ഇഞ്ചിമാഹാത്മ്യം

                                                                                                                   
                                                                                                                                                                                                                                                                                 

                    ഇഞ്ചിമാഹാത്മ്യം                

                                                                                                                                                                                                                                                     

                   കൃഷിയിടമൊരുക്കൽ - കൂടുതല്‍ വിവരങ്ങള്‍                      

                                                                                             
                             
                                                       
           
 

ആമുഖം

 

നമ്മുടെ നാട്ടിൽ വിദേശികളെത്താനും ഇവിടെ വ്യാപാരം കൊഴുപ്പിക്കാനും കാരണമായ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പച്ചഇഞ്ചിയുടെരൂപത്തിലുള്ളതിനെക്കാളും ഉപയോഗം ഉണക്കിയെടുക്കുന്ന ചുക്കിന്റെ രൂപത്തിലാണ്. പോർച്ചുഗീസുകാരെയും സ്‌പെയിൻകാരെയും ഡച്ചുകാരെയും പന്നിീട് ഇംഗ്ലീഷുകാരെയും ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാനും മിക്ക വൻകരകളിലേക്കും കുടിയേറാനും പ്രേരിപ്പിച്ചതിൽ കറുത്തപൊന്നിനെപ്പോലെത്തന്നെയുള്ള പങ്ക് ഇഞ്ചിക്കും ചുക്കിനുമുണ്ട.

 
 
ഇഞ്ചി ശരിക്കുമൊരു ചൈനക്കാരനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയിലും ചില ആഫ്രിക്കൻ നാടുകളിലും കരീബിയൻ നാടുകളിലും നന്നായി കൃഷിചെയ്തുവരുന്നുണ്ട്. കേരളത്തിൽ വയനാടാണ് ഇഞ്ചികൃഷിക്ക് പേരുകേട്ട സ്ഥലം. പിന്നിട് കുടകിലേക്കും ഇപ്പോൾ ഒഡിഷയുടെ ചില ഭാഗങ്ങളിലേക്കും ഇഞ്ചികൃഷി വ്യാപിച്ചുകൊണ്ടിരിക്കുന്നു.
 
ഇഞ്ചികടിച്ചകുരങ്ങനെപ്പോലെയൊെരു ചെല്ലുതന്നെ മലയാളത്തിലുണ്ട്. ആകുരങ്ങന്റെ അവസ്ഥ അതിന്റെ കടു എന്ന രസത്തെയാണ് കാണിക്കുന്നത് പച്ചയ്ക്ക് നല്ല ചവർപ്പുകാണിക്കുന്ന ഇനമാണിത്. ചെടിയുടെ ഭൂകാണ്ഡത്തെയാണ് നാം ഉപയോഗിക്കുന്നത്.
 
ആയുർവേദത്തിലെ മിക്ക ഔഷധത്തിലും ഇഞ്ചിയുടെ ഉപോത്പന്നമായ ചുക്ക് ഉപയോഗിച്ചുവരുന്നു. 'ചുക്കില്ലാത്ത കഷായമില്ല' എു ചൊല്ല്  നാം സാധാരണ പറയാറുള്ളതാണ്. സിഞ്ചിബറേസി(ഹരിദ്ര) കുടുംബത്തിൽപ്പെട്ട ഇഞ്ചിയുടെ ശാസ്ത്രീയനാമം സിഞ്ചിബർ ഒഫിസിനേൽ എന്നാണ് സംസ്‌കൃതത്തിൽ മഹൗഷധി, ആർദ്രകം, ശൃംഗവേരം, കടുഭദ്രം, കടുത്കം എന്നിങ്ങനെ പറയപ്പെടുന്ന ഇഞ്ചിക്ക് തമിഴിൽ ഇൻസിയെന്നും കഡയിൽ അല്ല, മറാഠിയിൽ ആലെ ബംഗാളിയിൽ ആദു എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷിൽ ജിഞ്ചർ എാണ് നാമം. ലോകത്ത് ഇഞ്ചി ഏറ്റവും കൂടുതൽ  ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ് അതുകഴിഞ്ഞാൽ ചൈനയും പിീട് യഥാക്രമം നേപ്പാൾ, ഇൻഡൊനീഷ്യ, നൈജീരിയ എിങ്ങനെയാണ് ഇഞ്ചിയുത്പാദനത്തിന്റെ കണക്ക്.
 
ചൈനക്കാർക്ക് മത്സ്യ, മാംസ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണിത് ഒരുതരം കാൻഡിയും അവർ ഇഞ്ചികൊണ്ട് നിർമിക്കുന്നു. നമ്മുടെ ഇഞ്ചിമിഠായിപോലെ. കരീബിയൻ ദ്വീപുകളിൽ ബിയറും വൈനും നിർമിക്കാൻ ഇഞ്ചിയുപയോഗിക്കുന്നു.
 
ദക്ഷിണേന്ത്യയിൽ വ്യാപകമായും ബംഗാൾപോലെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കൃഷിചെയ്തുവരു ഒരുചിരസ്ഥായി സസ്യമാണിത. കൂടിയത് ഒരു മീറ്റരവരെ വയളർുവരു ഇവയുടെ ഇലയക്ക് അഞ്ച് സെമി വീതിയും ഒരടിനീളവും കാണാറുണ്ട്. ഇലയുടെ അറ്റം കൂർത്തമുനയുള്ളതാണ്. പൂക്കുലകൾക്ക് പത്തു സെ.മീ.നീളം കാണാം. പൂക്കൾക്ക് മഞ്ഞനിറഞ്ഞ പച്ചനിറവും ചെറിയ വയലറ്റ് നിറവുമുണ്ടാകും. മണ്ണിനു മുകളിലുള്ള ഭാഗം വേനൽക്കാലത്ത് നശിച്ചുപോകുമെങ്കിലും അടിയിലെ കിഴങ്ങ് വിണ്ടും വളർന്നുവരുന്നു. കിഴങ്ങിന് പ്രത്യേകതരം എരിവും വാസനയുമുണ്ട്. തൊലികളഞ്ഞു പ്രത്യേകരീതിയിൽ വെയിലത്തുണക്കി ചുക്കാക്കിമാറ്റുന്നു.
 
 
 

കൃഷിയിടമൊരുക്കൽ

 
 
 
കൂറേക്കാലമായി കൃഷിചെയ്യാതെയിട്ടിരിക്കുന്ന നല്ലജൈവപുഷ്ടിയുള്ളമണ്ണാണ് ഇഞ്ചി കൃഷിക്ക്  ഉത്തമം. കേരത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇഞ്ചികൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവയാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ നന്ന്. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം.   നീളത്തിലോ കുറുകെയോ ചാലെടുത്താണ് കിഴങ്ങുകൾ നടേണ്ടത്. വിത്തുകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വേനൽമഴകിട്ടി സാധാരണയായി ഏപ്രിൽ മാസത്തിലെ ആദ്യവാരങ്ങളിലാണ് ഇഞ്ചി നടാറ്  വളർച്ചയുടെ ആദ്യകാലങ്ങളിൽ ചാറൽ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുതെങ്കിൽ 30 സെമീ അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.
 
 

വിത്തുകൾ തിരഞ്ഞെടുക്കാം

 
 
വിളവെടുക്കുന്ന കിഴങ്ങുകൾ തെന്നയാണ് നടീൽവസ്തുക്കളായി ഉപയോഗിക്കാറ് നന്നായി മൂപ്പെത്തിയതും എന്നാൽ രോഗകീടബാധതീരെയില്ലാത്തതുമായ ഇഞ്ചി വിത്തായി മാറ്റിവെക്കാം ഇങ്ങനെ മാറ്റുന്നത് വിളവെടുക്കുതിനുമുമ്പ് ഡിസംബർ,നവംബർ മാസങ്ങളിൽത്തന്നെ അടയാളപ്പെടുത്തിവെക്കണം.  ജനുവരി അവസാനത്തോടെ വിളവെടുത്ത് സൂക്ഷിക്കണം. തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾനാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാൽ കേടാകാതെയിരിക്കും. ലായനിയിൽമുക്കിയെടുത്ത് വെള്ളം വാർത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളിൽപരത്തി അതിനുമുകളിൽ പാണലിലകൊണ്ട് മൂടിയിടുന്നത് ഇഞ്ചി ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
 
വിത്തിനങ്ങൾക്കായി നമ്മൾ നാടൻ, വയനാടൻ വൈവിധ്യങ്ങളെത്തെയാണ് ആശ്രയിക്കാറ്. കാർഷികസർവകലാശാലകൾ വളർത്തിയെടുത്ത മികച്ച സങ്കരയിനങ്ങളുടെ അഭാവം തന്നെയാണിതിന് കാരണം. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈ്പസസ് റിസർച്ച് വികസിപ്പിച്ചെടുത്ത വരദ, രജത, മഹിമ എന്നിവചുക്ക് നിർമാണത്തിനുപയോഗിക്കാവുന്ന മുന്തിയ ഇനങ്ങളാണ്. പച്ച ഇഞ്ചിക്കായി റിയോഡിജനൈറൊ, ചൈനയിനം, വയനാട് ലോക്കൽ എിവതെന്ന ഉപയോഗിക്കാം, ്
 
 
ഇഞ്ചിവിത്തുകൾ നടുമ്പോൾ ആദ്യം അതിനെ ഒന്നോ രണ്ടോ മുകുളങ്ങളുള്ള കുറഞ്ഞത് 15 ഗ്രാമെങ്കിലും തൂക്കമുള്ള കഷ്ണങ്ങളായി മുറിച്ചെടുത്ത് സ്യൂഡോമോണസ് ലായനിയാലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. വിത്ത് നടുന്നതിനു മുമ്പ് ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം കുഴികളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം.
 
 
 

ചെടിയുടെ പരിപാലനവും വളപ്രയോഗവും

 
 
 
സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതിമായി ഉപയോഗിച്ചാണ് രാസകൃഷി നടത്താറ് എന്നാൽ ജൈവകൃഷിയിൽ പച്ചിലവളവും ചാണവും ചാരവും തന്നെയാണ് പ്രധാന്മായും ഉപയോഗിക്കുക. ഏറ്റവുമധികം പരിപാലനം ആവശ്യമുള്ള വിളയാണ് ഇഞ്ചി. എല്ലാദിവസവും കൃഷിക്കാരന്റെകണ്ണെത്തേണ്ടതുണ്ട് നന്നായി പച്ചിലകൾകൊണ്ട് പുതയിടണം. നടീൽകഴിഞ്ഞ ഉടനെത്തന്നെ പച്ചിലകൾ തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കാൻ സാധിക്കും. ഡയിഞ്ച വിത്ത്മുള്പ്പിച്ച് വളർത്തി വെട്ടിയെടുത്ത് പുതയായി ഉപയോഗിക്കുവരുമുണ്ട്.
 
 

രോഗങ്ങളും കീടങ്ങളും

 
 
 
സാധാരണ കിഴങ്ങുവർഗ വിളകൾക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് ഇഞ്ചിയെയും ബാധിച്ചുകാണാറ്. തണ്ടുതുരപ്പൻപുഴുവാണ് ഇഞ്ചിയെ ബാധിക്കുന്ന പ്രധാന കീടം.  വേരുചീയൽ രോഗം, മൊസെക്ക്‌രോഗം, മൃദുചീയൽ, ബാക്ടീരിയൽവാട്ടം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ.
 
മണ്ണിൽ വസിക്കുന്ന രോഗാണുക്കൾ പടർത്തുന്ന രോഗങ്ങളാണ് ബാക്ടീരിയൽ വാട്ടം, മൃദുചീയൽ എന്നിവ.
 
 
 
 

മൃദുചീയൽ

 
 
 
ഇഞ്ചിക്കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനകുമിൾജന്യരോഗമാണ് മൃദുചീയൽ. ജൂൺമുതൽ ഓഗസ്റ്റ്‌വരെയുള്ള മഴമാസങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുത്. ഇഞ്ചിയെ ഈരോഗം ബാധിച്ചാൽ തണ്ടുകൾ അഴുകി മഞ്ഞനിറമാവുകയും ഇല മഞ്ഞളിച്ച് ഒടിഞ്ഞുവീഴുകയും ചെയ്യുന്നു. മാത്രമല്ല കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യും. രോഗം ബാധിച്ചചെടികൾ പിഴുതുമാറ്റി രോഗം മറ്റുള്ളവയിലേക്ക് പടരുന്നത് തടയുക എതാണ് ആദ്യമായിചെയ്യണ്ടത്. രോഗബാധയേൽക്കാത്ത നടീൽ വസ്തുക്കൾ ശേഖരിക്കുക, നടുന്നതിനുമുമ്പ് ട്രൈക്കോഡർമ സമ്പുഷ്ടമാക്കിയ ചാണകക്കുഴമ്പിൽ മുക്കിതണലത്തുണക്കിയ നടീൽവസ്തുക്കൾ ഉപയോഗിക്കുക. തടങ്ങളിൽ വെള്ളം കെട്ടിനിർത്താതിരിക്കുക, ആവർത്തനകൃഷി ഒഴിവാക്കുക, കുമിൾനാശിനി പ്രയോഗിക്കുക, സ്യൂഡോമോണസ്, വെരട്ടിസിലിയം ലായനി തടത്തിൽ തളിക്കുക എന്നിങ്ങനെയാണ്  രോഗത്തെ പ്രതിരോധിക്കാനാവുക.
 
 
 

ബാക്ടീരിയൽ വാട്ടം

 
 
സാധാരണ വഴുതിന വർഗവിളകളിൽ ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത് പക്ഷേ, ഇഞ്ചികൃഷിയെ മാരകമായി ബാധിക്കുന്ന രോഗവുമാണിത്. ഈരോഗം വളരെ പ്പെട്ടെന്ന് പടരും. വിത്തിഞ്ചി കീടനാശിനിയിൽ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോൾത്തന്നെ വാടുക, ഇലകൾ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ട്ുപോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടനെത്തന്നെ കോപ്പർ ഓക്‌സിക്ലോറൈഡ് വെള്ളത്തിൽ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതിൽ) ഒഴിച്ചുകൊടുക്കാം.
 
 
 

മൊസൈക്ക് രോഗം

 
 
മൊസൈക്ക് രോഗമാണ് ഇഞ്ചിയെ ബാധിക്കുന്ന മറ്റൊരുപ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചുപോവുകയുമാണിതിന്റെ ലക്ഷണം.
 
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്തിഞ്ചി് ശേഖരിക്കുക. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുതാണ്.
 
 
 

ഇലപ്പുള്ളിരോഗം

 
 
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.
 
 
 

ഔഷധഗുണങ്ങൾ

 
 
ഉഷ്ണവീര്യമുള്ള ഇത് ശരീരാഗ്നിയെ വർധിപ്പിക്കാൻ കാരണമാകുന്നു, വിസർജ്യത്തെ ഇളക്കുന്നു. കഫത്തെ ഇല്ലാതാക്കി. വാതത്തെ വരുതിയിലാക്കി വായയെയും കണ്ഠത്തെയും ശുദ്ധമാക്കാൻ ഇഞ്ചിക്കു കഴിയുന്നു. ആയുർവേദ വിധിപ്രകാരം കു്ഷ്ഠം, പാണ്ഡ്, മൂത്രച്ചൂട് . നീർക്കെട്ട്. രക്തപിത്തം, വ്രണങ്ങൾ, എന്നിവയെ സാന്ത്വനിപ്പിക്കുന്നു.
 
 
കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം,  എന്നീമൂലകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., വിറ്റാമിൻ സി,  വിറ്റാമിൻ ഡി, വിറ്റാമിൻ ബി-12, വിറ്റാമിൻ ബി-6,  അന്നജം, കൊഴുപ്പ്, നാരുകൾ, എന്നിവയുടെയും മികച്ച കലവറയാണിഞ്ചി. നമുക്ക് ചട്ടിയിൽ അഞ്ചാറ് ഇഞ്ചിതൈകൾ  നടാം.
 
 
 
 
 
 
 
 
 

പ്രമോദ്കുമാർ വി.സി.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    inchimaahaathmyam                

                                                                                                                                                                                                                                                     

                   krushiyidamorukkal - kooduthal‍ vivarangal‍                      

                                                                                             
                             
                                                       
           
 

aamukham

 

nammude naattil videshikaletthaanum ivide vyaapaaram kozhuppikkaanum kaaranamaaya oru pradhaana sugandhavyanjjanamaanu inchi. Pacchainchiyuderoopatthilullathinekkaalum upayogam unakkiyedukkunna chukkinte roopatthilaanu. Porcchugeesukaareyum speyinkaareyum dacchukaareyum pannieedu imgleeshukaareyum lokam muzhuvan chuttisancharikkaanum mikka vankarakalilekkum kudiyeraanum prerippicchathil karutthaponnineppoletthanneyulla panku inchikkum chukkinumunda.

 
 
inchi sharikkumoru chynakkaaranaanennu parayappedunnundenkilum thekkukizhakkan eshyayilum inthyayilum chila aaphrikkan naadukalilum kareebiyan naadukalilum nannaayi krushicheythuvarunnundu. Keralatthil vayanaadaanu inchikrushikku peruketta sthalam. Pinnidu kudakilekkum ippol odishayude chila bhaagangalilekkum inchikrushi vyaapicchukondirikkunnu.
 
inchikadicchakuranganeppoleyeaaeru chelluthanne malayaalatthilundu. Aakurangante avastha athinte kadu enna rasattheyaanu kaanikkunnathu pacchaykku nalla chavarppukaanikkunna inamaanithu. Chediyude bhookaandattheyaanu naam upayogikkunnathu.
 
aayurvedatthile mikka aushadhatthilum inchiyude upothpannamaaya chukku upayogicchuvarunnu. 'chukkillaattha kashaayamilla' eu chollu  naam saadhaarana parayaarullathaanu. Sinchibaresi(haridra) kudumbatthilppetta inchiyude shaasthreeyanaamam sinchibar ophisinel ennaanu samskruthatthil mahaushadhi, aardrakam, shrumgaveram, kadubhadram, kaduthkam enningane parayappedunna inchikku thamizhil insiyennum kadayil alla, maraadtiyil aale bamgaaliyil aadu enninganeyum paranjuvarunnu. Imgleeshil jinchar eaanu naamam. Lokatthu inchi ettavum kooduthal  uthpaadippikkunnathu inthyayaanu athukazhinjaal chynayum pieedu yathaakramam neppaal, indoneeshya, nyjeeriya einganeyaanu inchiyuthpaadanatthinte kanakku.
 
chynakkaarkku mathsya, maamsa bhakshanangalil ozhicchukoodaanaavaattha cheruvayaanithu orutharam kaandiyum avar inchikondu nirmikkunnu. Nammude inchimidtaayipole. Kareebiyan dveepukalil biyarum vynum nirmikkaan inchiyupayogikkunnu.
 
dakshinenthyayil vyaapakamaayum bamgaalpole chila uttharenthyan samsthaanangalilum krushicheythuvaru oruchirasthaayi sasyamaanitha. Koodiyathu oru meettaravare vayalaruvaru ivayude ilayakku anchu semi veethiyum oradineelavum kaanaarundu. Ilayude attam koortthamunayullathaanu. Pookkulakalkku patthu se. Mee. Neelam kaanaam. Pookkalkku manjaniranja pacchaniravum cheriya vayalattu niravumundaakum. Manninu mukalilulla bhaagam venalkkaalatthu nashicchupokumenkilum adiyile kizhangu vindum valarnnuvarunnu. Kizhanginu prathyekatharam erivum vaasanayumundu. Theaalikalanju prathyekareethiyil veyilatthunakki chukkaakkimaattunnu.
 
 
 

krushiyidamorukkal

 
 
 
koorekkaalamaayi krushicheyyaatheyittirikkunna nallajyvapushdiyullamannaanu inchi krushikku  utthamam. Keratthile bhooprakruthiyanusaricchu 1500 meettarvare inchikrushicheyyaam ennaal 400-1000 meettarilaanu vilavu kooduthalkittunnathaayikkanduvarunnathu. Nadunna mannu nalla neervayaarcchayullathum nallavaayu sanchaaram nilanilkkuthumaayirikkanam. Maathramalla manninte amla-kshaara nilavaaram aarinum ezhinumidayilaayaal nannu. Amlagunam koodiyamannil dolamytto kummaayamo vithari athu kuraykkaam. Nadunnathinumumpu krushiyidam nannaayi  uzhuthu marikkanam athinushesham athil sentoinu 30-40 kilo thothil kaalivalamo kampostto chertthilakki nirappaakkanam . Angane valamchertthu nirappaakkiya nilatthu oradiyuyaratthil thadam koriyedukkaam.   neelatthilo kurukeyo chaaledutthaanu kizhangukal nadendathu. Vitthukal thammil kuranjathu 25 se. Mee. Akalam athyaavashyamaanu. Venalmazhakitti saadhaaranayaayi epril maasatthile aadyavaarangalilaanu inchi nadaaru  valarcchayude aadyakaalangalil chaaral mazha nallathaanu. Variyum nirayumaayaanu thadangaledukkendathu. Thadangal thammil kuranjathu kaalmeettar akalavum thadatthinte uyarccha kuranjathu kaal meettarenkilum undaayirikkanam. Charinjasthalangalilaanu krushiyirakkuthenkil 30 semee akalatthil thadamedukkaam. Ividangalil thaazhchayumulla thadangaledutthaakanam nadunnathu.
 
 

vitthukal thiranjedukkaam

 
 
vilavedukkunna kizhangukal thennayaanu nadeelvasthukkalaayi upayogikkaaru nannaayi mooppetthiyathum ennaal rogakeedabaadhatheereyillaatthathumaaya inchi vitthaayi maattivekkaam ingane maattunnathu vilavedukkuthinumumpu disambar,navambar maasangaliltthanne adayaalappedutthivekkanam.  januvari avasaanatthode vilavedutthu sookshikkanam. Thanuppulla sheddil kuzhiyundaakki sookshikkunna reethiyaanu nallathu ingane tharamthiricchedukkunna vitthukal kumilnaashiniyilo keedanaashiniyilo mukkiyedutthu sookshicchaal kedaakaatheyirikkum. Laayaniyilmukkiyedutthu vellam vaartthathinushesham thanalatthu unakkiyedutthu kuzhikalil eercchappodiyo manalo niratthi athinumukalilparatthi athinumukalil paanalilakondu moodiyidunnathu inchi churungippokaathirikkaanum keedangal aakramikkaathirikkaanum nallathaanu.
 
vitthinangalkkaayi nammal naadan, vayanaadan vyvidhyangalettheyaanu aashrayikkaaru. Kaarshikasarvakalaashaalakal valartthiyeduttha mikaccha sankarayinangalude abhaavam thanneyaanithinu kaaranam. Kozhikkodu inthyan insttittyoottu ophu sy്pasasu risarcchu vikasippiccheduttha varada, rajatha, mahima ennivachukku nirmaanatthinupayogikkaavunna munthiya inangalaanu. Paccha inchikkaayi riyodijanyro, chynayinam, vayanaadu lokkal eivathenna upayogikkaam, ്
 
 
inchivitthukal nadumpol aadyam athine onno rando mukulangalulla kuranjathu 15 graamenkilum thookkamulla kashnangalaayi muricchedutthu syoodomonasu laayaniyaalo pacchacchaanakam kalakkiyathilo mukkiyathinushesham thanalatthunakkiyedukkanam. Vitthu nadunnathinu mumpu drykkodarma sampushda chaanakappodi, veppin pinnaakku ennivayude mishritham kuzhikalilittu moodiyaal manniloode pakarunna pooppal rogangal, virakal, cheeyalrogangal ennivaye prathirodhikkaam.
 
 
 

chediyude paripaalanavum valaprayogavum

 
 
 
sugandhavyanjjanangalil ettavumadhikam moolakangale valicchedukkunna vilayaanu inchi kaalivalatthinu purame pottaashu, yooriya, phospharasu enniva aanupaathimaayi upayogicchaanu raasakrushi nadatthaaru ennaal jyvakrushiyil pacchilavalavum chaanavum chaaravum thanneyaanu pradhaanmaayum upayogikkuka. Ettavumadhikam paripaalanam aavashyamulla vilayaanu inchi. Ellaadivasavum krushikkaarantekannetthendathundu nannaayi pacchilakalkondu puthayidanam. Nadeelkazhinja udanetthanne pacchilakal thadatthinu mukalil virikkunnathu thadatthile eerppam nashdappedaathe kaakkaan saadhikkum. Dayincha vitthmulppicchu valartthi vettiyedutthu puthayaayi upayogikkuvarumundu.
 
 

rogangalum keedangalum

 
 
 
saadhaarana kizhanguvarga vilakalkku varunna rogangalum keedangalum thanneyaanu inchiyeyum baadhicchukaanaaru. Thanduthurappanpuzhuvaanu inchiye baadhikkunna pradhaana keedam.  verucheeyal rogam, mosekkrogam, mruducheeyal, baakdeeriyalvaattam, puppal rogam, ilappullirogam ennivayaanu pradhaanarogangal.
 
mannil vasikkunna rogaanukkal padartthunna rogangalaanu baakdeeriyal vaattam, mruducheeyal enniva.
 
 
 
 

mruducheeyal

 
 
 
inchikkarshakare aathmahathyayilekku nayikkunna pradhaanakumiljanyarogamaanu mruducheeyal. Joonmuthal ogasttvareyulla mazhamaasangalilaanu ee rogam kooduthalaayi kanduvaruthu. Inchiye eerogam baadhicchaal thandukal azhuki manjaniramaavukayum ila manjalicchu odinjuveezhukayum cheyyunnu. Maathramalla kizhangukal azhuki nashikkukayum cheyyum. Rogam baadhicchachedikal pizhuthumaatti rogam mattullavayilekku padarunnathu thadayuka ethaanu aadyamaayicheyyandathu. Rogabaadhayelkkaattha nadeel vasthukkal shekharikkuka, nadunnathinumumpu drykkodarma sampushdamaakkiya chaanakakkuzhampil mukkithanalatthunakkiya nadeelvasthukkal upayogikkuka. Thadangalil vellam kettinirtthaathirikkuka, aavartthanakrushi ozhivaakkuka, kumilnaashini prayogikkuka, syoodomonasu, verattisiliyam laayani thadatthil thalikkuka enninganeyaanu  rogatthe prathirodhikkaanaavuka.
 
 
 

baakdeeriyal vaattam

 
 
saadhaarana vazhuthina vargavilakalil kkanduvarunna rogangalilonnaanithu pakshe, inchikrushiye maarakamaayi baadhikkunna rogavumaanithu. Eerogam valare ppettennu padarum. Vitthinchi keedanaashiniyil mukkivecchu nadunnathu rogam varaathirikkaan sahaayikkum. Ilapacchayaayirikkumpoltthanne vaaduka, ilakal manjalicchathinushesham vaadicchurunduupovuka ennivayaanithinte lakshanangal. Rogalakshanangal kandaaludanetthanne koppar oksiklorydu vellatthil kalakki(oru littarinu 10 graam thothil) ozhicchukodukkaam.
 
 
 

mosykku rogam

 
 
mosykku rogamaanu inchiye baadhikkunna mattorupradhaanarogam ithpidipettaal pinne aa chedi nashippikkukaye maargamulloo. Ilakal manjaniratthilaayicchurungukayum kizhangu shushkicchupovukayumaanithinte lakshanam.
 
rogambaadhicchachedikale nashippikkuka, rogabaadhayillaattha thottangalil ninnumaathram vitthinchi് shekharikkuka. Veppadhishdtithakeedanaashinikalude upayogam aavanakkenna velutthulli mishritham enniva rogam varaathirikkaanulla munkaruthalukalaayi thalikkaavuthaanu.
 
 
 

ilappullirogam

 
 
ilayude adibhaagatthu vellatthinaal nananjapoleyullapaadukalum athinetthudarnnu ilayude uparithalatthil manjakkutthukal prathyakshappedukayumaanu ithinte lakshanam pinnidu ee manjakkutthukal valuthaayi ilamottham vyaapicchu karinjunangukayum cheyyunnu. Rogam kaanunna ilakal nashippikkukayum syoodomonasu laayani randushathamaanam veeryatthil ilakalude iruvashangalilum veezhatthakkavidhavum samoolavum thalikkukayennathaanithinte prathirodhamaargangal.
 
 
 

aushadhagunangal

 
 
ushnaveeryamulla ithu shareeraagniye vardhippikkaan kaaranamaakunnu, visarjyatthe ilakkunnu. Kaphatthe illaathaakki. Vaathatthe varuthiyilaakki vaayayeyum kandtattheyum shuddhamaakkaan inchikku kazhiyunnu. Aayurveda vidhiprakaaram ku്shdtam, paandu, moothracchoodu . Neerkkettu. Rakthapittham, vranangal, ennivaye saanthvanippikkunnu.
 
 
kaalsyam, pottaasyam, irumpu, magneeshyam, sodiyam,  enneemoolakangal inchiyil adangiyirikkunnu. Koodaathe vaattaamin e., vittaamin si,  vittaamin di, vittaamin bi-12, vittaamin bi-6,  annajam, kozhuppu, naarukal, ennivayudeyum mikaccha kalavarayaaninchi. Namukku chattiyil anchaaru inchithykal  nadaam.
 
 
 
 
 
 
 
 
 

pramodkumaar vi. Si.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions