണ്ട്‌ അവരെ തള്ളി കളയുകയോ പുച്ഛിക്കുകയോ ചെയ്യാറില്ല. അടുത്ത മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി നന്നായി പരിശിലിപ്പിച്ചെടുക്കും. എന്നാല്‍ ഒരു നല്ല കായിക താരത്തിനാകട്ടെ ഒരു നല്ല സാഹിത്യകാരനോ, ശില്‍പിയോ ആയി തീരുവാന്‍ കഴിഞ്ഞെന്നു വരില്ല. പഠന വിഷയങ്ങളില്‍ ചില കുട്ടികള്‍ ചില വിഷയങ്ങളില്‍ മാത്രം പിന്നോക്കം വരുന്നതായി കാണാം. അതുകൊണ്ട്‌ അത്തരം കുട്ടികള്‍ മണ്ടന്മാരാണെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കരുത്‌. അവര്‍ മറ്റു പല വിഷയങ്ങളിലും സമര്‍ത്ഥന്മാരെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവരേക്കാളും ബുദ്ധിശാലികളും, പ്രവര്‍ത്തന നിരതരും ആയിരിക്കും. അവരുടെ തലച്ചോറിലെ കോശങ്ങളിലെ ചില അപാകതകളും, അപര്യാപ്‌തതകളുമാണ്‌ അതിനു കാരണം. നമുക്ക്‌ അംഗവൈകല്യം സംഭവിച്ചിട്ടള്ള ഒരു സന്താനം ഉണ്ടായിരുന്നുവെങ്കില്‍ ആ കുട്ടിയെ നാം പൊന്നു പോലെ നോക്കി വളര്‍ത്തും. മാനസീക വൈകല്യം സംഭവിച്ചിട്ടുള്ള കുട്ടിയേയും മേല്‍ പറഞ്ഞതു പോലെ നാമെല്ലാവരും നന്നായി ശ്രദ്ധിക്കും. എന്നാല്‍ പഠന വൈകല്യം വന്നിട്ടുള്ള കുട്ടികളെ നാം തിരിച്ചറിയുന്നില്ല. അവരെ നാം ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നു. ഇന്നത്തെ പഠന രീതി കുട്ടികള്‍ക്കെന്നല്ല മാതാപിതാക്കള്‍ക്കും, ടീച്ചര്‍മാര്‍ക്കും ശരിയായ ധാരണയില്ലായെന്നത്‌ ഒരു നഗ്ന സത്യം മാത്രമാണ്‌. കാലം വളരെ പുരോഗിമിച്ചു. കാലഘട്ടങ്ങള്‍ മാറി. ഗുരുകുല സമ്പ്രദായവും, എഴുത്താശ്ശാന്‍ ശൈലിയും, കാണാപാഠം പഠിച്ച്‌ ഓര്‍മ്മശക്തി പരീക്ഷിക്കുന്ന പരീക്ഷ രീതിയും മാറി. ഇന്ന്‌ കുട്ടികളെ പിടിച്ചിരുത്തി നിര്‍ബ്ബന്ധ പൂര്‍വ്വം പഠിപ്പക്കുന്ന രീതിക്ക്‌ മാറ്റം വന്നു കഴിഞ്ഞു. എന്നാല്‍ ഈ സമ്പ്രദായത്തിന്‌ വേണ്ട അംഗീകാരം കേരളത്തില്‍ ലഭിച്ചിട്ടില്ല. അതിനുളള കാരണം വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും, അദ്ധ്യാപകരിലും ഈ രീതിയെക്കുറിച്ചള്ള അജഞതയാണ്‌. കുട്ടികള്‍ വളര്‍ത്തു മൃഗങ്ങളല്ല. മുതിര്‍ന്നവരുടെ ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടവരല്ല. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ തന്നെ ചിന്തിക്കുന്നവരാണ്‌. വികാരങ്ങള്‍ ഉള്ളവരാണ്‌. ഇന്നത്തെ കുട്ടികളുടെ വിദ്യാഭ്യാസം കുട്ടികളുടെ ചിന്താധാരകളെ ഉത്തേജിപ്പിക്കുന്ന വിധമാണ്‌. ചിന്തിക്കുകയും, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറയെയാണ്‌ നമുക്കിന്ന്‌ ആവശ്യം. ഒരു നേതാവ്‌ പറയുന്ന മുദ്രാവാക്യം കണ്ണുമടച്ച്‌ അതേ പടി ഏറ്റു പറയുന്ന സമൂഹത്തെയല്ല നമുക്കിന്ന്‌ ആവശ്യം. ചില കുട്ടികള്‍ പഠന വിഷയങ്ങളില്‍ പിന്നോക്കവും, എന്നാല്‍ പഠനേതര വിഷയങ്ങളില്‍ അതി സമര്‍ത്ഥരും ആയിരിക്കും. മറ്റു ചില കുട്ടികളാകട്ടെ പഠന വിഷയങ്ങളില്‍ അതി സമര്‍ത്ഥരും, പഠനേതര വിഷയങ്ങളില്‍ വളരെ പിന്നോക്കവും നില്‍ക്കുന്നതായി കാണാം. പിന്നെയൊരു കൂട്ടരുണ്ട്‌. അവരാകട്ടെ എല്ലാ വിഷയങ്ങളിലും ഒരുപോലെ ശോഭിക്കുന്നവര്‍. മേല്‍ പറഞ്ഞ ഈ കുട്ടികള്‍ എല്ലാവരും തന്നെ മന്ദ ബുദ്ധികളല്ല. നിങ്ങള്‍ ചില കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അടങ്ങിയിരിക്കുവാന്‍ കൂട്ടാക്കത്തവരാണ്‌ ഇവര്‍. ഇത്തരം പ്രകൃതങ്ങള്‍ ഒളിഞ്ഞും, തെളിഞ്ഞും നമ്മളില്‍ തന്നെ നിരീക്ഷിച്ചറിയാവുന്നതാണ്‌. തലച്ചോറില്‍ പ്രസവത്തിനു മുമ്പോ, പിമ്പോ, പ്രസവ സമയത്തോ ഉണ്ടായിട്ടള്ള ക്ഷതങ്ങളോ, ആഘാതങ്ങളോ മറ്റോ ആയിരിക്കാം കാരണമെന്ന്‌ ശാസ്‌ത്രം വിശദീകരിക്കുന്നു. പഠന വിഷയങ്ങളിലുള്ള പിന്നാക്ക അവസ്ഥയും, താല്‍പര്യക്കുറവും കുട്ടികളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല മറിച്ച്‌ അവരുടെ തലച്ചോറു സംബന്ധിച്ച ചില തകരാറുകള്‍ കൊണ്ടാണ്‌ അങ്ങിനെ സംഭവിച്ചിട്ടുള്ളതെന്ന്‌ എല്ലാ മാതാപിതാക്കന്മാരും, അദ്ധ്യാപകരും തിരിച്ചറിഞ്ഞ്‌ അവരോട്‌ പെരുമാറണം. മക്കളെ അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അതല്ലാതെ കുട്ടികളെ പഠന വിഷയങ്ങളുടെ പേരില്‍ തുലനം ചെയ്യുകയോ, ശാസിക്കുയോ, ശിക്ഷിക്കുകയോ പാടില്ല. കാലങ്ങളായി നാം കണ്ടും കേട്ടും വന്നിട്ടുള്ള ഒരു ശീലത്തില്‍ നിന്ന്‌ പെട്ടെന്ന്‌ നമുക്ക്‌ മാറാനാകില്ല. ശാസ്‌ത്രം വളരെയധികം പുരോഗിമിച്ചു. സത്യം തിരിച്ചറിഞ്ഞ്‌ കാലഘട്ടത്തിനനുസരിച്ച്‌ പതുക്കെയാണെങ്കിലും നമ്മളെല്ലാവരും മാറിയേ തീരൂ. വികലാംഗ്‌ത്വം സംഭവിച്ചിട്ടള്ള മക്കളെ അവരുടെ മാതാപിതാക്കള്‍ അവരുടെ കുറവുകള്‍ കണ്ടറിഞ്ഞ്‌ അവരെയെല്ലാം സ്‌നേഹിച്ച്‌ പരിലാളിച്ചു വളര്‍ത്തുന്നില്ലേ. അതുപേലെയായിരിക്കണം പഠനവൈകല്യം സംഭവിച്ചിട്ടുള്ള മക്കളും. ഏഷ്യാഡിലും, ഒളിബിക്‌സിലും ലോക ജനത മുഴുവന്‍ പങ്കടുക്കുന്നില്ല. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം സ്വര്‍ണ്ണ മെഡലുകളും ലഭിക്കാറുമില്ല. ചെറുപ്പത്തില്‍ നിങ്ങള്‍ക്കും പഠന വൈകല്യം ഉണ്ടായിരുന്നരിക്കാം. അതു മൂലമായിരിക്കാം നിങ്ങളുടെ ഒഴപ്പലും, തന്മൂലം പഠിപ്പു നര്‍ത്തലും വേണ്ടി വന്നത്‌. ആ രഹസ്യം മറച്ചു പിടിച്ചുകൊണ്ട്‌ കുടംബം പുലര്‍ത്തുവാന്‍ വേണ്ടി പഠിപ്പു നിര്‍ത്തേണ്ടി വന്നു എന്ന്‌ വീരവാദം മുഴുക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിലുണ്ടെന്നുള്ളത്‌ പച്ച പരമാര്‍ത്ഥം മാത്രമാണ്‌. കുട്ടികളുടെ വിദ്യാഭ്യാസവും, ബുദ്ധിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവയെ കൂട്ടി കുഴക്കുന്നത്‌ ഒട്ടും ശുഭവുമല്ല. വിദ്യാഭ്യാസവും, പഠിപ്പും ഇല്ലാത്തവരാണ്‌ പല പ്രമുഖരായ ബിസിനസ്സുകാര്‍. അവരാരും മണ്ടന്മാരാണെന്ന്‌ സമൂഹം പറഞ്ഞിട്ടുല്ല. ശാസ്‌ത്രജ്ഞനായ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റെയിന്‍ കണക്കില്‍ മരമണ്ടനായിരുന്നു. ബ്രിട്ടനിലെ പ്രധാന ഭരണാധികാരിയായിരുന്ന ചര്‍ച്ചിലിന്‌ തെറ്റുകൂടാതെ ഒരു വരി പോലും എഴുതുവാന്‍ കഴിയുമായിരുന്നില്ല. ലോകത്തില്‍ പഠന വൈകല്യമുള്ള പല മഹാന്മാരും വളരെ ഉയര്‍ന്ന നിലയില്‍ വ്യക്തി പ്രഭാവമുള്ളവരായിരുന്നു. അതു കൊണ്ട്‌ പഠന വൈകല്യമുള്ള കുട്ടികളെ മണ്ടന്മാരെന്നൊ, ബുദ്ധിയില്ലാത്തവര്‍ എന്നോ വിളിച്ചാക്ഷേപിക്കരുത്‌. പഠന വൈകല്യമുള്ള കുട്ടികളെ കൗണ്‍സിലിംഗ്‌, ഹിപ്‌നോ തെറാപ്പി, ചില ഹോമ്യോപ്പതി, ആള്‍ട്ടര്‍നേറ്റീവ്‌ മരുന്നുകള്‍ എന്നിവ ഉപയോഗച്ച്‌ ഒരു പരിധി വരെ സുഖപ്പെടുത്താവുന്നതാണ്‌. എന്നാല്‍ ബുദ്ധിയും പഠന വൈകല്യവുമായി ഒരു ബന്ധവുമില്ല എന്ന്‌ മാതാപിതാക്കളും കുട്ടികളും അിറഞ്ഞിരിക്കേണ്ടതാണ്‌. ചില വിഷയങ്ങളില്‍ പിന്നോക്കമുള്ള കുട്ടികള്‍ അവരുടെ ബുദ്ധിക്കുറവുകൊണ്ടല്ല മിറച്ച്‌ തലച്ചോറില്‍ സംഭവിച്ചിട്ടുള്ള കാരണങ്ങളാണ്‌ അങ്ങിനെ ആക്കി തീര്‍ത്തിരിക്കുന്നത്‌ എന്ന്‌ അനുഭാവപൂര്‍വ്വം മനസ്സിലാക്കണം. കുട്ടികളെ ധരിപ്പിക്കണം. തലച്ചോറ്‌ എന്നത്‌ ഒരു മഹാ സംഭവമാണ്‌. ചില കുട്ടികള്‍ ചെറുപ്പത്തില്‍ നന്നായി പഠിച്ചിരുന്നവരായിരിക്കാം. എന്നാല്‍ ഇടക്കാലത്ത്‌ വെച്ച്‌ ഒരു ഉഴപ്പല്‍ കണ്ടു തുടങ്ങാം. കുടംബ പാശ്ചാത്തല പ്രശ്‌നം കൊണ്ട്‌ കുട്ടികളില്‍ ഒരു തരം ഉഴപ്പല്‍ കാണാം. ഒരു പക്ഷെ പഠന വൈകല്യത്തിന്റെ ലക്ഷണം കണ്ടു തുടങ്ങുന്നതാകാം ഈ സംഭവം. അതല്ലെങ്കില്‍ കുടുംബ പാശ്ചാത്തലങ്ങളിലെ താള പിഴകള്‍ കൊണ്ടാകാം. ഇങ്ങിനെ കണ്ടാല്‍ ഒരിക്കലും കുട്ടിയെ പഴിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്‌. ഇവരെ ഉടനെ ഒരു മന: ശാസ്‌ത്രജ്ഞനെ കണ്ട്‌ പ്രതിവിധി തേടേണ്ടതാണ്‌. പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നത്‌ ചില ടെസ്റ്റുകള്‍ നടത്തിയാണ്‌ കണ്ടു പിടിക്കുന്നത്‌. താഴെ പറയുന്ന ലക്ഷണങ്ങള്‍ പഠനവൈകല്യങ്ങള്‍ സംഭവിച്ചിട്ടുള്ള കുട്ടികളില്‍ കണ്ടു വരാറുണ്ട്‌. അക്ഷരങ്ങള്‍ തെറ്റിച്ചെഴുതുക, തെറ്റിച്ചു വായിക്കുക. ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും തെറ്റിക്കുക, ചില വാക്കുകളുടെ ഉച്ചാരണം തെറ്റായി പറയുക, തിരിച്ചു വയിക്കുക, കൂട്ടി കിട്ടുന്ന സംഖ്യകള്‍ പകര്‍ത്തിയെഴുതുമ്പോള്‍ തെറ്റിക്കുക, സ്ഥാനം തെറ്റിയെഴതുക, ചില സംഖ്യകളും, അക്ഷരങ്ങളും തിരിച്ചറിയുവാന്‍ കഴിയായ്‌ക എന്നിങ്ങനെ പോകുന്നു. ചില സംഗതികള്‍ ഹൈപ്പര്‍ ആക്‌റ്റിവിറ്റി പോലുള്ളവ ഒരു പ്രായം കഴിയുമ്പോള്‍ താനെ ശരിയായി വരുന്നതാണ്‌. ബോര്‍ഡില്‍ നിന്ന്‌ പകര്‍ത്തി എഴുതുവാന്‍ കഴിയാതെ വരുന്നത്‌ ചിലപ്പോള്‍ ഷോര്‍ട്ട്‌ സൈറ്റ്‌ എന്ന കാഴ്‌ച തകരാറു മൂലമായിരിക്കാം. കേട്ടെഴുത്തിന്റെ വരുന്ന തെറ്റുകള്‍ ചിലപ്പോള്‍ കേള്‍വി തകരാറു മൂലമായിരിക്കാം. ഇവ മൂലം കട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചുവെന്നുവരില്ല. ഇക്കാര്യങ്ങള്‍ ഒരു കണ്ണു ഡോക്‌റ്റരുടേയും, ഇ. എന്‍. ടി. യുടേയും സഹായം തേടേണ്ടതാണ്‌. ഇതൊന്നും കൂടാതെ തന്നെ വാസ്‌തു ദോഷം കൊണ്ട്‌ പഠന വൈകല്യം വരാവുന്നതാണ്‌. വാസ്‌തുവിന്റെ കന്നി മൂല തുറന്നു കിടക്കുകയാണെങ്കില്‍ പഠന വൈകല്യം വരാവുന്നതാണ്‌.

 

പഠന വൈകല്യ കാരണങ്ങള്‍

 

മസ്‌തിഷ്‌കത്തിലുണ്ടാകുന്ന അതി സൂക്ഷ്‌മമായ ക്ഷതങ്ങള്‍, ഗര്‍ഭാവസ്ഥയിലും, ജനനസമയത്തും ഉണ്ടാകുന്ന ക്ഷതങ്ങള്‍, ഭഗ ദ്വാരത്തിലോ, കരു ഇട്ട്‌ പിടിക്കുന്നതു മൂലമുള്ള ക്ഷതങ്ങള്‍, ശാരീരികവും, മാനസ്സീകവുമായ ഷോക്കുകള്‍ ( ആഘാതങ്ങള്‍) എന്നിവ മൂലം പഠന താല്‍പ്പര്യക്കുറവ്‌ കണ്ടേക്കാം. ജനിതക കാരണങ്ങളാല്‍ പരമ്പര്യ ഘടകങ്ങള്‍ മൂലവും ഈ രോഗങ്ങള്‍ ഉണ്ടാകുന്നതാണ്‌. സാമൂഹ്യ ഘടകങ്ങളും ഇതിന്‌ പങ്കുവെക്കുന്നുണ്ട്‌. മാതാപിതാക്കളില്‍ നിന്ന്‌ അകന്ന്‌ അനാഥാലയങ്ങളിലും, ബോര്‍ഡിംഗുകളിലും കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക്‌ ഈ അവസ്ഥ കൂടുതലായി കാണുന്നു. വൈകാരികമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാത്ത അവസ്ഥ, അസ്വസ്ഥമായ കുടുംബാന്തരീക്ഷം, ശിഥിലമായ കുടുംബ ബന്ധങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ തകരാറുകള്‍, അസ്ഥിരമായ കഠിന ശിക്ഷാ രീതികള്‍, കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസ്സിക സംഘര്‍ഷങ്ങളും, പിരിമുറക്കങ്ങളും പഠന വൈകല്യങ്ങള്‍ക്ക്‌ കാരണമാണ്‌. മൂന്നാം വയസ്സു മുതല്‍ പഠന വൈകല്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഏഴു വയസ്സാകുമ്പോഴേക്കും ഇത്‌ നന്നായി പ്രകടമാകും. എന്നാല്‍ ഇത്‌ പതിനഞ്ചാം വയസ്സുവരേയും തുടരാവുന്നതാണ്‌. അതു കൊണ്ടായിരിക്കാം ചില കുട്ടികള്‍ ചില പ്രായം വരുമ്പോള്‍ പിന്നാക്കം പോകുകയും, പഠനം അവതാളത്തില്‍ ആകുകയും ചെയ്യുന്നത്‌. പഠന വൈകല്യം കൂടുതലും ആണ്‍കുട്ടികളിലാണ്‌ കണ്ടുവരുന്നത്‌.

 

പഠന വൈകല്യം എന്നാല്‍ ശരാശരി ബുദ്ധി ശക്തിയില്‍ കുറവ്‌ എന്നല്ല അര്‍ത്ഥം. ശ്രദ്ധ കേന്ദ്രീകരിക്കവാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, താല്‍ക്കാലികമായി ചെറിയ ഇടവേളകളില്‍ മാത്രം ഒര്‍മ്മശക്തി ഉണ്ടായിരിക്കുക, എഴുതുന്നതില്‍, വായിക്കുന്നതില്‍, സ്‌പെല്ലിംഗ്‌ എന്നിവയില്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക, സംഗ്രഹ ശേഷി കുറവ്‌, അക്ഷരമാല ക്രമം അിറവില്ലാതിരിക്കുക എന്നീ കര്യങ്ങള്‍ ഒരുമിച്ചോ, ഭാഗീകമായോ വിദ്യാര്‍ത്ഥികളില്‍ കാണാം. ഇവ കൂടാതെ താഴെ പറയുന്നവയും കാണാവുന്നതാണ്‌. ക്രമരഹിതമില്ലായമ, അവലക്ഷണം, എളുപ്പം മറക്കുന്ന മനോഭാവം, കുറഞ്ഞ ആത്മ വിശ്വാസം, പഠിച്ച ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള ബുദ്ധിമുട്ട്‌, ചിന്തകളെ അഥവ ഉത്തരങ്ങളെ വാക്കുകളിലൂടേയും എഴുത്തുകളിലൂടേയും പ്രകടിപ്പിക്കുവാന്‍ ബുദ്ധിമുട്ട്‌, ദൃശ്യ-ശ്രവണ-സ്‌പര്‍ശനങ്ങളില്‍ അവബോധത്തിലുള്ള ബുദ്ധിമുട്ട്‌, സാമൂഹ്യ ഇടപെടലുകളില്‍ ഉള്ള അപര്യാപ്‌തത. തുടങ്ങീ അങ്ങിനെ നീണ്ടുപോകുന്നു.

 

ദിശകളെ കുറിച്ചുള്ള ആശയ കുഴപ്പം, താളം, സ്ഥലം, കാലം, ഇടത്‌, വലത്‌, അടിവശം, മുകള്‍ വശം, ഇന്ന്‌, നാളെ എന്നിവയെ കുറിച്ചുള്ള ശരിയായ ധാരണ ഇല്ലാതിരിക്കുക, വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കുവാന്‍ കഴിവില്ലായ്‌ക, വൈകി തുടങ്ങിയ ഭാഷയും, സംഭാഷണവും, മോശമായ കയ്യക്ഷരങ്ങള്‍ എന്നിവയും പഠന വൈകല്യത്തിന്റെ ഭാഗമാണ്‌. പഠന പ്രക്രിയയെ സബന്ധിക്കുന്നതായ 1. വായന, 2. എഴുത്ത്‌, 3. അക്ഷര ക്രമം, 4. ഭാഷ, 5. ഗണിതം തുടങ്ങിയ ഏതേങ്കിലും കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിനോ, വൈദ്‌ഗ്‌ധ്യം നേടുന്നതിനോ ഉള്ളോ പ്രായാസങ്ങളാണ്‌ പഠന വൈകല്യങ്ങളില്‍ പ്രധാനമായി കാണപ്പെടുന്നത്‌. ഈ വൈകല്യങ്ങള്‍ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിക്കുന്നു. പല കുട്ടികളും ശരാശരിയോ, അതിലും കൂടുതല്‍ ബുദ്ധി ശക്തിയുള്ളവരായിരിക്കും. കാഴ്‌ച ശക്തിയും, കേള്‍വി ശക്തിയും സാധാരണ നിലയിലായിരിക്കും. പഠന സംബന്ധമായ ന്യൂനതകള്‍ ഒളിച്ചു നിര്‍ത്തിയാല്‍ മറ്റു പല മേഖലകളിലും ഇവര്‍ സമര്‍ത്ഥമാരായിരിക്കും.

 

വായനയില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍: വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ വിട്ടു പോകുക, മന്ദ ഗതിയിലും, തപ്പി തടഞ്ഞും വായിക്കുക, എഴുതിയിട്ടില്ലാത്ത അക്ഷരങ്ങള്‍ ഊഹം വെച്ചുകൊണ്ടു വായിക്കുക, വിരാമങ്ങളും, അര്‍ദ്ധവിരാമങ്ങളും, ചിഹ്നങ്ങളും പരിഗണിക്കാതെ വായിക്കുക, വായിക്കുമ്പോള്‍ വാക്കുകള്‍ പെറുക്കി, പെറുക്കി വായിക്കുക, വായിക്കുമ്പോള്‍ വരികള്‍ തെറ്റി വായിക്കുക, വായിച്ച വരി തന്നെ വീണ്ടും വായിക്കുക, വിരലോ, പെന്‍സിലോ വെച്ച്‌ വായിക്കുക, കുറച്ചു വായിക്കുമ്പോള്‍ പ്രയാസം അനുഭവെപ്പടുക.

 

എഴുത്തു സംബന്ധിച്ച പ്രയാസങ്ങള്‍: എഴുതുമ്പോള്‍ ചിന്തകള്‍ എഴുത്തിലൂടെ ആവിഷ്‌കരിക്കുവാന്‍ കഴിയാതെ വരിക, ഉചിതമായ വാക്കുകള്‍ കിട്ടാതെ വരിക, വളരെ മന്ദഗതിയില്‍ എഴുതുക, അക്ഷര തെറ്റുകള്‍ വരുത്തുക, വളരെ മോശമായ കയ്യക്ഷരം, പെന്‍സില്‍ വിചിത്രമായി പിടിക്കുക. വരികള്‍ക്കിടയില്‍ സ്ഥലം വിടുന്നതിലും, മാര്‍ജിന്‍ ഇടുന്നതിലുള്ള അപാകതകള്‍, തുടര്‍ച്ചയായ അക്ഷര തെറ്റുകള്‍ വരുത്തുക, വ്യാകരണ തെറ്റുകള്‍ വരുത്തുക, ഒരു പ്രാവശ്യം ശരിയാക്കി എഴുതിയ വാക്കുകള്‍ പിന്നീട്‌ എഴുതുമ്പോള്‍ തെറ്റിക്കുക, എഴുതുമ്പോള്‍ ചിഹ്നങ്ങളും, വിരാമങ്ങളും, അര്‍ദ്ധ വിരാമങ്ങളും വിട്ടുപോകുക, പകര്‍ത്തി എഴുതുവാന്‍ പ്രയാസം അനുഭവപ്പെടുക, പകര്‍ത്തിയെഴുതുന്നതില്‍ തെറ്റുകള്‍ വരുത്തുക, ക്ലാസ്സില്‍ നോട്ടുകള്‍ എഴുതിയെടുക്കുവാന്‍ സാധിക്കാതെ വരിക. ഗണിത സംബന്ധമായ പ്രയാസങ്ങള്‍: സംഖ്യ മിറച്ചെഴുതുക, 9=p, സംഖ്യ തിരിച്ചെഴുതുക, 12=21, സംഖ്യ ക്രമ പ്രകാരം തന്നെ വായിക്കുക (സ്ഥാന വില നിര്‍ണ്ണയിക്കുവാന്‍ കഴിയായ്‌ക), 1008=ഒന്ന്‌, പൂജ്യം, പൂജ്യം, എട്ട്‌, പറയുന്നതു പോലെ എഴുതുക, നാനൂറ്റി അമ്പത്‌=40050, കൂട്ടുന്നതില്‍ 24+37= 511, കുറക്കുന്നതില്‍ 72-45=23 (കടം വാങ്ങുവാന്‍ അിറയില്ല), ഗുണനത്തില്‍ തെറ്റായ സ്ഥാനം, 232x12 464 232

 

ശിക്ഷ

 

കുട്ടികളെ ശിക്ഷിക്കുന്നത്‌ ഉചിതമോ? കുട്ടികളെല്ലാം പൊതുവെ ജിജ്ഞാസുക്കളണ്‌. തീയ്യില്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞാലും കുഞ്ഞുങ്ങള്‍ക്ക്‌ തീയ്യില്‍ തൊടാതിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാം അനുഭവിച്ചറിയണം. ഇക്കാരണം കൊണ്ടു തന്നെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ ശാസിക്കുന്നത്‌ ഉചിതമല്ല. വികൃതിയില്‍ നിന്ന്‌ പരിക്കു പറ്റിയ വേദനയേക്കാള്‍ അസഹനീയം കുഞ്ഞുങ്ങളെ ശാസിക്കുന്നതിലും, അടിക്കുന്നതിലുമായിരിക്കും. പുതിയതായി പെയിന്റടിച്ച ചുമരിലോ, വാതിലിലോ തൊടരുത്‌ എന്ന്‌ മുതിര്‌ന്നവരോടു പോലും പറഞ്ഞാല്‍ അടുത്ത നിമിഷം തന്നെ അയാള്‍ അത്‌ തൊട്ടിരിക്കും എന്ന വസ്‌തുത നമുക്കെല്ലാവര്‍ക്കും അനുഭവമുള്ളതാണല്ലോ. അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ ഒരിക്കലും ശിക്ഷിക്കരുതെന്ന്‌ മനശാസ്‌ത്രം അനുശാസിക്കുന്നു. കുട്ടികളുടെ മനസ്സ്‌ തെറ്റും, ശരിയും ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കുന്നില്ല. അവര്‍ക്ക്‌ അതിനുള്ള ബോധവും, ബുദ്ധിശക്തിയും ഇല്ല. ഒരു കുട്ടിയായാലും, ഒരു വ്യക്തിയായാലും ശിക്ഷിക്കപ്പെടുന്നത്‌ ഇന്ന കാര്യത്തിനാണെന്ന്‌ മനസ്സിലാക്കണം. പൊരുള്‍ അിറയാതെ ശിക്ഷിച്ചതു കൊണ്ട്‌ യാതൊരു ഫലവുമില്ല. ശിക്ഷ ലഭിക്കുന്നത്‌ ബോധ്യപ്പെടണം. എന്നാല്‍ മാത്രമാണ്‌ ഒരു വ്യക്തി അഥവ കുട്ടി ആ തെറ്റ്‌ ആവര്‍ത്തിക്കപ്പെടാതിരിക്കൂ.

 

ഒരു പെരുമാറ്റം ശരിയോ തെറ്റോ എന്ന്‌ തീരുമാനിക്കപ്പെടുന്നത്‌ അതിന്റെ ഫലം നോക്കിയാണ്‌. ശിക്ഷ കിട്ടുവാന്‍ വഴി വെക്കുന്നതൊക്കെ തെറ്റാണ്‌. കൂടുതല്‍ ശിക്ഷ കിട്ടുന്നത്‌ കൂടുതല്‍ തെറ്റ്‌. ഒരു പെരുമാറ്റ വൈകല്യം തിരുത്തുവാനാണ്‌ ശാസിക്കുന്നതും, ശിക്ഷിക്കുന്നതും ഒക്കെ. ശിക്ഷിക്കുന്ന അഥവ ശാസിക്കുന്ന വ്യക്തിക്ക്‌ തെറ്റ്‌ ചെയ്യുന്ന വ്യക്തിക്ക്‌ അയാളുടെ തെറ്റ്‌ പരമാവധി മനസ്സിലാക്കി കൊടുക്കണം. അത്‌ അയാളുടെ ധര്‍മ്മമാണ്‌. കര്‍ത്തവ്യമാണ്‌. കൊച്ചു കുട്ടികളില്‍ ഈ ധര്‍മ്മം പാലിക്കപ്പെടുവാന്‍ കഴിയുകയില്ല. അതു കൊണ്ടാണ്‌ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണം എന്ന്‌ ഞാന്‍ പറഞ്ഞത്‌.

 

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ആല്‍ഫ ലെവല്‍ ലേണിംഗ്‌, ഫാസ്റ്റ്‌ റീഡിംഗ്‌ ടെക്‌നിക്‌, വിഷ്വലൈസേഷന്‍ എന്നീ ലളിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ പഠന നിലവാരം മെച്ചപ്പെടുത്താം.

 

പഠിക്കുവനായി നമുക്ക്‌ നന്നായി പഠിക്കാം:- പഠിപ്പിക്കുന്നതിനായി ധാരാളാം പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്‌. അവര്‍ക്കൊന്നും മറ്റുള്ളവരെ എങ്ങിനെ നന്നായി പഠിക്കുവാന്‍ സഹായിക്കാം എന്നറിഞ്ഞുകൂടാ. അതിന്‌ ആദ്യം എങ്ങിനെ നന്നായി പഠിക്കാം എന്നറിഞ്ഞിരിക്കണം.

 

പഠനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണ്‌? നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ പഠിക്കുന്നതിനും, ഓര്‍മ്മയില്‍ വെയ്‌ക്കുന്നതിനും, യുക്തിപരമായും, സമര്‍ത്ഥപരമായും ഉത്തരങ്ങള്‍ എഴുതുന്നതിനും കഴിയണം. ഇനി "എങ്ങിനെ നമുക്ക്‌ പഠിക്കാം" എന്ന്‌ നമുക്ക്‌ നോക്കാം. അതിനു മുമ്പ്‌ ഒരു കൊച്ചു കഥ ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

 

ഇന്ന്‌ ഇംഗ്ലീഷ്‌ മീഡയത്തിന്റെ അതി പ്രസരണക്കാലമാണല്ലോ. ഒരു തൊഴിലാളിയുടെ മകനെ ഏറ്റവും മുന്തിയ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. ക്ലാസ്സില്‍, ടീച്ചര്‍ ഇലക്‌ട്രിസിറ്റിയെക്കുറിച്ചുള്ള പാഠങ്ങള്‍ എടുക്കുകയായിരുന്നു. പാഠാവസാനം ടീച്ചര്‍ തൊഴിലാളിയുടെ കുട്ടിയോട്‌ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. കുട്ടി ഇലക്‌ട്രിസിറ്റിക്കു പകരം 'ഇലക്‌ട്രിക്കുറ്റി' എന്നേ പറയുന്നുള്ളൂ. ടീച്ചറെ കളിയാക്കുകയാണെന്ന ധാരണയില്‍ വീട്ടില്‍ നിന്ന്‌ ആളെ കൂട്ടി കൊണ്ടു വരുവാന്‍ കുട്ടിയോട്‌ ടീച്ചര്‍ പറഞ്ഞു. അടുത്ത ദിവസം കുട്ടി അമ്മയെ കൂട്ടി കൊണ്ടു വന്നു. ടീച്ചര്‍ അമ്മയോട്‌ കാര്യങ്ങള്‍ പറഞ്ഞു. അതിന്‌ അമ്മ, അവന്‌ അതിനുള്ള "കപ്പാക്കുറ്റി" യല്ലേയുള്ളൂ എന്ന്‌ മറുപടി പറഞ്ഞു. കപ്പാസിറ്റി എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. ഇതു കേട്ട ടീച്ചര്‍ക്ക്‌ അമ്മയോട്‌ ദേഷ്യവും അരിശവും വന്നു. അമ്മയോട്‌ കുട്ടിയുടെ അച്ഛനെ കൂട്ടി കൊണ്ടുവരുവാന്‍ പറഞ്ഞു. അടുത്ത ദിവസം അച്ഛന്‍ വന്നു. ടീച്ചര്‍ അച്ഛനോട്‌ കഴിഞ്ഞ സന്ദര്‍ഭങ്ങള്‍ ഒരോന്നായി വിവരിച്ചു. അപ്പോള്‍ അച്ഛന്‍ ടീച്ചരോട്‌, ഇനി ഇക്കാര്യം ആരോടും പറഞ്ഞ്‌ "പബ്ലിക്കുറ്റി" ആക്കരുതേ എന്ന്‌ പറഞ്ഞു. പബ്ലിസിറ്റി എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. അപ്പോള്‍ ഇത്‌ കേട്ട ടീച്ചര്‍ക്ക്‌ സംഗതി പിടി കിട്ടി. ഇത്‌ ആ കുടുംബത്തിലെ മൊത്തം പ്രശ്‌നമാണ്‌.

 

ആദ്യമായി കുട്ടി പഠിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം. ചുമതല ഏറ്റെടുക്കാത്ത കുട്ടി പഠിക്കുവാന്‍ സമര്‍ത്ഥനായിരിക്കുകയില്ല. തന്റെ സ്വന്തം കഴിവുകളെ വികസിപ്പിക്കുവാനുള്ള അവസരമാണ്‌ വിദ്യാഭ്യാസ കാലഘട്ടം. നിങ്ങളുടെ കഴിവുകളുടെ ക്രമാനുസൃതമായ വികസനത്തെ അളന്ന്‌ പോരായ്‌മകളേയും, മേന്മകളേയും ബോദ്ധ്യമാക്കുന്നതിനുള്ള സന്ദര്‍ഭമാണ്‌ പരീക്ഷ. കൂര്‍മ്മ ബുദ്ധിശക്തിയും തീവ്ര പരിശ്രമവും മാത്രം പോരാ, കൂടാതെ മറ്റു പല ഘടകങ്ങളും കൂടി ഉണ്ടെങ്കിലെ അധിക മാര്‍ക്ക്‌ നേടാനാകൂ.

 

തീവ്രമായ ആഗ്രഹം: പഠിക്കണമെന്നും, ധാരാളം മാര്‍ക്ക്‌ നേടണമെന്നും ആഗ്രഹിക്കാത്ത ഒരു വ്യക്തിക്ക്‌, ആ വ്യക്തി എത്ര ബുദ്ധിമാനണെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുകയില്ല. മാതാ പിതാക്കളടേയും, അദ്ധ്യാപകരുടേയും ശിക്ഷയില്‍ നിന്നും, ശകാരത്തില്‍ നിന്നും ഒഴിവാകുവാന്‍ വേണ്ടി പഠിക്കുവാന്‍ തുടങ്ങിയാല്‍ തന്നെ കുറച്ചൊക്കെ പഠിച്ചെന്നെരിക്കും. പിന്നീട്‌ ചുമ്മാതെയിരിക്കും. സ്വയം തീരുമാനമെടുത്ത്‌ പ്രയത്‌നിക്കലാണ്‌ ശരിയായ പഠനം. അതായത്‌ പഠന പ്രക്രിയ സ്വയം പ്രാവര്‍ത്തികമാക്കേണ്ടതാണ്‌.

 

വ്യക്തമായ ലക്ഷ്യം: പഠിക്കുന്നതിനു വളരെ വ്യക്തമായ ഒരു ലക്ഷ്യം വേണം. നിശ്ചിത മണിക്കൂറുകള്‍ക്കുള്ളില്‍ ചേദ്യങ്ങള്‍ക്ക്‌ എത്രമാത്രം അര്‍ത്ഥവത്തായി ഉത്തരമെഴുതാമോ അതിനനുസരണമായി മാര്‍ക്ക്‌ ലഭിക്കുന്നു. പരീക്ഷയുടെ സമയം വിദഗ്‌ദമായി വിനയോഗിക്കുവാന്‍ പഠിക്കണം.

 

അടുക്കും ചിട്ടയും: ക്രമമായും നിരന്തരമായും പ്രയത്‌നിക്കണം. എഴുതേണ്ട വസ്‌തുതകള്‍ തലയില്‍ നിന്ന്‌ കൈ വിരല്‍ തുമ്പിലേക്ക്‌ ക്രമമായി എത്തിയിരിക്കണം. പരീക്ഷകള്‍ വരുമ്പോള്‍ മാത്രം വലിച്ചു വാരി പഠിച്ചാല്‍ പരീക്ഷകള്‍ വിജയിക്കുകയില്ല. യഥാവിധി ഉത്തരം എഴുതാന്‍ കഴിയുകയില്ല. ക്രമമായും നിരന്തരമായും ഒരു പഠന പദ്ധതി അത്യാവശ്യമാണ്‌. അടുക്കിലും, ചിട്ടയിലും പഠിച്ചാല്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയിലിരിക്കും. ആവശ്യാനുസരണം പെട്ടെന്ന്‌ പ്രയോഗിക്കുവാന്‍ കഴിയുന്നു. ഒരു പെട്ടിയില്‍ വെക്കയുന്ന സാധനങ്ങള്‍ അനുയോജ്യമായ രീതിയില്‍ അടുക്കി വെച്ചാല്‍ പെട്ടി നിറയെ സാധനങ്ങള്‍ ഉണ്ടെങ്കിലും വേണ്ടത്‌ വേണ്ട സമയത്ത്‌ എളുപ്പത്തില്‍ കണ്ടെത്തി എടുക്കാം. വലിച്ചു വാരിയിട്ടാല്‍ കുഴഞ്ഞും, മറിഞ്ഞും കിടക്കുന്ന അവസ്ഥയില്‍ നിന്ന്‌ ഒരു പ്രത്യേക സാധനം എടുക്കാന്‍ ബുദ്ധിമുട്ടാകും. എല്ലാ ആവശ്യങ്ങളും പഠിച്ചിരിക്കണം. പഠിക്കേണ്ടതു പോലെ പഠിക്കുക. ചെയ്യേണ്ടതു വേണ്ട സമയത്ത്‌ ചെയ്യുക.

 

സ്വയം പരിശോധന ഈ ആവശ്യത്തിന്‌ അനിവാര്യമാണ്‌. 1. നിങ്ങള്‍ക്ക്‌ നല്ലവണ്ണം പഠിക്കുവാന്‍ തടസ്സമുണ്ടാക്കുന്ന വല?

                                                                                                                   

                                                                                                                                                                                                                                                                                 

                    kaun‍silimgu                  

                                                                                                                                                                                                                                                     

                   vishada vivarangal‍                  

                                                                                             
                             
                                                       
           
 

enthaanu kaun‍silimg?

 

 

 

enthaanu kaun‍silimg? Namukku oru rogam vannaal‍ oru dokdare kaanunnu. Namukku oru durithamo oru prashnamo vannaal‍ dyvajnjane kaanunnu. Namukku oru mano rogam vannaalaa oru manoroga vidagdane kaanunnu. Oru maanaseeka samghar‍sham vannaal‍ oru mana: shaasthrajnjane kaanunnu. Kaun‍seelimgine kuricchu kuracchu vishadeekarikkuvaan‍ njaan‍ aagrahikkunnu.

 

oru dokdar‍ oru rogiyude rogam manasilaakkiyaanu rogatthinu chikithsa nishchayikkunnathu. Oru dyvajnjan‍ prashnam nokkiyaanu prashnatthinu prathividhi nishchayikkunnathu. Athu pole oru manashaasthrajnjan‍ maanaseeka samghar‍shatthinte kaaranam aaraanjukondaanu kaun‍silimgu nadatthunnathu. Enthinaankaun‍silimg? Kaun‍silimgu oru upadesham kodukkalalla. Thante prashnatthinulla samgathi athava kaaranam enthaanennulla oru ul‍kaazhcha kakshikku manasilaakki kodutthu svantham theerumaanam edukkuvaanulla oru praapthi kakshiyil‍  undaakki kodukkalaanu kaun‍silimgu. Kakshikale avarude avabodhatthe thiricchariyuvaanaayi sahaayikkunna onnaanu kaun‍silimgu. Kaun‍silimgu praayogika thalatthil‍ upayogikkuvaan‍ athra eluppamallaatthathukondu palarum upadesham kodukkalaanu sveekaricchu varunnathu. Upadesham, kaaranam kandupidicchathinu shesham akkaaryam kakshikku bodhappedutthi koduttha shesham ayaal‍ sveekarikkunna reethiyilaayirikkanam nal‍kendathu. Upadesham aar‍kkum vendaattha onnaanu. Athu aarum eluppatthil‍ sveekarikkukayilla. Ororutthar‍kkum avaravarudethaaya oru dishaabodham undu. Athanusaricchu maathrame ororuttharum pravar‍tthikkukayulloo. Aa dishaabodhatthe shariyaaya vazhiyiloode thiricchuvidukayaanu oru nalla kaun‍silar‍ cheyyunnathu. Kaun‍silimginu vendi kaun‍silar‍ kakshikale thedi pokaruthu. Thanikku sahaayam venamennu aavashyamulla kakshikal‍ kaun‍silare thedi varum. Ivare maathrame kaun‍silimginu vidheyamaakkaavoo. Avar‍kku maathrame kaun‍silimgu chikithsa phalapradamaayi phalikkoo. Oru anya samsthanatthile oru pramukha yoonivezhsittiyile pragathbhanaaya oru prophasarude udaaharanam njaan‍ vivarikkaam. Vivaahithanum randu kuttikalude pithaavumaanu addheham. Addhehatthinte prashnam bhaaryayum makkalum ippol‍ iddhehatthe vendum vidham shraddhikkunnilla ennullathaanu. Kaaryam thirakkiyappol‍ kathayinganeyaayirunnu. Bhaarya ivide keralatthil‍ oru baanku jolikkaariyaanu. Makkal‍ randu perum padtikkunnathu ivida ethanneyaanu. Prophasar‍ anya samsthaanatthu otta muriyil‍ ottakku kazhinju vannirunnu. Avadhikkaalatthu addheham naattil‍ varum. Iddhehatthinu athyaavashyam kuracchu krushiyum kaaryangalum undaayirunnu. Naattil‍ avudhikku varunna iddhehatthe bhaaryayum, makkalum, velakkaarum mattum nannaayi sveekarikkumaayirunnu. (aa nalla sveekaranatthinu kaaranam addheham karacchu divasatthekkalla oru sandar‍shakanaayirunnu.) ieeppaal‍ ee prophasar‍ adutthoon‍ patti avide ninnu pirinju ponnu. Ippol‍ bhaaryayum, makkalum aadyatthe pole svikarikkunnilla. Panikkaar‍ thaan‍ parayunnathu gaunikkunnilla. Thante saadhanangal‍ oridatthu vecchaal‍ vecchidatthu kaanunnilla. Paraathikal‍ angine neendu pokunnu. Addheham ee prashnavumaayi palareyum chennu kandirunnu. Pen‍shanaayappol‍ addheham oru sthira thaamasakkaaranaayi maari. (nithyavum kaanunna oru vyakthiyodu akannu kazhiyumpol‍ undaayirunna snehaadarangalum, thaal‍paryavum thonnukayilla.) iddheham puratthu thanicchu oru muriyilaanu thaamasicchirunnathu. Aa muriyil‍ mattaarum praveshicchirunnulla. Athukondu thanne addhehatthinte saadhanangal‍kkonnum sthaana bhramsham vannirunnilla. Avadhikaalatthu maathram ethaanum divasatthekku് veettil‍ vannu cherunnu. Ee samayam veettile amgangalum, bandhu mithraadikalum, jolikkaarum oru vi. Ai. Pi. Pariganana athava sveekaranamaanu addhehatthinu nal‍ki vannirunnathu. Kaaranam iddhahatthe ethaanum divasatthekku maathram sahicchaal‍ mathiyallo. Panikaar‍kku enthenkilum kittukayum cheyyum. Ippol‍ iddheham ivide sthirakkaaranaayi maari. Otta muri vittu bhaaryayum makkalum koodiya oru veettilaanu thaamasam. Avaraakatte orumicchu thammil‍ thammil‍ poradicchu valar‍nnavarum. Ennaal‍ orumicchu koottaayamayil‍ kazhinjavarum. Iddhehamaakatte ottayaan‍ pattaalavum. Sthira thaasamaakkiyathukondu vi. Ai. Pi. Parigananayum nashdappettu. Ikkaaryangal‍ prophasare bedhyappedutthi kodutthappol‍ ayaal‍kku valare aashvaasam labhicchu. Ittharam oru kesinu upadesham kodukkuvaan‍ thudangiyaal‍ kakshi athu sveekarikkukayilla, ennu maathramalla ayaal‍kku mushicchalum, deshyavum siddhikkakayum cheyyum.

 

dym maanejmentu:

 

samayamillaa ennu palarum paranju kel‍kkaarullathaanallo. Enikkum ningal‍kkum mattu ellaavar‍kkum oru divasatthinu 24 manikkoor‍ samayamaanullathu. Athu shariyaayi viniyogikkaathirikkukayaanu ningalude prashnam. Nammude jeevithatthil‍ athyaavashyam, aavashyam, anaavashyam enningane pala ghadakangalundu. Naam oronninum kodukkunna mun‍ganana anusaricchaayirikkum nammude jeevitha reethiyum jeevitha shylayium chittappedutthi kondirikkunnathu. Aamgleya bhashayil‍ ithine dym maanejmentu ennu parayappedunnu. Skkoolilum, kolejilum vidyaar‍ththikal‍kku dym debil‍ nal‍kaarundallo. Oro piridilum, oro aurilum vishayangal‍ maari varunnathanusaricchu addhyaapakarum maari maari varunnu. Vishayangalum maari maari varunnu. Ellaa vishayangalum orumicchu ore divasam thanne edukkaarilla. Thanmoolam vidyaar‍ththikal‍kku oro vishayavum anaayaasena padticchu munneruvaan‍ kazhiyum. Samayakkuravu ottum anubhavappedukayumilla. Athupole nammude jeevithatthilum dym debil‍ pole oru krameekaranam aavashyamaanu. Oro divasavum cheyyendunna kaaryangal‍, oro aazhchayil‍ cheyyendunna kaaryangal‍, oraro maasatthilum cheyyendunna kaaryangal‍ enniva mun‍ganana kramatthil‍ edutthu pravar‍tthikkendathaakunnu. Athinaayi samgathikal‍ krameekarikkendathaakunnu. Karantu bil‍, phon‍ bil‍ enniva athyaavashya ghadakangalaanu. Iva aadyamaayi theer‍kkanam. Pinneyulla kaaryangal‍ nammude yukthikku anusruthamaayi pariganikkanam. Athyaavashyam, aavashyam, anaavashyam enniva naam yukthi poor‍vvam thiricchariyanam ennu maathram. Athanusaricchu pravar‍tthikkanam.

 

padtana vykalyam

 

ellaa kuttikalum samar‍ththanmaaraanu. Ennaal‍ ellaa kuttikalum ellaa karyangalilum ellaa vishayangalilum ore pole samar‍ththanmaaraavilla. Aadyamaayi ellaavarum ikkaaryam thiricchariyanam. Manasilaakkanam. Ellaavarudeyum breyin‍ kappaasitti ore poleyalla. Kaayika mathsaratthile oru otta panthayatthil‍ pala kaayika thaarangalum ore samayam pankedukkunnu. Athil‍ ore oraalaanu aadyam etthi vijayikkunnathu. Mattulla mathsaraar‍ththikal‍ paraajayappettu ennu paranjukondu avare thalli kalayukayo puchchhikkukayo cheyyaarilla. Aduttha mathsaratthil‍ pankedukkuvaan‍ vendi nannaayi parishilippicchedukkum. Ennaal‍ oru nalla kaayika thaaratthinaakatte oru nalla saahithyakaarano, shil‍piyo aayi theeruvaan‍ kazhinjennu varilla. Padtana vishayangalil‍ chila kuttikal‍ chila vishayangalil‍ maathram pinnokkam varunnathaayi kaanaam. Athukondu attharam kuttikal‍ mandanmaaraanennu vilicchu adhikshepikkaruthu. Avar‍ mattu pala vishayangalilum samar‍ththanmaarennu visheshippikkappedunnavarekkaalum buddhishaalikalum, pravar‍tthana niratharum aayirikkum. Avarude thalacchorile koshangalile chila apaakathakalum, aparyaapthathakalumaanu athinu kaaranam. Namukku amgavykalyam sambhavicchittalla oru santhaanam undaayirunnuvenkil‍ aa kuttiye naam ponnu pole nokki valar‍tthum. Maanaseeka vykalyam sambhavicchittulla kuttiyeyum mel‍ paranjathu pole naamellaavarum nannaayi shraddhikkum. Ennaal‍ padtana vykalyam vannittulla kuttikale naam thiricchariyunnilla. Avare naam shaareerikamaayum maanaseekamaayum peedippikkunnu. Innatthe padtana reethi kuttikal‍kkennalla maathaapithaakkal‍kkum, deecchar‍maar‍kkum shariyaaya dhaaranayillaayennathu oru nagna sathyam maathramaanu. Kaalam valare purogimicchu. Kaalaghattangal‍ maari. Gurukula sampradaayavum, ezhutthaashaan‍ shyliyum, kaanaapaadtam padticchu or‍mmashakthi pareekshikkunna pareeksha reethiyum maari. Innu kuttikale pidicchirutthi nir‍bbandha poor‍vvam padtippakkunna reethikku maattam vannu kazhinju. Ennaal‍ ee sampradaayatthinu venda amgeekaaram keralatthil‍ labhicchittilla. Athinulala kaaranam vidyaar‍ththikalilum maathaapithaakkalilum, addhyaapakarilum ee reethiyekkuricchalla ajanjathayaanu. Kuttikal‍ valar‍tthu mrugangalalla. Muthir‍nnavarude chol‍ppadikku nir‍tthendavaralla. Kuttikal‍ muthir‍nnavareppole thanne chinthikkunnavaraanu. Vikaarangal‍ ullavaraanu. Innatthe kuttikalude vidyaabhyaasam kuttikalude chinthaadhaarakale utthejippikkunna vidhamaanu. Chinthikkukayum, athinanusaricchu pravar‍tthikkukayum cheyyunna oru yuva thalamurayeyaanu namukkinnu aavashyam. Oru nethaavu parayunna mudraavaakyam kannumadacchu athe padi ettu parayunna samoohattheyalla namukkinnu aavashyam. Chila kuttikal‍ padtana vishayangalil‍ pinnokkavum, ennaal‍ padtanethara vishayangalil‍ athi samar‍ththarum aayirikkum. Mattu chila kuttikalaakatte padtana vishayangalil‍ athi samar‍ththarum, padtanethara vishayangalil‍ valare pinnokkavum nil‍kkunnathaayi kaanaam. Pinneyoru koottarundu. Avaraakatte ellaa vishayangalilum orupole shobhikkunnavar‍. Mel‍ paranja ee kuttikal‍ ellaavarum thanne manda buddhikalalla. Ningal‍ chila kuttikale shraddhicchittundo? Adangiyirikkuvaan‍ koottaakkatthavaraanu ivar‍. Ittharam prakruthangal‍ olinjum, thelinjum nammalil‍ thanne nireekshicchariyaavunnathaanu. Thalacchoril‍ prasavatthinu mumpo, pimpo, prasava samayattho undaayittalla kshathangalo, aaghaathangalo matto aayirikkaam kaaranamennu shaasthram vishadeekarikkunnu. Padtana vishayangalilulla pinnaakka avasthayum, thaal‍paryakkuravum kuttikalude maathram prashnam kondalla maricchu avarude thalacchoru sambandhiccha chila thakaraarukal‍ kondaanu angine sambhavicchittullathennu ellaa maathaapithaakkanmaarum, addhyaapakarum thiriccharinju avarodu perumaaranam. Makkale avar‍ ikkaaryangal‍ paranju manasilaakki kodukkanam. Athallaathe kuttikale padtana vishayangalude peril‍ thulanam cheyyukayo, shaasikkuyo, shikshikkukayo paadilla. Kaalangalaayi naam kandum kettum vannittulla oru sheelatthil‍ ninnu pettennu namukku maaraanaakilla. Shaasthram valareyadhikam purogimicchu. Sathyam thiriccharinju kaalaghattatthinanusaricchu pathukkeyaanenkilum nammalellaavarum maariye theeroo. Vikalaamgthvam sambhavicchittalla makkale avarude maathaapithaakkal‍ avarude kuravukal‍ kandarinju avareyellaam snehicchu parilaalicchu valar‍tthunnille. Athupeleyaayirikkanam padtanavykalyam sambhavicchittulla makkalum. Eshyaadilum, olibiksilum loka janatha muzhuvan‍ pankadukkunnilla. Ennaal‍ pankedukkunnavar‍kkellaam svar‍nna medalukalum labhikkaarumilla. Cheruppatthil‍ ningal‍kkum padtana vykalyam undaayirunnarikkaam. Athu moolamaayirikkaam ningalude ozhappalum, thanmoolam padtippu nar‍tthalum vendi vannathu. Aa rahasyam maracchu pidicchukondu kudambam pular‍tthuvaan‍ vendi padtippu nir‍tthendi vannu ennu veeravaadam muzhukkunna chilarenkilum nammude idayilundennullathu paccha paramaar‍ththam maathramaanu. Kuttikalude vidyaabhyaasavum, buddhiyum thammil‍ oru bandhavumilla. Ivaye kootti kuzhakkunnathu ottum shubhavumalla. Vidyaabhyaasavum, padtippum illaatthavaraanu pala pramukharaaya bisinasukaar‍. Avaraarum mandanmaaraanennu samooham paranjittulla. Shaasthrajnjanaaya aal‍bar‍ttu ain‍stteyin‍ kanakkil‍ maramandanaayirunnu. Brittanile pradhaana bharanaadhikaariyaayirunna char‍cchilinu thettukoodaathe oru vari polum ezhuthuvaan‍ kazhiyumaayirunnilla. Lokatthil‍ padtana vykalyamulla pala mahaanmaarum valare uyar‍nna nilayil‍ vyakthi prabhaavamullavaraayirunnu. Athu kondu padtana vykalyamulla kuttikale mandanmaarenno, buddhiyillaatthavar‍ enno vilicchaakshepikkaruthu. Padtana vykalyamulla kuttikale kaun‍silimgu, hipno theraappi, chila homyoppathi, aal‍ttar‍netteevu marunnukal‍ enniva upayogacchu oru paridhi vare sukhappedutthaavunnathaanu. Ennaal‍ buddhiyum padtana vykalyavumaayi oru bandhavumilla ennu maathaapithaakkalum kuttikalum airanjirikkendathaanu. Chila vishayangalil‍ pinnokkamulla kuttikal‍ avarude buddhikkuravukondalla miracchu thalacchoril‍ sambhavicchittulla kaaranangalaanu angine aakki theer‍tthirikkunnathu ennu anubhaavapoor‍vvam manasilaakkanam. Kuttikale dharippikkanam. Thalacchoru ennathu oru mahaa sambhavamaanu. Chila kuttikal‍ cheruppatthil‍ nannaayi padticchirunnavaraayirikkaam. Ennaal‍ idakkaalatthu vecchu oru uzhappal‍ kandu thudangaam. Kudamba paashchaatthala prashnam kondu kuttikalil‍ oru tharam uzhappal‍ kaanaam. Oru pakshe padtana vykalyatthinte lakshanam kandu thudangunnathaakaam ee sambhavam. Athallenkil‍ kudumba paashchaatthalangalile thaala pizhakal‍ kondaakaam. Ingine kandaal‍ orikkalum kuttiye pazhikkukayo shikshikkukayo cheyyaruthu. Ivare udane oru mana: shaasthrajnjane kandu prathividhi thedendathaanu. Padtanavykalyangal‍ manasilaakkunnathu chila desttukal‍ nadatthiyaanu kandu pidikkunnathu. Thaazhe parayunna lakshanangal‍ padtanavykalyangal‍ sambhavicchittulla kuttikalil‍ kandu varaarundu. Aksharangal‍ thetticchezhuthuka, thetticchu vaayikkuka. Ore thettukal‍ veendum veendum thettikkuka, chila vaakkukalude ucchaaranam thettaayi parayuka, thiricchu vayikkuka, kootti kittunna samkhyakal‍ pakar‍tthiyezhuthumpol‍ thettikkuka, sthaanam thettiyezhathuka, chila samkhyakalum, aksharangalum thiricchariyuvaan‍ kazhiyaayka enningane pokunnu. Chila samgathikal‍ hyppar‍ aakttivitti polullava oru praayam kazhiyumpol‍ thaane shariyaayi varunnathaanu. Bor‍dil‍ ninnu pakar‍tthi ezhuthuvaan‍ kazhiyaathe varunnathu chilappol‍ shor‍ttu syttu enna kaazhcha thakaraaru moolamaayirikkaam. Kettezhutthinte varunna thettukal‍ chilappol‍ kel‍vi thakaraaru moolamaayirikkaam. Iva moolam kattikal‍ padtana kaaryangalil‍ vendathra shraddha kaanicchuvennuvarilla. Ikkaaryangal‍ oru kannu dokttarudeyum, i. En‍. Di. Yudeyum sahaayam thedendathaanu. Ithonnum koodaathe thanne vaasthu dosham kondu padtana vykalyam varaavunnathaanu. Vaasthuvinte kanni moola thurannu kidakkukayaanenkil‍ padtana vykalyam varaavunnathaanu.

 

padtana vykalya kaaranangal‍

 

masthishkatthilundaakunna athi sookshmamaaya kshathangal‍, gar‍bhaavasthayilum, jananasamayatthum undaakunna kshathangal‍, bhaga dvaaratthilo, karu ittu pidikkunnathu moolamulla kshathangal‍, shaareerikavum, maanaseekavumaaya shokkukal‍ ( aaghaathangal‍) enniva moolam padtana thaal‍pparyakkuravu kandekkaam. Janithaka kaaranangalaal‍ paramparya ghadakangal‍ moolavum ee rogangal‍ undaakunnathaanu. Saamoohya ghadakangalum ithinu pankuvekkunnundu. Maathaapithaakkalil‍ ninnu akannu anaathaalayangalilum, bor‍dimgukalilum kazhiyendi varunna kuttikal‍kku ee avastha kooduthalaayi kaanunnu. Vykaarikamaaya aavashyangal‍ niravettappedaattha avastha, asvasthamaaya kudumbaanthareeksham, shithilamaaya kudumba bandhangal‍, kudumbaamgangal‍ thammilulla aashaya vinimayatthile thakaraarukal‍, asthiramaaya kadtina shikshaa reethikal‍, kuttikalil‍ undaakkunna maanasika samghar‍shangalum, pirimurakkangalum padtana vykalyangal‍kku kaaranamaanu. Moonnaam vayasu muthal‍ padtana vykalya lakshanangal‍ kandu thudangum. Ezhu vayasaakumpozhekkum ithu nannaayi prakadamaakum. Ennaal‍ ithu pathinanchaam vayasuvareyum thudaraavunnathaanu. Athu kondaayirikkaam chila kuttikal‍ chila praayam varumpol‍ pinnaakkam pokukayum, padtanam avathaalatthil‍ aakukayum cheyyunnathu. Padtana vykalyam kooduthalum aan‍kuttikalilaanu kanduvarunnathu.

 

padtana vykalyam ennaal‍ sharaashari buddhi shakthiyil‍ kuravu ennalla ar‍ththam. Shraddha kendreekarikkavaan‍ buddhimuttu anubhavappeduka, thaal‍kkaalikamaayi cheriya idavelakalil‍ maathram or‍mmashakthi undaayirikkuka, ezhuthunnathil‍, vaayikkunnathil‍, spellimgu ennivayil‍ buddhimuttu anubhavappeduka, samgraha sheshi kuravu, aksharamaala kramam airavillaathirikkuka ennee karyangal‍ orumiccho, bhaageekamaayo vidyaar‍ththikalil‍ kaanaam. Iva koodaathe thaazhe parayunnavayum kaanaavunnathaanu. Kramarahithamillaayama, avalakshanam, eluppam marakkunna manobhaavam, kuranja aathma vishvaasam, padticcha aashayangal‍ prakadippikkuvaanulla buddhimuttu, chinthakale athava uttharangale vaakkukaliloodeyum ezhutthukaliloodeyum prakadippikkuvaan‍ buddhimuttu, drushya-shravana-spar‍shanangalil‍ avabodhatthilulla buddhimuttu, saamoohya idapedalukalil‍ ulla aparyaapthatha. Thudangee angine neendupokunnu.

 

dishakale kuricchulla aashaya kuzhappam, thaalam, sthalam, kaalam, idathu, valathu, adivasham, mukal‍ vasham, innu, naale ennivaye kuricchulla shariyaaya dhaarana illaathirikkuka, vaakkukal‍ shariyaaya reethiyil‍ uccharikkuvaan‍ kazhivillaayka, vyki thudangiya bhaashayum, sambhaashanavum, moshamaaya kayyaksharangal‍ ennivayum padtana vykalyatthinte bhaagamaanu. Padtana prakriyaye sabandhikkunnathaaya 1. Vaayana, 2. Ezhutthu, 3. Akshara kramam, 4. Bhaasha, 5. Ganitham thudangiya ethenkilum kazhivukal‍ aar‍jjikkunnathino, vydgdhyam nedunnathino ullo praayaasangalaanu padtana vykalyangalil‍ pradhaanamaayi kaanappedunnathu. Ee vykalyangal‍ vidyaabhyaasa purogathiye saaramaayi baadhikkunnu. Pala kuttikalum sharaashariyo, athilum kooduthal‍ buddhi shakthiyullavaraayirikkum. Kaazhcha shakthiyum, kel‍vi shakthiyum saadhaarana nilayilaayirikkum. Padtana sambandhamaaya nyoonathakal‍ olicchu nir‍tthiyaal‍ mattu pala mekhalakalilum ivar‍ samar‍ththamaaraayirikkum.

 

vaayanayil‍ anubhavappedunna prayaasangal‍: vaayikkumpol‍ aksharangal‍ vittu pokuka, manda gathiyilum, thappi thadanjum vaayikkuka, ezhuthiyittillaattha aksharangal‍ ooham vecchukondu vaayikkuka, viraamangalum, ar‍ddhaviraamangalum, chihnangalum pariganikkaathe vaayikkuka, vaayikkumpol‍ vaakkukal‍ perukki, perukki vaayikkuka, vaayikkumpol‍ varikal‍ thetti vaayikkuka, vaayiccha vari thanne veendum vaayikkuka, viralo, pen‍silo vecchu vaayikkuka, kuracchu vaayikkumpol‍ prayaasam anubhaveppaduka.

 

ezhutthu sambandhiccha prayaasangal‍: ezhuthumpol‍ chinthakal‍ ezhutthiloode aavishkarikkuvaan‍ kazhiyaathe varika, uchithamaaya vaakkukal‍ kittaathe varika, valare mandagathiyil‍ ezhuthuka, akshara thettukal‍ varutthuka, valare moshamaaya kayyaksharam, pen‍sil‍ vichithramaayi pidikkuka. Varikal‍kkidayil‍ sthalam vidunnathilum, maar‍jin‍ idunnathilulla apaakathakal‍, thudar‍cchayaaya akshara thettukal‍ varutthuka, vyaakarana thettukal‍ varutthuka, oru praavashyam shariyaakki ezhuthiya vaakkukal‍ pinneedu ezhuthumpol‍ thettikkuka, ezhuthumpol‍ chihnangalum, viraamangalum, ar‍ddha viraamangalum vittupokuka, pakar‍tthi ezhuthuvaan‍ prayaasam anubhavappeduka, pakar‍tthiyezhuthunnathil‍ thettukal‍ varutthuka, klaasil‍ nottukal‍ ezhuthiyedukkuvaan‍ saadhikkaathe varika. Ganitha sambandhamaaya prayaasangal‍: samkhya miracchezhuthuka, 9=p, samkhya thiricchezhuthuka, 12=21, samkhya krama prakaaram thanne vaayikkuka (sthaana vila nir‍nnayikkuvaan‍ kazhiyaayka), 1008=onnu, poojyam, poojyam, ettu, parayunnathu pole ezhuthuka, naanootti ampath=40050, koottunnathil‍ 24+37= 511, kurakkunnathil‍ 72-45=23 (kadam vaanguvaan‍ airayilla), gunanatthil‍ thettaaya sthaanam, 232x12 464 232

 

shiksha

 

kuttikale shikshikkunnathu uchithamo? Kuttikalellaam pothuve jijnjaasukkalanu. Theeyyil‍ thottaal‍ ky pollumennu muthir‍nnavar‍ paranjaalum kunjungal‍kku theeyyil‍ thodaathirikkuvaan‍ nivrutthiyilla. Kaaranam kunjungal‍kku ellaam anubhavicchariyanam. Ikkaaranam kondu thanne muthir‍nnavar‍ kunjungale shaasikkunnathu uchithamalla. Vikruthiyil‍ ninnu parikku pattiya vedanayekkaal‍ asahaneeyam kunjungale shaasikkunnathilum, adikkunnathilumaayirikkum. Puthiyathaayi peyintadiccha chumarilo, vaathililo thodaruthu ennu muthirnnavarodu polum paranjaal‍ aduttha nimisham thanne ayaal‍ athu thottirikkum enna vasthutha namukkellaavar‍kkum anubhavamullathaanallo. Anchu vayasuvareyulla kuttikale orikkalum shikshikkaruthennu manashaasthram anushaasikkunnu. Kuttikalude manasu thettum, shariyum shariyaaya reethiyil‍ thanne manasilaakkunnilla. Avar‍kku athinulla bodhavum, buddhishakthiyum illa. Oru kuttiyaayaalum, oru vyakthiyaayaalum shikshikkappedunnathu inna kaaryatthinaanennu manasilaakkanam. Porul‍ airayaathe shikshicchathu kondu yaathoru phalavumilla. Shiksha labhikkunnathu bodhyappedanam. Ennaal‍ maathramaanu oru vyakthi athava kutti aa thettu aavar‍tthikkappedaathirikkoo.

 

oru perumaattam shariyo thetto ennu theerumaanikkappedunnathu athinte phalam nokkiyaanu. Shiksha kittuvaan‍ vazhi vekkunnathokke thettaanu. Kooduthal‍ shiksha kittunnathu kooduthal‍ thettu. Oru perumaatta vykalyam thirutthuvaanaanu shaasikkunnathum, shikshikkunnathum okke. Shikshikkunna athava shaasikkunna vyakthikku thettu cheyyunna vyakthikku ayaalude thettu paramaavadhi manasilaakki kodukkanam. Athu ayaalude dhar‍mmamaanu. Kar‍tthavyamaanu. Kocchu kuttikalil‍ ee dhar‍mmam paalikkappeduvaan‍ kazhiyukayilla. Athu kondaanu anchu vayasil‍ thaazheyulla kuttikale shikshayil‍ ninnu ozhivaakkanam ennu njaan‍ paranjathu.

 

padtanatthil‍ pinnokkam nil‍kkunna kuttikale aal‍pha leval‍ lenimgu, phaasttu reedimgu dekniku, vishvalyseshan‍ ennee lalitha maar‍ggangal‍ upayogicchu padtana nilavaaram mecchappedutthaam.

 

padtikkuvanaayi namukku nannaayi padtikkaam:- padtippikkunnathinaayi dhaaraalaam per‍ nammude idayil‍ undu. Avar‍kkonnum mattullavare engine nannaayi padtikkuvaan‍ sahaayikkaam ennarinjukoodaa. Athinu aadyam engine nannaayi padtikkaam ennarinjirikkanam.

 

padtanam kondu uddheshikkunnathu enthaan? Nishchitha samayatthinullil‍ ettavum kooduthal‍ aashayangal‍ padtikkunnathinum, or‍mmayil‍ veykkunnathinum, yukthiparamaayum, samar‍ththaparamaayum uttharangal‍ ezhuthunnathinum kazhiyanam. Ini "engine namukku padtikkaam" ennu namukku nokkaam. Athinu mumpu oru kocchu katha njaan‍ paranjukollatte.

 

innu imgleeshu meedayatthinte athi prasaranakkaalamaanallo. Oru thozhilaaliyude makane ettavum munthiya imglishu meediyam skoolil‍ cher‍tthu. Klaasil‍, deecchar‍ ilakdrisittiyekkuricchulla paadtangal‍ edukkukayaayirunnu. Paadtaavasaanam deecchar‍ thozhilaaliyude kuttiyodu chodyangal‍ chodikkuvaan‍ thudangi. Kutti ilakdrisittikku pakaram 'ilakdrikkutti' enne parayunnulloo. Deecchare kaliyaakkukayaanenna dhaaranayil‍ veettil‍ ninnu aale kootti kondu varuvaan‍ kuttiyodu deecchar‍ paranju. Aduttha divasam kutti ammaye kootti kondu vannu. Deecchar‍ ammayodu kaaryangal‍ paranju. Athinu amma, avanu athinulla "kappaakkutti" yalleyulloo ennu marupadi paranju. Kappaasitti ennaayirunnu parayendiyirunnathu. Ithu ketta deecchar‍kku ammayodu deshyavum arishavum vannu. Ammayodu kuttiyude achchhane kootti konduvaruvaan‍ paranju. Aduttha divasam achchhan‍ vannu. Deecchar‍ achchhanodu kazhinja sandar‍bhangal‍ oronnaayi vivaricchu. Appol‍ achchhan‍ deeccharodu, ini ikkaaryam aarodum paranju "pablikkutti" aakkaruthe ennu paranju. Pablisitti ennaayirunnu parayendiyirunnathu. Appol‍ ithu ketta deecchar‍kku samgathi pidi kitti. Ithu aa kudumbatthile mottham prashnamaanu.

 

aadyamaayi kutti padtikkunnathinulla chumathala ettedukkanam. Chumathala ettedukkaattha kutti padtikkuvaan‍ samar‍ththanaayirikkukayilla. Thante svantham kazhivukale vikasippikkuvaanulla avasaramaanu vidyaabhyaasa kaalaghattam. Ningalude kazhivukalude kramaanusruthamaaya vikasanatthe alannu poraaymakaleyum, menmakaleyum boddhyamaakkunnathinulla sandar‍bhamaanu pareeksha. Koor‍mma buddhishakthiyum theevra parishramavum maathram poraa, koodaathe mattu pala ghadakangalum koodi undenkile adhika maar‍kku nedaanaakoo.

 

theevramaaya aagraham: padtikkanamennum, dhaaraalam maar‍kku nedanamennum aagrahikkaattha oru vyakthikku, aa vyakthi ethra buddhimaananenkilum oru prayojanavum undaakukayilla. Maathaa pithaakkaladeyum, addhyaapakarudeyum shikshayil‍ ninnum, shakaaratthil‍ ninnum ozhivaakuvaan‍ vendi padtikkuvaan‍ thudangiyaal‍ thanne kuracchokke padticchennerikkum. Pinneedu chummaatheyirikkum. Svayam theerumaanamedutthu prayathnikkalaanu shariyaaya padtanam. Athaayathu padtana prakriya svayam praavar‍tthikamaakkendathaanu.

 

vyakthamaaya lakshyam: padtikkunnathinu valare vyakthamaaya oru lakshyam venam. Nishchitha manikkoorukal‍kkullil‍ chedyangal‍kku ethramaathram ar‍ththavatthaayi uttharamezhuthaamo athinanusaranamaayi maar‍kku labhikkunnu. Pareekshayude samayam vidagdamaayi vinayogikkuvaan‍ padtikkanam.

 

adukkum chittayum: kramamaayum nirantharamaayum prayathnikkanam. Ezhuthenda vasthuthakal‍ thalayil‍ ninnu ky viral‍ thumpilekku kramamaayi etthiyirikkanam. Pareekshakal‍ varumpol‍ maathram valicchu vaari padticchaal‍ pareekshakal‍ vijayikkukayilla. Yathaavidhi uttharam ezhuthaan‍ kazhiyukayilla. Kramamaayum nirantharamaayum oru padtana paddhathi athyaavashyamaanu. Adukkilum, chittayilum padticchaal‍ padtikkunna kaaryangal‍ or‍mmayilirikkum. Aavashyaanusaranam pettennu prayogikkuvaan‍ kazhiyunnu. Oru pettiyil‍ vekkayunna saadhanangal‍ anuyojyamaaya reethiyil‍ adukki vecchaal‍ petti niraye saadhanangal‍ undenkilum vendathu venda samayatthu eluppatthil‍ kandetthi edukkaam. Valicchu vaariyittaal‍ kuzhanjum, marinjum kidakkunna avasthayil‍ ninnu oru prathyeka saadhanam edukkaan‍ buddhimuttaakum. Ellaa aavashyangalum padticchirikkanam. Padtikkendathu pole padtikkuka. Cheyyendathu venda samayatthu cheyyuka.

 

svayam parishodhana ee aavashyatthinu anivaaryamaanu. 1. Ningal‍kku nallavannam padtikkuvaan‍ thadasamundaakkunna vala?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions